Showing posts with label അമൃതാനന്ദമയി. Show all posts
Showing posts with label അമൃതാനന്ദമയി. Show all posts

Saturday, 5 August 2017

ആവര

ഉണ്ണി കൊടുങ്ങല്ലൂര്‍


ശാസ്ത്രീയ നാമം
കാസ്സ്യ ഓറിക്കുലേറ്റ (Cassia ariculata)
കുടുംബം
കേസാല്പിനേഷ്യേ
മറ്റ്നാമങ്ങള്‍
ടാന്നേർസ് കാസ്സ്യ എന്ന ആംഗലേയ നാമവും ആവര്യ്ക്ക് ഉണ്ട്.
വിവരണം
വരണ്ട പ്രദേശങ്ങളില്‍ ആണ് ഇത് കൂടുതല്‍ ആയി കാണുന്നത്. ഇത് ഒരു ഔഷധ സസ്യം ആണ്. ഇത് നാലടി ഉയരത്തില്‍ വളരുന്നു.ഇടതൂർന്ന ശിഖരങ്ങളും. ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ഒരേ വർഗ്ഗത്തിൽ പെടുന്ന കൊന്നയിലയുമായി രൂപ സാദൃശ്യമുണ്ട്. തോലിന് തവിട്ടു നിറം, കടും മഞ്ഞ നിറത്തിലുള്ള പൂക്കൾ.ഇതിന്‍റെ ഫലം 11 സെ മി വര നീളമുള്ള ഒരു പയറാണ്അതിനുള്ളിൽ 12 – 20 വരെ കായ്കൾകാണപ്പെടുന്നു.
ഔഷധയോഗ്യഭാഗം
ഇതിന്‍റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യം ആണ്.
ഔഷധഗുണങ്ങള്‍
ധാരാളം ഔഷധ ഗുണമുള്ള ആവരയുടെ എല്ലാ ഭാഗങ്ങളുംകുഷ്ഠം, ആസ്ത്മ, സന്ധിവാതംപ്രമേഹം തുടങ്ങിയ രോഗങ്ങളിൽ പ്രധാനമായി ഉപയോഗിച്ചു വരുന്നു. ചില ഔഷധക്കൂട്ടുകളിൽ ജ്വര ചികിത്സയ്ക്കും,ആമാശയ പുണ്ണിനും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു . പൂക്കളിൽഫ്ലേവനോയിഡുകൾ, പ്രൊആന്തോസയാനിഡിൻ, βസീറ്റോസ്റ്റീറോൾ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
പൂക്കൾ ജലത്തിൽ കുതിർത്ത ലായനി ഒരു കിലോഗ്രാംശരീരഭാരത്തിന് 0.45 ഗ്രാം എന്ന അളവിൽ പ്രമേഹ ഔഷധമായി ഉപയോഗിക്കാം. ഒരേ അനുപാതത്തിൽ ജലവും മദ്യവും ചേർന്നലായനിയിൽപൂക്കളുടെ പൊടി കുതിർത്തെടുത്ത ലായനി ഉപയോഗിച്ച് പ്രമേഹം ബാധിച്ച എലികളിൽനടത്തിയഗവേഷണങ്ങളിൽ, പൂക്കളിലടങ്ങിയ എൻ-ബ്യൂട്ടനോൾഅംശങ്ങളാണ് പ്രമേഹൌഷധമായി പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്[പൂക്കൾ എഥനോൾ, മെഥനോൾ മദ്യങ്ങളിൽ കുതിർത്ത ലായനികളിൽ നടത്തിയ പരീക്ഷണങ്ങൾ, അവയിൽ വാർദ്ധക്യത്തെ പ്രതിരോധിക്കുന്നആന്റൈഓക്സിഡന്റുകൾഅടങ്ങിയിട്ടുണ്ട് എന്ന് തെളിയിച്ചു. പരീക്ഷണവിധേയമാക്കിയ എലികളിൽ മദ്യം മൂലമുണ്ടാകുന്ന കരൾ രോഗത്തിന് ഇലകളുടെ നീര് ചേർത്തൂണ്ടാക്കിയ ലായനി ഒരു കിലോഗ്രാം ശരീരഭാരത്തിന് 250 മില്ലിഗ്രാം എന്ന അളവിൽ നൽകുമ്പോൾ കരൾ രോഗത്തിന് പ്രതിവിധിയായും പ്രതിരോധമായും പ്രവർത്തിക്കുന്നു.
നേത്ര രോഗങ്ങൾ, രക്തസ്രാവം, വന്ധ്യത, ത്വൿ‌രോഗങ്ങൾ,ഗർഭാശയ സംബന്ധിയായ രോഗങ്ങൾ,അജീർണ്ണം, പ്രമേഹംതുടങ്ങിയ രോഗങ്ങളുടെ ആയുർവേദ ചികിത്സയിൽ ആവര ഉപയോഗിച്ചു വരുന്നു. പൂക്കൾ തമിഴ്നാട്ടിൽ ഭക്ഷണമായി ഉപയോഗിക്കുന്നു... തുകൽ ഊറയ്ക്കിടുന്നതിന് ഉപയോഗിക്കുന്നു,
style="text-align: justify; ">കടുകുരോഹിണി
ശാസ്തീയ നാമം
Picrorhiza Kurroa Royle
കുടുംബം
സ്ക്രോഫുലാരിയേസി
വിവരണം
ഇന്ത്യയില്‍‍ സമൃദ്ധിയായി കാണപ്പെടുന്ന ഒരു വള്ളിചെടിയാണ് ഇത്. കടുകുരോഹിണി കറുപ്പും വെളുപ്പും ഉണ്ട്. വെളുത്തതിനാണ് ഗുണം കൂടുതല്‍.    കയ്പ്പുരസമാണ് ഈ സസ്യത്തിന്.
ഔഷധയോഗ്യഭാഗം
വേര്, കാണ്ഡം
ഔഷധഗുണങ്ങള്‍
കരള്‍‍ ഉത്തേജക ഔഷധിയാണ്. കരള്‍‍ രോഗങ്ങള്‍ക്കും കരള്‍‍ സംരക്ഷണത്തിനും ഈ സസ്യം വളരെയധികം ഫലപ്രദമാണ്. എണ്ണകാച്ചാനും ഉപയോഗിക്കുന്നു. വേരില്‍‍ നിന്നുണ്ടാക്കുന്ന കഷായം ദിവസത്തില്‍ രണ്ടു തവണ കഴിച്ചാല്‍മഞ്ഞപ്പിത്തമടക്കമുള്ള
കരള്‍‍ രോഗ സംബന്ധിയായ രോഗങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന്കണ്ടെത്തിയിട്ടുണ്ട്.
ഇതിന്‍റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കരള്‍‍ഉത്തേജനത്തിന്
സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.  എണ്ണകാച്ചാനും ഉപയോഗിക്കുന്നു

Tuesday, 27 September 2016

അമൃതപുരി ക്യാംപസിൽ യുനെസ്കോ ചെയർ

ഉണ്ണി കൊടുങ്ങല്ലൂര്‍
അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിലെ പന്തലിൽ മാതാഅമൃതാനന്ദമയിയുടെ ഭജന കേൾക്കാനും ദർശനത്തിനുമായി എത്തിയവർ.
അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിലെ പന്തലിൽ മാതാഅമൃതാനന്ദമയിയുടെ ഭജന കേൾക്കാനും ദർശനത്തിനുമായി എത്തിയവർ.

അമൃതപുരി ക്യാംപസിൽ യുനെസ്കോ ചെയർ

കരുനാഗപ്പള്ളി ∙ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള യുനെസ്കോ ചെയർ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ ആരംഭിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണു മാതാ അമൃതാനന്ദമയിയുടെ 63–ാം പിറന്നാളിനോടനുബന്ധിച്ചു തുടക്കം കുറിച്ച ചെയറിന്റെ ലക്ഷ്യം.
സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താനും വിലയിരുത്താനുമുള്ള സംവിധാനം ഇപ്പോഴില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്താനും രേഖപ്പെടുത്താനുമുള്ള സൂചകങ്ങൾ രൂപകൽപന ചെയ്യുന്ന വിദ്യാഭ്യാസ പരിപാടിക്കു തന്നെ അമൃത വിശ്വവിദ്യാപീഠം മുൻകയ്യെടുക്കുമെന്ന് വൈസ് ചാൻസലർ പി.വെങ്കിട്ട് രംഗൻ പറഞ്ഞു.
1992ൽ തുടങ്ങിയ യുനെസ്കോ ചെയറിൽ ആഗോളതലത്തിൽ 128 രാജ്യങ്ങളിൽ നിന്നായി എഴുന്നൂറോളം സർവകലാശാലകളാണുള്ളത്. ഓരോ സർവകലാശാലകളുടെയും വികസനത്തിനും ശാക്തീകരണത്തിനും പുറമെ രാജ്യാന്തര തലത്തിലുള്ള പങ്കാളിത്തവും സഹകരണവും പദ്ധതി ഉറപ്പാക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സ്ഥാപനങ്ങളോ ഗവേഷണ സ്ഥാപനങ്ങളോ ആഗോള തലത്തിൽ തന്നെ വിജ്ഞാനവും വിഭവശേഷിയും പങ്കുവയ്ക്കുകയാണ് ചെയ്യുക. അടിസ്ഥാന സൗകര്യ വികസനത്തിലും നയരൂപീകരണത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചിന്തകളും സർഗശേഷിയും ഉപയോഗിക്കാനാണ് അമൃത വിശ്വവിദ്യാപീഠം ലക്ഷ്യമിടുന്നത്.