Showing posts with label ഭീകരാക്രമണം. Show all posts
Showing posts with label ഭീകരാക്രമണം. Show all posts

Tuesday, 14 February 2017

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍agniv-kjpi-621x414livemint

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹുതല മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിർണായക നേട്ടമാണ് ഭാരതം കൈവരിച്ചത്. ഒഡിഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാവിലെ 7:45 നാണ് മിസൈൽ പരീക്ഷിച്ചത്.
മിസൈൽ വേധ മിസൈലിന്റെ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവർത്തനം പൂർണ്ണമായും വിജയമാണെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് ശത്രു മിസൈലെന്ന വ്യാജേന വിക്ഷേപിച്ച മിസൈലിനെയാണ് പ്രതിരോധ മിസൈൽ തകർത്തത് .

Wednesday, 28 December 2016

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി


വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
Published: Dec 27, 2016, 09:01 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശകാര്യ വിഭാഗം യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരുവര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് കടക്കുന്നതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി.
ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടുകൂടി രാജ്യത്ത് 13,000 സന്നദ്ധ സംഘടനകള്‍ക്കു മാത്രമേ നിയമാനുസൃത പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കൂ. 3,000 എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2,000 എന്‍ജിഒകള്‍ പുതുതായി രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഉണ്ണി കൊടുങ്ങല്ലൂര്‍

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ചുള്ള മതിയായ അവബോധം സൃഷ്ടിക്കുന്നതിനായി ഉപഭോക്തൃ മന്ത്രാലയവുമായി സഹകരിച്ച് ഗൂഗിളിന്‍റെ ക്യാംപയിന്‍. ഓണ്‍ലൈനില്‍ എങ്ങനെ പരമാവധി സുരക്ഷ നേടാമെന്ന വിഷയത്തെ കുറിച്ച് ദേശീയതലത്തില്‍ പരിപാടികള്‍ നടത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആവിഷ്കരിക്കുക. ഉപഭോക്തൃ സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കുക, ഇന്റർനെറ്റ് സുരക്ഷ, ബന്ധപ്പെട്ട ‍ഡിജിറ്റൽ പ്രശ്നങ്ങൾ എന്നിവയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
എല്ലാ മേഖലകളിലും സാങ്കേതികത കടന്നുവരുമ്പോള്‍ ഇന്‍റര്‍നെറ്റ് സുരക്ഷിതത്വമെന്നത് ദൈനംദിന പരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണെന്ന് ഗൂഗിൾ ഇന്ത്യ വക്താവ് ചേതന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിലവിലുള്ള ക്യാംപയിനുകള്‍ മാറ്റമില്ലാതെ തുടരും. വെബിന്‍റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാനുള്ള അവസരങ്ങള്‍ കൂടിക്കൂടി വരികയാണ്.
പങ്കാളികളായ മറ്റു ഏജന്‍സികള്‍ക്കൊപ്പം ' ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സുരക്ഷിതത്വം എന്നീ വിഷയങ്ങളിൽ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. 'ട്രെയിൻ ദി ട്രെയിനർ' മോഡലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 250 ഉപഭോക്തൃ സംഘടനകള്‍ അടക്കം 500 പേരായിരിക്കും പങ്കെടുക്കുക.
പിന്നീട് ഈ ട്രെയിനര്‍മാര്‍ കൂടുതല്‍ പേരെ പരിശീലിപ്പിക്കും. 2017 ജനുവരിയോടെ ആരംഭിക്കാനാണ് തീരുമാനം. രാജ്യമെമ്പാടുമുള്ള ഏകദേശം 1,200 ഉപഭോക്തൃ സംഘടനകളില്‍ ഈ ക്യാംപയിനിന്‍റെ ഭാഗമായി പരിപാടികള്‍ നടത്തും. 

Monday, 19 December 2016

വധശിക്ഷ

ഉണ്ണി കൊടുങ്ങല്ലൂര്‍
യാസിൻ ഭട്കൽ
യാസിൻ ഭട്കൽ

ഹൈദരാബാദ് സ്ഫോടനം: യാസിൻ ഭട്കൽ ഉൾപ്പെടെ അഞ്ച് പേർക്ക് വധശിക്ഷ

ന്യൂഡൽഹി∙ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ മുജാഹദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ അടക്കമുള്ള പ്രതികള്‍ക്ക് ഡൽഹി എന്‍െഎഎ കോടതിയാണ് വധശിക്ഷ വിധിച്ചത്. 2013 ല്‍ നടന്ന സ്ഫോടനത്തില്‍ 17 േപര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ റിയാസ് ഭട്കലിെന ഇതുവരെ പിടികൂടാനായിട്ടില്ല.
2013 ഫെബ്രുവരി 21നാണു ഹൈദരാബാദ് ദില്‍സുഖ് നഗറില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ഒരു ഗര്‍ഭിണിയും മൂന്ന് വിദ്യാര്‍ഥികളും അടക്കം 17 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യാസിന്‍ ഭട്കലിനു പുറമേ തഹ്സീന്‍ അക്തര്‍ െഎസാസ് ഷെയ്ക്, അസദുള്ള അക്തര്‍ പാക്കിസ്ഥാന്‍ പൗരന്‍ ഷിയ ഉല്‍ റഹ്മാന്‍ എന്നിവര്‍ക്കാണു പരമാവധി ശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
യാസന്‍ ഭട്കലിന്റെ ബന്ധു റിയാസ് ഭട്കലാണു കറാച്ചിയില്‍നിന്നു സ്ഫോടനത്തിന് ആവശ്യമായ നിര്‍ദേശം നല്‍കിയത്. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിചാരണയില്‍ 157 സാക്ഷികളെ വിസ്തരിച്ചു. 251 രേഖകളും ഫൊറന്‍സിക് സാംപിളുകളും കേസില്‍ നിര്‍ണായകമായി.
ദില്‍സുഖ് നഗറിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ സൈക്കിളിലാണു സ്ഫോടകവസ്തുക്കള്‍ വച്ചിരുന്നത്. ഒരു ഭക്ഷണശാലയിലും മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ദില്‍സുഖ് നഗര്‍ ബസ് സ്റ്റാന്റിന് സമീപവും സ്ഫോടനം നടന്നു. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണു യാസിന്‍ ഭട്കലും കൂട്ടാളികളും ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിക്കു സമീപം മോത്തിഹാരിയില്‍നിന്ന് പിടിയിലായത്. ആദ്യമായാണു സ്ഫോടനകേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ ശിക്ഷിക്കുന്നത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചുപേരും 2010ല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ 12ാം ഗേറ്റില്‍ നടന്ന സ്ഫോടനക്കേസിലും പ്രതികളാണ്.

Saturday, 17 December 2016

തെരുവുനായുടെ കടിയേറ്റത് 103000 പേർക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ടവർ 150

ഉണ്ണി കൊടുങ്ങല്ലൂര്‍

തെരുവുനായുടെ കടിയേറ്റത് 103000 പേർക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ടവർ 150

കണ്ണൂർ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്താകെ 1,03,000 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വന്നത് 150 പേർ. തെരുവുനായ് ആക്രമണത്തെ കുറിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി സംസ്ഥാനമൊട്ടാകെ തെളിവെടുപ്പു സംഘടിപ്പിച്ചെങ്കിലും പരാതിയുമായി ആകെ എത്തിയത് 150പേരാണ്. അതേസമയം കമ്മിറ്റി പ്രവർത്തനങ്ങളെ കുറിച്ചു പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര അറിവില്ലാത്തതാണ് അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമെന്നാണു കമ്മിറ്റിയുടെ വിലയിരുത്തൽ.
കേരളത്തിൽ ഓരോ വർഷവും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു സുപ്രീംകോടതി ഉത്തരവിനെ തുടർന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കമ്മിറ്റി രൂപീകരിച്ചത്. കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവ സംബന്ധിച്ചു സംസ്ഥാനത്തെ സ്ഥിതി കമ്മിറ്റി സുപ്രീംകോടതി മുൻപാകെ സമർപ്പിക്കും.
ഇതിനായി സിറ്റിങ് നടത്തുന്നുവെന്ന് അറിയിച്ചു മൂന്നുമാസം മുൻപ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു സംസ്ഥാനമൊട്ടാകെ സിറ്റിങ് സംഘടിപ്പിച്ചെങ്കിലും ദയനീയമായിരുന്നു പങ്കാളിത്തം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും തെളിവെടുപ്പിലേക്കു വിളിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് വന്ധ്യംകരണ പദ്ധതി(എബിസി) ആശാവഹമായി വിജയിച്ചിട്ടില്ലെന്നാണു കമ്മിഷൻ വിലയിരുത്തൽ. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരകളായവർക്കു സർക്കാരിൽ നിന്നു മതിയായ നഷ്ടപരിഹാരം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾക്കു പരാതി നൽകാം.
ബി.ജി.ഹരീന്ദ്രനാഥ്(നിയമ സെക്രട്ടറി), ഡോ. ആർ.രമേശ്(ആരോഗ്യ ഡയറക്ടർ) എന്നിവർ അടങ്ങിയതാണ് കമ്മിറ്റി. വിലാസം: ജസ്റ്റിസ്(റിട്ട.) എസ്.സിരിജഗൻ, ഫ്ലാറ്റ് നമ്പർ 4സി, സ്റ്റാർ പാരഡൈസ്, ചെറുപറമ്പത്ത് 1st ക്രോസ് റോഡ്, കടവന്ത്ര, കൊച്ചി–682020.

Saturday, 3 December 2016

ശബരിമലയ്ക്കു സമീപം വനത്തിൽനിന്ന് 360 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ

ശബരിമലയ്ക്കു സമീപം വനത്തിൽനിന്ന് 360 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചു

സന്നിധാനം ∙ ശബരിമലയിലെ ശബരിപീഠത്തിനു സമീപത്തു നിന്ന് 360 കിലോ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചെടുത്തത്. സുരക്ഷയുടെ ഭാഗമായി പൊലീസും വിവിധ സേനാവിഭാഗങ്ങളും വനത്തിൽ നടത്തിയ തിരച്ചിലിൽ ആണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
സന്നിധാനത്തും പരിസരങ്ങളിലും അടുത്ത മൂന്നു ദിവസങ്ങളിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷയുടെ ഭാഗമായി പൊലീസും വനപാലകരും ബോംബ് സ്ക്വാഡും കമാൻഡോകളും അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഇതിൽ ഒരു സംഘം ശനിയാഴ്ച ഉച്ചയോടെ ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെ പരിശോധന നടത്തിയപ്പോഴാണ് കൂറ്റൻ മരത്തിനടിയിൽ പടുതയിട്ടു മൂടിയ നിലയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
ശബരിമലയ്ക്കു സമീപത്തുനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരം. ചിത്രം : അരവിന്ദ് വേണുഗോപാൽ
ശബരിപീഠത്തിൽ വിഷു ഉൽസവം വരെ വെടി വഴിപാട് നടന്നിരുന്നു. പിന്നീടിത് വനം വകുപ്പ് തടഞ്ഞു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാനുകളുടെ പുറത്ത് നിറഞ്ഞിരിക്കുന്ന ചെളിയും മണ്ണുമാണ് ഇത്തരത്തിൽ വിലയിരുത്താൻ കാരണം. സ്ഫോടക വസ്തു ശേഖരം ട്രാക്ടറിൽ പൊലീസ് സന്നിധാനത്തേക്കു നീക്കി. സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്ന ദേവസ്വം ബോർഡിന്റെ മാഗസിനിലേക്ക് ഇതു മാറ്റി.
കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സ്പ്ലോസീവ് കൺട്രോളറെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കൺട്രോളർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം വെടിമരുന്ന് എന്തു ചെയ്യണമെന്ന് തീരുമാനിക്കും. ബോംബ് സ്ക്വാഡിലെ സിഐ സത്യദാസ്, സന്നിധാനം എസ്ഐ അശ്വിത് എം. കാരായ്മയിൽ, സ്പെഷൽ ബ്രാഞ്ച് എസ്ഐ സദാശവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഫോടകവസ്തു പിടിച്ചത്. സന്നിധാനം പൊലീസ് കേസെടുത്തു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

Saturday, 29 October 2016

തദ്ദേശീയമായി നിര്‍മ്മിച്ചാല്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയാറായി ഇന്ത്യ

ഉണ്ണി കൊടുങ്ങല്ലൂര്‍
AP Photo
AP Photo

തദ്ദേശീയമായി നിര്‍മ്മിച്ചാല്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയാറായി ഇന്ത്യ

ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിക്കുകയാണെങ്കില്‍ 200 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറാണെന്ന് വ്യോമസേന. ഇന്ത്യന്‍ കമ്പനികളുടെ സഹകരണത്തോടെ വേണം വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ എന്ന നിബന്ധനയും മുന്നോട്ടുവെച്ചിട്ടുണ്ട്. ഒറ്റ യന്ത്രമുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും വ്യോമസേന വൃത്തങ്ങള്‍ പറയുന്നു.
കലാവധി പൂര്‍ത്തിയായ പഴയ സോവിയറ്റ് കാലത്തെ വിമാനങ്ങള്‍ക്ക് പകരമാണ് ഇപ്പോള്‍ പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാനക്കരാറാണ് ഇത്. ഏകദേശം ഒരു ലക്ഷം കോടിരൂപയുടെ ഇടപാടാണ് ഇതിലൂടെ നടക്കുന്നത്.
ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കാനാണ് വ്യോമസേന ഇതിലൂടെ ശ്രമിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് 200 വിമാനങ്ങള്‍ കൂടി വാങ്ങുന്നത്. ചൈനയുടെയും പാകിസ്താന്റെയും വെല്ലുവിളികള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനങ്ങള്‍.
ആഭ്യന്തര കമ്പനികളുടെ സഹകരണത്തോടെ വിമാനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കാം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ മുന്നോട്ട് വന്നിരുന്നു. ഇന്ത്യയ്ക്ക് മാത്രമല്ല വിദേശത്തേക്കും വിമാനങ്ങള്‍ കയറ്റുമതി ചെയ്യുവാന്‍ ലോക്ഹീഡ് മാര്‍ട്ടിന് പദ്ധതിയുണ്ട്.


മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് വിമാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിമാന നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Sunday, 16 October 2016

പാക് ചാരപ്രവർത്തനം: 153 പ്രാവുകൾ പോലീസ് പിടിയിലായി

ഉണ്ണി കൊടുങ്ങല്ലൂര്‍

പാക് ചാരപ്രവർത്തനം: 153 പ്രാവുകൾ പോലീസ് പിടിയിലായി

വെബ് ഡെസ്‌ക്
October 16, 2016
pigeonകശ്മീർ: പാക്കിസ്ഥാൻ ചാരവൃത്തിക്ക് വേണ്ടി അയച്ചെന്ന് കരുതപ്പെടുന്ന പ്രാവുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കശ്മീരിലെ പുല്‍വാമിലേക്ക് കടത്താന്‍ ശ്രമിച്ച 153 പ്രാവുകളെയാണ് പിടികൂടിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രാവുകള്‍ക്ക് പിങ്ക് നിറം കൊടുത്തിരുന്നു. പ്രാവുകളുടെ കാലുകളില്‍ കാന്തിക വളയങ്ങളും കണ്ടെത്തി. പെട്ടികളില്‍ പൂട്ടിയ നിലയില്‍ ആയിരുന്നു പ്രാവുകളെ കടത്താന്‍ ശ്രമിച്ചത്.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമ പ്രകാരം ആണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ ഈടാക്കി പ്രതികളെ വിട്ടയച്ചു. പ്രാവുകളെ വിട്ടയക്കാന്‍ കോടതിയും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പ്രാവുകളെ തത്കാലം പാര്‍പ്പിക്കാനായി സേവ് എന്ന സംഘടനയ്ക്ക് നല്‍കി


ജന്മഭൂമി: http://www.janmabhumidaily.com/news493331#ixzz4NGU1ePTi

ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരും ഭീകരവാദികള്‍; ബ്രിക്‌സില്‍ മോദി

ഉണ്ണി കൊടുങ്ങല്ലൂര്‍
ബ്രിക്‌സ് തലവന്‍മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഫോട്ടോ: എപി.
ബ്രിക്‌സ് തലവന്‍മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഫോട്ടോ: എപി.

ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരും ഭീകരവാദികള്‍; ബ്രിക്‌സില്‍ മോദി


ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, ആയുധ വിതരണം, പരിശീലനം, രാഷ്ട്രീയ പിന്തുണ തുടങ്ങിയ എല്ലാ ഘടകങ്ങളും തടഞ്ഞാല്‍ മാത്രമേ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം ഫലവത്താവുകയുള്ളൂ
Published: Oct 16, 2016, 05:30 PM IST

ഗോവ: ഭീകരവാദം ലോകത്തിന് ഭീഷണിയാണെന്ന കാര്യത്തില്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ക്ക് ഒരേ അഭിപ്രായമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു് അദ്ദേഹം. ഭീകരവാദത്തെ സഹായിക്കുന്നവര്‍ ഭീകരവാദികളെ പോലെ തന്നെ അപകടകാരികളാണെന്നാണ് ബ്രിക്‌സ് രാജ്യങ്ങള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും ചില വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എതിരായി മാത്രം നടപടി സ്വീകരിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ അവസാന ഘട്ട സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, ആയുധ വിതരണം, പരിശീലനം, രാഷ്ട്രീയ പിന്തുണ തുടങ്ങിയ എല്ലാ ഘടകങ്ങളും തടഞ്ഞാല്‍ മാത്രമേ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം ഫലവത്താവുകയുള്ളൂ. ഓരോ രാജ്യങ്ങളും വ്യക്തിപരമായും സംഘടിതമായും ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളായി മോദി ചൂണ്ടിക്കാണിച്ചത് അഞ്ച് കാര്യങ്ങളാണ്. ബ്രിക്‌സ് രാജങ്ങള്‍ക്കിടയില്‍ പൊതുവായി സ്ഥാപനങ്ങള്‍ രൂപവത്കരിക്കുക, രാജ്യങ്ങള്‍ തമ്മില്‍ വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ വിപുലമാക്കുക, സാമ്പത്തികമായ മുന്‍ഗണനാ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, തീവ്രവാദത്തിന്റെ ഭീഷണിയില്‍നിന്ന് രാജ്യങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക, രാജ്യങ്ങള്‍ക്കിടയിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണവ.
കൃഷി, വ്യവസായം, കണ്ടുപിടിത്തം, ടൂറിസം, ഊര്‍ജ്ജം, സുരക്ഷ തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സഹകരണമാണ് അംഗരാജ്യങ്ങള്‍ക്കിടയില്‍ ആവശ്യമെന്നും മോദി ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പിന്തുണയറിയിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സുരക്ഷാ സംബന്ധിയായ ചര്‍ച്ചകളും സഹകരണവും വര്‍ധിപ്പിക്കണമെന്ന നിലപാടാണ് ചൈനീസ് പ്രസിഡന്റ് ക്‌സി ജിന്‍പിങ് സ്വീകരിച്ചത്.
നേരത്തെ, പാകിസ്താനെ ശക്തമായ ഭാഷയില്‍ മോദി വിമര്‍ശിച്ചിരുന്നു. ഭീകരവാദത്തിന്റെ മാതൃത്വം പാകിസ്താനാണെന്നും ഈ രാജ്യവുമായി ബന്ധപ്പെട്ടാണ് തീവ്രവാദ സംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഭീകരവാദികള്‍ക്ക് അഭയം നല്‍കുക മാത്രമല്ല ആ രാജ്യം ചെയ്യുന്നത്. രാഷ് ട്രീയ നേട്ടത്തിനായി ഭീകരവാദപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് അയല്‍രാജ്യം തുടരുന്നത്. ആ ചിന്താഗതിയെ നാം ശക്തമായി അപലപിക്കണം.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീകരവാദം തടസ്സമാണ്. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി ലോകരാജ്യങ്ങള്‍ നില്‍ക്കണം. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഒരേ സ്വരത്തില്‍ നടപടിയെടുക്കണമെന്നും മോദി പറഞ്ഞു.
ഭീകരവാദത്തെ പിന്തുണക്കുന്ന സമീപനം തുടരുന്ന പാകിസ്താനെ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ബ്രിക്സ് ഉച്ചകോടിയും ഇന്ത്യ അതിനുള്ള വേദിയായി ഉപയോഗിച്ചത്.

ഇന്ത്യ വാങ്ങുന്ന റഷ്യൻ പ്രതിരോധ ആയുധത്തെ ലോകം ഭയക്കും, എന്തുകൊണ്ട്?

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യ വാങ്ങുന്ന റഷ്യൻ പ്രതിരോധ ആയുധത്തെ ലോകം ഭയക്കും, എന്തുകൊണ്ട്?

ലോകത്തെ വൻ ആയുധശക്തിയായ റഷ്യയിൽ നിന്ന് 36,000 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങാൻ തീരുമാനിച്ച എസ്–400 ട്രയംഫ് ഏറ്റവും വലിയ ആകാശക്കാവലാണ്. ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ.
അഞ്ചു എസ്–400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പ്രതിരോധരംഗത്തെ വിദഗ്ധര്‍ ഏറെ ജിജ്ഞാസയോടെയാണ് വീക്ഷിക്കുന്നത്. പാക്കിസ്ഥാനും ചൈനയും ഈ കരാറിനെ ഏറെ ഭീതിയോടെയാണ് നോക്കികാണുന്നു. അഞ്ചു സ്ഥലങ്ങളിൽ എസ്–400 ട്രയംഫ് സ്ഥാപിച്ചാൽ ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയിൽ വരും. അതായത് പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ അവരുടെ രാജ്യത്തുവച്ചു തന്നെ തകർക്കാൻ എസ്–400 ട്രയംഫിനു സാധിക്കും.
ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്–400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ മതിക്കുന്ന ഈ കരാര്‍ നാറ്റോ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത് തന്നെയാണ്.
അമേരിക്കയെ കൂടുതല്‍ ജാഗ്രതയുള്ളതാക്കാന്‍ മാത്രം എന്താണ് എസ്–400 ട്രയംഫിനുള്ളത്? അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതു തന്നെ. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയാവാന്‍ ഇതിനു സാധിക്കുമെന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്–400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാൻ ഇതിനു പറ്റും.
അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. രാകേഷ് കൃഷ്ണന്‍ സിന്‍ഹയുടെ 'റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്' ബ്ലോഗ് അനുസരിച്ച് എസ്–400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റർ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണ് ഇത്. 'അയണ്‍ ഡോമുകളുടെ ഡാഡി ' എന്നാണ് രാകേഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്-400നെ വെല്ലുവിളിക്കാന്‍ എഫ്-35നാവില്ല.
മുന്‍പ് ഉണ്ടായിരുന്ന എസ്-300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള S-400 നിര്‍മിച്ചത് അൽമസ് ആന്റെ ആയിരുന്നു. സിറിയക്കെതിരെ റഷ്യ ഇത് പ്രയോഗിച്ചിരുന്നു.
ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും സാധാരണയായ ഇന്ത്യ പോലൊരു രാജ്യത്ത് എസ്–400 ട്രയംഫിനു ഏറെ പ്രസക്തിയുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമുള്ള ഭീഷണിയെ നേരിടാന്‍ ഇതു പര്യാപ്തവുമാണ്. 36,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഇതു സ്വന്തമാക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് മൂന്നും കിഴക്കുഭാഗത്ത് രണ്ടും എസ്-400 സിസ്റ്റങ്ങള്‍ സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇതു പ്രതിരോധം തീര്‍ക്കും.
ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും. കഴിഞ്ഞ വര്‍ഷം ചൈനയും റഷ്യയില്‍ നിന്നു തന്നെ എസ്–400 ട്രയംഫ് വാങ്ങിയിരുന്നു. കരാര്‍ വിജയകരമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഇതു വാങ്ങുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം 2017 മുതലാണ് ചൈനയ്ക്ക് ഇത് ഉപയോഗിക്കാനാവുക.
എസ്–400 ട്രയംഫ് ആകാശക്കാവൽ
∙ 36,000 കോടി രൂപയുടെ കരാർ
∙ ആകാശമാർഗമുള്ള ആക്രമണങ്ങളെ തടയാനും തകർക്കാനും അത്യാധുനിക വ്യോമപ്രതിരോധ സം‌വിധാനം.
∙ അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും
ലക്ഷ്യം
∙ പോർവിമാനങ്ങളെയും മിസൈലുകളെയും തകർക്കും.
∙ 400 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കും
∙ ശബ്ദാതിവേഗ വിമാനങ്ങളെയും മിസൈലുകളെയും വീഴ്‌ത്തും
വേഗം
∙ ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗം.
∙ പ്രതിരോധ മിസൈലുകൾ മണിക്കൂറിൽ 10,000 കിലോമീറ്റർ വരെ വേഗത്തിൽ തൊടുക്കും ആയുധങ്ങൾ
∙ 72 മിസൈൽ വിക്ഷേപിണികൾ. 384 മിസൈലുകൾ വരെ കൈകാര്യം ചെയ്യാം സവിശേഷത
∙ അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സം‌വിധാനം
∙ പൂർണ കംപ്യൂട്ടർവൽ‌ക്കൃത സം‌വിധാനം പ്രതിരോധ മിസൈലുകൾ
∙ 9എം 96ഇ/9 എം96 ഭൂതല–വ്യോമ പ്രതിരോധ മിസൈൽ – 120 കിലോമീറ്റർ ദൂരെനിന്നു ശത്രുമിസൈലുകളെ തകർക്കാം – 30 കിലോമീറ്റർ വരെ ഉയരത്തിലും പ്രതിരോധം
∙ 48എച്ച്6 ഇ/48എച്ച്6ഇ ഭൂതല–വ്യോമ പ്രതിരോധ മിസൈൽ – 200 കിലോമീറ്റർ വരെ അകലെ ശത്രുമിസൈലുകളെ തകർക്കാം – 27 കിലോമീറ്റർ വരെ ഉയരത്തിൽ പ്രതിരോധം.

ദുർഘടാവസ്ഥകളിൽ ജേതാവായ കമോവ്

ഉണ്ണി കൊടുങ്ങല്ലൂര്‍

ദുർഘടാവസ്ഥകളിൽ ജേതാവായ കമോവ്

നിലവിലുള്ള ചീറ്റ, ചേതക് ഹെലികോപ്റ്ററുകളുടെ സ്ഥാനത്തേക്കാണു റഷ്യൻ നിർമിത കമോവ് 226 ടി പറന്നെത്തുന്നത്. ലഘു ബഹുദൗത്യ ഹെലികോപ്റ്ററുകളായ കമോവ് ഏറ്റവും ദുർഘടമായ അവസ്ഥകളിലും അനായാസേന പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്. ഒരു സമയം 1500 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. റഷ്യൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മെയ്ക് ഇൻ ഇന്ത്യ ആശയത്തിലൂന്നി ഇന്ത്യയിൽത്തന്നെയാണ് ഇവ നിർമിക്കുക. ഹിന്ദുസ്ഥാ‍ൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനാകും (എച്ച്എഎൽ) നിർമാണച്ചുമതല. ഏഴുപേർക്കുവരെ യാത്ര ചെയ്യാം. മണിക്കൂറിൽ 250 കിലോമീറ്ററാണു വേഗം.
പരിധി 600 കിലോമീറ്റർ. ലഘു ഇരട്ടഎൻജിൻ ബഹുദൗത്യ ഹെലികോപ്റ്ററുകളായ കമോവ് സൈനിക ആവശ്യങ്ങളെ കൂടാതെ രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കാം. ഭാരം കുറഞ്ഞ റോട്ടറുകളാണു (ഫാൻ) മറ്റൊരു പ്രത്യേകത. ഇതുമൂലം റോട്ടറുകൾ പ്രവർത്തിക്കുമ്പോഴും ഹെലികോപ്റ്ററിനു സമീപത്തേക്കു സുരക്ഷിതമായി പോകാൻ കഴിയും. മികച്ച സുരക്ഷാ സംവിധാനവും മികച്ച പ്രതികരണശേഷിയുമുണ്ട്. കുമിളയുടെ ആകൃതിയുള്ള (ബബിൾ മോഡൽ) കോക്പിറ്റാണ് ഇതിന്റേത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ യാത്രാ ഹെലികോപ്റ്ററായോ ചരക്കു ഹെലികോപ്റ്ററായോ മാറ്റാനും സാധിക്കും. റഷ്യൻ കമ്പനിയായ റോസ്ടെക് സ്റ്റേറ്റ് കോർപറേഷനാണു നിർമാതാക്കൾ. നിലവിൽ റഷ്യൻ സേന കമോവ് ഉപയോഗിക്കുന്നുണ്ട്.

ആകാശമാർഗമുള്ള ഏതുതരം ആക്രമണവും തടയാൻ ഇന്ത്യക്ക് കരുത്ത്

ഉണ്ണി കൊടുങ്ങല്ലൂര്‍

ആകാശമാർഗമുള്ള ഏതുതരം ആക്രമണവും തടയാൻ ഇന്ത്യക്ക് കരുത്ത്

പാക്കിസ്‌ഥാനുമായി സംയുക്ത സൈനികാഭ്യാസത്തിനൊരുമ്പെട്ട റഷ്യ, ഇന്ത്യയുമായി മൂന്നു വൻ ആയുധക്കരാറുകൾ ഒപ്പിട്ട് ഇന്ത്യയുടെ ആശങ്കകൾ ദൂരീകരിക്കാൻ ശ്രമമാരംഭിച്ചു. ശത്രവുവിമാനങ്ങളെയും മിസൈലുകളെയും 400 കിലോമീറ്റർ അകലെനിന്നേ കണ്ടുപിടിച്ചു തകർക്കാൻ കഴിയുന്ന എസ്–400 ട്രയംഫ് എന്ന വ്യോമ പ്രതിരോധസംവിധാനം വാങ്ങാനുള്ള കരാറാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇതിനുമുൻപ് ചൈനയ്ക്കുമാത്രമാണ് ഈ ആയുധം റഷ്യ വിറ്റിട്ടുള്ളത്.
ട്രയംഫിന്റെ അഞ്ചു ബാറ്ററികളെങ്കിലും ഇന്ത്യ വാങ്ങും. ഒട്ടേറെ മിസൈലുകളും അവയുടെ റഡാറുകളും മറ്റുമുള്ള സംവിധാനത്തെയാണു ബാറ്ററി എന്നു വിളിക്കുന്നത്. വേണ്ടിവന്നാൽ കൂടുതൽ ആവശ്യപ്പെടാനും കരാറിൽ വകുപ്പുണ്ടെന്ന് അറിയുന്നു. ഉദ്ദേശം 36,000 കോടി രൂപ ചെലവു വരുമെന്നാണു കണക്ക്. ട്രയംഫിന്റെ മുൻപതിപ്പായ എസ്–300 വാങ്ങാൻ ഇന്ത്യ 15 വർഷം മുൻപു നോട്ടമിട്ടിരുന്നെങ്കിലും അന്ന് പേട്രിയറ്റുമായി അമേരിക്ക എത്തിയതോടെ ഇടപാട് പാളിപ്പോയതു റഷ്യയിൽ ഇന്ത്യാവിരുദ്ധവികാരം ഉണ്ടാക്കിയിരുന്നു. ഒടുവിൽ എസ്–300 ഉം പേട്രിയറ്റും ഇന്ത്യ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
അതിനുശേഷം മുൻപ് കരാറുണ്ടായിരുന്ന ഏതാനും നാവിക കപ്പലുകൾ കൈമാറിയതല്ലാതെ ഇന്ത്യയും റഷ്യയും തമ്മിൽ വൻ ആയുധ ഇടപാടുകളൊന്നും തന്നെ നടന്നിരുന്നില്ല. സുഖോയ്–30 എംകെഐ പോർവിമാനക്കരാറിനും ഐഎൻഎസ് വിക്രമാദിത്യ ഇടപാടിനും ശേഷം റഷ്യയുമായുള്ള വൻകരാറുകളാണിവയെന്നതിനാൽ ഒന്നര പതിറ്റാണ്ടുകാലത്തെ തണുപ്പൻ ശാക്‌തികബന്ധങ്ങൾ വീണ്ടും ചൂടുപിടിക്കുകയാണെന്നു കരുതാം.
സമീപകാലത്തു പാക്കിസ്‌ഥാനുമായി റഷ്യ ശാക്‌തികമായി അടുക്കാൻ ശ്രമിച്ചതും പ്രശ്നമായിരുന്നു. കഴിഞ്ഞമാസം ഉറിയിൽ ഭീകരാക്രമണം നടന്നശേഷവും റഷ്യൻ സൈന്യവും പാക്ക് സൈന്യവും സംയുക്‌താഭ്യാസം നടത്തിയതും ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ചു നയതന്ത്രതലത്തിൽ റഷ്യ നിശ്ശബ്ദത പാലിച്ചതും ഇന്ത്യയ്ക്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതുകൂടാതെ ഏതാനും മാസം മുൻപു റഷ്യ, പാക്കിസ്‌ഥാന് ഏതാനും സൈനിക ഹെലികോപ്‌ടറുകൾ വിൽക്കാൻ തീരുമാനിച്ചതും ഇന്ത്യ–റഷ്യ ബന്ധത്തെ ഉലച്ചേക്കുമെന്നും സംശയമുയർന്നിരുന്നു.
കരസേനയ്ക്കും വ്യോമസേനയ്ക്കും അത്യാവശ്യമായ 200 കാമോവ്–226 ഹെലികോപ്‌ടറുകൾ വാങ്ങാനുള്ളതാണ് ഇന്നലെ ഒപ്പിട്ട മറ്റൊരു ആയുധ കരാർ. നിലവിലുള്ളതും 30 വർഷത്തിലധികം പഴയതുമായ ചീറ്റ–ചേതക് എന്നിവയ്ക്കു പകരമാണിവ. സിയാച്ചിനിലും മറ്റ് ഹിമാലയ പ്രതിരോധ പോസ്‌റ്റുകളിലും സൈനികരെയും സാമഗ്രികളും എത്തിക്കലാകും ഇവയുടെ പ്രധാന റോൾ. ഈ ഹെലികോപ്‌ടറുകളിൽ ആദ്യഗഡു റഷ്യയിൽനിന്നു വാങ്ങിയശേഷം ബാക്കിയുള്ളവ റഷ്യൻസാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിർമാണക്കരാറിന് അംബാനി ഗ്രൂപ്പ് ശ്രമിച്ചിരുന്നെങ്കിലും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്‌ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് തന്നെ മതിയെന്ന് റഷ്യ ശഠിച്ചതായി അറിയുന്നു. കാമോവ് ഇടപാടിനു തുരങ്കം വയ്ക്കാനാണു പാക്കിസ്‌ഥാൻ ഏതാനും ഹെലിക്കോപ്‌ടറുകൾ വാങ്ങാനായി റഷ്യയെ സമീപിച്ചതെന്നാണു കരുതുന്നത്. നിലവിൽ ഇന്ത്യൻ നാവികസേന ഉപയോഗിച്ചുപോരുന്ന തൽവാർ ഇനത്തിൽ പെട്ട നാലു പടക്കപ്പലുകൾ കൂടി വാങ്ങാനാണു മൂന്നാമത്തെ കരാർ. ശത്രുക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും കണ്ണിൽ പെടാതിരിക്കാനുള്ള സ്‌റ്റെൽത്ത് സാങ്കേതികവിദ്യ ഈ കപ്പലുകൾക്കുണ്ട്.
തൽവാർ ഇനം മൂന്നു പടക്കപ്പലുകൾ ഇപ്പോൾത്തന്നെ നാവികസേന ഉപയോഗിച്ചുവരുന്നുണ്ട്. ഏതാണ്ട് 30 കോടി ഡോളറാണ് ഇവയുടെ ചെലവ്. ഇന്ത്യയുടെ കാതലായ സൈനികാവശ്യങ്ങൾക്കും സാങ്കേതികവിദ്യകൾക്കും റഷ്യ തന്നെയാണു മുഖ്യം എന്നു വിളിച്ചോതുന്നതാണു പുതിയ ഇടപാടുകൾ. പാക്ക് സൈന്യവുമായുള്ള സംയുക്‌താഭ്യാസം മറ്റു പല സൈന്യങ്ങളുമായി റഷ്യൻ സൈന്യം നടത്തിവരുന്ന ഭീകരവിരുദ്ധനടപടികളുടെ ഭാഗമായ സഹകരണം മാത്രമായിരുന്നുവെന്നു ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ റഷ്യൻ നയതന്ത്രജ്‌ഞർ വ്യക്‌തമാക്കി. ഇന്ത്യയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ ഒരു നടപടിക്കും റഷ്യ മുതിരില്ലെന്ന് ഇന്ത്യയ്ക്കുറപ്പുണ്ടെന്നു വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കർ പറഞ്ഞു.
ഇക്കൊല്ലം, ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു. അതോടൊപ്പം ഇന്ത്യ–റഷ്യ ഉച്ചകോടിയും നടത്തുന്നു. ബ്രിക്‌സിലെ മറ്റ് അംഗരാജ്യങ്ങളായ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുന്നുണ്ടെങ്കിലും അവയെ ഔദ്യോഗികമായ ഉഭയകക്ഷി രാഷ്‌ട്രതല ചർച്ചകളായി കണക്കാക്കുന്നില്ല. സുഖോയ്–30 പോർ വിമാനങ്ങളുടെ പരിഷ്‌കരണം സംബന്ധിച്ച കരാർ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല.
എന്നാൽ ഇക്കാര്യത്തിൽ നിലവിലുള്ള ആധുനികവൽക്കരണ ധാരണ മതിയാവുമെന്ന് ഉദ്യോഗസ്‌ഥർ വിശദീകരിച്ചു. സുഖോയ് വിമാനങ്ങളുടെ സ്‌പെയർപാർട്സുകൾ ലഭ്യമാവാത്തത് വ്യോമസേനയെ വിഷമിപ്പിക്കുന്നുണ്ട്. ആകെയുള്ള സുഖോയ് വിമാനങ്ങളിൽ മൂന്നിലൊന്ന് എപ്പോഴും അറ്റകുറ്റപ്പണിയിലെന്നാണു വ്യോമസേനയുടെ പരാതി. നിർമാണക്കരാറായ നാലു പടക്കപ്പലുകളിൽ രണ്ടെണ്ണം റഷ്യയിൽ തന്നെ നിർമിച്ചേക്കും.
ബാക്കി രണ്ടെണ്ണം ഇന്ത്യയിലും. ഇതിൽ അന്തിമധാരണയായിട്ടില്ല. എൽആൻഡ്ടി, റിലയൻസ് ഗ്രൂപ്പ് എന്നിവയോടൊപ്പം പൊതുമേഖലയിലെ ഗോവ ഷിപ്‌യാർഡ്, മാസഗൺ ഡോക്ക് എന്നിവയും കരാറിനു രംഗത്തുണ്ട്. പ്രതിരോധകാര്യ മന്ത്രി മനോഹർ പരീക്കറുടെ താൽപര്യപ്രകാരമാണ് ഉച്ചകോടി ഗോവയിൽ നടത്താൻ തീരുമാനിച്ചത്. കരാർ തങ്ങൾക്കുതന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പ്രതിരോധവകുപ്പിനു കീഴിലുള്ള ഗോവ ഷിപ്‌യാർഡ്.

Saturday, 15 October 2016

ഇറാഖില്‍ ഐ.എസ്. ആക്രമണങ്ങളില്‍ 55 മരണം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇറാഖില്‍ ഐ.എസ്. ആക്രമണങ്ങളില്‍ 55 മരണം


ഐ.എസിന്റെ നിയന്ത്രണത്തിലുള്ള അവസാന ഇറാഖി നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഭീകരരുടെ തിരിച്ചടി.
Published: Oct 15, 2016, 07:53 PM IST

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വിവിധ ആക്രമണങ്ങളില്‍ 55 മരണം. ഐ.എസിന്റെ നിയന്ത്രണത്തിലുള്ള അവസാന ഇറാഖി നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഭീകരരുടെ തിരിച്ചടി.
ഷിയ മുസ്ലിങ്ങളുടെ പ്രധാന ആഘോഷമായ ആശൂറ ചടങ്ങുകള്‍ക്കു നേരെയുള്ള ചാവേറാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അരയില്‍ ബോംബ് കെട്ടി എത്തിയ ഭീകരന്‍ ചടങ്ങുകള്‍ നടക്കുകയായിരുന്ന കൂടാരത്തില്‍ പ്രവേശിച്ച ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
തിക്രിത് നഗരത്തിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെയായിരുന്നു മറ്റൊരു ആക്രമണം. വെടിവെയ്പ്പില്‍ എട്ടു പോലീസുകാര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്ലാമിക് സ്‌റ്റേറ്റിനെ എതിര്‍ക്കുന്ന സുന്നി സൈനികസംഘത്തിന്റെ തലവനെയും കുടുംബത്തെയും ലക്ഷ്യമിട്ടായിരുന്നു മറ്റൊരു ആക്രമണം.

Thursday, 6 October 2016

ഓഗസ്റ്റ് 1 മുതൽ 20 വരെ ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമ്മിച്ച് ഒളിപ്പിച്ചു വെച്ചു , ഓഗസ്റ്റ് 20 നു ഈ വാളുകൾ ആയിരങ്ങളുടെ കൈകളിലേക്ക് വിതരണം ചെയ്യപ്പെട്ടു

ഉണ്ണി കൊടുങ്ങല്ലൂര്‍
ഓഗസ്റ്റ് 1 മുതൽ 20 വരെ ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമ്മിച്ച് ഒളിപ്പിച്ചു വെച്ചു , ഓഗസ്റ്റ് 20 നു ഈ വാളുകൾ ആയിരങ്ങളുടെ കൈകളിലേക്ക് വിതരണം ചെയ്യപ്പെട്ടു.
നേരെത്തെ തീരുമാനിച്ചു ഉറപ്പിച്ച പദ്ധതി പ്രകാരം അമ്പതിനായിരത്തോളം ആളുകൾ ആ നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയും കയ്യേറി, അതിനോടൊപ്പം ആ ചെറിയ പ്രദേശത്തു നടന്നത് ലോകം കണ്ട ഏറ്റവും ക്രൂരവും മൃഗീയവുമായ കൂട്ടക്കുരുതി ആയിരുന്നു വീടുകൾ കൈയ്യേറി നിരപരാധികളെ വെട്ടി നുറുക്കി , ഭാര്യമാരുടെ മുന്നിലിട്ട് ഭർത്താക്കൻ മാരെ വെട്ടി വെട്ടി കൊന്നു, ഒട്ടുമുക്കാൽ സ്ത്രീ ജന്മങ്ങളെയും അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു, ജീവൻ ബാക്കിയുണ്ടായിരുന്ന വരെ ദിവസങ്ങളോളം കൊണ്ട് നടന്നു ലൈംഗികമായി പീഡിപ്പിച്ചു കൊന്നു, ഗർഭിണികളുടെ വയറുകൾ വെട്ടിപിളർന്നു കൊന്നു , മുലകുടി മാറാത്ത കുഞ്ഞുങ്ങളെ അമ്മമാരുടെ മുന്നിലിട്ട് വെട്ടി കഷ്ണങ്ങളാക്കി ,,, വീടുകളും കടകളും കൊള്ളയടിച്ചു , മറ്റു വീട്ടു സാധനങ്ങളും ശവശരീരങ്ങളും കിണറുകളിൽ എറിഞ്ഞു ,,, വെറും ദിവസങ്ങൾ കൊണ്ട് ആ നാട്ടിൽ മൃഗീയമായി കൊല്ലപ്പെട്ടത് ഒരു ലക്ഷത്തിലേറെപ്പേർ ....
ദിവസങ്ങൾ ഏറെ വേണ്ടിവന്നു പട്ടാളത്തിന് ആ നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയും പോലും തിരിച്ചു പിടിക്കാൻ ,,,,
അതി മൃഗീയവും ഭയാനകവുമായ ഈ കൂട്ടക്കുരുതി എവിടെയാണ് നടന്നത് എന്നറിയുമോ ,
ഇദി അമീനിൻറെ ഉഗാണ്ടയിലോ , ഹിറ്റ്ലറുടെ ജർമനിയിലോ അല്ല ,, നമ്മൾ ദൈവത്തിൻറെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന കേരളത്തിൽ .
ഒരുലക്ഷം പേരെ കൂട്ടക്കുരുതി ചെയ്തോ ?? കേരളത്തിലോ ?? ആര് ?? എപ്പോൾ ???
ലോകത്തുള്ള എല്ലാകാര്യവും എല്ലാ ചരിത്രവും മനഃപാഠ മായി കൊണ്ട് നടക്കുന്ന മലയാളികൾ സ്വന്തം നാട്ടിൽ നടന്ന ഈ കൂട്ടകുരുതിയെ സൗകര്യ പൂർവം മറന്നു കളഞ്ഞു ...
ഇങ്ങനെ തേയ്ച്ചു മായ്ച്ചു കളഞ്ഞ ഈ കാര്യം എന്തിനു ഇപ്പോൾ പറയുന്നു എന്നൊരു ചോദ്യ മുണ്ടാകാം ,,,
അതിനു കാരണം ഈ അടുത്ത കാലത്തു കേരളത്തിൽ നടന്ന ഒരു സംഭവമാണ് ,
കേരളത്തിൽ നിന്നും കുറച്ചാളുകൾ ഈ അടുത്തായി ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയി എന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു .
ഇനി മുകളിൽ ഞാൻ പറഞ്ഞ ആ സംഭവവും ഇതും തമ്മിലുള്ള ബന്ധം പറയാം ,,,
ഞാൻ മുകളിൽ പറഞ്ഞ കൂട്ടകുരുതിയെ ചരിത്രത്തിൽ രേഖ പെടുത്തിയിരിക്കുന്നത് " മാപ്പിള ലഹള " എന്നാണ്
കേരളത്തിൽ നടന്ന മാപ്പിള ലഹള ഖിലാഫത് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ,, എന്തായിരുന്നു ഖിലാഫത് പ്രസ്ഥാനം??? , ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി കൂട്ടി ചേർത്ത് പറയാറുണ്ട് എങ്കിലും അത് ഇന്ത്യയ്ക്കോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനോ വേണ്ടിയല്ല അത് നടന്നത് ,,,
ഇസ്ലാം മത വിശ്വാസികളുടെ ആത്മീയ നേതാവായ ഖലീഫയുടെ , സാമ്രാജ്യമായ ഖലീഫത് സാമ്രാജ്യം യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് ഇല്ലാതാക്കി , ഖലീഫ യുടെ ആസ്ഥാനമായ തുർക്കിയിൽ ഖലീഫയുടെ ശരിയത് ഭരണം അവസാനിപ്പിച്ചു തുർക്കിയെ റിപ്പബ്ലിക്ക് ആക്കി ,, ഈ നടപടിക്കെതിരെ പ്രതിക്ഷേധിക്കാനും ബ്രിട്ടീഷ് കാരുടെ മുകളിൽ സമ്മർദം ചെലുത്തി തുർക്കിയിൽ ഖലീഫ ഭരണം തിരിച്ചു കൊണ്ട് വരുവാനുമായിരുന്നു അലി സഹോദരൻ മാരുടെ നേതൃത്വത്തിൽ ഖിലാഫത് പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചത് ..
ഇന്നത്തെ സിറിയയും തുർക്കിയും അറബ് രാജ്യങ്ങളും ഒക്കെ ഉൾപ്പെട്ടിരുന്ന ഖിലാഫത്തിന്റെ അടിസ്ഥാനം എന്നത് ലോകം മുഴുവനും ഇസ്ലാമിക രാജ്യമാക്കുക എന്നതായിരുന്നു ,,
ഇന്ത്യൻ ഖിലാഫത് പ്രസ്ഥാനത്തിലൂടെ തുർക്കിയിൽ ഖലീഫയെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും അലി സഹോദരന്മാർ ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമങ്ങൾ തുടർന്നു,
അതിന്റെ ഭാഗമായി നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കുന്നതിനായി ഗാന്ധിജിയോടൊപ്പം ചേർന്നു, ഇസ്ലാം വിശ്വാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നാഗ്രഹിച്ചിരുന്ന ഗാന്ധിജി തങ്ങൾ അക്രമങ്ങൾക്കു മുതിരില്ല എന്ന ഖിലാഫത്തു കാരുടെ വാഗ്‌ദാനം വിശ്വസിച്ചു അവരെ കൂടെ കൂട്ടി , ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു നിസ്സഹകരണ പ്രസ്ഥാനം വളർത്തി ,,,
നിസ്സഹകരണം ശക്തമായതോടെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും നിരുപാധികം പിന്മാറാൻ നിർബന്ധിതരായി ,,, ഏകദേശം വിജയം കൈവെള്ളയിലേക്കെത്തി എന്ന സ്ഥിതി എത്തിയപ്പോൾ ഖിലാഫത്തു കാർ മുംബയിൽ നിസ്സഹകരണ സമരം അക്രമത്തിലേക്ക് എത്തിച്ചു , അതിനെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ കുറച്ചാളുകൾ മരിച്ചു ,,,
അതിനു ശേഷം നടന്ന ഏറ്റവും വലിയ ഖിലാഫത് മുന്നേറ്റ മായിരുന്നു കേരളത്തിൽ നടന്ന മാപ്പിള ലഹള ,, ഖിലാഫത് നേതാക്കൾ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വ്യാജേന കേരളത്തിലെ നിലമ്പുർ, കൊണ്ടോട്ടി, തിരുരങ്ങാടി , മലപ്പുറം, ഒറ്റപ്പാലം , മണ്ണാർക്കാട്, തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട തെക്കൻ മലബാർ ജില്ലാ കേന്ദ്രമാക്കി , രഹസ്യമായി ഖിലാഫത് അല്ലെങ്കിൽ ഇസ്ലാമിക രാജ്യ നിർമാണം എന്ന അതി രഹസ്യമായി ആശയത്തിന് പദ്ധതി രൂപീകരിച്ചു ,, കേരളത്തിന് പുറത്തു നിന്നും പണവും സഹായങ്ങളും എത്തിച്ചു ,,, തുടർന്നു വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി , സീതി കോയ തങ്ങൾ, അലി മുസ്‌ലിയാർ എന്നീ മുസ്ലിം നേതാക്കന്മാർ മുസ്ലിം കുടികിടപ്പു തൊഴിലാളികളെയും യുവാക്കളെയും ഒരുമിപ്പിച്ചു , ഇസ്ലാമിക സ്റ്റേറ്റ് നിർമിക്കാൻ ലഹള ആരംഭിച്ചു ,
1921 ഓഗസ്റ്റ് 20 നു മാപ്പിള ലഹള പൊട്ടിപുറപ്പെടുന്നതിനു മുൻപ് ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമിച്ചു വിതരണം ചെയ്തിരുന്നു .
ഈ ലഹളയിൽ മൃഗീയമായി കൊല ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിലേറെ നിരപരാധികളായ ഹിന്ദുക്കളായിരുന്നു ,,, അതോടൊപ്പം 2500 ഓളം ഹിന്ദുക്കളെയും നിർബൻധിത മായി മത പരിവർത്തനം ചെയ്തു, ,,
കോടതികളിലും പോലീസ്‌റ്റേഷനുകളിലും ഇസ്ലാമിക സ്റ്റേറ്റ് ഇന്റെ കൊടികൾ ഉയർത്തിയിരുന്നു ...
ഒടുവിൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് ബ്രിട്ടീഷ് പട്ടാളവും ഗൂർഖ സൈന്യവും മലബാറിലെത്തി ഏറെ പണിപ്പെട്ടാണ് പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ തിരിച്ചു പിടിച്ചത് , കലാപകാരികളെ അടിച്ചമർത്തുന്നതിൻറെ ഭാഗമായി അറസ്റ്റ് ചെയ്ത കലാപകാരികളെ ട്രെയിനിൽ കുത്തി നിറച്ചു കൊണ്ട് പോകവെയാണ് വാഗൻ ട്രാജഡി ഉണ്ടാകുന്നതു ,,,
എന്നാൽ സ്വാതന്ത്ര്യ സമരത്തിന്റെ മറവിൽ തൊഴിലാളി സമരം എന്ന വ്യാജേന ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി ഇസ്ലാമിക സ്റ്റേറ്റ് രൂപീകരിക്കാൻ ഖിലാഫത്തു കാർ നടത്തിയ ഈ ലഹളയെ അവകാശ സമരമായിട്ടാണ് കമ്മ്യുണിസ്റ് കാർ വ്യാഖാനിച്ചതു ,, അക്രമത്തിന്റെയും ചോരയുടെയും ഭാഷ ഒരുപോലെ വശമുള്ള ഇസ്ലാമിക സ്റ്റേറ്റ് പ്രവർത്തകരും കമ്മ്യുണിസ്റ് കാരും നിലനിൽപ്പിനു വേണ്ടി ഒത്തു ചേരുകയും ,,, അങ്ങോട്ടും ഇങ്ങോട്ടും സംരക്ഷിച്ചു മുന്നേറുകയും ചെയ്തതിന്റെ തുടർക്കഥയാണ് , , , മലബാറിൻറെ ഹൃദയത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുളപൊട്ടിയ ഇസ്ലാമിക സ്റ്റേറ്റ് എന്ന സ്വപ്നം ഇന്നും വേലികൾക്കു മുകളിലൂടെ വളർന്നു പടരുന്നത് ..
NB : ഖിലാഫത് പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ , അലി സഹോദരന്മാർ പിന്നീട് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിയ്ക്കുകയും അതിലൂടെ മുഹമ്മദാലി ജിന്നയെ മുൻ നിർത്തി ഇൻഡ്യയിൽ ഒരു ഇസ്ലാമിക രാജ്യമുണ്ടാക്കി ,, അതാണ് നമ്മൾ ഇന്ന് കാണുന്ന പാക്കിസ്ഥാൻ.
LikeShow more reactions
Comment

കുറ്റവാളികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും ( മന്‍ കി ബാത് (സപ്റ്റംബര്‍ 2016)

ഉണ്ണി കൊടുങ്ങല്ലൂര്‍

Wednesday, October 5, 2016

കുറ്റവാളികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും ( മന്‍ കി ബാത് (സപ്റ്റംബര്‍ 2016)


എന്റെ പ്രിയ നാട്ടുകാരേ, നമസ്‌കാരം. ജമ്മുകശ്മീരിലെ ഉറി മേഖലയിലെ തീവ്രവാദി ആക്രമണത്തില്‍ നമ്മുടെ രാജ്യത്തിനു നഷ്ടമായത് 18 ധീരപുത്രന്മാരെയാണ്.  നമ്മുടെ ഈ വീരസന്തതികളെ ഞാന്‍ പ്രണമിക്കുന്നു, അദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. ഭീരുക്കളുടെ ഈ പൈശാചികകൃത്യം രാജ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്.  മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദു:ഖം, സഹോദരനെ നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദു:ഖം, പ്രിയപ്പെട്ടവനെ നഷ്ടമായ ഭാര്യയുടെ ദു:ഖം, അച്ഛനെ നഷ്ടമായ മക്കളുടെ ദു:ഖം, അങ്ങിനെമാത്രമായി ഈ തീവ്രദു:ഖം മാറുകയില്ല. സത്യത്തില്‍, ഇത് രാഷ്ട്രത്തിന്റെ നഷ്ടമാണ്.  അതുകൊണ്ടുതന്നെ, പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ ആ ദിവസം പറഞ്ഞത് ആവര്‍ത്തിക്കുന്നു - കുറ്റവാളികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും.

പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സായുധസേനയില്‍ പൂര്‍ണവിശ്വാസമുള്ളവരാണു നാം.  ഇത്തരം സകല ഗൂഢാലോചനകളും അവരുടെ ധീരതക്കുമുന്നില്‍ തകര്‍ന്നടിയും, ധീരതയുടെ കൊടുമുടികള്‍ കീഴടക്കി അവര്‍ മുന്നേറുന്നതുകൊണ്ടാണ് നാം 125 കോടി സഹജീവികളും സസന്തോഷം സമാധാനപൂര്‍വ്വം കഴിയുന്നത്. അവരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. മനസ്സിലുള്ളത് വിളിച്ചുപറയാനുള്ള അവകാശം, നാം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുണ്ട്, നാമതു ചെയ്യുകയും ചെയ്യുന്നു. പക്ഷേ സൈന്യമോ, അവര്‍ പറയുന്നില്ല, പ്രവര്‍ത്തിക്കുക മാത്രം ചെയ്യുന്നു.

ഇന്നു, വിശിഷ്യാ കശ്മീരില്‍ ജീവിക്കുന്നവരോട് ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേശവിരുദ്ധ ശക്തികളുടെ യഥാര്‍ത്ഥ മുഖം കശ്മീരിലെ ജനത നന്നായി തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. സത്യം ഒന്നൊന്നായി അവര്‍ക്കുമുന്നില്‍ വെളിപ്പെടുമ്പോള്‍, അത്തരം ശക്തികളില്‍ നിന്നും അവര്‍ അകന്നുപോയ്‌ക്കൊണ്ടേയിരിക്കുന്നു, അവര്‍ സമാധാനത്തിന്റെ വഴിയില്‍ മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് എല്ലാ വിദ്യാലയങ്ങളും കലാലയങ്ങളും കൃത്യമായി തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങുവാനാണ് കശ്മീരിലെ ഒരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. രാജ്യം മുഴുവനുമുള്ള വിപണികളിലേക്ക് തന്റെ പഴവര്‍ഗങ്ങളും പാകമായ വിളവുകളും എത്തണമെന്നാണ് കശ്്മീരിലെ ഓരോ കര്‍ഷകനും ആഗ്രഹിക്കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ ശരിയായ ദിശയിലേക്കുള്ള കൃത്യമായ പാളങ്ങളിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി പോയ കാലങ്ങളിലെ വ്യാപാര വസന്തം പുനസൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കിക്കുയായിരുന്നു. നമുക്കറിയാം, പ്രശ്‌നപരിഹാരങ്ങളിലേക്കുള്ള നമ്മുടെ മാര്‍ഗം സമാധാനത്തിന്റേതും ഐക്യത്തിന്റെതും സ്വരച്ചേര്‍ച്ചയുടേതുമാണ്, വികസനത്തിലേക്കും പുരോഗതിയിലേക്കുള്ളതും അതേ മാര്‍ഗമാണ്.  ഭാവിതലമുറകള്‍ക്കുവേണ്ടി വികസനത്തിന്റെ കുടുതല്‍ ഉയരങ്ങള്‍ നാം താണ്ടേണ്ടതുണ്ട്.  എനിക്കുറപ്പാണ്, ഒന്നിച്ചിരുന്നുകൊണ്ട് നമുക്ക് നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്, മുന്നോട്ടേക്കുള്ള മാര്‍ഗങ്ങള്‍ ആരായാവുന്നതാണ്, കശ്മീരിലെ ഭാവിതലമുറകള്‍ക്കുവേണ്ടിയുള്ള മികച്ചവഴികള്‍ കണ്ടെത്താവുന്നതുമാണ്.  കശ്മീരിലെ ജനതയുടെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.  നീതി-നിയമ-നിര്‍വ്വഹണ സംവിധാനങ്ങളുടെ നടത്തിപ്പിനായി ചില നടപടികള്‍ സര്‍ക്കാരിനു കൈക്കൊള്ളേണ്ടതുണ്ട്.  നമ്മുടെ എല്ലാ കഴിവുകളുടെയും, അധികാരത്തിന്റെയും, നിയമങ്ങളുടെയും ശാസനകളുടെയും പരമമായ ലക്ഷ്യം  കശ്മീരിലെ ജനതയുടെ സന്തോഷവും സമാധാനവുമാണെന്ന്് സുരക്ഷാസൈന്യത്തോടും ഞാന്‍ പറയുന്നു. അതു കൃത്യമായി നാം പാലിക്കും. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍, പുതിയ ആശയങ്ങള്‍ അവര്‍ക്കു പങ്കുവെയ്ക്കുകയുമാവാം. ഈ ദിവസങ്ങളിലായി എത്രയൊക്കെയോ കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സകലമൂലകളില്‍ നിന്നുമുള്ള വ്യത്യസ്ത വീക്ഷണങ്ങളുള്ള എത്രയോ വ്യക്തികളില്‍ നിന്നും കാര്യങ്ങള്‍ അറിയുവാനുള്ള അവസരം എനിക്കു ലഭിക്കുന്നുണ്ട്, അതാവട്ടെ നമ്മുടെ ശക്തമായ ജനാധിപത്യത്തിനു കൂടുതല്‍ കരുത്തു പകരുകയും ചെയ്യുന്നു.   അടുത്തായി, ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷവര്‍ദ്ധന്‍ എനിക്കു മുന്നില്‍ വച്ചത് അത്തരമൊരു വ്യത്യസ്തമായ ചിന്തയാണ്.  അവന്‍ എനിക്കെഴുതി - ഉറി ആക്രമണത്തിനുശേഷം ഞാന്‍ അത്യധികം മാനസികമായ വേദനയിലായിരുന്നു, അതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നു തീവ്രമായി തോന്നുകയും ചെയ്തിരുന്നു.  പക്ഷേ ഇളം പ്രായത്തിലുളള എന്നെപ്പോലുള്ളൊരു വിദ്യാര്‍ത്ഥിക്കു എന്താണുചെയ്യാന്‍ കഴിയുന്ന ഒരു തിരിച്ചറിവ് ഉണ്ടാവുന്നില്ല. അതുകൊണ്ട് രാജ്യസേവനത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നൊരു മാര്‍ഗമാണ് ഞാനന്വേഷിച്ചത്. അതുകൊണ്ടു തന്നെ, സാധാരണയില്‍ കവിഞ്ഞ് ഇനിയെന്നും ഒരു മൂന്നു മണിക്കൂര്‍ അധികം പഠനത്തിനായി ചിലവഴിക്കുമെന്ന് ഞാനൊരു പ്രതിജ്ഞ ചെയ്തിരിക്കുന്നു. കഴിവുറ്റൊരു പൗരനായി ഞാന്‍ മാറും, അങ്ങിനെ രാജ്യത്തെ ഞാന്‍ നന്നായി സേവിക്കും.

പ്രിയ സഹോദരന്‍ ഹര്‍ഷവര്‍ദ്ധന്‍, രോഷജനകമായ ഈ അന്തരീക്ഷത്തില്‍, ഈ ചെറിയപ്രായത്തിലും ആരോഗ്യപരമായ ചിന്തിക്കാന്‍ നിനക്കു കഴിയുന്നു.  എങ്കിലും പ്രിയപ്പെട്ട കൂട്ടീ, നമ്മുടെ ജനങ്ങളുടെ അമര്‍ഷത്തിന്റെ തീവ്രത അത്രയേറെയാണെന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ദേശീയചേതനയുടെ പ്രതീകമായി അതു മാറുകയാണ്.  വല്ലതും ചെയ്യണമെന്നൊരു നിശ്ചയദാര്‍ഢ്യം ആ അമര്‍ഷത്തിനുണ്ട്. അതേ! ആ ക്രോധവും അമര്‍ഷവും തന്നിലൂടെ പ്രതിഫലിച്ചത് തികച്ചും സൃഷ്ടിപരമായാണ്. കുട്ടിയറിയണം, 1965 ലെ യുദ്ധകാലത്ത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിജിയുടെ നേതൃത്വത്തിലായിരുന്നു നമ്മള്‍. അന്നും ഇതുപോലെ രാജ്യമെങ്ങും രോഷവും ദേശാഭിമാനപരമായ ആവേശവും അതിന്റെ പാരമ്യതയില്‍ അലയടിക്കുന്ന കാലം. എന്തെങ്കിലും സംഭവിക്കണമെന്ന്, അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെന്ന്  എല്ലാവരും ആഗ്രഹിച്ചു.  രാഷ്ട്രത്തിന്റെ വൈകാരികപ്രപഞ്ചത്തെ തൊട്ടുണര്‍ത്തുന്ന വിധത്തിലാണ്, ജയ് ജവാന്‍, ജയ് കിസാന്‍ എന്നൊരു മന്ത്രത്തിലൂടെ  അദ്ദേഹം ജനതയുടെ ഉള്ളുണര്‍ത്തിയത്, രാജ്യത്തിനുവേണ്ടി അധ്വാനിക്കാനായി പ്രചോദനമേകിയത്.  തോക്കിന്റെയും ബോംബിന്റെയും കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ക്കിടയിലും ഒരു ജനതയ്ക്കു മുഴുവന്‍ ദേശസ്‌നേഹം പ്രകടിപ്പിക്കാനുള്ള വ്യത്യസ്തമായൊരു മാര്‍ഗം നമുക്കുമുന്നില്‍ തുറന്നിട്ടത്് ശാസ്ത്രിജിയാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍, വൈകാരികമായ അതിതീവ്രതക്ക് ഒരു ശമനം ആവശ്യമായി വന്നപ്പോഴെല്ലാം,  അമര്‍ഷത്തിന്റെതായ ആ ഊര്‍ജപ്രവാഹത്തെ സൃഷ്ടിപരമായ സാമൂഹ്യസേവനങ്ങളിലേക്ക് തിരിച്ചുവിട്ട് സാമൂഹികപരീക്ഷണങ്ങള്‍ അത്യധികം വിജയകരമായി നടത്തിയത് മഹാത്മജിയായിരുന്നു. ഇപ്പോള്‍, നാമെല്ലാം, നമ്മുടെ സായുധസേനകളും, സര്‍ക്കാര്‍ ജീവനക്കാരും നിസ്വാര്‍ത്ഥമായി നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍, പ്രിയപ്പെട്ടവരേ നാമോരുത്തരും നമ്മുടെ സൃഷ്ടിപരമായ സംഭാവനകള്‍ ദേശസ്‌നേഹത്തിന്റെ നിറവോടെ ചെയ്യുകയാണെങ്കില്‍, നമ്മുടെ രാഷ്ട്രം തീര്‍ച്ചയായും കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുന്നതാണ്.

പ്രിയപ്പെട്ട ജനങ്ങളേ, പാരാലിമ്പിക്‌സില്‍ പങ്കെടുത്ത നമ്മളുടെ താരങ്ങളുടെ ചരിത്രനേട്ടങ്ങളെയും അവരുടെ അവിസ്മരണീയമായ പ്രകടനത്തെയും കുറിച്ച് നരേന്ദ്രമോദി ആപ്പില്‍ എഴുതിയിരുന്നത് ശ്രീ. ടി. എസ്. കാര്‍ത്തികാണ്.  നമ്മുടെ താരങ്ങളുടേത് സ്തുത്യര്‍ഹമായ നേട്ടമാണെന്നും മന്‍ കി ബാത്തില്‍ അതേക്കുറിച്ച് സംസാരിക്കണമെന്നും എഴുതിയത് ശ്രീ. വരുണ്‍ വിശ്വനാഥനാണ്. നമ്മളിലോരോരുത്തര്‍ക്കും പാരാലിമ്പിക്‌സില്‍ പങ്കെടുത്ത താരങ്ങളോട് വൈകാരികമായൊരു ഹൃദയബന്ധമുണ്ട്.  കായികപരമായ നേട്ടങ്ങള്‍ക്കതീതമായി, പാരാലിമ്പിക്‌സും അതിലെ നമ്മുടെ താരങ്ങളുടെ പ്രകടനവും മാറ്റിമറിച്ചിരിക്കുന്നത് മാനവികതയുടെ നേരെയുള്ള നമ്മുടെ സമീപനത്തെയാണ്, അംഗപരിമിതരോടുള്ള സമീപനത്തെയാണ്. പരിമിതികളോടേറ്റുമുട്ടി വിജയം വരിച്ച പ്രിയ സഹോദരി  ദീപ മാലികിന്റെ വാക്കുകള്‍ അവിസ്മരണീയങ്ങളാണ്, 'സത്യത്തില്‍ ഈ മെഡലിലൂടെ ഞാന്‍ പരാജയപ്പെടുത്തിയിരിക്കുന്നത് എന്റെ പരിമിതികളെത്തന്നെയാണ്'.  അതിതീവ്രമാണ് ആയൊരു നിരീക്ഷണത്തിന്റെ കരുത്ത്. ഇത്തവണ 19 താരങ്ങളാണ്, 3 വനിതകളടക്കം പാരാലിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ശാരീരികമായ കരുത്തും ആര്‍ജിതമായ കഴിവും മാറ്റുരയ്ക്കുന്ന സാധാരണ കായികമേളകളില്‍ നിന്നും അംഗപരിമിതരുടെ കായിക മാമാങ്കങ്ങളെ വ്യത്യസ്തമാക്കുന്നത് ശാരീരികക്ഷമതയ്ക്കും കഴിവുകള്‍ക്കുമുപരിയായുള്ള അവരുടെ ആത്മനിയന്ത്രണവും നിശ്ചയദാര്‍ഢ്യവുമാണ്.

രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു ഓടുമടക്കം നാലു മെഡലുകള്‍ നേടിയ നമ്മുടെ താരങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം നമ്മെ സംബന്ധിച്ചിടത്തോളം ആനന്ദകരവും ആശ്ചര്യജനകവുമായി തോന്നിയേക്കാം.  നമ്മുടെ സഹോദരനായ ദേവേന്ദ്ര ഝജാരിയ ജാവ്‌ലിനില്‍ നേടിയത് സ്വര്‍ണമെഡലാണ്, 12 വര്‍ഷത്തിനുശേഷം അദ്ദേഹം വിജയം ആവര്‍ത്തിക്കുകയായിരുന്നു. 12 വര്‍ഷം ഒരു വലിയ കാലയളവാണ്, പ്രായമേറും, പിന്നെ ഒരുതവണ കൈവരിച്ച സുവര്‍ണനേട്ടത്തോടുള്ള അനുരാഗം കുറയുകയും ചെയ്യും. നാമറിയണം, 12 വര്‍ഷത്തെ ഇടവേളകള്‍ക്കു ശേഷവും അവിസ്മരണീയമായ രണ്ടാമത്തെ സ്വര്‍ണത്തിലേക്ക് അദ്ദേഹം നടന്നുകയറിയത് ശാരീരിക അവശതകളും ഏറിവരുന്ന പ്രായവുമെല്ലാം ആ പ്രതിഭയുടെ ദൃഢനിശ്ചയത്തിനും  ആത്മനിയന്ത്രണത്തിനും മുന്നില്‍ ഒന്നുമല്ലാതായപ്പോഴാണ്. മറ്റൊരു വസ്തുത അദ്ദേഹം അംഗപരിമിതനായി ജനിച്ചൊരാളായിരുന്നില്ല, ഒരു വൈദ്യൂതാഘാതത്തില്‍ പെട്ട് അദ്ദേഹത്തിന് ഒരു കൈ നഷ്ടപ്പെടുകയായിരുന്നു. 23 വയസ്സില്‍ നേടിയ ഒരു കായികമാമാങ്കവിജയം പന്ത്രണ്ടുവര്‍ഷത്തിനുശേഷം 35 വയസ്സില്‍ വീണ്ടും ആവര്‍ത്തിക്കാനാവശ്യമായ നിരന്തര പ്രയത്‌നത്തെയും നിതാന്തമായ പരിശ്രമത്തെയും കുറിച്ചാണ്  നാമാലോചിക്കേണ്ടത്. മാരിയപ്പന്‍ തങ്കവേലും സ്വര്‍ണമെഡല്‍ നേടിയത് ഹൈ ജംബിലാണ്.  വെറും അഞ്ചുവയസ്സാവുമ്പോഴേക്കും വലതു കാല്‍ നഷ്ടമായ വ്യക്തി. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ദാരിദ്ര്യം പോലും വഴിമാറുകയായിരുന്നു. നമ്മുടെ വന്‍നഗരങ്ങളില്‍ നിന്നൊന്നുമല്ല അദ്ദേഹം വന്നത്, അദ്ദേഹം കടന്നുവന്നത് ഒരു ധനിക കുടുംബത്തില്‍ നിന്നല്ല, മധ്യവര്ഗ കുടുംബത്തില്‍ നിന്നുപോലുമായിരുന്നില്ല.  ശാരീരികമായ വെല്ലുവിളികളെയും മറ്റെല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 21 വയസ്സില്‍ അദ്ദേഹം രാജ്യത്തിനായി മെഡല്‍ നേടിയത് അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ്. രാജ്യത്തിനു വേണ്ടി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രതിഭയാണ് ദീപ മാലിക് -  എത്രയെ വിജയങ്ങള്‍, അവയുടെ ആവര്‍ത്തനങ്ങള്‍.

ഹൈജംമ്പിലാണ് വരുണ്‍ സി ഭാട്ടി ഓട്ടുമെഡല്‍ നേടിയത്. പാരാലിമ്പിക്‌സില്‍ നേടുന്ന മെഡലുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്, നമ്മുടെ സമുഹത്തിലും രാജ്യത്തും അയല്‍രാജ്യങ്ങളില്‍ പോലുമുള്ള അംഗപരിമിതരായ സഹോദരീസഹോദരന്‍മാരുടെ മനോവ്യാപാരങ്ങളില്‍ അതുളവാക്കുന്ന പരിവര്‍ത്തനം ചെറുതല്ല. അവരെ നമുക്കു തുല്യരായി കാണുവാനുള്ള പ്രചോദനം മാത്രമല്ല, അവരോടുള്ള നമ്മുടെ മനോഭാവത്തെ തന്നെയാണ് ഈ നേട്ടം മാറ്റിമറിച്ചിരിക്കുന്നത്. എന്തുമാത്രം അതിശയകരമായ പ്രകടനമാണ് സത്യത്തില്‍ അംഗപരിമിതരായവര്‍ കാഴ്ചവെച്ചത് എന്നറിയുന്നവര്‍ വളരെ ചുരുക്കമാണ്. കുറച്ചുദിവസങ്ങള്‍ മുന്നേ ഒളിമ്പിക്‌സ് നടന്നതും അതേ വേദിയിലാണ്.  ഒളിമ്പിക്‌സ് ഗെയിംസില്‍ കുറിക്കപ്പെട്ട റിക്കോര്‍ഡ് അംഗപരിമിതര്‍ തിരുത്തുമെന്ന ആര്‍ക്കെങ്കിലും ഭാവനയില്‍ കൂടി കാണാനാവുമോ?  ഇത്തവണ അതു സംഭവിച്ചു. പാരാലിമ്പിക്‌സില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ അള്‍ജീറിയയുടെ അബ്്‌ദെലാതിഫ് ബാക്കാ 1.7 സെക്കന്റില്‍ 1500 മീറ്റര്‍ താണ്ടി മാറ്റിയെഴുതിയത് ജനറല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ താരത്തിന്റെ റിക്കോര്‍ഡാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതല്ല. അംഗപരിമിതരുടെ മത്സരത്തില്‍ നാലാമതായി ഓടിയെത്തി മെഡലില്ലാതെ പോയ ആള്‍ എടുത്ത സമയം ജനറല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ആളെടുത്ത സമയത്തില്‍ കുറവായിരുന്നു എന്ന സത്യമാണ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നത്. നമ്മുടെ മുഴുവന്‍ പാരാലിമ്പിക്‌സ് താരങ്ങളെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. ഇന്ത്യന്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കുവാന്‍ പര്യാപ്തമായ ഒരു പദ്ധതി പുരോഗമിക്കുകയാണ്, ഒപ്പം പാരാലിമ്പിക്‌സിനായുള്ള സൗകര്യങ്ങളും.

പ്രിയപ്പെട്ട നാട്ടുകാരേ, പോയ ആഴ്ചയിലെ ഗുജറാത്തിലെ നവ്‌സാരിയില്‍ എനിക്കുണ്ടായ അനുഭവം അസാധാരണമാണ്.  അത്രമേല്‍ വികാരഭരിതമായ ഒരു നിമിഷം. അംഗപരിമിതര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച് ഒരു മെഗാ കാമ്പായിരുന്നു വേദി. ആ ഒറ്റനാള്‍കൊണ്ട് അവിടെ എഴുതിച്ചേര്‍ക്കപ്പെട്ടത് എത്രയോ ലോകറിക്കോര്‍ഡുകളായിരുന്നു. ദാങ് ജില്ലയിലെ അതിവിദൂര വനമേഖലയില്‍ നിന്നും വന്ന ഗൗരി ഷാര്‍ദുല്‍, ഒരു കൊച്ചുപെണ്‍കുട്ടി, പ്രകാശലോകം അപ്രാപ്യമായ ആ കുരുന്ന് ഇതിഹാസകാവ്യമായ രാമായണം അപ്പാടെ ഹൃദിസ്ഥമാക്കി ആലപിക്കുകയാണ്.  അവള്‍ എനിക്കു മുന്നില്‍ രാമായണത്തിലെ ചില ഭാഗങ്ങള്‍ ആലപിച്ചു, അവളുടെ കഴിവ് ഞാന്‍ അവിടെ പരിചയപ്പെടുത്തിയപ്പോള്‍ അവിടെ കൂടിയവര്‍ക്ക് അതൊരു വിസ്മയമായി.  അന്നവിടെ ആ പൊതുചടങ്ങില്‍  അംഗപരിമിതരായവരുടെ ജീവിതവിജയകഥകളുടെ പുസ്തകം പ്രകാശിപ്പിക്കാന്‍ എനിക്കൊരവസരം ലഭിച്ചു. ആര്‍ക്കും ജീവിതവിജയത്തിനു പ്രചോദനമാകുന്ന എന്തെല്ലാം സംഭവങ്ങള്‍! നവസാരിയില്‍  ഗവണ്‍മെന്റും അന്നൊരു റിക്കോര്‍ഡിന്നുടമയായി എന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു. അന്നവിടെ കേവലം 8 മണിക്കൂറിനുള്ളില്‍ കേള്‍വിശക്തിയില്ലാതെപോയ 600 പേര്‍ക്ക് ശ്രവണസഹായിയന്ത്രം വിജയകരമായി വച്ചുപിടിപ്പിച്ചു റിക്കോര്‍ഡ് സൃഷ്ടിച്ചത് സര്‍ക്കാരാണ്്. ഗിന്നസ് ബുക്കിന്റെ താളുകളില്‍ ആ വമ്പിച്ച നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരൊറ്റ ദിവസത്തിനുള്ളില്‍ അംഗപരിമിതരായവര്‍ സൃഷ്ടിച്ചെടുത്ത മൂന്നു ലോകറിക്കോര്‍ഡുകള്‍ നമുക്ക് അഭിമാനാര്‍ഹമാണ്.

പ്രിയപ്പെട്ട എന്റെ നാട്ടുകാരേ, രണ്ടുവര്‍ഷം മുന്നേ ബാപ്പുജിയുടെ ജന്മനാളായ ഒക്ടോബര്‍ 2നാണ് നമ്മള്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. വൃത്തി നമ്മുടെ മുഖമുദ്രയാവണം എന്നു ഞാന്‍ അന്നു പറഞ്ഞിരുന്നു, എല്ലാവരും അവരുടെ ദൗത്യമായി അതേറ്റെടുക്കണം എന്നും മാലിന്യം അറുപ്പോടെ നോക്കിക്കാണുന്ന ഒരു പരിസ്ഥിതിബോധം നാം സൃഷ്ടിച്ചെടുക്കണമെന്നും ഞാന്‍ പറയുകയുണ്ടായി.  ഈ വരുന്ന ഗാന്ധിജയന്തി ദിനത്തോടെ ആ മഹാദൗത്യത്തിനു രണ്ടുവയസ്സു തികയുമ്പോള്‍, തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാന്‍ പറയും 125 കോടി ജനതയിലും ശുചിത്വത്തെക്കുറിച്ച് വര്‍ദ്ധിതമായ ഒരു അവബോധം സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്്. ്അതേ, ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു, ശുചിത്വത്തിലേക്ക് ഒരടി മുന്നോട്ട്, നമുക്ക് ഇന്ന് അഭിമാനത്തോടെ പറയാം ഒരടികൂടി മുന്നോട്ടുപോവാന്‍ നമ്മളില്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. ഈ രാഷ്ട്രം സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യത്തിലേക്ക് 125 കോടി ചുവടുകള്‍ മുന്നോട്ടുവച്ചു എന്നുതന്നെയാണ്  അതര്‍ത്ഥമാക്കുന്നത്. നമ്മുടെ ചുവടുകള്‍ ശരിയായ ദിശയിലായിരുന്നു, ആ പ്രയത്‌നത്തിന്റെ ഫലങ്ങളാവട്ടെ മാധുര്യമേറിയതുമാണ്. ചെറിയ പരിശ്രമങ്ങള്‍ കൊണ്ടുവരുന്ന വന്‍നേട്ടങ്ങളുടെ ഗാഥയാണ് ശുചിത്വ മിഷന്‍. നാം ആരോ ആവട്ടെ, സാധാരണക്കാര്‍, ഭരണാധികാരികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമരാമത്ത്് വകുപ്പുജീവനക്കാര്‍, റെയില്‍വേ, ബസ് സ്റ്റോപ്പുകള്‍,  വിദ്യാലയങ്ങള്‍ അല്ലെങ്കില്‍ കലാലയങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, ആബാലവൃദ്ധം ജനങ്ങള്‍, ഗ്രാമീണര്‍, കര്‍ഷകസ്ത്രീകള്‍ - അങ്ങിനെ എല്ലാവരും ശുചിത്വമിഷന്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍  ഒരുപാട് സംഭാവനകള്‍ നല്കിയിട്ടുണ്ട്്. മാധ്യമരംഗത്തെ സുഹൃത്തുക്കളുടെ രചനാത്മകമായ ഇടപെടലുകള്‍ നല്കിയ സംഭാവനയും സ്മരണീയമാണ്. ശുചിത്വകാര്യത്തില്‍ ഇനിയും നമുക്കു ബഹുദൂരം മുന്നോട്ടു പോവേണ്ടതുണ്ട്. തുടക്കം കേമമായിരുന്നു, ഇതുവരെയും. പൂര്‍ണമനസ്സാലെയുള്ള പരിശ്രമം ഉണ്ടായിട്ടുണ്ട്, വിജയം നമ്മുടേതാണെന്ന അചഞ്ചലമായ വിശ്വാസവും രൂപപ്പെട്ടിരിക്കുന്നു. ആയൊരു ദൃഢവിശ്വാസമാണ് വലുത്. ഗ്രാമീണ ഇന്ത്യയെപറ്റി പറയുമ്പോള്‍, ഇതിനകം നാമേതാണ്ട് 2 കോടി 50 ലക്ഷത്തോളം ടോയ്‌ലറ്റുകള്‍ പണിതിരിക്കുന്നു, വരും വര്‍ഷത്തിനകം ഒന്നരക്കോടി കൂടി പണിയുകയാണ് പദ്ധതിലക്ഷ്യം. പൊതുശുചിത്വനിലവാരമെന്ന കാഴ്ചപ്പാടില്‍, നമ്മുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍, വിശിഷ്യ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സ് വാനോളമുയരണമെങ്കില്‍ നാം ആദ്യം വേണ്ടത് തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജ്ജനശീലം അവസാനിപ്പിക്കുകയാണ്. ODF (Open Defacation Free) കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത് ആയൊരു ലക്ഷ്യത്തിലേക്കാണ്. ഈയൊരു ലക്ഷ്യത്തിലേക്കെത്തിച്ചേരുന്നതിനായുള്ള ആരോഗ്യകരമായ ഒരു മത്സരം തന്നെ വില്ലേജ്, ജില്ല, സംസ്ഥാനാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്്. ആന്ധ്രാ പ്രദേശും ഗുജറാത്തു കേരളവും താമസിയാതെ ആ ലക്ഷ്യം കൈവരിക്കുന്നതാണ്. ഈയിടെയായി ഞാന്‍ ഗുജറാത്ത് സന്ദര്‍ശിച്ചു, മഹാത്മജിയുടെ ജന്മഭൂമിയായ പോര്‍ബന്ധര്‍ 100 ശതമാനം ODF മേഖലയായി ഒക്ടോബര്‍ രണ്ടിനു പ്രഖ്യാപിക്കപ്പെടുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നു.  ആ വലിയ ലക്ഷ്യം സാധിപ്പിച്ചെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആ ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ അവിശ്രമം പരിശ്രമിക്കുന്ന മുഴുവന്‍ പേര്‍ക്കും ആശംസകള്‍. നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിനായി, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സുയര്‍ത്തുന്നതിനായി ഈയൊരു മഹാവിപത്ത് അവസാനിപ്പിക്കണമെന്ന്് മുഴുവന്‍ ജനങ്ങളോടുമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആയൊരു ഉഗ്രശപഥവുമായി നമുക്കു മുന്നേറാം. സാങ്കേതികരംഗത്ത് വിപ്ലവം സാധ്യമാക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ യുവസുഹൃത്തുക്കളോട് എനിക്ക് ഒരു പ്രത്യേക പദ്ധതി നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുവാനുണ്ട്. ശുചിത്വമിഷന്റെ നിജസ്ഥിതിയെപറ്റി അറിയുവാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്, അതിനായി ഗവണ്‍മെന്റ് ഒരു പ്രത്യേക ടെലിഫോണ്‍ നമ്പര്‍ അനുവദിച്ചിട്ടുമുണ്ട്് - 1969.  നമുക്കറിയാം മഹാത്മജി ജനിച്ചത് 1969ലാണ്. 1969 ല്‍ നാം ആ മഹാത്മാവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയും ചെയ്തു. 2019 ല്‍ നാം ആഘോഷിക്കാന്‍ പോവുന്നത് അദ്ദേഹത്തിന്റെ 150ാം ജന്മവാര്‍ഷികമാണ്.  ഈ നമ്പറില്‍ വിളിച്ചാല്‍ നിങ്ങളുടെ നഗരത്തിലെ ടോയ്‌ലറ്റ് നിര്‍മ്മാണരംഗത്തെ പുരോഗതി അറിയുവാന്‍ സാധിക്കുന്നതാണ്, ഒപ്പം തന്നെ ടോയ്‌ലറ്റ് നിര്‍മ്മിക്കുവാനുള്ള നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുവാനും സാധിക്കുന്നതാണ്.  ഈയൊരു സൗകര്യം എല്ലാവരും ഉപയോഗിക്കണം എന്നു ഞാന്‍ അപേക്ഷിക്കുകയാണ്.  ഇതിനു പുറമേ, ശുചിത്വത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ അറിയിക്കുവാനായി സ്വച്ഛ് ഭാരത് ആപ് പ്രചാരത്തിലുണ്ട്. പരാതികള്‍ നല്കുക മാത്രമല്ല, അതിന്മേല്‍ കൈക്കൊണ്ട നടപടികളുടെ പുരോഗതിയും അതിലൂടെ അറിയാവുന്നതാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതികളെല്ലാം മുഴുവനായും ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഈയൊരു മഹാലക്ഷ്യത്തിലേക്കായി കോര്‍പ്പറേറ്റ് ലോകത്തിന്റെ സംഭാവനകളും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  സ്വച്ഛ് ഭാരത് മിഷനില്‍ കര്‍മ്മനിരതമാവാന്‍ ആഗ്രഹിക്കുന്ന യുവപ്രൊഫഷനലുകളെ സ്വച്ഛ് ഭാരത് ഫെലോസ് ആയി സ്‌പോണ്‍സര്‍ ചെയ്ത് അവരെ വിവിധ ജില്ലകളിലേക്ക് സേവനത്തിനായി അയക്കാവുന്നതാണ്.

