Showing posts with label അപകടം. Show all posts
Showing posts with label അപകടം. Show all posts

Monday, 9 April 2018

അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി വന്‍കിട കെട്ടിടങ്ങളുടെ കാര്യത്തില്‍ അഗ്നിസുരക്ഷാ സംവിധാനം നടപ്പാക്കിയത...

Read more at: http://www.mathrubhumi.com/news/kerala/fire-and-safety-building-regulation-tomin-j-thachankary-1.2730650

Sunday, 15 October 2017

കൂണ്‍ തിന്നു മരിക്കല്ലേ

ഉണ്ണി കൊടുങ്ങല്ലൂര്‍
Florida Mushrooms കൂൺ തിരിച്ചറിയുന്നത് 
താഴെ കൊടുത്ത കൂൺ ഭക്ഷ്യയോഗ്യമാണ് .. ഈ കൂൺ അധികം മൂക്കുന്നതിന് മുൻപ് വിളവെടുക്കണം .... കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക ..

. കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ് ... താഴെ കൊടുത്ത കൂൺ മാത്രമേ ഉപയോഗിക്കാറുള്ളു .. വേറെ ഒരു കൂണും ഉപയോഗിക്കാതിരിക്കുന്നതാണ് ആയുസ്സിന് നല്ലത് ...
വിഷ കൂൺ തിരിച്ചറിയുന്ന വിധം
1. കളർഫുൾ ആയിരിക്കും

2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല
3. കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും
4. തടിയിൽ റിംഗ് ഉണ്ടായിരിക്കും
5. ദിവസങ്ങളോളം കേട് കൂടാതിരിക്കും
6. പൂച്ച, പട്ടി എന്നിവ മണക്കുക പോലുമില്ല
7. വിഷ,കൂണിൽ പൊടി ഉണ്ടാകും

Thursday, 15 December 2016

പീഡിപ്പിച്ച സീനിയേഴ്‌സിന്റെ പേരുകൾ പോസ്റ്റിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

റാംഗിംഗിൽ മനംനൊന്ത് കുസാറ്റ് വിദ്യാർത്ഥി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടശേഷം ജീവനൊടുക്കാൻ ശ്രമിച്ചു; പീഡിപ്പിച്ച സീനിയേഴ്‌സിന്റെ പേരുകൾ പോസ്റ്റിൽ; അന്വേഷണത്തിനായി മുഖ്യമന്ത്രിക്കു പിതാവിന്റെ നിവേദനം

കാസർഗോഡ്: സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിൽ മനംനൊന്ത് കുസാറ്റ് വിദ്യാർത്ഥി ഫേസ്‌ബുക്കിൽ കുറിപ്പിട്ടശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു. മറീൻ എൻജിനിയറിംഗിനു പഠിക്കുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി ആഷിഷ് തമ്പാൻ ആണ് കഴിഞ്ഞ ചൊവ്വാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്. ആഷിഷിനെ ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റാഗിങ് നടത്തിയ സീനിയർ വിദ്യാർത്ഥികളുടെ പേരുകളടക്കമുള്ള കുറിപ്പാണ് ആഷിഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ഒരു പാട് ആഗ്രഹിച്ച് എടുത്ത കോഴ്‌സ്...പക്ഷെ അവിടെ ഉള്ള ഈ കാലി മൃഗങ്ങൾ മാനസികമായും ശാരീരികമായും ഒരു പാട് പീഡിപ്പിച്ചു...നന്ദി' ആഷിഷിന്റെ കുറിപ്പിൽ പറയുന്നു. ചൊവ്വാഴ്ച ആത്മഹത്യാ കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോയ ആഷിഷ് രാത്രി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
കുസാറ്റ് കാമ്പസിലെ മറൈൻ എൻജിനീയറിങ് വിഭാഗത്തിൽ നാല് മാസം മുൻപാണ് ആഷിഷ് കോഴ്‌സിന് ചേർന്നത്. ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്ന ആഷിഷിനെ മുതിർന്ന വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഒരു അദ്ധ്യാപകൻ വെളിപ്പെടുത്തി. കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഷിഷിന്റെ പിതാവ് പി.വി തമ്പാൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിട്ടുണ്ട്.
എന്നാൽ കാമ്പസിൽ റാഗിങ് നടന്നതായി ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കുസാറ്റ് മറൈൻ എൻജിനീയറിങ് വിഭാഗം ഡയറക്ടർ അറിയിച്ചു. ആഷിഷിന്റെ ഫേസ്‌ബുക് കുറിപ്പിൽ ഏതാനും പ്രഫസർമാരുടെ പേരുകളും ഉൾപ്പെടുന്നു. ഇത് എന്തിനാണെന്നു വ്യക്തമല്ല. ആഷിഷിനെ കണ്ടെങ്കിലും സംഭാഷണം വ്യക്തമല്ലാതിരുന്നതിനാൽ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം നേരിട്ടുള്ള പരാതിയിൽ കേസന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Thursday, 8 December 2016

മദനിയെ പിടിച്ചുകൊടുത്തത് താനെന്ന് പ്രഖ്യാപിച്ച നായനാരെ വകവരുത്താൻ ഒരുമിച്ചത് തടയിന്റവിട നസീറും സംഘവും; പള്ളിക്കുന്നിലെ വധഗൂഢാലോചന പൊളിച്ചത് വെറുമൊരു 100 രൂപാ നോട്ട്; കള്ളനോട്ടുമായെത്തുന്നവരെ നോട്ട് കീറിക്കളഞ്ഞ് വെറുതെ വിടുന്ന ബാങ്കുകളും കടക്കാരും അറിയാനൊരു അന്വേഷണകഥ marunadanmalayali.com |

ഉണ്ണി കൊടുങ്ങല്ലൂര്‍

മദനിയെ പിടിച്ചുകൊടുത്തത് താനെന്ന് പ്രഖ്യാപിച്ച നായനാരെ വകവരുത്താൻ ഒരുമിച്ചത് തടയിന്റവിട നസീറും സംഘവും; പള്ളിക്കുന്നിലെ വധഗൂഢാലോചന പൊളിച്ചത് വെറുമൊരു 100 രൂപാ നോട്ട്; കള്ളനോട്ടുമായെത്തുന്നവരെ നോട്ട് കീറിക്കളഞ്ഞ് വെറുതെ വിടുന്ന ബാങ്കുകളും കടക്കാരും അറിയാനൊരു അന്വേഷണകഥ

കണ്ണൂർ: കള്ളപ്പണവും കള്ളനോട്ടും നാടെങ്ങും ചർച്ചയാകുമ്പോൾ ഒരു നൂറ് രൂപ കള്ളനോട്ടിലൂടെ ഒരു തീവ്രവാദി സംഘത്തെ പിടികൂടിയ സംഭവം ഇന്നും പ്രസക്തമാകുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ വധിക്കാനും നാട്ടിലെങ്ങും കലാപം സൃഷ്ടിക്കാനും ശ്രമിച്ച തീവ്രവാദി സംഘത്തെ പിടികൂടിയത് നൂറ് രൂപ കള്ളനോട്ടുമായി ഒരു പയ്യൻ പലചരക്കു സാധനങ്ങൾ വാങ്ങുമ്പോഴായിരുന്നു.
1999 ഓഗസ്ത് മാസം കണ്ണൂർ പള്ളിക്കുന്നിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കടയുടമക്ക് സംശയം തോന്നിയതിനെ തുടർന്ന് ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുപത് വയസ്സുപോലും തികയാത്ത എറണാകുളത്തെ ഇസ്മയിലായിരുന്നു അന്ന് കള്ളനോട്ടുമായി പിടികൂടപ്പെട്ടത്. ഇപ്പോൾ ബോംബ് ഇസ്മയിലെന്ന പേരിൽ അറിയപ്പെടുന്ന ഇയാൾക്കൊപ്പം പള്ളിക്കുന്നിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് അബ്ദുൾ നാസർ മദനിയുടെ ശിഷ്യന്മാരുമുണ്ടായിരുന്നു.
മദനിയുടെ സുരക്ഷാ തലവൻ അമീറലി എന്ന ഹമീദ് മാഷ്, തടിയന്റവിടെ നസീർ, ഹബ്ദുൾ ഹാലീം, താജുദീൻ, സത്താർ ബായ് എന്ന സൈനുദ്ദീൻ, ചപ്പ അസീസ്, അയൂബ് എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. തീവ്രവാദപ്രവർത്തനങ്ങളും അവരിലൂടെയുള്ള കള്ളനോട്ടുവിതരണവും ഇക്കഴിഞ്ഞ 17 വർഷത്തിനിടെ കൂടിയിട്ടേയുള്ളൂ. എന്നാൽ നോട്ട് അസാധുവാക്കലിന് തൊട്ടുമുമ്പും അതിനുശേഷവും സഹകരണ ബാങ്കുകളോ പൊതുമേഖലാബാങ്കുകളോ കള്ളനോട്ടുകൾ ലഭിച്ചെന്ന വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് കണ്ണൂർ ഡിവൈ.എസ്‌പി. പി.പി. സദാനന്ദൻ പറയുന്നു.
കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ തുടർന്ന് പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കുന്നതിന് വേണ്ടി വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും മുഖ്യമന്ത്രി നായനാരെ വധിക്കാനുമായിരുന്നു പ്രതികൾ ഗൂഢാലോചന നടത്തിയത്. മദനിയെ താനാണ് പിടിച്ചു കൊടുത്തത് എന്ന് പ്രഖ്യാപിച്ച് പ്രസംഗം നടത്തിയ മുഖ്യമന്ത്രി നായനാരെ വധിക്കുന്നതിന് എട്ടു പേരാണ് സംഘത്തിൽ പ്രവർത്തിച്ചിരുന്നത്.
പള്ളിക്കുന്നിലെ വാടകവീട്ടിൽ നിന്നും അലൂമിനിയം സാധനങ്ങളും ക്ലോക്കുകളും വീടുവീടാന്തരം കയറി വില്പന നടത്തുന്നു എന്ന വ്യാജേന ഇവർ കള്ളനോട്ടുകളും വിനിമയം നടത്തിയിരുന്നു. ഇവർ അന്ന് ചെലവഴിച്ചിരുന്ന തുകയിൽ ഭൂരിഭാഗവും കള്ളനോട്ടുകളായിരുന്നു. ഇസ്മയിൽ കടയിൽ നിന്നും തുടർച്ചയായി നൂറ് രൂപ നോട്ട് കൊണ്ടുവരുന്നതിൽ കടക്കാരന് സംശയം തോന്നിയതിനാലാണ് തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചത്.
1999 ഓഗസ്ത് 12 ന് കണ്ണൂർ ടൗൺ സിഐ പി.പി. ഉണ്ണിക്കൃഷ്ണൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട് ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ഒരു നൂറ് രൂപ കള്ളനോട്ടിലൂടെ പിടിയിലായ യുവാവ് തീവ്രവാദ പ്രസ്ഥാനത്തിന്റെ കണ്ണിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ മോചിപ്പിക്കുന്നതിന് സർക്കാറിനെ പ്രേരിപ്പിക്കാൻ അട്ടിമറി -വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും വധിക്കാനും ഗൂഢാലോചന നടത്തിയതാണെന്നാണ് റിപ്പോർട്ടിൽ. മൊത്തം എട്ട് പ്രതികളുള്ള ഈ കേസിൽ തടിയന്റവിടെ നസീർ രണ്ടാം പ്രതിയാണ്. രാജ്യദ്രോഹ പ്രവർത്തനങ്ങൾ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടിരുന്നു.
കേസിലെ പ്രതികൾക്കു പിന്നീട് കോഴിക്കോട്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ ബോംബ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ലഷ്‌ക്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാൻഡറായിരുന്നു തടയന്റവിടെ നസീർ. ഈ സംഘം വളർത്തിയെടുത്ത യുവാക്കൾ കാശ്മീരിലെ കുപ്‌വാര ജില്ലയിൽ വച്ച് ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരണമടഞ്ഞ സംഭവവുമുണ്ടായിരുന്നു. ഒരു നൂറ് രൂപ കള്ളനോട്ടിൽനിന്നാരംഭിച്ച അന്വേഷണമാണു് രാജ്യത്തെയാകെ ഞെട്ടിച്ച തീവ്രവാദ കേസിലെ പ്രതികളെ കുടുക്കാൻ സഹായകമായത്.
എന്നാൽ നോട്ടുകൾ അസാധുവാക്കൽ നടക്കുമ്പോഴും കള്ളനോട്ടുകളുമായി എത്തുന്നവരെ ജാഗ്രതയോടെ നിരീക്ഷിക്കാൻ സഹകരണ ബാങ്കുകളോ പൊതുമേഖലാ ബാങ്കുകളോ ശ്രമിക്കുന്നില്ല. ഏത് കസ്റ്റമർ കറൻസിയുമായി എത്തിയാലും അതിൽ കള്ളനോട്ടുണ്ടെങ്കിൽ അവരുടെ മുന്നിൽ വച്ച് നെടുകെ കീറി പാതി തിരിച്ചു നൽകുകയാണ് പതിവ്. ഇടപാടുകാരിൽ ഒറ്റപ്പെട്ട കുറ്റവാളികളുണ്ടാകാമെങ്കിലും അവരെ കണ്ടെത്തണമെന്ന ആലോചന ബാങ്കധികൃതർക്കുണ്ടാവില്ല.
ആരു കൊണ്ടുവരുന്ന കള്ളനോട്ടുകളും അവിടെ വച്ചു തന്നെ നശിപ്പിച്ച് പൊല്ലാപ്പൊഴിവാക്കുകയാമ് ബാങ്കുകാർ ചെയ്യുന്നത്. ഈ പഴുതിലൂടെ രക്ഷപ്പെടുന്നത് വമ്പൻ കള്ളനോട്ടു പ്രതികളും തീവ്രവാദികളുമായിരിക്കും. 

Sunday, 20 November 2016

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

ഉണ്ണി കൊടുങ്ങല്ലൂര്‍

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം ∙ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാൻ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനിൽക്കണം. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ യോജിച്ച സമരങ്ങളാണ് ആവശ്യമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണ് കഴിഞ്ഞ ദിവസം മജീദ് പറഞ്ഞത്. സഹകരണ സ്ഥാപനങ്ങളുടെ ‌നിലനിൽപു സംബന്ധിച്ച വലിയ ആശങ്കയാണുള്ളത്. നിലവിൽ കോൺഗ്രസും ലീഗും ഒറ്റയ്ക്കൊറ്റയ്ക്കു പ്രതിഷേധ സമരങ്ങളുമായി രംഗത്തുണ്ട്. യോജിച്ചുള്ള തീരുമാനങ്ങളാണു സഹകരണ മേഖലയ്ക്കു നല്ലതെന്നുമാണ് ലീഗ് നിലപാട്.
എന്നാൽ, സഹകരണ പ്രതിസന്ധിയുടെ പേരിൽ കേന്ദ്രത്തിനെതിരെയുള്ള യോജിച്ച സമരത്തിന്റെ കാര്യത്തിൽ പ്രതിപക്ഷത്തു ഭിന്ന സ്വരം ഉയർന്നിരുന്നു. ലീഗ് നിലപാടിനെതിരായി ഒരുമിച്ചുള്ള സമരത്തിനു കോൺഗ്രസില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളാണു സിപിഎമ്മും സർക്കാരും ആലോചിച്ചത്. അതിനോട് അനുകൂലമായ പ്രതികരണം ചെന്നിത്തലയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽനിന്നുമുണ്ടായി. പക്ഷേ, അതിനോടു യോജിക്കുന്നില്ലെന്നു സുധീരൻ വ്യക്തമാക്കിയതിനു പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തെത്തുകയായിരുന്നു. 

Tuesday, 1 November 2016

10 ലക്ഷം രൂപ മുടക്കി നിർമിച്ച കലുങ്ക് വെള്ളപ്പാച്ചിലിൽ തകർന്നു.

ഉണ്ണി കൊടുങ്ങല്ലൂര്‍കുളത്തൂപ്പുഴ ∙അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം മുടക്കി ആറുമാസം മുൻപു നിർമിച്ച കുളത്തൂപ്പുഴ ആറ്റിനു കിഴക്കേക്കരയിലെ കലുങ്ക് തകർന്ന നിലയിൽ. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ആറു മാസം മുൻപ് 10 ലക്ഷം രൂപ മുടക്കി നിർമിച്ച കലുങ്ക് വെള്ളപ്പാച്ചിലിൽ തകർന്നു. ആറ്റിനു കിഴക്കേക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് നളിനിയമ്മയുടെ പുരയിടത്തിനോടു ചേർന്ന് ആറ്റിറമ്പിൽ നിർമിച്ച കലുങ്കാണു തകർന്നത്. നിർമാണ സമയത്തുതന്നെ ക്രമക്കേടുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. പഞ്ചായത്തിൽ കല്ലുവെട്ടാംകുഴിയിൽ നിർമാണ വൈകല്യത്തെ തുടർന്നു ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടി കെട്ടിടം തകർന്നിരുന്നു. ഈ കെട്ടിട നിർമാണം കരാർ എടുത്ത ആൾ തന്നെയാണ് കലുങ്കിന്റെ നിർമാണ കരാർ ഏറ്റെടുത്തത്. കല്ലടയാറ്റിലേക്കു വെള്ളം ഒലിച്ചു പോകാൻ മതിയായ വീതിയില്ലാതെയാണു കലുങ്ക് നിർമിച്ചത്. ഇതേ തുടർന്നു മഴയത്ത് ശക്തമായ വെള്ളപ്പാച്ചിലിൽ കലുങ്കിലൂടെ ആറ്റിലേക്കു കുത്തൊഴുക്കായിരുന്നു.

Wednesday, 19 October 2016

അഡ്വ.എം.കെ.സക്കീര്‍ പുതിയ പി.എസ്.സി ചെയര്‍മാന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

അഡ്വ.എം.കെ.സക്കീര്‍ പുതിയ പി.എസ്.സി ചെയര്‍മാന്‍


'ഐക്യകേരളത്തിന്റെ അറുപത് വര്‍ഷം നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്ക്' മുദ്രാവാക്യത്തില്‍ വജ്രകേരളം എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് നവംബര്‍ ഒന്നിന് തുടക്കമാകും
Published: Oct 19, 2016, 09:26 PM IST

തിരുവനന്തപുരം: പിഎസ്.സി ചെയര്‍മാനായി അഡ്വ.എം.കെ സക്കീറിനെ നിയമിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ചെയര്‍മാനായ ഡോ.കെ.എസ് രാധകൃഷ്ണന്‍ ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. എം.കെ.സക്കീര്‍ നിലവില്‍ പി.എസ്.സി മെമ്പറാണ്.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ്  മാനേജിംഗ് ഡയറക്ടറായി എ.പി.എം. മുഹമ്മദ് ഹനീഷിനെയും ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ്  മാനേജിംഗ് ഡയറക്ടറായി ഡോ. കെ. ഇളങ്കോവനെയും നിയമിച്ചു.
ബി. ശ്രീനീവാസിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണ അധിക ചുമതലയും നല്‍കി. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
'ഐക്യകേരളത്തിന്റെ അറുപത് വര്‍ഷം നവോത്ഥാനത്തില്‍ നിന്ന് നവകേരളത്തിലേക്ക്'  മുദ്രാവാക്യത്തില്‍ വജ്രകേരളം എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് നവംബര്‍ ഒന്നിന് തുടക്കമാകും.
അന്നേ ദിവസം തിരുവനന്തപുരത്ത് സാമൂഹിക-സാംസ്‌കാരിക രംഗത്തേതടക്കം പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലുമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ മുഴുവന്‍ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളും പങ്കാളികളാകും.

Sunday, 16 October 2016

അനിത ചോദിക്കുന്നു... കിടപ്പാടം തല്ലിത്തകര്‍ത്ത് കുടിയിറക്കാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്

ഉണ്ണി കൊടുങ്ങല്ലൂര്‍
അനിതയുടെ വീട്ടിലെ സാധനങ്ങള്‍ തകര്‍ത്ത നിലയില്‍
അനിതയുടെ വീട്ടിലെ സാധനങ്ങള്‍ തകര്‍ത്ത നിലയില്‍

അനിത ചോദിക്കുന്നു... കിടപ്പാടം തല്ലിത്തകര്‍ത്ത് കുടിയിറക്കാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്

കണ്ണൂര്‍: ഒമ്പതുവര്‍ഷം സി.പി.എമ്മിന്റെ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ബ്രാഞ്ച് അംഗമായിരുന്നു ഇരുന്നാലിയത്ത് അനിത. ഭര്‍ത്താവ് കാഞ്ഞാന്‍ ദിനേശന്‍ സി.ഐ.ടി.യു. അംഗവും ചെത്തുതൊഴിലാളിയുമാണ്. എന്നിട്ടും, കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ഇവരുടെ വീട് പൂര്‍ണമായും തകര്‍ത്തു.

തനിക്ക് നേരിട്ട് അറിയാവുന്ന സഖാക്കളാണ് എല്ലാം ചെയ്തതെന്ന് അനിത പറയുന്നു. അതിന് ഒരുകാരണമേ ഉണ്ടാകാന്‍ വഴിയുള്ളു. ഒരിക്കല്‍ രണ്ടുസെന്റ് ഭൂമി സൗജന്യമായി നല്‍കി പണിത പാര്‍ട്ടി നിയന്ത്രണത്തിലുള്ള ക്ലബ്ബിന് ഇനിയും രണ്ടുസെന്റുകൂടി സൗജന്യമായി നല്‍കണമെന്ന് പറഞ്ഞപ്പോള്‍ വിയോജിപ്പ് അറിയിച്ചു. ഇത് കിടപ്പാടം തല്ലിത്തകര്‍ത്ത് കുടിയിറക്കാന്‍മാത്രം വലിയ തെറ്റായിരുന്നോ -അനിത നിറകണ്ണുകളോടെ ചോദിച്ചു.

ആര്‍.എസ്.എസ്.-സി.പി.എം. സംഘര്‍ഷത്തിനിടയിലാണ് വ്യക്തിവിരോധം തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചത്. ഇതും സംഘര്‍ഷത്തിന്റെ പേരിലുള്ളതാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ്. മകളുടെ വിവാഹത്തിന് മുമ്പാണ് വീട് നവീകരിച്ചത്. കൂലിപ്പണിയെടുത്ത് കിട്ടുന്ന പണം സ്വരൂപിച്ച് എല്ലാ സാധനങ്ങളും വാങ്ങി. ആ വീടാണ് ഒരു മൊട്ടുസൂചിപോലും ബാക്കിവെക്കാതെ തകര്‍ത്തത്. പഠനത്തിലും പാഠ്യേതര മേഖലയിലും മികവുതെളിയിച്ച മകള്‍ക്ക് നിരവധി ട്രോഫികള്‍ ലഭിച്ചിരുന്നു. ഇത് ഒന്നൊഴിയാതെ തല്ലിതകര്‍ത്തു. കേറിക്കിടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാക്കി വീട്. ഇപ്പോള്‍ പിണറായിലെ കുടുംബവീട്ടിലാണ് താമസിക്കുന്നതെന്നും അനിത പറഞ്ഞു.

ക്ലബ്ബിന് അധികമായി ഭൂമി വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ കൈയേറി കെട്ടിടം നിര്‍മിക്കാന്‍ തുടങ്ങി. ഇതിനെതിരെ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. പിന്നീട്, ഞങ്ങള്‍തന്നെ സ്ഥലംകൊടുത്ത് പണിത ഒരു ക്ലബ്ബ് നശിച്ചുപോകരുതെന്ന് തോന്നിയതിനാല്‍ സ്റ്റേ ഒഴിവാക്കി.

ഒരുസെന്റ് സ്ഥലം വീണ്ടും നല്‍കാമെന്ന് കരുതിയതാണ്. എന്നിട്ടും ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നു. ഒരിക്കല്‍ വീട് അക്രമിച്ചിരുന്നു. ഇനി പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് അറിയച്ചതിനാല്‍ ആ കേസ് പിന്‍വലിച്ചു. ഉപദ്രവം തുടര്‍ന്നപ്പോള്‍, സി.പി.എമ്മിലെ പ്രദേശിക നേതാക്കളോട് പരാതി പറഞ്ഞിരുന്നു. അവര്‍ക്കൊക്കെ ഞങ്ങളുടെ കാര്യം ബോധ്യപ്പെട്ടതാണ്. വീട് തല്ലിപ്പൊളിച്ചതു കണ്ടപ്പോള്‍ സ്ഥലത്തെ പഞ്ചായത്ത് അംഗം കരഞ്ഞുപോയി. ഇപ്പോഴും ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണ്. പക്ഷേ, ചിലരാണ് ഞങ്ങളെ ഇത്രയേറെ ഉപദ്രവിക്കുന്നത്. ഒരു വീട് തകര്‍ത്തിട്ടുവേണ്ടിയിരുന്നോ ഇതുവരെ ഞങ്ങള്‍കൂടി പ്രവര്‍ത്തിച്ച പാര്‍ട്ടിയിലെ സഖാക്കള്‍ക്ക് ഈ പ്രതികാരം ചെയ്യാന്‍ -അനിത ചോദിച്ചു.

അനിതയുടെ കേസ് നടത്താന്‍ പീപ്പിള്‍സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന തയ്യാറായിട്ടുണ്ട്. അനിതയുടേത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുങ്ങിപ്പോകുന്ന ഒറ്റപ്പെട്ട കേസായതിനാലാണ് സംഘടന ഏറ്റെടുത്തതെന്ന് അഡ്വ. ശ്യാം അശോക് പറഞ്ഞു. കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്യാമിനൊപ്പം പത്രസമ്മേളനം നടത്തിയാണ് അനിത തന്റെ അനുഭവം വിവരിച്ചത്.

ടയറിന്റെ ആയുസ്സ് കൂട്ടാം

ഉണ്ണി കൊടുങ്ങല്ലൂര്‍

ടയറിന്റെ ആയുസ്സ് കൂട്ടാം

വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഓരേ ഒരു ഭാഗമാണ് ടയർ. ടയറിന്റെ കുഴപ്പങ്ങൾ വാഹനത്തെിന്റെ എല്ലാ മൊത്തം പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലും അപകടങ്ങളുണ്ടാക്കാനിടയാകുമെന്നതിനാലും അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. ടയർ പെട്ടെന്ന് മാറേണ്ടിവന്നാൽ പോക്കറ്റ് കാലിയാകുകയും ചെയ്യും. അൽപ്പം ശ്രദ്ധിച്ചാൽ ടയറിന്റെ ആയുസ്സ് കൂട്ടാം.
ടയർ നിർമ്മാതാക്കൾ മികച്ച പ്രകടനം നടത്താനായി പുതിയ ടയർ ഗവേഷണത്തിനും മറ്റും ഒരു നല്ല തുകയാണ് ചെലവഴിക്കുന്നത്. എങ്കിലും വളരെയൊന്നും അധികം ഇത്തരം ഗവേഷണങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ മുന്നോട്ട് പോയിട്ടില്ല അതിനാൽ വാഹനങ്ങളുടെ ടയറിനെ ബാധിക്കുന്ന സാധാരണ പ്രശ്നങ്ങളും അവയുടെ പരിഹാരവും ഒന്നു നോക്കാം.
മുപ്പത്തി അയ്യായിരം കിലോമീറ്ററാണ് ഒരു ടയറിന്റെ ആയുസ് എന്നു കരുതി ഒരു പത്തുവർഷത്തേക്ക് ടയർ മാറാതിരിക്കരുത്. കുറഞ്ഞത് 5 വർഷം വരെയാണ് നിർമ്മാതാക്കള്‍ പറയുന്ന ആയുസ്സ് ഇത് കൃത്യമായി പരിശോധിക്കുക.‌ പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതരുത്. തേയിമാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. വാഹന അപകടത്തിൽപ്പെടാനുള്ള സാധ്യത വർദ്ധിക്കും.
ടയറിൽ ആവശ്യത്തിന് മർദ്ദം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കാർ മാനുവൽ വായിച്ച് എത്ര മർദ്ദമാണ് വേണ്ടതെന്ന് പരിശോധിക്കുകയും ടയറിൽ ആവശ്യമായ മർദ്ദമുണ്ടോയെന്നും പരിശോധിക്കുക. അമിതമായി മർദ്ദമുള്ള ടയറുകളും അപകടകാരികളാണ്. ടയർ ചൂടാകുമ്പോൾ അതിനുള്ളിലെ വായു വികസിക്കുന്നു. ഇതും ടയർ എളുപ്പത്തിൽ പൊട്ടാൻ കാരണമാകുന്നു. മർദ്ദം കുറഞ്ഞാൽ കാർ സ്റ്റിയറിംഗ് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാകും.
വാഹനങ്ങളില്‍ ലോഡ് പരിധിക്കുള്ളിലായിരിക്കാൻ ശ്രദ്ധിക്കുക. ലോഡ് പരിധി കവിഞ്ഞു എങ്കിൽ ടയറുകൾ വേഗത്തിൽ ചൂടാകുകയും ചിലപ്പോൾ പൊട്ടുകയും ചെയ്തേക്കാം. പുതിയ എല്ലാ ടയറുകളിലും എത്രമാത്രം ഭാരമാണ് കയറ്റാനാവുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വീൽ ബാലൻസിംഗും അലൈൻമെന്റുമൊക്കെ കൃത്യസമയത്ത് നോക്കിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നമാകും. ഒരു കാർ മോശം റോഡ് വഴി പോകുമ്പോഴും ടയറുകൾക്ക് വിന്യാസം നഷ്ടമായേക്കാം. ഭാരം എല്ലാ ടയറുകളിലേക്കും ഒരേപോലെ കേന്ദ്രീകരിക്കാൻ കൃത്യമായ വിന്യാസം സഹായിക്കും. ഓരോ അയ്യായിരം കിലോമീറ്റർ കഴിയുമ്പോഴും ടയറുകൾ സ്ഥാനമാറ്റം ചെയ്യുന്നത്. ടയറിന്റെ ആയുസ് നിലനിർത്താൻ സഹായിക്കും.
അമിതവേഗത്തിൽ വാഹനമോടിക്കുന്നത് ടയർ കൂടുതൽ ചൂടാകാൻ ഇടയാക്കും. അമിതമായി ടയർ ചൂടായി ഒരുപാട് നേരം ഇരിക്കുന്നത് ടയറിന് തകരാർ ഉണ്ടാകാൻ കാരണമാകും. ഓരോ റോഡിനും ചേരുന്ന ടയറുകൾ ഉപയോഗിക്കുക, ഓഫ്റോഡ് യാത്രകൾക്ക് പ്രത്യേകം നിർമ്മിച്ച ടയറുകൾ‌ അത്തരം യാത്രകൾക്കായിരിക്കും അനുയോജ്യമാകുക. ടയറിന്റെ ആയുസിനെ ബാധിക്കുന്ന മറ്റൊരുസ കാര്യമാണ് ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കല്‍ , സഡന്‍ ബ്രേക്കിങ് , ഗട്ടറുകളിലൂടെ വേഗത്തില്‍ ഓടിക്കുക, റോഡിന്റെ കൂർത്ത വശങ്ങളിലൂടെ വാഹനം ഇറക്കുക, വളവുകള്‍ വീശിയെടുക്കുക എന്നിവയെല്ലാം ടയറിന്റെ ആയുസിനെ ബാധിക്കുമെന്ന് ഓർക്കുക.

റോഡിലെ വരകൾ എന്തിന്

ഉണ്ണി കൊടുങ്ങല്ലൂര്‍

റോഡിലെ വരകൾ എന്തിന് ?

റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്. ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ ഡ്രൈവറെ സഹായിക്കുകയും ചെയ്യും. റോഡിലെ ശ്രദ്ധ വ്യതിചലിക്കാതെ കാര്യങ്ങൾ മനസിലാക്കാനും, കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായി റോഡുപയോഗിക്കുവാനും ഇവ സഹായിക്കും. മഞ്ഞ, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. റോഡിനു നെടുകെയുള്ള വരകൾ തന്റെ വാഹനത്തിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഒരു ഡ്രൈവർക്ക് നൽകുന്ന സൂചനയാണ്. റോഡിനു കുറുകെയുള്ള വരകൾ വാഹനം നിർത്തേണ്ട സ്ഥാനം അറിയിക്കുന്നതിനാണ് മറ്റു വരകൾ ഡ്രൈവർക്കുള്ള നിർദ്ദേശങ്ങളാണ്. വിവിധ തരം റോഡുമാർക്കിങ്ങുകൾ എന്തെക്കെയാണെന്ന് നോക്കാം
∙ ഇടവിട്ട വെള്ളവര
ഇരുവരിപ്പാതയുടെ മധ്യരേഖ. ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നതിനു വേണ്ടിയാണ് ഈ വര. ഡ്രൈവർമാർക്ക് റോഡിന്റെ ഇടതുഭാഗം നിലനിർത്തി വാഹനമോടിക്കുവാൻ സഹായിക്കുന്ന ഈ വര ഓവർടേക്കിങ് സമയത്ത് ആവശ്യമെങ്കിൽ മുറിച്ചു കടക്കാം.

ഓണ്‍ ആക്കരുതേ ഹസാഡ് ലൈറ്റുകൾ
∙ ഹസാർഡ് വാണിങ് ലൈൻ
ഹസാർഡ് വാണിങ് ലൈൻ, ഇടവിട്ട വെള്ളവര
അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നതിനാണ് ഇത്തരം വരകൾ. മധ്യരേഖയെക്കാൾ ഈ വരയ്ക്ക് നീളം കൂടുതലും വരകൾ തമ്മിലുള്ള ഗ്യാപ്പ് കുറവും അയിരിക്കും. കുറഞ്ഞത് ഏഴു വരകൾ ഉണ്ടായിരിക്കും. വളവുകൾ ജങ്ഷനുകൾ മുതലായ സ്ഥലങ്ങൾ അടുക്കുന്നതിനു മുൻപായി മധ്യരേഖയോട് തുടർച്ചയായാണ് ഈ വര ഉണ്ടാകുക.
∙ തുടർച്ചയായ വെള്ളവര
ഇരു ദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നു. റോഡിന്റെ ഇടതുഭാഗം നിലനിർത്തിത്തന്നെ വാഹനോടിക്കണം. വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണമുണ്ട്.

ഡിം അടിക്കൂ, പ്ലീസ്
∙ തുടർച്ചയായ മഞ്ഞവര
മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല. സൈറ്റ് ഡിസ്റ്റന്റ് കുറവായ വളവുകളിലാണ് ഈ വരകൾ ഉണ്ടാകുക. വര മുറിച്ചു കടക്കുന്നത് കുറ്റകരമാണ്.
∙ ഇരട്ടവെള്ള/മഞ്ഞ വര
ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

തിരിയുന്നതിന് മുമ്പ് ഇടാനുള്ളതാണ് ഇന്‍ഡിക്കേറ്റർ
∙ തുടർച്ചയായ വരയും ഇടവിട്ട വരയും
ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാം. എന്നാൽ തുടർച്ചയായ വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാൻ അനുവാദമില്ല.
∙ ട്രാഫിക് ലെയിൻ വര
വീതികൂടിയ റോഡുകളിൽ ഗതാഗതം വരിവരിയായി ക്രമീകരിച്ച് സുഗമമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ വരകൾ. ഇടവിട്ട വെള്ളവരയായാണ് ട്രാഫിക് ലെയിൻ വരയ്ക്കുക., മധ്യരേഖയെ അപേക്ഷിച്ച് നീളവും വീതിയും കുറവായിരിക്കും ഈ വരകൾക്ക്.

വാഹനത്തിന് തീ പിടിക്കുന്നത് എന്തുകൊണ്ട്?

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഹനത്തിന് തീ പിടിക്കുന്നത് എന്തുകൊണ്ട്?

വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോഴും അല്ലെങ്കിൽ ഓട്ടത്തിനിടയിൽ നിർത്തിയിടുമ്പോഴും തീപിടിക്കുന്ന വാർത്തകൾ നാം നിരന്തരം കേൾക്കുന്നു. പലപ്പേ‌ാഴും വാഹനം തീപിടിച്ച് സ്ഫോടനത്തേ‌ാടു കൂടി പൊട്ടിച്ചിതറുന്നു. എങ്ങനെയാണു വാഹനങ്ങൾക്ക് തീ പിടിക്കുന്നത്? നാം ഓടിക്കുന്ന വാഹനങ്ങൾ സുരക്ഷിതമാണോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് ഇത്തരം വാർത്തകൾ അവശേഷിപ്പിക്കുന്നത്. വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. തീ കെടുത്താൻ ശ്രമിച്ചാൽ ചിലപ്പോൾ ജീവഹാനി വരെ സംഭവിച്ചേക്കാം.
തീപിടിക്കാനുള്ള കാരണങ്ങൾ
ഏളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല വാഹനങ്ങൾ നിർമിക്കുന്നത്. എന്നിരുന്നാലും വാഹനത്തിലെ യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിനു കാരണമായേക്കാം. ഇലക്ട്രിക്കൽ തകരാർ ആണ് മറ്റൊരു പ്രധാന ഘടകം. കൂടാതെ വാഹനങ്ങളുടെ ഇലക്ട്രിക്കൽ പാർട്ടുകളിൽ വരുത്തുന്ന മോഡിഫിക്കേഷനും ചിലപ്പോൾ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം.
പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ‘ഷോർട്ട് സർക്യൂട്ട്’ ആണ്. ഇതു സംഭവിക്കുന്നതിനു മുൻപ് വാഹനം ചില രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ‘ഫ്യൂസ്’ എരിഞ്ഞമരുന്നു. സ്വാഭാവികമായും ഫ്യൂസ് എരിഞ്ഞമർന്നതിന്റെ കാരണം മനസ്സിലാക്കി, അവിടെയാണ് വേണ്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. പക്ഷേ, പലപ്പോഴും സമയക്കുറവുകൊണ്ട് എല്ലാവരും ‘സ്വയം ചികിൽസ’ ആരംഭിക്കുന്നു. ഫ്യൂസ് മാറ്റി വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാൻ നോക്കുമ്പോൾ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ ഇത്തരം ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.
കൂടാതെ സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം. എൻജിൽ ഓയിൽ, ഇന്ധനം പോലുള്ള തീപിടിക്കാൻ സാധ്യതയുള്ളവയുടെ ചോർച്ചയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇഞ്ചക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടന്ന് തീപിടിക്കും. കൂടാതെ ശരിയായി കണക്ട് െചയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, എന്തിന് സ്റ്റീരിയോ വരെ ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.
ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, വാഹനം എൻജിൻ ഓഫാക്കി നിർത്തി, വാഹനത്തിൽ നിന്നിറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. ‌അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രമം തോന്നാമെങ്കിലും സമചിത്തതയോടുകൂടി സാഹചര്യങ്ങൾ നേരിടുന്നത്, വാഹനം മുഴുവനായും കത്തിയമർന്നാലും യാത്രക്കാരെ രക്ഷിക്കും. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം. മികച്ചൊരു മെക്കാനിക്കിന് മാത്രമേ വാഹനത്തിന്റെ ശരിയായ അവസ്ഥ മനസിലാക്കാൻ കഴിയൂ. ചിലപ്പോൾ വാഹനത്തിന്റെ ഇലക്ട്രിക്കൽ പാർട്ടുകൾ മാറ്റേണ്ടതായിട്ടുണ്ടാകും. മറ്റു ചിലപ്പോൾ നാം നിസാരം എന്നു കരുതി അവഗണിക്കുന്ന കാര്യങ്ങളായിരിക്കും വലിയ അപകടത്തിലേക്ക് വഴിതെളിക്കുക.
വാഹനം തീപിടിച്ചാൽ
വാഹനത്തിൽ തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അത് നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. കൂടുതൽ ഓക്സിജനുമായി കോണ്ടാക്റ്റിൽ എത്തുന്നതാണ് ഇതിനു കാരണം.

