ഉണ്ണി കൊടുങ്ങല്ലൂര്‍
മുംബൈ: പരമാവധി വില്‍പ്പനവിലയിലും (എം.ആര്‍.പി.) കൂടുതല്‍ വാങ്ങുന്ന 'ഇരട്ട' എം.ആര്‍.പി. നയം നിരോധിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തീരുമാനിച്ചു. വിമാനത്താവളങ്ങളിലും ചില ആഡംബര ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും എം.ആര്‍.പി.യിലും കൂടുതല്‍ ഈടാക്കു
ന്നു എന്ന പരാതിയെത്തുടര്‍ന്നാണിത്. മന്ത്രാലയത്തിന്റെ ഉത്തരവ് 2018 ജനുവരി ഒന്നിന് നിലവില്‍വരും.
ന്നു എന്ന പരാതിയെത്തുടര്‍ന്നാണിത്. മന്ത്രാലയത്തിന്റെ ഉത്തരവ് 2018 ജനുവരി ഒന്നിന് നിലവില്‍വരും.
വെള്ളം, ലഘുപാനീയം, ചെറുകടികള്‍ തുടങ്ങിയവയ്ക്ക് എം.ആര്‍.പി.യിലും കൂടുതല്‍ ഈടാക്കുന്നുവെന്നുകാട്ടി മഹാരാഷ്ട്രയിലെ അളവുതൂക്കവിഭാഗം നല്‍കിയ പരാതിയിലാണ് കേന്ദ്രത്തിന്റെ നടപടി. വിമാനത്താവളങ്ങളിലും ചില ഹോട്ടലുകളിലുമെല്ലാം കൂടിയവിലയ്ക്ക് വില്‍ക്കുന്ന സാധനങ്ങള്‍ അളവിലോ തൂക്കത്തിലോ കുറവില്ലാതെ കുറഞ്ഞവിലയ്ക്ക് സാധാരണ കടകളില്‍ കിട്ടുന്നുണ്ടെന്ന് കേന്ദ്രം കണ്ടെത്തി.
Viewed using Just Read
No comments :
Post a Comment