Showing posts with label സോഷ്യല്‍ മീഡിയ. Show all posts
Showing posts with label സോഷ്യല്‍ മീഡിയ. Show all posts

Sunday, 30 April 2017

പപ്പായ പതിവയ്ക്കാം(എയർലെയറിഗ്),

ഉണ്ണി കൊടുങ്ങല്ലൂര്‍
കൃഷി അറിവുകൾ added 5 new photos.
45 mins
പപ്പായ പതിവയ്ക്കാം(എയർലെയറിഗ്),
വിളവുകുറഞ്ഞുപ്രായമായപപ്പായമരം ഫലസമൃദ്ധമാക്കാം,പതിവച്ചു കുള്ളനാക്കി ചട്ടിയിൽവളർത്താം,ആൺപപ്പായമരങ്ങളെ കായ്പിടിത്തമുള്ള മരങ്ങളാക്കാം.
കൃഷിഗ്രൂപ്പുകളിൽകൂടി

Saturday, 25 February 2017

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷന്‍; സൂക്ഷിക്കുക! പണി കിട്ടാം

ഉണ്ണി കൊടുങ്ങല്ലൂര്‍

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷന്‍; സൂക്ഷിക്കുക!



ഒന്നും ശ്രദ്ധിക്കാതെ ഇതില്‍ നമ്മുടെ ചിത്രമോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ സ്വാഭാവികമായും അത് നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരിലേക്കെല്ലാം എത്തും.

Sunday, 8 January 2017

ഫെയ്സ്ബുക്ക് ‘ശല്യ’ങ്ങളിൽ നിന്ന് രക്ഷനേടാൻ ചില എളുപ്പവഴികൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഫെയ്സ്ബുക്ക് ‘ശല്യ’ങ്ങളിൽ നിന്ന് രക്ഷനേടാൻ ചില എളുപ്പവഴികൾ

ആവശ്യമുള്ളതും അല്ലാത്തതുമായി നിരവധി അറിയിപ്പുകളുടെയും അടയാളപ്പെടുത്തലുകളുടെയും കേന്ദ്രമാണ് ഫെയ്സ്ബുക്ക്. നോട്ടിക്കേഷനുകൾ കൊണ്ട് നിറഞ്ഞ ഒരിടം. ജന്മദിന നോട്ടിഫിക്കേഷനുകൾ മുതൽ ലൈവ് വിഡിയോ, ഗെയിം റിക്വസ്റ്റുകൾ അങ്ങനെ അതിന്റെ നിര നീളുകയാണ്. പലപ്പോഴും ഇതൊരു ശല്യമായും തീരാറുണ്ട്. എന്നാൽ ഈ നോട്ടിഫിക്കേഷനുകൾ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം.
ഫോണിൽ
ഐഫോൺ അല്ലങ്കിൽ ഐപാഡിൽ ഫെയ്സ്ബുക്ക് ആപ് ഉപയോഗിക്കുന്നയാളാണ് നിങ്ങളെങ്കിൽ താഴെ പറയുന്നത് പോലെ ചെയ്താൽ ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകളിൽ നിന്ന് രക്ഷനേടാം.
1. ഫെയ്സ്ബുക്ക് ആപ്പ് തുറക്കുക.
2. താഴെ വലത് വശത്തുള്ള "മോർ" എന്ന ബട്ടണിൽ തൊടുക.
3. അവിടെ കാണുന്ന "സെറ്റിങ്സിൽ" അമർത്തുക. തുടർന്ന് "അക്കൗണ്ട് സെറ്റിംഗ്"സിലേക്ക് പോവുക.
4. "നോട്ടിഫിക്കേഷൻ സെറ്റിങ്സ്" എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നും നിങ്ങൾക്ക് ശല്യമായ നോട്ടിക്കേഷനുകൾ ഒഴിവാക്കാൻ കഴിയും.
ആൻഡ്രോയ്ഡ് ഫോണിൽ ഫെയ്സ്ബുക്ക് ആപ് ഉപയോഗിക്കുന്നയാളാണ് നിങ്ങളെങ്കിൽ ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാൻ ചെയ്യേണ്ടത്.
1. ഫെയ്സ്ബുക്ക് ആപ്പ് തുറക്കുക.
2. മുകളിൽ വലത് വശത്ത് സമാന്തരമായി കാണുന്ന മുന്ന് വരകളിൽ ക്ലിക്ക് ചെയ്യുക.
3. അവിടെ കാണുന്ന "അക്കൗണ്ട് സെറ്റിങ്സിൽ" ക്ലിക്ക് ചെയ്യുക.
4. "നോട്ടിഫിക്കേഷൻ സെറ്റിങ്സ്" എന്ന മെനുവിൽ അമർത്തുക. ഇവിടെ നിന്നും നിങ്ങൾക്ക് ശല്യമായ നോട്ടിക്കേഷനുകൾ ഒഴിവാക്കാൻ കഴിയും.
കംപ്യൂട്ടറിൽ
വിവിധ ആപ്ലിക്കേഷനുകൾ, ഗെയിമുകൾ (കാൻഡി ക്രഷ് സാഗ, 8 ബാൾ പൂൾ പോലെയുള്ളത്) എന്നിവയുടെ നോട്ടിക്കേഷനുകളിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടത്.
1. ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് ഫെയ്സ്ബുക്കിന്റെ "ആപ്ലിക്കേഷൻ സെറ്റിങ്സ് " പേജ് തുറക്കുക.
2. അവിടെ "ഗെയിംസ് & ആപ്ലിക്കേഷൻ സെറ്റിങ്സ്" ന് കീഴിലുള്ള "എഡിറ്റി"ൽ ക്ലിക്ക് ചെയ്യുക.
3. തടർന്ന് "ടേൺ ഓഫിൽ" ക്ലിക്ക് ചെയ്യുക.
4. ഇനി നിങ്ങളെ ആരെങ്കിലും ആപ് ഇൻവൈറ്റ് നൽകി ശല്യം ചെയ്യുന്നുണ്ടെങ്കിൽ, ബ്ലോക്ക് സെറ്റിങ്സ് പേജിൽ പോയി ബ്ലോക്ക് ആപ് ഇൻവൈറ്റിന് താഴെ അവരുടെ പേര് ടൈപ്പ് ചെയ്യ്ത് കൊടുത്താൽ മതിയാകും.
5. മറ്റ് നോട്ടിഫിക്കേഷനുകളും, ബർത്ത്ഡേ റിമൈൻഡറുകളും "നോട്ടിഫിക്കേഷൻ സെറ്റിങ്സ്" പേജിൽ നിന്നും ഒഴിവാക്കാം.
6. ബർത്ത്ഡേയ്സിന് അടുത്തായി കാണുന്ന ഓഫ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ബർത്ത്ഡേ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാം. ഒരു കാര്യം ഓർക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ ബെർത്ത്ഡേ നോട്ടിഫിക്കേഷനുകൾ മാത്രമേ ഒഴിവാകുകയുള്ളൂ. നിങ്ങളുടെ ഫീഡിൽ തുടർന്നും ബർത്ത്ഡേ റിമൈൻഡറുകൾ ലഭിക്കും.
7. മറ്റ് നോട്ടിഫിക്കേഷനുകളും അവയോട് അടുത്തുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യ്ത് ഒഴിവാക്കാവുന്നതാണ്.

Wednesday, 28 December 2016

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഉണ്ണി കൊടുങ്ങല്ലൂര്‍

രാജ്യമെങ്ങും ഓണ്‍ലൈന്‍ സുരക്ഷയൊരുക്കാൻ ഗൂഗിള്‍ വരുന്നു!

ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ചുള്ള മതിയായ അവബോധം സൃഷ്ടിക്കുന്നതിനായി ഉപഭോക്തൃ മന്ത്രാലയവുമായി സഹകരിച്ച് ഗൂഗിളിന്‍റെ ക്യാംപയിന്‍. ഓണ്‍ലൈനില്‍ എങ്ങനെ പരമാവധി സുരക്ഷ നേടാമെന്ന വിഷയത്തെ കുറിച്ച് ദേശീയതലത്തില്‍ പരിപാടികള്‍ നടത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആവിഷ്കരിക്കുക. ഉപഭോക്തൃ സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കുക, ഇന്റർനെറ്റ് സുരക്ഷ, ബന്ധപ്പെട്ട ‍ഡിജിറ്റൽ പ്രശ്നങ്ങൾ എന്നിവയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
എല്ലാ മേഖലകളിലും സാങ്കേതികത കടന്നുവരുമ്പോള്‍ ഇന്‍റര്‍നെറ്റ് സുരക്ഷിതത്വമെന്നത് ദൈനംദിന പരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണെന്ന് ഗൂഗിൾ ഇന്ത്യ വക്താവ് ചേതന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിലവിലുള്ള ക്യാംപയിനുകള്‍ മാറ്റമില്ലാതെ തുടരും. വെബിന്‍റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാനുള്ള അവസരങ്ങള്‍ കൂടിക്കൂടി വരികയാണ്.
പങ്കാളികളായ മറ്റു ഏജന്‍സികള്‍ക്കൊപ്പം ' ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സുരക്ഷിതത്വം എന്നീ വിഷയങ്ങളിൽ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. 'ട്രെയിൻ ദി ട്രെയിനർ' മോഡലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 250 ഉപഭോക്തൃ സംഘടനകള്‍ അടക്കം 500 പേരായിരിക്കും പങ്കെടുക്കുക.
പിന്നീട് ഈ ട്രെയിനര്‍മാര്‍ കൂടുതല്‍ പേരെ പരിശീലിപ്പിക്കും. 2017 ജനുവരിയോടെ ആരംഭിക്കാനാണ് തീരുമാനം. രാജ്യമെമ്പാടുമുള്ള ഏകദേശം 1,200 ഉപഭോക്തൃ സംഘടനകളില്‍ ഈ ക്യാംപയിനിന്‍റെ ഭാഗമായി പരിപാടികള്‍ നടത്തും. 

Saturday, 17 December 2016

വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍.

ഉണ്ണി കൊടുങ്ങല്ലൂര്‍

വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍.

കണ്ണൂര്‍: സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍.

146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം. ലാന്‍ഡ് നമ്പറിലേക്കും ഈ സൗജന്യം ബാധകമാണ്. കൂടാതെ 300 എം.ബി. ഡാറ്റയും ലഭിക്കും. നിലവില്‍ 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിനകത്തുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാമായിരുന്ന പാക്കേജാണുണ്ടായിരുന്നത്.

ബി.എസ്.എന്‍.എല്‍. മൊബൈല്‍ നമ്പറുകാര്‍ക്ക് 28 ദിവസത്തേക്ക് 339 രൂപയിലധികം ചാര്‍ജ് വരികയേ ചെയ്യാത്ത ഒരു പാക്കേജും ഞായറാഴ്ച നിലവില്‍ വരും. 339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയുമുള്ള ഏത് നമ്പറിലേക്കും എത്ര നേരവും വിളിക്കാം. ഇതര കമ്പനികളുടെ നമ്പറുകളിലേക്കും വിളിക്കാമെന്നതാണ് ഈ സ്‌കീമിന്റെ മെച്ചം. കൂടാതെ ഒരു ജി.ബി. ഡാറ്റയും ലഭിക്കും.

അഞ്ച്‌ ദിവസം കൊണ്ട് രാജ്യത്തെ സഹകരണബാങ്കുകളിലെത്തിയത് 9000 കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍

അഞ്ച്‌ ദിവസം കൊണ്ട് രാജ്യത്തെ സഹകരണബാങ്കുകളിലെത്തിയത് 9000 കോടി

മുംബൈ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള അഞ്ച് ദിവസം കൊണ്ട് 17 സംസ്ഥാനങ്ങളിലെ ജില്ലാ സഹകരണബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത് 9000 കോടി രൂപ. നവംബര്‍ 10-നും 15-നും ഇടയിലാണ് ഇത്രയേറെ തുക സഹകരണബാങ്കുകളിലെത്തിയത്.

കേരളത്തിലെ സഹകരണബാങ്കുകളില്‍ ഈ ദിവസങ്ങളില്‍ 1810 കോടി രൂപ നിക്ഷേപിക്കപ്പെട്ടെന്നാണ് കണക്ക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ച സംസ്ഥാനവും കേരളമാണ്.
കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടവുമായി പ്രതിസന്ധി നേരിട്ട പലബാങ്കുകളിലും നോട്ട് അസാധുവാക്കലിന് ശേഷം കോടികളുടെ നിക്ഷേപമെത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നോട്ട് അസാധുവാക്കലിന് പിറകേ സഹകരണബാങ്കുകളിലേക്കുള്ള പണമൊഴുക്ക് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും അസാധുനോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണബാങ്കുകളെ വിലക്കിയത്.
എന്നാല്‍ വിലക്ക് വരും മുന്‍പ് വീണു കിട്ടിയ അഞ്ച് ദിവസം കൊണ്ട് തന്നെ സഹകരണബാങ്കുകളിലൂടെ കോടിക്കണക്കിന് രൂപയാണ് വെളുപ്പിച്ചെടുത്തത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സഹകരണബാങ്കുകളിലൂടെ  വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് മുന്‍ നബാര്‍ഡ് എംഡി ഡോ.കെജി കര്‍മാക്കര്‍ പറയുന്നു. സഹകരണബാങ്കുകളുടെ തലപ്പത്തുള്ള രാഷ്ട്രീയക്കാരും അവരുമായി ബന്ധം പുലര്‍ത്തുന്ന വ്യവസായികളുമാണ് കര്‍ഷകരുടെ പേരില്‍ അക്കൗണ്ട് തുടങ്ങി കള്ളപ്പണം വെളുപ്പിക്കുന്നത്.
കാര്‍ഷികരംഗം തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കേരളത്തില്‍ 1800 ഓളം കോടി രൂപ പെട്ടെന്ന് നിക്ഷേപിക്കപ്പെട്ടതില്‍ ഉദ്യോഗസ്ഥരും അത്ഭുതം രേഖപ്പെടുത്തുന്നുണ്ട്.
പഞ്ചാബിലെ 20 സഹകരണബാങ്കുകളിലും കൂടി 1268 കോടി രൂപ നിക്ഷേപമായി എത്തിയപ്പോള്‍ സഹകരണരംഗം തളര്‍ന്നു കൊണ്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ 1128 കോടി രൂപയാണ് നിക്ഷേപമായി സഹകരണബാങ്കുകളിലെത്തിയത്.
കടം തിരിച്ചടയ്ക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന മഹാരാഷ്ട്രയിലെ സഹകരണബാങ്കുകളിലെത്തിയ പണം കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണബാങ്കുകള്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതിന് തെളിവാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Thursday, 15 December 2016

പീഡിപ്പിച്ച സീനിയേഴ്‌സിന്റെ പേരുകൾ പോസ്റ്റിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

റാംഗിംഗിൽ മനംനൊന്ത് കുസാറ്റ് വിദ്യാർത്ഥി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടശേഷം ജീവനൊടുക്കാൻ ശ്രമിച്ചു; പീഡിപ്പിച്ച സീനിയേഴ്‌സിന്റെ പേരുകൾ പോസ്റ്റിൽ; അന്വേഷണത്തിനായി മുഖ്യമന്ത്രിക്കു പിതാവിന്റെ നിവേദനം

കാസർഗോഡ്: സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിൽ മനംനൊന്ത് കുസാറ്റ് വിദ്യാർത്ഥി ഫേസ്‌ബുക്കിൽ കുറിപ്പിട്ടശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു. മറീൻ എൻജിനിയറിംഗിനു പഠിക്കുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി ആഷിഷ് തമ്പാൻ ആണ് കഴിഞ്ഞ ചൊവ്വാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്. ആഷിഷിനെ ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റാഗിങ് നടത്തിയ സീനിയർ വിദ്യാർത്ഥികളുടെ പേരുകളടക്കമുള്ള കുറിപ്പാണ് ആഷിഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ഒരു പാട് ആഗ്രഹിച്ച് എടുത്ത കോഴ്‌സ്...പക്ഷെ അവിടെ ഉള്ള ഈ കാലി മൃഗങ്ങൾ മാനസികമായും ശാരീരികമായും ഒരു പാട് പീഡിപ്പിച്ചു...നന്ദി' ആഷിഷിന്റെ കുറിപ്പിൽ പറയുന്നു. ചൊവ്വാഴ്ച ആത്മഹത്യാ കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് തൃക്കരിപ്പൂരിലെ വീട്ടിലേക്ക് പോയ ആഷിഷ് രാത്രി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
കുസാറ്റ് കാമ്പസിലെ മറൈൻ എൻജിനീയറിങ് വിഭാഗത്തിൽ നാല് മാസം മുൻപാണ് ആഷിഷ് കോഴ്‌സിന് ചേർന്നത്. ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്ന ആഷിഷിനെ മുതിർന്ന വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഒരു അദ്ധ്യാപകൻ വെളിപ്പെടുത്തി. കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഷിഷിന്റെ പിതാവ് പി.വി തമ്പാൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിട്ടുണ്ട്.
എന്നാൽ കാമ്പസിൽ റാഗിങ് നടന്നതായി ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കുസാറ്റ് മറൈൻ എൻജിനീയറിങ് വിഭാഗം ഡയറക്ടർ അറിയിച്ചു. ആഷിഷിന്റെ ഫേസ്‌ബുക് കുറിപ്പിൽ ഏതാനും പ്രഫസർമാരുടെ പേരുകളും ഉൾപ്പെടുന്നു. ഇത് എന്തിനാണെന്നു വ്യക്തമല്ല. ആഷിഷിനെ കണ്ടെങ്കിലും സംഭാഷണം വ്യക്തമല്ലാതിരുന്നതിനാൽ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം നേരിട്ടുള്ള പരാതിയിൽ കേസന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

മഞ്ച് സമർപ്പിച്ചാൽ ഉദ്ദിഷ്ടകാര്യം നടക്കുന്ന ആലപ്പുഴയിലെ മഞ്ച് മുരുകൻ ക്ഷേത്രം

ഉണ്ണി കൊടുങ്ങല്ലൂര്‍

മഞ്ച് സമർപ്പിച്ചാൽ ഉദ്ദിഷ്ടകാര്യം നടക്കുന്ന ആലപ്പുഴയിലെ മഞ്ച് മുരുകൻ ക്ഷേത്രം

നെസ്‌ലെ മഞ്ച് ചോക്ലേറ്റ് വഴിപാടായി സമര്‍പ്പിക്കുന്ന ക്ഷേത്രം. ആലപ്പുഴ തലവടി തെക്കൻപഴനി സുബ്രഹ്‌മണ്യക്ഷേത്രത്തിലാണ് കൗതുകമുണര്‍ത്തുര്‍ത്തുന്ന ഈ ആചാരമുള്ളത്. ഈ പതിവ് എങ്ങനെയുണ്ടായതാണെന്ന് ആര്‍ക്കുമറിയില്ല. മഞ്ചുമായി വന്ന് പ്രാര്‍ഥിച്ച് മടങ്ങുകയാണ് ഭക്തര്‍
പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ സുബ്രഹ്‌മണ്യക്ഷേത്രമെന്നത് വിശ്വാസം. ബാലമുരുകനാണ് ഇവിടുത്തെ പ്രതിഷ്ട. കര്‍പ്പൂരം സാമ്പ്രാണി എണ്ണ എന്നിവയൊക്കെയാണ് സാധാരണയായി ക്ഷേത്രത്തില്‍ വഴിപാടിനങ്ങളാവുന്നതെങ്കില്‍ ഇവിടുത്തെ ഇഷ്ടദൈവത്തിനായി ഭക്തര്‍ നല്‍കുന്ന വഴിപാടാണ് നെസ്‌ലെ മഞ്ച്. എങ്ങനെയാണ് ഈ പതിവ് തുടങ്ങിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ക്കുമറിയില്ല. മഞ്ച് മുരുകന്‍റെ അമ്പലം എന്നാണ് ഇപ്പോള്‍ ക്ഷേത്രം അറിയപ്പെടുന്നത്. കുട്ടികളുടെ നന്മയ്‌ക്കായി വർഷങ്ങൾക്കു മുൻപ് ആരോ മഞ്ച് മാല സമർപ്പിച്ചതിൽ നിന്നാണ് ഈ വഴിപാടിന്റെ തുടക്കമെന്ന് കരുതപ്പെടുന്നു
പ്രാർഥനയോടെ മഞ്ച് സമർപ്പിച്ചാൽ ഉദ്ദിഷ്‌ടകാര്യം നടക്കുമെന്ന് ഭക്‌തർ വിശ്വസിക്കുന്നു. ചോക്ലേറ്റ് മാലയും പതിവാണ്. മഞ്ച് അല്ലാതെ മറ്റൊരു ചോക്ലേറ്റും ഇവിടെ ആരും സമർപ്പിക്കാറില്ല എന്നതും ശ്രദ്ധേയം. തുലാഭാരം, പറ തുടങ്ങി എല്ലാ ഇനം വഴിപാടിനും മഞ്ച് നേരുന്നവരുണ്ട്. പെട്ടിക്കണക്കിന് ചോക്ലേറ്റാണ് തുലാഭാരത്തിനായി എത്തിക്കുക. ഏഴുവര്‍ഷത്തോളമായി ബാലമുരുകന്‍ മഞ്ച് പ്രിയനാണ്. 

Thursday, 8 December 2016

നോട്ടിൽ കുത്തിവരച്ചാൽ ഇനി ചെലവാകില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍നോട്ടിൽ കുത്തിവരച്ചാൽ ഇനി ചെലവാകില്ല!Friday 09 December 2016 12:51 AM IST              kodungallur ∙ നോട്ടിനു മുകളിലെ ‘കലാ വിരുതും’ പാരയാകുന്നു. അക്കത്തിൽ നമ്പർ രേഖപ്പെടുത്തിയ നോട്ടുമായി ഇടപാടിനെത്തിയവരെ ബാങ്കുകൾ പണം എടുക്കാതെ തിരിച്ചയച്ചു. സാധാരണ നോട്ടിന്റെ ഇരുവശങ്ങളിലുമായുള്ള വെളുത്ത നിറമുള്ള സ്ഥലത്താണു പലരും വിവിധ സന്ദേശങ്ങളും ഫോൺ നമ്പറും എഴുതിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ 2,000 രൂപയുടെ നോട്ടിന്റെ ഒരു വശത്തായി എണ്ണം മാത്രം അക്കത്തിൽ രേഖപ്പെടുത്തിയ നോട്ടുകൾപോലും ബാങ്കുകൾ സ്വീകരിച്ചില്ല. ഇപ്പോൾ നോട്ടിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നു പരിശോധിച്ചു മാത്രമേ ആളുകളും ഇടപാടിനായി വാങ്ങുന്നുള്ളൂ. ഇതോടെ നോട്ടിലൂടെയുള്ള ‘ആശയവിനിമയ’ത്തിനു തട വീണു.                                                                                                                                                                            ×                                     

Friday, 4 November 2016

ക്യു നിൽക്കേണ്ട; വൈദ്യുതി ബിൽ ഒ‌ാൺലൈനിൽ എളുപ്പം അടയ്ക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍
കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റിന്റെ ഹോം പേജ്
കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റിന്റെ ഹോം പേജ്

ക്യു നിൽക്കേണ്ട; വൈദ്യുതി ബിൽ ഒ‌ാൺലൈനിൽ എളുപ്പം അടയ്ക്കാം

പാലക്കാട് ∙ നാട്ടിലുള്ള പ്രായമായ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എല്ലാ കാര്യത്തിനും ഓടിയെത്താൻ ദൂരദേശത്തുള്ള മക്കൾക്കും മറ്റു ബന്ധുക്കൾക്കും കഴിയില്ല. പക്ഷേ, ഇവരുടെ വൈദ്യുതി ബില്ലെങ്കിലും നിങ്ങൾക്ക് അടയ്ക്കാനാകും. എല്ലാറ്റിനും സഹായകമാകുന്നത്  കെഎസ്ഇബിയുടെ wss.kseb.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ പേയ്മെന്റ് സംവിധാനമാണ്.
ഈ വെബ്സൈറ്റിലെത്തി നിങ്ങളുടെ വീട്ടിലെ വൈദ്യുതി കണക്‌ഷന്റെ കൺസ്യൂമർ നമ്പർ, അവസാനത്തെ ബിൽ നമ്പർ, നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ, ഇലക്ട്രിക്കൽ സെക്‌ഷൻ, വിലാസം, ഇമെയിൽ വിലാസം എന്നിവ ഉപയോഗിച്ച് പേര് റജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് സ്ഥിരമായ ഒരു യൂസർ ഐഡിയും പാസ്‌വേഡും സ്വന്തമാക്കാം. ഇതിന്റെ അറിയിപ്പ് സംബന്ധിച്ച ലിങ്ക് ഇമെയിൽ വഴി ലഭിക്കുന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ സംവിധാനം പ്രാവർത്തികമാകും. തുടർന്ന് പ്ലസ് എന്ന അടയാളത്തിൽ ക്ലിക്ക് ചെയ്താൽ മറ്റു ബന്ധുക്കളുടെയോടെ അടുപ്പമുള്ളവരുടെയോ കൺസ്യൂമർ നമ്പറും ഇപ്രകാരം നിങ്ങളുടേതിനൊപ്പം ചേർക്കാം. തുടർന്ന് ഓൺലൈനായി പേയ്മെന്റ് ചെയ്യാം.
ബിൽ അടച്ച ഉടൻ അതു സംബന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും. കൂടാതെ ബിൽ അടയ്ക്കാൻ വിട്ടുപോയാൽ ഓർമിപ്പിക്കുകയും വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കുന്ന ഘട്ടമെത്തിയാൽ മുൻകൂട്ടി അറിയിക്കുകയും ചെയ്യും. റജിസ്റ്റർ ചെയ്യാതെ ഒറ്റത്തവണ മാത്രം പേയ്മെന്റ് നടത്താനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്.
ജില്ലയിൽ 37 സെക്‌ഷനുകളിലായി അഞ്ചര ലക്ഷം വരുന്ന ഉപയോക്താക്കളുടെ മൊബൈൽ ഫോൺ റജിസ്റ്റർ ചെയ്യാനുള്ള പ്രചാരണവും കെഎസ്ഇബി അധികൃതർ നടത്തിവരികയാണ്. സെക്‌ഷൻ ഓഫിസുകളിൽ എത്തിയും ഫോൺ നമ്പർറജിസ്ട്രേഷൻ നടത്താം. മീറ്റർ റീഡർമാർ വഴിയും ഫോൺ നമ്പറുകളുടെ വിവരശേഖരണം നടത്തുന്നുണ്ട്. ഊർജദൂത്, ഊർജമിത്ര പദ്ധതികളുടെ ഭാഗമായി ലൈനിലുണ്ടാകുന്ന വൈദ്യുതി തകരാറുകൾ അതതു സമയത്ത് ഉപയോക്താക്കളെ എസ്എംഎസ് വഴി അറിയിക്കാനും ഈ സൗകര്യം ഉപയോഗിക്കും. വൈദ്യുതി തകരാറുകൾ ടോൺ ഫ്രീ നമ്പറായ 1912 വഴി അധികൃതരെ അറിയിക്കാം. അല്ലെങ്കില‍ 9496001912 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യാം.

Thursday, 27 October 2016

പാകുന്ന വിത്തുകൾ മുളക്കുന്നില്ല എന്നും പറഞ്ഞു ഇനിയാരും വിളിക്കരുത്

ഉണ്ണി കൊടുങ്ങല്ലൂര്‍
# TIP FOR THE DAY SEED GERMINATION. PROS& CONS.
പാഠം .1. വിത്ത് മുളപ്പിക്കൽ.
പാകുന്ന വിത്തുകൾ മുളക്കുന്നില്ല.
ഇത് വളരെ അധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നം ആണ്. കാര്യം നിസ്സാരം എന്ന് തോന്നാമെങ്കിലും ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രശ്നം ഗുരുതരമാണ്. പലരും നെഴ്സറികളിൽ വിൽക്കാൻ വെച്ചിരിക്കുന്ന തൈകളെ ആശ്രയിക്കുന്നു. സർവസാധാരണമായ ചില നാടൻ ഇനങ്ങൾ മാത്രമേ നെഴ്സറികളിൽ ലഭിക്കത്തൊള്ളൂ. നമ്മൾ ആഗ്രഹിക്കുന്ന ചെടികൾ നട്ടു വളർത്താൻ പറ്റാത്ത അവസ്ഥ. ഒരു തൈക്കു 10-15 രൂപ കൊടുക്കേണ്ടതായും വരും. ഒന്ന് രണ്ട് അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. അത് എന്താണെന്നു നോക്കാം
1) വിത്ത് ഗുണം പത്തു ഗുണം. ഗുണനിലവാരമുള്ള വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. VFPC (Vegetable and Fruit Promotion Council) വിത്തുകൾ നല്ല ഗുണ നിലവാരം ഉള്ളവയാണ്. ഇതാണ് സർക്കാർ വിതരണം ചെയ്യുന്നത്. കഴിവതും നാടൻ ഹൈബ്രിഡ് വിത്തുകൾ ഉപയോഗിക്കുക. പഴക്കം ചെന്ന വിത്തുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.
2)വിത്തുകൾ പാകുന്നതിനു മുൻപായി 5 മിനിട്ടു വെയിലു കൊള്ളിച്ച ശേഷം 4 മണിക്കൂർ വെള്ളത്തിൽ ഇടുക.
3)വിത്ത് പാകാൻ ഉപയോഗിക്കുന്ന പാത്രം/ട്രേ.
98 കളികളും, 50 കള്ളികളുമുള്ള (Rs 20) പ്ലാന്റിങ് ട്രേകളാണ് മാർകെറ്റിൽ ഉള്ളത്. 98 കള്ളികൾ ഉള്ളവ ഉപയോഗിക്കരുത്. 50 കള്ളികൾ ഉള്ളവയും ഉപയോഗിച്ചാൽ തന്നെ കൃത്യ സമയത്തു പറിച്ചു നടണം. വലിയ വിത്തുകൾ പാകാൻ പേപ്പർ കപ്പുകളോ ഇതിനായി ലഭിക്കുന്ന പ്ലാസ്റ്റിക് കപ്പുകളോ ഉപയോഗിക്കുക.
4) വിത്ത് പാകാൻ ഉപയോഗിക്കുന്ന മീഡിയം പലതും ആകാം. 50% മണ്ണിര കമ്പോസ്റ്റും 50% ചകിരിച്ചോർ കമ്പോസ്റ്റും ആയാൽ ഏറ്റവും നന്ന്. 50% ചകിരിച്ചോർ കമ്പോസ്റ്റും 50% ചാണകപ്പൊടിയും ആകാം. ചകിരിച്ചോർ കമ്പോസ്റ്റു മാത്രമായാലും കുഴപ്പമില്ല.പക്ഷെ ചാണകത്തെളി തളിച്ച് കൊടുത്തു ഈ ചകിരിച്ചോർ നനക്കണം. മീഡിയം എന്ത് തന്നെ ആയാലും ഒരൽപം ട്രൈക്കോഡെർമയോ സ്യൂഡോമോണസോ ചേർക്കവുന്നതാണ്. ഏതെങ്കിലും ഒന്നേ ചേർക്കാവൂ. ട്രേയുടെ കള്ളികൾ 3/4 ഭാഗം മാത്രമേ നിറക്കാൻ പാടുള്ളൂ. വിത്ത് മുളച്ച ശേഷം ബാക്കി ഫിൽ ചെയ്യണം. വിത്തിന്റെ വലിപ്പം അനുസരിച്ചു വേണം മീഡിയത്തിൽ അത് എത്ര താഴ്ത്തി നടണം എന്ന് തീരുമാനിക്കേണ്ടത്. ഒന്നേകാൽ സെന്റീമീറ്റർ നീളമുള്ള ഒരു പാവലിന്റെ വിത്താണ് നടുന്നത് എങ്കിൽ അത് ഒന്നേകാൽ സെന്റീമീറ്റർ താഴ്ത്തി നടുക. കൂർത്ത വശം മുകളിൽ ആക്കി വേണം നടാൻ.
5) വിത്തുപാകുന്ന മീഡിയത്തിൽ ഈർപ്പം അധികമാകാൻ പാടില്ല. വിത്ത് മുളക്കാതിരിക്കാൻ പ്രധാന കാരണവും ഇത് തന്നെ ആണ്. വിത്ത് പാകുന്ന മീഡിയം കയ്യിൽ എടുത്തു ഞെക്കിയാൽ വെള്ളം വരാൻ പാടില്ല. ഈർപ്പത്തിന്റെ ഈ ലെവൽ വിത്ത് മുളക്കുന്ന വരെയും നില നിർത്തണം. ഇതിനു ഒരു എളുപ്പ മാർഗ്ഗമുണ്ട്. ട്രേ ഒരു സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് കവർ ചെയ്തു പ്ലാസ്റ്റിക്ക് ഷീറ്റിന്റെ 4 തുമ്പും ട്രേയുടെ അടിയിൽ ചേടി വെയ്ക്കുക. വിത്ത് മുളക്കുന്ന വരെ ഇനി ഒന്നും ചെയ്യണ്ട. വെള്ളം ഒഴിക്കണ്ട എന്ന് പ്രത്യകം പറയുന്നു. തണലത്തു സൂക്ഷിച്ചാൽ മാത്രം മതി. വിത്തുകൾ മുളക്കുമ്പോൾ പ്ലാസ്റ്റിക്ക് മാറ്റി ട്രേ വെയിലത്ത് വെക്കുക. പ്ലാസ്റ്റിക്ക് ഷീറ്റ് ഇല്ലെങ്കിൽ ഒരു നനഞ്ഞ കോട്ടൺ തുണി കൊണ്ട് ട്രേ കവർ ചെയ്യുക. തുണി ഉണങ്ങാതിരിക്കാൻ ഹാൻഡ് സ്‌പ്രെയർ കൊണ്ട് ഒരു മിസ്ററ് സ്പ്രേ ആവശ്യമുള്ളപ്പോൾ മാത്രം കൊടുക്കുക.
6) വിത്ത് മുളച്ചു കഴിഞ്ഞാൽ 50% വെയിലു കിട്ടിയിരിക്കണം. ട്രേ വെയിലത്ത് വെയ്ക്കുമ്പോൾ ഉമിയോ നന്നായി പൊടിച്ച കരിയിലയോ കൊണ്ട് പുത ഇട്ടു കൊടുക്കണം. നന അധികമാകരുത്.
7) കൃത്യ സമയത്തു തന്നെ തൈകൾ എടുത്തു നടണം. ട്രേ നനക്കാതെ വേണം തൈകൾ പൊക്കി എടുക്കാൻ. ഗ്രോ ബാഗിലേക്കു മാറ്റി നടുമ്പോൾ വേരുകൾക്കും അതിനു ചുറ്റുമുള്ള മീഡിയത്തിനും ഒരു ക്ഷതവും സംഭവിക്കാൻ പാടില്ല. മാറ്റി നടുമ്പോൾ ഒന്ന് രണ്ടു ദിവസം ഗ്രോ ബാഗ് തണലത്തു വെക്കുന്നത് നല്ലതാണ്‌.
8) നഴ്‌സറിയിൽ നിന്നും തൈകൾ വാങ്ങുമ്പോൾ മീഡിയത്തിൽ ധാരാളമായി ഒരു വെളുത്ത വസ്തു കാണപ്പെടും. ഇത് കുമ്മായമാണ് എന്ന് തെറ്റിദ്ധരിച്ചു പലരും മീഡിയത്തിൽ കുമ്മായം ചേർക്കാറുണ്ട്. കുമ്മായം പോലെ തോന്നുന്ന വസ്തു പെർലൈറ്റ് ആണ്. നമുക്ക് അത് ആവശ്യമില്ല. അതുപോലെ തന്നെ തിളങ്ങുന്ന മെറ്റാലിക് തരികളും കാണപ്പെടും അത് വെർമികുലൈറ് ആണ്. അതും നമുക്ക് ആവശ്യമില്ല. ഒന്ന് ഈർപ്പം നിലനിർത്താനും മറ്റത് തൈ ട്രേയിൽ നിന്നും അനായാസം പൊക്കി എടുക്കാനും ആണ്.
LikeShow more reactions
Comment
18 Comments
Comments
Lubeena Shoukath Gud.information., njan ee thavana pakiya.15 beans mulachilla grow bagil direct pakuvayirunu
LikeReply11 hr
LikeReply11 hr
Biji Mathew Good, very informative..
LikeReply11 hr
Manohar Kalidas I do not know how to express my thanks to u. you have cleared many of my doubts.
LikeReply11 hr
Remya Praveen Thank u sir....
LikeReply159 mins
Sheeshaik Vengara Thank you very much Sir..
LikeReply157 mins
Sukumaran Nair As usual a very informative and essential tip to a farmer. Thank you.
LikeReply155 mins
Kaladevi Krishnamma Orupad information kitti sir santhosham
LikeReply153 mins
Usha Joseph നല്ല അറിവുകൾ
LikeReply150 mins
LikeReply148 mins
LikeReply147 mins
LikeReply140 mins
Radha Mk Thanks
LikeReply136 mins
Noorunnisa Abdullah thanks for the detailed info
LikeReply130 mins
Aniyan Jacob വിത്ത് മുളപ്പിക്കൽ അതിനെക്കുറിച്ച് തന്ന അറിവിന് താങ്ക്സ്. രണ്ടുമൂന്നു കാര്യങ്ങൾ കു‌ടി ചേർക്കുകയാണ്. ഏതു വിത്താണെങ്കിലും വിത്തിൻന്റെ ഘനത്തിൽ മാത്രമേ അതിന്റെ മുകളിൽ മണ്ണ് അല്ലങ്കിൽ മണൽ വീഴാവു. വിത്തുമുളപ്പിച്ചു പാകുന്നതായിരിക്കും കൂടുതൽ നല്ലതു. ആരുടെവിതയാലും അതിൽ എന്തെങ്കിലും മരുന്ന് പുരട്ടിയിട്ടുണ്ടങ്കിൽ വെള്ളത്തിൽ ഇടുമ്പോൾ അത്‌ ഇളകി വെള്ളത്തിന്റെ നിറം മാറി കാണും. സാദാരണ വിതുകൾ അതായതു പുറംതോട് കാട്ടിയില്ലാത്തവ 48 മണിക്കൂറിൽ കൂടിതൽ വെള്ളത്തിൽ ഇട്ടുവെക്കരുത്. അതിന്റെയുള്ളിൽ വിത്തിൽനിന്നു മുളപൊട്ടും. ആദ്യം പുറത്തുവരുന്നത് വേര് ആയിരിക്കും. അങ്ങനെ മുളച്ച വിത്തുകൾ ഏതു കണ്ടെയ്നർ ആണോ പാകുന്നത് അതിൽ വേര് കീഴ്പ്പോട്ടു ആക്കി നടണം. കണ്ടെയ്നറിൽ വളം ചേർക്കാത്ത മീഡിയം ആയിരിക്കും നല്ലതു. അല്ലങ്കിൽ ചിലപ്പോൾ ഡംപിങ്ഓഫ് എന്ന രോഗം (മൂടുചീയൽ) വരാം. നാലു ഇല വരുമ്പോൾ കണ്ടെയ്നറിൽ നിന്ന് ഇളക്കി എവിടെവേണമെങ്കിലും പറിച്ചുനടാം. പറിച്ചുനട്ടു മൂന്നുദിവസം കഴ്ഞ്ഞു വളർച്ച തോരിതപ്പെടുത്താൻ ബൂസ്റ്റർ ഡോസ് കൊടുക്കണം.
If you do not approve my posting feel free to let me know.Thanks
LikeReply128 mins
Jarly Saji വളരെ ഉപകാരപ്രദമായ post
LikeReply20 mins
Anitha Anil Sir very informative. Thanks
LikeReply15 mins
LikeReply2 mins
Unni Kodungallur
Write a reply...
LikeReply8 mins
Unni Kodungallur
Write a reply...
Unni Kodungallur