പ്രകൃതിയിൽ അഞ്ചാമതൊരു ‘അദൃശ്യ’ ശക്തിയുണ്ടെന്ന് ശാസ്ത്രജ്ഞർ
ഭൗതികശാസ്ത്രം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത് നാലു അടിസ്ഥാന ബലങ്ങളെ കുറിച്ചാണ്. എന്നാല്‍ ഇപ്പോഴിതാ അഞ്ചാമതൊരു ബലം കൂടിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഒരുസംഘം ശാസ്ത്രജ്ഞരാണ് ഇങ്ങനെയൊരു സാധ്യത പങ്കുവയ്ക്കുന്നത്.
അനുമാനം ശരിയാണെങ്കില്‍ പ്രപഞ്ചത്തിനേയും ഇരുണ്ട ദ്രവ്യ (dark matter)ത്തെയും കുറിച്ചുള്ള പഠനങ്ങളില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്ന് ഫിസിക്കൽ റിവ്യൂ ലെറ്റേർസ് ജേർണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ദശാബ്ദങ്ങളായി ഗുരുത്വാകര്‍ഷണബലം, ഇലക്ട്രോമാഗ്‌നറ്റിസം, സ്‌ട്രോങ്ങ് ന്യൂക്ലിയര്‍ ബലം, വീക്ക് ന്യൂക്ലിയര്‍ ബലം എന്നിവയാണ് അടിസ്ഥാനബലങ്ങളായി കണക്കാക്കുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി പുതിയ കണ്ടുപിടുത്തം ശരിയാണെന്ന് തെളിയിച്ചാല്‍ ശാസ്ത്രരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിക്കപ്പെടുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമി വിഭാഗം പ്രൊഫസർ ജോനാതന്‍ ഫെങ്ങ് പറഞ്ഞു.
ഇത് 2015 മധ്യത്തില്‍ നടത്തിയ പഠനമാണ്. ഹംഗറിയിലെ ഒരുസംഘം ശാസ്ത്രജ്ഞരാണ് ഇതിനു വേണ്ട ഡേറ്റ നല്‍കിയത്. പ്രപഞ്ചത്തിന്റെ 85 ശതമാനത്തോളം നിറഞ്ഞു നില്‍ക്കുന്നു എന്നനുമാനിക്കുന്ന 'ഡാർക്ക് ഫൊട്ടോൻസ്' കണ്ടെത്തുന്നതിനായുള്ള പഠനമായിരുന്നു ഇവര്‍ നടത്തിയത്. തമോദ്രവ്യത്തിന്റെ സൂചനയാകാമെന്നു കരുതുന്ന ഡാര്‍ക്ക് ഫൊട്ടോണുകള്‍ ഇതുവരെ ശാസ്ത്രലോകത്തിന് അദൃശ്യമാണ്.
ഇലക്ട്രോണിനെക്കാളും മുപ്പതിരട്ടി ഭാരമുള്ള ഒരു പ്രകാശകണം നിലനില്‍ക്കുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ നടത്തിയ റേഡിയോ ആക്ടീവ് പരീക്ഷണങ്ങളില്‍ കണ്ടെത്തിയത്. എന്നാല്‍ ഇപ്പോഴുമിത് ദുരൂഹം തന്നെയാണ്. പുതിയൊരു ശക്തിയായിരിക്കാം ഇതെന്ന് ഉറപ്പിച്ചു പറയാറായിട്ടില്ല. ഇത് ദ്രവ്യമാണോ അതോ ബലമാണോ എന്നുള്ള കാര്യത്തില്‍ തീരുമാനമാവാന്‍ ഇനിയും സമയമെടുക്കും. ഇവര്‍ കണ്ടെത്തിയ വിവരങ്ങള്‍ ദ്രവ്യത്തിന്റെയോ ഡാര്‍ക്ക് ഫോട്ടോണുകളുടെതോ അല്ലെന്നും അഞ്ചാമതൊരു ശക്തിയുടെ സാന്നിധ്യമാവാം അവ സൂചിപ്പിക്കുന്നതെന്നും അനുമാനം നടത്തിയത് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞരാണ്.
വളരെ ശക്തി കുറഞ്ഞതായതിനാല്‍ ഈ ബലത്തിന്റെ സാന്നിധ്യം സ്ഥിതീകരിക്കാന്‍ ഇനിയും കുറെ പരീക്ഷണങ്ങളിലൂടെ കടന്നുപോവേണ്ടതുണ്ട്. അതിനു ശേഷമേ അഞ്ചാമത് ബലമായി ഇതിനെ അംഗീകരിക്കാനാവൂ.

© Copyright 2016 Manoramaonline. All
No comments :
Post a Comment