60 എംപി ക്യാമറ, 12 GB RAM, 1TB സ്റ്റോറേജുമായി അതിവേഗ സ്മാര്‍ട്ട് ഫോണ്‍
ടൂറിങ് റോബോട്ടിക്സ് ഇന്‍ഡസ്ട്രീസ് (ടിആര്‍ഐ) ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ 'ടൂറിംഗ് ഫോണ്‍ കഡെന്‍സ' അവതരിപ്പിച്ചു. വോയ്സ് ഓണ്‍ സാങ്കേതിക വിദ്യയുമായി വരുന്ന ഈ ഫോണ്‍ ശബ്ദനിര്‍ദ്ദേശങ്ങള്‍ കൊണ്ട് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. മാത്രമല്ല, വോയ്സ് കമാന്‍ഡുകള്‍ വഴി ഫോണ്‍ അണ്‍ലോക്ക് ചെയ്യുവാനും സാധിക്കും.
1440x2560 പിക്സല്‍ റെസല്യൂഷനില്‍ 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേയുമായാണ് കഡെന്‍സയുടെ വരവ്. ഒന്നല്ല, രണ്ട് ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 830 പ്രോസസറുകള്‍ കരുത്ത് പകരുന്ന സ്മാര്‍ട്ട് ഫോണിന് 12 ജിബി റാമാണ് നല്‍കിയിരിക്കുന്നത്. 1 ടിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 500 ജിബി വര്‍ധിപ്പിക്കാനും കഴിയും!
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെയുള്ള ടൂറിങ്ങിന്റെ സ്വന്തം സ്വോര്‍ഡ്ഫിഷ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് കഡെന്‍സയുടെ പ്രവര്‍ത്തനം. ഈ ഫോണിന്റെ ക്യാമറയുടെ സവിശേഷതകള്‍ നിങ്ങളെ ശരിക്കും ഞെട്ടിപ്പിക്കും. 60 മെഗാപിക്സലാണ് പിന്‍ക്യാമറ! ഇതുപയോഗിച്ച് ഐമാക്സ് 6 കെ വിഡിയോകള്‍ വരെ ചിത്രീകരിക്കാന്‍ കഴിയും. കൂടാതെ 20 മെഗാപിക്സല്‍ ഡുവല്‍ മുന്‍ക്യാമറയും നല്‍കിയിട്ടുണ്ട്.
4 സിം കാര്‍ഡുകള്‍ ഈ ഫോണില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാം. ഗ്രാഫേന്‍, ഹൈഡ്രജന്‍ സെല്ലുകളാല്‍ നിര്‍മ്മിതമായ കൂറ്റന്‍ 100 ഡബ്ല്യൂ എച്ച് ബാറ്ററിയാണ് ഈ സൂപ്പര്‍ ഫോണിന് കരുത്തു പകരുന്നത്.

© Copyright 2016 Manoramaonline. All rights reserved.
No comments :
Post a Comment