ഉണ്ണി കൊടുങ്ങല്ലൂര്‍
മോദി ഈ സ്വപ്നം നടപ്പിലാക്കും, ഇനി എല്ലാ ഇടപാടുകളും ഓൺലൈനിലൂടെ, വരുന്നത് വൻ പദ്ധതി!
രാജ്യം വലിയൊരു മാറ്റത്തിന്റെ വഴിയിലാണ്. 500, 1000 നോട്ടുകൾ പിൻവലിച്ച് ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു വൻ പദ്ധതിയാണ് സ്വപ്നം കാണുന്നത്. രാജ്യത്തെ എല്ലാ സർക്കാർ ഇടപാടുകളും സുതാര്യമാക്കാൻ മൊട്ടുസൂചി മുതൽ പോർവിമാനങ്ങൾ വരെയുള്ള ഇടപാടുകൾ ഓൺലൈനിലേക്ക് മാറ്റാനാണ് നീക്കം. ഇതിന്റെ പ്രാരംഭ നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
ആമസോൺ പോലുള്ള ഇ–കൊമേഴ്സ് വിപണിയാണ് മോദി സ്വപ്നം കാണുന്നത്. രാജ്യത്തെ 86 ശതമാനം കറൻസികളും പിൻവലിച്ചതോടെ ഓൺലൈൻ വിപണി കൂടുതൽ സജീവമായി. കഴിഞ്ഞ ഓഗസ്റ്റു മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 39.0 കോടി രൂപയുടെ ഇടപാടുകൾ നടന്നെന്നാണ് റിപ്പോർട്ട്. ഇതൊരു മികച്ച തുടക്കമായാണ് മോദി സര്‍ക്കാർ കാണുന്നത്.
കറൻസി പിൻമാറ്റം ഇന്ത്യക്ക് വലിയൊരു മാറ്റത്തിനുള്ള അവസരമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രതിരോധ മേഖല, റെയിൽവെ ഇടപാടുകൾ എല്ലാം ഓൺലൈനിനു കീഴിൽ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ ഇ–ഗവേർണൻസ് ഡിവിഷൻ ഡയറക്ടർ വിഷാൽ സിങ് പറഞ്ഞു.
ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ ഇ–കൊമേഴ്സ് സർവീസുകൾക്ക് സമാനമായ സംവിധാനമാണ് കേന്ദ്ര സർക്കാറിന്റെ നേതൃത്വത്തിൽ വരാൻ പോകുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയെ ഒന്നടങ്കം മാറ്റിമറിക്കുന്നതായിരിക്കും ഈ സർക്കാർ ഇ–കൊമേഴ്സ് സർവീസ്.
ഇടനിലക്കാരെ ഒഴിവാക്കി ആർക്കും എന്തും വാങ്ങുകയും വിൽക്കുകയും ചെയ്യാം. സർക്കാറിന്റെ ടെൻഡർ സംവിധാനവും ഓൺലൈൻ വഴിയാക്കും. ഇതിനു വേണ്ട നിയമങ്ങളിൽ ധനമന്ത്രാലയം മാറ്റംവരുത്തി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment