Showing posts with label ധനകാര്യം. Show all posts
Showing posts with label ധനകാര്യം. Show all posts

Monday, 6 August 2018

തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.

ഉണ്ണി കൊടുങ്ങല്ലൂര്‍

ഉദ്ദേശ്യം1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.

2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങല്‍ നല്‍കുക.

3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.
സവിശേഷതകള്‍

1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.

2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.

3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).

4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.
അര്‍ഹതചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
മേഖലകള്‍

1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)

2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)

3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)

4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
ആനുകൂല്യം

പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്. ഇതിന് പുറമേ കേരളസംസ്ഥാന പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോപ്പറേറ്റീവ് സൊസൈറ്റി എന്നിവരുമായി ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്ക്രീന്‍ ചെയ്ത് പദ്ധതി ആനുകൂല്ല്യത്തിന് പരിഗണിക്കുന്നതായിരിക്കും.

നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും ആയതിനായി താഴെകാണുന്ന [REGISTER] ബട്ടണില്‍ ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: 

1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]

2.പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]

3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]


[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]

Wednesday, 2 May 2018

മൊബൈൽ വാലറ്റുകളിലൂടെ പണമിടപാടുകൾ എളുപ്പമാക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍



മൊബൈൽ വാലറ്റുകളിലൂടെ പണമിടപാടുകൾ എളുപ്പമാക്കാം ഇരുപതിലധികം ഇ-വാലറ്റുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. പേ ടിഎം, മൊബീക്വിക്ക്, പേ യു മണി, ഫ്രീചാർജ്, എംപെസ, എ...

Read more at: http://www.mathrubhumi.com/money/business-news/mobile-wallets-1.2780791

Monday, 25 September 2017

ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം

ഉണ്ണി കൊടുങ്ങല്ലൂര്‍ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം
പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
Cyber crime
X
തിരുവനന്തപുരം: ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) തട്ടിപ്പിനിരയാകുന്നവര്‍ ജില്ലാതല പോലീസ് സൈബര്‍ സെല്ലുകളെ വിവരമറിയിച്ചാല്‍ പണം കൈമാറ്റം തടയാനും തിരികെ ലഭിക്കാനും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇത്തരം നമ്പരുകളും പാസ്വേഡുകളും ബാങ്കില്‍നിന്നാണെന്നു പറഞ്ഞാല്‍പ്പോലും പങ്കുവയ്ക്കരുത്. തട്ടിപ്പുകള്‍ കൈകാര്യം ചെയ്യാന്‍ അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചു.
ഓര്‍ക്കുക
*പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ്. സന്ദേശം മൊബൈല്‍ ഫോണില്‍നിന്ന് മായ്ച്ചുകളയരുത്.
*പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
*പോലീസ് ഇത് ബാങ്കിനെയോ മൊബൈല്‍ വാലറ്റുകളെയോ അറിയിക്കും. അധികൃതര്‍ ഉടനടി പണം കൈമാറ്റം ചെയ്യാതെ തടഞ്ഞുവയ്ക്കും.
ജില്ലാ സൈബര്‍ സെല്ലുകളുടെ ഫോണ്‍ നമ്പരുകള്‍
തിരുവനന്തപുരം സിറ്റി-9497975998
തിരുവനന്തപുരം റൂറല്‍-9497936113
കൊല്ലം സിറ്റി-9497960777
കൊല്ലം റൂറല്‍-9497980211
പത്തനംതിട്ട-9497976001
ആലപ്പുഴ-9497976000
കോട്ടയം-9497976002
ഇടുക്കി-9497976003
കൊച്ചി സിറ്റി-9497976004
എറണാകുളം റൂറല്‍-9497976005
തൃശ്ശൂര്‍ സിറ്റി-9497962836
തൃശ്ശൂര്‍ റൂറല്‍-9497976006
പാലക്കാട്-9497976007
മലപ്പുറം-9497976008
കോഴിക്കോട് സിറ്റി-9497976009
കോഴിക്കോട് റൂറല്‍-9497976010
വയനാട്-9497976011
കണ്ണൂര്‍-9497976012
കാസര്‍കോട്-9497976013.
Viewed using Just Read

ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം

ഉണ്ണി കൊടുങ്ങല്ലൂര്‍ഒ.ടി.പി. തട്ടിപ്പ്: പണം നഷ്ടമാകുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം
പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
Cyber crime
X
തിരുവനന്തപുരം: ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) തട്ടിപ്പിനിരയാകുന്നവര്‍ ജില്ലാതല പോലീസ് സൈബര്‍ സെല്ലുകളെ വിവരമറിയിച്ചാല്‍ പണം കൈമാറ്റം തടയാനും തിരികെ ലഭിക്കാനും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇത്തരം നമ്പരുകളും പാസ്വേഡുകളും ബാങ്കില്‍നിന്നാണെന്നു പറഞ്ഞാല്‍പ്പോലും പങ്കുവയ്ക്കരുത്. തട്ടിപ്പുകള്‍ കൈകാര്യം ചെയ്യാന്‍ അതത് ജില്ലാ സൈബര്‍ സെല്ലില്‍ പരിശീലനം ലഭിച്ച പോലീസ് സംഘത്തെ നിയോഗിച്ചു.
ഓര്‍ക്കുക
*പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ്. സന്ദേശം മൊബൈല്‍ ഫോണില്‍നിന്ന് മായ്ച്ചുകളയരുത്.
*പണം നഷ്ടപ്പെട്ടാല്‍ ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം.
*പോലീസ് ഇത് ബാങ്കിനെയോ മൊബൈല്‍ വാലറ്റുകളെയോ അറിയിക്കും. അധികൃതര്‍ ഉടനടി പണം കൈമാറ്റം ചെയ്യാതെ തടഞ്ഞുവയ്ക്കും.
ജില്ലാ സൈബര്‍ സെല്ലുകളുടെ ഫോണ്‍ നമ്പരുകള്‍
തിരുവനന്തപുരം സിറ്റി-9497975998
തിരുവനന്തപുരം റൂറല്‍-9497936113
കൊല്ലം സിറ്റി-9497960777
കൊല്ലം റൂറല്‍-9497980211
പത്തനംതിട്ട-9497976001
ആലപ്പുഴ-9497976000
കോട്ടയം-9497976002
ഇടുക്കി-9497976003
കൊച്ചി സിറ്റി-9497976004
എറണാകുളം റൂറല്‍-9497976005
തൃശ്ശൂര്‍ സിറ്റി-9497962836
തൃശ്ശൂര്‍ റൂറല്‍-9497976006
പാലക്കാട്-9497976007
മലപ്പുറം-9497976008
കോഴിക്കോട് സിറ്റി-9497976009
കോഴിക്കോട് റൂറല്‍-9497976010
വയനാട്-9497976011
കണ്ണൂര്‍-9497976012
കാസര്‍കോട്-9497976013.
Viewed using Just Read

രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി നല്‍കിയാല്‍...

ഉണ്ണി കൊടുങ്ങല്ലൂര്‍


ദായനികുതി നിയമത്തിലെ ചില ഭേദഗതികളുടെ ഫലമായി കറൻസിയായി പണം സ്വീകരിക്കുന്നതിന്‌ നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്‌. കറൻസി നോട്ടുകളുടെ കാലം കഴിഞ്ഞുപോയി എന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സർക്കാരിന്റെ പ്രക്രിയയിൽ പുതിയതായി ആദായനികുതി നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ്‌ വകുപ്പ്‌ 269 എസ്‌.ടി. ഈ വകുപ്പ്‌ എല്ലാ ഗണത്തിലുംപെട്ട നികുതിദായകർക്കും ബാധകമാണ്‌. 
 
കാഷ്‌ ആയി നടത്താവുന്ന ഇടപാടുകളുടെ പരിധി രണ്ടുലക്ഷം രൂപയിൽ കൂടുതൽ ആകാൻ പാടില്ല എന്ന്‌ ഈ വകുപ്പ്‌ നിഷ്കർഷിക്കുന്നു. ഒട്ടുമിക്ക ഇടപാടുകൾക്കും ഇൗ പരിധി ബാധകമാണെന്നും കാണാം.
എ). ഒരു വ്യക്തി അഥവാ സ്ഥാപനത്തിൽ നിന്ന്‌ ഒരേ ദിവസം കാഷ്‌ ആയി സ്വീകരിക്കുമ്പോൾ.
ബി). ഒരേ ഇടപാടിന്റെ ഭാഗമായി സ്വീകരിക്കുമ്പോൾ (Form a single transaction).
സി). ഒരു സന്ദർഭം (Occassion) അഥവാ ഒരു സംഭവ (event) ത്തിന്റെ ഭാഗമായി സ്വീകരിക്കുമ്പോൾ.
 മേൽപ്പറഞ്ഞ മൂന്നു ഘടകങ്ങൾ പരിശോധിച്ചാൽ വളരെയധികം വ്യവഹാരങ്ങൾക്ക്‌ വഴിമരുന്നൊരുക്കുന്ന ഒരു വകുപ്പാണിതെന്നു കാണാം. ചില ഉദാഹരണങ്ങൾ പറയാം:
ഒരു വിൽപ്പന (Sale) നടത്തി കാഷ്‌ ആയി പണം സ്വീകരിക്കുമ്പോൾ, രണ്ടുലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ വകുപ്പ്‌ ബാധകമാകും. എന്നാൽ, ഒരേദിവസം തന്നെ പലർക്കായി വിൽപ്പന നടത്തി രണ്ടുലക്ഷം രൂപയിൽ കൂടുതൽ കാഷ്‌ സ്വീകരിച്ചാൽ വകുപ്പ്‌ ബാധകമാകില്ല.
അതേസമയം, ഒരേ വ്യക്തിക്ക്‌/സ്ഥാപനത്തിന്‌ പല ദിവസങ്ങളിലായി ചരക്ക്‌ അഥവാ സേവനം കടമായി നൽകുകയാണെങ്കിൽ, പ്രസ്തുത ഇടപാടുകളുടെ മൊത്തം തുക ഒരേ ഇടപാടായി കണക്കാക്കപ്പെടാനുള്ള സാധ്യത കുറവാണെങ്കിലും പ്രസ്തുത വ്യക്തി അഥവാ സ്ഥാപനത്തിൽ നിന്ന്‌ രണ്ടുലക്ഷം രൂപയിൽ കൂടുതൽ എപ്പോഴെങ്കിലും പണമായി സ്വീകരിച്ചാൽ വകുപ്പ്‌ ബാധകമായിത്തീരും. ഓരോ ബില്ലും വെവ്വേറെ ഇടപാട്‌ ആയി പരിഗണിച്ചാൽ തന്നെയും മേൽപ്പറഞ്ഞ ഖണ്ഡിക (സി) ബാധകമാകന്നതു കൊണ്ടാണിത്‌.
ഒരു ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആക്കപ്പെടുന്ന ഒരു രോഗിയുടെ കാര്യമെടുക്കാം, പ്രസ്തുത രോഗി ഡിസ്‌ചാർജ്‌ ചെയ്യപ്പെടുമ്പോൾ മരുന്നിന്റെ വില, ഓപ്പറേഷൻ ചാർജ്‌, മുറിവാടക, ഡോക്ടർമാരുടെ ഫീസ്‌ എന്നിങ്ങനെ പല ഗണങ്ങളിൽപ്പെട്ട ചാർജുകൾക്കുള്ള വെവ്വേറെ ബില്ലുകളുടെ ആകെ ത്തുകയാണല്ലോ നൽകേണ്ടി വരിക. ഇവയിൽ ഓരോ ബില്ലും രണ്ടുലക്ഷം രൂപയിൽ കൂടുതൽ അല്ലെങ്കിലും മൊത്തം തുക ഈ പരിധി കവിഞ്ഞാൽ വകുപ്പ്‌ ബാധകമായിത്തീരും. ഇവിടെയും (സി)യിൽ പറഞ്ഞിരിക്കുന്ന സംഭവം (event) അഥവാ സന്ദർഭം (occassion) എന്ന പദപ്രയോഗമാണ്‌. ‘വില്ലനാ’യിത്തീരുക.
ഈ വകുപ്പ്‌ ലംഘിച്ചാൽ പണം സ്വീകരിക്കുന്ന വ്യക്തി അഥവാ സ്ഥാപനം പിഴയായി നൽകേണ്ടിവരുന്നത്‌ വകുപ്പ്‌ 271 ഡി.എ. പ്രകാരം സ്വീകരിച്ച തുകയുടെ തത്തുല്യ തുകയാണ്‌.
ആദായനികുതിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടിട്ടുള്ള ഇടപാടുകൾക്കും ഈ വകുപ്പ്‌ ബാധകമാണെന്നുള്ളത്‌ ഈ വകുപ്പിന്റെ കാർക്കശ്യം വർധിപ്പിക്കുന്നു.
 
ഉദാഹരണമായി, സ്വന്തം പിതാവിൽ നിന്ന്‌ മകൻ അഥവാ മകൾ സമ്മാനമായി രണ്ടുലക്ഷം രൂപയിൽ കൂടുതൽ സ്വീകരിച്ചാൽ തത്തുല്യ തുക പിഴയായി നൽകേണ്ടി വന്നേക്കാം.
ആദായനികുതി നിയമത്തിലെ വകുപ്പ്‌ 44 എ.ബി. പ്രകാരം ‘ടാക്സ്‌ ഓഡിറ്റി’ന്‌ ബാധ്യതയുള്ള നികുതിദായകർ വകുപ്പ്‌ 285 ബി.എ. പ്രകാരം ഫോം നമ്പർ 61 എ സമർപ്പിച്ച്‌, മേൽപ്പറഞ്ഞ വിവരങ്ങൾ നികുതി വകുപ്പിന്‌ കൈമാറേണ്ടതുണ്ട്‌.
മേൽപ്പറഞ്ഞ വകുപ്പ്‌ 269 എസ്‌.ടി. പുതുതായി കൊണ്ടുവന്നതാണെങ്കിലും നിലവിലുള്ള ചില വകുപ്പുകളും (ഭേദഗതികൾക്ക്‌ മുൻപും പിൻപും) കാഷ്‌ ഇടപാടുകളെ നിയന്ത്രിക്കുന്നുണ്ട്‌.
വകുപ്പ്‌ 269 എസ്‌.എസ്‌. പ്രകാരം 20,000 രൂപയോ അതിൽ കൂടുതലോ കടം അഥവാ നിക്ഷേപം ആയി വാങ്ങുമ്പോൾ കാഷ്‌ ആയി വാങ്ങാൻ പാടില്ല. കാഷ്‌ ആയി വാങ്ങാവുന്ന മൊത്തം പരിധിയാണ്‌ 19,999 രൂപ. 
 
ഉദാഹരണമായി ‘എ’ എന്ന വ്യക്തി ‘ബി’ എന്ന വ്യക്തിയിൽ നിന്ന്‌ 18,000 രൂപ കടം വാങ്ങുന്നു എന്നു വയ്ക്കുക.  ഇനി 19,999 രൂപയിൽ കൂടുതൽ ‘എ’യ്ക്ക്‌ ‘ബി’യിൽ നിന്ന്‌ കാഷ്‌ ആയി കടം വാങ്ങാൻ പാടില്ല.
 
സ്ഥാവര വസ്തുക്കളുടെ ക്രയവിക്രയങ്ങൾക്കും 2015 ജൂൺ ഒന്നു മുതൽ തന്നെ മേൽപ്പറഞ്ഞ വകുപ്പ്‌ 269 എസ്‌.എസ്‌. ബാധകാമണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്‌. ഈ വകുപ്പ്‌ ലംഘിച്ചാൽ വകുപ്പ്‌ 271 ഡി പ്രകാരം തത്തുല്യ തുക പിഴയായി നൽകേണ്ടി വന്നേക്കാം.

Sunday, 9 July 2017

അടുക്കളത്തോട്ടം ഇങ്ങനെയൊരുക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍



ദിവസം കഴിയുംതോറും പച്ചക്കറിയുടെ വില കൂടിവരികയാണ്. കിട്ടുന്നവയാകട്ടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടിയ അളവിൽ കീടനാശിനികൾ തളിച്ച് എത്തിക്കുന്ന

Thursday, 6 July 2017

എംആര്‍പിയിലും കൂടുതല്‍വില നിരോധിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

മുംബൈ: പരമാവധി വില്‍പ്പനവിലയിലും (എം.ആര്‍.പി.) കൂടുതല്‍ വാങ്ങുന്ന 'ഇരട്ട' എം.ആര്‍.പി. നയം നിരോധിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തീരുമാനിച്ചു. വിമാനത്താവളങ്ങളിലും ചില ആഡംബര ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും എം.ആര്‍.പി.യിലും കൂടുതല്‍ ഈടാക്കു

ഡിജിറ്റല്‍ ഇടപാടില്‍ പണം നഷ്ടമായാല്‍ മൂന്നുദിവസത്തിനകം വിവരമറിയിക്കണം

ഉണ്ണി കൊടുങ്ങല്ലൂര്‍

മുംബൈ:

സ്വന്തം അക്കൗണ്ടില്‍ അനധികൃത ഇലക്ട്രോണിക് പണമിടപാട് നടന്ന് മൂന്നുദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുമെന്ന് റിസര്‍വ് ബാങ്ക്

Monday, 6 March 2017

ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ

ഉണ്ണി കൊടുങ്ങല്ലൂര്‍
    ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ

Tuesday, 21 February 2017

മുളക്കാത്ത വിത്തും മുളക്കും ഈ മാന്ത്രിക വിദ്യയാലേ

ഉണ്ണി കൊടുങ്ങല്ലൂര്‍‎Saji Sebastian‎ to Krishi(Agriculture)
4 hrs ·
എത്ര മുളയ്ക്കാത്ത വിത്തും മുളയ്ക്കും
അതിനുള്ള സാധനങ്ങൾ ഒരു ലിറ്റർ വെളളം,

Wednesday, 8 February 2017

ആശയമുണ്ടോ..? NIT പഠിപ്പിക്കും ആര്‍ക്കും വിജയിക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍

ആശയമുണ്ടോ..? NIT പഠിപ്പിക്കും



എൻ.ഐ.ടി. കോഴിക്കോട് ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ നടത്തുന്ന ഓന്ത്രപ്രെണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കാം. സംരംഭകനാകാനുള്ള

Thursday, 26 January 2017

ഭീം ആപ്പിൽ മലയാളവും ആധാർ ഇടപാടും ഉൾപ്പെടുത്തി, സുരക്ഷ ശക്തമാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഭീം ആപ്പിൽ മലയാളവും ആധാർ ഇടപാടും ഉൾപ്പെടുത്തി, സുരക്ഷ ശക്തമാക്കി

ഡിജിറ്റൽ ഇടപാടുകൾക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭീം ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ആപ്പ് ഇനി ഏഴു ഭാഷകളിലും കൂടി ഉപയോഗിക്കാം. പ്രശ്നങ്ങൾ പരിഹരിച്ച ഭീം ആപ്പിന്റെ വി1.2 ആൻഡ്രോയ്ഡ് പതിപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം.
പുതിയ പതിപ്പിൽ ഏഴു ഭാഷകൾ കൂടി ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. ഒഡിയ, ബെംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഗുജറാത്തി ഭാഷകളാണ് ഹിന്ദി, ഇംഗ്ലിഷിനു പുറമെ ഉൾപ്പടുത്തിയത്. ആധാർ നമ്പർ ഉപയോഗപ്പെടുത്തിയുള്ള പെയ്മെന്റ് ഫീച്ചറുകളും പരിഷ്കരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ ഭീം ആപ്പ് വഴി ഉപയോഗിക്കാം.
സ്പാം റിപ്പോർട്ട് എന്നൊരു ഫീച്ചറും ഉൾപ്പെടുത്തി. അറിയാത്തവരിൽ നിന്നുള്ള റിക്വസ്റ്റുകൾ ബ്ലോക്ക് ചെയ്യാൻ ഈ ഫീച്ചർ ഉപയോഗിക്കാം. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകിയുള്ളതാണ് പരിഷ്കരിച്ച പതിപ്പ്. കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് ഭീം ആപ്പ് ആദ്യമായി അവതരിപ്പിച്ചത്.  

Thursday, 5 January 2017

തമിഴ്നാട്ടിൽ 420 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; പരിശോധന തുടരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

തമിഴ്നാട്ടിൽ 420 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; പരിശോധന തുടരുന്നു

ചെന്നൈ∙ ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാല അടക്കം ബുഹാരി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഒാഫിസുകളിലും ഉടമകളുടെ വീടുകളിലും നടത്തിയ ആദായ നികുതി പരിശോധനകളിൽ 400 കോടിയിലേറെ രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ കണ്ടെത്തിയതായി വിവരം. ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാല സ്ഥാപകനും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ ബി.എസ്.അബ്ദുറഹ്മാന്റെ മക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവന്ന പരിശോധനയിലാണ് 420 കോടിയോളം രൂപയുടെ അനധികൃത സ്വത്തു സംബന്ധിച്ച രേഖകൾ ലഭിച്ചത്.
അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ആരംഭിച്ച ബുഹാരി, ഇടിഎ ഗ്രൂപ്പുകളുടെയും ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാലയുടെയും ഒാഫിസുകളിൽ ബുധനാഴ്ച ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ അൻപതിലേറെ ഇടങ്ങളിലടക്കം രാജ്യത്തുടനീളം എഴുപത്തിയഞ്ചിലധികം സ്ഥലങ്ങളിലാണു പരിശോധന. തമിഴ്നാട്ടിൽ രാമനാഥപുരം, മധുര, തൂത്തുക്കുടി എന്നിവിടങ്ങളിലും‌ം പരിശോധന നടക്കുന്നുണ്ട്.
ചെന്നൈയിൽ നുങ്കമ്പാക്കത്തുളള റഹ്മാന്റെ വസതി, ഖാദർ നവാസ് ഖാൻ റോഡിൽ മരുമകൻ ഹാലിദിന്റെ ഉടമസ്ഥതയിലുള്ള‌ കെട്ടിടം, മൂർസ് റോഡിൽ ബി.എസ്. അബ്ദുറഹ്മാൻ സർവകലാശാലയുടെ കേന്ദ്ര ഒാഫിസ്, സാലിഗ്രാമത്തിലും മൈലാപൂരിലെ സിറ്റി സെന്റർ മാളിലുമുളള ഇടിഎ ഗ്രൂപ്പിന്റെ ഓഫിസുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. സർവകലാശാല കൂടാതെ റിയൽ എസ്റ്റേറ്റ്, ഉൗർജം, ഇൻ‌ഷുറൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ബുഹാരി ഗ്രൂപ്പിനുണ്ട്. റഹ്മാന്റെ നേതൃത്വത്തിൽ വിദേശ പങ്കാളിത്തത്തോടെ ദുബായ് കേന്ദ്രമായി ആരംഭിച്ച സംരംഭമാണു ഇടിഎ ഗ്രൂപ്പ്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ചെന്നൈ കേന്ദ്രമായി നടത്തിയ മൂന്നാമത്തെ വൻ കളളപ്പണ വേട്ടയാണിത്. തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമമോഹന റാവുവിന്റെയും മകന്റെയും വീടുകൾ, സെക്രട്ടറിയേറ്റ് തുടങ്ങിയ ഇടങ്ങളിൽ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു. ഇതിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് ഏതാനും നാളുകൾക്കു മുൻപു നടത്തിയ പരിശോധനകളിൽ 170 കോടി രൂപയും 130 കിലോയോളം സ്വർണവും പിടിച്ചെടുത്തതിനെ തുടർന്നു വ്യവസായി ശേഖർ റെഡ്ഡി അടക്കം അഞ്ചു പേർ അറസ്റ്റിലായിരുന്നു.

Friday, 30 December 2016

സുരക്ഷിതമായി നടത്താം ഇന്റർനെറ്റ് ബാങ്കിങ്

ഉണ്ണി കൊടുങ്ങല്ലൂര്‍

സുരക്ഷിതമായി നടത്താം ഇന്റർനെറ്റ് ബാങ്കിങ്


സാധാരണയായി ബാങ്കിന്റെ കൗണ്ടറിൽ പോയി നടത്തുന്ന കാര്യങ്ങൾ ബാങ്കിന്റെ ഇന്റർനെറ്റ് ജാലകത്തിലൂടെ ചെയ്യുന്നതാണ് ഇന്റർനെറ്റ് ബാങ്കിങ്. മിക്കവാറും എല്ലാ ബാങ്കുകൾക്കും ഇന്ന് ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമുണ്ട്. അക്കൗണ്ട് തുടങ്ങുമ്പോഴോ പിന്നീടോ ബാങ്ക് ശാഖയിൽനിന്ന് ഇന്റർനെറ്റ് ബാങ്കിങ് യൂസർ ഐഡിയും (ബാങ്കിന്റെ വെബ്‌സൈറ്റ് നമ്മെ തിരിച്ചറിയുന്നതു യൂസർ ഐഡിയിലൂടെ ആണ്) പാസ്‌വേർഡും ലഭിക്കും. അല്ലെങ്കിൽ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റിൽനിന്നു നേരിട്ടും (എടിഎം കാർഡ് ഉള്ളവർക്ക്) ഇവ രണ്ടും ലഭ്യമാക്കാം. എടിഎം കാർഡ് ഇല്ലാത്തവർക്ക് ഇതേ വെബ്‌സൈറ്റിലൂടെ എല്ലാം ശരിയാക്കി എടുത്തശേഷം അതിൽനിന്ന് എടുക്കുന്ന അപേക്ഷയുടെ പ്രിന്റ് എടുത്തു ബാങ്കിൽ കൊണ്ടുപോയി അംഗീകരിപ്പിക്കാം. കറൻസിരഹിത സമൂഹത്തിന് ഇന്റർനെറ്റ് ബാങ്കിങ് അത്യന്താപേക്ഷിതമാണ്.

ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.


1. നമ്മുടെ യൂസർ ഐഡി ഓർമിക്കാൻ എളുപ്പമുള്ളതാവണം. അല്ലെങ്കിൽ, അഥവാ മറന്നാൽ, പുനഃസൃഷ്ടിക്കാൻ ചെറിയതോതിലെങ്കിലും പ്രയാസമാകും.


2. പാസ്‌വേർഡ് ഓർമിക്കാൻ എളുപ്പമുള്ളതും മറ്റുള്ളവർക്ക് ഊഹിക്കാൻ പറ്റാത്തതുമാവണം. ഇതു ചുരുങ്ങിയത് ഒരു വലിയ അക്ഷരം, ഒരു അക്കം, ഒരു ചിഹ്നം എന്നിവ അടങ്ങിയ മിശ്രവാക്കാവണം. ജനനത്തീയതി, വാഹനത്തിന്റെ നമ്പർ, കുടുംബാംഗങ്ങളുടെ പേര്, വീട്ടുപേര് തുടങ്ങിയവ ഉപയോഗിക്കരുത്. അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എല്ലാമടക്കം ചുരുങ്ങിയത് ആകെ ഇത്ര എണ്ണം രൂപങ്ങളെങ്കിലും വേണമെന്നു മിക്കവാറും വെബ്‌സൈറ്റുകൾ നിബന്ധന ചെയ്തിട്ടുണ്ടാവും.


3. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്കു കാണാൻ പാകത്തിൽ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്. അതുപോലെ, കംപ്യൂട്ടർ സെന്റർ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളും ഉപയോഗിക്കരുത്. എന്തെങ്കിലും കാരണവശാൽ പൊതു ഇടങ്ങളിൽ / പൊതു കംപ്യൂട്ടറുകളിൽ ഇന്റർനെറ്റ് ബാങ്കിങ് ഇടപാടു നടത്തേണ്ടിവന്നാൽ, എത്രയും പെട്ടെന്നു നമ്മുടെ സ്വന്തം കംപ്യൂട്ടർ ഉപയോഗിച്ചു പാസ്‌വേർഡ് മാറ്റണം.


4. പാസ്‌വേർഡ് കഴിയുന്നതും മാസത്തിലൊരിക്കലെങ്കിലും മാറ്റണം. ചില ബാങ്കുകളുടെ വെബ്‌സൈറ്റുകൾ നമ്മെ നിർബന്ധിച്ചു പാസ്‌വേർഡ് മാറ്റിപ്പിക്കും. എന്നാൽ, ചിലതു മാറ്റാൻ ഓർമിപ്പിക്കുകയേ ഉള്ളൂ.


5. യൂസർ ഐഡി, പാസ്‌വേർഡ് തുടങ്ങിയവ എവിടെയെങ്കിലും എഴുതിവയ്ക്കുകയോ, മൊബൈലിൽ ഫീഡ് ചെയ്തുവയ്ക്കുകയോ അരുത്. കംപ്യൂട്ടറിനെക്കൊണ്ട് അത് ‘ഓർമിപ്പിക്കുകയും’ (Remember password option) ചെയ്യരുത്. ഇവ ആരോടും വെളിപ്പെടുത്തരുത്.


6. നമ്മുടെ സ്വന്തം അക്കൗണ്ടുകൾ തമ്മിലുള്ള ഇടപാടുകളിലൊഴികെ മറ്റെല്ലാറ്റിനും മൊബൈലിൽ വരുന്ന ഒറ്റത്തവണ പ്രവേശിക (OTP) ആവശ്യമാണ്. അതിനാൽ ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ നമ്മുടെ കയ്യിൽത്തന്നെ ഉള്ളതാവണം. ഇത് ആർക്കും പറഞ്ഞുകൊടുക്കരുത്.


7. ഇന്റർനെറ്റ് ബാങ്കിങ് വെബ്‌സൈറ്റ് എടുക്കാൻ ഒരിക്കലും യാഹൂ, ഗൂഗിൾ തുടങ്ങിയ സെർച്ച് എൻജിനുകൾ ഉപയോഗിക്കരുത്. അതു കൃത്യമായി മുകളിലെ അഡ്രസ്‌ ബാറിൽ നേരിട്ടു ടൈപ്പ് ചെയ്യണം. സൈറ്റ് തുറന്നാൽ അഡ്രസ്‌ ബാറിൽ ആദ്യത്തെ https ൽ ‘s’ ഉണ്ടെന്ന് ഉറപ്പുവരുത്തണം. സുരക്ഷിത സൈറ്റുകളിൽ മാത്രമേ ‘secured’ എന്ന പദത്തെ സൂചിപ്പിക്കുന്ന ‘s’ ഉണ്ടാകൂ.


8. മറ്റു സൈറ്റുകളിലെ ആവശ്യങ്ങൾക്കു പണം നൽകേണ്ടിവരുമ്പോൾ അതു നമ്മുടെ ബാങ്കിന്റെ ഇന്റർനെറ്റ് സൈറ്റിലേക്കാണു പോകുന്നത്. ഇവിടെ ചിലപ്പോൾ ഒരു ചോദ്യം കാണാം: ‘retain my payment preference’. അതായത് പിന്നീടൊരിക്കൽ ഇതേ സൈറ്റിൽ ഇടപാടു നടത്തുമ്പോഴും ഇപ്പോൾ നൽകിയ കാര്യങ്ങൾ കംപ്യൂട്ടർ ഓർമിച്ചുവച്ച് ഉപയോഗിക്കട്ടെ എന്ന്. ആ കോളത്തിൽ ഒരിക്കലും ടിക് ചെയ്യുകയോ യെസ് എന്നു നൽകുകയോ അരുത്.


9. ഒടിപി സമ്പ്രദായമില്ലാത്ത വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാടിന് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്. അതുപോലെ അശ്ലീലസൈറ്റുകൾക്കുള്ള ഫീസ്, കിടപ്പറ ഉപകരണങ്ങൾ വാങ്ങൽ എന്നിവ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചു ചെയ്യരുത്. ഇത്തരം സൈറ്റുകൾ നമ്മുടെ, ചിലപ്പോൾ ബാങ്കിങ് രഹസ്യങ്ങൾ ചോർത്തി വീണ്ടും പണം എടുത്തെന്നുവരാം.


10. കഴിവതും രണ്ട് അക്കൗണ്ടുകൾ ഉണ്ടാവണം. പണം സൂക്ഷിക്കാൻ ഒന്നും, പുറമേയ്ക്കുള്ള ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് എന്നിവയ്ക്ക് മറ്റൊന്നും. രണ്ടാമത്തേതിൽ അപ്പപ്പോഴത്തെ ഉപയോഗത്തിനു മാത്രം പണം വച്ചാൽ മതി. പുറമേയ്ക്കുള്ള എല്ലാ ഇടപാടുകളും രണ്ടാമത്തെ അക്കൗണ്ടിൽനിന്ന് ആവണം. നമ്മുടെതന്നെ ഒരു അക്കൗണ്ടിൽനിന്നു മറ്റൊരു അക്കൗണ്ടിലേക്കു പണം മാറ്റുന്നതിന് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ചാലും വിവരങ്ങൾ പുറത്തുപോകുന്നില്ലല്ലോ. അതിനാൽ ആദ്യത്തെ അക്കൗണ്ടിൽനിന്ന് ഇന്റർനെറ്റ് ബാങ്കിങ് വഴി പണം മാറ്റിയാലും ആദ്യത്തെ അക്കൗണ്ട് സുരക്ഷിതമായിരിക്കും.


11. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന കംപ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വാട്സ്ആപ്, എസ്എംഎസ് തുടങ്ങിയവയിൽ വരുന്ന അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കരുത്.


12. നമ്മുടെ കംപ്യൂട്ടറിലെ പ്രവർത്തന സോഫ്റ്റ്‌വെയർ, ആന്റി-വൈറസ് എന്നിവ സമയാസമയങ്ങളിൽ അവയുടെ യഥാർഥ നിർമാതാക്കളിൽനിന്ന് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.


13. എല്ലാ ബാങ്കുകൾക്കും ഇപ്പോൾ അവയുടെ ഇന്റർനെറ്റ് ബാങ്കിങ്ങിനു മൊബൈൽ ആപ് ഉണ്ട്. അത് അവരുടെതന്നെ വെബ്‌സൈറ്റിൽനിന്നോ പ്ലേസ്റ്റോറിൽനിന്നോ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.


14. ഉപയോഗം കഴിഞ്ഞാലുടനെ ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിൽനിന്നു ലോഗൗട്ട് ചെയ്യണം
.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ
തിരുവനന്തപുരം പഠനകേന്ദ്രം മേധാവിയും അസിസ്റ്റന്റ് ജനറൽ മാനേജരുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

‘ഭീം’ ആപ്ലിക്കേഷനെ കുറിച്ച് അറിയേണ്ടതെല്ലാം

ഭീം ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീം ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

വേഗത, സുരക്ഷ, വിശ്വാസ്യത; പ്രധാനമന്ത്രി പുറത്തിറക്കിയ ‘ഭീം’ ആപ്ലിക്കേഷനെ കുറിച്ച് അറിയേണ്ടതെല്ലാം


ദില്ലി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ പുതുവര്‍ഷ സമ്മാനമാണ് ‘ഭീം’ എന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍. ദില്ലിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ വെച്ചാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. പണമിടപാട് നടത്തുന്നതിനുള്ള മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകളാണ് ഭീമിനുള്ളത്.
നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിന്റെ സ്മരണാര്‍ത്ഥമാണ് ഈ ആപ്ലിക്കേഷനി ഭീം എന്ന പേര് നല്‍കിയിരിക്കുന്നത്. ഭീമിനെ കുറിച്ച് അറിയേണ്ടതെല്ലാം വായിക്കാം.
ഭീം ആപ്ലിക്കേഷന്റെ ലഭ്യത
നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ മാത്രമേ ഭീം ലഭ്യമാകൂ. കൂടുതല്‍ പ്ലാറ്റ് ഫോമുകളില്‍ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.
അധിക തുക നല്‍കേണ്ടതുണ്ടോ?
ഭീം ഉപയോഗിക്കാനായി കൂടുതല്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ യുപിഐ സേവനത്തിന് ബാങ്കുകള്‍ പണം ഈടാക്കുന്നുണ്ടെങ്കില്‍ അത് നല്‍കേണ്ടി വരും. ഇതിന്റെ വിവരങ്ങള്‍ അറിയാനായി അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെടാം.
വേഗത, സുരക്ഷ, വിശ്വാസ്യത
മൊബൈല്‍ ഫോണ്‍ വഴി ഏറ്റവും വിശ്വാസ്യയോഗ്യമായതും വേഗത്തിലുള്ളതും സുരക്ഷിതമായതുമായ സേവനം ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭീം അവതരിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മികച്ച സംവിധാനങ്ങളാണ് ഭീമിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ഒരുക്കിയിരിക്കുന്നത്. ഇടപാടുകള്‍ നടത്താന്‍ സെക്കന്റുകള്‍ മാത്രമേ ആവശ്യമുള്ളൂ എന്നാണ് എന്‍പിസിഐ അവകാശപ്പെടുന്നത്. എന്നാല്‍ ഈ സംവിധാനങ്ങള്‍ എത്രത്തോളം പ്രായോഗികമായി എന്ന് ജനങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ.
ഭീമിന്റെ പ്രവര്‍ത്തനം എങ്ങനെ?
ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍, യുപിഐ സംവിധനത്തെ പിന്തുണയ്ക്കുന്ന ബാങ്കില്‍ അക്കൗണ്ട്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഭീം ഉപയോഗിക്കാനായി വേണ്ടത്. ബാങ്ക് അക്കൗണ്ടിനെ ഭീമുമായി ബന്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം ബാങ്ക് അക്കൗണ്ടിന് വേണ്ടി ഒരു ‘യുപിഐ പിന്‍’ സജ്ജീകരിക്കണം. നമ്മള്‍ നല്‍കുന്ന മൊബൈല്‍ നമ്പറായിരിക്കും നമ്മുടെ പെയ്‌മെന്റ് അഡ്രസ് (പിഎ). ഇത്രയും കഴിഞ്ഞാല്‍ നമുക്ക് പണമിടപാടുകള്‍ നടത്താം.
പണം അയയ്ക്കാം, സ്വീകരിക്കാം
കുടുംബാംഗങ്ങളില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ, ഉപഭോക്താക്കളില്‍ നിന്നോ പണം സ്വീകരിക്കാനോ, അവര്‍ക്ക് പണം അയയ്ക്കാനോ ഭീമിലൂടെ വളരെ എളുപ്പം സാധിക്കും. ഇതിനായി പെയ്‌മെന്റ് അഡ്രസ് അഥവാ മൊബൈല്‍ നമ്പര്‍ മാത്രമേ ആവശ്യമായുള്ളൂ. യുപിഐ സൗകര്യമില്ലാത്ത ബാങ്കുകളിലേക്കും ഭീമിലൂടെ പണം അയയ്ക്കാന്‍ സാധിക്കും. ഇതിനായി ബാങ്കിന്റെ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് (ഐഎഫ്എസ്‌സി) നമ്പറും, മൊബൈല്‍ മണി ഐഡന്റിഫയറും (എംഎംഐഡി) ആണ് വേണ്ടത്. പണം ലഭ്യമാക്കാനായി മറ്റൊരാളോട് അഭ്യര്‍ത്ഥന നടത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ബാലന്‍സ് പരിശോധനയും പെയ്‌മെന്റ് അഡ്രസും
ബാങ്ക് ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യം ഭീമില്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇതുവരെ അക്കൗണ്ടില്‍ നടത്തിയ ഇടപാടുകളും അറിയാന്‍ സാധിക്കും. പെയ്‌മെന്റ് അഡ്രസ് സാധാരണഗതിയില്‍ മൊബൈല്‍ നമ്പറായിരിക്കുമെങ്കിലും, നമുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പെയ്‌മെന്റ് അഡ്രസ് മറ്റാനും സൗകര്യമുണ്ട്.
നെറ്റ് ബാങ്കിംഗ് ആവശ്യമില്ല
ഭീം ഉപയോഗിക്കാനായി നെറ്റ് ബാങ്കിംഗ് ഉള്ള അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല.
ക്യുആര്‍ കോഡും ഉണ്ട് ഭീമില്‍
നമ്മുടെ നാട്ടില്‍ ക്യുആര്‍ കോഡ് ജനകീയമാക്കിയതില്‍ പെയ്ടിഎമ്മിനുള്ള പങ്ക് വലുതാണ്. അതേ മാതൃകയില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും ഭീമില്‍ ഇടപാടുകള്‍ നടത്താം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പെയ്‌മെന്റ് അഡ്രസ് പെട്ടെന്ന് ലഭ്യമാകും. കച്ചവടക്കാര്‍ക്ക് അവരുടെ ഭീം ക്യുആര്‍ കോഡ് പ്രിന്റ് ചെയ്ത് അവരുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാം. ക്യുആര്‍ കോഡ് ലഭ്യമാക്കുന്നതും വളരെ എളുപ്പമാണ്.
ഭീം വഴിയുള്ള പണമിടപാടുകള്‍ക്ക് പരിധിയുണ്ടോ?
ഉണ്ട്. ₹ 10,000 ആണ് ഒരു ഇടപാടില്‍ കൈമാറ്റം ചെയ്യാവുന്ന ഉയര്‍ന്ന തുക. ഒരു ദിവസം (24 മണിക്കൂര്‍) ആകെ കൈമാറ്റം ചെയ്യാവുന്ന തുക ₹ 20,000 ആണ്.
സ്മാര്‍ട്ട് ഫോണ്‍ വേണോ?
യുഎസ്എസ്ഡി സൗകര്യമുണ്ട് എന്നതിനാല്‍ ഭീം ഉപയോഗിക്കാന്‍ സാധാരണ ഫോണായാലും മതി. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്.
ഭീം ആപ്ലിക്കേഷന്‍ ഇംഗ്ലീഷില്‍ മാത്രമാണോ?
നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് ആപ്ലിക്കേഷന്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഉടന്‍ തന്നെ കൂടുതല്‍ ഭഷകളില്‍ ഭീം ലഭ്യമാക്കുമെന്നാണ് എന്‍പിസിഐ അറിയിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി ‘ഭീം’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമകളുടെ അനുവാദം ആവശ്യമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: വൈദ്യുത ലൈനുകൾ വലിക്കുന്നതിന് ഭൂവുടമയുടെ അനുമതി തേടേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊതു നിരത്തുകളിൽ തടസ്സം സൃഷ്ടിക്കുന്നത് ഇല്ലാതെയാകുന്നതിനും വിദൂര ഗ്രാമങ്ങളിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനുളള തടസ്സം നീങ്ങുന്നതിനും നിർണ്ണായകമായ ഈ വിധി സഹായകരമാകുമെന്നു വിലയിരുത്തുന്നു. നേരത്തേ ഭൂവുടമകളുടെ മുൻകൂർ അനുമതിയോടു കൂടി മാത്രമേ സ്വകാര്യ ഭൂമിയിലൂടെ വൈദ്യുത ലൈനുകൾ വലിക്കുന്നതിനും ടവറുകൾ സ്ഥാപിക്കുന്നതിനും കഴിയുമായിരുന്നുളളൂ.
ഇതു സംബന്ധിച്ച് വിവിധ ഹൈക്കോടതികളിൽ നിലവിലിരുന്ന തർക്കങ്ങൾക്കു കൂടി ഇതുവഴി തീർപ്പാകുകയാണ്. ഏറ്റവും പ്രാധാന്യം രാജ്യത്തെ എല്ലായിടങ്ങളിലും, രാജ്യത്തെ അവസാന വീട്ടിൽ വരെ വൈദ്യുതിയെത്തിക്കുന്നതിനായി കേന്ദ്രസർക്കാരിനെ പര്യാപ്തമാക്കുകയെന്നതാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.
ജസ്റ്റിസുമാരായ എ.കെ സിക്രി, ആർ. ഭാനുമതി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ഭാരതം വൈദ്യുതി അപര്യാപ്തതയുളള രാജ്യമാണെന്നത് ഏവർക്കും അറിയുന്ന കാര്യമാണ്. നിരവധി കുടുംബങ്ങൾ സ്വന്തമായി ഒരു വൈദ്യുതബൾബ് എങ്കിലും പ്രകാശിപ്പിക്കുക എന്നത് ഒരു സ്വപ്നമായി കരുതുന്നുണ്ട്. ബഞ്ച് ചൂണ്ടിക്കാട്ടി.
ഛത്തിസ്‌ഗഢിലെ ഒരു സിമന്റ് ഉത്പാദകനും പവർഗ്രിഡ് കോർപ്പറേഷനും തമ്മിലുളള തർക്കത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി. ലൈം സ്റ്റോൺ ഖനി ലീസിനെടുത്ത സ്ഥലത്തേക്ക് വൈദ്യുതിയെത്തിക്കുന്നതിന് സിമന്റ് ഉത്പാദകന്റെ മുൻകൂർ അനുമതിയില്ലാതെ അയാളുടെ ഭൂമിയിൽ ടവർ സ്ഥാപിക്കുന്നതിന് പവർഗ്രിഡ് കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടുളള പരാതിയിൽ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീം കോടതി.
ഇന്ത്യൻ ടെലിഗ്രാഫ് ആക്ടിലെ മാർഗ്ഗനിർദ്ദേശപ്രകാരം അനുപേക്ഷണീയമായ പൊതുതാൽപര്യ പ്രകാരം ടെലിഗ്രാഫ്, വൈദ്യുതി ലഭ്യത തടസ്സമില്ലാത്തതാക്കേണ്ടതുണ്ടെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

Wednesday, 28 December 2016

ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി

ഉണ്ണി കൊടുങ്ങല്ലൂര്‍

ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തി. പഴയ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ബജ്റ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി ജനുവരി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷര്‍ അറിയിച്ചു.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി. ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ പെടുന്ന നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 400 രൂപയുമാണ് ഹരിത നികുതി.
അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ജനുവരി ഒന്നു മുതല്‍ ഈ നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകില്ല. നികുതിയില്‍ നിന്നും മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്.

നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയവരെക്കുറിച്ച് അന്വേഷണം

ഉണ്ണി കൊടുങ്ങല്ലൂര്‍

നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയവരെക്കുറിച്ച് അന്വേഷണം


നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി കാറുകള്‍ വാങ്ങിക്കൂട്ടിയതായുള്ള സംശയത്തെ തുടര്‍ന്നാണ് നടപടി.
Published: Dec 27, 2016, 07:06 PM IST

ന്യൂഡല്‍ഹി: നവംബര്‍ എട്ടിനു ശേഷം നടന്ന കാര്‍ വില്‍പന സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ ആദായനികുതി വകുപ്പ്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി കാറുകള്‍ വാങ്ങിക്കൂട്ടിയതായുള്ള സംശയത്തെ തുടര്‍ന്നാണ് നടപടി.
നോട്ടു നിരോധനം നിലവില്‍ വന്ന നവംബര്‍ 8ന് ശേഷം വാഹനങ്ങള്‍ വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെമ്പാടുമുള്ള കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇങ്ങനെ കാറ് വാങ്ങിയവര്‍ക്ക് നികുതി നോട്ടീസ് നല്‍കാനും ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി ഒന്നിനും 15നും ഇടയില്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന.
കാര്‍ ഡീലര്‍മാരുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. നവംബര്‍ എട്ടിനു ശേഷം, നിരോധിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് പഴയ തീയതിയില്‍ വില്‍പന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. നവംബര്‍ മാസത്തില്‍ കാര്‍ വില്‍പനയില്‍ വലിയ വര്‍ധന ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി.

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി


വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
Published: Dec 27, 2016, 09:01 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇരുപതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശത്തുനിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിയിലേയ്ക്ക് നയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശകാര്യ വിഭാഗം യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന രീതികള്‍ ഒരുവര്‍ഷത്തോളം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് കടക്കുന്നതെന്ന് ഔദ്യഗിക വക്താവ് വ്യക്തമാക്കി.
ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടുകൂടി രാജ്യത്ത് 13,000 സന്നദ്ധ സംഘടനകള്‍ക്കു മാത്രമേ നിയമാനുസൃത പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കൂ. 3,000 എന്‍ജിഒകള്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്നവയില്‍ ലൈസന്‍സില്ലാത്ത 2,000 എന്‍ജിഒകള്‍ പുതുതായി രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത് എല്ലാവര്‍ക്കും വേണ്ടത് പക്ഷെ ആരും പറഞ്ഞില്ല ആരും അറിഞ്ഞില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗുരുതര രോഗങ്ങള്‍ക്കുള്ളതടക്കം 84 മരുന്നുകളുടെ വിലകുറച്ചു


അടുത്തകാലത്തുവന്ന ആശ്വാസകരമായ വിലക്കുറവാണിത്. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ ആസ്​പത്രിച്ചെലവിനത്തില്‍ വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

*അര്‍ബുദം, എയ്ഡ്‌സ്, വന്ധ്യത ചികിത്സച്ചെലവ് കുറയും
*കുറവ് 50ശതമാനംവരെ

മലപ്പുറം: മാരകരോഗങ്ങളുടെ കിടത്തിച്ചികിത്സയിലടക്കം ഉപയോഗിക്കുന്ന 84 മരുന്നുകളുടെ വിലകുറച്ചുകൊണ്ട് ദേശീയ ഔഷധവില നിയന്ത്രണസമിതി ഉത്തരവിറക്കി. അടുത്തകാലത്തുവന്ന ആശ്വാസകരമായ വിലക്കുറവാണിത്. മുപ്പതോളം കുത്തിവെപ്പ് മരുന്നുകള്‍ പട്ടികയിലുള്ളതിനാല്‍ ആസ്​പത്രിച്ചെലവിനത്തില്‍ വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വന്‍ കുറവ്

*ശ്വാസകോശ അര്‍ബുദ ചികിത്സയ്ക്കുള്ള ഇറ്റോപൊസൈഡ് കുത്തിവെപ്പിന് 206.66 രൂപയായിരുന്നത് 33.26 ആകും.
*സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കേണ്ട ഡോബ്യുട്ടാമിന് 70.27 -ല്‍നിന്ന് 34.79 രൂപയാകുന്നു.
*ചിക്കന്‍പോക്‌സിനുള്ള അസിക്ലോവിര്‍ കുത്തിവെപ്പ് 250 എം.ജിക്ക് 494.19 എന്നത് 329.68 രൂപയും 500 എം.ജിക്ക് 466.6 എന്നത് 425.8 രൂപയെന്നുമാണ് മാറുക.
*ഗുരുതര രക്താര്‍ബുദമരുന്നായ സൈറ്റോസൈന്‍ അരബിനോസൈഡ് 500 എം.ജിയുടെ വില 553.78 -ല്‍നിന്ന് 455.72 രൂപയാകും. സമാനമായ കുറവ് 250 എം.ജിക്കുമുണ്ട്.
*ചികിത്സാരംഗത്തിന് വലിയ വെല്ലുവിളിയാണ് രോഗാണുക്കളുടെ ഔഷധ പ്രതിരോധശക്തി. ഇവയ്‌ക്കെതിരെയുള്ള വാന്‍കോമൈസിന് പാക്കറ്റിന് 552.60 രൂപയായിരുന്നു. ഇത് 423.48ലേക്ക് താഴും.

മറ്റ് പ്രധാനപ്പെട്ടവ

*നെഞ്ചിലെ കടുത്ത കഫക്കെട്ടിന് ആസ്​പത്രികളില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നതാണ് അമോക്‌സിലിനും ക്ലാവുലിനിക് ആസിഡും ചേര്‍ന്ന സംയുക്തം. ഇതിനുള്ളകുറവ് 92.34 -ല്‍നിന്ന് 83.53 എന്ന നിലയിലാണ്.
*തൊണ്ടവേദനയ്ക്കുള്ള അസിത്രോമൈസിന്‍ കുത്തിവെപ്പിന് 15 രൂപ കുറയും.
*ശ്വാസംമുട്ടിന് ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയിലധികംപേര്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചതായി കണ്ടെത്തിയ മൂലകമാണ് സാല്‍ബുട്ടാമോള്‍. ദ്രാവകരൂപത്തിലുള്ള ഈ മരുന്നിന്റെ വില ഒന്‍പതുമാസത്തിനിടെ വീണ്ടും കുറയുകയാണ്. നൂറുമില്ലിക്ക് 14.38 ആണ് പുതിയ വില
*ലാമിവുഡിന്‍, നെവിറാപ്പിന്‍, സിഡോവുഡൈന്‍ എന്നിവചേര്‍ന്ന് എയ്ഡ്‌സ് മരുന്നിന് ഒരെണ്ണത്തിന് നാലുരൂപ കുറഞ്ഞ് 14.47 ആയി.
*നെവിറാപ്പിന്‍(എയ്ഡ്‌സ്), കോറിയോണിക് ഗൊണാഡട്രോഫിന്‍, ഫ്‌ളൂറോയുറാസില്‍, ജെംസിറ്റാബിന്‍ 1.4 ഗ്രാം കുത്തിവെപ്പ്(രണ്ടും അര്‍ബുദം), നെഫിഡിപിന്‍ (കടുത്ത രക്തസമ്മര്‍ദ്ദം), സെഫിക്‌സിം 400 എം.ജി( അണുബാധ), ട്രമഡോള്‍ 50 എം.ജി(വേദനസംഹാരി) വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമിപ്രൈഡ് എന്നിവ ചേര്‍ന്ന പ്രമേഹസംയുക്തം എന്നിങ്ങനെ ഒട്ടേറെ മരുന്നുകള്‍ക്കും വിലകുറയുന്നുണ്ട്.
വില കുറയുന്നതില്‍ 56 എണ്ണവും രാസമൂലകങ്ങള്‍ക്കാണ്. ഇവയുെട നൂറുകണക്കിന് വിവിധ ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. 28കമ്പനി ബ്രാന്‍ഡിനങ്ങളും പുതിയ പട്ടികയിലുണ്ട്. 84-ല്‍ 38 എണ്ണവും പുതിയതായി വില നിയന്ത്രണത്തില്‍ വരുന്നവയാണ്.
സ്റ്റെന്‍ഡും നിയന്ത്രണത്തിലാകും
ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്‍ഡുകള്‍ ആഴ്ചകള്‍ക്കകം വില ഏകീകരണത്തിലാകും. ജീവന്‍രക്ഷാമരുന്നുകളുടെ ഒന്നാംപട്ടികയില്‍ അടുത്തയിടെ കേന്ദ്രസര്‍ക്കാര്‍ ഇതിനെ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റെന്‍ഡുകള്‍ക്ക് തോന്നിയവില ഈടാക്കുന്നുവെ
ന്ന പരാതി വ്യാപകമായിരുന്നു. മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം ജനുവരി ആദ്യവാരം ദേശീയ ഔഷധവില നിയന്ത്രണസമിതി വിളിച്ചിട്ടുമുണ്ട്.