ഉണ്ണി കൊടുങ്ങല്ലൂര്‍
ഇന്ത്യയുടെ മിസൈൽ പരീക്ഷണം വിജയം, സഹായം ഇസ്രായേൽ
ഇസ്രായേൽ സഹായത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മധ്യദൂര ഭൂതല-വായു മിസൈലാണ് പരീക്ഷിച്ചത്. ഒഡീഷയിലെ ചന്ദിപൂരിലുള്ള സംയോജിത വിക്ഷേപണ കേന്ദത്തിൽ നിന്ന് രാവിലെ 10.15 നാണ് പരീക്ഷണം നടന്നത്. പരീക്ഷണം വലിയ വിജയമായിരുന്നുവെന്നും ലക്ഷ്യസ്ഥാനം തകർത്തെന്നും ഡിആർഡിഒ അറിയിച്ചു.
നിശ്ചിത ചുറ്റളവിൽ നിരീക്ഷണ സംവിധാനവും അപകട സൂചനയെക്കുറിച്ച് മുന്നറിയിപ്പു നൽകാൻ ശേഷിയുള്ള റഡാർ സംവിധാനവും ഉൾക്കൊള്ളുന്നതാണ് ഈ അത്യാധുനിക മിസൈൽ. 50 മുതൽ 70 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ഈ മിസൈലിന് കഴിയും.
വ്യോമക്രണം നേരിടാനുള്ള ശേഷിയാണ് ഈ മിസൈലിന്റെ ഏറ്റവും വലിയ ശക്തി. തന്ത്രപ്രധാന കേന്ദ്രങ്ങൾ, വൻ നഗരങ്ങൾ, ആണവ നിലയങ്ങൾ എന്നിവക്കു നേരെയുള്ള പോർവിമാനങ്ങളുടെയും ഡ്രോണുകളുടെയും ആക്രമണങ്ങൾ പ്രതിരോധിക്കാനും ഈ മിസൈലിനു കഴിയും.
4.5 മീറ്റർ നീളമുള്ള ഈ മിസൈലിന് 2.7 ടൺ ഭാരമുണ്ട്. കൂടാതെ 60 കിലോഗ്രാം വരെ കൂടുതൽ വഹിക്കാനും കഴിയും. പ്രതിരോധ വികസന ലബോറട്ടറിയും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചെടുത്തത്. പരീക്ഷണങ്ങളെല്ലാം വിജയിക്കുന്നതോടെ മിസൈൽ പ്രതിരോധ വിഭാഗത്തിനു നൽകും.
വിവധ സുരക്ഷാ ഭീഷണികൾ മുൻകൂട്ടി അറിയിച്ച് റഡാർ വഴി മിസൈല്‍ നിയന്ത്രിക്കാനും ഈ സംവിധാനത്തിനു കഴിയും. ഈ സംവിധാനം നേരത്തെ പരീക്ഷിച്ചു വിജയിച്ചിരുന്നു. ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ 10,079 കോടി രൂപയ്ക്കാണ് മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) കരാർ ഒപ്പുവച്ചത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment