Saturday, 22 July 2017

കാച്ചില്

ഉണ്ണി കൊടുങ്ങല്ലൂര്‍

കാച്ചില്

മറ്റു നാമങ്ങള്‍
കുത്തുകിഴങ്ങ്, കാവത്ത്. Greater yam, Asiatic yam എന്നീ ഇംഗ്ലീഷ് നാമങ്ങളിലും അറിയപ്പെടുന്നു.
ശാസ്ത്രീയനാമം
Dioscorea alate linn
കുടുംബം
Dioscoreacea
സ്വദേശം
കേരളം
ഇനങ്ങള്‍
ശ്രീകീര്‍ത്തി, ശ്രീരൂപ, ഇന്ദു, ശ്രീധന്യ, ശ്രീപ്രിയ,പ്രധാന ഇനങ്ങള്‍.
വിവരണം
കേരളത്തില്‍ ധാരാളമായി ഇത് കൃഷി ചെയുന്നു.ഇത് ഒരു വള്ളിചെടിയായി വളരുന്ന സസ്യമാണ്. തണ്ടുകള്‍ക്ക് ചതുരാകൃതിയാണുള്ളത്.ഇലകള്‍ വലുപ്പമുള്ളതും മിനുസമാര്‍ന്നതും ദീര്‍ഘചതുരാകൃതി ഉള്ളതുമാണ്.
രുചി
മധുര രസമാണ്.
ഭക്ഷ്യയോഗ്യത
ഇതൊരു ഭക്ഷ്യയോഗ്യ വിളയാണ്.ഇത് അവിച്ചും കറിവച്ചുമൊക്കെ ഭക്ഷ്യയോഗ്യമാക്കാവുന്നതാണ്.
ഘടകങ്ങള്‍
  • ലവണങ്ങള്‍,
  • ധാതുക്കള്‍,
  • നാരുകള്‍,
  • മാംസ്യം
ഔഷധയോഗ്യം
കാട്ടുകാച്ചില്‍ ഇനങ്ങളായ ഡിമെക്സികാന എന്നിവയില്‍ നിന്നും സഫോജനിന്‍സ് എന്നാ രാസവസ്തു ഉത്പാദിപ്പിക്കുന്നു.ഇതില്‍ നിന്ന് വിലയേറിയ അലോപ്പതി ഉല്പന്നങ്ങളായ കോര്ട്ടിസോന്‍,ടെസ്റ്റോസ്റ്റിറോണ്‍ എന്നാ പുരുഷ ഹോര്‍മോണും പ്രോജസ്ട്ടിരോണ്‍ എന്നാ സ്ത്രീ ഹോര്‍മോണും ഉത്പാദിപ്പിക്കുന്നു.ഇതിന്‍റെ കാണ്ഡമാണ് ഔഷധയോഗ്യമായിട്ടുള്ളത്.
കൃഷിരീതി
നാടന്‍,ആഫ്രിക്കന്‍ എന്നിങ്ങനെ രണ്ടു തരം കാച്ചിലുകളുണ്ട്. നൈജീരിയയില്‍ നിന്ന് കൊണ്ടുവന്നതാണ് ആഫ്രിക്കന്‍കാച്ചില്‍. നാടന്‍ഇനങ്ങലെക്കാള്‍ വലുപ്പം വയ്ക്കുന്ന ഇനങ്ങളാണ്ഇവ. ഇത് ഒരു ഇട വിളയാണ്. നല്ലതുപോലെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍കൃഷി ചെയ്യാം. നടീല്‍ വസ്തു കിഴങ്ങ് തന്നെയാണ്. സ്ഥലം ഉഴുത് പാകപ്പെടുത്തി കുഴികള്‍ എടുത്താണ് കാച്ചില്‍ നടുക. വള്ളിയോട്‌ ചേര്‍ന്ന തലപ്പ്‌ ഭാഗം മുറിച്ച് ചാണകകുഴമ്പില്‍ മുക്കി തണലില്‍ ഉണക്കിയശേഷം മാത്രമോ നടാന്‍ പാടുള്ളൂ. വളരെ കാലം ഇവ വച്ചിരുന്നാല്‍ വള്ളി വളരും. വള്ളി വന്ന ശേഷം കിഴങ്ങ് നട്ടാല്‍ വിളവ് കുറയുമെന്നതിനാല്‍ അതിനനുസരണമായി വിത്ത് തയാറാക്കണം.അടിവളമായി കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. നടീല്‍ വസ്തു ഇട്ട ശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകള്‍ ആക്കണം.വള്ളി തറയില്‍ പടരാന്‍ അനുവദിച്ചാല്‍ വിളവു കുറയും.കുംഭ മാസത്തില്‍ നട്ടാല്‍ വൃശ്ചിക മാസത്തില്‍ വിളവെടുക്കാം.പത്തുമാസം കൊണ്ട് വിളവെടുക്കാം.നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ഒരാഴ്ച കഴിഞ്ഞു വീണ്ടും ഈ വളങ്ങള്‍ മണ്ണില്‍ അടിവളമായി ഇടുക.വളപ്രയോഗം കഴിഞ്ഞു ഒരുമാസത്തിന് ശേഷം നന്നായി നനയ്ക്കുക.
കൃഷിയിടത്തില്‍ നീരൂറ്റികുടിക്കുന്ന ശല്ക്ക പ്രാണികള്‍ കിഴങ്ങുകളെ ആക്രമിക്കാറുണ്ട്.വിത്ത് കിഴങ്ങുകള്‍ 0.05% വീര്യമുള്ള മോണോക്രോട്ടോഫൈഡ് കീടനാശിനി ലായനിയില്‍ 10 മില്ലി മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്

No comments :

Post a Comment