Showing posts with label പാമ്പുകള്‍. Show all posts
Showing posts with label പാമ്പുകള്‍. Show all posts

Thursday, 15 December 2016

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ഉണ്ണി കൊടുങ്ങല്ലൂര്‍

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ന്യൂഡല്‍ഹി: ദേശീയപാതയ്ക്കരികിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. നിലവിലുള്ള മദ്യശാലകള്‍ക്ക പുതിയ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്തെ 500 മീറ്റര്‍ രിധിയിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലൈസന്‍സോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകള്‍ക്കും മാര്‍ച്ച് 31 വരെ ആയിരിക്കും പ്രവര്‍ത്തന കാലാവധി. ഏപ്രില്‍ ഒന്നു മുതല്‍ നിരോധനം നടപ്പാക്കണം എന്നും ഒരു മാസത്തിനകം ഇത് നടപ്പിലാക്കി സംസ്ഥാനങ്ങള്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 500 മീറ്ററിനപ്പുറത്ത് പ്രവര്‍ത്തിക്കാം. ഇതിനൊപ്പം ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപത്തെ മദ്യവുമായി ബന്ധപ്പെട്ട പരസ്യബോര്‍ഡുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യഷാപ്പുകള്‍ക്കൊപ്പം ബാറുകള്‍ക്കും വിധി ബാധകമായിരിക്കും. ​അതുപോലെ ദേശീയപാത കടന്നുപോകുന്ന മുനിപ്പില്‍ കോര്‍പ്പറേഷനുകള്‍ക്കും ബാധകമാകും. ദേശീയപാതകള്‍ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് എതിരേ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ള വിവിധ പരാതികള്‍ പരിഗണിച്ചാണ് പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നത്. റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പല സന്നദ്ധസംഘടനകളും വഴിയരികിലെ മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.

Thursday, 22 September 2016

ഭക്ഷണം അധികമായി പാമ്പ് ചത്തു

ഉണ്ണി കൊടുങ്ങല്ലൂര്‍

ഗുജറാത്തിൽ നീലക്കാളയെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്തു

ജുനഗഡ്: ഗുജറാത്തിലെ ജുനഗഡിൽ നീൽഗായി (നീല കാള)യെ വിഴുങ്ങിയ ഇരുപത് അടി നീളമുള്ള പെരുമ്പാമ്പ് ചത്തു. ഗിർ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ബലിയാവാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു കർഷകൻ വന്യജീവി സങ്കേതത്തിലെ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തിയപ്പോഴേക്കും മൃഗത്തിനെ പെരുമ്പാമ്പ് മുഴുവനായും അകത്താക്കിയിരുന്നു. തുടർന്ന് അവർ പാമ്പിനെ പിടികൂടി കൂട്ടിലാക്കി നിരീക്ഷിച്ചു വരികയായിരുന്നു. ഭക്ഷണം പൂർണമായി ദഹിച്ചതിനു ശേഷം അതിനെ പുറത്തുവിടുമെന്നാണ് അറിച്ചിരുന്നത്.

എന്നാൽ തന്നെക്കാൾ വലിയ മൃഗത്തെ അകത്താക്കാൻ നോക്കിയ പെരുമ്പാമ്പിന് സ്വന്തം ജീവൻ തന്നെ വിലകൊടുക്കേണ്ടി വന്നിരിക്കുകയാണ്. നീലക്കാളയെ വിഴുങ്ങിയതിനെ തുടർന്ന് പെരുമ്പാമ്പിന്റെ വയർ അസാധാരണമായ നിലയിൽ വീർത്തിരുന്നു. തുടർന്ന് ദഹനം നടക്കാൻ ബുദ്ധിമുട്ടുണ്ടായി. എന്നാൽ നീലക്കാളയെ വിഴുങ്ങിയതിനെ തുടർന്ന് ശരീരത്തിനകത്ത് ഉണ്ടായ മുറിവുകൾ കാരണമാണ് പാമ്പ് ചത്തതെന്ന് അധികൃതർ വ്യക്തമാക്കി.

Wednesday, 14 September 2016

പാമ്പ് വിഷ ചികത്സയിലെ ആയുര്‍വേദ മരുന്നുകള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
Gopu Kodungallur shared his post to the group: Krishi(Agriculture).
4 hrs
Gopu Kodungallur
4 hrs
പാമ്പ് വിഷ ചികത്സയിലെ ആയുര്‍വേദ മരുന്നുകള്‍. പണ്ടു കാലങ്ങളില്‍ വിഷ വൈദ്യന്മാര്‍ ആയുര്‍വേദ മരുന്നുകളെ ആശ്രയിച്ച് ആയിരുന്നു ചികത്സിച്ചിരുന്നത്..അപൂര്‍വ്വം ചിലര്...‍ ഈ ചികത്സ ചെയ്യുന്നുണ്ട് അത്ഫലപ്രദം ആണ് .ഈ മരുന്നുകള്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. നസ്യം --പാനം --ലേപനം എന്നീവ വിഷത്തെ നേരിട്ട് നിര്‍വീര്യമാക്കുന്നില്ല..മൂര്‍ഖവിഷം -മഞ്ചട്ടി വിഷം-രാജില വിഷം എല്ലാറ്റിനും വേറെ വേറെ ചികത്സയാണ് .
മുള്ളങ്കി--ഞെരിഞ്ഞില്‍-- അമിര്‍ത് --ഈശ്വരി -ഈശ്വരമുല്ല--കരളയം--ഗരുഡക്കൊടി-- ഉറിതൂക്കി-- ആടലോടകം --ആരിവേപ്പ്--അമല്‍പൊരി--സര്‍പ്പഗന്ധി--ആനച്ചുവടി--എരുക്കില--കച്ചോലം-വെള്ളശംഖുപുഷ്പം - ചന്ദനം എന്നീവഉപയോഗിക്കും
ആദ്യംചെയ്യേണ്ടത് ആന്ടിവെനം സിറം കുത്തിവെക്കാന്‍ ഉള്ള ശ്രമംആണ്. ചികല്‍സസ്വയം ഏറ്റെടുക്കാതിരിക്കുക
പാമ്പ്പിടുത്തക്കാരുടെ പലരുടെയും അന്ത്യം പാമ്പ് കടിച്ച് ആണ്,പാമ്പിന് പാല് കൊടുക്കണ്ട--കുടിക്കില്ല ഒറീസ്സ‌യില്‍ പാമ്പുകളെ കൊന്ന് വിദേശത്തേക്ക് തോല്‍ കടത്തുന്നു.അത് ബെല്‍റ്റും ബാഗും ആയി തിരിച്ചുവരുന്നു

Tuesday, 13 September 2016

കൈപ്പിന്നുപകരം മധുരം ആണ് തോന്നുന്നതെങ്കില്‍ അതിവിഷം

ഉണ്ണി കൊടുങ്ങല്ലൂര്‍Gopu Kodungallur
15 hrs
പാമ്പ്കടി ഏറ്റാല്‍ ഉടന്‍ ചെയ്യേണ്ടത് പലര്‍ക്കും അറിയാം .ആ തിരക്കിനിടയില്‍ അതെല്ലാം മറക്കും.ചെയ്യാന്‍ പാടില്ലാത്തത് പലതും നാം ചെയ്യും--
1 പാമ്പ് കടിച്ചാല്‍ ധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുക അത്യാവശ്യമാണ്.ഭയം പ്രവര്‍ത്തനശേഷി കുറക്കുക മാത്രമല്ല ശരീരത്തില്‍ ആന്‍റിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കഴിവ് കുറയുകയും ചെയ്യും.ധീരനായ ഒരാളില്‍ ഒരു മിനിറ്റില്‍ ഇരുന്നൂറോ അതിലധികമോ andijan യൂനിറ്റ് ഉല്‍പ്പാദിപ്പിക്കുംമെങ്കില്‍ ഭയപ്പെട്ട ഒരാളില്‍ അത് അമ്പതോ അറുപതോ ആയി കുറയുന്നു
2 കടിവാ വെള്ളം കൊണ്ടോ -പാല് കൊണ്ടോ--മൂത്രം കൊണ്ടോ ഉടനെതന്നെ കഴുകണം,പെട്രോള്‍ -മണ്ണെണ്ണ -ഡീസില്‍ -ആല്‍ക്കഹോള്‍ എന്നീവ ഇതിനായി ഉപയോഗിക്കരുത്.
3 പറ്റുമെങ്കില്‍ രോഗിതന്നെ കടിയേറ്റഭാഗത്ത്നിന്ന് വായ്‌ കൊണ്ട് വലിച്ചു--ഈമ്പി തുപ്പുക..എത്രയുംവേഗം ചെയ്യുന്നോ അത്രയുംവിഷത്തിന്റെ അളവ് കുറഞ്ഞിരി-ക്കും..അതുകൊണ്ടുതന്നെ മരണ സാധ്യത കുറയും
4 കടിവായക്കും ഹൃദയഭാഗത്തിനുമിടയില്‍ ശരീരത്തില്‍ ചരടുകൊണ്ടു മുറുക്കികെട്ടുക..കെട്ടി15 മിനിട്ടിനുശേഷം ആദ്യം മുകളിലെയും പിന്നെ താഴത്തെയും കെട്ടുകള്‍ 15 സെക്കന്‍ഡ് സമയത്തേക്ക് അയച്ചതിന്ശേഷം വീണ്ടും കെട്ടണം .രക്തചംക്രമണം ഇല്ലാത്ത തരത്തില്‍ ദീര്‍ഘ നേരം [അരമണിക്കൂറില്‍ കൂടുതല്‍] കെട്ടിവച്ചിരുന്നാല്‍ ആഭാഗത്തെ കോശങ്ങള്‍ നശിക്കുകയും മുറിച്ചുകളയെ-ണ്ടതായി വരികയും ചെയ്യും.
5 കടിവാ 10mm നീളത്തിലും3 mmആഴത്തിലും ശുദ്ധിയുള്ള ബ്ലയിഡ് ഉപയോഗിച്ച് കീറി ശുദ്ധജലം കൊണ്ട് കഴുകു ന്നതും നല്ലതാണ്. വിലങ്ങനെമുറിക്കാന്‍പാടില്ല ,കൂടുതല്‍ഞരമ്പുകള്‍ മുറിയാന്‍ ഇടവരരുത്.
6പാമ്പ്കടിഏറ്റ ആളിന് രുചി-സ്വാദ്-മാറ്റം അനുഭവ പ്പെടാം ..കൈപ്പുള്ളത് മധുരിക്കും ,എരുവ്ഉള്ളതിന് എരുവ് തോന്നുകയില്ല.,ഉപ്പിന്ന് ഉപ്പുരസം തോന്നുകയില്ല.. പാവല്‍ കിരിയാത്ത്, ആരിവേപ്പു എന്നീവയുടെ ഇലയോ ചെന്നിനായകാമോ രോഗിക്ക് കൊടുത്താല്‍ വിഷശക്തി മനസിലാകും..കൈപ്പിന്നുപകരം മധുരം ആണ് തോന്നുന്നതെങ്കില്‍ അതിവിഷം ആണന്നുതീരുമാനിക്കാം .കൈപ്പുള്ള സാധനത്തിന് ശക്തമായ കൈപ്പ് അനുഭവപ്പെട്ടാല്‍ ദേഹത്ത് വിഷംഇല്ലന്നു തീരുമാനിക്കാം.. ഒന്നുരണ്ടു മണിക്കൂര്‍ ഇതുപോലെ പാനലേപനാതികള്‍ ചെയിത്പരീക്ഷിച്ച്കഴിഞ്ഞ് മനോധൈര്യം കൊടുത്തെ രോഗിയെ പറഞ്ഞയക്കാവൂ
7 രോഗിയെ 16നും 40 നും ഇടയില്‍പ്രായമുള്ള ആരോഗ്യ വാനായ ഒരാളുടെ മൂത്രം ഒരുഗ്ലാസ്സ് കുടുപ്പിക്കുന്നത് നല്ലതാണ്.അതുകൊണ്ട് വിഷസ്തംഭനം ഉണ്ടാകും എന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്..ചികല്‍സയെ കുറിച്ച് പറയുന്നില്ല,മുഴുവനും അറിയാതെ ചികല്‍സ ചെയ്യരുത്,
വിഷചികല്‍സക്ക് ഉള്ള ആയുര്‍വേദ വിധികള്‍ -നാളെ
Like
Comment

പാമ്പ് കടിഏറ്റു മരിച്ചാല്‍ -മരിച്ച ആളുടെ അവകാശിക്ക് 50000 രൂപ

ഉണ്ണി കൊടുങ്ങല്ലൂര്‍കര്‍ഷകനും പാമ്പും ആയി വലിയ ബന്ധം ഉണ്ട് എലികളെ തിന്ന് നശിപ്പിക്കുന്നത് പാമ്പുകള്‍ ആണ് . വിഷം ഇല്ലാത്ത പാമ്പുകളെ ഒരിക്കലും കൊല്ലരുത് പാമ്പ് എന്ന് പെട്ടന്ന് ആരെങ്കിലും പറഞ്ഞാല്‍ നമ്മുടെ നെച്ചിടിപ്പ് പതിമടങ്ങ്‌ വര്‍ദ്ധിക്കും..പാമ്പ് കടിയേറ്റ് ഒരു വര്‍ഷം25000 പേര്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട്.അതില്‍10% പേര്‍ ഭയം കൊണ്ടും മരിക്കുന്നു. ,പാമ്പ് കടിഏറ്റു മരിച്ചാല്‍ -മരിച്ച ആളുടെ അവകാശിക്ക് 50000 രൂപ കൊടുക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് ഉണ്ട്.അത് പലര്‍ക്കും അറിയില്ല .പോലീസില്‍ അറിയിക്കണം. മരണസര്‍ട്ടിഫിക്കറ്റ് .പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ട് -പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ്- എന്നീവ ചേര്‍ത്ത് തഹസില്‍ദാര്‍ക്ക് അപേക്ഷ കൊടുക്ക ണം. ജില്ല കളക്റെര്‍ ആണ് തുക അനുവദിക്കേണ്ടത്.
കര്‍ഷകര്‍ക്ക് കൃഷി സ്ഥലത്ത് വച്ച് പാമ്പ് കടി ഏറ്റു മരണം സംഭവിക്കാറുണ്ട്.കല് പ്രദേശങ്ങളിലെ പാമ്പുക ള്‍ക്ക് വിഷം കൂടും . പണ്ട് ഗ്രാമപ്രദേശങ്ങളില്‍ വിഷ വൈ ദ്യന്മ്മാര്‍ ഉണ്ടായിരുന്നു. അവര്‍ പണം വാങ്ങാതെ ചികല്‍സ നടത്തിയിരുന്നു..താളിയോലകളില്‍ വിഷ ചികത്സയെകുറിച്ച് പറയുന്നത് വരും തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാന്‍ ആരും ശ്രമിക്കാറില്ല
18 അടി വരെനീളം ഉള്ള രാജവെമ്പാല കടിച്ചാല്‍15 മിനിട്ടി-നുള്ളില്‍ ഒരുആനയെ കൊല്ലാനുള്ള വിഷംഅതിനുണ്ട്.200 ML വിഷം ആണ്രണ്ട്സഞ്ചികളിലായി മൂര്ഖന് ഉള്ളത് അതില്‍12 ML വിഷം മതി മനുഷ്യന് മരിക്കാന്‍- വിഷലക്ഷണങ്ങള്‍ നോക്കാം
ഒരുകുരുമുളക് മണിയുടെ വലിപ്പംആണ് കണ്ണിന്‍റെ കൃഷ്ണമണിക്ക്..എന്നാല്‍ മൂര്‍ഖന്‍റെ വിഷം ഏറ്റാല്‍ കൃഷ്ണ മണി ചെറുതായി വരും.കടിയേറ്റ ഭാഗത്ത് കൂടുതല്‍ വിഷം ഉണ്ടങ്കില്‍ ചെറിയ നീര് ഉണ്ടാകും മരണം അടുക്കുമ്പോള്‍ ആ ഭാഗം കരുത്ത് നീല നിറം ആകും
കാലിന്ശക്തിക്കുറവും തളര്‍ച്ചയും അനുഭവപ്പെടും. മുകളിലത്തെ കണ്‍പോളകള്‍ക്ക് നിയന്ത്രണം കുറഞ്ഞ് ഉറക്കം തുങ്ങുന്നത് പോലെ നിമീലിതാമാകും
തൊണ്ടക്കുംനാക്കിനും തളര്‍ച്ച വന്ന് സംസാരശേഷി നഷ്ട പ്പെടും ,
വെള്ളം - ഭക്ഷണം കഴിക്കാം സാധിക്കാതെ വരും
കുറുനാക്കിനു തളര്‍ച്ച ഉണ്ടാകുന്നത് കൊണ്ട് ശ്വാസനാളം ശരിയായി അടയാതെ വരികയും വെള്ളം കുടിച്ചാല്‍ ശ്വാസകോശത്തില്‍ കടക്കാന്‍ ഇടവരികയും ചെയ്യും.
മൂര്‍ഖന്‍റെ വിഷംശരീരത്തിലെ ചുവന്ന്‍രക്താണുക്കളെ നശിപ്പിക്കും.ഓക്സിജന്‍ കിട്ടാതെ കാഴ്ചശക്തി കുറഞ്ഞ് രോഗി ഉറങ്ങിതുടങ്ങും ശരീരത്തിലെ ചില പേശികള്‍ പിടക്കുകയും വലിച്ചുകൊച്ചുകയും ചെയ്യും
രക്തം കട്ടയാവാന്‍ തുടങ്ങും ഉമിനീര്കൂടുതലായി ഉള്‍പ്പാദിപ്പിക്കപ്പെടും .-
കടപ്പാട് ഗോപു കൊടുങ്ങല്ലൂർ
ചികല്‍സയെക്കുറിച്ച് അടുത്ത ദിവസം