Friday, 25 August 2017

കുരുമുളകിനെ കുറ്റിക്കുരുമുളകാക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

നല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക. നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലൊ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം. നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്‌ക്കേണ്ടത്. ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം. വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്‌നോളജി.
Viewed using Just Read

Saturday, 19 August 2017

ഗ്രോബാഗ് കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
Unknown date
Unknown author


ണല്‍വിരിച്ചിരിക്കുന്ന നമ്മുടെ പറമ്പില്‍നിന്ന് പച്ചക്കറി എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ടെറസിലേക്ക് വഴിമാറിയ പച്ചക്കറിക്കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകള്‍തന്നെ. 
പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതുമുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറിക്കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്,മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിനുപകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മയംകൂടി ചേര്‍ക്കണം. ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറിക്കൃഷിക്ക് നല്ലത്.
ഇനി പച്ചക്കറിയെ രോഗങ്ങളില്‍നിന്നു പ്രതിരോധിക്കാനായി ഓരോ ബാഗിലും 50 ഗ്രാം ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ചുകൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച വച്ചശേഷം മാത്രമേ പച്ചക്കറി നടാവൂ.
പച്ചക്കറിവിത്ത് ആറുമണിക്കൂര്‍ കുതിര്‍ത്തുവച്ചശേഷം നടാം. 25 ഗ്രാം സ്യൂഡോമോണാസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായിനിയാണ് വിത്ത് മുക്കാന്‍ ഉത്തമം. വിത്തിന്റെ വലുപ്പമാണ് വിത്താഴം. ഗ്രോബാഗിലാണെങ്കിലും പച്ചക്കറിവിത്തുകള്‍ ആഴത്തില്‍ നടരുത്. പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികളുണ്ടാക്കി നടാം. ആദ്യത്തെ രണ്ടാഴ്ച തണലില്‍വച്ച് രാവിലെയും വൈകിട്ടും നനയ്ക്കണം.
ടെറസും ഗ്രോബാഗ് പച്ചക്കറിക്കൃഷിക്ക് ഒരുക്കേണ്ടതുണ്ട്. ലീക്ക് പ്രൂഫ് കോമ്പൌണ്ട് ഒരുകോട്ട് ടെറസില്‍ അടിച്ചുകൊടുക്കണം. ടെറസില്‍ ഇഷ്ടികനിരത്തി അതിനു മുകളിലായി ഗ്രോബാഗ് വയ്ക്കാം. രണ്ടു വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കണം. കരിയിലകൊണ്ട് ഗ്രോബാഗില്‍ പുത നല്‍കാം.
മിക്ക പച്ചക്കറിവിളകളും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ്. 10 ദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ തയ്യാറാക്കി നല്‍കണം. ഒരേ വളംതന്നെ ചേര്‍ക്കാതെ പലതരം വളം പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം. ജീവാണുവളങ്ങളായ പിജിപി.ആര്‍ മിക്സ് 1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മുന്നോട്ടു നയിക്കും.
കാന്താരി മുളക്ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. രോഗങ്ങളെ പ്രതിരോധിക്കാന്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയാണ് ഉത്തമം. മിത്രകീടങ്ങളെ ആകര്‍ഷിക്കാനും സ്ഥിരമായി പച്ചക്കറി തോട്ടത്തില്‍ നിലനിര്‍ത്താനും  വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികള്‍ ഇടയ്ക്കുള്ള ഗ്രോബാഗില്‍ വളര്‍ത്തണം.
(നീലേശ്വരത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)
Viewed using Just Read

Saturday, 12 August 2017

തലവേദന തലവേദന ഇത് വല്ലാത്തൊരു തലവേദന

ഉണ്ണി കൊടുങ്ങല്ലൂര്‍

മൈഗ്രേന്‍ ; അഥവാ വിട്ടു മറാത്ത തലവേദന sinusitis
എന്താണ് പരിഹാരം ?
തലവേദന എന്നാല്‍ എന്താണ് ?
ജലദോഷം ഒരിക്കലും പിടി പെടാത്തവര്‍ക്കുo .അപൂര്‍വ്വമായി മാത്രം ജലദോഷം ഉണ്ടാകുന്നവരിലും മൈഗ്രേന്‍എന്ന തലവേദന കൂടുതലായി കണ്ടു വരുന്നു

തലയില്‍ കഫത്തുള്ളികള്‍ നിറഞ്ഞു പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥ കാരണമാണ് ഒട്ടുമിക്ക തലവേദനയും അപസ്മാരവും ഉണ്ടാകുന്നത്.
ദഹനക്കുറവും കടുത്ത മലബന്ധവും തല വേദനക്ക് കാരണമാണ് .മാനസികാരോഗ്യക്കുറവും മൈഗ്രേന് കാരണമാണ്
കഫ വര്‍ദ്ധകമായ ആഹാര രീതി കൊണ്ടോ ജോലിയുടെ സ്വഭാവം കൊണ്ടോ രോഗം മാറാതെ നില്ക്കും .
എങ്ങിനെ രോഗം ഉണ്ടാകുന്നു?
മാംസാഹാരത്തിലൂടെയും അമിത ഭക്ഷണത്തിലൂടെയും നമ്മില്‍ കഫം വര്‍ദ്ധിക്കാന്‍ ഇടയാക്കും . വറുത്ത ആഹാരത്തിലൂടെയും വിരുദ്ധ ആഹാരത്തിലൂടെയും അമിതമായി കഫമുണ്ടാകുന്ന.
ദുഷിച്ച കഫത്തെ .ചുമ/ തുമ്മല്‍ /ജലദോഷം / എന്നീ വഴിയിലൂടെ ശരീരം പുറംതള്ളും.
ഇതിനു സാധിക്കാതെ വന്നാല്‍ കഫം കെട്ടിനില്ക്കും .തലയില്‍ കെട്ടിനിന്നാല്‍ തല വേദന ഉണ്ടാകുന്നു . ശ്വാസകോശത്തില്‍ ഉണ്ടായാല്‍ ആസ്മയും വിട്ടുമാറാത്ത ചുമയും ഉണ്ടാകുന്നു .
ചുമ കൊണ്ട് കഫത്തെ പുറത്തു കളയുന്ന കഴിവും ആരോഗ്യ ലക്ഷണമാണ്
അപ്സമാര രോഗികാണിക്കുന്ന ഭയപ്പെടുത്തുന്ന ഗോഷ്ട്ടികള്‍ തലച്ചോറിലെ കഫത്തെ കളയുന്ന മാര്‍ഗ്ഗങ്ങള്‍ മാത്രം . ഇതു കണ്ടു ഭയപ്പെടരുത്‌. മൂക്കിലൂടെ നുരയും പതയും പോകുന്നതോടെ തല്ക്കാലികമായി അപസ്മാരം മാറുന്നു.
തലച്ചോറില്‍ ഏറെ നാള്‍ കഫം കെട്ടി നിന്നാല്‍ അതൊക്കെ ചീഞ്ഞു ദുഷിക്കും അപസ്മാരം എന്നാല്‍ തലച്ചോറില്‍ കടന്നു കൂടുന്ന ദുഷിച്ച കഫത്തെ നുരയായും പതയായും പുറത്ത് കളയുന്ന ക്രീയകള്‍ തന്നെ.
അപസ്മാര രോഗിക്ക് പൊതുവേ തലവേദന കുറവാണ് .എന്തെന്നാല്‍ അപസ്മാരം വന്നാല്‍ കഫം പുറത്തു പോകുന്നത് കൊണ്ടാണെന്നറിയുക . മൈഗ്രേന്‍ ഉള്ള രോഗികളില്‍ കഫം തങ്ങിയും നില്ക്കുന്നു .
കഫം കൂടിയാലും ശിശുക്കളില്‍ ഫിക്സ് വരും അതില്‍ ഭയപ്പെടാനില്ല .
അപസ്മാര രോഗിയും മൈഗ്രേന്‍ ഉള്ളവരും ഒരിക്കലും പാല്‍ കഴിക്കരുത്.ചുരക്ക കോവയ്ക്ക കുമ്പളങ്ങ . മാംസാദികള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം .
ഇനി മറ്റൊന്ന് നല്ലൊരുഭാഗം മനുഷ്യര്‍ക്കും മൈഗ്രേന്‍ രാത്രി ഉണ്ടാകുന്നില്ല രാവിലെ ഉണ്ടാകുന്നു .....?
സൂര്യന്‍ ഉദിച്ചാല്‍ രോഗിയില്‍ തലവേദന ഉണ്ടാകുന്നു.
ഇതെന്തു മറിമായം ലോകത്തിലെ ഏറ്റവും വലിയ ഔവ്ഷധി സൂര്യന്‍ ആണല്ലോ. ഭാര്‍ഗ്ഗവന്‍ ഉദിച്ചാല്‍ രോഗം ഉണ്ടാകുമോ..?
അശ്വനി ദേവന്മാര്‍ എന്നും പിതാവായ സൂര്യനെ നമസ്ക്കരിച്ചിരിന്നു. സൂര്യനെ ആയുര്‍വേദ൦ വിളിക്കുന്നത്‌ ''വൈദ്യനാഥന്‍'' എന്നാണ് അപ്പോള്‍ വൈദ്യനാഥന്‍ ഉദിച്ചാല്‍ എല്ലാ രോഗവും കുറയുകയല്ലേ വേണ്ടത്. പിന്നെന്തുകൊണ്ട് അപ്പോള്‍ കടുത്ത വേദന ആരംഭിക്കുന്നു.
അസ്തമ രോഗികള്‍ക്ക് പകല്‍ രോഗ കാഠിന്യo പൊതുവേ കുറവും രാത്രി കൂടുകയും ചെയ്യുന്നു .
പകല്‍ സൂര്യന്‍റെ ചൂട് കഫത്തെ ഇല്ലാതാക്കി ശ്വാസഗതി നല്ലതാക്കുന്നു.
. താപനില കുറയുന്ന പോലെ തണുപ്പ് കൂടുമല്ലോ. രാത്രി ശ്വാസം കിട്ടാതെ വിഷമിക്കുന്നവരാണ് അസ്തമ രോഗികള്‍ .
'''''എന്താണ് തലവേദനക്കാരില്‍ സൂര്യന്‍ നടത്തുന്ന വാസ്തവം''''?
അപ്പോള്‍ മൈഗ്രേന്‍ രോഗികള്‍ക്ക് മാത്രം സൂര്യന്‍ ശാപമോ?
തലച്ചോറിന്റെ ഭാഗത്ത് എത്തുന്ന കഫത്തെ പ്രഭാത സൂര്യന്‍റെ നീല രശ്മികള്‍ അവയെ ഉരുക്കി ഇല്ലാതാക്കുന്നു . കട്ടിയായ രൂപത്തിലുള്ള കഫം ചൂടേല്ക്കുന്നതോടെ പുറംതള്ളാനുള്ള പാകമാകും ശരീരം പുറംതള്ളാം ശ്രമിക്കും. പക്ഷേ നാസിക ഭാഗത്ത് അടിഞ്ഞു കൂടുന്ന കഫം കട്ടി കൂടിയതിനാല്‍ ഉരുകി അലിയില്ല. ഏതൊരു മലത്തിന്റെയും ആഗ്ര ഭാഗം കട്ടി കൂടുമല്ലോ ? .ഇക്കാരണം കൊണ്ട് വിസര്‍ജ്ജന ക്രീയയില്‍ തടസം ഉണ്ടാകുന്ന ഈ തടസം മാറ്റാന്‍ വായു സമ്മര്‍ദം ചെലുത്തുന്നു. മാസമുറ സമയത്ത് മിക്ക സ്ത്രികളിലും രക്തം കട്ട പിടിക്കുന്നതു കാരണം രക്തത്തെ പുറത്തു കളയാന്‍ അടിവയറ്റില്‍ വായു സമ്മര്‍ദം ഉണ്ടാക്കും അതാണ്‌ മാസമുറ സമയത്തെ വയറു വേദനക്ക് കാരണം തലയില്‍ വായുവിന്‍റെ മര്‍ദ്ദം രോഗിയില്‍ വിഷമം ഉണ്ടാക്കുന്നു ..പ്രാണന്‍ ഉണ്ടാക്കുന്ന ശക്തിയായ വായുവിന്‍റെ സമ്മര്‍ദമാണ് കൊടിയ തലവേദനക്ക് കാരണം.
മറ്റൊന്ന് തലയില്‍ കഫം ദുഷിച്ചാലും തലവേദന ഉണ്ടാകും .
എന്താണ് പ്രേധിവിധി ?
നസ്യക്രീയ ആണ് നല്ല മാര്‍ഗ്ഗം
കാന്താരിയുടെ തളിരില നീര് മൂക്കില്‍ ഇറ്റിക്കുക എന്നതാണ് നല്ല വഴി .
ഇതു കേട്ട് ആരും ഭയപ്പെടേണ്ട കാന്താരിയുടെ ഇലയ്ക്ക് എരിവില്ല ..
കാന്താരിയുടെ ഇല നല്ല പോലെ കഴുകി നനവോടെ എടുക്കുക
ഇഴയടപ്പുള്ള നനഞ്ഞ തുണിയില്‍ ഇലച്ചാര്‍ പിഴിഞ്ഞ് എടുക്കുക അല്പ്പം പോലും ഇല ഉണ്ടാകരുത് നീര് മാത്രമേ പാടുള്ളൂ .
അത് ഫില്ലറില്‍ ആക്കി ഒരു തുള്ളി മൂക്കില്‍ ഇറ്റിക്കുക.... രോഗിയില്‍ മറ്റു ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കില്‍ വീണ്ടും നാല് തുള്ളി കൂടി നസ്യo ചെയ്യുക...... . പത്തു മിനിറ്റുനുള്ളില്‍ രോഗിയില്‍ നിന്നും കഫങ്ങള്‍ മൂക്കിലൂടെ പുറത്തു വരും ......
ചിലപ്പോള്‍ മഞ്ഞളിന്റെ നിറത്തിലുള്ളതും കറുത്തതുമായ കഫം തന്നെ പുറത്തേക്ക് ഒഴുകും ......
ഇന്നു വരെ ഈ ചികിത്സ കൊണ്ട് ആര്‍ക്കും ദോഷം വന്നിട്ടില്ല എങ്കിലും വൈദ്യന്‍റെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യുക.
നല്ല ഫലം ഉണ്ടാകും അതോടെ വര്‍ഷങ്ങള്‍ ആയുള്ള രോഗം മാറും
അകത്തി ചീരയുടെ ഇലകൊണ്ടും ഈ ക്രീയ ചെയ്യാം .
മറ്റൊന്ന് തുമ്പയുടെ നീര് കൊണ്ടും നസ്യo ചെയ്താലും ഏറെ ഫലം ചെയ്യും .
തുമ്പയുടെ ഇലകൊണ്ട്‌ വൈദ്യനല്ലാതെ മറ്റാരും ഈ ക്രീയ ചെയ്യരുത് .
ഇനി നസ്യo കഴിഞ്ഞാല്‍ .എന്ത് ചെയ്യണം?
കഫം പോയതിനു ശേഷo അലപ്പ നേരം കഴിഞ്ഞ് ആലസ്യമകറ്റാന്‍ മഞ്ഞള്‍ കത്തിച്ചു മണപ്പിക്കുക .
പിന്നീട് കഫം കൂടാതിരിക്കാനുള്ള ഭക്ഷങ്ങള്‍ ഉള്‍പ്പെടുത്തുക പത്തുനാള്‍ പഴങ്ങളും .തവിട് തേങ്ങാപ്പാലില്‍ കാച്ചിയതും കഴിക്കുക .ഇഞ്ചിയും ചെറു നാരങ്ങയും കൂടുതല്‍ ഉപയോഗിക്കുക ഇഞ്ചി കഫത്തെ ഇല്ലാതാക്കി ദഹനത്തെ കൂട്ടുന്നു .അത് കൊണ്ട് ഇഞ്ചി നീരില്‍ ശര്‍ക്കര മേമ്പൊടിയായി കഴിക്കുക .
മുള്ളങ്കി കൊത്തിയരിഞ്ഞത്‌ തേങ്ങ പ്പീരയും ചേര്‍ത്തു കഴിച്ചാല്‍ കഫം കുറയും .
കുട്ടികളില്‍ ഇതു ചെയ്യരുത് ഗര്‍ഭിണികളില്‍ പാടില്ല .ശ്വാസതടസ്സം ഉള്ളവരില്‍ പാടില്ല.
കഴിയുന്നത്ര വൈദ്യന്‍റെ മേല്‍നോട്ടത്തില്‍ ചെയ്യുക .

Friday, 11 August 2017

ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം

ഉണ്ണി കൊടുങ്ങല്ലൂര്‍


ചിപ്പിക്കൂണ്‍ കൃഷി ചെയ്യാംAugust 11, 2017
അധികം അധ്വാനമില്ലാതെ എളുപ്പം കൃഷി ചെയ്യാവുന്ന, എന്നാല്‍ ലാഭവും ലഭിക്കുന്ന ഒരു കൃഷിയാണിത്. വീട്ടമ്മമാര്‍ക്ക് വരുമാനം നേടാനും ചിപ്പിക്കൂണ്‍ വളര്‍ത്തല്‍ സഹായിക്കും. ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്ന രീതികള്‍ പരിശോധിക്കാം.
വൈക്കോല്‍ പ്രധാനം
വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം. 20 ലിറ്റര്‍ ശുദ്ധജലം നിറച്ച ബക്കറ്റില്‍ 12-18 മണിക്കൂര്‍ വരെ വൈക്കോല്‍ വെള്ളത്തില്‍ നന്നായി മുങ്ങിയിരിക്കും വിധം കുതിര്‍ക്കുക. അതിനു ശേഷം തിളക്കുന്ന വെള്ളത്തിലൊ ആവിയിലൊ അര മണിക്കൂര്‍ പുഴുങ്ങിയെടുക്കണം. ഡെറ്റോള്‍ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തില്‍ (ടാര്‍പ്പോളില്‍ഷീറ്റില്‍ ) വൈക്കോല്‍ നിരത്തിയിടുക. ഇതു പോലെ അണുവിമുക്തമാക്കിയ പ്ലാസ്റ്റിക്ക് ട്രേയില്‍ കൂണ്‍ വിത്ത് ഉതിര്‍ത്ത് ഇടണം. 200 ഗേജ് കനവും 10 x 20 ഇഞ്ച് വലുപ്പവുമുള്ള പ്ലാസ്റ്റിക്ക് കവറെടുക്കുക. നേരത്തെ നിരത്തിയിട്ട വൈക്കോല്‍, പിഴിഞ്ഞാല്‍ വെള്ളം ഇറ്റ് വീഴാത്തതും എന്നാല്‍ ഈര്‍പ്പം ഉള്ളതും ആയിരിക്കണം. ഈ വൈക്കോല്‍ വൃത്താകൃതിയില്‍ 6-8 സെമീ വണ്ണത്തിലും 18 – 20 സെമീ വ്യാസത്തിലും ചുറ്റി ചുമ്മാടുകള്‍ ഉണ്ടാക്കുക. പ്ലാസ്റ്റിക്ക് കവറിന്റെ അടിഭാഗത്തെ മൂലകള്‍ കവറിനുള്ളിലേക്ക് തള്ളിവച്ചതിനു ശേഷം ചുമ്മാട് ഓരോന്നായി ഇറക്കിവയ്ക്കണം. ഓരോ ചുമ്മാടും വച്ച ശേഷം കവറിനോടു ചേര്‍ത്ത് 25 ഗ്രാo കൂണ്‍ വിത്തിടുക. ഇതുപോലെ 5-6 ചുമ്മാടുകള്‍ ഒരുകവറില്‍ വയ്ക്കാവുന്നതാണ്.
വിത്ത് വിതറല്‍
അവസാനത്തെ ചുമ്മാടിനു മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ ഭാഗം റബര്‍ ബാന്റ് ഉപയോഗിച്ച് നന്നായി കെട്ടുക. അണുവിമുക്തമാക്കിയ ഒരു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കവറിന്റെ പുറത്ത് സുഷിരങ്ങള്‍ ഇടണം. അതിനു ശേഷം ഈ കവറുകള്‍ (കൂണ്‍ ബെഡുകള്‍) ഇരുട്ടുമുറിയില്‍ തൂക്കിയിടണം. 12 മുതല്‍ 18 ദിവസത്തിനുള്ളില്‍ കൂണ്‍ തന്തുക്കള്‍ ബെഡിനുള്ളില്‍ വെള്ള നിറത്തില്‍ വളര്‍ന്നു വന്നിരിക്കും. ഈ സമയത്ത് ബെഡുകള്‍ സാമാന്യം വെളിച്ചവും, ഈര്‍പ്പവുമുള്ള റൂമിലേക്ക് മാറ്റണം. ഹാന്‍ഡ് സ്‌പ്രേ ഉപയോഗിച്ച് ബെഡില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കവറില്‍ ബ്ലേഡ് കൊണ്ട് പതിനഞ്ചോളം കീറലുകളും ഇടണം. മൂന്നു ദിവസം കൊണ്ട് കൂണ്‍ കവറിനു പുറത്തേക്ക് വിടര്‍ന്നു തുടങ്ങും. ഒരു മാസത്തോളം ഇതില്‍ നിന്നും വിളവെടുക്കാവുന്നതാണ്. അതില്‍ ശേഷം കവര്‍ മാറ്റിയിട്ട് വെള്ളം തളിച്ചു വച്ചാല്‍ ഒരു പ്രാവശ്യം കൂടി വിളവ് ലഭിക്കും. ഒരു ബെഡില്‍ നിന്നും ഏകദേശം 800 ഗ്രാം കൂണ്‍ ലഭിക്കും.
ശുചിത്വം
കൂണ്‍കൃഷിയില്‍ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന ഷെഡും പരിസരവും എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കണം. വിളവെടുപ്പിനു ശേഷം ഇതിന്റെ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് കുഴിയില്‍ ഇട്ടു കമ്പോസ്റ്റുണ്ടാക്കാവുന്നതാണ്. മണ്ണിര കമ്പോസ്റ്റ് പച്ചക്കറികള്‍ക്ക് ഏറ്റവും നല്ല ജൈവവളമാണ്. ഈ രീതിയില്‍ പാല്‍ക്കൂണും വളര്‍ത്താം.

Sunday, 6 August 2017

ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള

ഉണ്ണി കൊടുങ്ങല്ലൂര്‍

ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള

Bangle, accident
തൃശൂര്‍: ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.

Saturday, 5 August 2017

ഇവയാണ് മികച്ച ജൈവ വളങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍


ഇവയാണ് മികച്ച ജൈവ വളങ്ങള്‍
ജൈവകൃഷിക്ക് പ്രാധാന്യം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വീടുകളില്‍ അടുക്കളത്തോട്ടവും ടെറസുകൃഷിയുമെല്ലാം വ്യാപകമാകുന്നു. ഇതിനെല്ലാം ജൈവവളം ആവശ്യമാണ്. മികച്ച ജൈവ വളങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. ഇവ ആവശ്യാനുസരണം പ്രയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കുകയും ചെയ്യും.
കാലിവളം
കന്നുകാലികളുടെ ചാണകം ഉണക്കിപ്പൊടിച്ച് മണ്ണുമായി കലര്‍ത്തി അടിവളമായിട്ട് ഉപയോഗിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് കാലിവളം ഉപയോഗിക്കുകയാണെങ്കില്‍ മണ്ണിന് നല്ല നനവ് കൊടുക്കണം. പുതിയ പച്ചച്ചാണകം അഞ്ചിരട്ടി വെള്ളത്തില്‍ കലക്കി കുഴമ്പു രൂപത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പച്ചക്കറികള്‍ക്ക് ഒഴിച്ചു കൊടുത്താല്‍ വളര്‍ച്ചയും വിളവും വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പലതരം പിണ്ണാക്കുകള്‍
കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കുമാണ് പച്ചക്കറികള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നത്. പിണ്ണാക്കില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍, ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നീ പോഷകങ്ങള്‍ പച്ചക്കറികളുടെ വളര്‍ച്ചയും വിളവും രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. പിണ്ണാക്ക് സെന്റിന് രണ്ടുകിലോ എന്ന തോതില്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം നേര്‍പ്പിച്ച ലായനി ചെടികളുടെ കടക്കല്‍ ഒഴിച്ചു കൊടുക്കുകയോ ഇലകളില്‍ തളിച്ചു കൊടുക്കുകയോ ചെയ്യാം. കടലപ്പിണ്ണാക്ക് പച്ചക്കറി തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.
കോഴിവളം
പച്ചക്കറികള്‍ക്ക് ഒരു നല്ല ജൈവവളമാണ് പഴകിയ ഉണങ്ങിയ കോഴിക്കാഷ്ടം. ഇതിന് ചൂട് അധികമായതിനാല്‍ നന്നായി വെള്ളം ഒഴിച്ചു കൊടുക്കണം. അല്ലെങ്കില്‍ ചെടികള്‍ക്ക് വാട്ടം സംഭവിക്കും. കാലിവളത്തെ അപേക്ഷിച്ച് ഉപയോഗിക്കുന്ന അളവും കുറച്ച് മതി.
ആട്ടിന്‍ കാഷ്ടം
കാലിവളത്തെ അപേക്ഷിച്ച് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസൃം എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ആട്ടിന്‍കാഷ്ടം പച്ചക്കറികള്‍ക്ക് നല്ലൊരു ജൈവവളമാണ്. ആടിന്‍ കാട്ടം ഉണക്കി പൊടിച്ച് മണ്ണില്‍ ചേര്‍ത്ത് കൊടുത്താല്‍ പച്ചക്കറികളില്‍ നിന്നു നല്ല വിളവ് ലഭിക്കും.
മത്സ്യവളം
മത്സ്യങ്ങള്‍ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന മത്സ്യവളം പെട്ടന്ന് മണ്ണില്‍ അഴുകിച്ചേരുന്നതിനാല്‍ നല്ലൊരു ജൈവവളമാണ്. മത്സ്യം കഴുകുന്ന വെള്ളം (ഉപ്പും പുളിയും ഇടാതെ) പച്ചക്കറികള്‍ക്ക് നല്ലതാണ്.
എല്ലുപൊടി
കാല്‍സ്യവും അടങ്ങിയിട്ടുള്ളതും ഫോസ്ഫറസ് കൂടുതല്‍ അളവില്‍ ഉള്ളതുമായ എല്ലുപൊടി ഉത്തമ ജൈവവളമാണ്. അമ്ലസ്വഭാവമുള്ള കേരളത്തിലെ മണ്ണിന് ഏറ്റവും യോജിച്ചതാണ് എല്ല്‌പ്പൊടി.
ചാരം
നമ്മുടെ വീടുകളില്‍ സുലഭമായി സുലഭമായി ലഭിക്കുന്ന ചാരം പൊട്ടാഷ് പ്രദാനം ചെയ്യുന്ന നല്ലൊരു ജൈവവളമാണ്. എല്ലാതരം പച്ചക്കറികള്‍ക്കും ചുവട്ടില്‍ നിന്ന് അല്‍പ്പം മാറി തടത്തില്‍ കൊടുത്ത് നനച്ചാല്‍ പെട്ടന്നു തന്നെ വേരുകള്‍ അതിനെ ആഗിരണം ചെയ്യും. മഞ്ഞു കാലത്ത് അതിരാവിലെ തൈകളില്‍ ചാരം വിതറിയാല്‍ പല കീടങ്ങളുടെ ആക്രമണം കുറയും.
കമ്പോസ്റ്റ്
വിവിധതരം ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ജൈവവളമാണ് കമ്പോസ്റ്റ്. പച്ചക്കറികള്‍ക്ക് ഉത്തമ വളമാണ് ഇത്.

അക്കിക്കറുക

ഉണ്ണി കൊടുങ്ങല്ലൂര്‍🌿🌿

 അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക 🌿🌿
അക്കിക്കറുകയുടെ അത്ഭുത ഔഷധ ഗുണങ്ങള്‍
Arogyajeevanam - ആരോഗ്യജീവനം
34 ¦ 🌿🌿 അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക 🌿🌿
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി വേദനയുള്ള ഭാഗത്തു കടിച്ചു പിടിച്ചാല്‍ വേദനയ്ക്ക് പെട്ടന്ന് ആശ്വാസം തരുന്നതു കൊണ്ട് നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പല്ലുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭാരതീയനല്ല ഈ ചെടി, വിദേശിയാണ്‌. ഒന്നില്‍ക്കൂടുതല്‍ വകഭേദങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. വടക്കേ ഇന്ത്യയില്‍ അകര്‍കര എന്ന പേരില്‍ അറിയപ്പെടുന്നു.
☘️ പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ കൊണ്ട് പല്ലുവേദന ഉണ്ടാകുമ്പോള്‍ അക്കിക്കറുകയുടെ വേര് കഷായം വെച്ച് കൂടെക്കൂടെ കവിള്‍ക്കൊണ്ടാല്‍ വേദന ശമിക്കും.
☘️ പല്ലുവേദന ഉണ്ടാകുമ്പോള്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം വേദനയുള്ള പല്ലിന്റെ ചുവട്ടില്‍ മോണയില്‍ വെച്ചാല്‍ വളരെ പെട്ടന്ന് വേദനയ്ക്ക് ആശ്വാസം ലഭിക്കും. പൂവ് ചതച്ചു വെച്ചാലും, കടിച്ചു പിടിച്ചാലും വേദന ശമിക്കും. നീര്‍ക്കെട്ടും മാറും.
☘️ വായ്നാറ്റം അകലാനും അക്കിക്കറുകയുടെ പൂവ് ചവച്ചാല്‍ മതിയാകും. ഒപ്പം പൂവും ഇലയും ഇട്ടു വെള്ളം തിളപ്പിച്ചു കവിള്‍കൊള്ളുകയും ചെയ്യാം.
☘️ അക്കിക്കറുകയുടെ പഞ്ചാംഗം ചൂര്‍ണ്ണമാക്കി അല്പം ഗ്രാമ്പൂ, ആലം ഇവ പൊടിച്ചു ചേര്‍ത്താല്‍ പല്ലു തേക്കാന്‍ ഉത്തമമായ ദന്തചൂര്‍ണ്ണം ആയി.
☘️ അക്കിക്കറുകയുടെ വേര് കഷായം വെച്ച് തൊണ്ടയില്‍ കൊണ്ടാല്‍ (Gargling) ശബ്ദസംബന്ധിയായ പ്രശ്നങ്ങള്‍ ശമിക്കും. ടോൺസിലൈറ്റിസ് (TONSILITIS) ശമിക്കും.
☘️ അക്കിക്കറുകയുടെ വേരിന്‍റെ പൊടി അല്ലെങ്കില്‍ പൂവ് ചതച്ചു വെള്ളത്തില്‍ കലക്കി തൊണ്ടയില്‍ കൊണ്ടാലും തൊണ്ടവേദന, കണ്ഠപാകം ശമിക്കും. ടോൺസിലൈറ്റിസ് മാറാന്‍ ഇതും നന്ന്.
☘️ അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും. അക്കിക്കറുകയുടെ സ്വരസം നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്താല്‍ തലവേദന, കൊടിഞ്ഞി (മൈഗ്രേന്‍) എന്നിവ ശമിക്കും.
☘️ നാഡി ഞരമ്പുവ്യൂഹത്തിന് ഉത്തമപോഷമാണ് അക്കിക്കറുക. അപസ്മാരം ശമിക്കാന്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം വയമ്പ് (വച) ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമായ ഒരു പ്രയോഗമാണ്. തേന്‍ ചേര്‍ത്തും കഴിക്കാം.
☘️ എക്കിട്ടം, എക്കിള്‍ ശമിക്കാന്‍ അക്കിക്കറുകയുടെ പൂവ് വായിലിട്ടു ചവച്ച ശേഷം വായ വെള്ളമൊഴിച്ചു കുലുക്കുകുഴിഞ്ഞാല്‍ മതി. പഴകിയ എക്കിട്ടം ശമിക്കാന്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം തേനില്‍ ചാലിച്ച് ദിവസം രണ്ടു മൂന്നു പ്രാവശ്യം വെച്ച് സേവിക്കുന്നത് സഹായകമാണ്.
☘️ ധാതുക്ഷയം മൂലമുള്ള ക്ഷീണം മാറാന്‍ അക്കിക്കറുക, ശതാവരി, നിലപ്പനക്കിഴങ്ങ്‌ ഇവയുടെ ചൂര്‍ണ്ണം തുല്യയളവില്‍ ചേര്‍ത്തു വെച്ച് നിത്യവും രണ്ടു നേരം ഓരോ സ്പൂണ്‍ വീതം പശുവിന്‍പാലില്‍ കലക്കി കഴിക്കുന്നത്‌ അതീവഫലപ്രദമാണ്.
☘️ ഹൃദയരോഗങ്ങളില്‍ അക്കിക്കറുക നന്ന്. നെഞ്ചുവേദന (Angina Pain), ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവകളില്‍ അക്കിക്കറുകയുടെ പൂവ് നീര്‍മരുതിന്റെ (Arjuna tree) തൊലിയും ചേര്‍ത്തു കഷായം വെച്ച് കഴിക്കുന്നത്‌ ഉത്തമമായ ഒരു പ്രയോഗമാണ്. നിത്യേന ഒന്നോ രണ്ടോ പൂവ് ഒരു സ്പൂണ്‍ അര്‍ജുനചൂര്‍ണ്ണം ചേര്‍ത്ത് വെള്ളത്തില്‍ വെന്തു കഷായമാക്കി കഴിക്കാം.
☘️ അക്കിക്കറുകയുടെ പൂവ്, നീര്‍മരുതിന്റെ തൊലി, വലിയ അരത്ത - ഇവ കഷായം വെച്ച് നിത്യവും പ്രഭാതത്തില്‍ സേവിച്ചാല്‍ ഹൃദയസുഖവും ഉദരസുഖവും ഉണ്ടാകും. രണ്ടോ മൂന്നോ പൂവ്, വലിയ അരത്തയുടെ വേര് ചൂര്‍ണ്ണം രണ്ടു ഗ്രാം വരെ, നീര്‍മരുതിന്റെ വേര് ചൂര്‍ണ്ണം അഞ്ചു ഗ്രാം വരെ 200 മില്ലി വെള്ളത്തില്‍ വേവിച്ച് ഒരു കപ്പ് അളവാക്കി വറ്റിച്ച് അരിച്ച് തണുപ്പിച്ച് കഴിക്കാം.
☘️ അക്കിക്കറുകയുടെ പൂവ് അരച്ച് പാലില്‍ വെന്ത് നിത്യം കഴിച്ചാല്‍ ഉദ്ധാരണശേഷിക്കുറവ് മാറും. പൂവിനു പകരം 500 mg വേരിന്റെ ചൂര്‍ണ്ണം പാലില്‍ കഴിച്ചാലും ഫലമുണ്ടാകും.
☘️ അക്കിക്കറുകയുടെ വേരിന്‍ ചൂര്‍ണ്ണം അഞ്ചു ഗ്രാം എടുത്തു അറുപതു മില്ലി വെളിച്ചെണ്ണയില്‍ ആറു മുതല്‍ എട്ടു ദിവസം വരെ സൂര്യപാകം ചെയ്ത് അരിച്ചെടുത്ത് തയാറാക്കിയ തൈലം ഇരുപത്തിയൊന്നു ദിവസം ലേപനം ചെയ്താല്‍ ഉദ്ധാരണശേഷിക്കുറവ് ഉള്ളവരില്‍ ഉദ്ധാരണശേഷി മെച്ചപ്പെടും.
☘️ വാതം കൊണ്ട് മുഖം കോടിയ അവസ്ഥയില്‍ അക്കിക്കറുക അരച്ചു ലേപനം ചെയ്യുന്നത് ഗുണപ്രദമാണ്.
☘️☘️☘️ അള്‍സര്‍, കൊളൈറ്റിസ് മറ്റു ഉദരരോഗങ്ങള്‍, തന്മൂലം ഉണ്ടാകുന്ന വായ്‌പ്പുണ്ണ് നെഞ്ചെരിച്ചില്‍, IBS (Irritable bowel syndrome) തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ അക്കിക്കറുക ഉള്ളില്‍ കഴിക്കുന്നത്‌ ഒഴിവാക്കണം. ഈ പ്രയോഗങ്ങള്‍ ഫലദായകങ്ങളാണെന്നിരിക്കെത്തന്നെ, ഇവ ഉപയോഗിക്കുന്നത് കൃതഹസ്തരായ, ജ്ഞാനികളായ വൈദ്യന്മാരുടെ ഉപദേശപ്രകാരം മാത്രമായിരിക്കാന്‍ ശ്രദ്ധിക്കണം.
☘️ പാഴ്ചെടി പോലെ വഴിയോരങ്ങളിലും വയല്‍വരമ്പുകളിലും വളര്‍ന്നു നില്‍ക്കുന്ന അക്കിക്കറുകയുടെ ഔഷധഗുണങ്ങള്‍ ഇനിയുമേറെയുണ്ട്. ഇതുപോലെ തന്നെയാണ് ഒട്ടുമിക്ക ഔഷധസസ്യങ്ങളുടെ കാര്യവും. നശിപ്പിക്കാതിരിക്കുക. സംരക്ഷിക്കുക. സ്വന്തം വീട്ടുവളപ്പില്‍ വെച്ചുപിടിപ്പിക്കുക.

കല്ലുരുക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (കല്ലുരുക്കി)

ഔഷധ സസ്യങ്ങള്‍ 

കല്ലുരുക്കി

botanical name  : scorpia dulsis
family                 : Scrophulariaceae 
Malayalam         :  കല്ലുരുക്കി,  മീനങ്ങനി, സന്യസിപച്ച, രിഷിഭക്ഷ
sanskrit name    : പാശാനഭേത ,ആസ്ത്മഘ്നി 

രസം  : തിക്ത കഷായ മധുര
ഗുണം  : ലഘു
വീര്യം  : ശീതം
വിപാകം  : കടു 

കഫ പിത്ത രോഗങ്ങള്‍, നീര്‍ക്കെട്ട്, പനി, മുറിവുകള്‍ ഇവയില്‍ 
ഫലപ്രദമാണ്.
വ്രണങ്ങള്‍, ത്വക് രോഗങ്ങള്‍, വെള്ള പോക്ക് ഇവയിലും ഫലം ചെയ്യും.
ആസ്ത്മായില്‍ ഫലപ്രദമാണ്.
ഇത് സമൂലം അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് ദിവസവും രാവിലെ
ഉപയോഗിച്ചാല്‍ മൂത്രാശയം, വൃക്കകള്‍ ഇവയില്‍ ഉണ്ടാകുന്ന കല്ലുകള്‍ക്ക്
ഫലപ്രദമാണ്.

കറ്റാര്‍ വാഴ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (കറ്റാര്‍ വാഴ)

ഔഷധ സസ്യങ്ങള്‍ 
കറ്റാര്‍ വാഴ


Botanical name : Aloe vera (Linn.) Burm. (Aloe barbadensis Mill)  
Family : Liliaceae 

SANSKRIT SYNONYMS
Kumari, Grithakumari, Grihakanya

AYURVEDIC PROPERTIES 
രസം  : തിക്ത മധുരം 
ഗുണം  :ലഘു സ്നിഗ്ധം 
വീര്യം  : ശീതം 
PLANT NAME IN DIFFERENT LANGUAGES

English  : Aloe, Indian aloe
Hindi  : Gheekaumar, Ghikumari 

ഉദ്യാനസസ്യമായി വളര്‍ത്താന്‍  കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാര്‍ വാഴ. ഈ സസ്യം ഏകദേശം 30 മുതല്‍  50സെന്റി മീറ്റര്‍ പൊക്കത്തില്‍  വരെ വളരുന്നവയാണ്‌. ചുവട്ടില്‍  നിന്നും ഉണ്ടാകുന്ന പുതിയ മുളകള്‍ നട്ടാണ്‌ പുതിയ തൈകള്‍കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങള്‍  ബാധിക്കാത്ത സസ്യമാണിത്. മുളകള്‍  ഏകദേശം 50 സെന്റീമീറ്റര്‍ അകലത്തിലാണ്‌ നടുന്നത്. നട്ട് ആറാം മാസം മുതല്‍  വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍  നിന്നും തുടര്‍ച്ചയായി  മൂന്ന് വര്ഷം  വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളില്‍  ഇടവിളയായും നടാന്‍  കഴിയും.


വാത പിത്ത രോഗങ്ങള്‍ മുറിവുകള്‍, വ്രണങ്ങള്‍, പൊള്ളല്‍, വയര് വേദന, ത്വക്ക്‌ രോഗങ്ങള്‍,
മല ബന്ധം , മുഴകള്‍, നടു വേദന, ആര്ത്രിടിസ്, ക്ഷീണം ഇവയില്‍ ഫലപ്രദമാണ്. 

വിപണിയില്‍  ആരോഗ്യപാനീയങ്ങള്‍ , മോയിസ്ചറൈസറു‍കള്‍  , 
ലേപനങ്ങള്‍  തുടങ്ങിയ നിരവധി കറ്റാര്‍  വാഴ ഉല്‍പ്പന്നങ്ങള്‍  ഇന്ന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ്, 
ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍  തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍ വാഴ നീര് അത്യന്തം ഫലപ്രദമാണ് 

ഇത് ചേര്‍ത്ത് ഉണ്ടാക്കുന്ന തൈലം മുടി വളരാന്‍ സഹായിക്കുന്നു. 

കുമാര്യാസവം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം എന്നിവയില്‍ ഉപയോഗിക്കുന്നു

കറ്റാര്‍ വഴയുട്ടെ കട്ടിയുള്ള ഇലകില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പില്‍ നിന്നാണ് ചെന്നി നായകം ഉണ്ടാക്കുന്നത്‌. 

ഹോമിയോപ്പതി യിലും ഇത് ഔഷധമായി ഉപയോഗിക്കുന്നു. 






പൊന്നാവീരം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (പൊന്നാവീരം)

പൊന്നാവീരം

Botanical name Cassia occidentalis
Family  : caesalpiniaceae

English name  : negro coffie
Sanskrit name  : kaasa mardda

രസം  : തിക്ത മധുരം
ഗുണം  : ലഘു
വീര്യം  : ഉഷ്ണം
വിപാകം  : മധുരം

കഫ വാത രോഗങ്ങള്‍, ചുമ, ബ്രോന്കൈടിസ്, അലര്‍ജി,
ആസ്ത്മാ, മലനന്ധം, പനി
പ്രമേഹം, ത്വക് രോഗങ്ങള്‍, മുറിവുകള്‍ വ്രണങ്ങള്‍
ഇവയില്‍ ഫലപ്രദമാണ്.

കടുക്ക

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (കടുക്ക)

ഔഷധ സസ്യങ്ങള്‍
കടുക്ക
botanical name : terminalia chebula
family           : combretaceae
sanskrit name   : വിഭീതകം, അഭയ, രോഹിണി, ഹരീതകി.
english name     :
: Chebulic myrobalan

രസം   : കടു തിക്ത കഷായ മധുര അമ്ല
ഗുണം   : ലഘു രൂക്ഷം
വീര്യം  : ഉഷ്ണം

ACTIONS
laxative
stomachic
tonic
alternative
hepato protective
anti spasmodic
expectorant
anti asthmatic
anti viral

വാത പിത്ത കഫ രോഗങ്ങളെ ശമിപ്പിക്കുന്നു.
വാതരോഗങ്ങള്‍ക്ക് വിശേഷിച്ചും ഫലപ്രദം.

കടുക്ക അരച്ച് പുരട്ടിയാല്‍ നീരിനെ ശമിപ്പിക്കുന്നു.

ഇത് കഷായം വെച്ച് അരിച്ചെടുത്ത് മുറിവുകളും
വ്രണങ്ങളും കഴുകുന്നതിനായുള്ള ലോഷന്‍ ആയി
ഉപയോഗിക്കാം.

ഇത് നല്ല ഒരു ലക്സടീവും, ഉദര രോഗങ്ങളെ ശമിപ്പിക്കുന്നതും
കരള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നതും ആണ്.

വിശപ്പിനെ ഉണ്ടാക്കുന്നു.

ഗ്യാസ് ട്രബിളിനു ഇത് ഒരു ഉത്തമ ഔഷധമാണ്.

പഞ്ചഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്നു.

കിഡ്നി, മൂത്രാശയം ഇവയിലുണ്ടാകുന്ന കല്ലുകളെ ഇല്ലാതാക്കുന്നു.

ത്വക് രോഗങ്ങളെ ശമിപ്പിക്കുന്നു.

പിത്ത രോഗങ്ങളില്‍ പഞ്ചസാരയും വാത രോഗത്തില്‍ ഉപ്പും
കഫരോഗങ്ങളില്‍ ചുക്ക് പൊടിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍
ഫലപ്രദമാണ്.

നെല്ലിക്ക താന്നിക്ക കടുക്ക ഇവ ചേര്‍ന്നതാണ് ത്രിഫല എന്ന
പേരില്‍ അറിയപ്പെടുന്നത്.

ഇത് ചേര്‍ന്ന ചില ഔഷധങ്ങള്‍.

അഭയാരിഷ്ട്ടം
ദശമൂല രസായനം
അഗസ്ത്യ രസായനം


താന്നിക്കാ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (താന്നിക്കാ)

ഔഷധ സസ്യങ്ങള്‍ താന്നിക്ക 
botanical name  : terminalia bellerica
family                  : combretaceae


sanskrit name     : വിഭീതകം, അക്ഷ, കലിദ്രുമ.
english name       : Belliric myrobalan


രസം  :  കഷായ തിക്ത
ഗുണം   : ലഘു രൂക്ഷം
വീര്യം  : ശീതം
വിപാകം  : മധുരം

ചുമ, ബ്രോന്കൈടിസ്, ത്വക് രോഗങ്ങള്‍, ടയെരിയാ, ടിസന്റ്രി,
വെള്ള പാണ്ടു, അകാല നര,  ഇവയില്‍ ഫലപ്രദമാണ്.

      ACTIONS WITH

ഇതിന്റെ സത്ത് വേര്‍ തിരിച്ചെടുത്തത്  എയ്ഡ്സ്  രോഗത്തില്‍ ഫലപ്രദമാണ്
എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കഫ രോഗങ്ങളില്‍ ഫലപ്രദമാണ്
ശ്വാസ കോശം, തൊണ്ട, കണ്ണുകള്‍, ഇവക്കുന്റാകുന്ന
രോഗങ്ങളില്‍  ഫലപ്രദമാണ്.

തല വേദന, വെള്ള പോക്ക്, കരള്‍ രോഗങ്ങള്‍ ഇവയില്‍ ഫലപ്രദമാണ്.
ഇതിന്റെ ഫലങ്ങള്‍ ഔഷധമായി ഉപയോഗിക്കുന്നു.

ACTIONS
anthelmintic, antiseptic, astringent, expectorant, laxative, lithotriptic, rejuvenative and tonic. 


കായം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (കായം)

ഔഷധ സസ്യങ്ങള്‍ കായം
botanical name  : ferula asafoetida
family            : apiaceae
sanskrit name    : ഹിങ്കു, ബധിക, ആഗുതഗന്ധു
english name      : devil's ദുന്ഗ്

AYURVEDIC ACTION

  • Dıpanıya: Digestive
  • Pacaka: Toxin digestive
  • Sulaprasamana: Alleviates intestinal spasms
  • Svasa: Helps breathing
  • Krminasaka: Vermifuge
  • Anulomana: Redirects the flow of apanavata downwards
  • Artavajanana: Promotes the flow of the menses
  • Vedanasthapana: Analgesic

BIOMEDICAL ACTION

Digestive, carminative, anthelmintic, antispasmodic, analgesic, emmenagogue, expectorant


ഇതിന്റെ മരത്തില്‍ നിന്നും ശേഖരിക്കുന്ന കറയാണ്‌ കായം.
ഗ്യാസ്ട്രൈടിസ്, മറ്റു ഉദര രോഗങ്ങള്‍ എന്നിവയില്‍ ഫലപ്രദമാണ്.
ചുമ ബ്രോന്കൈടിസ് ഇവയില്‍ ഫലപ്രദമാണ്.

ചെറിയ കുട്ടികളിലുണ്ടാകുന്ന ചുമയില്‍ ഫലപ്രദമാണ്.

കായം നെയ്യില്‍ വറുത്തെടുത്തു ചോറില്‍ ചേര്‍ത്ത് കഴിച്ചാല്‍
ചുമ ശമിക്കുന്നു.

കായം നെയ്യില്‍ വരുതെടുതാല്‍ ശുദ്ധമാകുന്നു.
അതിനു ശേഷം പൊടിച്ചു തേനും ആളിന്റെ സത്തും
ചേര്‍ത്ത് രണ്ടു മാസം
തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഷണ്ടത്വം ഇല്ലാതാകുന്നു.

ല്യൂക്കൊരിയാ, ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍
ഇവയിലും ഫലപ്രദമാണ്.

അമ്മമാരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഫലപ്രദമായ
ഒരു ഔഷധമാണ് ഇത്.

ദന്ത രോഗങ്ങളില്‍ ഫലപ്രദമാണ്.

ഇത് ചേര്‍ന്ന ഒരു ആയുര്‍വേദ ഔഷധമാണ്
hinguvachaadi choornnam.





നെല്ലിക്ക

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (നെല്ലിക്ക)

ഔഷധ സസ്യങ്ങള്‍ 
നെല്ലിക്ക
botanical name   : emblica officinalis
family             : euphorbiaceae

sanskrit name   :  ആമാലകി, ധാത്രി
english name     : indian goosberry

രസം   : മധുര അമ്ല തിക്ത കഷായ
ഗുണം   : ഗുരു രൂക്ഷം
വീര്യം  : ശീതം
വിപാകം  : മധുരം

വൈടമിന്‍ സീ കൂടുതലുള്ള ഒരു ലക്സടീവ് ആണ് നെല്ലിക്ക.
പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, ടാനിന്‍, പെപ്ടിന്‍
ഇവ അടങ്ങിയിരിക്കുന്നു.

ത്രിദോഷ ഹരമാണ്.
നേത്ര രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

ത്വക് രോഗങ്ങള്‍ ശമിപ്പിക്കുന്നു.

സെമന്‍ വര്‍ദ്ധിപ്പിക്കുന്നു.

മുടി വളരുവാന്‍ സഹായിക്കുന്നു, രസായനം ആണ്.

നല്ല ഒരു ലിവര്‍ ടോണിക്ക്  ആണ്.
മഞ്ഞ പിത്തം ഇല്ലാതാക്കുന്നു.

ഇത് ചേര്‍ന്ന ഒരു പ്രധാന ആയുര്‍വേദ ഔഷധമാണ്
ച്യവന പ്രാശം.