Showing posts with label ജാതകം. Show all posts
Showing posts with label ജാതകം. Show all posts

Friday, 23 March 2018

2018 നക്ഷത്ര ഫലം

ഉണ്ണി കൊടുങ്ങല്ലൂര്‍


2018 ഏപ്രിൽ 14, 1193 മേടം 1 ശനിയാഴ്ച പകൽ 8 മണി 13 മിനിറ്റിന് മേടസംക്രമം, വിഷുസംക്രമം. ഉത്രട്ടാതി നക്ഷത്രത്തിലും, ത്രയോദശി തിഥിയിലും, സുരഭിക്കരണത്തിലും, മാഹേന്ദ്രനാമ നിത്യയോഗത്തിലും, ശനിയാഴ്ചയും ആയതിനാലും, മാർച്ച് 18നു തുടങ്ങിയ ചൈത്രമാസം ഞായറാഴ്ച ആയതിനാലും, തിരുവാതിര ഞാറ്റുവേല ജൂൺ 22 നു പകൽ ആയതിനാലും, മേടം 1–ാം തിയതി മുതൽ ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ, വാരാധിപന്മാരുടെ സ്ഥിതിഗതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യത്തിൽ വർഷക്കുറവും പിന്നീട് നല്ല മഴയും ലഭിക്കും.
മെയ് 2 മുതൽ കാർമേഘം വർദ്ധിച്ചു തുടങ്ങി, 9 മുതൽ 27 വരെ പല പ്രദേശങ്ങളിലുമായി ചെറിയ തോതിൽ രാത്രിയിൽ മഴയുണ്ടാകും. ഇതു തുടരുമെങ്കിലും ജൂൺ 8 മുതൽ മഴ കുറയും. ജൂൺ 10 മുതൽ 25 വരെ വായുസമ്മർദ്ദത്താൽ കാർമേഘം കുറയും. ശക്തിയായ കാറ്റിനാൽ കാലവർഷക്കെടുതികൾ ഉണ്ടാകും. ജൂൺ 25 മുതൽ ജൂലൈ 4 വരെ ഉചിതമായ കാലവർഷം ലഭിക്കും. കർക്കടകമാസത്തിൽ ആഗസ്റ്റ് 1 വരെ മഴ കുറയും. പിന്നീട് ഭേദപ്പെട്ട മഴയുണ്ടാകും. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ ധാന്യവിളകൾക്കും കിഴങ്ങു വിളകൾക്കും അനുകൂലമാകുംവിധം മഴ ലഭിക്കും. ഒക്ടോബർ 6 മുതൽ 26 വരെ തുലാവർഷം പ്രതീക്ഷിക്കാം. 2019 ജനുവരി 1 മുതൽ 20 വരെ ശക്തിയായ കാറ്റ്, ചെറിയ തോതിൽ അപ്രതീക്ഷിതമായ മഴയെ സൃഷ്ടിക്കും. മാർച്ച് 21 മുതൽ ഏപ്രിൽ 11 വരെ വേനൽമഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം വനപർവ്വതങ്ങളിൽ ലഭിച്ച മഴയെ അപേക്ഷിച്ച് ഈ വർഷം കുറവ് ഉണ്ടാകുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിലും വിതരണത്തിലും വിൽപനയിലും വളരെ നിയന്ത്രണവും നിബന്ധനകളും വേണ്ടിവരും. വൃക്ഷങ്ങളുടെ ദേവത ശുക്രനായതിനാലും, സസ്യങ്ങളുടെ ദേവത ചന്ദ്രനായതിനാലും കാർഷിക മേഖലകൾക്ക് അനുകൂലമായ കാലാവസ്ഥയും, ഗവൺമെന്റ് സഹായങ്ങളും ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങൾ കാർഷികമേഖലകളിൽ പ്രവേശിക്കുന്നതുവഴി പലമേഖലകളിലും സ്വയംപര്യാപ്തത കൈവരും.
വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ നിന്നുമുണ്ടാകും. അനുബന്ധമായി ഭാരതീയ ശാസ്ത്ര– വൈജ്ഞാനിക മേഖലകൾ സമന്വയിപ്പിക്കുവാനും സാധ്യതയുണ്ട്.
മണ്ഡലം, വരുണമണ്ഡലമാകയാല്‍ ‘ലോകാഭിവൃദ്ധി’ എന്ന പദം കൊണ്ടു പൊതുവെയുള്ള മാന്ദ്യമായ അവസ്ഥയെ അതിജീവിക്കും. സാമ്പത്തികമാന്ദ്യം തരണം ചെയ്ത് ക്രമാനുഗതമായ പുരോഗതി എല്ലാ മേഖലകളിലും വന്നുചേരും. സാമ്പത്തിക നിയമവ്യവസ്ഥകളിൽ ചില ഇളവുകളും ഉണ്ടാകും. നീതിയുക്തവും, ജനഹിതവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനാൽ ഭരണകർത്താക്കളിലുള്ള അതൃപ്തി കുറയും.
‘പശുനാശം’ എന്നു പലവിധത്തിലും സൂചന ലഭിക്കുന്നതിനാൽ പാലിനും പാലുൽപന്നങ്ങൾക്കും കുറവുണ്ടാകും.
ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദിക്കിൽ പല പ്രകാരത്തിലും അപകടങ്ങൾ, കാറ്റ്, ഭൂമികുലുക്കം, പകർച്ചവ്യാധി തുടങ്ങിയവ നാശനഷ്ടങ്ങൾക്കു വഴിയൊരുക്കും.
അപ്രതീക്ഷിതമായി സമീപരാഷ്ട്രത്തിൽ നിന്നുമുള്ള ആക്രമണത്തിൽ ജീവഹാനിയും പ്രതീക്ഷിക്കാം. ഒരു മുതിർന്ന നേതാവിന് അകാലവിയോഗം ഉണ്ടാകും.
പദാർത്ഥങ്ങൾക്ക് മെയ് 15 മുതൽ ഒരു മാസവും സെപ്റ്റംബർ 17 മുതൽ ഒരു മാസവും വില അധികവും, ജൂൺ 16 മുതൽ രണ്ടുമാസവും നവംബർ 17 മുതൽ രണ്ടുമാസവും, 2019 ഫെബ്രുവരി 12 മുതൽ രണ്ടുമാസവും വിലക്കുറവും, മറ്റു മാസങ്ങളിൽ സമനിലയിലുമായിരിക്കും.
നക്ഷത്രവശാലുള്ള ഫലങ്ങൾ
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധിക്കും. സൗഖ്യവും സമാധാനവും സ്വസ്ഥതയും ആരോഗ്യവും സർവ്വാർത്ഥ ലാഭവും ഫലമാകുന്നു. പുണർതം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് ദേഹാസ്വാസ്ഥ്യങ്ങള്‍, വാഹനാപകടം, കുടുംബകലഹം, പണനഷ്ടം, ദാമ്പത്യസുഖക്കുറവ്, മാനഹാനി, തൊഴിൽതടസ്സങ്ങൾ തുടങ്ങിയവയാണ് ഫലങ്ങൾ. മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പ്രതാപവും ആഗ്രഹസാഫല്യവും ഐശ്വര്യവും വിശേഷസ്ഥാനമാനങ്ങളും സൗഭാഗ്യവും സൽകീർത്തിയും സമ്പൽസമൃദ്ധിയും ദാമ്പത്യസൗഖ്യവും ഫലമാകുന്നു. വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർക്ക് അപകടങ്ങൾ, അഭീഷ്ടകാര്യ പ്രതിബന്ധങ്ങൾ, പകർച്ചവ്യാധി, തൊഴിൽക്ഷയം, ഉത്സാഹക്കുറവ്, ശത്രുഭീതി, അണ്വായുധഭീതി തുടങ്ങിയവ ഉണ്ടാകും. മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നക്ഷത്രക്കാർക്ക് രാജബഹുമാനപ്രീതിയും സൽകീർത്തിയും കുടുംബസൗഖ്യവും വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയും സർവ്വാഭീഷ്ടലാഭവും ഫലമാകുന്നു. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് പലവിധത്തിലും മാർഗ്ഗതടസ്സങ്ങളും ദേഹാരിഷ്ടതകളും ധനദ്രവ്യങ്ങൾക്ക് ക്ഷയവും, മനസ്സമാധാനക്കുറവും ഫലമാകുന്നു.
അശ്വതി, ഭരണി, കാർത്തിക, തിരുവാതിര, പൂയ്യം, ആയില്യം, മകം, പൂരം, ചിത്തിര, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, തിരുവോണം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആരോഗ്യം തൃപ്തികരമായിരിക്കും. നിസ്സാരചികിത്സകളാൽ രോഗശമനമുണ്ടാകും. മകയിരം, പുണർതം, അത്തം, ചോതി, ഉത്രാടം, അവിട്ടം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യം കുറയും. പല പ്രകാരത്തിലും രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. രോഹിണി, ഉത്രം, പൂരാടം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യവും അനാരോഗ്യവും തുല്യമായിരിക്കും. ഭരണി, മകയിരം, പുണർതം, മകം, അത്തം, ചോതി, തൃക്കേട്ട, ഉത്രാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ധനവിഭവദ്രവ്യങ്ങൾ വന്നുചേരും. അശ്വതി, കാർത്തിക, തിരുവാതിര, ആയില്യം, പൂരം, ചിത്തിര, അനിഴം, മൂലം, തിരുവോണം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് അവിചാരിത ചെലവു വര്‍ദ്ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധയും നിയന്ത്രണവും സൂക്ഷ്മതയും വേണം. രോഹിണി, പൂയ്യം, ഉത്രം, വിശാഖം, പൂരാടം, ചതയം എന്നീ നക്ഷത്രക്കാർക്ക് വരവും ചെലവും തുല്യമായിരിക്കും.

Monday, 31 July 2017

ഓണവും പരശുരാമനും മഹാബലിയും

ഉണ്ണി കൊടുങ്ങല്ലൂര്‍
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ, അങ്ങിനെയെങ്കി വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക്ചവിട്ടി താഴ്ത്തി?

Tuesday, 10 January 2017

പ്രസിദ്ധമായ നടതുറക്കല്‍ ജനുവരി 11ന് രാത്രി 8 നാണ്

ഉണ്ണി കൊടുങ്ങല്ലൂര്‍
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ജനുവരി 11ന് രാത്രി 8 നാണ്
കേരളത്തിലെ എറണാകുളം ജില്ലയില്‍ ആലുവാ താലുക്കിലാണ് ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
പ്രശസ്തമായ അകവൂര്‍ മനയില്‍ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശൂര്‍ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിത്യവും കുളിച്ചു തൊഴല്‍ പതിവുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴല്‍ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാര്‍ത്ഥിച്ചുപോന്നു. ഒരിക്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം
വര്‍ഷത്തില്‍ 12 ദിവസം മാത്രമാണ് ഇവിടെ പാര്‍വ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങള്‍. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുമ്പ് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കല്‍ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതില്‍ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി അമ്മേ സര്‍വ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടര്‍ന്ന് ഭക്തന്റെ യാചനയുടെ ഫലമായി വര്‍ഷത്തില്‍ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളില്‍ ദേവിയുടെ സാന്നിധ്യം ഭക്തര്‍ അറിയുന്നു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 11ന് രാത്രി 8നാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍. വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസങ്ങള്‍ മാത്രമാണ് മംഗല്യവരദായിനിയായ ശ്രീപാര്‍വതീദേവിയുടെ നട തുറക്കുക. കേരളത്തിലും പുറത്തനിന്നും ലക്ഷക്കണക്കിന് പേര്‍ വന്നെത്തുന്ന ഉത്സവമാണ് നടതുറപ്പ്.
50000 പേര്‍ക്ക് സുരക്ഷിതമായി കാത്തിരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇപ്രാവശ്യം നടപ്പന്തല്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. 20000 ചതുരശ്രമീറ്ററാണ് വിസ്തീര്‍ണം.
പന്ത്രണ്ട് ദിവസവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി അന്നദാനം നടത്തും. അരവണ പായസവും അവില്‍ നിവേദ്യവും ഉണ്ണിയപ്പവും പ്രസാദമായി നല്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ക്യൂവില്‍ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ക്ഷേത്രം ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ ബലിക്കല്‍പുരയും ചുറ്റമ്പലവും ഓടുകള്‍ മാറ്റി ചെമ്പോല മേയുന്ന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്‌. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനായി സഹായിക്കുന്നതിനായി ക്ഷേത്രട്രസ്റ്റ്‌ മംഗല്യ നിധി പ്രവര്‍ത്തനം ഈ വര്‍ഷവും നടക്കുന്നുണ്ട്‌. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ഈ വര്‍ഷവും മൂതല്‍ ഇന്‍ഷ്വുറന്‍സ്‌ സുരക്ഷയും എര്‍പ്പെടുത്തിയിട്ടുണ്ട്‌.
LikeShow more reactions
Comment

Tuesday, 3 January 2017

ലോകത്തിലെ ഒന്നാമത്തെ അത്ഭുതം

ഉണ്ണി കൊടുങ്ങല്ലൂര്‍
പ്രണയമാണ് യാത്രയോട് added 7 new photos to the album: അജന്ത എന്ന മഹാത്ഭുദം — at Ajantha Ellora Caves.
അജന്ത എന്ന മഹാത്ഭുദം
By: Vrinda Prasad
ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?
ഇല്ല അല്ലെ.???
എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുച്ഛയമാക്കി മാറ്റിയ കഥ പറയാനുണ്ട്
*ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്*
മഹാരാഷ്ട്രയിലെ ഔരങ്ങബാദിനടുത്തു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അത്ഭുതങ്ങളുടെ പറുദീസയാണ്.
ഒരു പക്ഷെ ലോകത്തിലെ 7 മഹാത്ഭുതങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത്ത്പോലും വരില്ല എന്നതാണ് സത്യം.
കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......
*ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.*
ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക്‌ വന്നു കൊണ്ട് ക്ഷേത്രം നി൪മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.
ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല്‌ തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്.
*പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര് പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.*
*ആൾക്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.*
*അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം*
*ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള കൊത്തുപണികൾ.
*ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.
1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.
1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല
*അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.*
എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് .
ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.
*ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്.*
*ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്*
*ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു*
*ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ*

