ഉണ്ണി കൊടുങ്ങല്ലൂര്‍
ആയുര്‍വേദ പച്ചമരുന്നുകളുടെ ഉപയോഗം
1) എരുക്ക് കലോട്രോപിസ് ജൈജാന്റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന് ഇംഗ്ലീഷില്‍ മഡ്ഡര്‍ പ്ലാന്റ് (Maddar Plant) എന്നാണ് പേര്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. ആയുര്‍വേദ ഔഷധമെന്ന നിലയില്‍ സമൂലം ഇത് ഉപയോഗിച്ചുവരുന്നു. പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി. പാമ്പുകടിച്ചാലുടന്‍ എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്റെ ശക്തി കുറയും. എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം. വെള്ള എരുക്കിന്റെ വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും.
No comments :
Post a Comment