Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Sunday, 9 July 2017

അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ…അവൾ പൂർണ്ണ നഗ്നയായി വാതിൽ തുറന്നാൽ ?

ഉണ്ണി കൊടുങ്ങല്ലൂര്‍


താങ്കൾ കുറെ കാലത്തിനു ശേഷം ഒരു ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ്.അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ.അവൾ പൂർണ്ണ നഗ്നയായി നിങ്ങളുടെ അടുത്തു വന്നു നിൽക്കുന്നു…..!
നിങ്ങൾ എന്ത് ചെയ്യും….? ?

Monday, 6 March 2017

ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ

ഉണ്ണി കൊടുങ്ങല്ലൂര്‍
    ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ

Saturday, 4 March 2017

ഇവള്‍ മാളു - സഹനത്തിന്റെ പ്രതിരൂപം

ഉണ്ണി കൊടുങ്ങല്ലൂര്‍
മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഒരു ജീവിതം, ഒരുപാടു വേഷം; അവിശ്വസനീയം ഈ ഇരുപതുകാരിയുടെ ജീവിതം


അച്ഛനും അമ്മയും വേർപിരിയുന്ന കോടതി മുറിയിൽ കരഞ്ഞുകൊണ്ടുനിന്ന കൊച്ചു പെൺകുട്ടി. മാതാപിതാക്കൾക്കു ഭാരമായി തോന്നിയ ഏഴുവയസ്സുകാരി മാളു 13 വർഷത്തിനുശേഷം വേമ്പനാട്ടു കായലിന്റെ

Wednesday, 8 February 2017

ആശയമുണ്ടോ..? NIT പഠിപ്പിക്കും ആര്‍ക്കും വിജയിക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

ആശയമുണ്ടോ..? NIT പഠിപ്പിക്കും



എൻ.ഐ.ടി. കോഴിക്കോട് ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ നടത്തുന്ന ഓന്ത്രപ്രെണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കാം. സംരംഭകനാകാനുള്ള

Tuesday, 17 January 2017

ജാതി സംവരണവും വേണ്ട സാമ്പത്തിക സംവരണവും വേണ്ട വേണ്ടത് സംവരണ മാര്‍ക്ക്

ഉണ്ണി കൊടുങ്ങല്ലൂര്‍
ജാതി സംവരണവും വേണ്ട സാമ്പത്തിക സംവരണവും വേണ്ട , സംവരണം കിട്ടാന്‍ അര്‍ഹതയുള്ള ജാതികളിലെ ആളുകള്‍ക്ക് പത്തു , പ്ലസ്‌ ടു , ഡിഗ്രി എന്നീ എക്സാമുകള്‍ക്ക് എക്സ്ട്രാ മാര്‍ക്കുകള്‍ കൊടുക്കാം .
പ്രവേശന പരീക്ഷകളില്‍ എക്സ്ട്രാ മാര്‍ക്കുകള്‍ നല്‍കാം , അതുപോലെ പ്രൊമോഷനും എക്സ്ട്രാ മാര്‍ക്കുകള്‍ നല്‍കാം അങ്ങനെ വരുമ്പോള്‍ മിടുക്കര്‍ക്ക് അവസരം കിട്ടും എവിടെയും എപ്പോഴും.
ജയിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന , ജോലി കിട്ടാന്‍ വേണ്ടി കഷ്ടപ്പെടുന്ന സംവരണ വിഭാഗത്തിനും അവസരം കിട്ടും ,

Thursday, 22 December 2016

ഉപദേശങ്ങള്‍ കൊടുക്കാനുണ്ട്

ഉണ്ണി കൊടുങ്ങല്ലൂര്‍👆പൂർവികരുടെ ഉപദേശം അനുസരിക്കാതിരുന്നതിന്റെ ഫലം..!!
----------------------------------------------------
സന്ധ്യക്ക്‌ നാമം ചൊല്ലണം,
അതും ഉറക്കെ,
അമ്പലക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പാടില്ല,
സോപ്പ് ഉപയോഗിക്കാന്‍ പാടില്ല.!
പാമ്പും കാവില്‍ നിന്ന് ഒരു ചുള്ളികമ്പു പോലും ഒടിക്കാന്‍ പാടില്ല.!
ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വറ്റ് പോലും കളയാന്‍ പാടില്ല.!
മുതിര്‍ന്നവരെ ചവുട്ടാന്‍ പാടില്ല,
അഥവാ ചവുട്ടിയാല്‍ തൊട്ടു നെറുകയില്‍ വെക്കണം.!
തുളസി, കറുക, ബ്രഹ്മി..
ഇതൊന്നും നശിപ്പിക്കാന്‍ പാടില്ല.!
ഇതൊക്കെ , എഴുപതുകളില്‍ ,
ഒരു ശരാശരി നാട്ടിന്‍പുറത്ത് കുട്ടികള്‍ കേട്ട് പഴകിയ 'അരുത്'കളാണ്,
നിര്‍ബന്ധങ്ങളും !
വേറെയും ഉണ്ട് ഇതുപോലെ ഉള്ള ആചാരങ്ങള്‍,
മര്യാദകള്‍..
പക്ഷെ എണ്‍പതുകളില്‍ ഇതിനെയൊക്കെ ചോദ്യം ചെയ്യാനുള്ള 'യുക്തി'വാദം മനസ്സില്‍ കയറിയത് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.
ഇല്ലെങ്കില്‍? ചെയ്താല്‍? എന്തുണ്ടാകും? എന്നിങ്ങനെ ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങി.
സത്യമാണ്,
നാമം ചൊല്ലാതിരിന്നത് കൊണ്ടു മാത്രം പരീക്ഷക്ക്‌ മാര്‍ക്ക് കുറഞ്ഞൊന്നും ഇല്ല!
അമ്പലക്കുളത്തില്‍ മീന്‍ പിടിച്ചത് കൊണ്ടൊ,
സോപ്പ് ഉപയോഗിച്ചത്‍ കൊണ്ടൊ അപകടം ഒന്നും വന്നില്ല!
പാമ്പും കാവില്‍ നിന്ന് കാരപ്പഴം തിന്നിട്ട് വായില്‍ പുണ്ണും വന്നില്ല..!
മുതിര്‍ന്നവരെ ചവുട്ടിയിട്ടു കാലില്‍
മന്ത് വന്നില്ല.!
പക്ഷെ...!
കുളങ്ങളായ കുളങ്ങള്‍ എല്ലാം മാലിന്യം കൊണ്ടു കൊഴുത്തു ചുവന്നു പോയി!
സന്ധ്യക്ക്‌ എല്ലാവരും ടീവിയുടെ മുന്നിലായി..
പച്ചത്തുരുത്ത് ആയിരുന്ന കാവുകള്‍ വെട്ടി വെളുപ്പിച്ചു!
ഒരു മണി അരി ഉണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാട് ആരും പറയാതെയായി,
അറിയാതെയായി!
മുതിര്‍ന്നവരോട്
ഒട്ടും ബഹുമാനം ഇല്ലാതെയും ആയി..
തുളസിയും, കറുകയും, ബ്രഹ്മിയും..
നട്ടാൽ മുളക്കാതെയായി..
കാണുന്നത് പരസ്യങ്ങളില്‍ മാത്രമായി..!!
എന്ത് 'യുക്തി' ആയിരുന്നു ഇത്തരം നിര്‍ദോഷ ആചാരങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന്
ഇന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നും.
വിശ്വാസങ്ങള്‍ അന്ധമാകാതിരിക്കണം എന്നത് പോലെതന്നെ,
എതിര്‍പ്പുകളും അന്ധമാകാതിരിക്കണം എന്ന് തിരിച്ചറിയാന്‍ വൈകിപോകുന്നത് അത്ര നല്ല ലക്ഷണം അല്ല.
പ്രകൃതിക്ക് ഇണങ്ങുന്ന,
അതിനെ സംരക്ഷിക്കുന്ന
എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അങ്ങിനെതന്നെ നിലനിര്‍ത്താന്‍
കുറച്ചു തീവ്രവാദി ആകുന്നതില്‍ തെറ്റില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!
ചായ കുടിച്ചു കഴിഞ്ഞ് വലിച്ചെറിയാന്‍ പാകത്തിലുള്ള
ഒരു Disposable ഗ്ലാസ്‌ അല്ലല്ലോ ഈ ഭൂമി!
നമുക്ക് കിട്ടിയ കോലത്തിലെങ്കിലും,
അടുത്ത തലമുറയ്ക്ക് ഇത് കൈമാറാന്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ട്!

Sunday, 11 December 2016

കാർഡ് ഇല്ലാതെ പൈസ കൈമാറ്റം പഠിക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

മൊബൈൽ വാലറ്റ് നിങ്ങളുടെ വിരൽത്തുമ്പിൽ

‘െമാബൈൽ വാലറ്റ്‌’ ഇതിനോടകം പരിചിതമായ ഒരു വാക്കായിക്കഴിഞ്ഞു. എങ്കിലും എങ്ങനെയാണ്‌ ഇത്‌ മൊബൈലിൽ സംഘടിപ്പിക്കേണ്ടതെന്നും ഉപയോഗിക്കേണ്ടതെന്നും ഉള്ള കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ടാവും. ‘എസ്‌.ബി.ഐ.ബഡ്ഡി’ ഒരു ഉദാഹരണമായി എടുത്ത്‌ പ്രവർത്തനം എങ്ങനെയെന്ന്‌ നോക്കാം.
1. ആദ്യമായി നമ്മുടെ സ്മാർട്ട് ഫോണിലുള്ള പ്ലേസ്റ്റോർ ബട്ടൺ എടുക്കണം, 2. പ്ലേസ്റ്റോറിൽ മുകളിലെ സെർച്ച് ബോക്സിൽ SBI BUDDY എന്നടിച്ചാൽ നിരവധി ഓപ്ഷനുകൾ വരും. അതിൽനിന്ന് ചിത്രത്തിൽ സൂചിപ്പിച്ചതിൽ അമർത്തുക. ബഡ്ഡി ഡൗൺലോഡാവുന്നത് കാണാം, 3. ഡൗൺലോഡ് കഴിഞ്ഞാൽ ആപ്പ് തുറന്ന് വരും. ഇവിടെ ‘ഓപ്പൺ’ എന്ന ബട്ടൺ അമർത്തുക, 4. ഇനി നമുക്ക് ഉപയോഗിക്കാൻ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം, 5. ഇനി വരുന്ന സ്‌ക്രീനിൽ നമ്മുടെ മൊബൈൽ നമ്പർ (10 അക്കം), ഇ-മെയിൽ ഐ.ഡി.യും പേരും ഇനീഷ്യലും ജനനത്തീയതിയും നൽകുക. ഇനി സൈൻ അപ്പ് എന്ന ബട്ടൺ അമർത്തുക, 6. മുകളിൽ വർഷം കാണുന്നതിൽ വിരൽ വെച്ചാൽ പിറകോട്ടുള്ള ഓരോ വർഷവും തെളിഞ്ഞുവരും. അതുപോലെ മാസവും. എന്നിട്ട് ജനനത്തീയതിയിൽ തൊടുക. തീയതി, മാസം വർഷം എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തിവേണം മുന്നോട്ടുപോവാൻ, 7. ഈ സമയം മൊബൈലിൽ ഒരു ഒ.ടി.പി. വരും. ആ സംഖ്യ ആദ്യത്തെ കള്ളിയിൽ അടിക്കുക. പിന്നീട് നമുക്ക് ഓർമിക്കാൻ എളുപ്പമുള്ള ഒരു നാലക്കസംഖ്യ അടുത്ത രണ്ട് കള്ളികളിലും അടിക്കണം. രണ്ടിലും ഒരേ സംഖ്യ തന്നെ വേണം. ഇത് നമ്മുടെ മൊബൈൽ വാലറ്റിന്റെ താക്കോലാണ്; പിൻ. ഇത് മറ്റാർക്കും കൈമാറരുത്. ഇനി ഒരു ഓർമിക്കാനെളുപ്പമുള്ള സെക്യൂരിറ്റി ചോദ്യം അടുത്ത കള്ളിയിൽനിന്ന് തിരഞ്ഞെടുത്ത് അതിനുള്ള ഉത്തരം പിന്നത്തെ കള്ളിയിൽ നൽകണം. ഇത് പിന്നീട് പിൻ മറന്ന് പോകുകയോ മറ്റോ ചെയ്താൽ പുനഃസൃഷ്ടിക്കാൻ ഉള്ളതാണ്. ഇതും രഹസ്യമായി െവക്കണം. പിന്നീട് വെള്ളവട്ടം വലത്തോട്ടുനീക്കണം. (അടുത്ത ചിത്രം കാണുക
7A). ഇത് നമ്മൾ വാലറ്റിന്റെ നിയമങ്ങൾ സമ്മതിച്ച് ഒപ്പിട്ടതിന് സാമാനമാണ്. തുടർന്ന് ‘സമർപ്പിക്കുക’ എന്ന ബട്ടൺ അമർത്തുക.

 ഇതോടെ വാലറ്റ് പ്രവർത്തനക്ഷമമായി. ഇനി വാലറ്റിൽ പണംെവക്കുന്നതെങ്ങനെ എന്നു നോക്കാം: 8. ഈ സമയം കൊണ്ട് വാലറ്റിന്റെ ചിഹ്നം മൊബൈലിൽ വന്നിരിക്കും. അത് തുറന്നാൽ നമ്മുടെ നാലക്ക പിൻ അടിക്കാനുള്ള കള്ളി കാണാം. ഇവിടെ പിൻ അടിച്ച് ലോഗിൻ ചെയ്യുക. 9. ‘കൂടുതൽ പണം അടയ്ക്കുക’ എന്ന കള്ളിയിൽ അമർത്തിയാൽ പണംെവക്കാനുള്ള മാർഗം തുറക്കുന്നു, 10. നെറ്റ് ബാങ്ക് വഴിയാണോ ഡെബിറ്റ് കാർഡ് വഴിയാണോ പണം നിറയ്ക്കേണ്ടത് എന്ന് തീരുമാനിക്കുക. ഡെബിറ്റ് കാർഡ് വഴിയാണെങ്കിൽ അടുത്ത സ്ക്രീനിൽ കാർഡ് വിവരങ്ങൾ എല്ലാം നൽകണം. എ.ടി.എം. പിൻ അടക്കം, 11. ഈ ഉദാഹരണം നെറ്റ് ബാങ്കിങ് വഴി പണം നിറയ്ക്കാനുള്ളതാണ്. എസ്.ബി.ഐ.യിൽ അക്കൗണ്ട് ഉള്ളവർ അത് തിരഞ്ഞെടുക്കണം. സഹകരണബാങ്കുകളടക്കം മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ All Banks എന്നത്‌ എടുക്കണം. 12. വേണ്ട തുക രേഖപ്പെടുത്തി മുന്നോട്ടുപോകുക. 13. ഇന്റർനെറ്റ് ബാങ്കിങ് എന്നതിൽ അമർത്തുക. 14.  Select your Bank അമർത്തുക. 15. വരുന്ന ലിസ്റ്റിൽനിന്ന് നമ്മുടെ ബാങ്ക് തിരഞ്ഞെടുക്കാം. ഇതോടെ സ്ക്രീനിൽ നമ്മുടെ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിലേക്ക് പോകുന്നു. പിന്നീട് എല്ലാ ഇന്റർനെറ്റ് ബാങ്കിങ് സാധാരണ ചെയ്യുന്നതുപോലെ തന്നെ. 16. വാലറ്റിലെ നീക്കിയിരിപ്പ്‌ തുക തെളിയുന്നു.

മറ്റൊരാൾക്ക്‌ പണം നൽകുന്ന രീതി: 17. മറ്റൊരാൾക്ക്‌ പണം നൽകാൻ അദ്ദേഹത്തിന്റെ മൊബൈൽനമ്പർ മാത്രം മതി. 18. കൊടുക്കാനുള്ള തുകയും വേണമെങ്കിൽ ഏത്‌ ഇടപാടിലുള്ള തുകയാണെന്നും അടിക്കുക. 19. എല്ലാം ശരിയാണെന്ന്‌ ഉറപ്പുവരുത്തി സ്ഥിരീകരിക്കുക. പണം നല്കിയതായി നമ്മുടെ മൊബൈലിലും പണം വന്നതായി കിട്ടേണ്ടയാളുടെ മൊബൈലിലും സന്ദേശം വരും.

പണം ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ മാറ്റുന്ന വിധം: 20. നമ്മുടെ വാലറ്റിന്റെ മുഖപടത്തിൽ ഇടതുവശം മുകളിൽ മൂന്നുവര കാണാം. ഇതിൽ  അമർത്തുക,21. നിരവധി ഓപ്‌ഷനുകൾ നീല പശ്ചാത്തലത്തിൽ തെളിയുന്നു. ഇതുവരെയുള്ള ഇടപാടുകൾ കാണാനാണ്‌. രണ്ടാമത്തേത്‌ മറ്റൊരാളിൽനിന്ന്‌ പണം ആവശ്യപ്പെടാനാണ്‌. ഇങ്ങനെ ഓരോന്നും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്‌. അതിൽ ആറാമത്തെ ഇനമാണ്‌ അക്കൗണ്ടിലേക്ക്‌ പണം മാറ്റാനുള്ളത്‌, 22. ഈ സ്‌ക്രീനിൽ എം.എം.ഐ.ഡി. (മൊബൈൽമണി ഐഡന്റിഫയർ) ഉള്ളവർക്ക്‌  അത്‌ മുഖേന പണം അക്കൗണ്ടിലേക്ക്‌ മാറ്റാം. ഇവിടെ രണ്ടാമത്തെ ഓപ്‌ഷൻ (മിക്കവർക്കും ഇപ്പോൾ എം.എം.ഐ.ഡി. ഇല്ലാത്തതിനാൽ) എടുക്കുമ്പോൾ എങ്ങനെയെന്ന്‌ നോക്കാം. തുക അടിച്ച്‌ രണ്ടാമത്തെ ഓപ്‌ഷൻ എടുക്കുക, 23. രണ്ടാമത്തെ ഓപ്‌ഷൻ കടുംനീല നിറത്തിലാവുന്നു. ഇനി ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ, ഐ.എഫ്‌.എസ്‌.സി. കോഡ്‌ (പാസ്‌ബുക്കിന്റെ മുൻപേജിൽ കാണാം) അക്കൗണ്ട്‌, സേവിങ്‌സ്‌ ആണോ കറന്റ്‌ ആണോ എന്നിവ രേഖപ്പെടുത്തണം. 24. ബാങ്ക്‌വിവരം രേഖപ്പെടുത്തിയ മാതൃക. 25. എല്ലാം ശരിയാണെന്ന്‌ ഉറപ്പുവരുത്തി വാലറ്റ്‌പിൻ അടിച്ച്‌ സ്ഥിരീകരിക്കുക. 26. ബഡ്ഡിയുടെ മുഖപേജിൽ മുകളിൽ നമ്മുടെ ബാലൻസ്‌തുക കാണുന്നതിന്‌ വലതുവശത്ത്‌ (മണി ചിഹ്നത്തിന്‌ ഇടതുവശം) ഒരു അമൂർത്തരൂപം കാണാം.
pic2
ഇതിൽ സ്പർശിച്ചാൽ ഇത്‌  വലുതായിക്കാണാം. താഴെ ‘സേവ്‌’ ബട്ടണിൽത്തൊട്ടാൽ ഈ പടം നമ്മുടെ ഫോണിൽ ഫോട്ടോകൾ സൂക്ഷിക്കുന്ന ഇടത്തിൽവരും. നമുക്കുപണം തരേണ്ട ആൾ അദ്ദേഹത്തിന്റെ ബഡ്ഡി ലോഗിൻചെയ്ത്‌ ‘ഇപ്പോൾ പണമടയ്ക്കുക’ എന്ന ഓപ്‌ഷനെടുത്ത്‌ അതിലെ ക്യാമറ ചിഹ്നത്തിൽ സ്പർശിച്ചാൽ ബഡ്ഡിയുടെ ക്യാമറ ഉണരും. ക്യാമറ നമ്മുടെ ക്യു.ആർ.കോഡ്‌ വായിക്കുമ്പോൾ പണം തരേണ്ട ആളുടെ ബഡ്ഡിയിൽ നമ്മുടെ മൊബൈൽ തെളിയുന്നു. പിന്നെ തുകയും അദ്ദേഹത്തിന്റെ പിന്നും അടിച്ചാൽ നമ്മുടെ ബഡ്ഡിയിൽ പണവും മൊബൈലിൽ മെസേജും വരും.
തയ്യാറാക്കിയത്‌:
 പി.ഡി. ശങ്കരനാരായണൻ,
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
 അസിസ്റ്റന്റ് ജനറൽ മാനേജർ. 

Thursday, 8 December 2016

നോട്ടിൽ കുത്തിവരച്ചാൽ ഇനി ചെലവാകില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍നോട്ടിൽ കുത്തിവരച്ചാൽ ഇനി ചെലവാകില്ല!Friday 09 December 2016 12:51 AM IST              kodungallur ∙ നോട്ടിനു മുകളിലെ ‘കലാ വിരുതും’ പാരയാകുന്നു. അക്കത്തിൽ നമ്പർ രേഖപ്പെടുത്തിയ നോട്ടുമായി ഇടപാടിനെത്തിയവരെ ബാങ്കുകൾ പണം എടുക്കാതെ തിരിച്ചയച്ചു. സാധാരണ നോട്ടിന്റെ ഇരുവശങ്ങളിലുമായുള്ള വെളുത്ത നിറമുള്ള സ്ഥലത്താണു പലരും വിവിധ സന്ദേശങ്ങളും ഫോൺ നമ്പറും എഴുതിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ 2,000 രൂപയുടെ നോട്ടിന്റെ ഒരു വശത്തായി എണ്ണം മാത്രം അക്കത്തിൽ രേഖപ്പെടുത്തിയ നോട്ടുകൾപോലും ബാങ്കുകൾ സ്വീകരിച്ചില്ല. ഇപ്പോൾ നോട്ടിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നു പരിശോധിച്ചു മാത്രമേ ആളുകളും ഇടപാടിനായി വാങ്ങുന്നുള്ളൂ. ഇതോടെ നോട്ടിലൂടെയുള്ള ‘ആശയവിനിമയ’ത്തിനു തട വീണു.                                                                                                                                                                            ×                                     

Saturday, 3 December 2016

ഐപാഡിന്റെ പൂട്ടും പൊട്ടിച്ചു, ആപ്പിളിനെ തോല്‍പ്പിച്ചത് മലയാളി പയ്യൻ ഹേമന്ത്

ഉണ്ണി കൊടുങ്ങല്ലൂര്‍

ഐപാഡിന്റെ പൂട്ടും പൊട്ടിച്ചു, ആപ്പിളിനെ തോല്‍പ്പിച്ചത് മലയാളി പയ്യൻ ഹേമന്ത്

ഇബേയിൽ നിന്നു സുഹൃത്തിനു കിട്ടിയ ഒരു 'പണി'യാണ് പാല സ്വദേശിയായ ഹേമന്തിന്റെ മനസിൽ ലഡു പൊട്ടിച്ചത്. സംഗതി സിമ്പിൾ ആറ്റുനോറ്റൊരു ആപ്പിൾ ഐപാഡ് വാങ്ങിയ സുഹൃത്ത് ബോക്സ് തുറന്നപ്പോൾ സംഗതി ലോക്ഡ്! ഉടമസ്ഥനല്ലാതെ ആർക്കും തുറക്കാനാവാത്ത ഈ രഹസ്യപ്പൂട്ട് കണ്ട് കിളിപോയ സുഹൃത്തിന്റെ മുന്നിലേക്കാണ് മാലാഖയുടെ രൂപത്തിൽ ഹേമന്ത് എത്തുന്നത്. പിന്നീടുള്ളത് ചരിത്രം.
ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 10.1 ലെ ഗുരുതരമായ സുരക്ഷാപിഴവുകൾ കണ്ടെത്താൻ ഹേമന്തിനെ പ്രാപ്തനാക്കിയത് സുഹൃത്തിനുകിട്ടിയ എട്ടിന്റെ പണിയായിരുന്നു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ അവസാനവർഷവിദ്യാർഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ത് ജോസഫാണ് ഐപാഡിന്റെ ആക്ടിവേഷൻ ലോക്ക് എളുപ്പത്തിൽ ഭേദിക്കാമെന്നു തെളിയിച്ചത്. സുരക്ഷയുടെ കാര്യത്തിൽ ആപ്പിളിന്റെ ആക്ടിവേഷൻ ലോക്ക് പ്രസിദ്ധമാണ്. ഉടമസ്ഥനല്ലാതെ ആർക്കുമിത് തുറക്കാൻ കഴിയില്ല എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. പിഴവ് ചൂണ്ടിക്കാട്ടിയതോടെ ആപ്പിൾ അടിയന്തരമായി പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് പുറത്തിറക്കി.
സംഭവം ഇങ്ങനെ:
ലോക്ക്ഡ് ആയ ആപ്പിൾ ഐപാഡ് എങ്ങനെയെങ്കിലും അൺലോക് ചെയ്തേ തീരൂ എന്ന വാശിയിലാണ് ഹേമന്ത് പണി തുടങ്ങിയത്. ആപ്പിൾ സെർവറുകളുമായി കണക്ട് ചെയ്ത് ലോഗിൻ വിവരങ്ങൾ പരിശോധിച്ചശേഷമേ ആപ്പിൾ ലോക്ക് തുറക്കാൻ കഴിയൂ. വൈഫൈ നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുന്ന ഓപ്ഷനി‍ൽ ക്യാരക്ടറുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടായിരുന്നില്ല. ഇവിടെ ആയിരക്കണക്കിനു ക്യാരക്ടറുകൾ നൽകിയതോടെ ഐപാഡ് നിശ്ചലമായി. തുടർന്ന് ആപ്പിളിന്റെ മാഗ്നെറ്റിക് സ്മാർട്ട് കെയ്സ് ഉപയോഗിച്ചു. 25 സെക്കൻഡുകൾ കഴിഞ്ഞതോടെ ഹോം സക്രീൻ തുറന്നുവന്നു. സംഗതി സക്സസ്!
അൽപം ചരിത്രം:
കലിഫോർണിയയിലെ സാൻ ബെർനാർഡിനോയിൽ 14 പേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി സയീദ് ഫറൂക്കിന്റെ ഐഫോണിന്റെ പൂട്ടു തുറക്കാനുള്ള രഹസ്യകോഡ് കൈമാറാൻ യുഎസ് അന്വേഷണവിഭാഗമായ എഫ്ബിഐ ആവശ്യപ്പെട്ടങ്കിലും ആപ്പിൾ നിരസിച്ച സംഭവം ആഗോള ശ്രദ്ധനേടിയിരുന്നു. ഇതിനെതിരെ യുഎസ് ഭരണകൂടം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. രഹസ്യം സൂക്ഷിക്കൽ നിയമത്തിന്റെ (പ്രൈവസി) ലംഘനമാകുമെന്നതിനാൽ രഹസ്യ കോഡ് നൽകാനാകില്ലെന്ന് ആപ്പിളും ഭീകരാക്രമണക്കേസിൽ സഹകരിച്ചേ പറ്റൂവെന്നു യുഎസ് ഭരണകൂടവും നിലപാടെടുത്തതോടെ കേസ് സംഭവമായി. ഗുഗിൾ, ഫെയ്‌സ്ബുക്ക് തുടങ്ങി ഐടി രംഗത്തെ പ്രമുഖ കമ്പനികളെല്ലാം ആപ്പിളിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇസ്രായേൽ ഹാക്കർമാരെ ഉപയോഗിച്ചാണ് അന്ന് എഫ്ബിഐ പൂട്ടുതുറക്കാൻ ശ്രമിച്ചത്. ഫോൺ അൺലോക്ക് ചെയ്യാൻ എഫ്ബിഐ സ്വയം ശ്രമിച്ചിട്ടു വിജയിക്കാതെ വന്നപ്പോഴാണു ഹാക്കർമാരെ ഏൽപ്പിച്ചത്.
PrevNext
ആരാണ് ഹേമന്ത്?
ഒരു ബിടെക് വിദ്യാർഥിയെന്നതിനപ്പുറം സൈബർ സുരക്ഷാവിദഗ്ധനാണ് ഹേമന്ത്. മുൻപ് ഗൂഗിൾ ക്ലൗഡിലെ സുരക്ഷാപിഴവ് കണ്ടെത്തിയതിന് ഹേമന്തിന് അഞ്ചുലക്ഷം രൂപ പ്രതിഫലം ലഭിച്ചിരുന്നു. ഏതൊരു ക്ലൗഡ് ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറാൻ ഇടയാക്കുന്ന പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗൂഗിൾ വൾനറബിളിറ്റി റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി 7,500 ഡോളർ ഹേമന്തിനെ തേടിയെത്തിയത്. ഏതാനം ആഴ്ചയ്ക്കുള്ളിൽ പിഴവ് പൂർണമായും ഗൂഗിൾ പരിഹരിക്കുകയും ചെയ്തു. ട്വിറ്റർ, യാഹൂ, ബ്ലാക്ക്ബെറി, മൈക്രോസോഫ്റ്റ്, എടി ആൻഡ് ടി, പെബിൾ തുടങ്ങിയവയുടെ സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടിയ ഹേമന്തിന് ഇതിനോടകം പത്തുലക്ഷം രൂപയിലധികം സമ്മാനത്തുകയായി ലഭിച്ചിട്ടുണ്ട്. ഗൂഗിൾ ഉൾപ്പടെ 45 ലധികം ടെക് ഭീമൻമാരുടെ ഹാൾ ഓഫ് ഫെയിം പട്ടികയിലും കക്ഷി സ്ഥാനം പിടിച്ചുകഴിഞ്ഞു. സർക്കാർ രൂപം കൊടുത്ത കേരള പൊലീസ് സൈബർ ഡോമിലെ കമാൻഡറായി ഹേമന്ത് വിദ്യാർഥികളിലെ സൈബർ സുരക്ഷാവിദഗ്ധരുടെ കൂട്ടായ്മയാണ് സീറെസെക്കോണിന്റെ (0SecCon) സ്ഥാപകനാണ്.
എടി ആൻഡ് ടിയുടെ കടപ്പാട്
യുഎസിലെ ടെലികോം ഭീമനായ എടി ആൻഡ് ടിയുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോൾ ഹേമന്തിനു പ്രായം വെറും പതിനേഴ്. അന്നു പ്രതിഫലമായി ലഭിച്ചത് 8000 ഡോളറാണ്. ആരുടെ അക്കൗണ്ട് വേണമെങ്കിലും കൂളായി തന്റെ വരുതിയിലെത്തിക്കാൻ കഴിയുമെന്നാണ് ഈ മിടുക്കൻ തെളിയിച്ചത്. പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൊടുക്കുമ്പോൾ മൊബൈലിലേക്ക് ആറക്കമുള്ള ഒരു സുരക്ഷാകോഡ് എത്തുന്ന രീതിയാണ് എടിആൻടി അവലംബിച്ചിരുന്നത്. പ്രത്യേക സ്ക്രിപ്റ്റിന്റെ സഹായത്തോടെ ആറക്കമുള്ള പത്തുലക്ഷം കോംബിനേഷനുകൾ പ്രയോഗിച്ച് ഈ കോഡ് കണ്ടെത്താനായിരുന്നു ശ്രമം. മിക്ക സൈറ്റുകൾക്കും ഇത്തരം കോംബിനേഷനുകൾ അമിതമായി ഉപയോഗിച്ചാൽ അതു തടയാനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ എടിആൻടി കമ്പനിക്ക് ഈ സംവിധാനമുണ്ടായിരുന്നില്ല! സംഗതി തെളിയിച്ചതോടെ എടിആൻഡ്ടി ഹാൾ ഓഫ് ഫെയിമിലെ വിഐപിയായി കക്ഷി മാറി. യാഹൂവിന്റെ സൈറ്റുകളിലും ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി സമ്മാനത്തുക അടിച്ചെടുത്തിട്ടുണ്ട് ഹേമന്ത്.
നോവൽ അയച്ചൊരു വാച്ച് തകർക്കാം
ഒരു സ്മാർട്‌വാച്ച് വാങ്ങണമെന്ന മോഹവുമായിട്ടാണ് ഹേമന്ത് പ്രമുഖ സ്മാർട്‌വാച്ച് നിർമാതാക്കളായ പെബിളിന്റെ സൈറ്റിൽ എത്തിപ്പെടുന്നത്. ഒന്നു ശ്രദ്ധിച്ചുനോക്കിയപ്പോൾ ഒരു കാര്യം പിടികിട്ടി. പൈസയടച്ചില്ലെങ്കിലും അവിടെനിന്നു ഫോൺ വാങ്ങാം. പെബിളിന്റെ പേമെന്റ് ഗേറ്റ്‌വേയിൽ സാരമായ പ്രശ്നങ്ങളുണ്ടെന്ന് തെളിയിച്ചതോടെ സമ്മാനമായി രണ്ടു സ്മാർട്‌വാച്ചുകളാണ് ഹേമന്തിന് കമ്പനി അയച്ചുകൊടുത്തത്. എന്നിട്ടും കക്ഷി അടങ്ങിയില്ല. വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫെയ്സ്ബുക് അക്കൗണ്ട് ലഭിച്ചാൽ ലോകത്തെവിടെയിരുന്നും വാച്ച് പ്രവർത്തരഹിതമാക്കാൻ കഴിയുമെന്ന കണ്ടെത്തലിലേക്കു ഹേമന്തിനെ നയിച്ചത് ഈ വാച്ചുകളായിരുന്നു. സ്മാർട്‌വാച്ചിലേക്ക് മെസേജ് രൂപത്തിൽ അഞ്ഞൂറിലധികം ഇംഗ്ലിഷ് നോവലുകൾ അയച്ചു. സാധാരണ ക്യാരക്ടർ ലിമിറ്റ് ഉണ്ടാവേണ്ടതാണെങ്കിലും പെബിളിനതുണ്ടായിരുന്നില്ല. ഇത്രയധികം ടെക്സ്റ്റ് ഒരുമിച്ച് എത്തിയതോടെ വാച്ചിന്റെ കഥ കഴിഞ്ഞു! ഇപ്പോഴും പെബിളിന്റെ പുത്തൻ സോഫ്റ്റ്‌വെയറുകളും ഗാഡ്ജെറ്റുകളും സുരക്ഷാപരിശോധനയ്ക്കായി ഹേമന്തിനു അയച്ചുകൊടുക്കാറുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം. ബിടെക് കഴിഞ്ഞ് സ്വന്തമായൊരു സ്ഥാപനം തുടങ്ങണമെന്നാണ് ഹേമന്തിന്റെ ആഗ്രഹം. എന്തു കമ്പനിയാണെന്നു ചോദിച്ചാൽ കക്ഷി ഒന്നു പുഞ്ചിരിക്കും. കാത്തിരിക്കുന്ന പൂരം പറഞ്ഞറിയിക്കണോ!

Thursday, 10 November 2016

ഞാനൊന്ന് പിണങ്ങിയപ്പോ എന്റെ ബെറ്റർ ഹാഫ് എനിക്കയച്ചു തന്നതാ

ഉണ്ണി കൊടുങ്ങല്ലൂര്‍☘ *ഭാര്യയെക്കുറിച്ച് ചില കാര്യങ്ങൾ* ☘
1. _അവൾ എല്ലാം തികഞ്ഞവളല്ല,_
*അവളോട് ക്ഷമിക്കുക.*
2. _അവൾ നിന്റെ അസ്ഥിയുടെ അസ്ഥിയാണ്.._
*അത് തകർക്കരുത്.*
3. _അവൾ നിനക്ക് കിട്ടിയ സമ്മാനമാണ്,_ *അംഗീകരിക്കുക.*
4. _അവൾ വിലമതിക്കാനാവാത്ത മുത്താണ്,_
*അതിനെ മിനുക്കിയെടുക്കുക.*
5. _അവൾ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്,_
*പിണങ്ങരുത്.*
6. _അവൾ നിങ്ങളുടെ സന്തോഷമാണ്,_
*പരിപാലിക്കുക.*
7. _അവൾ നിനക്ക് സന്തോഷിക്കാൻ ഉള്ളതാണ്,_
*അവളെയും സന്തോഷിപ്പിക്കുക.*
8. _അവൾ നിന്റെ ജീവന്റെ ഭാഗമാണ്,_
*വേദനിപ്പിക്കരുത്.*
9. _അവൾ സെക്സ് നു മാത്രം ഉള്ളതല്ല,_
*പ്രശ്നങ്ങളിലും കൂടെ നിർത്തുക.*
10. _അവൾ നിന്റെ ശത്രു അല്ല,_
*പ്രോത്സാഹിപ്പിക്കുക.*
11. _അവൾ ഒരു വനിതയാണ്,_
*ബഹുമാനിക്കുക.*
12. _അവൾ നിന്റെ മാത്രമാണ്,_
*താരതമ്യം പാടില്ല.*
13. _അവൾ ഒരു പളുങ്ക് പാത്രമാണ്,_
*സൂക്ഷിച്ചു കൈകാര്യം ചെയ്യുക.*
14. _അവൾ ഒരു രാജ്ഞിയാണ്,_
*ആഘോഷിക്കുക.*
15. _അവൾ ഒരു ഉപ്പുചാക്കല്ല ,_
*തല്ലരുത്.*
16. _അവൾ ഒരു കളിയല്ല,_
*കളിയാക്കരുത്.*
17. _അവൾ നിന്നെ മാത്രം സ്നേഹിക്കുന്നവളാണ്,_
*പ്രശംസിക്കുക.*
18. _അവൾ വിഡ്ഢിയല്ല,_
*അവളുടെ ഉപദേശം കേൾക്കുക.*
19. _അവൾ വേലക്കാരിയല്ല,_
*ഇടക്കൊക്കെ അവളെ സഹായിക്കുക.*
20. _അവൾ നിന്റെ ഉത്തരവാദിത്വമാണ്,_
*അത് നിറവേറ്റുക.*
21. _അവളാണ് നിനക്ക് പ്രധാനം,_
*ആ സ്ഥാനം ആർക്കും നൽകരുത്.*
22. _അവൾക്ക് നിന്റെ സഹായം ആവശ്യമുണ്ട്,_
*സഹായിക്കുക.*
23. _അവൾ വിലപിടിച്ചതാണ്,_ *കൂടുതൽ മൂല്യം നീ നൽകുക.*
24. _അവൾ നിന്റെ കിരീടമാണ്._
*അവളെ ഒഴിവാക്കരുത്.*
25. _അവൾ ദൈവത്തിന്റെ സമ്മാനമാണ്,_
*ഉത്തരം പറയാൻ നീ ബാധ്യസ്ഥനാണ്.*
ഇനി സ്നേഹിച്ചു ഞെട്ടിച്ചോ പിന്നല്ലാ.
Note : ഞാനൊന്ന് പിണങ്ങിയപ്പോ എന്റെ ബെറ്റർ ഹാഫ് എനിക്കയച്ചു തന്നതാ 
കടപ്പാട് :Sunilkumar Vidhyadharan 🙂😉😁കടപ്പാട് 

