Showing posts with label സ്പോര്‍ട്സ്. Show all posts
Showing posts with label സ്പോര്‍ട്സ്. Show all posts

Wednesday, 8 February 2017

എന്തുകൊണ്ട് കുതിര നേര്‍ക്ക്‌ പോകില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍




ചെസ്സിന്റെ ഭാഷ പഠിക്കാം, കളിക്കാം



സംഗീതത്തിനും ഗണിതത്തിനുമെല്ലാമുള്ളപോലൊരു സവിശേഷമായൊരു അങ്കനസമ്പ്രദായം ചെസ്സിനുമുണ്ട്. ലക്ഷോപലക്ഷം അനശ്വര ചെസ്സ് കലാസൃഷ്ടികളുടെ സൗന്ദര്യാനുഭൂതിയിലേക്കും ശാസ്ത്രീയചതുരംഗപ്പോരാട്ടങ്ങളുടെ യദ്ധതന്ത്രരഹസ്യങ്ങളിലേക്കുമുള്ള മാന്ത്രികത്താക്കോലാണീ അങ്കനരീതി

ചെസ്സ് കളിക്കാനറിയാം പക്ഷെ ചെസ്സിന്റെ ഭാഷ അറിയില്ല എന്നതാണോ നിങ്ങളുടെ പ്രശ്നം?. വിഷമിക്കേണ്ട, ചെസ്സിന്റെ അങ്കനരീതി നമുക്ക് അനായാസം പഠിക്കാം.
സംഗീതത്തിനും ഗണിതത്തിനുമെല്ലാമുള്ളപോലൊരു സവിശേഷമായൊരു അങ്കനസമ്പ്രദായം ചെസ്സിനുമുണ്ട്. ലക്ഷോപലക്ഷം അനശ്വര ചെസ്സ് കലാസൃഷ്ടികളുടെ സൗന്ദര്യാനുഭൂതിയിലേക്കും ശാസ്ത്രീയചതുരംഗപ്പോരാട്ടങ്ങളുടെ യദ്ധതന്ത്രരഹസ്യങ്ങളിലേക്കുമുള്ള മാന്ത്രികത്താക്കോലാണീ അങ്കനരീതി.
ഇന്ന് നമുക്കാ താക്കോൽ സ്വന്തമാക്കാം
ഇതാണ്‌ ചെസ്സ് ബോർഡ്.
64 കളങ്ങളിലും അതാത് കളങ്ങളുടെ പേരുകൾ കുറിച്ചിരിക്കുന്നു. പാർശ്വങ്ങളിൽ നല്കിയിട്ടുള്ള 1 മുതൽ 8 വരെയുള്ള സംഖ്യകളും a മുതൽ h വരെയുള്ള ഇംഗ്ലിഷ് അക്ഷരങ്ങളും സംയോജിപ്പിച്ചാണ്‌ കളങ്ങൾ  നാമകരണം  ചെയ്തിട്ടുള്ളത്.
ഇവയാണ്‌ ചെസ്സ്കരുക്കൾ.
അവയുടെ ഇംഗ്ലീഷ് നാമങ്ങളും നാമങ്ങളുടെ ഹ്രസ്വരൂപങ്ങളും നല്കിയിരിക്കുന്നു.64 കളങ്ങളുടെ പേരുകളും 6 ചെസ്സ് കരുക്കളുടെ ചുരുക്കപ്പേരുകളും ആദ്യം ഹൃദിസ്ഥമാക്കുക. 
അടുത്തതായി നമുക്കൊരു ചെസ്സ് ഗെയിം കാണാം. ഈ ഗെയിമിലെ നീക്കങ്ങൾ ഓരോന്നായി ആദ്യം ചിത്രത്തിലും പിന്നീട് അങ്കനരീതിയിലും രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിക്കുക.
വൈറ്റ്: ഗിയാച്ചിനോ ഗ്രീക്കോ          
ബ്ലാക്ക്: അജ്ഞാതൻ
വർഷം: 1620                സ്ഥലം: യൂറോപ്പ്
  1. e4
വൈറ്റ് കളിക്കാരൻ തന്റെ പോണിനെ e2 കളത്തിൽ നിന്നും e4 കളത്തിലേക്ക് വെക്കുന്നു.
പോണുകളെ നീക്കുമ്പോൾ അവ വെക്കുന്ന കളത്തിന്റെ പേർ മാത്രം നല്കുക.
  1. ... e5
ബ്ലാക്ക് തന്റെ കാലാളിനെ e5 കളത്തിലേക്ക് വെക്കുന്നു.
2. f4
വൈറ്റ് തന്റെ പോണിനെ f4 കളത്തിലേക്ക് മുന്നോട്ട് തള്ളുന്നു.
2. ... exf4
ബ്ലാക്ക് തന്റെ e5ലെ കാലാളിനെക്കൊണ്ട് വൈറ്റിന്റെ f4ലെ കാലാളിനെവെട്ടുന്നു.
പോൺകൊണ്ട്എതിർകരുവിനെവെട്ടുമ്പോൾ  3കാര്യങ്ങൾരേഖപ്പെടുത്തണം:
  1. വെട്ട് നടത്തുന്ന പോൺ ഏത് നിരയിൽ ഇരിക്കുന്നുവോ ആ നിരയുടെ ഇംഗ്ലീഷ് അക്ഷരം (ഇവിടെ e)
  2. x’ എന്ന ചിഹ്നം  (x വെട്ടിനെ സൂചിപ്പിക്കുന്നു)
  3. വെട്ടപ്പെടുന്ന കരു ഇരിക്കുന്ന കളത്തിന്റെ പേരും (ഇവിടെ f4)
3. Nf3
പോൺ ഒഴികെയുള്ള മറ്റേതെങ്കിലും കരുവാണ്‌ നീക്കുന്നതെങ്കിൽ ആദ്യം നീക്കുന്ന കരുവിന്റെ ഹ്രസ്വനാമം ആദ്യം കുറിക്കുക (ഇവിടെ N). അതിനുശേഷം ആ കരു വെക്കുന്ന കളത്തിന്റെ പേർ രേഖപ്പെടുത്തുക (ഇവിടെ f3).
3. ... g5
ബ്ലാക്ക് തന്റെ പോണിനെ g5 കളത്തിലേക്ക് മുന്നോട്ട് നീക്കുന്നു.
4. Bc4
വൈറ്റ് കളിക്കുന്നയാൾ തന്റെ ബിഷപ്പിനെ c4 എന്ന കളത്തിൽ വെക്കുന്നു.
4. ... f6?
ബ്ലാക്ക് തന്റെ കാലാളിനെ f6 എന്ന കളത്തിലേക്ക് നീക്കുന്നു.
? “എന്ന ചിഹ്നത്തിന്റെ അർത്ഥം “മോശം നീക്കം” എന്നതാണ്‌.
5. Nxg5!
വൈറ്റ് തന്റെ നൈറ്റ് എടുത്ത് എതിരാളിയുടെ g5ലെ പോണിനെ വെട്ടിയെടുക്കുന്നു.
! “എന്ന ചിഹ്നം  “നല്ല നീക്കം” എന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്.
5. ... fxg5
ബ്ലാക് f നിരയിലെ പോണിനെക്കൊണ്ട് വൈറ്റിന്റെ g5ലെ നൈറ്റിനെ വെട്ടുന്നു.
6. Qh5+
വൈറ്റ് തന്റെ ക്വീനിനെ എടുത്ത് h5 കളത്തിൽ വെച്ച് എതിർ രാജാവിന്‌ ചെക്ക് പറയുന്നു.
+” എന്ന ചിഹ്നം “ചെക്ക്” എന്നതിന്റെ സൂചകമാണ്‌.
ch.” എന്ന ചിഹ്നവും ചെക്കിന്റെ സൂചകമായി ഉപയോഗിക്കാറുണ്ട്.
6. ... Ke7
ബ്ലാക്ക് തന്റെ രാജവിനെ e7 എന്ന കളത്തിലേക്ക് മാറ്റുന്നു.
7.  Qxg5+
വൈറ്റ് തന്റെ ക്വീനിനെക്കൊണ്ട് എതിരാളിയുടെ g5ലെ പോണിനെ വെട്ടിയെടുത്ത് കറുപ്പ് രാജാവിന്‌ ചെക്ക് നല്കിയിരിക്കുകയാണെന്ന് ഇതിനകം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.
7. ... Ke8
ഇതിന്‌ മറുപടിയായി ബ്ലാക്ക് തന്റെ കിങ്ങിനെ e8 കളത്തിലേക്ക് ഇറക്കിവെക്കുന്നു.
8. Qh5+
വീണ്ടും വൈറ്റ് ക്വീൻ h5കളത്തിൽ വന്ന് എതിർ രാജവിന്‌ ചെക്ക് പറയുന്നു.
8. ... Ke7
ബ്ലാക്ക് രാജാവ് തനിക്ക് പോകാവുന്ന ഏക ഇടമായ e7 കളത്തിലേക്ക് കയറിനില്ക്കുന്നു.
9. Qe5#
വൈറ്റ് തന്റെ ക്വീനിനെ e5 കളത്തിൽ വെച്ച് ചെക്ക് പറഞ്ഞ് എതിർ രാജാവിന്‌ ചെക്ക്മേറ്റ് നല്കുന്നു.
# “ ചെക്ക്മേറ്റിനെ സൂചിപ്പിക്കുന്ന ചിഹ്നമാണ്‌.
നാം ഇപ്പോൾ കണ്ട ഗെയിം ചിത്രങ്ങളുടെ അകമ്പടിയില്ലാതെ ചെസ്സ് അങ്കനരീതിയിൽ എങ്ങനെ രേഖപ്പെടുത്താം എന്ന് നോക്കാം:
വൈറ്റ്ബ്ലാക്ക്
ഗിയാച്ചിനോ ഗ്രീക്കോ അജ്ഞാതൻ
വർഷം: 1620                സ്ഥലം: യൂറോപ്പ്
  1. e4                               e5
  2. f4                               exf4
  3. Nf3                             g5
  4. Bc4                             f6
  5. Nxg5!                         Fxg5
  6. Qh5+                         Ke7
  7. Qxg5+                       Ke8
  8. Qh5+                         Ke7
  9. Qe5#
ചെസ്സ് അങ്കനരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. കളങ്ങളുടെ പേരുകൾ രേഖപ്പെടുതുന്നതിന്‌ ചെറിയ അക്ഷരങ്ങൾ  (small letters ) ഉപയോഗിക്കുക
2. കരുക്കളുടെ പേരുകൾ രേഖപ്പെടുതുന്നതിന്‌ വലിയ അക്ഷരങ്ങൾ  (capital letters) ഉപയോഗിക്കുക
3. രാജവിന്റെ പക്ഷത്ത് കാസ്ലിങ്ങ് നടത്തുന്നതിന്റെ ചിഹ്നം 00
ക്വീനിന്റെ വശത്ത് കാസ്ലിങ്ങ് നടത്തുന്നതിന്റെ ചിഹ്നം 000
4.എൻ പാസന്റ് വെട്ടുന്നതിന്റെ ചിഹ്നം e.p.
താഴെ നല്കിയിരിക്കുന്ന  3 കൊച്ചുഗെയിമുകൾ വായനക്കാർ സ്വയം ചെസ്സ് ബോർഡിൽ വച്ചുനോക്കി ചെസ്സ് അങ്കനരീതി  പരിശീലിക്കുക:
വൈറ്റ്          ബ്ലാക്ക്
  1. g4                   e5
  2. f3?                  Qh4#
വൈറ്റ്          ബ്ലാക്ക്
  1. f4                    e5
  2. fxe5               d6
  3. exd6              Bxd6
  4. Nc3?              Qh4+
  5. g3                   Qxg3+
  6. hxg3               Bxg3#
വൈറ്റ്          ബ്ലാക്ക്
  1. d4             f5
  2. Bg5            h6
  3. Bh4            g5
  4. e3!             gxh4?
  5. Qh5#


1. Qf7+! Nxf7
2. Ne6#
194 പേര്‍ ശരിയുത്തരം അയച്ചു.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: വി. രാഹുല്‍, നിലമ്പൂര്‍, മലപ്പുറം. എല്ലാവർക്കും അഭിനന്ദനങ്ങൾ

Friday, 30 December 2016

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ താത്കാലികമായി റദ്ദാക്കി. അഴിമതി ആരോപിതരായ സുരേഷ് കൽമാഡിയേയും അഭയ് ചൗതാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി നിയമിച്ചതിനെ തുടർന്നാണ് അംഗീകാരം റദ്ദാക്കിയത്.
അസോസിയേഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും തീരുമാനം പിൻവലിച്ചില്ലെങ്കിൽ തുടർന്ന് യാതൊരു അംഗീകാരവുമുണ്ടാവുകയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു . ഇതിനെത്തുടർന്ന് ഇരുവരും പദവി നിരസിച്ചിരുന്നു . എന്നാൽ അസോസിയേഷൻ തീരുമാനം പുന: പരിശോധിച്ചില്ല .
അസോസിയേഷന്റെ തീരുമാനം കേന്ദ്രസർക്കാരിന്റെ സദ്ഭരണ നയത്തിന് വിരുദ്ധമാണെന്ന് കായികമന്ത്രി വിജയ് ഗോയൽ വ്യക്തമാക്കി . അഴിമതിക്കാർക്ക് അംഗീകാരം കൊടുക്കുന്നത് അനുവദിക്കാനാവില്ല . അതുകൊണ്ടാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നും വിജയ് ഗോയൽ പറ

Monday, 19 December 2016

കേരളം അവഗണിച്ച കരുണ്‍ നായര്‍ 3 0 0 അടിച്ചു മലയാളികളുടെ അഭിമാനമായി

ഉണ്ണി കൊടുങ്ങല്ലൂര്‍കേരളം അവഗണിച്ച കരുണ്‍ നായര്‍ 3 0 0 അടിച്ചു  മലയാളികളുടെ  അഭിമാനമായി
സെഞ്ചുറി തികച്ചപ്പോൾ കരുൺ നായരുടെ ആഹ്ളാദം.
സെഞ്ചുറി തികച്ചപ്പോൾ കരുൺ നായരുടെ ആഹ്ളാദം.

കരുൺ നായർക്ക് ട്രിപ്പിൾ (381 പന്തിൽ 303*); മലയാളി താരത്തിന് ചരിത്ര നേട്ടം

ചെന്നൈ ∙ കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ഇരട്ടസെഞ്ചുറിയുടെയും പിന്നാലെ ട്രിപ്പിൾ സെഞ്ചുറിയുടെയും ശോഭ പകർന്ന മലയാളി താരം കരുൺ നായരുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ. കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 759 റൺസ്. ടെസ്റ്റിൽ സെ‍ഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് ഈ നേട്ടത്തെ ഇരട്ടസെഞ്ചുറിയും പിന്നാലെ ട്രിപ്പിള്‍ സെഞ്ചുറിയുമാക്കി രൂപാന്തരപ്പെടുത്തി കരുൺ അഭിമാനതാരമായത്.
ഇംഗ്ലണ്ടിനെതിരെ കരുൺ നായരുടെ ബാറ്റിങ്.
സാക്ഷാൽ സുനിൽ ഗാവാസ്കറിനും സച്ചിൻ തെൻഡുൽക്കറിനും സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയ വമ്പൻമാർക്കും സാധിക്കാത്ത നേട്ടമാണ് വെറും മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുൺ നായർ സ്വന്തം പേരിൽ കുറിച്ചത്. ഈ മൽസരത്തിന് മുൻപ് കരുണിന്റെ ടെസ്റ്റിലെ ഉയർന്ന സ്കോർ വെറും 13 റൺസായിരുന്നു. സാക്ഷാൽ വീരേന്ദർ സെവാഗിനുശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ബെംഗളൂരു മലയാളിയായ കരുൺ നായർ. സെവാഗ് രണ്ടു തവണ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുണ്ട്.
കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിയുടെയും ഇരട്ടസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ലോകേഷ് രാഹുലിന്റെയും അർധസെഞ്ചുറി നേടിയ പാർഥിവ് പട്ടേൽ (71), അശ്വിൻ (67), ജഡേജ (51) എന്നിവരുടെയും മികവിലാണ് ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ കുറിച്ചത്. കരുൺ ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കരുൺ 303 റൺസോടെയും ഉമേഷ് യാദവ് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.
നിലവിൽ ഇന്ത്യയ്ക്ക് 282 റൺസ് ലീഡുണ്ട്. ആറാം വിക്കറ്റിൽ അശ്വിനൊപ്പം 181 റൺസും ഏഴാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 138 റൺസും കൂട്ടിച്ചേർത്ത കരുൺ നായരാണ് ടീമിന് റെക്കോർഡ് സ്കോർ സമ്മാനിച്ചത്. 2009ൽ ശ്രീലങ്കയ്ക്കെതിരെ മുംബൈയിൽ നേടിയ 726 റൺസിന്റെ റെക്കോർഡാണ് ഇന്ത്യ തിരുത്തിയത്. അവസാന ദിനം പിച്ച് സ്പിന്നിനെ വഴിവിട്ടു സഹായിച്ചാൽ ഇന്ത്യയ്ക്ക് അനായാസം വിജയത്തിലെത്താം. നാലാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 12 റൺസ് എടുത്തിട്ടുണ്ട്.
കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കരുണിന്റെ ട്രിപ്പിൾ സെഞ്ചുറി തികച്ചും ആധികാരികമായിരുന്നു. കഴിഞ്ഞ ദിവസം വെറും ഒരു റണ്ണകലെ ഇരട്ടസെഞ്ചുറി നഷ്ടമായ കർണാടക ടീമിലെ സുഹൃത്തുകൂടിയായ ലോകേഷ് രാഹുലിന്റെ പിഴവ് ആവർത്തിക്കാതെ അനായാസം തന്നെ കരുൺ ട്രിപ്പിൾസെഞ്ചുറിയിലേക്കെത്തി. 381 പന്തിൽ 32 ബൗണ്ടറിയും നാലു സിക്സും നിറം ചാർത്തിയതായിരുന്നു ആ ഇന്നിങ്സ്. 55 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സുമുൾപ്പെടെ 51 റൺസെടുത്ത ജഡേജ കരുണിന് യോജിച്ച കൂട്ടായി. അർധസെഞ്ചുറി നേടിയ രവിചന്ദ്ര അശ്വിനൊപ്പം (67) ആറാം വിക്കറ്റിൽ കരുൺ നായർ പടുത്തുയർത്തിയ 181 റൺസിന്റെ കൂട്ടുകെട്ടും മൽസരത്തിൽ നിർണായകമായി. സ്റ്റ്യുവാർട്ട് ബ്രോഡിന്റെ പന്തിൽ ജോസ് ബട്‌ലറിന് ക്യാച്ചു സമ്മാനിച്ചാണ് അശ്വിൻ മടങ്ങിയത്. 149 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. 29 റൺസെടുത്ത മുരളി വിജയിന്റെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അരങ്ങേറ്റക്കാരൻ ലിയാം ഡേവ്സന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് മുരളി വിജയ് മടങ്ങിയത്.
മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 391 എന്ന നിലയിലായിരുന്നു. 199 റൺസ് നേടിയ ലോകേഷ് രാഹുലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്.

Saturday, 29 October 2016

ശ്രീജേഷ് മിന്നി; കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ഹോക്കി ഫൈനലിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍
ഏഷ്യൻ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മൽസരത്തിൽനിന്ന്
ഏഷ്യൻ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മൽസരത്തിൽനിന്ന്

ശ്രീജേഷ് മിന്നി; കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ഹോക്കി ഫൈനലിൽ

കൗണ്ടൻ (മലേഷ്യ)∙ ആവേശം പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മൽസരത്തിൽ ദക്ഷിണ കൊറിയയെ മറികടന്ന് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയുടെ ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിൽ ദക്ഷിണ കൊറിയയെ 5-4ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ സ്കോർ 4-4ൽ നിൽക്കെ നിർണായകമായ അഞ്ചാം കിക്ക് തടുത്തിട്ട ക്യാപ്റ്റൻ കൂടിയായ മലയാളി താരം പി.ആർ.ശ്രീജേഷാണ് ഇന്ത്യയുടെ വിജയശിൽപി. മലേഷ്യ-പാക്കിസ്ഥാൻ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
നേരത്തെ, നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ൽ സമനില പാലിച്ചതോടെയാണ് മൽസരഫലം നിർണയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. കളി അവസാനിക്കാൻ ഏഴു മിനിറ്റ് ശേഷിക്കെ 2-1ന് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ട് മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയാണ് മൽസരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഇന്ത്യയ്ക്കായി തൽവീന്ദർ സിങ് (15), രമൺദീപ് സിങ് (55) എന്നിവർ ഗോളുകൾ നേടി. ഇൻവൂ സിയോ (21), യാങ് ജിഹൂൻ എന്നിവര് കൊറിയയ്ക്കായി ലക്ഷ്യം കണ്ടു.
നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ-ദക്ഷിണ കൊറിയ മൽസരം സമനിലയിൽ അവസാനിച്ചിരുന്നു. അന്ന് ഇരുടീമുകളും ഓരോ ഗോൾ നേടിയാണ് സമനില പാലിച്ചത്. തുടർന്നുള്ള മൽസരങ്ങളെല്ലാം ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിഫൈനലിന് യോഗ്യത നേടിയത്. ദക്ഷിണ കൊറിയ നാലാം സ്ഥാനക്കാരായും സെമിയിലെത്തി. ആവേശകരമായ ഷൂട്ടൗട്ടിൽ ദക്ഷിണ കൊറിയയ്ക്കായി അഞ്ചാം കിക്കെടുത്ത ദായിയോൾ ലീയുടെ കിക്കാണ് ശ്രീജേഷ് തടുത്തിട്ടത്. മൽസരത്തിനിടെ ഗോളെന്നുറപ്പിച്ച നാലോളം അവസരങ്ങളിൽ തകർപ്പൻ സേവുകളുമായി കളം നിറ‍ഞ്ഞ ശ്രീജേഷ് കാണികളുടെ കൈയടി വാങ്ങി.  

കിവികളുടെ ചിറകരിഞ്ഞ് മിശ്ര; ഇന്ത്യയ്ക്ക് 190 റൺസ് ജയം, പരമ്പര

ഉണ്ണി കൊടുങ്ങല്ലൂര്‍

കിവികളുടെ ചിറകരിഞ്ഞ് മിശ്ര; ഇന്ത്യയ്ക്ക് 190 റൺസ് ജയം, പരമ്പര

വിശാഖപട്ടണം ∙ നിർണായകമായ അ‍ഞ്ചാം ഏകദിനത്തിൽ ന്യൂസീലൻഡിന്റെ വെല്ലുവിളി അതിജീവിച്ച ഇന്ത്യയ്ക്ക് വിജയവും പരമ്പരയും. 190 റൺസിനായിരുന്നു ഇന്ത്യൻ വിജയം. 270 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിന് 23.1 ഓവറിൽ 79 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചു മൽസരങ്ങളുള്ള പരമ്പര ഇന്ത്യ 3-2 ന് സ്വന്തമാക്കി.
സ്കോർ: ഇന്ത്യ - നിശ്ചിത 50 ഓവറിൽ ആറിന് 269. ന്യൂസീലൻഡ് - 23.1 ഓവറിൽ 79 റണ്‍സിന് പുറത്ത്.
അമിത് മിശ്രയുടെ മികച്ച ബോളിങ് ആണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. മിശ്ര അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ആറു ഓവറുകൾ എറിഞ്ഞ മിശ്ര 18 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. ന്യൂസീലൻഡിന് തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഉമേഷ് യാദവ് ആദ്യ ഓവറിൽതന്നെ ന്യൂസീലൻഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. മാർട്ടിൻ ഗുപ്റ്റിൽ റൺസൊന്നും നേടാതെ മടങ്ങി. ടോം ലാതം 19 റൺസെടുത്തും റോസ് ടെയ്‍ലർ 19 റൺസെടുത്തും മടങ്ങി. വില്യംസണാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ (27 റൺസ്). 16 റൺസിനിടെയാണ് ന്യൂസീലൻഡിന്റെ ഏഴു വിക്കറ്റുകൾ വീണത്. ഇന്ത്യയ്ക്കായി ബുംറ, ജയന്ത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമ (65 പന്തിൽ 70), ഉപനായകൻ വിരാട് കോഹ്‍ലി (76 പന്തിൽ 65) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. രണ്ടാം വിക്കറ്റിൽ കോഹ്‌ലി-രോഹിത് ശർമ സഖ്യവും (79), മൂന്നാം വിക്കറ്റിൽ കോഹ്‍ലി-ധോണി സഖ്യവും (71) അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി. ന്യൂസീലൻഡിനായി ഇഷ് സോധി, ട്രെന്റ് ബൗൾട്ട് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്കായി ജയന്ത് യാദവ് ഈ മൽസരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഹാർദിക് പാണ്ഡ്യയ്ക്ക് പകരമാണ് യാദവ് ടീമിലെത്തിയത്.

Wednesday, 19 October 2016

ചരിത്രം കുറിച്ചു; ബെംഗളൂരു എ.എഫ്.സി ഏഷ്യാ കപ്പ് ഫൈനലിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

ചരിത്രം കുറിച്ചു; ബെംഗളൂരു എ.എഫ്.സി ഏഷ്യാ കപ്പ് ഫൈനലിൽ


എ. എഫ്.സി ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ടീമാണ് ബെംഗളൂരു എഫ്.സി. സുനിൽ ഛേത്രി രണ്ട് ഗോൾ നേടി
Published: Oct 19, 2016, 06:51 PM IST

ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇതാ ഇന്ത്യൻ ഫുട്ബോളിലെ പുതിയ ചരിത്രം. എ. എഫ്.സി. ഏഷ്യാകപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ക്ലബായിരിക്കുകയാണ് ദേശീയ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ നിലവിലെ ജേതാക്കളായ മലേഷ്യൻ ക്ലബായ ജോഹർ ദാറുൽ താസിമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്താണ് ബെംഗളൂരു എഫ്.സി ചരിത്രം കുറിച്ചത്. മലേഷ്യയിൽ നടന്ന ഒന്നാം പാദ സെമി സമനിലയിൽ അവസാനിക്കുകയായിരുന്നു (1-1). ഹോം മത്സരത്തിൽ ഒരു സമനില മാത്രം മതിയായിരുന്ന ബെംഗളൂരു 4-2 എന്ന മികച്ച ഗോൾ ശരാശരിയുമായാണ് ഫൈനൽ കളിക്കുന്നത്.
ഒരു ഗോളിന് പിന്നിൽ നിന്ന ബെംഗളൂരു ജയത്തിലേയ്ക്ക് കരകയറിയത് ഇരു പകുതികളിലുമായി ലക്ഷ്യം കണ്ട ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ സ്കോറിങ് മികവിലാണ്. 41, 67 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. യുവാൻ അന്റോണിയോ ഗോൺസാലസ് 75-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. 11-ാം മിനിറ്റിൽ ക്യാപ്റ്റന്‍ ഫിക്ക് ബിന്‍ റഹിമാണ് ജോഹറാണ് മലേഷ്യൻ ടീമിന്റെ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് തുല്ല്യ നിലയിലായിരുന്നു. ജോഹറാണ് ആദ്യം ലീഡ് നേടിയത്.
 ഒരു ഷോട്ട് കൈപ്പിടിയിലൊതുക്കുന്നതില്‍ ഗോളി അമരീന്ദര്‍ വരുത്തിയ പിഴിവാണ് ഒന്നാം ഗോളിൽ കലാശിച്ചത്. ഉയര്‍ന്നു പൊങ്ങിയ പന്ത് സഫിക്ക് ഒന്നാന്തരമായി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു. പിന്നീട് നിരന്തരം ആക്രമിച്ചു കളിച്ച ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ തന്നെ തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കാണ് ഉയര്‍ന്നു ചാടി ഛേത്രി കൃത്യമായി വലയിലാക്കിയത്. രണ്ടാം പകുതിയിൽ, 67-ാം മിനിറ്റിൽ ബോക്സിന്റെ അറ്റത്ത് നിന്ന് മുഴുവൻ ജോഹർ പ്രതിരോധവും നോക്കിനിൽക്കെ പന്തുമായി വെട്ടിത്തിരിഞ്ഞ് ഒന്നാന്തരമൊരു ബുള്ളറ്റ് പായിച്ചാണ് ഛേത്രി രണ്ടാമതും വല കുലുക്കിയത്. പോസ്റ്റിന് മുന്നിലേയ്ക്ക് വളഞ്ഞുപുളഞ്ഞു പാഞ്ഞ ഒന്നാന്തരമൊരു ഫ്രീകിക്കിന് കൃത്യമായി തലവച്ചാണ് യുവാൻ അന്റോണിയോ മൂന്നാം ഗോൾ വലയിലാക്കിയത്.
മുന്നേറ്റത്തിലും മധ്യനിരയിലും പുലർത്തിയ മികവാണ് ബെംഗളൂരുവിന് തുണയായത്. ഉജ്വല ഫോമിലായിരുന്നു യൂജിൻസൺ ലിങ്ദോയും പിൻനിരയിൽ നിന്ന് മുന്നോട്ടു കയറി ആക്രമണങ്ങൾക്ക് വേഗം കൂട്ടിയ മലയാളി ഡിഫൻഡർ റിനോ ആന്റോയുമാണ് ബെംഗളൂരുവിന്റെ ആക്രമണളുടെ ചുക്കാൻ പിടിച്ചത്. വശങ്ങളിലൂടെയും മൈതാന മധ്യത്തിലൂടെയുമുള്ള ഇവരുടെ മുന്നേറ്റത്തിൽ പലപ്പോഴും നെടുകെ പിളരുകയായിരുന്നു മലേഷ്യൻ പ്രതിരോധം.
ലൈവ് അപ്‌ഡേറ്റ്‌സ്‌

മലേഷ്യൻ ക്ലബ് ജോഹറിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് ഫൈനലിൽ പ്രവേശിച്ചു

ബെംഗളൂരു എഫ്.സിക്ക് ചരിത്രവിജയം

നാല് മിനിറ്റ് അധിക സമയം അനുവദിച്ചു

83: ബെംഗളൂരു പോസ്റ്റിൽ ജോഹറിന്റെ ഉജ്വല നീക്കം. ഗോളി അമരീന്ദറിന്റെ സേവാണ് രക്ഷയായത്

യൂജിൻ ലിങ്ദോയാണ് ഫ്രീകിക്കെടുത്തത്

ഫ്രീകിക്കിനുശേഷം ഡിഫൻഡർ യുവാൻ അന്റോണിയോയാണ് ബെംഗളൂരുവിന്റെ മൂന്നാം ഗോൾ നേടിയത്

76: ബെംഗളൂരു വീണ്ടും ഗോൾ നേടി

74: ഗ്രൗണ്ടിലെ സംഘർഷത്തെ തുടർന്ന് മലയാളി താരം സി.കെ.വിനീതിന് മഞ്ഞക്കാർഡ് ലഭിച്ചു

74: വീണ്ടും ബെംഗളൂരു എഫ്.സി. ഗോളിനരികെ. കഷ്ടിച്ചാണ് ഗോൾ ഒഴിഞ്ഞുപോയത്

മികച്ച ഒരു ഒറ്റയാൾ മുന്നേറ്റത്തിനൊടുവിൽ സുനിൽ ഛേത്രിയാണ് ഉജ്വലമായ ഗോൾ നേടിയത്

67: ബെംഗളൂരു ജോഹറിനെതിരെ ലീഡ് നേടി (2-1)

64: വലതുവിംഗിൽ ആൽവിന്റെ മുന്നേറ്റം. പന്ത് കിട്ടിയ റിനോ ക്രോസ് ചെയ്തെങ്കിലും നേരെ ഗോളിയുടെ കൈകളിലേയ്ക്ക്

October 19, 2016

54: ബെംഗളൂരുവിനുവേണ്ടി ജോൺസന്റെ മികച്ച പ്രതിരോധം. അതിവേഗ ആക്രമണം കരുപ്പിടിപ്പിക്കാനുള്ള ജോഹറിന്റെ ശ്രമങ്ങൾ ഇപ്പോൾ വിലപ്പോവുന്നില്ല

49: സുനിൽ ഛേത്രിക്ക് ഒന്നാന്തരമൊരു അവസരം. ഇടതു പാർശ്വത്തിലൂടെ ഓടിയിറങ്ങിയ ഛേത്രിയെ ലാക്കാക്കി വിനീതാണ് നല്ലൊരു പാസ് നൽകിയത്. പന്ത് വളച്ച് പോസ്റ്റിലേയ്ക്ക് പായിക്കാനുള്ള ഛേത്രിയുടെ ശ്രമം വിഫലമായി

48: ബെംഗളൂരു പ്രതിരോധത്തെ ക്രീറിമുറിച്ച് സൈനലിന്റെ ഒന്നാന്തരം മുന്നേറ്റം. എന്നാൽ, നീക്കം ഗോളി അമരീന്ദർ വിഫലമാക്കി

രണ്ടാം പകുതിയിൽ മത്സരം ആരംഭിച്ചു

പകുതി സമയം: ബെംഗളൂരു-1, ജോഹർ-1

റഫറി ഹാഫ് ടൈമിന് വിസിലൂതി

41: ബെംഗളൂരുവിന്റെ പോസ്റ്റിലേയ്ക്ക് ജൊഹറിന്റെ അലക്ഷ്യമായ ഒരു ഷോട്ട്

Saturday, 15 October 2016

അല്‍ബലാഗ് ചരിത്രം കുറിക്കുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍
അല്‍ റയ്യാന്‍ സ്‌റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടത്തുന്ന തൊഴിലാളികള്‍  
അല്‍ റയ്യാന്‍ സ്‌റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടത്തുന്ന തൊഴിലാളികള്‍  

2022 ഫിഫ ലോകകപ്പ്: അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം തുടങ്ങി


വെസ്റ്റ് സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാക്ഷ്യംവഹിക്കാന്‍ സുപ്രീംകമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം എത്തിയിരുന്നു.
Published: Oct 14, 2016, 01:00 AM IST

ദോഹ: 2022 ഫിഫ ലോകകപ്പിന്റെ മത്സര വേദികളിലൊന്നായ അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കമായി. ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ പ്രധാന വേദിയാണ് അല്‍ റയ്യാന്‍ സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ വെസ്റ്റ് സ്റ്റാന്‍ഡിന്റെ നിര്‍മാണമാണ് ആരംഭിച്ചത്. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ അഞ്ചാഴ്ച മുമ്പു തന്നെ നിര്‍മാണം തുടങ്ങി. വെസ്റ്റ് സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാക്ഷ്യംവഹിക്കാന്‍ സുപ്രീംകമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം എത്തിയിരുന്നു.

ഖത്തറിന്റെയും മധ്യപൂര്‍വമേഖലയുടേയും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്പന. പഴയ സ്റ്റേഡിയം പൊളിച്ചാണ് പുതിയത് പണിയുന്നത്. പഴയതിന്റെ 90 ശതമാനം സാമഗ്രികളും ഉപയോഗിച്ചിട്ടുണ്ട്. 2019ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് ടീമിനുള്ള പരിശീലന ഗ്രൗണ്ട് നേരത്തെ തുറന്നുകൊടുത്തിരുന്നു.

ഇതിന് ശേഷം കോണ്‍ക്രീറ്റ് ജോലികള്‍ തുടങ്ങിയതിലൂടെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ടെക്‌നിക്കല്‍ ഡെലിവറി ഓഫീസ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ യൂസുഫ് അല്‍ മുസ്ലിഹ് പറഞ്ഞു. നിര്‍മാണത്തിന്റെ ഈ ഘട്ടത്തിന്റെ ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റും 6700 ടണ്‍ സ്റ്റീലും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെയാണ് റയ്യാന്‍ സ്റ്റേഡിയത്തെ ദോഹ മെട്രോയുമായി ബന്ധിപ്പിക്കാനുള്ള തുരങ്ക നിര്‍മാണം പൂര്‍ത്തിയായത്. സ്റ്റേഡിയത്തിലേക്കും സമീപത്തെ മാളിലേക്കുമുള്ള റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൂേബ്രായും പ്രാദേശിക കമ്പനിയായ അല്‍ ബലാഗ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയും ചേര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോകകപ്പിനായി നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കുന്നത്. ലോകകപ്പിന് ശേഷം 21,000 സീറ്റുകളാക്കും.

Monday, 26 September 2016

500–ാം ടെസ്റ്റ് ആഘോഷമാക്കി ഇന്ത്യ

ഉണ്ണി കൊടുങ്ങല്ലൂര്‍

കിവീസിനെ 197 റൺസിന് തകർത്തു; 500–ാം ടെസ്റ്റ് ആഘോഷമാക്കി ഇന്ത്യ

കാൻപൂർ ∙ അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. കാന്‍പൂര്‍ ടെസ്റ്റിൽ ന്യൂഡീലൻഡിനെ 197 റൺസിന് തോൽപ്പിച്ചു. 434 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കിവീസ് 236 റൺസിന് എല്ലാവരും പുറത്തായി. 4ന് 93 റൺസ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലൻഡ് ബാറ്റിങ് തുടങ്ങിയത്. 35.3 ഓവറിൽ 132 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ തകർപ്പൻ ബോളിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ ജയം സമ്മാനിച്ചത്.
80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജ പുറത്താക്കി. വാട്‌ലിങ് 18 ഉം മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളിലാണ് രണ്ടു വിക്കറ്റും വീണത്. 71 റൺസെടുത്ത മിച്ചല്‍ സാന്റ്നറെ അശ്വിൻ പുറത്താക്കി.
ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ 318 റൺസിന് എല്ലാവരും പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മുരളി വിജയ് (78), രഹാനെ (40), ഏകദിന വേഗതയിൽ ബാറ്റു വീശിയ രോഹിത് ശർമ (50), രവീന്ദ്ര ജഡേജ (50) എന്നിവരുടെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. ആദ്യ ഇന്നിങ്സിലെ 56 റൺസിന്റെ ലീഡ് ഉൾപ്പെടെ ഇന്ത്യക്ക് 433 റൺ‌സിന്റെ കൂറ്റൻ ലീഡ്. ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സിൽ 262 റൺസാണ് എടുത്തത്.
അതിനിടെ, 37–ാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രൻ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി. കിവീസ് ക്യാപ്റ്റൻ വില്യംസിനെ വീഴ്ത്തിയാണ് അശ്വിൻ ചരിത്രം കുറിച്ചത്. ഒസീസ് ലെഗ്സ്പിന്നർ ക്ലാരീ ഗ്രിമെറ്റാണ് വേഗതയേറിയ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന് മുന്നിലുള്ള താരം. 36 മൽസരങ്ങളിൽ നിന്നായിരുന്നു നേട്ടം. 38 മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലില്ലിയേയും പാകിസ്ഥാന്റെ വഖാര്‍ യൂനിസിനേയും മറികടന്നാണ് അശ്വിന്‍ പട്ടികയിൽ രണ്ടാമതെത്തിയത്.

Wednesday, 7 September 2016

സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്‌വെൽ സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്‌വെൽ മാക്സ്‌വെലിന്റെ സെഞ്ചുറിക്കരുത്തിൽ ഓസീസിന് റെക്കോർഡ് സ്കോർ, വിജയം - വിഡിയോ by സ്വന്തം ലേഖകൻ ManoramaOnline | Wednesday 07 September 2016 02:24 PM IST പല്ലേക്കലെ ∙രാജ്യാന്തര ട്വന്റി 20 മൽസരത്തിലെ റെക്കോർ‍ഡ് പടുത്തുയർത്തിയ ഓസ്ട്രേലിയ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മൽസരത്തിൽ 85 റൺസിന്റെ ഉജ്വല വിജയം നേടി. ശ്രീലങ്കൻ മണ്ണിൽ ആദ്യം ബാറ്റ് ചെയ്ത ഓസിസ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അടിച്ചു കൂട്ടിയത് 263 റൺസ്. മറുപടിയായി ശ്രീലങ്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ട്വന്റി 20 മൽസരത്തിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണിത്. ഓസിസ് ഓപ്പണർ ഗ്ലെൻ മാക്സ്‌വെൽ 65 പന്തിൽ നിന്ന് 145 റൺസെടുത്ത് പുറത്താകാതെ ടീമിനെ റെക്കോർ‍ഡ് സ്കോറിലേക്ക് നയിച്ചു. പതിനാല് ബൗണ്ടറിയും ഒൻപതു സിക്സറും ചേർന്ന ഇന്നിങ്സായിരുന്നു മാക്സ്‍വെല്ലിന്റേത്. ടിംഹെഡ് 45 റൺസ് നേടി. 2007ൽ ശ്രീലങ്ക കെനിയക്കെതിരെ നേടിയ ആറിന് 260 ആയിരുന്നു നിലവിലെ റെക്കോർഡ്. ബാറ്റിങ്ങിനിറങ്ങിയ ഓസിസ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.ക്യാപ്റ്റൻ ഡേവിഡ് വാർണർ 12 പന്തിൽ നിന്ന് 28 റൺസ് നേടി. മാക്സ്‍വെല്ലിനൊപ്പം വാർണർ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാർണർ പുറത്തായപ്പോൾ മാക്സ്‌വെൽ വാമിങ് അപ്പ് മൂഡിലായിരുന്നു. മാക്സ്‌വെലിന്റെ ഇന്നിങ്സ് ഉസ്മാൻ ഖ്വാജ കൂട്ടിനെത്തിയതോടെ മാക്സ്‍വെൽ കത്തിക്കയറി.രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 97 റൺസടിച്ചു.മാക്സ്‌വെലിന്റെ രാജ്യാന്തര ട്വന്റി 20 യിലെ ആദ്യ സെഞ്ചുറിയാണിത്.ടിം ഹെഡ് കൂടിയെത്തിയതോടെ റൺമഴയായി. 18 പന്തിൽ നിന്നാണ് ടിം 45 റൺസ് അടിച്ചത്. ഓസിസ് ടീം അംഗം തന്നെയായ ആരോൺഫിഞ്ചിന്റേതാണ് ട്വന്റി 20 രാജ്യാന്തര മൽസരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ –156 . ഈ സ്കോറിന് 11 റൺസകലെ മാക്സ്‍വെൽ പുറത്താകാതെ നിന്നു.അവസാന ഓവറിൽ് ഒരു പന്തു മാത്രമാണ് മാക്സ്‌വെൽ നേരിട്ടത്.അല്ലായിരുന്നുവെങ്കിൽ ആ റെക്കോർഡും മറി കടന്നേനെ.58 റൺസെടുത്ത ചണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. © Copyright 2016 Manoramaonline. All rights

സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്‌വെൽ
സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്‌വെൽ

മാക്സ്‌വെലിന്റെ സെഞ്ചുറിക്കരുത്തിൽ ഓസീസിന് റെക്കോർഡ് സ്കോർ, വിജയം - വിഡിയോ

പല്ലേക്കലെ ∙രാജ്യാന്തര ട്വന്റി 20 മൽസരത്തിലെ റെക്കോർ‍ഡ് പടുത്തുയർത്തിയ ഓസ്ട്രേലിയ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മൽസരത്തിൽ 85 റൺസിന്റെ ഉജ്വല വിജയം നേടി. ശ്രീലങ്കൻ മണ്ണിൽ ആദ്യം ബാറ്റ് ചെയ്ത ഓസിസ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അടിച്ചു കൂട്ടിയത് 263 റൺസ്. മറുപടിയായി ശ്രീലങ്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ട്വന്റി 20 മൽസരത്തിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണിത്.
ഓസിസ് ഓപ്പണർ ഗ്ലെൻ മാക്സ്‌വെൽ 65 പന്തിൽ നിന്ന് 145 റൺസെടുത്ത് പുറത്താകാതെ ടീമിനെ റെക്കോർ‍ഡ് സ്കോറിലേക്ക് നയിച്ചു. പതിനാല് ബൗണ്ടറിയും ഒൻപതു സിക്സറും ചേർന്ന ഇന്നിങ്സായിരുന്നു മാക്സ്‍വെല്ലിന്റേത്. ടിംഹെഡ് 45 റൺസ് നേടി. 2007ൽ ശ്രീലങ്ക കെനിയക്കെതിരെ നേടിയ ആറിന് 260 ആയിരുന്നു നിലവിലെ റെക്കോർഡ്.
ബാറ്റിങ്ങിനിറങ്ങിയ ഓസിസ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.ക്യാപ്റ്റൻ ഡേവിഡ് വാർണർ 12 പന്തിൽ നിന്ന് 28 റൺസ് നേടി. മാക്സ്‍വെല്ലിനൊപ്പം വാർണർ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാർണർ പുറത്തായപ്പോൾ മാക്സ്‌വെൽ വാമിങ് അപ്പ് മൂഡിലായിരുന്നു.

മാക്സ്‌വെലിന്റെ ഇന്നിങ്സ്

ഉസ്മാൻ ഖ്വാജ കൂട്ടിനെത്തിയതോടെ മാക്സ്‍വെൽ കത്തിക്കയറി.രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 97 റൺസടിച്ചു.മാക്സ്‌വെലിന്റെ രാജ്യാന്തര ട്വന്റി 20 യിലെ ആദ്യ സെഞ്ചുറിയാണിത്.ടിം ഹെഡ് കൂടിയെത്തിയതോടെ റൺമഴയായി. 18 പന്തിൽ നിന്നാണ് ടിം 45 റൺസ് അടിച്ചത്. ഓസിസ് ടീം അംഗം തന്നെയായ ആരോൺഫിഞ്ചിന്റേതാണ് ട്വന്റി 20 രാജ്യാന്തര മൽസരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ –156 .
ഈ സ്കോറിന് 11 റൺസകലെ മാക്സ്‍വെൽ പുറത്താകാതെ നിന്നു.അവസാന ഓവറിൽ് ഒരു പന്തു മാത്രമാണ് മാക്സ്‌വെൽ നേരിട്ടത്.അല്ലായിരുന്നുവെങ്കിൽ ആ റെക്കോർഡും മറി കടന്നേനെ.58 റൺസെടുത്ത ചണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.

Tuesday, 6 September 2016

ഒളിംപിക്സ് ദൗത്യസംഘം: ബിന്ദ്ര, ഗോപീചന്ദ്, നന്ദി പട്ടികയിൽ by ഐസൺ തോമസ് ManoramaOnline | Sunday 04 September 2016 11:46 PM IST ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ ഒളിംപിക്സ് ദൗത്യസംഘത്തിലേക്ക് ഇന്ത്യയുടെ സൂപ്പർ കോച്ചുകളും സ്വർണ മെഡൽ ജേതാവും. ബാഡ്മിന്റൻ കോച്ച് പുല്ലേല ഗോപീചന്ദ്, ജിംനാസ്റ്റിക്സ് പരിശീലകൻ ബിശ്വേശ്വർ നന്ദി, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവർ സംഘത്തിലുണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി. ഇവരടക്കം 12 പേരുകൾ കേന്ദ്ര കായിക മന്ത്രാലയം പ്രധാ‌നമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. 2020 ടോക്കിയോ ഒളിംപിക്സിലും 2024, 2028 ഒളിംപിക്സുകളിലും ഇന്ത്യൻ താരങ്ങളുടെ പ്രകടനം മികച്ചതാക്കുകയും മെഡൽ നേട്ടം ഉറപ്പാക്കുകയുമാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. റിയോ ഒളിംപിക്സിൽ വെറും രണ്ടു മെഡലുകൾ മാത്രമാണ് ഇന്ത്യയ്ക്കു സ്വന്തമാക്കാനായത്. ഇൗ തിരിച്ചടി വരും ഒളിംപിക്സുകളിൽ ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംഘത്തിന്റെ ദൗത്യം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഡയറക്ടർ ഇൻജട്ടി ശ്രീനിവാസ്, കേന്ദ്ര കായിക സെക്രട്ടറി രാജീവ് യാദവ് എന്നിവരും ദൗത്യ സംഘത്തിലുണ്ടാകുമെന്നാണു സൂചന. മറ്റു ചില താരങ്ങളും പരിശീലകരും അഡ്മിനിസ്ട്രേറ്റർമാരും പൂർവ താരങ്ങളും സംഘത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. വിദേശ സന്ദർശനത്തിലുള്ള മോദി തിരിച്ചെത്തിയ ശേഷമേ സംഘത്തിന് അംഗീകാരം നൽകുകയുള്ളൂ. ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന പട്ടികയിൽനിന്ന് ചിലർ ഒഴിവാകാനും മറ്റു ചിലർ ഉൾപ്പെടാനും സാധ്യതയുണ്ട്. ലണ്ടൻ ഒളിംപിക്സിൽ സൈന നെഹ്‌വാളിന്റെ വെങ്കലവും റിയോയിൽ സിന്ധുവിന്റെ വെള്ളി മെ‍ഡൽ നേട്ടമാണ് ദേശീയ ബാഡ്മിന്റൻ കോച്ചായ ഗോപീചന്ദിനെ സംഘത്തിലേക്ക് എത്തിച്ചത്. ജിംനാസ്റ്റിക്സിൽ ദിപ കർമാക്കറിന്റെ മികച്ച പ്രകടനം പരിശീലകൻ നന്ദിക്കും തുണയായി. ഗോപീചന്ദിന്റെ പരിശീലനത്തിലൂടെ സൈന നെഹ്‌വാൾ, പി. കശ്യപ്, കെ. ശ്രീകാന്ത് എന്നിങ്ങനെ ഒരുപിടി ലോകോത്തര താരങ്ങളെ ഇന്ത്യയ്ക്കു ലഭിച്ചെന്നതും രാജ്യാന്തര നിലവാരമുള്ള പരിശീലന സംവിധാനങ്ങൾ പിൻതുടരുന്നു എന്നതും കായിക മന്ത്രാലയം വിലയിരുത്തി. ഇന്ത്യയിൽ അധികം വേരോട്ടമില്ലാത്ത കായികയിനമായ ജിംനാസ്റ്റിക്സിൽ രാജ്യാന്തര താരമായി ദീപ കർമാക്കറെ ഉയർത്തിക്കൊണ്ടുവരാനെടുത്ത കഠിനാധ്വാനമാണ് നന്ദിയെ സംഘത്തിന്റെ ഭാഗമാക്കുന്നത്. ജിംനാസ്റ്റിക്സിൽ ആദ്യമായി ഇന്ത്യൻ വനിതാ താരം യോഗ്യത നേടിയെന്നു മാത്രമല്ല റിയോയിൽ ദിപ നാലാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അഞ്ചു തവണ ഒളിംപിക്സിൽ പങ്കെടുത്ത ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ അനുഭവസമ്പത്തു തന്നെയാണ് സംഘത്തിൽ ഉൾപ്പെടുത്താനുള്ള കാരണം. റിയോയിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ നേരിയ പോയിന്റുകൾക്കാണ് വെങ്കലമെഡൽ നഷ്ടപ്പെട്ടത്. 2008 ബെയ്ജിങ് ഒളിംപിക്സിൽ ഇൗ വിഭാഗത്തിലെ സ്വർണ മെഡൽ ജേതാവാണ് ബിന്ദ്ര. സ്പോർട്സ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിലുള്ള അനുഭവവും ഗുണകരമാകുമെന്ന് കായിക മന്ത്രാലയം പ്രതീക്ഷിക്കുന്നു. © Copyright 2016 Manoramaonline. All rights reserved.

ഒളിംപിക്സ് ദൗത്യസംഘം: ബിന്ദ്ര, ഗോപീചന്ദ്, നന്ദി പട്ടികയിൽ

ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ ഒളിംപിക്സ് ദൗത്യസംഘത്തിലേക്ക് ഇന്ത്യയുടെ സൂപ്പർ കോച്ചുകളും സ്വർണ മെഡൽ ജേതാവും. ബാഡ്മിന്റൻ കോച്ച് പുല്ലേല ഗോപീചന്ദ്, ജിംനാസ്റ്റിക്സ് പരിശീലകൻ ബിശ്വേശ്വർ നന്ദി, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവർ സംഘത്തിലുണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി. ഇവരടക്കം 12 പേരുകൾ കേന്ദ്ര കായിക മന്ത്രാലയം പ്രധാ‌നമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.
2020 ടോക്കിയോ ഒളിംപിക്സിലും 2024, 2028 ഒളിംപിക്സുകളിലും ഇന്ത്യൻ താരങ്ങളുടെ പ്രകടനം മികച്ചതാക്കുകയും മെഡൽ നേട്ടം ഉറപ്പാക്കുകയുമാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. റിയോ ഒളിംപിക്സിൽ വെറും രണ്ടു മെഡലുകൾ മാത്രമാണ് ഇന്ത്യയ്ക്കു സ്വന്തമാക്കാനായത്. ഇൗ തിരിച്ചടി വരും ഒളിംപിക്സുകളിൽ ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംഘത്തിന്റെ ദൗത്യം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഡയറക്ടർ ഇൻജട്ടി ശ്രീനിവാസ്, കേന്ദ്ര കായിക സെക്രട്ടറി രാജീവ് യാദവ് എന്നിവരും ദൗത്യ സംഘത്തിലുണ്ടാകുമെന്നാണു സൂചന. മറ്റു ചില താരങ്ങളും പരിശീലകരും അഡ്മിനിസ്ട്രേറ്റർമാരും പൂർവ താരങ്ങളും സംഘത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
വിദേശ സന്ദർശനത്തിലുള്ള മോദി തിരിച്ചെത്തിയ ശേഷമേ സംഘത്തിന് അംഗീകാരം നൽകുകയുള്ളൂ. ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന പട്ടികയിൽനിന്ന് ചിലർ ഒഴിവാകാനും മറ്റു ചിലർ ഉൾപ്പെടാനും സാധ്യതയുണ്ട്. ലണ്ടൻ ഒളിംപിക്സിൽ സൈന നെഹ്‌വാളിന്റെ വെങ്കലവും റിയോയിൽ സിന്ധുവിന്റെ വെള്ളി മെ‍ഡൽ നേട്ടമാണ് ദേശീയ ബാഡ്മിന്റൻ കോച്ചായ ഗോപീചന്ദിനെ സംഘത്തിലേക്ക് എത്തിച്ചത്. ജിംനാസ്റ്റിക്സിൽ ദിപ കർമാക്കറിന്റെ മികച്ച പ്രകടനം പരിശീലകൻ നന്ദിക്കും തുണയായി. ഗോപീചന്ദിന്റെ പരിശീലനത്തിലൂടെ സൈന നെഹ്‌വാൾ, പി. കശ്യപ്, കെ. ശ്രീകാന്ത് എന്നിങ്ങനെ ഒരുപിടി ലോകോത്തര താരങ്ങളെ ഇന്ത്യയ്ക്കു ലഭിച്ചെന്നതും രാജ്യാന്തര നിലവാരമുള്ള പരിശീലന സംവിധാനങ്ങൾ പിൻതുടരുന്നു എന്നതും കായിക മന്ത്രാലയം വിലയിരുത്തി.
ഇന്ത്യയിൽ അധികം വേരോട്ടമില്ലാത്ത കായികയിനമായ ജിംനാസ്റ്റിക്സിൽ രാജ്യാന്തര താരമായി ദീപ കർമാക്കറെ ഉയർത്തിക്കൊണ്ടുവരാനെടുത്ത കഠിനാധ്വാനമാണ് നന്ദിയെ സംഘത്തിന്റെ ഭാഗമാക്കുന്നത്. ജിംനാസ്റ്റിക്സിൽ ആദ്യമായി ഇന്ത്യൻ വനിതാ താരം യോഗ്യത നേടിയെന്നു മാത്രമല്ല റിയോയിൽ ദിപ നാലാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അഞ്ചു തവണ ഒളിംപിക്സിൽ പങ്കെടുത്ത ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ അനുഭവസമ്പത്തു തന്നെയാണ് സംഘത്തിൽ ഉൾപ്പെടുത്താനുള്ള കാരണം. റിയോയിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ നേരിയ പോയിന്റുകൾക്കാണ് വെങ്കലമെഡൽ നഷ്ടപ്പെട്ടത്. 2008 ബെയ്ജിങ് ഒളിംപിക്സിൽ ഇൗ വിഭാഗത്തിലെ സ്വർണ മെഡൽ ജേതാവാണ് ബിന്ദ്ര. സ്പോർട്സ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിലുള്ള അനുഭവവും ഗുണകരമാകുമെന്ന് കായിക മന്ത്രാലയം പ്രതീക്ഷിക്കുന്നു.

പാക്കിസ്ഥാന് ലോകകപ്പ് യോഗ്യത നഷ്ടമാകുമോ ? by സ്വന്തം ലേഖകൻ ManoramaOnline | Tuesday 06 September 2016 09:12 AM IST ദുബായ്∙ പാക്കിസ്ഥാന്റെ ഒരു അവസ്ഥ! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു കിടക്കുന്ന ടീമാണ്. ഏകദിന റാങ്കിങ്ങിൽ ദേ കിടക്കുന്നു, ഒൻപതാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 1–4 തോൽവിയാണ് പാക്കിസ്ഥാന്റെ റാങ്കിങ് ഇടിച്ചത്. 2019 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന കാര്യം തന്നെ ഇതോടെ സംശയത്തിലായി. എട്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിനെക്കാൾ എട്ടു പോയിന്റ് പിന്നിലാണവർ. ആതിഥേയരായ ഇംഗ്ലണ്ടിനും റാങ്കിങ്ങിലെ മറ്റു ഏഴു സ്ഥാനക്കാർക്കും മാത്രമേ ലോകകപ്പിൽ നേരിട്ട് യോഗ്യതയുള്ളൂ. പിന്നീടുള്ള രണ്ടു സ്ഥാനങ്ങൾക്കു വേണ്ടി അസോഷ്യേറ്റ് രാജ്യങ്ങൾക്കൊപ്പം യോഗ്യതാ ടൂർണമെന്റ് കളിച്ചു ജയിക്കണം. അടുത്ത വർഷം സെപ്റ്റംബർ 30ലെ റാങ്കിങ്ങാണ് പരിഗണിക്കുക. പരമ്പര തുടങ്ങുമ്പോഴും പാക്കിസ്ഥാന്റെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നില്ല. 2001ൽ ഈ രീതിയിലുള്ള റാങ്കിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ഏറ്റവും മോശം പ്രകടനം–87 പോയിന്റ്. വിൻഡീസിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇനിയുള്ള പരമ്പരകളിൽ വമ്പൻ ജയം നേടിയേ തീരൂ. ശ്രീലങ്കയ്ക്കെതിരെ 4–1നു പരമ്പര നേടിയ ഓസ്ട്രേലിയയാണ് റാങ്കിങ്ങിൽ ഒന്നാമത്. ന്യൂസീലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവർ പിന്നീടുള്ള സ്ഥാനങ്ങളിൽ. അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, അയർലൻഡ് എന്നിവരാണ് പാക്കിസ്ഥാനു പിന്നിലുള്ളത്. © Copyright 2016 Manoramaonline. All rights

പാക്കിസ്ഥാന് ലോകകപ്പ് യോഗ്യത നഷ്ടമാകുമോ ?

ദുബായ്∙ പാക്കിസ്ഥാന്റെ ഒരു അവസ്ഥ! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു കിടക്കുന്ന ടീമാണ്. ഏകദിന റാങ്കിങ്ങിൽ ദേ കിടക്കുന്നു, ഒൻപതാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 1–4 തോൽവിയാണ് പാക്കിസ്ഥാന്റെ റാങ്കിങ് ഇടിച്ചത്. 2019 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന കാര്യം തന്നെ ഇതോടെ സംശയത്തിലായി.
എട്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിനെക്കാൾ എട്ടു പോയിന്റ് പിന്നിലാണവർ. ആതിഥേയരായ ഇംഗ്ലണ്ടിനും റാങ്കിങ്ങിലെ മറ്റു ഏഴു സ്ഥാനക്കാർക്കും മാത്രമേ ലോകകപ്പിൽ നേരിട്ട് യോഗ്യതയുള്ളൂ. പിന്നീടുള്ള രണ്ടു സ്ഥാനങ്ങൾക്കു വേണ്ടി അസോഷ്യേറ്റ് രാജ്യങ്ങൾക്കൊപ്പം യോഗ്യതാ ടൂർണമെന്റ് കളിച്ചു ജയിക്കണം. അടുത്ത വർഷം സെപ്റ്റംബർ 30ലെ റാങ്കിങ്ങാണ് പരിഗണിക്കുക.
പരമ്പര തുടങ്ങുമ്പോഴും പാക്കിസ്ഥാന്റെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നില്ല. 2001ൽ ഈ രീതിയിലുള്ള റാങ്കിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ഏറ്റവും മോശം പ്രകടനം–87 പോയിന്റ്. വിൻഡീസിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇനിയുള്ള പരമ്പരകളിൽ വമ്പൻ ജയം നേടിയേ തീരൂ. ശ്രീലങ്കയ്ക്കെതിരെ 4–1നു പരമ്പര നേടിയ ഓസ്ട്രേലിയയാണ് റാങ്കിങ്ങിൽ ഒന്നാമത്.
ന്യൂസീലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവർ പിന്നീടുള്ള സ്ഥാനങ്ങളിൽ. അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, അയർലൻഡ് എന്നിവരാണ് പാക്കിസ്ഥാനു പിന്നിലുള്ളത്.

Monday, 5 September 2016

റെക്കോർഡുകൾ തകർത്ത് സെറീനയുടെ അശ്വമേധം by സ്വന്തം ലേഖകൻ ManoramaOnline | Sunday 04 September 2016 11:46 PM IST ന്യൂയോർക്ക് ∙ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം മത്സരവിജയം എന്ന റെക്കോർഡ് ഇനി സെറീന വില്യംസിനു സ്വന്തം. സ്വീഡന്റെ ജൊഹാന ലാർസനെ 2–6, 1–6ന് തകർത്ത് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് പ്രീ–ക്വാർട്ടറിൽ കടന്ന ലോക ഒന്നാം നമ്പർ താരം സെറീന മാർട്ടിന നവ്‍രത്തിലോവയുടെ 306 വിജയമെന്ന റെക്കോർഡ് മറികടന്നു. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ വിജയം നേടിയ റോജർ ഫെഡററുടെ 307 ജയമെന്ന റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. കസഖ്സ്ഥാന്റെ യരോസ്‍ലാവ ഷെവ്‍ദോവയാണ് സെറീനയുടെ അടുത്ത എതിരാളി. സെറീനയുടെ സഹോദരിയും 2000, 2001 വർഷങ്ങളിൽ ഇവിടെ കിരീടം നേടിയിട്ടുമുള്ള വീനസ് വില്യംസ് 6–1, 6–2ന് ജർമനിയുടെ ലോറ സിഗ്മണ്ടിനെ തകർത്ത് അവസാന പതിനാറിൽ ഇടംപിടിച്ചു. അനസ്റ്റാസ്യ പാവ്‍ലുചെങ്കോയെ 2–6, 4–6നു കീഴടക്കിയ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കാരൊലിന പ്ലിസ്കോവയാണ് വീനസിന്റെ പ്രീ–ക്വാർട്ടർ എതിരാളി. ഫ്രാൻസിന്റെ കാരൊലിൻ ഗാർസിയയെ 2–6, 3–6ന് തകർത്ത അഗ്നീസ്ക റഡ്വാൻസ്ക പ്രീ–ക്വാർട്ടറിൽ ക്രൊയേഷ്യയുടെ അന കൊന്യുവിനെ നേരിടും. റുമേനിയയുടെ അഞ്ചാം സീഡ് സിമോണ ഹാലെപ്പും സ്പെയിനിന്റെ കാർല സ്വാരസ് നവോറയും തമ്മിലാണ് പ്രീ–ക്വാർട്ടർ പോരാട്ടം. നാലാം റൗണ്ടിൽ ഹാലെപ് 6–1, 2–6, 6–4ന് ഹംഗറിയുടെ ടിമിയ ബബോസിനെയും സ്വാരസ് 6–4, 6–3ന് റഷ്യയുടെ എലേന വെസ്നീനയെയും പരാജയപ്പെടുത്തി. പുരുഷവിഭാഗത്തിൽ മത്സരം കടുത്തതായിരുന്നു. രണ്ടു തവണ ഗ്രാൻസ്ലാം നേടിയിട്ടുള്ള മൂന്നാം സീഡ് സ്റ്റനിസ്ലാവസ് വാവറിങ്ക ഏറെ വിയർപ്പൊഴുക്കിയാണ് ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ കീഴടക്കി പ്രീ–ക്വാർട്ടറിൽ ഇടം കണ്ടെത്തിയത്. (സ്കോർ 4–6, 6–3, 6–7, 7–6, 6–2). യുക്രെയ്ന്റെ ഇലിയ മർചെങ്കോയാണ് വാവറിങ്കയുടെ അടുത്ത എതിരാളി. ഓരോ സെറ്റ് ജയിച്ചശേഷം പരുക്കുമൂലം മൂന്നാം സെറ്റിൽ പതിനാലാം സീഡ് നിക് കിർഗിയോസ് പിന്മാറിയത് മർചെങ്കോയ്ക്ക് മുന്നേറ്റം എളുപ്പമാക്കി. മികച്ച ഫോം കണ്ടെത്താനാവാതെ വിഷമിച്ച രണ്ടാം സീഡ് ആൻഡി മറെ നാലാം റൗണ്ടിൽ 7–6, 5–7, 6–2, 6–3ന് ഇറ്റലിയുടെ പാവ്‍ലോ ലൊറെൻസിയെ കീഴടക്കി. പോർച്ചുഗലിന്റെ ജോവോ സൂസയെ 4–6, 1–6, 6–3, 2–6ന് വീഴ്ത്തിയ ബുൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവാണ് മറെയുടെ പ്രീ–ക്വാർട്ടർ എതിരാളി. ആറാം സീഡ് ജപ്പാന്റെ കീ നിഷികോറി 4–6, 6–1, 6–2, 6–2ന് ഫ്രാൻസിന്റെ നിക്കൊളാസ് മഹൂതിനെ പരാജയപ്പെടുത്തി പ്രീ–ക്വാർട്ടറിലെത്തി. അമേരിക്കയുടെ പത്തൊൻപതുകാരൻ ജാറിഡ് ഡൊൺഡ്സനെ 4–6, 6–7, 3–6ന് കീഴടക്കിയ ക്രൊയേഷ്യയുടെ ഇവോ കാർലോവിക്കാണ് നിഷികോറിയുടെ അടുത്ത എതിരാളി. പതിനൊന്നാം സീഡ് സ്പെയിനിന്റെ ഡെവിഡ് ഫെററെ 6–7, 2–6,3–6ന് തകർത്ത് യുവാൻ മാർട്ടിൻ ഡെൽ പോർട്ടോയും പ്രീ–ക്വാർട്ടറിൽ ഇടംനേടി. സ്പെയിനിന്റെ പാബ്ലോ കറേനോ ബുസ്റ്റയെ തോൽപിച്ച എട്ടാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ് ഡെൽ പോർട്ടോയുടെ പ്രീ–ക്വാർട്ടർ എതിരാളി. © Copyright 2016 Manoramaonline. All rights reserved.

റെക്കോർഡുകൾ തകർത്ത് സെറീനയുടെ അശ്വമേധം

ന്യൂയോർക്ക് ∙ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം മത്സരവിജയം എന്ന റെക്കോർഡ് ഇനി സെറീന വില്യംസിനു സ്വന്തം. സ്വീഡന്റെ ജൊഹാന ലാർസനെ 2–6, 1–6ന് തകർത്ത് യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് പ്രീ–ക്വാർട്ടറിൽ കടന്ന ലോക ഒന്നാം നമ്പർ താരം സെറീന മാർട്ടിന നവ്‍രത്തിലോവയുടെ 306 വിജയമെന്ന റെക്കോർഡ് മറികടന്നു. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ വിജയം നേടിയ റോജർ ഫെഡററുടെ 307 ജയമെന്ന റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. കസഖ്സ്ഥാന്റെ യരോസ്‍ലാവ ഷെവ്‍ദോവയാണ് സെറീനയുടെ അടുത്ത എതിരാളി.
സെറീനയുടെ സഹോദരിയും 2000, 2001 വർഷങ്ങളിൽ ഇവിടെ കിരീടം നേടിയിട്ടുമുള്ള വീനസ് വില്യംസ് 6–1, 6–2ന് ജർമനിയുടെ ലോറ സിഗ്മണ്ടിനെ തകർത്ത് അവസാന പതിനാറിൽ ഇടംപിടിച്ചു. അനസ്റ്റാസ്യ പാവ്‍ലുചെങ്കോയെ 2–6, 4–6നു കീഴടക്കിയ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കാരൊലിന പ്ലിസ്കോവയാണ് വീനസിന്റെ പ്രീ–ക്വാർട്ടർ എതിരാളി.
ഫ്രാൻസിന്റെ കാരൊലിൻ ഗാർസിയയെ 2–6, 3–6ന് തകർത്ത അഗ്നീസ്ക റഡ്വാൻസ്ക പ്രീ–ക്വാർട്ടറിൽ ക്രൊയേഷ്യയുടെ അന കൊന്യുവിനെ നേരിടും. റുമേനിയയുടെ അഞ്ചാം സീഡ് സിമോണ ഹാലെപ്പും സ്പെയിനിന്റെ കാർല സ്വാരസ് നവോറയും തമ്മിലാണ് പ്രീ–ക്വാർട്ടർ പോരാട്ടം. നാലാം റൗണ്ടിൽ ഹാലെപ് 6–1, 2–6, 6–4ന് ഹംഗറിയുടെ ടിമിയ ബബോസിനെയും സ്വാരസ് 6–4, 6–3ന് റഷ്യയുടെ എലേന വെസ്നീനയെയും പരാജയപ്പെടുത്തി. പുരുഷവിഭാഗത്തിൽ മത്സരം കടുത്തതായിരുന്നു.
രണ്ടു തവണ ഗ്രാൻസ്ലാം നേടിയിട്ടുള്ള മൂന്നാം സീഡ് സ്റ്റനിസ്ലാവസ് വാവറിങ്ക ഏറെ വിയർപ്പൊഴുക്കിയാണ് ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ കീഴടക്കി പ്രീ–ക്വാർട്ടറിൽ ഇടം കണ്ടെത്തിയത്. (സ്കോർ 4–6, 6–3, 6–7, 7–6, 6–2). യുക്രെയ്ന്റെ ഇലിയ മർചെങ്കോയാണ് വാവറിങ്കയുടെ അടുത്ത എതിരാളി. ഓരോ സെറ്റ് ജയിച്ചശേഷം പരുക്കുമൂലം മൂന്നാം സെറ്റിൽ പതിനാലാം സീഡ് നിക് കിർഗിയോസ് പിന്മാറിയത് മർചെങ്കോയ്ക്ക് മുന്നേറ്റം എളുപ്പമാക്കി. മികച്ച ഫോം കണ്ടെത്താനാവാതെ വിഷമിച്ച രണ്ടാം സീഡ് ആൻഡി മറെ നാലാം റൗണ്ടിൽ 7–6, 5–7, 6–2, 6–3ന് ഇറ്റലിയുടെ പാവ്‍ലോ ലൊറെൻസിയെ കീഴടക്കി. പോർച്ചുഗലിന്റെ ജോവോ സൂസയെ 4–6, 1–6, 6–3, 2–6ന് വീഴ്ത്തിയ ബുൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവാണ് മറെയുടെ പ്രീ–ക്വാർട്ടർ എതിരാളി.
ആറാം സീഡ് ജപ്പാന്റെ കീ നിഷികോറി 4–6, 6–1, 6–2, 6–2ന് ഫ്രാൻസിന്റെ നിക്കൊളാസ് മഹൂതിനെ പരാജയപ്പെടുത്തി പ്രീ–ക്വാർട്ടറിലെത്തി. അമേരിക്കയുടെ പത്തൊൻപതുകാരൻ ജാറിഡ് ഡൊൺഡ്സനെ 4–6, 6–7, 3–6ന് കീഴടക്കിയ ക്രൊയേഷ്യയുടെ ഇവോ കാർലോവിക്കാണ് നിഷികോറിയുടെ അടുത്ത എതിരാളി. പതിനൊന്നാം സീഡ് സ്പെയിനിന്റെ ഡെവിഡ് ഫെററെ 6–7, 2–6,3–6ന് തകർത്ത് യുവാൻ മാർട്ടിൻ ഡെൽ പോർട്ടോയും പ്രീ–ക്വാർട്ടറിൽ ഇടംനേടി. സ്പെയിനിന്റെ പാബ്ലോ കറേനോ ബുസ്റ്റയെ തോൽപിച്ച എട്ടാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ് ഡെൽ പോർട്ടോയുടെ പ്രീ–ക്വാർട്ടർ എതിരാളി.

Friday, 26 August 2016

ഒളിമ്പിക്‌സ് പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക modi മാജിക്






ഒളിമ്പിക്‌സ് പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക സംഘം




Mathrubhumi





കായിക സൗകര്യങ്ങള്‍, പരിശീലനം, തിരഞ്ഞെടുപ്പ് രീതി എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സമഗ്ര രൂപരേഖ തയ്യാറാക്കുക എന്നതാണ് സംഘത്തെ നിയോഗിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്
August 26, 2016, 10:27 PM IST

ന്യുഡല്‍ഹി: ആഗോള കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് സംഘത്തിന്റെ ദൗത്യം.

കായിക സൗകര്യങ്ങള്‍, പരിശീലനം, തിരഞ്ഞെടുപ്പ് രീതി എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സമഗ്ര രൂപരേഖ തയ്യാറാക്കുക എന്നതാണ് സംഘത്തെ നിയോഗിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.

വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഒളിമ്പിക് ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ സംഘത്തിലെ അംഗങ്ങളെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

2020, 2024, 2028 വര്‍ഷങ്ങളില്‍ നടക്കുന്ന അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം ഫലപ്രദമാകുന്നതിനുള്ള സമഗ്ര കര്‍മപദ്ധതി തയ്യാറാക്കുന്നതിനായാണ് ദൗത്യസംഘമെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ തീര്‍ത്തും നിറംമങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. 118 കായികതാരങ്ങള്‍ അടങ്ങിയ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ അയച്ച ഇന്ത്യക്ക് ആകെ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് റിയോയില്‍ സ്വന്തമാക്കാനായത്.



© Copyright Mathrubhumi 2016. All rights reserved

Thursday, 18 August 2016

ഗുസ്തിയില്‍ ഇന്ത്യയെ തുണച്ച് 'റപ്പഷാഗെ'

mathrubhumi.com

ഗുസ്തിയില്‍ ഇന്ത്യയെ തുണച്ച് 'റപ്പഷാഗെ'


130 കോടി ജനങ്ങളുടെ വിശ്വാസം കാത്ത് റിയോ ഗോദയില്‍ അഭിമാന താരമായി സാക്ഷിമാലിക് മാറിയപ്പോള്‍ അവിടെ ഭാഗ്യ ചിഹ്നമായി മറ്റൊന്നുകൂടി ഇന്ത്യയെ തുണച്ചിരുന്നു. വെങ്കല മെഡല്‍ സമ്മാനിച്ച റപ്പഷാഗെ റൗണ്ട് ! ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയ 5 മെഡലുകളില്‍ മൂന്നും റപ്പഷാഗെ റൗണ്ടുകളിലൂടെയാണ്.
ക്വാര്‍ട്ടറില്‍ സാക്ഷിയെ തോല്‍പ്പിച്ച റഷ്യന്‍ താരം വലേറിയ കോബ്ലോവ ഫൈനലിലേക്ക് മുന്നേറിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് വീണ്ടും ജീവന്‍വച്ചത്.  ഒളിമ്പിക്‌സില്‍ മറ്റു ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായി ബോക്‌സിങിലും ഗുസ്തിയിലും രണ്ടു വെങ്കല മെഡലുകളുണ്ട്, രണ്ടു റപ്പഷാഗെ റൗണ്ടുകളിലുമായി ജയിക്കുന്നവര്‍ക്കാണ് ഗുസ്തിയിലെ വെങ്കല മെഡലുകള്‍ ലഭിക്കുക.
rio
2008 ബെയ്‌ജെങ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സുശീല്‍ കുമാറിന്റെ വെങ്കല നേട്ടവും ഇത്തരത്തിലൊരും റപ്പഷാഗെ റൗണ്ടിലൂടെയായിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും റപ്പഷാഗെ രാജ്യത്തെ തുണച്ചു. 60 കിലോ ഗ്രാം വിഭാഗത്തില്‍ യോഗേശ്വര്‍ ദത്തായിരുന്നു ലണ്ടനില്‍ രാജ്യത്തിന് മെഡല്‍ സമ്മാനിച്ചത്‌.
ഇത്തവണ റിയോയില്‍ ഒളിമ്പിക്‌സ് അവസാനിക്കാന്‍ നാലു ദിവസം ശേഷിക്കെ ഒറ്റ മെഡലില്ലാതെ രാജ്യം സംപൂജ്യരായി നാണംകെട്ട് മടങ്ങേണ്ടി വരുമെന്ന അവസ്ഥയില്‍നിന്നാണ് റപ്പഷാഗെയും സാക്ഷി മാലിക്കും സാക്ഷി ഇന്ത്യയുടെ മാനം കാത്തത്.
ഇനി എന്താണ് റപ്പഷാഗെ റൗണ്ടെന്നു നോക്കാം...
ഗോദയില്‍ ഫ്രീസ്റ്റൈല്‍ ഗുസ്തികളില്‍ മെഡല്‍ ലക്ഷ്യമാക്കി കുതിക്കവെ ക്വാര്‍ട്ടറിലും പ്രീക്വാര്‍ട്ടറിലും തോറ്റാലും താരങ്ങള്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങേണ്ടതില്ല, വെങ്കല മെഡല്‍ പോരാട്ടത്തിനായി വീണ്ടും അവസരം ലഭിക്കും. പ്രീക്വാര്‍ട്ടറിലോ ക്വാര്‍ട്ടറിലോ പരാജയപ്പെടുകയാണെങ്കിലും അവരെ പരാജയപ്പെടുത്തിയ താരം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലാണ് റപ്പഷാഗെ റൗണ്ടിലേക്ക് അവസരം ലഭിക്കുക. അതായത് ഫൈനലിലെത്തുന്ന ഫയല്‍വാന്മാര്‍ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും തോല്‍പ്പിച്ചവര്‍ മല്‍സരിക്കുകയും അതില്‍ ജയിക്കുന്നവര്‍ വെങ്കല മെഡലിന് വേണ്ടി സെമി ഫൈനലില്‍ പരാജയപ്പെടുന്നവരോട് മല്‍സരിക്കുകയും ചെയ്യും.
rio
58 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ക്വാര്‍ട്ടറില്‍ പൊരുതി തോറ്റ സാക്ഷിക്ക് ഇങ്ങനെ ലഭിച്ച റപ്പഷാഗെ റൗണ്ടിലാണ് കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തി മെഡല്‍ പട്ടികയില്‍ ഇന്ത്യന്‍ പേര് എഴുതി ചേര്‍ത്തത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന റെക്കോര്‍ഡും സാക്ഷി വെട്ടിപ്പിടിച്ചു.
രണ്ടു മത്സരമാണ് റപ്പഷാഗെ റൗണ്ടില്‍ ഉണ്ടായത്, ഫൈനലില്‍ രണ്ടാമത് എത്തിയ താരം മലര്‍ത്തിയടിച്ച  മംഗോളിയന്‍ ഫയല്‍വാനെ 12-3 ന് മലത്തിയടിച്ചാണ് വെങ്കലമെഡല്‍ മല്‍സരത്തിന് സാക്ഷി യോഗ്യത നേടിയത്. വെങ്കല പോരില്‍ കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയോട് സാക്ഷി പതിവ് തെറ്റിച്ചില്ല, 5-0 ത്തിന് പിന്നിട്ടുനിന്ന ശേഷം മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ  ഹരിയാനക്കാരി സാക്ഷി അമ്പരിപ്പിക്കുന്ന പ്രകടനവുമായി തിരിച്ചെത്തി വെങ്കലമണിഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയ സാക്ഷി ഒടുവില്‍ റിയോയിലും രാജ്യത്തിന്റെ അഭിമാനം കാത്തു.
rio
ഉദാഹരണം: ചിത്രത്തില്‍ 1,16 ഫൈനലിലേക്ക് മുന്നേറി, പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഫൈനലിസ്റ്റുകളോട് പരാജയപ്പെട്ട താരങ്ങള്‍ (2,3), (15,13) ആദ്യം മത്സരിക്കുകയും അതില്‍ വിജയിക്കുന്നവര്‍ വെങ്കല മെഡലിനായി സെമിയില്‍ പരാജയപ്പെട്ടവരെയും നേരിടും
  • Surab P  
    വെങ്കലമാണെങ്കിലും ഈ മെഡലിന് പത്തര മാറ്റാണ്.. ഇന്ത്യന്‍ കായിക മേലാളന്മാര്‍ മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..പോപ്പുലര്‍ കായിക ഇനമായ ഫുട്ബോളിന് നൂറ്റി മുപ്പത് കോടി ആളുകളില്‍ നിന്ന് സ്റ്റാമിനയുള്ള, കളി മികവുള്ള പത്തുപേരെ കണ്ടത്താന്‍ ഇത് വരെ നമുക്ക് കഴിഞ്ഞോ ?
    ഒളിമ്പിക്സും തഥൈവ !
    710
    about 19 hours ago
    (2) ·  (0)
    Sachin · Prasanth Up Voted
    • S Sachin  
      ഇവിടെ വെറുതെ കുറെ പേര് ക്രിക്കറ്റിനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും. ഫുട്ബാൾ ലോകകപ്പ് വരുമ്പോൾ അല്ലെങ്കിൽ ഒളിമ്പിക്സ് വരുമ്പോൾ ഒക്കെ. അത് കൊണ്ട് എന്താണ് പ്രയോജനം എന്ന് മനസിലാകുന്നില്ല.

      നമുക്ക് മെഡൽ നേടാൻ ഇപ്പോൾ തന്നെ ധാരാളം ഇവെന്റ്സ് ഉണ്ട്. ഷൂട്ടിംഗ് അമ്പെയ്തു ബാഡ്മിന്റൺ ടെന്നീസ് ബോക്സിങ് ഇതിലെല്ലാം നമ്മുടെ കടലാസു പുലികൾ പോകാറുണ്ട്. അത്ലറ്റിക്സ് മെഡൽ പ്രതീക്ഷിക്കുന്നില്ലെങ്കിലും അവിടെ നാഷണൽ റെക്കോർഡ് നടുത്തുള്ള ഒരു പ്രകടനം കാണാനേ സാധിക്കുന്നില്ല. ഇതിനൊക്കെ ക്രിക്കറ്റിനെ പഴിച്ചിട്ടെന്തു കാര്യം?

      നമ്മൾ കബഡി ഖോ ഖോ തുടങ്ങിയ തനതായ കളികൾ ഒളിംപിക്സ് കൊണ്ട് വരാൻ എന്തെ ശ്രമിക്കുന്നില്ല? എന്ത് കൊണ്ട് സാധിക്കുന്നില്ല? സിൻക്രൊണൈസ്ഡ് സ്വിമ്മിങ് പോലെയുള്ള കോമാളിത്തരങ്ങൾ ഒളിംപിക് ഇനമായിരിക്കെ എന്ത് കൊണ്ട് കബഡി പോലെയുള്ള ശെരിയായ കായിക ഇനം ഇടം നേടുന്നില്ല?

      കബഡി ഇനമായാൽ നമുക്ക് രണ്ടു സ്വർണമാണ്. ഖോ ഖോയിലും സ്വർണം പ്രതീക്ഷിക്കാം. ഷൂട്ടിംഗ് അമ്പെയ്തു ബാഡ്മിന്റൺ തുടങ്ങിയവയിൽ ഒരു 2-3 മെഡലുകൾ ഇപ്പോഴത്തെ നിലയിൽ താരങ്ങൾ കൊണ്ട് വരേണ്ടതാണ്. അല്ലാതെ മറ്റൊരു കായിക ഇന്നത്തെ കുറ്റം പറഞ്ഞു ഇരുന്നിട്ട് കാര്യമൊന്നുമില്ല. ഒരു യഥാർത്ഥ കായിക സ്‌നേഹി മറ്റൊരു കായിക ഇനത്തെ എങ്ങനെ വെറുക്കും എന്ന് മനസിലാകുന്നില്ല.
      14430
      about 20 hours ago
      (1) ·  (0)
      Nee Up Voted
      • ibnu krishnan  
        വംശ ഹത്യ, അന്യന്റെ ആരാധനാലയങ്ങൾ പൊളിക്കൽ എന്നെ മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയാൽ ഇന്ത്യക്കു മെഡൽ ഉറപ്പ് . അയ്യോ ബ്രസീലിലേക്ക് ടിക്കറ്റ് എടുത്തോ ?
        500
        about 19 hours ago
        (0) ·  (0)
        • Mangama Love  
          ഈ ഇനങ്ങളിലൊന്നും നമ്മൾക്ക് ഒന്നും കിട്ടില്ല. അതൊക്കെ പാകിസ്ഥാനികളും ബംഗ്ലദേശികളും കൊണ്ട് പോകും.
          about 7 hours ago
          (0) ·  (0)
      • A Anand  
        130 കോടി ജനതയിൽ അഭിമാനിക്കാൻ ഒരു സ്ത്രീ ശബ്ദം . അഭിമാനിക്കാം ഗുസ്തിയോട്
        about 21 hours ago
        (0) ·  (0)
        • G Gireesh  
          congrats team India...
          about 22 hours ago
          (0) ·  (0)
          • TS Thejus Subhash  
            Where can we find a decent play ground in Kerala with some turf and decent facilities. The fact is that they are too less and until we create the infrastructure we cannot expect to improve. Secondly we also need to change the mindset that Sport is an ignored subject. Every individual should be taught that fitness and sport is an essential in life - it should be given same importance of education.
            about 22 hours ago
            (0) ·  (0)
            • A Avidspider  
              Congrats
              about 22 hours ago
              (0) ·  (0)
              • B Bineesh  
                ഇത്തവണ റിയോയില്‍ ഒളിമ്പിക്‌സ് അവസാനിക്കാന്‍ നാലു ദിവസം ശേഷിക്കെ ഒറ്റ മെഡലില്ലാതെ രാജ്യം സംപൂജ്യരായി നാണംകെട്ട് മടങ്ങേണ്ടി വരുമെന്ന അവസ്ഥയില്‍നിന്നാണ് റപ്പഷാഗെയും സാക്ഷി മാലിക്കും സാക്ഷി ഇന്ത്യയുടെ മാനം കാത്തത്.

                ഈ പറഞ്ഞത് മനസ്സിലായില്ല - എഡോ കോടിക്കണക്കിനു കാശ് മുടക്കി വലിയ ആഘോഷത്തോടെ നമ്മൾ ഒക്കെ പറഞ്ഞയക്കുന്ന നശിച്ച ക്രിക്കറ്റ് ടീം തൊട്ടു വരുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകൾ ആണ് ഇതൊക്കെ - അല്ലാതെ കഷ്ടപ്പെട്ട് സ്വന്തം കാശും മുടക്കി പരിശീലിച്ചു അവടെ പോയി അഭിമാനത്തോടെ നമ്മുടെ രാജ്യത്തിന് വേണ്ടി മത്സരിക്കുന്ന ഇവരുടെ നേരെ പറയേണ്ടതല്ല ഇത്

