ഉണ്ണി കൊടുങ്ങല്ലൂര്‍
(പഴയ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നതാണ്.)
ജൈവ കൃഷി രീതിയിൽ കമ്പോസ്ടിനുള്ള പ്രാധാന്യം എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. ചെടികളുടെ ആരോഗ്യത്തിനും വളര്ച്ചക്കും വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കമ്പോസ്റ്റു. ചെടികല്ക്കുള്ള ഒരു സമീകൃത ആഹാരം എന്ന് പറയാം. വേറെ ഒന്നും കൊടുത്തില്ലെങ്കിലും മണ്ണിന്റെ കൂടെ കമ്പോസ്റ്റ് ചേർത്ത് കൊടുത്താൽ ചെടികൾ നന്നായി വളരും. എന്നാൽ അതിനേക്കാൾ ഒന്നുകൂടി ഫലപ്രദമാണ് കമ്പോസ്റ്റ് ടി. പേര് സൂചിപ്പിക്കുന്ന പോലെ കമ്പൊസ്റ്റിനെ വെള്ളത്തിൽ കലക്കി ആണ് ഇത് ഉണ്ടാക്കുന്നത്.
കമ്പോസ്റ്റ് ടീയുടെ ഗുണങ്ങൾ:
1. അത് ഇലകളിൽ സ്പ്രേ ചെയ്‌താൽ ചെടികല്ക്ക് വളരെ വേഗത്തിൽ അതിലെ ഗുണങ്ങൾ കിട്ടും. ആരോഗ്യം ഇല്ലാതെ നില്ക്കുന്ന ചെടികല്ക്ക് ഇത് സ്പ്രേ ചെയ്‌താൽ ഒന്ന് രണ്ടു ദിവസത്തിനകം ഗുണം കാണാൻ കഴിയും.
2. ഇല ചുരുളൽ, ഇലകള്ക്ക് ഉണ്ടാകുന്ന മറ്റു അസുഖങ്ങൾ ഇവക്കു വളരെ ഫലപ്രദം.
3. ചെടികല്ക്കുണ്ടാകുന്ന ഫങ്കസ് അസുഖങ്ങളെ പ്രതിരോധിക്കുവാനും, ഭേദമാക്കുവാനും വളരെ നല്ലത്.കമ്പോസ്റ്റിൽ നിറയെ ചെടികല്ക്ക് ഗുണകരമായ ബാക്ടീരിയ കളും ഫങ്കസ് കളും മറ്റു സൂക്ഷ്മ ജീവികളും (beneficial micro organisms) ഉണ്ട്. അവയ്ക്ക് വളരുവാൻ പറ്റിയ സാഹചര്യവും ഭക്ഷണവും കൊടുത്തു അവയെ വളര്ന്നു ഒരുപാട് ഇരട്ടിയായി പെരുക്കുകയാണ് ഈ ടി ഉണ്ടാക്കലിന്റെ ലക്‌ഷ്യം. ഉണ്ടാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം.