Friday, 9 December 2016

ഭഗവാനെ തൃപ്തിപ്പെടുത്താന്‍ ധനം ആവശ്യമില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍
Rajesh Chandrasekharan
39 mins
ഒരു ചെറിയ ഗ്രാമം. അവിടെ ഒരു പാവപ്പെട്ട കര്‍ഷകന്‍ ഉണ്ടായിരുന്നു. തന്റെ പാടത്തു കൃഷി ചെയ്തു ഉപജീവനം ചെയ്തു വന്നു. അയാള്‍ എപ്പോഴോ എവിടെയോ ആരോ പറഞ്ഞു ‘കൃഷ്ണ’ എന്നു കേട്ടിരുന്നു. അത് അയാള്‍ ഇടയ്ക്ക് ജപിക്കാറുണ്ടായിരുന്നു.
അയാള്‍ക്ക്‌ പ്രത്യേകിച്ച് ഒരു ഇഷ്ടമോ ഭക്തിയോ ഒന്നും ഇല്ലെങ്കില്‍ തന്നെ അയാള്‍ ആ നാമം ഇടയ്ക്ക് ജപിക്കും. കൃഷ്ണ നാമം ആരും അയാള്‍ക്കു ഉപദേശിച്ചിട്ടും ഇല്ല.
അങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ ക്ഷാമം വന്നു. നാട് മുഴുവനും അതു കൊണ്ടു ബാധിക്കപ്പെട്ടപ്പോള്‍ അയാള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കൃഷിയും ശരിയാകുന്നില്ല. പട്ടിണിയും പരിവട്ടമും വേട്ടയാടി. സഹികെട്ട് ഒടുവില്‍ അയാള്‍ അയലത്തെ ഗ്രാമത്തിലുള്ള ജ്യോത്സ്യനെ ചെന്നു കാണാന്‍ തീരുമാനിച്ചു. അദ്ദേഹം എന്തെങ്കിലും പരിഹാരം പറഞ്ഞു തരും എന്നു വിചാരിച്ചു. പലരും അയാളോട് ഇതു പോലെ പ്രശ്നം വെച്ചു പരിഹാരം ചെയ്തു അവരുടെ പ്രശ്നം ശരിയായി എന്നു പറയുമായിരുന്നു. അതൊക്കെ കേട്ടിട്ട് തനിക്കും എന്തെങ്കിലും പരിഹാരം ചെയ്തു രക്ഷപ്പെടാന്‍ സാധിക്കുമോ എന്നറിയാന്‍ അയാള്‍ തീരുമാനിച്ചു. ജ്യോത്സ്യന്മാര്‍ പറയുന്ന പരിഹാരങ്ങള്‍ ഒക്കെ താല്‍ക്കാലികം മാത്രം. അതു ശാശ്വതമായ ഫലം ഒരിക്കലും നല്‍കുന്നില്ല. ഭക്തി മാത്രമാണ് എന്തിനും ശാശ്വത പരിഹാരം നല്‍കുന്നത്.
കര്‍ഷകന്‍ എന്തായാലും ജ്യോത്സരെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ അടുത്തു തന്റെ ജാതകം കാണിച്ചിട്ട് ഗ്രഹ നില നോക്കി പറയാന്‍ പറഞ്ഞു. ജ്യോത്സ്യര്‍ ജാതകം ഒന്ന് നോക്കി, എന്നിട്ട് അയാളോട് ഒരു ആഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. തനിക്കു ഇപ്പോള്‍ കുറച്ചു തിരക്കുണ്ടെന്നും, ജാതകം വിശദമായി നോക്കിയാലെ എന്തെങ്കിലും പറയാന്‍ സാധിക്കു എന്നും അതു കൊണ്ടു അയാളോട് അടുത്ത ആഴ്ച വരുവാനും പറഞ്ഞു. കര്‍ഷകന്‍ ശരി എന്നു പറഞ്ഞു മടങ്ങി.
അടുത്ത ആഴ്ച അയാള്‍ കൃത്യമായി ജ്യോത്സന്റെ അടുക്കല്‍ എത്തി. ജ്യോത്സ്യന്‍ അപ്പോള്‍ കുറച്ചു ജാതകങ്ങള്‍ ഒക്കെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. കര്‍ഷകനെ കണ്ട ജ്യോത്സ്യര്‍ വളരെ അത്ഭുതപ്പെട്ടു. അയാളെ തന്നെ സൂക്ഷിച്ചു നോക്കി.
കർഷകൻ ജ്യോത്സ്യനോട്‌ ചോദിച്ചു. “അങ്ങേക്ക്‌ എന്നെ ഓർമ്മയുണ്ടോ? കഴിഞ്ഞയാഴ്ച ഞാൻ ഇവിടെ വന്നിരുന്നു, അപ്പോൾ ഒരാഴ്ചകഴിഞ്ഞ്‌ വരാൻ പറഞ്ഞിരുന്നു.”
ജ്യോത്സ്യര്‍ അതിനു ‘എനിക്കു നല്ല ഓര്‍മ്മയുണ്ട്. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ എങ്ങനെ ഇവിടെ എത്തി എന്നു പറയു’ എന്നു ആശ്ചര്യത്തോടെ ചോദിച്ചു.
കര്‍ഷകന്‍ അതിനു ‘എന്താ? എന്ത് കൊണ്ടാ അങ്ങ് അങ്ങനെ ചോദിക്കുന്നത്?’ എന്നു ചോദിച്ചു.
ജ്യോത്സ്യര്‍ അതിനു ‘നോക്കു നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം ഇവിടെനിന്നും പോയത് മുതലുള്ളത് ഒന്നും വിടാതെ എന്നോടു പറയു’ എന്നു പറഞ്ഞു.
കര്‍ഷകനോടു ജ്യോത്സര്‍ നടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ചു പറയണം എന്നു ആവശ്യപ്പെട്ടതനുസരിച്ച്, അയാള്‍ ഓരോന്നും ഓര്‍ത്തോര്‍ത്തു പറഞ്ഞു തുടങ്ങി.
“അന്നു ഇവിടെ നിന്നും ഇറങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. ഒരു കാട്ടു വഴിയില്‍ കൂടിയാണ് ഞാന്‍ പോയത്. പെട്ടെന്നു മഴ വരുന്നത് പോലെ ഇരുണ്ടു കൂടി വന്നു. ഞാന്‍ എവിടെയെങ്കിലും ഒതുങ്ങം എന്നു നോക്കി. മരത്തിന്റെ ചുവട്ടില്‍ ഒതുങ്ങിയാല്‍ വല്ല ദുഷ്ട മൃഗങ്ങളും വന്നാലോ എന്നു ചിന്തിച്ചു നോക്കിയപ്പോള്‍ ദൂരെ ഒരു പാഴ്മണ്ഡപം കണ്ണില്‍ പെട്ടു. ശരി അവിടെ ചെന്നു ഒതുങ്ങി നില്‍ക്കാം എന്നു കരുതി അങ്ങോട്ട്‌ പോയി. അവിടെ മനുഷ്യരെ ആരും കണ്ടില്ല. അതിനകത്തു പ്രവേശിച്ചു. അപ്പോഴാണ്‌ അതു ഒരു പൊളിഞ്ഞ ക്ഷേത്രമാണ് എന്നു മനസ്സിലായത്‌. അകത്തു ഒരു ഭിന്നപ്പെട്ട കൃഷ്ണ വിഗ്രഹം കണ്ടു. പൂജയും അലങ്കാരവും ഒന്നും ഇല്ലാതെ അവഗണിക്കപ്പെട്ടു കിടക്കുന്നത് കണ്ടു വളരെ പ്രയാസം തോന്നി. തന്റെ കയ്യില്‍ ധനം ഉണ്ടായിരുന്നെങ്കില്‍ ഈ ക്ഷേത്രം ഒന്നും വൃത്തിയാക്കി, പൂജാ കാര്യങ്ങള്‍ ഒക്കെ ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നു വിചാരിച്ചു. പുറത്തു മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ ആ ക്ഷേത്രം മുഴുവനും ചുറ്റി നോക്കി. ഓരോ തൂണും നോക്കി അതില്‍ കേടുപാടു തീര്‍ക്കാന്‍ എന്തെല്ലാം ചെയ്യണം എന്നു നോക്കി. ഉത്തരത്തിലും ഒരു പാടു മരാമത്തു ജോലികള്‍ കണ്ടു. അതൊക്കെ മാനസീകമായി ഞാന്‍ നന്നാക്കി നോക്കി.
മുഴുവനും വലയും പൊടിയും പിടിച്ചിരുന്നു. മാനസീകമായി അതെല്ലാം തട്ടി വൃത്തിയാക്കി. നല്ല പണിക്കാരെ വിളിച്ചാല്‍ അതൊക്കെ ശരിയാക്കാമല്ലോ എന്നു വിചാരിച്ചു. അവരു വന്നാല്‍ മരാമത്തു ജോലികള്‍ എല്ലാം വേണ്ട പോലെ ചെയ്തു തീര്‍ക്കും എന്നു വിചാരിച്ചു. അവിടെ ഇരുന്ന ശിഥിലമായ വിഗ്രഹത്തിനു പകരം ഒരു നല്ല വിഗ്രഹം അവിടെ പ്രതിഷ്ഠിക്കാം എന്ന് വിചാരിച്ചു. ആ ക്ഷേത്രം ശരിയാക്കിയാല്‍ പിന്നെ ആള്‍ക്കാരെ വിളിച്ചു കുംഭാഭിഷേകം നടത്താം എന്നു വിചാരിച്ചു. തൊഴാന്‍ വന്നവര്‍ക്കെല്ലാം പ്രസാദ ഊട്ടു കൊടുത്താല്‍ എത്ര നന്നായിരിക്കും എന്നു വിചാരിച്ചു. ഇങ്ങനെ വിചാരങ്ങള്‍ ഓടുന്ന സമയത്ത് എന്റെ മനസ്സില്‍ ഞാന്‍ ഇതെല്ലാം കാണുകയായിരുന്നു.
ഹൃദയത്തില്‍ ഒരുപാടു സന്തോഷം തോന്നി. എല്ലാര്‍ക്കും ഊണും കൊടുത്തു കഴിഞ്ഞപ്പോള്‍ വല്ലാത്ത തൃപ്തിയും തോന്നി. പെട്ടെന്നു എന്റെ തലയുടെ മുകളില്‍ നിന്നും ‘ശ് ശ് ശ്’ എന്നൊരു ശബ്ദം കേട്ടു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു സര്‍പ്പം എന്റെ തലയ്ക്കു മുകളില്‍ പടമെടുത്തു നില്‍ക്കുന്നത് കണ്ടു. ഭയത്തില്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്കു ഓടി. ഞാന്‍ പുറത്തു വന്നതും ആ മണ്ഡപം ഇടിഞ്ഞു വീണു. ഞാന്‍ ആകെ വിയര്‍ത്തു പോയി. ഹോ! ഭഗവാന്‍ എന്നെ കാത്തു എന്നു വിചാരിച്ചു തിരികെ വീട്ടിലേക്കു നടന്നു. ആ സമയം മഴയും വിട്ടിരുന്നു.’
ഇത്രയും കേട്ടപ്പോള്‍ തന്നെ ആ ജ്യോത്സ്യര്‍ പൊട്ടിക്കരഞ്ഞു. ആ കര്‍ഷകനെ പിന്നീട് ഒന്നും പറയാന്‍ സമ്മതിച്ചില്ല. അയാള്‍ക്ക് കേള്‍ക്കാനുള്ളത് മുഴുവനും അയാള്‍ കേട്ടു കഴിഞ്ഞു. കര്‍ഷകന്റെ കാലില്‍ വീണു നമസ്കരിച്ചു. കര്‍ഷകനു ജ്യോത്സരില്‍ ഉണ്ടായ മാറ്റം കണ്ടിട്ടു ഒന്നും മനസ്സിലായില്ല. ജ്യോത്സരോടു അയാള്‍ ‘എന്താ എന്തു പറ്റി? എന്തിനാ എന്റെ കാലില്‍ അങ്ങു വീഴുന്നത്?’ എന്നു ചോദിച്ചു. ജ്യോത്സ്യര്‍ അതിനു ‘താന്‍ അന്നു ഇവിടുന്നു തിരിച്ച ദിവസം ശരിക്കും പറഞ്ഞാല്‍ തന്റെ മരണ സമയമായിരുന്നു. തന്റെ ജാതകത്തില്‍ നിന്നും ഞാന്‍ ഇത് മനസ്സിലാക്കി. അതിനു ഒരു പരിഹാരവും അതില്‍ തന്നെ ഞാന്‍ കണ്ടു. താന്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ കുംഭാഭിഷേകം നടത്തിയാല്‍
അതിനു പരിഹാരമാകുമായിരുന്നു. പക്ഷെ താന്‍ ഇവിടെ വന്നതു തന്നെ ക്ഷാമം കൊണ്ടു പട്ടിണി മാറ്റുവാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നു ചോദിക്കാനാണ്. തന്നെ കൊണ്ടു സാധിക്കുന്ന കാര്യമാല്ലാതതിനാല്‍ തന്നോടു ഞാന്‍ ഒന്നും പറയാതെ തന്നെ വിട്ടു. താന്‍ ജീവനോടെ ഉണ്ടെങ്കില്‍ അടുത്ത ആഴ്ച കാണാം എന്നാണു മനസ്സില്‍ വിചാരിച്ചത്. പക്ഷെ അത്ഭുതാവഹമായി താന്‍ അതേ സമയത്ത് മാനസീകമായി ക്ഷേത്രം നിര്‍മ്മിച്ചു, കുംഭാഭിഷേകവും നടത്തിയിരിക്കുന്നു. തനിക്കു ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ധനമോ, സമയമോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ മാനസീകമായി കുറച്ചു സമയം കൊണ്ടു താന്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ തൃപ്തനായി പാമ്പിന്റെ രൂപത്തില്‍ തന്നെ ഒരു വലിയ ആപത്തില്‍ നിന്നും ഒഴിവാക്കി തന്റെ ജീവനെ രക്ഷപ്പെടുത്തിയിരിക്കുന്നു’.
കര്‍ഷകന്‍ എല്ലാം കേട്ടു സ്തബ്ധനായി നിന്നു പോയി. അയാള്‍ക്കു അതിന്റെ നടുക്കത്തില്‍ നിന്നും മുക്തനാകാന്‍ കുറെ നേരം സാധിച്ചില്ല. എത്ര വലിയ ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ഇതൊക്കെ ആ ഭഗവാന്റെ ഒരു അനുഗ്രഹം ഒന്നുകൊണ്ടു മാത്രമല്ലേ! ആ സമയത്തു മഴ വന്നതും, തന്നെ ആ പാഴ്മണ്ഡപത്തില്‍ കൊണ്ടെത്തിച്ചതും എല്ലാം ഭഗവാന്റെ കൃപയല്ലേ! വലിയ ഉറച്ച വിശ്വാസം ഒന്നും ഇല്ലാതെ വെറുതെ കൃഷ്ണ കൃഷ്ണാ എന്നു ഉരുവിട്ടു കൊണ്ടിരുന്നതിനു ഭഗവാന്‍ ഈ കൃപ ചെയ്തിരിക്കുന്നു. അപ്പോള്‍ താന്‍ ഭഗവാനില്‍ ദൃഡ ഭക്തിയോടെ ഭക്തി ചെയ്‌താല്‍ ഭഗവാന്‍ എന്താണ് തരാത്തത്? എല്ലാം തരില്ലേ?
ഭഗവാനെ തൃപ്തിപ്പെടുത്താന്‍ ധനം ആവശ്യമില്ല. മനസ്സ് മാത്രം മതി. കര്‍ഷകന്‍ ഈ സത്യം മനസ്സിലാക്കി. ജാതകവശാല്‍ ആപത്ഘട്ടം കടന്ന അയാള്‍ക്കു ശേഷം ജീവിതം ഐശ്വര്യ പൂര്‍ണ്ണമായിരുന്നു. അതേ പോലെ അയാളുടെ ദുഃകങ്ങളെല്ലാം അവസാനിച്ചു അയാള്‍ക്കു നല്ലൊരു ജീവിതം കൈവന്നു. കര്‍ഷകനും ഈ സംഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ഹൃദയ പൂര്‍വമായി ഭഗവാനെ ആരാധിച്ചു. അയാള്‍ മാനസീകമായി ആഗ്രഹിച്ച പോലെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു കുംഭാഭിഷേകവും നടത്തി ഭഗവാന്റെ പ്രീതിക്ക് പാത്രമായി.
ഹൃദയം ഭഗവാന് അര്‍പ്പിക്കു. എന്തു കാരണം കൊണ്ടും ചിന്ത നേരായ വഴിയില്‍ തന്നെ ആകണം. ദൃഡ വിശ്വാസം വേണം. നമ്മുടെ ചിന്ത ശരിയായിരുന്നാല്‍ ജീവിതം ശരിയാകും. നാം തെറ്റായി ചിന്തിക്കുന്തോറും നമ്മുടെ ജീവിതത്തെ അതു ബാധിക്കും. നമുക്കു ഒന്നും ശരിയാവില്ല, കഷ്ടം വരും എന്നു ചിന്തിച്ചാല്‍ അങ്ങനെയേ ഭവിക്കു. അതിനു പകരം ഏതു സാഹചര്യത്തിലും എല്ലാം ഭഗവാന്‍ ശരിയാക്കും എന്നു ദൃഡ വിശ്വാസത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും. ഹൃദയം സുന്ദരമായത്. അതില്‍ ഭഗവാനെ പ്രതിഷ്ഠിച്ചു ആരാധിക്കു. അതു ആദ്യം വെറും സങ്കല്പമായി ഇരുന്നാല്‍ പോലും ക്രമേണ അതു സത്യമാകും. ഭഗവാന്‍ വന്നു കുടിയേറും. ജീവിതത്തില്‍ ഒന്നും തന്നെ ശരിയായി സംഭവിക്കുന്നില്ലെങ്കിലും എല്ലാം ശരിയാകും എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കു. താനേ എല്ലാം ശരിയായി നടക്കും.
എത്രയോ മഹാന്മാര്‍ ദരിദ്ര സ്ഥിതിയില്‍ ഇരുന്നു കൊണ്ടു, ഭഗവാനു സ്വര്‍ണ്ണ കിരീടം, വജ്ര മാല, ആര്‍ഭാടമായി ഉത്സവം എന്നു ഹൃദയത്തില്‍ ആഗ്രഹിച്ചിട്ടു ആരെയെങ്കിലും കൊണ്ടു ഭഗവാന്‍ അവര്‍ക്കു അതു നടത്തി കാട്ടിയിട്ടുണ്ട്. അവര്‍ക്കു അതു നടത്തി കൊടുക്കാനുള്ള കഴിവ് ഇല്ലായിരിക്കും പക്ഷെ ഭഗവാന്‍ വേറെ ആരെയെങ്കിലും കൊണ്ടു അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കും. അതു കൊണ്ടു നമ്മുടെ ചിന്ത നല്ലതാകണം. എന്നാല്‍ എല്ലാം നല്ലതായി ഭവിക്കും. ഇതു സത്യം.
ഒഴിവുകിട്ടുമ്പോഴൊക്കെ നമ്മുടെ മക്കളെ അടുത്തിരുത്തി മാതാപിതാക്കൾ ഈ കഥകളൊക്കെ പറഞ്ഞുകൊടുക്കുക. നല്ല ചിന്തകൾ അവരുടെ കുഞ്ഞുമനസ്സുകളിൽ വളരും.
കടപ്പാട് : വാട്ട് സ് ആപ്പ്

Monday, 17 October 2016

ഈശ്വരവിശ്വാസം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഈശ്വരവിശ്വാസം

നമുക്ക് ചെയ്യാന്‍ കഴിയുന്നതും, ശക്തിയുള്ളതുമായ ഒന്നാണ് പ്രാര്‍ത്ഥന. നമ്മള്‍ പ്രാര്‍ത്ഥിച്ചിട്ടും ഈശ്വരന്‍ നമ്മുടെ ആവശ്യങ്ങള്‍ സാധിച്ചു തരുന്നില്ലെങ്കില്‍ നാം ഈശ്വരനെ നിന്ദിക്കരുത്.
കാരണം നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ് ഈശ്വരന്‍ അങ്ങനെ ചെയ്യുന്നത്. ആഗ്രഹിച്ച കാര്യം നടന്നില്ലെങ്കിലും പിന്നീടത് ഗുണകരമായി ഭവിക്കും. നമ്മളിലുള്ള ശക്തിയെ വളര്‍ത്തിയെടുക്കുകയാണ് പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ചെയ്യുന്നത്.
രോഗം വന്നിട്ട് മാറാതെ, വളരക്കാലം രോഗാവസ്ഥയിലിരിക്കുന്നവര്‍ മനംനൊന്ത് ഈശ്വരനെ ഭജിക്കുക. മനസ്സ് പതുക്കെ പതുക്കെ ശാന്തമാവുകയും ഈശ്വര ചൈതന്യം നമ്മിലേക്ക് പ്രവഹിക്കുകയും ചെയ്യും.
മാനസികമായ സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥന നല്ല ഒരു മരുന്നാണ്. അങ്ങനെ പ്രാര്‍ത്ഥന എന്ന ഔഷധസേവയിലൂടെ രോഗാവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും.
ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്‍ പല കണ്ടുപിടുത്തങ്ങളും നടത്തി വിജയിക്കുന്നു. ഈ വിജയത്തിന്റെയെല്ലാം പിന്നില്‍ ഈശ്വരശക്തി നിശ്ചയമായും ഉണ്ട്. യാതൊരു അപേക്ഷയുമില്ലാതെയുള്ള പ്രാര്‍ത്ഥനയാണ് നമുക്ക് ഉചിതമായത്. ഈ പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുകയും ചെയ്യും.
ഈശ്വരവിശ്വാസിയെന്ന് അഭിനയിക്കുന്നവര്‍ അറിയുന്നില്ല, അവരുടെ കപടഭക്തി നാശത്തിലേക്കുള്ള വഴിയാണെന്ന്. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് നമ്മള്‍ നന്നാവേണ്ടത്.
നല്ല കര്‍മ്മങ്ങള്‍ ചെയ്ത് ഈശ്വരകടാക്ഷം അനുഭവിക്കുക. നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുള്ള 'ഞാനെന്ന ഭാവത്തെ' ഉപേക്ഷിച്ച് എല്ലാം ഈശ്വരനിലര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ശ്രേഷ്ഠം.
ഞാന്‍ എന്റേത് എന്ന ചിന്ത ഈശ്വരാനുഗ്രഹത്തിന് തടസ്സമാണ്. ജീവിതത്തില്‍ പ്രശസ്തി, നേട്ടം, വിജയം, പരാജയം, ദുരന്തം ഇവയെല്ലാം നമ്മുടെ കര്‍മ്മഫലം കൊണ്ട് സംഭവിക്കുന്നതാണ്.
സത്യസന്ധമായി ജീവിക്കുന്നവര്‍ ഈശ്വരനെ ഒരു ദിവസം പ്രാര്‍ത്ഥിച്ചില്ലെങ്കിലും അവരുടെ സല്‍ക്കര്‍മ്മങ്ങളുടെ ഫലം അവര്‍ക്ക് ലഭിക്കും. ചിലര്‍ ചോദിക്കാറുണ്ട്. 'ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ നേരിട്ട് കാണണം.' നമ്മള്‍ ഈശ്വരനെ തേടി നടക്കണ്ട.
ഈശ്വരന്‍ നമ്മുടെ ഓരോരുത്തരുടേയും ഹൃദയമാകുന്ന കോവിലില്‍ വസിക്കുന്നുണ്ട്. അത് മനസ്സിലാക്കാതെ ഈശ്വരനെത്തേടി നടക്കുന്നവന്‍ മൂഢനാണ്.
മറ്റുള്ളവരോട് വിനയത്തോടെ പെരുമാറുക, താഴ്മയോടെ ജീവിക്കുക ഇങ്ങനെയെല്ലാം ജീവിച്ചാല്‍ ആപത്ത് നമ്മളില്‍നിന്നും താനേ ഒഴിഞ്ഞുപോകും. ദൈവത്തിന്റെ മടിയില്‍ നമ്മള്‍ സുരക്ഷിതരാണെന്ന വിശ്വാസം ഉണ്ടായാല്‍ മതി, ജീവിത വിജയപഥത്തില്‍ മുന്നേറുവാന്‍.
ദുഃഖ, ദുരിതമോചനത്തിന് ഈശ്വര വിശ്വാസം തന്നെ ശരണം. അത് നേടണമെങ്കില്‍ മനസ്സുനിറയെ ഭക്തിയും സമര്‍പ്പണ മനോഭാവവും വിശ്വാസവും വേണം.
ആയതിനാല്‍ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഈശ്വരചിന്തയോടെ കര്‍മ്മങ്ങള്‍ ചെയ്യുക. എല്ലാം ഈശ്വരന്റേതാണ് എന്ന ചിന്ത മനസ്സില്‍ ഉറപ്പിക്കുക.
അശ്രാന്ത പരിശ്രമത്തിലൂടെയും പിഴവുകളില്ലാത്ത ജീവിത രീതികളിലൂടെയും ഈശ്വരനെ നമുക്ക് ''അകക്കണ്ണാല്‍'' കാണാന്‍ സാധിക്കും.
''ദൈവം ഉണ്ട് എന്ന് നാം വിശ്വസിച്ചാല്‍ ഉണ്ട്- ദൈവം ഇല്ല എന്ന് നാം വിശ്വസിച്ചാല്‍ ഇല്ല.'' നമ്മുടെ വിശ്വാസമാണ് ഇവിടെ പ്രധാനം. നമ്മളെ എല്ലായ്‌പ്പോഴും മുന്നോട്ട്
നയിക്കുന്നതും ഈ വിശ്വാസം തന്നെയാണ്.

ശനിദോഷവും ലഘുപരിഹാര മാര്‍ഗങ്ങളും

ഉണ്ണി കൊടുങ്ങല്ലൂര്‍

ശനിദോഷവും ലഘുപരിഹാര മാര്‍ഗങ്ങളും

ശനിദോഷംകൊണ്ട് വിവാഹം നടക്കാതെയും സന്താനമില്ലാതെയും ദുഃഖങ്ങളനുഭവിക്കുന്നവരും കുറവല്ല. ഉത്തമജീവിതം നയിച്ചിരുന്ന ദമ്പതിമാര്‍ ശനിദോഷം കൊണ്ട് വേര്‍പെട്ട് താമസിക്കുന്നുമുണ്ട്.
ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ. ഈശ്വരസേവ. ശനീശ്വരമന്ത്രം ജപിക്കുക. നീരാജനം നടത്തിക്കുക, ശനിപൂജ നടത്തിക്കുക, അയ്യപ്പന് നെയ്യഭിഷേകം നടത്തുക, ശബരിമല ദര്‍ശനം നടത്തുക ഇതെല്ലാം ശനിദോഷം കുറയാനുള്ള ഉപാധികളാണ്.
ജാതക നിലയെക്കുറിച്ചോ, നവഗ്രഹങ്ങളെക്കുറിച്ചോ ഒന്നു മറിയാത്തവര്‍ക്കുപോലും ശനിയെന്നു കേട്ടാല്‍ ഭയമാണ്. ഭയക്കേണ്ട കാര്യമില്ല.
ആത്മാര്‍ത്ഥമായി വിളിച്ചു വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. നവഗ്രഹങ്ങളില്‍ ശനിക്കു മാത്രമേ ഈശ്വരീയത്വം കല്‍പിച്ചിട്ടുള്ളൂ. ഭഗവാനായി ആരാധിക്കാനര്‍ഹനുമാണ് ശനീശ്വരന്‍.
ഛായാദേവിയുടെയും സൂര്യന്റെയും പുത്രനായ ശനിക്ക് ദൈവികത്വമുണ്ട്. ശനിഭഗവാന്‍ നിഷ്പക്ഷമായി നീതി നിര്‍വഹണവും ഭക്തജനരക്ഷയും നടത്തുന്നു.
സന്മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും സത്യനിര്‍വഹണം നടത്തുന്നവരെയും കഷ്ടപ്പെടുത്തുകയില്ലെന്നാണ് വിശ്വാസം. പ്രാര്‍ത്ഥനയിലലിയുന്ന ദേവനാണ് ശനീശ്വര ഭഗവാന്‍.
ശനി ഇഷ്ടഭാവത്തിലാണെങ്കില്‍ ധാരാളം ഗുണങ്ങള്‍ ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്. അങ്ങനെയെങ്കില്‍ ശനിദശാകാലം വളരെ നല്ല രീതിയില്‍ കടന്നുപോകുകയും ചെയ്യും.
സ്വക്ഷേത്രം, ഉച്ചക്ഷേത്രം, മൂലക്ഷേത്രം എന്നിവയില്‍ സ്ഥിതി ചെയ്താല്‍ ശനി ഉത്തമനായിരിക്കും. ശുഭയോഗത്തോടുകൂടി നില്‍ക്കുകയാണെങ്കിലും സദ്ഫലങ്ങള്‍ നല്‍കും. ശനിയെക്കൊണ്ടുള്ള ഒരു യോഗമാണ് ശശയോഗം.
പഞ്ചമഹായോഗങ്ങളിലൊന്നാണിത്. ശശയോഗമുള്ളവര്‍ രാജതുല്യപദവിയനുഭവിക്കും. ഇടവം തുലാം എന്നീ രാശികള്‍ ലഗ്നമായി ജനിക്കുന്നവര്‍ക്ക് ശനി ഉത്തമനാണ്.
ശനി ഈ രാശികളില്‍ സ്ഥിതി ചെയ്താലും ഗുണഫലങ്ങള്‍ കൂടും. തുലാം, മകരം, കുംഭം, എന്നീ രാശികളിലൊന്ന് പത്താം ഭാവമാവുകയും ശനി അനുകൂലനാവുകയും ചെയ്താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ വരാം.
ഉത്തമസ്ഥാനത്തല്ലാതെയാണ് ശനി നില്‍ക്കുന്നതെങ്കില്‍ പാപഗ്രഹവുമാണ്. അങ്ങനെയെങ്കില്‍ ജാതകവശാല്‍ ശനി ദശയനുഭവിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ദുരിതങ്ങളായിരിക്കും.
ഗോചരവശാല്‍ ഏഴരശനിയും കണ്ടകശനിയും അഷ്ടമശനിയും അനുഭവിക്കുന്നവര്‍ക്കും വളരെയധികം കഷ്ടങ്ങളായിരിക്കും.
ആയുസ്സ് കാരകനായ ശനി എല്ലാ ദുരിതങ്ങള്‍ക്കും കാരകനാവും. വിവാഹതടസ്സം, സന്താന ദുഃഖം, അപമാനം, കുടുംബഛിദ്രത, അലസത, ജയില്‍ വാസം, ദാസ്യപ്രവൃത്തി എന്നീ ദുരിതങ്ങള്‍ ശനിയെക്കൊണ്ടുണ്ടാകും.

വ്യാഴദോഷ പരിഹാരം

ഉണ്ണി കൊടുങ്ങല്ലൂര്‍

വ്യാഴദോഷ പരിഹാരം

മഹാവിഷ്ണുവിന് മഞ്ഞ പട്ടുടയാട സമര്‍പ്പിക്കുന്നതും ലക്ഷ്മീ നാരായണ പൂജ നടത്തുന്നതും സാളഗ്രാമത്തിന് ക്ഷീരാഭിഷേകം നടത്തുന്നതും
ഗുരുദോഷ പരിഹാരത്തിന് വളരെ ഗുണകരമാണ്.
വ്യാഴം ആര്‍ക്കൊക്കെ അനിഷ്ടഫലദായകനായിരിക്കും?
1. ഇടവം, മിഥുനം, മകരം, കുംഭം എന്നീ ലഗ്നക്കാര്‍ക്ക്.
2. അശ്വതി, മകം, മൂലം, കാര്‍ത്തിക, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, പുണര്‍തം, വിശാഖം, പൂരൂരുട്ടാതി എന്നീ നക്ഷത്രക്കാര്‍.
3. ഗ്രഹനിലയില്‍ 6, 8, 12 എന്നീ ഭാവങ്ങളില്‍ വ്യാഴം നില്‍ക്കുന്നവര്‍.
4. ജാതകത്തില്‍ വ്യാഴം, മകരം, ഇടവം, തുലാം, മിഥുനം, കന്നി എന്നീ രാശികളില്‍ നിന്നാല്‍.
5. ജാതകത്തില്‍ വ്യാഴത്തിന് ബുധ ശുക്രന്മാരുടെ യോഗദൃഷ്ടികള്‍ വന്നാല്‍.
6. ചാരവശാല്‍ വ്യാഴം അനിഷ്ടരാശികളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഗ്രഹനിലയില്‍ വ്യാഴം ദുര്‍ബലനായ വ്യക്തിയുടെ പ്രഥമ ലക്ഷണം കര്‍മശക്തിയിലും ഈശ്വര വിശ്വാസത്തിലും പാരമ്പര്യ വിശ്വാസങ്ങളിലും വരുന്ന കുറവുകളാണ്. ഉപാസനാദി കാര്യങ്ങളില്‍ നിഷ്‌കര്‍ഷ കുറയും. ഗുരുജനങ്ങളോടും മറ്റു ബഹുമാന്യരോടും ഉള്ള ബഹുമാനം കുറഞ്ഞിരിക്കും.
ആത്മ വിശ്വാസക്കുറവും, നിരാശാബോധം, ഉല്‍ക്കണ്ഠ എന്നിവ ഏറിയിരിക്കും. ഗുരുവിന്റെ ദശാപഹാര കാലങ്ങളില്‍ ഇവ വളരെ വര്‍ധിക്കുന്നതായും കണ്ടുവരുന്നു. പൊതുവില്‍ വ്യാഴദശയില്‍ ഇവര്‍ക്ക് ദൈവാധീനക്കുറവിനാലും ഭാഗ്യലോപത്താലും വിഷമതകള്‍ ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്.
വ്യാഴാഴ്ചകളില്‍ ഗുരു ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് വളരെ ഗുണം ചെയ്യും. വ്യാഴാഴ്ച വ്യാഴഹോരയില്‍ (വ്യാഴാഴ്ച ഉദയശേഷം ഉദ്ദേശ്യം ഒന്നര മണിക്കൂറിനകം) പരിഹാര കര്‍മ്മങ്ങള്‍ സമാരംഭിക്കുന്നത് വളരെ ഉത്തമമാണ്.
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം. അന്നേ ദിവസം മത്സ്യ മാംസാദികള്‍ വര്‍ജിച്ച് മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. നാരായണീയം, നാരായണ കവചം, ലക്ഷ്മീനാരായണ സ്‌തോത്രം, വിഷ്ണു സഹസ്രനാമം മുതലായ സ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വം പാരായണം ചെയ്യുക.
തിരുപ്പതി വെങ്കടാചലപതിയെ ഉപാസിക്കുന്നത് വ്യാഴപ്രീതിക്ക് അത്യുത്തമമാണ്. മഹാവിഷ്ണുവിന് മഞ്ഞ പട്ടുടയാട സമര്‍പ്പിക്കുന്നതും ലക്ഷ്മീ നാരായണ പൂജ നടത്തുന്നതും സാളഗ്രാമത്തിന് ക്ഷീരാഭിഷേകം നടത്തുന്നതും ഗുരുദോഷ പരിഹാരത്തിന് വളരെ ഗുണകരമാണ്.
വ്യാഴന്റെ സംഖ്യായന്ത്രം, പുഷ്യരാഗ രത്‌നം എന്നിവ ധരിക്കുന്നതും, ഗുരുഗായത്രി, വ്യാഴ അഷ്‌ടോത്തരം എന്നിവ ജപിക്കുന്നതും, പഞ്ചസാര, മഞ്ഞള്‍, മഞ്ഞ നിറമുള്ള ധാന്യങ്ങള്‍, നാരങ്ങ, മഞ്ഞ വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നതും ഒക്കെ ഗുരുദോഷശാന്തിക്ക് സഹായകമായ കര്‍മങ്ങളാണ്.

ദ്വാദശ ജ്യോതിര്‍ ലിംഗങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

ദ്വാദശ ജ്യോതിര്‍ ലിംഗങ്ങള്‍


ഭൂമിയില്‍ മനുഷ്യകുലം രൂപപ്പെടുന്നതിന് മുമ്പ് ശിവന്‍ തന്നെ ശിവനെന്നും ശക്തിയെന്നും പേരില്‍ പ്രകടമായി. ആ രൂപത്തില്‍നിന്നുതന്നെ
രണ്ട് ചേതനകളെ ഭഗവാന്‍ സൃഷ്ടിച്ചു. പ്രകൃതിയും പുരുഷനും. എന്നാല്‍ തങ്ങളുടെ മാതാപിതാക്കന്മാരെ കാണാതെ സംശയത്തിലായി.

കേദാരേശ്വരം:


വിഷ്ണു ഭഗവാന്റെ അവതാരങ്ങളായ നരനാരായണന്മാര്‍. അവര്‍ ബദരികാശ്രമത്തില്‍ തപസ്സ് ചെയ്യുന്നു. അവര്‍ പാര്‍ത്ഥിവ ലിംഗമുണ്ടാക്കിവച്ച് അതില്‍ സ്ഥിതി ചെയ്ത് പൂജ സ്വീകരിക്കണമെന്ന് ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിച്ചു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭഗവാന്‍ പ്രസന്നനായി. വരം വാങ്ങിക്കൊള്ളുവാന്‍ പറഞ്ഞു.ഭഗവാനേ അവിടുന്ന് സന്തുഷ്ടനാവുകയും വരം നല്‍കാന്‍ നിശ്ചയിച്ചിരിക്കുകയും ചെയ്യുന്നുവെങ്കില്‍ സ്വന്തം രൂപത്തില്‍ പൂജ സ്വീകരിക്കുന്നതിന് ഇവിടെ നിലകൊള്ളണം.
അവരുടെ അപേക്ഷ പ്രകാരം കേദാരമെന്ന പുണ്യസ്ഥലത്ത് സ്വയം ജ്യോതിര്‍ലിംഗ രൂപത്തില്‍ പ്രതിഷ്ഠിതനായി. ഭക്തരെ അനുഗ്രഹിക്കുന്നതിനുവേണ്ടി കേദാരനാഥന്‍ എന്ന പേരില്‍ പ്രസിദ്ധനായി.
കേദാരനാഥില്‍ ഭക്തര്‍ നരനാരായന്‍മാരേയും ശിവനേയും പൂജിക്കേണ്ടതാണ്. ഹിമാലയ ശിഖരത്തിലാണ് കേദാരനാഥം. ഋഷികേശില്‍ നിന്ന് കേവലം ഇരുപത്തിരണ്ട് കിലോമീറ്റര്‍ ദൂരത്താണ്.

ഭീമാശങ്കരം:


കുംഭകര്‍ണ്ണന്റെ മകന്‍ ഭീമനെന്ന് പേരുള്ള രാക്ഷസന്‍ ഉണ്ടായിരുന്നു. കര്‍ക്കടിയായിരുന്നു അമ്മ. അമ്മയില്‍നിന്നും അച്ഛനെക്കുറിച്ച് കേട്ടറിയുകയും അച്ഛനെ വധിച്ചത് വിഷ്ണു അവതാരമായ ശ്രീരാമനാണെന്നും അറിഞ്ഞപ്പോള്‍ ക്രോധാകുലനയായി തപസ്സു ചെയ്യാനായി പുറപ്പെട്ടു. ആയിരം വര്‍ഷം തപസ്സു ചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി കഴിവും ശക്തിയും വേണമെന്ന വരം നേടി. തുടര്‍ന്ന് ദേവലോകത്തില്‍പോയി ഇന്ദ്രനെയും ദേവന്‍മാരേയും പരാജയപ്പെടുത്തി. പിന്നീട് കാമരൂപ പ്രദേശത്തെ രാജാവായ സുഭക്ഷിണനെ പരാജയപ്പെടുത്തി.
ശിവഭക്തനായ സുഭക്ഷിണനെ തടവിലാക്കി. തടവറയില്‍ക്കിടന്ന് അദ്ദേഹം ശിവപൂജ ആരംഭിച്ചു. ഗംഗയെ സ്മരിച്ച് മാനസിക സ്‌നാനം ചെയ്തു. വിധിപ്രകാരം ഓങ്കാരം ചേര്‍ത്ത് പഞ്ചാക്ഷരീ മന്ത്രം ജപിച്ചു. രാക്ഷസന്റെ ശല്യം മൂലം ഋഷികളും ദേവന്മാരും ശിവനെ ശരണം പ്രാപിച്ചു. ശിവന്‍ അവരോട് പറഞ്ഞത് ഇപ്രകാരമാണ്.
''കാമരൂപദേശത്തെ സുഭക്ഷിണന്‍ എന്റെ ശ്രേഷ്ഠ ഭക്തനാണ്. അവനോട് പോയി എന്നെ ഭജിക്കുവാന്‍ പറയുക. ഞാന്‍ ദുഷ്ട നിഗ്രഹം നടത്തുന്നതാണ്.''
ഭഗവാന്‍ ദൂതഗണങ്ങളോടുകൂടി സുഭക്ഷിണനെ രക്ഷിക്കുന്നതിനായി പുറപ്പെട്ട് തടവറയില്‍ എത്തി അദൃശ്യരായി നിന്നു. അപ്പോള്‍ സുഭക്ഷിണന്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു.
ഈ സമയം ഭീമന്‍ തടവറയില്‍ കടന്നുവരികയും പുച്ഛത്തോടെ ശിവനെപ്പറ്റി സംസാരിക്കുകയും ശിവലിംഗത്തില്‍ വാള്‍ പ്രയോഗിക്കുകയും ചെയ്തു. ആ നിമിഷം ശിവന്‍ പ്രത്യക്ഷനായി.
ഹുങ്കാരത്താല്‍ സകല രാക്ഷസന്മാരേയും ഭസ്മമാക്കി. അങ്ങനെ എല്ലാവര്‍ക്കും ശാന്തി ലഭിച്ചു. അപ്പോള്‍ ദേവന്മാരും മുനിമാരും ഭഗവാനോട് ഇങ്ങനെ അപേക്ഷിച്ചു.
ലോകര്‍ക്ക് സൗഖ്യം നല്‍കുന്നതിന് എന്നും ഇവിടെ വസിക്കണമേയെന്ന്. അതുകേട്ട് ഭഗവാന്‍ അവിടെ നിത്യവാസം ചെയ്യാന്‍ സമ്മതിച്ചു. അന്നു മുതല്‍ അവിടം ഭീമാശങ്കരം എന്ന പേരില്‍ പ്രസിദ്ധി നേടി.

വിശ്വനാഥം:


ഭൂമിയില്‍ മനുഷ്യകുലം രൂപപ്പെടുന്നതിന് മുമ്പ് ശിവന്‍ തന്നെ ശിവനെന്നും ശക്തിയെന്നും പേരില്‍ പ്രകടമായി. ആ രൂപത്തില്‍നിന്നുതന്നെ രണ്ട് ചേതനകളെ ഭഗവാന്‍ സൃഷ്ടിച്ചു. പ്രകൃതിയും പുരുഷനും. എന്നാല്‍ തങ്ങളുടെ മാതാപിതാക്കന്മാരെ കാണാതെ സംശയത്തിലായി. അപ്പോള്‍ പരമാത്മാവില്‍നിന്ന് അശരീരി ഉണ്ടായി. നിങ്ങള്‍ തപസ്സ് ചെയ്യണം.
അങ്ങനെ നിങ്ങളില്‍നിന്ന് ഉത്തമ സൃഷ്ടികള്‍ ഉണ്ടാകും. അവര്‍ക്ക് തപസ്സ് ചെയ്യാനൊരിടം ശിവന്‍ നിര്‍മ്മിച്ചുകൊടുത്തു. അങ്ങനെ അവര്‍ തപസ്സു ചെയ്തു. ആ തപസ്സില്‍നിന്നും വിഷ്ണുവും വിഷ്ണുവിന്റെ നാഭീകമലത്തില്‍നിന്ന് ബ്രഹ്മാവും സൃഷ്ടിക്കപ്പെട്ടു.
ശിവന്റെ ആജ്ഞയനുസരിച്ച് ബ്രഹ്മാവ് പതിനാല് ലോകങ്ങള്‍ സൃഷ്ടിച്ചു. പിന്നീട് ശിവന്‍ തന്നെ പുണ്യനഗരമെന്ന കാശി സൃഷ്ടിച്ചു. സകല ലോകത്തിനും നന്മ ചെയ്യാന്‍ ശിവന്‍ പാര്‍വ്വതീ സമേതനായി കാശിയില്‍ വാണരുളുന്നു.

മരുതമലയിലെ മുരുകന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

സിനിമ സൂപ്പര്‍ ഹിറ്റാക്കുന്ന മരുതമലയിലെ മുരുകന്‍

തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ് മരുതമല. ആത്മഹത്യ ചെയ്യാനായി മലയില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ചയാള്‍ക്ക് ജീവനും ഒപ്പം ഭാഗ്യക്കുറിയും നല്‍കി ഒന്നിച്ച് അനുഗ്രഹിച്ച കഥ തമിഴ്‌നാട്ടിലെ സിനിമാക്കാരുടെ ഇടയിലും നാട്ടുകാര്‍ക്കിടയിലും പ്രസിദ്ധമാണ്. അന്തരിച്ച ചലച്ചിത്ര ഛായാഗ്രാഹകനായിരുന്ന വിപിന്‍ദാസ് ആണ് ആ കഥ പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യാമെന്ന് കരുതിയ ഒരാള്‍ മരുതമലയില്‍ കയറി. മലമുകളില്‍ വച്ച് കണ്ട ഒരു ലോട്ടറി വില്‍പ്പനക്കാരന് അവസാനമായി ഉണ്ടായിരുന്ന പണം കൊടുത്ത് ടിക്കറ്റും വാങ്ങി അയാള്‍ താഴേക്ക് ചാടി.
ആള്‍ മരിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിന് ലോട്ടറി അടിക്കുകയും ചെയ്തു. ആ പണം കൊണ്ട് അദ്ദേഹം ഒരു സിനിമ നിര്‍മ്മിച്ചു. മുരുകന്റെ തന്നെ ചലച്ചിത്രം. അത് സൂപ്പര്‍ ഹിറ്റായി. തമിഴ്‌നാട്ടില്‍ ഇന്നും പലരും തങ്ങളുടെ തിരക്കഥയും മറ്റും ഇവിടെ പൂജിക്കുന്നു.
ഇവിടെ ഒരു പിള്ളയാര്‍ കോവിലുണ്ട്. കൂടാതെ പാമ്പാടി സിദ്ധര്‍ തപസ്സു ചെയ്തിരുന്ന ഒരു ഗുഹയുമുണ്ട്. പടികള്‍ നടന്ന് കയറാനും വാഹനത്തിലൂടെ സന്നിധാനത്തില്‍ എത്തിച്ചേരാനും ഇവിടെ സൗകര്യം ഉണ്ട്.
പഴനിയിലെ പോലെ പഞ്ചാമൃതമാണ് ഇവിടുത്തെയും പ്രസാദം. മലയാളികള്‍ നിശ്ചയമായും ഈ ക്ഷേത്രത്തിലും ദര്‍ശനം നടത്തണം. സാക്ഷാല്‍ ഹനുമാന്‍, മലയും ചുമന്ന് ലങ്കയിലേക്ക് പോകും വഴി അടര്‍ന്നുവീണതാണ് 'മരുതമല' എന്നാണ് വിശ്വാസം.
ദേവ സൈന്യാധിപനായ മുരുകനെ പ്രാര്‍ത്ഥിച്ചാല്‍ ശത്രുദോഷങ്ങള്‍ മാറാന്‍, സന്താനഭാഗ്യം ഉണ്ടാകാന്‍, പോലീസ്, സൈന്യം എന്നീ മേഖലയിലും സൈന്യത്തിലും ശോഭിക്കാന്‍ മാത്രമല്ല ജ്യോതിഷത്തില്‍ പ്രാവീണ്യം നേടാനും കഴിയുന്നതാണ്.
കോയമ്പത്തൂര്‍ ഗാന്ധിപുരത്തുനിന്നും പതിനഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരുതമലയിലെത്താം. 12-ാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങളിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. ധാരാളം പച്ചമരുന്നുകള്‍ ഈ മലയിലുള്ളതിനാല്‍ അത് വായുവിനെയും വെള്ളത്തെയും ഔഷധതുല്യമാക്കുന്നു.
മലമുകളിലേക്ക് ദേവസ്വം വക ബസ്സുകള്‍ ലഭ്യമാണ്. സ്വന്തം വാഹനത്തിലും യാത്ര ചെയ്യാം. നാമമാത്രമായ ഒരു സംഖ്യ അതിന് നല്‍കണമെന്ന് മാത്രം. 'മരുന്തുമല'യാണ് 'മരുതമല'യായി തീര്‍ന്നതെന്ന് ഒരു വാദവും നിലനില്‍ക്കുന്നു.
കരിങ്കല്ലില്‍ തീര്‍ത്ത വിഗ്രഹമാണിവിടെ പ്രതിഷ്ഠ. ദണ്ഡായുധപാണി സങ്കല്‍പമാണ്. അതിനാല്‍ തന്നെ വലതുകൈയില്‍ ഒരു ദണ്ഡ് (വടി) പിടിച്ചിരിക്കുന്നു. പേരൂര്‍ പുരാണത്തില്‍ താരകാസുരനെയും കൂട്ടരെയും വധിക്കാനായി മുരുകന്‍ വരുന്നതും കാത്ത് ദേവന്മാര്‍ മരുതമലയിലാണ് ഇരുന്നതെന്നും പറയപ്പെടുന്നു.
രാവിലെ ആറ് മണി മുതല്‍ പൂജകള്‍ ആരംഭിക്കുന്നു. രാത്രി 8.30-ന് നടയടയ്ക്കുന്നു. തൈയ്പൂയ്യം, കാര്‍ത്തിക വിളക്ക്, പങ്കുനി ഉത്രം എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍. നിത്യപൂജയ്ക്ക് മൂവായിരം രൂപയാണ് ചെലവ്. പഞ്ചാമൃതം, പാല്‍, പനിനീര്‍ തുടങ്ങിയ അഭിഷേകം എല്ലാ മുരുകന്‍ ക്ഷേത്രങ്ങളിലെയുംപോലെ ഇവിടെയും ചെയ്യാം. ഭസ്മാഭിഷേകവും കളഭാഭിഷേകവും
നടത്താം.

ഏത് യജ്ഞമാണ് ശ്രേഷ്ഠം (4-33)

ഉണ്ണി കൊടുങ്ങല്ലൂര്‍

ഏത് യജ്ഞമാണ് ശ്രേഷ്ഠം (4-33)

ഗീതാദര്‍ശനം
geetha-darsanമുന്‍പ് പറഞ്ഞ 12 തരം യജ്ഞങ്ങള്‍ അനുഷ്ഠിച്ച് യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവര്‍ ഭൗതികമായ എല്ലാ മാലിന്യങ്ങളും നിശ്ശേഷം നശിച്ച് ശുദ്ധന്മാരായി തീരും. അവര്‍ സനാതനമായ ബ്രഹ്മപദത്തില്‍ എത്തിച്ചേരുകയും ചെയ്യും. ആ യജ്ഞങ്ങള്‍ ബ്രഹ്മപദ പ്രാപ്തിക്കും സഹായിക്കും. ബ്രഹ്മജ്ഞാനം ഭഗവത്തത്ത്വ വിജ്ഞാനം നേടി, ഭഗവദീയാനന്ദം അനുഭവിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് എല്ലാ കര്‍മങ്ങളും യജ്ഞങ്ങളായി അനുഷ്ഠിക്കണം. ഭഗവാദാരാധനയായി ചെയ്യണം. എന്നാല്‍ അതീന്ദ്രിയവും ദിവ്യവുമായ ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി മാറും. അതാണ് ജ്ഞാനേപരി സമാപ്യതേ എന്ന വാക്യത്തിന്റെ താല്‍പര്യം.
ജ്ഞാനയജ്ഞത്തിന്റെ ശ്രേഷ്ഠത
മറ്റുയജ്ഞങ്ങള്‍ ഓരോരോ ദേവതകളെ ഉദ്ദേശിച്ച് ദ്രവ്യത്യാഗ രൂപമായ കര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്നവ മാത്രമാണ്. ഭഗവത്തത്ത്വ വിജ്ഞാന സമ്പാദന രൂപമാണ് ജ്ഞാനയജ്ഞത്തിനുള്ളത്. അനേകം കര്‍മങ്ങള്‍ (ചടങ്ങുകള്‍) ഉപാസന ഭേദങ്ങള്‍ തുടങ്ങി ദ്രവ്യയജ്ഞങ്ങളുടെ മുഴുവന്‍ ഘടകങ്ങളും ഭഗവാന്റെ തത്ത്വജ്ഞാനത്തിന് നമ്മെ സഹായിക്കുന്നു. – ജ്ഞാനേപരിസമാപ്യതേ.
ശ്രീമദ്ഭാഗവതത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു:
തപസ്തീര്‍ത്ഥം ജപോദാനം
പവിത്രാണീതരാണി ച
നാലംകുര്‍വ്വന്തി താം സിദ്ധിം
യാ ജ്ഞാന കലയാ കൃതാ.
(ഉപവാസം മുതലായ വ്രതങ്ങള്‍, തീര്‍ത്ഥയാത്ര, മന്ത്രജപം, ദ്രവ്യദാനം, വേറെയും സത് കര്‍മങ്ങള്‍-ഇവയെല്ലാം മനുഷ്യന്റെ പാപമാലിന്യം കളഞ്ഞു ശുദ്ധീകരിക്കുന്നവയാണ്. പക്ഷേ, അവയ്ക്ക് ഒന്നിനുപോലും ഭഗവന്മാഹാത്മ്യ ജ്ഞാനത്തിന്റെ ഒരു ചെറിയ ഒരംശത്തിന്റെ ശുദ്ധീകരണ ശക്തിപോലുമില്ല).


ജന്മഭൂമി: http://www.janmabhumidaily.com/news492461#ixzz4NMrTtIlw

പുനര്‍ജന്മം എന്ത്, എന്തിന്?

ഉണ്ണി കൊടുങ്ങല്ലൂര്‍ഹോം » സംസ്കൃതി »

പുനര്‍ജന്മം എന്ത്, എന്തിന്?

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 28
തന്റെ കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ ഒരാള്‍ ബാധ്യതപ്പെട്ടതിനാലും അവയില്‍ പലതും ജീവിതാന്ത്യത്തിലും അനുഭവിക്കാതെ ശേഷിക്കുന്നതിനാലും, അവ അനുഭവിക്കാന്‍ അയാള്‍ പുതിയ ജീവിതം കണ്ടെത്തണം. എല്ലാകര്‍മങ്ങളുടെയും ഫലങ്ങള്‍ അനുഭവിക്കാനുള്ള ബാധ്യതയുടെ യുക്തിപരമായ ക്രമമാണ് അത്. കര്‍മം ചെയ്യാനും ഫലം അനുഭവിക്കാനും, ശരീരമെന്ന ഉപകരണം വേണം. അതിനാല്‍, കര്‍മഫല കുടിശ്ശിക അനുഭവിക്കാന്‍, ആത്മാവ് പുതിയ ശരീരം പറ്റിയ രൂപത്തില്‍, പറ്റിയ സ്ഥലത്ത് കണ്ടെത്തുന്നു. അതാണ് അതിന്റെ പുനര്‍ജന്മം.
image
അധ്യായം/21, പുനര്‍ജന്മം
പുതിയ ശരീരത്തില്‍, അടുത്ത ജനനമാണ്, പുനര്‍ജന്മം. ആത്മാവ് ശരീരം വിട്ടകലുന്നതാണ് മരണമെന്നും, സാധാരണ, വിട്ടുപോയ ഓരോ ആത്മാവും ഇന്നോ നാളെയോ പുതിയ ശരീരത്തില്‍ പുനര്‍ജന്മം നേടുന്നുവെന്നും ഭാരതീയ തത്വചിന്ത പറയുന്നു (ഭഗവദ്ഗീത 2:27). മരണത്തിനും പുനര്‍ജന്മത്തിനുമുള്ള ഇടവേള, വ്യക്തിഭിന്നമാണ്. ഏലിയ പ്രവാചകന്‍ മരിച്ച്, സ്‌നാപക യോഹന്നാനായി പുനരവതരിച്ചതിനുള്ള ഇടവേള എട്ടുനൂറ്റാണ്ടായിരുന്നു; എന്നാല്‍, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണം ചെയ്ത, അലാസ്‌കയിലെ വില്യം ജോര്‍ജിന്റെ പുനര്‍ജന്മത്തിന്, (Twenty Cases of Suggestive Reincarnation) (232-235) ഗര്‍ഭധാരണകാലമേ വേണ്ടിവന്നുള്ളൂ. (അധ്യായം 1).
തന്റെ കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ ഒരാള്‍ ബാധ്യതപ്പെട്ടതിനാലും അവയില്‍ പലതും ജീവിതാന്ത്യത്തിലും അനുഭവിക്കാതെ ശേഷിക്കുന്നതിനാലും, അവ അനുഭവിക്കാന്‍ അയാള്‍ പുതിയ ജീവിതം കണ്ടെത്തണം. എല്ലാകര്‍മങ്ങളുടെയും ഫലങ്ങള്‍ അനുഭവിക്കാനുള്ള ബാധ്യതയുടെ യുക്തിപരമായ ക്രമമാണ് അത്. കര്‍മം ചെയ്യാനും ഫലം അനുഭവിക്കാനും, ശരീരമെന്ന ഉപകരണം വേണം. അതിനാല്‍, കര്‍മഫല കുടിശ്ശിക അനുഭവിക്കാന്‍, ആത്മാവ് പുതിയ ശരീരം പറ്റിയ രൂപത്തില്‍, പറ്റിയ സ്ഥലത്ത് കണ്ടെത്തുന്നു. അതാണ് അതിന്റെ പുനര്‍ജന്മം.
പുതിയ ജന്മത്തില്‍, പഴയ കര്‍മഭാവങ്ങള്‍ ഒന്നൊന്നായി പുഷ്പിക്കുകയും അവ മുന്‍കര്‍മങ്ങളുടെ ഫലങ്ങള്‍ കൊണ്ടുവരുന്ന പ്രവൃത്തികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കര്‍മഫലം നല്‍കിക്കഴിയുമ്പോള്‍, പ്രചോദനം കൊണ്ടുണ്ടായ കര്‍മത്തിന്റെ ഉടന്‍ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകഴിയുമ്പോള്‍, അത് പ്രചോദിപ്പിച്ച കര്‍മഭാവത്തിന്റെ തീക്ഷ്ണത കുറയുന്നു. അതിനിടയില്‍, ആ പുതിയ പ്രവൃത്തിയുടെ പുത്തന്‍ കര്‍മഭാവങ്ങള്‍, സൂക്ഷ്മശരീരത്തില്‍ ഉണ്ടായെന്നു വരാം.
ആകസ്മിക അനുഭൂതി സ്പന്ദങ്ങളും വിചാരങ്ങളും സൃഷ്ടിക്കുന്ന അഭിലാഷങ്ങളും കര്‍മങ്ങളും പുതിയ കര്‍മഭാവങ്ങള്‍ സൃഷ്ടിച്ചേക്കാം. കര്‍മം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ സമയം കര്‍മഫലം അനുഭവിക്കാന്‍ എടുക്കുമെന്നതിനാല്‍, സഞ്ചിതകര്‍മം കൂടിക്കൊണ്ടിരിക്കുമെന്നു മഹര്‍ഷിമാര്‍ പറയുന്നു. ഓരോ ജീവിതത്തിലും ഇതു കൂടിക്കൊണ്ടിരിക്കുന്നതിനാല്‍, കര്‍മഫലത്തിന്റെ കുടിശിക ഭക്ഷിക്കാന്‍ ആത്മാവ് പല ജന്മങ്ങള്‍ എടുക്കേണ്ടിവരും. അത്, മനസ്സിന്റെയും കര്‍മങ്ങളുടെയും സമ്പൂര്‍ണ ശുദ്ധി ആര്‍ജിച്ച്, പുതിയ കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം നിലയ്ക്കുംവരെ, തുടരും.
ശരീരം വിടുന്ന ആത്മാവ്, ഹെയ്ഡ്‌സില്‍ (സംസ്‌കൃതത്തില്‍, പിതൃലോകം) വസിച്ച് ഭൂമിയിലേക്ക് വീണ്ടും വീണ്ടും കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ മനുഷ്യനായോ മൃഗമായോ മറ്റ് ശരീരരൂപങ്ങളായോ വരുന്നുവെന്ന് ഗ്രീക്ക് ചിന്തകന്‍ പൈതഗോറസും (582-500 ബിസി) വിശദീകരിച്ചിരുന്നു (In Search of Soul, വാല്യം 1, പേജ് 27).
മരണവും പുനര്‍ജന്മവും സഞ്ചിതകര്‍മത്തില്‍ നിന്ന് പുത്തന്‍ പ്രാരബ്ധകര്‍മം ഉണ്ടാകുമ്പോഴാണ് (അടുത്ത അധ്യായം). അപൂര്‍വ അപവാദങ്ങളിലല്ലാതെ, പുത്തന്‍ പ്രാരബ്ധകര്‍മത്തിനും പുനര്‍ജന്മത്തിനും ഇടവേളയുണ്ടായിരിക്കും. പുത്തന്‍ പ്രാരാബ്ധകര്‍മത്തിന് പറ്റിയ സ്ഥലം തെരഞ്ഞെടുക്കാന്‍ ആത്മാവ് അതിന്റേതായ സമയമെടുക്കും. ശരീരം വിട്ട ആത്മാവ്, പുനര്‍ജന്മത്തിനോടടുക്കുമ്പോള്‍, പുത്തന്‍ പ്രാരബ്ധകര്‍മം അനുഭവിക്കാന്‍ വേണ്ടി, തനിക്കുചേര്‍ന്ന ഭാര്യാ-ഭര്‍തൃജോഡിക്കായി അലയും.
പദാര്‍ത്ഥമില്ലാത്തതിനാല്‍, ആത്മാവിന് ഏത് ശരീരത്തിലും കടക്കാന്‍ കഴിയും. അത് തെരഞ്ഞെടുത്ത പുരുഷന്റെ ശരീരത്തില്‍ പ്രവേശിച്ച്, അയാളില്‍ പുതുതായി ഉണ്ടായ ഒരു ബീജത്തില്‍ നില്‍ക്കുന്നു (ഐതരേയ ഉപനിഷത് 2:1, മഹാനാരായണ ഉപനിഷത് 1:1). തുടര്‍ന്ന്, അത് ആ ബീജം തെരഞ്ഞെടുത്ത സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ പുരുഷനെ പ്രചോദിപ്പിക്കുന്നു. അങ്ങനെ ആ സ്ത്രീ വഴി ആശിച്ച പുനര്‍ജന്മം നേടുന്നു.
മരണസമയത്ത് ഒരു വ്യക്തിക്ക് എന്തെങ്കിലും ചെയ്യാന്‍ തീക്ഷ്ണമായ ആഗ്രഹം അവശേഷിച്ചിരുന്നു എങ്കില്‍, പുനര്‍ജന്മം ഉടനാകാം. ബ്രസീലിലെ മരിയ ജനുവരിയ, അലാസ്‌കയിലെ വില്യം ജോര്‍ജ് എന്നിവര്‍ ഉദാഹരണം ( Twenty Cases of Suggestive Reincarnation, Dr.Ian stevenson, 183, 232).
നാരദ പരിവ്രാജക ഉപനിഷത്, യോഗശിഖ ഉപനിഷത് തുടങ്ങിയവ പറയുന്നത്, മരണനേരത്ത് ഒരാള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍, അയാള്‍ പുനര്‍ജന്മം നേടും എന്നാണ്.
ഭഗവദ്ഗീതയും (8:6) പറയുന്നു:
എന്തെന്തു വസ്തുവോര്‍ത്തന്തത്തിങ്കല്‍ ദേഹം ത്യജിക്കുമോ അതാതിലെത്തും കൗന്തേയ, മുറ്റും തല്‍ ഭാവനാവശാല്‍.
ആത്മാവ് ദേഹം വിടുകയും പുനര്‍ജനിക്കുകയും ചെയ്യുന്നതിന്റെ ഇടവേളയില്‍ സദാ ഈ ഭാവനയുണ്ട്. ആ ഭാവനയില്‍, മരണനേരത്ത് ആകസ്മികമായി തോന്നിയ മനുഷ്യരൂപം, ആ രൂപം കിട്ടുംവരെ സദാ ഉണ്ടാകും. തീക്ഷ്ണമായി ചിന്തിച്ചാല്‍, പുനര്‍ജന്മത്തില്‍ അത് നേടും.


ജന്മഭൂമി: http://www.janmabhumidaily.com/news493375#ixzz4NMqvUGrR