ഉണ്ണി കൊടുങ്ങല്ലൂര്‍
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യം പത്ത് തീവ്രവാദികളെ വധിച്ചു. നൗഗാവിലുണ്ടായ മറ്റൊരു ഏറ്റമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു.
ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. 15 അംഗ സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 18 സൈനികര്‍ മരിക്കാനിടയായ ഭീകരാക്രമണമുണ്ടായ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ഇപ്പോള്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
നൗഗാമിലുണ്ടായ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ചൊവ്വാഴ്ച ഉച്ചയോടെ ലോച്ചിപുരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ച് നുഴഞ്ഞുകയറ്റാക്കാരെ സഹായിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്ന് സൈനിക വക്താക്കള്‍ വ്യക്തമാക്കി.
ഉറിയിലെ സൈനിക ക്യാമ്പിനു നേരെ 18 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.
ഉറിയില്‍ വീണ്ടും ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു; 10 ഭീകരരെ വധിച്ചു
ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 തീവ്രവാദികളടങ്ങുന്ന സംഘത്തെ നേരിടുന്നതിനിടയിലാണ് തീവ്രവാദികളെ സൈന്യം വധിച്ചത്.
Published: Sep 20, 2016, 05:53 PM IST
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈന്യം പത്ത് തീവ്രവാദികളെ വധിച്ചു. നൗഗാവിലുണ്ടായ മറ്റൊരു ഏറ്റമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു.
ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. 15 അംഗ സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 18 സൈനികര്‍ മരിക്കാനിടയായ ഭീകരാക്രമണമുണ്ടായ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ഇപ്പോള്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
നൗഗാമിലുണ്ടായ മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ചൊവ്വാഴ്ച ഉച്ചയോടെ ലോച്ചിപുരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ച് നുഴഞ്ഞുകയറ്റാക്കാരെ സഹായിക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതെന്ന് സൈനിക വക്താക്കള്‍ വ്യക്തമാക്കി.
ഉറിയിലെ സൈനിക ക്യാമ്പിനു നേരെ 18 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.
© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment