Showing posts with label ഓണം. Show all posts
Showing posts with label ഓണം. Show all posts

Sunday, 2 October 2016

ഓണം ബംപര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഗണേശന്‌

ഉണ്ണി കൊടുങ്ങല്ലൂര്‍

ഓണം ബംപര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഗണേശന്‌


രണ്ടാഴ്ചയ്ക്ക് ശേഷം ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോള്‍ ആണ് ഭാഗ്യദേവത കടാക്ഷിച്ച മലയാളി താനാണെന്ന് ഗണേശന്‍ തിരിച്ചറിഞ്ഞത്.
Published: Oct 2, 2016, 06:49 PM IST

തൃശ്ശൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍  മുഴുവന്‍ ചര്‍ച്ച ചെയ്ത ആ അജ്ഞാത ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കേരള ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ ഓണം ബംപര്‍ ജേതാവ് പാലക്കാട് ചേരാമംഗലം പഴംതറ സ്വദേശി ഗണേശനാണ്.
എട്ട് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഗണേശന്‍ സ്വന്തം വീട്ടില്‍ മറന്നുവച്ചതോടെയാണ് അപൂര്‍വ്വ സൗഭാഗ്യത്തിനുടമയെ ലോകമറിയാന്‍ വൈകിയത്.
വല്ലച്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശന്‍ അവധിക്കായി വീട്ടിലേക്ക് പോകുംവഴിയാണ് ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് വാങ്ങിയത്. ഫലമറിയുമ്പോള്‍ നോക്കുന്നതിനായി വീട്ടില്‍ വച്ച ടിക്കറ്റ് അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ കൂടെ കരുതുവാന്‍ ഗണേശന്‍ മറന്നു.
ഓണം ബമ്പര്‍ ജേതാവിനെ തേടി മാധ്യമങ്ങളും നാട്ടുകാരും അന്വേഷണം നടത്തുമ്പോള്‍ തന്റെ വര്‍ക്ക്‌ഷോപ്പ് ജോലിയില്‍ മുഴുകിയ ഗണേശന്‍ രണ്ടാഴ്ചയ്ക്ക് ശേഷം ശനിയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കൈവശമുള്ള ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോഴാണ്‌ ഭാഗ്യദേവത കടാക്ഷിച്ച മലയാളി താനാണെന്ന് തിരിച്ചറിഞ്ഞത്.
സമ്മാനം തനിക്ക് തന്നെയെന്ന്‌ ഉറപ്പാക്കിയതോടെ ഗണേശന്‍ ബന്ധുകള്‍ക്കും സുഹൃത്തുള്‍ക്കും ഒപ്പം സമീപത്തെ എസ്ബിഐ ബാങ്ക് മാനേജറുടെ വീട്ടിലെത്തി ടിക്കറ്റ് കൈമാറി.

Friday, 30 September 2016

വിശക്കുന്ന വയറുകൾ ഇല്ലാത്ത വൈക്കം

ഉണ്ണി കൊടുങ്ങല്ലൂര്‍

വിശക്കുന്ന വയറുകൾ ഇല്ലാത്ത വൈ

ക്കം

‘നിങ്ങൾ ഇന്ന് ഒരുനേരമെങ്കിലും ഭക്ഷണം കഴിച്ചോ, ഇല്ലെങ്കിൽ ഭക്ഷണം കഴിച്ചിട്ടു പോകൂ’– ഇതെ‌ാരു സ്നേഹപൂർവമായ ക്ഷണമാണ്. വൈക്കം നഗരത്തിൽ താലൂക്കാശുപത്രി റോഡിൽ സഞ്ചരിക്കുമ്പോൾ വഴിയോരത്തു കാണുന്ന ബോർഡിലാണ് ഭക്ഷണം കഴിക്കാനുള്ള ക്ഷണം എഴുതിയിരിക്കുന്നത്. വൈക്കം റോട്ടറി ക്ലബ്ബിന്റെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഒരുനേരം എങ്കിലും ഭക്ഷണം കഴിക്കാത്തവർക്കു ഭക്ഷണം നൽകുന്ന പരിപാടി ജൂലൈ ഒന്നുമുതൽ നടപ്പാക്കിയത്.ഭക്ഷണം കഴിക്കാത്തവർ എത്തിയാൽ അവർക്കു റോട്ടറി ക്ലബ് കൂപ്പ‌ൺ നൽകി സമീപത്തെ ഭക്ഷണശാലയിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്.
ദിവസം അഞ്ചാറുപേർ ഭക്ഷണം കഴിക്കാനായി സമീപിക്കാറുണ്ടെന്നു റോട്ടറി ഭാരവാഹികൾ പറഞ്ഞു.അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ മണ്ണിൽ പട്ടിണിക്കാരുണ്ടാൻ പാടില്ലെന്നാണു വയ്പ്. വൈക്കത്ത് എത്തുന്ന ആർക്കും ഭക്ഷണത്തിനു കുറവുണ്ടാകാറില്ല. വൈക്കം മഹാദേവക്ഷേത്രത്തിൽ പ്രാതലും അന്നദാനവും രാത്രി ഭക്ഷണവും ഉണ്ട്. വൈക്കം താലൂക്കാശുപത്രിയിൽ സന്നദ്ധ സംഘടനകളുടെയും വൈക്കം ഫെ‌ാറോന പള്ളിയുടെയും നേതൃത്വത്തിലും മുടങ്ങാതെ ഉച്ചഭക്ഷണം നൽകുന്നുണ്ട്.

Thursday, 22 September 2016

പൂവന്‍കോഴിക്ക് വില 22,500 രൂപ

ഉണ്ണി കൊടുങ്ങല്ലൂര്‍
കാക്കൂർ  എവർഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന മത്സര ലേലം     
കാക്കൂർ  എവർഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന മത്സര ലേലം     

ഓണലേലം പൊടിപൊടിച്ചു; ഒരു പൂവന്‍കോഴിക്ക് വില 22,500 രൂപ


അന്‍പത് രൂപയിലാണ് ലേലം തുടങ്ങിയത്. പിന്നീട് നടന്ന ഓരോ ഘട്ടത്തിലുമുള്ള ലേലംവിളിയില്‍ നല്‍കേണ്ട തുകയുടെ വലിപ്പം ഉയര്‍ന്നു
Published: Sep 22, 2016, 01:00 AM IST

കൂത്താട്ടുകുളം: ഓണാഘോഷത്തിനിടയിലെ മത്സര ലേലം വിളിയില്‍ ഒരു പൂവന്‍കോഴിക്ക് ലഭിച്ചത് 22,500 രൂപ. കാക്കൂര്‍ എവര്‍ഷൈന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന മത്സര ലേലംവിളിയിലാണ് പൂവന്‍കോഴിയുടെ വില 22,500 ല്‍ എത്തിയത്.

അന്‍പത് രൂപയിലാണ് ലേലം തുടങ്ങിയത്. പിന്നീട് നടന്ന ഓരോ ഘട്ടത്തിലുമുള്ള ലേലംവിളിയില്‍ നല്‍കേണ്ട തുകയുടെ വലിപ്പം ഉയര്‍ന്നു. ലേലത്തിനൊടുവില്‍ കാക്കൂരിലെ ഫര്‍ണിച്ചര്‍ കടയുടമ ബാലകൃഷ്ണന്റെ മകന്‍ വീഡിയോഗ്രാഫറായ സനൂപ് ബാലകൃഷ്ണന്‍ കോഴിയെ സ്വന്തമാക്കി. അവസാനം 22,500 ലെത്തി ലേലം ഉറപ്പിക്കുകയായിരുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി ക്ലബ്ബുകളുടെ ധനശേഖരണാര്‍ത്ഥം ഇത്തരം ലേലം സാധാരണമാണ്. അടിസ്ഥാന വിലയില്‍ എത്ര കൂട്ടി വിളിക്കുന്നുവോ അത് ലേലം ചെയ്യുന്നയാളെ ഏല്‍പ്പിക്കണം. അതില്‍ കൂട്ടി ആര്‍ക്കും വിളിക്കാം. പക്ഷേ കൂട്ടിവിളിച്ച തുക ലേലക്കാരനെ ഏല്‍പ്പിക്കണം. നിശ്ചിത തുക കഴിയുമ്പോള്‍ ഇത്ര തുക നല്‍കുന്നവര്‍ക്കേ വീണ്ടും ലേലം വിളിക്കാനാകൂ.

Thursday, 15 September 2016

പടുകൂറ്റൻ പൂക്കളങ്ങളൊരുക്കി തിരുവോണത്തെ വരവേറ്റ് തിരുവനന്തപുരം

ഉണ്ണി കൊടുങ്ങല്ലൂര്‍

പടുകൂറ്റൻ പൂക്കളങ്ങളൊരുക്കി തിരുവോണത്തെ വരവേറ്റ് തിരുവനന്തപുരം

തിരുവനന്തപുരം∙ തിരുവനന്തപുരത്തിന്റെ തെക്കൻപ്രദേശങ്ങളിൽ തിരുവോണത്തെ വരവേറ്റത് പടുകൂറ്റൻ പൂക്കളങ്ങളൊരുക്കി. ഗ്രാമങ്ങളിൽ ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം വരെ പൊടിപൊടിച്ചാണ് നാട്ടുകാർ പൂക്കളങ്ങൾ തയാറാക്കിയത്. നാടൻതലപന്തു മത്സരവും മാവേലി വേഷധാരികളുമെല്ലാം അതിർത്തിഗ്രാമങ്ങളെ ആഘോഷലഹരിയിലാക്കി.
തമിഴ്നാട്ടിലെ തോവാള, ദിണ്ഡിഗൽ, കർണാടകയിലെ മൈസൂർ എന്നിവിടങ്ങളിൽ നിന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ പൂക്കളാണ് തലസ്ഥാനജില്ലയുടെ തെക്കൻഗ്രാമങ്ങളെ വർണാഭമാക്കിയത്. കൂറ്റൻ പൂക്കളങ്ങൾ ആസ്വദിക്കാൻ പുലർച്ചെ മുതൽ നാട്ടുകാർ ഒഴുകിയെത്തി. ക്ലബുകളും റസിഡൻസ് അസോസിയേഷനുകളും സൗഹൃദസംഘങ്ങളുമാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.
നെയ്യാറ്റിൻകര പട്ടണത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നതിന് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൂറ്റൻ ഓണത്തുമ്പിയെയാണ് ഒരുക്കിയത്. നാടൻ തലപന്തുകളിയും തെക്കൻ തിരുവനന്തപുരത്തെ ആഘോഷങ്ങളെ വീറുറ്റതാക്കി. 

Wednesday, 14 September 2016

ഓണവും നാണവും

ഉണ്ണി കൊടുങ്ങല്ലൂര്‍
ഇന്നലെയും ഇന്നുമായി അമിത്ഷാ ആശംസകൾ അർപ്പിച്ച പോസ്റ്റുകൾ ആണിത്.... ഒന്നാമത്തേതിൽ എല്ലാവർക്കും( മലയാളികൾ എന്നല്ല ) രണ്ടാമത്തേതിൽ മലയാളികൾക്കും എന്ന് പറയുന്നുണ്ട്. ഏതു ഏതാണെന്നുള്ള വിവരം അദേഹത്തിനു ഉണ്ട്. കഴിഞ്ഞ എന്റെ പോസ്റ്റിനു മറുപടി പറഞ്ഞ ഒരു സഹോദരനെ ഒരുകാര്യം കൂടി ഓർമ്മിപ്പിക്കാൻ ആണ് ഈ പോസ്റ്റ്.
കുടവയറും കൊമ്പന്‍ മീശയുമായി കോമാളി വേഷം കെട്ടിയ മഹാബലി ... മഹാബലിയെ ചവുട്ടി താഴ്ത്തിയ അസൂയക്കാരന്‍ വാമനന്‍ .. ഓണമെന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന ചിത്രങ്ങള്‍ ഇതൊക്കെയാണ് .
എന്താണ് ഓണം .. ? ആരായിരുന്നു മഹാബലി ..?
ആരാണ് വാമനന്‍ ..? ഇതറിയുന്നതിന് മുന്‍പ് പരശുരാമനെ കുറിച്ച് പറയേണ്ടിയിരിക്കുന്നു .
പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം . എന്നാല്‍ പരശുരാമന്‍ കേരളം സൃഷ്ടിക്കുകയല്ല പകരം കടലിലാണ്ട പ്രദേശത്തെ സമുദ്ധരിക്കുകയാണ് ചെയ്തത് എന്ന് ആദ്യം മനസ്സിലാക്കുക .
പരശുരാമന്‍ കേരളം സൃഷ്ടിക്കുന്നതിന് മുന്‍പാണ് വാമനാവതാരം . പിന്നെങ്ങനെ മഹാബലി കേരളം ഭരിച്ച രാജാവാകും . മഹാബലി കേരളം ഭരിച്ചിരുന്ന രാജാവായിരുന്നെന്ന് ശ്രീമദ് ഭാഗവതത്തിലോ മറ്റ് പ്രാചീന പ്രമാണങ്ങളിലോ പരാമര്‍ശിക്കുന്നില്ല . ആ വിശ്യാസം നമ്മളിലേക്ക് വന്നതിന്‍റെ ആരംഭം സ്വാതന്ത്രാനന്തര ഭാരതത്തിലെ പാഠപുസ്തകങ്ങളിലൂടെ . അതായത് അത്ര വയസ്സേ ആ വിശ്വാസത്തിനുള്ളൂ .
മഹാബലി ഭൂമി ഭരിച്ചിരുന്നൊരു രാജാവായിരുന്നു എന്നതാണ് സത്യം . അത് കേരളമായിരുന്നെന്ന് എവിടെയും പറയുന്നില്ല .
മനുഷ്യന്‍ ഭരിക്കുന്ന ഇടമാണ് ഭൂമി . ദേവന്‍ ഭരിക്കുന്ന ഇടമാണ് സ്വര്‍ലോകം . അസുരന്‍ ഭരിക്കുന്ന ഇടമാണ് പാതാളം ( ഈ പാതാളമെന്ന് പറയുന്നത് ഒരിക്കലും നരകമെന്ന് തെറ്റിദ്ദരിക്കരുത് . സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരമായാണ് പാതാളത്തിലെ പല വര്‍ണ്ണനകളും )
പാതാളം ഭരിക്കുന്ന വിഷ്ണുഭക്തനായ മഹാബലിക്ക് ഭൂമിയെ ഭരിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നു . അപ്രകാരം ഭൂമിയില്‍ ഭരണം തുടങ്ങിയ അദ്ദേഹത്തിന് അടുത്തതായി സ്വര്‍ലോകം ഭരിക്കാനുള്ള ആഗ്രഹം ഉണ്ടാവുകയാണ് . ഈ വിവരമറിഞ്ഞ ദേവന്മാര്‍ വേദനയോടെ മഹാവിഷ്ണുവിനെ സമീപിക്കുകയാണ് .
ഈ സമയം പ്രശ്ന പരിഹാരത്തിനായി വാമനരൂപം പൂണ്ട മഹാവിഷ്ണു ഭൂമിയിലേക്ക് പോവുകയും , മൂന്നടി സ്ഥലത്തിനായി മഹാബലിയോട് പ്രാര്‍ത്ഥിക്കുകയുമാണ് . ധര്‍മ്മിഷ്ടനായ മഹാബലി അപ്രകാരം സമ്മതിക്കുന്നു . രണ്ടടി കൊണ്ട് തന്നെ ഭൂമി മുഴുവന്‍ അളന്ന് കഴിഞ്ഞതിനാല്‍ തന്‍റെ വാക്കിനെ പൂര്‍ത്തീകരിക്കുവാന്‍ തന്‍റെ ശിരസ്സില്‍ പാദം വച്ച് അനുഗ്രഹിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്ന മഹാബലിയേയാണ് പിന്നെ നാം കാണുന്നത് .
അവിടെ ഭഗവത് പാദസ്പര്‍ശം ഉണ്ടായി എന്നതാണ് അല്ലാതെ ചവുട്ടി താഴ്ത്തി എന്ന് പറയുന്നില്ല . പകരം മഹാബലിയെ അനുഗ്രഹിച്ച് സുതലം എന്ന പാതാളത്തിലേക്ക് പറഞ്ഞയക്കുകയാണ് വാമനന്‍ .
താരതമ്യേന അര്‍വ്വാചീനനായ മേല്‍പ്പുത്തൂര്‍ ഭഗവദ്പാദത്തെക്കുറിച്ച് നാരായണീയത്തിന്റെ അന്തിമഭാഗത്ത് ഇപ്രകാരം പറയുന്നുണ്ട്:
”യോഗീന്ദ്രാണാം ത്വദംഗ്വേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ ഭക്താനാം കാമവര്‍ഷദ്വിതരു കിസലയം ദേവ തേ പാദമൂലം” (യോഗീന്ദ്രന്മാര്‍ക്ക് നിന്റെ അംഗങ്ങളില്‍ അങ്ങേയറ്റം പ്രിയപ്പെട്ടതും, മോക്ഷകാമികളുടെ നിവാസസ്ഥാനവും ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന കല്പവൃക്ഷത്തളിരും നിന്റെ കാലടികളാണല്ലോ എന്നതാണ് ഇതിന്റെ ആശയം).ഇപ്രകാരം തനിക്ക് അര്‍ഹതയില്ലാത്ത, ലോകങ്ങളുടെ കൂടി ഭരണസാരഥ്യം വഹിച്ച് വീണ്ടും അതിലുപരി കാംക്ഷ വയ്ക്കുന്ന ആ ഭക്തോത്തംസത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നു വാമനാവതാര.
ആ ഭക്തന്റെ സ്വര്‍ല്ലോകഭരണം എന്ന ആഗ്രഹത്തിനും നിവൃത്തി വരത്തക്ക രീതിയില്‍ അനുഗ്രഹവും (അടുത്ത മന്വന്തരത്തില്‍ ഐന്ദ്രപദവി) നല്‍കിയാണ്, മഹാബലിയെ യാത്രയയ്ക്കുന്നത്. കൂടാതെ ഭഗവാന്‍ താന്‍തന്നെ ബലിയുടെ കൊട്ടാരത്തില്‍ ദ്വാരപാലകനായി നിന്നുകൊള്ളാം എന്നു പറയുന്നതും ശ്രദ്ധേയമാണ്. ഭഗവാന്‍ ബലിയോട് പറയുന്നത് ”രക്ഷിഷ്യേ സര്‍വതോ fഹംത്വാം സാനുഗം സപരിച്ഛദം, സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാന്‍,” എന്നത്രേ! (നിന്റെ സര്‍വ്വതുകളോടുംകൂടി ഞാന്‍ നിന്നെ എല്ലാടവും രക്ഷിക്കും, എന്നും സന്നിഹിതനായിരിക്കുന്ന എന്നെ നീ കാണും) .
മഹാബലിയുടെ വാഗ്ദാനപാലനാന്തരം ഭഗവാന്‍ നല്‍കുന്ന ഒരനുഗ്രഹം, നീ സുതലത്തില്‍ സസുഖം വാണാലും, അവിടെ ഞാന്‍ നിന്റെ ദ്വാരപാലകനായി ഗദാപാണിയായി ഉണ്ടാകും എന്നീപ്രകാരമാണ്. ഇതേക്കുറിച്ച്, അവിടെയെത്തിച്ചേര്‍ന്ന ബലിയുടെ പിതാമഹാനായ പ്രഹ്ലാദന്‍ പറയുന്നത് ഇപ്രകാരമാണ്. ” നേമം വിരിഞ്ചോ ലഭതേ പ്രസാദം, ന ശ്രീര്‍ന ശര്‍വഃ കിമുതാപരേ തേ, യന്നോ അസുരാണാമസി ദുര്‍ഗ്ഗപാലോ വിശ്വാഭിവന്ദ്യൈരപി വന്ദിതാങ്ഘ്രിഃ”. (ഇത്തരം ഒരു ഭാഗ്യം ബ്രഹ്മാവിനോ, ലക്ഷ്മിക്കോ, ശിവനോ മറ്റാര്‍ക്കുമോ ഇന്നുവരെ ലഭിക്കാത്തതാണ്)
ശ്രീ മഹാബലി ജനിക്കുന്നത്, പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടാണ്. ബലി സ്വതേയും പരമഭക്തനാണ്. സത്യസന്ധനും ധാര്‍മ്മികനും പ്രജാക്ഷേമതല്പരനുമാണ് . അദ്ദേഹത്തിനു ആകെ വന്നുപെട്ട ദുര്‍ഗ്ഗുണം ഐശ്വര്യത്തിലുള്ള അഹന്തയും പിടിച്ചടക്കാനുള്ള ത്വരയുമാണ്. അനര്‍ഹമായത് പിടിച്ചടക്കുവാന്‍ മുമ്പും പല അസുരചക്രവര്‍ത്തികള്‍ക്കും മോഹം തോന്നിയിട്ടുള്ളതും, അവര്‍ അന്നത് സാധിച്ചിട്ടുള്ളതും, വിഷ്ണു അതിനു പരിഹാരം ഉണ്ടാക്കിയിട്ടുള്ളതുമാണ്. അതൊക്കെ അസുരചക്രവര്‍ത്തിമാരുടെ നാശത്തിനും കാരണമായി.
എന്നാല്‍ മഹാബലിയുടെ മുന്നില്‍ ഭിക്ഷയാചിക്കുന്ന വിഷ്ണുവിനെയാണ് വാമനാവതാരത്തില്‍ നാം കാണുന്നത്. അതാണ് മഹാബലിയുടെ മാഹാത്മ്യവും. വാമനജയന്തി ഓണാഘോഷമായി നടത്തുമ്പോഴും ഭക്തപ്രിയനേക്കാളുപരി ഭക്തനെ പ്രധാനിയായി കാണുന്നതിന്റെ കാരണവും ഇതത്രെ!
--------
ആചാരങ്ങള്‍ അറിഞ്ഞ് ആചരിക്കുമ്പോഴേ അതിന് പവിത്രത കൈവരു . അതിനാദ്യം ഓണത്തെ കുറിച്ചും , മഹാബലിയെ കുറിച്ചും , വാമനനെ കുറിച്ചും നമ്മളറിയണം . എങ്കിലേ അടുത്ത തലമുറയിലേക്ക് അത് പകരാന്‍ കഴിയൂ . അല്ലാത്തപക്ഷം ' വാമനനെ സവര്‍ണ്ണനെന്നും മഹാബലിയെ അവര്‍ണ്ണനെന്നും പറയുന്ന കുബുദ്ധികളുടെ ജല്പനങ്ങള്‍ കേട്ട് നമ്മിലും സംശയങ്ങള്‍ ഉടലെടുത്തേക്കാം .
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..
സ്പെഷ്യൽ താങ്ക്സ് Lenin Edayoor
10 Comments
Comments
Manikandan Vimal ippo manasilaylle ee panneende monmare hindukkale matha padanathe ethirkkunnathe ivanmare parayunnathe mathram ariyunnavndaduthe ithokke nadakkoo
Soorsj K "ജ്ഞാനികൾക്കു അറിവ് അനുഗ്രഹവും
വിഡ്ഢികൾക്കു അറിവ് ശത്രുവും ആകുന്നു ..
വിഡ്ഢികൾ ജ്ഞാനമാർഗം തടയുകയും തകർക്കാൻ ശ്രമിക്കുകയും ജ്ഞാനികളെ പരിഹസിക്കുകയും ചെയ്യും .....See More
LikeReply713 hrs
Parkar Kt Very good excellent add all the best & keep itup
LikeReply113 hrs
Jayachandran Singer orupadu samsayangalkkulla marupadiyaanu ee post..Thanks ...
LikeReply111 hrs
Vineesh Cheenikkal ആചാരങ്ങള്‍ അറിഞ്ഞ് ആചരിക്കുമ്പോഴേ അതിന് പവിത്രത കൈവരു .
LikeReply610 hrs
Raveendran Ambalavally Eniyum mansilayillengil poyi chakan parayam pore..
Sanjay Panoor maveli nadu vanidumkalam....sangimaar..poyyenmmmarr...arumillaaaa
Sanjay Panoor kittendathukittiyaleeee..chilarkku...thonnendathu..thonnuuuu...shame
Sreejith Radhakrishnapillai Vivaramilayma thettalallo. Innu tv yil achuthanathan kodiyeriyokke paranjathu kettal manasilakum avarude knowledge maveliyepatti.