Friday, 4 November 2016

ഉപനിഷത്ത് കഥകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
ഉപനിഷത്ത് കഥകള്‍
ദ്വാപരയുഗത്തിന്റെ അന്തിമഘട്ടമെത്തി. ഇനി വരാന്‍ പോകുന്നത് കലിയുഗമാണെന്ന് ഏവര്‍ക്കും അറിയാം. കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റിയോര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍ ശക്തിപ്രാപിക്കുകയും ചെയ്താല്‍ സാമാന്യജീവിതം അസ്വസ്ഥപൂര്‍ണ്ണമായിരിക്കുമല്ലോ എന്നവര്‍ വ്യാസനിച്ചു. ഇനി എന്താണൊരു വഴിയെന്ന് മഹര്‍ഷിമാര്‍ പലരും ചിന്തിച്ചു തുടങ്ങി.
ഒരു ദിവസം മഹാത്മാവായ ശ്രീ നാരദമഹര്‍ഷി ബ്രഹ്മാവിനെ നേരില്‍ സമീപിച്ചു. തന്റെ സന്തതസഹചാരിയായ വീണയുടെ തന്ത്രികളില്‍ വിരലോടിച്ചിട്ട് ബ്രഹ്മാവിനെ സ്തുതിച്ചു. വീണു നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു ചോദിച്ചു:
"പ്രഭോ! കാലങ്ങളില്‍ വെച്ച് കലികാലം നമുക്കും കഷ്ടകാലം തന്നെ. ഭക്തിഹീനനായ മനുഷ്യരും ദുരാചാരികളുമാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. കലിബാധ ഭൂലോകത്തെ ദുരിതലോകമാക്കുന്നു. ഭൂലോകത്തുകൂടി സഞ്ചരിക്കവേ എനിക്ക് എങ്ങനെയാണ് കലിബാധയില്‍ നിന്ന് മോചനം നേടാനാകുന്നത്?"
ബ്രഹ്മാവ് ഇതുകേട്ട് തന്റെ സിംഹാസനമായ താമരയില്‍ നിന്ന് താഴെയിറങ്ങി. നാരദന്റെ സമീപത്തെത്തി പ്രസന്നചിത്തനായി പറഞ്ഞു.
"വത്സാ, കലിബാധയെക്കുറിച്ച് നിനക്കും ആകുലതയുണ്ടോ?"
"ശരിക്കും ഞാന്‍ ഭയന്നിരിക്കുകയാണ്. ഭൂലോകസഞ്ചാരം ഇനി വേണ്ടെന്നു നിശ്ചയിക്കേണ്ടിവരും. എങ്കിലും. കലി ഇവിടെയും ബാധിക്കാതിരിക്കണമല്ലോ."
"നാരദാ, നിന്നെ ഇങ്ങനെ ഓരോരോ ചോദ്യങ്ങളും പരാതികളുമായിട്ടാണ് കാണാറുള്ളത്. എന്നാല്‍ നീ ഇന്ന് ചോദിച്ച ചോദ്യം എനിക്ക് വളരെ പ്രിയമായിട്ടുള്ളതാണ്. കലിദോഷപരിഹാരത്തിന് ഒരു ഏകമാര്‍ഗ്ഗമുണ്ട്."
"പ്രഭോ, എന്താണത്?"
"ഭഗവാന്‍ ആദിനാരായണന്റെ പവിത്രമായ മന്ത്രോച്ചാരണമാണ് കാലിദോഷനാശത്തിന് ഉത്തമമായ ഔഷധവും ഏകഉപായവും!"
ബ്രഹ്മാവിന്റെ ഉപദേശം കേട്ട് നാരദന്റെ നെറ്റി ചുളിഞ്ഞു.
"ഭഗവാന്‍ ആദിനാരായണന് അനേകായിരം നാമങ്ങളുണ്ടല്ലോ. എല്ലാ ഈശ്വരനാമങ്ങളും പവിത്രങ്ങളാണ്. ഭക്തജനങ്ങളുടെ നാവില്‍ അവയെല്ലാം ദിവ്യമന്ത്രങ്ങളുമാണ്. അതു കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്ന പ്രത്യേക നാമം ഏതെന്നു പറഞ്ഞുതന്നാലും."
"സര്‍വ്വവേദമന്ത്രങ്ങളുടേയും നിഗൂഢമായ രഹസ്യം നിനക്കു ഞാന്‍ ഉപദേശിച്ചുതരാം. കേട്ടാലും. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘ഹരേ രാമ’ എന്നുള്ളതാണ്."
"ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ."
ബ്രഹ്മാവ് ഭക്തിപൂര്‍വ്വം ഉറക്കെ നാമം ചൊല്ലി. അതു കേട്ട് നാരദമുനി തന്റെ വീണ മീട്ടി ആ നാമം ഏറ്റുപാടി. പിന്നീട് ബ്രഹ്മാവ് വിശദീകരിച്ചു.
"പതിനാറ് നാമങ്ങളാണ് ഈ വരികളിലുള്ളത്. കലികല്മഷത്തെ നശിപ്പിക്കാന്‍ ഇതിലും മെച്ചമായ മാര്‍ഗ്ഗം വേദശാസ്ത്രാദികളില്‍ പോലും കാണുന്നില്ല. ഈ നാമത്തിന്റെ സഹായത്താല്‍ ഷോഡശകാലാ സമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മഴമേഘങ്ങളുടെ മറവ് മാറിയാല്‍ സൂര്യന്‍ അധികം പ്രകാശത്തോടുകൂടി ശോഭിക്കും. അതുപോലെ ഈ നാമത്തിന്റെ സങ്കീര്‍ത്തനത്തിലൂടെപരബ്രഹ്മത്തിന്റെ യഥാര്‍ത്ഥസ്വരൂപം പ്രകാശിക്കും."
അപ്പോള്‍ നാരദമുനിക്ക് ചില സംശയങ്ങള്‍ തോന്നി.
"പ്രഭോ, ഈ നാമം ജപിക്കുന്നതിന് എന്താണ് വിധിയെന്നു കൂടി പറഞ്ഞാലും."
"ഇതിനു വിശേഷിച്ച് വിധിയൊന്നുമില്ല. പരിശുദ്ധമോ അശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാം. ഈ നാമം ജപിക്കുന്നവഴി കലിദോഷം നശിക്കുന്നു. മാത്രമല്ല ജപിക്കുന്നവന് സാലോക്യം, സാമീപ്യം സാരൂപ്യം, സായൂജ്യം എന്നീ നാലുവിധത്തിലുള്ള മുക്തിയും ലഭിക്കുന്നു. ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാല്‍ അവന്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് നിവൃത്തനായിത്തീരും. മനുഷ്യര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവരോടെല്ലാം ചെയ്തിട്ടുള്ള പാപങ്ങള്‍ നശിക്കും. എല്ലാവിധ പാപങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും അതിവേഗം നിവൃത്തനാകാന്‍ ഈ മഹാനാമമന്ത്രം മാത്രം ജപിച്ചാല്‍ മതി. ഇതിന് മാറ്റമില്ല."
ബ്രഹ്മദേവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍നാരദമുനിക്ക് ആശ്വാസമായി. അദ്ദേഹം ബ്രഹ്മദേവനെ താണുവണങ്ങിയിട്ട് വീണ മീട്ടി ഭഗവന്നാമം പാടിക്കൊണ്ട് ആകാശമാര്‍ഗ്ഗത്തിലൂടെ യാത്ര തുടര്‍ന്നു.
ഓം തത് സത്
അവലംബം - കലിസന്തരണോപനിഷത്ത്
LikeShow more reactions
Comment

ക്യു നിൽക്കേണ്ട; വൈദ്യുതി ബിൽ ഒ‌ാൺലൈനിൽ എളുപ്പം അടയ്ക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍
കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റിന്റെ ഹോം പേജ്
കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റിന്റെ ഹോം പേജ്

ക്യു നിൽക്കേണ്ട; വൈദ്യുതി ബിൽ ഒ‌ാൺലൈനിൽ എളുപ്പം അടയ്ക്കാം

പാലക്കാട് ∙ നാട്ടിലുള്ള പ്രായമായ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എല്ലാ കാര്യത്തിനും ഓടിയെത്താൻ ദൂരദേശത്തുള്ള മക്കൾക്കും മറ്റു ബന്ധുക്കൾക്കും കഴിയില്ല. പക്ഷേ, ഇവരുടെ വൈദ്യുതി ബില്ലെങ്കിലും നിങ്ങൾക്ക് അടയ്ക്കാനാകും. എല്ലാറ്റിനും സഹായകമാകുന്നത്  കെഎസ്ഇബിയുടെ wss.kseb.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ പേയ്മെന്റ് സംവിധാനമാണ്.
ഈ വെബ്സൈറ്റിലെത്തി നിങ്ങളുടെ വീട്ടിലെ വൈദ്യുതി കണക്‌ഷന്റെ കൺസ്യൂമർ നമ്പർ, അവസാനത്തെ ബിൽ നമ്പർ, നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ, ഇലക്ട്രിക്കൽ സെക്‌ഷൻ, വിലാസം, ഇമെയിൽ വിലാസം എന്നിവ ഉപയോഗിച്ച് പേര് റജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് സ്ഥിരമായ ഒരു യൂസർ ഐഡിയും പാസ്‌വേഡും സ്വന്തമാക്കാം. ഇതിന്റെ അറിയിപ്പ് സംബന്ധിച്ച ലിങ്ക് ഇമെയിൽ വഴി ലഭിക്കുന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ സംവിധാനം പ്രാവർത്തികമാകും. തുടർന്ന് പ്ലസ് എന്ന അടയാളത്തിൽ ക്ലിക്ക് ചെയ്താൽ മറ്റു ബന്ധുക്കളുടെയോടെ അടുപ്പമുള്ളവരുടെയോ കൺസ്യൂമർ നമ്പറും ഇപ്രകാരം നിങ്ങളുടേതിനൊപ്പം ചേർക്കാം. തുടർന്ന് ഓൺലൈനായി പേയ്മെന്റ് ചെയ്യാം.
ബിൽ അടച്ച ഉടൻ അതു സംബന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും. കൂടാതെ ബിൽ അടയ്ക്കാൻ വിട്ടുപോയാൽ ഓർമിപ്പിക്കുകയും വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കുന്ന ഘട്ടമെത്തിയാൽ മുൻകൂട്ടി അറിയിക്കുകയും ചെയ്യും. റജിസ്റ്റർ ചെയ്യാതെ ഒറ്റത്തവണ മാത്രം പേയ്മെന്റ് നടത്താനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്.
ജില്ലയിൽ 37 സെക്‌ഷനുകളിലായി അഞ്ചര ലക്ഷം വരുന്ന ഉപയോക്താക്കളുടെ മൊബൈൽ ഫോൺ റജിസ്റ്റർ ചെയ്യാനുള്ള പ്രചാരണവും കെഎസ്ഇബി അധികൃതർ നടത്തിവരികയാണ്. സെക്‌ഷൻ ഓഫിസുകളിൽ എത്തിയും ഫോൺ നമ്പർറജിസ്ട്രേഷൻ നടത്താം. മീറ്റർ റീഡർമാർ വഴിയും ഫോൺ നമ്പറുകളുടെ വിവരശേഖരണം നടത്തുന്നുണ്ട്. ഊർജദൂത്, ഊർജമിത്ര പദ്ധതികളുടെ ഭാഗമായി ലൈനിലുണ്ടാകുന്ന വൈദ്യുതി തകരാറുകൾ അതതു സമയത്ത് ഉപയോക്താക്കളെ എസ്എംഎസ് വഴി അറിയിക്കാനും ഈ സൗകര്യം ഉപയോഗിക്കും. വൈദ്യുതി തകരാറുകൾ ടോൺ ഫ്രീ നമ്പറായ 1912 വഴി അധികൃതരെ അറിയിക്കാം. അല്ലെങ്കില‍ 9496001912 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാം.

Wednesday, 26 October 2016

വാഴേ നിനക്കുവേണ്ടി ഞാനിനി കേഴില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍
#TIP FOR THE DAY. BANANA BEETLE.
നമ്മുടെ സുഹൃത്ത് ശ്രീ വിജയഘോഷിന്റെ ഏത്ത വാഴ മൂപ്പെത്താതെ ഒടിഞ്ഞത് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. പിണ്ടിപ്പുഴു ഒരു പ്രശ്നമേ അല്ല. ഇതിനെ നിയന്ത്രിക്കാൻ 100% ഫലപ്രദമായ പല ജൈവ ഉപാധികളും ഉണ്ട്.
1) വാഴക്കു ഒരു 3-4 മാസം പ്രായമാകുമ്പോൾ ഒരു വാഴക്കു 50 ഗ്രാം എന്ന തോതിൽ വേപ്പിൻ കുരു വേവിച്ചു പൊടിച്ചു ഇല കവിളുകളിൽ ഇടുക. (വേപ്പിൻ കുരു അങ്ങാടിക്കടകളിൽ കിട്ടും)
2)മേൽ പറഞ്ഞതിനു പകരമായി വഴക്കവിളുകളിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചു ഇടുക. 
3) 100 ഗ്രാം വെളുത്തുള്ളിയും 200 ഗ്രാം കല്ലുപ്പും അരച്ചെടുത്തു 3 ലിറ്റർ വെള്ളത്തിൽ കലർത്തി 4 ഇല പ്രായം മുതൽ കുല വരുന്നത് വരെ ഇലക്കവിളുകളിൽ ഒഴിച്ച് കൊടുക്കുക.
4) ബാർസോപ്പ്‌ ചെറുതായി ചീകിയെടുത്തു 5-6 മാസം പ്രായമായ വാഴയുടെ കവിളുകളിൽ ഇട്ടു ലേശം വെള്ളം ഒഴിക്കുക. 

4) ബാർസോപ്പ്‌ ചെറുതായി ചീകിയെടുത്തു 5-6 മാസം പ്രായമായ വാഴയുടെ കവിളുകളിൽ ഇട്ടു ലേശം വെള്ളം ഒഴിക്കുക.
5) ഇതിനേക്കാൾ എല്ലാം എളുപ്പമായുള്ള ഒരു വിദ്യയുണ്ട്. അതാണ് ഞാൻ ചെയ്യാറുള്ളത്. . ഈ വിഷയത്തിൽ എന്റെ അനുഭവ പാഠം മുൻപൊരിക്കൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
" പിണ്ടിപ്പുഴുവിന് ഒരു ശാശ്വത ജൈവ പരിഹാരം.
കുല പകുതി വിളവെത്തും മുൻപ് വാഴ ഒടിഞ്ഞു വീഴുന്നു. ബനാന ബീറ്റിൽ വഴപ്പോളയിൽ സുഷിരം ഉണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കൾ വാഴയുടെ ഉൾ ഭാഗം വൻ തോതിൽ തിന്നു നശിപ്പിക്കുന്നു. ബലക്ഷയം വന്ന് വാഴ ഒടിഞ്ഞു വീഴുന്നു. ജൈവ വാഴ കർഷകരെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത ഒരു സമസ്യയായി ഇത് ഇന്നും അവശേഷിക്കുന്നു.
ബിവേറിയ (Beauvaria Bassiana) ഒരു മിത്ര കുമിൾ ആണ്. ഈ കുമിൾ എല്ലാത്തരം ലാർവകളുടെയും ശരീരത്തിൽ കടന്ന് അതിനെ ഭക്ഷിച്ച് വംശ വർധന നടത്തുന്നു. അങ്ങിനെ എങ്കിൽ ഒരു പരീക്ഷണം ആകാം എന്നു വെച്ചു. ബിവേറിയ പൌഡർ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അത് നല്ലവണ്ണം തെളിഞ്ഞ ശേഷം അരിച്ച് സ്രിഞ്ച് ഉപയോഗിച്ച് ഒരു 10cc വെച്ചു എല്ലാ വഴകളുടെയും ചുവട്ടിലും മധ്യഭാഗത്തും മുകളിലും കുത്തി വെച്ചു. ബിവേറിയ ഒരു കുമിൾ (Fungus) ആണല്ലോ. ഈർപ്പം ഇല്ലാതെ അതിനു നിലനില്പ്പില്ല. വാഴക്കുള്ളിൽ ബിവേറിയയ്ക്കു വേണ്ട ഈർപ്പവും ഭക്ഷണവും സുലഭം. 2 വർഷം മുൻപാണ് പരീക്ഷണം ആരംഭിച്ചത്. അതിനു ശേഷം എന്റെ ഒരു വാഴ പോലും ഒടിഞ്ഞു വീണിട്ടില്ല. നീഡിൽ ഒരിഞ്ചിൽ കുറയാതെ വഴക്കുള്ളിൽ കടത്തി ഒരു ലേശം പിന്നോട്ട് വലിച്ചിട്ടു വേണം ഇന്ചെക്റ്റ് ചെയ്യാൻ. അല്ലെങ്കിൽ മരുന്ന് അകത്തു കടക്കത്തില്ല. രണ്ടു മാസത്തിൽ ഒരിക്കൽ ആവർത്തിക്കണം. ബിവേറിയ ദ്രാവക രൂപത്തിലും കിട്ടും. ഉപയോഗക്രമം കുപ്പിയിൽ ഉണ്ടാവും. ഉപയോഗിക്കുന്ന ബിവേറിയ ഗുണമേന്മ ഉള്ളതാവണം എന്ന് പ്രത്യേകം പറയണ്ടല്ലോ. All the best."

LikeShow more reactions
Comment
Comments
Nithyananda Sarma thanks for information
LikeReply57 mins
Kabeer T A ഒത്തിരി നന്ദി . ഈ പൗഡർ കൊണ്ട് മറ്റ് പാർശ്വ ഫലങ്ങൾ വല്ലതുമുണ്ടാകുമൊ
LikeReply53 mins
Sheeba Vinoden അറിവ് പകര്‍ന്നു തന്നതിന് നന്ദി
LikeReply10 mins
Unni Kodungallur

Write a comment...