ഉണ്ണി കൊടുങ്ങല്ലൂര്‍
ഗോവിന്ദച്ചാമിക്കെതിരെ നീങ്ങരുതെന്ന് സൗമ്യയുടെ അമ്മയ്ക്ക് ഭീഷണി
ഷൊര്‍ണൂര്‍: കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അജ്ഞാതന്‍ ടെലിഫോണിലൂടെ ഭീഷണി മുഴക്കി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ഭീഷണി.
ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അജ്ഞാതന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
സുപ്രീം കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് ഭീഷണി സന്ദേശം. ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കുംവരെ കേസിന്റെ പിന്നാലെ പോകുമെന്ന് സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.

© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment