ഒളിംപിക്സ് ദൗത്യസംഘം: ബിന്ദ്ര, ഗോപീചന്ദ്, നന്ദി പട്ടികയിൽ
ന്യൂഡൽഹി∙ പ്രധാനമന്ത്രിയുടെ ഒളിംപിക്സ് ദൗത്യസംഘത്തിലേക്ക് ഇന്ത്യയുടെ സൂപ്പർ കോച്ചുകളും സ്വർണ മെഡൽ ജേതാവും. ബാഡ്മിന്റൻ കോച്ച് പുല്ലേല ഗോപീചന്ദ്, ജിംനാസ്റ്റിക്സ് പരിശീലകൻ ബിശ്വേശ്വർ നന്ദി, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവർ സംഘത്തിലുണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി. ഇവരടക്കം 12 പേരുകൾ കേന്ദ്ര കായിക മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.
2020 ടോക്കിയോ ഒളിംപിക്സിലും 2024, 2028 ഒളിംപിക്സുകളിലും ഇന്ത്യൻ താരങ്ങളുടെ പ്രകടനം മികച്ചതാക്കുകയും മെഡൽ നേട്ടം ഉറപ്പാക്കുകയുമാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. റിയോ ഒളിംപിക്സിൽ വെറും രണ്ടു മെഡലുകൾ മാത്രമാണ് ഇന്ത്യയ്ക്കു സ്വന്തമാക്കാനായത്. ഇൗ തിരിച്ചടി വരും ഒളിംപിക്സുകളിൽ ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംഘത്തിന്റെ ദൗത്യം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഡയറക്ടർ ഇൻജട്ടി ശ്രീനിവാസ്, കേന്ദ്ര കായിക സെക്രട്ടറി രാജീവ് യാദവ് എന്നിവരും ദൗത്യ സംഘത്തിലുണ്ടാകുമെന്നാണു സൂചന. മറ്റു ചില താരങ്ങളും പരിശീലകരും അഡ്മിനിസ്ട്രേറ്റർമാരും പൂർവ താരങ്ങളും സംഘത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
വിദേശ സന്ദർശനത്തിലുള്ള മോദി തിരിച്ചെത്തിയ ശേഷമേ സംഘത്തിന് അംഗീകാരം നൽകുകയുള്ളൂ. ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന പട്ടികയിൽനിന്ന് ചിലർ ഒഴിവാകാനും മറ്റു ചിലർ ഉൾപ്പെടാനും സാധ്യതയുണ്ട്. ലണ്ടൻ ഒളിംപിക്സിൽ സൈന നെഹ്‌വാളിന്റെ വെങ്കലവും റിയോയിൽ സിന്ധുവിന്റെ വെള്ളി മെഡൽ നേട്ടമാണ് ദേശീയ ബാഡ്മിന്റൻ കോച്ചായ ഗോപീചന്ദിനെ സംഘത്തിലേക്ക് എത്തിച്ചത്. ജിംനാസ്റ്റിക്സിൽ ദിപ കർമാക്കറിന്റെ മികച്ച പ്രകടനം പരിശീലകൻ നന്ദിക്കും തുണയായി. ഗോപീചന്ദിന്റെ പരിശീലനത്തിലൂടെ സൈന നെഹ്‌വാൾ, പി. കശ്യപ്, കെ. ശ്രീകാന്ത് എന്നിങ്ങനെ ഒരുപിടി ലോകോത്തര താരങ്ങളെ ഇന്ത്യയ്ക്കു ലഭിച്ചെന്നതും രാജ്യാന്തര നിലവാരമുള്ള പരിശീലന സംവിധാനങ്ങൾ പിൻതുടരുന്നു എന്നതും കായിക മന്ത്രാലയം വിലയിരുത്തി.
ഇന്ത്യയിൽ അധികം വേരോട്ടമില്ലാത്ത കായികയിനമായ ജിംനാസ്റ്റിക്സിൽ രാജ്യാന്തര താരമായി ദീപ കർമാക്കറെ ഉയർത്തിക്കൊണ്ടുവരാനെടുത്ത കഠിനാധ്വാനമാണ് നന്ദിയെ സംഘത്തിന്റെ ഭാഗമാക്കുന്നത്. ജിംനാസ്റ്റിക്സിൽ ആദ്യമായി ഇന്ത്യൻ വനിതാ താരം യോഗ്യത നേടിയെന്നു മാത്രമല്ല റിയോയിൽ ദിപ നാലാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അഞ്ചു തവണ ഒളിംപിക്സിൽ പങ്കെടുത്ത ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ അനുഭവസമ്പത്തു തന്നെയാണ് സംഘത്തിൽ ഉൾപ്പെടുത്താനുള്ള കാരണം. റിയോയിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ നേരിയ പോയിന്റുകൾക്കാണ് വെങ്കലമെഡൽ നഷ്ടപ്പെട്ടത്. 2008 ബെയ്ജിങ് ഒളിംപിക്സിൽ ഇൗ വിഭാഗത്തിലെ സ്വർണ മെഡൽ ജേതാവാണ് ബിന്ദ്ര. സ്പോർട്സ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിലുള്ള അനുഭവവും ഗുണകരമാകുമെന്ന് കായിക മന്ത്രാലയം പ്രതീക്ഷിക്കുന്നു.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment