Showing posts with label അഴിമതി. Show all posts
Showing posts with label അഴിമതി. Show all posts

Monday, 9 April 2018

അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി വന്‍കിട കെട്ടിടങ്ങളുടെ കാര്യത്തില്‍ അഗ്നിസുരക്ഷാ സംവിധാനം നടപ്പാക്കിയത...

Read more at: http://www.mathrubhumi.com/news/kerala/fire-and-safety-building-regulation-tomin-j-thachankary-1.2730650

Monday, 25 September 2017

രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി നല്‍കിയാല്‍...

ഉണ്ണി കൊടുങ്ങല്ലൂര്‍


ദായനികുതി നിയമത്തിലെ ചില ഭേദഗതികളുടെ ഫലമായി കറൻസിയായി പണം സ്വീകരിക്കുന്നതിന്‌ നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്‌. കറൻസി നോട്ടുകളുടെ കാലം കഴിഞ്ഞുപോയി എന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സർക്കാരിന്റെ പ്രക്രിയയിൽ പുതിയതായി ആദായനികുതി നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ്‌ വകുപ്പ്‌ 269 എസ്‌.ടി. ഈ വകുപ്പ്‌ എല്ലാ ഗണത്തിലുംപെട്ട നികുതിദായകർക്കും ബാധകമാണ്‌. 
 
കാഷ്‌ ആയി നടത്താവുന്ന ഇടപാടുകളുടെ പരിധി രണ്ടുലക്ഷം രൂപയിൽ കൂടുതൽ ആകാൻ പാടില്ല എന്ന്‌ ഈ വകുപ്പ്‌ നിഷ്കർഷിക്കുന്നു. ഒട്ടുമിക്ക ഇടപാടുകൾക്കും ഇൗ പരിധി ബാധകമാണെന്നും കാണാം.
എ). ഒരു വ്യക്തി അഥവാ സ്ഥാപനത്തിൽ നിന്ന്‌ ഒരേ ദിവസം കാഷ്‌ ആയി സ്വീകരിക്കുമ്പോൾ.
ബി). ഒരേ ഇടപാടിന്റെ ഭാഗമായി സ്വീകരിക്കുമ്പോൾ (Form a single transaction).
സി). ഒരു സന്ദർഭം (Occassion) അഥവാ ഒരു സംഭവ (event) ത്തിന്റെ ഭാഗമായി സ്വീകരിക്കുമ്പോൾ.
 മേൽപ്പറഞ്ഞ മൂന്നു ഘടകങ്ങൾ പരിശോധിച്ചാൽ വളരെയധികം വ്യവഹാരങ്ങൾക്ക്‌ വഴിമരുന്നൊരുക്കുന്ന ഒരു വകുപ്പാണിതെന്നു കാണാം. ചില ഉദാഹരണങ്ങൾ പറയാം:
ഒരു വിൽപ്പന (Sale) നടത്തി കാഷ്‌ ആയി പണം സ്വീകരിക്കുമ്പോൾ, രണ്ടുലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ വകുപ്പ്‌ ബാധകമാകും. എന്നാൽ, ഒരേദിവസം തന്നെ പലർക്കായി വിൽപ്പന നടത്തി രണ്ടുലക്ഷം രൂപയിൽ കൂടുതൽ കാഷ്‌ സ്വീകരിച്ചാൽ വകുപ്പ്‌ ബാധകമാകില്ല.
അതേസമയം, ഒരേ വ്യക്തിക്ക്‌/സ്ഥാപനത്തിന്‌ പല ദിവസങ്ങളിലായി ചരക്ക്‌ അഥവാ സേവനം കടമായി നൽകുകയാണെങ്കിൽ, പ്രസ്തുത ഇടപാടുകളുടെ മൊത്തം തുക ഒരേ ഇടപാടായി കണക്കാക്കപ്പെടാനുള്ള സാധ്യത കുറവാണെങ്കിലും പ്രസ്തുത വ്യക്തി അഥവാ സ്ഥാപനത്തിൽ നിന്ന്‌ രണ്ടുലക്ഷം രൂപയിൽ കൂടുതൽ എപ്പോഴെങ്കിലും പണമായി സ്വീകരിച്ചാൽ വകുപ്പ്‌ ബാധകമായിത്തീരും. ഓരോ ബില്ലും വെവ്വേറെ ഇടപാട്‌ ആയി പരിഗണിച്ചാൽ തന്നെയും മേൽപ്പറഞ്ഞ ഖണ്ഡിക (സി) ബാധകമാകന്നതു കൊണ്ടാണിത്‌.
ഒരു ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആക്കപ്പെടുന്ന ഒരു രോഗിയുടെ കാര്യമെടുക്കാം, പ്രസ്തുത രോഗി ഡിസ്‌ചാർജ്‌ ചെയ്യപ്പെടുമ്പോൾ മരുന്നിന്റെ വില, ഓപ്പറേഷൻ ചാർജ്‌, മുറിവാടക, ഡോക്ടർമാരുടെ ഫീസ്‌ എന്നിങ്ങനെ പല ഗണങ്ങളിൽപ്പെട്ട ചാർജുകൾക്കുള്ള വെവ്വേറെ ബില്ലുകളുടെ ആകെ ത്തുകയാണല്ലോ നൽകേണ്ടി വരിക. ഇവയിൽ ഓരോ ബില്ലും രണ്ടുലക്ഷം രൂപയിൽ കൂടുതൽ അല്ലെങ്കിലും മൊത്തം തുക ഈ പരിധി കവിഞ്ഞാൽ വകുപ്പ്‌ ബാധകമായിത്തീരും. ഇവിടെയും (സി)യിൽ പറഞ്ഞിരിക്കുന്ന സംഭവം (event) അഥവാ സന്ദർഭം (occassion) എന്ന പദപ്രയോഗമാണ്‌. ‘വില്ലനാ’യിത്തീരുക.
ഈ വകുപ്പ്‌ ലംഘിച്ചാൽ പണം സ്വീകരിക്കുന്ന വ്യക്തി അഥവാ സ്ഥാപനം പിഴയായി നൽകേണ്ടിവരുന്നത്‌ വകുപ്പ്‌ 271 ഡി.എ. പ്രകാരം സ്വീകരിച്ച തുകയുടെ തത്തുല്യ തുകയാണ്‌.
ആദായനികുതിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടിട്ടുള്ള ഇടപാടുകൾക്കും ഈ വകുപ്പ്‌ ബാധകമാണെന്നുള്ളത്‌ ഈ വകുപ്പിന്റെ കാർക്കശ്യം വർധിപ്പിക്കുന്നു.
 
ഉദാഹരണമായി, സ്വന്തം പിതാവിൽ നിന്ന്‌ മകൻ അഥവാ മകൾ സമ്മാനമായി രണ്ടുലക്ഷം രൂപയിൽ കൂടുതൽ സ്വീകരിച്ചാൽ തത്തുല്യ തുക പിഴയായി നൽകേണ്ടി വന്നേക്കാം.
ആദായനികുതി നിയമത്തിലെ വകുപ്പ്‌ 44 എ.ബി. പ്രകാരം ‘ടാക്സ്‌ ഓഡിറ്റി’ന്‌ ബാധ്യതയുള്ള നികുതിദായകർ വകുപ്പ്‌ 285 ബി.എ. പ്രകാരം ഫോം നമ്പർ 61 എ സമർപ്പിച്ച്‌, മേൽപ്പറഞ്ഞ വിവരങ്ങൾ നികുതി വകുപ്പിന്‌ കൈമാറേണ്ടതുണ്ട്‌.
മേൽപ്പറഞ്ഞ വകുപ്പ്‌ 269 എസ്‌.ടി. പുതുതായി കൊണ്ടുവന്നതാണെങ്കിലും നിലവിലുള്ള ചില വകുപ്പുകളും (ഭേദഗതികൾക്ക്‌ മുൻപും പിൻപും) കാഷ്‌ ഇടപാടുകളെ നിയന്ത്രിക്കുന്നുണ്ട്‌.
വകുപ്പ്‌ 269 എസ്‌.എസ്‌. പ്രകാരം 20,000 രൂപയോ അതിൽ കൂടുതലോ കടം അഥവാ നിക്ഷേപം ആയി വാങ്ങുമ്പോൾ കാഷ്‌ ആയി വാങ്ങാൻ പാടില്ല. കാഷ്‌ ആയി വാങ്ങാവുന്ന മൊത്തം പരിധിയാണ്‌ 19,999 രൂപ. 
 
ഉദാഹരണമായി ‘എ’ എന്ന വ്യക്തി ‘ബി’ എന്ന വ്യക്തിയിൽ നിന്ന്‌ 18,000 രൂപ കടം വാങ്ങുന്നു എന്നു വയ്ക്കുക.  ഇനി 19,999 രൂപയിൽ കൂടുതൽ ‘എ’യ്ക്ക്‌ ‘ബി’യിൽ നിന്ന്‌ കാഷ്‌ ആയി കടം വാങ്ങാൻ പാടില്ല.
 
സ്ഥാവര വസ്തുക്കളുടെ ക്രയവിക്രയങ്ങൾക്കും 2015 ജൂൺ ഒന്നു മുതൽ തന്നെ മേൽപ്പറഞ്ഞ വകുപ്പ്‌ 269 എസ്‌.എസ്‌. ബാധകാമണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്‌. ഈ വകുപ്പ്‌ ലംഘിച്ചാൽ വകുപ്പ്‌ 271 ഡി പ്രകാരം തത്തുല്യ തുക പിഴയായി നൽകേണ്ടി വന്നേക്കാം.

Tuesday, 17 January 2017

ജാതി സംവരണവും വേണ്ട സാമ്പത്തിക സംവരണവും വേണ്ട വേണ്ടത് സംവരണ മാര്‍ക്ക്

ഉണ്ണി കൊടുങ്ങല്ലൂര്‍
ജാതി സംവരണവും വേണ്ട സാമ്പത്തിക സംവരണവും വേണ്ട , സംവരണം കിട്ടാന്‍ അര്‍ഹതയുള്ള ജാതികളിലെ ആളുകള്‍ക്ക് പത്തു , പ്ലസ്‌ ടു , ഡിഗ്രി എന്നീ എക്സാമുകള്‍ക്ക് എക്സ്ട്രാ മാര്‍ക്കുകള്‍ കൊടുക്കാം .
പ്രവേശന പരീക്ഷകളില്‍ എക്സ്ട്രാ മാര്‍ക്കുകള്‍ നല്‍കാം , അതുപോലെ പ്രൊമോഷനും എക്സ്ട്രാ മാര്‍ക്കുകള്‍ നല്‍കാം അങ്ങനെ വരുമ്പോള്‍ മിടുക്കര്‍ക്ക് അവസരം കിട്ടും എവിടെയും എപ്പോഴും.
ജയിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന , ജോലി കിട്ടാന്‍ വേണ്ടി കഷ്ടപ്പെടുന്ന സംവരണ വിഭാഗത്തിനും അവസരം കിട്ടും ,

Sunday, 8 January 2017

എല്ലാ ഇടപാടുകളും വിരൽ അടയാളത്തിലേക്ക്!

ഉണ്ണി കൊടുങ്ങല്ലൂര്‍

പ്ലാസ്റ്റിക കാർഡുകൾ അപ്രസക്തമാകും, എല്ലാ ഇടപാടുകളും വിരൽ അടയാളത്തിലേക്ക്!


നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഭൂരിഭാഗം കറൻസി നോട്ടുകളും പിൻവലിക്കുമ്പോൾ

Monday, 26 December 2016

മണി മന്ത്രിസ്ഥാനം രാജിവച്ചാലെ നീതിപൂർവമായ വിചാരണ നടക്കൂ: സുധീരൻ

ഉണ്ണി കൊടുങ്ങല്ലൂര്‍

മണി മന്ത്രിസ്ഥാനം രാജിവച്ചാലെ നീതിപൂർവമായ വിചാരണ നടക്കൂ: സുധീരൻ

കൊച്ചി ∙ നീതിപൂർവമായ വിചാരണ നടക്കണമെങ്കിൽ എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. അധികാരത്തിന്റെ പിൻബലത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും സാക്ഷികൾക്കും മേൽ സമ്മർദമുണ്ടാകാൻ സാധ്യതയേറെയാണ്. കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെപ്പോലും ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നതിൽ സംശയമില്ല.
മണിയപ്പോലെ എന്തും ചെയ്യാനും പറയാനും മടിയില്ലാത്തൊരാളാകുമ്പോൾ, പ്രത്യേകിച്ചും. ഗുരുതരമായ നിയമ, ധാർമിക പ്രശ്നമാണ് ഉണ്ടായിട്ടുള്ളത്. ജുഡീഷ്യറിയുടെ പ്രവർത്തനം സ്വതന്ത്രമായി നടക്കുന്നതിനു സാഹചര്യം ഒരുക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തിൽ മണിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണം. സിപിഎം ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
തീരപരിപാലന നിയമവും പരിസ്ഥിതി നിയമങ്ങളുമൊക്കെ ലംഘിച്ചു കൊച്ചിയിൽ ഡിഎൽഎഫ് നിർമിച്ച പാർപ്പിട സമുച്ചയം ക്രമപ്പെടുത്താനുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. നിസാര പിഴ മാത്രം നൽകി നിർമാണം ക്രമപ്പെടുത്താനുള്ള വിധി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
നോട്ടു പിൻവലിക്കൽ നടപടിക്കെതിരെ ജനരോഷം ഉയർന്നിട്ടും താൻ ചെയ്തതു മാത്രം ശരിയെന്ന നിലപാടാണു പ്രധാനമന്ത്രി സ്വീകരിക്കുന്നത്. 50 ദിവസം കൊണ്ടു പ്രശ്നം പരിഹരിക്കുമെന്നു വാഗ്ദാനം നൽകി ജ‍നങ്ങളെ വഞ്ചിച്ച മോദി സർക്കാരിനെതിരെ 30 നു കോൺഗ്രസ് ബ്ലോക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ കുറ്റവിചാരണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എം.എം. മണി മന്ത്രിസ്ഥാനത്തു തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

ഉണ്ണി കൊടുങ്ങല്ലൂര്‍

എം.എം. മണി മന്ത്രിസ്ഥാനത്തു തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല

കൊല്ലം ∙ കൊലക്കേസിൽ പ്രതിയായ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദൻപോലും ആവശ്യപ്പെട്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണല്ലോ രാജിവയ്ക്കാൻ പ്രശ്നം. ഇപ്പോൾ വി.എസും രാജിയാണു നിർദേശിച്ചിരിക്കുന്നത്. മണി ഇനിയും മന്ത്രിസ്ഥാനത്തു തുടരുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് വിഎസിന്റെ കത്തിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. 

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

ഉണ്ണി കൊടുങ്ങല്ലൂര്‍

മണിയെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്ന് വിഎസ്; അയോഗ്യതയില്ലെന്ന് കോടിയേരി

തിരുവനന്തപുരം ∙ അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസിൽ പ്രതിയായ വ്യക്തി മന്ത്രിസഭയിൽ തുടരുന്നത് അധാർമികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസിന്റെ കത്തിൽ വ്യക്തമാക്കുന്നു.

Read More: കൊലക്കേസിൽ മന്ത്രി മണി പ്രതി തന്നെ
എന്നാൽ, മന്ത്രിസ്ഥാനത്ത് തുടരാൻ എം.എം.മണിക്ക് അയോഗ്യതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മണിയെ മാറ്റണമെന്ന വിഎസിന്റെ കത്തിനെക്കുറിച്ച് തനിക്കറിയില്ല. ഇ.പി. ജയരാജൻ രാജിവച്ച സാഹചര്യവുമായി ഇപ്പോഴത്തെ കാര്യങ്ങളെ ബന്ധിപ്പിക്കാനാകില്ല. മന്ത്രിയായശേഷം നേരിട്ട ആരോപണത്തിന്റെ പേരിലായിരുന്നു ജയരാജന്റെ രാജി. തന്റെ പേരിൽ കേസുണ്ടെന്ന് തുറന്നു പറഞ്ഞാണ് മണി തിരഞ്ഞെടുപ്പിൽ മൽസരിച്ചതും ജയിച്ചതും– കോടിയേരി വ്യക്തമാക്കി.
മണിയുടെ വിടുതൽ ഹർജി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മണിക്ക് പൂർണ പിന്തുണ നൽകുന്നതായിരുന്നു പാർട്ടിയുടെ നിലപാട്. മുഖ്യ ഘടകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണിക്ക് പിന്തുണ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്രത്തിന് കത്തയച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

Saturday, 17 December 2016

പണയം വച്ചും വായ്പ വാങ്ങിയും കെഎസ്ആർടിസിയുടെ കടം 3046 കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍

പണയം വച്ചും വായ്പ വാങ്ങിയും കെഎസ്ആർടിസിയുടെ കടം 3046 കോടി

തിരുവനന്തപുരം ∙ കിതച്ച് കിതച്ച്, അവസാന ലാപ്പ് ഓടുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ഇതുവരെ വരുത്തിവച്ചിരിക്കുന്നത് 3046 കോടി രൂപയുടെ കടം.
എരുമേലിയും ഗുരുവായൂരും തിരുവനന്തപുരം സിറ്റിയും ഉൾപ്പെടെ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന 54 ഡിപ്പോകളും ഇതിനിടെ കോർപറേഷൻ ബാങ്കുകൾക്കു പണയപ്പെടുത്തി. 12.65 ശതമാനം പലിശയിൽ കെഎസ്ആർടിസിക്ക് 700 കോടി രൂപയുടെ വായ്പ നൽകിയിരിക്കുന്ന കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനാണ് ഏറ്റവും ലാഭം. 12 കോടി രൂപ ഇവർ പ്രതിമാസ പലിശ ഈടാക്കുന്നു. ഒമ്പതു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 1290 കോടി രൂപയുടെ വായ്പയും എടുത്തുകൂട്ടിയിട്ടുണ്ട്. 2027 വരെ ഈ കടക്കെണിയിൽ നിന്ന് കോർപറേഷനു മോചനവുമില്ല.
ഓരോ മാസവും 136 കോടി രൂപയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കോർപറേഷൻ, ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും നൽകാനാണു ഭീമമായ തുക കടമെടുത്തു കൂട്ടിയിരിക്കുന്നത്. കോർപറേഷനു കടം നൽകാ‍ൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചതു കഴിഞ്ഞ സർക്കാരിന്റെ തീരുമാനമായിരുന്നു. ഡിപ്പോകളിലെ വരുമാനം മുഴുവൻ ബാങ്കുകൾക്കു പണയപ്പെടുത്തി വായ്പയെടുത്തു ശമ്പളം നൽകി സർക്കാർ പ്രതിഷേധങ്ങൾ ഒതുക്കി. വരുമാനം വർധിപ്പിക്കാനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ, ഓരോ മാസവും ഭീമമായ കടക്കെണിയിലേക്കാണ് ഇതോടെ കോർപറേഷൻ ചെന്നുപെട്ടത്.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 13 കോടി രൂപ  മാസ പലിശ നൽകണം. നവംബറിലെ കുടിശികകൾ തീർക്കാൻ കഴിഞ്ഞ ദിവസം കെടിഡിഎഫ്സിയിൽ നിന്ന് 50 കോടി രൂപ എടുക്കാനായി അവർക്ക് ഒമ്പതാമത്തെ ഡിപ്പോയും പണയപ്പെടുത്തി. ബാങ്ക് കൺസോർഷ്യത്തിന് ഇതേവരെ 27 ഡിപ്പോകളാണു പണയപ്പെടുത്തിയത്.
പാലക്കാട്, എറണാകുളം സഹകരണ ബാങ്കുകൾക്ക് നാലു ഡിപ്പോകളും ഹഡ്കോയ്ക്ക് നാലു ഡിപ്പോകളും പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കോർപറേഷന് ഒരു ഡിപ്പോയും പണയപ്പെടുത്തിയിട്ടുണ്ട്. പണയപ്പെടുത്തിയ ഡിപ്പോകളിൽനിന്നുള്ള വരുമാനം അതതു ബാങ്കുകൾക്കാണ്. ചുരുക്കത്തിൽ കോ‍ർപറേഷന്റെ 102 ഡിപ്പോകളിൽ ചെറിയ മുപ്പതോളം ഡിപ്പോകളിലെ വരുമാനം മാത്രമേ ഇപ്പോൾ സ്വന്തമായി ഉള്ളൂ.
42% സൂപ്പർ ക്ലാസ് സർവീസുകളിലും 58% ഓർഡിനറി സർവീസുകളിലുമായി കെഎസ്ആർടിസിക്ക് 141 കോടി രൂപയുടെ വരുമാനം മാത്രമാണ് ഉള്ളത്. കെയുആർടിസി വരുമാനവും(13 കോടി) സെസ്സും(ആറു കോടി) ചേരുമ്പോൾ 160 കോടി രൂപയുടെ ആകെ പ്രതിമാസ വരുമാനം. പലിശയിനത്തിൽ തന്നെ 60 കോടി ചെലവുള്ള കോർപറേഷനു ശമ്പളവും പെൻഷനും നൽകാൻ 155 കോടി രൂപ വേണം. ഇന്ധനം, ഓയിൽ, സ്പെയർപാർട്സ്, നഷ്ടപരിഹാരം, മറ്റു ചെലവുകൾ എന്നിവയ്ക്കായി 111 കോടി രൂപയും. മൊത്തം 324 കോടി രൂപ മാസച്ചെലവുള്ള കോർപറേഷനു ലഭിക്കുന്ന സർക്കാർ സഹായം 28 കോടി രൂപയുടെ പെൻഷൻ വിഹിതം മാത്രമാണ്.
ചുരുക്കത്തിൽ 161 കോടി രൂപയുടെ വരുമാനവും 296 കോടി രൂപയുടെ ചെലവും. കോർപറേഷനു വായ്പ നൽകി, കെടിഡിഎഫ്സി ഉൾപ്പെടെ ധനകാര്യസ്ഥാപനങ്ങൾ നേട്ടമുണ്ടാക്കുമ്പോൾ, പ്രതിമാസം 136 കോടി രൂപയുടെ നഷ്ടവുമായി ആനവണ്ടികൾ കിതച്ചുകൊണ്ട് ഒാടുന്നു.
2016ലെ ശമ്പളവും പെൻഷനും നൽകിയത്
∙ ജനുവരി, ഫെബ്രുവരി, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലെ ശമ്പളത്തിന് പാലക്കാട്, എറണാകുളം സഹകരണ ബാങ്കുകളിൽ നിന്ന് 243 കോടിയുടെ വായ്പ.
∙ മാർച്ച്, എപ്രിൽ, ജൂൺ, സെപ്റ്റംബർ ഓണാനുകൂല്യം, നവംബർ മാസങ്ങളിലേക്ക് കെടിഡിഎഫ്സിയിൽ നിന്ന് 310 കോടി രൂപയുടെ വായ്പ.
∙ മേയ്, ജൂലൈ, സെപ്റ്റംബർ മാസങ്ങളിലേക്ക് 190 കോടി രൂപയുടെ വായ്പ.

ഹൈദരാബാദിൽ പിടിച്ചെടുത്തത് 2700 കോടിയുടെ സ്വർണമെന്ന് എൻഫോഴ്സ്മെന്റ്

ഉണ്ണി കൊടുങ്ങല്ലൂര്‍
Representative Image
Representative Image

ഹൈദരാബാദിൽ പിടിച്ചെടുത്തത് 2700 കോടിയുടെ സ്വർണമെന്ന് എൻഫോഴ്സ്മെന്റ്

ഹൈദരാബാദ്∙ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ ഹൈദരാബാദിൽനിന്നു മാത്രം പഴയ നോട്ടുകൾക്കൊപ്പം പിടിച്ചെടുത്തത് 2700 കോടിയുടെ സ്വർണബിസ്കറ്റുകളാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). 8000 കിലോ സ്വർണമാണ് നവംബർ എട്ടിനും മുപ്പതിനുമിടയ്ക്ക് ഹൈദരാബാദിലെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ഈമാസം ഒന്നിനും പത്തിനുമിടയ്ക്ക് 1500 കിലോയുടെ പുതിയ സ്വർണമെത്തിയിട്ടുണ്ട്. അസാധുനോട്ടുകളുപയോഗിച്ച് സ്വർണം വാങ്ങുന്ന പ്രവണത വർധിച്ചതോടെയാണിത്. ഹൈദരാബാദിലെ സ്വർണക്കട്ടി, ആഭരണ വ്യാപാരികളിൽനിന്ന വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. പഴയ നോട്ടുകളാണോ ഇടപാടിന് ഉപയോഗിച്ചതെന്ന് അറിയാൻ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, നോട്ട് അസാധുവാക്കുന്നതിനു മുൻപായി വലിയ തോതിൽ സ്വർണം ആവശ്യപ്പെട്ട് ആളുകളെത്തിയിരുന്നുവെന്നും അഡ്വാൻസ് ബുക്കിംഗ് ഉണ്ടായിരുന്നുവെന്നുമാണ് സ്വർണ വ്യാപാരികൾ പറയുന്നത്. അങ്ങനെ ലഭിച്ച പണമാണ് കൈവശമുള്ളതെന്നും അവർ വ്യക്തമാക്കുന്നു.  

Tuesday, 29 November 2016

കള്ളപ്പണ നിക്ഷേപത്തിന് വൻ പിഴ: ബിൽ ലോക്‌സഭ പാസാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണ നിക്ഷേപത്തിന് വൻ പിഴ: ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം ബാങ്കുകളിൽ നിക്ഷേപിച്ച കണക്കിൽ പെടാത്ത പണത്തിന് വൻ പിഴ ഈടാക്കുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. ആദായനികുതി നിയമത്തിലെ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ശബ്‌ദ വോട്ടോടെയാണ് പാസാക്കിയത്. കേന്ദ്രസർക്കാറിന്റെ നടപടി ജനാധിപത്യ മര്യാദ ഇല്ലാത്തതാണെന്ന് പ്രതിപക്ഷ ആരോപണം. ഇത് മണി ബിൽ ആയതിനാൽ ലോക്‌സഭയുടെ അംഗീകാരം മാത്രം മതിയെന്നാണ് ചട്ടം. രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചാൽ മാത്രം മതിയാകും.

നോട്ടു നിരോധന തീരുമാനത്തിന് ശേഷം രാജ്യത്ത് ചിലർ അനധികൃതമായി 500,1000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാൻ ശ്രമിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്രയും കർശനമായ നിയമ ഭേദഗതി ഏർപ്പെടുത്തുന്നതെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി സഭയിൽ പറഞ്ഞു.

കള്ളപ്പണം കൈവശമുള്ളവർ ഡിസംബർ 30നകം സ്വയം വെളിപ്പെടുത്തി ആ തുക ബാങ്കിൽ നിക്ഷേപിച്ചാൽ 50 ശതമാനം മാത്രം നികുതിയായി നൽകിയാൽ മതിയാവും. എന്നാൽ, കള്ളപ്പണം വെളിപ്പെടുത്താതിരുന്നാൽ 85 ശതമാനം പിഴ ഈടാക്കുകയും ചെയ്യും. തുടർച്ചയായി കള്ളപ്പണം കൈവശം വയ്ക്കുന്നവർ പിടിക്കപ്പെട്ടാൽ ആദായ നികുതി നിയമത്തിലെ നിലവിലെ വ്യവസ്ഥ അനുസരിച്ച് 60 ശതമാനം നികുതിയും അതിനൊപ്പം 15 ശതമാനം സർചാർജും അടയ്ക്കണം. അതേസമയം, ഉദ്യോഗസ്ഥന് 10 ശതമാനം അധിക പിഴ കൂടി വിധിക്കാൻ അനുവാദമുണ്ടാവും. അങ്ങനെയാണ് ആകെ പിഴത്തുക 85 ശതമാനമായി മാറുന്നത്.

അസാധു നോട്ടുകൾ 50 ശതമാനം നികുതി ഒടുക്കി ഡിസംബർ 30നുമുമ്പ് അക്കൗണ്ടിൽ നിക്ഷേപിക്കാം. പിഴ ഒടുക്കിയ ശേഷമുള്ള തുകയുടെ പകുതി നാലു വർഷത്തേക്ക് പിൻവലിക്കാനാവില്ല. ബാക്കി പകുതി പിൻവലിക്കുകയും ചെയ്യാം. എന്നാൽ ബാങ്കിലെ നിക്ഷേപത്തിന് പലിശ ലഭിക്കില്ല. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കണ്ടെത്തുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിയാൽ 30 ശതമാനം വരെ പിഴയൊടുക്കിയാൽ മതിയാവും. ഉറവിടം വെളിപ്പെടുത്താനായില്ലെങ്കിൽ നികുതി കൂടാതെ 60 ശതമാനം പിഴയും നൽകാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.

Friday, 25 November 2016

ബിര്‍ള,സഹാറ കോഴ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് കോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ബിര്‍ള,സഹാറ കോഴ ആരോപണം: അന്വേഷണം ആവശ്യമില്ലെന്ന് കോടതി


Mathrubhumi

ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ രേഖകളുണ്ടാക്കി ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാവുന്ന അവസ്ഥയാണോ എന്നും കോടതി
Published: Nov 25, 2016, 05:29 PM IST

ന്യൂഡല്‍ഹി: ബിര്‍ള-സഹാറ കോഴ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ആധികാരികവും വിശ്വസനീയവും അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു കമ്പ്യൂട്ടറുണ്ടെങ്കില്‍ രേഖകളുണ്ടാക്കി ആര്‍ക്കെതിരെയും ആരോപണം
ഉന്നയിക്കാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചു.
2013-14 കാലത്ത് ഈ രണ്ടു സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അടക്കം ചിലര്‍ക്ക് പണം നല്‍കിയെന്ന് കാണിക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‍കിയത്.
ഈ രേഖകള്‍ തിരിച്ച് കൊണ്ടു പോയി വ്യക്തമായ തെളിവുകളുമായി വരുക. ഇത് ഒരു തെളിവേ അല്ല വെറും അപമാനിക്കലാണ്. കോടതി പറഞ്ഞു.
വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളു.ഇപ്പോള്‍ ഈ രേഖകളില്‍ ഒന്നുമില്ല. ചില പ്രമുഖരുടേ പേരുകള്‍ രേഖപ്പെടുത്തി എന്ന് കരുതി അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ല. കോടതി വ്യക്തമാക്കി.
2013ല്‍ ആദിത്യ ബിര്‍ലയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് ബിര്‍ല ഗ്രൂപ്പ് 25 കോടി രൂപ നല്‍കിയതിന് തെളിവുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ആരോപിച്ചിരുന്നു. പണം നല്‍കിയതായി കാണിച്ച് 2012 നവംബര്‍ 16ന് അയച്ച ഇമെയില്‍ വിവരങ്ങള്‍ പിടിച്ചെടുത്തതായാണ് കെജ് രിവാള്‍ അവകാശപ്പെട്ടത്.

© Copyright Mathrubhumi 2016. All rights reserved.

Sunday, 20 November 2016

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

ഉണ്ണി കൊടുങ്ങല്ലൂര്‍

സഹകരണസമരം: സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്

മലപ്പുറം ∙ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാൻ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്‍ലിം ലീഗ്. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യമെന്ന് മുതിർന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിൽ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനിൽക്കണം. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തിൽ യോജിച്ച സമരങ്ങളാണ് ആവശ്യമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണ് കഴിഞ്ഞ ദിവസം മജീദ് പറഞ്ഞത്. സഹകരണ സ്ഥാപനങ്ങളുടെ ‌നിലനിൽപു സംബന്ധിച്ച വലിയ ആശങ്കയാണുള്ളത്. നിലവിൽ കോൺഗ്രസും ലീഗും ഒറ്റയ്ക്കൊറ്റയ്ക്കു പ്രതിഷേധ സമരങ്ങളുമായി രംഗത്തുണ്ട്. യോജിച്ചുള്ള തീരുമാനങ്ങളാണു സഹകരണ മേഖലയ്ക്കു നല്ലതെന്നുമാണ് ലീഗ് നിലപാട്.
എന്നാൽ, സഹകരണ പ്രതിസന്ധിയുടെ പേരിൽ കേന്ദ്രത്തിനെതിരെയുള്ള യോജിച്ച സമരത്തിന്റെ കാര്യത്തിൽ പ്രതിപക്ഷത്തു ഭിന്ന സ്വരം ഉയർന്നിരുന്നു. ലീഗ് നിലപാടിനെതിരായി ഒരുമിച്ചുള്ള സമരത്തിനു കോൺഗ്രസില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാട്. പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളാണു സിപിഎമ്മും സർക്കാരും ആലോചിച്ചത്. അതിനോട് അനുകൂലമായ പ്രതികരണം ചെന്നിത്തലയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽനിന്നുമുണ്ടായി. പക്ഷേ, അതിനോടു യോജിക്കുന്നില്ലെന്നു സുധീരൻ വ്യക്തമാക്കിയതിനു പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തെത്തുകയായിരുന്നു. 

Wednesday, 16 November 2016

വിഎസിന്റെ കാലത്ത് കണ്ടെയ്‌നറില്‍ കറന്‍സി വന്നതിനെപ്പറ്റി അന്വേഷിക്കണം : കുമ്മനം

ഉണ്ണി കൊടുങ്ങല്ലൂര്‍

വിഎസിന്റെ കാലത്ത് കണ്ടെയ്‌നറില്‍ കറന്‍സി വന്നതിനെപ്പറ്റി അന്വേഷിക്കണം : കുമ്മനം


പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണം
Published: Nov 16, 2016, 10:01 PM IST

തിരുവനന്തപുരം:  വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചിയിലെത്തി എന്ന അന്നത്തെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിന്റെ വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷണം നടത്തണമെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഇതേപ്പറ്റി രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നാണ് സുരേഷ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. ഈ റിപ്പോര്‍ട്ടിന്‍ മേല്‍ എന്ത് നടപടിയാണ് ഇടത് പക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത് എന്നറിയാന്‍ പൊതു സമൂഹത്തിന് അവകാശമുണ്ടെന്നും കുമ്മനം പറഞ്ഞു.
ഈ പണം കേരളത്തിലെ സഹകരണ സംഘങ്ങളില്‍ കൂടി വെളുപ്പിച്ചെടുക്കാനും സിപിഎം നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെയാണ് സഹകരണ മേഖലയിലെ കള്ളപ്പണത്തെപ്പറ്റി പറയുമ്പോള്‍ സിപിഎം നേതാക്കള്‍ക്ക് വിറളി പിടിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണം. അന്ന് കേന്ദ്രം ഭരിച്ചിരുന്നവരും ഇതില്‍ കൂട്ടുകച്ചവടക്കാരാണ്. മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും ഇരു മുന്നണികളും ഒത്തു കളിച്ചു എന്ന കാര്യം ഉറപ്പാണ്. അതു കൊണ്ട് തന്നെയാണ് കേന്ദ്രത്തിനെതിരെ വിഎം സുധീരനും കോടിയേരിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്നത്.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന സിപിഎം പ്രചരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ആ മേഖലയിലെ നാമമാത്രമായ കളളപ്പണക്കാരെയാണ് ബിജെപി എതിര്‍ക്കുന്നത്. അതിനെ സഹകര മേഖലയക്കെതിരായ എതിര്‍പ്പെന്ന് പ്രചരിപ്പിക്കുന്നത് സിപിഎമ്മിന്റെ കുടില ബുദ്ധിയാണെന്നും കുമ്മനം പറഞ്ഞു.
കുമ്മനം ആര്‍ബിഐ അധികൃതരെ കണ്ടു
തിരുവനന്തപുരം:  നോട്ട് പിന്‍വലിക്കല്‍ ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കാതിരിക്കാന്‍ ബാങ്കുകള്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. എസ്ബിടി, ധനലക്ഷ്മി ബാങ്കുകള്‍ സന്നിധാനത്ത് അധികമായി എടിഎം കൗണ്ടറുകള്‍ തുറക്കും. പ്രധാന ഇടത്താവളങ്ങളിലെല്ലാം അയ്യപ്പന്‍മാര്‍ക്ക് ചില്ലറ നല്‍കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ തുറക്കാനും ബാങ്കുള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് റീജ്യണല്‍ ഡയറക്ടര്‍ നരസിംഹസ്വാമി അറിയിച്ചതായി കുമ്മനം പറഞ്ഞു. കേരളത്തില്‍ നോട്ട് ക്ഷാമമാണെന്ന തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ട് അസാധുവാക്കല്‍: മതസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

ഉണ്ണി കൊടുങ്ങല്ലൂര്‍

നോട്ട് അസാധുവാക്കല്‍: മതസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍.
നോട്ട് അസാധുവാക്കിയതിന് ശേഷം കൈകാര്യം ചെയ്ത പണത്തിന്റെ വിവരങ്ങള്‍ തേടി വിവിധ മതസംഘടനകള്‍ക്ക് ആദായനികുതിവകുപ്പ് നോട്ടീസ് നല്‍കി.
നോട്ട് അസാധുവാക്കപ്പെട്ട നവംബര്‍ എട്ട് മുതല്‍ നവംബര്‍ 11 വരെയുള്ള ദിവസങ്ങളില്‍  കൈകാര്യം ചെയ്ത പണത്തിന്റെ  വിവരങ്ങള്‍ കൈമാറണമെന്നാണ് വിവിധ മതസംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ട് നിരോധിച്ച ശേഷം ചില മതസ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍.
വന്‍തോതിലുള്ള നിക്ഷേപമാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഈ മതസംഘടനകളിലുണ്ടായത്.
രാജ്യമെമ്പാടുമുള്ള 1400-ഓളം മതസംഘടനകള്‍ക്കാണ് ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
സംഘടനയുടെ സാമ്പത്തികകാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നവംബര്‍  നവംബര്‍ 18-നുള്ളില്‍ കൈമാറണമെന്നും നോട്ടിസില്‍ പറഞ്ഞിട്ടുണ്ട്.

Tuesday, 8 November 2016

ഇതുവരെ ആർക്കും ആലോചിക്കാൻ പോലും കഴിയാതിരുന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ മാസ്സടാ മോഡി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇതുവരെ ആർക്കും ആലോചിക്കാൻ കൂടി കഴിയാതിരുന്ന തീരുമാനം; ഒരു രാത്രി കൊണ്ട് ആവിയായി പോകുന്നത് കട്ടും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയ ശതകോടികളുടെ സ്വത്തുക്കൾ; നടപ്പിലാകുന്നതിന് നാല് മണിക്കൂർ മുമ്പുള്ള പ്രഖ്യാപനം പ്രഖ്യാപനം കള്ളപ്പണക്കാരുടെ സർവ പ്രതീക്ഷകളും തകർത്തു; സാമ്പത്തിക അടിയന്തരാവസ്ഥ നടുവൊടിക്കുന്നത് കള്ളപ്പണക്കാരെയും കൈക്കൂലിക്കാരെയും

ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ ഭരണം പിടിച്ചത്. വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനം പൂർണ്ണമായും പാലിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചിരുന്നില്ല. എന്നാൽ, കള്ളപ്പണം വെളുപ്പിക്കാനുള്ള സ്‌കീം വലിയൊരു വിജയമായി മാറിയിരുന്നു. വൻകിടക്കാരായ കള്ളപ്പണക്കാരിൽ കുറച്ചുപേർക്ക് കള്ളപ്പണം വെളുപ്പിക്കാൻ അവസരം ഒരുങ്ങി. അതിന് ശേഷമുള്ള സുപ്രധാന തീരുമാനമാണ് രാജ്യത്ത് 1000, 500 രൂപകളുടെ എല്ലാ ഇടപാടുകളും ഇന്ന് രാത്രി മുതൽ നിരോധിച്ചു കൊണ്ടുള്ള തീരുമാനത്തിലൂടെ മോദി കൈക്കൊണ്ടിരിക്കുന്നത്.
ഇതുവരെ ആർക്കും ആലോചിക്കാൻ പോലും കഴിയാതിരുന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയത്. ഈ തീരുമാനത്തിലൂടെ കള്ളപ്പണക്കാരുടെയും കൈക്കൂലിക്കാരുടെയും നെഞ്ചിടിക്കുമെന്ന കാര്യം ഉറപ്പാണ്. ഒറ്റരാത്രി കൊണ്ട് ആവായായി പോകുന്നത് അഴിമതി ചെയ്തും കൈക്കൂലി വാങ്ങിയും ഉണ്ടായ പണമാണ്. പാക്കിസ്ഥാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കാൻ വേണ്ടി ഇറക്കുന്ന കള്ളനോട്ടുകാർക്കും തിരിച്ചടിയാകും. കള്ളപ്പണമാണ് ഭീകരവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതെന്നാണ് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ എടുത്തു പറഞ്ഞത്.
നടപ്പിലാകുന്നതിന് നാല് മണിക്കൂർ മുമ്പുള്ള പ്രഖ്യാപനം പ്രഖ്യാപനം കള്ളപ്പണക്കാരുടെ സർവ പ്രതീക്ഷകളും തകർത്തു എന്നത് ഉറപ്പാണ്. സാമ്പത്തിക അടിയന്തരാവസ്ഥ നടുവൊടിക്കുന്നത് കള്ളപ്പണക്കാരെയും കൈക്കൂലിക്കാരെയും തന്നെയാകും. വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം ഇല്ലാതാക്കുന്നതിൽ ജനങ്ങളുടെ സഹകരണം പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അഴിമതിയും കള്ളപ്പണവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മോദി പറഞ്ഞു. സ്വന്തം നേട്ടത്തിനായി ഒരു ചെറിയ വിഭാഗമാണ് അഴിമതി വ്യാപിപ്പിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ മുമ്പ് ഇന്ത്യ നൂറാം സ്ഥാനത്തായിരുന്നെങ്കിൽ ഇപ്പോൾ 76ആം സ്ഥാനത്താണ്. വിദേശ ബാങ്കുകളിലുള്ള 1.25 ലക്ഷം കോടി കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരും. കരനാവികവ്യോമ സേനകളുടെ മേധാവികളുമായി നേരത്തെ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യത്തെ കള്ളപ്പണം നടത്താൻ തുടങ്ങിയ പദ്ധതികളിലെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഇന്ന് മുഴുവൻ സൈന്യം അടക്കമുള്ള രാജ്യത്തിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വവുമായി ഗൗരവമായ ചർച്ചകളാണ് പ്രധാനമന്ത്രി നടത്തിയത്. അതിന് ശേഷമാണ് പ്രഖ്യാപനം. എടി.എമ്മിൽ നിന്നും 11മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രമാക്കി നിജപ്പെടുത്തുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം കള്ളപ്പണം കൂടുതൽ വിദേശത്തായതിനാൽ ചെറുകിടക്കാരായ കള്ളപ്പണക്കാർക്കാണ് ഇപ്പോഴത്തെ തീരുമാനം ശരിക്കും തിരിച്ചടിയായിരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ പൂഴ്‌ത്തിവച്ച കള്ളപ്പണം ഒറ്റരാത്രികൊണ്ട് വെറും കടലാസാകും. തീവ്രവാദത്തിനും, ഹവാല ഇടപാടുകൾക്കും ഇറങ്ങുന്ന പണത്തിന്റെ ഒഴുക്ക് നിലയ്ക്കും ഓൺലൈൻ പണമിടപാട് വർദ്ധിക്കും. ഇതോടെ കള്ളപ്പണം വിപണിയിൽ ഇറങ്ങുന്നത് നിലയ്ക്കും. കഴിഞ്ഞ സെപ്റ്റംബർ 30നകം രാജ്യത്തെ കള്ളപ്പണം കയ്യിലുള്ളവർക്ക് അതിന്റെ 40 ശതമാനം അടച്ച് അത് നിയമവിധേയമാക്കുവാൻ സർക്കാർ സമയം നൽകിയിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ നീക്കം. സർക്കാറിന്റെ അനധീകൃത സ്വത്ത് നിയമവിധേയമാക്കൽ പ്രകാരം ഏതാണ്ട് 1.30 ലക്ഷം കോടിയാണ് സർക്കാറിൽ എത്തിയത്.
നാല് മാസത്തെ കാലാവധിയായിരുന്നു ഇതിനായി ഏർപ്പെടുത്തിയത്. പുറത്തുവന്നതിൽ 56,378 കോടിയും പരിശോധനയിൽ പിടിച്ചെടുത്തതാണ്. ഇതിലൂടെ സർക്കാരിന് 30,000 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്നും അരുൺ ജെയ്റ്റ്‌ലി വാർത്താ സമ്മേളനത്തിൽ അറിയിക്കുയുണ്ടാിയ. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് കള്ളപ്പെണം വെളിപ്പെടുത്താൻ സമയം അനുവദിച്ചത്. 45% നികുതി അടച്ച് ശിക്ഷനടപടിയിൽ നിന്ന് ഒഴിവാക്കാൻ പൗരന്മാർക്ക് അവസരം നൽകിയിരുന്നു. ഇതുവഴി 30,000 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. കള്ളപ്പണം വെളിപ്പെടുത്താൻ തയ്യാറായി മുന്നോട്ടുവരുന്നവർക്ക് മൂന്ന് തവണകളായി 2017 സെപ്റ്റംബറിന് മുൻപ് നികുതി നൽകിയാൽ മതിയാകും. സെപ്റ്റംബർ 30നു ശേഷവും ഇതിനു തയ്യാറാകാത്തവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.
കള്ളപ്പണ നിക്ഷേപമുള്ളവർക്ക് 45 ശതമാനം നികുതി നൽകി നിയമ നടപടികളിൽ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തൽ പദ്ധതി. സെപ്റ്റംബർ 2017 നുള്ളിൽ മൂന്ന് ഗഡുക്കളായിട്ടായിരിക്കും ലഭിച്ച തുക അടയ്ക്കുക. 25 ശതമാനം നവംബർ 25നുള്ളിലും, ബാക്കി 25 ശതമാനം മാർച്ച് മാർച്ച് 31 നുള്ളിലും അടച്ച് തീർക്കും. ബാക്കി തുക 2017 സെപ്റ്റംബർ 30 നുള്ളിലും ആദായ നികുതി വകുപ്പിലേക്ക് അടക്കും. പദ്ധതി ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുത്താനായി വെളിപ്പെടുത്തുന്ന വിവരങ്ങൾ മറ്റാരുമായും പങ്കുവെക്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ മുപ്പത് വരെയായിരുന്നു നിക്ഷേപകർക്കായി സ്വത്ത് വെളിപ്പെടുത്താനുള്ള സമയം സർക്കാർ അനുവദിച്ചത്.

Tuesday, 1 November 2016

10 ലക്ഷം രൂപ മുടക്കി നിർമിച്ച കലുങ്ക് വെള്ളപ്പാച്ചിലിൽ തകർന്നു.

ഉണ്ണി കൊടുങ്ങല്ലൂര്‍കുളത്തൂപ്പുഴ ∙അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം മുടക്കി ആറുമാസം മുൻപു നിർമിച്ച കുളത്തൂപ്പുഴ ആറ്റിനു കിഴക്കേക്കരയിലെ കലുങ്ക് തകർന്ന നിലയിൽ. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ആറു മാസം മുൻപ് 10 ലക്ഷം രൂപ മുടക്കി നിർമിച്ച കലുങ്ക് വെള്ളപ്പാച്ചിലിൽ തകർന്നു. ആറ്റിനു കിഴക്കേക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് നളിനിയമ്മയുടെ പുരയിടത്തിനോടു ചേർന്ന് ആറ്റിറമ്പിൽ നിർമിച്ച കലുങ്കാണു തകർന്നത്. നിർമാണ സമയത്തുതന്നെ ക്രമക്കേടുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. പഞ്ചായത്തിൽ കല്ലുവെട്ടാംകുഴിയിൽ നിർമാണ വൈകല്യത്തെ തുടർന്നു ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടി കെട്ടിടം തകർന്നിരുന്നു. ഈ കെട്ടിട നിർമാണം കരാർ എടുത്ത ആൾ തന്നെയാണ് കലുങ്കിന്റെ നിർമാണ കരാർ ഏറ്റെടുത്തത്. കല്ലടയാറ്റിലേക്കു വെള്ളം ഒലിച്ചു പോകാൻ മതിയായ വീതിയില്ലാതെയാണു കലുങ്ക് നിർമിച്ചത്. ഇതേ തുടർന്നു മഴയത്ത് ശക്തമായ വെള്ളപ്പാച്ചിലിൽ കലുങ്കിലൂടെ ആറ്റിലേക്കു കുത്തൊഴുക്കായിരുന്നു.