ഉണ്ടാക്കുന്ന വിധം:
1. ഒരു ബക്കറ്റിൽ 1/3 ഭാഗം നല്ല കമ്പോസ്റ്റ് എടുക്കുക. നമ്മള്‍ തന്നെ ഉണ്ടാക്കുന്ന കമ്പോസ്റ്റ് ആണ് നല്ലത്(ഞങ്ങള്‍ കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം ഈ ലിങ്കില്‍ കാണാം:https://www.facebook.com/groups/krishiclub/permalink/938344532847782/). മണ്ണിര കമ്പോസ്റ്റ് ഒന്നുകൂടി നല്ലതാവും.
2. ബക്കറ്റിന്റെ വക്കിൽ നിന്നും 3 ഇഞ്ച് താഴെ വരെ വെള്ളം നിറക്കുക. സിറ്റിയിൽ താമസിക്കുന്നവർ ക്ലോറിൻ ഇല്ലാത്ത വെള്ളം ചേര്ക്കാൻ ശ്രദ്ധിക്കുക.
3. അതിൽ കുറച്ചു ശര്ക്കരയോ മൊളാസ്സെസ് ഓ ചേർത്ത് നന്നായി ഇളക്കുക. ബാക്ടീരിയ കൾക്കും ഫങ്കസ്സുകൽക്കും മറ്റു സൂക്ഷ്മ ജീവികല്ക്കും ഉള്ള ഭക്ഷണം ആണ് ഇത്. കൃത്യ അളവ് ഒന്നും ഇല്ല. ഒരു 200 ഗ്രാം ശര്ക്കരയോ 1/4 കപ്പ് മൊളാസ്സെസൊ ചേര്ക്കുക.
4. ഇനി ഇവക്കു വളരാൻ ഒക്സിജെൻ കൊടുക്കണം. അതിനു പല വഴികൾ ഉണ്ട്. അക്ക്വേരിയത്തിൽ ഒക്സിജെൻ കൊടുക്കാൻ ഉപയോഗിക്കുന്ന പമ്പ് ഉപയോഗിക്കുക ആണ് ഏറ്റവും നല്ല രീതി. അല്ലെങ്കിൽ ഓരോ മണിക്കൂറിലും ഒരു കപ്പിൽ ഈ വെള്ളം എടുത്തു കുറച്ചു മുകളില നിന്നും ബക്കെറ്റിലെക്കു തന്നെ ഒഴിക്കുക. അപ്പോൾ അതിൽ കുറെ ഒക്സിജെൻ കലരും.
5. ഈ ബക്കെറ്റിനെ തണലിൽ, തുറന്നു വക്കുക. 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ ഇങ്ങനെ ഒക്സിജെൻ കൊടുത്തു കൊണ്ട് ഇരിക്കുക. ഇടയ്ക്കു ഇളക്കുകയും വേണം.
6. 24 മണിക്കൂർ എങ്കിലും കഴിഞ്ഞാൽ വെള്ളം അരിച്ചു എടുത്തു കൂടുതൽ വെള്ളത്തിൽ നേര്പ്പിച്ചു ചെടികളുടെ ഇലകളിൽ സ്പ്രേ ചെയ്യുകയോ ചുവട്ടില ഒഴിക്കുകയോ ചെയ്യാം.
7. തീരെ ചെറിയ പ്രായത്തിൽ ഉള്ള ചെടികള ആണെങ്കില 10-15 ഇരട്ടി വെള്ളത്തിൽ ഇത് നേര്പ്പിക്കുക. വൈകുന്നേരങ്ങൾ ആണ് സ്പ്രേ ചെയ്യാൻ നല്ലത്. സ്പ്രേ ചെയ്‌താൽ കുറെ മണിക്കൂർ എങ്കിലും മഴ നനഞ്ഞു അത് ഒലിച്ചു പോകാതെ ഇരുന്നാൽ നല്ലത്.
8. വളര്ന്ന ചെടികല്ക്ക് ഇരട്ടിയോ നാലിരട്ടിയോ വെള്ളത്തിൽ നേര്പ്പിച്ചു തളിക്കാം.

ഞങ്ങൾ ചെടികല്ക്ക് കൊടുക്കുന്ന പ്രധാന വളം ഇതാണ്. ഇവിടെ ചെടികള്‍ വളരുന്ന സീസണിൽ ഇത് സ്ഥിരമായി ഉണ്ടാക്കുന്നു. ഇതിന്റെ കൂടെ ഫിഷ് എമൽഷനൊ, കെല്പ് റ്റീയൊ ചേർത്തും ഉപയോഗിക്കാറുണ്ട്. പാകുന്ന വിതുകല്ക്കും, മുളച്ചു വരുന്ന ചെടികല്ക്കും വളരെ നേര്പ്പിച്ച രീതിയിൽ കൊടുക്കും. യാതൊരു മണവും ഇല്ലാത്തതിനാൽ വീടിനകത്തും ഉപയോഗിക്കാം.

No comments :
Post a Comment