Showing posts with label നേട്ടം. Show all posts
Showing posts with label നേട്ടം. Show all posts

Friday, 25 August 2017

കുരുമുളകിനെ കുറ്റിക്കുരുമുളകാക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

നല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക. നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലൊ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം. നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്‌ക്കേണ്ടത്. ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം. വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്‌നോളജി.
Viewed using Just Read

Tuesday, 14 February 2017

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍agniv-kjpi-621x414livemint

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹുതല മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിർണായക നേട്ടമാണ് ഭാരതം കൈവരിച്ചത്. ഒഡിഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാവിലെ 7:45 നാണ് മിസൈൽ പരീക്ഷിച്ചത്.
മിസൈൽ വേധ മിസൈലിന്റെ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവർത്തനം പൂർണ്ണമായും വിജയമാണെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് ശത്രു മിസൈലെന്ന വ്യാജേന വിക്ഷേപിച്ച മിസൈലിനെയാണ് പ്രതിരോധ മിസൈൽ തകർത്തത് .

Friday, 30 December 2016

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമയുടെ അനുമതി തേടേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊതു നിരത്തുകളിൽ തടസ്സം സൃഷ്ടിക്കുന്നത് ഇല്ലാതെയാകുന്നതിനും വിദൂര ഗ്രാമങ്ങളിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനുളള തടസ്സം നീങ്ങുന്നതിനും നിർണ്ണായകമായ ഈ വിധി സഹായകരമാകുമെന്നു വിലയിരുത്തുന്നു. നേരത്തേ ഭൂവുടമകളുടെ മുൻകൂർ അനുമതിയോടു കൂടി മാത്രമേ സ്വകാര്യ ഭൂമിയിലൂടെ വൈദ്യുത ലൈനുകൾ വലിക്കുന്നതിനും ടവറുകൾ സ്ഥാപിക്കുന്നതിനും കഴിയുമായിരുന്നുളളൂ.
ഇതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളിൽ നിലവിലിരുന്ന തർക്കങ്ങൾക്കു കൂടി ഇതുവഴി തീർപ്പാകുകയാണ്. ഏറ്റവും പ്രാധാന്യം രാജ്യത്തെ എല്ലായിടങ്ങളിലും, രാജ്യത്തെ അവസാന വീട്ടിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനായി കേന്ദ്രസർക്കാരിനെ പര്യാപ്തമാക്കുകയെന്നതാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.
ജസ്റ്റിസുമാരായ എ.കെ സിക്രി, ആർ. ഭാനുമതി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഭാരതം വൈദ്യുതി അപര്യാപ്തതയുളള രാജ്യമാണെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. നിരവധി കുടുംബങ്ങൾ സ്വന്തമായി ഒരു വൈദ്യുതബൾബ് എങ്കിലും പ്രകാശിപ്പിക്കുക എന്നത് ഒരു സ്വപ്നമായി കരുതുന്നുണ്ട്. ബഞ്ച് ചൂണ്ടിക്കാട്ടി.
ഛത്തിസ്‌ഗഢിലെ ഒരു സിമന്റ് ഉത്പാദകനും പവർഗ്രിഡ് കോർപ്പറേഷനും തമ്മിലുളള തർക്കത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി. ലൈം സ്റ്റോൺ ഖനി ലീസിനെടുത്ത സ്ഥലത്തേക്ക് വൈദ്യുതിയെത്തിക്കുന്നതിന് സിമന്റ് ഉത്പാദകന്റെ മുൻകൂർ അനുമതിയില്ലാതെ അയാളുടെ ഭൂമിയിൽ ടവർ സ്ഥാപിക്കുന്നതിന് പവർഗ്രിഡ് കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടുളള പരാതിയിൽ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീം കോടതി.
ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിലെ മാർഗ്ഗനിർദ്ദേശപ്രകാരം അനുപേക്ഷണീയമായ പൊതുതാൽപര്യ പ്രകാരം ടെലിഗ്രാഫ്, വൈദ്യുതി ലഭ്യത തടസ്സമില്ലാത്തതാക്കേണ്ടതുണ്ടെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

Wednesday, 28 December 2016

ഇത് എല്ലാവര്‍ക്കും വേണ്ടത് പക്ഷെ ആരും പറഞ്ഞില്ല ആരും അറിഞ്ഞില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗുരുതര രോഗങ്ങള്‍ക്കുള്ളതടക്കം 84 മരുന്നുകളുടെ വിലകുറച്ചു


അടുത്തകാലത്തുവന്ന ആശ്വാസകരമായ വിലക്കുറവാണിത്. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ ആസ്​പത്രിച്ചെലവിനത്തില്‍ വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

*അര്‍ബുദം, എയ്ഡ്‌സ്, വന്ധ്യത ചികിത്സച്ചെലവ് കുറയും
*കുറവ് 50ശതമാനംവരെ

മലപ്പുറം: മാരകരോഗങ്ങളുടെ കിടത്തിച്ചികിത്സയിലടക്കം ഉപയോഗിക്കുന്ന 84 മരുന്നുകളുടെ വിലകുറച്ചുകൊണ്ട് ദേശീയ ഔഷധവില നിയന്ത്രണസമിതി ഉത്തരവിറക്കി. അടുത്തകാലത്തുവന്ന ആശ്വാസകരമായ വിലക്കുറവാണിത്. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ ആസ്​പത്രിച്ചെലവിനത്തില്‍ വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വന്‍ കുറവ്

*ശ്വാസകോശ അര്‍ബുദ ചികിത്സയ്ക്കുള്ള ഇറ്റോപൊസൈഡ് കുത്തിവെപ്പിന് 206.66 രൂപയായിരുന്നത് 33.26 ആകും.
*സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കേണ്ട ഡോബ്യുട്ടാമിന് 70.27 -ല്‍നിന്ന് 34.79 രൂപയാകുന്നു.
*ചിക്കന്‍പോക്‌സിനുള്ള അസിക്ലോവിര്‍ കുത്തിവെപ്പ് 250 എം.ജിക്ക് 494.19 എന്നത് 329.68 രൂപയും 500 എം.ജിക്ക് 466.6 എന്നത് 425.8 രൂപയെന്നുമാണ് മാറുക.
*ഗുരുതര രക്താര്‍ബുദമരുന്നായ സൈറ്റോസൈന്‍ അരബിനോസൈഡ് 500 എം.ജിയുടെ വില 553.78 -ല്‍നിന്ന് 455.72 രൂപയാകും. സമാനമായ കുറവ് 250 എം.ജിക്കുമുണ്ട്.
*ചികിത്സാരംഗത്തിന് വലിയ വെല്ലുവിളിയാണ് രോഗാണുക്കളുടെ ഔഷധ പ്രതിരോധശക്തി. ഇവയ്‌ക്കെതിരെയുള്ള വാന്‍കോമൈസിന് പാക്കറ്റിന് 552.60 രൂപയായിരുന്നു. ഇത് 423.48ലേക്ക് താഴും.

മറ്റ് പ്രധാനപ്പെട്ടവ

*നെഞ്ചിലെ കടുത്ത കഫക്കെട്ടിന് ആസ്​പത്രികളില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നതാണ് അമോക്‌സിലിനും ക്ലാവുലിനിക് ആസിഡും ചേര്‍ന്ന സംയുക്തം. ഇതിനുള്ളകുറവ് 92.34 -ല്‍നിന്ന് 83.53 എന്ന നിലയിലാണ്.
*തൊണ്ടവേദനയ്ക്കുള്ള അസിത്രോമൈസിന്‍ കുത്തിവെപ്പിന് 15 രൂപ കുറയും.
*ശ്വാസംമുട്ടിന് ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയിലധികംപേര്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചതായി കണ്ടെത്തിയ മൂലകമാണ് സാല്‍ബുട്ടാമോള്‍. ദ്രാവകരൂപത്തിലുള്ള ഈ മരുന്നിന്റെ വില ഒന്‍പതുമാസത്തിനിടെ വീണ്ടും കുറയുകയാണ്. നൂറുമില്ലിക്ക് 14.38 ആണ് പുതിയ വില
*ലാമിവുഡിന്‍, നെവിറാപ്പിന്‍, സിഡോവുഡൈന്‍ എന്നിവചേര്‍ന്ന് എയ്ഡ്‌സ് മരുന്നിന് ഒരെണ്ണത്തിന് നാലുരൂപ കുറഞ്ഞ് 14.47 ആയി.
*നെവിറാപ്പിന്‍(എയ്ഡ്‌സ്), കോറിയോണിക് ഗൊണാഡട്രോഫിന്‍, ഫ്‌ളൂറോയുറാസില്‍, ജെംസിറ്റാബിന്‍ 1.4 ഗ്രാം കുത്തിവെപ്പ്(രണ്ടും അര്‍ബുദം), നെഫിഡിപിന്‍ (കടുത്ത രക്തസമ്മര്‍ദ്ദം), സെഫിക്‌സിം 400 എം.ജി( അണുബാധ), ട്രമഡോള്‍ 50 എം.ജി(വേദനസംഹാരി) വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമിപ്രൈഡ് എന്നിവ ചേര്‍ന്ന പ്രമേഹസംയുക്തം എന്നിങ്ങനെ ഒട്ടേറെ മരുന്നുകള്‍ക്കും വിലകുറയുന്നുണ്ട്.
വില കുറയുന്നതില്‍ 56 എണ്ണവും രാസമൂലകങ്ങള്‍ക്കാണ്. ഇവയുെട നൂറുകണക്കിന് വിവിധ ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. 28കമ്പനി ബ്രാന്‍ഡിനങ്ങളും പുതിയ പട്ടികയിലുണ്ട്. 84-ല്‍ 38 എണ്ണവും പുതിയതായി വില നിയന്ത്രണത്തില്‍ വരുന്നവയാണ്.
സ്റ്റെന്‍ഡും നിയന്ത്രണത്തിലാകും
ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്‍ഡുകള്‍ ആഴ്ചകള്‍ക്കകം വില ഏകീകരണത്തിലാകും. ജീവന്‍രക്ഷാമരുന്നുകളുടെ ഒന്നാംപട്ടികയില്‍ അടുത്തയിടെ കേന്ദ്രസര്‍ക്കാര്‍ ഇതിനെ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റെന്‍ഡുകള്‍ക്ക് തോന്നിയവില ഈടാക്കുന്നുവെ
ന്ന പരാതി വ്യാപകമായിരുന്നു. മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം ജനുവരി ആദ്യവാരം ദേശീയ ഔഷധവില നിയന്ത്രണസമിതി വിളിച്ചിട്ടുമുണ്ട്.

Monday, 26 December 2016

അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

വെബ് ഡെസ്‌ക്
December 26, 2016
ന്യൂദല്‍ഹി: ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി – 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ കലാം ദ്വീപില്‍ നിന്ന് രാവിലെ ആയിരുന്നു പരീക്ഷണമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി.ഒ അറിയിച്ചു.
പരീക്ഷണം വിജയമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം നേടി. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ളത്.
മൂന്ന് ഘട്ടമായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്. 17 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള മിസൈലില്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 50 ടണ്‍ വരെ ഭാരം വഹിക്കാന്‍ മിസൈലിന് കഴിയും. ഒരു ടണ്‍ വരെ ആണവായുധ വാഹക ശേഷിയുമുണ്ട്.
ഹ്രസ്വദൂര മിസലൈുകളായ പൃഥി, ധനുഷ് എന്നിവ കൂടാതെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അഗ്‌നി 1, അഗ്‌നി 2, അഗ്‌നി 3, അഗ്‌നി 4 എന്നിവയാണ് ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകുന്നത്. പൃഥി, ധനുഷ്, അഗ്‌നി 1,2,3 മിസൈലുകള്‍ ചിരവൈരികളായ പാകിസ്ഥാനെ ലക്ഷ്യം വയ്ക്കുമ്പോള്‍ അഗ്‌നി 4, അഗ്‌നി 5 എന്നീ മിസൈലുകള്‍ ചൈനയ്ക്കാണ് ഭീഷണി ഉയര്‍ത്തുന്നത്.
2012 ഏപ്രിലിലാണ് ആദ്യമായി അഗ്‌നി – 5 ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 2013 സപ്തംബറിലും 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നടന്ന പരീക്ഷണം വിജയവുമായിരുന്നു. മിസൈലിന്റെ ചെറിയ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങളാണ് നേരത്തെ നടത്തിയവയെല്ലാം. മിസൈല്‍ സേനയുടെ ഭാഗമാകുന്നതിനുള്ള അന്തിമ പരീക്ഷണമാണ് ഇന്ന് നടന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news534222#ixzz4Txn2fGwy

Saturday, 24 December 2016

പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ 100 രൂപ മാത്രം

ഉണ്ണി കൊടുങ്ങല്ലൂര്‍

പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ 100 രൂപ മാത്രം


പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
Published: Dec 24, 2016, 09:39 PM IST

ന്യൂഡല്‍ഹി: പാകിസ്താന്‍ ഉള്‍പ്പെടെ മൂന്ന് അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് സര്‍ക്കാര്‍ കുത്തനെ കുറച്ചു. 15,000 രൂപയില്‍ നിന്ന് 100 രൂപയായാണ് ഫീസ് കുറച്ചിരിക്കുന്നത്.
നിലവില്‍ ദീര്‍ഘകാല വിസയുള്ള പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 10,000 രൂപയും പുറത്തുനിന്നാണെങ്കില്‍ 15,000 രൂപയും നല്‍കണം.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കളക്ടര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് എന്നിവരുടെ അഭാവത്തില്‍ സബ്-ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുമ്പാകെ ഇന്ത്യന്‍ പൗരനായി പ്രതിജ്ഞ ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

Thursday, 15 December 2016

ചെന്നൈ കൊടുങ്കാറ്റ്: ഐഎസ്ആർഒ രക്ഷിച്ചത് പതിനായിരം ജീവനുകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍
ചെന്നൈ റെയില്‍‌വെ സ്റ്റേഷന്‍
ചെന്നൈ റെയില്‍‌വെ സ്റ്റേഷന്‍

ചെന്നൈ കൊടുങ്കാറ്റ്: ഐഎസ്ആർഒ രക്ഷിച്ചത് പതിനായിരം ജീവനുകൾ!

രാജ്യത്തെ തകർക്കാൻ വന്ന വന്‍ പ്രകൃതിദുരന്തത്തെ മുൻകൂട്ടിക്കണ്ട് മുന്നറിയിപ്പു നൽകിയതിലൂടെ ഐഎസ്ആർഒ രക്ഷിച്ചത് പതിനായിരം ജീവനുകളാണ്. ചെന്നൈ നഗരത്തെ ഒന്നടങ്കം തകർത്ത വാർധ ചുഴലിക്കാറ്റ് മുൻകൂട്ടി കാണാൻ ഐഎസ്ആർഒ ഉപഗ്രഹങ്ങൾക്കു സാധിച്ചു. ഐഎസ്ആർഒയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളാണ് വലിയൊരു ദുരന്തത്തെ നേരിടാൻ ചെന്നെ നഗരത്തെ സഹായിച്ചത്.
ഇൻസാറ്റ് ത്രീഡിആർ, സ്കാർസാറ്റ് 1 എന്നീ ഉപഗ്രഹങ്ങളാണ് കൊടുങ്കാറ്റിന്റെ സഞ്ചാരപാതയും വ്യാപ്തിയും കൃത്യമായി രേഖപ്പെടുത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരദേശമേഖലയിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിച്ചു.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം എന്നിവിടങ്ങളിലെല്ലാം മുന്നറിയിപ്പു നൽകി ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിച്ചു. ഉപഗ്രഹങ്ങൾ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെയും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഉപഗ്രഹ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചെന്നൈ കൂടാതെ ആന്ധ്രാ തീരത്തും സുരക്ഷയൊരുക്കിയിരുന്നു.
കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് ത്രീഡിആർ കഴിഞ്ഞ സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്. കാലാവസ്ഥാ നീക്കങ്ങളുടെ ചിത്രങ്ങൾ പകർത്താനും ഈ ഉപഗ്രഹത്തിനു ശേഷിയുണ്ട്. മർദ്ദം, താപനില, കാറ്റിന്റെ സഞ്ചാരം, ദിശ എന്നിവ നേരത്തെ മുൻകൂട്ടി നിരീക്ഷിക്കാൻ ഇൻസാറ്റ് ത്രീഡിആറിനു സാധിക്കും.
ചെന്നെ എയർപോർട്ട്
കൊടുങ്കാറ്റുകളുടെ സഞ്ചാരവും ദിശയും ക‌ൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്ന മറ്റൊരു കാലാവസ്ഥാ ഉപഗ്രഹം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്. കൊടുങ്കാറ്റിന്റെ ശക്തി മുൻകൂട്ടി മനസ്സിലാക്കിയ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ഇതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു. 

അത്ഭുത കണ്ടുപിടുത്തം

ഉണ്ണി കൊടുങ്ങല്ലൂര്‍
ശാസ്ത്രമേളയിൽ വർക്കിങ് മോഡലിൽ രണ്ടാം സ്ഥാനം നേടിയ മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥികളായ ആനന്ദ് എം.ദേവനും എൽസാഫ് എം.ബിനുവും.
ശാസ്ത്രമേളയിൽ വർക്കിങ് മോഡലിൽ രണ്ടാം സ്ഥാനം നേടിയ മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥികളായ ആനന്ദ് എം.ദേവനും എൽസാഫ് എം.ബിനുവും.

ഇതു സകലജോലി െസെക്കിൾ

രാവിലെ എണീറ്റ്, വ്യായാമത്തിനായി നടക്കാനിറങ്ങാമെന്നു കരുതുമ്പോഴായിരിക്കും അന്നത്തേക്കു വേണ്ട പച്ചക്കറി അരിഞ്ഞില്ലല്ലോയെന്ന് ഓർക്കുക. പച്ചക്കറി അരിഞ്ഞു‍കൊണ്ടിരിക്കുമ്പോൾ തേങ്ങ ചിരകുന്നതിനെക്കുറിച്ചായിരിക്കും ചിന്ത. ചിരവയിൽ ചടഞ്ഞിരുന്നു തേങ്ങ കൈയിൽ പിടിക്കുമ്പോൾ ഇനി തുണി അലക്കണമല്ലോയെന്നു വിഷമം തുടങ്ങും. എല്ലാം ചെയ്തു വിയർത്തു കുളിച്ചിരിക്കുമ്പോൾ കറണ്ടില്ലാത്തതുകൊണ്ടു കാറ്റുകൊള്ളാൻ പറ്റാത്തതും ഫോൺ ചാർജ് ചെയ്യാൻ പറ്റാത്തതും ഓർത്തു സങ്കടപ്പെടും.

ഇനി ഇതൊന്നും വലിയ പ്രശ്നമേയല്ലെന്നു മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥികളായ ആനന്ദ് എം.ദേവനും എൽസാഫ് എം.ബിനുവും പറയുന്നു. ഇവർ തയാറാക്കിയ മൾട്ടിമെക്കാനിക്കൽ മെഷീൻ ഉണ്ടെങ്കിൽ ഇപ്പറഞ്ഞ ജോലികളെല്ലാം ഒറ്റയടിക്കു ചെയ്യാം. ഒരു സൈക്കിൾ ആണ് ഇവർ ഇതിനായി തയാറാക്കിയത്. രാവിലെ എണീറ്റ് വ്യായാമം ചെയ്യാൻ സൈക്കിളിൽ കയറിയിരുന്നു പെഡൽ ചവിട്ടിയാൽ മതി. പിൻചക്രത്തിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രച്ചിരവ തേങ്ങ ചിരകിക്കൊള്ളും. മറുവശത്തുള്ള വെജിറ്റബിൾ കട്ടർ സ്വയം പച്ചക്കറിയരിയും. ഒപ്പമുള്ള അലക്കുയന്ത്രത്തിൽക്കിടന്നു തുണി വൃത്തിയായി കഴുകിക്കിട്ടും. ഒപ്പം കൂളിങ് ഫാനിന്റെ കാറ്റേൽക്ക‍ുകയും ഡൈനാമോയിൽ നിന്നുള്ള വൈദ്യുതി കൊണ്ടു ഫോൺ ചാർജ് ചെയ്യുകയുമാകാം. ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം വീട്ടുജോലി തീർത്തു വിശ്രമിക്കുകയും ചെയ്യാം.

ആവി ഗ്രെൻഡർ

ഉണ്ണി കൊടുങ്ങല്ലൂര്‍ആവി ഗ്രെൻഡർSaturday 19 November 2016 12:59 AM ISTനീരാവിയുപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഗ്രൈൻഡറിന്റെ ചെറിയ വർക്കിങ് മാതൃകയുമായി ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്‌എസിലെ എമീലിയ സുമേഷ്. FacebookTwitterGoogle                 PrintMailText Size    വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന കാലത്തു നീരാവിയുപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഗ്രൈൻഡറിന്റെ ചെറിയ വർക്കിങ് മാതൃകയുമായി എമീലിയ സുമേഷ്. ആലപ്പുഴ ഗവ.ഗേൾസ് എച്ച്എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എമീലിയ ജലം തിളപ്പിച്ചു നീരാവി ഒരു ട്യൂബു വഴി കടത്തിവിട്ടു ഗ്രൈൻഡർ പ്രവർത്തിക്കുന്നതാണ് അവതരിപ്പിച്ചത്. വീട്ടിലെ പ്രഷർ കുക്കർ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന നീരാവി ഉപയുക്തമാക്കരുതോയെന്ന ചിന്തയാണു കണ്ടുപിടിത്തത്തിനു പിന്നിലെന്നു എമീലിയ പറഞ്ഞു.നീരാവിയുപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഗ്രൈൻഡറിന്റെ ചെറിയ വർക്കിങ് മാതൃകയുമായി ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്‌എസിലെ എമീലിയ സുമേഷ്.

വിറകു കത്തിച്ചാൽ മൊബൈല്‍ ചാര്‍ജു ചെയ്യാം

ഉണ്ണി കൊടുങ്ങല്ലൂര്‍
ആദിത്യ ചന്ദ്ര പ്രശാന്ത്
ആദിത്യ ചന്ദ്ര പ്രശാന്ത്

വിറകു കത്തിച്ചാൽ, കറണ്ടടിക്കും !

വിറകു കൂട്ടിയിട്ടു കത്തിച്ചാൽ എന്തുകിട്ടും? ചൂടുകിട്ടും എന്നാണ് ഒട്ടുമിക്ക കുട്ടികളും പറയുക. എന്നാൽ വിറകു കത്തിച്ചാൽ വൈദ്യുതി കിട്ടും എന്നാണു ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിത്യ ചന്ദ്ര പ്രശാന്ത് പറയുന്നത്. തമാശ പറയുകയല്ല ഈ കൊച്ചുകൂട്ടുകാരൻ. വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന വിറകടുപ്പിനു രൂപം നൽകി അതുമായി ഡൽഹിയിൽ നടന്ന ദേശീയ ഇൻസ്പയർ അവാർഡ് പ്രദർശനത്തിൽ പങ്കെടുക്കുകയും ചെയ്തു. ആദിത്യയുടെ വിറകടുപ്പിനു പേറ്റന്റ് ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് തുടങ്ങിക്കഴിഞ്ഞു.
കേരളത്തിൽ നിന്നു പ്രദർശനത്തിൽ പങ്കെടുത്ത അഞ്ചുപേരിൽ ഒരാളാണ് ആദിത്യ ചന്ദ്ര പ്രശാന്ത്. 1400 വിദ്യാർഥികൾ പങ്കെടുത്ത പ്രദർശനത്തിൽ അവസാന അറുപതുപേരിൽ ആദിത്യയുടെ കണ്ടുപിടിത്തവുമുണ്ട്. ജനുവരിയിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഇന്നൊവേഷൻസ് പ്രദർശനത്തിലേക്കും ആദിത്യ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. മാർച്ച് നാലു മുതൽ പത്തുവരെയാണു പ്രദർശനം. മാർച്ച് നാലിനു രാഷ്ട്രപതിയോടൊപ്പം രാത്രിഭക്ഷണം കഴിക്കാനും ആദിത്യയ്ക്കു ക്ഷണമുണ്ട്. ഹരിപ്പാട് വെട്ടുകുളഞ്ഞിയിൽ ഗ്രീഷ്മയിൽ എസ്.ആർ. പ്രശാന്ത്കുമാറിന്റെയും രാജി പ്രശാന്തിന്റെയും മകനാണ് ആദിത്യ ചന്ദ്ര പ്രശാന്ത്.
ദേശീയതലത്തിൽ മികച്ച കണ്ടുപിടിത്തമായി അംഗീകാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ആദിത്യയ്ക്കു പറയാൻ മറ്റൊരു കഥയുണ്ട്. സർക്കാർ സ്കൂളിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നാണു ദേശീയതലത്തിലേക്കുള്ള ആദിത്യയുടെ വളർച്ച. ഹരിപ്പാട് ഉപജില്ലാ ശാസ്ത്രമേളയിലാണു പ്രവർത്തനമാതൃക വിഭാഗത്തിൽ ആദിത്യ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിറകടുപ്പ് ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാൽ വിധി നിർണയ സമയത്തു നിഷ്കരുണം തള്ളിക്കളഞ്ഞു. തനിക്കു കിട്ടിയ നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടാൻ ആദിത്യ തയാറായിരുന്നില്ല. അപ്പീൽ നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തപ്പോൾ രണ്ടാം സ്ഥാനം ലഭിച്ച ആദിത്യയെ സംസ്ഥാന മത്സരത്തിൽ കാത്തിരുന്നത് ഒന്നാം സ്ഥാനമായിരുന്നു.
വന്യജീവി ഫൊട്ടോഗ്രഫിയെ ഏറെ ഇഷ്ടപ്പെടുന്ന അച്ഛൻ എസ്.ആർ.പ്രശാന്ത്കുമാറിനൊപ്പം കാട്ടിലേക്കു സ്ഥിരം യാത്ര പോകാറുണ്ട് ആദിത്യ. അത്തരം യാത്രകളാണു വിറകടുപ്പിൽ നിന്നു വൈദ്യുതി എന്ന ആശയത്തെക്കുറിച്ചു ചിന്തിക്കാനുള്ള കാരണം. രണ്ടോ മൂന്നോ ദിവസം കാടിനുള്ളിൽ താമസിക്കുമ്പോൾ മൊബൈൽ ഫോണിലെ ചാർജ് തീരും. രാത്രി കാടിനുള്ളിൽ ചുള്ളിക്കമ്പൊക്കെ കൂട്ടിയിട്ടു കത്തിച്ചു തീകായുമ്പോൾ എന്തുകൊണ്ട് ഇതിൽ നിന്നു വൈദ്യുതി ഉണ്ടാക്കിക്കൂടാ എന്നായിരുന്നു ആദിത്യ ചിന്തിച്ചത്.
നാലു വർഷത്തോളമായി അച്ഛനൊപ്പം ക്യാമറയുമായുള്ള യാത്രയിലാണ് ആദിത്യ ചന്ദ്ര പ്രശാന്ത്. മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞു സോണിയുടെ നെക്സ് സീരീസിലുള്ള മിറർലെസ് ക്യാമറയും പ്രശാന്ത്കുമാർ മകനു വാങ്ങിക്കൊടുത്തിട്ടുണ്ട്.
ശാസ്ത്രവും യാത്രകളും ഫൊട്ടോഗ്രഫിയുമൊക്കെയായുള്ള ആദിത്യയുടെ വ്യത്യസ്ത യാത്രകൾക്കു കരുത്തുമായി തൊട്ടുപിറകെ അനിയൻ അതുൽചന്ദ്ര പ്രശാന്തും അനിയത്തി പാർവതി ചന്ദ്ര പ്രശാന്തുമുണ്ട്. കൂടെ പിന്തുണയും കരുത്തുമായി അമ്മൂമ്മ രത്നമ്മയും.
∙ കത്തിച്ചാൽ കറണ്ടടിക്കുന്ന വിറകടുപ്പ്; ആദിത്യ പറയുന്നു
വിറക് വളരെ കുറച്ചുമാത്രം ഉപയോഗപ്പെടുത്തി, കാർബണും പുകയും ചാരവും വളരെ കുറച്ചാണ് ആഹാരം പാചകം ചെയ്യുന്നതോടൊപ്പം വൈദ്യുതിയും ഉൽപാദിപ്പിക്കുക. പാഴായിപ്പോകുന്ന താപോർജമാണു വൈദ്യുതിയാകുന്നത്. ഈ വൈദ്യുതി ഉപയോഗിച്ചു വെളിച്ചം നൽകാനും ലഘു ഇലക്ട്രോണിക് ഉപകരണങ്ങളായ മൊബൈൽ ഫോൺ, മ്യൂസിക്ക്/വിഡിയോ പ്ലെയർ, വയർലെസ് സെറ്റുകൾ തുടങ്ങിയവ ചാർജ് ചെയ്യാൻ കഴിയുന്നതും കൊണ്ടു നടക്കാവുന്നതുമായ അടുപ്പാണു ഞാൻ രൂപകൽപന ചെയ്തത്. മൂന്നു കല്ലുകൾ ചേർത്തു തയാറാക്കുന്ന അടുപ്പിനെ അപേക്ഷിച്ച് 90% വരെ വിറക് ലാഭിക്കാനും പുറന്തള്ളുന്ന കാർബൺ അളവ് 70% കുറയ്ക്കാനും ഈ അടുപ്പിനു കഴിയും.
ആദിത്യ ചന്ദ്ര പ്രശാന്ത് ഡൽഹിയിൽ സയൻസ് ഇൻസ്പയര്‍ പ്രദർശന വേദിയിൽ.
∙ രൂപകൽപന
വിപണിയിൽ ലഭ്യമായ വിറകടുപ്പുകളുടെ കുറവുകൾ പഠിച്ചശേഷമാണ് ഈ അടുപ്പ് രൂപപ്പെടുത്തിയത്. ദീർഘകാല ഉപയോഗം ഉറപ്പു വരുത്തുന്നതിനായി മേൽത്തരം സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഈ അടുപ്പ് നിർമിച്ചത്. മൂന്നു പാളികളായാണ് ഇതിന്റെ നിർമാണം. പുറംപാളി യാത്രയിൽ കൂടെ കരുതാൻ പാകത്തിനു കൈപ്പിടി ഘടിപ്പിച്ചതാണ്. അതിന്റെ ചുവട്ടിൽ നിലത്ത് ഉറപ്പിച്ചു നിർത്താൻ അനുയോജ്യമായ മൂന്നു കാലുകളുണ്ട്. ചുവട്ടിൽ, പുറത്തെ വായുവിനെ നിയന്ത്രിതമായി ഉള്ളിലെത്തിച്ചു ജ്വലനം കൂട്ടാൻ സഹായകമായ സുഷിരങ്ങൾ നൽകി പുറത്തു നിന്നു നീക്കാവുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ചൂട് കൃത്യമായി പാത്രത്തിൽ എല്ലായിടത്തും എത്തുവാൻ പാകത്തിനു പരന്ന പാത്രം താങ്ങി സ്റ്റെയിൻലെസ് സ്റ്റീലിൽ തയാറാക്കി.
ചെറുതാക്കിയ നുറുങ്ങ് വിറക് കഷണങ്ങളാണ് അടുപ്പിൽ ഉപയോഗിക്കുക. മൂന്നു പാളികൾ ഉള്ളതിൽ വിറക് നിക്ഷേപിക്കുന്ന ഉൾപ്പാളിയുടെ മുകളറ്റം മാത്രമാണു തുറന്നത്. പുറമ്പാളിയും മദ്ധ്യപാളിയും ഉൾപ്പാളിയുടെ പുറവും ചേർത്തു മുകളറ്റം കൂട്ടിയടച്ചിരിക്കുന്നു. തുറക്കാവുന്ന അടപ്പിന്റെ മുകളിലാണു പാത്രം താങ്ങി ഉറപ്പിച്ചിരിക്കുന്നത്. മദ്ധ്യപാളിയുടെ കീഴറ്റം തുറന്നതും വശങ്ങളിൽ മൂന്നു നിര സുഷിരങ്ങൾ ഉള്ളവയുമാണ്. അടുപ്പിനുള്ളിൽ വായു സഞ്ചാരം കൂട്ടാൻ ഇതു സഹായിക്കും. നടുവിലെ പാളിയുടെ ചുവടറ്റം വലക്കണ്ണികൾ പോലെ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ചതാണ്.
ഇതാണ് അടുപ്പിൽ ഉപയോഗിക്കുന്ന വിറക് കഷണങ്ങളെ താങ്ങി നിർത്തുന്നത്. ഉൾപ്പാളിയുടെ ചുവരുകളും സുഷിരങ്ങൾ നിറഞ്ഞതാണ്. ഉൾപ്പാളിയുടെയും മദ്ധ്യപാളിയുടെയും ചുവടറ്റം തുറന്നിരിക്കുന്നത് ഏതാണ്ട് പൂർണമായി തന്നെ വിറക് കത്തിത്തീരാൻ സഹായിക്കുന്നതോടൊപ്പം അവശേഷിക്കുന്ന വളരെക്കുറവ് ചാരം താഴെത്തട്ടിലെ പുറം ചട്ടയ്ക്കുള്ളിൽ സംഭരിക്കുവാനും കഴിയുന്നു.
അടുപ്പിന്റെ കൈപ്പിടിക്ക് എതിർ ഭാഗത്തായി പുറം പാളിയിലാണു വൈദ്യുതി ഉൽപാദിപ്പിക്കാനും നിയന്ത്രിതമായി വൈദ്യുതി പുറത്തേക്ക് ആവശ്യാനുസരണം നൽകുവാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ഈ അറയ്ക്കുള്ളിൽ വൈദ്യുതി ഉൽപാദിപ്പിക്കുകയും പുറത്തേക്കു നൽകുകയും ചെയ്യുന്നു.
∙ അടിസ്ഥാന സാങ്കേതിക വിദ്യ
തെർമോ ഇലക്ട്രിക് എഫക്റ്റിലെ സീബെക് എഫക്റ്റ് എന്ന സാങ്കേതിക വിദ്യയാണ് ഇവിടെ വൈദ്യുതോൽപാദനത്തിന് ആശ്രയിച്ചിരിക്കുന്നത്. രണ്ടു മൂലകങ്ങൾ കൊണ്ടു നിർമിച്ച ഒരു മോഡ്യൂൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ബിസ്മുത്ത് ടെലുറൈഡ് - ലെഡ് ടെലുറൈഡ് സംയുക്തങ്ങൾ കൊണ്ടു നിർമിച്ചു സിലിക്കോൺ പാളികളാൽ ഇരുപുറവും അടച്ച നിർമിതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഏതാണ്ട് രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം മണിക്കൂർ വരെ കേടുവരാതെ പ്രവർത്തിക്കാൻ കഴിയുന്ന സുദീർഘമായ ശേഷിയാണ് ഇവയ്ക്കുള്ളതെന്നതു കൊണ്ടു ദീർഘകാലം കേടു കൂടാതെ ഉപയോഗിക്കാൻ കഴിയുന്നതാണു വൈദ്യുതി ഉൽപാദിപ്പിക്കാനായി ഇവിടെ ഉപയോഗപ്പെടുത്തുന്ന മോഡ്യൂൾ. ഗ്രാഫൈറ്റ് പാളികൾ കൊണ്ടു പൊതിഞ്ഞിരിക്കുന്നതിനാൽ ഉയർന്ന താപനിലയെയും അതിജീവിക്കുവാൻ ഇവയ്ക്കു കഴിയും.
അടുപ്പിന്റെ മദ്ധ്യപാളിയുടെ ചുവരിലും പുറംപാളിയുടെ ചുവരിലുമായി നിർമിച്ച വിടവിൽ താപത്തെ ആഗിരണം ചെയ്തു വൈദ്യുതി ഉൽപാദിപ്പിക്കുന്ന അറയിൽ എത്തിക്കാനായി മേൽത്തരം അലൂമിനിയം സംയുക്തം കൊണ്ടു നിർമിച്ച ചാലകം ഉപയോഗിക്കുന്നു. ഈ ചാലകത്തിന്റെ ഒരറ്റം മോഡ്യൂളിന്റെ ചൂട് നൽകുന്നതാണ്. തണുപ്പ് നൽകുന്ന മറ്റേയറ്റം പുറത്തേക്കു തിരിച്ചു പിടിപ്പിച്ചിരിക്കുന്ന ഒരു ചാലകവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മോഡ്യൂളിനെ തണുപ്പിക്കാൻ ഈ ചാലകം ഉപയോഗപ്പെടുത്തുന്നു. ഇതും മേൽത്തരം അലുമിനിയം സംയുക്തം കൊണ്ടു നിർമിച്ചതാണ്. ഇതിന്റെ പുറം ഭാഗം വൈദ്യുതി ഉൽപാദിപ്പിക്കുന്ന അറയുടെ പുറംചുവരിൽ നിർമിച്ച ഒരു ദ്വാരത്തിലേക്കു തുറന്നിരിക്കുന്നു. ഈ ദ്വാരത്തിൽ കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബ്രഷ് രഹിത ഇലക്ട്രിക് ഫാൻ ഘടിപ്പിച്ചിട്ടുണ്ട്.
∙ പ്രവർത്തനം
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശമുള്ള വായുവിനെ ഫാൻ മുഖേന പുറത്തെ ചാലകത്തിൽ എത്തിക്കുന്നു. മോഡ്യൂളിൽ നിന്നു ചൂടിനെ ആഗിരണം ചെയ്യുന്ന ചാലകം ചൂടായിരിക്കുമ്പോൾ പുറത്തു നിന്നും എത്തുന്ന ഈർപ്പം കലർന്ന വായു ആ ചൂടിനെ കുറയ്ക്കുകയും അടുപ്പിന്റെ ഉൾപ്പാളിയുടെ മൂന്നിൽ രണ്ടു ഭാഗം മുകളിലായി പുറം പാളിയിൽ നിന്നു മദ്ധ്യപാളി കടന്ന് ഉൾപ്പാളിയിലൂടെ ഉൾപ്പാളിയുടെ മദ്ധ്യഭാഗം വരെയെത്തുന്ന രീതിയിൽ ഒരു സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പിലൂടെ അടുപ്പിനുള്ളിലെത്തുകയും ചെയ്യുന്നു. ഉള്ളിലെ ചൂടിൽ ഈ വായു ചൂടാകുകയും ഈർപ്പരഹിതമായി ഉള്ളിലെത്തുകയും ചെയ്യും.
പൈപ്പിന്റെ ഉള്ളറ്റം താഴോട്ടു വളച്ചാണു നൽകിയിട്ടുള്ളത്. ഇത് അടുപ്പിനുള്ളിലേക്കു വായുവിനെ കടത്തിവിടുകയും ജ്വലനം വർധിപ്പിക്കുകയും ചെയ്യുന്നു. അടുപ്പിനുള്ളിലെ വായു ചൂടായി മുകളിലേക്ക് ഉയരുമ്പോൾ മുകളിൽ നിന്നും പൈപ്പിലൂടെയെത്തുന്ന അത്രത്തോളം ചൂടില്ലാത്ത വായു താഴേക്കു വരാനുള്ള ശ്രമം നടത്തും. ഇത് അടുപ്പിനുള്ളിൽ വായുസഞ്ചാരം ചാക്രികമാക്കും. ചാക്രികമായ വായു സഞ്ചാരം മദ്ധ്യപാളിയിലെ ദ്വാരങ്ങൾ വഴി രണ്ടു നിര ചാക്രിക വായു സഞ്ചാരങ്ങളാണു സൃഷ്ടിക്കുക. ചൂട് കൂട്ടുവാനും പൂർണമായി ജ്വാല ഉയർന്നു പൊങ്ങാതെ ഒരേ നിരപ്പിൽ മുകളിലെ പാത്രത്തിന്റെ ചുവടറ്റത്തു പരക്കെ നൽകുവാനും ഇതു സഹായിക്കും.
ഉള്ളിലെ ചൂടു മോഡ്യൂളിന്റെ അകവശത്തെത്തുമ്പോൾ മോഡ്യൂളിന്റെ പുറവശത്തു സ്ഥാപിച്ച ചാലകം തണുത്തിരിക്കുകയാകും. താപവ്യതിയാനം ഉണ്ടാകുന്നതോടെ വൈദ്യുതി ലഭിച്ചു തുടങ്ങുകയും ചെയ്യും. അതോടെ ഫാൻ പ്രവർത്തിക്കാൻ ആരംഭിക്കും. പിന്നീടു തണുപ്പിക്കൽ പ്രക്രിയ എളുപ്പമാക്കാനും ഉള്ളിലെ ചൂട് കൂട്ടാനും ജ്വലനം അനായാസമാക്കാനും ഫാൻ നൽകുന്ന വായുവിന്റെ തള്ളലിനാകും. അതോടെ വൈദ്യുതിയുടെ ലഭ്യത ഉയർന്ന തോതിൽ പുറത്തേക്കു ലഭിക്കാൻ തുടങ്ങും.
വൈദ്യുതിയെ ആവശ്യാനുസരണം ക്രമീകരിച്ച് ഉപയോഗിക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങൾ സഹായിക്കും. മൊബൈൽ ഫോൺ, മ്യൂസിക് / വിഡിയോ പ്ലെയർ മുതലായവയ്ക്കാവശ്യമായ അഞ്ച് വോൾട്ട് വൈദ്യുതി യുഎസ്ബി പോർട്ട് വഴിയും വെളിച്ചത്തിനാവശ്യമായ ആറ് / പന്ത്രണ്ട് വോൾട്ട് പവർ പോയിന്റിലൂടെയും പുറത്തേക്കു നൽകുന്നു.
∙ വിപണിയിലേക്ക്
വൈദ്യുതി ലഭ്യതയില്ലാത്തയിടങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാണ് ഈ അടുപ്പ്. ഇതിനോടകം തന്നെ പല തവണ രൂപമാറ്റം വരുത്തലുകൾ നടത്തിയാണ് അടുപ്പിനു രൂപം നൽകിയത്. പോരായ്മകൾ കണ്ടെത്തി പരിഹരിച്ചു പൂർണ സജ്ജമായ ഒരു ഉൽപന്നം വിപണിയിലെത്തിക്കാനുമാണു ശ്രമം. ഏതാണ്ട് 3,600 രൂപയിൽ താഴെ ചെലവിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ കഴിയുമെന്നാണു കരുതുന്നത്. പാരമ്പര്യേതര ഊർജ വകുപ്പിന്റെയും മറ്റും സബ്സിഡി ആനുകൂല്യങ്ങൾ നേടാനും ഇതു പര്യാപ്തമാണ്. അങ്ങനെയെങ്കിൽ ചെലവ് കുറയ്ക്കുവാനും അതു ഉപഭോക്താക്കളിൽ എത്തിക്കുവാനും കഴിയും. അങ്ങനെയെങ്കിൽ രണ്ടായിരത്തി ഇരുനൂറു രൂപയ്ക്കടുത്തു വിലയിൽ ഉപഭോക്താവിനു സ്വന്തമാക്കാൻ സാധിക്കും.

Thursday, 8 December 2016

എം.ആര്‍.ഐ യന്ത്രച്ചെലവ് നൂറിലൊന്നായി കുറയ്ക്കുന്ന കണ്ടെത്തലുമായി ഇന്ത്യക്കാര്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
ബിസ്മത്തിന്റെ അതിചാലക സ്വഭാവമാണ് ഗവേഷകര്‍ കണ്ടെത്തിയത്
ബിസ്മത്തിന്റെ അതിചാലക സ്വഭാവമാണ് ഗവേഷകര്‍ കണ്ടെത്തിയത്

എം.ആര്‍.ഐ യന്ത്രച്ചെലവ് നൂറിലൊന്നായി കുറയ്ക്കുന്ന കണ്ടെത്തലുമായി ഇന്ത്യക്കാര്‍


ബിസ്മത്തിനെ അതിചാലകമായി മാറ്റാന്‍ സാധിക്കുമെന്നാണ് എസ്.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. അതിചാലകതയെന്ന പ്രതിഭാസത്തെ തന്നെ പുനര്‍നിര്‍വചിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ കണ്ടെത്തല്‍
Published: Dec 9, 2016, 09:52 AM IST

മുംബൈ: എംആര്‍ഐ മെഷീന്റെ ചെലവ് നൂറിലൊന്നായി കുറക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷകര്‍. മുംബൈയില്‍ 'ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി' ( TIFR ) ലെ ഗവേഷകര്‍ അതിചാലകതയെപ്പറ്റി നടത്തിയ സുപ്രധാന കണ്ടെത്തലാണ്, എംആര്‍ഐ സ്‌കാനിങ് മെഷീന്റെ വില വന്‍തോതില്‍ കുറയ്ക്കാന്‍ വഴിയൊരുക്കുക.
ബിസ്മത്ത് ലോഹത്തിന്റെ അതിചാലക സ്വഭാവം കണ്ടെത്തുകയും തെളിയിക്കുകയുമാണ് ടിഐഎഫ്ആര്‍ഐ ഗവേഷകനായ എസ്.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തത്. തെല്ലും ഊര്‍ജനഷ്ടമോ തടസ്സമോ ഇല്ലാതെ ഒരു പദാര്‍ഥത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന അവസ്ഥയാണ് അതിചാലകത ( superconductivity ) എന്ന് പറയുന്നത്.
ബിസ്മത്തിന് അതിചാലക സ്വഭാവമുണ്ടെന്ന് 1954 ല്‍ ഡബ്ല്യു.ബുക്കല്‍, ആര്‍.ഹില്‍ഷ്ച് എന്നീ ഗവേഷകര്‍ നിഗമനത്തിലെത്തിയിരുന്നു. ഇത്രകാലവും ഇക്കാര്യം ഒരു തര്‍ക്കവിഷയമായി ശാസ്ത്രരംഗത്ത് നിലനിന്നു. ആ തര്‍ക്കത്തിനാണ് ഡോ.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ അറുതിവരുത്തുന്നത്.
ഡോ.എസ്.രാമകൃഷ്ണന്‍
താപനില മൈനസ് 273 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ത്തുമ്പോള്‍ ബിസ്മത്ത് ഒരു അതിചാലകമായി മാറുന്നു എന്നാണ് ഗവേഷകര്‍ കണ്ടത്. അതിചാലകതയെന്ന പ്രതിഭാസത്തെ പുനര്‍നിര്‍വചിക്കാന്‍ ഈ കണ്ടെത്തല്‍ കാരണമായേക്കാം. പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
1957ലെ 'ബാര്‍ഡീന്‍-കൂപ്പര്‍-ഷ്രീഫര്‍ ( BCS ) സിദ്ധാന്തം' ആണ് അതിചാലകതയെന്ന പ്രതിഭാസം വിശദീകരിക്കാന്‍ നിലവിലുള്ള തിയറി. ഈ സിദ്ധാന്തം ആവിഷ്‌ക്കരിച്ച മൂന്ന് ഗവേഷകര്‍ 1972 ലെ നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. എന്നാല്‍, നൊബേല്‍ ലഭിച്ച ബിസിഎസ് സിദ്ധാന്തമുപയോഗിച്ച് ബിസ്മത്തിന്റെ അതിചാലക സ്വഭാവം വിശദീകരിക്കാനാവില്ല. ആ സിദ്ധാന്തം തന്നെ മാറ്റിയെഴുതേണ്ടി വരുമെന്ന് ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു.
ബിസ്മത്തിന്റെ അതിചാലകത വിശദീകരിക്കുന്നതിന് പുതിയൊരു സിദ്ധാന്തം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഗവേഷണസംഘത്തിലെ ഡോ. അറുമുഖം തമിഴ്‌വേല്‍ പറഞ്ഞു. ടിഐഎഫ്ആര്‍ ഗവേഷകര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
എംആര്‍ഐ യന്ത്രത്തിന്റെ വില വന്‍തോതില്‍ കുറയാന്‍ പുതിയ കണ്ടെത്തല്‍ വഴി തെളിക്കും
ഒട്ടേറെ മേഖലകളില്‍ പ്രയോജനപ്പെടുന്ന കണ്ടെത്തലാണിത്. ഉദാഹരണത്തിന് ശരീരത്തിന്റെ ആന്തരഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാനും രോഗനിര്‍ണയത്തിനും ഉപയോഗിക്കുന്ന മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ് (എംആര്‍ഐ) യന്ത്രങ്ങളുടെ കാര്യം പരിഗണിക്കാം. അതിചാലകതയെന്ന പ്രതിഭാസത്തിന്റെ സഹായത്താലാണ് എംആര്‍ഐ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നിലവിലുള്ള എംആര്‍ഐ യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന അതിചാലകം നിയോബിയം-ടൈറ്റാനിയം ( Niobium-Titanium ) ലോഹസങ്കരമാണ്. ഭീമമായ വിലയുള്ള ലോഹസങ്കരമാണിത്. ഇതിന്റെ സ്ഥാനത്ത് അതിചാലകമായി ബിസ്മത്ത് ഉപയോഗിക്കാനായാല്‍, എംആര്‍ഐ യന്ത്രത്തിന്റെ നിര്‍മാണച്ചെലവ് നൂറിലൊന്നായി കുറയ്ക്കാന്‍ കഴിയും. ഇപ്പോള്‍ ഒരു എംആര്‍ഐ യന്ത്രത്തിന്റെ വില ഏതാണ്ട് 10 കോടി രൂപയാണ്.

കുരുക്ക് പിന്നാലെ വരുന്നുണ്ട്.

ഉണ്ണി കൊടുങ്ങല്ലൂര്‍
മലയാള മാധ്യമങ്ങളും, ഓണ്‍ലൈന്‍ സാമ്പത്തിക വിദഗ്ദ്ധരും (ഫേസ്ബുക്ക്‌ ഇകണോമിസ്റ്റുകള്‍) എന്തു വിവരക്കേടാണ് ഈ എഴുന്നള്ളിക്കുന്നത്? 14.24 ലക്ഷം കോടിയിൽ 11.55 ലക്ഷം കോടി തിരിച്ചു വന്നുവെന്ന RBIയുടെ പ്രസ്ഥാവനയും പൊക്കിപ്പിടിച്ചാണ് നോട്ടു പരിഷ്ക്കരണം പരിപൂർണ്ണ പരാജയമാണെന്ന് തള്ളുന്നത്.
അവരോടായി ആദ്യമായി പറയാനുള്ളത്, എത്ര തന്നെ പണം തിരികെവന്നു എന്നതിനേക്കാള്‍ പ്രധാനം എല്ലാപണവും ബാങ്കിലേക്കാണ് എത്തിയത് എന്നുള്ളതാണ്, അതായത് 14.24 കോടി തന്നെ തിരിച്ചുവന്നാലും അതുമുഴുവന്‍ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് വന്നത് മൂലം കണ്ട്രോള്‍ഡ് ആയി എന്നതാണ്. അതായത് നികുതി അടക്കേണ്ടുന്ന - വെള്ളപ്പണം. രണ്ടാമത് 86% ആയിരുന്ന വലിയ നോട്ടുകളുടെ ശതമാനത്തെ ചെറിയ നോട്ടുകള്‍ കൂടുതലായി ഇറക്കിക്കൊണ്ട്‌ കൃത്യമായി കുറക്കാന്‍ കഴിയും എന്നുള്ളതാണ്. 20, 50, 100 നോട്ടുകള്‍ കൂടുതലായി അടിക്കുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്‌, കൃത്യമായ കണക്കുകള്‍ ഡിസംബര്‍ 30 ന് ശേഷം അറിയാന്‍ സാധിക്കും.
തിരിച്ചു വന്ന 11.55ലക്ഷം കോടിയിൽ എത്രമാത്രം സ്വയം വെളുപ്പെടുത്തിയ കള്ളപ്പണമുണ്ടെന്ന് RBI ഇനിയും പറഞ്ഞിട്ടില്ല. ഉദാഹരണത്തിന് തിരിച്ചുവന്ന 11.55 ലക്ഷം കോടിയിൽ 7.55 ലക്ഷം കോടി വെള്ളപ്പണവും, 4 ലക്ഷം കോടി സ്വയം സമർപ്പിച്ച കള്ളപ്പണവുമാണെന്ന് കരുതുക. ഈ 4 ലക്ഷം കോടിയുടെ 50% (2ലക്ഷം കോടി) ഗവൺമെന്റിന് ലഭിച്ചു കഴിഞ്ഞ ലാഭമാണ്. 25% (1 ലക്ഷം കോടി) ഉടമസ്ഥന് ഉപയോഗിക്കാൻ കഴിയാത്ത അഞ്ചു വർഷത്തെ ഫിക്സഡ് ഡെപോസിറ്റും, അതിൽ നിന്നു കിട്ടുന്ന പലിശ പ്രധാനമന്ത്രി ഗരീബി കല്യാൺ യോജനയിലേയ്ക്ക് വകയിരുത്തും. ബാക്കിയുള്ള 25% (1 ലക്ഷം കോടി) മാത്രമാണ് കള്ളപ്പണം സ്വയം സമർപ്പിച്ചവർക്ക് പുതിയ നോട്ടുകളായി മാറ്റിക്കിട്ടുക.
അതായത് ഇതുവരെ തിരികെവന്ന നോട്ടില്‍നിന്ന് മാത്രം ലാഭം (2 ലക്ഷം കോടി + 0.1 ലക്ഷം കോടി പലിശ ) + ഇനിയും തിരിച്ചു വരാത്ത പണം (2.69 ലക്ഷം കോടി), അങ്ങനെ മൊത്തം 4.79 ലക്ഷം കോടി ഗവൺമെന്റിന് ഇരുവരെ ലാഭമാണ്.
അതായത് രാജ്യത്തിൽ പരിഷ്ക്കപ്പെട്ട 14.24 ലക്ഷം കോടിയുടെ ഏകദേശം 30% രാജ്യത്തിന് ലാഭം. ഈ ലാഭം കൊണ്ട് ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റാനാകും.
തീർന്നില്ല, കള്ളപ്പണം വെളുപ്പിക്കാൻ സ്വർണ്ണവും, ഭൂമിയും വാങ്ങിക്കൂട്ടിയവർക്കുള്ള കുരുക്ക് പിന്നാലെ വരുന്നുണ്ട്. അതുംകൂടെയായാൽ എന്തു വലിയ വിജയമാണ് ഈ നോട്ടുപരിഷ്ക്കണം! പാകിസ്ഥാനില്‍ പ്രിന്‍റ് ചെയ്ത കള്ളനോട്ടുകൊണ്ട് അമ്മാനമാടിയ തീവ്രവാദികൾക്കും, മാവോയിസ്റ്റുകൾക്കും, അതുവഴി പാകിസ്ഥാനും കൊടുത്ത എട്ടിന്റെ പണി വേറെ !!!
Courtesy Venu Panavelil
Like
Comment

കുരുക്ക് പിന്നാലെ വരുന്നുണ്ട്.

ഉണ്ണി കൊടുങ്ങല്ലൂര്‍
മലയാള മാധ്യമങ്ങളും, ഓണ്‍ലൈന്‍ സാമ്പത്തിക വിദഗ്ദ്ധരും (ഫേസ്ബുക്ക്‌ ഇകണോമിസ്റ്റുകള്‍) എന്തു വിവരക്കേടാണ് ഈ എഴുന്നള്ളിക്കുന്നത്? 14.24 ലക്ഷം കോടിയിൽ 11.55 ലക്ഷം കോടി തിരിച്ചു വന്നുവെന്ന RBIയുടെ പ്രസ്ഥാവനയും പൊക്കിപ്പിടിച്ചാണ് നോട്ടു പരിഷ്ക്കരണം പരിപൂർണ്ണ പരാജയമാണെന്ന് തള്ളുന്നത്.
അവരോടായി ആദ്യമായി പറയാനുള്ളത്, എത്ര തന്നെ പണം തിരികെവന്നു എന്നതിനേക്കാള്‍ പ്രധാനം എല്ലാപണവും ബാങ്കിലേക്കാണ് എത്തിയത് എന്നുള്ളതാണ്, അതായത് 14.24 കോടി തന്നെ തിരിച്ചുവന്നാലും അതുമുഴുവന്‍ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് വന്നത് മൂലം കണ്ട്രോള്‍ഡ് ആയി എന്നതാണ്. അതായത് നികുതി അടക്കേണ്ടുന്ന - വെള്ളപ്പണം. രണ്ടാമത് 86% ആയിരുന്ന വലിയ നോട്ടുകളുടെ ശതമാനത്തെ ചെറിയ നോട്ടുകള്‍ കൂടുതലായി ഇറക്കിക്കൊണ്ട്‌ കൃത്യമായി കുറക്കാന്‍ കഴിയും എന്നുള്ളതാണ്. 20, 50, 100 നോട്ടുകള്‍ കൂടുതലായി അടിക്കുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്‌, കൃത്യമായ കണക്കുകള്‍ ഡിസംബര്‍ 30 ന് ശേഷം അറിയാന്‍ സാധിക്കും.
തിരിച്ചു വന്ന 11.55ലക്ഷം കോടിയിൽ എത്രമാത്രം സ്വയം വെളുപ്പെടുത്തിയ കള്ളപ്പണമുണ്ടെന്ന് RBI ഇനിയും പറഞ്ഞിട്ടില്ല. ഉദാഹരണത്തിന് തിരിച്ചുവന്ന 11.55 ലക്ഷം കോടിയിൽ 7.55 ലക്ഷം കോടി വെള്ളപ്പണവും, 4 ലക്ഷം കോടി സ്വയം സമർപ്പിച്ച കള്ളപ്പണവുമാണെന്ന് കരുതുക. ഈ 4 ലക്ഷം കോടിയുടെ 50% (2ലക്ഷം കോടി) ഗവൺമെന്റിന് ലഭിച്ചു കഴിഞ്ഞ ലാഭമാണ്. 25% (1 ലക്ഷം കോടി) ഉടമസ്ഥന് ഉപയോഗിക്കാൻ കഴിയാത്ത അഞ്ചു വർഷത്തെ ഫിക്സഡ് ഡെപോസിറ്റും, അതിൽ നിന്നു കിട്ടുന്ന പലിശ പ്രധാനമന്ത്രി ഗരീബി കല്യാൺ യോജനയിലേയ്ക്ക് വകയിരുത്തും. ബാക്കിയുള്ള 25% (1 ലക്ഷം കോടി) മാത്രമാണ് കള്ളപ്പണം സ്വയം സമർപ്പിച്ചവർക്ക് പുതിയ നോട്ടുകളായി മാറ്റിക്കിട്ടുക.
അതായത് ഇതുവരെ തിരികെവന്ന നോട്ടില്‍നിന്ന് മാത്രം ലാഭം (2 ലക്ഷം കോടി + 0.1 ലക്ഷം കോടി പലിശ ) + ഇനിയും തിരിച്ചു വരാത്ത പണം (2.69 ലക്ഷം കോടി), അങ്ങനെ മൊത്തം 4.79 ലക്ഷം കോടി ഗവൺമെന്റിന് ഇരുവരെ ലാഭമാണ്.
അതായത് രാജ്യത്തിൽ പരിഷ്ക്കപ്പെട്ട 14.24 ലക്ഷം കോടിയുടെ ഏകദേശം 30% രാജ്യത്തിന് ലാഭം. ഈ ലാഭം കൊണ്ട് ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റാനാകും.
തീർന്നില്ല, കള്ളപ്പണം വെളുപ്പിക്കാൻ സ്വർണ്ണവും, ഭൂമിയും വാങ്ങിക്കൂട്ടിയവർക്കുള്ള കുരുക്ക് പിന്നാലെ വരുന്നുണ്ട്. അതുംകൂടെയായാൽ എന്തു വലിയ വിജയമാണ് ഈ നോട്ടുപരിഷ്ക്കണം! പാകിസ്ഥാനില്‍ പ്രിന്‍റ് ചെയ്ത കള്ളനോട്ടുകൊണ്ട് അമ്മാനമാടിയ തീവ്രവാദികൾക്കും, മാവോയിസ്റ്റുകൾക്കും, അതുവഴി പാകിസ്ഥാനും കൊടുത്ത എട്ടിന്റെ പണി വേറെ !!!
Courtesy Venu Panavelil
Like
Comment

Thursday, 1 December 2016

മോദി ഈ സ്വപ്നം നടപ്പിലാക്കും, ഇനി എല്ലാ ഇടപാടുകളും ഓൺലൈനിലൂടെ, വരുന്നത് വൻ പദ്ധതി!

ഉണ്ണി കൊടുങ്ങല്ലൂര്‍

മോദി ഈ സ്വപ്നം നടപ്പിലാക്കും, ഇനി എല്ലാ ഇടപാടുകളും ഓൺലൈനിലൂടെ, വരുന്നത് വൻ പദ്ധതി!

രാജ്യം വലിയൊരു മാറ്റത്തിന്റെ വഴിയിലാണ്. 500, 1000 നോട്ടുകൾ പിൻവലിച്ച് ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു വൻ പദ്ധതിയാണ് സ്വപ്നം കാണുന്നത്. രാജ്യത്തെ എല്ലാ സർക്കാർ ഇടപാടുകളും സുതാര്യമാക്കാൻ മൊട്ടുസൂചി മുതൽ പോർവിമാനങ്ങൾ വരെയുള്ള ഇടപാടുകൾ ഓൺലൈനിലേക്ക് മാറ്റാനാണ് നീക്കം. ഇതിന്റെ പ്രാരംഭ നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
ആമസോൺ പോലുള്ള ഇ–കൊമേഴ്സ് വിപണിയാണ് മോദി സ്വപ്നം കാണുന്നത്. രാജ്യത്തെ 86 ശതമാനം കറൻസികളും പിൻവലിച്ചതോടെ ഓൺലൈൻ വിപണി കൂടുതൽ സജീവമായി. കഴിഞ്ഞ ഓഗസ്റ്റു മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 39.0 കോടി രൂപയുടെ ഇടപാടുകൾ നടന്നെന്നാണ് റിപ്പോർട്ട്. ഇതൊരു മികച്ച തുടക്കമായാണ് മോദി സര്‍ക്കാർ കാണുന്നത്.
കറൻസി പിൻമാറ്റം ഇന്ത്യക്ക് വലിയൊരു മാറ്റത്തിനുള്ള അവസരമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രതിരോധ മേഖല, റെയിൽവെ ഇടപാടുകൾ എല്ലാം ഓൺലൈനിനു കീഴിൽ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ ഇ–ഗവേർണൻസ് ഡിവിഷൻ ഡയറക്ടർ വിഷാൽ സിങ് പറഞ്ഞു.
ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ ഇ–കൊമേഴ്സ് സർവീസുകൾക്ക് സമാനമായ സംവിധാനമാണ് കേന്ദ്ര സർക്കാറിന്റെ നേതൃത്വത്തിൽ വരാൻ പോകുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയെ ഒന്നടങ്കം മാറ്റിമറിക്കുന്നതായിരിക്കും ഈ സർക്കാർ ഇ–കൊമേഴ്സ് സർവീസ്.
ഇടനിലക്കാരെ ഒഴിവാക്കി ആർക്കും എന്തും വാങ്ങുകയും വിൽക്കുകയും ചെയ്യാം. സർക്കാറിന്റെ ടെൻഡർ സംവിധാനവും ഓൺലൈൻ വഴിയാക്കും. ഇതിനു വേണ്ട നിയമങ്ങളിൽ ധനമന്ത്രാലയം മാറ്റംവരുത്തി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. 

Wednesday, 16 November 2016

തദ്ദേശിയമായി നിര്‍മ്മിത ആളില്ലാ വിമാനം വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

തദ്ദേശിയമായി നിര്‍മ്മിത ആളില്ലാ വിമാനം വിജയകരമായി പരീക്ഷിച്ചു


പ്രതിരോഗരംഗത്തെ വിവിധ സൈനികആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തപസ് 201 -ന് രൂപം നല്‍കിയിരിക്കുന്നത്
Published: Nov 16, 2016, 09:49 PM IST

ബാംഗ്ലൂര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആളില്ല വിമാനം റസ്റ്റം II (തപസ് 201) വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി.
ബോംഗളൂരുവില്‍ നിന്ന് 250 കിമീ അകലെ ചിത്രദുര്‍ഗ്ഗയില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
എച്ച്.എ.എൽ-ബെല്ലിന്റെ സഹകരണത്തോടെ എയര്‍നോട്ടിക്കല്‍ ഡെവലപ്പമെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ബെംഗളൂരുവിലെ ഡിആര്‍ഡിഒ ലാബില്‍ തപസ് 201നിര്‍മ്മിച്ചത്.
പ്രതിരോഗരംഗത്തെ വിവിധ സൈനികആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തപസ് 201 -ന് രൂപം നല്‍കിയിരിക്കുന്നത്. രാജ്യസുരക്ഷ ഉറപ്പാക്കാനും ചാരനിരീക്ഷണത്തിനും തപസ് 201 സേനാവിഭാഗങ്ങള്‍ക്ക് തുണയാവും.
തപസ് 201-ലെ എയര്‍ഫ്രേം, ലാന്‍ഡിംഹ് ഗിയര്‍, ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ആന്‍ഡ് എവിയോനിക്‌സ് സബ് സിസ്റ്റം തുടങ്ങിയ സങ്കീര്‍ണമായ സംവിധാനങ്ങള്‍ സ്വകാര്യസംരഭകരമായി സഹകരിച്ചാണ് ഡിആര്‍ഡിഒ നിയമിച്ചിരിക്കുന്നത്.
വിവിധ തലത്തിലുള്ള പരീക്ഷണപറക്കലുകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തപസ് 201 സൈന്യത്തിന്റെ ഭാഗമാക്കുക.
ആളില്ലാ വിമാനങ്ങളുടെ പരീക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കിയതാണ് ചിത്രദുര്‍ഗ്ഗയിലെ എയര്‍നോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ഇത്തരം വിമാനങ്ങളുടെ പരീക്ഷണം നിലവില്‍ നടക്കുന്നത്.

Tuesday, 1 November 2016

ആനുകൂല്യങ്ങള്‍ തേടുന്നവര്‍ക്ക് ഒരു സഹായി

ഉണ്ണി കൊടുങ്ങല്ലൂര്‍

കേന്ദ്ര പദ്ധതികള്‍: ഹെല്‍പ്പ് ഡെസ്‌കും ടോള്‍ഫ്രീ നമ്പറുമായി ബിജെപി


ബിജെപി സംസ്ഥാന കാര്യാലയത്തിലാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന് പേരിട്ടിരിക്കുന്ന സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
Published: Nov 1, 2016, 05:36 PM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും സാങ്കേതിക ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌കും ടോള്‍ഫ്രീ നമ്പറുമായി ബിജെപി.
ബിജെപി സംസ്ഥാന കാര്യാലയത്തിലാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് എന്ന് പേരിട്ടിരിക്കുന്ന സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ 4 വരെയാണ് ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.
180030009383 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും സഹായവും ലഭ്യമാകും. ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാന തലത്തില്‍ മാത്രമാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. രണ്ടു മാസത്തിനുള്ളില്‍ ജില്ലാ മണ്ഡല തലങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ നിലവില്‍ വരും.
ഇതിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ ബിജെപിയോടുള്ള രാഷ്ട്രീയ വിരോധം മൂലം ഒരു വിഭാഗം ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേര്‍ന്ന്  ജനങ്ങളില്‍ നിന്ന് മറച്ചു വെക്കുകയാണെന്ന് കുമ്മനം ആരോപിച്ചു.
ഹെല്‍പ്പ് ഡെസ്‌കിന്റെ ചുമതലയുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, സംസ്ഥാന വക്താവ് അഡ്വ ജെ ആര്‍ പത്മകുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ്, ഹെല്‍പ്പ് ഡെസ്‌ക് ടീം അംഗങ്ങളായ രാജേഷ് ചന്ദ്രന്‍, ജ്യോതിഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.