Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Wednesday, 20 September 2017

അറിയാം പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍സർക്കാർ സേവനങ്ങൾക്ക് ആധാർ അവസാന വാക്കാകുകയാണ്....
കൊച്ചി ∙ ഓടിക്കുന്ന വാഹനം നിർത്താൻ എന്താണു സിഗ്നൽ?കൈ പുറത്തേക്കിട്ടു നിവർത്തി മൂന്നുവട്ടം ‘സ്ലോഡൗൺ’ ചെയ്യണം, അതിനു ശേഷം കൈ 90 ഡിഗ്രി ആംഗിളിൽ മടക്കി കൈപ്പത്തി നിവർത്തി കാണിക്കണം. തോളും കൈമുട്ടും 90 ഡിഗ്രിയിൽ തന്നെ വേണം......
ഡ്രൈവിങ് ലൈസൻസ് പരീക്ഷയ്ക്ക്, കൈ അൽപമൊന്നു വളഞ്ഞുപോയാൽ, സ്ലോഡൗൺ സിഗ്നൽ ഒന്നു കുറഞ്ഞു പോയാൽ ലൈസൻസ് കിട്ടുമായിരുന്നില്ല. ലൈസൻസ് എടുക്കാൻ വേണ്ടി മാത്രം പഠിക്കുകയും പിന്നീട് ഒരിക്കൽ പോലും പ്രയോഗിച്ചിട്ടില്ലാത്തതുമായ സിഗ്നൽ ആയിരിക്കാം ഇത്. 
ഓവർടേക്ക് ചെയ്യാൻ സമ്മതം നൽകുന്നതിനും വാഹനം ഇടത്തോട്ടു തിരിക്കുന്നതിനുമെല്ലാം ഹാൻഡ് സിഗ്നലുകളുണ്ട്. പരിശീലന സമയത്ത് ആരും പഠിപ്പിച്ചതല്ലെങ്കിലും, സ്വയം അഭ്യസിച്ച വേറെയും ചില സിഗ്നലുകൾ പ്രയോഗത്തിലുണ്ട്, വാഹനം നേരെതന്നെയാണു പോകുന്നത് എന്നറിയിക്കാൻ രണ്ടു വശത്തേയും മഞ്ഞ ലൈറ്റുകൾ മിന്നിച്ചുള്ള പോക്ക്.
പുറകെ വരുന്ന വാഹനത്തോട് ഓവർടേക് ചെയ്തോളാൻ അനുമതി നൽകുന്നതിനു വലത്തേക്ക് ഇൻഡിക്കേറ്റർ ഇടുന്ന രീതി......ഇത്തരം ‘സ്വയം സിഗ്നലുകൾ’ അപകടങ്ങൾക്ക് ഇടവരുത്തുന്നുവെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.
കൈ’കാര്യം വേണ്ട
AUTO DRIVERS
പുതിയ മോട്ടോർ വാഹന (ഡ്രൈവിങ്) റെഗുലേഷൻ 2017 നിയമമനുസരിച്ചു ഡ്രൈവർമാർ ഇനി കൈകൊണ്ടു സിഗ്നൽ കാണിക്കേണ്ട. ഡ്രൈവിങ് സിഗ്നലുകളും ട്രാഫിക് നിയമങ്ങളും പരിഷ്കരിച്ചു പുതിയ നിയമം നിലവിൽ വന്നു. വാഹനം ഓടിക്കുന്ന സമയത്ത് അഞ്ചുതരം സിഗ്നനലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ വാഹനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള സിഗ്നൽ ഇനിയില്ല. മറ്റു സിഗ്നലുകൾ ലൈറ്റ് ഉപയോഗിച്ചു ചെയ്യാം.
അതിനു കഴിയാതെ വരുന്ന സമയത്തു മാത്രം മതി കൈകൊണ്ടുള്ള സിഗ്നൽ. സിഗ്നലുകളുടെ കാര്യത്തിൽ മാത്രമേ ഡ്രൈവർമാർക്ക് ആശ്വസിക്കാനുള്ളു, ബാക്കിയെല്ലാം കർശനമായി പാലിക്കേണ്ട നിയമങ്ങൾ തന്നെയാണ്. ഇതുവരെ ഇല്ലാതിരുന്ന ഒട്ടേറെ കാര്യങ്ങൾ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിയമം അറിയില്ലെന്നു പറഞ്ഞു രക്ഷപ്പെടാനാകില്ല. ഡ്രൈവർമാർ എല്ലാം അറിഞ്ഞിരിക്കണമെന്നാണു വ്യവസ്ഥ. 
ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ പുതിയ നിയമമാണു ബാധകം. ലേണേഴ്സ് ടെസ്റ്റ് മുതൽ പുതിയ നിയമങ്ങൾ പഠിക്കേണ്ടിവരും. ചോദ്യങ്ങൾ ഇതിനനുസരിച്ചു മാറും. നിലവിൽ ലൈസൻസ് ഉള്ളവരും പുതിയ നിയമം പഠിക്കണം. കുറ്റവും അതിനുള്ള ശിക്ഷയും പ്രത്യേകം പറഞ്ഞിരുന്നില്ല എന്നതിനാൽ റോഡിലെ എല്ലാ കുറ്റത്തിനും 100 രൂപ മുതലായിരുന്നു ഇതുവരെ പിഴ ചുമത്തിയിരുന്നത്.
നിയമ ലംഘനങ്ങൾക്കു ശിക്ഷിക്കാൻ കാര്യമായ വകുപ്പുകൾ നിയമത്തിലുണ്ടായിരുന്നില്ല. ഇപ്പോൾ നിയമ ലംഘനങ്ങളെക്കുറിച്ചും അതിനുള്ള ശിക്ഷയെക്കുറിച്ചും കൃത്യമായി പറഞ്ഞിരിക്കുന്നു. മുൻപു പത്തിൽ താഴെ വകുപ്പുകൾ മാത്രമുണ്ടായിരുന്ന നിയമത്തിൽ ഇനി 32 വകുപ്പുകളും അൻപതിലേറെ ഉപവകുപ്പുകളുമുണ്ട്. മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിങ്) റെഗുലേഷൻ 2017 എന്നതാണു പുതിയ നിയമത്തിന്റെ പേര്. 
ലെയ്ൻ ട്രാഫിക് 
ഒന്നിൽ കൂടുതൽ ട്രാക്കുകളുള്ള റോഡിൽ വലത്തേട്രാക്ക് വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കും സ്പീഡ് കുറഞ്ഞ വാഹനങ്ങൾക്ക് ഇടത്തേ ട്രാക്കും– അതാണു നിയമം.എന്നാൽ നമ്മുടെ ഹൈവേകളിലെ ട്രാഫിക് എങ്ങനെ? വേഗത്തിൽ പോകേണ്ട വാഹനം ഇടത്തോട്ടും വലത്തോട്ടും വെട്ടിത്തിരിച്ചു തോന്നിയപോലെ. ഇതുമൂലമുള്ള അപകടങ്ങളുമേറെ.
അരൂർ മുതൽ  കറുകുറ്റിവരെ നാലുവരിപ്പാതയിൽ ലെയ്ൻ ട്രാഫിക് നടപ്പാക്കാൻ ഒട്ടേറെ പരിശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. നിർദേശം പാലിക്കാത്തവരെ ശിക്ഷിക്കാമെന്നു വച്ചാൽ അതിനു നിയമവും ഉണ്ടായിരുന്നില്ല. പുതിയ നിയമത്തിൽ ലെയ്ൻ ട്രാഫിക്കിനെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. ലംഘിക്കുന്നവരെ ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്. 
സ്കൂൾ, ആശുപത്രി, നിർമാണസ്ഥലം, ടണൽ, ചുരം എന്നിവിടങ്ങളിലെല്ലാം എങ്ങനെ വാഹനം ഓടിക്കണം, എന്തൊക്കെ നിയന്ത്രണങ്ങൾ വേണം തുടങ്ങിയ കാര്യങ്ങളും നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലകളും വ്യക്തമായി നിർവചിച്ചിട്ടുണ്ട്.
കാൽനടയാത്രക്കാർ 
പുതിയ മോട്ടോർ വെഹിക്കിൾസ് നിയമത്തിൽ ചരിത്രത്തിൽ ആദ്യമായി കാൽനടയാത്രക്കാരും ഇടംപിടിച്ചിരിക്കുന്നു. റോഡ് വാഹനങ്ങൾ ഓടിക്കാൻ മാത്രമുള്ളതാണെന്ന നിയമം ഇതോടെ അപ്രസക്തമായി. ‘സീബ്രാ’ വരകളിൽ റോഡ് കുറുകെക്കടക്കാൻ യാത്രക്കാരൻ തയാറായി നിന്നാൽ കാൽനട യാത്രക്കാരനാണു പ്രാധാന്യം നൽകേണ്ടത്. സീബ്രാ ക്രോസിങ്ങിലുള്ള അപകടത്തിനു ഡ്രൈവർക്കു കൂടുതൽ ഉത്തരവാദിത്തം ഉണ്ട്.
ലൈറ്റുകൾ
സിഗ്നൽ ജംക്‌ഷനിൽ ചുവന്ന സിഗ്നൽ ലൈറ്റ് കണ്ടാൽ വാഹനം നിർത്തണം. പച്ചയാണെങ്കിൽ മുന്നോട്ടുപോകാം. മഞ്ഞ നിറത്തിലാണു ലൈറ്റെങ്കിൽ വാഹനം കരുതലോടെ, സൂക്ഷിച്ചു മുന്നോട്ടെടുക്കണം. സിഗ്നൽ ലൈറ്റ് മറികടന്നുപോകുന്നത് അപകടമായതിനാൽ പലരും ഇക്കാര്യം പഠിച്ചുകഴിഞ്ഞു.
എന്നാൽ റെഡ് സിഗ്നൽ അവഗണിച്ചുപോകുന്ന ഡ്രൈവർക്കുള്ള ശിക്ഷ പഴയ നിയമത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നില്ല. എല്ലാത്തരം ലൈറ്റുകളെക്കുറിച്ചും പുതിയ നിയമം കൃത്യതയോടെ വ്യക്തമാക്കുന്നു. മീഡിയനുകളിൽ തോന്നിയപോലെ ലൈറ്റുകൾ സ്ഥാപിച്ചു മിന്നിക്കുന്ന പരിപാടിയും പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ അതു മഞ്ഞ ലൈറ്റുകൾ തന്നെയാവണമെന്നാണു നിർദേശം. 
അഭ്യാസം വേണ്ട
കേടായ ഓട്ടോറിക്ഷകൾ മറ്റൊരു ഓട്ടോറിക്ഷയിലിരുന്നു കാലിനു ചവിട്ടി തള്ളിക്കൊണ്ടുപോകുന്നതു നാട്ടിൻപുറങ്ങളിലെ കാഴ്ചയാണ്. ഇരുചക്ര വാഹനങ്ങളും ഇത്തരത്തിൽ കൊണ്ടുപോകാറുണ്ട്. ഇനി അതു പാടില്ല. ബൈക്കുകൾ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഇത്തരമൊരു കാഴ്ചകണ്ടാൽ നടപടിയെടുക്കാൻ പൊലീസിന് ഇതുവരെ നിയമത്തിൽ അധികാരമുണ്ടായിരുന്നില്ല. ഇനി നടപടിയെടുക്കാം, പിഴ ചുമത്താം. 
എമർജൻസി 
ആംബുലൻസ്, ഫയർ ഫൈറ്റിങ് വാഹനം തുടങ്ങിയവ വന്നാൽ മറ്റു വാഹനങ്ങൾ അവയ്ക്കു കടന്നുപോകാൻ വഴിമാറിക്കൊടുക്കണം. വിവിഐപി വാഹനങ്ങൾ ഹോൺമുഴക്കി, പൊലീസ് എസ്കോർട്ടോടെ വന്നാലോ?
പുതിയ നിയമത്തിൽ എമർജൻസി വാഹനങ്ങൾ ഏതൊക്കെയെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതുവരെ നിയമത്തിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. എമർജൻസി വാഹനങ്ങൾ തന്നെ മൂന്നോ നാലോ വിഭാഗമായി തിരിച്ചിട്ടുണ്ട്. അതിൽ തന്നെ മുൻഗണനയും നിശ്ചയിച്ചിരിക്കുന്നു. ആംബുലൻസിനും അഗ്നിശമന സേനാ വാഹനങ്ങൾക്കുമാണു മുൻഗണന. 
വിൽപനയും പരസ്യവും വേണ്ട
വൈകുന്നേരമാകുമ്പോൾ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള തട്ടുകടകൾ കണ്ടിട്ടില്ലേ. കച്ചവടം കഴിയുമ്പോൾ, പാത്രങ്ങളെല്ലാം അടുക്കിവച്ചു വാഹനം ഓടിച്ചു പോകും. പുതിയ നിയമപ്രകാരം ഇത്തരം കച്ചവടകേന്ദ്രങ്ങൾ ഇനി പ്രവർത്തിപ്പിക്കാൻ കഴിയില്ല. വാഹനത്തിലെ മീൻ കച്ചവടവും പച്ചക്കറി,  പഴക്കച്ചവടവും നിയമാനുസൃതം നടത്താനാവില്ല. 
ചരക്കുകൾ കൊണ്ടുപോകാനും യാത്ര ചെയ്യാനും മാത്രം വാഹനങ്ങൾ. പാസഞ്ചർ, ചരക്കു വാഹനങ്ങളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്വകാര്യ വാഹനങ്ങളിലെ പരസ്യത്തിനു ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി നേടണം. 
ഒത്തുതീർപ്പാകാം
വാഹനം അപകടത്തിൽപ്പെട്ടാൽ പൊലീസ് കേസ് ആക്കണമെന്നില്ല. ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാമെന്നും നിയമത്തിൽ പറയുന്നു. ഒത്തു തീർപ്പുണ്ടായില്ലെങ്കിൽ അക്കാര്യം പൊലീസിൽ അറിയിക്കണം. 

Sunday, 6 August 2017

ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള

ഉണ്ണി കൊടുങ്ങല്ലൂര്‍

ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള

Bangle, accident
തൃശൂര്‍: ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.

Sunday, 8 January 2017

ഇനി 55 മിനിറ്റില്‍ തിരുവനന്തപുരത്ത്‌ നിന്ന് കോഴിക്കോടെത്താം 2300രൂപയ്ക്കു

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇനി 55 മിനിറ്റില്‍ തിരുവനന്തപുരത്ത്‌ നിന്ന് കോഴിക്കോടെത്താം


തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു. ഇതോടെ തിരുവനന്തപുരത്തുനിന്ന് 55 മിനിറ്റ് കൊണ്ട്  കോഴിക്കാട് എത്താം. രാവിലെ ഏഴിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ്. 373 വിമാനം 7:55ന് കോഴിക്കോടെത്തും. തുടര്‍ന്ന് ദോഹയിലേക്ക് പറക്കും. തിരിച്ച്, കോഴിക്കോട് നിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്സ്. 374 വിമാനം 11:45ന് തിരുവനന്തപുരത്തെത്തും.
ജനുവരി 15-ന് കോഴിക്കോട് നിന്നും ജനുവരി 16-ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങും. ഈ വിമാനത്തിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 2,300 രൂപയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനു പുറമെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി വാങ്ങാനുള്ള അവസരവുമുണ്ട്.

Monday, 26 December 2016

കേരളം മോഡി മാജിക്കില്‍ കുതിക്കുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

രാജധാനി എക്സ്‌പ്രസ് അഞ്ചു ദിവസമാക്കും; വെളിയിട വിസർജനമുക്ത സംസ്ഥാനമായ കേരളത്തിലെ ട്രെയിനുകളിൽ മുഴുവൻ ബയോ ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഡൽഹി-തിരുവനന്തപുരം റൂട്ടിൽ ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമോടുന്ന രാജധാനി എക്സ്പ്രസ് അഞ്ചു ദിവസമാക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു സംസ്ഥാനത്തിന് ഉറപ്പു നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണു കേന്ദ്രമന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനത്തെ റെയിൽവേയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താൻ റൈറ്റ്സിനെ ചുമതലപ്പെടുത്തുമെന്നു മന്ത്രി അറിയിച്ചതായി പിണറായി വിജയൻ പറഞ്ഞു. കഞ്ചിക്കോട് റെയിൽ ഫാക്റ്ററി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാൻ ശ്രമം നടക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽകരിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. വെളിയിട വിസർജന മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിലെ ട്രെയിനുകളിൽ ബയോ-റ്റോയ്ലറ്റ് സംവിധാനം സമയബന്ധിതമായി ഒരുക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന അദ്ദേഹം അംഗീകരിച്ചുവെന്നും പിണറായി വ്യക്തമാക്കി.
ഹരിപ്പാട്- എറണാകുളം, തിരുവല്ല-കുറുപ്പന്തറ റെയിൽപ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്നും സ്ഥലമെടുപ്പിന് ആവശ്യമായ പണം അപ്പപ്പോൾ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തിരുവനന്തപുരം-നാഗർകോവിൽ-കന്യാകുമാരി പാത വികസനത്തിനും അങ്കമാലി-എരുമേലി-ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും അടുത്ത ബജറ്റിൽ പണം നീക്കിവയ്ക്കും.
കേരളത്തിലെ ട്രാക്കുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അതിവേഗ ട്രെയിനുകൾ അനുവദിക്കണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. കേരളത്തിലെ ട്രെയിനുകളിലെ കാലപ്പഴക്കമുള്ള കോച്ചുകൾക്കു പകരം പുതിയ കോച്ചുകൾ അനുവദിക്കുന്നതിനെക്കുറിച്ച് അനുഭാവപൂർവമായ നടപടികളുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും പിണറായി വ്യക്തമാക്കി.

Friday, 23 December 2016

പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ ഇളവ്; ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ ഇളവ്; ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

ന്യൂഡൽഹി ∙ പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ വിദേശകാര്യമന്ത്രാലയം ഇളവുവരുത്തി. ഇനി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാം. പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കി. 1989 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന നിയമത്തിലാണ് വിദേശകാര്യമന്ത്രാലയം മാറ്റംവരുത്തിയത്.
ഇനി ഏതൊരാള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റില്ലെങ്കിലും അപേക്ഷ സമര്‍പ്പിക്കാം. ജനന സര്‍ട്ടിഫിക്കറ്റിനു പകരം ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മതി. ഇതുകൂടാതെ എസ്എസ്എൽസി സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈ‍സന്‍സ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും സമര്‍പ്പിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് റെക്കോര്‍ഡിന്‍റെ പകര്‍പ്പ്, വിരമിച്ചവര്‍ക്ക് പേ പെന്‍ഷന്‍ ഓര്‍ഡറിന്‍റെ പകര്‍പ്പ് എന്നിവ ഹാജരാക്കാം. ഇവ ജോലിചെയ്ത സ്ഥാപനത്തിലെ അധികാരി സാക്ഷ്യപ്പെടുത്തണം. മറ്റ് ഇളവുകള്‍ ഇവയാണ്: മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും. വിവാഹമോചിതരും വേര്‍പിരി‍ഞ്ഞു താമസിക്കുന്നവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ല. വിവാഹമോചിതര്‍ക്ക് വിവാഹമോചനം അനുവദിച്ച് കോടതിയില്‍നിന്ന് നല്‍കുന്ന ഉത്തരവിന്‍റെ പകര്‍പ്പും ഹാജരാക്കേണ്ടതില്ല.
അനാഥരായ കുട്ടികള്‍ക്ക് അനാഥാലയമോ ചൈല്‍ഡ് കെയര്‍ ഹോമോ അവരുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ജനനത്തീയതി രേഖപ്പെടുത്തി നല്‍കിയാല്‍ മതി. ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സന്ന്യാസിമാര്‍ക്ക് രക്ഷിതാവിന്‍റെ സ്ഥാനത്ത് ആത്മീയഗുരുവിന്‍റെ പേര് നല്‍കാം. എന്നാല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലെതെങ്കിലും രേഖയില്‍ ആത്മീയ ഗുരുവിന്‍റെ പേര് രക്ഷിതാവിന്‍റെ സ്ഥാനത്ത് ഉണ്ടാകണം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഏതുസമയവും വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹായംതേടുന്നതിനായി ട്വിറ്റര്‍ സേവയ്ക്കും വിദേശകാര്യമന്ത്രാലയം തുടക്കംകുറിച്ചു. 

Thursday, 22 December 2016

പാതയോരത്ത് ഇനി പൂമരങ്ങളല്ല; ഫലവൃക്ഷം

ഉണ്ണി കൊടുങ്ങല്ലൂര്‍

പാതയോരത്ത് ഇനി പൂമരങ്ങളല്ല; ഫലവൃക്ഷം

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും വനങ്ങളിലും ഇനി തണൽമരങ്ങളും പൂമരങ്ങളും നട്ടുപിടിപ്പിക്കേണ്ടെന്നു സർക്കാർ. ഇവയ്ക്കു പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനാണു നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം വച്ചത്. ഇതു കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കഴിഞ്ഞദിവസം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മരങ്ങൾ നടുമ്പോൾ ഭാവിതലമുറയ്ക്കു പ്രയോജനപ്പെടണമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാർ അധീനതയിലുള്ള ആയിരക്കണക്കിനു ഹെക്ടർ ഭൂമിയിൽ അക്കേഷ്യ പോലെ പരിസ്ഥിതിക്കു ദോഷകരമായ മരങ്ങൾ വച്ചുപിടിപ്പിച്ചതു തെറ്റായി. ഇതു തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭംഗിക്കുവേണ്ടി മാത്രം തണൽമരങ്ങളും പൂമരങ്ങളും വച്ചുപിടിപ്പിക്കുന്നതിനോടും യോജിപ്പില്ല. ദേശീയപാത ഉൾപ്പെടെ റോഡുകൾ വീതികൂട്ടുമ്പോൾ മുറിക്കുന്ന മരങ്ങൾക്കു പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം.
ഡിവൈഡറുകളിൽ വൻമരങ്ങളായി വളരാത്ത ഫലവൃക്ഷങ്ങൾ നടണം. ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ചു നട്ടുപിടിപ്പിക്കേണ്ട ഫലവൃക്ഷങ്ങളെക്കുറിച്ചുള്ള വിദഗ്ധ നിർദേശം പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ സ്ഥാപനങ്ങൾ നൽകണം. പരിസ്ഥിതി ദിനത്തിലും മറ്റും സ്കൂൾ വിദ്യാർഥികൾ വഴി വനംവകുപ്പു വിതരണം ചെയ്യുന്ന വൃക്ഷത്തൈകളും ഫലവൃക്ഷങ്ങളുടേതാകണം.
വനത്തിൽ കാട്ടുതീയും മറ്റുംമൂലം മരങ്ങൾ നശിച്ച മേഖലകളിൽ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാൻ വനംവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. കാടുകളിലെ നീർത്തടങ്ങൾ സംരക്ഷിക്കാൻ സമീപമേഖലകളിൽ അനുയോജ്യമായ മരങ്ങൾ നടണം. നട്ട മരങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Saturday, 17 December 2016

പണയം വച്ചും വായ്പ വാങ്ങിയും കെഎസ്ആർടിസിയുടെ കടം 3046 കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍

പണയം വച്ചും വായ്പ വാങ്ങിയും കെഎസ്ആർടിസിയുടെ കടം 3046 കോടി

തിരുവനന്തപുരം ∙ കിതച്ച് കിതച്ച്, അവസാന ലാപ്പ് ഓടുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ഇതുവരെ വരുത്തിവച്ചിരിക്കുന്നത് 3046 കോടി രൂപയുടെ കടം.
എരുമേലിയും ഗുരുവായൂരും തിരുവനന്തപുരം സിറ്റിയും ഉൾപ്പെടെ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന 54 ഡിപ്പോകളും ഇതിനിടെ കോർപറേഷൻ ബാങ്കുകൾക്കു പണയപ്പെടുത്തി. 12.65 ശതമാനം പലിശയിൽ കെഎസ്ആർടിസിക്ക് 700 കോടി രൂപയുടെ വായ്പ നൽകിയിരിക്കുന്ന കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനാണ് ഏറ്റവും ലാഭം. 12 കോടി രൂപ ഇവർ പ്രതിമാസ പലിശ ഈടാക്കുന്നു. ഒമ്പതു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 1290 കോടി രൂപയുടെ വായ്പയും എടുത്തുകൂട്ടിയിട്ടുണ്ട്. 2027 വരെ ഈ കടക്കെണിയിൽ നിന്ന് കോർപറേഷനു മോചനവുമില്ല.
ഓരോ മാസവും 136 കോടി രൂപയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കോർപറേഷൻ, ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും നൽകാനാണു ഭീമമായ തുക കടമെടുത്തു കൂട്ടിയിരിക്കുന്നത്. കോർപറേഷനു കടം നൽകാ‍ൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചതു കഴിഞ്ഞ സർക്കാരിന്റെ തീരുമാനമായിരുന്നു. ഡിപ്പോകളിലെ വരുമാനം മുഴുവൻ ബാങ്കുകൾക്കു പണയപ്പെടുത്തി വായ്പയെടുത്തു ശമ്പളം നൽകി സർക്കാർ പ്രതിഷേധങ്ങൾ ഒതുക്കി. വരുമാനം വർധിപ്പിക്കാനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ, ഓരോ മാസവും ഭീമമായ കടക്കെണിയിലേക്കാണ് ഇതോടെ കോർപറേഷൻ ചെന്നുപെട്ടത്.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 13 കോടി രൂപ  മാസ പലിശ നൽകണം. നവംബറിലെ കുടിശികകൾ തീർക്കാൻ കഴിഞ്ഞ ദിവസം കെടിഡിഎഫ്സിയിൽ നിന്ന് 50 കോടി രൂപ എടുക്കാനായി അവർക്ക് ഒമ്പതാമത്തെ ഡിപ്പോയും പണയപ്പെടുത്തി. ബാങ്ക് കൺസോർഷ്യത്തിന് ഇതേവരെ 27 ഡിപ്പോകളാണു പണയപ്പെടുത്തിയത്.
പാലക്കാട്, എറണാകുളം സഹകരണ ബാങ്കുകൾക്ക് നാലു ഡിപ്പോകളും ഹഡ്കോയ്ക്ക് നാലു ഡിപ്പോകളും പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കോർപറേഷന് ഒരു ഡിപ്പോയും പണയപ്പെടുത്തിയിട്ടുണ്ട്. പണയപ്പെടുത്തിയ ഡിപ്പോകളിൽനിന്നുള്ള വരുമാനം അതതു ബാങ്കുകൾക്കാണ്. ചുരുക്കത്തിൽ കോ‍ർപറേഷന്റെ 102 ഡിപ്പോകളിൽ ചെറിയ മുപ്പതോളം ഡിപ്പോകളിലെ വരുമാനം മാത്രമേ ഇപ്പോൾ സ്വന്തമായി ഉള്ളൂ.
42% സൂപ്പർ ക്ലാസ് സർവീസുകളിലും 58% ഓർഡിനറി സർവീസുകളിലുമായി കെഎസ്ആർടിസിക്ക് 141 കോടി രൂപയുടെ വരുമാനം മാത്രമാണ് ഉള്ളത്. കെയുആർടിസി വരുമാനവും(13 കോടി) സെസ്സും(ആറു കോടി) ചേരുമ്പോൾ 160 കോടി രൂപയുടെ ആകെ പ്രതിമാസ വരുമാനം. പലിശയിനത്തിൽ തന്നെ 60 കോടി ചെലവുള്ള കോർപറേഷനു ശമ്പളവും പെൻഷനും നൽകാൻ 155 കോടി രൂപ വേണം. ഇന്ധനം, ഓയിൽ, സ്പെയർപാർട്സ്, നഷ്ടപരിഹാരം, മറ്റു ചെലവുകൾ എന്നിവയ്ക്കായി 111 കോടി രൂപയും. മൊത്തം 324 കോടി രൂപ മാസച്ചെലവുള്ള കോർപറേഷനു ലഭിക്കുന്ന സർക്കാർ സഹായം 28 കോടി രൂപയുടെ പെൻഷൻ വിഹിതം മാത്രമാണ്.
ചുരുക്കത്തിൽ 161 കോടി രൂപയുടെ വരുമാനവും 296 കോടി രൂപയുടെ ചെലവും. കോർപറേഷനു വായ്പ നൽകി, കെടിഡിഎഫ്സി ഉൾപ്പെടെ ധനകാര്യസ്ഥാപനങ്ങൾ നേട്ടമുണ്ടാക്കുമ്പോൾ, പ്രതിമാസം 136 കോടി രൂപയുടെ നഷ്ടവുമായി ആനവണ്ടികൾ കിതച്ചുകൊണ്ട് ഒാടുന്നു.
2016ലെ ശമ്പളവും പെൻഷനും നൽകിയത്
∙ ജനുവരി, ഫെബ്രുവരി, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലെ ശമ്പളത്തിന് പാലക്കാട്, എറണാകുളം സഹകരണ ബാങ്കുകളിൽ നിന്ന് 243 കോടിയുടെ വായ്പ.
∙ മാർച്ച്, എപ്രിൽ, ജൂൺ, സെപ്റ്റംബർ ഓണാനുകൂല്യം, നവംബർ മാസങ്ങളിലേക്ക് കെടിഡിഎഫ്സിയിൽ നിന്ന് 310 കോടി രൂപയുടെ വായ്പ.
∙ മേയ്, ജൂലൈ, സെപ്റ്റംബർ മാസങ്ങളിലേക്ക് 190 കോടി രൂപയുടെ വായ്പ.

വിമാന യാത്രയ്ക്ക് ഇനി പാസ്പോർട്ട്, ഐഡി കാർഡ് വേണ്ട, വിരലടയാളം മതി!modi majik

ഉണ്ണി കൊടുങ്ങല്ലൂര്‍

വിമാന യാത്രയ്ക്ക് ഇനി പാസ്പോർട്ട്, ഐഡി കാർഡ് വേണ്ട, വിരലടയാളം മതി!

രാജ്യത്തെ വിമാന യാത്രയ്ക്ക് ഇനി പാസ്പോർട്ടോ മറ്റു തിരിച്ചറിയൽ രേഖകളോ വേണ്ട, എല്ലാം ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ സാധ്യമാകും. എയർപോർട്ടിൽ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ടതില്ല. എല്ലാറ്റിനും വിരലടയാളം മതി. എയർപോർട്ടിലെ ബയോമെട്രിക് ഡിവൈസിൽ വിരൽ വയ്ക്കുന്നതോടെ യാത്രക്കാരന്റെ എല്ലാ വിവരങ്ങളും സ്ക്രീനിൽ തെളിയും.
യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിവരങ്ങളും പാസ്‍പോര്‍ട്ടിലെ വ്യക്തി വിവരങ്ങളും എയർപോർട്ട് അധികൃതർക്ക് പെട്ടെന്ന് വെരിഫൈ ചെയ്യാൻ കഴിയും. ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി കഴിഞ്ഞു. ഹൈദരാബാദ് എയർപോർട്ടിലാണ് ആദ്യ പരീക്ഷണം നടന്നത്. ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ചുള്ള വിമാനയാത്ര വിജയകരമായി പൂര്‍ത്തിയാക്കി എന്നാണ് അധികൃതർ അറിയിച്ചത്.
ഇവിടെയും ആധാര്‍ കാർഡിനാണ് മുഖ്യ റോൾ. ആധാർ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് ബയോമെട്രിക് പരിശോധിക്കുന്നത്. രാജ്യത്ത് ഇതുവരെ 100 കോടി ആധാര്‍ കാര്‍ഡുകൾ വിതരണം ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. ഓരോ കാർഡിലും വ്യക്തികളുടെ 10 വിരലുകളുടെ അടയാളങ്ങളും ഐറിസ് സ്കാനും ചേർത്തിട്ടുണ്ട്. ഇത് പ്രത്യേകം ഡിവൈസുകൾ ഉപയോഗിച്ചു പരിശോധിക്കാൻ കഴിയും. ആധാറിനെ പാസ്‍പോര്‍ട്ടുമായി ബന്ധിപ്പിക്കാനും വ്യോമമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 

കടലിന്റെ അടിത്തട്ടിലൂടെയും ഓടും ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ modi majik

ഉണ്ണി കൊടുങ്ങല്ലൂര്‍

കടലിന്റെ അടിത്തട്ടിലൂടെയും ഓടും ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍


താനെയിന്‍ നിന്നും വിരാറിലേക്ക് പോകുന്നിടത്താണ് അന്തര്‍ജല റെയില്‍പാത

ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ വരുന്നത് വളരെ ആകാംക്ഷയോടെയാണ് നാം എല്ലാവരും കാത്തിരിക്കുന്നത്. നമ്മുടെ കാത്തിരിപ്പിന് ആക്കം കൂട്ടാനിതാ ഒരു സന്തോഷവാര്‍ത്ത. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ 508 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ അതിവേഗ ട്രെയിന്‍ 21 കിലോമീറ്ററോളം കടലിന്റെ അടിത്തട്ടിലൂടെയാകും പോകുക.
താനെയിന്‍ നിന്നും വിരാറിലേക്ക് പോകുന്നിടത്താണ് അന്തര്‍ജല റെയില്‍പാത വരാന്‍ പോകുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷനാണ് ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഷ്ണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടക്കുക.
മൊത്തം 97,636 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തുക. ഇതില്‍ 81% സാമ്പത്തിക സഹായവും ജപ്പാന്‍ വായ്പയായി നല്‍കും. ഇതിനു വേണ്ട സാങ്കേതിക വസ്തുക്കള്‍ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യും. ഈ വര്‍ഷം അവസാനം നിര്‍മ്മാണക്കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. 2018 അവസാനത്തോടുകൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
രണ്ട് മണിക്കുര്‍ കൊണ്ട് മുംബൈ മുതല്‍ അഹമ്മദാബാദ് വരെ സഞ്ചരിക്കുന്ന ഈ ബുള്ളറ്റ് ട്രെയിന്റെ വേഗത മണിക്കൂറില്‍ 350 കിലോ മീറ്ററായിരിക്കും.

ഈ പദ്ധതിയുടെ നടത്തിപ്പിനായി റയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍, നീതി ആയോഗ് വൈസ് ചെയര്‍മാന്‍,  വിദേശകാര്യ മന്ത്രാലയം, ധനകാര്യ വിഭാഗം, ഇന്റസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വിഭാഗത്തിലെ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്.

Thursday, 15 December 2016

കേരളത്തിലാദ്യമായി തലസ്ഥാനം ബസ്സിലും ഡിജിറ്റൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

കേരളത്തിലാദ്യമായി തലസ്ഥാനം ബസ്സിലും ഡിജിറ്റൽ

തിരുവനന്തപുരം∙‍ നോട്ട് ഔട്ടായെന്നു കരുതി ബസ് യാത്രയും ടാക്സി യാത്രയും മുടക്കേണ്ട .ഇനി ഡിജിറ്റൽ മണിയുപയോഗിച്ചും ബസ് കൂലിയും ടാക്സി കൂലിയും കൊടുക്കാം. ഓട്ടോറിക്ഷകൾക്കു പിന്നാലെയാണ് നഗരത്തിലെ സ്വകാര്യ ബസുകളിലും ടാക്സിസർവീസുകളിലും ഡി‍ജിറ്റൽ രൂപത്തിൽ പണമടക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഹിക്കിൾ എസ്.ടി എന്ന സ്വകാര്യ ഏജൻസിയാണ് നഗരത്തിലെ ബസ് യാത്രയും ടാക്സിക്കാർ യാത്രയും കാലത്തിനനുസരിച്ച് മാറ്റാൻ മുന്നോട്ടു വന്നത്.
എച്ച്ഡിഎഫ്സി ബാങ്കുമായി ചേർന്നാണ് പദ്ധതി .ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണ് സാങ്കേതിക സഹായം നൽകുന്നത്.കാറുകളിലും പ്രൈവറ്റ് ബസുകളിലും ഡി‍ജിറ്റലായി പണമടക്കാനായി വെഹിക്കിൾ എസ്ടി യുടെ ആൻഡ്രോയ്ഡ്,ഐഒഎസ് മൊബൈൽ ആപ്ലിക്കേഷനുകളും സ്വൈപിംഗ് മെഷീനുമാണ് ഒരുക്കുന്നത്. ക്രെഡിറ്റ് –ഡെബിറ്റ് കാർഡുകളിലൂടെയും എല്ലാ ഇ–വോലറ്റുകളുപയോഗിച്ചും പണം അടക്കാം.

ബസുകളിൽ തിങ്കളാഴ്ച മുതൽ സംവിധാനം സംവിധാനം നിലവിൽ വരും. ആദ്യ ഘട്ടത്തിൽ നഗരത്തിലോടുന്ന പത്ത് ബസുകളിലാണ് നടപ്പിലാക്കുക.നഗരത്തിലെ വിവിധ ടാക്സി സർവീസുകളുടെ കീഴിലോടുന്ന മുപ്പതോളം കാറുകളിൽ ഇതിന്റെ ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. അദ്യഘട്ടത്തിൽ 150 കാറുകളിലാണ് ‍ഡിജിറ്റൽ പേയ്മെന്റിന് ഉപകരണങ്ങൾ ഘടിപ്പിക്കുന്നത്.
വെഹിക്കിൾ എസ്ടി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ബസ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം. ആപ് ഡൗൺലോഡ് ചെയ്യാത്തവർക്ക് ബസിൽ കയറി ജിപിഎസ് സ്ക്രീനിൽ മൊബൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം ടിക്കറ്റിനായി ക്രെഡിറ്റ് ,ഡെബിറ്റ് കാർഡോ സ്വൈപ് ചെയ്ത് ടിക്കറ്റ് കാശ് നൽകാം. മൊബൈൽ നമ്പറിൽ ബസിന്റെ റൂട്ട് ഉൾപ്പടെ കാര്യങ്ങളും ടിക്കറ്റും എസ്എംഎസായി വരും. പേപ്പർലെസ് ടിക്കറ്റ് എന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കുന്നത്. ബസ് ഉടമകളുടെ അക്കൗണ്ടിലേക്കു കാശ് നേരിട്ടെത്തുന്ന തരത്തിലാണ് സംവിധാനം.ബസിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സ്ക്രീനിലൂടെ ബസ് പോകുന്ന റൂട്ടുകൾ മനസിലാക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
ബസ് ട്രാക്ക് ചെയ്യുന്നതിനുള്ള വെഹിക്കിൽ എസ്ടി ഓരോ ബസുകൾക്കും ഓരോ റൂട്ട് നമ്പർ നൽകിയിട്ടുണ്ട് ഡിജിറ്റൽ പേയ്മെന്റിലൂടെ പണം അടക്കുമ്പോൾ ഈ റൂട്ട് നമ്പറും ഒരു ലിങ്കും മൊബൈലിൽ ലഭിക്കും ഈ ലിങ്ക് യാത്രചെയ്യുന്നവർ വീട്ടിലിരിക്കുന്ന ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്താൽ അവർക്ക് ബസിനെ ലിങ്ക് വഴി ട്രാക്ക് ചെയ്യാൻ സാധിക്കും.ഇതിലൂടെ ബസ് ഇപ്പോൾ എവിടെയെത്തിയെന്നും എത്രമണിക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും എന്നും മനസിലാക്കാം. രാത്രി ചെയ്യുന്ന കുട്ടികൾക്കും സ്ത്രീകൾക്കും ഒരു പോലെ ഉപകാരപ്പെടുന്നതാണ് സംവിധാനം.രാജ്യാന്തര ബ്രാൻഡുകളായ ഊബറും ,ഒലയും പോലെ നാട്ടിലെ ടാക്സികളെയും ഓൺലൈനിന്റെ കുടക്കീഴിലാക്കുന്നതിനു മുന്നോടിയായിട്ടാണ് ടാക്സികളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത്.
നിലവിൽ ടാക്സി സർവീസുകൾ നടത്തുന്നവർക്കു മാത്രമാണ് സൗകര്യം . ടാക്സികളിൽ ജിപിഎസ് സ്ക്രീനും സ്വൈപിംഗ് മെഷീനും ഘടിപ്പിക്കും .വെഹിക്കിൾ എസ്ടി യുടെ മൊബൈൽ ആൻഡ്രോയ്ഡ് ,ഐഒഎസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ടാക്സി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഡെബിറ്റ് –ക്രെഡിറ്റ് കാർഡുകൾ സ്വൈപ് ചെയ്തും യാത്രക്കാർക്ക് പണമടയ്ക്കാം. കാറുകളിലും ലിങ്ക് അയച്ചു കൊടുത്ത് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. ടാക്സി സർവീസുകാരുടെ അക്കൗണ്ടിലേക്കു പണംനേരിട്ടെത്തുന്ന രീതിയിലാണ് സംവിധാനം.മെഷീനും അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനായി ബസിൽ 24000 രൂപയും ചിലവാകുന്നത്. കാറുകളിൽ 18000 രൂപയുമാണ് ചിലവ്.
പെട്ടിക്കടകൾ വരെ സ്വൈപ്പിങ് മെഷീന് അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു
തിരുവനന്തപുരം∙ നോട്ട് അസാധുവാക്കലിനെ തുടർന്നു നഗരത്തിൽ സ്വൈപ്പിങ് മെഷീനുകൾ (പിഒഎസ്) വ്യാപകമായതിനു പിന്നാലെ നഗരത്തിൽ ഇ വോലറ്റുകളും സജീവമായി. വലുതും ചെറുതുമായ ഒട്ടേറെ കടകളും വഴിയോര കച്ചവടക്കാരും വരെ ഇ വോലറ്റുകളിലേക്കു മാറിത്തുടങ്ങി.  നഗരത്തിലെ മിക്ക ഇടത്തരം കടകളിലും ഇപ്പോൾ സ്വൈപ്പിങ് മെഷീൻ സേവനം ഉണ്ട്. ഇതിനു പിന്നാലെയാണു സ്റ്റേറ്റ് ബാങ്ക് ബഡിയും പേയ്ടിഎമ്മും പോലെയുള്ള മൊബൈൽ വോലറ്റ് സൗകര്യത്തിലേക്കു വൻകിട ചെറുകിട കച്ചവടക്കാർ മാറിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന വസ്ത്രവ്യാപാരശാലകളിലും മറ്റു കച്ചവടകേന്ദ്രങ്ങളിലും ഇ വോലറ്റ് സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. ചെറിയ കച്ചവടക്കാരിൽ പലരും ഇതിന്റെ സാങ്കേതിക വിദ്യ മനസ്സിലാക്കി ഇതിലേക്കു ചുവടുവച്ചിട്ടുണ്ട്.
പച്ചക്കറിക്കടകൾ, ബാർബർഷോപ്പുകൾ, ചെറിയ വസ്ത്രശാലകൾ, വഴിയോര കച്ചവടക്കാർ വരെ ഇതിന്റെ ആരാധകരായി മാറിയിട്ടുണ്ട്.സാധനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും സൗകര്യപ്രദമായി ഒരേ വോലറ്റ് കയ്യിൽ ഉണ്ടെങ്കിൽ കൃത്യം കാശ് അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്തു സാധനം വാങ്ങാം. ഭൂരിപക്ഷം കടകളിലും ഇവിടെ ഇത്തരം സൗകര്യമുണ്ടെന്ന ബോർഡ് തൂക്കിയിട്ടുണ്ട്.പാളയം, ചാല , മണക്കാട്  ഭാഗങ്ങളിലെ കച്ചവടക്കാർക്കിടയിലും ഇ വോലറ്റ് സംവിധാനം ഉപയോഗിച്ചു കൊടുക്കൽവാങ്ങൽ ആരംഭിച്ചിട്ടുണ്ട്. പൂജപ്പൂര ഭാഗങ്ങളിൽ നറുനണ്ടി, ജ്യൂസുകൾ വിൽക്കുന്ന വിൽപനക്കാരിൽ പലരും ഇ വോലറ്റ് സ്വീകരിക്കുന്നതായ അറിയിപ്പ് നൽകിയാണു കച്ചവടം നടത്തുന്നത്.
ഇവരിൽ ഭൂരിപക്ഷവും റോഡിനു വശങ്ങളിൽ വഴിവാണിഭമാണു നടത്തുന്നത്. നഗരത്തിലെ പലയിടങ്ങളിലുമുള്ള ബാർബർഷോപ്പുകളിലും ഇ വോലറ്റ് നിലവിൽ വന്നുകഴിഞ്ഞു. മണക്കാട് ഭാഗത്തെ ഒരു ബാർബർ ഷോപ്പിൽ ഇ വോലറ്റ് സംവിധാനത്തിലൂടെ കാശ് കൊടുക്കൽവാങ്ങൽ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു.ചാല, പാളയം മാർക്കറ്റുകളിലെ പച്ചക്കറി കച്ചവടക്കാരിൽ പലരും ഇപ്പോൾ ഇ വോലറ്റ് വഴിയാണു കൊടുക്കൽവാങ്ങൽ.ചില ഓട്ടോക്കാരും ഇ വോലറ്റ് ആരംഭിച്ചിട്ടുണ്ട്. പേട്ട ഭാഗത്തെ ഒരു വിഭാഗം ഓട്ടോക്കാർ സ്വൈപ്രിങ് മെഷീൻ തുടങ്ങിയതിനു പിന്നാലെയാണ് ഓട്ടോക്കാരിൽ ചിലർ ഇ പേമെന്റ് സ്വീകരിക്കാൻ തുടങ്ങിയത്. ചില്ലറയില്ലാതെവന്നാൽ മാത്രമേ ഇവർ ഇ വോലറ്റ് ട്രാൻസാക്‌ഷൻ ആവശ്യപ്പെടാറുള്ളു.ഹോട്ടലുകളിലും ഇ വാലറ്റ് എത്തിയിട്ടുണ്ട്.
പാളയം, തമ്പാനൂർ, വഴുതക്കാട്, വെള്ളയമ്പലം, പേട്ട, പട്ടം തുടങ്ങിയ സ്ഥലങ്ങളിലും ​ഇ വോലറ്റ് സജീവമാണ്.  ഹോട്ടലുകളിലും  ഇ വാലറ്റുകൾ എത്തിയിട്ടുണ്ട്. ഇവിടെയെല്ലാം തന്നെ സ്വൈപ്പിങ് മെഷീനുകൾക്കു പുറമെയാണു പേടിഎം പോലെയുള്ള ഇ വോലറ്റ് സംവിധാനം ഏർപ്പെടുത്തിയത്.പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഇ വോലറ്റുകളിൽ ഉള്ളതും ആളുകളെ ആകർഷിക്കുന്നുണ്ട്. ഊബർ ടാക്സി സർവീസുകളും ഇ വാലറ്റ് സമ്പ്രദായത്തിലേക്കു മാറിയിട്ടുണ്ട്. പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും കഴിയുന്നതോടൊപ്പം ബില്ലുകൾ അടയ്ക്കുന്നതിനും ഓൺലൈൻ പർച്ചേസുകൾക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇ വോലറ്റുകളുടെ മെച്ചം.
പ്രധാന ഇ വോലറ്റുകൾ ഇതാ ലഭിക്കുന്ന സേവനങ്ങൾ വെള്ളക്കരം, വൈദ്യുതിക്കരം , സിനിമാടിക്കറ്റുകൾ ബുക്ക് ചെയ്യൽ, മൊബൈൽ റീചാർജ്, വസ്ത്രങ്ങൾ വാങ്ങൽ, പെട്രോൾ നിറയ്ക്കാൻ, റെയിൽവേ ടിക്കറ്റുകൾ, വിമാന ടിക്കറ്റുകൾ, ഹോട്ടലുകളിൽ റൂം ബുക്കിങ് തുടങ്ങി സേവനങ്ങൾക്ക് ഉപയോഗിക്കാം.
ഇ വോലറ്റ്  ഉപയോഗിക്കേണ്ട രീതി അറിയണോ സാധാരണ പഴ്സിലാണു പണം സൂക്ഷിക്കുന്നത്. ആ പണം എടുത്തു നൽകിയാണു സാധനങ്ങൾ വാങ്ങുന്നതും പല ആവശ്യങ്ങൾ നിറവേറ്റുന്നതും.  ഇതിനു പകരമായി പഴ്സ് കൊണ്ടുനടക്കാതെ തന്നെ പണം കൈമാറ്റത്തിനുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇ വാലറ്റുകൾ. ഗ്ലൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നമുക്കു സൗകര്യപ്രദമായ ഇ വാലറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാം. അതിനുശേഷം ഇ വാലറ്റ് സംവിധാനത്തിലേക്കു നമ്മുടെ ബാങ്ക് അക്കൗണ്ടിലെ ഡെബിറ്റ് കാർഡോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ പണം നിറയ്ക്കാം. ഈ പണം ഉപയോഗിച്ച് ഇ വാലറ്റ് സംവിധാനത്തിലൂടെ ആവശ്യങ്ങൾ നേടാം.  ഓരോ വാലറ്റിനും ഉള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും മൊബൈൽ നമ്പർ ഉപയോഗിച്ചും മറ്റുള്ളവരുടെ അക്കൗണ്ടിലേക്കു പണം അയയ്ക്കാം.
ഒറ്റ ക്ലിക്കിൽ കാര്യങ്ങൾ നടക്കുമെന്നതാണ് ഇ വാലറ്റുകളുടെ മെച്ചം. ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് കാർഡ് വഴിയോ പണം മാറുമ്പോൾ യൂസർ ഐഡിയും പാസ്‌വേഡും നൽകുന്നതും ഒടിപി നൽകുന്നതും ഉൾപ്പെടെയുള്ള നടപടികളും സമയവും ലാഭിക്കാം.ന്യൂനതഇ വാലറ്റിൽ നിറച്ച പണം വീണ്ടും തിരികെ എടുക്കണമെങ്കിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണം തിരികെ അയയ്ക്കണം. അത് അക്കൗണ്ടിൽ വരാൻ ഒന്നോ രണ്ടോ ദിവസങ്ങൾ എടുക്കും. അത് അക്കൗണ്ടിൽ എത്തിയാലും എടുക്കാനായി എടിഎമ്മിലോ ബാങ്കുകളിലോ പോകണം.

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ഉണ്ണി കൊടുങ്ങല്ലൂര്‍

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ന്യൂഡല്‍ഹി: ദേശീയപാതയ്ക്കരികിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. നിലവിലുള്ള മദ്യശാലകള്‍ക്ക പുതിയ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്തെ 500 മീറ്റര്‍ രിധിയിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലൈസന്‍സോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകള്‍ക്കും മാര്‍ച്ച് 31 വരെ ആയിരിക്കും പ്രവര്‍ത്തന കാലാവധി. ഏപ്രില്‍ ഒന്നു മുതല്‍ നിരോധനം നടപ്പാക്കണം എന്നും ഒരു മാസത്തിനകം ഇത് നടപ്പിലാക്കി സംസ്ഥാനങ്ങള്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 500 മീറ്ററിനപ്പുറത്ത് പ്രവര്‍ത്തിക്കാം. ഇതിനൊപ്പം ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപത്തെ മദ്യവുമായി ബന്ധപ്പെട്ട പരസ്യബോര്‍ഡുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യഷാപ്പുകള്‍ക്കൊപ്പം ബാറുകള്‍ക്കും വിധി ബാധകമായിരിക്കും. ​അതുപോലെ ദേശീയപാത കടന്നുപോകുന്ന മുനിപ്പില്‍ കോര്‍പ്പറേഷനുകള്‍ക്കും ബാധകമാകും. ദേശീയപാതകള്‍ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് എതിരേ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ള വിവിധ പരാതികള്‍ പരിഗണിച്ചാണ് പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നത്. റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പല സന്നദ്ധസംഘടനകളും വഴിയരികിലെ മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.

Tuesday, 13 December 2016

ആയിരം രൂപക്കൊരമ്മ

ഉണ്ണി കൊടുങ്ങല്ലൂര്‍
ഒരു ആയിരം രൂപ തര്വോ ടീച്ചറെ?...
.'
ക്ലാസിലെ ഏറ്റവും ഉഴപ്പനായ കുട്ടി, തന്നെ ബഹുമാനിക്കാത്തവന്‍, വല്ലപ്പോളും മാത്രം ക്ലാസില്‍ വരുന്നവന്‍....
ഇവന്‍ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത്....?
'കൊടുക്കരുത് ടീച്ചറെ..... പിന്നെ ഇവന്‍ ക്ലാസിലേക്ക് വരില്ല. ടീച്ചര്‍ക്ക് പൈസേം കിട്ടില്ല' അവന്‍റെ ആവിശ്യം കേട്ടുകൊണ്ട് വന്ന രാധടീച്ചര്‍ പറഞ്ഞു.
അവന്‍ ദയനീയമായി എന്നെ നോക്കി.
'ഉറപ്പായും തരും ടീച്ചറെ . വേറാരുമില്ല സഹായിക്കാന്‍'. അവന്‍ വീണ്ടും അപേക്ഷിച്ചു
എന്തിനാ ഏതിനാനൊന്നും ചോദിച്ചില്ല , ഞാന്‍ ബാഗില്‍ നിന്നും പൈസ എടുത്ത് കൊടുത്തു.
'തരും ടീച്ചറെ......ഈ പൈസ ഞാന്‍ ഉറപ്പായും തരും ' അവന്‍ അതും പറഞ്ഞു ഓടി.
ദിവസങ്ങള്‍ കടന്നു പോയി. അവന്‍ ഇത് വരെ ക്ലാസില്‍ വന്നിട്ടില്ല. ഇനി അവന്‍ തന്നെ പറ്റിച്ചതായിരിക്ക്വോ....? എന്തിനാ പൈസ എന്നെങ്കിലും ചോദിക്കായിരുന്നു തനിക്ക്.
സാരമില്ല ഞാന്‍ സ്വയം ആശ്വസിച്ചു.
പിന്നീട് ഒരു ദിവസം വഴിയില്‍ വച്ച് ഞാന്‍ അവനെ കണ്ടു. ചുമടെടുപ്പില്‍ ഏര്‍പ്പെട്ടിരിക്കുവായിരുന്നു അവന്‍. ഞാന്‍ അവനെ നോക്കുന്നത് അവന്‍ കണ്ടത് കൊണ്ടാവാം മുഖത്തൊരു ചിരി വരുത്തി എന്‍റെ അടുത്തേക്ക് അവന്‍ വന്നു.
'ടീച്ചറെന്താ ഇവിടെ? . എന്നെ അന്വേഷിച്ച് ഇറങ്ങിയതാണോ? നാളത്തെ പണി കൂടെ കഴിഞ്ഞാല്‍ പൈസ കിട്ടും കിട്ട്യാ ഉടനെ ടീച്ചറിന്‍റെ പൈസ തരാം വൈകിപ്പിച്ചതിന് ക്ഷമിക്കണം.'
എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു.
"വിഷ്ണു ന്താ ക്ലാസില്‍ വരാത്തെ....?" അല്പ സമയത്തെ മൗനത്തിനു ശേഷം ഞാന്‍ ചോദിച്ചു.
' ഓ ഇനി വരണില്ല ടീച്ചറെ. വീട്ടില്‍ പെങ്ങളൊറ്റയ്ക്കാ. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തോണ്ടാ ടീച്ചറോട് പൈസ വാങ്ങിച്ചത് പക്ഷേ...... അമ്മ പോയി. രക്ഷപ്പെടുംന്ന് പ്രതീക്ഷ ഒന്നും ഉണ്ടായില്ല, എന്നാലും ആ കിടപ്പ് കണ്ടപ്പോ സഹിച്ചില്ല ടീച്ചറെ അറിയാവുന്നീടത്തൊക്കെ കൈ നീട്ടി ആരും സഹായിച്ചില്ല. പിന്നെ ടീച്ചറു തന്ന പൈസേം കൊണ്ട് ആശുപത്രീല്‍ എത്തുമ്പോഴേക്കും...... പോയി...... ഞങ്ങളെ ഒറ്റയ്ക്കാക്കി.....' പറയുമ്പോള്‍ അവന്‍റെ ശബ്ദം ഇടറി.
അവനോടെന്ത് പറയണമെന്നറിയാതെ ഞാന്‍ നിസ്സഹായയായി നിന്നു.
'ഒരു കടയില്‍ ജോലിക്ക് നിക്കണുണ്ട് ടീച്ചറെ, പെങ്ങളെ കഷ്ടപെടുത്താണ്ട് നോക്കണം അതിനെനിക്ക് ആ ജോലി തന്നെ ധാരാളം പിന്നെ ഇത് പോലെ ചില്ലറ ജോലികള്‍ വേറെയും.... ' അവന്‍ അത് പറയുമ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത അവന്‍റെ മുഖത്തുണ്ടായിരുന്നു.
" വിഷ്ണു പഠിക്കണം " ഞാന്‍ അത്രേം പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി .
' അതൊന്നും നടപ്പില്ല ടീച്ചറെ '
"ന്താ നടക്കാത്തെ. നടത്തണം വിഷ്ണു നാളെ വൈകിട്ട് വീട്ടിലോട്ട് വാ. മിസ്സായ പോഷന്‍സ് ഞാന്‍ പറഞ്ഞു തരാം. പഠിക്കാന്‍ കഴിവില്ലാത്ത കുട്ടിയൊന്നുമല്ല താന്‍. പഠിക്കണം ഉയര്‍ന്ന മാര്‍ക്കോടെ തന്നെ പാസാവണം"അത്രേം പറഞ്ഞു മറുപടിക്ക് നില്‍ക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു.
പിറ്റേന്ന് ഞാന്‍ പറഞ്ഞത് പോലെ അവന്‍ വീട്ടിലെത്തി.
'ടീച്ചറെന്തിനാ നിക്ക് വേണ്ടി ബുദ്ധിമുട്ടണത് '
"ബുദ്ധിമുട്ടോ....? എന്നാരാ പറഞ്ഞേ. അറിവ് പകര്‍ന്ന് കൊടുക്കണത് ഒരു അദ്ധ്യാപികയുടെ കടമയാണ്. വിഷ്ണു അങ്ങനെ ഒന്നും ചിന്തിക്കരുത് പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തണം."
'ആഗ്രഹണ്ട് ടീച്ചറെ പക്ഷേ സാഹചര്യം...... അതോണ്ടാ പഠിത്തം വേണ്ടെന്ന് വെച്ചത്. ടീച്ചറു പറഞ്ഞപ്പോള്‍ എന്തോ.... ആരൊക്കെയോ സഹായിക്കാന്‍ ഉണ്ടെന്നൊരു തോന്നല്‍....'
"വിഷ്ണു നെ കൊണ്ട് പറ്റും. പഠിച്ച് നല്ല നിലയില്‍ എത്തണം. അതായിരിക്കണം എനിക്ക് തരുന്ന ഗുരു ദക്ഷിണ."
അങ്ങനെ പഠനം ആരംഭിച്ചു. വളരെ പെട്ടന്ന് തന്നെ അവന്‍ പാഠഭാഗങ്ങള്‍ മനസ്സിലാക്കിയെടുത്തു. പരീക്ഷയില്‍ മറ്റെല്ലാവരെയും പിന്‍തള്ളി ഉയര്‍ന്ന മാര്‍ക്കോടെ തന്നെ അവന്‍ വിജയിച്ചു. എന്‍റെ പ്രിയപ്പെട്ട ശിഷ്യനായി മാറി അവന്‍. ഞാന്‍ അവന്‍റെ പ്രിയപ്പെട്ട ടീച്ചറമ്മയും.
അങ്ങനെയിരിക്കെയാണ് വിദേശത്തുള്ള ഭര്‍ത്താവിന്‍റെ നിര്‍ബന്ധപ്രകാരം ഞാനും മക്കളും വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞു വിഷ്ണു ഓടിവന്നു.
'ടീച്ചറമ്മയും എന്നെ തനിച്ചാക്കി പോവുകയാണോ....?'
"പോകാതെ പറ്റില്ല. വിഷ്ണു ഒരിക്കലും തനിച്ചാവില്ല എന്‍റെ പ്രാര്‍ത്ഥന എന്നും കൂടെ ഉണ്ടാവും. നന്നായി പഠിക്കണംട്ടോ"
വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല അവനോട്.
ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിരുന്നെങ്കിലും അവനോട് പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.
അവന്‍റെ പഠനാവിശ്യങ്ങള്‍ക്കായി ഞാന്‍ എന്‍റെ കൂട്ടുകാരിയുടെ കൈയില്‍ കുറച്ച് പണം കൊടുത്തു. അവന്‍റെ കാരൃങ്ങള്‍ നോക്കാനും ഏല്‍പ്പിച്ചു.
********************
വര്‍ഷങ്ങള്‍ കടന്നു പോയി.
ഭര്‍ത്താവിന്‍റെ വിയോഗം ജീവിതം പാടെ മാറ്റിമറിച്ചു.
കഷ്ടപ്പാടറിയിക്കാതെ വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക് താനൊരു ഭാരമായി.
അമ്മയെ ആരു നോക്കും എന്ന കാര്യത്തില്‍ മക്കള്‍ തമ്മില്‍ കലഹങ്ങള്‍ വര്‍ദ്ധിച്ചു. അവസാനം തീരുമാനമായി അമ്മയെ നാട്ടിലുള്ള വൃദ്ധസദനത്തിലാക്കുക.
ഒരു കണക്കിനു സന്തോഷമായി പിറന്ന മണ്ണില്‍ തന്നെ കിടന്നു മരിക്കാലോ.
എതിര്‍ത്തൊന്നും പറഞ്ഞില്ല മക്കളുടെ തീരുമാനം അനുസരിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. എന്നെപ്പോലെ ഒരുപാട് അമ്മമാരുണ്ടായിരുന്നു അവിടെ. അവര്‍ക്കൊക്കെ പറയാന്‍ ഒരുപാട് കഥകളും. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാന്‍ അവിടെ കഴിഞ്ഞു.
'മീര ടീച്ചര്‍ക്ക് ഒരു വിസിറ്റര്‍ ഉണ്ട് ' പെട്ടന്ന് ഒരുദിവസം അമ്മു വന്നു പറഞ്ഞു.
ആരാന്നറിയാന്‍ ഞാന്‍ അവളുടെ കൂടെ ചെന്നു.
'ടീച്ചറമ്മേ........'
"വിഷ്ണു...... മോനെ"
' ടീച്ചറമ്മേടെ വിഷ്ണു ഇപ്പോള്‍ ഡോക്ടര്‍ വിഷ്ണുവാ....... '
സന്തോഷം കൊണ്ടാവണം എന്‍റെ കണ്ണു നിറഞ്ഞു.
' ടീച്ചറമ്മ കരയുവാണോ....?' അവന്‍ എന്‍റെ അടുത്തേക്ക് വന്നു .
"സന്തോഷം കൊണ്ടാ മോനെ. മരിക്കുന്നതിന് മുമ്പ് ന്‍റെ കുഞ്ഞിനെ നല്ല നിലയില്‍ കാണാനായല്ലോ ". ഞാന്‍ അവന്‍റെ നെറുകില്‍ തലോടി.
'ഞാന്‍ വന്നത് ടീച്ചറമ്മയെ കൊണ്ടുപോകാനാ. ടീച്ചറമ്മ കഴിയേണ്ടത് ഇവിടെയല്ല. അനാഥത്വത്തിന്‍റെ നടുവില്‍ വളര്‍ന്ന് ഒരമ്മയ്ക്ക് നല്‍കേണ്ട മുഴുവന്‍ സ്നേഹലും കരുതിവെച്ച് എന്‍റെ ഭാര്യ കാത്തിരിപ്പുണ്ട്. മുത്തശ്ശി കഥ കേട്ടുറങ്ങാന്‍ കൊതിച്ച് എന്‍റെ മക്കളും. പോകാം നമ്മുക്ക് '
"മോനെ........." എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'ഇനി അമ്മയ്ക്ക് ഈ മകന്‍ ഉള്ളിടത്തോളം ആ കണ്ണുകള്‍ നിറയരുത് ' അവന്‍ എന്‍റെ കൈ മുറുകെ പിടിച്ചു.
ഒരമ്മയ്ക്ക് നല്‍കാന്‍ കരുതി വെച്ച സ്നേഹം മുഴുവന്‍ അവന്‍റെ ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.
രചന: Aparna Appu
നിങ്ങളുടെ കൂട്ടുകാർക്കൊപ്പം ഈ പോസ്റ്റ്‌ പങ്ക്‌ വെയ്ക്കൂ....
♡ടാഗ്‌ ചെയ്യു♡ഷെയർ ചെയ്യു♡
Like (y) Valappottukal വളപ്പൊട്ടുകൾ

Thursday, 8 December 2016

മഗ്ലവ് തീവണ്ടികള്‍ ഇന്ത്യയിലിറക്കാന്‍ റെയില്‍വേ ആലോചിക്കുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

മഗ്ലവ് തീവണ്ടികള്‍ ഇന്ത്യയിലിറക്കാന്‍ റെയില്‍വേ ആലോചിക്കുന്നു


ന്യൂഡല്‍ഹി:  ബുള്ളറ്റ് ട്രെയിനെക്കാള്‍ രണ്ടിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മഗ്ലവ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടിക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. നിര്‍ദിഷ്ട മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആലോചനയിലിരിക്കെയാണ് അതിലും ഇരട്ടി വേഗത്തിലോടുന്ന മഗ്ലവ് പരീക്ഷിക്കാനും റെയില്‍വെ ഒരുങ്ങുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ എഞ്ചിനിയറിങ് വിഭാഗമായ റൈറ്റ്സിനെ റെയില്‍വേ ചുമതലപ്പെടുത്തും.
ഡി.പി.ആര്‍ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സി കരാറും വൈകാതെ നല്‍കും. വന്‍ നിക്ഷേപം ആവശ്യമുള്ള പദ്ധതിയായതിനാല്‍ പിപിപി മോഡല്‍ മാത്രമേ പ്രായോഗികമാകൂവെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. പദ്ധതിക്ക് റെയില്‍വെ താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറ് സ്വകാര്യ കമ്പനികളും രണ്ട് ബഹുരാഷ് ട്ര കമ്പനികളും താത്പര്യം അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനായി കൈവശമുള്ള സ്ഥലം പരമാവധി വിട്ടുനല്‍കി ചെലവ് കുറയ്ക്കാമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.

Thursday, 1 December 2016

റെയിൽ‌വെ, ടിക്കറ്റ് കൗണ്ടറുകൾ ക്യാഷ്‌ലെസാകും

ഉണ്ണി കൊടുങ്ങല്ലൂര്‍

മോദിയുടെ സ്വപ്നം ഏറ്റെടുത്ത് റെയിൽ‌വെ, ടിക്കറ്റ് കൗണ്ടറുകൾ ക്യാഷ്‌ലെസാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാഷ്‌ലെസ് സ്വപ്നം ഏറ്റെടുക്കാൻ ഇന്ത്യൻ റെയിൽ‌വെയും രംഗത്ത്. ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കും. ഇതിനുള്ള നീക്കം ഇന്ത്യൻ റെയിൽ‌വെ തുടങ്ങി കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ റെയിൽ‌വെ ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിൽ പണമിടപാടിനു കാർഡുകൾ സ്വീകരിക്കാൻ പോകുന്നത്.
കൗണ്ടറുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവെ മുൻനിര ബാങ്കുകളുമായി ചർച്ച നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ തുടങ്ങി ബാങ്കുകൾ റെയിൽവെക്ക് വേണ്ട പിഒഎസ് മെഷീനുകൾ വിതരണം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. പിഒഎസ് മെഷീനുകൾ ഡിസംബർ 31 മുതൽ ടിക്കറ്റ് കൗണ്ടറുകളിൽ എത്തുമെന്നാണ് കരുതുന്നത്.
അടുത്ത വർഷം മുതൽ എല്ലാ ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിലും കാർഡുകൾ സ്വീകരിക്കും. നിലവിൽ ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിൽ പിഒഎസ് മെഷീൻ സേവനം ലഭ്യമല്ല. രാജ്യത്ത് ഏകദേശം 12,000 ടിക്കറ്റ് കൗണ്ടറുകളുണ്ട്. ഇവിടേക്കായി 15,000 പിഒഎസ് മെഷീനുകളാണ് ഇന്ത്യൻ റെയിൽ‌വെ ഓർഡർ കൊടുത്തിരിക്കുന്നത്. എല്ലാ സ്റ്റേഷനുകളിലും ഒന്നോ രണ്ടോ പിഒഎസ് മെഷീനുകൾ ലഭ്യമാക്കുമെന്നാണ് മുതിർന്ന റെയിൽ‌വെ ഉദ്യോഗസ്ഥൻ അറിയിച്ചത്.
കടലാസു നോട്ടുകൾ കൈകാര്യം ചെയ്യാൻ ടിക്കറ്റ് കൗണ്ടറുകളിലെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. പിഒഎസ് സംവിധാനം വരുന്നതോടെ എല്ലാം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരങ്ങളിലെ എല്ലാ ട്രെയിൻ ടിക്കറ്റ് കൗണ്ടറുകളിലും ഈ സേവനം നടപ്പിലാക്കും. ചില പ്രധാന കൗണ്ടറുകളിലേക്കു വേണ്ട 1000 പിഒഎസ് മെഷീനുകൾ അടിയന്തരമായി നൽകാൻ എസ്ബിഐ ഉറപ്പുനൽകിയിട്ടുണ്ട്.
റെയിൽ‌വെ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഓൺലൈൻ വഴിയാക്കാനും നീക്കം നടക്കുന്നുണ്ട്. ടെൻഡർ, കരാർ ഇടപാടുകൾ ഓൺലൈൻ വഴിയാക്കും. ഇന്ത്യൻ റെയിൽ‌വെയുടെ ക്യാഷ്‌ലെസ് പദ്ധതികളുടെ രൂപരേഖ ഉടനെ പുറത്തുവരും. കേന്ദ്ര റെയിൽ‌വെ മന്ത്രി സുരേഷ് പ്രഭു ഇത് സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരത്തെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എല്ലാ ഇടപാടുകളും സുതാര്യമാക്കാൻ ലക്ഷ്യമിട്ടാണ് റെയിൽ‌വെ പൂർണമായും ഡിജിറ്റലിലേക്ക് നീങ്ങുന്നത്.

Thursday, 17 November 2016

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

ഉണ്ണി കൊടുങ്ങല്ലൂര്‍

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
കേരളത്തിലെ ഒരു മുത്തപ്പൻ ക്ഷേത്രമാണ്‌ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങ്ങൾ വർഷത്തിലെ ചില പ്രത്യേക കാലയളവിൽ (തുലാം 10 മുതൽ ഇടവം വരെ) മാത്രമാണ് കെട്ടിയാടാറുള്ളത്. എന്നാൽ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങളൊഴികെ തെയ്യം കെട്ടിയാടുന്നു.

Sunday, 30 October 2016

കഴുകൻ കണ്ണുകൾക്കു നടുവിൽ കൈക്കു‌ഞ്ഞുമായി അവൾ, കാവലായി അവർ

ഉണ്ണി കൊടുങ്ങല്ലൂര്‍

കഴുകൻ കണ്ണുകൾക്കു നടുവിൽ കൈക്കു‌ഞ്ഞുമായി അവൾ, കാവലായി അവർ

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പതിവുപ്രഭാത സവാരിക്ക് എത്തിയതാണ് കൂട്ടുകാരികളായ ശോഭയും സിനുവും. സമയം ആറര ആകുന്നതേയുള്ളൂ. പെട്ടെന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ. മ്യൂസിയം ഗേറ്റിനു പുറത്ത് അമ്മയുടെ തോളിൽ കിടന്ന് ഒരു പെൺകുഞ്ഞ് കരയുകയാണ്. നല്ല ഓമനത്തമുള്ള കുഞ്ഞ്. അമ്മയേയും അവർ ശ്രദ്ധിച്ചു. പാറിപ്പറന്നു കിടക്കുന്ന തലമുടി. കരഞ്ഞ് വീർത്ത കവിൾത്തടം. പെൺകുട്ടികൾ തന്നെയാണ് ശ്രദ്ധിക്കുന്നത് കണ്ട് കുഞ്ഞുമായി ആ യുവതി അവർക്കു മുന്നിൽ എത്തി.

'എന്നെ ഒന്നു സഹായിക്കാമോ? എന്നെ അവർ ഇറക്കി വിട്ടു...' കുറച്ചു മാറിയുള്ള ഹോസ്റ്റൽ ചൂണ്ടിക്കാട്ടി ആ യുവതി പറഞ്ഞു. അവിടത്തെ വനിതാ ഹോസ്റ്റലിൽ താമസ സൗകര്യം തേടി പോയതാണ്. വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥകളെയും മാത്രമെ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞാണ് ഹോസ്റ്റലുകാർ യുവതിയെ ഒഴിവാക്കിയത്.

'മറ്റൊരു ഇടം വേണം കഴിയാൻ'- അതാണ് ആവശ്യം
എവിടെ നിന്നും വരുന്നു? 'തൃച്ചിയിൽ നിന്ന്'
എന്തിനാ ഇവിടെ താമസിക്കുന്നത്? '
മൂന്നു മാസം കഴി‌ഞ്ഞ് ഭർത്താവ് വന്ന് കൂട്ടിക്കൊണ്ടു പോകും'
ഭർത്താവ്?
'ഗൾഫിലാ..'

ആ മറുപടി പൂർണമായും പെൺകുട്ടികൾ വിശ്വസിച്ചില്ല. അമ്മയ്ക്കും കുഞ്ഞിനും താമസിക്കാനൊരു ഇടം പെട്ടെന്നവരുടെ മനസിൽ വന്നതുമില്ല. ഒഴിഞ്ഞു മാറിയാലോ... ചുറ്റും നോക്കി. ചില കഴുകൻ കണ്ണുകൾ അമ്മയ്ക്കും കുഞ്ഞിനും മേലെ വട്ടമിടുന്നത് അവർ കണ്ടു. ഇരുപത്തിരണ്ടു വയസുകാരി അമ്മയേയും ഒക്കത്തിരുന്ന് കരയുന്ന കുഞ്ഞിനേയും ഉപേക്ഷിച്ചു പോയാൽ... 'പാടില്ല!' മനസ് വിലക്കി. അവർ തൊട്ടടുത്ത കടയിലേക്ക് അവരെ കൊണ്ടു പോയി. കഴിക്കാൻ പലഹാരം വാങ്ങി നൽകിയതോടെ കു‌ഞ്ഞ് ഉഷാറായി. ഇതിനിടെ ശോഭ സഹോദരനെ വിളിച്ച് ജ്വാല ഫൗണ്ടേഷനിലെ അശ്വതി നായരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അവിടെ എത്താമെന്ന് അശ്വതി പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി.

സീൻ 2
ആ അമ്മയ്ക്കും കു‌ഞ്ഞിനുമൊപ്പം ശോഭയേയും സിനുവിനേയും അശ്വതി കണ്ടു. അവരുമായി നേരെ കുന്നുകുഴിയിലെ ജ്വാല ഫൗണ്ടേഷന്റെ ഓഫീസിൽ ഓട്ടോ വന്നുനിന്നു.

യുവതിയോടു അശ്വതി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ആറ്റുകാലിലാണ് അമ്മയുടെ സ്വദേശം. അവിടെ നിന്നും ചെറുപ്പത്തിലേ തൃച്ചിയിലേക്ക് താമസം മാറിയതാണ്. അമ്മയ്ക്ക് ഈ യുവതി ഉൾപ്പെടെ അഞ്ചു പെൺമക്കളുണ്ട്. 12 വയസു മുതൽ അമ്മയ്ക്കൊപ്പം കയറ് പിരിച്ചാണ് ജീവിച്ചത്. തൃച്ചിയിൽ നിന്നു തന്നെയാണ് അമ്മ വരനെ കണ്ടെത്തി നൽകിയത്. രണ്ടര വർഷം മുമ്പായിരുന്നു വിവാഹം. ഭർത്താവിന്റെ പീഡനം സഹിക്കാം. അമ്മായിഅമ്മയും നാത്തൂന്മാരും കണക്കില്ലാതെ ഉപദ്രവിക്കും. കുഞ്ഞിനോടു പോലും സ്നേഹമില്ല. കയർത്ത് സംസാരിച്ചാൽ ബാധകയറി എന്നു പറഞ്ഞ് ഭസ്മം വിതറി ചൂരല് കൊണ്ട് അടിക്കും.

സീൻ 3
അശ്വതിയുടെ ഇടപെടൽ കൊണ്ട് തൃച്ചിയിൽ നിന്നും യുവതിയുടെ അമ്മ എത്തി. ആറ്റുകാലിൽ നിന്നും അമ്മയുടെ അനുജത്തിയും. ആ അമ്മയ്ക്കു പറയാനും നിസഹായതയുടെ കഥകൾ മാത്രം. ഇപ്പോൾ ആ യുവതിയെ സാധാരണ ജീവിതത്തിലേക്ക് മടക്കി അയയ്ക്കുന്നതിനായി കൗൺസലിംഗ് നടക്കുന്നു. ബന്ധുവീട്ടിലാണ് താമസം.

* 'ആ പെൺകുട്ടികളാണ് ഇവരെ രക്ഷപ്പെടുത്തിയത്'
എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചു നിന്ന ഈ 22 കാരിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കിയത് ശോഭയും സിനുവുമാണ്. മറ്റുള്ളവരെ എന്തിനു കുരിശെടുക്കണം എന്ന് ചിന്തിച്ച് കാണാത്തതുപോലെ ഇവർ കടന്നു പോയിരുന്നുവെങ്കിൽ ഒരു പക്ഷേ, ആ യുവതിയുടെ പോക്ക് അപകടത്തിലേക്കായേനെ.
- ആശ്വതി നായർ, ജ്വാല ഫൗണ്ടേഷൻ

* ' ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ പോകാൻ തോന്നിയില്ല'
ആ കുഞ്ഞിനെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാനേ തോന്നിയില്ല. നമ്മളെ പോലൊരു പെണ്ണാണ് കിടക്കാനൊരു ഇടം തേടി അലയുന്നത് കണ്ടത്. അത് കണ്ടില്ലെന്നു നടിച്ചാൽ പിന്നെ പെണ്ണ് എന്നു പറഞ്ഞിട്ടെന്തു കാര്യം
- ശോഭ, സിനു (രണ്ടു പേരും കണ്ണമ്മൂല സ്വദേശികളും ബി.ടെക് ബിരുദധാരികളും)
 

Sunday, 16 October 2016

ടയറിന്റെ ആയുസ്സ് കൂട്ടാം

ഉണ്ണി കൊടുങ്ങല്ലൂര്‍

ടയറിന്റെ ആയുസ്സ് കൂട്ടാം

വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഓരേ ഒരു ഭാഗമാണ് ടയർ. ടയറിന്റെ കുഴപ്പങ്ങൾ വാഹനത്തെിന്റെ എല്ലാ മൊത്തം പ്രവർത്തനത്തെ ബാധിക്കുമെന്നതിനാലും അപകടങ്ങളുണ്ടാക്കാനിടയാകുമെന്നതിനാലും അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. ടയർ പെട്ടെന്ന് മാറേണ്ടിവന്നാൽ പോക്കറ്റ് കാലിയാകുകയും ചെയ്യും. അൽപ്പം ശ്രദ്ധിച്ചാൽ ടയറിന്റെ ആയുസ്സ് കൂട്ടാം.
ടയർ നിർമ്മാതാക്കൾ മികച്ച പ്രകടനം നടത്താനായി പുതിയ ടയർ ഗവേഷണത്തിനും മറ്റും ഒരു നല്ല തുകയാണ് ചെലവഴിക്കുന്നത്. എങ്കിലും വളരെയൊന്നും അധികം ഇത്തരം ഗവേഷണങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ മുന്നോട്ട് പോയിട്ടില്ല അതിനാൽ വാഹനങ്ങളുടെ ടയറിനെ ബാധിക്കുന്ന സാധാരണ പ്രശ്നങ്ങളും അവയുടെ പരിഹാരവും ഒന്നു നോക്കാം.
മുപ്പത്തി അയ്യായിരം കിലോമീറ്ററാണ് ഒരു ടയറിന്റെ ആയുസ് എന്നു കരുതി ഒരു പത്തുവർഷത്തേക്ക് ടയർ മാറാതിരിക്കരുത്. കുറഞ്ഞത് 5 വർഷം വരെയാണ് നിർമ്മാതാക്കള്‍ പറയുന്ന ആയുസ്സ് ഇത് കൃത്യമായി പരിശോധിക്കുക.‌ പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതരുത്. തേയിമാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. വാഹന അപകടത്തിൽപ്പെടാനുള്ള സാധ്യത വർദ്ധിക്കും.
ടയറിൽ ആവശ്യത്തിന് മർദ്ദം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കാർ മാനുവൽ വായിച്ച് എത്ര മർദ്ദമാണ് വേണ്ടതെന്ന് പരിശോധിക്കുകയും ടയറിൽ ആവശ്യമായ മർദ്ദമുണ്ടോയെന്നും പരിശോധിക്കുക. അമിതമായി മർദ്ദമുള്ള ടയറുകളും അപകടകാരികളാണ്. ടയർ ചൂടാകുമ്പോൾ അതിനുള്ളിലെ വായു വികസിക്കുന്നു. ഇതും ടയർ എളുപ്പത്തിൽ പൊട്ടാൻ കാരണമാകുന്നു. മർദ്ദം കുറഞ്ഞാൽ കാർ സ്റ്റിയറിംഗ് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാകും.
വാഹനങ്ങളില്‍ ലോഡ് പരിധിക്കുള്ളിലായിരിക്കാൻ ശ്രദ്ധിക്കുക. ലോഡ് പരിധി കവിഞ്ഞു എങ്കിൽ ടയറുകൾ വേഗത്തിൽ ചൂടാകുകയും ചിലപ്പോൾ പൊട്ടുകയും ചെയ്തേക്കാം. പുതിയ എല്ലാ ടയറുകളിലും എത്രമാത്രം ഭാരമാണ് കയറ്റാനാവുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വീൽ ബാലൻസിംഗും അലൈൻമെന്റുമൊക്കെ കൃത്യസമയത്ത് നോക്കിയില്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നമാകും. ഒരു കാർ മോശം റോഡ് വഴി പോകുമ്പോഴും ടയറുകൾക്ക് വിന്യാസം നഷ്ടമായേക്കാം. ഭാരം എല്ലാ ടയറുകളിലേക്കും ഒരേപോലെ കേന്ദ്രീകരിക്കാൻ കൃത്യമായ വിന്യാസം സഹായിക്കും. ഓരോ അയ്യായിരം കിലോമീറ്റർ കഴിയുമ്പോഴും ടയറുകൾ സ്ഥാനമാറ്റം ചെയ്യുന്നത്. ടയറിന്റെ ആയുസ് നിലനിർത്താൻ സഹായിക്കും.
അമിതവേഗത്തിൽ വാഹനമോടിക്കുന്നത് ടയർ കൂടുതൽ ചൂടാകാൻ ഇടയാക്കും. അമിതമായി ടയർ ചൂടായി ഒരുപാട് നേരം ഇരിക്കുന്നത് ടയറിന് തകരാർ ഉണ്ടാകാൻ കാരണമാകും. ഓരോ റോഡിനും ചേരുന്ന ടയറുകൾ ഉപയോഗിക്കുക, ഓഫ്റോഡ് യാത്രകൾക്ക് പ്രത്യേകം നിർമ്മിച്ച ടയറുകൾ‌ അത്തരം യാത്രകൾക്കായിരിക്കും അനുയോജ്യമാകുക. ടയറിന്റെ ആയുസിനെ ബാധിക്കുന്ന മറ്റൊരുസ കാര്യമാണ് ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കല്‍ , സഡന്‍ ബ്രേക്കിങ് , ഗട്ടറുകളിലൂടെ വേഗത്തില്‍ ഓടിക്കുക, റോഡിന്റെ കൂർത്ത വശങ്ങളിലൂടെ വാഹനം ഇറക്കുക, വളവുകള്‍ വീശിയെടുക്കുക എന്നിവയെല്ലാം ടയറിന്റെ ആയുസിനെ ബാധിക്കുമെന്ന് ഓർക്കുക.

റോഡിലെ വരകൾ എന്തിന്

ഉണ്ണി കൊടുങ്ങല്ലൂര്‍

റോഡിലെ വരകൾ എന്തിന് ?

റോഡുകളിൽ വ്യത്യസ്ത വരകൾ നാം കാണാറുണ്ട്. എന്തിനാണ് അവ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. എല്ലാ ഡ്രൈവർമാരും ആ വരകളുടെ അർഥങ്ങൾ അറിയണം എന്നാണെങ്കിലും എത്ര പേർക്കറിയാം റോഡ് മാർക്കിങ്ങുകളെകുറിച്ച്. ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ ഡ്രൈവറെ സഹായിക്കുകയും ചെയ്യും. റോഡിലെ ശ്രദ്ധ വ്യതിചലിക്കാതെ കാര്യങ്ങൾ മനസിലാക്കാനും, കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായി റോഡുപയോഗിക്കുവാനും ഇവ സഹായിക്കും. മഞ്ഞ, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. റോഡിനു നെടുകെയുള്ള വരകൾ തന്റെ വാഹനത്തിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന് ഒരു ഡ്രൈവർക്ക് നൽകുന്ന സൂചനയാണ്. റോഡിനു കുറുകെയുള്ള വരകൾ വാഹനം നിർത്തേണ്ട സ്ഥാനം അറിയിക്കുന്നതിനാണ് മറ്റു വരകൾ ഡ്രൈവർക്കുള്ള നിർദ്ദേശങ്ങളാണ്. വിവിധ തരം റോഡുമാർക്കിങ്ങുകൾ എന്തെക്കെയാണെന്ന് നോക്കാം
∙ ഇടവിട്ട വെള്ളവര
ഇരുവരിപ്പാതയുടെ മധ്യരേഖ. ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നതിനു വേണ്ടിയാണ് ഈ വര. ഡ്രൈവർമാർക്ക് റോഡിന്റെ ഇടതുഭാഗം നിലനിർത്തി വാഹനമോടിക്കുവാൻ സഹായിക്കുന്ന ഈ വര ഓവർടേക്കിങ് സമയത്ത് ആവശ്യമെങ്കിൽ മുറിച്ചു കടക്കാം.

ഓണ്‍ ആക്കരുതേ ഹസാഡ് ലൈറ്റുകൾ
∙ ഹസാർഡ് വാണിങ് ലൈൻ
ഹസാർഡ് വാണിങ് ലൈൻ, ഇടവിട്ട വെള്ളവര
അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നതിനാണ് ഇത്തരം വരകൾ. മധ്യരേഖയെക്കാൾ ഈ വരയ്ക്ക് നീളം കൂടുതലും വരകൾ തമ്മിലുള്ള ഗ്യാപ്പ് കുറവും അയിരിക്കും. കുറഞ്ഞത് ഏഴു വരകൾ ഉണ്ടായിരിക്കും. വളവുകൾ ജങ്ഷനുകൾ മുതലായ സ്ഥലങ്ങൾ അടുക്കുന്നതിനു മുൻപായി മധ്യരേഖയോട് തുടർച്ചയായാണ് ഈ വര ഉണ്ടാകുക.
∙ തുടർച്ചയായ വെള്ളവര
ഇരു ദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നു. റോഡിന്റെ ഇടതുഭാഗം നിലനിർത്തിത്തന്നെ വാഹനോടിക്കണം. വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണമുണ്ട്.

ഡിം അടിക്കൂ, പ്ലീസ്
∙ തുടർച്ചയായ മഞ്ഞവര
മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല. സൈറ്റ് ഡിസ്റ്റന്റ് കുറവായ വളവുകളിലാണ് ഈ വരകൾ ഉണ്ടാകുക. വര മുറിച്ചു കടക്കുന്നത് കുറ്റകരമാണ്.
∙ ഇരട്ടവെള്ള/മഞ്ഞ വര
ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

തിരിയുന്നതിന് മുമ്പ് ഇടാനുള്ളതാണ് ഇന്‍ഡിക്കേറ്റർ
∙ തുടർച്ചയായ വരയും ഇടവിട്ട വരയും
ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാം. എന്നാൽ തുടർച്ചയായ വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാൻ അനുവാദമില്ല.
∙ ട്രാഫിക് ലെയിൻ വര
വീതികൂടിയ റോഡുകളിൽ ഗതാഗതം വരിവരിയായി ക്രമീകരിച്ച് സുഗമമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ വരകൾ. ഇടവിട്ട വെള്ളവരയായാണ് ട്രാഫിക് ലെയിൻ വരയ്ക്കുക., മധ്യരേഖയെ അപേക്ഷിച്ച് നീളവും വീതിയും കുറവായിരിക്കും ഈ വരകൾക്ക്.