Showing posts with label വിജയം. Show all posts
Showing posts with label വിജയം. Show all posts

Friday, 25 August 2017

കുരുമുളകിനെ കുറ്റിക്കുരുമുളകാക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

നല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക. നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലൊ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം. നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്‌ക്കേണ്ടത്. ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം. വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്‌നോളജി.
Viewed using Just Read

Thursday, 15 December 2016

കേരളത്തിലാദ്യമായി തലസ്ഥാനം ബസ്സിലും ഡിജിറ്റൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

കേരളത്തിലാദ്യമായി തലസ്ഥാനം ബസ്സിലും ഡിജിറ്റൽ

തിരുവനന്തപുരം∙‍ നോട്ട് ഔട്ടായെന്നു കരുതി ബസ് യാത്രയും ടാക്സി യാത്രയും മുടക്കേണ്ട .ഇനി ഡിജിറ്റൽ മണിയുപയോഗിച്ചും ബസ് കൂലിയും ടാക്സി കൂലിയും കൊടുക്കാം. ഓട്ടോറിക്ഷകൾക്കു പിന്നാലെയാണ് നഗരത്തിലെ സ്വകാര്യ ബസുകളിലും ടാക്സിസർവീസുകളിലും ഡി‍ജിറ്റൽ രൂപത്തിൽ പണമടക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഹിക്കിൾ എസ്.ടി എന്ന സ്വകാര്യ ഏജൻസിയാണ് നഗരത്തിലെ ബസ് യാത്രയും ടാക്സിക്കാർ യാത്രയും കാലത്തിനനുസരിച്ച് മാറ്റാൻ മുന്നോട്ടു വന്നത്.
എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്നാണ് പദ്ധതി .ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണ് സാങ്കേതിക സഹായം നൽകുന്നത്.കാറുകളിലും പ്രൈവറ്റ് ബസുകളിലും ഡി‍ജിറ്റലായി പണമടക്കാനായി വെഹിക്കിൾ എസ്ടി യുടെ ആൻഡ്രോയ്ഡ്,ഐഒഎസ് മൊബൈൽ ആപ്ലിക്കേഷനുകളും സ്വൈപിംഗ് മെഷീനുമാണ് ഒരുക്കുന്നത്. ക്രെഡിറ്റ് –ഡെബിറ്റ് കാർഡുകളിലൂടെയും എല്ലാ ഇ–വോലറ്റുകളുപയോഗിച്ചും പണം അടക്കാം.

ബസുകളിൽ തിങ്കളാഴ്ച മുതൽ സംവിധാനം സംവിധാനം നിലവിൽ വരും. ആദ്യ ഘട്ടത്തിൽ നഗരത്തിലോടുന്ന പത്ത് ബസുകളിലാണ് നടപ്പിലാക്കുക.നഗരത്തിലെ വിവിധ ടാക്സി സർവീസുകളുടെ കീഴിലോടുന്ന മുപ്പതോളം കാറുകളിൽ ഇതിന്റെ ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. അദ്യഘട്ടത്തിൽ 150 കാറുകളിലാണ് ‍ഡിജിറ്റൽ പേയ്മെന്റിന് ഉപകരണങ്ങൾ ഘടിപ്പിക്കുന്നത്.
വെഹിക്കിൾ എസ്ടി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ബസ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം. ആപ് ഡൗൺലോഡ് ചെയ്യാത്തവർക്ക് ബസിൽ കയറി ജിപിഎസ് സ്ക്രീനിൽ മൊബൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം ടിക്കറ്റിനായി ക്രെഡിറ്റ് ,ഡെബിറ്റ് കാർഡോ സ്വൈപ് ചെയ്ത് ടിക്കറ്റ് കാശ് നൽകാം. മൊബൈൽ നമ്പറിൽ ബസിന്റെ റൂട്ട് ഉൾപ്പടെ കാര്യങ്ങളും ടിക്കറ്റും എസ്എംഎസായി വരും. പേപ്പർലെസ് ടിക്കറ്റ് എന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കുന്നത്. ബസ് ഉടമകളുടെ അക്കൗണ്ടിലേക്കു കാശ് നേരിട്ടെത്തുന്ന തരത്തിലാണ് സംവിധാനം.ബസിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സ്ക്രീനിലൂടെ ബസ് പോകുന്ന റൂട്ടുകൾ മനസിലാക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
ബസ് ട്രാക്ക് ചെയ്യുന്നതിനുള്ള വെഹിക്കിൽ എസ്ടി ഓരോ ബസുകൾക്കും ഓരോ റൂട്ട് നമ്പർ നൽകിയിട്ടുണ്ട് ഡിജിറ്റൽ പേയ്മെന്റിലൂടെ പണം അടക്കുമ്പോൾ ഈ റൂട്ട് നമ്പറും ഒരു ലിങ്കും മൊബൈലിൽ ലഭിക്കും ഈ ലിങ്ക് യാത്രചെയ്യുന്നവർ വീട്ടിലിരിക്കുന്ന ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്താൽ അവർക്ക് ബസിനെ ലിങ്ക് വഴി ട്രാക്ക് ചെയ്യാൻ സാധിക്കും.ഇതിലൂടെ ബസ് ഇപ്പോൾ എവിടെയെത്തിയെന്നും എത്രമണിക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും എന്നും മനസിലാക്കാം. രാത്രി ചെയ്യുന്ന കുട്ടികൾക്കും സ്ത്രീകൾക്കും ഒരു പോലെ ഉപകാരപ്പെടുന്നതാണ് സംവിധാനം.രാജ്യാന്തര ബ്രാൻഡുകളായ ഊബറും ,ഒലയും പോലെ നാട്ടിലെ ടാക്സികളെയും ഓൺലൈനിന്റെ കുടക്കീഴിലാക്കുന്നതിനു മുന്നോടിയായിട്ടാണ് ടാക്സികളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത്.
നിലവിൽ ടാക്സി സർവീസുകൾ നടത്തുന്നവർക്കു മാത്രമാണ് സൗകര്യം . ടാക്സികളിൽ ജിപിഎസ് സ്ക്രീനും സ്വൈപിംഗ് മെഷീനും ഘടിപ്പിക്കും .വെഹിക്കിൾ എസ്ടി യുടെ മൊബൈൽ ആൻഡ്രോയ്ഡ് ,ഐഒഎസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ടാക്സി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഡെബിറ്റ് –ക്രെഡിറ്റ് കാർഡുകൾ സ്വൈപ് ചെയ്തും യാത്രക്കാർക്ക് പണമടയ്ക്കാം. കാറുകളിലും ലിങ്ക് അയച്ചു കൊടുത്ത് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. ടാക്സി സർവീസുകാരുടെ അക്കൗണ്ടിലേക്കു പണംനേരിട്ടെത്തുന്ന രീതിയിലാണ് സംവിധാനം.മെഷീനും അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനായി ബസിൽ 24000 രൂപയും ചിലവാകുന്നത്. കാറുകളിൽ 18000 രൂപയുമാണ് ചിലവ്.
പെട്ടിക്കടകൾ വരെ സ്വൈപ്പിങ് മെഷീന് അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു
തിരുവനന്തപുരം∙ നോട്ട് അസാധുവാക്കലിനെ തുടർന്നു നഗരത്തിൽ സ്വൈപ്പിങ് മെഷീനുകൾ (പിഒഎസ്) വ്യാപകമായതിനു പിന്നാലെ നഗരത്തിൽ ഇ വോലറ്റുകളും സജീവമായി. വലുതും ചെറുതുമായ ഒട്ടേറെ കടകളും വഴിയോര കച്ചവടക്കാരും വരെ ഇ വോലറ്റുകളിലേക്കു മാറിത്തുടങ്ങി.  നഗരത്തിലെ മിക്ക ഇടത്തരം കടകളിലും ഇപ്പോൾ സ്വൈപ്പിങ് മെഷീൻ സേവനം ഉണ്ട്. ഇതിനു പിന്നാലെയാണു സ്റ്റേറ്റ് ബാങ്ക് ബഡിയും പേയ്ടിഎമ്മും പോലെയുള്ള മൊബൈൽ വോലറ്റ് സൗകര്യത്തിലേക്കു വൻകിട ചെറുകിട കച്ചവടക്കാർ മാറിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന വസ്ത്രവ്യാപാരശാലകളിലും മറ്റു കച്ചവടകേന്ദ്രങ്ങളിലും ഇ വോലറ്റ് സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. ചെറിയ കച്ചവടക്കാരിൽ പലരും ഇതിന്റെ സാങ്കേതിക വിദ്യ മനസ്സിലാക്കി ഇതിലേക്കു ചുവടുവച്ചിട്ടുണ്ട്.
പച്ചക്കറിക്കടകൾ, ബാർബർഷോപ്പുകൾ, ചെറിയ വസ്ത്രശാലകൾ, വഴിയോര കച്ചവടക്കാർ വരെ ഇതിന്റെ ആരാധകരായി മാറിയിട്ടുണ്ട്.സാധനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും സൗകര്യപ്രദമായി ഒരേ വോലറ്റ് കയ്യിൽ ഉണ്ടെങ്കിൽ കൃത്യം കാശ് അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്തു സാധനം വാങ്ങാം. ഭൂരിപക്ഷം കടകളിലും ഇവിടെ ഇത്തരം സൗകര്യമുണ്ടെന്ന ബോർഡ് തൂക്കിയിട്ടുണ്ട്.പാളയം, ചാല , മണക്കാട്  ഭാഗങ്ങളിലെ കച്ചവടക്കാർക്കിടയിലും ഇ വോലറ്റ് സംവിധാനം ഉപയോഗിച്ചു കൊടുക്കൽവാങ്ങൽ ആരംഭിച്ചിട്ടുണ്ട്. പൂജപ്പൂര ഭാഗങ്ങളിൽ നറുനണ്ടി, ജ്യൂസുകൾ വിൽക്കുന്ന വിൽപനക്കാരിൽ പലരും ഇ വോലറ്റ് സ്വീകരിക്കുന്നതായ അറിയിപ്പ് നൽകിയാണു കച്ചവടം നടത്തുന്നത്.
ഇവരിൽ ഭൂരിപക്ഷവും റോഡിനു വശങ്ങളിൽ വഴിവാണിഭമാണു നടത്തുന്നത്. നഗരത്തിലെ പലയിടങ്ങളിലുമുള്ള ബാർബർഷോപ്പുകളിലും ഇ വോലറ്റ് നിലവിൽ വന്നുകഴിഞ്ഞു. മണക്കാട് ഭാഗത്തെ ഒരു ബാർബർ ഷോപ്പിൽ ഇ വോലറ്റ് സംവിധാനത്തിലൂടെ കാശ് കൊടുക്കൽവാങ്ങൽ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു.ചാല, പാളയം മാർക്കറ്റുകളിലെ പച്ചക്കറി കച്ചവടക്കാരിൽ പലരും ഇപ്പോൾ ഇ വോലറ്റ് വഴിയാണു കൊടുക്കൽവാങ്ങൽ.ചില ഓട്ടോക്കാരും ഇ വോലറ്റ് ആരംഭിച്ചിട്ടുണ്ട്. പേട്ട ഭാഗത്തെ ഒരു വിഭാഗം ഓട്ടോക്കാർ സ്വൈപ്രിങ് മെഷീൻ തുടങ്ങിയതിനു പിന്നാലെയാണ് ഓട്ടോക്കാരിൽ ചിലർ ഇ പേമെന്റ് സ്വീകരിക്കാൻ തുടങ്ങിയത്. ചില്ലറയില്ലാതെവന്നാൽ മാത്രമേ ഇവർ ഇ വോലറ്റ് ട്രാൻസാക്‌ഷൻ ആവശ്യപ്പെടാറുള്ളു.ഹോട്ടലുകളിലും ഇ വാലറ്റ് എത്തിയിട്ടുണ്ട്.
പാളയം, തമ്പാനൂർ, വഴുതക്കാട്, വെള്ളയമ്പലം, പേട്ട, പട്ടം തുടങ്ങിയ സ്ഥലങ്ങളിലും ​ഇ വോലറ്റ് സജീവമാണ്.  ഹോട്ടലുകളിലും  ഇ വാലറ്റുകൾ എത്തിയിട്ടുണ്ട്. ഇവിടെയെല്ലാം തന്നെ സ്വൈപ്പിങ് മെഷീനുകൾക്കു പുറമെയാണു പേടിഎം പോലെയുള്ള ഇ വോലറ്റ് സംവിധാനം ഏർപ്പെടുത്തിയത്.പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഇ വോലറ്റുകളിൽ ഉള്ളതും ആളുകളെ ആകർഷിക്കുന്നുണ്ട്. ഊബർ ടാക്സി സർവീസുകളും ഇ വാലറ്റ് സമ്പ്രദായത്തിലേക്കു മാറിയിട്ടുണ്ട്. പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും കഴിയുന്നതോടൊപ്പം ബില്ലുകൾ അടയ്ക്കുന്നതിനും ഓൺലൈൻ പർച്ചേസുകൾക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇ വോലറ്റുകളുടെ മെച്ചം.
പ്രധാന ഇ വോലറ്റുകൾ ഇതാ ലഭിക്കുന്ന സേവനങ്ങൾ വെള്ളക്കരം, വൈദ്യുതിക്കരം , സിനിമാടിക്കറ്റുകൾ ബുക്ക് ചെയ്യൽ, മൊബൈൽ റീചാർജ്, വസ്ത്രങ്ങൾ വാങ്ങൽ, പെട്രോൾ നിറയ്ക്കാൻ, റെയിൽവേ ടിക്കറ്റുകൾ, വിമാന ടിക്കറ്റുകൾ, ഹോട്ടലുകളിൽ റൂം ബുക്കിങ് തുടങ്ങി സേവനങ്ങൾക്ക് ഉപയോഗിക്കാം.
ഇ വോലറ്റ്  ഉപയോഗിക്കേണ്ട രീതി അറിയണോ സാധാരണ പഴ്സിലാണു പണം സൂക്ഷിക്കുന്നത്. ആ പണം എടുത്തു നൽകിയാണു സാധനങ്ങൾ വാങ്ങുന്നതും പല ആവശ്യങ്ങൾ നിറവേറ്റുന്നതും.  ഇതിനു പകരമായി പഴ്സ് കൊണ്ടുനടക്കാതെ തന്നെ പണം കൈമാറ്റത്തിനുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇ വാലറ്റുകൾ. ഗ്ലൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നമുക്കു സൗകര്യപ്രദമായ ഇ വാലറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാം. അതിനുശേഷം ഇ വാലറ്റ് സംവിധാനത്തിലേക്കു നമ്മുടെ ബാങ്ക് അക്കൗണ്ടിലെ ഡെബിറ്റ് കാർഡോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ പണം നിറയ്ക്കാം. ഈ പണം ഉപയോഗിച്ച് ഇ വാലറ്റ് സംവിധാനത്തിലൂടെ ആവശ്യങ്ങൾ നേടാം.  ഓരോ വാലറ്റിനും ഉള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും മൊബൈൽ നമ്പർ ഉപയോഗിച്ചും മറ്റുള്ളവരുടെ അക്കൗണ്ടിലേക്കു പണം അയയ്ക്കാം.
ഒറ്റ ക്ലിക്കിൽ കാര്യങ്ങൾ നടക്കുമെന്നതാണ് ഇ വാലറ്റുകളുടെ മെച്ചം. ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് കാർഡ് വഴിയോ പണം മാറുമ്പോൾ യൂസർ ഐഡിയും പാസ്‌വേഡും നൽകുന്നതും ഒടിപി നൽകുന്നതും ഉൾപ്പെടെയുള്ള നടപടികളും സമയവും ലാഭിക്കാം.ന്യൂനതഇ വാലറ്റിൽ നിറച്ച പണം വീണ്ടും തിരികെ എടുക്കണമെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണം തിരികെ അയയ്ക്കണം. അത് അക്കൗണ്ടിൽ വരാൻ ഒന്നോ രണ്ടോ ദിവസങ്ങൾ എടുക്കും. അത് അക്കൗണ്ടിൽ എത്തിയാലും എടുക്കാനായി എടിഎമ്മിലോ ബാങ്കുകളിലോ പോകണം.

ഭാവിയിലേക്കുള്ള കണ്ടെത്തല്

ഉണ്ണി കൊടുങ്ങല്ലൂര്‍ സോളർപാനൽ സ്ഥാപിച്ചാൽ പ്രധാന പ്രശ്നം സൂര്യപ്രകാശം കൂടുതൽകിട്ടുന്ന സ്ഥലത്തേക്ക് അവ തിരിച്ചു വയ്ക്കണമെന്നതാണ്. കൂടുതൽ കാര്യക്ഷമമായി സോളർ പാനൽ പ്രവർത്തിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു സോളർ ഡ്യുവൽ ആക്സിസ് ട്രാക്കർ എന്ന സംവിധാനമാണ് മുട്ടാർ സെന്റ് ജോർജ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളായ ജിഷ്ണു രാധാകൃഷ്ണനും പി.ഹരികൃഷ്ണനും തയാറാക്കിയത്. വെളിച്ചത്തിന്റെ തീവ്രത സ്വയം മനസിലാക്കി സോളർ പാനലിനെ അതേ ദിശയിലേക്കു തിരിച്ചുകൊണ്ടുവരുന്ന ഈ ഉപകരണം ഭാവിയിലേക്കുള്ള കണ്ടെത്തലെന്നാണ് ഇരുവരും വിശേഷിപ്പിക്കുന്നത്സോളർ ഡ്യുവൽ ആക്സിസ് ട്രാക്കറുമായി മുട്ടാർ സെന്റ് ജോർജ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളായ ജിഷ്ണു രാധാകൃഷ്ണനും പി.ഹരികൃഷ്ണനും.

Thursday, 22 September 2016

ദര്‍ശനമാല

ഉണ്ണി കൊടുങ്ങല്ലൂര്‍
Dr.N.GOPALAKRISHNAN5,249 membersJoin
Dr.N.GOPALAKRISHNAN5,249 membersJoin

യോഗനാദം



നേർക്കാഴ്ച്ച ചെങ്ങന്നൂർ5,832 membersJoin


ദര്‍ശനമാല..ശ്രീനാരായണഗുരു
ശ്രീനാരായണഗുരു (1855-1928) രചിച്ച ദാര്‍ശനിക കൃതി. സംസ്കൃത ഭാഷയില്‍
രചിച്ചിട്ടുള്ള ഈ കൃതിയില്‍ 10 ശ്ലോകങ്ങള്‍ വീതമുള്ള 10 ഭാഗങ്ങളാണുള്ളത്.
ഓരോ ഭാഗവും വെവ്വേറെ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. 'ശാസ്ത്രം'
എന്ന അര്‍ഥത്തിലാണ് 'ദര്‍ശനം' എന്ന പേര്. ഒരു മാലയില്‍ കൊരുക്കുന്ന
മുത്തുകള്‍ക്കു തമ്മിലുള്ള സാദൃശ്യത്തോടും പൗര്‍വാപര്യത്തോടുമുള്ള സമാനത
ഇതിലെ എല്ലാ ഭാഗങ്ങള്‍ക്കും ശ്ലോകങ്ങള്‍ക്കുമുള്ളതിനാല്‍ ദര്‍ശനമാല എന്ന വ്യപദേശം ഉചിതമായിത്തീര്‍ന്നിരിക്കുന്നു.
ഏറ്റവും ഗഹനവും കൈവല്യസിദ്ധി പ്രദാനം ചെയ്യുന്നതുമായ അദ്വൈത
സിദ്ധാന്തമാണ് ഈ കൃതിയിലൂടെ ഗുരുദേവന്‍ അവതരിപ്പിക്കുന്നത്. വിഭിന്ന
മതങ്ങള്‍ വര്‍ണിച്ച്, അവയോരോന്നും ഒന്നൊന്നായി നിരാകരിച്ച് സ്വമതം
സ്ഥാപിക്കുന്ന പാരമ്പര്യരീതിയില്‍നിന്നു വ്യത്യസ്തമായി വിഭിന്ന മതങ്ങളുടെ
താത്ത്വിക സമന്വയത്തിലൂടെ അദ്വൈതസിദ്ധാന്തത്തെ അരക്കിട്ടുറപ്പിക്കുന്നു ദര്‍ശനമാല.
അധ്യാരോപദര്‍ശനം, അപവാദദര്‍ശനം എന്നീ ആദ്യഭാഗങ്ങളില്‍ ബ്രഹ്മമാണ്
സത്യമെന്നും ജഗത്ത് മിഥ്യയാണെന്നും സമര്‍ഥിക്കുന്നു. ജഗത്തിന്റെ
ഉദ്ഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:
'ആസീദഗ്രേ സദേവേദം ഭുവനം സ്വപ്നവത്പുനഃ
സസര്‍ജസര്‍വം സങ്കല്പമാത്രേണ പരമേശ്വരഃ'
(സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ് ഈ ജഗത്ത് സത്ത് മാത്രമായിരുന്നു.
നാമരൂപങ്ങളില്ലാതെ സത്സ്വരൂപം മാത്രമായിരുന്നു. തുടര്‍ന്ന് ഈശ്വരന്‍
സ്വപ്നപദാര്‍ഥങ്ങളെപ്പോലെ എല്ലാറ്റിനെയും സൃഷ്ടിച്ചു. സ്വപ്നങ്ങള്‍
സങ്കല്പങ്ങള്‍ക്കെന്നപോലെ സങ്കല്പമാണ് സ്വപ്നപ്രപഞ്ചത്തിനും കാരണം).
ഇതുതന്നെ വീണ്ടും
'പ്രാഗുത്പത്തേരിദം സ്വസ്മിന്‍ നിലീനമഥ വൈസ്വതഃ
ബീജാദങ്കുരവത് സ്വസ്യശക്തിരേവാസൃജത് സ്വയം'
എന്ന ശ്ലോകത്തിലും (ഉത്പത്തിക്കുമുമ്പ് ജഗത്ത് ഈശ്വരനില്‍
നിലീനമായിരുന്നു. തുടര്‍ന്ന് വിത്തില്‍നിന്ന് മുളപൊട്ടുന്നതുപോലെ
ഈശ്വരനില്‍നിന്ന് ജഗത്സൃഷ്ടിയും നടന്നു) വര്‍ണിക്കുന്നു. അധ്യാരോപ
ദര്‍ശനത്തില്‍ യാതൊരുവനില്‍ നിന്നാണോ ഈ പ്രപഞ്ചം ഉദ്ഭവിച്ചത് അവന്‍
വിഷ്ണുവാണ്, ശിവനാണ്, പരനാണ്, അവനാണ് ബ്രഹ്മം, അഥവാ എല്ലാറ്റിനും മീതേയുള്ള
പരമാത്മാവ് എന്നാണ് ഉപദേശിക്കുന്നത്. ആര് പ്രപഞ്ചത്തെ ഇവിടെ ഒന്നിനോടൊന്നു
വേര്‍പെട്ടതായി പലതെന്ന മട്ടില്‍ ദര്‍ശിക്കുന്നുവോ അവന്‍
മൃത്യുവില്‍നിന്ന് മൃത്യുവിനെ പ്രാപിക്കുന്നു (സംസാരസാഗരത്തിലകപ്പെട്ട്
ഉഴലുന്നു) എന്ന ശ്ലോകത്തോടെ അപവാദ ദര്‍ശനം സമാപിക്കുന്നു.
തുടര്‍ന്ന് അസത്യ ദര്‍ശനമാണ്. ജഗത്ത് അസത്യമാണെന്നും ജഗത്തായി ഭവിക്കുന്നതു മുഴുവനും മനോമയമാണെന്നും ഇതില്‍ സ്ഥാപിക്കുന്നു.
'സങ്കല്പ കല്പിതം ദൃശ്യം സങ്കല്പോയത്ര വിദ്യതേ
ദൃശ്യം തത്രച നാന്യത്ര കുത്രചിദ്രജ്ജുസര്‍പ്പവത്'
(സങ്കല്പത്താല്‍ കല്പിക്കപ്പെട്ടതാണ് ഈ ജഗത്ത്. എന്തു കൊണ്ടെന്നാല്‍
യാതൊരിടത്ത് രജ്ജുസര്‍പ്പംപോലെ സങ്കല്പം ഉണ്ടോ അവിടെ മാത്രമേ ദൃശ്യവും
ഉള്ളൂ. കയറു കാണുമ്പോഴേ പാമ്പാണെന്നുള്ള തോന്നല്‍ ഉണ്ടാകുന്നുള്ളൂ.)
അടുത്തത് മായാദര്‍ശനമാണ്. മായയുടെ തത്ത്വമാണ് ഇതില്‍ നിരൂപണം
ചെയ്തിരിക്കുന്നത്. 'ന വിദ്യതേ യാ സാ മായാ' എന്ന ലക്ഷണം മായയുടെ സത്തയെ
നിഷേധിക്കുന്നു. ഒരു കുടത്തിന്റെ ഉത്പത്തിക്കു മുമ്പുള്ള ഭാവം
മണ്ണെന്നതുപോലെ ജഗത്സൃഷ്ടിക്കുമുമ്പുള്ള ഭാവം ബ്രഹ്മമാണ്; മറ്റൊന്നില്ല.
ഇല്ലാത്തത് ഇല്ലാത്തതുതന്നെ ആണെന്നും, ഉള്ളതാകട്ടെ ഉണ്മതന്നെ എന്നുമുള്ള
അറിവാണ് വിദ്യ. ആത്മാവ് മാത്രമേ സത്യമായിട്ടുള്ളൂ എന്നും അനാത്മാവായ ജഗത്ത്
ഇല്ലാത്തതാണെന്നുമുള്ള അറിവ് വിദ്യകൊണ്ട് സിദ്ധിക്കുന്നു.
മായയുടെ മറ്റൊരു ഭേദമായ അവിദ്യ ഭ്രമമാണ്. ആത്മാവ് ഇല്ലാത്തതാണെന്ന
തോന്നല്‍ അവിദ്യകൊണ്ടാണ് ഉണ്ടാകുന്നത്. തമസ്സ് അഥവാ അജ്ഞാനം മായയുടെ
മൂന്നാമത്തെ ഭേദമാണ്. ആത്മാവില്‍ പ്രപഞ്ചം സങ്കല്പിക്കപ്പെടുന്നത്
അജ്ഞാനത്താലാണ്.
ഭാനദര്‍ശനമാണ് അഞ്ചാമത്തേത്. പണ്ഡിതന്മാരാല്‍ വളരെയേറെ
പ്രശംസിക്കപ്പെട്ടിട്ടുള്ള ഭാഗമാണിത്. 'ഭാനം' എന്നാല്‍ പ്രതീതി (തോന്നല്‍)
ആണ്. ഇത് സ്വതവേ ചാഞ്ചല്യാവസ്ഥയാണ്. ഭാനത്തിന് സാമാന്യം, വിശേഷം എന്നിങ്ങനെ
രണ്ടു ഭേദങ്ങളും, സാമാന്യത്തിന് സ്ഥൂലം, സൂക്ഷ്മം, കാരണം, തുര്യം എന്ന്
നാല് ഭേദങ്ങളും കല്പിച്ചിട്ടുണ്ട്. ഇവ യഥാക്രമം ജാഗ്രത്ത്, സ്വപ്നം,
സുഷുപ്തി, സമാധി എന്നീ അവസ്ഥകളിലാണുണ്ടാകുന്നത്. ഞാന്‍ ബ്രഹ്മം
തന്നെയാണെന്ന അറിവ് സമാധിയിലാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഈ അവസ്ഥ തുര്യം
എന്ന് അറിയപ്പെടുന്നു.
തുടര്‍ന്ന് കര്‍മദര്‍ശനമാണ്. അരൂപിയും അസംഗനും സ്വപ്രകാശനുമാണ്
ബ്രഹ്മമെങ്കിലും മായാബലത്താല്‍ പല രൂപത്തില്‍, പലതരം കര്‍മങ്ങളില്‍
വ്യവഹരിക്കപ്പെടുന്നു. ഇതിനെയാണ് ഈ ഭാഗത്തില്‍ വര്‍ണിച്ചിട്ടുള്ളത്.
അടുത്തതായി വരുന്ന ജ്ഞാനദര്‍ശനത്തില്‍ 'സത്യംജ്ഞാനമനന്തം ബ്രഹ്മം' എന്ന
തത്ത്വദര്‍ശനം ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ആത്മജ്ഞാനംകൊണ്ടു മാത്രമേ
അനശ്വരവും നിത്യനിരാമയവുമായ കൈവല്യപ്രാപ്തി ലഭ്യമാവുകയുള്ളൂ എന്നാണ് ഗുരു
അരുളിച്ചെയ്തത്.
'ഓം തത് സദിതി നിര്‍ദിഷ്ടം ബ്രഹ്മാത്മൈക്യമുപാഗതം
കല്പനാദിവിഹീനം യത്തദ് പരമംജ്ഞാനമീര്യതേ'
(ഓം, തത്, സത് എന്നിങ്ങനെ മൂന്ന് തരത്തില്‍ ശ്രുതിയാല്‍
നിര്‍ദേശിക്കപ്പെട്ടതും തത്ത്വമസിമഹാവാക്യത്തിലൂടെ
പ്രതിപാദിക്കപ്പെട്ടതുമായ ജീവ ബ്രഹ്മ ഐക്യരൂപത്തിലുള്ള യാതൊരു ജ്ഞാനമാണോ
ഉള്ളത് അതാണ് പരമമായ ജ്ഞാനം).
ആധ്യാത്മിക ചിന്തയില്‍ ഭക്തിക്കുള്ള സ്ഥാനത്തെപ്പറ്റി വിശകലനം
ചെയ്യുന്ന ഭക്തിദര്‍ശനത്തില്‍ ആത്മാഭിമുഖമായ ധ്യാനത്തെപ്പറ്റി
വിശദീകരിക്കുന്നു. അടുത്ത യോഗദര്‍ശനത്തില്‍ നാമരൂപാത്മകമായ ഈ പ്രപഞ്ചമാകെ
ബ്രഹ്മം തന്നെയാണ് എന്നുള്ള ബോധം തെളിയുന്നതോടെ മനസ്സ് ബ്രഹ്മത്തില്‍ വിലയം
പ്രാപിക്കുന്നതിനെയാണ് വിശേഷിപ്പിക്കുന്നത്. 'യോഗശ്ചിത്തവൃത്തിനിരോധഃ'
എന്ന പാതഞ്ജലസൂത്രം ഇവിടെ അര്‍ഥവത്താകുന്നു. മനസ്സ് വാസനാബലത്താല്‍
ഓരോന്നിന്റെ പുറകേ പോകാതെ ബലമായി നിരോധിച്ച് ആത്മാവില്‍ത്തന്നെ
ഉറപ്പിക്കുകയാണ് യോഗം. യോഗസംസിദ്ധിക്കായി ഗുരുദേവന്‍ ഖേചരീ
മുദ്രയെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. ഭ്രൂമധ്യത്തില്‍ ദൃഷ്ടിയെ
ഉറപ്പിച്ച് നാവിന്റെ അഗ്രം വളച്ച് ഉള്‍നാക്കിന്റെ അറ്റത്ത് മുകളിലായി
ഉറപ്പിച്ച് ധ്യാനത്തില്‍ ലയിക്കുന്നതിനെയാണ് ഖേചരീമുദ്ര എന്നു
വിശേഷിപ്പിക്കുന്നത്.
അവസാനത്തെ ഭാഗമായ നിര്‍വാണദര്‍ശനത്തില്‍ സംസാരദുഃഖത്തിന്റെ മറുകര കടന്നെത്തേണ്ട ആത്യന്തിക ശാന്തിയായ മോക്ഷത്തെയും അതിന്റെ ഫലമായി ലഭിക്കുന്ന സ്വരൂപാനന്ദത്തെയും പ്രതിപാദിക്കുന്നു. ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല എന്ന അദ്വൈത വേദാന്തത്തിന്റെ പരമപവിത്രമായ 'തത്ത്വമസി' മഹാവാക്യം സുലളിതമായി ആര്‍ക്കും ഗ്രഹിക്കാവുന്ന തരത്തില്‍ ഉദാഹരണസഹിതം വിശദമാക്കുന്ന ദര്‍ശനമാല വേദാന്തസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

ജീവിതം വിജയകരമാക്കാൻ 25 വഴികൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

ജീവിതം വിജയകരമാക്കാൻ 25 വഴികൾ

1 കരയാൻ നൂറുകണക്കിന് കാരണങ്ങൾ ജീവിതം നിങ്ങൾക്കു തരുമ്പോൾ, ആ ജീവിതത്തിന് നിങ്ങൾ കാണിച്ചുകൊടുക്കണം– ചിരിക്കാനുള്ള ആയിരക്കണക്കിന് കാരണങ്ങൾ. നിങ്ങൾ വഴി കാണാതെ ഉഴറുന്നുണ്ടാവാം. അപ്പോഴും നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ദൈവത്തിന്റെ പക്കലുണ്ട്. അത് നിങ്ങൾക്ക് അസാധ്യമായി തോന്നിയേക്കാം. പക്ഷേ ദൈവത്തിന് അസാധ്യത്തെയും സാധ്യമാക്കാൻ കഴിയും. ആരെങ്കിലും നിങ്ങളെ മുറിപ്പെടുത്തുന്നതുവരെ നിങ്ങൾ നിങ്ങളുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയുകയില്ല. നിങ്ങൾക്ക് ആവശ്യമായതും വേണ്ടതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ ജീവിതം സന്തോഷപ്രദമാകും.
2 തുറമുഖത്ത് കിടക്കുന്ന കപ്പലുകൾ സുരക്ഷിതമാണ്. എന്നാൽ അതിനായിട്ടല്ല കപ്പലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് –ജോൺ എ സ്റ്റഡ്
3 വിജയം ആദ്യം കാണേണ്ടത് മനസ്സിലാണ്.
4 നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് പ്രവർത്തിക്കാനും നേടിയെടുക്കാനും സാധിക്കും– വാൾട്ട് ഡിസ്നി.
5 എത്ര മോശം സാഹചര്യത്തിലും ചില പോസിറ്റീവ് ഘടകങ്ങളുണ്ടാകും. നിശ്ചലമായ ഒരു ക്ലോക്കു പോലും ഒരു ദിവസം ഒരു തവണ ശരിയായ സമയം കാണിക്കുന്നു. ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കുക. നിങ്ങൾക്ക് വേണ്ട ഏറ്റവും മികച്ചത് എന്താണെന്ന് ദൈവത്തിനറിയാം.
6 എല്ലാ നേട്ടങ്ങളുടെയും ആരംഭം ആഗ്രഹത്തിൽ നിന്നാണ്. ദുർബലമായ ആഗ്രഹത്തിൽ നിന്ന് ദുർബലമായ ഫലങ്ങളുണ്ടാകുന്നു. ഒരു മെഴുകുതിരി ജ്വാലയുടെ നേർക്ക് കാറ്റ് വീശിയാൽ അതണയുന്നു. എന്നാൽ കാട്ടു തീയുടെ നേർക്ക് കാറ്റടിച്ചാൽ അത് ആളിക്കത്തുന്നു. നമ്മുടെ ആഗ്രഹങ്ങൾ കാട്ടുതീ പോലെ ശക്തമാവുമ്പോൾ അത് പ്രതിസന്ധികളിലും ആളിക്കത്തും.
7 ഒരു മെഴുകുതിരി കൊണ്ട് ആയിരക്കണക്കിന് മെഴുകുതിരികൾ തെളിച്ചാലും അതിന്റെ ജീവിതം ഒരിക്കലും ചെറുതാവുകയില്ല. സന്തോഷവും പങ്കുവയ്ക്കുന്നതു കൊണ്ട് ഒരിക്കലും കുറയുകയില്ല. ഒരു പ്രശ്നമുണ്ടാക്കിയപ്പോൾ നമ്മൾ ചിന്തിച്ച അതേ ചിന്തകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാൻ സാധിക്കുകയില്ല– ആൽബർട്ട് ഐൻ‌സ്റ്റീൻ
8 അവസാന നിമിഷത്തിലെ ഗോളിന് ഒരു കളിയുടെ ഗതിയെ തന്നെ മാറ്റാൻ കഴിയും. അതിനാൽ അവസാന നിമിഷം വരെ ശ്രമിക്കൂ. ജീവിതത്തിൽ എന്തും സാധ്യമാണ്.
9 മറ്റുള്ളവരുടെ തെറ്റിൽ നിന്ന് പാഠം പഠിക്കുക. അത് നിങ്ങളുടെ വഴികൾ നേരെയാക്കാൻ സഹായിക്കും – ചാണക്യൻ.
10 കാറ്റിന്റെ ദിശയിൽ മാത്രമാണ് പൂക്കളുടെ സുഗന്ധം പരക്കുന്നത്. പക്ഷേ, ഒരാളുടെ നന്മ എല്ലാ ദിക്കിലേക്കും വ്യാപിക്കുന്നു–ചാണക്യൻ
11 ഒരു മനുഷ്യൻ മഹാനായിത്തീരുന്നത് അവന്റെ പ്രവൃത്തി കൊണ്ടാണ്, ജന്മം കൊണ്ടല്ല – ചാണക്യൻ
12 ജീവിതത്തിൽ പ്രതിസന്ധികൾ ആവശ്യമാണ്. കാരണം പ്രതിസന്ധികളുണ്ടാവുമ്പോഴാണ് നാം പുതിയ വഴികൾ തേടുന്നതും കൂടുതൽ ഉയരങ്ങളിലേക്കെത്തുന്നതും. ഇന്ന് നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷിക്കുന്നവരും നന്ദിയുള്ളവരുമായിരിക്കുക. ഒപ്പം നാളെ നിങ്ങൾ ആഗ്രഹിക്കുന്ന തലത്തിലേക്കെത്താൻ പ്രയത്നം തുടരുക.
13 ചില ദിവസങ്ങളിൽ മറ്റുളളവർക്ക് നമ്മൾ വെളിച്ചമായേക്കാം. ചില ദിവസങ്ങളിൽ മറ്റുളളവരിൽ നിന്നുള്ള വെളിച്ചം നമുക്ക് ആവശ്യമായേക്കാം. എങ്ങനെയായാലും വെളിച്ചമുളളിടത്തോളം കാലം പ്രതീക്ഷയും വഴിയും തെളിയും.
14 ഒരു നിമിഷത്തിന്റെ അവസ്ഥയെ മാറ്റാൻ ഒരു പാട്ടിന് കഴിയും, ഒരു ആശ്യത്തിന് ലോകത്തെ മാറ്റാൻ കഴിയും, ഒരു ചുവടുകൊണ്ട് വൻ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയ്ക്കു തുടക്ക മിടാൻ സാധിക്കും. എന്നാൽ പ്രാർത്ഥനകൊണ്ട് അസാധ്യമായ തിനേയും സാധ്യമാക്കാൻ കഴിയും.
15 വിജയമെന്നത് പ്രവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതവസ്ഥയിലും വിജയികൾ മുമ്പോട്ടു തന്നെ പൊയ്ക്കൊ ണ്ടിരിക്കും. അവർക്ക് തെറ്റുകൾ പറ്റിയേക്കാം, തിരിച്ചടികൾ ഉണ്ടായേക്കാം. പക്ഷേ പാതിവഴിയിൽ പ്രയത്നം ഉപേക്ഷിക്കുകയില്ല.
16 കണ്ണാടിയാണെന്റെ ഏറ്റവും നല്ല സുഹൃത്ത്. കാരണം ഞാൻ കരയുമ്പോൾ അതൊരിക്കലും ചിരിക്കില്ല– ചാർലി ചാപ്ലിൻ
17 ഇരുട്ടിനെ ഇരുട്ടുകൊണ്ട് നീക്കാൻ സാധിക്കുകയില്ല. വെളിച്ചത്തിനു മാത്രമേ ഇരുളിനെ നീക്കാൻ കഴിയൂ. അതു പോലെ വെറുപ്പിനെ വെറുപ്പുകൊണ്ട് നീക്കാൻ കഴിയില്ല. സ്നേഹത്തിനു മാത്രമേ വെറുപ്പിനെ മാറ്റാൻ കഴിയൂ– മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
18 വിജയികൾ ഒരിക്കലും മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചോർത്ത് ആകുലപ്പെടുകയില്ല.
19 തുടക്കമിടാൻ നിങ്ങൾ മഹാന്മാരാകണമെന്നില്ല. പക്ഷേ നിങ്ങൾ മഹാൻമാരാകണമെങ്കിൽ തുടക്കമിടുക തന്നെ വേണം.
20 ഒരു നിമിഷത്തെ വികാരത്തിനടിമപ്പെട്ട് ആജീവനാന്ത തീരുമാനങ്ങളെടുക്കരുത്.
21 ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുന്നു. പക്ഷേ, പലപ്പോഴും നമ്മൾ അടഞ്ഞ വാതിലിനു മുമ്പിൽ മാത്രം നിൽക്കുമ്പോൾ നമുക്കായി തുറന്ന മറ്റനേകം വാതിലുകൾ കാണാതെ പോകുന്നു.
22 നമുക്ക് എത്രമാത്രം ഉണ്ട് എന്നുള്ളതല്ല, മറിച്ച് നാം എന്തു മാത്രം ആസ്വദിക്കുന്നു എന്നതാണ് ജീവിതത്തെ സന്തോഷപ്രദമാക്കുന്നത്.
23 നിങ്ങൾ അവഹേളിക്കപ്പെടുന്നിടത്തേക്കല്ല, മറിച്ച് ആഘോഷിക്കപ്പെടുന്നിടത്തേക്കാണ് പോകേണ്ടത്. നിങ്ങളെ അവഹേളിക്കുന്നവർക്ക് നിങ്ങളുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാൻ കഴിയുന്നില്ലായെങ്കിൽ ഒരു പുതിയ തുടക്കമിടാനുള്ള സമയമിതാണ്.
24 വിജയം ആദ്യം മനസ്സിൽ കാണുക.
25 ഒരു വിത്ത് വളർന്ന് മരമാകാൻ ക്ഷമയോടെയുള്ള കാത്തിരിപ്പും പരിചരണവും ആവശ്യമാണ്. വിജയം നേടാനും ഇത് ആവശ്യമാണ്.
(ധീരതയ്ക്കുളള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും മാധ്യമരംഗത്തെ ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയും നേടിയിട്ടുളള പ്രശസ്ത രാജ്യാന്തര മോട്ടിവേഷനൽ സ്പീ ക്കറും ഇരുപത്തഞ്ചോളം ബെസ്റ്റ് സ്പെല്ലിംഗ് മോട്ടിവേഷനൽ പുസ്തകങ്ങളുടെ രചയിതാവും സൈക്കോളജിസ്റ്റും മോട്ടിവേഷനൽ ടിവി ഷോ അവതാരകനുമാണ് ലേഖകൻ, ഫോൺ– 94972 16019)

Wednesday, 21 September 2016

ഗുരു - അസ്തമിക്കാത്ത വെളിച്ചം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗുരു - അസ്തമിക്കാത്ത വെളിച്ചം

അജ്ഞതയുടെ ഇരുൾമൂടി നിന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രഗതിയെ ഉണർവ്വിന്റെ പുത്തനുഷസ്സുകൾക്കുന്മുഖമായി തിരിച്ചുവിട്ട പതിതകാരുണികനായ ഭഗവാൻ - ശ്രീനാരായണഗുരുദേവന്റെ മഹാസമാധി ദിനംനമുക്ക് അനുസ്മരണത്തിനുള്ള ധന്യമുഹൂർത്തമാണ്. ഗുരുദേവന്റെ ജീവിതവും ദർശനവും സ്മരിക്കാനുള്ള പ്രചോദനം സമാധിദിനം നമുക്ക് നൽകുന്നു. ജീവിതത്തിന്റെ പ്രഭാതവും മധ്യാഹ്നവും സായാഹ്നവും ഗുരുദേവൻ സത്യനിഷ്ഠമായി നിലനിറുത്തിയിരിക്കുന്നു. ഈ ജീവിതത്തിൽ മനുഷ്യന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ അവസ്ഥയാണ് സമാധിഭാവം.

നമ്മുടെതന്നെ ഉണ്മയുടെ ആഴങ്ങളുടെ അഴകിൽ ആമഗ്നമാകുമ്പോഴാണ് സമാധി ലഭിക്കുന്നത്. സമാധി ആത്മബോധത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നു. മനുഷ്യസാഹോദര്യത്തിനും ലോകസമാധാനത്തിനും സമാധിയുടെ സന്ദേശം വഴികാട്ടിയായി നിൽക്കുന്നു. ഗുരുവിന്റെ സമാധിദിനം 'സമാധി'യുടെ അർത്ഥവും പ്രതീകാത്മകതയും കണ്ടെത്താൻ നമ്മെ സഹായിക്കട്ടെ. നാമരൂപങ്ങൾ അഴിഞ്ഞുപോകുന്ന അവസ്ഥയാണ് മരണം. അതൊരു അനിവാര്യതയും സ്വാഭാവികതയുമാണ്. എങ്കിലും മനുഷ്യർ മരണത്തെ ഭയപ്പെടുന്നു. അതിനാൽ ജ്ഞാനികൾ മരണഭയത്തെ ഇല്ലാതാക്കുകയും ഫലത്തിൽ ജീവിതോന്മുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ശ്രീനാരായണഗുരുദേവന്റെ സമാധി ഇത്തരത്തിൽ വായിച്ചെടുക്കുമ്പോൾ പാപത്തിനും മോക്ഷത്തിനുമിടയിലെ ജീവിതമല്ല ഗുരുവിന്റെ സന്യാസമെന്ന് ബോധ്യമാകും.
.
'സമാധി' ഒരു സംസ്കൃതപദമാണ്. അതിന്റെ അർത്ഥം സമാധീ എന്നാകുന്നു. ധീ എന്നാൽ ബുദ്ധി. സമബുദ്ധി. അതാണ് സമാധി. ഗുരുദേവൻ മരിച്ചെന്നല്ല ഗുരുസമാധിയുടെ അർത്ഥം. ഗുരുപ്രപഞ്ചലീനമായ ചൈതന്യമായി പരിണമിച്ചു എന്നാണർത്ഥം. മഹാപരിനിർവാണമാണത്. അതവസാനത്തെ പരിനിർവാണമാകുന്നു. ഗുരുദേവൻ എവിടെയും പോയിട്ടില്ല. നമ്മോടൊപ്പമുണ്ട്. അരുളായി, പൊരുളായി, പ്രകാശമായി. ചിന്തയൊടുങ്ങുന്നിടത്തിരുന്ന് നോക്കൂ. ഗുരുവിനെ കാണാം. കേൾക്കാം. ഗുരുദേവൻ അഖിലത്തിന്റെയും പ്രത്യക്ഷചൈതന്യസാന്നിദ്ധ്യമായിതീർന്നതിന്റെ 89-ാമത് വർഷമാണ് നാമിപ്പോൾ ആചരിക്കുന്നത്. ഈ ദിനം ഗുരുദേവചൈതന്യം ആവാഹിച്ച് നമ്മുടെ അകം പ്രകാശമാനമാക്കാനാണ് നാം ഉപയോഗിക്കേണ്ടത്.
ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന അനുകമ്പയുടെ എല്ലാവരും ആത്മസഹോദരരല്ലേ എന്ന കരുണയുടെ ഗുരുവിന്റെ സംഗീത സ്വരസപ്തകം നാം സ്വന്തം ഹൃദയംകൊണ്ട് സാധകം ചെയ്തുവോ? ഇല്ല, അതുകൊണ്ടെന്തുപറ്റി? നമുക്ക് ഭയമില്ലാതെ വഴിനടക്കാനാകുന്നില്ല. ആര്, എവിടെ എപ്പോൾ പതിയിരുന്ന് ആക്രമിക്കുമെന്ന് അറിഞ്ഞുകൂട. എന്തൊരു ഭീതിദമായ അവസ്ഥയാണിത്. ഈ സമകാലിക യാഥാർത്ഥ്യത്തിലേക്കാണ് ഗുരുദേവ ദർശനത്തിന്റെ അവബോധം അനിവാര്യമാകുന്നത്.

ഏകാന്തവും സുദീർഘവുമായ തപസ് കൊണ്ടും കന്മഷമില്ലാത്ത ജീവിതചര്യകൊണ്ടും അധഃസ്ഥിതസമുദായങ്ങളുടെ ഉന്നമനത്തിനു വേണ്ടി ചെയ്ത മഹായജ്ഞം കൊണ്ടുമാണ് ഗുരുദേവൻ നിത്യാരാധനാകുന്നത്.
ജീവിതത്തെ ഉത്തരോത്തരം മനോഹരമാക്കാനുള്ള ഉത്തമമായ പ്രവ‌ർത്തനശൈലിയുടെ വേദപുസ്തകമാണ് ഗുരുദേവദർശനം. അറിവിനും തൊഴിലിനും ഗുരു പ്രാധാന്യം നൽകി. കേരളം ഇന്നനുഭവിക്കുന്ന ഒട്ടുമിക്കസ്വാതന്ത്ര്യങ്ങളുടെയും ആദിമൂലം ഗുരുദേവചിന്തകളാണെന്ന തിരിച്ചറിവ് നവീകരിക്കാനുള്ള പാവനമായ സന്ദർഭമാണ് ഈ സമാധിദിനാചരണം. മനുഷ്യൻ എന്ന നാലക്ഷരത്തെ മധുരാക്ഷരമന്ത്രമായി ചേതസിലേറ്റുകൊണ്ട് ആർത്തർക്കും ആലംബഹീനർക്കുമായി അവിശ്രമം പോരാടിയ അനുപമേയമായ വ്യക്തിത്വം അതിന്റെ പൂർണതതന്നെ ദേവത്വവും.

സമത്വത്തിന്റെ, സമാധാനത്തിന്റെ, സ്നേഹത്തിന്റെയൊരാത്മദർശനം. ജാതിമതവിചാരങ്ങളുടെ വിഭാഗീയതകളിൽപ്പെട്ട് ചതഞ്ഞരയുന്ന മാനവികതയ്ക്ക് ഗുരുവിന്റെ ഈ സഞ്ജീവനൗഷധം കൊണ്ടേ ഇനി ആയുസ്സും ആരോഗ്യവും വീണ്ടെടുക്കാനാകൂ. ഗുരുദേവൻ തന്റെ പഞ്ചഭൂതസംയുക്തമായ ശരീരം വെടിഞ്ഞ് നിത്യതയെ പ്രാപിച്ച ഈ ദിവസം നമുക്ക് ചെയ്യാനുള്ളത്, ഗുരുവിന്റെ സഞ്ജീവനമായ ആത്മദർശനം പ്രചരിപ്പിക്കാനും അതുവഴിലോകത്തെ ആരോഗ്യകരമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും വീണ്ടും പ്രതിജ്ഞയെടുക്കുക എന്നുള്ളതാണ്.
ആ വിചാരമണ്ഡലത്തിലേക്ക് ഗുരുദേവ സമാധിദിനാചരണം നമ്മെ ഉണർത്തട്ടെ.
മാതൃകാപരമായ ധന്യജീവിതത്തിലൂടെ മനുഷ്യമനസ്സുകളിൽ നിത്യതയുടെ വെളിച്ചം വിനീതമായി പ്രകാശിപ്പിച്ച അപൂർവതയായിരുന്നു തൃപ്പാദങ്ങൾ. ഇത് അനേകർക്ക് ആശ്വാസത്തിന്റെ വഴിതെളിച്ചു. അത് അവർക്ക് കനിവും കരുതലുമായി.
അനുകരിക്കാൻ മാതൃകകൾ വളരെ കുറവായ പുതിയകാലത്ത് ഗുരുവിന്റെ ജീവിതത്തിന് നിത്യവും പ്രകാശിക്കുന്നവഴിവിളക്കിന്റെ അമൂല്യതയുണ്ട്. പ്രതിസന്ധികളിൽ തളരാതിരിക്കാൻ വീഴ്ചകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ വേദനകളിൽ സാന്ത്വനമാകാൻ ഗുരുദേവൻ നടന്നുപോയ വഴികൾ നമുക്ക് ആശ്വാസവും പ്രചോദനവുമാകട്ടെ!
   

വെള്ളത്തില്‍ ഓടും സൈക്കിള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
ജിതിത്ത് താൻ രൂപകൽപന ചെയ്ത സൈക്കിൾ ചവിട്ടി വെള്ളത്തിൽ സഞ്ചരിക്കുന്നു.
ജിതിത്ത് താൻ രൂപകൽപന ചെയ്ത സൈക്കിൾ ചവിട്ടി വെള്ളത്തിൽ സഞ്ചരിക്കുന്നു.

വെള്ളം കണ്ടാൽ നിൽക്കാത്ത സൈക്കിൾ - വിഡിയോ കാണാം

ഒരു സൈക്കിൾ കിട്ടിയിരുന്നെങ്കിൽ പുഴയിലൂടെ ഓടിച്ചു പോകാമായിരുന്നു എന്നു പറയുന്നത് ഏതെങ്കിലും തമാശ പരിപാടിയിലെ ഡയലോഗല്ലെന്നു ബക്കളം കാനൂൽ ഉടുപ്പ അണക്കെട്ടിനു സമീപം ചെന്നാൽ മനസ്സിലാകും. അവിടെയതാ ജിതിത്ത് രമേഷ്(22) അനായാസമായി വെള്ളത്തിനു മുകളിലൂടെ സൈക്കിൾ ചവിട്ടി പോകുന്നു.
ഓട്ടമൊബീൽ എ‍ൻജിനീയറിങ് പഠിച്ച ജിതിത്ത് വീടിനു മുൻപിലെ പുഴയിൽ എപ്പോഴുമുള്ള വെള്ളക്കെട്ട് കടന്നു പശുവിനു പുല്ലരിയാനും മറ്റും പോകുന്ന രക്ഷിതാക്കളുടെ പെടാപ്പാട് കണ്ടപ്പോഴാണ് പുതിയൊരു മാർഗത്തെ കുറിച്ചു ചിന്തിച്ചത്. അങ്ങനെയാണു ജിതിത്തിന്റെ വെള്ളത്തിനു മുകളിലെ സൈക്കിൾ പിറവിയെടുത്തത്. ഒരു കൂട്ടുകാരന്റെ വീട്ടിൽ ഉപേക്ഷിച്ചു കിടന്നിരുന്ന പഴയൊരു സൈക്കിൾ സംഘടിപ്പിച്ച് അതിന്റെ മുൻ‍പിലെ ചക്രം നീക്കം ചെയ്തു. പിറകിൽ രണ്ടും മുൻപിൽ ഒന്നുമായി മൂന്നു ബാരലുകൾ സൈക്കിളിൽ ഉറപ്പിക്കുകയും പിൻചക്രത്തിന്റെ ട്യൂബ് നീക്കം ചെയ്ത് അതിന്റെ റിമ്മിൽ ചെറിയ പ്രൊപ്പല്ലറുകൾ ഘടിപ്പിക്കുകയുമായിരുന്നു.
സൈക്കിളിന്റെ സീറ്റിൽ ഒരാൾ കയറിയിരുന്നു സാധാരണ പോലെ പെഡൽ ചവിട്ടിയാൽ വെള്ളത്തിൽ സ്പർശിക്കുന്ന പിൻചക്രത്തിലെ പ്രൊപ്പല്ലറുകൾ സൈക്കിളിനെ മുൻപോട്ടു നീക്കും. മുൻ ചക്രത്തിന്റെ സ്ഥാനത്തുള്ള ബാരൽ സ്വതന്ത്രമായതിനാൽ ഹാൻഡിൽ തിരിച്ചാൽ വാട്ടർ സൈക്കിൾ വളച്ചും തിരിച്ചും ഓടിച്ചു പോകാം. ബാരലിൽ ആവശ്യത്തിനു കാറ്റ് അടിച്ചു നിറയ്ക്കാനുള്ള വാൽവും ഘടിപ്പിച്ചിട്ടുണ്ട്. തന്ത്രം ഒന്നു കൂടി മെച്ചപ്പെടുത്തിയാൽ സാധനങ്ങൾ കൊണ്ടുവരാനുള്ള സംവിധാനവും ഇതിൽ ഘടിപ്പിക്കാൻ സാധിക്കുമെന്നു ജിതിത്ത് പറയുന്നു.
ഉടുപ്പയിലെ കെ.വി.രമേഷിന്റെ മകനായ ജിതിത്ത് ഒരു മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ജിതിത്തിന്റെ ഈ കണ്ടുപിടിത്തം നാട്ടുകാർക്കും ഹരമായിരിക്കുകയാണ്. ചെമ്മീൻകൃഷി നടത്തുന്ന പുഴകളിലും ജലാശയങ്ങളിലും ഇതിന്റെ സാധ്യത ഏറെയാണെന്നു നാട്ടുകാർ പറയുന്നു.
 

Tuesday, 20 September 2016

ഉറിയില്‍ വീണ്ടും ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു; 10 ഭീകരരെ വധിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

ഉറിയില്‍ വീണ്ടും ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു; 10 ഭീകരരെ വധിച്ചു


ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 തീവ്രവാദികളടങ്ങുന്ന സംഘത്തെ നേരിടുന്നതിനിടയിലാണ് തീവ്രവാദികളെ സൈന്യം വധിച്ചത്.
Published: Sep 20, 2016, 05:53 PM IST

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യം പത്ത് തീവ്രവാദികളെ വധിച്ചു. നൗഗാവിലുണ്ടായ മറ്റൊരു ഏറ്റമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു.
ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്.  15 അംഗ സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 18 സൈനികര്‍ മരിക്കാനിടയായ ഭീകരാക്രമണമുണ്ടായ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ഇപ്പോള്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
നൗഗാമിലുണ്ടായ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ചൊവ്വാഴ്ച ഉച്ചയോടെ ലോച്ചിപുരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ച് നുഴഞ്ഞുകയറ്റാക്കാരെ സഹായിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്ന് സൈനിക വക്താക്കള്‍ വ്യക്തമാക്കി.
ഉറിയിലെ സൈനിക ക്യാമ്പിനു നേരെ 18 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.

Sunday, 18 September 2016

അന്ധനായ വഴികാട്ടി; അല്ല, വഴിതന്നെയാണ് ശ്രീകാന്ത്

ഉണ്ണി കൊടുങ്ങല്ലൂര്‍
ശാരീരിക പരിമിതികൾ ജീവിതവിജയത്തിന് ഒരു തടസമല്ല എന്നതിന് ഇതാ ഒരു തെളിവ്...
ശാരീരിക പരിമിതികൾ ജീവിതവിജയത്തിന് ഒരു തടസമല്ല എന്നതിന് ഇതാ ഒരു തെളിവ്...

അന്ധനായ വഴികാട്ടി; അല്ല, വഴിതന്നെയാണ് ശ്രീകാന്ത്

അന്ധനായ ശ്രീകാന്ത് ഒരു വഴികാട്ടിയല്ല; ഒരു വഴിതന്നെയാണ്. അംഗവൈകല്യമുള്ളവരും ഭിന്നശേഷിയുള്ളവരുമായ ആയിരക്കണക്കിനു പേർക്ക് ജീവിതം തന്നെ ശ്രീകാന്ത് ബോലെയാണ്. നമ്മൾ എത്രയെല്ലാം വളർന്നെന്നു പറഞ്ഞാലും ഈ സമൂഹം അംഗവൈകല്യമുള്ളവർക്ക് ജീവിതയോഗ്യമല്ല. അംഗവൈകല്യമുള്ളവരോട് സൗഹാർദപരവുമല്ല. അവിടെയാണ് ശ്രീകാന്ത് എന്ന അന്ധനായ യുവാവിന്റെ പ്രസക്തി.
ആന്ധ്രപ്രദേശിന്റെ കിഴക്കൻ തീരത്തെ ഒരു ഗ്രാമത്തിൽ കുഞ്ഞ് ശ്രീകാന്ത് ബോല ജനിച്ചപ്പോൾ അവന് കാഴ്ചയില്ലായിരുന്നു. അവനെ ഉപേക്ഷിക്കാനായിരുന്നു അയൽവാസികളുടെയും ഗ്രാമവാസികളുടെയും നിർദേശം. എന്നാൽ മറ്റൊരുവഴിയായിരുന്നു മാതാപിതാക്കൾ തിരഞ്ഞെടുത്തത്. ഒരു കൊച്ചു തുണ്ടു ഭൂമിയും 1600 രൂപയോളം മാത്രം മാസവരുമാനവുമായി അവർ മകനെ വളർത്തി. ഇതിൽനിന്ന് നൽകാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം അവർ അവനു നൽകി.
ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബോലന്റ് ഇൻഡസ്ട്രീസിന്റെ സിഇഒയാണ് ശ്രീകാന്ത്.
ഇന്ന് ശ്രീകാന്ത് പറയുമ്പോൾ ലോകത്ത് ഏറ്റവും ഭാഗ്യവാൻ താനാണ്. തനിക്ക് വിദ്യാഭ്യാസം നൽകിയ അവരോടാണ് താൻ കടപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ മറികടന്ന അവരാണ് തന്റെ അറിവിൽ ഏറ്റവും സമ്പന്നരായ മാതാപിതാക്കൾ. ‌ ആദ്യം മാതാപിതാക്കളെ സഹായിക്കാൻ കൃഷിസ്ഥലത്ത് പോകുമായിരുന്നെങ്കിലും അവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മാതാപിതാക്കൾ സ്കൂളിലാക്കിയപ്പോൾ അവിടെ അവർ ഏറ്റവും പിന്നിലെ ബഞ്ചിലിരുത്തി. പലപ്പോഴും അപമാനിക്കപ്പെട്ടു. തന്റെ സങ്കടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവനെ സ്പെഷൽ സ്കൂളിൽ വിടാൻ തീരുമാനിച്ചു.
ഇവിടെനിന്ന് ശ്രീകാന്ത് തന്റെ മിടുക്കുകൾ തിരിച്ചറിഞ്ഞു. ചെസ്സിലും ക്രിക്കറ്റിലും വൈഭവം കാണിച്ചു. അന്തരിച്ച മുൻ പ്രസിഡന്റ് അബ്ദുൾകലാം നേതൃത്വം നൽകിയ യുവാക്കൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ലീഡ് ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമാകാൻ അവസരം ലഭിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്കോടെ വിജയം. സയൻസ് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ വൈകല്യം മൂലം അനുമതി നൽകിയില്ല. ഒടുവിൽ നിയമത്തിന്റെ വഴിയിലൂടെ സയൻസ് പഠിക്കാൻ അനുമതി നേടി. അതും സ്വന്തം റിസ്കിൽ.
അതിലും വലിയ പ്രതിസന്ധികൾ കിടക്കുന്നതേ ഉള്ളായിരുന്നു. ഐഐടി, ബിറ്റ്സ് തുടങ്ങി പല പ്രമുഖ എൻജിനിയറിങ് കോളജുകളിൽ അപേക്ഷിച്ചെങ്കിലും ആരും പ്രവേശനപരീക്ഷക്കുള്ള ടിക്കറ്റ് പോലും നൽകിയില്ല. ഐഐടിക്കു തന്നെ വേണ്ടെങ്കിൽ തനിക്കും ഐഐടി വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. പിന്നെ വിദേശസർവകലാശാലകളിലേയ്ക്കായി അപേക്ഷിക്കൽ. അങ്ങനെ അമേരിക്കയിലെ മലാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് െടക്നോളജിയിൽ പ്രവേശനം ലഭിച്ച ആദ്യ രാജ്യാന്തരവിദ്യാർഥിയായി ശ്രീകാന്ത്.
ആളുകളെ കൂടെക്കൂട്ടി ഏകാന്തത ഒഴിവാക്കുക. നല്ലതു ചെയ്യുക അത് നിങ്ങളിലേയ്ക്ക് തിരിച്ചു വരും'. ശ്രീകാന്ത് ബോല തന്റെ അനുഭവത്തിൽ നിന്നു പറയുന്നതാണിത്.
ഈ കാലയളവിൽ നിരവധി ചോദ്യങ്ങൾ ശ്രീകാന്തിനു മുന്നിൽ ഉയർന്നു വന്നു. എന്തുകൊണ്ട് വൈകല്യമുള്ള കുട്ടികൾ ക്ലാസിൽ പിൻബഞ്ചിലേയ്ക്ക് പിന്തള്ളപ്പെടുന്നു? എന്തുകൊണ്ട് ഇന്ത്യൻ ജനസംഖ്യയുടെ പത്തുശതമാനം വരുന്ന ഇക്കൂട്ടർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിന്നു തന്നെ പുറത്താകുന്നു? എന്തുകൊണ്ട് ഇവർക്ക് മറ്റുള്ളരെപ്പോലെ മാന്യമായി ജീവിക്കാൻ സാധിക്കുന്നില്ല? ഇതിന്റെ ഉത്തരം കണ്ടെത്താൻ ഇന്ത്യയിലേയ്ക്കു തന്നെ വരാൻ തീരുമാനിച്ചു.
ഏകദേശം 3000 വിദ്യാർഥികളെ ഏറ്റെടുത്ത് അവർക്ക് വിദ്യാഭ്യാസം നൽകി. തൊഴിൽപരമായ പുനരധിവാസം നൽകി. അവരുടെ തൊഴിൽ ഒരു ചോദ്യമായതോടെ ഒരു കമ്പനി സ്ഥാപിച്ചു. ഇവിടെ 150 ഭിന്ന ശേഷിയുള്ളവർ ജോലി ചെയ്യുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബോലന്റ് ഇൻഡസ്ട്രീസിന്റെ സിഇഒയാണ് ശ്രീകാന്ത്. അമ്പതു കോടി വാർഷിക വിറ്റുവരവുള്ള ഇവിടെ വിദ്യാഭ്യാസമില്ലാത്ത, വൈകല്യമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ പാക്കേജിങ് സാമഗ്രികളാണ് ഇവിടെ നിർമിക്കപ്പെടുന്നത്.
ലോകം എന്നെ നോക്കി പറയുമായിരുന്നു ‘ ശ്രീകാന്ത് നിനക്ക് ഒന്നിനും കഴിയില്ല എന്ന്. ഇന്ന് ഞാൻ തിരികെ പറയുന്നു. എനിക്ക് എന്തും കഴിയുമെന്ന്. അനുകമ്പകാട്ടുക, ജനങ്ങളെ സമ്പന്നരാക്കുക. ആളുകളെ കൂടെക്കൂട്ടി ഏകാന്തത ഒഴിവാക്കുക. നല്ലതു ചെയ്യുക അത് നിങ്ങളിലേയ്ക്ക് തിരിച്ചു വരും'. ശ്രീകാന്ത് ബോല തന്റെ അനുഭവത്തിൽ നിന്നു പറയുന്നതാണിത്.

തെരുവിൽ ബാല്യം, ഇന്നു കോടികളുടെ മുതലാളി!

ഉണ്ണി കൊടുങ്ങല്ലൂര്‍
രേണുക ആരാധ്യ
രേണുക ആരാധ്യ

തെരുവിൽ ബാല്യം, ഇന്നു കോടികളുടെ മുതലാളി!

കുന്നോളം കണ്ടാലേ കുന്നിക്കുരുവോളം കിട്ടൂ എന്നൊരു ചൊല്ലുണ്ട്. അതെ കയ്യെത്തിപ്പിടിക്കാവുന്നതു മാത്രം സ്വപ്നം കണ്ടാൽ എത്തിയാലൊതുങ്ങുന്നതിൽ മാത്രം നിൽക്കും നമ്മുടെ സ്വപ്നങ്ങൾ. പകരം കണ്ണെത്താദൂരം വരെ ആഗ്രഹിക്കണം അതിനായി പരിശ്രമിക്കണം... അപ്പോൾ ജീവിതം നമുക്കു സർവഭാഗ്യങ്ങളും നൽകും. രേണുക ആരാധ്യ എന്ന മനുഷ്യന്റെ ജീവിതകഥയും അത്തരത്തിലൊന്നാണ്. തെരുവിൽ അലഞ്ഞു നടന്നിരുന്ന രേണുക ഇന്ന് മുപ്പതു കോടി ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമല്ലേ..? പക്ഷേ കഷ്ടപ്പാടുകൾ താണ്ടിക്കടന്നു വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച കഥ രേണുക തന്നെ പറയുമ്പോൾ ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ തലകുനിച്ചു പോകും.
തെരുവിൽ അലഞ്ഞ ബാല്യം
കുട്ടിക്കാലത്ത് എല്ലാവരുടെയും ദൗത്യം പഠനം മാത്രമായിരുന്നെങ്കിൽ അമ്പലത്തിലെ പുരോഹിതനായ അച്ഛനൊപ്പം അയൽ ഗ്രാമങ്ങളില്‍ അലഞ്ഞുനടന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കലായിരുന്നു രേണുകയുടെ ഉത്തരവാദിത്തം.
പ്രവാസി കാബ്സ് എന്ന സംരംഭകത്വത്തിന്റെ ഉന്നതിയിൽ ഇരിക്കുമ്പോഴും പഴയ ഓർമകളിലേക്ക് ഒരെത്തിനോട്ടം നടത്തും രേണുക. ബംഗളൂരുവിലെ ഗോപാസാന്ദ്രയിലെ അങ്ങേയറ്റം ദരിദ്ര കുടുംബത്തിലായിരുന്നു രേണുകയുടെ ജനനം. ഒരു സാധാരണ കുട്ടിയിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു രേണുകയുടെ ജീവിതം. കുട്ടിക്കാലത്ത് എല്ലാവരുടെയും ദൗത്യം പഠനം മാത്രമായിരുന്നെങ്കിൽ അമ്പലത്തിലെ പുരോഹിതനായ അച്ഛനൊപ്പം അയൽ ഗ്രാമങ്ങളില്‍ അലഞ്ഞുനടന്ന് ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കലായിരുന്നു രേണുകയുടെ ഉത്തരവാദിത്തം.
ശേഷം അവയെല്ലാം കൂട്ടിവച്ച് ചന്തയിൽ വിൽക്കുകയും അതിൽ നിന്നു കിട്ടുന്ന പണമുപയോഗിച്ച് ആ വീട്ടിലെ ചിലവുകൾ നിവർത്തിച്ചിരുന്നു. ആറാം ക്ലാസ് കഴിഞ്ഞതോടെ മറ്റു വീടുകളിൽ സഹായിയായി രേണുകയെ അവന്റെ അച്ഛൻ വിട്ടു. പത്താംക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചിലവുകൾ രേണുകയുടെ അധ്യാപകരാണ് വഹിച്ചത്, അതിനു പകരമായി അവരുടെ പാത്രങ്ങൾ കഴുകിക്കൊടുക്കുകയും വീടു വൃത്തിയാക്കിക്കൊ‌ടുക്കുകയുമൊക്കെ ചെയ്തു. പക്ഷേ ദാരിദ്ര്യത്തിന്റെ കുത്തൊഴുക്കിൽ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതിരുന്നതു കൊണ്ടുതന്നെ രേണുക പത്താംക്ലാസിൽ തോറ്റു. അതേസമയം തന്നെയായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ മരിക്കുന്നതും. അങ്ങനെ വീടിന്റെ ഉത്തരവാദിത്തം മുഴുവൻ ആ പതിനേഴുവയസ്സുകാരന്റെ ചുമലിലായി.
തൂപ്പുകാരൻ മുതൽ ഡ്രൈവർ വരെ....
പലതരം കമ്പനികളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയുമെല്ലാം കയറിയിറങ്ങിയ വ്യക്തി എന്ന നിലയിൽ പതിയെ ബിസിനസ് എന്ന മോഹം മനസിൽ കയറിത്തു‌ടങ്ങി.
പിന്നീടുള്ള കാലം തൂപ്പുകാരനായും സഹായിയായും സെക്യൂരിറ്റി ഗാർഡായും തെങ്ങു കയറ്റക്കാരനായും തന്നെക്കൊണ്ടു കഴിയുന്ന സർവജോലികളും അദ്ദേഹം ചെയ്തു. പലതരം കമ്പനികളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയുമെല്ലാം കയറിയിറങ്ങിയ വ്യക്തി എന്ന നിലയിൽ പതിയെ ബിസിനസ് എന്ന മോഹം മനസിൽ കയറിത്തു‌ടങ്ങി. ആദ്യമായി സ്യൂട്കേസുകൾക്കും ബാഗുകൾക്കും കവറുകൾ തയാറാക്കുന്ന ബിസിനസ് ആണു തുടങ്ങിയത്. കവറുകൾ തയാറാക്കിക്കഴിഞ്ഞാൽ അവ സൈക്കിളിനു പുറകിൽ വച്ച് നഗരം മുഴുവൻ ചുറ്റി വിൽക്കും. പക്ഷേ ആ ബിസിനസ് വിജയം കണ്ടില്ലെന്നു മാത്രമല്ല അത് അദ്ദേഹത്തിനു വൻനഷ്ടമുണ്ടാക്കുകയും ചെയ്തു.
അത്തരമൊരു സാഹചര്യത്തിൽ സ്വാഭാവികമായും എല്ലാവരും സ്വയം നശിച്ചവൻ എന്നു ചിന്തിച്ചു പിൻതിരിയുകയോ തനിക്കു പറ്റിയ ജോലിയല്ലിതെന്നു തിരിച്ചറിഞ്ഞു മറ്റെന്തെങ്കിലും ഫീൽഡിലേക്കു നീങ്ങുകയോ ആണ് ചെയ്യാറ്. പക്ഷേ രേണുകയെ സംബന്ധിച്ചി‌ടത്തോളം അദ്ദേഹം അവിടെയൊന്നും തോറ്റു പിന്മാറിയില്ല. അടുത്തതായി ഡ്രൈവർ ആകുവാനായിരുന്നു തീരുമാനം. പക്ഷേ ഡ്രൈവിങിൽ കാര്യമായ പരിചയം ഇല്ലെന്നത് അദ്ദേഹത്തെ ആ മേഖലയിൽ നിന്നും പിന്തള്ളി.
ദാരിദ്ര്യത്തിനൊരു ബ്രേക്
ടൂറിസ്റ്റുളെ പ്രീതിപ്പെ‌ടുത്തിയാൽ തനിക്കീ മേഖലയിൽ തിളങ്ങാം എന്നു മനസിലാക്കി പ്രവർത്തിച്ചതോ‌ടെ രേണുക വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടവനായി.
ടാക്സി ഓപ്പറേറ്റർ എന്ന പുത്തൻ കുപ്പായമാണ് രേണുകയുടെ ജീവിതത്തിന് വഴിത്തിരിവായത്. ‌വിനോദ സഞ്ചാരികളെ ഉദ്യമസ്ഥലത്തേക്ക് എത്തിക്കലായിരുന്നു ആ ജോലി. ടൂറിസ്റ്റുളെ പ്രീതിപ്പെ‌ടുത്തിയാൽ തനിക്കീ മേഖലയിൽ തിളങ്ങാം എന്നു മനസിലാക്കി പ്രവർത്തിച്ചതോ‌ടെ രേണുക വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടവനായി. രേണുകയ്ക്ക് താങ്ങായി തയ്യൽക്കാരി കൂടിയായ ഭാര്യയും ഒപ്പം നിന്നതോടെ വരുമാനം മിച്ചം ലഭിക്കാൻ തുടങ്ങി. അങ്ങനെ ഒരിക്കൽ ടിപ്പായി വലിയൊരു തുക തന്നെ രേണുകയുടെ കയ്യിൽ കിട്ടി. അങ്ങനെ ഭാര്യയുടെ പിഎഫ് തുകയും പിന്‍വലിച്ച് ആ തുകയെല്ലാം ചേർത്ത് സിറ്റി സഫാരി എന്ന പേരിലൊരു കമ്പനി ആരംഭിച്ചു. പതിയെ മൂന്നു കാറുകൾ സ്വന്തമാക്കിയതോ‌ടെ പ്രവാസി കാബ്സ് എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു.
പിന്നീടങ്ങോട്ട് രേണുകയുടെ നല്ല കാലമായിരുന്നു. പുതിയ കമ്പനികളും വാഹനങ്ങളും സ്വന്തമാക്കി പ്രവാസി കാബ്സിനെ വിപുലീകരിച്ചു. ബിസിനസിലെ തുടക്കക്കാരൻ എന്ന നിലയ്ക്ക് ഒന്നിലേറെ തവണ പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നെങ്കിലും അവയ്ക്കു മുന്നിലൊന്നും രേണുക പതറിയില്ല. ആമസോൺ ഇന്ത്യയായിരുന്നു തന്റെ ആദ്യ ക്ലയന്റ് എന്നു പറയുന്ന രേണുക തന്റെ വളർച്ചയെ ശക്തിപ്പെടുത്തിയതിനു പിന്നിൽ ആമസോണ്‍ ഇന്ത്യയുടെ പങ്കു ചില്ലറയല്ലെന്നു പറയുന്നു. പിന്നീടു വാൾമാർട്ട്, അകാമായ്, ജനറൽ മോട്ടോർസ് തുടങ്ങിയ ക്ലയന്റുകളെയും ലഭിച്ചു.
സൗഭാഗ്യങ്ങൾക്കിടയിലേക്ക്...
ബിസിനസിലെ തുടക്കക്കാരൻ എന്ന നിലയ്ക്ക് ഒന്നിലേറെ തവണ പല പ്രതിസന്ധികളെയും നേരിടേണ്ടി വന്നെങ്കിലും അവയ്ക്കു മുന്നിലൊന്നും രേണുക പതറിയില്ല.
ഏറ്റവും എടുത്തു പറയേണ്ടത് ഇക്കാലത്തൊന്നും അദ്ദേഹത്തിനു സെയിൽസ്-മാർക്കറ്റിങ് കാര്യങ്ങള്‍ക്കായി ടീം ഇല്ലായിരുന്നുവെന്നതാണ്. അതായത് അത്തരം പ്രവർത്തനങ്ങളെല്ലാം അദ്ദേഹം സ്വന്തമായി ചെയ്തു. ഇംഗ്ലീഷ് ഭാഷ പറയാനറിയാതിരുന്ന രേണുകയ്ക്കു ഇംഗ്ലീഷിൽ ലഭിച്ച പരിജ്ഞാനത്തിന്റെ ക്രെഡിറ്റും അദ്ദേഹം വിനോദ സ‍ഞ്ചാരികൾക്കു നൽകുന്നു. നിരന്തരമായി അവരോട് സമ്പർക്കം പുലർത്തിയിരുന്നത് തന്റെ ഭാഷയെയും വികസിപ്പിച്ചു. ഇന്നു മൂന്നു സ്റ്റാര്‍ട്ടപ്പുകളുടെ ഡയറക്ട‌റായ രേണുക സ്ത്രീശാക്തീകരണ പ്രവർ‍ത്തനങ്ങളിലും മുന്നിലുണ്ട്.
അന്നു തെരുവിലലഞ്ഞ ആ ബാലൻ ഇരുപതു ലക്ഷം വിലമതിക്കുന്ന വാഹനത്തിൽ കുതിച്ചു പായുകയാണിന്ന്. പ്രതിസന്ധികളല്ല, അവയെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നതെന്നു തെളിയിക്കുകയാണ് രേണുകയുടെ ജീവിതം. ഒരു തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന പോലെയാണ് രേണുക ജീവിതത്തെ സമീപിച്ചത് . അതുകൊണ്ടാണ് തോൽവിയൊന്നും അദ്ദേഹത്തെ തളർത്താതിരുന്നതും അമിത സന്തോഷങ്ങളിൽ മതിമറക്കാതിരുന്നതും...
 

അന്ന് തെരുവിൽ ഭിക്ഷയെടുത്തു; ഇന്ന് കേംബ്രിജിൽ!

ഉണ്ണി കൊടുങ്ങല്ലൂര്‍
അഡ്വാൻസ് ഓട്ടോമൊബൈൽ എൻജിനിയറിങ് കോഴ്സ് പൂർത്തിയാക്കിയ ജയവേൽ ഉപരിപഠനത്തിനായി ഇറ്റലിയിലേക്ക് പോവുകയാണ്. ചിത്രത്തിന് കടപ്പാട്- ഫെയ്സ്ബുക്ക്
അഡ്വാൻസ് ഓട്ടോമൊബൈൽ എൻജിനിയറിങ് കോഴ്സ് പൂർത്തിയാക്കിയ ജയവേൽ ഉപരിപഠനത്തിനായി ഇറ്റലിയിലേക്ക് പോവുകയാണ്. ചിത്രത്തിന് കടപ്പാട്- ഫെയ്സ്ബുക്ക്

അന്ന് തെരുവിൽ ഭിക്ഷയെടുത്തു; ഇന്ന് കേംബ്രിജിൽ!

കുപ്പതൊട്ടിയിലെ മാണിക്യം എന്ന പ്രയോഗം അക്ഷരാർഥത്തിൽ അനുയോജ്യമാണ് ജയവേൽ എന്ന ഇരുപത്തിരണ്ടുകാരന്. ചെന്നൈയിലെ തെരുവിൽ നിന്നും ജയവേൽ പറന്നത് കേംബ്രിഡ്ജ് സർവകലാശാലയിലേക്ക്. കേംബിഡ്ജിൽ പഠിക്കാൻ സാധിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമല്ല, എന്നാൽ ജയവേലിന്റെ ജീവിതകഥ കേട്ടാൽ മനസ്സിലാകും ഈ നേട്ടം ആകാശത്തോളം ഉയരമുള്ളതാണെന്ന്.
ചെന്നൈയിലെ തെരുവിൽ ഭിക്ഷാടകനാണ് ജയവേൽ. എൺപതുകളുടെ തുടക്കത്തിലാണ് ജയവേലിന്റെ കുടുംബം കൃഷിയിലെ നഷ്ടത്തെതുടർന്ന് ചെന്നൈയിൽ എത്തുന്നത്. ജയവേൽ ജനിച്ചതും വളർന്നതുമെല്ലാം തെരുവിന്റെ സന്തതിയായിട്ടാണ്. 1999ലാണ് ജയവേലിന്റെ ജീവിതം മാറുന്നത്. ഉമാമുത്തുരാമൻ എന്ന സാമൂഹികപ്രവർത്തക തെരുവിലെ ജീവിതങ്ങളെക്കുറിച്ച് ഡോക്യുമെന്ററി എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ജയവേലിനെ കണ്ടെത്തുന്നത്.
ജയവേലിൽ എന്തോ പ്രത്യേകത തോന്നിയ ഉമ തന്റെ സന്നദ്ധസംഘടനയായ ചാരിറ്റബിൾ ട്രസ്റ്റിലൂടെ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ തയ്യാറായി. തുടക്കത്തിൽ പഠനത്തിന് ജയവേൽ ഒട്ടും തയ്യാറായില്ല. എന്നാൽ ഉമയുടെ നിരന്തരശ്രമത്തിന്റെ ഫലമായി പഠനത്തിൽ താൽപര്യം വന്നു. പഠനമൊരു ഹരമായി. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ ജയവേൽ വിജയിച്ചു. അതിനുശേഷമാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ എൻജിനിയറിങ് പ്രവേശനപരീക്ഷ എഴുതുന്നതും വിജയിക്കുന്നതും.
അഡ്വാൻസ് ഓട്ടോമൊബൈൽ എൻജിനിയറിങ്ങിനാണ് ജയവേലിന് പ്രവേശനം ലഭിച്ചത്. കോഴ്സ് പൂർത്തിയാക്കിയ ജയവേൽ ഓട്ടോമൊബൈൽ എൻജിനിയറിങ്ങിന്റെ തന്നെ ഭാഗമായ Performance Car Enhancement Technology Engineering പഠിക്കാനായി ഇറ്റലിയിലേക്ക് പോവുകയാണ്. ജയവേലിന്റെ പഠനത്തിനായി 17 ലക്ഷം രൂപയാണ് ചെലവായത്. സുമനസ്സുകളുടെ സഹായത്തോടെയാണ്  അത് പ്രാവർത്തികമാക്കിയത്. ഇറ്റലിയിലെ പഠനത്തിന് ഇനിയും എട്ട് ലക്ഷം രൂപയാകും. എത്ര പണം ചെലവായാലും ജയവേലിന്റെ ലക്ഷ്യം പൂർത്തിയാക്കുകയാണ് തങ്ങളുടെ സ്വപ്നമെന്ന് ഉമ അറിയിച്ചു. ജയവേലിന്റെ നേട്ടം സന്നദ്ധസംഘടന ആശ്രയം നൽകുന്ന ഒരുപാട് കുട്ടികൾക്ക് പ്രചോദനമാണ്.