ശുചിത്വമിഷന്‍ കാമ്പയിന്‍ വിശ്വാസങ്ങളുടെയോ ശീലത്തിന്റെയോ ഭാഗമായി മാത്രം ഒതുങ്ങരുത്. ആധുനികലോകത്ത്  ശുചിത്വം ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുമ്പോള്‍, റവന്യൂ മോഡലുമായി അതിനെ യോജിപ്പിക്കേണ്ടതുണ്ട്. മാലിന്യത്തില്‍ നിന്നും സമ്പത്തിലേക്ക് എന്നത്് അതിന്റെ ഭാഗമാവണം. ശുചിത്വമിഷനോടൊപ്പം തന്നെ അനിവാര്യമായും മാലിന്യത്തില്‍ നിന്നും ജൈവവളത്തിലേക്ക് നാം നീങ്ങേണ്ടതാണ്. ഖരമാലിന്യങ്ങള്‍ ജൈവവളമായി രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു നയപരമായ ഇടപെടലിനു സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ആ ജൈവവളം വാങ്ങിക്കുവാനായി വളനിര്‍മ്മാണ ശാലകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങിനെ ശേഖരിക്കുന്ന വളം അവര്‍ക്ക് ജൈവകൃഷിയില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവുന്നതാണ്. കമ്പനികളെ സംബന്ധിച്ചിടത്തോളം, മണ്ണിന്റെ ആരോഗ്യത്തെപറ്റി ഉത്ക്കണ്്ഠാകുലരായ കര്‍ഷര്‍ക്ക് ഇതെത്തിച്ചു കൊടുക്കാവുന്നതാണ്, അമിതരാസവളപ്രയോഗങ്ങളിലൂടെ മണ്ണിന്റെ ഗുണം നഷ്ടമായെന്ന പരാതിയുള്ളവര്‍ക്കും ഇതൊരു പരിഹാരമാര്‍ഗമാണ്. ഈ പദ്ധതിയുടെ വിജയത്തിനായി വലിയ സംഭാവനയാണ് ശ്രീ. അമിതാഭ് ബച്ചന്‍ജി നല്കിയിട്ടുള്ളത്, അദ്ദേഹമാണ് പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍. പുതിയ സംരംഭങ്ങളും ചിലവുകുറഞ്ഞതും ലാഭകരവുമായ പദ്ധതികളുമായി മാലിന്യത്തില്‍ നിന്നും സമ്പത്തിലേക്ക് എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി മുന്നിട്ടിറങ്ങാന്‍ യുവതയെ ഞാന്‍ ക്ഷണിക്കുന്നു. അനുയോജ്യമായ സാങ്കേതികവിദ്യകളുപയോഗിച്ചുകൊണ്ട് വന്‍തോതിലുള്ള ഉത്പാദനം താങ്ങാവുന്ന ചിലവില്‍ സാദ്ധ്യമാക്കുവാന്‍ അവര്‍ക്കു കഴിയുന്നതേയുള്ളൂ. ഒരുപാട് തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത, സാമ്പത്തിക ഇടപെടലുകള്‍ക്കുള്ള അവസരങ്ങള്‍, മാലിന്യത്തില്‍ നിന്നും സമ്പത്തുല്പാദനം എല്ലാം നേടിയെടുക്കാവുന്നതേയുള്ളൂ. ഇന്‍ന്തോസാന്‍ എന്നൊരു പ്രത്യേക പരിപാടി - ഇന്ത്യാ സാനിറ്റേഷന്‍ കോണ്‍ഫറന്‍സ് സപ്റ്റംബര്‍ 25 മുതല്‍ ഒക്്‌ടോബര്‍ 2 വരെ നടക്കുകയാണ്. ശുചിത്വം വിഷയമാവുന്ന ബോധവല്‍ക്കരണ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും മേയര്‍മാരും മെട്രോപൊളിറ്റന്‍ കമ്മീഷണര്‍മാരും ഉണ്ട്. സാങ്കേതി വിദ്യകള്‍കൊണ്ട് എന്തൊക്കെ നേടാം? എന്തായിരിക്കണം സാമ്പത്തികമാതൃക?  പൊതുജനപങ്കാളിത്തം എങ്ങിനെ നേടാം? ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ എങ്ങിനെയൊക്കെ വര്‍ധിപ്പിക്കാം?  ഇങ്ങിനെ എല്ലാ ഗഹനമായ വിഷയങ്ങളും ചര്‍ച്ചചെയ്യാനുള്ള വേദിയാണത്. ശുചിത്വത്തെക്കുറിച്ചുള്ള നല്ല വാര്‍ത്തകളുടെ പ്രവാഹം ഞാന്‍ കാണുന്നു. 107 ഗ്രാമങ്ങളില്‍ ടോയ്‌ലറ്റ് നിര്‍മ്മാണ ലക്ഷ്യവുമായി ഗുജറാത്ത് ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട ബോധവല്ക്കരണ യജ്ഞത്തെക്കുറിച്ച് ഞാനീയടുത്താണ് വായിച്ചത്. 9000ത്തോളം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ അവര്‍ വിനിയോഗിച്ചത് സ്വന്തം അധ്വാനശേഷിയാണ്. കുറച്ചുനാള്‍ മുന്നേ വന്നൊരു വാര്‍ത്ത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവാം - വിങ് കമാന്റര്‍ പരംവീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു സംഘം ശുചിത്വസന്ദേശ പ്രചരണാര്‍ത്ഥം ഗംഗയില്‍  നീന്തിയത് 2800 കിലോമീറ്ററാണ്, ദേവ് പ്രയാഗ് മുതല്‍ ഗംഗാസാഗര്‍ വരെ. സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പുകള്‍ക്കായി ഒരു വാര്‍ഷിക ശുചിത്വ കലണ്ടര്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഒരോ വകുപ്പും ശുചിത്വമിഷനില്‍ ഒരു പതിനഞ്ചുദിവസം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. കുടിവെള്ള - പൊതുശുചിത്വ - പഞ്ചായത്തീരാജ് വകുപ്പുകള്‍ സംയുക്തമായി അതതു മേഖലകളില്‍ ഒരു പൊതുമാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഈ വരുന്ന ഒക്്‌ടോബര്‍ ഒന്നുമുതല്‍ 15 വരെ നീണ്ടുനില്ക്കുന്ന 15 ദിവസക്കാലം പ്രവര്‍ത്തിക്കുന്നതാണ്. ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള 15 ദിവസം, കൃഷി-കര്‍ഷകക്ഷേമ-ഭക്ഷ്യസംസ്‌കരണ-ഉപഭോക്തൃകാര്യ വകുപ്പുകള്‍ സംയുക്തമായി ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കും. മുഴുവന്‍ ജനങ്ങളോടും സൗകര്യപ്രദമായ രീതിയില്‍ അതില്‍ ഭാഗവാക്കാകുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു. ശുചിത്വ സര്‍വ്വെ കാമ്പയിനും ഈ ദിവസങ്ങളില്‍ നടക്കുന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുമെന്നു ഞാന്‍ കരുതുന്നു. മുന്നേ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ പൊതുജനസമക്ഷം അവതരിപ്പിക്കപ്പെട്ടത് പ്രസ്തുത സര്‍വ്വേ 73 നഗരങ്ങളില്‍ നടത്തിയ ശേഷമാണ്.  ജനസംഖ്യ ഒരുലക്ഷത്തിലധികമുള്ള 500 നഗരങ്ങളിലാണ് ഈ സര്‍വ്വേ ഇനി നടക്കാന്‍ പോവുന്നത്. നമ്മള്‍ അടുത്തുള്ളവരെക്കാളും പിന്നിലാണെങ്കിലും അടുത്തതവണ മുന്നേറുമെന്ന ആത്മവിശ്വാസം, ശുചിത്വകാര്യത്തില്‍ ആരോഗ്യകരമായ ഒരു മത്സരാന്തരീക്ഷം  സൃഷ്ടിച്ചെടുക്കുകയാണ് സര്‍വ്വേകളുടെ ലക്ഷ്യം. നാമെല്ലാവരും നമുക്കാവുംവിധം ഈയൊരു മഹത്തായ ലക്ഷ്യത്തില്‍ പങ്കാളികളാവുമെന്നു തന്നെയാണ് എന്റെ വിശ്വാസം. ഒക്ടോബര്‍ രണ്ട്, ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും ജന്മദിനമാണ്. സ്വച്ഛ് ഭാരത് മിഷന് രണ്ടു വയസ്സു തികയുന്നതും അന്നാണ്. ഗാന്ധിജയന്തി തൊട്ട് ദീപാവലി വരെയുള്ള ദിനങ്ങളില്‍ മുഴുവനാളുകളോടും ഖാദിഉല്പന്നങ്ങള്‍ വാങ്ങുവാനും ഞാനഭ്യര്‍ത്ഥിക്കുകയാണ്. അതുവഴി എത്രയോ ദരിദ്ര ജനസഹസ്രങ്ങള്‍ക്ക് ഒരു മണ്‍ചെരാത് തെളിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഒക്ടോബര്‍ രണ്ട് ഒരു ഞായറാഴ്ചയാണ്, അതുകൊണ്ട് തീര്‍ച്ചയായും എവിടെയെങ്കിലും എന്തെങ്കിലും തരത്തിലുള്ള ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ നമുക്കു പങ്കെടുക്കാന്‍ സാധിക്കുന്നതാണ്.  ലഭ്യമായ ഒരു നാലുമണിക്കൂര്‍ അല്ലെങ്കില്‍ രണ്ടുമണിക്കൂര്‍ നിങ്ങളെ ഞാന്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷിക്കുന്നു, ഒപ്പം അതിന്റെ ഫോട്ടോകള്‍ നരേന്ദ്രമോദി ആപ്പില്‍ പോസ്റ്റുചെയ്യുമെന്നും. ഇനി അതൊരു വീഡിയോ ആണെങ്കില്‍, ആ വീഡിയോ ഷെയര്‍ ചെയ്യൂ. നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ, ഈ മഹാദൗത്യത്തിനു ലഭിക്കുന്ന പുത്തനുണര്‍വ്വും ഊര്‍ജ്വസ്വലതയും നമുക്കു തൊട്ടറിയാവുന്നതായിരിക്കും. നമുക്ക് മഹാത്മജിയെയും ശാസ്ത്രിജിയെയും സ്മരിക്കാം, ഈ രാഷ്ട്രത്തിനുവേണ്ടി പ്രതിജ്ഞയെടുക്കാം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വിട്ടുനല്കുന്നതിലെ ആനന്ദം സ്വീകരിക്കുന്നതിനെക്കാള്‍ എത്രയോ വലുതാണ്, മഹത്തരവും. അതു പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. അതു അമാനുഷികമായ അനുഭൂതികൂടിയാണ്. പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ലഭിച്ച, സ്വമനസ്സാലെ അതുപേക്ഷിച്ചവരുടെ ആ പ്രതികരണമുണ്ടല്ലോ, അന്നാണ് ഞാന്‍ അതു മനസ്സിലാക്കിയത്. നമ്മുടെ രാഷ്ട്രത്തിന്റ നാള്‍വഴികളില്‍ അതൊരു സംഭവമായിരുന്നു, മുന്നോട്ടുള്ള പ്രയാണത്തിനു പ്രചോദനമേകിയ ത്യാഗത്തിന്റെ ഒരദ്ധ്യായം. ഇപ്പോള്‍ ഒരുപാട് യുവതീയുവാക്കള്‍, പലരും കോര്‍പ്പറേറ്റ് ലോകത്തുള്ളവര്‍, വിദ്യാലയങ്ങളിലും എന്‍.ജി.ഒകളിലും കര്‍മ്മനിരതരായവര്‍, അവര്‍ സംയുക്തമായി ജോയ് ഓഫ് ഗിവിങ് വീക് അഥവാ വിട്ടുനല്കുന്നതിലെ ആഹ്‌ളാദത്തിന്റെ ആഴ്ച ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ. ആ മഹായജ്ഞത്തിന്റെ ലക്ഷ്യം ഭക്ഷണപദാര്‍ത്ഥങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് ആവശ്യക്കാരായവര്‍ക്ക് എത്തിക്കുകയാണ്. ഞാന്‍ ഗുജറാത്തിലായിരുന്ന വേളയില്‍ നമ്മുടെ തൊഴിലാളികളെല്ലാം തെരുവുകളിലിറങ്ങി ഉപേക്ഷിച്ച കളിപ്പാട്ടങ്ങള്‍ ശേഖരിച്ച് സമീപപ്രദേശങ്ങളിലെ അംഗന്‍വാടികളിലെത്തിക്കുന്ന പതിവുണ്ടായിരുന്നു. കളിപ്പാട്ടങ്ങള്‍ കണികാണാന്‍ കിട്ടാതിരുന്നു കുട്ടികളുടെ കണ്ണുകളിലെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്.  പല നഗരങ്ങളിലും ഈ വിട്ടുനല്കലിന്റെ വാരം ആഘോഷിക്കുന്ന യുവതയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നാം നല്‌കേണ്ടതാണെന്നാണ് എനിക്കു തോന്നുന്നത്. ഇതൊരുതരത്തിലുള്ള ദാനോത്സവമാണ്, ആ ദൗത്യവുമായി മുന്നോട്ടുപോവുന്ന യുവതയ്ക്ക് മംഗളാശംസകള്‍.

എന്റെ പിയപ്പെട്ടവരേ, ഇന്ന് സപ്റ്റംബര്‍ 25 ആണ്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ്ജിയുടെ ജന്മദിനം, ജന്മശതാബ്ദിയുടെ തുടക്കവും. എന്നെപ്പോലുള്ള എത്രയോ പ്രവര്‍ത്തകരെ സ്വാധീനിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു ബീജാവാപം ചെയ്ത, ആ ലക്ഷ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭയാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ്. ഇന്ത്യയുടെ വേരുകളെ തൊട്ടറിയുന്ന ഒരു രാഷ്ട്രീയദര്‍ശനത്തിന്റെ സപ്പോര്‍ട്ടറായിരുന്നു അദ്ദേഹം, നമ്മുടെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ഏകാത്മമാനവ ദര്‍ശനമെന്ന സ്വന്തം തത്വശാസ്ത്രം മുന്നോട്ടുവച്ച പ്രതിഭ. സര്‍വ്വജനഹിത-സര്‍വ്വജനസുഖ-അന്ത്യോദയ സിദ്ധാന്തങ്ങളെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്.  നീണ്ട ക്യൂവിലെ അവസാനത്തെ ആളെപറ്റിയാണ് ഗാന്ധിജി സംസാരിച്ചത്. ദരിദ്രരില്‍ ദരിദ്രനായവന് വികസനത്തിന്റെ ഗുണം എത്തുന്നതെങ്ങിനെയാണ്? - അദ്ദേഹത്തിന്റെ ചോദ്യം അതായിരുന്നു. എല്ലാ കൈകള്‍ക്കും തൊഴില്‍, എല്ലാ പാടത്തും വെള്ളം - അദ്ദേഹം മുന്നോട്ടുവച്ച സാമ്പത്തിക കാര്യപരിപാടി മുഴുവന്‍ ഈയൊരു വാചകത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഗരീബ് കല്യാണ്‍ വര്‍ഷ് അഥവാ ദരിദ്രരുടെ ക്ഷേമ വര്‍ഷമായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കപ്പെടട്ടെ. ദാരിദ്ര്യം കുറയ്ക്കുന്നതിനായി നാമെല്ലാം, സമൂഹവും സര്‍ക്കാരുമടക്കം എല്ലാവരും വികസനത്തിന്റെ പ്രയോജനം ദരിദ്രജനകോടികളിലേക്കെത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വേണ്ടത്. ഞാന്‍ ജീവിക്കുന്ന പ്രദേശം അറിയപ്പെടുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പേരിലാണ് - റെയ്‌സ് കോഴ്‌സ് റോഡ് - ദീന്‍ ദയാല്‍ ഉപാദ്ധ്യായുടെ ജന്മശതാബ്ദിയുടെ ഭാഗമായി നമ്മളതിനു പുനര്‍നാമകരണം ചെയ്യുന്നു - ലോക് കല്യാണ്‍ മാര്‍ഗ്് - ലോകക്ഷേമമാര്‍ഗം. ആദരപൂര്‍വ്വം, നാമേവര്‍ക്കും പ്രചോദനമേകിയ ആ പ്രതിഭയുടെ സ്്മരണക്കുമുന്നില്‍, ആ ബൗദ്ധിക പൈതൃകത്തിനുമുന്നില്‍  ഞാന്‍ പ്രണമിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രണ്ടു വര്‍ഷം മുന്നേ ഒരു വിജയദശമി നാളിലാണ് ഞാന്‍ മന്‍ കി ബാത് ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പുകഴ്ത്തുന്നതോ അവ എടുത്തു കാട്ടുന്നതോ ആയ ഒരു പ്രോഗ്രാമായി അതു മാറാതിരിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. മന്‍ കി ബാത്, രാഷ്ട്രീയമായ നേട്ടത്തിനുള്ള ഒരു പരിപാടിയോ ആരോപണ-പ്ര്ത്യാരോപണങ്ങളുടെ വേദിയോ ആയും മാറരുത്. ഈ രണ്ടുവര്‍ഷവും ഞാന്‍ അതിജീവിച്ച സമ്മര്‍ദ്ദങ്ങള്‍ നിരവധിയായിരുന്നു, ചിലപ്പോള്‍ പ്രകോപനങ്ങളും, അവയ്‌ക്കെതിരെ ധാര്‍മ്മികരോഷത്തോടെ പ്രതികരിച്ചുപോകുവാനുള്ള മനസ്സിന്റെ പ്രലോഭനങ്ങള്‍ വേറെയും. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകള്‍ കൊണ്ട് ഈ വൈതരണികളെല്ലാം മറികടന്ന് ഇന്ത്യയിലെ സാധാരണക്കാരുമായി എനിക്കു സംവദിക്കാനായത് മന്‍ കി ബാതിലൂടെയാണ്. ഈ രാജ്യത്തെ സാധാരണക്കാര്‍ എങ്ങിനെയൊക്കെയാണ് എനിക്കു പ്രചോദനമായിക്കൊണ്ടേയിരിക്കുന്നത്? എന്തൊക്കെയാണ് സാധരാണ ജനതയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും? എന്നില്‍ എന്നും കുടികൊള്ളുന്ന സാധാരണക്കാരനെയാണ് മന്‍ കി ബാതിലൂടെ സദാ എടുത്തുകാട്ടുവാന്‍ ഞാനാഗ്രഹിക്കുന്നത്. എന്റെ ജനതയ്ക്ക് മന്‍ കി ബാത് അവരറിയേണ്ട കാര്യങ്ങളുടെ സ്രോതസ്സാവാം. എന്നെ സംബന്ധിച്ചിടത്തോളം അതു അളവറ്റ ഊര്‍ജസ്രോതസ്സാണ്,  എന്റെ എല്ലാ പരിശ്രമങ്ങള്‍ക്കു പിന്നിലെ പ്രചോദനവും കരുത്തും 125 കോടിവരുന്ന എന്റെ കഴിവുറ്റ ജനതയാണ്. ഈയാഴ്ച് മന്‍ കി ബാത് രണ്ടുവര്‍ഷം മുഴുമിപ്പിക്കുമ്പോള്‍, അഭിനന്ദന പ്രവാഹങ്ങളുമായി എത്തിയവരോടും, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നിര്‍ലോഭം തന്ന് എന്നെ അനുഗ്രഹിച്ച മുഴുവന്‍ ജനതയോടും ഞാന്‍ ഹൃദയപൂര്‍വ്വം കൃതജ്ഞത രേഖപ്പെടുത്തുന്നു. മന്‍ കി ബാത് പ്രക്ഷേപണം ചെയ്യുക മാത്രമല്ല, പരമാവധി എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റി അതു പ്രക്ഷേപണം ചെയ്യാന്‍ കഠിനമായി പരിശ്രമിച്ച ഓള്‍ ഇന്ത്യാ റേഡിയോവിനോടുമുള്ള എന്റെ കൃതജ്ഞത അറിയിക്കട്ടെ. നിര്‍ദ്ദേശങ്ങളും എഴുത്തുകളുമായി, പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും മറ്റും സര്‍ക്കാര്‍ വാതിലില്‍ മുട്ടിയ മുഴുവന്‍ ജനങ്ങളോടും എനിക്കു നിസ്സീമമായ നന്ദിയുണ്ട്. ഈ കത്തുകളെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വകുപ്പുകളെ ക്ഷണിച്ചുചേര്‍ത്തു, ശ്രദ്ധക്ഷണിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു പ്രത്യേക പരിപാടിക്കു വേദിയൊരുക്കാന്‍ ഓള്‍ ഇന്ത്യാ റേഡിയോവിനു കഴിഞ്ഞിട്ടുണ്ട്. 15-20 മിനിറ്റു നില്‍ക്കുന്ന ഒരു കേവല സംഭാഷണമാവാതെ, സാമൂഹികപരിവര്‍ത്തനത്തില്‍ ഒരു പുതിയ അവസരമായി മന്‍ കി ബാത്. ഇതില്‍പരം ഒരു സംതൃപ്തി വേറെന്താണ് എനിക്കു ലഭിക്കുവാനുള്ളത്? മന്‍ കി ബാത് ഒരു വന്‍വിജയമാക്കിയ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, അടുത്ത വാരം ഉത്സവങ്ങളുടെ കാലമാണ് - നവരാത്രിയാഘോഷം, ദുര്‍ഗാപൂജ, വിജയദശമി, പിന്നെ ദീപാവലിയുടെ ഒരുക്കങ്ങള്‍. ''ശക്തി''ക്കായി പ്രാര്‍ത്ഥിക്കാനുള്ള അവസരമാണിത്, സമൂഹത്തിലെ ഐക്യമാണ് രാഷ്ട്രത്തിന്റെ ശക്തി, കരുത്ത്. നവരാത്രിയാവട്ടെ, ദുര്‍ഗാപൂജയാവട്ടെ, നമുക്കെങ്ങിനെയാണ് ഈ ശക്തി-ഉപാസന സാമൂഹിക ഐക്യത്തിന്റെ ആഘോഷമാക്കി മാറ്റുവാന്‍ കഴിയുക? സാമൂഹികബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാനാവുക?  അതാവട്ടേ ശക്തിയോടുള്ള നമ്മുടെ  പ്രാര്‍ത്ഥന, അപ്പോള്‍ മാത്രമേ വിജയത്തിന്റെ ഉത്സവം യഥാര്‍ത്ഥ ആഘോഷമാവുകയുള്ളൂ. നമുക്കു ശക്തിയെ നമിക്കാം, അതിനെ പരിപോഷിപ്പിക്കാം, ഐക്യത്തിന്റെ മന്ത്രവുമായി മുന്നേറാം. വരൂ, രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ നമുക്കു നവരാത്രിയും ദുര്‍ഗാപൂജയും സമാധാനപൂര്‍വ്വം, ഐക്യപൂര്‍വ്വം, ഒരേസ്വരത്തൊടെ ആഘോഷമാക്കാം. വിജയദശമി നാളില്‍ നമുക്ക് വിജയമാഘോഷിക്കാം.

വളരെയധികം നന്ദി.

നരേന്ദ്രമോദി
മൊഴിമാറ്റം: മധു (madhuiimk@gmail.com)

പ്രസംഗത്തിന്റെ ഇംഗ്ലീഷ് പൂര്‍ണരൂപം ഇവിടെ