Showing posts with label ഭാരതം. Show all posts
Showing posts with label ഭാരതം. Show all posts

Friday, 23 March 2018

2018 നക്ഷത്ര ഫലം

ഉണ്ണി കൊടുങ്ങല്ലൂര്‍


2018 ഏപ്രിൽ 14, 1193 മേടം 1 ശനിയാഴ്ച പകൽ 8 മണി 13 മിനിറ്റിന് മേടസംക്രമം, വിഷുസംക്രമം. ഉത്രട്ടാതി നക്ഷത്രത്തിലും, ത്രയോദശി തിഥിയിലും, സുരഭിക്കരണത്തിലും, മാഹേന്ദ്രനാമ നിത്യയോഗത്തിലും, ശനിയാഴ്ചയും ആയതിനാലും, മാർച്ച് 18നു തുടങ്ങിയ ചൈത്രമാസം ഞായറാഴ്ച ആയതിനാലും, തിരുവാതിര ഞാറ്റുവേല ജൂൺ 22 നു പകൽ ആയതിനാലും, മേടം 1–ാം തിയതി മുതൽ ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ, വാരാധിപന്മാരുടെ സ്ഥിതിഗതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യത്തിൽ വർഷക്കുറവും പിന്നീട് നല്ല മഴയും ലഭിക്കും.
മെയ് 2 മുതൽ കാർമേഘം വർദ്ധിച്ചു തുടങ്ങി, 9 മുതൽ 27 വരെ പല പ്രദേശങ്ങളിലുമായി ചെറിയ തോതിൽ രാത്രിയിൽ മഴയുണ്ടാകും. ഇതു തുടരുമെങ്കിലും ജൂൺ 8 മുതൽ മഴ കുറയും. ജൂൺ 10 മുതൽ 25 വരെ വായുസമ്മർദ്ദത്താൽ കാർമേഘം കുറയും. ശക്തിയായ കാറ്റിനാൽ കാലവർഷക്കെടുതികൾ ഉണ്ടാകും. ജൂൺ 25 മുതൽ ജൂലൈ 4 വരെ ഉചിതമായ കാലവർഷം ലഭിക്കും. കർക്കടകമാസത്തിൽ ആഗസ്റ്റ് 1 വരെ മഴ കുറയും. പിന്നീട് ഭേദപ്പെട്ട മഴയുണ്ടാകും. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ ധാന്യവിളകൾക്കും കിഴങ്ങു വിളകൾക്കും അനുകൂലമാകുംവിധം മഴ ലഭിക്കും. ഒക്ടോബർ 6 മുതൽ 26 വരെ തുലാവർഷം പ്രതീക്ഷിക്കാം. 2019 ജനുവരി 1 മുതൽ 20 വരെ ശക്തിയായ കാറ്റ്, ചെറിയ തോതിൽ അപ്രതീക്ഷിതമായ മഴയെ സൃഷ്ടിക്കും. മാർച്ച് 21 മുതൽ ഏപ്രിൽ 11 വരെ വേനൽമഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം വനപർവ്വതങ്ങളിൽ ലഭിച്ച മഴയെ അപേക്ഷിച്ച് ഈ വർഷം കുറവ് ഉണ്ടാകുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിലും വിതരണത്തിലും വിൽപനയിലും വളരെ നിയന്ത്രണവും നിബന്ധനകളും വേണ്ടിവരും. വൃക്ഷങ്ങളുടെ ദേവത ശുക്രനായതിനാലും, സസ്യങ്ങളുടെ ദേവത ചന്ദ്രനായതിനാലും കാർഷിക മേഖലകൾക്ക് അനുകൂലമായ കാലാവസ്ഥയും, ഗവൺമെന്റ് സഹായങ്ങളും ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങൾ കാർഷികമേഖലകളിൽ പ്രവേശിക്കുന്നതുവഴി പലമേഖലകളിലും സ്വയംപര്യാപ്തത കൈവരും.
വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ നിന്നുമുണ്ടാകും. അനുബന്ധമായി ഭാരതീയ ശാസ്ത്ര– വൈജ്ഞാനിക മേഖലകൾ സമന്വയിപ്പിക്കുവാനും സാധ്യതയുണ്ട്.
മണ്ഡലം, വരുണമണ്ഡലമാകയാല്‍ ‘ലോകാഭിവൃദ്ധി’ എന്ന പദം കൊണ്ടു പൊതുവെയുള്ള മാന്ദ്യമായ അവസ്ഥയെ അതിജീവിക്കും. സാമ്പത്തികമാന്ദ്യം തരണം ചെയ്ത് ക്രമാനുഗതമായ പുരോഗതി എല്ലാ മേഖലകളിലും വന്നുചേരും. സാമ്പത്തിക നിയമവ്യവസ്ഥകളിൽ ചില ഇളവുകളും ഉണ്ടാകും. നീതിയുക്തവും, ജനഹിതവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനാൽ ഭരണകർത്താക്കളിലുള്ള അതൃപ്തി കുറയും.
‘പശുനാശം’ എന്നു പലവിധത്തിലും സൂചന ലഭിക്കുന്നതിനാൽ പാലിനും പാലുൽപന്നങ്ങൾക്കും കുറവുണ്ടാകും.
ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദിക്കിൽ പല പ്രകാരത്തിലും അപകടങ്ങൾ, കാറ്റ്, ഭൂമികുലുക്കം, പകർച്ചവ്യാധി തുടങ്ങിയവ നാശനഷ്ടങ്ങൾക്കു വഴിയൊരുക്കും.
അപ്രതീക്ഷിതമായി സമീപരാഷ്ട്രത്തിൽ നിന്നുമുള്ള ആക്രമണത്തിൽ ജീവഹാനിയും പ്രതീക്ഷിക്കാം. ഒരു മുതിർന്ന നേതാവിന് അകാലവിയോഗം ഉണ്ടാകും.
പദാർത്ഥങ്ങൾക്ക് മെയ് 15 മുതൽ ഒരു മാസവും സെപ്റ്റംബർ 17 മുതൽ ഒരു മാസവും വില അധികവും, ജൂൺ 16 മുതൽ രണ്ടുമാസവും നവംബർ 17 മുതൽ രണ്ടുമാസവും, 2019 ഫെബ്രുവരി 12 മുതൽ രണ്ടുമാസവും വിലക്കുറവും, മറ്റു മാസങ്ങളിൽ സമനിലയിലുമായിരിക്കും.
നക്ഷത്രവശാലുള്ള ഫലങ്ങൾ
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധിക്കും. സൗഖ്യവും സമാധാനവും സ്വസ്ഥതയും ആരോഗ്യവും സർവ്വാർത്ഥ ലാഭവും ഫലമാകുന്നു. പുണർതം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് ദേഹാസ്വാസ്ഥ്യങ്ങള്‍, വാഹനാപകടം, കുടുംബകലഹം, പണനഷ്ടം, ദാമ്പത്യസുഖക്കുറവ്, മാനഹാനി, തൊഴിൽതടസ്സങ്ങൾ തുടങ്ങിയവയാണ് ഫലങ്ങൾ. മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പ്രതാപവും ആഗ്രഹസാഫല്യവും ഐശ്വര്യവും വിശേഷസ്ഥാനമാനങ്ങളും സൗഭാഗ്യവും സൽകീർത്തിയും സമ്പൽസമൃദ്ധിയും ദാമ്പത്യസൗഖ്യവും ഫലമാകുന്നു. വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർക്ക് അപകടങ്ങൾ, അഭീഷ്ടകാര്യ പ്രതിബന്ധങ്ങൾ, പകർച്ചവ്യാധി, തൊഴിൽക്ഷയം, ഉത്സാഹക്കുറവ്, ശത്രുഭീതി, അണ്വായുധഭീതി തുടങ്ങിയവ ഉണ്ടാകും. മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നക്ഷത്രക്കാർക്ക് രാജബഹുമാനപ്രീതിയും സൽകീർത്തിയും കുടുംബസൗഖ്യവും വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയും സർവ്വാഭീഷ്ടലാഭവും ഫലമാകുന്നു. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് പലവിധത്തിലും മാർഗ്ഗതടസ്സങ്ങളും ദേഹാരിഷ്ടതകളും ധനദ്രവ്യങ്ങൾക്ക് ക്ഷയവും, മനസ്സമാധാനക്കുറവും ഫലമാകുന്നു.
അശ്വതി, ഭരണി, കാർത്തിക, തിരുവാതിര, പൂയ്യം, ആയില്യം, മകം, പൂരം, ചിത്തിര, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, തിരുവോണം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആരോഗ്യം തൃപ്തികരമായിരിക്കും. നിസ്സാരചികിത്സകളാൽ രോഗശമനമുണ്ടാകും. മകയിരം, പുണർതം, അത്തം, ചോതി, ഉത്രാടം, അവിട്ടം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യം കുറയും. പല പ്രകാരത്തിലും രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. രോഹിണി, ഉത്രം, പൂരാടം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യവും അനാരോഗ്യവും തുല്യമായിരിക്കും. ഭരണി, മകയിരം, പുണർതം, മകം, അത്തം, ചോതി, തൃക്കേട്ട, ഉത്രാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ധനവിഭവദ്രവ്യങ്ങൾ വന്നുചേരും. അശ്വതി, കാർത്തിക, തിരുവാതിര, ആയില്യം, പൂരം, ചിത്തിര, അനിഴം, മൂലം, തിരുവോണം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് അവിചാരിത ചെലവു വര്‍ദ്ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധയും നിയന്ത്രണവും സൂക്ഷ്മതയും വേണം. രോഹിണി, പൂയ്യം, ഉത്രം, വിശാഖം, പൂരാടം, ചതയം എന്നീ നക്ഷത്രക്കാർക്ക് വരവും ചെലവും തുല്യമായിരിക്കും.

Monday, 6 March 2017

മഴപെയ്യിക്കുവാന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
    ഗുരുവൈഖരി added a new video.
    മഴപെയ്യിക്കുവാന്‍ കഴിയുന്ന അര്‍ദ്ധനാരീശ്വര സ്തവം...!
    കാണുക, ഷെയര്‍ ചെയ്യുക...! ഗുരു ചരണം ശരണം...!
    മഴയില്ലാത്തതിനാല്‍ നെയ്യാര്‍ വറ്റി വരണ്ടു, കൃഷികള്‍ നശിച്ച്, ക...ുടിക്കാന്‍ പോലും ജലം ഇല്ലാത്ത അവസ്ഥയില്‍ സ്ഥലവാസികള്‍ അരുവിപ്പുറത്ത് ഉണ്ടായിരുന്ന ശ്രീനാരായണ ഗുരുദേവന്

Tuesday, 14 February 2017

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍agniv-kjpi-621x414livemint

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹുതല മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിർണായക നേട്ടമാണ് ഭാരതം കൈവരിച്ചത്. ഒഡിഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാവിലെ 7:45 നാണ് മിസൈൽ പരീക്ഷിച്ചത്.
മിസൈൽ വേധ മിസൈലിന്റെ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവർത്തനം പൂർണ്ണമായും വിജയമാണെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് ശത്രു മിസൈലെന്ന വ്യാജേന വിക്ഷേപിച്ച മിസൈലിനെയാണ് പ്രതിരോധ മിസൈൽ തകർത്തത് .

Tuesday, 10 January 2017

പ്രസിദ്ധമായ നടതുറക്കല്‍ ജനുവരി 11ന് രാത്രി 8 നാണ്

ഉണ്ണി കൊടുങ്ങല്ലൂര്‍
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ജനുവരി 11ന് രാത്രി 8 നാണ്
കേരളത്തിലെ എറണാകുളം ജില്ലയില്‍ ആലുവാ താലുക്കിലാണ് ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
പ്രശസ്തമായ അകവൂര്‍ മനയില്‍ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശൂര്‍ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിത്യവും കുളിച്ചു തൊഴല്‍ പതിവുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴല്‍ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാര്‍ത്ഥിച്ചുപോന്നു. ഒരിക്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം
വര്‍ഷത്തില്‍ 12 ദിവസം മാത്രമാണ് ഇവിടെ പാര്‍വ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങള്‍. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുമ്പ് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കല്‍ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതില്‍ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി അമ്മേ സര്‍വ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടര്‍ന്ന് ഭക്തന്റെ യാചനയുടെ ഫലമായി വര്‍ഷത്തില്‍ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളില്‍ ദേവിയുടെ സാന്നിധ്യം ഭക്തര്‍ അറിയുന്നു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 11ന് രാത്രി 8നാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍. വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസങ്ങള്‍ മാത്രമാണ് മംഗല്യവരദായിനിയായ ശ്രീപാര്‍വതീദേവിയുടെ നട തുറക്കുക. കേരളത്തിലും പുറത്തനിന്നും ലക്ഷക്കണക്കിന് പേര്‍ വന്നെത്തുന്ന ഉത്സവമാണ് നടതുറപ്പ്.
50000 പേര്‍ക്ക് സുരക്ഷിതമായി കാത്തിരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇപ്രാവശ്യം നടപ്പന്തല്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. 20000 ചതുരശ്രമീറ്ററാണ് വിസ്തീര്‍ണം.
പന്ത്രണ്ട് ദിവസവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി അന്നദാനം നടത്തും. അരവണ പായസവും അവില്‍ നിവേദ്യവും ഉണ്ണിയപ്പവും പ്രസാദമായി നല്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ക്യൂവില്‍ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ക്ഷേത്രം ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ ബലിക്കല്‍പുരയും ചുറ്റമ്പലവും ഓടുകള്‍ മാറ്റി ചെമ്പോല മേയുന്ന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്‌. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനായി സഹായിക്കുന്നതിനായി ക്ഷേത്രട്രസ്റ്റ്‌ മംഗല്യ നിധി പ്രവര്‍ത്തനം ഈ വര്‍ഷവും നടക്കുന്നുണ്ട്‌. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ഈ വര്‍ഷവും മൂതല്‍ ഇന്‍ഷ്വുറന്‍സ്‌ സുരക്ഷയും എര്‍പ്പെടുത്തിയിട്ടുണ്ട്‌.
LikeShow more reactions
Comment

Tuesday, 3 January 2017

ലോകത്തിലെ ഒന്നാമത്തെ അത്ഭുതം

ഉണ്ണി കൊടുങ്ങല്ലൂര്‍
പ്രണയമാണ് യാത്രയോട് added 7 new photos to the album: അജന്ത എന്ന മഹാത്ഭുദം — at Ajantha Ellora Caves.
അജന്ത എന്ന മഹാത്ഭുദം
By: Vrinda Prasad
ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?
ഇല്ല അല്ലെ.???
എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുച്ഛയമാക്കി മാറ്റിയ കഥ പറയാനുണ്ട്
*ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്*
മഹാരാഷ്ട്രയിലെ ഔരങ്ങബാദിനടുത്തു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അത്ഭുതങ്ങളുടെ പറുദീസയാണ്.
ഒരു പക്ഷെ ലോകത്തിലെ 7 മഹാത്ഭുതങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത്ത്പോലും വരില്ല എന്നതാണ് സത്യം.
കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......
*ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.*
ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക്‌ വന്നു കൊണ്ട് ക്ഷേത്രം നി൪മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.
ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല്‌ തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്.
*പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര് പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.*
*ആൾക്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.*
*അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം*
*ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള കൊത്തുപണികൾ.
*ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.
1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.
1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല
*അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.*
എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് .
ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.
*ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്.*
*ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്*
*ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു*
*ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ*

Monday, 26 December 2016

കോട്ടയ്ക്കല്‍ ആയുര്‍വേദശാല പരാജയപ്പെട്ടിടത്ത് വിജയിച്ച് രാമന്‍; മരംനിറയെ രുദ്രാക്ഷം, വിലപേശി വില്‍ക്കില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

കോട്ടയ്ക്കല്‍ ആയുര്‍വേദശാല പരാജയപ്പെട്ടിടത്ത് വിജയിച്ച് രാമന്‍; മരംനിറയെ രുദ്രാക്ഷം, വിലപേശി വില്‍ക്കില്ല !

മലപ്പുറം: സംസ്ഥാനത്ത് അപൂര്‍വമായി മാത്രം വളരുന്ന രുദ്രാക്ഷമരം വളാഞ്ചേരി വലിയകുന്ന് സ്വദേശി പഞ്ഞനങ്ങാട്ടില്‍ രാമന്റെ ഔഷധോദ്യാനത്തില്‍ പടര്‍ന്നു പന്തലിച്ചു നിറയെ രുദ്രാക്ഷക്കായകളും വിളഞ്ഞു. മാര്‍ക്കറ്റില്‍വന്‍ ഡിമാന്റുള്ള രുദ്രാക്ഷത്തിനായി നിരവധി ആളുകളാണു 72വയസ്സുകാരനായ രാമന്‍ചേട്ടനെ കാണാനെത്തുന്നത്. വരുന്നവര്‍ക്കെല്ലാം രുദ്രാക്ഷക്കായ നല്‍കുമെങ്കിലും ഇതുവരെ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ആവശ്യക്കാര്‍ വല്ലതും നല്‍കിയാല്‍ സ്വീകരിക്കും. ഇതാണു പഞ്ഞനങ്ങാട്ടില്‍ രാമന്‍ സ്‌റ്റെയില്‍.
മരത്തില്‍നിന്നും കൊഴിഞ്ഞുവീഴുന്ന രുദ്രാക്ഷക്കായയുടെ പുറംതോട് കളഞ്ഞ് ആദ്യം ഉണക്കും. ശേഷം ആറു മാസത്തോളം എണ്ണയിലിട്ടുവെക്കുമ്പോഴാണു രുദ്രാക്ഷത്തില്‍ മുഖങ്ങള്‍ തെളിഞ്ഞുവരുന്നത്. ഒന്നു മുതല്‍ 21വരെയാണു സാധാരണ ലഭ്യമായ രുദ്രാക്ഷങ്ങളുടെ മുഖങ്ങള്‍. ഇതില്‍ ഒരുമുഖമുള്ള രുദ്രാക്ഷത്തിന് അയ്യായിരംരൂപ മുതല്‍ പതിനായിരംരൂപവരെ മാര്‍ക്കറ്റുകളില്‍ ഈടാക്കുന്നുണ്ടെന്നു പഞ്ഞനങ്ങാട്ടില്‍ രാമന്‍ പറയുന്നു. നാല്, അഞ്ച്, ആറ് മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണു രാമന്റെ 50സെന്റ് സ്ഥലത്തെ ഔഷധോദ്യാനത്തില്‍ വളരുന്ന രുദ്രാക്ഷമരത്തില്‍നിന്നും ഇതുവരെ ലഭിച്ചത്. ഇപ്രാവശ്യം രാമന്റെ രുദ്രാക്ഷമരത്തില്‍ രണ്ടായിരത്തിലധികം രുദ്രാക്ഷക്കായകള്‍ കായ്ച്ചുകഴിഞ്ഞു. സാധാരണ 300എണ്ണത്തോളം മാത്രമാണു ലഭിക്കാറുള്ളത്. 12വര്‍ഷം മുമ്പു 200രൂപയ്ക്കു വാങ്ങിയ രുദ്രാക്ഷച്ചെടിയാണ് ഇന്ന് പടര്‍ന്നു പന്തലിച്ചത്. കോട്ടയ്ക്കല്‍ ആയുര്‍വേദശാലാ അധികൃതര്‍വരെ രുദ്രാക്ഷമരം വെച്ചുപിടിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണു രാമന്റെ വളപ്പില്‍ രുദ്രാക്ഷമരം വളര്‍ന്നത്.
മാലയുണ്ടാക്കാനെന്നും പറഞ്ഞാണു രാമന്റെ അടുത്തുനിന്നും ആളുകള്‍ രുദ്രാക്ഷങ്ങള്‍ വാങ്ങാറുള്ളത്. ഇത്തരത്തില്‍ ഒരാള്‍ക്കു 30എണ്ണംവരെയാണു നല്‍കാറുള്ളത്. ആരുടെ കയ്യില്‍നിന്നും ഇതുവരെ പണം ചോദിച്ചുവാങ്ങിയിട്ടില്ലെന്നും അഞ്ഞൂറു മുതല്‍ ആയിരംരൂപവരെ പലരും നല്‍കാറുണ്ടെന്നും ഇത്തരത്തില്‍ ലഭിക്കുന്ന പണമാണു സ്വീകരിക്കാറുള്ളുവെന്നും രാമന്‍ പറയുന്നു. വിവിധ അസുഖങ്ങള്‍ക്കും സുരക്ഷക്കും രുദ്രാക്ഷം ധരിക്കുന്നതു നല്ലതാണെന്ന വിശ്വാസമാണു ഡിമാന്റ് വര്‍ധിപ്പിച്ചത്. രുദ്രാക്ഷത്തിനു പുറമെ ഇരുനൂറിലധികം ഔഷധ സസ്യങ്ങളാണ് രാമന്റെ തോട്ടത്തിലുണ്ട്. പ്രായമായപ്പോള്‍ നെല്‍കൃഷി ഉപേക്ഷിച്ച് ഔഷധ സസ്യങ്ങള്‍ വളര്‍ത്തുകയാണ് ഇദ്ദേഹം. അതോടൊപ്പം ജാതിമര തൈകളുടെ വില്‍പനയുമുണ്ട്. എല്ലാദിവസവും പുലര്‍ച്ചെ അഞ്ചു മുതല്‍ രാമന്‍ തന്റെ ഔഷധ സസ്യങ്ങള്‍ക്കൊപ്പമുണ്ടാകും. അപൂര്‍വയിനം ഔഷധ സസ്യങ്ങളുംഇവിടെയുണ്ട്.
തണുപ്പില്‍ വളരുന്ന രുദ്രാക്ഷം കൃത്യമായ പരിചരണം ലഭിച്ചതുകൊണ്ടാണ് തന്റെ കൃഷിയിടത്തില്‍ വളര്‍ന്നതെന്നാണ് രാമന്‍ വിശ്വസിക്കുന്നത്. സര്‍വഗന്ധി, ദേവദാരം, ദന്തപാല തുടങ്ങിയ അപൂര്‍വയിനം സസ്യങ്ങള്‍ക്കുപുറമെ ജാതികൃഷിയും നടന്നുവരുന്നു. ചെറിയ തോട്ടത്തില്‍ നിന്നു മാത്രം പതിനായിരക്കണക്കിന് രൂപയുടെ വരുമാനമുണ്ട് രാമന്. വീടിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നിറയെ സസ്യങ്ങളുള്ള ഔഷധ ഉദ്യാനം ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്താന്‍ ഇടമുണ്ടാക്കലാണു രാമന്റെ അടുത്ത ലക്ഷ്യം. അതോടൊപ്പംതന്നെ നശിച്ചുകൊണ്ടിരിക്കുന്ന ഔഷധച്ചെടികളായ കരിനെച്ചി, ബ്രഹ്മി, ആര്യവേപ്പ്, പനികൂര്‍ അടക്കമുള്ളവ ആവശ്യക്കാര്‍ക്കു സൗജന്യമായി നല്‍കിയും പഞ്ഞനങ്ങാട്ടില്‍ രാമന്‍ മാതൃകയാവുകയാണ്. ഭാര്യ സാവിത്രയും മക്കളായ രാജേഷ്, രാജീവ്, രതീഷ്, മരുക്കളായ സൗമ്യ, നിത്യ, ഷിബുന എന്നിവരും ഔഷധോദ്യാനത്തിന്റെ സംരക്ഷകരാണ്.

Saturday, 24 December 2016

പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ 100 രൂപ മാത്രം

ഉണ്ണി കൊടുങ്ങല്ലൂര്‍

പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ 100 രൂപ മാത്രം


പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
Published: Dec 24, 2016, 09:39 PM IST

ന്യൂഡല്‍ഹി: പാകിസ്താന്‍ ഉള്‍പ്പെടെ മൂന്ന് അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് സര്‍ക്കാര്‍ കുത്തനെ കുറച്ചു. 15,000 രൂപയില്‍ നിന്ന് 100 രൂപയായാണ് ഫീസ് കുറച്ചിരിക്കുന്നത്.
നിലവില്‍ ദീര്‍ഘകാല വിസയുള്ള പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 10,000 രൂപയും പുറത്തുനിന്നാണെങ്കില്‍ 15,000 രൂപയും നല്‍കണം.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കളക്ടര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് എന്നിവരുടെ അഭാവത്തില്‍ സബ്-ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുമ്പാകെ ഇന്ത്യന്‍ പൗരനായി പ്രതിജ്ഞ ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

Thursday, 22 December 2016

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു

റിയാദ്:  സൗദിയില്‍ പ്രവാസികള്‍ ഇനി നിശ്ചിത തുക ഫീസ് നല്‍കണം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അല്‍ ജദാനാണ് ഇക്കാര്യം പറഞ്ഞത്.
2020 വരെ നിശ്ചിത തുക പ്രവാസികള്‍ അടയ്ക്കണമെന്നാണ് തീരുമാനം.
രണ്ട് തരത്തിലുള്ള ഫീസാണ് ഏര്‍പ്പെടുത്തിയത്. സൗദിയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന എത്ര കുടുംബാംഗങ്ങള്‍ ഉണ്ട് എന്നത് കണക്കാക്കിയാണ് ഓരോ പ്രവാസിയും അടയ്‌ക്കേണ്ടി വരുക. ആദ്യം ചെറിയ തുകയാണ് നല്‍കേണ്ടി വരുകയെങ്കിലും അത് വര്‍ഷം തോറും കൂടി വരുമെന്നും മന്ത്രി പറഞ്ഞു. വിദേശികള്‍ ജോലിക്കാരായിട്ടുള്ള കമ്പനികള്‍ നല്‍കേണ്ട ഫീസും വര്‍ധിപ്പിച്ചു. വിദേശ തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് കമ്പനികള്‍ ഫീസ് നല്‍കേണ്ടി വരുക. 2020 വരെ ഇത്തരം കമ്പനികളുടെ ഫീസ് വര്‍ഷം തോറും കൂട്ടും.
പുതിയ തീരുമാനം സൗദിയിലെ ആയിരക്കണക്കിന് വരുന്ന മലയാളികളായ പ്രവാസി സമൂഹത്തിന് തിരിച്ചടിയാകും. എത്ര തുകയാണ് ഫീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. 800 റിയാല്‍ വരെ ഫീസ് ഏര്‍പ്പെടുത്തിയേക്കാമെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. വാണിജ്യസ്ഥാപനങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്കാണ് ഫീസ് ബാധകമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം സൗദി പൗരന്മാര്‍ക്കോ വിദേശികള്‍ക്കോ കമ്പനികള്‍ക്കോ ആദായനികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ മന്ത്രി തള്ളിക്കളഞ്ഞു.

ഉപദേശങ്ങള്‍ കൊടുക്കാനുണ്ട്

ഉണ്ണി കൊടുങ്ങല്ലൂര്‍👆പൂർവികരുടെ ഉപദേശം അനുസരിക്കാതിരുന്നതിന്റെ ഫലം..!!
----------------------------------------------------
സന്ധ്യക്ക്‌ നാമം ചൊല്ലണം,
അതും ഉറക്കെ,
അമ്പലക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പാടില്ല,
സോപ്പ് ഉപയോഗിക്കാന്‍ പാടില്ല.!
പാമ്പും കാവില്‍ നിന്ന് ഒരു ചുള്ളികമ്പു പോലും ഒടിക്കാന്‍ പാടില്ല.!
ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വറ്റ് പോലും കളയാന്‍ പാടില്ല.!
മുതിര്‍ന്നവരെ ചവുട്ടാന്‍ പാടില്ല,
അഥവാ ചവുട്ടിയാല്‍ തൊട്ടു നെറുകയില്‍ വെക്കണം.!
തുളസി, കറുക, ബ്രഹ്മി..
ഇതൊന്നും നശിപ്പിക്കാന്‍ പാടില്ല.!
ഇതൊക്കെ , എഴുപതുകളില്‍ ,
ഒരു ശരാശരി നാട്ടിന്‍പുറത്ത് കുട്ടികള്‍ കേട്ട് പഴകിയ 'അരുത്'കളാണ്,
നിര്‍ബന്ധങ്ങളും !
വേറെയും ഉണ്ട് ഇതുപോലെ ഉള്ള ആചാരങ്ങള്‍,
മര്യാദകള്‍..
പക്ഷെ എണ്‍പതുകളില്‍ ഇതിനെയൊക്കെ ചോദ്യം ചെയ്യാനുള്ള 'യുക്തി'വാദം മനസ്സില്‍ കയറിയത് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.
ഇല്ലെങ്കില്‍? ചെയ്താല്‍? എന്തുണ്ടാകും? എന്നിങ്ങനെ ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങി.
സത്യമാണ്,
നാമം ചൊല്ലാതിരിന്നത് കൊണ്ടു മാത്രം പരീക്ഷക്ക്‌ മാര്‍ക്ക് കുറഞ്ഞൊന്നും ഇല്ല!
അമ്പലക്കുളത്തില്‍ മീന്‍ പിടിച്ചത് കൊണ്ടൊ,
സോപ്പ് ഉപയോഗിച്ചത്‍ കൊണ്ടൊ അപകടം ഒന്നും വന്നില്ല!
പാമ്പും കാവില്‍ നിന്ന് കാരപ്പഴം തിന്നിട്ട് വായില്‍ പുണ്ണും വന്നില്ല..!
മുതിര്‍ന്നവരെ ചവുട്ടിയിട്ടു കാലില്‍
മന്ത് വന്നില്ല.!
പക്ഷെ...!
കുളങ്ങളായ കുളങ്ങള്‍ എല്ലാം മാലിന്യം കൊണ്ടു കൊഴുത്തു ചുവന്നു പോയി!
സന്ധ്യക്ക്‌ എല്ലാവരും ടീവിയുടെ മുന്നിലായി..
പച്ചത്തുരുത്ത് ആയിരുന്ന കാവുകള്‍ വെട്ടി വെളുപ്പിച്ചു!
ഒരു മണി അരി ഉണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാട് ആരും പറയാതെയായി,
അറിയാതെയായി!
മുതിര്‍ന്നവരോട്
ഒട്ടും ബഹുമാനം ഇല്ലാതെയും ആയി..
തുളസിയും, കറുകയും, ബ്രഹ്മിയും..
നട്ടാൽ മുളക്കാതെയായി..
കാണുന്നത് പരസ്യങ്ങളില്‍ മാത്രമായി..!!
എന്ത് 'യുക്തി' ആയിരുന്നു ഇത്തരം നിര്‍ദോഷ ആചാരങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന്
ഇന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നും.
വിശ്വാസങ്ങള്‍ അന്ധമാകാതിരിക്കണം എന്നത് പോലെതന്നെ,
എതിര്‍പ്പുകളും അന്ധമാകാതിരിക്കണം എന്ന് തിരിച്ചറിയാന്‍ വൈകിപോകുന്നത് അത്ര നല്ല ലക്ഷണം അല്ല.
പ്രകൃതിക്ക് ഇണങ്ങുന്ന,
അതിനെ സംരക്ഷിക്കുന്ന
എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അങ്ങിനെതന്നെ നിലനിര്‍ത്താന്‍
കുറച്ചു തീവ്രവാദി ആകുന്നതില്‍ തെറ്റില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!
ചായ കുടിച്ചു കഴിഞ്ഞ് വലിച്ചെറിയാന്‍ പാകത്തിലുള്ള
ഒരു Disposable ഗ്ലാസ്‌ അല്ലല്ലോ ഈ ഭൂമി!
നമുക്ക് കിട്ടിയ കോലത്തിലെങ്കിലും,
അടുത്ത തലമുറയ്ക്ക് ഇത് കൈമാറാന്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ട്!

Monday, 19 December 2016

വരുന്നു സൌജന്യ ഇന്റര്‍ നെറ്റ്

ഉണ്ണി കൊടുങ്ങല്ലൂര്‍
Representational image
Representational image

ഗ്രാമപ്രദേശങ്ങളില്‍ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാൻ ട്രായ് ഒരുങ്ങുന്നു

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ ക്യാഷ്‌ലെസ് ഇക്കോണമി എന്ന നയത്തെ പിന്തുണച്ചു ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കാനൊരുങ്ങുകയാണ് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഓരോ മാസവും കുറഞ്ഞത് 100 എംബി എന്ന തരത്തിലെങ്കിലും ഡേറ്റാ സൗജന്യമായി നൽകാനാണു പദ്ധതി. ഇതിനുള്ള ഫണ്ട് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽനിന്നു (യുഎസ്ഒഎഫ്) കണ്ടെത്തണമെന്നും ട്രായ് ശുപാർശ ചെയ്തു.
എല്ലാ മേഖലയിലും ഡിജിറ്റൽവൽക്കരണം കൊണ്ടുവരാനാണു സർക്കാർ ശ്രമം. ഇതിന് അനുകൂലമായി ഗ്രാമ പ്രദേശങ്ങളിൽ നിശ്ചിത ഡേറ്റാ സൗജന്യമായി നൽകണം. യുഎസ്ഒഎഫിനു കീഴിൽ യൂണിവേഴ്സൽ ആക്സസ് ലെവി എന്ന പേരിൽ രാജ്യത്തെ ഒറ്റപ്പെട്ട മേഖലകളില്‍ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനായി ടെലികോം ലൈസൻസ് ഉള്ളവരിൽനിന്ന് സെസ്സ് പിരിക്കുന്നുണ്ട്. ഈ ഫണ്ട് ആണ് പദ്ധതിയിൽ ഉപയോഗിക്കേണ്ടത് – ട്രായ് കൂട്ടിച്ചേർക്കുന്നു.

Saturday, 17 December 2016

ജമ്മുകശ്മീരിന് പരമാധികാരം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

ഉണ്ണി കൊടുങ്ങല്ലൂര്‍

ജമ്മുകശ്മീരിന് പരമാധികാരം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

ശ്രീനഗര്‍: ഭരണഘടന അനുവദിച്ചു നല്‍കിയ ചില പ്രത്യേക അധികാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ ഒരു ഫെഡറല്‍ സംസ്ഥാനം എന്നതിനപ്പുറമുള്ള പരമാധികാരം കശ്മീരിനില്ലെന്ന് സുപ്രീംകോടതി.
കശ്മീരില്‍ ജനങ്ങള്‍ ആദ്യാവസാനം ഇന്ത്യന്‍ പൗരന്‍മാരാണെന്നും ഇന്ത്യന്‍ ഭരണഘടനയെ അനുസരിച്ചാണ് അവര്‍ ജീവിക്കേണ്ടതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തമായി ഭരണഘടനയുള്ള ഒരേ ഒരു സംസ്ഥാനമാണ് ജമ്മു കശ്മീര്‍. പണം തിരിച്ചടയ്ക്കാത്ത കടക്കാര്‍ക്കെതിരെ നേരത്തെ ബാങ്കുകള്‍ നടപടി സ്വീകരിച്ചപ്പോള്‍ സ്ഥിരം താമസക്കാരുടെ സ്വത്തിന് ജമ്മു-കശ്മീര്‍ ഭരണഘടന നല്‍കുന്ന സംരക്ഷണം ചൂണ്ടിക്കാട്ടി ജമ്മു-കശ്മീര്‍ ഹൈക്കോടതി അത് തടഞ്ഞിരുന്നു.
ഇതിനെതിരെ എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി കൊണ്ടാണ് ജമ്മു-കശ്മീരിന് നല്‍കിയ പ്രത്യേക പദവി പരമാധികാരമായി തെറ്റിദ്ധരിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
കടം തിരിച്ചടയ്ക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സമെന്റ് ഓഫ് സെക്യൂരിറ്റി ഇന്‍ട്രസ്റ്റ് ആക്ട് 2002 സംസ്ഥാനത്തെ സ്ഥിരം താമസക്കാര്‍ക്ക് ബാധകമല്ലെന്ന ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.
ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന ഉണ്ടാക്കാനും അത് പാലിക്കാനും അനുവാദമുണ്ടെങ്കിലും അതിനൊരിക്കലും ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിനും അനുവദിക്കപ്പെട്ട അധികാരം മാത്രമേ ജമ്മു-കശ്മീരിനുമുള്ളൂ. ആ സംസ്ഥാനവും അവിടുത്തെ ജനങ്ങളും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയരായി വേണം ജീവിക്കുവാന്‍. സംസ്ഥാനത്തിന് പ്രത്യേക ഭരണഘടനയുണ്ടെങ്കിലും അത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ വരുന്നതാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കാത്ത ഒരു പരമാധികാരവും ജമ്മു-കശ്മീരിനില്ല. - കോടതി പറയുന്നു. 

Thursday, 8 December 2016

640 ടൺ ഭാരം വിക്ഷേപിക്കും, ഭൂമിയിലേക്ക് റോക്കറ്റ് തിരിച്ചിറക്കൽ, ലോക ശക്തിയാകാൻ ഇന്ത്യ

ഉണ്ണി കൊടുങ്ങല്ലൂര്‍

640 ടൺ ഭാരം വിക്ഷേപിക്കും, ഭൂമിയിലേക്ക് റോക്കറ്റ് തിരിച്ചിറക്കൽ, ലോക ശക്തിയാകാൻ ഇന്ത്യ!

ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. 640 ടൺ ഭാരവും വഹിച്ചായിരിക്കും ജനുവരിയില്‍ ജിഎസ്എല്‍വി എംകെ 3 പറന്നുയരുക. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ അഭിമാന നിമിഷങ്ങളിലൊന്നാകും ഇതെന്നാണ് കരുതപ്പെടുന്നത്.
ആദ്യം ഡിസംബറില്‍ പദ്ധതിയിട്ടിരുന്ന വിക്ഷേപണമാണ് ജനുവരിയിലേക്ക് മാറ്റിയിരിക്കുന്നത്. ഈ റോക്കറ്റിന് ഊര്‍ജ്ജം നല്‍കുന്ന സിഇ 20 ക്രയോജനിക് എൻജിന്റെ അവസാന വട്ട പരീക്ഷണങ്ങള്‍ തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍ നടക്കുകയാണ്. 43.43 മീറ്റര്‍ ഉയരമുള്ള വിക്ഷേപണ വാഹനത്തെ മുന്നോട്ടു നയിക്കുന്നത് രണ്ട് എസ് 200 റോക്കറ്റ് ബൂസ്റ്ററുകളായിരിക്കും.
ക്രയോജനിക് എൻജിന്‍ പരീക്ഷണശേഷം ഡിസംബർ അവസാനത്തോടെ തന്നെ വിക്ഷേപണ യോഗ്യമാകുമെന്നാണ് ഇസ്‌റോയുടെ കണക്കുകൂട്ടല്‍. ഇത് സാധ്യമായാല്‍ ജനുവരിയിലെ വിക്ഷേപണത്തിന് കാര്യമായ വെല്ലുവിളികളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ക്രയോജനിക് എൻജിന്‍ വിക്ഷേപണ യോഗ്യമായതിന് ശേഷമായിരിക്കും വിക്ഷേപണത്തിന്റെ കൃത്യമായ തിയതി പ്രഖ്യാപിക്കുക.
നേരത്തെ പുനരുപയോഗിക്കാന്‍ കഴിവുള്ള 3.2 ടൺ വാഹകശേഷി ഉള്‍പ്പെടുത്തിയ ജിഎസ്എല്‍വി എംകെ 3 റോക്കറ്റിന്റെ പരീക്ഷണം ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയിരുന്നു. വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം 126 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ഈ റോക്കറ്റ് വീണ്ടും ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കും. പാരച്യൂട്ടിന്റെ സഹായത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്നതായിരുന്നും ഈ ദൗത്യത്തിന്റെ പ്രാധാന്യം. 

നോട്ടിൽ കുത്തിവരച്ചാൽ ഇനി ചെലവാകില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍നോട്ടിൽ കുത്തിവരച്ചാൽ ഇനി ചെലവാകില്ല!Friday 09 December 2016 12:51 AM IST              kodungallur ∙ നോട്ടിനു മുകളിലെ ‘കലാ വിരുതും’ പാരയാകുന്നു. അക്കത്തിൽ നമ്പർ രേഖപ്പെടുത്തിയ നോട്ടുമായി ഇടപാടിനെത്തിയവരെ ബാങ്കുകൾ പണം എടുക്കാതെ തിരിച്ചയച്ചു. സാധാരണ നോട്ടിന്റെ ഇരുവശങ്ങളിലുമായുള്ള വെളുത്ത നിറമുള്ള സ്ഥലത്താണു പലരും വിവിധ സന്ദേശങ്ങളും ഫോൺ നമ്പറും എഴുതിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ 2,000 രൂപയുടെ നോട്ടിന്റെ ഒരു വശത്തായി എണ്ണം മാത്രം അക്കത്തിൽ രേഖപ്പെടുത്തിയ നോട്ടുകൾപോലും ബാങ്കുകൾ സ്വീകരിച്ചില്ല. ഇപ്പോൾ നോട്ടിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നു പരിശോധിച്ചു മാത്രമേ ആളുകളും ഇടപാടിനായി വാങ്ങുന്നുള്ളൂ. ഇതോടെ നോട്ടിലൂടെയുള്ള ‘ആശയവിനിമയ’ത്തിനു തട വീണു.                                                                                                                                                                            ×                                     

മഗ്ലവ് തീവണ്ടികള്‍ ഇന്ത്യയിലിറക്കാന്‍ റെയില്‍വേ ആലോചിക്കുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

മഗ്ലവ് തീവണ്ടികള്‍ ഇന്ത്യയിലിറക്കാന്‍ റെയില്‍വേ ആലോചിക്കുന്നു


ന്യൂഡല്‍ഹി:  ബുള്ളറ്റ് ട്രെയിനെക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മഗ്ലവ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. നിര്‍ദിഷ്ട മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആലോചനയിലിരിക്കെയാണ് അതിലും ഇരട്ടി വേഗത്തിലോടുന്ന മഗ്ലവ് പരീക്ഷിക്കാനും റെയില്‍വെ ഒരുങ്ങുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ എഞ്ചിനിയറിങ് വിഭാഗമായ റൈറ്റ്സിനെ റെയില്‍വേ ചുമതലപ്പെടുത്തും.
ഡി.പി.ആര്‍ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സി കരാറും വൈകാതെ നല്‍കും. വന്‍ നിക്ഷേപം ആവശ്യമുള്ള പദ്ധതിയായതിനാല്‍ പിപിപി മോഡല്‍ മാത്രമേ പ്രായോഗികമാകൂവെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. പദ്ധതിക്ക് റെയില്‍വെ താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറ് സ്വകാര്യ കമ്പനികളും രണ്ട് ബഹുരാഷ് ട്ര കമ്പനികളും താത്പര്യം അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനായി കൈവശമുള്ള സ്ഥലം പരമാവധി വിട്ടുനല്‍കി ചെലവ് കുറയ്ക്കാമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.

എം.ആര്‍.ഐ യന്ത്രച്ചെലവ് നൂറിലൊന്നായി കുറയ്ക്കുന്ന കണ്ടെത്തലുമായി ഇന്ത്യക്കാര്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
ബിസ്മത്തിന്റെ അതിചാലക സ്വഭാവമാണ് ഗവേഷകര്‍ കണ്ടെത്തിയത്
ബിസ്മത്തിന്റെ അതിചാലക സ്വഭാവമാണ് ഗവേഷകര്‍ കണ്ടെത്തിയത്

എം.ആര്‍.ഐ യന്ത്രച്ചെലവ് നൂറിലൊന്നായി കുറയ്ക്കുന്ന കണ്ടെത്തലുമായി ഇന്ത്യക്കാര്‍


ബിസ്മത്തിനെ അതിചാലകമായി മാറ്റാന്‍ സാധിക്കുമെന്നാണ് എസ്.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. അതിചാലകതയെന്ന പ്രതിഭാസത്തെ തന്നെ പുനര്‍നിര്‍വചിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ കണ്ടെത്തല്‍
Published: Dec 9, 2016, 09:52 AM IST

മുംബൈ: എംആര്‍ഐ മെഷീന്റെ ചെലവ് നൂറിലൊന്നായി കുറക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷകര്‍. മുംബൈയില്‍ 'ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി' ( TIFR ) ലെ ഗവേഷകര്‍ അതിചാലകതയെപ്പറ്റി നടത്തിയ സുപ്രധാന കണ്ടെത്തലാണ്, എംആര്‍ഐ സ്‌കാനിങ് മെഷീന്റെ വില വന്‍തോതില്‍ കുറയ്ക്കാന്‍ വഴിയൊരുക്കുക.
ബിസ്മത്ത് ലോഹത്തിന്റെ അതിചാലക സ്വഭാവം കണ്ടെത്തുകയും തെളിയിക്കുകയുമാണ് ടിഐഎഫ്ആര്‍ഐ ഗവേഷകനായ എസ്.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തത്. തെല്ലും ഊര്‍ജനഷ്ടമോ തടസ്സമോ ഇല്ലാതെ ഒരു പദാര്‍ഥത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന അവസ്ഥയാണ് അതിചാലകത ( superconductivity ) എന്ന് പറയുന്നത്.
ബിസ്മത്തിന് അതിചാലക സ്വഭാവമുണ്ടെന്ന് 1954 ല്‍ ഡബ്ല്യു.ബുക്കല്‍, ആര്‍.ഹില്‍ഷ്ച് എന്നീ ഗവേഷകര്‍ നിഗമനത്തിലെത്തിയിരുന്നു. ഇത്രകാലവും ഇക്കാര്യം ഒരു തര്‍ക്കവിഷയമായി ശാസ്ത്രരംഗത്ത് നിലനിന്നു. ആ തര്‍ക്കത്തിനാണ് ഡോ.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ അറുതിവരുത്തുന്നത്.
ഡോ.എസ്.രാമകൃഷ്ണന്‍
താപനില മൈനസ് 273 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ത്തുമ്പോള്‍ ബിസ്മത്ത് ഒരു അതിചാലകമായി മാറുന്നു എന്നാണ് ഗവേഷകര്‍ കണ്ടത്. അതിചാലകതയെന്ന പ്രതിഭാസത്തെ പുനര്‍നിര്‍വചിക്കാന്‍ ഈ കണ്ടെത്തല്‍ കാരണമായേക്കാം. പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
1957ലെ 'ബാര്‍ഡീന്‍-കൂപ്പര്‍-ഷ്രീഫര്‍ ( BCS ) സിദ്ധാന്തം' ആണ് അതിചാലകതയെന്ന പ്രതിഭാസം വിശദീകരിക്കാന്‍ നിലവിലുള്ള തിയറി. ഈ സിദ്ധാന്തം ആവിഷ്‌ക്കരിച്ച മൂന്ന് ഗവേഷകര്‍ 1972 ലെ നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. എന്നാല്‍, നൊബേല്‍ ലഭിച്ച ബിസിഎസ് സിദ്ധാന്തമുപയോഗിച്ച് ബിസ്മത്തിന്റെ അതിചാലക സ്വഭാവം വിശദീകരിക്കാനാവില്ല. ആ സിദ്ധാന്തം തന്നെ മാറ്റിയെഴുതേണ്ടി വരുമെന്ന് ഇന്ത്യന്‍ ഗവേഷകര്‍ പറയുന്നു.
ബിസ്മത്തിന്റെ അതിചാലകത വിശദീകരിക്കുന്നതിന് പുതിയൊരു സിദ്ധാന്തം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഗവേഷണസംഘത്തിലെ ഡോ. അറുമുഖം തമിഴ്‌വേല്‍ പറഞ്ഞു. ടിഐഎഫ്ആര്‍ ഗവേഷകര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
എംആര്‍ഐ യന്ത്രത്തിന്റെ വില വന്‍തോതില്‍ കുറയാന്‍ പുതിയ കണ്ടെത്തല്‍ വഴി തെളിക്കും
ഒട്ടേറെ മേഖലകളില്‍ പ്രയോജനപ്പെടുന്ന കണ്ടെത്തലാണിത്. ഉദാഹരണത്തിന് ശരീരത്തിന്റെ ആന്തരഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാനും രോഗനിര്‍ണയത്തിനും ഉപയോഗിക്കുന്ന മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ് (എംആര്‍ഐ) യന്ത്രങ്ങളുടെ കാര്യം പരിഗണിക്കാം. അതിചാലകതയെന്ന പ്രതിഭാസത്തിന്റെ സഹായത്താലാണ് എംആര്‍ഐ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
നിലവിലുള്ള എംആര്‍ഐ യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന അതിചാലകം നിയോബിയം-ടൈറ്റാനിയം ( Niobium-Titanium ) ലോഹസങ്കരമാണ്. ഭീമമായ വിലയുള്ള ലോഹസങ്കരമാണിത്. ഇതിന്റെ സ്ഥാനത്ത് അതിചാലകമായി ബിസ്മത്ത് ഉപയോഗിക്കാനായാല്‍, എംആര്‍ഐ യന്ത്രത്തിന്റെ നിര്‍മാണച്ചെലവ് നൂറിലൊന്നായി കുറയ്ക്കാന്‍ കഴിയും. ഇപ്പോള്‍ ഒരു എംആര്‍ഐ യന്ത്രത്തിന്റെ വില ഏതാണ്ട് 10 കോടി രൂപയാണ്.