Wednesday, 5 October 2016

ആരാണ് ദൈവം ??

ഉണ്ണി കൊടുങ്ങല്ലൂര്‍Ramkumar T
September 3Edited 
 
മനുഷ്യനായി ജനിച്ച ശ്രീ നാരായണ ഗുരുവിനെ നിങ്ങള്‍ എന്ത് കൊണ്ട് ദൈവമായി കാണുന്നു??

പലരും ഒരു ഈശ്വര വിശ്വാസമില്ലാത്ത,യുക്തിവാദിയായ എന്നോടും. ശ്രീനാരായണീയരോടും പലരും ചോദിക്കാറുണ്ട്.
<ഈഴവർ ഒരിക്കൽ എങ്കിലും കേൾക്കേണ്ടി വന്നുട്ടുമുണ്ടാകും.>

അവരോട് എനിക്ക് /ഞങ്ങൾക്ക് -പറയുവാനുളളത്‌
== =
1:ആരാണ് ദൈവം ???
2:എവിടെയാണ് ദൈവം ?
വിശ്വാസത്തിന്‍റെ 3:അടിസ്ഥാനമെന്താണ് ??????
4:എന്താണ് ദൈവ സങ്കല്‍പ്പം???
:എന്തിന് ദൈവത്തെ ആരാധിക്കുന്നു ??? ചോദ്യങ്ങൾ അനവധി...

അതായത് മനുഷ്യന് പരിഹരിക്കുവാൻ കഴിയാത്ത കാര്യങ്ങള്‍./ആഗ്രഹങ്ങൾ അദൃശ്യനായ ഒരാളോട് പരാതി പറഞ്ഞു പ്രാർത്ഥിച്ചാൽ ആ അദൃശ്യ രൂപി/വെക്തി നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അനുഗ്രഹം ചൊരിയും എന്നുള്ള ഒരു വിശ്വാസമാണല്ലോ ഈശ്വരവിശ്വാസം.
എന്നതിന്റെ കാതൽ ===>

അങ്ങനെയെങ്കില്‍ ഗുരുവും ശ്രീനാരായണീയർക്കു ദൈവമാണ്, "ദൃശ്യനായ" ദൈവമാണ്" തങ്ങളുടെ പൂര്‍വ്വികര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന ഉയരങ്ങളിലേക്ക് തങ്ങളെ ഉയര്‍ത്തിയ ഗുരു അവര്‍ക്ക് ദൃശ്യനായ ദൈവമാണ് , അറിവും ബോധവും പകര്‍ന്ന് നല്‍കി മുഖ്യധാരയിലേക്ക് തങ്ങളെയെത്തിച്ച ഗുരുവിനെ ദൈവമായി /ദൈവ തുല്യനായി. ശ്രീനാരായണീയർ കാണുന്നു..ഒരു നുറ്റാണ്ടുമുൻപ്
കന്നുകാലികളെപോലെ പാടത്തും പറമ്പത്തും പണി ചെയ്ത് ഒരു നേരം ആഹാരം കഴിച്ച് വിശപ്പടക്കി ഭാവി ജീവിതത്തെക്കുറിച്ച് സ്വപ്നമൊന്നുമില്ലാതെ കഴിയുന്ന കാലം . അന്ന് ഇഷ്ട ദേവനെ ആരാധിക്കാനോ വഴി നടക്കാനോ അവകാശമില്ലാത്ത കാലം , മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസമോ നല്ല ഭക്ഷണമോ നല്‍കാന്‍ കഴിയാത്ത ദളിതരേക്കാള്‍ ഒട്ടും താഴെയല്ലാത്ത സാമൂഹിക സാഹചര്യങ്ങളില്‍ ജീവിച്ച ഒരു സമൂഹമാണ് ഈഴവര്‍ , അവിടെ നിന്നാണ് ശ്രീനാരായണഗുരുദേവന്‍റെ ശിവ പ്രതിഷ്ഠ എന്ന വിപ്ളവത്തിലൂടെ നവോത്ഥാനങ്ങളുടെ കാലഘട്ടം ആരംഭിക്കുന്നത് ,
ഇനി നമുക്ക് 2016ലേക്ക് വരാം . അന്നത്തെ ഈഴവ സമൂഹത്തെയും 2016ലെ ഈഴവ സമൂഹത്തെയും തമ്മില്‍ താരതമ്യം ചെയ്യാം , വലിയ വിഭവ ശേഷിയോ സമ്പത്തോ അധികാരമോ കഴിഞ്ഞ 70 '80വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇല്ലാതിരുന്ന ഈഴവ സമുദായം എങ്ങനെയാണ് ഇന്ന് കാണുന്ന കേരളത്തിലെ ഏററവും വലിയ സാമ്പത്തിക-
രാഷ്ട്രീയ-വിദ്യാഭ്യാസ - വ്യവസായ- വാണിജ്യ - കച്ചവട, ശക്തികളിലൊന്നായത്-ഇന്ന് കേരളത്തിലും- വിദേശത്തും -ഏററവുമധികം പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ശ്രീനാരായണഗുരു നാമത്തിലാണ് -
ഒരു നൂററാണ്ട് മുന്‍പ് ഒന്നുമില്ലാതിരുന്ന ഈഴവ സമുദായത്തിന് 400ഓളംവിദ്യഭ്യാസ സ്ഥാപനങ്ങളും -5000ല്‍ അധികം ഗുരുമന്ദിരവും- നൂറു കണക്കിന് ക്ഷേത്രങ്ങളും- ആയിരക്കണക്കിന് ബില്‍ഡിംങ്ങുകളും -
ഷോപ്പിങ്ങ് കോംപ്ളക്സുകളും- ആഡിറ്റോറിയങ്ങളും- എഴുപത്തയ്യായിരത്തോളം സ്വയം സഹായ സംഘങ്ങളും- അവയില്‍ പലരും ചെറുകിട ബിസ്സിനസ്സുകളും-6000 ത്തോളം കോടിയുടെ മൈക്രോ പദ്ധതിയും-ഏക്കര്‍ കണക്കിന് ഭൂമിയും- സ്വന്തമായുണ്ട്
ഇത് കൂടാതെ ശ്രീനാരായണധര്‍മ്മസംഘം ട്രസ്ററിന് കീഴില്‍ ശിവഗിരി ഉള്‍പ്പെടെ 5000കോടിയിലേറെ വരുന്ന സ്വത്തുക്കളുമുള്ള കേരളത്തിലെ പ്രബല ശക്തികളിൽ ഒന്നാണ് -പക്ഷെ മറ്റുസമുദായങ്ങള്‍ക്ക് ഈ നേട്ടമെക്കെ ഉണ്ടെങ്കിലും അതിന് പ്രധാന കാരണങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് ഗള്‍ഫ് പണവും ക്രിസ്ത്യാനിക്ക് ബ്രട്ടീഷ് ഭരണത്തില്‍ കിട്ടിയ നേട്ടങ്ങളും,സവർണ്ണർക്ക് നമ്പൂതിരി സംബന്ധം വഴിയും കിട്ടിയ ഭൂസ്വത്തും, /മൂലധനമുണ്ടായിരുന്നു. ,എന്നാല്‍ ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് വന്ന സമുദായമാണ് ഈഴവ സമുദായം,ഒരു കാലത്തു
ഈഴവർക്ക്‌ സ്വപ്നം കാണുവാൻ പോലും സാധിക്കാതിരുന്ന നേട്ടങ്ങള്‍ എല്ലാം ഇന്ന് നേടിയെടുക്കാന്‍ കാരണക്കാരനായത് ശ്രീനാരായണ ഗുരു എന്ന ഒറ്റമനുഷ്യനിലൂടെയാണ് അതിനാൽ നാരായണീയർക്കു ദൈവവും വഴികാട്ടിയുമാണ്... ഒരു ജീവിതം കൊണ്ട് ഒരു സമൂഹത്തെ കൈപിടിച്ച് മുഖ്യധാരയിലെത്തിച്ച ഈഴവർക്ക്‌ ആകാശത്തിലെവിടെയോ അദൃശ്യനായി ഇരിക്കുന്ന ദൈവത്തെക്കാൾ
എത്രയോ ആദരണീയനാണ്...

കടുത്ത അന്തവിശ്വാസി ആയിരുന്ന എന്നെ എല്ലാം ദൈവ /വിശ്വാസങ്ങളിൽ നിന്നും /രക്ഷിച്ച ദൃശ്യനായ കൺകണ്ട ദേവനാണ്.... ഗുരു
┊   ┊    ┊  ┊
┊   ┊   ┊  ★
┊   ┊   ☆
┊   ★
Like
Comment
12 Comments
Comments
Bhimadasan Chovan Azoor ദൈവത്തിനു രൂപ ധാരണത്തിനു നമ്മുടെ ലൈസൻസ് വേണ്ടല്ലോ ..അപ്പൊ മനുഷ്യനായും ചിമ്പാൻസി ആയും ഒക്കെ വരും ...അതുകൊണ്ടു മനുഷ്യ രൂപം ഒരു അയോഗ്യത അല്ല ...എല്ലാ രൂപങ്ങളും ആ ഉള്ളതിന്റെ അഥവാ ഉണ്മയുടെ രൂപങ്ങൾ തന്നെ
Chanthu Yeroor ദൈവം തേങ്ങയാണ്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഒന്നിനെയും വിശ്വാസത്തിലെടുക്കണ്ട കാര്യമില്ല.
ഗുരു ദൈവമാണോ അല്ലെയോ എന്നതിന് മുന്മ്പ് യേശു ദൈവ പുത്രനാണ് യേശു ദൈവമാണ് എന്ന് പറയാമെങ്കിൽ ഗുരുവും ദൈവമാണ്. ഗുരു മനുഷ്യന് നന്മമാത്രമാണ് ചെയ്തിട്ടുളളത് പക്ഷേ ഇപ്പോൾ കവല ചട്ടമ്പികൾ മുതൽ സകല ഊച്ചാളികൾ വരെ അദേഹത്തെ ഗുരമന്ദിരത്തിൽ നിന്നും പിടിച്ചിറക്കിവിടുന്ന അവസ്ഥയാണ്.
Bhimadasan Chovan Azoor ദൈവം തേങ്ങയാണോ മുരിങ്ങക്കയാണോ ചിമ്പാൻസി ആണോ എന്നൊക്കെ സംശയം ഒണ്ടാവും ....ആ സംശയം തീർക്കാൻ ദൈവം എന്താണെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ ....
Chanthu Yeroor "അന്നവസ്ത്രാദി മുട്ടാതെ തന്നുരക്ഷിക്കുന്ന തമ്പുരാനായ് ഭൂമിയേ കാണണമെന്നാണ് പറഞ്ഞത്. പിന്നെ ഈ ചിമ്പാൻസിയേയും, മുരിങ്ങയും തേങ്ങയും താൻ കണ്ടിട്ടുണ്ട് പക്ഷേ ഈ പറയുന്ന ദൈവത്തേ താൻ കണ്ടിട്ടുണ്ടോ?കേട്ടറിവല്ലാതെ. ശാസ്ത്രീയം എന്നാൽ തെറ്റ്കൂടാത്തത് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളീക്കുന്നത് ഇവിടെ ശാസ്ത്രീയ അടിത്തറയില്ലാത്ത ഒന്നിനെ ദൈവമായ് കാണാൻ കഴിയുമോ? യേശു ദൈവവും ഗുരു ദൈവമല്ലാ എന്നും പറയുന്നതിനെയാണ് ഞാൻ എതിർത്തത്.
Sunil Abhi Abhi ഗുരുദേവൻ തന്നെ വളരെ വ്യക്തമായി നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട് ഞാൻ ശരീരമല്ല അറിവാകുന്നു ശരീരം നഷ്ടപ്പെട്ടാലും അറിവായ നാം ഇവിടെ ത്തന്നയുണ്ട്' ഈ ഗുരുദേവനല്ലാതെ പാരിൽ മറ്റൊരു ദൈവം ഇല്ല
Siby Sukumaran ഒരു കാര്യം സത്യാ മാണു മനുഷ്യനായി ജനിച്ചവന്നെ മാത്രമേ പ്രപഞ്ച സത്യം മനസ്സിലാക്കാൻ കഴിയും
    Unni Kodungallur
    Write a comment...

രസതന്ത്ര നൊബേല്‍ ഏറ്റവും ചെറിയ യന്ത്രഘടനയുടെ കണ്ടെത്തലിന്

ഉണ്ണി കൊടുങ്ങല്ലൂര്‍

രസതന്ത്ര നൊബേല്‍ ഏറ്റവും ചെറിയ യന്ത്രഘടനയുടെ കണ്ടെത്തലിന്


ഴാന്‍ പിയറി സവാഷ്‌, സര്‍ ജെ. ഫ്രെസര്‍ സ്‌റ്റോഡാര്‍ട്ട്, ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
Published: Oct 5, 2016, 03:45 PM IST

സ്‌റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും ചെറിയ യന്ത്രഘടനയുടെ കണ്ടെത്തലിന് പിറകിലെ തലച്ചോറായ മൂന്ന് പേര്‍ക്കാണ് ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഫ്രാന്‍സിിലെ സ്ട്രാസ്‌ബോര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സവാഷ്‌, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ജെ. ഫ്രെസര്‍ സ്‌റ്റോഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ  ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ഊര്‍ജം സന്നിവേശിപ്പിച്ചാല്‍  പ്രവര്‍ത്തനക്ഷമമാകുന്ന, നിയന്ത്രണവിധേയമായ ചലനങ്ങളുള്ള തന്മാത്രകള്‍ വകസിപ്പിച്ചെടുത്തതിനാണ് ഇവര്‍ നൊബേലിന് അര്‍ഹരായത്. ഒു കുഞ്ഞ് ലിഫ്റ്റ്, കൃത്രിമ പേശികള്‍, ഒരു കുഞ്ഞ് മോട്ടോര്‍ എന്നിവ കൊണ്ടാണ് ഇവര്‍ ഈ പരീക്ഷണം വിജയകരമാക്കിയത്.
സാങ്കേതികവിദ്യയെ എത്രമാത്രം ചെറുതാക്കാം എന്നു തെളിയിച്ച വിപ്ലവമാണ് ഇവര്‍ നടത്തിയത്. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്രത്തിന് പുതിയൊരു മാനം നല്‍കുകയാണ് ഇവര്‍ ചെയ്തതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.

ഇന്ത്യയുടെ മിന്നലാക്രമണത്തെ പിന്തുണച്ച് യൂറോപ്യൻ പാർലമെന്റ്; നടപടി അനിവാര്യം

ഉണ്ണി കൊടുങ്ങല്ലൂര്‍
റെയ്സാർഡ് ഷർനെകി
റെയ്സാർഡ് ഷർനെകി

ഇന്ത്യയുടെ മിന്നലാക്രമണത്തെ പിന്തുണച്ച് യൂറോപ്യൻ പാർലമെന്റ്; നടപടി അനിവാര്യം

ലണ്ടൻ ∙ പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച് യൂറോപ്യൻ പാർലമെന്റ്. ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ ഇന്ത്യയ്ക്ക് രാജ്യാന്തര സമൂഹം പിന്തുണ നൽകണമെന്നും യൂറോപ്യൻ പാർലമെന്റ് വൈസ്. പ്രസിഡന്റ് റെയ്സാർഡ് ഷർനെകി ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരിനെയും സൈന്യത്തെയും പുകഴ്ത്തിയ ഷർനെകി അതിർത്തികടന്നുള്ള ഭീകരവാദം ഇന്ത്യ ഒരു തരത്തിലും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് പാക്കിസ്ഥാന് നൽകിയതെന്നും വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന നീക്കങ്ങൾ ആഗോള തലത്തിൽ അംഗീകരിക്കപ്പെടേണ്ടതാണ്. ഇത്തരം ആക്രമണങ്ങൾ പാക്കിസ്ഥാനെതിരല്ലെന്നും സമാധാനവും സ്ഥിരതയും നശിപ്പിക്കുന്ന ഭീകരവാദ സംഘങ്ങൾക്കെതിരാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് വളരുന്ന ഭീകര സംഘടനകളെ നേരിട്ടില്ലെങ്കിൽ ഇവ വൈകാതെ യൂറോപിനും പടിഞ്ഞാറൻ മേഖലയ്ക്കു തന്നെയും ഭീഷണിയാകും. പാക്ക് ബന്ധമുള്ള ഭീകരസംഘങ്ങൾ യൂറോപ്പിലും ലോകത്തിന്റെ മറ്റു പ്രദേശങ്ങളിലും വളർച്ച പ്രാപിക്കുന്നത് തിരിച്ചറിഞ്ഞ കാര്യമാണെന്നും ഷർനെകി പറഞ്ഞു.
ഉറിയിൽ 20 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിനുള്ള തിരിച്ചടിയായാണ് പാക്ക് അധിനിവേശ കശ്മീരിൽ കടന്നു ഏഴ് ഭീകര ലോഞ്ച് പാഡുകൾ ഇന്ത്യ തകർത്തത്. നാൽപ്പതോളം ഭീകരരും ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയുടെ നടപടിയെ പാക്കിസ്ഥാൻ ചോദ്യം ചെയ്യുകയും അംഗീകരിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ നീക്കത്തിനു വലിയ പിന്തുണയാണ് ലഭിക്കുന്നത്.

അത്യാധുനിക തോക്കുകള്‍!

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യൻ സൈനികർക്ക് 1.85 ലക്ഷം അത്യാധുനിക തോക്കുകള്‍!

ഇന്ത്യന്‍ സൈന്യം നിലവില്‍ ഉപയോഗിക്കുന്ന 20 വര്‍ഷം പഴക്കമുള്ള ഐഎന്‍എസ്എഎസ് റൈഫിളുകള്‍ക്ക് പകരം അത്യാധുനിക തോക്കുകള്‍ വരുന്നു. 13 ലക്ഷം സൈനികര്‍ക്ക് ആവശ്യമുള്ള തോക്കുകള്‍ ആഗോള ആയുധ വിപണിയില്‍ നിന്നും വാങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയില്‍ 1.85 ലക്ഷം തോക്കുകളാണ് വാങ്ങുക. ഇതില്‍ 65,000 തോക്കുകള്‍ എത്രയും പെട്ടെന്ന് സൈനികരുടെ കൈവശമെത്തിക്കാനാണ് ഇന്ത്യന്‍ സേനയുടെ ശ്രമം.
ഇന്ത്യന്‍ സേന ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ സ്‌മോള്‍ ആംസ് സിസ്റ്റം (ഐഎന്‍എസ്എഎസ്) റൈഫികളുകള്‍ക്ക് പകരമായാണ് പുതിയവ ഉപയോഗിക്കുക. ഇതു സംബന്ധിച്ച് 2011ല്‍ നല്‍കിയ ടെണ്ടര്‍ അപേക്ഷ 2015ല്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. തദ്ദേശീയമായി സൈന്യത്തിനാവശ്യമായ തോക്കുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതു ലക്ഷ്യം കാണാതെ വന്നപ്പോഴാണ് ആഗോള ആയുധ വിപണിയില്‍ നിന്നും തോക്കുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നത്.
മൂന്നു മിനിറ്റിനുള്ളില്‍ അര കിലോമീറ്റര്‍ ദൂരത്തേക്ക് വരെ ലക്ഷ്യം തെറ്റാതെ വെടിവെക്കാനുള്ള ശേഷിയുണ്ടാകണം. തോക്കിലൂടെ ടെലസ്‌കോപിക് കാഴ്ചയും സാധ്യമാകണം. തുടങ്ങി ഏത് കാലാവസ്ഥയിലും രാത്രിയിലും കാണുന്നതിനുള്ള ശേഷി തോക്കിനുണ്ടാകണം എന്നിങ്ങനെ പോകുന്നു സൈന്യം പുതിയ തോക്കില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍.
നിലവിലെ ഐഎന്‍എസ്എഎസ് തോക്കുകള്‍ 1996ലാണ് ഇന്ത്യ ഉപയോഗിച്ചു തുടങ്ങിയത്. ഇതില്‍ ഒരു ലക്ഷത്തോളം തോക്കുകള്‍ സാങ്കേതികവിദ്യ കൈമാറ്റ പദ്ധതി പ്രകാരം തദ്ദേശീയമായി നിര്‍മിച്ചവയാണ്. ഇന്ത്യയുടെ പുതിയ ആയുധ ആവശ്യത്തോട് ഇസ്രയേല്‍, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി, സ്വിറ്റ്‌സര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ആയുധ കമ്പനികള്‍ അതീവ താത്പര്യത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്. എങ്കിലും ഇന്ത്യന്‍ സേനയുടെ ആവശ്യത്തിന് അനുസരിച്ചുള്ള റൈഫിളുകള്‍ ആര്‍ക്കാണ് വിതരണം ചെയ്യാനാവുകയെന്ന് ഇപ്പോഴും വ്യക്തമല്ല. 

അമേരിക്കയുടെ അത്യാധുനിക ആയുധം ഇന്ത്യ ഉടനെ വാങ്ങും

ഉണ്ണി കൊടുങ്ങല്ലൂര്‍

അതിർത്തി സുരക്ഷ: അമേരിക്കയുടെ അത്യാധുനിക ആയുധം ഇന്ത്യ ഉടനെ വാങ്ങും!

മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തിൽ (എംടിസിആർ) ചേർന്നതോടെ അമേരിക്കയുടെ കൈവശമുള്ള അത്യാധുനിക ആയുധങ്ങൾ ഇനി ഇന്ത്യയ്ക്കും വാങ്ങാം. നിലവിൽ ലഭ്യമായ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം വാങ്ങാൻ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്കയുടെ കൈവശമുള്ള പ്രെഡേറ്റർ ഡ്രോൺ (ആളില്ലാ വിമാനം) എത്രയും പെട്ടെന്ന് സ്വന്തമാക്കാനുള്ള നീക്കം ഇന്ത്യ വേഗത്തിലാക്കി. നിലവിലെ പ്രസിഡന്റ് ബറാക് ഒബാമ ഇറങ്ങുന്നതിനു മുൻപെ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.
നിലവിൽ ആയുധ വിപണിയിലുള്ള ഏറ്റവും മികച്ച ഡ്രോണാണ് പ്രെഡേറ്റർ. ശത്രുക്കളെ നിരീക്ഷിക്കാൻ ശേഷിയുള്ള പ്രെഡേറ്റർ ടെക്നോളജി ഉടൻ തന്നെ അമേരിക്ക ഇന്ത്യൻ സേനയ്ക്ക് കൈമാറിയേക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാനിൽ നിന്ന് അതിർത്തി കടന്നെത്തുന്ന ഭീകരരെ നിരീക്ഷിക്കാനും അതിർത്തി സുരക്ഷ ശക്തമാക്കാനും പ്രെഡേറ്റർ സഹായിക്കും. 22 പ്രെഡേറ്ററാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ നീക്കം നിരീക്ഷിക്കാൻ പ്രെഡേറ്റർ ഡ്രോൺ വിജയകരമായി ഉപയോഗിച്ചിരുന്നു. താഴ്ന്ന് പറക്കാൻ കഴിയുന്ന പ്രെഡേറ്റർ ഡ്രോൺ റഡാറുകൾക്ക് പിടിച്ചെടുക്കാൻ കഴിയില്ല. അമേരിക്കയുടെ ഏറ്റവും പുതിയ ഡ്രോണുകളൊന്നും റഡാറിൽ കുടുങ്ങില്ല. ഇതിനാൽ തന്നെ ആയിരകണക്കിന് കിലോമീറ്ററുകളോളം സുരക്ഷിതമായി സഞ്ചരിച്ച് പ്രദേശത്തെ വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രത്തിനു കൈമാറാൻ പ്രെഡേറ്റർ ഡ്രോണിനു കഴിയും. യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ ഈ പ്രിയപ്പെട്ട ആയുധമാണ് പ്രെഡേറ്റർ ഡ്രോൺ. 

Tuesday, 4 October 2016

പാചകവാതക സബ്സിഡിക്ക് ആധാർ നിർബന്ധമാക്കി അങ്ങനെ കരിഞ്ചന്ത ഒഴിവാക്കി മോഡി മാജിക്

ഉണ്ണി കൊടുങ്ങല്ലൂര്‍

പാചകവാതക സബ്സിഡിക്ക് ആധാർ നിർബന്ധമാക്കി

ന്യൂഡൽഹി: പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ഏകീകൃത തിരിച്ചറിയിൽ രേഖയായ ആധാർ കാർഡ് നിർബന്ധമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ നിലവിൽ ആധാർ കാർഡില്ലാത്തവർക്ക് പുതിയ കാർഡ് സ്വന്തമാക്കാൻ രണ്ട് മാസത്തെ ഇളവ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.

നിലവിൽ രാജ്യത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിവർഷം 14.2 കിലോയുടെ 12 പാചകവാതക സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ നൽകി വരുന്നത്. വിപണിയിലെ നിരക്കിൽ പാചകവാതകം വാങ്ങുന്ന ഉപഭോക്താക്കൾക്കുള്ള സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലാണ് സർക്കാർ നൽകിവരുന്നത്. എന്നാൽ സബ്സിഡിക്ക് അർഹനാണെന്ന് തെളിയിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയാണ് സർക്കാർ ഉത്തരവ്. ആധാർ കാർഡ് കൈവശമില്ലാത്തവർ പുതിയ കാർഡ് സ്വന്തമാക്കാൻ അപേക്ഷ നൽകണമെന്നും നവംബർ 30ന് ശേഷം ഇതിൽ ഇളവ് നൽകില്ലെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കേരളത്തില്‍ ഐ.എസ്സിന് 30 അംഗ സംഘം

ഉണ്ണി കൊടുങ്ങല്ലൂര്‍

കേരളത്തില്‍ ഐ.എസ്സിന് 30 അംഗ സംഘം

കണ്ണൂര്‍/കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക്(ഐ.എസ്.) യുവാക്കളെ ആകര്‍ഷിക്കുന്നതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പരിശീലനം നേടിയ 30അംഗ സംഘം. 'അന്‍സാറുല്‍ ഖലീഫ' എന്നപേരിലാണ് ഐ.എസ്സിന്റെ കേരളഘടകം പ്രവര്‍ത്തിച്ചിരുന്നത്. വിവിധ ജില്ലകളിലായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ.) രഹസ്യാന്വേഷണവിഭാഗം കൈമാറി.

കൊച്ചിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി സമ്മേളനവേദിയിലേക്ക് ലോറി ഇടിച്ചുകയറ്റാനുള്ള പദ്ധതിയുള്‍പ്പെടെ ഒട്ടേറെ 'ഓപ്പറേഷനുകള്‍' ഇവര്‍ ആസൂത്രണംചെയ്തിരുന്നു. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ കേരളത്തിലെ നാല് പ്രമുഖരെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. കൊച്ചിയില്‍ അക്രമം നടത്താനുള്ള പദ്ധതി പരാജയപ്പെട്ടതാണ് ഇവരിലേക്ക് എന്‍.ഐ.എ.ക്ക് വഴിതുറന്നത്.

കണ്ണൂര്‍ജില്ലയിലെ രണ്ടു പണ്ഡിതരുടെ സഹായവും ഇവര്‍ക്കുണ്ട്. കേരളത്തില്‍നിന്ന് ഐ.എസ്സിലേക്കു പോയവരുമായി ഇതില്‍ ചിലര്‍ക്ക് നേരിട്ട് ബന്ധമുണ്ട്. നവമാധ്യമങ്ങളിലെ പത്തോളം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ ആശയപ്രചാരണം നടത്തിയിരുന്നത്. ഇവയെല്ലാം എന്‍.ഐ.എ.യുടെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലാണ്.

ഇതിലൊരു ഗ്രൂപ്പിന്റെ അഡ്മിനാണ് കഴിഞ്ഞദിവസം കണ്ണൂര്‍ കനകമലയില്‍നിന്ന് അറസ്റ്റിലായ ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ്. എട്ടുമാസം മുമ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ നേരത്തേ കോയമ്പത്തൂരില്‍ ഒരുമിച്ച് പഠിച്ചിരുന്നു. തീവ്രവാദചര്‍ച്ചകള്‍ക്കായി 'ടെലിഗ്രാം മെസഞ്ചറി'ലാണ് ഇവര്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. സമീര്‍ അലി എന്ന വ്യാജപ്പേരിലാണ് മന്‍സീദ് ഗ്രൂപ്പിനെ നയിച്ചിരുന്നത്.

എന്‍.ഐ.എ. ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യാജപ്പേരില്‍ ഈ ഗ്രൂപ്പില്‍ കയറിപ്പറ്റിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. കൊച്ചിയിലെ ആക്രമണപദ്ധതിയും ഇവര്‍ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തിരുന്നു. പദ്ധതി പൊളിഞ്ഞതോടെ ഗ്രൂപ്പ് നിശ്ചലമായി. ഗ്രൂപ്പില്‍ ഒറ്റുകാരനുണ്ടെന്ന സംശയമുയര്‍ന്നതോടെ ചര്‍ച്ച നേരിട്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കണ്ണൂരിലെ കനകമലയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇത് ചോര്‍ത്തിയെടുത്ത എന്‍.ഐ.എ. സംഘം ഇവരെ പിടികൂടുകയായിരുന്നു.

അന്വേഷണസംഘം കൊയിലാണ്ടിയിലെത്തിയപ്പോഴാണ് തീവ്രവാദസംഘത്തിലുള്‍പ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ കണ്ണൂരിലെ കനകമലയിലുള്ള ടവറിനു സമീപമാണെന്നു സ്ഥിരീകരിക്കുന്നത്. അങ്ങനെയാണ് നേരിട്ടെത്തി കൈയോടെ അഞ്ചുപേരെയും പിടികൂടിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട് കുറ്റിയാടിയില്‍നിന്ന് ഒരാളെയും കോയമ്പത്തൂരില്‍നിന്ന് രണ്ടുപേരെയും അറസ്റ്റുചെയ്തു.

ഐ.എസ്സിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അറബിക് പുസ്തകങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. ഇതും കൈമാറുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. തീവ്രവാദബന്ധം സ്ഥിരീകരിച്ചു. ഇതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്.
ഐ.എസ്. പ്രചാരകരായ രണ്ടു മലയാളികള്‍ ബഹ്‌റൈനില്‍ ജയിലിലുണ്ട്. ഇവരും കേരളത്തിലെ സംഘത്തില്‍പ്പെട്ടവരാണ്. ഐ.എസ്. ക്യാമ്പിലേക്ക് വടക്കേ മലബാറില്‍നിന്ന് ആദ്യം ചേക്കേറിയത് കണ്ണൂരിലെ വളപട്ടണം, തലശ്ശേരി എന്നിവിടങ്ങളിലുള്ളവരാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിനുശേഷമാണ് കാസര്‍കോട്ടുനിന്നുള്ളവര്‍ പോയത്. ഇതിലെല്ലാം കേരളത്തിലെ പ്രചാരകസംഘത്തിനു ബന്ധമുണ്ട്.

അതിര്‍ത്തി കാക്കാന്‍ കേരളപുത്രി വീര സജിതയും BIG SALUTE AND JAIHIND

ഉണ്ണി കൊടുങ്ങല്ലൂര്‍

ആഗ്രഹം സഫലം; അതിര്‍ത്തി കാക്കാന്‍ സജിതയും

പള്ളിപ്പുറം: സൈന്യത്തില്‍ ജോലി ചെയ്യണമെന്നത് സജിതമോളുടെ ആഗ്രഹമായിരുന്നു. അതു സഫലമായതിന്റെ സന്തോഷത്തിലാണ് സജിതയുടെ കുടുംബം. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 14-ാം വാര്‍ഡ് തോട്ടുകടവില്‍ ചെല്ലപ്പന്റേയും വത്സലയുടേയും ഇളയമകളായ സജിതയാണ് അതിര്‍ത്തിരക്ഷാസേനയില്‍ (ബി.എസ്.എഫ്.) ജോലി ചെയ്യുന്നത്. പതിനൊന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി രാജസ്ഥാനിലെ പൊക്രാനിലാണ് ജോലിയില്‍ പ്രവേശിച്ചത്.

സാധാരണ സൈന്യത്തില്‍ ജോലി ചെയ്യുകയെന്നത് സ്ത്രീകള്‍ താത്പര്യപ്പെടാത്ത കാര്യമാണ്. എന്നാല്‍, ചെല്ലപ്പന്റെ മൂന്ന് പെണ്‍മക്കളില്‍ രണ്ടുപേരും ഈ ജോലി ആഗ്രഹിച്ചു. ജോലിക്ക് തിരഞ്ഞെടുക്കപ്പെടാനായി നടത്തിയ പരീക്ഷകളിലും രണ്ട് പെണ്‍മക്കളും പങ്കെടുത്തു. പക്ഷേ, രണ്ടാമത്തെ മകള്‍ കവിതയുടെ കാല്‍ ഓട്ടത്തിനിടെ പൊട്ടിയതിനാല്‍ പരാജയപ്പെട്ടു. ചേച്ചി പരാജയപ്പെട്ടിടത്താണ് അനിയത്തി വിജയിച്ചത്. പശ്ചിമബംഗാളില്‍ നടന്ന പരിശീലനം പൂര്‍ത്തിയാക്കിയ സജിത കഴിഞ്ഞ ആഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25ശതമാനം കുറവ് വരുത്തി

ഉണ്ണി കൊടുങ്ങല്ലൂര്‍

ഒടുവില്‍ റിപ്പോ നിരക്ക് 0.25ശതമാനം കുറച്ചു


പുതിയതായി രൂപവല്‍ക്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നിരക്കില്‍ കുറവ് വരുത്തിയത്.
Published: Oct 4, 2016, 02:46 PM IST

മുംബൈ: പ്രതീക്ഷിച്ചതുപോലെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25ശതമാനം കുറവ് വരുത്തി. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ഇതോടെ ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി റിപ്പോ നിരക്ക്.
പുതിയതായി രൂപവല്‍ക്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നിരക്കില്‍ അല്പമെങ്കിലും കുറവ് വരുത്തിയത്.
നിരക്കുകളില്‍ മാറ്റംവരുത്താതെ ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതിനുപിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ തീരുമാനം.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന പണത്തിനുള്ള പലിശ നിരക്കായ റിപോ നിരക്ക് ഇതോടെ 6.25 ശതമാനമായി. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കായ കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല-നാല് ശതമാനം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശരാശരിയിലേറെ മഴ ലഭിക്കുമെന്നതിലാണ് പ്രതീക്ഷ. തുടര്‍ച്ചയായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ നല്ല മഴയ ലഭിക്കുന്നത് കാര്‍ഷിക വളര്‍ച്ചയുടെയും ഉത്പാദനത്തിന്റെയും മേഖലയില്‍ നല്ല പ്രതികരണം സൃഷ്ടിക്കുമെന്ന് ആര്‍ബിഐ കരുതുന്നു.
2017-ല്‍ നാണ്യപ്പെരുപ്പ തോത് നാല് ശതമാനമായി നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. തത്കാലം അതിന് ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ട്. എന്നാല്‍, മൊത്തം ആഭ്യന്തര ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്കാകുമെന്ന് നാണ്യനയ പഠനം കരുതുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ നിരക്ക് ചെറുതായെങ്കിലും കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്.

ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് വെളിച്ചം വീശിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് വെളിച്ചം വീശിയ മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍


ഡേവിഡ് തൊലസ്, ഡങ്കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നിവരാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിട്ടത്
Published: Oct 4, 2016, 03:35 PM IST

സ്റ്റോക്ക്‌ഹോം: ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളിലേക്ക് സൈദ്ധാന്തികതലത്തില്‍ വെളിച്ചം വീശിയ മൂന്ന് ഗവേഷകര്‍ 2016ലെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായി. ബ്രിട്ടീഷ് വംശജരായ ഡേവിഡ് തൊലസ്, ഡങ്കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നീ ഗവേഷകരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മൂവരും അമേരിക്കയില്‍ ഗവേഷകരാണ്.
ഡേവിഡ് തൊലസ്
ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു പേര്‍ക്കാകും ഇത്തവണ ഭൗതികശാസ്ത്ര നൊബേല്‍ എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് നൊബേല്‍ പ്രഖ്യാപനം വന്നത്.
മെറ്റീരിയല്‍സ് സയന്‍സിലും ഇലക്ട്രോണിക്‌സിലും പുതിയ ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ വഴിതുറക്കുന്ന മുന്നേറ്റമാണ് ഇത്തവണ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായവര്‍ നടത്തിയതെന്ന് നൊബേല്‍ കമ്മറ്റി വിലയിരുത്തി.
ഡങ്കന്‍ ഹാല്‍ഡേന്‍
6.1 കോടി രൂപയാണ് സമ്മാനത്തുക. അതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് തൊലസിന് ലഭിക്കും. ബാക്കി പകുതി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഡങ്കന്‍ ഹാല്‍ഡേനും ബ്രൗണ്‍ സര്‍വകലാശാലയിലെ മൈക്കള്‍ കോസ്റ്റര്‍ലിറ്റ്‌സും പങ്കിടും.
ദ്രവ്യം വിചിത്രാവസ്ഥകള്‍ പ്രാപിക്കുന്ന അറിയാലോകങ്ങളിലേക്ക് ശാസ്ത്രലോകത്തിന്റെ സജീവശ്രദ്ധ ആകര്‍ഷിക്കുകയാണ് ഇവര്‍ മൂവരും ചെയ്തത്.
മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ്
'അതിനായി അതിചാലകങ്ങള്‍ ( superconductors ), അതിദ്രാവകങ്ങള്‍ ( superfluids ), നേര്‍ത്ത കാന്തികഫിലിമുകള്‍ തുടങ്ങിയവയുടെ വിചിത്ര ഘട്ടങ്ങള്‍ ( unusual phases ) അല്ലെങ്കില്‍ വിചിത്രാവസ്ഥകള്‍ ഗണിതസങ്കേതങ്ങളുപയോഗിച്ച് അവര്‍ പഠിച്ചു'വെന്ന് നൊബേല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.
ദ്രവ്യങ്ങളുടെ അവസ്ഥാന്തരങ്ങളെക്കുറിച്ച് പഠിക്കാനുപയോഗിക്കുന്ന 'ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങള്‍' ( topological concepts ) ആണ് മൂന്ന് ഗവേഷകരും തങ്ങളുടെ കണ്ടെത്തലിന് ഉപയോഗിച്ചത്.
തൊലസും കോസ്റ്റര്‍ലിറ്റ്‌സും 1970 കളിലാണ് ഇതുസംബന്ധിച്ച ആദ്യ കണ്ടെത്തലുകള്‍ നടത്തിയത്. അതിചാലകത, അതിദ്രവത്വം തുങ്ങിയ അവസ്ഥകള്‍ നേര്‍ത്ത പാളികളില്‍ ( thin layers ) സാധ്യമാകില്ല എന്നായിരുന്നു അപ്പോഴുണ്ടായിരുന്ന ധാരണ. അത് ശരിയല്ലെന്ന് ഇരുവരും തെളിയിച്ചു.
ഈ മുന്നേറ്റത്തിന് ശരിയായ വിശദീകരണം 1980 കളില്‍ തൊലസാണ് മുന്നോട്ടുവെച്ചത്. ടോപ്പോളജിക്കല്‍ സങ്കേതങ്ങളുടെ സഹായത്താലാണ് അദ്ദേഹമത് വിശദീകരിച്ചത്. ഏതാണ്ട് ആ സമയത്ത് നേര്‍ത്ത കാന്തികഫിലുമുകളുടെ അവസ്ഥ വിശദീകരിക്കാന്‍ ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങള്‍ ഉപയോഗിക്കാമെന്ന് ഹാല്‍ഡേന്‍ കണ്ടെത്തി.
ടോപ്പോളജിക്കല്‍ സങ്കല്‍പ്പങ്ങളെന്ന ഗണിതസങ്കേതങ്ങളെ ദ്രവ്യത്തിന്റെ അവസ്ഥാന്തരങ്ങള്‍ മനസിലാക്കാന്‍ എങ്ങനെ ഉപയോഗിക്കാമെന്നാണ് മൂവരും കാട്ടിത്തന്നത്. അതിനാണ് നൊബേല്‍ അവരെ തേടിയെത്തിയത്.
ഇത്തവണത്തെ രണ്ടാമത്തെ നൊബേല്‍ പ്രഖ്യാപനമാണ് ചൊവ്വാഴ്ചത്തേത്. ജാപ്പനീസ് ഗവേഷകനായ യോഷിനോരി ഒസുമിക്ക് വൈദ്യശാസ്ത്ര നൊബേ തിങ്കളാഴ്ച ലഭിച്ചിരുന്നു.

ജിസാറ്റ് ഉപഗ്രഹം ബുധനാഴ്ച പുലര്‍ച്ചെ വിക്ഷേപിക്കും

ഉണ്ണി കൊടുങ്ങല്ലൂര്‍
ജിസാറ്റ് - 18 പരീക്ഷണഘട്ടത്തില്‍ ഫോട്ടോ കടപ്പാട് - ഐ.എസ്.ആര്‍.ഒ  
ജിസാറ്റ് - 18 പരീക്ഷണഘട്ടത്തില്‍ ഫോട്ടോ കടപ്പാട് - ഐ.എസ്.ആര്‍.ഒ  

ജിസാറ്റ് ഉപഗ്രഹം ബുധനാഴ്ച പുലര്‍ച്ചെ വിക്ഷേപിക്കും


ജിസാറ്റ് - 18, ഇന്ത്യന്‍ ഉപഗ്രഹമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് വിദേശ ഏജന്‍സിയുടെ സഹായം തേടിയത്.
Published: Oct 4, 2016, 11:03 PM IST

കയെനി: ഫ്രഞ്ച് ഗയാനയില്‍ ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപണത്തിന് തയാറെടുക്കുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ്  3404 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് - 18 ഉപഗ്രഹം വിക്ഷേപിക്കുന്നത്‌.
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ, യൂറോപ്യന്‍ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാന്‍ - 5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിനുവേണ്ടി മറ്റൊരു ഉപഗ്രഹവിക്ഷേപണവും ഇതോടൊപ്പം നടക്കും.
ഇന്ത്യയുടെ വിക്ഷേപണവാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് വിദേശ ഏജന്‍സിയുടെ സഹായം തേടിയത്.
48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ് 18 ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഈ ഉപഗ്രഹത്തിലൂടെ സാധ്യമാകും എന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിക്കുന്നു.
ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന വിക്ഷേപണത്തിലും ഇരട്ടി തുകയാണ് വിദേശരാജ്യത്തെ ആശ്രയിക്കുന്നതിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് മുടക്കേണ്ടിവരിക. ഐ.എസ്.ആര്‍.ഒയുടെ അടുത്ത വര്‍ഷത്തെ പദ്ധതിയായ ജിസാറ്റ് - 17 ഉം ഏരിയാന്‍ - 5 ഉപയോഗിച്ച് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി. എം.കെ. 3 നിര്‍മാണത്തിലാണ്. 2017 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

കോഴിക്കോടും തൃശൂരും ഇനി ഗൂഗിൾ സ്‌റ്റേഷൻ modi majik

ഉണ്ണി കൊടുങ്ങല്ലൂര്‍

കോഴിക്കോടും തൃശൂരും ഇനി ഗൂഗിൾ സ്‌റ്റേഷൻ

റയിൽടെലുമായി സഹകരിച്ച് ഗൂഗിൾ ഇന്ത്യയിൽ പ്രഖ്യാപിച്ച ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിൽ ഇനി കോഴിക്കോട് റെയിൽവേ സ്‌റ്റേഷനും. രാജ്യത്തെ 400 റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ വൈഫൈ ലഭ്യമാക്കാനുള്ള ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിൽ ഇതുവരെ 52 സ്റ്റേഷനുകൾ ഓൺലൈനായപ്പോഴാണ് കേരളത്തിൽ നിന്നു മൂന്നു സ്‌റ്റേഷനുകൾക്ക് ആ ഭാഗ്യം ലഭിച്ചത്. ഇക്കഴിഞ്ഞ 25 മുതലാണ് തൃശൂരും കോഴിക്കോടും സൗജന്യ വൈഫൈ സേവനം ആരംഭിച്ചത്.
കേരളത്തിലാദ്യമായി ഗൂഗിൾ വൈഫൈ സേവനം ആരംഭിച്ചത് എറണാകുളം സൗത്ത് സ്റ്റേഷനിലാണ്, കഴിഞ്ഞ ഏപ്രിലിൽ. ആദ്യ 30 മിനിറ്റിൽ ഹൈസ്പീഡ് വൈഫ് എല്ലാവർക്കും സൗജന്യമാണ്. തുടർന്ന് ഉപയോഗിക്കേണ്ടവർക്ക് വിവിധ പ്ലാനുകൾ തിരഞ്ഞെടുക്കാം. ജനുവരിയിൽ മുംബൈ സെൻട്രൽ സ്റ്റേഷനിൽ തുടക്കമിട്ട പദ്ധതിയിൽ പ്രതിദിനം പുതിയ 15,000 ഉപയോക്തക്കളാണ് എത്തുന്നത്. 52 സ്റ്റേഷനുകളിലായി 35 ലക്ഷം പേർ പ്രതിമാസം വൈഫൈ ഉപയോഗിക്കുന്നു.
ഗൂഗിൾ സ്‌റ്റേഷൻ
ഇന്ത്യയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ ഹൈസ്പീഡ് വൈഫൈ ലഭ്യമാക്കാനുള്ള പദ്ധതി ആരംഭിച്ചതിനു ശേഷം ലഭിച്ച വലിയ സ്വീകരണമാണ് അതൊരു ബ്രാൻഡഡ് പദ്ധതിയായി മാറ്റാൻ ഗൂഗിളിനെ പ്രേരിപ്പിച്ചത്. ഇതുവരെ ഒരു റെയിൽടെൽ-ഗൂഗിൾ സംരംഭമായിരുന്ന വൈഫൈ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് ഗൂഗിൾ സ്റ്റേഷൻ എന്നു പേരിട്ടത്. ഗൂഗിൾ ഫോർ ഇന്ത്യ എന്ന പേരിൽ നടന്ന പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രധാനമായിരുന്നു ഗൂഗിൾ സ്റ്റേഷൻ. യു ട്യൂബ് ഗോ, ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ച ഗൂഗിൾ അലോ, പുതിയ ക്രോം, ഗൂഗിൾ ന്യൂസ് ലൈറ്റ് തുടങ്ങിയവയും ഇന്ത്യയിലെ ഉപയോക്താക്കൾക്കു വേണ്ടി ഗൂഗിൾ അവതരിപ്പിച്ചവയാണ്.
സ്‌കൂൾ മുതൽ മാൾ വരെ
രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സ്ഥാപിക്കുന്നതോടെ അവസാനിക്കുന്നതല്ല ഗൂഗിൾ സ്‌റ്റേഷൻ പദ്ധതി. സ്‌കൂളുകളും ഷോപ്പിങ് മാളുകളും തുടങ്ങി വിവിധ സ്ഥാപനങ്ങൾ വഴി വൈഫൈ സംവിധാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് ഗൂഗിൾ സ്റ്റേഷൻ എന്നു പേരിട്ട് അവതരിപ്പിച്ചിരിക്കുന്നത്.
അടിസ്ഥാനസേവനദാതാക്കൾ, കേബിൾ ശൃംഖല ഓപ്പറേറ്റർമാർ, റീട്ടെയിൽ ശൃംഖലകൾ തുടങ്ങിയവർക്കും മറ്റു സ്ഥാപനങ്ങൾക്കും ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിൽ പങ്കാളികളാകാം.പദ്ധതിയുമായി സഹകരിക്കുന്നവർക്ക് വരുമാനമുണ്ടാക്കുന്നതിനും വിവിധ ആശയങ്ങൾ ഗൂഗിളിന്റെ പക്കലുണ്ട്. വളരെ ലളിതമായി ആരംഭിച്ചെങ്കിലും രാജ്യത്ത് വൈഫൈ വിപ്ലവം ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നേറ്റമാണ് ഗൂഗിൾ സ്റ്റേഷൻ വിഭാവനം ചെയ്യുന്നത്. പദ്ധതിയെക്കുറിച്ച് കൂടുതലറിയാനും പങ്കാളികളാകാനും സന്ദർശിക്കുക: station.google.com

ഐഎസ് ബന്ധത്തെത്തുടർന്ന് അറസ്റ്റിലായആറു പ്രതികൾ എൻഐഎ കസ്റ്റഡിയിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

ആറു പ്രതികൾ എൻഐഎ കസ്റ്റഡിയിൽ; ഒരാൾ തിരുനൽവേലിയിൽ അറസ്റ്റിൽ

കൊച്ചി/ചെന്നൈ ∙ ഐഎസ് ബന്ധത്തെത്തുടർന്ന് അറസ്റ്റിലായ ആറു പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ ഈ മാസം 14 വരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഐഎസ് ബന്ധം സംശയിക്കുന്ന സുബ്ഹാനി(21) എന്നയാളെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടുകാരനായ ഇയാളുടെ മാതാപിതാക്കൾ തൊടുപുഴയിലാണു സ്ഥിരതാമസം. തൊടുപുഴയിലെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തി.
കൊച്ചിയിലെത്തിച്ച സുബ്ഹാനിയെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. ഇതേസമയം, കേ‍‍ാളജ് വിദ്യാർഥി ഉൾപ്പെടെ നാലു യുവാക്കളെ കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവരുടെ വീടുകൾ റെയ്ഡ്ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഏതുസമയത്തും ഹാജരാകാമെന്ന് എഴുതിവാങ്ങി വിട്ടയച്ചുവെന്നുമാണു സൂചന. കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ട 10 പേരിൽ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി കണ്ണൂർ അണിയാരം മൻസീദ്(മുത്തുക്ക–30), രണ്ടാം പ്രതി തൃശൂർ ചേലാട് സ്വാലിഹ് മുഹമ്മദ്(26), മൂന്നാം പ്രതി കോയമ്പത്തൂർ സ്വദേശി റാഷിദ് അലി(അബു ബഷീർ–29), നാലാം പ്രതി കുറ്റ്യാടി റംഷാദ് നംഗീലം(ആമു–24), ഒൻപതാം പ്രതി തിരൂർ പി.സഫ്‌വാൻ(30), പത്താം പ്രതി കുറ്റ്യാടി എൻ.കെ.ജാസിം(25) എന്നിവരെയാണു പ്രത്യേക കോടതി ജഡ്ജി കെ.എം.ബാലചന്ദ്രൻ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. എല്ലാവരെയും നവംബർ രണ്ടുവരെ റിമാൻഡ് ചെയ്തു. ഇവരുടെ സംഘത്തിലുള്ള ബാക്കി മൂന്നു പേരെക്കുറിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായ സൂചന ലഭിച്ചു.
ഇവരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണ്. വൈകാതെ ഇവരും അറസ്റ്റിലാവുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂർ പെരിങ്ങത്തൂർ കനകമലയിലെ കശുമാവ് തോട്ടത്തിലാണു പ്രതികളിൽ അഞ്ചു പേർ സംഘം ചേർന്നത്. എൻഐഎ അഡീ.എസ്പി: എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണു പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തിരിച്ചറിയൽ പരേഡ് കഴിയും വരെ പ്രതികളുടെ മുഖംമറയ്ക്കാൻ കോടതി അന്വേഷണ സംഘത്തിന് അനുവാദം നൽകി.
സുബ്ഹാനിക്ക് പരിസരവാസികളുമായി ബന്ധമില്ല
ചെന്നൈ ∙ തിരുനെൽവേലി കടയനല്ലൂരിൽ ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സുബ്ഹാനി. ഐഎസ് ബന്ധം സംശയിച്ചു നേരത്തേ അറസ്റ്റ് ചെയ്തവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സുബ്ഹാനിയുടെ അറസ്റ്റ്. നാലുമാസമായി കടയനല്ലൂരിലെ ജ്വല്ലറിയിൽ 10,000 രൂപ ശമ്പളത്തിന് സെയിൽസ്മാനായി ജോലി നോക്കിവരികയായിരുന്നു.
ഭാര്യയോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഞായർ അർധരാത്രിമുതൽ കടയനല്ലൂർ പൊലീസ് പള്ളിവാസൽ തെരുവിൽ റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ഇരുപതോളം വരുന്ന പൊലീസ് സംഘത്തിനൊപ്പമാണ് എൻഐഎ ഉദ്യോഗസ്ഥരെത്തി സുബ്ഹാനെ കസ്റ്റഡിയിലെടുക്കുന്നത്. നാലുമാസമായി ഇവിടെ താമസിക്കുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതലായൊന്നും അറിയില്ല. എല്ലാ ദിവസവും രാവിലെ ജ്വല്ലറിയിൽ പോയിട്ട് വൈകിയേ വരാറുള്ളുവെന്നും പരിസരവാസികളുമായി അധികം അടുപ്പമില്ലായിരുന്നുവെന്നും പറയുന്നു.
സുബ്ഹാനി മൂന്നുവർഷമായി തൊടുപുഴയിൽ വന്നിട്ടില്ലെന്നു സഹോദരങ്ങൾ
തൊടുപുഴ ∙ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നു 40 വർഷം മുൻപു വസ്ത്രവ്യാപാരത്തിനായി തൊടുപുഴയിലെത്തിയയാളുടെ നാലു മക്കളിൽ മൂന്നാമനാണു സുബ്ഹാനി(30). തൊടുപുഴ നഗരത്തിലാണു പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനം. ഇതിനു തൊട്ടടുത്താണു പിതാവ് താമസിക്കുന്നത്. മറ്റു സഹോദരങ്ങൾ തൊടുപുഴയ്ക്കു സമീപമാണു താമസം. സ്കൂൾ, കംപ്യൂട്ടർ പഠനം തൊടുപുഴയിൽ പൂർത്തിയാക്കിയ സുബ്ഹാനി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് തൊടുപുഴയിൽ തിരിച്ചെത്തി വസ്ത്രവ്യാപാരത്തിൽ പങ്കാളിയായി.
2012ൽ തിരുനെൽവേലിയിലേക്കു പോയ സുബ്ഹാനി അവിടെ കടയന്നൂർ സ്വദേശിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മക്കളില്ല. 2013ൽ വിദേശത്തേക്കു പോയ സുബ്ഹാനി ഇതിനു ശേഷം തൊടുപുഴയിൽ വന്നിട്ടില്ലെന്നു സഹോദരങ്ങൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കൊച്ചിയിൽനിന്നുള്ള എൻഐഎ സംഘം സുബ്ഹാനിയുടെ സഹോദരങ്ങളുടെ വീട്ടിലെത്തി മൊഴിയെടുത്തു.
അടുത്തിടെ സഹോദരങ്ങളുടെ മക്കളിലൊരാൾ തിരുനെൽവേലിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയപ്പോൾ സുബ്ഹാനിയുടെ മൊബൈൽ ഫോൺ‌ നന്നാക്കാൻ കൊണ്ടുവന്നതായി എൻഐഎ അധികൃതർ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുമായാണ് ഉദ്യോഗസ്ഥർ തൊടുപുഴയിലെത്തിയത്. ഈ മൊബൈൽ ഫോൺ പരിശോധിച്ചാൽ മാത്രമേ സുബ്ഹാനി ആരെയൊക്കെ ഫോൺ ചെയ്തുവെന്നതിനെക്കുറിച്ച് വ്യക്തമാകൂവെന്ന് എൻഐഎ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ഉക്കടത്ത് ചോദ്യം ചെയ്തവർ അറസ്റ്റിലായ പ്രതിയുടെ കൂട്ടുകാരെന്നു സംശയം
കോയമ്പത്തൂർ‌ ∙ ഉക്കടം ജി.എൻ. നഗറിലെ നാലുപേരെയാണ് എൻഐഎ കോയമ്പത്തൂരിൽ ചോദ്യം ചെയ്തത്. ഒരാൾ വിദ്യാർഥിയാണ്. കേരളത്തിൽ അറസ്റ്റിലായ ആറു പേരിൽ ജി.എൻ.നഗറിലെ അബു ബഷീറിനെ ചോദ്യംചെയ്തപ്പോഴാണ് ഈ നാലു യുവാക്കളെക്കുറിച്ചു സൂചനകൾ ലഭിച്ചതെന്നറിയുന്നു.
ഇവരുടെ വീടുകളിലും ബന്ധു വീടുകളിലും നടത്തിയ റെയ്ഡിൽ ചില രേഖകൾ കണ്ടെടുത്തതായാണ് വിവരം. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്ത നാലു പേരെയും പുലർച്ചെ മൂന്നു മണിയോടെ വിട്ടയച്ചു. അബു ബഷീർ ഇവരുമായി ഇടയ്ക്കിടെ ബന്ധപ്പെട്ടതായാണ് വിവരം. വിദ്യാർഥി ഒഴികെയുള്ളവർ ബഷീറിന്റെ കൂട്ടുകാരാണെന്നും സംശയിക്കുന്നു.
പിടിയിലായവരിൽ സഹോദരങ്ങളുടെ മക്കളും
കണ്ണൂർ ∙ കനകമലയിൽനിന്നു പിടികൂടിയ സംഘത്തിലെ കുറ്റ്യാടിക്കാരനായ നങ്ങീലിക്കണ്ടി എൻ.കെ.ജാസിമും വളയന്നൂർ നങ്ങീലിക്കണ്ടി റംഷാദും ജ്യേഷ്ഠാനുജൻമാരുടെ മക്കളാണ്. ഇരുവരെയുംകുറിച്ച് നാട്ടുകാർക്കും കൂടുതൽ അറിവില്ല. ഇന്നലെ മുതൽ ഇരുവരുടെയും വീടുകൾ അടച്ചിട്ട നിലയിലാണ്. ലോക്കൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

അൻസാറുൽ ഖിലാഫ–കെഎൽ’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്.

ഉണ്ണി കൊടുങ്ങല്ലൂര്‍
ഐഎസ് ബന്ധമുള്ളതായി സംശയിച്ച് കണ്ണൂരിൽനിന്ന് പിടികൂടിയവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോൾ.
ഐഎസ് ബന്ധമുള്ളതായി സംശയിച്ച് കണ്ണൂരിൽനിന്ന് പിടികൂടിയവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോൾ.

ഓപ്പറേഷൻ ഐഎസ്; സംഘത്തിൽ 12 പേർ; ചാറ്റ് ഗ്രൂപ്പിൽ അന്വേഷകർ കയറിക്കൂടിയത് വ്യാജ പേരുകളിൽ

കോഴിക്കോട് ∙ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി പിടികൂടിയവർ ഐഎസിന്റെ കേരളഘടകമായി പ്രവർത്തിച്ചിരുന്ന അൻസാറുൽ ഖിലാഫയിലെ പ്രമുഖർ‌. ഇവരുടെ പ്രചാരണ വിഡിയോയും ഫെയ്സ്ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എൻഐഎയ്ക്കു ലഭിച്ചു.
12 പേരടങ്ങുന്ന അൻസാറുൽ ഖിലാഫ, ടെലിഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ രൂപീകരിച്ച ചാറ്റ് ഗ്രൂപ്പിൽ നുഴഞ്ഞുകയറിയാണ് എൻഐഎയും കേന്ദ്ര, കേരള ഇന്റലിജൻസും ഇവരുടെ പദ്ധതികൾ തകർത്തത്. ഐഎസ് ആശയങ്ങളുടെ പ്രചാരണത്തിലൂടെയാണു ഗ്രൂപ്പിലേക്ക് ആളുകളെ ആകർഷിച്ചിരുന്നത്. ‘അൻസാറുൽ ഖിലാഫ–കെഎൽ’ എന്നായിരുന്നു ഐഎസ് കേരളഘടകം എന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ മുഴുവൻ പേര്. ‘കെഎൽ’ കേരളത്തെയാണു സൂചിപ്പിക്കുന്നതെന്നാണ് എൻഐഎ വിലയിരുത്തൽ. സംഘടനയുടെ പേരിൽ എട്ടുമാസം മുൻപാണു ടെലിഗ്രാമിൽ ചാറ്റ് ഗ്രൂപ്പ് രൂപീകരിച്ചത്.
പൂർണമായും രഹസ്യസംവിധാനമായ ഈ ഗ്രൂപ്പിൽ വ്യാജപ്പേരുകളിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കയറിപ്പറ്റിയതും വിവരങ്ങൾ ചോർത്തിയതും. ഐഎസിന്റെ ഖിലാഫത്ത് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരുടെ പ്രചാരണം. മതനിരപേക്ഷതയും ജനാധിപത്യവും ഏറ്റവും നികൃഷ്ടമാണെന്നും ഖിലാഫത്ത് മതപരമായ ബാധ്യതയാണെന്നുമുള്ള ആഹ്വാനത്തോടെയാണ് ഇവർ സജീവമായത്. ഖത്തറിലായിരുന്ന കണ്ണൂർ അണിയാരം മദീന മഹലിൽ മൻസീദ് ആണ് സമീർ അലി എന്ന പേരിൽ ഇതിനു നേതൃത്വം നൽകിയതെന്ന് എൻഐഎ കണ്ടെത്തി.
എസ്പി: എ.പി.ഷൗക്കത്തലി, ഡിവൈഎസ്പിമാരായ അബ്ദുൽഖാദർ, വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എൻഐഎ നീക്കങ്ങൾ. സംസ്ഥാന, കേന്ദ്ര ഇന്റലിജൻസും ആഭ്യന്തര സുരക്ഷാവിഭാഗവും ശക്തമായ പിന്തുണ നൽകി. ഗ്രൂപ്പിൽ അംഗങ്ങളായവരുടെ ആശയവിനിമയത്തിൽ, വ്യാജപ്പേരുകളിൽ ഏജൻസി അംഗങ്ങളും സജീവമായി പങ്കെടുത്തു. വ്യാജ ഐഡികൾ നേരത്തേതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചാണ് അന്വേഷകർ ഗ്രൂപ്പിൽ സജീവമായത്. സോഷ്യൽമീഡിയയിൽ ദേശ വിരുദ്ധ, വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ തിരഞ്ഞുപിടിച്ചു സൗഹൃദം സ്ഥാപിച്ചാണ് ഈ ഗ്രൂപ്പിലേക്കെത്തിയത്.
ഗ്രൂപ്പിലെ ഓരോദിവസത്തെയും ആശയവിനിമയങ്ങൾ നിരീക്ഷിച്ചു. പലരും വന്നും പോയുമിരുന്നു. സ്ഥിരമായി സന്ദേശങ്ങളയച്ചിരുന്നതു 12 പേരായിരുന്നു. ഇവർ ഓരോരുത്തരെയും ഏജൻസികൾ ഇന്റർനെറ്റിലൂടെയും നേരിട്ടും പിന്തുടർന്നു. ഉറി ഭീകരാക്രമണ ദിവസം ഇന്ത്യൻ സൈന്യത്തിനെതിരെ സന്ദേശങ്ങൾ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. ഇവയാണ് എൻഐഎ പ്രധാന തെളിവുകളായി കണ്ടെടുത്തിരിക്കുന്നത്. ഐഎസിന്റെ നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ പിന്തുടരാനുള്ള ആഹ്വാനങ്ങളുമുണ്ടായിരുന്നു. ആഴ്ചകൾക്കു മുൻപു കൊച്ചിയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമി യോഗത്തിലേക്കു ലോറി ഇടിച്ചു കയറ്റാനുള്ള ചർച്ചയാണു കണ്ണൂർ കനകമലയിലെ രഹസ്യയോഗത്തിലേക്കും അറസ്റ്റിലേക്കും വഴിതെളിച്ചത്.
യോഗത്തിലേക്കു ലോറിയിടിച്ചു കയറ്റാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഉടൻ രഹസ്യാന്വേഷണവിഭാഗം ഇടപെടുകയും കൊച്ചിയിലെ യോഗസ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ, ഗ്രൂപ്പിൽ ആരോ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇവർക്കു സംശയമുണർന്നു. തുടർന്നു ടെലിഗ്രാം ഗ്രൂപ്പ് മരവിപ്പിച്ചു. പിന്നീട് ഫെയ്സ്ബുക് മെസഞ്ചറിലൂടെ ഗ്രൂപ്പിലെ ഒറ്റുകാരനെ തിരിച്ചറിയാനായി ശ്രമം. അതിനായി പരസ്പരം കണ്ടു സംസാരിക്കാനാണു കണ്ണൂർ കനകമല തിരഞ്ഞെടുത്തത്. അതു ചോർത്തിയാണ് എൻഐഎ സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ഗ്രൂപ്പിലെ 12 പേരും മലയാളികളാണ്. ഇവരിൽ പലരും വിദേശത്താണ്. സംഘത്തലവനെന്ന് എൻഐഎ പറയുന്ന മൻസീദ് യോഗത്തിൽ പങ്കെടുക്കാനായി മാത്രം നാലുദിവസം മുൻപു വിദേശത്തുനിന്നെത്തിയതാണെന്ന് അന്വേഷകർ പറഞ്ഞു.
സെപ്റ്റംബർ 26ന് ഇയാളുടെ വ്യാജ ഐ‍ഡിയിൽനിന്നു ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്ത അറിയിപ്പിൽ പോരാട്ടത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു ബന്ധപ്പെടാൻ ടെലിഗ്രാം ഐഡി (വിലാസം) നൽകിയിട്ടുണ്ട്. എത്രകാലം ഈ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും അതുകൊണ്ടു ഖിലാഫത്തുമായി ബന്ധപ്പെടാൻ താൽപര്യമുള്ളവർ ടെലിഗ്രാം ഐഡിയിൽ ബന്ധപ്പെടണമെന്നുമാണു പോസ്റ്റ്. തിരിച്ചറിയപ്പെട്ട, രാജ്യത്തിനു പുറത്തുള്ള സംഘാംഗങ്ങളെ നാട്ടിലെത്തിക്കാനായി രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്താടെ എൻഐഎ നീക്കം തുടങ്ങിയിട്ടുണ്ട്.
മികച്ച വിദ്യാഭ്യാസം നേടിയവരാണു സംഘാംഗങ്ങളിൽ അധികവും. വീട്ടുകാർക്കുപോലും ഇവരുടെ നീക്കങ്ങളെക്കുറിച്ചു ധാരണയില്ലായിരുന്നുവെന്ന് അന്വേഷകർ പറയുന്നു. ഒരാൾ കൂടി അറസ്റ്റിൽ ഐഎസ് ബന്ധം സംശയിച്ച് തമിഴ്നാട്ടിലെ തിരുനൽവേലിയിൽ സുബ്ഹാനി എന്നയാളെ എൻഐഎ ഇന്നലെ അറസ്റ്റു ചെയ്തു. തമിഴ്നാട്ടുകാരനായ ഇയാളുടെ മാതാപിതാക്കൾ തൊടുപുഴയിൽ സ്ഥിരതാമസമാക്കിയതാണ്. ഞായറാഴ്ച അറസ്റ്റിലായ ആറു പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂരിൽ നാലു യുവാക്കളെ ചോദ്യം ചെയ്തു  

Sunday, 2 October 2016

ഓണം ബംപര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഗണേശന്‌

ഉണ്ണി കൊടുങ്ങല്ലൂര്‍

ഓണം ബംപര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ ഗണേശന്‌


രണ്ടാഴ്ചയ്ക്ക് ശേഷം ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോള്‍ ആണ് ഭാഗ്യദേവത കടാക്ഷിച്ച മലയാളി താനാണെന്ന് ഗണേശന്‍ തിരിച്ചറിഞ്ഞത്.
Published: Oct 2, 2016, 06:49 PM IST

തൃശ്ശൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍  മുഴുവന്‍ ചര്‍ച്ച ചെയ്ത ആ അജ്ഞാത ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കേരള ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ ഓണം ബംപര്‍ ജേതാവ് പാലക്കാട് ചേരാമംഗലം പഴംതറ സ്വദേശി ഗണേശനാണ്.
എട്ട് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഗണേശന്‍ സ്വന്തം വീട്ടില്‍ മറന്നുവച്ചതോടെയാണ് അപൂര്‍വ്വ സൗഭാഗ്യത്തിനുടമയെ ലോകമറിയാന്‍ വൈകിയത്.
വല്ലച്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശന്‍ അവധിക്കായി വീട്ടിലേക്ക് പോകുംവഴിയാണ് ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് വാങ്ങിയത്. ഫലമറിയുമ്പോള്‍ നോക്കുന്നതിനായി വീട്ടില്‍ വച്ച ടിക്കറ്റ് അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ കൂടെ കരുതുവാന്‍ ഗണേശന്‍ മറന്നു.
ഓണം ബമ്പര്‍ ജേതാവിനെ തേടി മാധ്യമങ്ങളും നാട്ടുകാരും അന്വേഷണം നടത്തുമ്പോള്‍ തന്റെ വര്‍ക്ക്‌ഷോപ്പ് ജോലിയില്‍ മുഴുകിയ ഗണേശന്‍ രണ്ടാഴ്ചയ്ക്ക് ശേഷം ശനിയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കൈവശമുള്ള ടിക്കറ്റെടുത്ത് പരിശോധിച്ചപ്പോഴാണ്‌ ഭാഗ്യദേവത കടാക്ഷിച്ച മലയാളി താനാണെന്ന് തിരിച്ചറിഞ്ഞത്.
സമ്മാനം തനിക്ക് തന്നെയെന്ന്‌ ഉറപ്പാക്കിയതോടെ ഗണേശന്‍ ബന്ധുകള്‍ക്കും സുഹൃത്തുള്‍ക്കും ഒപ്പം സമീപത്തെ എസ്ബിഐ ബാങ്ക് മാനേജറുടെ വീട്ടിലെത്തി ടിക്കറ്റ് കൈമാറി.

വാല്‍നക്ഷത്രത്തില്‍ ഇടിച്ചിറങ്ങി; റോസറ്റ ദൗത്യം അവസാനിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍
റോസറ്റ പേടകം ചുര്യമോവ്-ഗരാമിസെങ്കോ വാല്‍നക്ഷത്രത്തിനരികില്‍. ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: ESA/AOES
റോസറ്റ പേടകം ചുര്യമോവ്-ഗരാമിസെങ്കോ വാല്‍നക്ഷത്രത്തിനരികില്‍. ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: ESA/AOES

വാല്‍നക്ഷത്രത്തില്‍ ഇടിച്ചിറങ്ങി; റോസറ്റ ദൗത്യം അവസാനിച്ചു


പതിറ്റാണ്ടിലേറെ നീണ്ട ദൗത്യം വന്‍വിജയമായതായി പ്രോജക്ട് മാനേജര്‍ പാട്രിക് മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു
Published: Oct 1, 2016, 09:38 AM IST

ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി): സൗരയൂഥ രഹസ്യങ്ങള്‍തേടി യാത്രതിരിച്ച യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ( ESA ) റോസറ്റ ബഹിരാകാശപേടകം 12 വര്‍ഷം നീണ്ട ദൗത്യത്തിനുശേഷം വിടവാങ്ങി. രണ്ടുവര്‍ഷമായി ഭ്രമണം ചെയ്യുകയായിരുന്ന ചുര്യമോവ്-ഗരാമിസെങ്കൊ വാല്‍നക്ഷത്രത്തില്‍ ( Comet 67P/Churyumov Gerasimenko ) ഇടിച്ചിറങ്ങിയതോടെയാണ് വെള്ളിയാഴ്ച യാത്രയവസാനിച്ചത്.
ദൗത്യം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പുവരെ റോസറ്റ ഭൂമിയില്‍നിന്ന് 72 കോടി കിലോമീറ്റര്‍ അകലെയുള്ള വാല്‍നക്ഷത്രത്തില്‍നിന്നുള്ള വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പതിറ്റാണ്ടിലേറെ നീണ്ട ദൗത്യം വന്‍വിജയമായതായി പ്രോജക്ട് മാനേജര്‍ പാട്രിക് മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു. 19 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് പേടകം വാല്‍നക്ഷത്രത്തില്‍ നിയന്ത്രിതമായി ഇടിച്ചിറക്കിയത്.
2016 സപ്തംബര്‍ 29 ന് റോസറ്റ പേടകം 22.9 കിലോമീറ്റര്‍ അകലെ നിന്നെടുത്ത വാല്‍നക്ഷത്രത്തിന്റെ ദൃശ്യം. റോസറ്റയിലെ OSIRIS വൈഡ് ആന്‍ഗിള്‍ ക്യാമറയാണ് ഇത് പകര്‍ത്തിയത്. ചിത്രം കടപ്പാട്: ESA / Rosetta
വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടാന്‍ ചൊവ്വാഴ്ച റോസറ്റയ്ക്ക് സന്ദേശം നല്‍കിയിരുന്നു. സൗരയൂഥകേന്ദ്രമായ സൂര്യനില്‍നിന്ന് വാല്‍നക്ഷത്രം അകലേക്ക് നീങ്ങുന്നതിനാല്‍ റോസറ്റയിലെ സോളാര്‍പാനലുകള്‍ക്ക് ലഭിക്കുന്ന സൂര്യപ്രകാശം കുറഞ്ഞുവരികയാണ്. അതാണ് റോസറ്റ ദൗത്യം അവസാനിപ്പിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്.
460 കോടി വര്‍ഷംമുമ്പ് നടന്ന സൗരയൂഥത്തിന്റെ പിറവിയുടെ രഹസ്യങ്ങള്‍ വാല്‍നക്ഷത്രത്തിലിറങ്ങി മനസ്സിലാക്കാനുള്ള പദ്ധതിക്ക് 1993 ലാണ് അനുമതി ലഭിച്ചത്. 2004 മാര്‍ച്ച് രണ്ടിനായിരുന്നു റോസറ്റയുടെ വിക്ഷേപണം. 2014 നവംബര്‍ 12 ന് റോസറ്റയില്‍നിന്ന് വാല്‍നക്ഷത്രത്തിലേക്ക് ഫിലെ പേടകം ഇറക്കി ചരിത്രം കുറിച്ചു.
വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയ ആദ്യ മനുഷ്യനിര്‍മിതപേടകമായി ഫിലെ മാറി. നിര്‍ണായക വിവരങ്ങളാണ് ഫിലെയില്‍നിന്ന് ലഭിച്ചത്. വാല്‍നക്ഷത്രത്തില്‍ ജീവന്റെ അടിസ്ഥാന രാസഘടകമായ അമിനോആസിഡിന്റെ സാന്നിധ്യം ഫിലെ കണ്ടെത്തുകയുണ്ടായി.
റോസറ്റ പേടകം വാല്‍നക്ഷത്രത്തില്‍ നിന്ന് 18.1 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍, 2016 സപ്തംബര്‍ 30 ന് പകര്‍ത്തിയ ദൃശ്യം. ചിത്രം കടപ്പാട്: ESA / Rosetta
റോസറ്റ പേടകം വാല്‍നക്ഷത്രത്തില്‍ നിന്ന് 5.8 കിലോമീറ്റര്‍ അകലെ വെച്ച് സപ്തംബര്‍ 30 നെടുത്ത ദൃശ്യം. ചിത്രം കടപ്പാട്: ESA / Rosetta

വെണ്ടച്ചെടിയില്‍ 'ഹൃദയാമൃതം' ; വിളവെടുക്കാന്‍ ഏണിയും തോട്ടയും

ഉണ്ണി കൊടുങ്ങല്ലൂര്‍

വെണ്ടച്ചെടിയില്‍ 'ഹൃദയാമൃതം' ; വിളവെടുക്കാന്‍ ഏണിയും തോട്ടയും


ബെംഗളൂരുവില്‍ നിന്നാണ് വെണ്ടയുടെ വിത്തുകള്‍ രവീന്ദ്രന് കിട്ടിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയെന്ന 'ആത്മ'യുടെ കര്‍ഷക ക്ലാസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥിരമായി നടത്തുന്നുണ്ട്.
Published: Sep 28, 2016, 10:15 AM IST

വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ വെണ്ടയില്‍നിന്ന് വിളവെടുക്കണമെങ്കില്‍ നീളമുള്ള തോട്ടയോ ഏണിയോ ഉപയോഗിക്കണം. ഉള്ളൂര്‍ രെജി ഭവനില്‍ രവീന്ദ്രന്‍ എന്ന മാതൃകാ കര്‍ഷകന്റെ വീട്ടിലാണ് ഈ അതിശയ വെണ്ട വളരുന്നത്.
തറയില്‍ നിന്ന് 17 അടി ഉയരത്തിലാണ് വെണ്ടച്ചെടി വളര്‍ന്നത്. വലിയ തോട്ട വെച്ചാണ് വെണ്ടയ്ക്കകള്‍ പറിച്ചെടുക്കുന്നത്. വെണ്ടയ്ക്കയ്ക്കും അസാധാരണ വലിപ്പമുണ്ട്. ഇതിനകം 40ലേറെ വെണ്ടയ്ക്ക കിട്ടി. കൂടുതലും വിത്തിനായാണ് ഉപയോഗിച്ചത്. 200ഓളം കര്‍ഷകര്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തു. അത്ഭുത വെണ്ട കാണാന്‍ രവീന്ദ്രന്റെ കൊച്ചുള്ളൂരിലെ വീട്ടിലേക്ക് കര്‍ഷകരും കാണികളും വരുന്നുണ്ട്.
ബെംഗളൂരുവില്‍ നിന്നാണ് ഇതിന്റെ വിത്തുകള്‍ രവീന്ദ്രന് കിട്ടിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയെന്ന 'ആത്മ'യുടെ കര്‍ഷക ക്ലാസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ സ്ഥിരമായി നടത്തുന്നുണ്ട്.
അതിന്റെ ഭാഗമായുള്ള പഠനയാത്രയ്ക്ക് ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് വലിയ വെണ്ടച്ചെടി കണ്ടത്. അഞ്ചു വിത്തുകളാണ് അവിടെനിന്നു ലഭിച്ചത്. രണ്ടെണ്ണം തറയിലും മൂന്നെണ്ണം ഗ്രോബാഗിലുമാണ് നട്ടത്. തറയില്‍ നട്ട ചെടികളാണ് വലിയ ഉയരത്തില്‍ വളര്‍ന്നത്. ഏറ്റവും വലുതിന് 17 അടിയും രണ്ടാമത്തേതിന് പതിനഞ്ചര അടിയുമാണ് പൊക്കമുള്ളത്. ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
ഗ്രോബാഗുകളിലെ ചെടികള്‍ പത്ത് അടി വരെ പൊങ്ങി. സ്വയം തയ്യാറാക്കുന്ന 'ഹൃദയാമൃതം' എന്ന മിശ്രിതമാണ് വളമായി പരീക്ഷണാര്‍ഥം ഉപയോഗിച്ചത്. പരീക്ഷണം വിജയമായതിനാല്‍ ഈ വെണ്ടയുടെ പ്രചാരണം തുടരാനാണ് രവീന്ദ്രന്റെ തീരുമാനം.
വലിപ്പമുള്ള നാടന്‍ കാച്ചില്‍, പുളിപ്പ് കുറഞ്ഞ ബ്രസീലിയന്‍ പാഷന്‍ഫ്രൂട്ട് എന്നിവയുടെ പ്രചാരണവും ഇദ്ദേഹം നടത്തുന്നുണ്ട്. 275 കിലോഗ്രാം കാച്ചില്‍ വിളയിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ കര്‍ഷകനാണ് രവീന്ദ്രന്‍. ഇനി ഏറ്റവും ഉയരമുള്ള വെണ്ട വിളയിച്ചും റെക്കോഡ് സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പാണ് ഉള്ളൂരിലെ വീട്ടില്‍ നടക്കുന്നത്. രവീന്ദ്രനും കുടുംബവും കാലങ്ങളായി ഓണമുണ്ണുന്നതും മട്ടുപ്പാവില്‍ വിളയിച്ച നെല്ലു കുത്തിയാണ്. ഭാര്യ സിന്ധുവും മക്കളായ രാഖി, രെജി എന്നിവരും രവീന്ദ്രനെ കൃഷിയില്‍ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ചീരച്ചേമ്പ്

ഉണ്ണി കൊടുങ്ങല്ലൂര്‍

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ചീരച്ചേമ്പ്

രുചികരവും ഏറെ പോഷകസമൃദ്ധവുമായ ഇലക്കറിയിനമാണ് ഇലച്ചേമ്പ്. ചീരച്ചേമ്പെന്നും വിത്തില്ലാച്ചേമ്പെന്നും കൂടി അറിയപ്പെടുന്ന ഇലച്ചേമ്പ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഉത്തമമാണ്.
ഇൗ ചെടിയുടെ ഇലകള്‍ സാധാരണ ചേമ്പിലകളില്‍ നിന്നും വ്യത്യസ്തമാണ്. ഇതിന് കിഴങ്ങുകളുണ്ടാകില്ല. ഇലകളും തണ്ടുകളും പൂര്‍ണമായും കറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
തറയിലും ഗ്രോബാഗിലും നന്നായി വളരുന്ന ചീരച്ചേമ്പിന് തണല്‍ ആവശ്യമാണ്. ചെടികള്‍ വളരുന്നതിനനുസരിച്ച് ചുവട്ടില്‍ ധാരാളമായുണ്ടാകുന്ന ചെറുതൈകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്.
അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ചീരച്ചേമ്പ്  ദിവസവും നനയ്ക്കുകയും  നന്നായി വളപ്രയോഗം നടത്തുകയും ചെയ്താല്‍ കരുത്തോടെ വളരും. പോഷകസമൃദ്ധമായ കറിക്കുള്ള ഇലകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കീടബാധ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതൂകൊണ്ട് കീടനാശിനി പ്രയോഗത്തിന്റെ ആവശ്യവുമില്ല.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള പോണിക്‌സ് എന്ന സ്ഥാപനം ഇലച്ചേമ്പിന്‍ തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്നുണ്ട്.
വിവരങ്ങള്‍ക്ക് സമീപിക്കുക : 9387735697
(കടപ്പാട്: കേരള പോണിക്‌സ്)

Saturday, 1 October 2016

കമ്യുണിസ്റ്റ് ചൈന ഭാരതത്തിന്‌ പാര , വെള്ളം തടയുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

ബ്രഹ്മപുത്രയിൽ ചൈനയുടെ അണക്കെട്ട്; ആശങ്കയോടെ ഇന്ത്യ


ഇന്ത്യയിലെ സിക്കിമിന് സമീപമുള്ള ടിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് ലാല്‍ഹൊ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത പദ്ധതി വരുന്നത്. ഇവിടെ നിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍പ്രദേശിലേക്ക് ഒഴുകുന്നത്.
Published: Oct 1, 2016, 01:54 PM IST

ബീജിങ്:  ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സിയാബുക്കുവിൽ ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നതായി റിപ്പോർട്ട്.  7400 ലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള  ജലവൈദ്യുത പദ്ധതിക്കായാണ് അണക്കെട്ട് പണിയുന്നത്.
 ഇന്ത്യയിലെ സിക്കിമിന് സമീപമുള്ള ടിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് ലാല്‍ഹൊ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത പദ്ധതി വരുന്നത്. ഇവിടെ നിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍പ്രദേശിലേക്ക് ഒഴുകുന്നത്. അതിനാൽ തന്നെ ഇന്ത്യയെ കാര്യമായി ബാധിക്കുന്ന നീക്കമാണ് ഇതെന്നാണ് റിപ്പോർട്ട്.
 ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2014 ജൂണില്‍ നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണം ചൈന ആരംഭിച്ചിരുന്നു. 2019ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ബ്രഹ്മപുത്രയിലെ ജലപ്രവാഹത്തെ ചൈനയുടെ നടപടി എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരുന്ന സാം ജലവൈദ്യുത പദ്ധതി ചൈന കമ്മീഷന്‍ ചെയ്തത്. ബ്രഹ്മപുത്രയ്ക്ക് കുറുകെ അഞ്ച് വര്‍ഷം കൊണ്ട് 12 ജലവൈദ്യുത പദ്ധതികളാണ് ചൈന ലക്ഷ്യമിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായുള്ളതാണ് പുതിയ അണക്കെട്ട്.
ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശിനും ചൈനയുടെ നീക്കം ഭീഷണിയാണ്. ഉറി ആക്രമണത്തിന് പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ പുനപ്പരിശോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് വിനയാകുന്ന തരത്തിലുള്ള നീക്കം പുറത്ത് വന്നത്.

65,000 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടതായി ധനമന്ത്രി

ഉണ്ണി കൊടുങ്ങല്ലൂര്‍

65,000 കോടിയുടെ കള്ളപ്പണം വെളിപ്പെട്ടതായി ധനമന്ത്രി


കള്ളപ്പണ നിക്ഷേപമുള്ളവർക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി.
Published: Oct 1, 2016, 05:00 PM IST

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 65000 കോടി വെളിപ്പെടുത്തപ്പെട്ടതായി കേന്ദ്ര ധനമന്ത്രി  അരുണ്‍ ജെയ്റ്റലി. 64275 പേര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 65,250 കോടിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് 30,000 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്നും അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവരങ്ങള്‍ വെളിപ്പെടുത്താത്ത നിക്ഷേപകരില്‍ നിന്നും 56378 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ എച്ച്.എസ്.ബി.സി കേന്ദ്രസര്‍ക്കാരിന് കൈമാറിയ കണക്ക് പ്രകാരം 8000 കോടി രൂപ ഇതുവരെ ലഭിച്ചതായും മന്ത്രി പറഞ്ഞു.
കള്ളപ്പണ നിക്ഷേപമുള്ളവർക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണ വെളിപ്പെടുത്തല്‍ പദ്ധതി. ഇങ്ങനെ വെളിപ്പെടുത്താന്‍ സപ്തംബര്‍ 30 വരെ സമയവും നല്‍കിയിരുന്നു. അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചതോടെയാണ് വിവരങ്ങള്‍ ധനമന്ത്രി വെളിപ്പെടുത്തിയത്.
സെപ്തംബര്‍ 2017 നുള്ളില്‍ മൂന്ന് ഗഡുക്കളായിട്ടായിരിക്കും ലഭിച്ച തുക അടയ്ക്കുക. 25 ശതമാനം നവംബര്‍ 25-നുള്ളിലും, ബാക്കി 25 ശതമാനം മാര്‍ച്ച് മാര്‍ച്ച് 31 നുള്ളിലും അടച്ച് തീര്‍ക്കും. ബാക്കി തുക 2017 സെപ്തംബര്‍ 30 നുള്ളിലും ആദായ നികുതി വകുപ്പിലേക്ക് അടക്കും. കള്ളപ്പണം വെളിപ്പെടുത്താന്‍ നല്‍കിയ അവസാന ദിവസത്തിനകം വിവരം വെളിപ്പെടുത്തിയില്ലെങ്കില്‍ ജയില്‍ ശിക്ഷയടക്കം അനുഭവിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താനായി വെളിപ്പെടുത്തുന്ന വിവരങ്ങള്‍ മറ്റാരുമായും പങ്കുവെക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ മുപ്പത് വരെയായിരുന്നു നിക്ഷേപകര്‍ക്കായി സ്വത്ത് വെളിപ്പെടുത്താനുള്ള സമയം സര്‍ക്കാര്‍ അനുവദിച്ചത്.

നിറം മാറാത്ത ബോട്ടുകൾക്കെതിരെ ഇന്നു മുതൽ കർശന നടപടി

ഉണ്ണി കൊടുങ്ങല്ലൂര്‍
നീണ്ടകര പാലത്തിനു സമീപം നങ്കൂരമിട്ടിരിക്കുന്ന മൽസ്യബന്ധന ബോട്ടുകൾ. ചിത്രം: മനോരമ
നീണ്ടകര പാലത്തിനു സമീപം നങ്കൂരമിട്ടിരിക്കുന്ന മൽസ്യബന്ധന ബോട്ടുകൾ. ചിത്രം: മനോരമ

നിറം മാറാത്ത ബോട്ടുകൾക്കെതിരെ ഇന്നു മുതൽ കർശന നടപടി

കൊല്ലം ∙ ഏകീകൃത നിറം നൽകാത്ത മീൻപിടിത്ത ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് ഇന്നു മുതൽ കർശന നടപടി തുടങ്ങും. നിറം മാറാത്ത ബോട്ടുകൾ മൽസ്യബന്ധനത്തിനെത്തിയാൽ പിടിച്ചെടുത്തു പിഴയീടാക്കാൻ ഫിഷറീസ് ഡയറക്ടർ ഉത്തരവിട്ടതിനെ തുടർന്നു നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളിൽ നിരീക്ഷണം ശക്തമാക്കി.
25,000 രൂപ വരെയാണു പിഴയെന്നു ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സി.ടി.സുരേഷ്കുമാർ അറിയിച്ചു. കേരളത്തിൽ റജിസ്റ്റർ ചെയ്ത മുഴുവൻ മീൻപിടിത്ത ബോട്ടുകളും ഏകീക‍ൃത നിറമായ (കളർ കോഡിങ്) കടുംനീലയും ഓറഞ്ചും അടിക്കണമെന്ന് ഒന്നര വർഷം മുൻപു സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.  രാജ്യസുരക്ഷ കണക്കിലെടുത്തു കടൽക്കൊള്ളക്കാരുടെയും ശത്രുരാജ്യങ്ങളുടെയും ബോട്ടുകളിൽ നിന്നു തദ്ദേശീയ മീൻപിടിത്ത ബോട്ടുകളെ തിരിച്ചറിയാൻ വേണ്ടിയാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. കേരളത്തിലെ ബോട്ടുകളുടെ പള്ളയിൽ (ഹൾ) കടുംനീലയും വീൽഹൗസിൽ ഓറഞ്ചുമാണു നിറം.
ഇക്കഴിഞ്ഞ ട്രോളിങ് നിരോധനം കഴിഞ്ഞു കളർ കോ‍‍ഡിങ് കർശനമായി നടപ്പാക്കാൻ ഫിഷറീസ് വകുപ്പു തീരുമാനിച്ചെങ്കിലും ബോട്ടുടമ സംഘടനകളുടെ എതിർപ്പിനെ തുടർന്നു മാറ്റുകയായിരുന്നു. നിറമടിക്കാൻ ആവശ്യമായ ബോട്ട് യാർഡുകൾ ഇല്ലെന്ന കാരണം നിരത്തിയാണ് ഉടമകൾ എതിർത്തത്. ഇതിനിടെ ഒരു ബോട്ടുടമ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. സ്റ്റേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ഇന്നു മുതൽ നിയമം കർശനമായി നടപ്പാക്കാൻ‌ അധികൃതർ തീരുമാനിച്ചത്.
നീണ്ടകര – ശക്തികുളങ്ങര തുറമുഖങ്ങളിൽ നിന്നു പോകുന്ന 1,158 ബോട്ടുകളാണു ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 80% ബോട്ടുകളും ഏകീകൃത നിറത്തിലേക്കു മാറിയിട്ടുണ്ടെന്നു നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.സുഹൈർ അറിയിച്ചു. 300 താഴെ ബോട്ടുകൾ മാത്രമാണ് അവശേഷിക്കുന്നത്. കളർ കോഡിങ് നടപ്പാക്കാത്ത ബോട്ടുകളെ മീൻപിടിക്കാൻ അനുവദിക്കില്ലെന്ന് അറിയിപ്പു നൽകിയിട്ടുണ്ട്. ആലപ്പുഴ ഫിഷറീസ് വകുപ്പിനു കീഴിലുള്ള ബോട്ടിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. കടലിൽ ഇതു സംബന്ധിച്ചു പ്രഖ്യാപനം മുഴക്കാനും നടപടിയായി.
അതേസമയം ഏകീകൃത നിറത്തിലേക്കു മാറാൻ ഡിസംബർ വരെ സമയം അനുവദിക്കണമെന്നു ജില്ലാ ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പീറ്റർ മത്യാസ് ആവശ്യപ്പെട്ടു. 10% ബോട്ടുകൾക്കു മാത്രമാണു നിറം മാറ്റാനുള്ളത്. യാർഡുകളുടെ കുറവുമൂലമാണു കാലതാമസം നേരിട്ടത്. ഇപ്പോൾ സീസൺ ആയതിനാൽ ഈ ബോട്ടുകൾ പിടിച്ചെടുക്കുന്നതും യാർഡിൽ ഇടുന്നതും മീൻപിടിത്തത്തെ ബാധിക്കും. കണവ, ചെമ്മീൻ ഇനങ്ങൾ ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന സമയമാണ്. ഒരു മാസം കഴിഞ്ഞാൽ സീസൺ തീരും. അതോടെ മുഴുവൻ ബോട്ടുകളും ഏകീകൃത നിറത്തിലേക്കു മാറുമെന്നും അതുവരെ കർശന നടപടി പാടില്ലെന്നും പീറ്റർ മത്യാസ് ആവശ്യപ്പെട്ടു.