Showing posts with label സത്യസന്ധത. Show all posts
Showing posts with label സത്യസന്ധത. Show all posts

Monday, 6 March 2017

മഴപെയ്യിക്കുവാന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
    ഗുരുവൈഖരി added a new video.
    മഴപെയ്യിക്കുവാന്‍ കഴിയുന്ന അര്‍ദ്ധനാരീശ്വര സ്തവം...!
    കാണുക, ഷെയര്‍ ചെയ്യുക...! ഗുരു ചരണം ശരണം...!
    മഴയില്ലാത്തതിനാല്‍ നെയ്യാര്‍ വറ്റി വരണ്ടു, കൃഷികള്‍ നശിച്ച്, ക...ുടിക്കാന്‍ പോലും ജലം ഇല്ലാത്ത അവസ്ഥയില്‍ സ്ഥലവാസികള്‍ അരുവിപ്പുറത്ത് ഉണ്ടായിരുന്ന ശ്രീനാരായണ ഗുരുദേവന്

Saturday, 4 March 2017

ഇവള്‍ മാളു - സഹനത്തിന്റെ പ്രതിരൂപം

ഉണ്ണി കൊടുങ്ങല്ലൂര്‍
മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഒരു ജീവിതം, ഒരുപാടു വേഷം; അവിശ്വസനീയം ഈ ഇരുപതുകാരിയുടെ ജീവിതം


അച്ഛനും അമ്മയും വേർപിരിയുന്ന കോടതി മുറിയിൽ കരഞ്ഞുകൊണ്ടുനിന്ന കൊച്ചു പെൺകുട്ടി. മാതാപിതാക്കൾക്കു ഭാരമായി തോന്നിയ ഏഴുവയസ്സുകാരി മാളു 13 വർഷത്തിനുശേഷം വേമ്പനാട്ടു കായലിന്റെ

Sunday, 8 January 2017

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 സൂത്രങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 സൂത്രങ്ങള്‍


ചെറിയ കാര്യങ്ങളില്‍ ചെറുതായി ശ്രദ്ധിച്ചാല്‍ മതി നിങ്ങളുടെ വീട് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നിറയും
Published: Jan 8, 2017, 12:23 PM IST

തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍,മാനസിക സമ്മര്‍ദ്ദമേറുമ്പോള്‍, എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമല്ലേ വീടുകള്‍. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍
1. ശുദ്ധവായു വീടിനകത്തേക്ക്
നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. അതിനാല്‍ ആദ്യം തന്നെ വീട്ടിലെ ജനലുകള്‍ തുറന്നിടുക. വീടുമുഴുവന്‍ ശുദ്ധവായു നിറയട്ടെ. ശുദ്ധവായു വീടിനുമാത്രമല്ല നിങ്ങള്‍ക്കും നവോന്മേഷം നല്‍കും.
 2.വീട്ടില്‍ സുഗന്ധം നിറയട്ടെ
നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഗന്ധമാണ് നിങ്ങളുടെ വീടിനെങ്കിലൊ ആ വീട്ടില്‍ നിന്നും പിന്നെ പുറത്തേക്ക് ഇറങ്ങാനെ തോന്നില്ല. ചന്ദനത്തിന്റെയൊ പൂക്കളുടെയൊ അങ്ങനെ ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വയ്ക്കുക. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി പമ്പകടക്കും.
3.കേടായ വസ്തുക്കള്‍ പുറത്തേക്ക്
കാല്‍ ഒടിഞ്ഞ കസേര, വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍ തുടങ്ങി കേടായ സാധനങ്ങളെ വീടിന്റെ പടിക്ക് പുറത്തേക്ക് മാറ്റുക. ഇത്തരം വസ്തുക്കളുടെ സാന്നിധ്യം വീടുനുമാത്രമല്ല നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും.
4.വീടിന് അടുക്കും ചിട്ടയും

വീട്ട് അലങ്കോലമായി കിടക്കുന്നത് വീട്ടില്‍  നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍  കാരണമാകും. വീട്ടില്‍ വസ്തുക്കള്‍  ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക്കുക. വസ്തുക്കള്‍ വാരിവലിച്ചിട്ടാല്‍ പോസിറ്റീവ് എനര്‍ജി ഒരിക്കലും നിങ്ങളുടെ പടിവാതില്‍ കടന്നെത്തില്ല.
5. വീട്ടില്‍ ഒരു മണി
വീട്ടില്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട കിടപ്പുമുറിയില്‍ ഒരു മണികെട്ടിതൂക്കുക. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
6. ചുമരുകള്‍ക്ക് മഞ്ഞ നിറം 

നിങ്ങളുടെ ചുമരുകള്‍ക്ക് മഞ്ഞ നിറം നല്‍കുക. ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.
7. വീട്ടില്‍ ഉപ്പ് 

വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
8.വീട് എന്നാല്‍ വൃത്തി

വീട് എന്നാല്‍ വൃത്തിയുള്ളതു കൂടിയായിരിക്കണം. വീട് മാത്രമല്ല വീട്ടിലെ വസ്തുക്കളും. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയും.
 9.വീട് നിറയെ ജാലകങ്ങള്‍

വീട്ടില്‍ കഴിയുന്നത്രെ ജാലകങ്ങള്‍ വയ്ക്കുക. ജാലകങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ട്.  ജാലകങ്ങള്‍ വയ്ക്കുമ്പോള്‍ പ്രത്യേക കാര്യം ശ്രദ്ധിക്കണം അരിക് കൂര്‍ത്ത ഫ്രെയ്മുകളുള്ള ജാലകങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
10. വീട്ടില്‍ പ്രകൃതിനിറയട്ടെ

പ്രകൃതി ദത്തമായ നിറങ്ങള്‍ മാത്രം വീട്ടില്‍ ഉപയോഗിക്കുക. ഇരുണ്ടതും, കണ്ണില്‍ കുത്തുന്നതുമായ കൃത്രിമ നിറങ്ങള്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയ്ക്കും. അതിനാല്‍ സ്വഭാവികമായ നിറങ്ങളാകട്ടെ നിങ്ങളുടെ ചുമരുകളില്‍..

Friday, 30 December 2016

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസർക്കാർ താത്കാലികമായി റദ്ദാക്കി. അഴിമതി ആരോപിതരായ സുരേഷ് കൽമാഡിയേയും അഭയ് ചൗതാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി നിയമിച്ചതിനെ തുടർന്നാണ് അംഗീകാരം റദ്ദാക്കിയത്.
അസോസിയേഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും തീരുമാനം പിൻവലിച്ചില്ലെങ്കിൽ തുടർന്ന് യാതൊരു അംഗീകാരവുമുണ്ടാവുകയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു . ഇതിനെത്തുടർന്ന് ഇരുവരും പദവി നിരസിച്ചിരുന്നു . എന്നാൽ അസോസിയേഷൻ തീരുമാനം പുന: പരിശോധിച്ചില്ല .
അസോസിയേഷന്റെ തീരുമാനം കേന്ദ്രസർക്കാരിന്റെ സദ്ഭരണ നയത്തിന് വിരുദ്ധമാണെന്ന് കായികമന്ത്രി വിജയ് ഗോയൽ വ്യക്തമാക്കി . അഴിമതിക്കാർക്ക് അംഗീകാരം കൊടുക്കുന്നത് അനുവദിക്കാനാവില്ല . അതുകൊണ്ടാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നും വിജയ് ഗോയൽ പറ

Wednesday, 28 December 2016

ജനുവരി രണ്ടിന് മറ്റൊരു വമ്പൻ പ്രഖ്യാപനം വരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. ...

ജനുവരി രണ്ടിന് മറ്റൊരു വമ്പൻ പ്രഖ്യാപനം വരുന്നു

Wednesday 28 December 2016 02:55 PM IST
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നു സൂചന. വരുന്ന രണ്ടാം തിയതി ലക്നൗവിൽവച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു ഇംഗ്ലിഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട സമയ പരിധി അവസാനിക്കവെയാണ് പുതിയ പ്രഖ്യാപനത്തിനു കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഡിസംബർ 30 വരെ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സഹിക്കാൻ ജനങ്ങൾ തയാറാകണമെന്നും മോദി അഭ്യർഥിച്ചിരുന്നു.

നോട്ട് പിൻവലിക്കലിനെത്തുടർന്ന് ഇപ്പോളുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻതക്ക പ്രഖ്യാപനമായിരിക്കും ജനുവരി രണ്ടിനു നടത്തുകയെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  

Monday, 26 December 2016

കേരളം മോഡി മാജിക്കില്‍ കുതിക്കുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

രാജധാനി എക്സ്‌പ്രസ് അഞ്ചു ദിവസമാക്കും; വെളിയിട വിസർജനമുക്ത സംസ്ഥാനമായ കേരളത്തിലെ ട്രെയിനുകളിൽ മുഴുവൻ ബയോ ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഡൽഹി-തിരുവനന്തപുരം റൂട്ടിൽ ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമോടുന്ന രാജധാനി എക്സ്പ്രസ് അഞ്ചു ദിവസമാക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു സംസ്ഥാനത്തിന് ഉറപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണു കേന്ദ്രമന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനത്തെ റെയിൽവേയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താൻ റൈറ്റ്സിനെ ചുമതലപ്പെടുത്തുമെന്നു മന്ത്രി അറിയിച്ചതായി പിണറായി വിജയൻ പറഞ്ഞു. കഞ്ചിക്കോട് റെയിൽ ഫാക്റ്ററി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാൻ ശ്രമം നടക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽകരിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. വെളിയിട വിസർജന മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിലെ ട്രെയിനുകളിൽ ബയോ-റ്റോയ്ലറ്റ് സംവിധാനം സമയബന്ധിതമായി ഒരുക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന അദ്ദേഹം അംഗീകരിച്ചുവെന്നും പിണറായി വ്യക്തമാക്കി.
ഹരിപ്പാട്- എറണാകുളം, തിരുവല്ല-കുറുപ്പന്തറ റെയിൽപ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും സ്ഥലമെടുപ്പിന് ആവശ്യമായ പണം അപ്പപ്പോൾ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തിരുവനന്തപുരം-നാഗർകോവിൽ-കന്യാകുമാരി പാത വികസനത്തിനും അങ്കമാലി-എരുമേലി-ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും അടുത്ത ബജറ്റിൽ പണം നീക്കിവയ്ക്കും.
കേരളത്തിലെ ട്രാക്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകൾ അനുവദിക്കണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. കേരളത്തിലെ ട്രെയിനുകളിലെ കാലപ്പഴക്കമുള്ള കോച്ചുകൾക്കു പകരം പുതിയ കോച്ചുകൾ അനുവദിക്കുന്നതിനെക്കുറിച്ച് അനുഭാവപൂർവമായ നടപടികളുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും പിണറായി വ്യക്തമാക്കി.

Saturday, 24 December 2016

കള്ളപ്പണം വെളുപ്പിക്കാന്‍ ശേഖരിച്ച 445 കിലോ സ്വര്‍ണം പിടികൂടി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണം വെളുപ്പിക്കാന്‍ ശേഖരിച്ച 445 കിലോ സ്വര്‍ണം പിടികൂടി


ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നത്.
Published: Dec 24, 2016, 08:57 PM IST

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാനായി ഉപയോഗിച്ച കോടികളുടെ സ്വര്‍ണശേഖരം ഡല്‍ഹിയില്‍ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്( ഡി.ആര്‍.ഐ) ശ്രീ ലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമകളുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് സ്വര്‍ണം, വെള്ളി ശേഖരവും നോട്ടുകളും പിടിച്ചെടുത്തത്.
445 കിലോ സ്വര്‍ണമാണ് ആകെ പിടികൂടിയിരിക്കുന്നത്. ഇതില്‍ 430 കിലോയുടെ സ്വര്‍ണക്കട്ടികളും 15 കിലോയുടെ ആഭരങ്ങളുമാണുള്ളത്. ഇതില്‍ സ്വര്‍ണക്കട്ടികള്‍ക്ക് മാത്രം 120 കോടി വിലമതിക്കും. ഇവയ്ക്ക് പുറമെ 80 കിലോ വെള്ളി, 2.48 കോടിയുടെ അസാധു നോട്ടുകള്‍, 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നത്.
നിയമവിരുദ്ധമായി കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്നാണ് ഡിആര്‍ഐ പറയുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ഒരുമാസത്തിനുള്ളില്‍ ഇതേ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഓണ്‍ലൈന്‍ കൈമാറ്റം നടത്തിയതായും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ഇത് സ്വര്‍ണനാണയങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് വേണ്ടിയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കമ്പനി ഉടമകള്‍ സംഭരിച്ചിരുന്ന സ്വര്‍ണമത്രയും പിന്നീട് വിപണിയിലിറക്കി പുതിയ നോട്ടുകളായി മാറ്റിവാങ്ങാനായി സൂക്ഷിച്ചിരുന്നവയാണ്. നികുതി ഇല്ലാതെ സ്‌പെഷ്യല്‍ എകണോമിക് റെഗുലേഷന്‍ പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണമാണ് ഇവയെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. 

Tuesday, 13 December 2016

ആയിരം രൂപക്കൊരമ്മ

ഉണ്ണി കൊടുങ്ങല്ലൂര്‍
ഒരു ആയിരം രൂപ തര്വോ ടീച്ചറെ?...
.'
ക്ലാസിലെ ഏറ്റവും ഉഴപ്പനായ കുട്ടി, തന്നെ ബഹുമാനിക്കാത്തവന്‍, വല്ലപ്പോളും മാത്രം ക്ലാസില്‍ വരുന്നവന്‍....
ഇവന്‍ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത്....?
'കൊടുക്കരുത് ടീച്ചറെ..... പിന്നെ ഇവന്‍ ക്ലാസിലേക്ക് വരില്ല. ടീച്ചര്‍ക്ക് പൈസേം കിട്ടില്ല' അവന്‍റെ ആവിശ്യം കേട്ടുകൊണ്ട് വന്ന രാധടീച്ചര്‍ പറഞ്ഞു.
അവന്‍ ദയനീയമായി എന്നെ നോക്കി.
'ഉറപ്പായും തരും ടീച്ചറെ . വേറാരുമില്ല സഹായിക്കാന്‍'. അവന്‍ വീണ്ടും അപേക്ഷിച്ചു
എന്തിനാ ഏതിനാനൊന്നും ചോദിച്ചില്ല , ഞാന്‍ ബാഗില്‍ നിന്നും പൈസ എടുത്ത് കൊടുത്തു.
'തരും ടീച്ചറെ......ഈ പൈസ ഞാന്‍ ഉറപ്പായും തരും ' അവന്‍ അതും പറഞ്ഞു ഓടി.
ദിവസങ്ങള്‍ കടന്നു പോയി. അവന്‍ ഇത് വരെ ക്ലാസില്‍ വന്നിട്ടില്ല. ഇനി അവന്‍ തന്നെ പറ്റിച്ചതായിരിക്ക്വോ....? എന്തിനാ പൈസ എന്നെങ്കിലും ചോദിക്കായിരുന്നു തനിക്ക്.
സാരമില്ല ഞാന്‍ സ്വയം ആശ്വസിച്ചു.
പിന്നീട് ഒരു ദിവസം വഴിയില്‍ വച്ച് ഞാന്‍ അവനെ കണ്ടു. ചുമടെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുവായിരുന്നു അവന്‍. ഞാന്‍ അവനെ നോക്കുന്നത് അവന്‍ കണ്ടത് കൊണ്ടാവാം മുഖത്തൊരു ചിരി വരുത്തി എന്‍റെ അടുത്തേക്ക് അവന്‍ വന്നു.
'ടീച്ചറെന്താ ഇവിടെ? . എന്നെ അന്വേഷിച്ച് ഇറങ്ങിയതാണോ? നാളത്തെ പണി കൂടെ കഴിഞ്ഞാല്‍ പൈസ കിട്ടും കിട്ട്യാ ഉടനെ ടീച്ചറിന്‍റെ പൈസ തരാം വൈകിപ്പിച്ചതിന് ക്ഷമിക്കണം.'
എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു.
"വിഷ്ണു ന്താ ക്ലാസില്‍ വരാത്തെ....?" അല്പ സമയത്തെ മൗനത്തിനു ശേഷം ഞാന്‍ ചോദിച്ചു.
' ഓ ഇനി വരണില്ല ടീച്ചറെ. വീട്ടില്‍ പെങ്ങളൊറ്റയ്ക്കാ. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തോണ്ടാ ടീച്ചറോട് പൈസ വാങ്ങിച്ചത് പക്ഷേ...... അമ്മ പോയി. രക്ഷപ്പെടുംന്ന് പ്രതീക്ഷ ഒന്നും ഉണ്ടായില്ല, എന്നാലും ആ കിടപ്പ് കണ്ടപ്പോ സഹിച്ചില്ല ടീച്ചറെ അറിയാവുന്നീടത്തൊക്കെ കൈ നീട്ടി ആരും സഹായിച്ചില്ല. പിന്നെ ടീച്ചറു തന്ന പൈസേം കൊണ്ട് ആശുപത്രീല്‍ എത്തുമ്പോഴേക്കും...... പോയി...... ഞങ്ങളെ ഒറ്റയ്ക്കാക്കി.....' പറയുമ്പോള്‍ അവന്‍റെ ശബ്ദം ഇടറി.
അവനോടെന്ത് പറയണമെന്നറിയാതെ ഞാന്‍ നിസ്സഹായയായി നിന്നു.
'ഒരു കടയില്‍ ജോലിക്ക് നിക്കണുണ്ട് ടീച്ചറെ, പെങ്ങളെ കഷ്ടപെടുത്താണ്ട് നോക്കണം അതിനെനിക്ക് ആ ജോലി തന്നെ ധാരാളം പിന്നെ ഇത് പോലെ ചില്ലറ ജോലികള്‍ വേറെയും.... ' അവന്‍ അത് പറയുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍റെ മുഖത്തുണ്ടായിരുന്നു.
" വിഷ്ണു പഠിക്കണം " ഞാന്‍ അത്രേം പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി .
' അതൊന്നും നടപ്പില്ല ടീച്ചറെ '
"ന്താ നടക്കാത്തെ. നടത്തണം വിഷ്ണു നാളെ വൈകിട്ട് വീട്ടിലോട്ട് വാ. മിസ്സായ പോഷന്‍സ് ഞാന്‍ പറഞ്ഞു തരാം. പഠിക്കാന്‍ കഴിവില്ലാത്ത കുട്ടിയൊന്നുമല്ല താന്‍. പഠിക്കണം ഉയര്‍ന്ന മാര്‍ക്കോടെ തന്നെ പാസാവണം"അത്രേം പറഞ്ഞു മറുപടിക്ക് നില്‍ക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു.
പിറ്റേന്ന് ഞാന്‍ പറഞ്ഞത് പോലെ അവന്‍ വീട്ടിലെത്തി.
'ടീച്ചറെന്തിനാ നിക്ക് വേണ്ടി ബുദ്ധിമുട്ടണത് '
"ബുദ്ധിമുട്ടോ....? എന്നാരാ പറഞ്ഞേ. അറിവ് പകര്‍ന്ന് കൊടുക്കണത് ഒരു അദ്ധ്യാപികയുടെ കടമയാണ്. വിഷ്ണു അങ്ങനെ ഒന്നും ചിന്തിക്കരുത് പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തണം."
'ആഗ്രഹണ്ട് ടീച്ചറെ പക്ഷേ സാഹചര്യം...... അതോണ്ടാ പഠിത്തം വേണ്ടെന്ന് വെച്ചത്. ടീച്ചറു പറഞ്ഞപ്പോള്‍ എന്തോ.... ആരൊക്കെയോ സഹായിക്കാന്‍ ഉണ്ടെന്നൊരു തോന്നല്‍....'
"വിഷ്ണു നെ കൊണ്ട് പറ്റും. പഠിച്ച് നല്ല നിലയില്‍ എത്തണം. അതായിരിക്കണം എനിക്ക് തരുന്ന ഗുരു ദക്ഷിണ."
അങ്ങനെ പഠനം ആരംഭിച്ചു. വളരെ പെട്ടന്ന് തന്നെ അവന്‍ പാഠഭാഗങ്ങള്‍ മനസ്സിലാക്കിയെടുത്തു. പരീക്ഷയില്‍ മറ്റെല്ലാവരെയും പിന്‍തള്ളി ഉയര്‍ന്ന മാര്‍ക്കോടെ തന്നെ അവന്‍ വിജയിച്ചു. എന്‍റെ പ്രിയപ്പെട്ട ശിഷ്യനായി മാറി അവന്‍. ഞാന്‍ അവന്‍റെ പ്രിയപ്പെട്ട ടീച്ചറമ്മയും.
അങ്ങനെയിരിക്കെയാണ് വിദേശത്തുള്ള ഭര്‍ത്താവിന്‍റെ നിര്‍ബന്ധപ്രകാരം ഞാനും മക്കളും വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞു വിഷ്ണു ഓടിവന്നു.
'ടീച്ചറമ്മയും എന്നെ തനിച്ചാക്കി പോവുകയാണോ....?'
"പോകാതെ പറ്റില്ല. വിഷ്ണു ഒരിക്കലും തനിച്ചാവില്ല എന്‍റെ പ്രാര്‍ത്ഥന എന്നും കൂടെ ഉണ്ടാവും. നന്നായി പഠിക്കണംട്ടോ"
വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല അവനോട്.
ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിരുന്നെങ്കിലും അവനോട് പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.
അവന്‍റെ പഠനാവിശ്യങ്ങള്‍ക്കായി ഞാന്‍ എന്‍റെ കൂട്ടുകാരിയുടെ കൈയില്‍ കുറച്ച് പണം കൊടുത്തു. അവന്‍റെ കാരൃങ്ങള്‍ നോക്കാനും ഏല്‍പ്പിച്ചു.
********************
വര്‍ഷങ്ങള്‍ കടന്നു പോയി.
ഭര്‍ത്താവിന്‍റെ വിയോഗം ജീവിതം പാടെ മാറ്റിമറിച്ചു.
കഷ്ടപ്പാടറിയിക്കാതെ വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക് താനൊരു ഭാരമായി.
അമ്മയെ ആരു നോക്കും എന്ന കാര്യത്തില്‍ മക്കള്‍ തമ്മില്‍ കലഹങ്ങള്‍ വര്‍ദ്ധിച്ചു. അവസാനം തീരുമാനമായി അമ്മയെ നാട്ടിലുള്ള വൃദ്ധസദനത്തിലാക്കുക.
ഒരു കണക്കിനു സന്തോഷമായി പിറന്ന മണ്ണില്‍ തന്നെ കിടന്നു മരിക്കാലോ.
എതിര്‍ത്തൊന്നും പറഞ്ഞില്ല മക്കളുടെ തീരുമാനം അനുസരിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. എന്നെപ്പോലെ ഒരുപാട് അമ്മമാരുണ്ടായിരുന്നു അവിടെ. അവര്‍ക്കൊക്കെ പറയാന്‍ ഒരുപാട് കഥകളും. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ അവിടെ കഴിഞ്ഞു.
'മീര ടീച്ചര്‍ക്ക് ഒരു വിസിറ്റര്‍ ഉണ്ട് ' പെട്ടന്ന് ഒരുദിവസം അമ്മു വന്നു പറഞ്ഞു.
ആരാന്നറിയാന്‍ ഞാന്‍ അവളുടെ കൂടെ ചെന്നു.
'ടീച്ചറമ്മേ........'
"വിഷ്ണു...... മോനെ"
' ടീച്ചറമ്മേടെ വിഷ്ണു ഇപ്പോള്‍ ഡോക്ടര്‍ വിഷ്ണുവാ....... '
സന്തോഷം കൊണ്ടാവണം എന്‍റെ കണ്ണു നിറഞ്ഞു.
' ടീച്ചറമ്മ കരയുവാണോ....?' അവന്‍ എന്‍റെ അടുത്തേക്ക് വന്നു .
"സന്തോഷം കൊണ്ടാ മോനെ. മരിക്കുന്നതിന് മുമ്പ് ന്‍റെ കുഞ്ഞിനെ നല്ല നിലയില്‍ കാണാനായല്ലോ ". ഞാന്‍ അവന്‍റെ നെറുകില്‍ തലോടി.
'ഞാന്‍ വന്നത് ടീച്ചറമ്മയെ കൊണ്ടുപോകാനാ. ടീച്ചറമ്മ കഴിയേണ്ടത് ഇവിടെയല്ല. അനാഥത്വത്തിന്‍റെ നടുവില്‍ വളര്‍ന്ന് ഒരമ്മയ്ക്ക് നല്‍കേണ്ട മുഴുവന്‍ സ്നേഹലും കരുതിവെച്ച് എന്‍റെ ഭാര്യ കാത്തിരിപ്പുണ്ട്. മുത്തശ്ശി കഥ കേട്ടുറങ്ങാന്‍ കൊതിച്ച് എന്‍റെ മക്കളും. പോകാം നമ്മുക്ക് '
"മോനെ........." എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'ഇനി അമ്മയ്ക്ക് ഈ മകന്‍ ഉള്ളിടത്തോളം ആ കണ്ണുകള്‍ നിറയരുത് ' അവന്‍ എന്‍റെ കൈ മുറുകെ പിടിച്ചു.
ഒരമ്മയ്ക്ക് നല്‍കാന്‍ കരുതി വെച്ച സ്നേഹം മുഴുവന്‍ അവന്‍റെ ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.
രചന: Aparna Appu
നിങ്ങളുടെ കൂട്ടുകാർക്കൊപ്പം ഈ പോസ്റ്റ്‌ പങ്ക്‌ വെയ്ക്കൂ....
♡ടാഗ്‌ ചെയ്യു♡ഷെയർ ചെയ്യു♡
Like (y) Valappottukal വളപ്പൊട്ടുകൾ

Thursday, 8 December 2016

ജയം അകലെയല്ല

ഉണ്ണി കൊടുങ്ങല്ലൂര്‍
സോഫിയ എം ജോ
സോഫിയ എം ജോ

കണ്ണുനീർ വാശിയാക്കി, കുറവുകളെ കരുത്താക്കി സോഫിയ എത്തിയത് ലോക നെറുകയിൽ 

ആരാണ് സോഫിയ എം ജോ? അറിയപ്പെടുന്ന ഒരു മോഡൽ, എഴുത്തുകാരി, സ്വതന്ത്ര ചിന്തക..അതിനുമപ്പുറം? ലോകം ആദരിക്കുന്ന സോഫിയയെ അതിന് പ്രാപ്തയാക്കിയത് സൗന്ദര്യ മത്സരത്തിൽ പുലർത്തിയ മികവോ, മോഡലിങ്ങിനോടുഉള്ള താൽപര്യമോ അല്ല, മറിച്ച് തോൽവികളെ കരുത്താക്കുന്ന മനോഭാവമാണ്. ജീവിതയാത്രയിൽ പല കാരണങ്ങൾ കൊണ്ടും പതറിപ്പോകുന്നവർ അറിഞ്ഞിരിക്കണം ലോക ഡഫ് ആൻഡ് ഡംപ് സൗന്ദര്യ മത്സരത്തിൽ വിജയിയായ സോഫിയ എന്ന ഇരുപത്തിനാലുകാരിയുടെ കഥ.
ഏറെനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് എറണാകുളം എരൂർ കല്ലുപുരയ്ക്കൽ സ്വദേശികളായ ജോ ഫ്രാൻസിസിനും ഗോരത്തിക്കും സോഫിയ എന്ന പൊന്നോമന ജനിക്കുന്നത്. എന്നാൽ ആദ്യത്തെ കൺമണിയെ കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. തങ്ങൾക്ക് ജനിച്ച കുഞ്ഞ് ബധിരയും മൂകയും ആണ് എന്നറിഞ്ഞ നിമിഷം ആ മാതാപിതാക്കൾ തകർന്നു പോയി. പിന്നീടുള്ള വർഷങ്ങൾ നിരാശാജനകമായിരുന്നു. ഇത്തരത്തിൽ വൈകല്യമുള്ള ഒരു കുഞ്ഞിനെ എങ്ങനെ വളർത്തും എന്നോർത്തു മാതാപിതാക്കൾ സങ്കടപ്പെട്ടു. കാരണം ഏതവസ്ഥയിലും ഈ ലോകത്ത് അവൾക്ക് അവളുടേതായ ഒരു സ്ഥാനം വേണമെന്നാണ് ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്.
എന്നാൽ വേദനകളെ പ്രചോദനമാക്കാൻ പിന്നീട് ഈ അച്ഛനും അമ്മയും പരിശീലിക്കുകയായിരുന്നു. തീർത്തും അവിചാരിതമായി ഒരിക്കൽ ഹെലൻ കെല്ലറുടെ ആത്മകഥ വായിക്കാൻ ഇടവന്നതോടെയാണ് തങ്ങളുടെ മകൾക്കും വളരെ ഉയർന്ന ഒരു ഭാവിയുണ്ട് എന്നു മാതാപിതാക്കൾ ഉറപ്പിച്ചത്. കേൾക്കാൻ കഴിയില്ല എന്ന ഒരൊറ്റക്കാരണം കൊണ്ട്  തന്റെ മകൾ സോഫിയ ജോ തോറ്റു പോകരുതെന്ന് അച്ഛൻ ജോ ഫ്രാൻസിസ് ഉറപ്പിച്ചു. ആ തീരുമാനത്തിൽ നിന്നാണ് സോഫിയ ജോ എന്ന സുന്ദരിക്കുട്ടിയുടെ വിജയകഥ ആരംഭിക്കുന്നത്.
സോഫിയ എം ജോ
പഠനം സാധാരണകുട്ടിയെ പോലെ 
ശബ്ദത്തിന്റെ ലോകം  അന്യമായിരുന്നെങ്കിലും സോഫിയയെ ഒരു സാധാരണകുട്ടിയെ പോലെ തന്നെ വളർത്താനാണ് അച്ഛനും അമ്മയും തീരുമാനിച്ചത്. അതിനാൽ  സാധാരണ കുട്ടികളോടൊപ്പം എരൂരിലെ ഭാവൻസിലായിരുന്നു പഠനം. നല്ലതും മോശവുമായ ഒരുപാടാനുഭവങ്ങൾ പഠനകാലത്ത് ഉണ്ടായിട്ടുണ്ട്. കൂട്ടത്തിലെ സംസാരശേഷി ഇല്ലാത്ത കുട്ടി എന്ന നിലയിൽ പലവിധ പരിഹാസങ്ങളും ഏറ്റുവാങ്ങി.എന്നാൽ വീട്ടിൽ മാതാപിതാക്കൾ നൽകുന്ന സ്നേഹത്തിനു മുന്നിൽ ഈ വിഷമങ്ങൾ ഒന്നുമല്ലാതായിരുന്നു.
സോഫിയക്ക് ഏതു മേഖലയിലാണ് കഴിവുള്ളത് എന്ന് അറിയാത്തതിനാൽ അച്ഛൻ കുട്ടിയെ എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിച്ചു. അങ്ങനെ, സോഫിയക്ക് സഭാകമ്പം ഇല്ലാതായി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്  സ്പോർട്‌സിൽ കഴിവുണ്ടെന്ന് അധ്യാപകർ തിരിച്ചറിയുന്നത്. അങ്ങനെ പിന്നീട് കായികലോകത്തേക്ക് കാലെടുത്തു വച്ചു. ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ബാസ്‌ക്കറ്റ്  ബോൾ എന്നിവയിലെല്ലാം മുന്നിലെത്തി. ബധിരരുടെ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലും എട്ട് തവണ സംസ്ഥാന ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. മൂന്ന് തവണ ദേശീയ ചാമ്പ്യനായിരുന്നു. 18ാമത് ദേശീയ കായികമേളയിൽ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലും മറ്റും സോഫിയ ഒന്നാം സ്ഥാനം നേടി. എന്നാൽ ഇനിയും മുന്നോട്ടു പോകാനായിരുന്നു സോഫിയയുടെ ആഗ്രഹം.
നേട്ടങ്ങൾക്കു നടുവിലും പഠനം തുടർന്നു. ഡിഗ്രിക്ക് ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് എടുത്തത്. ഒപ്പം സാധാരണ ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതിനായി ലിപ്റീഡിംഗ് പഠിച്ചു. ഇപ്പോൾ മറ്റുള്ളവർ സംസാരിക്കുന്നത് മനസിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. വീട്ടുകാർക്കൊപ്പം സോഫിയയുടെ വളർച്ചയിൽ കോട്ടയത്തെ അധ്യാപകർക്കും പ്രധാനപങ്കുണ്ട്.
സോഫിയ എം ജോ
ഫാഷന്റെ ലോകം തിരിച്ചറിയുന്നു 
ഓരോ വ്യക്തികൾക്കും അവരവരുടേതായ പ്ലസ് പോയിന്റുകൾ ഉണ്ടാകും. സോഫിയയെ സംബന്ധിച്ചിടത്തോളം പ്ലസ് പോയിന്റ് എന്നത് സൗന്ദര്യവും ആത്മവിശ്വാസവും ആയിരുന്നു. ഒപ്പം സ്പോർട്‌സ്, പെയിന്റിംഗ്, ആഭരണനിർമ്മാണം തുടങ്ങി നിരവധി മേഖലകളിൽ സോഫിയ തന്റേതായ ഇടം കണ്ടെത്തി. മോഡലിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പിന്നീട് സോഫിയ തീരുമാനിച്ചു. എന്നാൽ കരിയറിന്റെ തുടക്കത്തിൽ പലവിധ പരിഹാസങ്ങളും സോഫിയക്ക് നേരിടേണ്ടി വന്നു. അതിൽ നിന്നെല്ലാം വിജയത്തിലേക്കടുക്കാൻ സോഫിയയെ സഹായിച്ചത് അച്ഛന്റെ പിന്തുണയാണ്.
ഫാഷൻ ഡിസൈനർ ആയ ആരെയാണ് സോഫിയക്ക് മോഡലിംഗിനോടുള്ള താത്പര്യം മനസിലാക്കുന്നത്. അവർ സോഫിയയെ ഫാഷൻ കൊറിയോഗ്രാഫർ ഡാലു രാമകൃഷ്ണനെ പരിചയപ്പെടുത്തി.ആ പരിചയത്തിലൂടെയാണ് സോഫിയ റാംപിൽ ചുവടു വയ്ക്കുന്നത്. തന്റെ ശിഷ്യരിൽ ഏറ്റവും മികച്ച ഒരാളാണ് സോഫിയ എന്ന് അദ്ദേഹം പറയുന്നു. 2009  ലാണ് സോഫിയയുടെ കരിയർ ആരംഭിക്കുന്നത്. മിസ് സൗത്ത് ഇന്ത്യ 2010ലെ മിസ് കൺജീനിയാലിറ്റി പട്ടം, മിസ് മലബാർ 2011 ലെ മിസ് ബ്യൂട്ടിഫുൾ ക്യാറ്റ് വാക്ക് പട്ടം, മിസ് ഫിറ്റ്‌നസ് പേജന്റസിൽ സെക്കൻഡ് റണ്ണർ അപ്പ് പട്ടം എന്നിവയാണ് സൗന്ദര്യമത്സരത്തിലൂടെ സോഫിയ സ്വന്തമാക്കിയ നേട്ടങ്ങൾ.
സോഫിയ കുടുംബത്തോടൊപ്പം
മിസ് ഡഫ് വേള്‍ഡ് മത്സരത്തിൽ പങ്കെടുക്കുന്നു
2014  ൽ പ്രയാഗിൽ വച്ച് നടന്ന  മിസ് ഡഫ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സോഫിയ എം. ജോ അവസാന റൗണ്ടില്‍ ആറാം സ്ഥാനത്തെത്തി. 85 രാജ്യങ്ങളില്‍ നിന്നുള്ളവരുമായി മത്സരിച്ചായിരുന്നു സോഫിയ ഈ നേട്ടം സ്വന്തമാക്കിയത്. മിസ് ഡഫ് വേള്‍ഡ് മത്സരത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ മത്സരാര്‍ഥി കൂടിയായിരുന്നു സോഫിയ. കൊച്ചി ഫാഷൻ വീക്കിലും സോഫിയ ചുവടു വച്ചിട്ടുണ്ട്. തിരിച്ചടികളിൽ പതറുന്നവർ മനസ്സിൽ കുറിച്ചിടുക , തിരിച്ചടികളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയായി പറന്ന സോഫിയയുടെ കഥ . 

തകരാൻ പലവഴി ജയിക്കാൻ ഒരു വഴി

ഉണ്ണി കൊടുങ്ങല്ലൂര്‍
സൗമ്യ ഗുപ്ത
സൗമ്യ ഗുപ്ത

ലക്ഷങ്ങളുടെ കടബാധ്യതയിൽ നിന്ന് കോടിപതിയായവൾ !

നാം തുടങ്ങുന്ന ഓരോ കാര്യങ്ങൾക്കു പിന്നിലും വലിയൊരു പ്ലാനിങ് ഉണ്ടാകും. പക്ഷേ ചിലതൊക്കെ എട്ടുനിലയിൽ പൊട്ടുകയും ചെയ്യും. എന്നുകരുതി ജീവിതം അവിടെ അവസാനിച്ചുവെന്നു കരുതുകയല്ല ചെയ്യേണ്ടത്. വിജയം കണ്ടെത്താൻ മറ്റൊരു വഴി തേടണം. മുംബൈ സ്വദേശിനിയായ സൗമ്യ ഗുപ്ത എന്ന പെൺകുട്ടിയുടെ ജീവിതം വ്യത്യസ്തമാകുന്നതും ആ തിരിച്ചറിവു കണ്ടെത്തി മുന്നേറിയതുകൊണ്ടാണ്. അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ സ്വന്തം പരിശ്രമത്തോടെ ഇന്നു കോടിപതി ആയിരിക്കുകയാണ്.
മുംബൈയിൽ ജനിച്ചു വളർന്ന സൗമ്യയുടെ ജീവിതം ഒരു സിനിമാക്കഥപോലെ അത്ഭുതപ്പെടുത്തുന്നതാണ്. സ്കൂൾ കാലം മുതൽക്കേ പൈലറ്റ് ആവുകയെന്നതായിരുന്നു സൗമ്യയുടെ അ‌ടങ്ങാത്ത ആഗ്രഹം. അങ്ങനെ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി അവൾ യുഎസിലേക്കു പറന്നു. പക്ഷേ വളരെ ചിലവേറിയ ആ പഠനം പാതിവഴിയിൽ വച്ച് ഉപേക്ഷിക്കേണ്ടി വന്നു. 2008ലുണ്ടായ സാമ്പത്തിക മാന്ദ്യവും പഠനത്തെ ഉലച്ചിരുന്നു. ജോലിയില്ലാതെ പഠനം പൂർത്തിയാകാതെ ഒരുവൾ അമ്പതുലക്ഷം കടബാധ്യതയുമായി വീട്ടിൽ വന്നിരുന്നത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല.
താൻ ഒന്നിനും കൊള്ളാത്തവളാണെന്നും പരാജയമാണെന്നും കുടുംബക്കാർ ചിത്രീകരിച്ചു. വിഷാദരോഗത്തിന് അടിമപ്പെടുമെന്ന ഘട്ടം വരെയായി. ഒരുപരിധി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയുംവരെ നിശബ്ദത മുറിച്ചു താൻ ജോലിക്കു പോയി തുടങ്ങണമെന്നു നിർദ്ദേശിച്ചു. പക്ഷേ പ്ലസ്ടു മാത്രം പാസായ ഒരു പെൺകുട്ടിക്ക് അത്രപെട്ടെന്നൊരു ജോലി കിട്ടുകയെന്നത് എളുപ്പമായിരുന്നില്ല. അങ്ങനെ ഇരുപതാം വയസിൽ സൗമ്യ കാൾസെന്ററില്‍ ജോലിക്കു കയറിത്തുടങ്ങി. ഇരുപതിനായിരം രൂപ പ്രതിഫലത്തിലായിരുന്നു തുടക്കം.
പക്ഷേ ഒരു തരിമ്പുപോലും താൽപര്യം ഇല്ലാതെ ചെയ്യുന്ന ജോലി നാൾക്കുനാൾ മടുപ്പിക്കുന്നതായിരുന്നു. അങ്ങനെ അമ്മയാണ് തനിക്കെന്താണ് ഇഷ്ടം ആ മേഖലയിൽ ശ്രദ്ധ െകാടുക്കാൻ പറയുന്നത്. അന്നാണ് വസ്ത്രങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. കുറച്ചു വസ്ത്രങ്ങൾ വിറ്റഴിക്കാനുള്ള സ്ഥലം വീട്ടിൽ തന്നെ ഒരുക്കണമെന്ന് അമ്മയോടു പറഞ്ഞു. അന്ന് അമ്മ യെസ് പറഞ്ഞതോടെ 'ടെൻ ഓൺ ടെൻ' എന്ന സ്ഥാപനം തുടങ്ങുകയായി. വീട്ടുകാർക്ക് സാമ്പത്തികമായി തന്നെ സഹായിക്കാൻ കഴിയില്ലെങ്കിലും അവർ മറ്റെല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു. തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരാളെ കണ്ടെത്തി, പക്ഷേ വലിയ ബ്രാൻഡുകൾ കയറ്റി അയക്കുന്ന അയാളിൽ നിന്ന് ഒത്തിരി വസ്ത്രങ്ങൾ എടുക്കാനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല. അങ്ങനെ മുപ്പതു പീസ് തുണികൾ മാത്രം വച്ച് വീട്ടിൽ തന്നെ ചെറിയൊരു എക്സിബിഷൻ നടത്തി. പതിയെ തുണിത്തരങ്ങളുടെ എണ്ണം വർധിക്കാനും ശരിയായ ബിസിനസിന്റെ പാതയിലേക്ക് ഉയരാനും തുടങ്ങി.
തുടർന്നുള്ള നാളുകൾ തന്റെ വസ്ത്രങ്ങളെ എങ്ങനെ വിപണിയിൽ പ്രശസ്തമാക്കാം എന്ന ചിന്തകളുടേതായിരുന്നു. ഫാഷൻ പോർട്ടലുകളിൽ തന്റെ ബ്രാൻഡിന് ഇടംനേടണമെങ്കിൽ വസ്ത്രങ്ങളുടെ നല്ല പടങ്ങൾ വേണമായിരുന്നു. പക്ഷേ അതെടുക്കാനുള്ള മികച്ച ക്യാമറ കയ്യിലില്ല താനും. അങ്ങനെ ഒരു ഫൊട്ടോഗ്രാഫർ സുഹൃത്തിനെ കണ്ട് കാര്യം അവതരിപ്പിച്ചു. അടുത്ത ഘട്ടം ഒരു മോഡലിനെ തിരയലായിരുന്നു. പക്ഷേ അതിനുള്ള പണവും കയ്യിലില്ല അങ്ങനെ തന്റെ ചേച്ചിയുടെ സുഹൃത്തു കൂടിയായ മോഡൽ ബോസ്കി തയാറാണെന്ന് അറിയിച്ചു.
വിറ്റുവരവ് നല്ല രീതിയിൽ കിട്ടാനായി മൂന്നുമാസത്തോളം എടുത്തു. പണം തിരിച്ചും മറിച്ചും മാക്സിമം പിശുക്കി ജീവിച്ചു. വെറും ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയാണെന്ന് ഓർക്കണം. ഒരു ലോൺ പോലും എടുക്കാനുള്ള പ്രായം തികഞ്ഞിരുന്നില്ല. അങ്ങനെ കൊളേജ് വിദ്യാർഥികളെ സംഘടിപ്പിച്ച് ഫൊട്ടോഷൂട്ട് നടത്തി. പതിയെ ടെൻ ഓൺ ടെൺ പ്രസിദ്ധിയാർജിച്ചു തുടങ്ങി. 60 തുണിത്തരങ്ങൾ കൊണ്ടു തുടങ്ങിയ സ്ഥാനത്ത് ഇന്ന് ആറ് ലക്ഷമായി. ബോംബെയുട ഹൃദയമധ്യത്തിൽ തന്നെ സ്ഥാപനം തുടങ്ങുകയും ഐസ്ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ന് മാസം 1.25 കോടിയും വർഷത്തിൽ 10-15 കോടിയുമാണ് ടെൻ ഓൺ ടെന്നിന്റെ വിറ്റുവരവ്.
ചെറുപ്രായത്തിൽ തന്നെ വിജയത്തിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും സൗമ്യ തന്റെ കഴിഞ്ഞകാലത്തെ മറക്കുന്നില്ല. സമൂഹത്തിനു നിങ്ങളുടെ തോൽവികൾ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്താൻ കഴിയും. പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ടു പോവുകയാണു വേണ്ടത്. മറ്റുള്ളവർ എന്തു കരുതും എന്നതിനല്ല നിങ്ങളുടെ സന്തോഷത്തിനും ഇഷ്ടത്തിനുമാണ് പ്രാധാന്യം നൽകേണ്ടത്. ലോകം നിങ്ങളുടെ വിജയത്തെ കാണാൻ ശ്രമിക്കുന്നതിനേക്കാൾ കുറവുകളിലാകും ശ്രദ്ധ ചെലുത്തുന്നത്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം- സൗമ്യ പറയുന്നു.

Friday, 25 November 2016

ബിര്‍ള,സഹാറ കോഴ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ബിര്‍ള,സഹാറ കോഴ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് കോടതി


Mathrubhumi

ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ രേഖകളുണ്ടാക്കി ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥയാണോ എന്നും കോടതി
Published: Nov 25, 2016, 05:29 PM IST

ന്യൂഡല്‍ഹി: ബിര്‍ള-സഹാറ കോഴ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ആധികാരികവും വിശ്വസനീയവും അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ രേഖകളുണ്ടാക്കി ആര്‍ക്കെതിരെയും ആരോപണം
ഉന്നയിക്കാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചു.
2013-14 കാലത്ത് ഈ രണ്ടു സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അടക്കം ചിലര്‍ക്ക് പണം നല്‍കിയെന്ന് കാണിക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയത്.
ഈ രേഖകള്‍ തിരിച്ച് കൊണ്ടു പോയി വ്യക്തമായ തെളിവുകളുമായി വരുക. ഇത് ഒരു തെളിവേ അല്ല വെറും അപമാനിക്കലാണ്. കോടതി പറഞ്ഞു.
വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളു.ഇപ്പോള്‍ ഈ രേഖകളില്‍ ഒന്നുമില്ല. ചില പ്രമുഖരുടേ പേരുകള്‍ രേഖപ്പെടുത്തി എന്ന് കരുതി അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ല. കോടതി വ്യക്തമാക്കി.
2013ല്‍ ആദിത്യ ബിര്‍ലയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് ബിര്‍ല ഗ്രൂപ്പ് 25 കോടി രൂപ നല്‍കിയതിന് തെളിവുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ആരോപിച്ചിരുന്നു. പണം നല്‍കിയതായി കാണിച്ച് 2012 നവംബര്‍ 16ന് അയച്ച ഇമെയില്‍ വിവരങ്ങള്‍ പിടിച്ചെടുത്തതായാണ് കെജ് രിവാള്‍ അവകാശപ്പെട്ടത്.

© Copyright Mathrubhumi 2016. All rights reserved.

Thursday, 17 November 2016

വീട്ടിലിരുന്നു എവിടേക്കും പണമയക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

പണമിടപാടിന് മൊബൈല്‍ മതി; കാര്‍ഡും കാശും വേണ്ട!


ബാങ്ക് അക്കൗണ്ടും കൈയില്‍ ഒരു സ്മാര്‍ട്ട് ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ഇടപാട് നടത്താം. അരിയോ, പച്ചക്കറിയോ, മത്സ്യമോ വാങ്ങാം. ഇനി ചിന്തിക്കൂ...കൈയില്‍ പണത്തിന്റെ ആവശ്യമുണ്ടോ?

കേന്ദ്ര സർക്കാർ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചുകൊണ്ടിരിക്കുന്നത്. എ.ടി.എമ്മുകളിൽ നിന്നും ബാങ്ക് ശാഖകളിൽ നിന്നും പിൻവലിക്കാവുന്ന പണത്തിന് പരിധി ഏർപ്പെടുത്തിയതോടെ നോട്ടുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കുറയ്ക്കാൻ ജനം നിർബന്ധിതമായി.

പണ വിനിമയത്തിൽ ഡിജിറ്റൽ രീതികളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾ കുറയ്ക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഡിജിറ്റൽ പണമിടപാട് രീതികൾ എല്ലാവർക്കും വശമില്ലെങ്കിലും സ്മാർട്ട് ഫോണുകൾ കൈവശമുള്ള, ബാങ്ക് അക്കൗണ്ടുള്ള ഏതൊരാൾക്കും യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ.) പോലുള്ള സംവിധാനങ്ങളിലൂടെ ഡിജിറ്റൽ ഇടപാടുകൾ വലിയ കടമ്പകളൊന്നുമില്ലാതെ നടത്താവുന്നതാണ്.

നിലവിൽ ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ഡിജിറ്റലായി പണമിടപാട് നടത്തുന്നതിനുള്ള മാർഗമാണ് യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്. നെറ്റ് ബാങ്കിംഗും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും ഇ-വാലറ്റുകളൊന്നുമില്ലാത്തവർക്കും ഉപയോഗിക്കാവുന്നതാണ് യു.പി.ഐ. ഒരു ബാങ്ക് അക്കൗണ്ടും കൈയിൽ സ്മാർട്ട് ഫോണുമുണ്ടെങ്കിൽ ബാങ്ക് അക്കൗണ്ടുള്ള ആരുമായും ആർക്കും ഇടപാട് നടത്താവുന്ന ലളിതമായ സംവിധാനമാണ് യു.പി.ഐ. ഇതുവഴി പണം അയയ്ക്കുമ്പോൾ അത് ലഭിക്കേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും അറിയണമെന്നില്ല.

ആൻഡ്രോയ്‌ഡ് സ്മാർട്ട് ഫോണുകളുടെ പ്ലേ സ്റ്റോറിൽ നിന്ന്‌ നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ യു.പി.ഐ. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനു ശേഷം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഐ.ഡി.യും പിൻ നമ്പരും ഉണ്ടാക്കിയാൽ ആർക്കും ഇടപാട് നടത്തിത്തുടങ്ങാം. ആധാർ നമ്പരുമായി കൂടി ലിങ്ക് ചെയ്യേണ്ടതുണ്ട്. യു.പി.ഐ. ആപ്ലിക്കേഷൻ ഉപയോഗിക്കണമെങ്കിൽ അക്കൗണ്ടുള്ള ബാങ്കിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കണം.

ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാത്ത വ്യാപാരികളുമായി ഇടപാടുകൾ നടത്തുമ്പോൾ കൈവശം പണമില്ലെങ്കിൽ ഈ യു.പി.ഐ. ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. ആർക്കാണോ പണം നൽകേണ്ടത് അവരും തങ്ങളുടെ ഫോണിൽ യു.പി.ഐ. ആപ്പ് പ്രവർത്തിപ്പിക്കണമെന്ന് മാത്രം. ആർക്കാണോ പണമയയ്ക്കേണ്ടത് അയാളുടെ യു.പി.ഐ. യൂണിക് ഐ.ഡി. മാത്രം അറിഞ്ഞാൽ മതി.

യു.പി.ഐ. ആപ്പിൽ പണം ലഭിക്കേണ്ടയാളുടെ യൂണിക് ഐ.ഡി.യും തുകയും രേഖപ്പെടുത്തിയതിനു ശേഷം അയയ്ക്കുക എന്ന ബട്ടൺ സെലക്ട് ചെയ്യുന്നതോടെ ഇടപാട് പൂർത്തിയാകുന്നു. ഇടപാട് ആധികാരികമാണെന്ന് ഉറപ്പുവരുത്തുന്നതിനായി മൊബൈൽ പിൻ കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. പണം അയച്ചു കഴിഞ്ഞാൽ അത് ലഭിക്കേണ്ടയാൾക്ക് അപ്പോൾത്തന്നെ യു.പി.ഐ. ആപ്ലിക്കേഷൻ തുറന്ന് പണമെത്തിയോ എന്ന് പരിശോധിക്കാവുന്നതാണ്. ഇതുവരെ പ്രവർത്തിപ്പിക്കാത്തവർക്ക് ആപ്ലിക്കേഷൻ ഉപയോഗിച്ചു തുടങ്ങാൻ ഏതാനും മിനിട്ടുകൾ മാത്രം മതി.

ഇത്തരത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ നടത്താവുന്നതാണ്. താഴ്ന്ന തുകയ്ക്ക് പരിധിയില്ല. 50 രൂപയിൽ താഴെയാണെങ്കിൽ പോലും ഈ ആപ്പ് ഉപയോഗിച്ച് നൽകാവുന്നതാണ്.

യു.പി.ഐ. ഡൗലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടെ ചെറുകിട സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുള്ള ചെലവും സമയവും ലാഭിക്കാം. നിലവിൽ മൊബൈൽ ബാങ്കിങ് വഴിയോ നെറ്റ് ബാങ്കിങ് വഴിയോ മറ്റൊരാൾക്ക് പണം അയയ്ക്കുന്നതിന് അയാളെ 'ബെനിഫിഷ്യറി' ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കണം. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പർ, ശാഖയുടെ പേര്, ഐ.എഫ്‌.എസ്. കോഡ് തുടങ്ങിയ വിവരങ്ങൾ അറിഞ്ഞിരിക്കണം. എന്നാൽ യു.പി.ഐ. ആപ്ലിക്കേഷനിൽ പണം അയയ്ക്കുന്നതിന് ഇതൊന്നും ആവശ്യമില്ല.

നിലവിൽ യു.പി.ഐ. ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കുന്നത് ആൻഡ്രോയ്‌ഡ് ഫോണിൽ മാത്രമാണ്. ആപ്പിൾ ഫോണുകളിലും വിൻഡോസ് ഫോണുകളിലും ഈ ആപ്പ് ലഭ്യമല്ല.
കഴിഞ്ഞ ആറ് മാസത്തിനിടെ ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളിൽ അവ ആക്ടിവേറ്റ് ചെയ്തതിനു ശേഷം മാത്രമേ യു.പി.ഐ. ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. യു.പി.ഐ. ഉപയോഗിക്കണമെങ്കിൽ മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്യാത്ത നമ്പർ വഴി യു.പി.ഐ. പ്രവർത്തിപ്പിക്കാനാകില്ല.

ചില ബാങ്കുകളുടെ നെറ്റ് ബാങ്കിങ് ആപ്പിലാണ് യു.പി.ഐ. ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബാങ്കുകൾ പ്രത്യേക യു.പി.ഐ. ആപ് പുറത്തിറക്കിയിട്ടില്ല.
ഇ-മെയിൽ: aravindkraghav@gmail.com

Thursday, 10 November 2016

ഞാനൊന്ന് പിണങ്ങിയപ്പോ എന്റെ ബെറ്റർ ഹാഫ് എനിക്കയച്ചു തന്നതാ

ഉണ്ണി കൊടുങ്ങല്ലൂര്‍☘ *ഭാര്യയെക്കുറിച്ച് ചില കാര്യങ്ങൾ* ☘
1. _അവൾ എല്ലാം തികഞ്ഞവളല്ല,_
*അവളോട് ക്ഷമിക്കുക.*
2. _അവൾ നിന്റെ അസ്ഥിയുടെ അസ്ഥിയാണ്.._
*അത് തകർക്കരുത്.*
3. _അവൾ നിനക്ക് കിട്ടിയ സമ്മാനമാണ്,_ *അംഗീകരിക്കുക.*
4. _അവൾ വിലമതിക്കാനാവാത്ത മുത്താണ്,_
*അതിനെ മിനുക്കിയെടുക്കുക.*
5. _അവൾ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്,_
*പിണങ്ങരുത്.*
6. _അവൾ നിങ്ങളുടെ സന്തോഷമാണ്,_
*പരിപാലിക്കുക.*
7. _അവൾ നിനക്ക് സന്തോഷിക്കാൻ ഉള്ളതാണ്,_
*അവളെയും സന്തോഷിപ്പിക്കുക.*
8. _അവൾ നിന്റെ ജീവന്റെ ഭാഗമാണ്,_
*വേദനിപ്പിക്കരുത്.*
9. _അവൾ സെക്സ് നു മാത്രം ഉള്ളതല്ല,_
*പ്രശ്നങ്ങളിലും കൂടെ നിർത്തുക.*
10. _അവൾ നിന്റെ ശത്രു അല്ല,_
*പ്രോത്സാഹിപ്പിക്കുക.*
11. _അവൾ ഒരു വനിതയാണ്,_
*ബഹുമാനിക്കുക.*
12. _അവൾ നിന്റെ മാത്രമാണ്,_
*താരതമ്യം പാടില്ല.*
13. _അവൾ ഒരു പളുങ്ക് പാത്രമാണ്,_
*സൂക്ഷിച്ചു കൈകാര്യം ചെയ്യുക.*
14. _അവൾ ഒരു രാജ്ഞിയാണ്,_
*ആഘോഷിക്കുക.*
15. _അവൾ ഒരു ഉപ്പുചാക്കല്ല ,_
*തല്ലരുത്.*
16. _അവൾ ഒരു കളിയല്ല,_
*കളിയാക്കരുത്.*
17. _അവൾ നിന്നെ മാത്രം സ്നേഹിക്കുന്നവളാണ്,_
*പ്രശംസിക്കുക.*
18. _അവൾ വിഡ്ഢിയല്ല,_
*അവളുടെ ഉപദേശം കേൾക്കുക.*
19. _അവൾ വേലക്കാരിയല്ല,_
*ഇടക്കൊക്കെ അവളെ സഹായിക്കുക.*
20. _അവൾ നിന്റെ ഉത്തരവാദിത്വമാണ്,_
*അത് നിറവേറ്റുക.*
21. _അവളാണ് നിനക്ക് പ്രധാനം,_
*ആ സ്ഥാനം ആർക്കും നൽകരുത്.*
22. _അവൾക്ക് നിന്റെ സഹായം ആവശ്യമുണ്ട്,_
*സഹായിക്കുക.*
23. _അവൾ വിലപിടിച്ചതാണ്,_ *കൂടുതൽ മൂല്യം നീ നൽകുക.*
24. _അവൾ നിന്റെ കിരീടമാണ്._
*അവളെ ഒഴിവാക്കരുത്.*
25. _അവൾ ദൈവത്തിന്റെ സമ്മാനമാണ്,_
*ഉത്തരം പറയാൻ നീ ബാധ്യസ്ഥനാണ്.*
ഇനി സ്നേഹിച്ചു ഞെട്ടിച്ചോ പിന്നല്ലാ.
Note : ഞാനൊന്ന് പിണങ്ങിയപ്പോ എന്റെ ബെറ്റർ ഹാഫ് എനിക്കയച്ചു തന്നതാ 
കടപ്പാട് :Sunilkumar Vidhyadharan 🙂😉😁കടപ്പാട് 

Tuesday, 1 November 2016

ആനുകൂല്യങ്ങള്‍ തേടുന്നവര്‍ക്ക് ഒരു സഹായി

ഉണ്ണി കൊടുങ്ങല്ലൂര്‍

കേന്ദ്ര പദ്ധതികള്‍: ഹെല്‍പ്പ് ഡെസ്‌കും ടോള്‍ഫ്രീ നമ്പറുമായി ബിജെപി


ബിജെപി സംസ്ഥാന കാര്യാലയത്തിലാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന് പേരിട്ടിരിക്കുന്ന സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
Published: Nov 1, 2016, 05:36 PM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും സാങ്കേതിക ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌കും ടോള്‍ഫ്രീ നമ്പറുമായി ബിജെപി.
ബിജെപി സംസ്ഥാന കാര്യാലയത്തിലാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന് പേരിട്ടിരിക്കുന്ന സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ 4 വരെയാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.
180030009383 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും സഹായവും ലഭ്യമാകും. ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാന തലത്തില്‍ മാത്രമാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. രണ്ടു മാസത്തിനുള്ളില്‍ ജില്ലാ മണ്ഡല തലങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ നിലവില്‍ വരും.
ഇതിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ ബിജെപിയോടുള്ള രാഷ്ട്രീയ വിരോധം മൂലം ഒരു വിഭാഗം ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേര്‍ന്ന്  ജനങ്ങളില്‍ നിന്ന് മറച്ചു വെക്കുകയാണെന്ന് കുമ്മനം ആരോപിച്ചു.
ഹെല്‍പ്പ് ഡെസ്‌കിന്റെ ചുമതലയുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, സംസ്ഥാന വക്താവ് അഡ്വ ജെ ആര്‍ പത്മകുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ്, ഹെല്‍പ്പ് ഡെസ്‌ക് ടീം അംഗങ്ങളായ രാജേഷ് ചന്ദ്രന്‍, ജ്യോതിഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

Sunday, 16 October 2016

വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാനെത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ പോലീസ് പൊക്കിയത് കഴിച്ചുകൊണ്ടിരിക്കേ

ഉണ്ണി കൊടുങ്ങല്ലൂര്‍

വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാനെത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ പോലീസ് പൊക്കിയത് കഴിച്ചുകൊണ്ടിരിക്കേ

തിരുവനന്തപുരം: 'കല്ല്യാണത്തിന് ഉണ്ണാനിരിക്കുമ്പോള്‍ കല്ല്യാണക്കുറി കാണിക്കണം' എന്ന് നമ്മളില്‍ പലരും രസത്തിന് പറഞ്ഞു വയ്ക്കാറുണ്ട്. എന്നാല്‍, ഇത് ചിലപ്പോള്‍ യാഥാര്‍ത്ഥ്യമായേക്കാം എന്നതിന് ഉദാഹരണമാണ് തിരുവനന്തപുരത്ത് സംഭവിച്ചത്. വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാന്‍ എത്തിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരെ കഴിച്ചുകൊണ്ടിരിക്കേ പോലീസ് പൊക്കി.
കഴക്കൂട്ടത്തെ ഒരു കല്ല്യാണപ്പന്തലിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരും എഞ്ചിനീയറിജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. പത്രപ്പരസ്യം കണ്ടാണ് ഇവര്‍ കല്ല്യാണത്തിന് എത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ മണ്ഡപത്തില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. നിരവധി വിവാഹപാര്‍ട്ടികളാണ് പരാതിയുമായി ഉടമയുടെ അടുത്ത് എത്തിയത്. വീണ്ടും ഇത് ആവര്‍ത്തിച്ചതോടെ ഉടമ പോലീസില്‍ വിവര അറിയിക്കുകയും വിളിക്കാതെ കല്ല്യാണത്തിന് എത്തിയവരെ ഇലയ്ക്കു മുന്നില്‍ നിന്നും കയ്യോടെ പൊക്കുകയുമായിരുന്നു. ഇത്തരക്കാരുടെ 'ഉണ്ണല്‍' കാരണം പല കല്ല്യാണങ്ങളിലും ക്ഷണിച്ചെത്തുന്ന അതിഥികള്‍ക്ക് നല്‍കാന്‍ ഭക്ഷണം തികയാറില്ലെന്നും ഇത് നാണക്കേടിന് ഇടവരുത്താറുണ്ടെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.

Tuesday, 4 October 2016

അതിര്‍ത്തി കാക്കാന്‍ കേരളപുത്രി വീര സജിതയും BIG SALUTE AND JAIHIND

ഉണ്ണി കൊടുങ്ങല്ലൂര്‍

ആഗ്രഹം സഫലം; അതിര്‍ത്തി കാക്കാന്‍ സജിതയും

പള്ളിപ്പുറം: സൈന്യത്തില്‍ ജോലി ചെയ്യണമെന്നത് സജിതമോളുടെ ആഗ്രഹമായിരുന്നു. അതു സഫലമായതിന്റെ സന്തോഷത്തിലാണ് സജിതയുടെ കുടുംബം. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 14-ാം വാര്‍ഡ് തോട്ടുകടവില്‍ ചെല്ലപ്പന്റേയും വത്സലയുടേയും ഇളയമകളായ സജിതയാണ് അതിര്‍ത്തിരക്ഷാസേനയില്‍ (ബി.എസ്.എഫ്.) ജോലി ചെയ്യുന്നത്. പതിനൊന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി രാജസ്ഥാനിലെ പൊക്രാനിലാണ് ജോലിയില്‍ പ്രവേശിച്ചത്.

സാധാരണ സൈന്യത്തില്‍ ജോലി ചെയ്യുകയെന്നത് സ്ത്രീകള്‍ താത്പര്യപ്പെടാത്ത കാര്യമാണ്. എന്നാല്‍, ചെല്ലപ്പന്റെ മൂന്ന് പെണ്‍മക്കളില്‍ രണ്ടുപേരും ഈ ജോലി ആഗ്രഹിച്ചു. ജോലിക്ക് തിരഞ്ഞെടുക്കപ്പെടാനായി നടത്തിയ പരീക്ഷകളിലും രണ്ട് പെണ്‍മക്കളും പങ്കെടുത്തു. പക്ഷേ, രണ്ടാമത്തെ മകള്‍ കവിതയുടെ കാല്‍ ഓട്ടത്തിനിടെ പൊട്ടിയതിനാല്‍ പരാജയപ്പെട്ടു. ചേച്ചി പരാജയപ്പെട്ടിടത്താണ് അനിയത്തി വിജയിച്ചത്. പശ്ചിമബംഗാളില്‍ നടന്ന പരിശീലനം പൂര്‍ത്തിയാക്കിയ സജിത കഴിഞ്ഞ ആഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്.

Sunday, 2 October 2016

ഓണം ബംപര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഗണേശന്‌

ഉണ്ണി കൊടുങ്ങല്ലൂര്‍

ഓണം ബംപര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഗണേശന്‌


രണ്ടാഴ്ചയ്ക്ക് ശേഷം ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോള്‍ ആണ് ഭാഗ്യദേവത കടാക്ഷിച്ച മലയാളി താനാണെന്ന് ഗണേശന്‍ തിരിച്ചറിഞ്ഞത്.
Published: Oct 2, 2016, 06:49 PM IST

തൃശ്ശൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍  മുഴുവന്‍ ചര്‍ച്ച ചെയ്ത ആ അജ്ഞാത ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കേരള ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ ഓണം ബംപര്‍ ജേതാവ് പാലക്കാട് ചേരാമംഗലം പഴംതറ സ്വദേശി ഗണേശനാണ്.
എട്ട് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഗണേശന്‍ സ്വന്തം വീട്ടില്‍ മറന്നുവച്ചതോടെയാണ് അപൂര്‍വ്വ സൗഭാഗ്യത്തിനുടമയെ ലോകമറിയാന്‍ വൈകിയത്.
വല്ലച്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശന്‍ അവധിക്കായി വീട്ടിലേക്ക് പോകുംവഴിയാണ് ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് വാങ്ങിയത്. ഫലമറിയുമ്പോള്‍ നോക്കുന്നതിനായി വീട്ടില്‍ വച്ച ടിക്കറ്റ് അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ കൂടെ കരുതുവാന്‍ ഗണേശന്‍ മറന്നു.
ഓണം ബമ്പര്‍ ജേതാവിനെ തേടി മാധ്യമങ്ങളും നാട്ടുകാരും അന്വേഷണം നടത്തുമ്പോള്‍ തന്റെ വര്‍ക്ക്‌ഷോപ്പ് ജോലിയില്‍ മുഴുകിയ ഗണേശന്‍ രണ്ടാഴ്ചയ്ക്ക് ശേഷം ശനിയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കൈവശമുള്ള ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോഴാണ്‌ ഭാഗ്യദേവത കടാക്ഷിച്ച മലയാളി താനാണെന്ന് തിരിച്ചറിഞ്ഞത്.
സമ്മാനം തനിക്ക് തന്നെയെന്ന്‌ ഉറപ്പാക്കിയതോടെ ഗണേശന്‍ ബന്ധുകള്‍ക്കും സുഹൃത്തുള്‍ക്കും ഒപ്പം സമീപത്തെ എസ്ബിഐ ബാങ്ക് മാനേജറുടെ വീട്ടിലെത്തി ടിക്കറ്റ് കൈമാറി.

Tuesday, 27 September 2016

അമൃതപുരി ക്യാംപസിൽ യുനെസ്കോ ചെയർ

ഉണ്ണി കൊടുങ്ങല്ലൂര്‍
അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിലെ പന്തലിൽ മാതാഅമൃതാനന്ദമയിയുടെ ഭജന കേൾക്കാനും ദർശനത്തിനുമായി എത്തിയവർ.
അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിലെ പന്തലിൽ മാതാഅമൃതാനന്ദമയിയുടെ ഭജന കേൾക്കാനും ദർശനത്തിനുമായി എത്തിയവർ.

അമൃതപുരി ക്യാംപസിൽ യുനെസ്കോ ചെയർ

കരുനാഗപ്പള്ളി ∙ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള യുനെസ്കോ ചെയർ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ ആരംഭിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണു മാതാ അമൃതാനന്ദമയിയുടെ 63–ാം പിറന്നാളിനോടനുബന്ധിച്ചു തുടക്കം കുറിച്ച ചെയറിന്റെ ലക്ഷ്യം.
സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താനും വിലയിരുത്താനുമുള്ള സംവിധാനം ഇപ്പോഴില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്താനും രേഖപ്പെടുത്താനുമുള്ള സൂചകങ്ങൾ രൂപകൽപന ചെയ്യുന്ന വിദ്യാഭ്യാസ പരിപാടിക്കു തന്നെ അമൃത വിശ്വവിദ്യാപീഠം മുൻകയ്യെടുക്കുമെന്ന് വൈസ് ചാൻസലർ പി.വെങ്കിട്ട് രംഗൻ പറഞ്ഞു.
1992ൽ തുടങ്ങിയ യുനെസ്കോ ചെയറിൽ ആഗോളതലത്തിൽ 128 രാജ്യങ്ങളിൽ നിന്നായി എഴുന്നൂറോളം സർവകലാശാലകളാണുള്ളത്. ഓരോ സർവകലാശാലകളുടെയും വികസനത്തിനും ശാക്തീകരണത്തിനും പുറമെ രാജ്യാന്തര തലത്തിലുള്ള പങ്കാളിത്തവും സഹകരണവും പദ്ധതി ഉറപ്പാക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സ്ഥാപനങ്ങളോ ഗവേഷണ സ്ഥാപനങ്ങളോ ആഗോള തലത്തിൽ തന്നെ വിജ്ഞാനവും വിഭവശേഷിയും പങ്കുവയ്ക്കുകയാണ് ചെയ്യുക. അടിസ്ഥാന സൗകര്യ വികസനത്തിലും നയരൂപീകരണത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചിന്തകളും സർഗശേഷിയും ഉപയോഗിക്കാനാണ് അമൃത വിശ്വവിദ്യാപീഠം ലക്ഷ്യമിടുന്നത്.

ആഴക്കടലിൽ 60 കിലോമീറ്ററിനപ്പുറം വരെ ഇന്റർനെറ്റ് ;തരംഗമായി അമൃത ഓഷ്യൻ നെറ്റ്

ഉണ്ണി കൊടുങ്ങല്ലൂര്‍
കടലോളം കരുതൽ: മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച് അമൃതപുരിയിൽ അമൃത വിശ്വവിദ്യാപീഠം രൂപകൽപ്പന ചെയ്ത ‘അമൃത ഓഷ്യൻ നെറ്റ്’ സംവിധാനത്തിന്റെ കണക്‌ഷൻ യൂണിറ്റ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മൽസ്യബന്ധനത്തൊഴിലാളി സന്തോഷിനു നൽകി ഉദ്ഘാടനം ചെയ്യുന്നു. മാതാ അമൃതാനന്ദമയി, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സമീപം.
കടലോളം കരുതൽ: മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ച് അമൃതപുരിയിൽ അമൃത വിശ്വവിദ്യാപീഠം രൂപകൽപ്പന ചെയ്ത ‘അമൃത ഓഷ്യൻ നെറ്റ്’ സംവിധാനത്തിന്റെ കണക്‌ഷൻ യൂണിറ്റ് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മൽസ്യബന്ധനത്തൊഴിലാളി സന്തോഷിനു നൽകി ഉദ്ഘാടനം ചെയ്യുന്നു. മാതാ അമൃതാനന്ദമയി, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സമീപം.

ആഴക്കടലിൽ 60 കിലോമീറ്ററിനപ്പുറം വരെ ഇന്റർനെറ്റ് ;തരംഗമായി അമൃത ഓഷ്യൻ നെറ്റ്

കരുനാഗപ്പള്ളി ∙ ആഴക്കടലിൽ 60 കിലോമീറ്ററിനപ്പുറം വരെ ചെല്ലുന്ന ബോട്ടുകൾക്ക് ഇന്റർനെറ്റ് സൗകര്യത്തിലൂടെ വിനിമയ സംവിധാനം ഒരുക്കുകയാണ് അമൃത ഓഷ്യൻ നെറ്റ്. മൊബൈൽ ടവറുകളുടെ പരിധി കഴിഞ്ഞും 45 കിലോമീറ്റർ വരെ ഉൾക്കടലിൽ സേവനം ലഭിക്കുമെന്നതിനാൽ ദിവസങ്ങളോളം കടലിൽ തങ്ങുന്ന മത്സ്യബന്ധന തൊഴിലാളികൾക്ക് അനുഗ്രഹമാകും ഇത്.
ഉൾക്കടലിൽ കഴിയുന്ന മീൻപിടിത്തക്കാർക്കു കരയെ ബന്ധപ്പെടാൻ ഉപകരിക്കുമെന്ന് അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക് ആൻഡ് ആപ്ലിക്കേഷൻ ഡയറക്ടർ ഡോ.മനീഷ സുധീർ പറഞ്ഞു. ഇമെയിൽ, സ്കൈപ്, വാട്സാപ്പ് എന്നിവയടക്കമുള്ള എല്ലാ ഇന്റർനെറ്റ് സേവനങ്ങളും ഉപയോഗിക്കാനും സാധിക്കും.
പ്രകൃതിദുരന്തങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ മീൻപിടിത്ത ബോട്ടുകളെയും മത്സ്യബന്ധന വള്ളങ്ങളെയും തിരിച്ചു വിളിക്കാനോ കണ്ടെത്താനോ ഉള്ള സംവിധാനം ഇപ്പോഴില്ല. ഇതിനും ഓഷ്യൻ നെറ്റ് പരിഹാരമാകുമെന്നു ഡോ. മനീഷ സുധീർ പറഞ്ഞു.
മാതാ അമൃതാനന്ദമയിയുടെ നിർദേശത്തെ തുടർന്നാണ് അമൃത ഓഷ്യൻ നെറ്റ് വികസിപ്പിച്ചത്.
2010ൽ അറബിക്കടലിൽ മീൻപിടിത്ത ബോട്ടും കപ്പലും കൂട്ടിയിടിച്ച് ചിലർ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപെട്ടപ്പോഴാണ് കടലിൽ പോകുന്നവർക്കു വേണ്ടി വാർത്താ വിനിമയ സംവിധാനം വികസിപ്പിക്കാൻ മാതാ അമൃതാനന്ദമയി നിർദേശിച്ചത്.
കരയിൽ സ്ഥാപിച്ചിട്ടുള്ള ബേസ് സ്റ്റേഷൻ ശക്തി കൂട്ടി വിടുന്ന ഇന്റർനെറ്റ് സന്ദേശങ്ങൾ സ്വീകരിക്കാവുന്ന തരത്തിലുള്ള റിസീവറുകൾ ബോട്ടുകളിലും വള്ളങ്ങളിലും സ്ഥാപിച്ചാണ് ഓഷ്യൻ നെറ്റ് സംവിധാനം പ്രവർത്തിക്കുന്നത്. ചെലവു കുറഞ്ഞ റിസീവറുകളാണ് ബോട്ടുകളിൽ സ്ഥാപിക്കുക. ഈ റിസീവറുകളും ഇന്റർനെറ്റ് സംവിധാന ശക്തി കൂട്ടാൻ സ്വയം ശേഷി ഉള്ളവയാണ്.
സാധാരണ സ്മാർട് ഫോണുകളിൽ തന്നെ സന്ദേശങ്ങൾ ലഭിക്കും. അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷകർ കടലിൽ പോകുന്നവർക്കു സഹായകമാകുന്ന കൂടുതൽ മൊബൈൽ ആപ്പുകൾ വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ്. കൊടുങ്കാറ്റടക്കമുള്ള സാഹചര്യങ്ങൾ, കടൽക്ഷോഭവും മറ്റും സംബന്ധിച്ചുള്ള സൂചനകൾ, കൂട്ടിയിടി ഒഴിവാക്കാൻ മുന്നറിയിപ്പു നൽകുന്ന സംവിധാനം എന്നിവയുടെ മൊബൈൽ ആപ്പുകളാണ് വികസിപ്പിക്കുന്നത്.
ഈ പദ്ധതി അമൃത വിശ്വവിദ്യാപീഠത്തിന്റെ ഇർഫർമേഷൻ ടെക്നോളജി റിസർച് അക്കാദമി (ഐടിആർഎ), കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ഐടി എന്നിവയുടെ സഹായത്തോടെ നടപ്പാക്കാനാണ് ഉദ്ദേശ്യം.

അറുപതാം ജന്മദിനത്തിൽ അമ്മയ്ക്ക് ജന്മദിനാശംസകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍
മാതാ അമൃതാനന്ദമയി
മാതാ അമൃതാനന്ദമയി

അമ്മയെന്ന സ്നേഹത്തണൽ

ആധ്യാത്മിക സാധനയും ആരാധനയും വെറും പൂജയും ജപവുമല്ല. അശരണരുടെ കണ്ണീരൊപ്പുന്ന സേവനത്തിന്റെയും നിഷ്കാമ കർമത്തിന്റെയും ആത്മസമർപ്പണമാണെന്ന് ആധുനിക കാലത്തും തെളിയിക്കുകയാണ് മാതാ അമൃതാനന്ദമയി. സ്വന്തം ജീവിതം ഒരു ചന്ദനത്തിരി പോലെ മറ്റുള്ളവർക്കായി സമർപ്പിച്ച അമ്മയ്ക്കും അമ്മയുടെ പ്രവർത്തനങ്ങൾക്കും സമാനതകളില്ല.
നൂറുശതമാനം പുരോഗമിച്ചതെന്നും സാമൂഹ്യതിന്മകളെ തകർത്തെറിഞ്ഞതെന്നും അവകാശപ്പെടുന്ന കേരളീയസമൂഹത്തിൽ എല്ലാവിധത്തിലുമുള്ള  പ്രതിസന്ധികളെയും അതിജീവിച്ചാണ് ലോകം മുഴുവൻ ആദരിക്കുന്ന വിശ്വഗുരുവായി അമ്മ മാറിയത്. സ്ത്രീ, പ്രൈമറിതലം വരെ മാത്രമുള്ള ഔപചാരിക വിദ്യാഭ്യാസം , കടലോരത്തെ ദരിദ്ര സാമ്പത്തികാവസ്ഥ, സാമൂഹികമായ ഉച്ചനീചത്വങ്ങൾ തുടങ്ങി അമ്മ  കടന്നുവന്ന ജീവിതപാത തീക്കനലിന്റേതായിരുന്നു. ഈശ്വരസാക്ഷാത്കാരത്തിനുള്ള ഉൽക്കടമായ അനുഭൂതിയും അചഞ്ചലമായ നിശ്ചയദാർഢ്യവും അമ്മയെ വ്യത്യസ്തയാക്കി. അറുപതാം ജന്മദിനത്തിൽ അമ്മയ്ക്ക് ജന്മദിനാശംസകൾ നേരാനെത്തിയ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു: ‘‘ അമൃതപുരി പുരോഗമിച്ചുകഴിഞ്ഞു. അമ്മയുടെ ആസ്ഥാനം ഇനി അമൃതപുരിയിൽ നിന്ന് തിരുവല്ലയ്ക്ക് മാറ്റണം. തിരുവല്ലയിൽ പലരുടെയും കൈയ്യിൽ പണമുണ്ടെങ്കിലും ഇങ്ങനെ സേവനമനോഭാവത്തോടെ മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ  കഴിയുന്നവർ അവിടെയും ഉണ്ടാകണം. അതുകൊണ്ട ് അമ്മ തിരുവല്ലയിലേക്ക് ആസ്ഥാനം മാറ്റണം. നർമ്മത്തിൽ പൊതിഞ്ഞ് ഗൗരവമായ കാര്യങ്ങൾ കേരളസമൂഹത്തോട് തുറന്നടിക്കുന്ന ക്രിസോസ്റ്റം തിരുമേനിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. കഴിഞ്ഞ 63 വർഷത്തെ ജീവിതത്തിലൂടെ സ്നേഹമാണ് ഈശ്വരനെന്ന് ഓരോ വാക്കിലും അമ്മ നമ്മെ നിരന്തരം ഓർമ്മിപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനും വ്യത്യസ്തതയോടെ ചിന്തിക്കാനും വേറിട്ടവഴികളിലൂടെ നടക്കാനും അമ്മ മലയാളിയെ പഠിപ്പിച്ചു.
മാതാ അമൃതാനന്ദമയി
ആധ്യാത്മികതയുടെ പേരിൽ ലോകത്തിന്റെ കഷ്ടതകളും കണ്ണീരും കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് അമ്മ പറയാറുണ്ട ്. ആത്മസാക്ഷാത്കാരം എന്നു പറയുന്നത് സകല ചരാചരങ്ങളിലും തന്റെ സ്വത്വം തിരിച്ചറിയാനുള്ള കഴിവാണ്. മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും അവരിൽ നമ്മെ കണ്ടെത്താനും കഴിയണം. പൂർണ്ണമായ സ്നേഹം നമ്മുടെ ഉള്ളിലുണ്ട ്. ജീവിതവും സ്നേഹവും രണ്ടല്ല, മറ്റുള്ളവരിൽ നാം നമ്മെ കാണുമ്പോൾ, അവരും നമ്മളും ഒന്നു തന്നെയാണ്. അമ്മ പറയുന്നു സഹജീവികളിൽ സ്വന്തം അസ്തിത്വം ദർശിക്കുന്ന ആർഷഭാരതത്തിന്റെ, ഋഷിപ്രോക്തമായ ദർശനം തന്നെയാണ്  അമ്മയുടെ ദീപ്തജീവിതത്തിലും വാക്കുകളിലും നിറഞ്ഞു നിൽക്കുന്നത്.
മാതാ അമൃതാനന്ദമയി
എന്നും ആർത്തരുടെ കണ്ണീരൊപ്പാൻ അവരുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ നെഞ്ചിലേറ്റുവാനായി ഗാഢാശ്ലേഷത്തിൽ അവരുടെ കണ്ണീരൊപ്പി സഹാനുഭൂതിയോടെ അനുകമ്പയോടെ സ്വസ്ഥജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ആണ് അമ്മ സ്വന്തം ജീവിതത്തിൽ ഏറെ സമയവും ചെലവിട്ടത്. അന്റാർട്ടിക്ക ഒഴികെ മനുഷ്യവാസമുള്ള ആറ് വൻകരകളിലും  അമ്മയുടെ പാദസ്പർശം എത്തി. അവിടങ്ങളിൽ എല്ലാം അമ്മയുടെ സ്നേഹവായ്പ് നുകരാൻ സാന്ത്വനം തേടി ജനസഹസ്രങ്ങൾ എത്തി. ജാതി, മതം, വർഗം, വർണ്ണം, സ്ത്രീ-പുരുഷ ഭേദം ഒന്നുമില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങൾ അമ്മ ഏറ്റുവാങ്ങി.പണ്ഡിതനോ പാമരനോ സമ്പന്നനോ ദരിദ്രനോ എന്നു നോക്കാതെ ആർത്തനോ അശരണനോ ഒരു പരിഗണനയും ഇല്ലാതെ അമ്മ എല്ലാവരുടെയും ഉള്ളറിഞ്ഞ് അവരുടെ കണ്ണീരൊപ്പി സ്വന്തം അമ്മയുടെ വികാരവായ്പോടെ അതിലേറെ അനുകമ്പയോടെ ലോകരാജ്യങ്ങളിൽ എല്ലാം അമ്മ സംവദിച്ചത് ഈ വാലറ്റത്തുള്ള കൊച്ചു കേരളത്തിന്റെ അതേ മലയാളത്തിലാണ്. എല്ലാ രാജ്യക്കാരും അവരവരുടെ ഭാഷയിൽ അമ്മയോടു പറയുമ്പോൾ ഒരു വ്യത്യാസവുമില്ലാതെ അവരെ അമ്മ കേൾക്കുന്നു, അറിയുന്നു. അമ്മയ്ക്ക് , മാതൃത്വത്തിന് ഒരു ഭാഷയേ ഉള്ളൂ. ആർദ്രമായ ആ ഭാഷ മാതൃത്വത്തിന്റേതാണ്, കാരുണ്യത്തിന്റേതാണ്.
അമ്മയുടെ പ്രവർത്തനം ഇന്ന് രാജ്യത്തിനു മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാണ് സൃഷ്ടിക്കുന്നത്. 2006 ൽ മഠത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പൊതുസ്ഥലം ശുചീകരിക്കാനുള്ള അമലഭാരതം പദ്ധതി ഇപ്പോൾ സ്വച്ഛഭാരത് എന്ന കേന്ദ്രപദ്ധതിയായി രംഗത്തു വന്നിരിക്കുന്നു. ശബരിമല മുതൽ കേരളത്തിലെ വൻനഗരങ്ങളിൽ വരെ അമലഭാരതം നൂറുകണക്കിന് യുവാക്കളിൽ സേവനത്തിന്റെ ഒരു പുതുധാരയാണ് സൃഷ്ടിച്ചത്. കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതികപ്രതിസന്ധിയും ചർച്ചചെയ്യാൻ ലോകരാഷ്ട്രങ്ങൾക്ക് പാരീസ് ഉച്ചകോടി വരെ കാത്തിരിക്കേണ്ടി വന്നു എങ്കിൽ പരിസ്ഥിതിയെ തകർക്കുന്നതു മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ അമ്മ തുടങ്ങിവെച്ചിരുന്നു. പരിസ്ഥിതി സംരക്ഷണവും വികസനവും ഒന്നിച്ച് പോകേണ്ടതാണെന്ന അമ്മയുടെ ദർശനം ഐക്യരാഷ്ട്രസഭയ്ക്ക് പോലും വഴികാട്ടുന്നു. ഹരിതവാതകപ്രഭാവത്തിനെതിരെ മരങ്ങൾ നടാൻ ആശ്രമം ആരംഭിച്ച പദ്ധതി ഇന്ന് ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്കയിലും അമേരിക്കയിലും അടക്കം പല ലോകരാഷ്ട്രങ്ങളിലും ആശ്രമത്തിന്റെ പദ്ധതിക്കുപരിയായി സാധാരണക്കാർ തന്നെ നെഞ്ചിലേറ്റി. 60 ലക്ഷത്തോളം മരങ്ങളാണ് ആശ്രമത്തിന്റെ സന്നദ്ധപ്രവർത്തകർ ലോകമെമ്പാടുമായി നട്ടത്.
മാതാ അമൃതാനന്ദമയി
തലചായ്ക്കാനൊരിടം ആകാശത്തിലെ പറവകളുടെ പോലും സ്വപ്നമാണ്.കെട്ടുറപ്പുള്ള ഒരു വീട്  പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. മാതാ അമൃതാനന്ദമയിമഠം 47000 ലേറെ വീടുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഒരു ലക്ഷം വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകാനാണ് മഠം ലക്ഷ്യമിടുന്നത്. സുനാമി ദുരന്തബാധിതർക്കായി കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലുമായി 6000 ലേറെ വീടുകൾ നിർമ്മിച്ചു നൽകി. ലാത്തൂരിൽ ഭൂകമ്പം തകർത്തെറിഞ്ഞ  സ്ഥലങ്ങളിൽ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വീടുകളാണ് മഠം നിർമ്മിച്ചു നൽകിയത്. പ്രളയം തകർത്ത റെയ്ച്ചൂരിലും, ചെന്നൈയിലും, ബീഹറിലും, ബംഗാളിലും ഒക്കെ ഈ തരത്തിൽ വീടുകൾ നിർമ്മിച്ചു നൽകി. മുംബൈയിലും പൂനെയിലും ചേരി നിവാസികൾക്കായി 1600 വീടുകൾ മഠം നിർമ്മിച്ചു നൽകി. മഠം നിർമ്മിച്ചു നൽകുന്ന വീടുകൾ വെറും വീടുകൾ മാത്രമല്ല.    മാതാ അമൃതാനന്ദമയി മഠത്തിന്റെ ഭവനപദ്ധതിയെ കുറിച്ചുള്ള സങ്കൽപം തീർത്തും വ്യത്യസ്തമാണ്.കേവലം പാർപ്പിടം നിർമ്മിച്ചു നൽകുന്നതിനപ്പുറം ആരോഗ്യകരമായ ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം പാർപ്പിടത്തോടൊപ്പം ഒരുക്കാൻ മഠം ശ്രദ്ധിക്കുന്നു. കുടിവെള്ളം, കിണറുകൾ, റോഡ്, വൈദ്യുതി, അഴുക്കുചാൽ, ടൗൺ ഹാൾ,ജോലി ചെയ്തു ജീവിക്കാനാവശ്യമായ തൊഴിൽ സാമഗ്രികൾ,ജൈവകൃഷി ഇവയൊക്കെ ഉൾക്കൊള്ളുന്നതാണ് ഈ സമഗ്ര പാർപ്പിടസങ്കൽപ്പം.
60 - ാം ജന്മദിനത്തിലാണ് അമ്മ ഗ്രാമവികസനമെന്ന സങ്കൽപ്പത്തിന് പ്രായോഗിക രൂപം എന്ന നിലയിൽ 101 മാതൃകാഗ്രാമവികസനപദ്ധതി പ്രഖ്യാപിച്ചത്.   ഭാരതപര്യടനത്തിനിടയിൽ നമ്മുടെ ഗ്രാമങ്ങളുടെ ദൈന്യത നേരിട്ടറിയാൻ സാധിച്ചിട്ടുണ്ട ്. ഗ്രാമവികസനം പ്രധാന അജണ്ട യായി ഏറ്റെടുക്കണമെന്ന് അമ്മ നിർദ്ദേശിച്ചതനുസരിച്ചാണ് അമൃത സെർവ് അമൃത സ്വാശ്രയ ഗ്രാമങ്ങൾ എന്നിവയുടെ പിറവി.ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു അമ്മ. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ വിദ്യാഭ്യാസം ആരോഗ്യം തൊഴിലവസരങ്ങൾ പാർപ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാനാവശ്യങ്ങൾ ഒരുക്കുന്ന പദ്ധതി 22 സംസ്ഥാനങ്ങളിലായി മുന്നേറുകയാണ്.
ഇന്ത്യയിലെ മലയോരപ്രദേശങ്ങളിൽ വിദ്യാഭ്യാസമായി പിന്നോക്കം നിൽക്കുന്നവരെ പ്രബുദ്ധരാക്കാൻ ടാബ്ലെറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസരീതി അമൃത സർവകലാശാല നടപ്പാക്കുന്നു. അമൃത സർവകലാശാലയിലെ അമൃത ക്രിയേറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യ വഴി രാജ്യത്തെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ചെലവുകുറഞ്ഞ വിദ്യാഭ്യാസം പ്രദാനം ചെയ്വാൻ ശ്രമം തുടരുകയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് ഗ്രാമീണരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതരത്തിലാകണം ഗവേഷണങ്ങളും കണ്ട ുപിടുത്തങ്ങളും എന്ന് അമ്മ നിർദ്ദേശിച്ചിരുന്നു. ഗവേഷണഫലങ്ങൾ ഗ്രാമീണരിൽ എത്തണമെന്ന് അമ്മ നിഷ്കർഷിച്ചു. ഇതിനായി അമൃത സർവകലാശാലയിലെ അധ്യാപകരും ഗവേഷകരും ഇന്ത്യയിലെ ദത്തെടുത്ത വിദൂര ഗ്രാമങ്ങളിൽ സന്നദ്ധസേവനം നടത്തുകയാണ്.നേരിട്ടറിഞ്ഞ  അവരുടെ പ്രശ്നങ്ങൾക്ക് ഉള്ള പരിഹാരങ്ങളാണ് പിന്നീട് അമൃതയുടെ പരീക്ഷണശാലകളിൽ ഉരുത്തിരിയുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം രാഷ്ട്രത്തിന് സമർപ്പിച്ച ഓഷ്യൻ നെറ്റ്. ചുരുക്കത്തിൽ ലോകം നേരിടുന്ന വിവിധ സാങ്കേതിക വെല്ലുവിളികൾ നേരിടാനുള്ള ഒരുക്കങ്ങളാണ് അമൃത സർവകലാശാലയിലെ ഗവേഷണശാലകളിൽ നടക്കുന്നത്.
മാതാ അമൃതാനന്ദമയി
ആതുര സേവന രംഗത്ത് സാധാരണക്കാർക്കു കൂടി ഉപകാരപ്പെടുന്ന തരത്തിൽ ചികിത്സാചെലവുകൾ കുറച്ചു കൊണ്ടുവരാൻ അമൃതയിൽ നടക്കുന്ന ഗവേഷണങ്ങൾ സഹായിക്കുന്നു. 1998 മുതൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇതുവരെ 550 കോടി രൂപയുടെ ചികിത്സാസഹായം പാവപ്പെട്ടവർക്കായി നൽകി കഴിഞ്ഞു. ഹൃദയശസ്ത്രക്രിയ അടക്കമുള്ള ചിലവേറിയ ചികിത്സകൾ സാധാരണക്കാർക്കും ഇടത്തരം വരുമാനക്കാർക്കും പ്രാപ്യമായ നിരക്കിലേക്ക് താഴ്ത്തിക്കൊണ്ടുവരണമെന്നതും അമ്മയുടെ നിർദ്ദേശമായിരുന്നു.
അന്താരാഷ്ട്രമാർക്കറ്റിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഇൻസുലിൻ പമ്പ് വെറും 10000 രൂപയ്ക്കാണ് അമൃത വികസിപ്പിച്ചത്. ഹൃദയസ്പന്ദനം കൃത്യമായി അളക്കാനുള്ള ചെലവുകുറഞ്ഞ അമൃതസ്പന്ദനം അമൃതയുടെ മറ്റൊരു സംഭാവനയാണ്.
അമൃത നാനോ സെന്ററിൽ ക്യാൻസറിന്റെ മുൻകൂട്ടിയുള്ള രോഗനിർണ്ണയവും പ്രതിരോധവും സാധ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ വിജയം വരിച്ചു കഴിഞ്ഞു. രക്താർബുദത്തെ വിജയകരമായി പ്രതിരോധിക്കാൻ കഴിയുന്ന നാനോ മെഡിസിൻ അമൃത നാനോ മെഡിസിൻ സെന്റർ വഴി ഇന്നു ലോകത്തിനു സ്വന്തമായിക്കഴിഞ്ഞു. ഭൂചലന സാധ്യത മുൻകൂട്ടി കണ്ട ് പ്രതിരോധിക്കാൻ സഹായിക്കുന്ന സെൻസറുകൾ  മൂന്നാറിലേയും ഹിമാലയത്തിലേയും ജനങ്ങൾക്ക് വലിയ ആശ്വാസമാണ് പ്രദാനം ചെയ്വുന്നത്.
അമൃതയിൽ വികസിപ്പിച്ച ഇ-ലേണിംഗ് സോഫ്റ്റ് വെയർ 10000 ൽ അധികം കോളേജുകൾ സൗജന്യമായാണ് ഉപയോഗിക്കുന്നത്. ഒരു അധ്യാപകന് തന്നെ രാജ്യത്തെവിടെയുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഒരേ സമയം സൂക്ഷ്മമായി നിരീക്ഷിക്കാൻ ഈ സംവിധാനം വഴി സാധിക്കും.  ഐ ഐ ടി കളടക്കം ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യയെ ലോകത്തെ ഏറ്റവും മികച്ച കണ്ടു പിടുത്തങ്ങളിൽ ഒന്നായി സിസ്കോ വിലയിരുത്തി.
‘‘നൽകുക നൽകിക്കൊണ്ടിരിക്കുക അതാണ് അമ്മയിൽ നിന്ന് ഞാൻ പഠിച്ചത്’’ ഡോ. എ പി ജെ അബ്ദുൾകലാം അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞതാണിത്. കലാമിന്റെ പ്രസിദ്ധമായ ‘പുര’ (പ്രൊവൈഡിംഗ് അർബൻ അമെനിറ്റീസ് ഫോർ റൂറൽ ഏരിയാസ്)അമ്മയ്ക്കു വിശദീകരിച്ചു കൊടുത്തപ്പോൾ അമ്മ തിരിച്ചു ചോദിച്ചു. ഇതിൽ എവിടെയാണ് മോനെ ആധ്യാത്മികത. അമ്മയുടെ ചോദ്യം തന്നിൽ ഉണർത്തിയത് സ്വാമി വിവേകാനന്ദന്റെ സ്മരണകളാണെന്ന് ഡോ. കലാം പിന്നീട് പറഞ്ഞു. സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട ്. ഇന്ത്യയിൽ ഒരു ചായക്കട തുടങ്ങണമെങ്കിലും അത് ആധ്യാത്മികതയുടെ പേരിൽ ആകണമെന്ന്.
ഇങ്ങനെ തന്റെ ഓരോ ചലനവും സമൂഹത്തിനായി, ലോകഹിതത്തിനായി മാറ്റിവെയ്ക്കുന്ന അമ്മ ഈ ഭൂമിയുടെ വരദാനമാണ്. ഭൂഖണ്ഡങ്ങൾക്ക് അതീതമായി സ്നേഹത്തണലായി, ആശ്രയമായി  അമ്മ നമുക്ക് മുന്നിൽ നമ്മോടൊപ്പം നിറഞ്ഞുനിൽക്കുന്നു.ഒരിക്കലും മായാത്ത വസന്തം പോലെ.