വാഹനം ഓടിക്കുന്നവർക്ക് ഇതറിയുമോ?

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഹനം ഓടിക്കുന്നവർക്ക് ഇതറിയുമോ?

വാഹനം ഉപയോഗിക്കുന്നവർ നിരന്തരം കേൾക്കുന്ന ചില വാക്കുകളുണ്ട്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും അവ എന്താണെന്ന് അറിയില്ല. ചില വാഹന ഘടകങ്ങളുടെ പേരുകളുകളും അവയുടെ ഉപയോഗവുമാണ് ഇനി പറയാൻ പോകുന്നത്.
ഡബിൾ / ട്രിപ്പിൾ ഇലക്ട്രോഡ് സ്പാർക് പ്ലഗ്
സ്പാർക് പ്ലഗിന്റെ വക്കിൽനിന്നു നടുവിലേക്ക് നീണ്ടുനിൽക്കുന്ന ലോഹഭാഗമാണ് എർത്ത് ഇലക്ട്രോഡ്. ഇത് സാധാരണ പ്ലഗിൽ ഒരെണ്ണമാണ് ഉണ്ടാവുക. എർത്ത് ഇലക്ട്രോഡിന്റെ എണ്ണം രണ്ട് (ഡബിൾ), മൂന്ന് (ട്രിപ്പിൾ) എണ്ണം വീതമുള്ളവ ആധുനിക രൂപകൽപ്പനയുള്ള സ്പാർക് പ്ലഗുകളാണ്. ഇവ മെച്ചപ്പെട്ട ജ്വലനവും തന്മൂലം മികച്ച എൻജിൻ പ്രവർത്തനവും നൽകാൻ പര്യാപ്തമാണ്. എന്നാൽ പഴകിയ എൻജിനുകളിൽ സാധാരണ പ്ലഗിനു പകരം ഇവ ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല.
ഇറിഡിയം സ്പാർക് പ്ലഗ്
ഏറെ ഉയർന്ന താപപ്രതിരോധ ശേഷി (ഉരുകാൻ 2500 ഡിഗ്രി) ഉള്ളതും കടുപ്പമേറിയതും ആയ ലോഹമാണ് ഇറിഡിയം. ഇറിഡിയം ചേർത്ത ലോഹക്കൂട്ടുകൊണ്ടുള്ള ഇലക്ട്രോഡുകളാണ് ഇറിഡിയം സ്പാർക് പ്ലഗിനുള്ളത്. തന്മൂലം ഇവ ശക്തിയേറിയ സ്പാർക് നൽകുക മാത്രമല്ല നീണ്ട കാലയളവ് ഈടുനിൽക്കുകയും ചെയ്യും. ഇറിഡിയം സ്പാർക് പ്ലഗ് ഉപയോഗിക്കുമ്പോൾ മികച്ച ത്രോട്ടിൽ പ്രതികരണമാണ് അനുഭവപ്പെടുക. ഇന്ധനക്ഷമത കൂടുകയും മലിനീകരണം കുറയുകയും ചെയ്യുമെങ്കിലും ഇതൊക്കെ നേരിയ തോതിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.
വിസ്കസ് എയർഫിൽറ്റർ
എൻജിനിലേക്കു പ്രവേശിക്കുന്ന അന്തരീക്ഷവായുവിലെ പൊടി പോലുള്ള ഖരവസ്തുക്കൾ നീക്കംചെയ്യുകയാണ് എയർഫിൽറ്ററിന്റെ ജോലി. സാധാരണ എയർഫിൽറ്ററിൽ ഖരവസ്തുക്കളെ തടഞ്ഞ് വായു കടത്തിവിടുന്ന പ്രതലമാണുള്ളത്. വിസ്കസ് എയർ ഫിൽറ്ററിന്റെ ഈ പ്രതലത്തിൽ (പ്രത്യേക പേപ്പർ) സവിശേഷമായ ഒരു ഓയിൽ പുരട്ടിയിട്ടുണ്ട്. തന്മൂലം വായുവിലെ ഖരപദാർഥങ്ങൾ ഇതിൽ ഒട്ടിപ്പിടിക്കും. ഇത് ഫിൽറ്ററിന്റെ വായു ശുദ്ധീകരിക്കാനുള്ള ക്ഷമത വർധിപ്പിക്കുന്നു. എൻജിൻ പ്രവർത്തനവും ഈടുനിൽപ്പും മെച്ചപ്പെടുമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം.
നൈട്രജൻ ഫില്ലിങ്
ടയറിൽ അന്തരീക്ഷവായുവിനു പകരം നൈട്രജൻ വാതകം നിറയ്ക്കുന്നതാണ് ഇത്. നൈട്രജൻ തന്മാത്രകൾക്ക് ഓക്സിജനെ അപേക്ഷിച്ചു വലുപ്പ കൂടുതൽ ഉള്ളതിനാൽ ചോർച്ച കുറയുകയും മർദം കൂടുതൽ കാലം നിൽക്കുകയും ചെയ്യും. ഓക്സിജന്റെ അഭാവത്തിൽ ടയറിനു കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന രാസജീർണനം കുറയും (നൈട്രജൻ നിഷ്ക്രിയ വാതകമാണ്). പരീക്ഷണങ്ങളിൽ നൈട്രജൻ നിറച്ച ടയർ ചൂടാകുന്നത് കുറവാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതും ടയറിന്റെ ആയുസ് വർധിപ്പിക്കുന്നു.
സിന്തെറ്റിക്/സെമി–സിന്തെറ്റിക് ഓയിൽ
എല്ലാ എൻജിൻ ഓയിലുകളും ക്രൂഡോയിൽ ശുദ്ധീകരിച്ചു കിട്ടുന്നവയാണ്. എന്നാൽ സിന്തെറ്റിക് ഓയിലിന്റെ നിർമാണ പ്രക്രിയ സാധാരണ ഓയിലിന്റെതിനേക്കാൾ സങ്കീർണമാണ്. തന്മൂലം സിന്തെറ്റിക് ഓയിലുകൾക്ക് കടുത്ത പ്രവർത്തന സാഹചര്യങ്ങളിലും എൻജിനു മികച്ച ലൂബ്രിക്കേഷൻ നൽകാനുള്ള കഴിവുണ്ട്. ആധുനിക എൻജിനുകളിൽ സിന്തെറ്റിക് ഓയിലിന്റെ ഉപയോഗം മികച്ച ഇന്ധനക്ഷമതയും പ്രകടനവും നൽകുന്നതായി പരീക്ഷണ സാഹചര്യങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. സിന്തെറ്റിക് ഓയിലും സാധാരണ ഓയിലും ഒരു പ്രത്യേക അനുപാതത്തിൽ സംയോജിപ്പിച്ചവയാണ് സെമി–സിന്തെറ്റിക് ഓയിലുകൾ. പഴകിയ എൻജിനുകളിൽ സാധാരണ ഓയിലിന്റെ സ്ഥാനത്ത് സിന്തെറ്റിക് ഓയിൽ ഉപയോഗിച്ചതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല.
ടെഫ്ളോൺ കോട്ടിങ് / അണ്ടർ ബോഡി കോട്ടിങ്
ഫ്ളൂറോ പോളിമർ എന്ന രാസവസ്തുവിൽനിന്നാണു ടെഫ്ളോൺ നിർമിക്കുന്നത്. ഇതിന് പെയിന്റ് ചെയ്ത ലോഹപ്രതലങ്ങളുമായി സംയോജിച്ച് തുരുമ്പും മങ്ങലും ചെറുക്കുന്ന ഒരു ആവരണം രൂപപ്പെടുത്താൻ കഴിവുണ്ട്. വാഹനങ്ങളുടെ പുറവും അടിവശവും ടെഫ്ളോൺ കോട്ടിങ് ചെയ്യാൻ കഴിയും. എന്നാൽ വാഹനങ്ങളുടെ അടിവശത്തു സാധാരണ ഒരു റബർ അധിഷ്ഠിത പെയിന്റോ ലാക്വർ കോട്ടിങ്ങോ ആണ് ഉപയോഗിക്കാറ്. ശാസ്ത്രീയമായി ചെയ്താൽ ഇവ രണ്ടും വാഹനങ്ങളുടെ ബോഡി തുരുമ്പെടുക്കുന്നതും പെയിന്റ് ഫിനിഷ് മങ്ങുന്നതും തടയും.

Wednesday, 5 October 2016

വ്യവസായ മന്ത്രിയുടെ ഭാര്യാസഹോദരിയുടെ മകൻ സുധീർ തട്ടിപ്പു കേസിലെ ആരോപണ വിധേയൻ

ഉണ്ണി കൊടുങ്ങല്ലൂര്‍

പിണറായി സർക്കാരിന്റെ അടുത്തു സ്വജനപക്ഷപാതം നടക്കില്ലെന്ന് അവകാശപ്പെടുന്നവർ വായിച്ചറിയുക; കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിതനായതു പി കെ ശ്രീമതിയുടെ മകൻ; വ്യവസായ മന്ത്രിയുടെ ഭാര്യാസഹോദരിയുടെ മകൻ സുധീർ തട്ടിപ്പു കേസിലെ ആരോപണ വിധേയൻ

തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിൽ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിനു നിയമനം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു സുധീർ നമ്പ്യാർക്കു നിയമനം നൽകിയത്.
ഇ പിയുടെ ഭാര്യാസഹോദരിയായ കണ്ണൂർ എംപി പി കെ ശ്രീമതിയുടെ മകനാണ് സുധീർ നമ്പ്യാർ. നേരത്തെ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന ആരോപണം സുധീറിനെതിരായി ഉയർന്നിട്ടുണ്ട്.
സംവിധായകൻ മേജർ രവിയുടെ പേരുപയോഗിച്ചാണു സുധീർ തട്ടിപ്പു നടത്തിയത് എന്നാണ് നേരത്തെ ആരോപണം ഉയർന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസി എടുത്ത പത്തനംതിട്ട വലഞ്ചുഴിയിൽ കെ എം റിയാദും പണം നഷ്ടപ്പെട്ടെന്നു കാട്ടി മറ്റു നാലു പേരും പരാതി നൽകിയിരുന്നു.
സുധീറിനെ എംഡിയായി നിയമിച്ചേക്കുമെന്നു നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണ്. കാച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടിങ്ങളിൽ കെഎസ്ഐഇ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
2012-13 സാമ്പത്തിക വർഷത്തിൽ ഏഴ് കോടി രൂപ ലാഭത്തിലായിരുന്നു ഈ സ്ഥാപനം. എന്നാൽ, 2014-15-ൽ നാലരക്കോടിയുടെ നഷ്ടമാണ് ഇതിനുണ്ടായത്. 2015-16 വർഷത്തിൽ പതിനേഴര ലക്ഷം രൂപ ലാഭത്തിലാണ് സ്ഥാപനം.

ഉമ്മൻ ചാണ്ടി സർക്കാർ പോലും ചെയ്യാൻ അറച്ചിരുന്ന വൃത്തികേട്. സിപിഎം പോലൊരു പാർട്ടിയിൽ നിന്നും ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.

ഉണ്ണി കൊടുങ്ങല്ലൂര്‍
ലക്ഷങ്ങൾ ശമ്ബളം വാങ്ങുന്ന ഒരു പൊതു മേഖല സ്ഥാപനത്തിന്റെ എംഡിയാകൻ ഈ സുധീറിന് എന്ത് യോഗ്യതയാണ് ഉള്ളത്? ഒന്നാമത് ഇത് ഒരു രാഷ്ട്രീയ നിയമന തസ്തികയല്ല. രണ്ടാമത് വ്യവസായ മന്ത്രിയുടെ ബന്ധു ശ്രീമതിയുടെ മകൻ എന്നീ രണ്ടു അയോഗ്യതകൾ ഉണ്ട്.മൂന്നാമത് ഇയാൾ ഒരു രാഷ്ട്രീയ പ്രവർത്തകൻ പോലുമല്ല. സ്വജനപക്ഷപാതം എന്നതിന് ഇതിലും വലിയൊരു ഉദാഹരണം വേറെയില്ല. ഉമ്മൻ ചാണ്ടി സർക്കാർ പോലും ചെയ്യാൻ അറച്ചിരുന്ന വൃത്തികേട്. സിപിഎം പോലൊരു പാർട്ടിയിൽ നിന്നും ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അങ്ങേയറ്റം അപലപനീയം ആണ്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു സുധീറിനെ കുറിച്ച് നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. മേജർ രവിയുടെ പേര് ഉപയോഗിച്ച് നടത്തിയ ഒരു തട്ടിപ്പിൽ നിന്നും എങ്ങനെയാണ് സുധീർ ഊരിയതെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
Comments
Ray Roby Naanam illaatha chettakkal
LikeReply40 mins
Satheesan Akkot സൂധീർ നമ്പൃാർ എന്നൂ പറയൂ..
LikeReply22 mins
NP Shakeer "ഉമ്മൻ ചാണ്ടി സർക്കാർ പോലും ചെയ്യാൻ അറച്ചിരുന്ന വൃത്തികേട് ... " അറിയാഞ്ഞിട്ടു ചോദിക്കുവാ, താനൊക്കെ ആരുവാ..?
LikeReply17 minsEdited
Sudakaran Cp തെറ്റാണെങ്കിൽ തിരുത്തും.
LikeReply17 mins
Unni Kodungallur
Write a comment...