Tuesday, 13 September 2016

ഗുരുവായൂരപ്പനു മുന്നിലെ തിരുവോണപ്പൂക്കളം! ഏവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍
ijoy Kothayil shared Thrishivaperoor - തൃശ്ശിവപേരൂർ'spost.
46 mins
തിരുവോണനാളിൽ ഗുരുവായൂരപ്പന്റെ മുന്നിലെ പൂക്കളം !!! എല്ലാവര്‍ക്കും ഓണാശംകള്‍!!!Happy Onam !!!

എല്ലാവര്‍ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
എല്ലാവര്‍ക്കും  എന്‍റെയും  എന്‍റെ  കുടുംബത്തിന്‍റെയും  ഹൃദയം  നിറഞ്ഞ 2016 ഓണം  ആശംസകള്‍ 

Friday, 9 September 2016

ശമ്പളം നേരത്തേ... സംസ്ഥാനത്തെ കേന്ദ്ര ജീവനക്കാര്‍ക്ക് ഓണസമ്മാനം എച്ച്. ഹരികൃഷ്ണന്‍ Mathrubhumi സപ്തംബറിലെ വേതനം 13-ാം തീയതി ലഭിക്കും കോഴിക്കോട്: കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണസമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സപ്തംബറിലെ ശമ്പളം ഓണത്തിനു തലേദിവസം നല്‍കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഓണക്കാലത്ത് കേരളത്തില്‍ നേരത്തെ ശമ്പളം നല്‍കുന്നത്. ജോയിന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ ഉത്തരവ് കഴിഞ്ഞദിവസം വിവിധ വകുപ്പുകള്‍ക്ക് ലഭിച്ചു. സൈനികര്‍, തപാല്‍-ടെലി കമ്യൂണിക്കേഷന്‍ എന്നീ വകുപ്പുകളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും സെപ്തംബര്‍ 13-ന് അക്കൗണ്ടില്‍ പണം വരും. ശമ്പളം, പെന്‍ഷന്‍, മറ്റ് വേതനങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്. സപ്തംബര്‍ മാസത്തില്‍ കിഴിവുകളും മറ്റ് ക്രമീകരണങ്ങളുമുണ്ടെങ്കില്‍ അത് അടുത്ത മാസത്തെ ശമ്പളത്തില്‍നിന്ന് പിടിച്ചാല്‍ മതിയെന്നും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഇക്കാര്യം അതാത് ഓഫീസുകളെ എത്രയും വേഗം അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. © Copyright Mathrubhumi 2016. All rights reserved

ഉണ്ണി കൊടുങ്ങല്ലൂര്‍

ശമ്പളം നേരത്തേ... സംസ്ഥാനത്തെ കേന്ദ്ര ജീവനക്കാര്‍ക്ക് ഓണസമ്മാനം


സപ്തംബറിലെ വേതനം 13-ാം തീയതി ലഭിക്കും

കോഴിക്കോട്: കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണസമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സപ്തംബറിലെ ശമ്പളം ഓണത്തിനു തലേദിവസം നല്‍കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഓണക്കാലത്ത് കേരളത്തില്‍ നേരത്തെ ശമ്പളം നല്‍കുന്നത്. ജോയിന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ ഉത്തരവ് കഴിഞ്ഞദിവസം വിവിധ വകുപ്പുകള്‍ക്ക് ലഭിച്ചു.
സൈനികര്‍, തപാല്‍-ടെലി കമ്യൂണിക്കേഷന്‍ എന്നീ വകുപ്പുകളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും സെപ്തംബര്‍ 13-ന് അക്കൗണ്ടില്‍ പണം വരും. ശമ്പളം, പെന്‍ഷന്‍, മറ്റ് വേതനങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്.
സപ്തംബര്‍ മാസത്തില്‍ കിഴിവുകളും മറ്റ് ക്രമീകരണങ്ങളുമുണ്ടെങ്കില്‍ അത് അടുത്ത മാസത്തെ ശമ്പളത്തില്‍നിന്ന് പിടിച്ചാല്‍ മതിയെന്നും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഇക്കാര്യം അതാത് ഓഫീസുകളെ എത്രയും വേഗം അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ഓണം 2016

ഉണ്ണി കൊടുങ്ങല്ലൂര്‍  2016 ലെ വിവിധ  സ്ഥലങ്ങളിലെ  ഓണാഘോഷങ്ങള്‍


നാരായണമഠഗലഠ സ്കൂള്‍ ഒാണാഘോഷഠ