Tuesday, 6 September 2016

മക്കൾക്കൊപ്പം രവീന്ദ്രൻ വീട്ടിലെ കൃഷിയിടത്തിൽ. മക്കൾക്കൊപ്പം രവീന്ദ്രൻ വീട്ടിലെ കൃഷിയിടത്തിൽ. കൃഷി ചെയ്ത് ‘ലിംക ബുക്കിൽ കയറിയ രവീന്ദ്രന്റെ ഉള്ളൂരിലെ വീട്ടിലേക്ക് വരൂ! മട്ടുപ്പാവ് കൃഷിയെ കുറിച്ച് എന്തുമറിയാം by സ്വന്തം ലേഖകൻ ManoramaOnline | Tuesday 06 September 2016 10:23 AM IST തിരുവനന്തപുരം∙ സ്ഥലപരിമിതിക്കുള്ളിൽ മുപ്പതോളം ഇനങ്ങളിൽ വിജയഗാഥ തീർക്കുന്ന കൃഷിരീതി എന്തെന്നറിയാൻ ഉള്ളൂരിലേക്കു വരൂ, ഇവിടെ ലിംക ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് രവീന്ദ്രൻ കാർഷികവൃത്തിയുടെ ഓരോ ബാലപാഠങ്ങളും നിങ്ങൾക്കു പകർന്നുതരും. പതിനാറാം വയസ്സിൽ തോന്നിയ കൃഷിസ്നേഹം അറുപതിലും കൈവിടാതെ കൃഷിയെ ജീവിതത്തോടു ചേർത്തുനിർത്തുകയാണ് ഈ മുതിർന്ന കർഷകൻ. മികച്ച കൃഷിക്കാരനാകാൻ ക്ലാസിനൊക്കെ പോകണോ എന്നു സംശയിക്കേണ്ട; കൃഷിയിൽ താൽപര്യമുള്ള ഏതു പ്രായക്കാർക്കും രവീന്ദ്രനെ സമീപിക്കാം. നൂതന രീതിയിലുള്ള മാർഗങ്ങളാണ് ഇദ്ദേഹം സൗജന്യമായി പഠിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ കീഴിൽ ആത്മയുടെ അഗ്രികൾച്ചർ പ്രാക്ടിക്കൽ ഫീൽഡ് ട്രെയിനിങ് സ്കൂൾ എന്ന പേരിലാണു കോഴ്സ് നടത്തുന്നത്. പഠിക്കാനെത്തുന്നവരുടെ മുന്നിൽ തന്റെ ജീവിതം തന്നെയാണ് അദ്ദേഹം തുറന്നുവയ്ക്കുന്നത്. കുട്ടിക്കാലത്തു പഠനച്ചെലവ് കണ്ടെത്താൻ ആരംഭിച്ച കൃഷി പിന്നീടു ജീവിതവൃത്തിയായി മാറി. വെളുപ്പിന് അഞ്ചിന് എഴുന്നേറ്റു കൃഷിയിടത്തിലെത്തിയാൽ പിന്നെ ഒരു പകൽ മുഴുവൻ ഇവിടെ ചെലവഴിക്കും. ഏതാണ്ടു വൈകിട്ട് എട്ടുവരെ ഈ ജോലി തുടരും. പുരയിടക്കൃഷിക്കു പുറമെ രവീന്ദ്രന്റെ വീട്ടിലെ മട്ടുപ്പാവിൽ വരെ നെല്ലും പച്ചക്കറികളും വിളഞ്ഞുകിടക്കുന്നു. 275 കിലോ തൂക്കംവരുന്ന കാച്ചിൽ വിളയിച്ചാണ് ഇദ്ദേഹം ലിംക ബുക്കിൽ സ്ഥാനംപിടിച്ചത്. നൂതനമായ രീതിയിൽ ഗ്രോബാഗ് കൃഷിയെക്കുറിച്ചാണു രവീന്ദ്രന്റെ ക്ലാസ്. അനുഭവസമ്പത്തിനൊപ്പം അൽപം പൊടിക്കയ്യും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതു കേൾക്കാൻ സർക്കാർ ജീവനക്കാരടക്കം മുപ്പതുപേരാണു ബാച്ചിൽ പ്രവേശനം നേടിയിരിക്കുന്നത്. കൃഷി ലാഭകരമാക്കാൻ മാലിന്യം സംസ്കരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, മുട്ട മിശ്രിതം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ ഉണ്ടാക്കാനും പഠിപ്പിക്കും. വിപണിയിൽ 2500 മുതൽ 3000 വരെ വിലവരുന്ന വളങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാമെന്നും സ്ഥലപരിമിതിയുള്ളവർക്കു വീടിന്റെ മട്ടുപ്പാവിൽ പൊന്ന് വിളയിക്കാമെന്നു സ്വന്തം കൃഷിവിളകളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പ്രാക്ടിക്കൽ കോഴ്സുകൾക്കു ഫീസ് വാങ്ങാതെ 90 പേരെ പഠിപ്പിച്ചു. ഉള്ളൂരിനു സമീപം വാട്ടർ അതോറിറ്റി ഓഫിസിനടുത്ത് വീടിനോടു ചേർന്ന പുരയിടത്തിലാണു കൃഷി. ഫോൺ: 9048282885. © Copyright 2016 Manoramaonline. All rights reserved.

മക്കൾക്കൊപ്പം രവീന്ദ്രൻ വീട്ടിലെ കൃഷിയിടത്തിൽ.
മക്കൾക്കൊപ്പം രവീന്ദ്രൻ വീട്ടിലെ കൃഷിയിടത്തിൽ.

കൃഷി ചെയ്ത് ‘ലിംക ബുക്കിൽ കയറിയ രവീന്ദ്രന്റെ ഉള്ളൂരിലെ വീട്ടിലേക്ക് വരൂ! മട്ടുപ്പാവ് കൃഷിയെ കുറിച്ച് എന്തുമറിയാം

തിരുവനന്തപുരം∙ സ്ഥലപരിമിതിക്കുള്ളിൽ മുപ്പതോളം ഇനങ്ങളിൽ വിജയഗാഥ തീർക്കുന്ന കൃഷിരീതി എന്തെന്നറിയാൻ ഉള്ളൂരിലേക്കു വരൂ, ഇവിടെ ലിംക ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് രവീന്ദ്രൻ കാർഷികവൃത്തിയുടെ ഓരോ ബാലപാഠങ്ങളും നിങ്ങൾക്കു പകർന്നുതരും. പതിനാറാം വയസ്സിൽ തോന്നിയ കൃഷിസ്നേഹം അറുപതിലും കൈവിടാതെ കൃഷിയെ ജീവിതത്തോടു ചേർത്തുനിർത്തുകയാണ് ഈ മുതിർന്ന കർഷകൻ. മികച്ച കൃഷിക്കാരനാകാൻ ക്ലാസിനൊക്കെ പോകണോ എന്നു സംശയിക്കേണ്ട; കൃഷിയിൽ താൽപര്യമുള്ള ഏതു പ്രായക്കാർക്കും രവീന്ദ്രനെ സമീപിക്കാം. നൂതന രീതിയിലുള്ള മാർഗങ്ങളാണ് ഇദ്ദേഹം സൗജന്യമായി പഠിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ കീഴിൽ ആത്മയുടെ അഗ്രികൾച്ചർ പ്രാക്ടിക്കൽ ഫീൽഡ് ട്രെയിനിങ് സ്കൂൾ എന്ന പേരിലാണു കോഴ്സ് നടത്തുന്നത്.
പഠിക്കാനെത്തുന്നവരുടെ മുന്നിൽ തന്റെ ജീവിതം തന്നെയാണ് അദ്ദേഹം തുറന്നുവയ്ക്കുന്നത്. കുട്ടിക്കാലത്തു പഠനച്ചെലവ് കണ്ടെത്താൻ ആരംഭിച്ച കൃഷി പിന്നീടു ജീവിതവൃത്തിയായി മാറി. വെളുപ്പിന് അഞ്ചിന് എഴുന്നേറ്റു കൃഷിയിടത്തിലെത്തിയാൽ പിന്നെ ഒരു പകൽ മുഴുവൻ ഇവിടെ ചെലവഴിക്കും. ഏതാണ്ടു വൈകിട്ട് എട്ടുവരെ ഈ ജോലി തുടരും. പുരയിടക്കൃഷിക്കു പുറമെ രവീന്ദ്രന്റെ വീട്ടിലെ മട്ടുപ്പാവിൽ വരെ നെല്ലും പച്ചക്കറികളും വിളഞ്ഞുകിടക്കുന്നു. 275 കിലോ തൂക്കംവരുന്ന കാച്ചിൽ വിളയിച്ചാണ് ഇദ്ദേഹം ലിംക ബുക്കിൽ സ്ഥാനംപിടിച്ചത്. നൂതനമായ രീതിയിൽ ഗ്രോബാഗ് കൃഷിയെക്കുറിച്ചാണു രവീന്ദ്രന്റെ ക്ലാസ്. അനുഭവസമ്പത്തിനൊപ്പം അൽപം പൊടിക്കയ്യും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.  ഇതു കേൾക്കാൻ സർക്കാർ ജീവനക്കാരടക്കം മുപ്പതുപേരാണു ബാച്ചിൽ പ്രവേശനം നേടിയിരിക്കുന്നത്.
കൃഷി ലാഭകരമാക്കാൻ മാലിന്യം സംസ്കരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, മുട്ട മിശ്രിതം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ ഉണ്ടാക്കാനും പഠിപ്പിക്കും. വിപണിയിൽ 2500 മുതൽ 3000 വരെ വിലവരുന്ന വളങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാമെന്നും സ്ഥലപരിമിതിയുള്ളവർക്കു വീടിന്റെ മട്ടുപ്പാവിൽ പൊന്ന് വിളയിക്കാമെന്നു സ്വന്തം കൃഷിവിളകളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പ്രാക്ടിക്കൽ കോഴ്സുകൾക്കു ഫീസ് വാങ്ങാതെ 90 പേരെ പഠിപ്പിച്ചു. ഉള്ളൂരിനു സമീപം വാട്ടർ അതോറിറ്റി ഓഫിസിനടുത്ത് വീടിനോടു ചേർന്ന പുരയിടത്തിലാണു കൃഷി. ഫോൺ: 9048282885.

No comments :

Post a Comment