Saturday, 17 September 2016

വീട്ടുമുറ്റത്ത് അശോകം നടാമോ

ഉണ്ണി കൊടുങ്ങല്ലൂര്‍
Đr Ebey Abraham to ഔഷധസസ്യങ്ങളും പ്രയോഗങ്ങളും - Oushadhasasyangalum prayogangalum
2 hrs
വീട്ടുമുറ്റത്ത് അശോകം നടാമോ ?
=====================================
വാസ്തു ശാസ്ത്രത്തില്‍ പ്രധാനമായും നാല് വിധം മരങ്ങളെക്കുറിച്ച് പറയുന്നു...
1. അകത്തും പുറത്തും കാതല്‍ ഉള്ളവ: തേക്ക്, വീട്ടി (ഈട്ടി) മുതലായവ...
2. അകത്ത് മാത്രം കാതല്‍ ഉള്ളവ: പ്ലാവ്, ആഞ്ഞിലി മുതലായവ...
3. പുറത്ത് മാത്രം കാതല്‍ ഉള്ളവ: തെങ്ങ്, കവുങ്ങ് മുതലായവ...
4. അകത്തും പുറത്തും കാതല്‍ ഇല്ലാത്തവ: ചമ്പകം, പാല, പൂള, അശോകം മുതലായവ...
ഇതില്‍ നാലാമത്തെ വിഭാഗം കാതല്‍ ഇല്ലാത്തവ ആയതുകൊണ്ട് നല്ല കാറ്റും മറ്റുമുണ്ടായാല്‍ പെട്ടെന്ന് ഒടിഞ്ഞു വീഴുവാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്. വീടിനു മുകളില്‍ മരം വീണാല്‍ വീട്ടില്‍ ഉള്ളവര്‍ക്ക് ജീവഹാനി സംഭവിക്കും എന്നതുകൊണ്ടാണ് വാസ്തു ശാസ്ത്രത്തില്‍ അങ്ങിനെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വീടിനു തൊട്ടടുത്ത് അശോകം വെക്കുന്നതിനേക്കാള്‍ കുറച്ച് ദൂരെ ആയി വെക്കുന്നത് ആണ് ഉത്തമം. ഇനി അഥവാ വീടിനടുത്ത് വെച്ചാല്‍ തന്നെ ഉയരം കൂടുമ്പോള്‍ വീടിന്റെ ഉയരത്തിന് ഒപ്പം വച്ച് വെട്ടിയാല്‍ മതി. അങ്ങിനെ ആകുമ്പോള്‍ ഒടിഞ്ഞു വീഴും എന്ന് പേടിക്കുകയും വേണ്ട. കൂടാതെ പണ്ട് കാലത്ത് ഉണ്ടായിരുന്ന വീടുകള്‍ കോണ്‍ക്രീറ്റ് ആയിരുന്നില്ല എന്നതിനാലാണ് വീടിനടുത്ത് ഈ മരങ്ങള്‍ വെക്കുന്നത് ദോഷം ആണ് എന്ന് പറഞ്ഞിരുന്നത്.
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട്; കാള പ്രസവിച്ച കുട്ടിയെ കെട്ടാന്‍ കയര്‍ എടുക്കാതെ, സത്യം അന്വേഷിച്ച് അറിയാന്‍ ശ്രമിക്കുക.
അശോകം എന്നാല്‍ ശോകം ഇല്ലാതെ ആക്കുന്നത് എന്നാണ് അര്‍ത്ഥം. അശോകം എവിടെയുണ്ടോ; അവിടെ സ്ത്രീകള്‍ക്ക് ദുഃഖം ഉണ്ടാകില്ല എന്നതാണ് ആ മരത്തിനു ആ പേര് വരാന്‍ കാരണം. സ്ത്രീജന്യമായ അസുഖങ്ങള്‍ക്ക് ആയുര്‍വ്വേദത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത് അശോകം ആണ്; അശോകാരിഷ്ടം; കഷായം മുതലായവ. അതുകൊണ്ടാണ് അതിനു അശോകം എന്ന പേര് വന്നതും.
ഈ സത്യം അറിയാതെ ചില അന്ധവിശ്വാസികള്‍, സീത ഇരുന്നത് അശോക വനികയില്‍ ആയതുകൊണ്ട് ഈ മരം വീടിനടുത്ത് വെക്കുവാന്‍ പാടില്ല എന്ന് പറഞ്ഞു ഈ ഔഷധസസ്യത്തെ വെട്ടിക്കളയുന്നു. സീതയ്ക്ക് വിരഹ ദുഃഖം സഹിക്കാന്‍ കഴിഞ്ഞത് അശോക മരത്തിന്റെ കീഴെ ഇരുന്നത്കൊണ്ടാണ് എന്നാണ് ഏവരും മനസ്സിലാക്കേണ്ടത്.
സസ്യങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കി, സാധിക്കുമെങ്കില്‍ തൈകള്‍ വാങ്ങി നിങ്ങളുടെ വീടിനു മുന്‍പില്‍ നട്ടു വളര്‍ത്തി, അന്ധവിശ്വാസം മൂലം വംശനാശ ഭീഷണി നേരിടുന്ന ഈ സസ്യങ്ങളെ സംരക്ഷിക്കുക.
അന്ധവിശ്വാസങ്ങള്‍ വലിച്ചെറിഞ്ഞ്, ഇനിയെങ്കിലും പ്രകൃതിയെയും ഈശ്വര സൃഷ്ടികളേയും സ്നേഹിക്കുക. സൃഷ്ടിയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ സൃഷ്ടാവിനെ സ്നേഹിക്കാന്‍ കഴിയൂ എന്ന സത്യം മനസ്സിലാക്കുക...!
Ref. Panmana Major Sree Subramahnya Swamy Temple
Like
Comment

No comments :

Post a Comment