Saturday, 22 July 2017

കൊഴുപ്പ

ഉണ്ണി കൊടുങ്ങല്ലൂര്‍

കൊഴുപ്പ

മറ്റ്പേരുകള്‍
ഇതിന് ഉപ്പുചീര എന്നും പേരുണ്ട്. ഇംഗ്ലീഷിൽ Purslane, Pursleyഎന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു.
വിവരണം
സമൂലമായി ഔഷധയോഗ്യമായ ഒരു സസ്യമാണ് ഉപ്പുചീര.ശാഖകളായി നിലം പറ്റി പടർന്നു വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് കൊഴുപ്പ. ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും ഭക്ഷിക്കാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. ഈർപ്പം നിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഒരു കളസസ്യമായിട്ടാണ് ഇത് സാധാരണ കണ്ടുവരുന്നത്. മിനുസമായതും മൃദുവായതുമായ ഇതിന്റെ തണ്ടിന് ചുവപ്പുനിറമോ തവിട്ടു നിറമോ ആയിരിക്കും ഉണ്ടായിരിക്കുക. ഇലകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. ചെറുതും മഞ്ഞ നിറത്തിലുള്ളതുമായ പൂവുകൾ ശാഖാഗ്രങ്ങളിൽ ഉണ്ടാകുന്നു. കായ്കൾ പച്ച നിറത്തിൽ കാണപ്പെടുന്നു. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലോ ഇരുണ്ട തവിട്ടു നിറത്തിലോ വിത്തുകൾ കാണപ്പെടുന്നു.
ഔഷധയോഗ്യഭാഗം
സമൂലം
ഔഷധഗുണങ്ങള്‍
പല ആയുര്‍വേദ മരുന്നുകളുടെയും ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഔഷധമാണ് ഇത്. ആയുര്‍വേദ ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നു

തൂവയില

ഔഷധ ഗുണങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒരു സസ്യമാണ്  തൂവയില. പച്ച മരുന്നായി ഇത് ഉപയോഗിക്കുന്നു കൂടാതെ തൂവയില തോരനും, മെഴുക്കുവരട്ടിയും ഉണ്ടാക്കാന്‍ വളരെ നല്ലതാണ്. തൂവയില ഉണക്കി പൊടിച്ച് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം കിട്ടും.

ഞൊട്ടാഞൊടിയാന്‍

മറ്റ്പേരുകള്‍
ഞൊടിഞെട്ട,മുട്ടാംബ്ലിങ്ങ,മുട്ടാമ്പുളി,ഞെട്ടാമണി,ഞെട്ടാഞൊടി എന്നിങ്ങനെ പല പേരുകളില്‍ ഞൊട്ടാഞൊടിയന്‍ അറിയപ്പെടുന്നു.
വിവരണം
ഞൊട്ടാഞൊടിയന്‍ അലങ്കാരത്തിനും അല്ലാതെ പഴുത്ത്‌കഴിഞ്ഞാല്‍ പഴമായും കഴിക്കാം നമ്മുടെ നാട്ടില്‍സാധാരണ കാണുന്ന ഞൊട്ടാഞൊടിയിടയനില്‍നിന്നും ചെറിയ വ്യത്യാസങ്ങളെ ഈ ചെടിക്കുള്ളൂ. വിത്ത്‌ മുളച്ചുണ്ടാകുന്നതൈ 6 ഇഞ്ചു ഓളംവളര്‍ന്നാല്‍മുരടിച്ചുതുടങ്ങും പിന്നീട്മണ്ണിനടിയില്‍ നിന്നുംപുതിനകിളിര്‍ക്കുന്ന പോലെനിറയെതൈകള്‍ഉണ്ടാകും സാധാരണ കായ്കളെക്കാള്‍വലിപ്പമുണ്ടാകും പഴം വിളഞ്ഞ് കഴിഞ്ഞാല്‍ ഡാര്‍ക്ക് ഓറഞ്ചു കളര്‍ആയിരിക്കുംകാണാന്‍നല്ലഅഴകാണ്.
ഔഷധഗുണം
ഏഴിലം പാല,ദന്തപാല,കുടക പാല,ചെന്തളിര്‍പാല,കൂനമ്പാല ഇവയിലെതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഞൊട്ടാഞൊടിയന്‍ ഇട്ടു പഴവെളിചെണ്ണയൊഴിച്ചു പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ ചൂടാക്കി ജലാംശം വറ്റിച്ച് കഴിയുമ്പോള്‍ തൈലം തയ്യാരാവുന്നതാണ്.ഈ തൈലം സോറിയാസിസ് ബാധിച്ച ഭാഗത്ത് പുരട്ടുക.പതിനാലുദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം വറ്റിയില്ലെങ്കില്‍ വീണ്ടും പതിനാല് ദിവസം കൂടി സൂര്യസ്ഫുടം ചെയ്യണം.ഈ തൈലം കുപ്പിയില്‍ സൂക്ഷിച്ചാല്‍ ഒരുപാടുനാള്‍ ഇരിക്കുന്നതാണ്

No comments :

Post a Comment