                റിപ്പോർട്ടുമ്പോൾ വാക്കുകൾ നന്നായി ആലോചിച്ചു പ്രയോഗിക്കൂ
                about 24 hours ago
                (18) ·  (1)
                CHANCHAL · Vineeth · MB007 · FellowIndian · Sreeraj · Keralaforum · Shajeer · arun · Ajeesh · Rajesh · common · hari · Divya · krishna · akp · Sreekumar · Zoom · shaj Up Voted
                Akhila Down Voted
                • S Sachin  
                  ക്രിക്കറ്റ് ടീമിന് നയാ പൈസ സർക്കാർ കൊടുക്കുന്നില്ല. ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിൽ 2 ലോകകപ്, 1 T20 ലോകകപ്, 1 ചാമ്പ്യൻസ് ട്രോഫി, 1 വേൾഡ് ചാംപ്യൻഷിപ് കൂടാതെ 24 ഫൈനൽ/ സെമി ഫൈനലുകളിൽ [ഐസിസി ഇവെന്റ്സ്] ടീം കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കു തുല്യമായി ഒന്നാം സ്ഥാനത്താണ് ഇത്. പക്ഷെ സ്വന്തം പൈസ ചിലവാക്കി പോകുന്നു എന്ന് പറഞ്ഞത് മനസിലായില്ല. കോടികൾ സർക്കാർ മുടക്കിയാണ് ഒളിമ്പിക്സ് ടീം പോകുന്നത്. എന്നിട്ടു രഞ്ജിത്ത് മഹേശ്വരിയെ പോലെയുള്ളവർ ഇറ്റലിയിൽ ഒക്കെ സർക്കാർ ചിലവിൽ പോയി 3 ജമ്പ് ഫൗൾ ചാടി വരുമ്പോൾ പോട്ടെ പങ്കെടുത്തില്ലേ എന്ന് പറയുന്നത് മണ്ടത്തരമാണ്. പണ്ടത്തെ കാലമല്ല. ഇപ്പോൾ മോശമില്ലാത്ത ഒരു തുക ഈ വക ഇവന്റസിൽ പങ്കെടുക്കാൻ സർക്കാർ മുടക്കുന്നുണ്ട്. ഞാൻ പറഞ്ഞത് എല്ലാവരും മെഡൽ നേടണം എന്ന്ഒന്നും അല്ല. എന്നാൽ കഴിവിനൊത്ത പ്രകടനം കാഴ്ച വച്ചില്ലെങ്കിൽ അത് നാടക്കേട്‌ തന്നെ ആണ്. ദിപിക കുമാരി സൈന നെഹ്‌വാൾ അഭിനവ് ബിന്ദ്ര ജിത്തു റായ് തുടങ്ങിയവർ അതാത് ഇവന്റസിൽ ലോകത്തിലെ ആദ്യ പത്തിൽ ഉള്ളവർ ആണ്. [ജിത്തു റായ് ലോക ഒന്നാം നമ്പർ ആണ് ] മിക്കവരും ഫൈനൽ കാണാതെ പുറത്തായവർ ആണ്. അതിലൊക്കെ അവരെ വിമർശിക്കുക തന്നെ വേണം. എന്ത് കൊണ്ട് അവരുടെ പ്രകടനം എടുക്കാൻ കഴിഞ്ഞില്ല? പണ്ടത്തെ കാലത്തായിരുന്നെങ്കിൽ [ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപ് ] ഒരു സപ്പോർട്ടും ഇല്ല എന്ന് പറയാം. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല. ക്രിക്കറ്റിനെ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ നമുക്ക് മറ്റു കായിക ഇനങ്ങളിൽ മെഡൽ കിട്ടും എന്ന് വിചാരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ്. കഴിവിനൊത്ത പ്രകടനം കാഴ്ച വെച്ചാൽ ഒരാളും നാടക്കേടെന്നു പറയില്ല. ഉദാഹരണം ലളിത ബാബർ. അവർ മെഡൽ ഒന്നും നേടിയില്ല പക്ഷെ നാഷണൽ റെക്കോർഡ് ഇട്ട് പ്രശംസ നേടി. ദിപ കര്മാകർ. ഹോക്കി ടീം. ലോക റാങ്ക് 5 ആണ്. സെമിയിൽ എത്താമായിരുന്നെങ്കിലും 5 ആം റാങ്കിനൊത്ത പ്രകടനം കാഴ്ച വെച്ചു. ശ്രീകാന്ത് ലോക റാങ്ക് 13 ആണ്. അതിനൊത്ത അല്ലെങ്കിൽ അതിൽ കവിഞ്ഞ പ്രകടനം വന്നു. എക്കാലത്തെയും മികച്ച ലിൻ ഡാൻ പൊരുതി ആണ് ജയിച്ചത്. സാനിയ മിർസ ബൊപ്പണ്ണ സഖ്യം, ഒരു പരിധി വരെ. പിന്നെ ക്രിക്കറ്റ് എങ്ങേനെയാണ് ഇത്രയും വലുതായതു? 1947 ഇൽ ക്രിക്കറ്റ് അല്ല ഹോക്കി ആയിരുന്നു നാഷണൽ സ്‌പോർട്. എന്ത് കൊണ്ട്? നമ്മൾ ജയം ഇഷ്ട്ടപ്പെടുന്ന വികാരജീവികൾ ആണ്. ആ സമയം ഹോക്കി മുന്നിട്ടു നിന്ന് അത് കൊണ്ട് അതിനെ നാഷണൽ സ്‌പോർട് ആക്കി. ക്രിക്കറ്റ് 1971 വെസ്റ്റ് ഇൻഡീസ് ജയം, 1983 ലോക കപ്പ് ജയത്തോടെ ആണ് മുന്നിൽ വരാൻ തുടങ്ങിയത്. അന്നും സർക്കാർ ചിലവിൽ അല്ല. 1985 വേൾഡ് ചാംപ്യൻഷിപ് ജയം. 1987 സെമി ഫൈനൽ, 1996 സെമി ഫൈനൽ തുടങ്ങി ക്രിക്കറ്റ് ഭ്രാന്തന്മാർ ഇന്ത്യയിൽ വന്നു. കാരണം നമ്മൾ അതിൽ ജയിക്കുന്നുണ്ടായിരുന്നു. അത് തന്നെ കാരണം ഞാൻ ക്രിക്കറ്റ് ഭ്രാന്തൻ അല്ല. പക്ഷെ ഒരു കായികപ്രേമി എന്ന നിലയിൽ നിഷ്പക്ഷമായി പറഞ്ഞതാണ്.
                  14430
                  about 23 hours ago
                  (8) ·  (1)
                  Ajeesh · Latheesh · volant · sumesh · Liju · നമ്പോലൻ · arunn · alex Up Voted
                  gireesh Down Voted
                  • KI Keralaforum Internatonal  
                    ക്രിക്കറ്റ് ഇന്ത്യയിലെ മറ്റു സ്പോർട്ട്‌സ്‌കൾക്ക് വിനയായി എന്ന ചൈനക്കാർ എടുത്ത് പറഞ്ഞത് 100% ശരിയാണ് . അത് പറായാണ് ഇവിടത്തെ ആർക്കും ധൈര്യമില്ല . മീഡിയ , ബുദ്ധിജീവികൾ , ജേര്ണലിസ്റ്, മറ്റു കളിക്കാർ ആരും തന്നെ ധൈര്യപ്പെടുന്നില്ല . താങ്കൾ നിരത്തിയ പണക്കണക്കുകൾക്ക് യാതൊരു പ്രസ്കതിയും ഇല്ല . ക്രിക്കറ്റ് ഭ്രാന്ത് നിർത്തേണ്ട സമയമായി . കുറച്ച് പേര് XYZ. കാരണം പറഞഞ അരങ്ങ് തകർക്കുന്നു കോടികൾ കൊയ്യുന്നു . ആ പണം ജനങ്ങളുടെ അല്ല എന്ന് പറഞ്ഞാൽ എങ്ങനെ സമ്മതിക്കാനാ ? Coca /പെപ്സി കോള പരസ്യം വഴി തന്നെ ക്രിക്കറ്റ് കാർ ജനങ്ങളെ വഞ്ചിക്കയാണ് ചെയ്യുന്നത് !
                    3645
                    about 22 hours ago
                    (0) ·  (1)
                    Manikandadas Down Voted
                    • S Sachin  
                      അവര് പരസ്യം ചെയ്തോട്ടെ. തന്നോട് ആരെങ്കിലും പറഞ്ഞോ കോള വാങ്ങി കുടിക്കാൻ. ഇല്ലെങ്കിൽ പിന്നെ താൻ പരസ്യത്തിൽ അഭിനയിക്കൂ.
                      14430
                      about 20 hours ago
                      (0) ·  (0)
                      • Raghu Ceepe  
                        ഇന്ത്യയെ ബാധിച്ചിരിക്കുന്ന കാൻസർ ആണ് ക്രിക്കറ്റ് . ഇത് നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . അലസന്മാരും മടിയൻമാരുമായ മലയാളികൾ ഈ കളി കണ്ടു രസിക്കുന്നു . ഇന്ന് ക്രിക്കറ്റ് എന്ന് പറഞ്ഞാൽ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു . നമ്മുടെ നാട്ടിൽ നിന്നും ക്രിക്കറ്റിനെ കേട്ട് കെട്ടിച്ചാൽ മാത്രമേ മറ്റു സ്പോർട്സിനെ ജനങ്ങൾ സ്നേഹിക്കാൻ തുടങ്ങൂ.
                        385
                        about 18 hours ago
                        (0) ·  (0)
                        • നമ്പോലൻ പെരിങ്ങേത്ത്  
                          ക്രിക്കറ്റ് കളി കാണണം എന്ന് ആരും നിര്‍ബന്ധിക്കുന്നില്ല. ചേട്ടന് ഇന്ത്യന്‍ വോളിബോള്‍ ടീമെന്റെം കബഡി ടീമിന്റെം ക്യാപ്റ്റന്‍മാരുടെ പേര് ഓര്‍മ്മ ഉണ്ടോ ?
                          about 22 hours ago
                          (5) ·  (0)
                          Sachin · Ajeesh · Manikandadas · volant · Liju Up Voted
                          • a ambareesh  
                            ഹാ ഹാ ഹാ
                            about 12 hours ago
                            (0) ·  (0)
                            • KI Keralaforum Internatonal  
                              ഇതൊക്കെ വെറും മുടന്തൻ ന്യായങ്ങൾ മാത്രം . ക്രിക്കറ്റിന്റെ ജന്മനാട്ടിൽ തന്നെ (Britain.) ഇന്ന് മറ്റുള്ള സ്പോർട്ട്സുകൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു - അവർ മെഡലുകളും നേടി . 5 ദിവസത്തെ ടെസ്റ്റും 3 ദിവസത്തെ County. Match. കളും കാണാൻ ആളില്ല . പൊളിയാൻ പോയ ക്രിക്കറ്റ് നെ രക്ഷിച്ചത് ഗൾഫ് ൽ തുടങ്ങിയ 1day. മാച്ചുകളാണ് . പണവും . ഇന്ന് പണം കൊയ്യുന്ന 20-20 യും .
                              3645
                              about 21 hours ago
                              (0) ·  (0)
                              • S Sachin  
                                ആരാടോ ഈ പ്രാധാന്യം 'കൊടുക്കുന്നു' എന്ന് പറഞ്ഞാൽ? സർക്കാരോ? അവിടെ സർക്കാരിന് രണ്ടിലും പങ്കില്ല. പിന്നെ ഈ ക്രിക്കറ്റ് ബ്രിട്ടനിൽ ആണ് 'ജനിച്ചത്' എന്ന് ആരാ പറഞ്ഞെ? ഫുട്ബാൾ ബ്രിട്ടനിൽ ആണോ ജനിച്ചത്? ഗൾഫിൽ ഏതു വൺ ഡേ മാച്ച്? 90 കളിലാണോ ഇപ്പഴും ജീവിക്കുന്നെ?
                                14430
                                about 20 hours ago
                                (0) ·  (0)
                                • S Sachin  
                                  പിന്നെ ക്രിക്കറ്റിനെ കുറ്റം പറഞ്ഞോ അല്ലെങ്കിൽ ക്രിക്കറ്റിനെ ഇല്ലാതാക്കിയാൽ [എങ്ങെനെ ചെയ്യും എന്ന് മനസിലായില്ല] മറ്റു കായികം കയറി വരും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്. അങ്ങനെ സ്വപ്നം കണ്ടു വെറുതെ ഇരിക്കാം എന്നല്ലാതെ കാര്യം ഒന്നും ഇല്ല.
                                  14430
                                  about 20 hours ago
                                  (0) ·  (0)
                          • i irshad  
                            ആര് ക്യാഷ് മുടക്കി പറഞ്ഞയക്കുന്ന ക്രിക്കറ്റ് ടീം ??? ...എഴുതുമ്പോൾ സൂക്ഷിച്ചൊക്കെ എഴുത്തു ആശാനേ ..... ക്രിക്കറ്റ് ടീം നു ഗോവെന്മേന്റ് യാതൊരു ഫണ്ടും ചിലവാക്കുന്നില്ല, ഗോവെന്മേന്റ് നു യാതൊരു അധികാരവും ഇല്ല ബോർഡിൽ ..... ഒരു സത്യവാങ്മൂലത്തിൽ ബിസിസിഐ & GOV തന്നെ അത് കോടതിയിൽ പറഞ്ഞതും ആണ് ....ഒരു സൊസൈറ്റി ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത charitable സൊസൈറ്റി .... ഒരു പ്രൈവറ്റ് ബോഡി ആയാണ് അത് പ്രവർത്തിക്കുന്നത് ....( ഫിനാൻഷ്യൽ കാര്യങ്ങൾ അക്കൗണ്ടബിൾ ആയതു തന്നെ ഇപ്പൊ അടുത്ത് ഒരു കോടതി വിധിയോടെ ആണ് ) ...
                            790
                            about 20 hours ago
                            (1) ·  (0)
                            Sachin Up Voted
                            • M Manikandadas  
                              ലോക നിലവാരത്തിൽ എന്നാൽ ഏതെങ്കിലും കളിയിൽ ഇന്ത്യ മുന്നിൽ എത്തട്ടെ ...ജനങ്ങൾ ഏറ്റെടുത്തോളും പിന്നെ ആ സ്പോർട്സിനെ ...1983 നു മുൻപ് ക്രിക്കറ്റ് നെ ആർക്കും വേണ്ടായിരുന്നു ...കുറെ ചെകുത്താന്മാർ ഒന്നുമില്ലായ്മയിൽ നിന്നും ലോക കപ്പു എടുത്ത അന്ന് മുതൽ ആണ് ഈ സ്പോർട്സ് ഇത്ര പോപ്പുലർ ആയതു...ഇന്ത്യയിലെ 90% ജനങ്ങളും അംഗീകരിച്ചത് കൊണ്ടാണ് ഈ കളി ഇത്രയും പോപ്പുലർ ആയത് .വിമർശിക്കുമ്പോൾ വെറുതെ മലർന്നു കിടന്നു തുപ്പരുത് സുഹൃത്തേ... പിന്നെ ഗവണ്മെന്റ് കാശും കൊണ്ടല്ല ബിസിസിഐ പോകുന്നത് കളിയ്ക്കാൻ മറ്റു രാജ്യനഗളിൽ .അത് അവർക്കു സ്വന്തമായി വരുമാനം ഉണ്ട് ...ഇന്ത്യൻ ക്രിക്കറ്റ് ടീം അഭിമാനമേ നമുക്ക് ഉണ്ടാക്കിയിട്ടുള്ളു 02 ഏക ദിന ലോകകപ്പ് , ഒരു ട്വന്റി 20 ലോകകപ്പ് , ടെസ്റ്റ് റാങ്കിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനം ...സ്വന്തം നാട്ടിൽ 17.30 മീറ്റർ ചാടി ഒളിംപിക്സിൽ നമ്മുടെ ചിലവിൽ പോയിട്ട് 03 ചാട്ടവും ഫൗൾ ആകുന്ന രഞ്ജിത്ത് മഹേശ്വരിയെക്കാൾ എത്രയോ ബെറ്റർ ആണ് ഓരോ ഇന്ത്യൻ ക്രിക്കറ്റ്‌വേറും ..സമീപ കാലത്തു അവർ നമുക്ക് അഭിമാനമേ ഉണ്ടാക്കിയിട്ടുള്ളു ...mathrubhumi.com

                              സാക്ഷി, നീ കൂടി ഇല്ലായിരുന്നെങ്കില്‍....

                              ങ്ങനെ അവസാനം ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് റിയോ ഒളിമ്പിക്‌സില്‍ ഒരു സാക്ഷി ഉണ്ടായിരിക്കുന്നു. മെഡലില്ലാതെ നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരുമെന്ന അവസ്ഥയില്‍ നിന്നും ഇന്ത്യയെ ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തിയെഴുന്നേല്‍പ്പിച്ച സാക്ഷി മാലിക്കെന്ന ഹരിയാനക്കാരി പെണ്‍കുട്ടി. ഒരൊറ്റ ദിവസത്തില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച്, താന്‍ തളരാത്ത പോരാളിയെന്ന് തെളിയിച്ചു ആ ഇരുപത്തിമൂന്നുകാരി.
                              ദിപ കര്‍മാക്കറും സൈന നേവാളും സാനിയ മിര്‍സയും ജിത്തു റായിയും മെഡല്‍ നേടുമെന്ന് നമ്മള്‍ വിചാരിച്ചു. നമ്മുടെ പ്രതീക്ഷകളത്രയും അവര്‍ക്ക് ചുറ്റുമായിരുന്നു. എന്നാല്‍ എല്ലാം നിരാശയില്‍ മാത്രം അവസാനിച്ചപ്പോള്‍ അവിടെ നിന്നും സാക്ഷി മാലിക്ക് ഉദിച്ചുയര്‍ന്നു. റഷ്യയുടെ വലേറിയക്ക് മുന്നില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പോയിട്ടും തളരാത്ത പോരാട്ട വീര്യത്തോടെ ഗോദയില്‍ അടി കൂടി റെപ്പഷാഗ റൗണ്ടിലൂടെ നേടിയ ഈ വെങ്കലത്തിന് നമ്മള്‍ സ്വര്‍ണത്തേക്കാള്‍ വില നല്‍കുന്നതും അതുകൊണ്ടു തന്നെയാണ്.
                              SAKSHI
                              സാക്ഷി മെഡല്‍ നേടിയതറിഞ്ഞ സന്തോഷത്തില്‍ അമ്മ
                              ഗുസ്തിയില്‍ ഇന്ത്യയുടെ തറവാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയില്‍ നിന്ന് തന്നെയാണ് സാക്ഷി മാലിക്കും വരുന്നത്. 1992 സെപ്തംബര്‍ മൂന്നിന് ഹരിയാനയിലെ റോഥക്കിലാണ് സാക്ഷി ജനിച്ചത്. അച്ഛന്‍ സുദേശും അമ്മ സുഖ്ബീറും നല്‍കിയ പ്രചോദനമായിരുന്നു ഗോദയില്‍ സാക്ഷിയുടെ കരുത്ത്.
                              റോഥക്കിലെ മൊക്ര ഗ്രാമത്തില്‍ നിന്നും 12ാം വയസ്സില്‍ തന്നെ സാക്ഷി ഗോദയില്‍ ശക്തി പരീക്ഷിക്കാന്‍ തുടങ്ങി. പരിശീലകനായ ഈശ്വര്‍ ദഹിയ ഗ്രാമത്തിലെ ആണ്‍കുട്ടികളോടൊപ്പം അടി കൂടിച്ചാണ് സാക്ഷിയെ ഒരൊന്നാന്തരം ഗുസ്തി താരമാക്കി വളര്‍ത്തിയെടുത്തത്. പെണ്‍കുട്ടികള്‍ ഗുസ്തിയില്‍ മത്സരിക്കുന്നത് കണ്ടാല്‍ നെറ്റി ചുളിച്ചിരുന്ന ഗ്രാമവാസികളുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഈശ്വര്‍ സാക്ഷിക്ക് പരിശീലനം നല്‍കിയിരുന്നത്.
                              SAKSHI
                              ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ 58, 63, 60 കിലോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാക്ഷി റിയോയില്‍ 58 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 2006ല്‍ സബ്-ജൂനിയര്‍ ഏഷ്യന്‍ ലെവലില്‍ മെഡല്‍ നേടിയാണ് സാക്ഷി ഗുസ്തിയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
                              2010ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെ സാക്ഷി തന്റെ കരിയര്‍ ഗുസ്തി തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. 2013ല്‍ ജോഹന്നാസ്‌ബെര്‍ഗില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സാക്ഷി പിന്നീട് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി.