Showing posts with label അഭിമാനം. Show all posts
Showing posts with label അഭിമാനം. Show all posts

Monday, 6 August 2018

തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.

ഉണ്ണി കൊടുങ്ങല്ലൂര്‍

ഉദ്ദേശ്യം1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.

2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങല്‍ നല്‍കുക.

3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.
സവിശേഷതകള്‍

1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.

2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.

3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).

4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.
അര്‍ഹതചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
മേഖലകള്‍

1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)

2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)

3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)

4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
ആനുകൂല്യം

പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്. ഇതിന് പുറമേ കേരളസംസ്ഥാന പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോപ്പറേറ്റീവ് സൊസൈറ്റി എന്നിവരുമായി ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്ക്രീന്‍ ചെയ്ത് പദ്ധതി ആനുകൂല്ല്യത്തിന് പരിഗണിക്കുന്നതായിരിക്കും.

നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും ആയതിനായി താഴെകാണുന്ന [REGISTER] ബട്ടണില്‍ ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: 

1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]

2.പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]

3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]


[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]

Friday, 23 March 2018

2018 നക്ഷത്ര ഫലം

ഉണ്ണി കൊടുങ്ങല്ലൂര്‍


2018 ഏപ്രിൽ 14, 1193 മേടം 1 ശനിയാഴ്ച പകൽ 8 മണി 13 മിനിറ്റിന് മേടസംക്രമം, വിഷുസംക്രമം. ഉത്രട്ടാതി നക്ഷത്രത്തിലും, ത്രയോദശി തിഥിയിലും, സുരഭിക്കരണത്തിലും, മാഹേന്ദ്രനാമ നിത്യയോഗത്തിലും, ശനിയാഴ്ചയും ആയതിനാലും, മാർച്ച് 18നു തുടങ്ങിയ ചൈത്രമാസം ഞായറാഴ്ച ആയതിനാലും, തിരുവാതിര ഞാറ്റുവേല ജൂൺ 22 നു പകൽ ആയതിനാലും, മേടം 1–ാം തിയതി മുതൽ ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ, വാരാധിപന്മാരുടെ സ്ഥിതിഗതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യത്തിൽ വർഷക്കുറവും പിന്നീട് നല്ല മഴയും ലഭിക്കും.
മെയ് 2 മുതൽ കാർമേഘം വർദ്ധിച്ചു തുടങ്ങി, 9 മുതൽ 27 വരെ പല പ്രദേശങ്ങളിലുമായി ചെറിയ തോതിൽ രാത്രിയിൽ മഴയുണ്ടാകും. ഇതു തുടരുമെങ്കിലും ജൂൺ 8 മുതൽ മഴ കുറയും. ജൂൺ 10 മുതൽ 25 വരെ വായുസമ്മർദ്ദത്താൽ കാർമേഘം കുറയും. ശക്തിയായ കാറ്റിനാൽ കാലവർഷക്കെടുതികൾ ഉണ്ടാകും. ജൂൺ 25 മുതൽ ജൂലൈ 4 വരെ ഉചിതമായ കാലവർഷം ലഭിക്കും. കർക്കടകമാസത്തിൽ ആഗസ്റ്റ് 1 വരെ മഴ കുറയും. പിന്നീട് ഭേദപ്പെട്ട മഴയുണ്ടാകും. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ ധാന്യവിളകൾക്കും കിഴങ്ങു വിളകൾക്കും അനുകൂലമാകുംവിധം മഴ ലഭിക്കും. ഒക്ടോബർ 6 മുതൽ 26 വരെ തുലാവർഷം പ്രതീക്ഷിക്കാം. 2019 ജനുവരി 1 മുതൽ 20 വരെ ശക്തിയായ കാറ്റ്, ചെറിയ തോതിൽ അപ്രതീക്ഷിതമായ മഴയെ സൃഷ്ടിക്കും. മാർച്ച് 21 മുതൽ ഏപ്രിൽ 11 വരെ വേനൽമഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം വനപർവ്വതങ്ങളിൽ ലഭിച്ച മഴയെ അപേക്ഷിച്ച് ഈ വർഷം കുറവ് ഉണ്ടാകുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിലും വിതരണത്തിലും വിൽപനയിലും വളരെ നിയന്ത്രണവും നിബന്ധനകളും വേണ്ടിവരും. വൃക്ഷങ്ങളുടെ ദേവത ശുക്രനായതിനാലും, സസ്യങ്ങളുടെ ദേവത ചന്ദ്രനായതിനാലും കാർഷിക മേഖലകൾക്ക് അനുകൂലമായ കാലാവസ്ഥയും, ഗവൺമെന്റ് സഹായങ്ങളും ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങൾ കാർഷികമേഖലകളിൽ പ്രവേശിക്കുന്നതുവഴി പലമേഖലകളിലും സ്വയംപര്യാപ്തത കൈവരും.
വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ നിന്നുമുണ്ടാകും. അനുബന്ധമായി ഭാരതീയ ശാസ്ത്ര– വൈജ്ഞാനിക മേഖലകൾ സമന്വയിപ്പിക്കുവാനും സാധ്യതയുണ്ട്.
മണ്ഡലം, വരുണമണ്ഡലമാകയാല്‍ ‘ലോകാഭിവൃദ്ധി’ എന്ന പദം കൊണ്ടു പൊതുവെയുള്ള മാന്ദ്യമായ അവസ്ഥയെ അതിജീവിക്കും. സാമ്പത്തികമാന്ദ്യം തരണം ചെയ്ത് ക്രമാനുഗതമായ പുരോഗതി എല്ലാ മേഖലകളിലും വന്നുചേരും. സാമ്പത്തിക നിയമവ്യവസ്ഥകളിൽ ചില ഇളവുകളും ഉണ്ടാകും. നീതിയുക്തവും, ജനഹിതവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനാൽ ഭരണകർത്താക്കളിലുള്ള അതൃപ്തി കുറയും.
‘പശുനാശം’ എന്നു പലവിധത്തിലും സൂചന ലഭിക്കുന്നതിനാൽ പാലിനും പാലുൽപന്നങ്ങൾക്കും കുറവുണ്ടാകും.
ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദിക്കിൽ പല പ്രകാരത്തിലും അപകടങ്ങൾ, കാറ്റ്, ഭൂമികുലുക്കം, പകർച്ചവ്യാധി തുടങ്ങിയവ നാശനഷ്ടങ്ങൾക്കു വഴിയൊരുക്കും.
അപ്രതീക്ഷിതമായി സമീപരാഷ്ട്രത്തിൽ നിന്നുമുള്ള ആക്രമണത്തിൽ ജീവഹാനിയും പ്രതീക്ഷിക്കാം. ഒരു മുതിർന്ന നേതാവിന് അകാലവിയോഗം ഉണ്ടാകും.
പദാർത്ഥങ്ങൾക്ക് മെയ് 15 മുതൽ ഒരു മാസവും സെപ്റ്റംബർ 17 മുതൽ ഒരു മാസവും വില അധികവും, ജൂൺ 16 മുതൽ രണ്ടുമാസവും നവംബർ 17 മുതൽ രണ്ടുമാസവും, 2019 ഫെബ്രുവരി 12 മുതൽ രണ്ടുമാസവും വിലക്കുറവും, മറ്റു മാസങ്ങളിൽ സമനിലയിലുമായിരിക്കും.
നക്ഷത്രവശാലുള്ള ഫലങ്ങൾ
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധിക്കും. സൗഖ്യവും സമാധാനവും സ്വസ്ഥതയും ആരോഗ്യവും സർവ്വാർത്ഥ ലാഭവും ഫലമാകുന്നു. പുണർതം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് ദേഹാസ്വാസ്ഥ്യങ്ങള്‍, വാഹനാപകടം, കുടുംബകലഹം, പണനഷ്ടം, ദാമ്പത്യസുഖക്കുറവ്, മാനഹാനി, തൊഴിൽതടസ്സങ്ങൾ തുടങ്ങിയവയാണ് ഫലങ്ങൾ. മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പ്രതാപവും ആഗ്രഹസാഫല്യവും ഐശ്വര്യവും വിശേഷസ്ഥാനമാനങ്ങളും സൗഭാഗ്യവും സൽകീർത്തിയും സമ്പൽസമൃദ്ധിയും ദാമ്പത്യസൗഖ്യവും ഫലമാകുന്നു. വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർക്ക് അപകടങ്ങൾ, അഭീഷ്ടകാര്യ പ്രതിബന്ധങ്ങൾ, പകർച്ചവ്യാധി, തൊഴിൽക്ഷയം, ഉത്സാഹക്കുറവ്, ശത്രുഭീതി, അണ്വായുധഭീതി തുടങ്ങിയവ ഉണ്ടാകും. മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നക്ഷത്രക്കാർക്ക് രാജബഹുമാനപ്രീതിയും സൽകീർത്തിയും കുടുംബസൗഖ്യവും വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയും സർവ്വാഭീഷ്ടലാഭവും ഫലമാകുന്നു. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് പലവിധത്തിലും മാർഗ്ഗതടസ്സങ്ങളും ദേഹാരിഷ്ടതകളും ധനദ്രവ്യങ്ങൾക്ക് ക്ഷയവും, മനസ്സമാധാനക്കുറവും ഫലമാകുന്നു.
അശ്വതി, ഭരണി, കാർത്തിക, തിരുവാതിര, പൂയ്യം, ആയില്യം, മകം, പൂരം, ചിത്തിര, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, തിരുവോണം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആരോഗ്യം തൃപ്തികരമായിരിക്കും. നിസ്സാരചികിത്സകളാൽ രോഗശമനമുണ്ടാകും. മകയിരം, പുണർതം, അത്തം, ചോതി, ഉത്രാടം, അവിട്ടം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യം കുറയും. പല പ്രകാരത്തിലും രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. രോഹിണി, ഉത്രം, പൂരാടം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യവും അനാരോഗ്യവും തുല്യമായിരിക്കും. ഭരണി, മകയിരം, പുണർതം, മകം, അത്തം, ചോതി, തൃക്കേട്ട, ഉത്രാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ധനവിഭവദ്രവ്യങ്ങൾ വന്നുചേരും. അശ്വതി, കാർത്തിക, തിരുവാതിര, ആയില്യം, പൂരം, ചിത്തിര, അനിഴം, മൂലം, തിരുവോണം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് അവിചാരിത ചെലവു വര്‍ദ്ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധയും നിയന്ത്രണവും സൂക്ഷ്മതയും വേണം. രോഹിണി, പൂയ്യം, ഉത്രം, വിശാഖം, പൂരാടം, ചതയം എന്നീ നക്ഷത്രക്കാർക്ക് വരവും ചെലവും തുല്യമായിരിക്കും.

Wednesday, 25 October 2017

ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ സൂക്ഷിക്കേണ്ട

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയ്യില്‍ സൂക്ഷിക്കേണ്ട

അറിയുമോ, ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ സൂക്ഷിക്കേണ്ട..! ട്രാഫിക് ചെക്കിംഗുകളില്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജിലോക്കര്‍ ആപ്പിലെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതും ആപ്പിന്റെ ജനകീയമുഖമാണ്.
ഇന്ത്യന്‍ റോഡുകളില്‍ പൊലീസ് ചെക്കിംഗുകള്‍ സ്ഥിരം പ്രതിഭാസമാണ്. എപ്പോള്‍ വേണമെങ്കിലും, എവിടെ വേണെമെങ്കിലും പൊലീസ് ചെക്കിംഗുകളെ പ്രതീക്ഷിക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹെല്‍മറ്റും മറ്റ് റോഡ് നിയമങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ്, ആര്‍സി ബുക്ക് എന്നിങ്ങനെ നീളുന്ന നീണ്ട പരിശോധനാ ചടങ്ങുകളിലാണ് പലപ്പോഴും ടൂവീലര്‍ യാത്രികര്‍ പെട്ടുപോകുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ എടുക്കാന്‍ വിട്ട് പോകുന്ന ടൂവീലര്‍ യാത്രികരും ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരും തമ്മിലുള്ള വാഗ്വാദങ്ങള്‍ ഇന്ന് പതിവ് കാഴ്ചകളാണ്. തിരക്കുള്ള ജീവിതത്തില്‍ മറവികള്‍ സാധാരണമാണ്. അത് ഇപ്പോള്‍ ഹെല്‍മറ്റ് മുതല്‍ വാഹനത്തിന്റെ രേഖകള്‍ വരെ മറന്ന് വെയ്ക്കാം. എന്നാല്‍ നിയമ മുഖത്ത് വാഹനത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തത് നിയമലംഘനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.
എന്നാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം, ഡിജിലോക്കര്‍ എന്ന ആപ്പിലൂടെ കേന്ദ്രസര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഡിജിലോക്കര്‍ എന്ന ആപ്പില്‍ നിങ്ങള്‍ക്ക് അതത് രേഖകള്‍ സൂക്ഷിക്കാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കര്‍ ആപ്പ് പുറത്തിറങ്ങിയിട്ട് കാലം കുറച്ചായെങ്കിലും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും വിഷയത്തില്‍ ഇപ്പോഴും അജ്ഞരാണ്.
ട്രാഫിക് ചെക്കിംഗുകളില്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജിലോക്കര്‍ ആപ്പിലെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നതും ആപ്പിന്റെ ജനകീയ മുഖമാണ്. അതേസമയം, ഇന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇതേ ഡിജിലോക്കര്‍ ആപ്പിന്റെ പിന്തുണയുണ്ടാകും.
സംസ്ഥാനങ്ങള്‍ അനുവദിച്ചിട്ടുള്ള ലൈസന്‍സ്-രേഖകളുടെ പകര്‍പ്പ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ദേശീയ രജിസ്റ്ററില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.
എന്താണ് ഡിജിലോക്കര്‍
ഔദ്യോഗിക രേഖകളെ ക്ലൗഡ് സ്‌റ്റോറേജ് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍വീസാണ് ഡിജിലോക്കര്‍. 2015 ലാണ് ഡിജിലോക്കർ സേവനം കേന്ദ്രസർക്കാർ ആദ്യമായി അവതരിപ്പിച്ചത്. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള രേഖകളെയും ഡിജിലോക്കറില്‍ സൂക്ഷിക്കാവുന്നതാണ്. അതിനാല്‍ ഇനി വാഹനവുമായി പുറത്തിറങ്ങുമ്പോഴൊക്കെ രേഖകള്‍ ഓര്‍ത്ത് കൈവശം സൂക്ഷിക്കേണ്ട ആവശ്യമില്ല.


ഒരു ജിബി സ്‌റ്റോറേജാണ് ഡിജിലോക്കര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ രേഖകള്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന ഉടമസ്ഥാവകാശ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഡിജിറ്റലായി സൂക്ഷിക്കാം. എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഡിജിലോക്കര്‍.2016 സെപ്തംബര്‍ 7 നാണ് ഡിജിലോക്കര്‍ സേവനത്തിലേക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ്-വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തെ ഉള്‍പ്പെടുത്തിയത്.
വിമാനയാത്രികര്‍ക്കും ഡിജിലോക്കര്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അവതരണ വേളയില്‍ അന്ന് വ്യക്തമാക്കിയിരുന്നു.
മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ 19 കോടി വാഹന ഡിജിറ്റല്‍ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും, 10 കോടി ഡ്രൈവിംഗ് ലൈസന്‍സുകളുമാണ് ഡിജിലോക്കര്‍ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ ഉടനീളമുള്ള റോഡ് ഗതാഗത അതോറിറ്റി ഓഫീസുകളിൽ നിന്നുമുള്ള ഡാറ്റയാണ് ഇതുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്.
എങ്ങനെ ഡിജിലോക്കറില്‍ അംഗത്വം നേടാം
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡിജിലോക്കര്‍ ആപ്പിനെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഫോണ്‍ നമ്പറുമായി ഡിജിലോക്കര്‍ ആപ്പിനെ ബന്ധപ്പെടുത്തുക. നിലവില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാത്രമാണ് ഡിജിലോക്കര്‍ ലഭ്യമായിട്ടുള്ളത്
ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം, Issued Document സെക്ഷന്‍ തെരഞ്ഞെടുക്കുക.
UIAI മുഖേന അനുവദിച്ചിട്ടുള്ള ആധാര്‍ കാര്‍ഡ് നമ്പറിലൂടെയാണ് ഡിജിലോക്കര്‍ ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കുന്നത്.
വിവിധ രേഖകള്‍ ഒരിടത്ത് തന്നെ സൂക്ഷിക്കുക എന്നതാണ് ഡിജിലോക്കര്‍ കൊണ്ട് സാധ്യമാകുന്നത്.
നിങ്ങളുടെ മൊബൈലിലുള്ള ആപ്പ് അക്ടിവേറ്റായാല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാൻ സാധിക്കും. ആവശ്യം വരുന്ന പക്ഷം പൊലീസ് ചെക്കിംഗില്‍ മൊബൈല്‍ ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്ന ഡിജിലോക്കര്‍ ആപ്പ് കാണിച്ചാല്‍ മതിയാകും.
ഡിജിലോക്കര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ വാഹന നിയമം ലംഘിക്കുന്നവരെ പൊലീസിന് എളുപ്പത്തില്‍ കണ്ടുപിടിക്കാനും സാധിക്കും. സിഗ്‌നലുകള്‍ തെറ്റിക്കുക, ഓവര്‍ സ്പീഡ്, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും ഈ ആപ്പിലൂടെ തന്നെ അപ്ഡേറ്റ് ചെയ്യപ്പെടും.
പൊതുജന അറിവിലേക്കായി ഈ അറിവ് ഷെയർ ചെയ്ത് എല്ലാ സുഹൃത്തുക്കളിലും എത്തിക്കൂ.

Friday, 15 September 2017

ഗു രു സ‌്മൃ തി യു ടെ പു ണ്യ വും വി ശു ദ്ധി യും

ഉണ്ണി കൊടുങ്ങല്ലൂര്‍◗
സ്വാ മി വി ശു ദ്ധാ ന ന്ദ
ഇ ന്ന് ഭ ഗ വാ ൻ ശ്രീ നാ രാ യ ണ ഗു
രു ദേ വ ന്റെ 163 -ാ മ ത് തി രു ജ യ
ന്തി ദി ന മാ ണ് . ഗു രു ദേ വ സ്മൃ തി യു ടെ പു
ണ്യ വും വി ശു ദ്ധി യും നു കർ ന്ന് ധ ന്യ രാ
യി ത്തീ രു ന്ന ശ്രീ നാ രാ യ ണീയ സ മൂ ഹ
ത്തി ന് ഗു രു ജ യ ന്തി ദി നം പൂർ ണ മാ യ�ൊ
രു സ മർ പ്പ ണ ത്തി ന്റെ ദി ന മാ ണ്. സ മർ
പ്പ ണം പൂർ ണ മാ കു മ്പോ ഴാ ണ് അ ത് ന ിർ
വൃ തി ദാ യ ക മാ യി ത്തീ രു ന്ന ത് .
ഭാ ര ത ത്തി ന്റെ ആ ദ്ധ്യാ ത്മി ക പാ ര
മ്പ ര്യ ത്തി ന്റെ മ ഹ ത്വ മെ ന്നു പ റ യു ന്ന തു
ത ന്നെ സ മർ പ്പ ണ ത്തി ന്റെ വി ശു ദ്ധി യാ
ണ്. സ മർ പ്പ ണംക�ൊ ണ്ടാ ണ് ഒ രാൾ വി
ശു ദ്ധ നും മ ഹാ ത്മ നു മാ യി ത്തീ രു ന്ന ത് .
ല�ോ ക ഗു രു ക്ക ന്മാ രു ടെ ജീ വി ത വ ും ദർ
ശ ന വ ും സ ന്ദേ ശ ങ്ങ ള ും അ പ ഗ്ര ഥി ച്ചാ ൽ
അ വ രെ ല്ലാം ത ന്നെ സ മർ പ്പ ണ ത്തി ന്റെ
പൂർ ണ ത യിൽ വി രാ ജി ച്ചി രു ന്ന വ രാ
ണെ ന്ന്ബ 􀂫ോ ദ്ധ്യപ്പെടും.
ഭ ഗ വാൻ ബു ദ്ധൻ അ ഹിം സാ ധർ മ്മ
ത്തി നു വേ ണ്ടി സ്വ ജീ വി തം സ മർ പ്പി ച്ച പു ണ്യാ ത്മാ വാ യി രു ന്നു. ബു ദ്ധ ന്റെ കാ
ല ത്ത് ഹിംസ അ ത്ര മാ ത്രം ശ ക്ത മാ യി
രു ന്നു. അ തി നാ ലാ ണ് ബു ദ്ധൻ അ ഹിം
സാ ധർ മ്മ ത്തി ന് മു ഖ്യത ക ല്പി ക്കു ക യു
ണ്ടാ യ ത് . എ ന്നാ ൽ ബു ദ്ധ മ ത ത്തി ന്റെ
സർ വസ്വീ കാ ര്യ ത യെ ഒ രു പ റ്റം ബ്രാ ഹ്മ
ണ പു ര�ോ ഹി ത ന്മാ ർ നാ സ്തി ക മെ ന്ന് പ റ
ഞ്ഞും പ്ര ച രി പ്പി ച്ചും ആ ക്ഷേ പി ച്ചും പിൽ
ക്കാ ല ത്ത്ക്ഷ യി പ്പി ച്ചു ക ള ഞ്ഞു. ഈ നാ
സ്തി ക വാ ദ ത്തെന ി രാ ക രി ച്ചി രു ന്ന ഗു രു
ദേ വൻ ബു ദ്ധ ധർ മ്മ ത്തി ലെ പ ഞ്ച ശു ദ്ധി
യെ പൂർ ണ മാ യും ഉൾ ക്കൊ ള്ളു ക യും അ
വ യെ കാ ല ത്തി ന�ൊ ത്ത്ന ിർ വ ചി ക്കു
ക യും ച െ യ്തി ട്ടു ണ്ട്. ക്രി സ്തു വി ന്റെ കാ ല മാ
യ പ്പോ ൾ പാ പ കർ മ്മ ങ്ങൾ വർ ദ്ധി ക്കു
ക യും ശ രി യായ ദൈ വ വി ശ്വാ സം മ റ യ
പ്പെ ടു ക യും ഉ ണ്ടാ യി. വി ശ്വാ സ ത്തി ന്റെ
പേ രിൽ ജ ന ങ്ങ ളെ ചൂ ഷ ണം ച െ യ്തു വ
ന്ന പു ര�ോ ഹി ത വർ ഗ ത്തി നെ തി രെന ി
ല ക�ൊ ണ്ടയേ ശു ദേ വൻ ദൈ വ നീ തി
ക്കു വേ ണ്ടി സ്വ ജീ വി തം സ മർ പ്പി ച്ച പു
ണ്യ പു രു ഷ നാ യി രു ന്നു. അ ങ്ങ നെ മ നു
ഷ്യ രു ടെ പാ പ മ�ോ ച ന ത്തി നാ യി മ ഹാ
ത്യാ ഗംംച െ യ്ത ക്രി സ്തു വി നെ ക്ഷ മ യു ടെ മൂർ ത്തി യാ യി ട്ടാ ണ് ഗു രു ദേ വൻ അ നു ക
മ്പാ ദ ശ ക ത്തിൽ വി ശേ ഷി പ്പി ച്ചി ട്ടു ള്ള ത് .
മു ഹ മ്മ ദ്‌​ന ബ ി യു ടെ കാ ല ഘ ട്ടം അ
ന്ധ വി ശ്വാ സ ങ്ങ ളു ടെ യ ും അ നാ ചാ ര
ങ്ങ ളു ടെ യ ും ബ ഹു ലത ന ി റ ഞ്ഞ താ യി
രു ന്നു. അ തിൽ പ്പെ ട്ട് മ നു ഷ്യർ ത മ്മി ലു
ള്ള സ്‌​നേ ഹ വും സാ ഹ�ോ ദ ര്യ വും പാ
ടേ ത കർ ന്നി രു ന്നു. അ തി നാ ൽ സ്‌​നേ
ഹ ത്തി നും സാ ഹ�ോ ദ ര്യ ത്തി നു മാ യി
ന ബി സ്വ ജീ വി തം സ മർ പ്പി ച്ചു. ഇ ങ്ങ
നെ മ നു ഷ്യ രാ ശി യെ വി ശ്വാ സ ത്തി
ലേ ക്കും വി മ�ോ ച ന ത്തി ലേ ക്കും ധർ
മ്മ ത്തി ലേ ക്കും സ്‌​നേ ഹ ത്തി ലേ ക്കും സാ ഹ�ോ ദ ര്യ ത്തി ലേ ക്കുംന യി ക്കു
വാൻ നേ രാം വ ഴി കൾ തു റ ന്നി ട്ട ആ ഗു
രു ക്ക ന്മാ ർ ക്കു ശേ ഷംല�ോ ക ക്ഷേ മ ത്തി
നാ യി 20 -ാം നൂ റ്റാ ണ്ടിൽ മ നു ഷ്യാ കാ രം
പൂ ണ്ട വ ത രി ച്ച പു ണ്യ പു രു ഷ നാ യി രു
ന്നു ശ്രീ നാ രാ യ ണ ഗു രു ദേ വൻ.
ഗു രു ദേ വ ന്റെ കാ ലം മ നു
ഷ്യ ത്വം തീർ ത്തും മ റ യ
പ്പെ ട്ടു പ�ോ യി രു ന്ന ഒ
രു കാ ല ഘ ട്ട മാ യി രു
ന്നു. ജാ തി യു ടെ യും മ
ത ത്തി ന്റെ യ ും ദൈ വ
ത്തി ന്റെ യും വി ശ്വാ സ
ത്തി ന്റെ യും പേ രിൽ ക ല ഹി ക്കു ന്ന മ നു
ഷ്യ രെ യാ ണ് ഗു രു ത നി ക്കു ചു റ്റി ലും ക
ണ്ട ത്. ഇ ങ്ങ നെ മ നു ഷ്യർ ത മ്മിൽ ഭി ന്നി
ക്കു ന്ന തി നും അ വ രെ ഭി ന്നി പ്പി ക്കു ന്ന തി
നും അ തി ലൂ ടെ അ ധി കാ ര ത്തി ന്റെ യ ും
ആ ധി പ ത്യ ത്തി ന്റെ യും ശ ക്തി യും വ്യാ
പ്തി യും വർ ദ്ധി പ്പി ക്കു ന്ന തി നും വേ ണ്ട തെ
ല്ലാം ആ സൂ ത്ര ണംച െ യ്യു ന്ന വ രെ യും ഗു
രു ത നി ക്ക് ചു റ്റും ക ണ്ടു. ഈ വി ധം പ ര
നു പ രം താ പ മേ കു ന്ന വ രു ടെല�ോ ക ത്ത് സ മ്പൂർ ണ മാ യ മ നു ഷ്യ ത്വ ത്തി ന്റെ പു ന
ര വ ത ര ണ ത്തി നാ യി ട്ടാ ണ് ഗു രു ദേ വൻ
ത ന്റെ ആ യു സ് സ മർ പ്പി ച്ച ത്. എ ന്നാൽ
ആ ര�ോ ട ും എ തി രി ടു ക യ�ോ ഏ റ്റു മു ട്ടു ക
യ�ോച െ യ്യു ന്ന ശൈ ലി ഗു രു വി നു ണ്ടാ യി
രു ന്നി ല്ല. എ ല്ലാ വ രെ യ ും ഒ ന്നി പ്പി ക്കു ന്ന
ത ും എ ല്ലാ വ ര ും ഒ ന്നി ക്കു ന്ന തു മാ യ മ നു
ഷ ത്വ ത്തെതെ ളി ക്കു ന്ന തി നു ള്ള സർ വ്വ
സ മ്മ ത മാ യ�ൊ രു ത ത്ത്വ ശാ സ്ത്രം ഗു രു ദേ
വൻ അ വ ത രി പ്പി ക്കു ക യാ ണു ണ്ടാ യ ത് .
ആ ത ത്ത്വ ശാ സ്ത്ര ത്തി ന്റെ ഉ ള്ള ട ക്ക ങ്ങ
ളെ പ്ര കാ ശി പ്പി ക്കു ന്ന സ ന്ദേ ശ ങ്ങ ളാ ണ്
'ഒ രു ജാ തി ഒ രു മ തം ഒ രു ദൈ വം മ നു ഷ്യ
ന്", 'മ ത മേ താ യാ ലും മ നു ഷ്യ ൻ ന ന്നാ
യാൽ മ തി", 'വി ശ്വാ സ ത്തി ന്റെ പേ രിൽ
പ�ൊ രു തു ന്ന ത് ബു ദ്ധി യു ള്ള വ രു ടെല ക്ഷ
ണ മ ല്ല" തു ട ങ്ങി യ വ യെ ല്ലാം ത ന്നെ .
വാ ക്കും വി ചാ ര വും പ്ര വർ ത്തി യും വി
ശ്വാ സ വ ും ധർ മ്മ വ ും അ ഞ്ചി ത ളു ക ളു ള്ള
ഒ രു പു ഷ്പം പ�ോ ലെ വി രി ഞ്ഞ് മ നു ഷ്യ ത്വ
ത്തി ന്റെ സു ഗ ന്ധം പ ര ത്തി പ രി ശ�ോ ഭി
ച്ചി രു ന്ന ഒ രു ജീ വി ത മാ യി രു ന്നു ഗു രു വി
ന്റേ ത്. അ തു ക�ൊ ണ്ടാ ണ് ആ മ ഹി ത ജീ
വി ത ം സ മ സ്ത മ നു ഷ്യർ ക്കുംവേ ണ്ടി യു
ള്ള താ യി ത്തീർ ന്ന ത് . ഒ രാ ള�ോ ട ും അ വ ര
വർ ക്കു വേ ണ്ടി മാ ത്ര മാ യി സം ഭാ ഷ ണം
ചെ യ്യു ക യെ ന്ന ത് ഗു രു ക്ക ന്മാ രു ടെ രീ തി
യാ യി രു ന്നി ല്ല. എ ല്ലാ വർ ക്കുംവേ ണ്ടി യു
ള്ള ത് അ ടു ത്തു വ രു ന്ന ഓ ര�ോ രു ത്ത ര�ോ
ട ും സാ ന്ദ ർ ഭി ക മാ യി പ റ യു ക അ താ യി
രു ന്നു ഗു രു വി ന്റെ യും രീ തി. ഇ ങ്ങ നെ ഒ
രാ ളി ലൂ ടെ എ ല്ലാ വ ര�ോ ട ും സം വ ദി ച്ചി രു
ന്ന, ഒ രു കാ ഴ്ച യി ലൂ ടെ സ മ സ്ത ഭു വ ന ങ്ങ
ളെ യ ും അ നു ഭ വി ച്ചി രു ന്ന , ഗു രു വി ന്റെ ത
ത്ത്വ ചി ന്ത യ ും ത ത്ത്വ ശാ സ്ത്ര വ ും ഏ തു കാ
ല ത്തെ മ നു ഷ്യ ന്റെ യും ജീ വി ത ത്തെ പ്ര
കാ ശി പ്പി ക്കു ന്ന ശാ സ്ത്ര വ ും ദർ ശ ന വു മാ
ണ്. ശാ സ്ത്ര വും ദർ ശ ന വും ര ണ്ട ല്ലാ താ കു
ന്ന ഒ ര പൂർ വ സ മ ന്വ യ ത്തി ന്റെ ത ത്ത്വ
ശാ സ്ത്ര മാ യ തു ക�ൊ ണ്ടാ ണ് അ ത് സാ ർ
വ കാ ലി ക വ ും സാ ർ വദേ ശീ
യ വു മാ യി ല�ോ ക സം ഗ്ര ഹാ ർ
ത്ഥംന ി ല ക�ൊ ള്ളു ന്ന ത് . ഗു രു
ദർ ശ ന ത്തി ന്റെ അ മേ യ മായ
ഈ മ ഹി മ യെ അ റി യാ തെ ഗു
രു വി നെ സ മീ പി ക്കു ന്ന വ ര ും
കാ ണു ന്ന വ ര ും പ റ യു ന്ന വ ര ും ന ിർ
വ ചി ക്കു ന്ന വ ര ും ഇ ന്ന് കൂ ട ി വ രി ക
യാ ണ്.
ഗു രു ദേ വൻ ജാ തി ഭേ ദ വ ും മ ത
ദ്വേ ഷ വു മി ല്ലാ ത്ത ഒ രു ഏ ക ല�ോ
ക ത്തെ സം സ്ഥാ പ നം ​​ചെ യ്യു
വാ നാ ണ് ആ ഗ്ര ഹി ച്ച ത് . അ തി
നു വേ ണ്ടി യു ള്ള ബാ ഹ്യ വും ആ
ഭ്യ ന്ത ര വു മാ യ ഒ രു ക്കം ജ ന ങ്ങ ളി
ലും സ മൂ ഹ ത്തി ലും വ രു ത്തു ന്ന തി
നാ യി ട്ടാ ണ് ക് ഷേ ത്ര പ്ര തി ഷ്ഠ കൾ
ന ട ത്തി യ ത ും ന വ�ോ ത്ഥാന യ ജ്ഞ
ങ്ങൾ ആ വി ഷ്‌​ക രി ച്ച തും ദാർ ശ നിക
പ്ര ബ􀂫ോ ധ നാ ത്മ ക കൃ തി കൾ ര
ചി ച്ചു ന ൽ കി യ ത്. എ ന്നാൽ
ക്ഷേ ത്ര ങ്ങൾ പി ന്നീ ട് ജാ
തി യെ അ ധി ക മാ ക്കു
ന്ന താ യി ഗു രു ദേ വ
നുബ 􀂫ോദ്ധ്യപ്പെ ട്ടു.
അ പ്പോ ഴാ ണ് പ്ര
ധാ ന ദേ വാ ല യം വി ദ്യാ ല യ മാ ക ണ
മെ ന്ന് തൃ പ്പാ ദ ങ്ങൾ ഉ പ ദേ ശി ച്ച ത് .
ഇ ന്ന് പ ല ക് ഷേ ത്ര ങ്ങ ളും ജാ തി യെ
യും പ�ൊ യ്‌​പ്പോയ അ നാ ചാ ര ങ്ങ ളെ യും
തി രി ച്ചു ക�ൊ ണ്ടു വ രു ന്ന തി നും ശ ക്തി
പ്പെ ടു ത്തു ന്ന തി നും പ ല വി ധ ത്തി ലു ള്ള
ത ന്ത്ര ങ്ങ ള ും ഉ പ ജാ പ ങ്ങ ള ും ന ട ത്തി വ
രു ന്നു വെ ന്ന ത് ഖേ ദ ക ര മാ ണ്. ഈ അ
ടു ത്ത നാ ളിൽ മാ വേ ലി ക്ക ര യി ലെ ച െ
ട്ടി കു ള ങ്ങര ക് ഷേ ത്ര ത്തിൽ ബ്രാ ഹ്മ ണ പൂ
ജാ പാ ര മ്പ ര്യ മാ ണു ള്ള തെ ന്ന വാ ദ മു യർ
ത്തി തി രു വി താം കൂർ ദേ വ സ്വം ​​ബ􀂫ോർ
ഡ് ന ി യ മി ച്ച അ ബ്രാ ഹ്മ ണ നാ യ ശാ ന്തി
യു ടെന ി യ മ നം മ ര വി പ്പി ച്ച ത ും പൂ ജാ വ
കാ ശ വ ും താ ന്ത്രി കാ വ കാ ശ വ ും സ വർ
ണ്ണ രിൽ ത ന്നെകേ ന്ദ്രീ ക രി പ്പി ക്കാ നു ള്ള
ഗൂ ഢ നീ ക്കംവെ ളി ച്ച ത്താ യ ത ും ആ ധു
നി ക കേ ര ള ത്തി ന്റെ മു ഖ ത്തി നേ റ്റ ക ന
ത്ത പ്ര ഹ ര മാ ണ് . ഒ രു ഇ ട തു പ ക്ഷ സർ
ക്കാർ കേ ര ള ത്തെന യി ക്കു മ്പോൾ ത
ന്നെ പു ര�ോ ഗ മ നാ ദർ ശ ത്തി നു മേ ൽ സ
വർ ണാ ധി പ ത്യ ത്തി ന്റെ മേ ൽ ക്കോ യ്മ
പു നഃസ്ഥാ പി ക്കാ നു ള്ള ന ീ ക്കം അ തീ വ
ഗൗ ര വ മാ യേ കാ ണാ നാ വു. ഗു രു വി ന്റെ
സാ മൂ ഹ്യ ന വ�ോ ത്ഥാ ന ത്തെ പി ന്നോ ട്ട
ടി ക്കു ന്ന ഇ ത്ത രംമ് ലേ ച്ഛ ന ീ ക്ക ങ്ങ ളെകേ
ര ള ത്തി ന്റെ മ ണ്ണിൽ ന ി ന്നും തു ട ച്ചു നീ ക്കു
ക ത ന്നെവേ ണം. ഗു രു വി നെ ത മ സ്‌​ക
രി ക്കു ന്ന വ ര ും ഭ ജ ന ത്തെ ഭാ ര മാ ക്കു ന്ന
വ രും ധ്യാ ന ത്തെമ്ലാ ന മാ ക്കു ന്ന വ രും
ശാ ന്തി യെ ഭ്രാ ന്ത മാ ക്കു ന്ന വ രു മാ ണ് ഇ
ത്ത രംന ീ ക്ക ങ്ങൾ ക്ക് ക രു ത്തു പ ക രു
ന്ന ത്. ഗു രു വി നെ ഇ ന്ന രീ തി യി ലെ വി
ളി ക്കാ വു എ ന്നു വ രെ ഇ പ്പോൾ പ റ ഞ്ഞു
വ ച്ചി രി ക്കു ന്നു. ഇ ങ്ങ നെ യെ ല്ലാം ഗു രു
വി നെ ന ി ന്ദി ക്കു ന്ന വ രു ടെ യ ും ന ിർ വ ചി
ക്കു ന്ന വ രു ടെ യ ും ഇ ട യി ലാ ണ് ശു ദ്ധ ന്മാ
രാ യ ശ്രീ നാ രാ യ ണ ഭ ക്ത ന്മാ ർ അ ക പ്പെ
ട്ടി രി ക്കു ന്ന ത് .
ന മ്മു ടെ ജീ വി ത ത്തെ പ്ര കാ ശി പ്പി ച്ച ഗു രു സ്വ രൂ പ ത്തി നു മു ന്നിൽ കു റ ച്ചു നേ ര
മെ ങ്കി ലും ധ്യാ ന ലീ ന നാ യി രി ക്കു വാ ൻ
ന മു ക്കു ക ഴ ി യ ണം . ഗു രു വ ച ന ങ്ങൾ ക�ൊ
ണ്ട് ഹൃ ദ യ ത്തെ വി ശു ദ്ധ മാ ക്കു വാ നും ഗു
രു കൃ തി കൾ ക�ൊ ണ്ട്ബ 􀂫ോ ധ ത്തെതെ ളി
ക്കു വാ നും ഗു രു ധർ മ്മം ക�ൊ ണ്ട് സ ദാ ചാ
ര നി ഷ്ഠ നാ കു വാ നും ന മു ക്കു ക ഴ ി യ ണം .
അ ങ്ങ നെ ഗു രു സ്മൃ തി യു ടെ ധ ന്യ ത യിൽ
വാ ക്കും വി ചാ ര വും പ്ര വർ ത്തി യും ശു ദ്ധ
മാ യി ക്ക ഴി ഞ്ഞാൽ ശാ ന്തി യും ശ്രേ യും
വ ന്നു ക�ൊ ള്ളും. ഗു രു ദേ വ ന്റെ ജ യ ന്തി ദി
നം ഒ രു പൂർ ണ സ മർ പ്പ ണ ത്തി നു ള്ള അ
വ സ ര മാ യി ത്തീ ര ട്ടെ യെ ന്നു പ്രാ ർ ത്ഥി
ക്കു ന്നു.
( ശ്രീ നാ രാ യ ണ ധർ മ്മ സം ഘം ട്ര സ്റ്റ് പ്ര സി ഡ ന്റാ ണ് ലേ ഖകൻ)

Friday, 25 August 2017

കുരുമുളകിനെ കുറ്റിക്കുരുമുളകാക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

നല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക. നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലൊ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം. നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്‌ക്കേണ്ടത്. ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം. വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്‌നോളജി.
Viewed using Just Read

Friday, 11 August 2017

ചിപ്പിക്കൂണ്‍ കൃഷി ചെയ്യാം

ഉണ്ണി കൊടുങ്ങല്ലൂര്‍


ചിപ്പിക്കൂണ്‍ കൃഷി ചെയ്യാംAugust 11, 2017
അധികം അധ്വാനമില്ലാതെ എളുപ്പം കൃഷി ചെയ്യാവുന്ന, എന്നാല്‍ ലാഭവും ലഭിക്കുന്ന ഒരു കൃഷിയാണിത്. വീട്ടമ്മമാര്‍ക്ക് വരുമാനം നേടാനും ചിപ്പിക്കൂണ്‍ വളര്‍ത്തല്‍ സഹായിക്കും. ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്ന രീതികള്‍ പരിശോധിക്കാം.
വൈക്കോല്‍ പ്രധാനം
വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം. 20 ലിറ്റര്‍ ശുദ്ധജലം നിറച്ച ബക്കറ്റില്‍ 12-18 മണിക്കൂര്‍ വരെ വൈക്കോല്‍ വെള്ളത്തില്‍ നന്നായി മുങ്ങിയിരിക്കും വിധം കുതിര്‍ക്കുക. അതിനു ശേഷം തിളക്കുന്ന വെള്ളത്തിലൊ ആവിയിലൊ അര മണിക്കൂര്‍ പുഴുങ്ങിയെടുക്കണം. ഡെറ്റോള്‍ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തില്‍ (ടാര്‍പ്പോളില്‍ഷീറ്റില്‍ ) വൈക്കോല്‍ നിരത്തിയിടുക. ഇതു പോലെ അണുവിമുക്തമാക്കിയ പ്ലാസ്റ്റിക്ക് ട്രേയില്‍ കൂണ്‍ വിത്ത് ഉതിര്‍ത്ത് ഇടണം. 200 ഗേജ് കനവും 10 x 20 ഇഞ്ച് വലുപ്പവുമുള്ള പ്ലാസ്റ്റിക്ക് കവറെടുക്കുക. നേരത്തെ നിരത്തിയിട്ട വൈക്കോല്‍, പിഴിഞ്ഞാല്‍ വെള്ളം ഇറ്റ് വീഴാത്തതും എന്നാല്‍ ഈര്‍പ്പം ഉള്ളതും ആയിരിക്കണം. ഈ വൈക്കോല്‍ വൃത്താകൃതിയില്‍ 6-8 സെമീ വണ്ണത്തിലും 18 – 20 സെമീ വ്യാസത്തിലും ചുറ്റി ചുമ്മാടുകള്‍ ഉണ്ടാക്കുക. പ്ലാസ്റ്റിക്ക് കവറിന്റെ അടിഭാഗത്തെ മൂലകള്‍ കവറിനുള്ളിലേക്ക് തള്ളിവച്ചതിനു ശേഷം ചുമ്മാട് ഓരോന്നായി ഇറക്കിവയ്ക്കണം. ഓരോ ചുമ്മാടും വച്ച ശേഷം കവറിനോടു ചേര്‍ത്ത് 25 ഗ്രാo കൂണ്‍ വിത്തിടുക. ഇതുപോലെ 5-6 ചുമ്മാടുകള്‍ ഒരുകവറില്‍ വയ്ക്കാവുന്നതാണ്.
വിത്ത് വിതറല്‍
അവസാനത്തെ ചുമ്മാടിനു മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ ഭാഗം റബര്‍ ബാന്റ് ഉപയോഗിച്ച് നന്നായി കെട്ടുക. അണുവിമുക്തമാക്കിയ ഒരു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കവറിന്റെ പുറത്ത് സുഷിരങ്ങള്‍ ഇടണം. അതിനു ശേഷം ഈ കവറുകള്‍ (കൂണ്‍ ബെഡുകള്‍) ഇരുട്ടുമുറിയില്‍ തൂക്കിയിടണം. 12 മുതല്‍ 18 ദിവസത്തിനുള്ളില്‍ കൂണ്‍ തന്തുക്കള്‍ ബെഡിനുള്ളില്‍ വെള്ള നിറത്തില്‍ വളര്‍ന്നു വന്നിരിക്കും. ഈ സമയത്ത് ബെഡുകള്‍ സാമാന്യം വെളിച്ചവും, ഈര്‍പ്പവുമുള്ള റൂമിലേക്ക് മാറ്റണം. ഹാന്‍ഡ് സ്‌പ്രേ ഉപയോഗിച്ച് ബെഡില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കവറില്‍ ബ്ലേഡ് കൊണ്ട് പതിനഞ്ചോളം കീറലുകളും ഇടണം. മൂന്നു ദിവസം കൊണ്ട് കൂണ്‍ കവറിനു പുറത്തേക്ക് വിടര്‍ന്നു തുടങ്ങും. ഒരു മാസത്തോളം ഇതില്‍ നിന്നും വിളവെടുക്കാവുന്നതാണ്. അതില്‍ ശേഷം കവര്‍ മാറ്റിയിട്ട് വെള്ളം തളിച്ചു വച്ചാല്‍ ഒരു പ്രാവശ്യം കൂടി വിളവ് ലഭിക്കും. ഒരു ബെഡില്‍ നിന്നും ഏകദേശം 800 ഗ്രാം കൂണ്‍ ലഭിക്കും.
ശുചിത്വം
കൂണ്‍കൃഷിയില്‍ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന ഷെഡും പരിസരവും എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കണം. വിളവെടുപ്പിനു ശേഷം ഇതിന്റെ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് കുഴിയില്‍ ഇട്ടു കമ്പോസ്റ്റുണ്ടാക്കാവുന്നതാണ്. മണ്ണിര കമ്പോസ്റ്റ് പച്ചക്കറികള്‍ക്ക് ഏറ്റവും നല്ല ജൈവവളമാണ്. ഈ രീതിയില്‍ പാല്‍ക്കൂണും വളര്‍ത്താം.

Saturday, 5 August 2017

ഇവയാണ് മികച്ച ജൈവ വളങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍


ഇവയാണ് മികച്ച ജൈവ വളങ്ങള്‍
ജൈവകൃഷിക്ക് പ്രാധാന്യം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വീടുകളില്‍ അടുക്കളത്തോട്ടവും ടെറസുകൃഷിയുമെല്ലാം വ്യാപകമാകുന്നു. ഇതിനെല്ലാം ജൈവവളം ആവശ്യമാണ്. മികച്ച ജൈവ വളങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. ഇവ ആവശ്യാനുസരണം പ്രയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കുകയും ചെയ്യും.
കാലിവളം
കന്നുകാലികളുടെ ചാണകം ഉണക്കിപ്പൊടിച്ച് മണ്ണുമായി കലര്‍ത്തി അടിവളമായിട്ട് ഉപയോഗിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് കാലിവളം ഉപയോഗിക്കുകയാണെങ്കില്‍ മണ്ണിന് നല്ല നനവ് കൊടുക്കണം. പുതിയ പച്ചച്ചാണകം അഞ്ചിരട്ടി വെള്ളത്തില്‍ കലക്കി കുഴമ്പു രൂപത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പച്ചക്കറികള്‍ക്ക് ഒഴിച്ചു കൊടുത്താല്‍ വളര്‍ച്ചയും വിളവും വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പലതരം പിണ്ണാക്കുകള്‍
കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കുമാണ് പച്ചക്കറികള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നത്. പിണ്ണാക്കില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍, ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നീ പോഷകങ്ങള്‍ പച്ചക്കറികളുടെ വളര്‍ച്ചയും വിളവും രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. പിണ്ണാക്ക് സെന്റിന് രണ്ടുകിലോ എന്ന തോതില്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം നേര്‍പ്പിച്ച ലായനി ചെടികളുടെ കടക്കല്‍ ഒഴിച്ചു കൊടുക്കുകയോ ഇലകളില്‍ തളിച്ചു കൊടുക്കുകയോ ചെയ്യാം. കടലപ്പിണ്ണാക്ക് പച്ചക്കറി തൈകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.
കോഴിവളം
പച്ചക്കറികള്‍ക്ക് ഒരു നല്ല ജൈവവളമാണ് പഴകിയ ഉണങ്ങിയ കോഴിക്കാഷ്ടം. ഇതിന് ചൂട് അധികമായതിനാല്‍ നന്നായി വെള്ളം ഒഴിച്ചു കൊടുക്കണം. അല്ലെങ്കില്‍ ചെടികള്‍ക്ക് വാട്ടം സംഭവിക്കും. കാലിവളത്തെ അപേക്ഷിച്ച് ഉപയോഗിക്കുന്ന അളവും കുറച്ച് മതി.
ആട്ടിന്‍ കാഷ്ടം
കാലിവളത്തെ അപേക്ഷിച്ച് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസൃം എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ആട്ടിന്‍കാഷ്ടം പച്ചക്കറികള്‍ക്ക് നല്ലൊരു ജൈവവളമാണ്. ആടിന്‍ കാട്ടം ഉണക്കി പൊടിച്ച് മണ്ണില്‍ ചേര്‍ത്ത് കൊടുത്താല്‍ പച്ചക്കറികളില്‍ നിന്നു നല്ല വിളവ് ലഭിക്കും.
മത്സ്യവളം
മത്സ്യങ്ങള്‍ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന മത്സ്യവളം പെട്ടന്ന് മണ്ണില്‍ അഴുകിച്ചേരുന്നതിനാല്‍ നല്ലൊരു ജൈവവളമാണ്. മത്സ്യം കഴുകുന്ന വെള്ളം (ഉപ്പും പുളിയും ഇടാതെ) പച്ചക്കറികള്‍ക്ക് നല്ലതാണ്.
എല്ലുപൊടി
കാല്‍സ്യവും അടങ്ങിയിട്ടുള്ളതും ഫോസ്ഫറസ് കൂടുതല്‍ അളവില്‍ ഉള്ളതുമായ എല്ലുപൊടി ഉത്തമ ജൈവവളമാണ്. അമ്ലസ്വഭാവമുള്ള കേരളത്തിലെ മണ്ണിന് ഏറ്റവും യോജിച്ചതാണ് എല്ല്‌പ്പൊടി.
ചാരം
നമ്മുടെ വീടുകളില്‍ സുലഭമായി സുലഭമായി ലഭിക്കുന്ന ചാരം പൊട്ടാഷ് പ്രദാനം ചെയ്യുന്ന നല്ലൊരു ജൈവവളമാണ്. എല്ലാതരം പച്ചക്കറികള്‍ക്കും ചുവട്ടില്‍ നിന്ന് അല്‍പ്പം മാറി തടത്തില്‍ കൊടുത്ത് നനച്ചാല്‍ പെട്ടന്നു തന്നെ വേരുകള്‍ അതിനെ ആഗിരണം ചെയ്യും. മഞ്ഞു കാലത്ത് അതിരാവിലെ തൈകളില്‍ ചാരം വിതറിയാല്‍ പല കീടങ്ങളുടെ ആക്രമണം കുറയും.
കമ്പോസ്റ്റ്
വിവിധതരം ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ജൈവവളമാണ് കമ്പോസ്റ്റ്. പച്ചക്കറികള്‍ക്ക് ഉത്തമ വളമാണ് ഇത്.

അക്കിക്കറുക

ഉണ്ണി കൊടുങ്ങല്ലൂര്‍🌿🌿

 അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക 🌿🌿
അക്കിക്കറുകയുടെ അത്ഭുത ഔഷധ ഗുണങ്ങള്‍
Arogyajeevanam - ആരോഗ്യജീവനം
34 ¦ 🌿🌿 അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക 🌿🌿
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി വേദനയുള്ള ഭാഗത്തു കടിച്ചു പിടിച്ചാല്‍ വേദനയ്ക്ക് പെട്ടന്ന് ആശ്വാസം തരുന്നതു കൊണ്ട് നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പല്ലുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭാരതീയനല്ല ഈ ചെടി, വിദേശിയാണ്‌. ഒന്നില്‍ക്കൂടുതല്‍ വകഭേദങ്ങളില്‍ ഈ സസ്യം കാണപ്പെടുന്നു. വടക്കേ ഇന്ത്യയില്‍ അകര്‍കര എന്ന പേരില്‍ അറിയപ്പെടുന്നു.
☘️ പല്ലിനുണ്ടാകുന്ന കേടുപാടുകള്‍ കൊണ്ട് പല്ലുവേദന ഉണ്ടാകുമ്പോള്‍ അക്കിക്കറുകയുടെ വേര് കഷായം വെച്ച് കൂടെക്കൂടെ കവിള്‍ക്കൊണ്ടാല്‍ വേദന ശമിക്കും.
☘️ പല്ലുവേദന ഉണ്ടാകുമ്പോള്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം വേദനയുള്ള പല്ലിന്റെ ചുവട്ടില്‍ മോണയില്‍ വെച്ചാല്‍ വളരെ പെട്ടന്ന് വേദനയ്ക്ക് ആശ്വാസം ലഭിക്കും. പൂവ് ചതച്ചു വെച്ചാലും, കടിച്ചു പിടിച്ചാലും വേദന ശമിക്കും. നീര്‍ക്കെട്ടും മാറും.
☘️ വായ്നാറ്റം അകലാനും അക്കിക്കറുകയുടെ പൂവ് ചവച്ചാല്‍ മതിയാകും. ഒപ്പം പൂവും ഇലയും ഇട്ടു വെള്ളം തിളപ്പിച്ചു കവിള്‍കൊള്ളുകയും ചെയ്യാം.
☘️ അക്കിക്കറുകയുടെ പഞ്ചാംഗം ചൂര്‍ണ്ണമാക്കി അല്പം ഗ്രാമ്പൂ, ആലം ഇവ പൊടിച്ചു ചേര്‍ത്താല്‍ പല്ലു തേക്കാന്‍ ഉത്തമമായ ദന്തചൂര്‍ണ്ണം ആയി.
☘️ അക്കിക്കറുകയുടെ വേര് കഷായം വെച്ച് തൊണ്ടയില്‍ കൊണ്ടാല്‍ (Gargling) ശബ്ദസംബന്ധിയായ പ്രശ്നങ്ങള്‍ ശമിക്കും. ടോൺസിലൈറ്റിസ് (TONSILITIS) ശമിക്കും.
☘️ അക്കിക്കറുകയുടെ വേരിന്‍റെ പൊടി അല്ലെങ്കില്‍ പൂവ് ചതച്ചു വെള്ളത്തില്‍ കലക്കി തൊണ്ടയില്‍ കൊണ്ടാലും തൊണ്ടവേദന, കണ്ഠപാകം ശമിക്കും. ടോൺസിലൈറ്റിസ് മാറാന്‍ ഇതും നന്ന്.
☘️ അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും. അക്കിക്കറുകയുടെ സ്വരസം നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്താല്‍ തലവേദന, കൊടിഞ്ഞി (മൈഗ്രേന്‍) എന്നിവ ശമിക്കും.
☘️ നാഡി ഞരമ്പുവ്യൂഹത്തിന് ഉത്തമപോഷമാണ് അക്കിക്കറുക. അപസ്മാരം ശമിക്കാന്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം വയമ്പ് (വച) ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമായ ഒരു പ്രയോഗമാണ്. തേന്‍ ചേര്‍ത്തും കഴിക്കാം.
☘️ എക്കിട്ടം, എക്കിള്‍ ശമിക്കാന്‍ അക്കിക്കറുകയുടെ പൂവ് വായിലിട്ടു ചവച്ച ശേഷം വായ വെള്ളമൊഴിച്ചു കുലുക്കുകുഴിഞ്ഞാല്‍ മതി. പഴകിയ എക്കിട്ടം ശമിക്കാന്‍ അക്കിക്കറുകയുടെ വേരിന്റെ ചൂര്‍ണ്ണം തേനില്‍ ചാലിച്ച് ദിവസം രണ്ടു മൂന്നു പ്രാവശ്യം വെച്ച് സേവിക്കുന്നത് സഹായകമാണ്.
☘️ ധാതുക്ഷയം മൂലമുള്ള ക്ഷീണം മാറാന്‍ അക്കിക്കറുക, ശതാവരി, നിലപ്പനക്കിഴങ്ങ്‌ ഇവയുടെ ചൂര്‍ണ്ണം തുല്യയളവില്‍ ചേര്‍ത്തു വെച്ച് നിത്യവും രണ്ടു നേരം ഓരോ സ്പൂണ്‍ വീതം പശുവിന്‍പാലില്‍ കലക്കി കഴിക്കുന്നത്‌ അതീവഫലപ്രദമാണ്.
☘️ ഹൃദയരോഗങ്ങളില്‍ അക്കിക്കറുക നന്ന്. നെഞ്ചുവേദന (Angina Pain), ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവകളില്‍ അക്കിക്കറുകയുടെ പൂവ് നീര്‍മരുതിന്റെ (Arjuna tree) തൊലിയും ചേര്‍ത്തു കഷായം വെച്ച് കഴിക്കുന്നത്‌ ഉത്തമമായ ഒരു പ്രയോഗമാണ്. നിത്യേന ഒന്നോ രണ്ടോ പൂവ് ഒരു സ്പൂണ്‍ അര്‍ജുനചൂര്‍ണ്ണം ചേര്‍ത്ത് വെള്ളത്തില്‍ വെന്തു കഷായമാക്കി കഴിക്കാം.
☘️ അക്കിക്കറുകയുടെ പൂവ്, നീര്‍മരുതിന്റെ തൊലി, വലിയ അരത്ത - ഇവ കഷായം വെച്ച് നിത്യവും പ്രഭാതത്തില്‍ സേവിച്ചാല്‍ ഹൃദയസുഖവും ഉദരസുഖവും ഉണ്ടാകും. രണ്ടോ മൂന്നോ പൂവ്, വലിയ അരത്തയുടെ വേര് ചൂര്‍ണ്ണം രണ്ടു ഗ്രാം വരെ, നീര്‍മരുതിന്റെ വേര് ചൂര്‍ണ്ണം അഞ്ചു ഗ്രാം വരെ 200 മില്ലി വെള്ളത്തില്‍ വേവിച്ച് ഒരു കപ്പ് അളവാക്കി വറ്റിച്ച് അരിച്ച് തണുപ്പിച്ച് കഴിക്കാം.
☘️ അക്കിക്കറുകയുടെ പൂവ് അരച്ച് പാലില്‍ വെന്ത് നിത്യം കഴിച്ചാല്‍ ഉദ്ധാരണശേഷിക്കുറവ് മാറും. പൂവിനു പകരം 500 mg വേരിന്റെ ചൂര്‍ണ്ണം പാലില്‍ കഴിച്ചാലും ഫലമുണ്ടാകും.
☘️ അക്കിക്കറുകയുടെ വേരിന്‍ ചൂര്‍ണ്ണം അഞ്ചു ഗ്രാം എടുത്തു അറുപതു മില്ലി വെളിച്ചെണ്ണയില്‍ ആറു മുതല്‍ എട്ടു ദിവസം വരെ സൂര്യപാകം ചെയ്ത് അരിച്ചെടുത്ത് തയാറാക്കിയ തൈലം ഇരുപത്തിയൊന്നു ദിവസം ലേപനം ചെയ്താല്‍ ഉദ്ധാരണശേഷിക്കുറവ് ഉള്ളവരില്‍ ഉദ്ധാരണശേഷി മെച്ചപ്പെടും.
☘️ വാതം കൊണ്ട് മുഖം കോടിയ അവസ്ഥയില്‍ അക്കിക്കറുക അരച്ചു ലേപനം ചെയ്യുന്നത് ഗുണപ്രദമാണ്.
☘️☘️☘️ അള്‍സര്‍, കൊളൈറ്റിസ് മറ്റു ഉദരരോഗങ്ങള്‍, തന്മൂലം ഉണ്ടാകുന്ന വായ്‌പ്പുണ്ണ് നെഞ്ചെരിച്ചില്‍, IBS (Irritable bowel syndrome) തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ അക്കിക്കറുക ഉള്ളില്‍ കഴിക്കുന്നത്‌ ഒഴിവാക്കണം. ഈ പ്രയോഗങ്ങള്‍ ഫലദായകങ്ങളാണെന്നിരിക്കെത്തന്നെ, ഇവ ഉപയോഗിക്കുന്നത് കൃതഹസ്തരായ, ജ്ഞാനികളായ വൈദ്യന്മാരുടെ ഉപദേശപ്രകാരം മാത്രമായിരിക്കാന്‍ ശ്രദ്ധിക്കണം.
☘️ പാഴ്ചെടി പോലെ വഴിയോരങ്ങളിലും വയല്‍വരമ്പുകളിലും വളര്‍ന്നു നില്‍ക്കുന്ന അക്കിക്കറുകയുടെ ഔഷധഗുണങ്ങള്‍ ഇനിയുമേറെയുണ്ട്. ഇതുപോലെ തന്നെയാണ് ഒട്ടുമിക്ക ഔഷധസസ്യങ്ങളുടെ കാര്യവും. നശിപ്പിക്കാതിരിക്കുക. സംരക്ഷിക്കുക. സ്വന്തം വീട്ടുവളപ്പില്‍ വെച്ചുപിടിപ്പിക്കുക.

കല്ലുരുക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (കല്ലുരുക്കി)

ഔഷധ സസ്യങ്ങള്‍ 

കല്ലുരുക്കി

botanical name  : scorpia dulsis
family                 : Scrophulariaceae 
Malayalam         :  കല്ലുരുക്കി,  മീനങ്ങനി, സന്യസിപച്ച, രിഷിഭക്ഷ
sanskrit name    : പാശാനഭേത ,ആസ്ത്മഘ്നി 

രസം  : തിക്ത കഷായ മധുര
ഗുണം  : ലഘു
വീര്യം  : ശീതം
വിപാകം  : കടു 

കഫ പിത്ത രോഗങ്ങള്‍, നീര്‍ക്കെട്ട്, പനി, മുറിവുകള്‍ ഇവയില്‍ 
ഫലപ്രദമാണ്.
വ്രണങ്ങള്‍, ത്വക് രോഗങ്ങള്‍, വെള്ള പോക്ക് ഇവയിലും ഫലം ചെയ്യും.
ആസ്ത്മായില്‍ ഫലപ്രദമാണ്.
ഇത് സമൂലം അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് ദിവസവും രാവിലെ
ഉപയോഗിച്ചാല്‍ മൂത്രാശയം, വൃക്കകള്‍ ഇവയില്‍ ഉണ്ടാകുന്ന കല്ലുകള്‍ക്ക്
ഫലപ്രദമാണ്.

കറ്റാര്‍ വാഴ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഔഷധ സസ്യങ്ങള്‍ (കറ്റാര്‍ വാഴ)

ഔഷധ സസ്യങ്ങള്‍ 
കറ്റാര്‍ വാഴ


Botanical name : Aloe vera (Linn.) Burm. (Aloe barbadensis Mill)  
Family : Liliaceae 

SANSKRIT SYNONYMS
Kumari, Grithakumari, Grihakanya

AYURVEDIC PROPERTIES 
രസം  : തിക്ത മധുരം 
ഗുണം  :ലഘു സ്നിഗ്ധം 
വീര്യം  : ശീതം 
PLANT NAME IN DIFFERENT LANGUAGES

English  : Aloe, Indian aloe
Hindi  : Gheekaumar, Ghikumari 

ഉദ്യാനസസ്യമായി വളര്‍ത്താന്‍  കഴിയുന്ന ഒരു സസ്യമാണ്‌ കറ്റാര്‍ വാഴ. ഈ സസ്യം ഏകദേശം 30 മുതല്‍  50സെന്റി മീറ്റര്‍ പൊക്കത്തില്‍  വരെ വളരുന്നവയാണ്‌. ചുവട്ടില്‍  നിന്നും ഉണ്ടാകുന്ന പുതിയ മുളകള്‍ നട്ടാണ്‌ പുതിയ തൈകള്‍കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങള്‍  ബാധിക്കാത്ത സസ്യമാണിത്. മുളകള്‍  ഏകദേശം 50 സെന്റീമീറ്റര്‍ അകലത്തിലാണ്‌ നടുന്നത്. നട്ട് ആറാം മാസം മുതല്‍  വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍  നിന്നും തുടര്‍ച്ചയായി  മൂന്ന് വര്ഷം  വരെ വിളവെടുക്കുന്നതിന്‌ കഴിയും. ഇത് തോട്ടങ്ങളില്‍  ഇടവിളയായും നടാന്‍  കഴിയും.


വാത പിത്ത രോഗങ്ങള്‍ മുറിവുകള്‍, വ്രണങ്ങള്‍, പൊള്ളല്‍, വയര് വേദന, ത്വക്ക്‌ രോഗങ്ങള്‍,
മല ബന്ധം , മുഴകള്‍, നടു വേദന, ആര്ത്രിടിസ്, ക്ഷീണം ഇവയില്‍ ഫലപ്രദമാണ്. 

വിപണിയില്‍  ആരോഗ്യപാനീയങ്ങള്‍ , മോയിസ്ചറൈസറു‍കള്‍  , 
ലേപനങ്ങള്‍  തുടങ്ങിയ നിരവധി കറ്റാര്‍  വാഴ ഉല്‍പ്പന്നങ്ങള്‍  ഇന്ന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ്, 
ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍  തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍ വാഴ നീര് അത്യന്തം ഫലപ്രദമാണ് 

ഇത് ചേര്‍ത്ത് ഉണ്ടാക്കുന്ന തൈലം മുടി വളരാന്‍ സഹായിക്കുന്നു. 

കുമാര്യാസവം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം എന്നിവയില്‍ ഉപയോഗിക്കുന്നു

കറ്റാര്‍ വഴയുട്ടെ കട്ടിയുള്ള ഇലകില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പില്‍ നിന്നാണ് ചെന്നി നായകം ഉണ്ടാക്കുന്നത്‌. 

ഹോമിയോപ്പതി യിലും ഇത് ഔഷധമായി ഉപയോഗിക്കുന്നു.