Saturday, 22 July 2017

ബസല്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

ബസല്ല

മറ്റു പേരുകള്‍
വള്ളിച്ചീര, മലബാര്‍ സ്പിനാഷ്
ശാസ്ത്രീയനാമം
Basella alba
കുടുംബം
ബസല്ലെസിയ
വിവരണം
നമ്മുടെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് ബസല്ല. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണില്‍ വളര്‍ച്ച ത്വരിതഗതിയിലായിരിക്കും. ആവശ്യത്തിന് വളക്കൂറും ജലാംശവുമുള്ള മണ്ണാണ് ഉചിതം.സാധാരണഗതിയില്‍ വള്ളിച്ചീരയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടാം.
ഇനം
  • പച്ച ഇനം
  • വയലറ്റ് ഇനം
രുചി
പച്ചയിനം വള്ളിചീര ഏറെ രുചികരമാണ്.
ഭക്ഷ്യയോഗ്യത
ഈ ചെടിയുടെ ഇല ഉപയോഗിച്ച് തോരന്‍ പോലുള്ള പല വിഭവങ്ങളും പാകം ചെയ്ത് ഭക്ഷ്യയോഗ്യമാക്കാവുന്നതാണ്.
ഇലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
  • ജീവകം ‘എ’
  • ഇരുമ്പ്
  • കാത്സ്യം
  • മാംസ്യം
ഔഷധയോഗ്യം
വളരെ ഔഷധഗുണമുള്ള ഒന്നാണ് ബസല്ല.
കൃഷിരീതി
വൈകുന്നേരങ്ങളില്‍  നടുന്നതാണുത്തമം . മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ബസല്ല നടാന്‍ അനുയോജ്യം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം. സാധാരണഗതിയില്‍ ബസല്ലയുടെ ഓരോ മുട്ടില്‍ നിന്നും വേരിറങ്ങും. രണ്ട് മുട്ടുകളോടുകൂടിയ തണ്ടുകളെ ബെഡ്ഢില്‍ സമാന്തരമായി ഇലകള്‍ മാത്രം പുറത്തുകാണുന്ന വിധം നടുക. വൈകുന്നേരങ്ങളില്‍ നടുന്നതാണുത്തമം. രണ്ട് ചെടികള്‍ തമ്മില്‍ ഒരടി അകലം നല്‍കാം. പടര്‍ന്നുവരുന്ന ചെടിയാണ് ബസല്ല. അടിവളമായി കമ്പോസ്റ്റോ ചാണകപ്പൊടിയോ രണ്ടു കിലോഗ്രാം വീതം നല്‍കാം. പന്തലിട്ട് പടര്‍ത്തുന്നതു ഉല്പാദനം കൂട്ടും. നട്ട് ആറാഴ്ചകൊണ്ട് വിളവെടുക്കാം.

No comments :

Post a Comment