Showing posts with label സ്ത്രീ. Show all posts
Showing posts with label സ്ത്രീ. Show all posts

Sunday, 10 September 2017

ഗിന്നസില്‍ ഈ നഖക്ഷതകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

പ്രിന്റ്‌ എഡിഷന്‍  ·  September 9, 2017 janmaboomi 
ടെക്‌സാസ്: കണ്ണു തുറന്നു നോക്കുക, ഈ കൈകളിലേക്ക്. എന്റമ്മോ എന്തൊരു നഖങ്ങള്‍ എന്ന് അറിയാതെ പറഞ്ഞുപോകും.  ലോകത്തേറ്റവും വലിയ നഖങ്ങളുടെ ഉടമയാണ് ഹൂസ്റ്റണിലെ ടെക്‌സാസില്‍ നിന്നുള്ള അയനാ വില്യംസ്. കൂറ്റന്‍ നഖങ്ങളുമായി അവര്‍ ഗിന്നസ് ബുക്കിലേറിക്കഴിഞ്ഞു.
20 വര്‍ഷമായി നഖങ്ങള്‍ വളര്‍ത്തുന്നുണ്ട്. പത്തു വിരലുകളിലെയും നഖങ്ങളുടെ മൊത്തം നീളം 18 അടി, 10.9 ഇഞ്ച്.( 576.4 സെ.മി) . അയനയുടെ ജോലിയും മറ്റൊന്നല്ല,നെയ്ല്‍ ടെക്‌നീഷ്യന്‍. 20 മണിക്കൂറെടുത്ത് രണ്ട് കുപ്പി നെയ്ല്‍ പോളിഷ് ഉപയോഗിച്ചാണ് അയന തന്റെ നഖങ്ങള്‍ സുന്ദരമാക്കുന്നത്. ദിവസവും ആന്റി ബാക്ടീരിയ സോപ്പിട്ട് ബ്രഷുെകാണ്ട് നഖങ്ങള്‍ കഴുകും. ഏറ്റവും വലിയ നഖത്തിന്റെ വലിപ്പം ലോകത്തേറ്റവും ചെറിയ മനുഷ്യനായ ചന്ദ്ര ബഹാദൂര്‍ ഡാങ്ങിന്റെ വലിപ്പത്തേക്കാള്‍( 54.6 സെ.മി) കൂടുതല്‍.
ഇടതു കൈയിലെ നഖങ്ങള്‍ക്കാണ് വലിപ്പക്കൂടുതല്‍. മൊത്തം 326.5 സെമി. അതായത് പത്തടി 8.5 ഇഞ്ച്. പക്ഷെ, അയനക്ക് കൈകൊണ്ടൊരു ജോലി ചെയ്യുക വലിയ ബുദ്ധിമുട്ടാണ്. രണ്ട് നഖങ്ങള്‍ ഒടിഞ്ഞാലോ എന്നു സംശയം തന്നെ കാരണം. നഖങ്ങള്‍ ഇരുവശത്തും വച്ച തലയണകളില്‍ ചേര്‍ത്തുവച്ചാണ് ഉറങ്ങുക. വീട്ടുകാരാണ് അയനയെ വസ്ത്രം ധരിപ്പിക്കുന്നതും മറ്റും.

Saturday, 12 August 2017

തലവേദന തലവേദന ഇത് വല്ലാത്തൊരു തലവേദന

ഉണ്ണി കൊടുങ്ങല്ലൂര്‍

മൈഗ്രേന്‍ ; അഥവാ വിട്ടു മറാത്ത തലവേദന sinusitis
എന്താണ് പരിഹാരം ?
തലവേദന എന്നാല്‍ എന്താണ് ?
ജലദോഷം ഒരിക്കലും പിടി പെടാത്തവര്‍ക്കുo .അപൂര്‍വ്വമായി മാത്രം ജലദോഷം ഉണ്ടാകുന്നവരിലും മൈഗ്രേന്‍എന്ന തലവേദന കൂടുതലായി കണ്ടു വരുന്നു

തലയില്‍ കഫത്തുള്ളികള്‍ നിറഞ്ഞു പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥ കാരണമാണ് ഒട്ടുമിക്ക തലവേദനയും അപസ്മാരവും ഉണ്ടാകുന്നത്.
ദഹനക്കുറവും കടുത്ത മലബന്ധവും തല വേദനക്ക് കാരണമാണ് .മാനസികാരോഗ്യക്കുറവും മൈഗ്രേന് കാരണമാണ്
കഫ വര്‍ദ്ധകമായ ആഹാര രീതി കൊണ്ടോ ജോലിയുടെ സ്വഭാവം കൊണ്ടോ രോഗം മാറാതെ നില്ക്കും .
എങ്ങിനെ രോഗം ഉണ്ടാകുന്നു?
മാംസാഹാരത്തിലൂടെയും അമിത ഭക്ഷണത്തിലൂടെയും നമ്മില്‍ കഫം വര്‍ദ്ധിക്കാന്‍ ഇടയാക്കും . വറുത്ത ആഹാരത്തിലൂടെയും വിരുദ്ധ ആഹാരത്തിലൂടെയും അമിതമായി കഫമുണ്ടാകുന്ന.
ദുഷിച്ച കഫത്തെ .ചുമ/ തുമ്മല്‍ /ജലദോഷം / എന്നീ വഴിയിലൂടെ ശരീരം പുറംതള്ളും.
ഇതിനു സാധിക്കാതെ വന്നാല്‍ കഫം കെട്ടിനില്ക്കും .തലയില്‍ കെട്ടിനിന്നാല്‍ തല വേദന ഉണ്ടാകുന്നു . ശ്വാസകോശത്തില്‍ ഉണ്ടായാല്‍ ആസ്മയും വിട്ടുമാറാത്ത ചുമയും ഉണ്ടാകുന്നു .
ചുമ കൊണ്ട് കഫത്തെ പുറത്തു കളയുന്ന കഴിവും ആരോഗ്യ ലക്ഷണമാണ്
അപ്സമാര രോഗികാണിക്കുന്ന ഭയപ്പെടുത്തുന്ന ഗോഷ്ട്ടികള്‍ തലച്ചോറിലെ കഫത്തെ കളയുന്ന മാര്‍ഗ്ഗങ്ങള്‍ മാത്രം . ഇതു കണ്ടു ഭയപ്പെടരുത്‌. മൂക്കിലൂടെ നുരയും പതയും പോകുന്നതോടെ തല്ക്കാലികമായി അപസ്മാരം മാറുന്നു.
തലച്ചോറില്‍ ഏറെ നാള്‍ കഫം കെട്ടി നിന്നാല്‍ അതൊക്കെ ചീഞ്ഞു ദുഷിക്കും അപസ്മാരം എന്നാല്‍ തലച്ചോറില്‍ കടന്നു കൂടുന്ന ദുഷിച്ച കഫത്തെ നുരയായും പതയായും പുറത്ത് കളയുന്ന ക്രീയകള്‍ തന്നെ.
അപസ്മാര രോഗിക്ക് പൊതുവേ തലവേദന കുറവാണ് .എന്തെന്നാല്‍ അപസ്മാരം വന്നാല്‍ കഫം പുറത്തു പോകുന്നത് കൊണ്ടാണെന്നറിയുക . മൈഗ്രേന്‍ ഉള്ള രോഗികളില്‍ കഫം തങ്ങിയും നില്ക്കുന്നു .
കഫം കൂടിയാലും ശിശുക്കളില്‍ ഫിക്സ് വരും അതില്‍ ഭയപ്പെടാനില്ല .
അപസ്മാര രോഗിയും മൈഗ്രേന്‍ ഉള്ളവരും ഒരിക്കലും പാല്‍ കഴിക്കരുത്.ചുരക്ക കോവയ്ക്ക കുമ്പളങ്ങ . മാംസാദികള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം .
ഇനി മറ്റൊന്ന് നല്ലൊരുഭാഗം മനുഷ്യര്‍ക്കും മൈഗ്രേന്‍ രാത്രി ഉണ്ടാകുന്നില്ല രാവിലെ ഉണ്ടാകുന്നു .....?
സൂര്യന്‍ ഉദിച്ചാല്‍ രോഗിയില്‍ തലവേദന ഉണ്ടാകുന്നു.
ഇതെന്തു മറിമായം ലോകത്തിലെ ഏറ്റവും വലിയ ഔവ്ഷധി സൂര്യന്‍ ആണല്ലോ. ഭാര്‍ഗ്ഗവന്‍ ഉദിച്ചാല്‍ രോഗം ഉണ്ടാകുമോ..?
അശ്വനി ദേവന്മാര്‍ എന്നും പിതാവായ സൂര്യനെ നമസ്ക്കരിച്ചിരിന്നു. സൂര്യനെ ആയുര്‍വേദ൦ വിളിക്കുന്നത്‌ ''വൈദ്യനാഥന്‍'' എന്നാണ് അപ്പോള്‍ വൈദ്യനാഥന്‍ ഉദിച്ചാല്‍ എല്ലാ രോഗവും കുറയുകയല്ലേ വേണ്ടത്. പിന്നെന്തുകൊണ്ട് അപ്പോള്‍ കടുത്ത വേദന ആരംഭിക്കുന്നു.
അസ്തമ രോഗികള്‍ക്ക് പകല്‍ രോഗ കാഠിന്യo പൊതുവേ കുറവും രാത്രി കൂടുകയും ചെയ്യുന്നു .
പകല്‍ സൂര്യന്‍റെ ചൂട് കഫത്തെ ഇല്ലാതാക്കി ശ്വാസഗതി നല്ലതാക്കുന്നു.
. താപനില കുറയുന്ന പോലെ തണുപ്പ് കൂടുമല്ലോ. രാത്രി ശ്വാസം കിട്ടാതെ വിഷമിക്കുന്നവരാണ് അസ്തമ രോഗികള്‍ .
'''''എന്താണ് തലവേദനക്കാരില്‍ സൂര്യന്‍ നടത്തുന്ന വാസ്തവം''''?
അപ്പോള്‍ മൈഗ്രേന്‍ രോഗികള്‍ക്ക് മാത്രം സൂര്യന്‍ ശാപമോ?
തലച്ചോറിന്റെ ഭാഗത്ത് എത്തുന്ന കഫത്തെ പ്രഭാത സൂര്യന്‍റെ നീല രശ്മികള്‍ അവയെ ഉരുക്കി ഇല്ലാതാക്കുന്നു . കട്ടിയായ രൂപത്തിലുള്ള കഫം ചൂടേല്ക്കുന്നതോടെ പുറംതള്ളാനുള്ള പാകമാകും ശരീരം പുറംതള്ളാം ശ്രമിക്കും. പക്ഷേ നാസിക ഭാഗത്ത് അടിഞ്ഞു കൂടുന്ന കഫം കട്ടി കൂടിയതിനാല്‍ ഉരുകി അലിയില്ല. ഏതൊരു മലത്തിന്റെയും ആഗ്ര ഭാഗം കട്ടി കൂടുമല്ലോ ? .ഇക്കാരണം കൊണ്ട് വിസര്‍ജ്ജന ക്രീയയില്‍ തടസം ഉണ്ടാകുന്ന ഈ തടസം മാറ്റാന്‍ വായു സമ്മര്‍ദം ചെലുത്തുന്നു. മാസമുറ സമയത്ത് മിക്ക സ്ത്രികളിലും രക്തം കട്ട പിടിക്കുന്നതു കാരണം രക്തത്തെ പുറത്തു കളയാന്‍ അടിവയറ്റില്‍ വായു സമ്മര്‍ദം ഉണ്ടാക്കും അതാണ്‌ മാസമുറ സമയത്തെ വയറു വേദനക്ക് കാരണം തലയില്‍ വായുവിന്‍റെ മര്‍ദ്ദം രോഗിയില്‍ വിഷമം ഉണ്ടാക്കുന്നു ..പ്രാണന്‍ ഉണ്ടാക്കുന്ന ശക്തിയായ വായുവിന്‍റെ സമ്മര്‍ദമാണ് കൊടിയ തലവേദനക്ക് കാരണം.
മറ്റൊന്ന് തലയില്‍ കഫം ദുഷിച്ചാലും തലവേദന ഉണ്ടാകും .
എന്താണ് പ്രേധിവിധി ?
നസ്യക്രീയ ആണ് നല്ല മാര്‍ഗ്ഗം
കാന്താരിയുടെ തളിരില നീര് മൂക്കില്‍ ഇറ്റിക്കുക എന്നതാണ് നല്ല വഴി .
ഇതു കേട്ട് ആരും ഭയപ്പെടേണ്ട കാന്താരിയുടെ ഇലയ്ക്ക് എരിവില്ല ..
കാന്താരിയുടെ ഇല നല്ല പോലെ കഴുകി നനവോടെ എടുക്കുക
ഇഴയടപ്പുള്ള നനഞ്ഞ തുണിയില്‍ ഇലച്ചാര്‍ പിഴിഞ്ഞ് എടുക്കുക അല്പ്പം പോലും ഇല ഉണ്ടാകരുത് നീര് മാത്രമേ പാടുള്ളൂ .
അത് ഫില്ലറില്‍ ആക്കി ഒരു തുള്ളി മൂക്കില്‍ ഇറ്റിക്കുക.... രോഗിയില്‍ മറ്റു ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കില്‍ വീണ്ടും നാല് തുള്ളി കൂടി നസ്യo ചെയ്യുക...... . പത്തു മിനിറ്റുനുള്ളില്‍ രോഗിയില്‍ നിന്നും കഫങ്ങള്‍ മൂക്കിലൂടെ പുറത്തു വരും ......
ചിലപ്പോള്‍ മഞ്ഞളിന്റെ നിറത്തിലുള്ളതും കറുത്തതുമായ കഫം തന്നെ പുറത്തേക്ക് ഒഴുകും ......
ഇന്നു വരെ ഈ ചികിത്സ കൊണ്ട് ആര്‍ക്കും ദോഷം വന്നിട്ടില്ല എങ്കിലും വൈദ്യന്‍റെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യുക.
നല്ല ഫലം ഉണ്ടാകും അതോടെ വര്‍ഷങ്ങള്‍ ആയുള്ള രോഗം മാറും
അകത്തി ചീരയുടെ ഇലകൊണ്ടും ഈ ക്രീയ ചെയ്യാം .
മറ്റൊന്ന് തുമ്പയുടെ നീര് കൊണ്ടും നസ്യo ചെയ്താലും ഏറെ ഫലം ചെയ്യും .
തുമ്പയുടെ ഇലകൊണ്ട്‌ വൈദ്യനല്ലാതെ മറ്റാരും ഈ ക്രീയ ചെയ്യരുത് .
ഇനി നസ്യo കഴിഞ്ഞാല്‍ .എന്ത് ചെയ്യണം?
കഫം പോയതിനു ശേഷo അലപ്പ നേരം കഴിഞ്ഞ് ആലസ്യമകറ്റാന്‍ മഞ്ഞള്‍ കത്തിച്ചു മണപ്പിക്കുക .
പിന്നീട് കഫം കൂടാതിരിക്കാനുള്ള ഭക്ഷങ്ങള്‍ ഉള്‍പ്പെടുത്തുക പത്തുനാള്‍ പഴങ്ങളും .തവിട് തേങ്ങാപ്പാലില്‍ കാച്ചിയതും കഴിക്കുക .ഇഞ്ചിയും ചെറു നാരങ്ങയും കൂടുതല്‍ ഉപയോഗിക്കുക ഇഞ്ചി കഫത്തെ ഇല്ലാതാക്കി ദഹനത്തെ കൂട്ടുന്നു .അത് കൊണ്ട് ഇഞ്ചി നീരില്‍ ശര്‍ക്കര മേമ്പൊടിയായി കഴിക്കുക .
മുള്ളങ്കി കൊത്തിയരിഞ്ഞത്‌ തേങ്ങ പ്പീരയും ചേര്‍ത്തു കഴിച്ചാല്‍ കഫം കുറയും .
കുട്ടികളില്‍ ഇതു ചെയ്യരുത് ഗര്‍ഭിണികളില്‍ പാടില്ല .ശ്വാസതടസ്സം ഉള്ളവരില്‍ പാടില്ല.
കഴിയുന്നത്ര വൈദ്യന്‍റെ മേല്‍നോട്ടത്തില്‍ ചെയ്യുക .

Friday, 11 August 2017

ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം

ഉണ്ണി കൊടുങ്ങല്ലൂര്‍


ചിപ്പിക്കൂണ്‍ കൃഷി ചെയ്യാംAugust 11, 2017
അധികം അധ്വാനമില്ലാതെ എളുപ്പം കൃഷി ചെയ്യാവുന്ന, എന്നാല്‍ ലാഭവും ലഭിക്കുന്ന ഒരു കൃഷിയാണിത്. വീട്ടമ്മമാര്‍ക്ക് വരുമാനം നേടാനും ചിപ്പിക്കൂണ്‍ വളര്‍ത്തല്‍ സഹായിക്കും. ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്ന രീതികള്‍ പരിശോധിക്കാം.
വൈക്കോല്‍ പ്രധാനം
വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം. 20 ലിറ്റര്‍ ശുദ്ധജലം നിറച്ച ബക്കറ്റില്‍ 12-18 മണിക്കൂര്‍ വരെ വൈക്കോല്‍ വെള്ളത്തില്‍ നന്നായി മുങ്ങിയിരിക്കും വിധം കുതിര്‍ക്കുക. അതിനു ശേഷം തിളക്കുന്ന വെള്ളത്തിലൊ ആവിയിലൊ അര മണിക്കൂര്‍ പുഴുങ്ങിയെടുക്കണം. ഡെറ്റോള്‍ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തില്‍ (ടാര്‍പ്പോളില്‍ഷീറ്റില്‍ ) വൈക്കോല്‍ നിരത്തിയിടുക. ഇതു പോലെ അണുവിമുക്തമാക്കിയ പ്ലാസ്റ്റിക്ക് ട്രേയില്‍ കൂണ്‍ വിത്ത് ഉതിര്‍ത്ത് ഇടണം. 200 ഗേജ് കനവും 10 x 20 ഇഞ്ച് വലുപ്പവുമുള്ള പ്ലാസ്റ്റിക്ക് കവറെടുക്കുക. നേരത്തെ നിരത്തിയിട്ട വൈക്കോല്‍, പിഴിഞ്ഞാല്‍ വെള്ളം ഇറ്റ് വീഴാത്തതും എന്നാല്‍ ഈര്‍പ്പം ഉള്ളതും ആയിരിക്കണം. ഈ വൈക്കോല്‍ വൃത്താകൃതിയില്‍ 6-8 സെമീ വണ്ണത്തിലും 18 – 20 സെമീ വ്യാസത്തിലും ചുറ്റി ചുമ്മാടുകള്‍ ഉണ്ടാക്കുക. പ്ലാസ്റ്റിക്ക് കവറിന്റെ അടിഭാഗത്തെ മൂലകള്‍ കവറിനുള്ളിലേക്ക് തള്ളിവച്ചതിനു ശേഷം ചുമ്മാട് ഓരോന്നായി ഇറക്കിവയ്ക്കണം. ഓരോ ചുമ്മാടും വച്ച ശേഷം കവറിനോടു ചേര്‍ത്ത് 25 ഗ്രാo കൂണ്‍ വിത്തിടുക. ഇതുപോലെ 5-6 ചുമ്മാടുകള്‍ ഒരുകവറില്‍ വയ്ക്കാവുന്നതാണ്.
വിത്ത് വിതറല്‍
അവസാനത്തെ ചുമ്മാടിനു മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ ഭാഗം റബര്‍ ബാന്റ് ഉപയോഗിച്ച് നന്നായി കെട്ടുക. അണുവിമുക്തമാക്കിയ ഒരു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കവറിന്റെ പുറത്ത് സുഷിരങ്ങള്‍ ഇടണം. അതിനു ശേഷം ഈ കവറുകള്‍ (കൂണ്‍ ബെഡുകള്‍) ഇരുട്ടുമുറിയില്‍ തൂക്കിയിടണം. 12 മുതല്‍ 18 ദിവസത്തിനുള്ളില്‍ കൂണ്‍ തന്തുക്കള്‍ ബെഡിനുള്ളില്‍ വെള്ള നിറത്തില്‍ വളര്‍ന്നു വന്നിരിക്കും. ഈ സമയത്ത് ബെഡുകള്‍ സാമാന്യം വെളിച്ചവും, ഈര്‍പ്പവുമുള്ള റൂമിലേക്ക് മാറ്റണം. ഹാന്‍ഡ് സ്‌പ്രേ ഉപയോഗിച്ച് ബെഡില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കവറില്‍ ബ്ലേഡ് കൊണ്ട് പതിനഞ്ചോളം കീറലുകളും ഇടണം. മൂന്നു ദിവസം കൊണ്ട് കൂണ്‍ കവറിനു പുറത്തേക്ക് വിടര്‍ന്നു തുടങ്ങും. ഒരു മാസത്തോളം ഇതില്‍ നിന്നും വിളവെടുക്കാവുന്നതാണ്. അതില്‍ ശേഷം കവര്‍ മാറ്റിയിട്ട് വെള്ളം തളിച്ചു വച്ചാല്‍ ഒരു പ്രാവശ്യം കൂടി വിളവ് ലഭിക്കും. ഒരു ബെഡില്‍ നിന്നും ഏകദേശം 800 ഗ്രാം കൂണ്‍ ലഭിക്കും.
ശുചിത്വം
കൂണ്‍കൃഷിയില്‍ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന ഷെഡും പരിസരവും എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കണം. വിളവെടുപ്പിനു ശേഷം ഇതിന്റെ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് കുഴിയില്‍ ഇട്ടു കമ്പോസ്റ്റുണ്ടാക്കാവുന്നതാണ്. മണ്ണിര കമ്പോസ്റ്റ് പച്ചക്കറികള്‍ക്ക് ഏറ്റവും നല്ല ജൈവവളമാണ്. ഈ രീതിയില്‍ പാല്‍ക്കൂണും വളര്‍ത്താം.

Tuesday, 1 August 2017

പൂപ്പൽ (ഫംഗസ്, Fungi)

ഉണ്ണി കൊടുങ്ങല്ലൂര്‍പൂപ്പൽ (ഫംഗസ്, Fungi)
=====================
ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി യൂക്കാരിയോട്ടിക്ക് കോശ വളർച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് പൊതുവായി ഫംഗസ് (ഫംഗി)

Saturday, 29 July 2017

കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍
കൃഷിത്തോട്ടത്തില്‍ പരാഗണം ഉറപ്പാക്കാനുള്ള വഴികള്‍July 29, 2017
വിളകളുടെ പൂവ് വിരിഞ്ഞു കായ് പിടിക്കാതെ കൊഴിഞ്ഞു പോകുന്നതായി പല കൃഷിക്കാരും പറയാറുണ്ട്. നിരവധി വളങ്ങളും മറ്റും പരീക്ഷിച്ചു നോക്കിയിട്ടും ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയാറില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഈ പ്രശ്‌നമുണ്ടാകാറുണ്ട്. ചിലപ്പോള്‍ കായ് പിടിച്ച ശേഷമായിരിക്കും കൊഴിഞ്ഞു പോകല്‍. മത്തന്‍, കുമ്പളം, പാവയ്ക്ക തുടങ്ങിയ വിളകളിലാണ് ഇതു കൂടുതല്‍ കാണുന്നത്. കൃഷി ചെയ്യല്‍ മടുത്ത് ഈ മേഖലയില്‍ നിന്നു പലരും പിന്‍വാങ്ങാന്‍ തന്നെയിതു കാരണമാകുന്നു. പരാഗണത്തിലെ കുറവാണ് ഇതിനു കാരണം.
തേനീച്ച വളര്‍ത്തല്‍
പുരയിടത്തും കൃഷിത്തോട്ടത്തിലും ഒരു തേനീച്ച കൂടു സ്ഥാപിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. നല്ല ശുദ്ധമായ തേനും ഇതുവഴി സ്വന്തമാക്കാം. അടുക്കളത്തോട്ടമാണെങ്കില്‍ ഒരു പെട്ടി സ്ഥാപിച്ചാല്‍ മതി. തേനീച്ചക്കോളനികളെ വിശ്വസിക്കാവുന്ന സ്ഥലത്ത് നിന്നു വാങ്ങുക. വലിയ പരിചരണമൊന്നും നല്‍കാതെ തേനീച്ചകള്‍ വളര്‍ന്നു കൊള്ളും. ഇവ അടുക്കളത്തോട്ടത്തിലെയും ടെറിസുകൃഷിയിലെയും ചെടികളില്‍ നിന്നു തേന്‍ ശേഖരിച്ച് പരാഗണം ശരിയായി നടത്തും.
സ്വയം പരാഗണം
പരാഗണം ശരിയായി നടക്കാതെ പൂക്കളും കായ്കളും കൊഴിയുന്ന അവസ്ഥയില്‍ നമുക്കും പരാഗണം നടത്താം. പൂക്കള്‍ വിരിഞ്ഞ ഉടന്‍ തന്നെ രാവിലെ ആണ്‍ പൂക്കള്‍ ശേഖരിച്ചു പൂമ്പൊടിയുള്ള ഭാഗം പെണ്‍പൂക്കളുടെ ഉള്‍ഭാഗത്ത് മുട്ടിച്ചു കൊടുക്കുന്നതു കായ്കള്‍ ഉണ്ടാകാന്‍ സഹായികരമാകും. മത്തന്‍, കുമ്പളം എന്നിവയിലാണ് ഈ എളുപ്പത്തില്‍ വിജയിക്കും.

ഹോര്‍മോണ്‍
മത്തന്‍, കുമ്പളം തുടങ്ങി ആണ്‍ പൂക്കും പെണ്‍പൂക്കളും പ്രത്യേകമായി ഉണ്ടാകുന്ന വിളകളില്‍ പെണ്‍പൂക്കളുടെ എണ്ണം വര്‍ധിപ്പിച്ചു വിളവ് കൂട്ടാന്‍ ‘എത്രല്‍ ‘ എന്ന ഹോര്‍മോണ്‍ ഉപയോഗിക്കാം. 100 പിപിഎം (3.3 മില്ലി ലിറ്റര്‍ എത്രല്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്) സാന്ദ്രതയില്‍ രണ്ടില പ്രായത്തിലും 15 ദിവസത്തിനു ശേഷവും മത്തന്‍, കുമ്പളം എന്നിവയുടെ തൈകളില്‍ തളിക്കുകയാണ് ഇതിനു വേണ്ടത്. രാവിലെ തന്നെ ഹോര്‍മോണ്‍ തളിച്ചിരിക്കണം.

Monday, 10 July 2017

പുതിയ കറി

ഉണ്ണി കൊടുങ്ങല്ലൂര്‍
ഈ കൂട്ടായ്മയിൽ നിന്ന് കിട്ടിയ അറിവനുസരിച്ചു ചെയ്തു നോക്കിയതാണ്. സംഗതി കൊള്ളാട്ടോ. വല്യ അദ്ധ്വാനവുമില്ല നല്ലത് കഴിക്കേം ചെയ്യാം. കുറച്ചു ചെറുപയർ രാത്രി വെള്ളത്തിലിട്ടു.പിറ്റേന്ന് കാലത്തു അത് കഴുകി (വേണമെങ്കിൽ കഴുകിയാൽ മതി )വെള്ളം വാർത്തു വെച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ചെറുതായി മുള വന്നുതുടങ്ങി.
ഒരു ട്രേയിലോ, അല്ലെങ്കിൽ ഏതു പാത്രമായാലും

Sunday, 9 July 2017

അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ…അവൾ പൂർണ്ണ നഗ്നയായി വാതിൽ തുറന്നാൽ ?

ഉണ്ണി കൊടുങ്ങല്ലൂര്‍


താങ്കൾ കുറെ കാലത്തിനു ശേഷം ഒരു ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ്.അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ.അവൾ പൂർണ്ണ നഗ്നയായി നിങ്ങളുടെ അടുത്തു വന്നു നിൽക്കുന്നു…..!
നിങ്ങൾ എന്ത് ചെയ്യും….? ?

അടുക്കളത്തോട്ടം ഇങ്ങനെയൊരുക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍



ദിവസം കഴിയുംതോറും പച്ചക്കറിയുടെ വില കൂടിവരികയാണ്. കിട്ടുന്നവയാകട്ടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടിയ അളവിൽ കീടനാശിനികൾ തളിച്ച് എത്തിക്കുന്ന

Saturday, 4 March 2017

ഇവള്‍ മാളു - സഹനത്തിന്റെ പ്രതിരൂപം

ഉണ്ണി കൊടുങ്ങല്ലൂര്‍
മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഒരു ജീവിതം, ഒരുപാടു വേഷം; അവിശ്വസനീയം ഈ ഇരുപതുകാരിയുടെ ജീവിതം


അച്ഛനും അമ്മയും വേർപിരിയുന്ന കോടതി മുറിയിൽ കരഞ്ഞുകൊണ്ടുനിന്ന കൊച്ചു പെൺകുട്ടി. മാതാപിതാക്കൾക്കു ഭാരമായി തോന്നിയ ഏഴുവയസ്സുകാരി മാളു 13 വർഷത്തിനുശേഷം വേമ്പനാട്ടു കായലിന്റെ

Wednesday, 25 January 2017

കൊന്നുവോ നിങ്ങളെന്നച്ഛനെ

ഉണ്ണി കൊടുങ്ങല്ലൂര്‍
വിസ്മയയുടെ കത്ത് ' എന്ന പേരില്‍ മനോജ് മനയില്‍ എഴുതിയ കവിത  വിസ്മയയുടെ കത്ത് കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍- എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? കൊ...

Read more at: http://www.mathrubhumi.com/youth/social-media/-vismaya-s-letter-poem-manoj-manayil-1.1683160

' വിസ്മയയുടെ കത്ത് ' ചോദിക്കുന്നു കൊന്നുവോ നിങ്ങളെന്നച്ഛനെ...


എന്നാല്‍ കവിതയുടെ യഥാര്‍ഥ രചയിതാവ് മറ്റൊരാളാണ്. വിസ്മയയുടെ വികാരം സ്വമനസിലേക്ക് പകര്‍ത്തി മനോജ് മനയില്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഈ കവിത എഴുതിയത്
Published: Jan 25, 2017, 10:00 PM IST

വിസ്മയയുടെ കത്ത് എന്ന കവിത മനോജ് മനയില്‍ ആലപിക്കുന്നു
കോഴിക്കോട്: കണ്ണൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയ എഴുതിയതെന്ന പേരില്‍ ഒരു കവിത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
എന്നാല്‍ കവിതയുടെ യഥാര്‍ഥ രചയിതാവ് മറ്റൊരാളാണ്. വിസ്മയയുടെ വികാരം സ്വമനസിലേക്ക് പകര്‍ത്തി മനോജ് മനയില്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഈ കവിത എഴുതിയത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നിറം കെടുത്തിയ കണ്ണൂരിലെ ജീവിതങ്ങളിലേക്ക് സഹൃദയരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് മനോജ്. തന്റെ അച്ഛനെ കൊന്നുവോ എന്നു ചോദിച്ചു തുടങ്ങുന്ന കവിത എന്നും കണികണ്ടൊരു ദൈവത്തിനെയാണ് നിങ്ങള്‍ കൊന്നു കളഞ്ഞതെന്ന് വിലപിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
' വിസ്മയയുടെ കത്ത് ' എന്ന പേരില്‍ മനോജ് മനയില്‍ എഴുതിയ കവിത
വിസ്മയയുടെ കത്ത്
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെന്‍ സ്‌നേഹഗന്ധത്തിനെ,
കൊന്നുവോ നിങ്ങളെന്‍ ജീവിതത്തൂണിനെ?

കൊന്നുവോ, കൈവിരല്‍ ചേര്‍ത്തു പിടിച്ചെന്നെ
പിച്ചനടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയില്‍
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ?

കൊന്നുവോ, മുന്നിലെ ജീവിതപ്പാതയില്‍
കൊന്നപോല്‍ പൂത്തു നില്‍ക്കേണ്ടൊരെന്‍ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നൊരെന്‍ മുഗ്ധമാം-
മോഹങ്ങള്‍ നെഞ്ചേറ്റി നിന്ന മാനത്തിനെ?

കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,-
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്കു നീളേണ്ടൊരെന്‍ വഴിക്കണ്ണിനെ?

കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍-
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?

Tuesday, 13 December 2016

ആയിരം രൂപക്കൊരമ്മ

ഉണ്ണി കൊടുങ്ങല്ലൂര്‍
ഒരു ആയിരം രൂപ തര്വോ ടീച്ചറെ?...
.'
ക്ലാസിലെ ഏറ്റവും ഉഴപ്പനായ കുട്ടി, തന്നെ ബഹുമാനിക്കാത്തവന്‍, വല്ലപ്പോളും മാത്രം ക്ലാസില്‍ വരുന്നവന്‍....
ഇവന്‍ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത്....?
'കൊടുക്കരുത് ടീച്ചറെ..... പിന്നെ ഇവന്‍ ക്ലാസിലേക്ക് വരില്ല. ടീച്ചര്‍ക്ക് പൈസേം കിട്ടില്ല' അവന്‍റെ ആവിശ്യം കേട്ടുകൊണ്ട് വന്ന രാധടീച്ചര്‍ പറഞ്ഞു.
അവന്‍ ദയനീയമായി എന്നെ നോക്കി.
'ഉറപ്പായും തരും ടീച്ചറെ . വേറാരുമില്ല സഹായിക്കാന്‍'. അവന്‍ വീണ്ടും അപേക്ഷിച്ചു
എന്തിനാ ഏതിനാനൊന്നും ചോദിച്ചില്ല , ഞാന്‍ ബാഗില്‍ നിന്നും പൈസ എടുത്ത് കൊടുത്തു.
'തരും ടീച്ചറെ......ഈ പൈസ ഞാന്‍ ഉറപ്പായും തരും ' അവന്‍ അതും പറഞ്ഞു ഓടി.
ദിവസങ്ങള്‍ കടന്നു പോയി. അവന്‍ ഇത് വരെ ക്ലാസില്‍ വന്നിട്ടില്ല. ഇനി അവന്‍ തന്നെ പറ്റിച്ചതായിരിക്ക്വോ....? എന്തിനാ പൈസ എന്നെങ്കിലും ചോദിക്കായിരുന്നു തനിക്ക്.
സാരമില്ല ഞാന്‍ സ്വയം ആശ്വസിച്ചു.
പിന്നീട് ഒരു ദിവസം വഴിയില്‍ വച്ച് ഞാന്‍ അവനെ കണ്ടു. ചുമടെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുവായിരുന്നു അവന്‍. ഞാന്‍ അവനെ നോക്കുന്നത് അവന്‍ കണ്ടത് കൊണ്ടാവാം മുഖത്തൊരു ചിരി വരുത്തി എന്‍റെ അടുത്തേക്ക് അവന്‍ വന്നു.
'ടീച്ചറെന്താ ഇവിടെ? . എന്നെ അന്വേഷിച്ച് ഇറങ്ങിയതാണോ? നാളത്തെ പണി കൂടെ കഴിഞ്ഞാല്‍ പൈസ കിട്ടും കിട്ട്യാ ഉടനെ ടീച്ചറിന്‍റെ പൈസ തരാം വൈകിപ്പിച്ചതിന് ക്ഷമിക്കണം.'
എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു.
"വിഷ്ണു ന്താ ക്ലാസില്‍ വരാത്തെ....?" അല്പ സമയത്തെ മൗനത്തിനു ശേഷം ഞാന്‍ ചോദിച്ചു.
' ഓ ഇനി വരണില്ല ടീച്ചറെ. വീട്ടില്‍ പെങ്ങളൊറ്റയ്ക്കാ. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തോണ്ടാ ടീച്ചറോട് പൈസ വാങ്ങിച്ചത് പക്ഷേ...... അമ്മ പോയി. രക്ഷപ്പെടുംന്ന് പ്രതീക്ഷ ഒന്നും ഉണ്ടായില്ല, എന്നാലും ആ കിടപ്പ് കണ്ടപ്പോ സഹിച്ചില്ല ടീച്ചറെ അറിയാവുന്നീടത്തൊക്കെ കൈ നീട്ടി ആരും സഹായിച്ചില്ല. പിന്നെ ടീച്ചറു തന്ന പൈസേം കൊണ്ട് ആശുപത്രീല്‍ എത്തുമ്പോഴേക്കും...... പോയി...... ഞങ്ങളെ ഒറ്റയ്ക്കാക്കി.....' പറയുമ്പോള്‍ അവന്‍റെ ശബ്ദം ഇടറി.
അവനോടെന്ത് പറയണമെന്നറിയാതെ ഞാന്‍ നിസ്സഹായയായി നിന്നു.
'ഒരു കടയില്‍ ജോലിക്ക് നിക്കണുണ്ട് ടീച്ചറെ, പെങ്ങളെ കഷ്ടപെടുത്താണ്ട് നോക്കണം അതിനെനിക്ക് ആ ജോലി തന്നെ ധാരാളം പിന്നെ ഇത് പോലെ ചില്ലറ ജോലികള്‍ വേറെയും.... ' അവന്‍ അത് പറയുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍റെ മുഖത്തുണ്ടായിരുന്നു.
" വിഷ്ണു പഠിക്കണം " ഞാന്‍ അത്രേം പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി .
' അതൊന്നും നടപ്പില്ല ടീച്ചറെ '
"ന്താ നടക്കാത്തെ. നടത്തണം വിഷ്ണു നാളെ വൈകിട്ട് വീട്ടിലോട്ട് വാ. മിസ്സായ പോഷന്‍സ് ഞാന്‍ പറഞ്ഞു തരാം. പഠിക്കാന്‍ കഴിവില്ലാത്ത കുട്ടിയൊന്നുമല്ല താന്‍. പഠിക്കണം ഉയര്‍ന്ന മാര്‍ക്കോടെ തന്നെ പാസാവണം"അത്രേം പറഞ്ഞു മറുപടിക്ക് നില്‍ക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു.
പിറ്റേന്ന് ഞാന്‍ പറഞ്ഞത് പോലെ അവന്‍ വീട്ടിലെത്തി.
'ടീച്ചറെന്തിനാ നിക്ക് വേണ്ടി ബുദ്ധിമുട്ടണത് '
"ബുദ്ധിമുട്ടോ....? എന്നാരാ പറഞ്ഞേ. അറിവ് പകര്‍ന്ന് കൊടുക്കണത് ഒരു അദ്ധ്യാപികയുടെ കടമയാണ്. വിഷ്ണു അങ്ങനെ ഒന്നും ചിന്തിക്കരുത് പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തണം."
'ആഗ്രഹണ്ട് ടീച്ചറെ പക്ഷേ സാഹചര്യം...... അതോണ്ടാ പഠിത്തം വേണ്ടെന്ന് വെച്ചത്. ടീച്ചറു പറഞ്ഞപ്പോള്‍ എന്തോ.... ആരൊക്കെയോ സഹായിക്കാന്‍ ഉണ്ടെന്നൊരു തോന്നല്‍....'
"വിഷ്ണു നെ കൊണ്ട് പറ്റും. പഠിച്ച് നല്ല നിലയില്‍ എത്തണം. അതായിരിക്കണം എനിക്ക് തരുന്ന ഗുരു ദക്ഷിണ."
അങ്ങനെ പഠനം ആരംഭിച്ചു. വളരെ പെട്ടന്ന് തന്നെ അവന്‍ പാഠഭാഗങ്ങള്‍ മനസ്സിലാക്കിയെടുത്തു. പരീക്ഷയില്‍ മറ്റെല്ലാവരെയും പിന്‍തള്ളി ഉയര്‍ന്ന മാര്‍ക്കോടെ തന്നെ അവന്‍ വിജയിച്ചു. എന്‍റെ പ്രിയപ്പെട്ട ശിഷ്യനായി മാറി അവന്‍. ഞാന്‍ അവന്‍റെ പ്രിയപ്പെട്ട ടീച്ചറമ്മയും.
അങ്ങനെയിരിക്കെയാണ് വിദേശത്തുള്ള ഭര്‍ത്താവിന്‍റെ നിര്‍ബന്ധപ്രകാരം ഞാനും മക്കളും വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞു വിഷ്ണു ഓടിവന്നു.
'ടീച്ചറമ്മയും എന്നെ തനിച്ചാക്കി പോവുകയാണോ....?'
"പോകാതെ പറ്റില്ല. വിഷ്ണു ഒരിക്കലും തനിച്ചാവില്ല എന്‍റെ പ്രാര്‍ത്ഥന എന്നും കൂടെ ഉണ്ടാവും. നന്നായി പഠിക്കണംട്ടോ"
വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല അവനോട്.
ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിരുന്നെങ്കിലും അവനോട് പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.
അവന്‍റെ പഠനാവിശ്യങ്ങള്‍ക്കായി ഞാന്‍ എന്‍റെ കൂട്ടുകാരിയുടെ കൈയില്‍ കുറച്ച് പണം കൊടുത്തു. അവന്‍റെ കാരൃങ്ങള്‍ നോക്കാനും ഏല്‍പ്പിച്ചു.
********************
വര്‍ഷങ്ങള്‍ കടന്നു പോയി.
ഭര്‍ത്താവിന്‍റെ വിയോഗം ജീവിതം പാടെ മാറ്റിമറിച്ചു.
കഷ്ടപ്പാടറിയിക്കാതെ വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക് താനൊരു ഭാരമായി.
അമ്മയെ ആരു നോക്കും എന്ന കാര്യത്തില്‍ മക്കള്‍ തമ്മില്‍ കലഹങ്ങള്‍ വര്‍ദ്ധിച്ചു. അവസാനം തീരുമാനമായി അമ്മയെ നാട്ടിലുള്ള വൃദ്ധസദനത്തിലാക്കുക.
ഒരു കണക്കിനു സന്തോഷമായി പിറന്ന മണ്ണില്‍ തന്നെ കിടന്നു മരിക്കാലോ.
എതിര്‍ത്തൊന്നും പറഞ്ഞില്ല മക്കളുടെ തീരുമാനം അനുസരിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. എന്നെപ്പോലെ ഒരുപാട് അമ്മമാരുണ്ടായിരുന്നു അവിടെ. അവര്‍ക്കൊക്കെ പറയാന്‍ ഒരുപാട് കഥകളും. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ അവിടെ കഴിഞ്ഞു.
'മീര ടീച്ചര്‍ക്ക് ഒരു വിസിറ്റര്‍ ഉണ്ട് ' പെട്ടന്ന് ഒരുദിവസം അമ്മു വന്നു പറഞ്ഞു.
ആരാന്നറിയാന്‍ ഞാന്‍ അവളുടെ കൂടെ ചെന്നു.
'ടീച്ചറമ്മേ........'
"വിഷ്ണു...... മോനെ"
' ടീച്ചറമ്മേടെ വിഷ്ണു ഇപ്പോള്‍ ഡോക്ടര്‍ വിഷ്ണുവാ....... '
സന്തോഷം കൊണ്ടാവണം എന്‍റെ കണ്ണു നിറഞ്ഞു.
' ടീച്ചറമ്മ കരയുവാണോ....?' അവന്‍ എന്‍റെ അടുത്തേക്ക് വന്നു .
"സന്തോഷം കൊണ്ടാ മോനെ. മരിക്കുന്നതിന് മുമ്പ് ന്‍റെ കുഞ്ഞിനെ നല്ല നിലയില്‍ കാണാനായല്ലോ ". ഞാന്‍ അവന്‍റെ നെറുകില്‍ തലോടി.
'ഞാന്‍ വന്നത് ടീച്ചറമ്മയെ കൊണ്ടുപോകാനാ. ടീച്ചറമ്മ കഴിയേണ്ടത് ഇവിടെയല്ല. അനാഥത്വത്തിന്‍റെ നടുവില്‍ വളര്‍ന്ന് ഒരമ്മയ്ക്ക് നല്‍കേണ്ട മുഴുവന്‍ സ്നേഹലും കരുതിവെച്ച് എന്‍റെ ഭാര്യ കാത്തിരിപ്പുണ്ട്. മുത്തശ്ശി കഥ കേട്ടുറങ്ങാന്‍ കൊതിച്ച് എന്‍റെ മക്കളും. പോകാം നമ്മുക്ക് '
"മോനെ........." എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'ഇനി അമ്മയ്ക്ക് ഈ മകന്‍ ഉള്ളിടത്തോളം ആ കണ്ണുകള്‍ നിറയരുത് ' അവന്‍ എന്‍റെ കൈ മുറുകെ പിടിച്ചു.
ഒരമ്മയ്ക്ക് നല്‍കാന്‍ കരുതി വെച്ച സ്നേഹം മുഴുവന്‍ അവന്‍റെ ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.
രചന: Aparna Appu
നിങ്ങളുടെ കൂട്ടുകാർക്കൊപ്പം ഈ പോസ്റ്റ്‌ പങ്ക്‌ വെയ്ക്കൂ....
♡ടാഗ്‌ ചെയ്യു♡ഷെയർ ചെയ്യു♡
Like (y) Valappottukal വളപ്പൊട്ടുകൾ

Thursday, 8 December 2016

500 കിലോ ഭാരം, പുറംലോകം കാണാതെ 20 വർഷം, ഒടുവിൽ തുണയായത് സുഷമ സ്വരാജ്

ഉണ്ണി കൊടുങ്ങല്ലൂര്‍
സുഷമ സ്വരാജ്, ഇമാൻ അഹമ്മദ്
സുഷമ സ്വരാജ്, ഇമാൻ അഹമ്മദ്

500 കിലോ ഭാരം, പുറംലോകം കാണാതെ 20 വർഷം, ഒടുവിൽ തുണയായത് സുഷമ സ്വരാജ്

സ്വന്തം കാര്യങ്ങളേക്കാൾ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഗണന കൊടുക്കുന്നവനായിരിക്കണം യഥാർഥ ജനപ്രതിനിധി, അത്തരത്തിലൊരാളോട് ജനങ്ങൾക്ക് രാഷ്ട്രീയത്തിനതീതമായി എന്നും കടപ്പാടും സ്നേഹവുമുണ്ടാകും. പ്രവാസകാര്യമന്ത്രി സുഷമ സ്വരാജും ജനങ്ങളുടെ പ്രിയപ്പെട്ട മന്ത്രിയാകുന്നത് അതുകൊണ്ടു തന്നെയാണ്. വൃക്കമാറ്റി വെക്കലുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരിക്കുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈജിപ്ത് സ്വദേശിയായ പെൺകുട്ടിക്ക് പെട്ടെന്ന് മെഡിക്കല്‍ വീസ അനുവദിച്ചുകൊണ്ടുള്ള സുഷമയുടെ തീരുമാനമാണ് ഇപ്പോൾ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.
500 കിലോ ഭാരം മൂലം കിടക്കയില്‍ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് മുപ്പത്തിയാറുകാരിയായ ഇമാന്റേത്. ഡിസംബർ അഞ്ചിന് ഇമാന്റെ ഡോക്ടർ മുഫി ലക്ഡാവാല പോസ്റ്റു ചെയ്ത ട്വീറ്റ് ആണ് ഇമാനു തുണയായത്. ഇന്ത്യൻ എംബസിയുടെ ചില നിബന്ധനകൾ മൂലം ഇമാനു സാധാരണ വീസ വൈകുകയാണെന്നും മെഡിക്കൽ വീസ അനുവദിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ട്വീറ്റ്.
ഒരുദിവസത്തിനകം തന്നെ സുഷമ സ്വരാജ് വിഷയത്തിൽ പരിഹാരം കണ്ടെത്തി. ഇതു തന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദിയെന്നും തീർച്ചയായും ഇമാനെ സഹായിക്കുമെന്നുമാണ് സുഷമ മറുപ‌ടി നൽകിയത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ സുഷമയ്ക്കു നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റും പോസ്റ്റു ചെയ്തു. ഇനി ഈ പെൺകുട്ടിക്കു ജീവിക്കാൻ രണ്ടാമതൊരു അവസരം നൽകുവാനുള്ള തന്റെ കഠിന യാത്ര ആരംഭിക്കുകയായി എന്നും ഡോക്ടർ ട്വീറ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പെൺകുട്ടി എന്നറിയപ്പെ‌ടുന്ന ഇമാൻ കഴിഞ്ഞ ഇരുപതു വർഷമായി തന്റെ അമിതഭാരം മൂലം വീടിനു പുറം കണ്ടിട്ടില്ല. വണ്ണം കുറയ്ക്കലിന്റെ ഭാഗമായി സർജറി ചെയ്യാൻ മുംബൈയിലെത്താന്‍ ഒരുങ്ങുകയാണ് ഇമാൻ. നേരത്തെ നിരവധി ഡോക്ടർമാര്‍ ഇമാന്റെ കാര്യത്തിൽ പ്രതീക്ഷയില്ലെന്ന് അറിയിച്ചതായിരുന്നു. അമിതവണ്ണക്കാരെ ചികിത്സിച്ചു ഭേദമാക്കിയതിൽ മുൻപന്തിയിലാണ് ഡോക്ടർ ലക്ഡാവാലയുടെ സ്ഥാനം.

ജയം അകലെയല്ല

ഉണ്ണി കൊടുങ്ങല്ലൂര്‍
സോഫിയ എം ജോ
സോഫിയ എം ജോ

കണ്ണുനീർ വാശിയാക്കി, കുറവുകളെ കരുത്താക്കി സോഫിയ എത്തിയത് ലോക നെറുകയിൽ 

ആരാണ് സോഫിയ എം ജോ? അറിയപ്പെടുന്ന ഒരു മോഡൽ, എഴുത്തുകാരി, സ്വതന്ത്ര ചിന്തക..അതിനുമപ്പുറം? ലോകം ആദരിക്കുന്ന സോഫിയയെ അതിന് പ്രാപ്തയാക്കിയത് സൗന്ദര്യ മത്സരത്തിൽ പുലർത്തിയ മികവോ, മോഡലിങ്ങിനോടുഉള്ള താൽപര്യമോ അല്ല, മറിച്ച് തോൽവികളെ കരുത്താക്കുന്ന മനോഭാവമാണ്. ജീവിതയാത്രയിൽ പല കാരണങ്ങൾ കൊണ്ടും പതറിപ്പോകുന്നവർ അറിഞ്ഞിരിക്കണം ലോക ഡഫ് ആൻഡ് ഡംപ് സൗന്ദര്യ മത്സരത്തിൽ വിജയിയായ സോഫിയ എന്ന ഇരുപത്തിനാലുകാരിയുടെ കഥ.
ഏറെനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് എറണാകുളം എരൂർ കല്ലുപുരയ്ക്കൽ സ്വദേശികളായ ജോ ഫ്രാൻസിസിനും ഗോരത്തിക്കും സോഫിയ എന്ന പൊന്നോമന ജനിക്കുന്നത്. എന്നാൽ ആദ്യത്തെ കൺമണിയെ കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. തങ്ങൾക്ക് ജനിച്ച കുഞ്ഞ് ബധിരയും മൂകയും ആണ് എന്നറിഞ്ഞ നിമിഷം ആ മാതാപിതാക്കൾ തകർന്നു പോയി. പിന്നീടുള്ള വർഷങ്ങൾ നിരാശാജനകമായിരുന്നു. ഇത്തരത്തിൽ വൈകല്യമുള്ള ഒരു കുഞ്ഞിനെ എങ്ങനെ വളർത്തും എന്നോർത്തു മാതാപിതാക്കൾ സങ്കടപ്പെട്ടു. കാരണം ഏതവസ്ഥയിലും ഈ ലോകത്ത് അവൾക്ക് അവളുടേതായ ഒരു സ്ഥാനം വേണമെന്നാണ് ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്.
എന്നാൽ വേദനകളെ പ്രചോദനമാക്കാൻ പിന്നീട് ഈ അച്ഛനും അമ്മയും പരിശീലിക്കുകയായിരുന്നു. തീർത്തും അവിചാരിതമായി ഒരിക്കൽ ഹെലൻ കെല്ലറുടെ ആത്മകഥ വായിക്കാൻ ഇടവന്നതോടെയാണ് തങ്ങളുടെ മകൾക്കും വളരെ ഉയർന്ന ഒരു ഭാവിയുണ്ട് എന്നു മാതാപിതാക്കൾ ഉറപ്പിച്ചത്. കേൾക്കാൻ കഴിയില്ല എന്ന ഒരൊറ്റക്കാരണം കൊണ്ട്  തന്റെ മകൾ സോഫിയ ജോ തോറ്റു പോകരുതെന്ന് അച്ഛൻ ജോ ഫ്രാൻസിസ് ഉറപ്പിച്ചു. ആ തീരുമാനത്തിൽ നിന്നാണ് സോഫിയ ജോ എന്ന സുന്ദരിക്കുട്ടിയുടെ വിജയകഥ ആരംഭിക്കുന്നത്.
സോഫിയ എം ജോ
പഠനം സാധാരണകുട്ടിയെ പോലെ 
ശബ്ദത്തിന്റെ ലോകം  അന്യമായിരുന്നെങ്കിലും സോഫിയയെ ഒരു സാധാരണകുട്ടിയെ പോലെ തന്നെ വളർത്താനാണ് അച്ഛനും അമ്മയും തീരുമാനിച്ചത്. അതിനാൽ  സാധാരണ കുട്ടികളോടൊപ്പം എരൂരിലെ ഭാവൻസിലായിരുന്നു പഠനം. നല്ലതും മോശവുമായ ഒരുപാടാനുഭവങ്ങൾ പഠനകാലത്ത് ഉണ്ടായിട്ടുണ്ട്. കൂട്ടത്തിലെ സംസാരശേഷി ഇല്ലാത്ത കുട്ടി എന്ന നിലയിൽ പലവിധ പരിഹാസങ്ങളും ഏറ്റുവാങ്ങി.എന്നാൽ വീട്ടിൽ മാതാപിതാക്കൾ നൽകുന്ന സ്നേഹത്തിനു മുന്നിൽ ഈ വിഷമങ്ങൾ ഒന്നുമല്ലാതായിരുന്നു.
സോഫിയക്ക് ഏതു മേഖലയിലാണ് കഴിവുള്ളത് എന്ന് അറിയാത്തതിനാൽ അച്ഛൻ കുട്ടിയെ എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിച്ചു. അങ്ങനെ, സോഫിയക്ക് സഭാകമ്പം ഇല്ലാതായി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്  സ്പോർട്‌സിൽ കഴിവുണ്ടെന്ന് അധ്യാപകർ തിരിച്ചറിയുന്നത്. അങ്ങനെ പിന്നീട് കായികലോകത്തേക്ക് കാലെടുത്തു വച്ചു. ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ബാസ്‌ക്കറ്റ്  ബോൾ എന്നിവയിലെല്ലാം മുന്നിലെത്തി. ബധിരരുടെ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലും എട്ട് തവണ സംസ്ഥാന ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. മൂന്ന് തവണ ദേശീയ ചാമ്പ്യനായിരുന്നു. 18ാമത് ദേശീയ കായികമേളയിൽ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലും മറ്റും സോഫിയ ഒന്നാം സ്ഥാനം നേടി. എന്നാൽ ഇനിയും മുന്നോട്ടു പോകാനായിരുന്നു സോഫിയയുടെ ആഗ്രഹം.
നേട്ടങ്ങൾക്കു നടുവിലും പഠനം തുടർന്നു. ഡിഗ്രിക്ക് ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് എടുത്തത്. ഒപ്പം സാധാരണ ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതിനായി ലിപ്റീഡിംഗ് പഠിച്ചു. ഇപ്പോൾ മറ്റുള്ളവർ സംസാരിക്കുന്നത് മനസിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. വീട്ടുകാർക്കൊപ്പം സോഫിയയുടെ വളർച്ചയിൽ കോട്ടയത്തെ അധ്യാപകർക്കും പ്രധാനപങ്കുണ്ട്.
സോഫിയ എം ജോ
ഫാഷന്റെ ലോകം തിരിച്ചറിയുന്നു 
ഓരോ വ്യക്തികൾക്കും അവരവരുടേതായ പ്ലസ് പോയിന്റുകൾ ഉണ്ടാകും. സോഫിയയെ സംബന്ധിച്ചിടത്തോളം പ്ലസ് പോയിന്റ് എന്നത് സൗന്ദര്യവും ആത്മവിശ്വാസവും ആയിരുന്നു. ഒപ്പം സ്പോർട്‌സ്, പെയിന്റിംഗ്, ആഭരണനിർമ്മാണം തുടങ്ങി നിരവധി മേഖലകളിൽ സോഫിയ തന്റേതായ ഇടം കണ്ടെത്തി. മോഡലിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പിന്നീട് സോഫിയ തീരുമാനിച്ചു. എന്നാൽ കരിയറിന്റെ തുടക്കത്തിൽ പലവിധ പരിഹാസങ്ങളും സോഫിയക്ക് നേരിടേണ്ടി വന്നു. അതിൽ നിന്നെല്ലാം വിജയത്തിലേക്കടുക്കാൻ സോഫിയയെ സഹായിച്ചത് അച്ഛന്റെ പിന്തുണയാണ്.
ഫാഷൻ ഡിസൈനർ ആയ ആരെയാണ് സോഫിയക്ക് മോഡലിംഗിനോടുള്ള താത്പര്യം മനസിലാക്കുന്നത്. അവർ സോഫിയയെ ഫാഷൻ കൊറിയോഗ്രാഫർ ഡാലു രാമകൃഷ്ണനെ പരിചയപ്പെടുത്തി.ആ പരിചയത്തിലൂടെയാണ് സോഫിയ റാംപിൽ ചുവടു വയ്ക്കുന്നത്. തന്റെ ശിഷ്യരിൽ ഏറ്റവും മികച്ച ഒരാളാണ് സോഫിയ എന്ന് അദ്ദേഹം പറയുന്നു. 2009  ലാണ് സോഫിയയുടെ കരിയർ ആരംഭിക്കുന്നത്. മിസ് സൗത്ത് ഇന്ത്യ 2010ലെ മിസ് കൺജീനിയാലിറ്റി പട്ടം, മിസ് മലബാർ 2011 ലെ മിസ് ബ്യൂട്ടിഫുൾ ക്യാറ്റ് വാക്ക് പട്ടം, മിസ് ഫിറ്റ്‌നസ് പേജന്റസിൽ സെക്കൻഡ് റണ്ണർ അപ്പ് പട്ടം എന്നിവയാണ് സൗന്ദര്യമത്സരത്തിലൂടെ സോഫിയ സ്വന്തമാക്കിയ നേട്ടങ്ങൾ.
സോഫിയ കുടുംബത്തോടൊപ്പം
മിസ് ഡഫ് വേള്‍ഡ് മത്സരത്തിൽ പങ്കെടുക്കുന്നു
2014  ൽ പ്രയാഗിൽ വച്ച് നടന്ന  മിസ് ഡഫ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സോഫിയ എം. ജോ അവസാന റൗണ്ടില്‍ ആറാം സ്ഥാനത്തെത്തി. 85 രാജ്യങ്ങളില്‍ നിന്നുള്ളവരുമായി മത്സരിച്ചായിരുന്നു സോഫിയ ഈ നേട്ടം സ്വന്തമാക്കിയത്. മിസ് ഡഫ് വേള്‍ഡ് മത്സരത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ മത്സരാര്‍ഥി കൂടിയായിരുന്നു സോഫിയ. കൊച്ചി ഫാഷൻ വീക്കിലും സോഫിയ ചുവടു വച്ചിട്ടുണ്ട്. തിരിച്ചടികളിൽ പതറുന്നവർ മനസ്സിൽ കുറിച്ചിടുക , തിരിച്ചടികളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയായി പറന്ന സോഫിയയുടെ കഥ . 

തകരാൻ പലവഴി ജയിക്കാൻ ഒരു വഴി

ഉണ്ണി കൊടുങ്ങല്ലൂര്‍
സൗമ്യ ഗുപ്ത
സൗമ്യ ഗുപ്ത

ലക്ഷങ്ങളുടെ കടബാധ്യതയിൽ നിന്ന് കോടിപതിയായവൾ !

നാം തുടങ്ങുന്ന ഓരോ കാര്യങ്ങൾക്കു പിന്നിലും വലിയൊരു പ്ലാനിങ് ഉണ്ടാകും. പക്ഷേ ചിലതൊക്കെ എട്ടുനിലയിൽ പൊട്ടുകയും ചെയ്യും. എന്നുകരുതി ജീവിതം അവിടെ അവസാനിച്ചുവെന്നു കരുതുകയല്ല ചെയ്യേണ്ടത്. വിജയം കണ്ടെത്താൻ മറ്റൊരു വഴി തേടണം. മുംബൈ സ്വദേശിനിയായ സൗമ്യ ഗുപ്ത എന്ന പെൺകുട്ടിയുടെ ജീവിതം വ്യത്യസ്തമാകുന്നതും ആ തിരിച്ചറിവു കണ്ടെത്തി മുന്നേറിയതുകൊണ്ടാണ്. അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ സ്വന്തം പരിശ്രമത്തോടെ ഇന്നു കോടിപതി ആയിരിക്കുകയാണ്.
മുംബൈയിൽ ജനിച്ചു വളർന്ന സൗമ്യയുടെ ജീവിതം ഒരു സിനിമാക്കഥപോലെ അത്ഭുതപ്പെടുത്തുന്നതാണ്. സ്കൂൾ കാലം മുതൽക്കേ പൈലറ്റ് ആവുകയെന്നതായിരുന്നു സൗമ്യയുടെ അ‌ടങ്ങാത്ത ആഗ്രഹം. അങ്ങനെ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി അവൾ യുഎസിലേക്കു പറന്നു. പക്ഷേ വളരെ ചിലവേറിയ ആ പഠനം പാതിവഴിയിൽ വച്ച് ഉപേക്ഷിക്കേണ്ടി വന്നു. 2008ലുണ്ടായ സാമ്പത്തിക മാന്ദ്യവും പഠനത്തെ ഉലച്ചിരുന്നു. ജോലിയില്ലാതെ പഠനം പൂർത്തിയാകാതെ ഒരുവൾ അമ്പതുലക്ഷം കടബാധ്യതയുമായി വീട്ടിൽ വന്നിരുന്നത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല.
താൻ ഒന്നിനും കൊള്ളാത്തവളാണെന്നും പരാജയമാണെന്നും കുടുംബക്കാർ ചിത്രീകരിച്ചു. വിഷാദരോഗത്തിന് അടിമപ്പെടുമെന്ന ഘട്ടം വരെയായി. ഒരുപരിധി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയുംവരെ നിശബ്ദത മുറിച്ചു താൻ ജോലിക്കു പോയി തുടങ്ങണമെന്നു നിർദ്ദേശിച്ചു. പക്ഷേ പ്ലസ്ടു മാത്രം പാസായ ഒരു പെൺകുട്ടിക്ക് അത്രപെട്ടെന്നൊരു ജോലി കിട്ടുകയെന്നത് എളുപ്പമായിരുന്നില്ല. അങ്ങനെ ഇരുപതാം വയസിൽ സൗമ്യ കാൾസെന്ററില്‍ ജോലിക്കു കയറിത്തുടങ്ങി. ഇരുപതിനായിരം രൂപ പ്രതിഫലത്തിലായിരുന്നു തുടക്കം.
പക്ഷേ ഒരു തരിമ്പുപോലും താൽപര്യം ഇല്ലാതെ ചെയ്യുന്ന ജോലി നാൾക്കുനാൾ മടുപ്പിക്കുന്നതായിരുന്നു. അങ്ങനെ അമ്മയാണ് തനിക്കെന്താണ് ഇഷ്ടം ആ മേഖലയിൽ ശ്രദ്ധ െകാടുക്കാൻ പറയുന്നത്. അന്നാണ് വസ്ത്രങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. കുറച്ചു വസ്ത്രങ്ങൾ വിറ്റഴിക്കാനുള്ള സ്ഥലം വീട്ടിൽ തന്നെ ഒരുക്കണമെന്ന് അമ്മയോടു പറഞ്ഞു. അന്ന് അമ്മ യെസ് പറഞ്ഞതോടെ 'ടെൻ ഓൺ ടെൻ' എന്ന സ്ഥാപനം തുടങ്ങുകയായി. വീട്ടുകാർക്ക് സാമ്പത്തികമായി തന്നെ സഹായിക്കാൻ കഴിയില്ലെങ്കിലും അവർ മറ്റെല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു. തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരാളെ കണ്ടെത്തി, പക്ഷേ വലിയ ബ്രാൻഡുകൾ കയറ്റി അയക്കുന്ന അയാളിൽ നിന്ന് ഒത്തിരി വസ്ത്രങ്ങൾ എടുക്കാനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല. അങ്ങനെ മുപ്പതു പീസ് തുണികൾ മാത്രം വച്ച് വീട്ടിൽ തന്നെ ചെറിയൊരു എക്സിബിഷൻ നടത്തി. പതിയെ തുണിത്തരങ്ങളുടെ എണ്ണം വർധിക്കാനും ശരിയായ ബിസിനസിന്റെ പാതയിലേക്ക് ഉയരാനും തുടങ്ങി.
തുടർന്നുള്ള നാളുകൾ തന്റെ വസ്ത്രങ്ങളെ എങ്ങനെ വിപണിയിൽ പ്രശസ്തമാക്കാം എന്ന ചിന്തകളുടേതായിരുന്നു. ഫാഷൻ പോർട്ടലുകളിൽ തന്റെ ബ്രാൻഡിന് ഇടംനേടണമെങ്കിൽ വസ്ത്രങ്ങളുടെ നല്ല പടങ്ങൾ വേണമായിരുന്നു. പക്ഷേ അതെടുക്കാനുള്ള മികച്ച ക്യാമറ കയ്യിലില്ല താനും. അങ്ങനെ ഒരു ഫൊട്ടോഗ്രാഫർ സുഹൃത്തിനെ കണ്ട് കാര്യം അവതരിപ്പിച്ചു. അടുത്ത ഘട്ടം ഒരു മോഡലിനെ തിരയലായിരുന്നു. പക്ഷേ അതിനുള്ള പണവും കയ്യിലില്ല അങ്ങനെ തന്റെ ചേച്ചിയുടെ സുഹൃത്തു കൂടിയായ മോഡൽ ബോസ്കി തയാറാണെന്ന് അറിയിച്ചു.
വിറ്റുവരവ് നല്ല രീതിയിൽ കിട്ടാനായി മൂന്നുമാസത്തോളം എടുത്തു. പണം തിരിച്ചും മറിച്ചും മാക്സിമം പിശുക്കി ജീവിച്ചു. വെറും ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയാണെന്ന് ഓർക്കണം. ഒരു ലോൺ പോലും എടുക്കാനുള്ള പ്രായം തികഞ്ഞിരുന്നില്ല. അങ്ങനെ കൊളേജ് വിദ്യാർഥികളെ സംഘടിപ്പിച്ച് ഫൊട്ടോഷൂട്ട് നടത്തി. പതിയെ ടെൻ ഓൺ ടെൺ പ്രസിദ്ധിയാർജിച്ചു തുടങ്ങി. 60 തുണിത്തരങ്ങൾ കൊണ്ടു തുടങ്ങിയ സ്ഥാനത്ത് ഇന്ന് ആറ് ലക്ഷമായി. ബോംബെയുട ഹൃദയമധ്യത്തിൽ തന്നെ സ്ഥാപനം തുടങ്ങുകയും ഐസ്ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ന് മാസം 1.25 കോടിയും വർഷത്തിൽ 10-15 കോടിയുമാണ് ടെൻ ഓൺ ടെന്നിന്റെ വിറ്റുവരവ്.
ചെറുപ്രായത്തിൽ തന്നെ വിജയത്തിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും സൗമ്യ തന്റെ കഴിഞ്ഞകാലത്തെ മറക്കുന്നില്ല. സമൂഹത്തിനു നിങ്ങളുടെ തോൽവികൾ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്താൻ കഴിയും. പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ടു പോവുകയാണു വേണ്ടത്. മറ്റുള്ളവർ എന്തു കരുതും എന്നതിനല്ല നിങ്ങളുടെ സന്തോഷത്തിനും ഇഷ്ടത്തിനുമാണ് പ്രാധാന്യം നൽകേണ്ടത്. ലോകം നിങ്ങളുടെ വിജയത്തെ കാണാൻ ശ്രമിക്കുന്നതിനേക്കാൾ കുറവുകളിലാകും ശ്രദ്ധ ചെലുത്തുന്നത്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം- സൗമ്യ പറയുന്നു.

Tuesday, 29 November 2016

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി Keralakaumudi Daily |

ഉണ്ണി കൊടുങ്ങല്ലൂര്‍

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ട് ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് കയറാൻ സ്ത്രീകളെ അനുവദിക്കുമെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ചുരിദാറിന് മുകളിൽ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കയറാവൂ എന്നാണ് നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാരാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാർ ധരിച്ച് പ്രവേശിക്കാൻ നേരത്തെ അനുവദിച്ചിരുന്നു.

ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സെപ്തംബർ 29 നാണ് ഹൈക്കോടതി എക്സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയത്. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിൽ, മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്. കാലാകാലങ്ങളിൽ സമൂഹത്തിൽ ഉണ്ടാവുന്ന വസ്ത്ര ധാരണ രീതിയാണ് ക്ഷേത്രത്തിൽ അവലംബിച്ചു വരുന്നതെന്നും ചുരിദാർ ഇപ്പോൾ വ്യാപകമായ നിലയ്ക്ക് അത് ധരിച്ചുവരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല എന്ന വാദവും കണക്കിലെടുത്താണ് പുതിയ തീരുമാനം. കാലം മാറിയതോടെ ക്ഷേത്രത്തിൽ സൗണ്ട് സിസ്‌റ്റം, ടെലിഫോൺ, ക്യാമറ, സി.സി.ടി.വി. മെറ്റൽ ഡിറ്റക്ടർ, ഓട്ടോമാറ്റിക് സ്പീഡ് ഫോൾ‌‌ഡിംഗ് ‌ഡോർ തുടങ്ങിയവയൊക്കെ വന്നിട്ടുണ്ട്. അതിനാൽ തന്നെ കാലാനുസൃതമായ മാറ്റം ആകാമെന്ന് ക്ഷേത്രം അധിക‌ൃതരും നിലപാടെടുത്തു.

എന്നാൽ, കാലാകാലങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റരുത് എന്നായിരുന്നു ക്ഷേത്രം തന്ത്രിയും ചില സംഘടനകളുടേയും നിലപാട്. തിരുവിതാംകൂർ രാജകുടുംബത്തിലും ഇതു സംബന്ധിച്ച് രണ്ടഭിപ്രായമാണുള്ളത്.

Thursday, 10 November 2016

ഞാനൊന്ന് പിണങ്ങിയപ്പോ എന്റെ ബെറ്റർ ഹാഫ് എനിക്കയച്ചു തന്നതാ

ഉണ്ണി കൊടുങ്ങല്ലൂര്‍☘ *ഭാര്യയെക്കുറിച്ച് ചില കാര്യങ്ങൾ* ☘
1. _അവൾ എല്ലാം തികഞ്ഞവളല്ല,_
*അവളോട് ക്ഷമിക്കുക.*
2. _അവൾ നിന്റെ അസ്ഥിയുടെ അസ്ഥിയാണ്.._
*അത് തകർക്കരുത്.*
3. _അവൾ നിനക്ക് കിട്ടിയ സമ്മാനമാണ്,_ *അംഗീകരിക്കുക.*
4. _അവൾ വിലമതിക്കാനാവാത്ത മുത്താണ്,_
*അതിനെ മിനുക്കിയെടുക്കുക.*
5. _അവൾ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്,_
*പിണങ്ങരുത്.*
6. _അവൾ നിങ്ങളുടെ സന്തോഷമാണ്,_
*പരിപാലിക്കുക.*
7. _അവൾ നിനക്ക് സന്തോഷിക്കാൻ ഉള്ളതാണ്,_
*അവളെയും സന്തോഷിപ്പിക്കുക.*
8. _അവൾ നിന്റെ ജീവന്റെ ഭാഗമാണ്,_
*വേദനിപ്പിക്കരുത്.*
9. _അവൾ സെക്സ് നു മാത്രം ഉള്ളതല്ല,_
*പ്രശ്നങ്ങളിലും കൂടെ നിർത്തുക.*
10. _അവൾ നിന്റെ ശത്രു അല്ല,_
*പ്രോത്സാഹിപ്പിക്കുക.*
11. _അവൾ ഒരു വനിതയാണ്,_
*ബഹുമാനിക്കുക.*
12. _അവൾ നിന്റെ മാത്രമാണ്,_
*താരതമ്യം പാടില്ല.*
13. _അവൾ ഒരു പളുങ്ക് പാത്രമാണ്,_
*സൂക്ഷിച്ചു കൈകാര്യം ചെയ്യുക.*
14. _അവൾ ഒരു രാജ്ഞിയാണ്,_
*ആഘോഷിക്കുക.*
15. _അവൾ ഒരു ഉപ്പുചാക്കല്ല ,_
*തല്ലരുത്.*
16. _അവൾ ഒരു കളിയല്ല,_
*കളിയാക്കരുത്.*
17. _അവൾ നിന്നെ മാത്രം സ്നേഹിക്കുന്നവളാണ്,_
*പ്രശംസിക്കുക.*
18. _അവൾ വിഡ്ഢിയല്ല,_
*അവളുടെ ഉപദേശം കേൾക്കുക.*
19. _അവൾ വേലക്കാരിയല്ല,_
*ഇടക്കൊക്കെ അവളെ സഹായിക്കുക.*
20. _അവൾ നിന്റെ ഉത്തരവാദിത്വമാണ്,_
*അത് നിറവേറ്റുക.*
21. _അവളാണ് നിനക്ക് പ്രധാനം,_
*ആ സ്ഥാനം ആർക്കും നൽകരുത്.*
22. _അവൾക്ക് നിന്റെ സഹായം ആവശ്യമുണ്ട്,_
*സഹായിക്കുക.*
23. _അവൾ വിലപിടിച്ചതാണ്,_ *കൂടുതൽ മൂല്യം നീ നൽകുക.*
24. _അവൾ നിന്റെ കിരീടമാണ്._
*അവളെ ഒഴിവാക്കരുത്.*
25. _അവൾ ദൈവത്തിന്റെ സമ്മാനമാണ്,_
*ഉത്തരം പറയാൻ നീ ബാധ്യസ്ഥനാണ്.*
ഇനി സ്നേഹിച്ചു ഞെട്ടിച്ചോ പിന്നല്ലാ.
Note : ഞാനൊന്ന് പിണങ്ങിയപ്പോ എന്റെ ബെറ്റർ ഹാഫ് എനിക്കയച്ചു തന്നതാ 
കടപ്പാട് :Sunilkumar Vidhyadharan 🙂😉😁കടപ്പാട് 

Thursday, 3 November 2016

മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു:വെളിപ്പെടുത്തലുമായി യുവതി

ഉണ്ണി കൊടുങ്ങല്ലൂര്‍

മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു:വെളിപ്പെടുത്തലുമായി യുവതി


വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ തന്നെ റഫീഖ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.
Published: Nov 4, 2016, 08:22 AM IST

ഷൊര്‍ണൂര്‍: ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവതിയുടെ പരാതി. തൃത്താല ചാത്തനൂര്‍ സ്വദേശി റഫീഖിനെതിരെയാണ് പീഡനത്തിനിരയായ ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിനി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് കുളപ്പുള്ളി സ്വദേശിനിയായ യുവതി ചാത്തനൂര്‍ ഇട്ടോണം സ്വദേശിയായ റഫീഖിനെ പരിചയപ്പെടുന്നത്. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ തന്നെ റഫീഖ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയും റഫീഖ്  പലതവണ പീഡിപ്പിച്ചുവെന്ന് ഇവര്‍ വെളിപ്പെടുത്തി.
ഇയാള്‍ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍ പ്രതികരിച്ചതോടെ ഇയാള്‍ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ഇവരുടെ നഗ്ന ദൃശ്യങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചെന്നും ആരോപണമുണ്ട്. റഫീഖ് നിരവധി സുഹൃത്തുക്കള്‍ക്ക് തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയതായും യുവതി പരാതിപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പരാതിയെ തുടര്‍ന്ന് സപ്തംബര്‍ ഒന്നിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ആരോപണ വിധേയനായ റഫീഖിനെ പിടികൂടിയിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷവും പ്രതി സോഷ്യല്‍ മീഡിയയിലടക്കം സജീവമാണെന്നും അവര്‍ പറയുന്നു.
എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റഫീഖ് മുംബൈയിലുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മട്ടാഞ്ചേരിയിൽ അറസ്റ്റിലായ ഷഹബാന്റെ വലയിൽ വീണത് 20തോളം സ്ത്രീകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഫേസ്‌ബുക്കിലൂടെ പരിചയപ്പെടും; പിന്നെ വാട്‌സ് ആപ്പിലൂടെ അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയക്കും; വലയിലാകുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്‌മെയ്ൽ ചെയ്ത് സ്വർണവും പണവും കൈവശപ്പെടുത്തും; മട്ടാഞ്ചേരിയിൽ അറസ്റ്റിലായ ഷഹബാന്റെ വലയിൽ വീണത് 20തോളം സ്ത്രീകൾ

കൊച്ചി: സോഷ്യൽ മീഡിയകളെ ഉപയോഗിച്ച് തട്ടിപ്പു ശീലമാക്കിയ നിരവധി പേർ കേരളത്തിലുണ്ട്. അനുദിനം ഇത്തരക്കാരെ കുറിച്ചുള്ള വാർത്തകളും പുറത്തുവരാറുണ്ട്. സ്ത്രീകളെ വലവീശിപ്പിടിക്കാൻ വേണ്ടി എല്ലാവിധ തയ്യാറെടുപ്പുകളുമായി നിരവധി ക്രിമിനലുകളാണ് സോഷ്യൽ മീഡിയയിൽ തയ്യാറെടുപ്പുമായിരിക്കുന്നത്. ഇവരുടെ ചതിയിൽ പെട്ട് ജീവിതം ഹോമിക്കപ്പെട്ട പെൺകുട്ടികൾ നിരവധിയാണ്. ഇത്തരം ക്രിമിനലുകളിൽ ഒരാളാണ് കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിൽ അറസ്റ്റിലായ കെ എസ് ഷെഹബാൻ(25).
ഫേസ്‌ബുക്കിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സാമ്പത്തികമായും ശാരീരികമായും ചൂഷണംചെയ്യുന്ന വ്യക്തിയാണ് ഷഹബാൻ. ഫോർട്ട് കൊച്ചി എസ്.ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റിലായത്. നിരവധി സ്ത്രീകളെ കബളിപ്പിച്ച് ഇയാൾ പണവും സ്വർണ്ണാവും മാനവും കവർന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്.
സ്ത്രീകളുമായി ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിക്കുകയും തുടർന്ന് വാട്ട്‌സ്ആപ്പിലൂടെ അശ്‌ളീല വിഡിയോകളും സന്ദേശങ്ങളും അയച്ച് വരുതിയിലാക്കുകയുമാണ് ഇയാളുടെ രീതി. വലയിലാകുന്ന സ്ത്രീകളുടെ അശ്‌ളീല ചിത്രങ്ങൾ കൈക്കലാക്കി ബ്‌ളാക്‌മെയിൽ ചെയ്ത് സ്വർണവും പണവും കൈവശപ്പെടുത്തും. ഭീഷണിക്ക് വഴങ്ങാത്തവരുചെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകും ചെയ്യുന്നതാണ് ഇയാളുടെ രീതി.
ആവശ്യപ്പെടുന്ന സ്വർണം നൽകാതിരിക്കുകയോ തിരിച്ചുചോദിക്കുകയോ ചെയ്താൽ നഗ്‌നഫോട്ടോകളും വിഡിയോകളും നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശിനിയായ വീട്ടമ്മ ഡെപ്യൂട്ടി കമീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ഫോർട്ട് കൊച്ചി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനംചെയ്ത് മരട് ന്യൂക്‌ളിയസ് മാളിൽ വിളിച്ചുവരുത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ ഇത്തരത്തിൽ ഇരുപതോളം സ്ത്രീകളെ ചൂഷണം ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും വധശ്രമം അടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർ മനാഫ്, സിവിൽ പൊലീസ് ഓഫിസർമാരായ എം.എ. ജോൺ, ജി. രാജേഷ്, ശ്രീനാഥ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.