ഉണ്ണി കൊടുങ്ങല്ലൂര്‍
പുതിയ ബൈക്കുകളെല്ലാം ഡിസ്‌ക് ബ്രേക്കുകളിലേക്കും എ.ബി.എസ് ബ്രേക്കിങ് സിസ്റ്റത്തിലേക്കും മാറി കഴിഞ്ഞു. സി.സി കുറഞ്ഞ വാഹനങ്ങള്‍ പോലും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ഡിസ്‌ക് ബ്രേക്കുകളിലാണ് ഇന്ന് വിപണിയിലെത്തുന്നത്. വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിപാലനം ആവശ്യമുള്ള ഒന്നാണ് ബ്രേക്ക്. എന്നാല്‍ വളരെ പെട്ടെന്ന് ഒരു ബ്രേക്കും പണിമുടക്കാറുമില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ തുടങ്ങി നാം ശ്രദ്ധിക്കാതായാല്‍ അത് പിന്നീട് ഗുരുതര പ്രശ്‌നമായി മാറുന്നു. ഡ്രം ബ്രേക്കിനെ അപേക്ഷിച്ച് വളരെ സുഖമമായി ചെക്ക് ചെയ്യാന്‍ ഡിസ്‌ക് ബ്രേക്കാണെങ്കില്‍ സാധിക്കും.
അകത്ത് നിന്നും പുറത്തേക്കു വരുംതോറും തുടര്‍ച്ചയായി തിളക്കം കൂടി വരുന്ന ഡിസ്‌ക്കില്‍ ചെറിയ തോതില്‍ വരകള്‍ കാണും. അത് സാധാരണമാണ്. പക്ഷെ, കയ്യില്‍ തടയത്തക്ക രീതിയില്‍ ഉള്ള വല്ല പോറലോ പാടോ ഉണ്ടെങ്കില്‍ സൂക്ഷിക്കണം. ഡിസ്‌ക് മാറേണ്ടതായി വരും. ഡിസ്‌ക് മാറ്റിയിടുമ്പോള്‍ രണ്ടു സൈഡും ഒരുമിച്ചു മാറ്റുന്നതാണ് എപ്പോഴും നല്ലത്.
ബ്രേക്ക് പാഡിനും ഡിസ്‌കിനും ഇടയില്‍ സാമാന്യത്തില്‍ കൂടുതല്‍ വിടവുണ്ടെങ്കില്‍ തീര്‍ച്ചയായും പാഡ് മാറ്റണം. ബ്രേക്ക് ലൈനില്‍ റബ്ബറിന്റെ അംശം കാണാന്‍ കഴിയും. പക്ഷെ, മെറ്റല്‍ കൊണ്ട് ഉരഞ്ഞ പോലുള്ള വല്ല പാടും കണ്ടാല്‍ തീര്‍ച്ചയായും മെക്കാനിക്കിനെ കാണിക്കണം. ഡിസ്‌ക് വളരെ പെട്ടെന്ന് കേടുവരാന്‍ ഇതൊരു കാരണമാവും. ഡിസ്‌കില്‍ പൊടിപറ്റിപ്പിടിക്കാതിരിക്കാനും ശ്രദ്ധിക്കണം.
അത്ര സിംപിളല്ല ഡിസ്‌ക്ക് ബ്രേക്ക്
ഡിസ്‌ക് മാറ്റിയിടുമ്പോള്‍ രണ്ടു സൈഡും ഒരുമിച്ചു മാറ്റുന്നതാണ് എപ്പോഴും നല്ലത്

© Copyright Mathrubhumi 2016. All rights reserved.
No comments :
Post a Comment