Sunday, 18 September 2016

ചിരിക്കുന്ന ചെമ്പരത്തി

ഉണ്ണി കൊടുങ്ങല്ലൂര്‍
Gopu Kodungallur shared his post to the group: Krishi(Agriculture).
33 mins
Gopu Kodungallur
1 hr
നമ്മളെ ദിവസവും വീടിനുമുന്‍പില്‍ നോക്കി നിന്ന് ചിരിക്കുന്ന ചെമ്പരത്തി ,നിന്‍റെ ഗുണങ്ങള്‍ എല്ലാം അറിഞ്ഞാല്‍ വാടാന്‍ അനുവദിക്കില്ല മലയാളികളുടെ നാടന്‍ പാട്ടുകളിലു...ം നാട്ടു വഴികളിലും നിറഞ്ഞു നില്‍ക്കുന്നപ്രിയ പുഷപ്പമേ,പൂജക്കുംമറ്റും ഉപയോഗിക്കുന്ന ചുവന്ന നിറമുള്ളവ,,ഏതുകാലത്തും പൂക്കുന്ന ചെമ്പരത്തിക്ക് അഞ്ചു ഇതളുകള്‍ ആണ് ഉള്ളത്.,വിത്തുകള്‍ ഇല്ല ചെമ്പരത്തിയുടെ എല്ലാ ഭാഗത്തും വഴുവഴുപ്പ് ഉള്ള താളിഉണ്ട്,
കുട്ടികള്‍ക്ക് ഉണ്ടാകുന്ന കരപ്പന് ചെമ്പരത്തിപുവ്വ് ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ദിവസവും കുളിപ്പിക്കുക
നരമാറാന്‍---കടുക്ക നെല്ലിക്ക ചെമ്പരത്തിപുവ്വ് ഇവ 25 ഗ്രാം വീതം എടുത്ത് 200 ഗ്രാം നല്ലെണ്ണയില്‍ കാച്ചിയെടുത്ത് സ്ഥിരമായി തലയില്‍ തേച്ചു കുളിക്കുക
രക്തസ്രാവം ശമിക്കാന്‍ ചെമ്പരത്തി പുവ്വ് പശുവിന്‍ നെയ്യില്‍ വറുത്ത്കഴിക്കുക
ചെമ്പരത്തിപൂ മൊട്ട് ഇട്ട് പാകപ്പെടുത്തിയ മോര് കറി കഴിച്ചാല്‍ രക്തപിത്തം കുറയു
താരന്‍ മാറാന്‍-- ചെമ്പരത്തിയില ഒരടുക്ക്‌ വെളിച്ചെണ്ണ യില്‍ കാച്ചി ആ വെളിച്ചെണ്ണ ശരീരത്തില്‍ തേച്ചു കുളിക്കുക ചുടുകുരുവിന് ശമനം കിട്ടും
വീട്ടില്‍ പെട്ടന്ന് ഒരു അഥിതി വന്നാല്‍ ചെമ്പരത്തി ഇതളുകള്‍ ജൂസ് ആയി അടിച്ച് മധുരം ചേര്‍ത്ത് കുടിക്കാന്‍ കൊടുക്കുക
മനുഷ്യ ശരീരത്തിലെ ഞരമ്പുകള്‍ എല്ലാം സന്ധിക്കുന്ന ചെവിയുടെ മുകളില്‍ ചെമ്പരത്തിയും പൂജകഴിഞ്ഞ പൂക്കളും വയ്ക്കുന്നത് വളരെയധികം നല്ലതാണ്

ഇപ്പോള്‍ വന്നാല്‍ ആകാശവെള്ളരി തണ്ട്--കോവല്‍തണ്ട് --വള്ളിചീര പച്ച -ചുവപ്പ്,-സുമോ കപ്പ ,പ്രഷര്‍ചീര , പ്ലാത്ത ചക്ക തൈ കിട്ടും.അടതാപ്പ് മാര്‍ച്ചില്‍കിട്ടും

No comments :

Post a Comment