Wednesday, 11 January 2017

ചെടികളുടെ എണ്ണമല്ല ,പടർത്തുന്ന രീതി അനുസരിച്ചാണ്. vilavu

ഉണ്ണി കൊടുങ്ങല്ലൂര്‍
വള്ളി വർഗങ്ങളിലെ വിളവ് ചെടികളുടെ എണ്ണമല്ല ,പടർത്തുന്ന രീതി അനുസരിച്ചാണ്.ശാഖകളിൽ ആണ് എളുപ്പത്തിലും ധാരാളമായും കായ്ക്കുന്നത്. പയറിന്റെ കാര്യത്തിലും ഇതു തന്നെയാണ്. കാർഷിക സർവ്വകലാശാലയുടെ പഠന റിപ്പോർട്ടുകളിൽ വള്ളിയുടെ നീളം (Vine length) എത്ര വരെയാകുമെന്ന് പ്രതിപാദിച്ചിരിക്കും. വളളിപ്പയറിന്റെ വള്ളി 4-4.5 മീറ്റർ വരെയാണ് വളരുന്നത്. ഇങ്ങനെ ഒറ്റ വള്ളി നീട്ടിയാൽ വിളവ് കുറയും ( 1-1.5 kg)എന്നാൽ നമ്മൾ ചെയ്യേണ്ടത് മറ്റൊരു രീതിയിലാണ്.
നിലത്തു നടുമ്പോൾ 5 അടി നീളത്തിൽ ഒന്നരയടി വീതിയിൽ ഒരടി താഴ്ചയിൽ ചാലെടുക്കുക (അടുക്കളത്തോട്ടത്തിന് ഇതുമതി ) വാണിജ്യ കൃഷിയാണെങ്കിൽ നീളത്തിൽ 5 അടി ചാലുകളുടെ ഇടയിൽ 5 അടി അകലത്തിൻ ചാലെടുക്കുക. അടുത്ത വരി 10-12 അടി അകലത്തിൽ എടുക്കുക.
ശീമക്കൊന്നയില,കമ്മ്യൂണിസ്റ്റ് പച്ച, പെരുവലം ,വേപ്പില എന്നിവ ഇട്ട് ചവിട്ടിച്ചേർക്കുക ( 3 - 4 ഇഞ്ച് കനത്തിൻ) വാഴത്തട ഉണ്ടെങ്കിൽ ചെറുതായി നുറുക്കി ചേർക്കുക ( 2 ഇഞ്ച് ) അതിനു മുകളിൽ മണ്ണും ട്രൈക്കോഡെർമ്മ വളർത്തിയ ചാണകപ്പെടിയും എല്ലുപൊടിയും ഇട്ട് മുകളിൽ മണ്ണിട്ട് 10 ദിവസംനനക്കുക.കുഴി മൂടുന്നത് തറനിരപ്പിൽ നിന്ന് ഒരിഞ്ച് എങ്കിലും താഴെ വരെ വരെ മതി. 10 ദിവസം ക ഴി ഞ്ഞ് ഒരടി അകലത്തിൽ വിത്തു പാകുക. തടമെടുക്കുന്ന സമയം തന്നെ പേപ്പർ കപ്പുകളിൽ വിത്തുപാകി മുളപ്പിച്ചാൽ 10 ദിവസത്തെ കാത്തിരുപ്പ് സമയം ലാഭിക്കാം.
ഗ്രോബാഗിൽ ചെയ്യുന്നവർ പോട്ടിംഗ് മിശ്രിതം തയ്യാറാക്കി നിറച്ച് രണ്ടു വിത്തു വീതം പാകുക. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് നിർബന്ധമായും ചേർക്കണം.
പരിചരണം
പൂവിടുന്നതു വരെ വെള്ളമൊഴിക്കൽ മാത്രം മതി. കീടബാധ ഒഴിവാക്കാൻ മുൻകരുതൽ ആവശ്യമാണ്. വേപ്പിൻ കുരുത്ത് ,വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ, കാന്താരി വെളുത്തുള്ളി മിശ്രിതം എന്നിവ മാറി മാറി ഉപയോഗിക്കാവുന്നതാണ്.
പയർചെടികൾ വള്ളി നീണ്ടു തുടങ്ങുന്ന സമയം പന്തൽ ഇട്ട് പടർന്നു പോകാൻ കമ്പു നാട്ടുകയോ ചരടുകെട്ടുകയോ ആണ് സാധാരണ ചെയ്തു വരുന്നത്. എന്നാൽ ഇതു പാടില്ല .വള്ളി നീണ്ടാൽ അതിനെ തറയിൽ കിടന്ന് പടരാൻ അനുവദിക്കുക.അധികം പുറത്തേക്കുപോയാൽ തലപ്പു വളച്ച് ചുവട്ടിലേക്കു വിടുക. 20-25 ദിവസം ആകുമ്പോൾ ഓരോവള്ളിയിൽ നിന്നും 10 വരെ ശിഖരങ്ങൾ ഒരടി നീളത്തിൽ വളർന്നിട്ടുണ്ടാകും. ഇവയെ ഓരോന്നായി സൂക്ഷിച്ച് ചണ നൂലോ ചരടോ ഉപയോഗിച്ച് പന്തലിലേക്ക് കെട്ടി വിടുക. ഒരിക്കലും രണ്ടു വളളി ഒരു ചരടിൽ കയറ്റരുത്. വള്ളികൾ തമ്മിൽ ചുറ്റി പിണയാനും ഇടയാകരുത്. അങ്ങനെ സംഭവിച്ചാൽ കായ പിടുത്തം ഗണ്യമായി കുറയും. ദിവസേന ശ്രദ്ധിച്ച് വള്ളികളെ തമ്മിൽ പിണയാതെ നേർ ദിശയിൽ പടർത്തേണ്ടതാണ്.
പന്തൽ ഇടുന്ന വിധം
ചുറ്റും മരങ്ങൾ ഉണ്ടെങ്കിൽ കാൽ നാട്ടുന്നത് ഗണ്യമായി കുറക്കാം.പ്ലാസ്റ്റിക് കോട്ടിംഗ്‌ ഉള്ള 2 MM GI കമ്പി വാങ്ങി 15 അടി അകലത്തിൽ നെടുകെയും കുറുകെയും നന്നായി വലിച്ചു കെട്ടണം. തെങ്ങ് ,കമുക് ഒഴികെയുള്ള മരങ്ങളിൽ കെട്ടുമ്പോൾ അവിടെ തടിക്കഷണമോ തൊണ്ടോ വെച്ചു വേണം കെട്ടേണ്ടത്. മരങ്ങൾ ഇല്ലെങ്കിൽ 15 അടി അകലത്തിൽ വരിയും നിരയുമായി മുളയോ കാറ്റാടി ക്കഴയോ നാട്ടേണ്ടതാണ്. പന്തലിനെ പൊക്കം അതു പരിപാലിക്കുന്നയാൾ കൈയ്യെത്തിയാൽ തൊടാവുന്നതിന്റെ പരമാവധി ഉയരമായിരിക്കണം.അതായത് 5 അടി പൊക്കമുളളയാൾ 6 1/2 അടി ഉയരത്തിൽ പന്തൽ ഇടണം.
1 MM നൈലോൺ ചരടുപയോഗിച്ച് പന്തൽ നിരത്താം. ചരടുകൾ തമ്മിൽ ഒരടി അകലത്തിൽ നെടുകെയും കുറുകെയും വലിച്ചു കെട്ടുക. (ബാഡ്മിന്റൻ റാക്കറ്റ് വരിയുന്നതു പോലെയാണ് ചരടു വരിയേണ്ടത് )
അതിനു ശേഷം പന്തലിന്റെ ഓരോ കാലും പുറത്തേക്കു പരമാവധി വലിച്ചുകെട്ടുക (പന്തലിനു ബലം ലഭിക്കുന്നത് ഇങ്ങനെയാണ് ). ഇടക്കെവിടെയെങ്കിലും അയഞ്ഞാൽ അതിനു നേരേയുള്ള ഭാഗം ഇരുവശത്തു നിന്നും വലിച്ചുകെട്ടുക.
വളപ്രയോഗം
പന്തലിലേക്കു കെട്ടി തുടങ്ങി മ്പോൾ എഗ് അമിനോ തളിച്ചു തുടങ്ങുക.പൂവിട്ടു തുടങ്ങിയ ശേഷം ചുവട്ടിൽ അൽപം ചാരമിട്ടു കൊടുത്ത ശേഷം നനക്കുക. ഒരാഴ്ചക്കു ശേഷം പുളിപ്പിച്ച ജൈവവളക്കൂട്ട്, കോഴിവളം പുളിപ്പിച്ചത്, പച്ചിലകൾ ചാണകം ഗോമൂത്രം കോഴിവളം എന്നിവ പുളിപ്പിച്ചത് മുതലായവ ഒരാഴ്ച ഇടവേളയിൽ ചുവട്ടിൽ നേർപ്പിച്ചൊഴിച്ച് കരിയില കൊണ്ടു പുതയിടുക. സ്യൂഡമോണസ് നേർപ്പിച്ചത് ആഴ്ചയിലൊരിക്കൽ ചുവട്ടിൽ ഒഴിക്കുക.. (ട്രൈക്കോ ഡെർമ്മ ,സ്യൂഡോമോണസ് എന്നിവ ഒരുമിച്ച് പ്രയോഗിക്കരുത്, 15 ദിവസത്തെ ഇടവേളയിൽ വേണം ഉപയോഗിക്കാൻ).
വിളവെടുക്കുന്നത് തണ്ടിന് ക്ഷതമേൽക്കാതെ രണ്ടുവിരൽ കൊണ്ട് പയർ തിരിച്ചാണ് .
നിത്യേന ശ്രദ്ധ ആവശ്യമാണ്.
തടതുരപ്പനെതിരെ ബിവേറിയ ബാസിയാന
മൂഞ്ഞ ,ഇലപ്പേൻ, മീലി മൂട്ട മുതലായവയെ നശിപ്പിക്കാൻ വെർട്ടി സീലിയം ലെക്കാനി എന്നിവ ഉപയോഗിക്കുക.
പയർ ചാഴിയാണ് പ്രധാന വില്ലൻ ഇവയെ ഒഴിവാക്കാൻ പയർനടുന്നതിനു മുമ്പ് പറമ്പിന്റെ ഒരറ്റത്ത് സൂര്യകാന്തി വച്ചു പിടിപ്പിച്ചാൽ ചാഴികളെ ഇതിന്റെ പൂവ് ആകർഷിക്കും പയറിനെ ഉപദ്രവിക്കില്ല.
മീനിന്റെ അവശിഷ്ടങ്ങൾ കെട്ടിവച്ചാൽ നീറ് വന്ന് കീടനിയന്ത്രണം ഏറ്റെടുത്തോളും
ഇലകൾ അധികമായാൽ ഒന്നിടവിട്ടുള്ളവ പറിച്ചു ചുവട്ടിലിടുക.
ഈ രീതിയിൽ പയർ കൃഷി ചെയ്താൽ നല്ല വിളവ് ഉറപ്പാണ്.
കൃഷിയോജ്യമായ വള്ളിപ്പയറിനങ്ങൾ.
വെളളായണി ജ്യോതിക - പ്രതിരോധ ശേഷി കൂടിയതും ഉയർന്ന ഉദ്പാദനക്ഷമതയുള്ളതുമാണ്.കൂടാതെ വളരെ രുചികരവുമാണ്. നീളം കൂടിയതും തവിട്ടും വെളളയും തുല്യമായി ഇടകലർന്നതാണ് തിരിച്ചറിയാനുള മാർഗം.
അർക്കമംഗള / NS 621 - ധാരാളം കായ്ക്കുന്നതും നല്ല നീളമുള്ളതുമായത്. തവിട്ടിൽ വെളുത്ത പുള്ളിയാണ് വിത്തിന്റെ നിറം
ലോല
നല്ല നീളമുള്ളതും ധാരാളം കായ്ക്കുന്നതുമാണ് വിത്തിന്റെ നിറം കറുപ്പ്
ഗീതിക
ധാരാളം കായ്ക്കുന്നയിനം, വിത്തിന് നേരിയ തവിട്ടു നിറത്തിൽ കടുത്ത തവിട്ടു നിറത്തിന്റെ വരകൾ ഉണ്ട്
കാരമണി
35-40CM നീളത്തിൽ ധാരാളം കായ്കൾ വിത്തിനു നിറം വെള്ളയിൽ കറുത്ത പുള്ളികൾ
വൈജയന്തി
ചുവപ്പുനിറത്തിൽ ധാരാളം കായ്ക്കുന്നയിനം.
വിത്തിന് തവിട്ടു നിറം
ഇനിയെന്താ നോക്കി നിൽക്കുന്നത് ..
തുടങ്ങിക്കോളു കൃഷി
Like
Comment
10 Comments
Comments
Regy TR നല്ല വിവരണം, എല്ലാവർക്കും ഉപകാരപ്പെടും...
LikeReply112 hrs
Vadakkemeppully Vijayaraghavan All inclusive information..Thanks
LikeReply112 hrs
Saifu Jesy Saifu Jesy Thanx for the information
LikeReply112 hrs
Suresh Babu thanka for the information
LikeReply111 hrs
Abdul Rasak Mumthaz Mahal നല്ലവിവരണം അനുകരണീയം,വെരിഗുഡ്
LikeReply111 hrs
Grace Abraham Very valuable information
LikeReply110 hrs
LikeReply110 hrs
Lekha Sasi Nalla vivaranam
LikeReply19 hrs
Krishnan Mohanan Excellent
LikeReply19 hrs
Rajesh Sumesh ഇതിന്റെ വിത്തും കൂടി തരുമോ
LikeReply32 mins

Tuesday, 10 January 2017

പ്രസിദ്ധമായ നടതുറക്കല്‍ ജനുവരി 11ന് രാത്രി 8 നാണ്

ഉണ്ണി കൊടുങ്ങല്ലൂര്‍
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ജനുവരി 11ന് രാത്രി 8 നാണ്
കേരളത്തിലെ എറണാകുളം ജില്ലയില്‍ ആലുവാ താലുക്കിലാണ് ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
പ്രശസ്തമായ അകവൂര്‍ മനയില്‍ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശൂര്‍ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിത്യവും കുളിച്ചു തൊഴല്‍ പതിവുണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴല്‍ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാര്‍ത്ഥിച്ചുപോന്നു. ഒരിക്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം
വര്‍ഷത്തില്‍ 12 ദിവസം മാത്രമാണ് ഇവിടെ പാര്‍വ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങള്‍. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുമ്പ് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കല്‍ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതില്‍ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി അമ്മേ സര്‍വ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടര്‍ന്ന് ഭക്തന്റെ യാചനയുടെ ഫലമായി വര്‍ഷത്തില്‍ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളില്‍ ദേവിയുടെ സാന്നിധ്യം ഭക്തര്‍ അറിയുന്നു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 11ന് രാത്രി 8നാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍. വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസങ്ങള്‍ മാത്രമാണ് മംഗല്യവരദായിനിയായ ശ്രീപാര്‍വതീദേവിയുടെ നട തുറക്കുക. കേരളത്തിലും പുറത്തനിന്നും ലക്ഷക്കണക്കിന് പേര്‍ വന്നെത്തുന്ന ഉത്സവമാണ് നടതുറപ്പ്.
50000 പേര്‍ക്ക് സുരക്ഷിതമായി കാത്തിരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇപ്രാവശ്യം നടപ്പന്തല്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. 20000 ചതുരശ്രമീറ്ററാണ് വിസ്തീര്‍ണം.
പന്ത്രണ്ട് ദിവസവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി അന്നദാനം നടത്തും. അരവണ പായസവും അവില്‍ നിവേദ്യവും ഉണ്ണിയപ്പവും പ്രസാദമായി നല്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ക്യൂവില്‍ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ക്ഷേത്രം ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ ബലിക്കല്‍പുരയും ചുറ്റമ്പലവും ഓടുകള്‍ മാറ്റി ചെമ്പോല മേയുന്ന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്‌. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനായി സഹായിക്കുന്നതിനായി ക്ഷേത്രട്രസ്റ്റ്‌ മംഗല്യ നിധി പ്രവര്‍ത്തനം ഈ വര്‍ഷവും നടക്കുന്നുണ്ട്‌. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ഈ വര്‍ഷവും മൂതല്‍ ഇന്‍ഷ്വുറന്‍സ്‌ സുരക്ഷയും എര്‍പ്പെടുത്തിയിട്ടുണ്ട്‌.
LikeShow more reactions
Comment

Sunday, 8 January 2017

ഇന്ത്യയിലെ ചില മീഡിയകൾ ഇന്ത്യക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നതെന്തുകൊണ്ട്?

ഉണ്ണി കൊടുങ്ങല്ലൂര്‍ഇന്ത്യയിലെ ചില മീഡിയകൾ ഇന്ത്യക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നതെന്തുകൊണ്ട്?
------------------------------------------------------------------
ചില മീഡിയകളു BJP വിരുദ്ധമാകുന്നതെന്തുകൊണ്ട്?
മീഡിയകൾ കൂട്ടത്തോടെ മോദിയെ ആക്രമിക്കുന്നതെന്തുകൊണ്ട് ?
ഇന്ത്യയിൽ അനൗദ്യോകികമായി ഏകദേശം ഒരു ലക്ഷത്തിൽ കൂടുതൽ ചാനലുകളും പത്രങ്ങളുമുണ്ടെന്ന് കണക്കാക്കുന്നു. ഇതിൽ മുഖ്യധാരയിൽപ്പെട്ടവർ ആരെന്നറിയുമ്പോഴാണ് നാം ഞെട്ടിത്തരിക്കുന്നത്. ഇന്ത്യൻ ദേശീയതയെ നഖശിഖാന്തം എതിർക്കുന്നതിന്റെ ഉദ്ദേശം "നെഗറ്റീവ് ന്യൂസ് " പ്രചരിപ്പിച്ച് ഇന്ത്യൻ ജനതയുടെ മനോവീര്യം കെടുത്തി, മത-രാഷ്ട്രീയ വൈര്യത്തിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്ത് അരാചകത്വം സൃഷ്ടിക്കുക.
ഇതിന് നേതൃത്വം കൊടുക്കുന്നത് NDTV തന്നെ. ഇതിന്റെ ഉടമസ്ഥത സ്പെയിനിലുള്ള "ഗോസ്പൽ ഒഫ് ചാരിറ്റി" എന്ന ഓർഗണൈസേഷന് ആണ്. സെപയിൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന ചാനലിന്റെ CEO പ്രണോയ് റോയി, പ്രകാശ് കാരാട്ടിന്റെ ഭാര്യ, PB അംഗം വൃന്ദയുടെ സഹോദരൻ ആണ്. പാകിസ്ഥാനിൽ അനുമതിയുള്ള ഏക ഇന്ത്യൻ ന്യൂസ് ചാനൽ.
ഇന്ത്യാ ടുഡെ : ഇന്ത്യൻ ദേശീയതക്കനുകൂലമായി നിലപാടുകൾ എടുത്തിരുന്ന ഏക ചാനലായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഇത് NDTV ഉടമസ്ഥതയിൽ ആയി.
CNN IBN: ഓണർഷിപ്പ് നൂറു ശതമാനവും "സതേൺ ബാപ്റ്റിസ്റ്റ് ചർച്ചസ് " എന്ന വിദേശ കൃസ്ത്യൻ ഓർഗണൈസേഷന്റേതാണ്. 800 മില്യൺ ഡോളറാണ് ഒരോ വർഷവും നൽകുന്നത്. സർദേശായിയും, ഭാര്യ സാഗരിക ഘോഷും ഒക്കെ വിദേശ പണം വാങ്ങി അടിച്ചു പൊളിക്കുന്നു.
ടൈംസ് ഗ്രൂപ്പ്: ബെന്നറ്റ് കോൾമാൻ & കമ്പനി എന്ന ഇറ്റലിക്കാരും, ആസ്ട്രേലിയക്കാരും ചേർന്നാണ് നടത്തിപ്പ്. അതിന്റെ തലവൻ, റോബർട്ടിനോ മിന്റോ സോണിയ ഗാന്ധിയുടെ അടുത്ത ബന്ധു. "സെന്റ് പീറ്റേർസ് ചർച്ച്, മെൽബൺ, ആസ്ട്രേലിയ" യാണ് പണം നൽകുന്നത്. ഇന്ത്യൻ ദേശീയതക്കനുകൂലമായ നിലപാടെടുത്തതിന് Editor-in-chief അർണാബ് ഗോസ്വാമിക്ക് പുതിയ ചാനൽ തുടങ്ങേണ്ടി വന്നു.
ദ ഹിന്ദു: ജ്യോഷ്വാ സൊസൈറ്റി ബേൺ എന്ന സ്വിറ്റ്സർലൻഡ് കമ്പനിയാണ് നടത്തിപ്പ്. CEO സ്വിസ് പൗരൻ.
ഇന്ത്യൻ എക്സ്പ്രസ്സ്: "ACTS ക്രിഷാൻ മിനിസ്ട്രി " ആണ് മേജർ പാർട്ണർ. ഏഷ്യൻ എയിജ്: സൗദി ബെയിസ്ഡ് പ്രമോട്ടർ. MG അക്ബർ ആണ് നാഥൻ. ആന്ധ്രാ ജ്യോതി: AIMIM മുസ്ലിം ഫണ്ടമെൻഡലിസ്റ്റ് ഒവൈസി നയിക്കുന്നു. സ്റ്റേസ് മാൻ: കമ്മ്യൂണിസ്റ്റ് ഓണർഷിപ്പ്. അങ്ങനെ എല്ലാ ചാനലും ഒന്നുകിൽ കമ്മ്യൂണിസ്റ്റ്, അല്ലെങ്കിൽ കോൺഗ്രസ്സ്, അതുമല്ലെങ്കിൽ സെമിറ്റിക് മതങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു.
ഇനി കേരളത്തിൽ വന്നാലോ? ഏഷ്യാനെറ്റ് - ന്യൂസ് വിഭാഗത്തെ നയിക്കുന്ന MG രാധാകൃഷ്ണൻ പ്രമുഖ CPM നേതാവിന്റെ അടുത്ത ബന്ധുവും, അറിയപ്പെട്ട കമ്മ്യൂണിസ്റ്റുകാരന്റെ മകനും, അഭിനവ കമ്മ്യൂണിസ്റ്റുമാണ്. ജെഡിയു നേതാവും, UDF MLA യുമായുമൊക്കെ ആയ അച്ഛൻ മകൻ ഭരണം ആണ് മാതൃഭൂമിയിൽ. മനോരമയുടെ കാര്യം പറയേണ്ടല്ലോ. കൈരളിയും, ജയ്ഹിന്ദും പാർട്ടി മുഖ ചാനലുകൾ. തോറ്റ LDF MLA നികേഷിന്റെ റിപ്പോർട്ടർ.
ദേശീയതയോട് കടുത്ത രീതിയിൽ മുഖം തിരിഞ്ഞു നിൽക്കുന്ന ചാനലുകളുടെ മുഖേത്തുക്കുള്ള കടുത്ത പ്രഹരമായിരുന്നു കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. ഈ ചാനലുകൾ ഇതേ രീതിയിൽ മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്ന് ചിന്തിക്കുക.
എന്നിട്ടും മോദി പ്രധാനമന്ത്രി ആയി. അതിന് സഹായിച്ചത് സോഷ്യൽ മീഡിയ.
എല്ലാ സോഷ്യൽ മീഡിയ പ്രവർത്തകർക്കും അഭിനന്ദങ്ങൾ.
ഒരു ലക്ഷം മീഡിയകൾ കൈക്കൂലി വാങ്ങി ചെയ്യുന്നതിന്റെ നൂറെരട്ടിയാണ് നിങ്ങളുടെ വിരൽതുമ്പിൽ വിരിയുന്നത്. നന്ദി.. ന

മോദി പറഞ്ഞതും ലക്ഷ്യമിട്ടതും

ഉണ്ണി കൊടുങ്ങല്ലൂര്‍

നരേന്ദ്ര മോദി പറഞ്ഞതും ലക്ഷ്യമിട്ടതും


ശുഭകരമായ വാര്‍ത്തകള്‍ ഇനിയും പലതും നമുക്ക് കേള്‍ക്കാനാവും; അത് ഒരുപക്ഷെ ദൂരദര്‍ശനില്‍ ആവണമെന്നില്ല; പൊതുസമ്മേളനങ്ങളില്‍ ആവാം, മന്‍ കി ബാത്തില്‍ ആകാം. അതിനായി കാത്തിരിക്കാം.

നോട്ട് പിന്‍വലിച്ചതിന്റെ അമ്പത്തിയൊന്നാം നാളില്‍, പുതുവത്സരത്തലേന്ന്, പ്രധാനമന്ത്രി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗം പലതരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ അനവധി കോണുകളില്‍ നിന്നുമുയര്‍ന്നു. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേരളത്തിലിരുന്നുകൊണ്ട് വിലയിരുത്തുന്ന വേളയില്‍ അത് അപ്രതീക്ഷിതമായിരുന്നു എന്ന് പറയാനും കഴിയില്ല.

ഇവിടെ നവംബര്‍ എട്ടുമുതല്‍ അതൊക്കെയാണല്ലോ സ്ഥിരമായി കണ്ടുവരുന്നത്. നോട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കണം എന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ അതിനെതിരെ എന്തെല്ലാം ചെയ്യാമോ അതൊക്കെ കാട്ടിക്കൂട്ടുക എന്നതായിരുന്നു പൊതുനയം. അതില്‍ ബിജെപിവിരുദ്ധ പക്ഷത്തുള്ള എല്ലാ പാര്‍ട്ടികള്‍ക്കും  ഒരേ മനസായിരുന്നു. വിദേശസഹായം പറ്റിവരുന്നവര്‍, കള്ളപ്പണത്തിന്റെ ദല്ലാളന്മാര്‍, അധോലോക വിഭാഗങ്ങളുടെ സ്‌നേഹിതര്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ ഒത്തുകൂടിയതും കേരളം കണ്ടതാണ്. നമ്മുടെ ചില മാധ്യമ സുഹൃത്തുക്കള്‍ക്കും രാത്രികളില്‍ ഉറക്കമില്ലാതായതിന്റെ സൂചനകള്‍ കണ്ടതും സ്മരിക്കാതെ വയ്യ. അതൊക്കെക്കൊണ്ട്, പ്രധാനമന്ത്രിയല്ല, ആര് എന്തെല്ലാം പറഞ്ഞാലും കേരളത്തിലെ ഒരു വലിയ വിഭാഗത്തിന്റെ പ്രതികരണം എങ്ങനെയാവും എന്നത് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്താണ് യാഥാര്‍ഥത്തില്‍ സംഭവിച്ചത്, സംഭവിക്കുന്നത് എന്നകാര്യം  പരിശോധിക്കേണ്ടതുണ്ടല്ലോ.
കറന്‍സി റദ്ദാക്കല്‍ രാജ്യത്ത് ജനങ്ങള്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയെന്നത് ചെറിയ കാര്യമല്ല. പലര്‍ക്കും ആവശ്യത്തിന് പണം കിട്ടാതെ വന്നു. വിവാഹം, കുട്ടികളുടെ പഠനം, ആശുപത്രി ചിലവ് തുടങ്ങിയവയുടെ കാര്യത്തില്‍ പ്രയാസം നേരിട്ടു. അങ്ങിനെ വിഷമതകള്‍ പലതുമുണ്ടായി. പലരും മുണ്ടുമുറുക്കിയുടുക്കാന്‍ ശീലിച്ചതും ഇതിനിടയില്‍ കാണാതെ വയ്യ. ഇപ്പോള്‍ ചെയ്യുന്നതെല്ലാം ഒരു നല്ലകാര്യത്തിനാണ്, രാജ്യതാല്പര്യത്തിന്  വേണ്ടിയാണ്, നാളെകളില്‍ രാജ്യത്തിനും വരുംതലമുറക്കും ഗുണകരമാവും എന്നത് ജനകോടികള്‍ മനസിലാക്കി എന്നതാണ് മഹത്വം. ഒരുപക്ഷെ ഇന്ത്യയില്‍ മാത്രമാവും ഇത്രമാത്രം സഹനശേഷി ജനകോടികള്‍ ഒരേ മനസോടെ കാണിച്ചിട്ടുണ്ടാവുക. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയിലുള്ള വിശ്വാസവും അതിനുകാരണമാണ്. മോദി പറയുന്നത് ശരിയാവും; അദ്ദേഹം മറിച്ചൊന്നും ചെയ്യില്ല എന്ന ചിന്ത കോടിക്കണക്കായ ജനത മനസിലേറ്റി.  അത് ചെറിയ കാര്യമല്ല. ഒരുപക്ഷെ പണ്ഡിറ്റ് നെഹ്രു പ്രധാനമന്ത്രിയായ ആദ്യകാലങ്ങളില്‍ കണ്ട  ഒരു വിശ്വാസ്യതയാണ് ഇന്നിപ്പോള്‍ മോദിയില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. മറ്റൊരു നേതാവിനും ഇന്ത്യയില്‍ അതാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും സ്മരിക്കേണ്ടതുണ്ട്.
നോട്ട് നിരോധനം ഇന്ത്യയെ തകര്‍ക്കും, സമ്പദ്ഘടന താറുമാറാകും, ജനങ്ങള്‍ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെടും. ഇന്ത്യയ്ക്ക്  ഒരിക്കലും കരകയറാത്ത അവസ്ഥയുണ്ടാകും എന്നതൊക്കെയാണ് ഇക്കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകരില്‍ നിന്നും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍. വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്; ഭരണകൂടത്തിന്റെ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള അധികാരം ജനാധിപത്യ വ്യവസ്ഥിതിയില്‍ അവഗണിക്കാനാവില്ലതാനും. പക്ഷെ അതില്‍ കുറെയെങ്കിലും ന്യായം ഉണ്ടാവണ്ടേ; വസ്തുതകള്‍ വിമര്‍ശകര്‍ കാണേണ്ടതല്ലേ. അതിന്റെ അഭാവമാണ് എല്ലാവരെയും വേദനിപ്പിച്ചത്. സമ്പദ് വ്യവസ്ഥയില്‍ ചില്ലറ വിഷമങ്ങള്‍ ഉണ്ടാവുമെന്നത് പാഴൂര്‍ പടിപ്പുരയില്‍ പോകാതെതന്നെ മനസിലാവും. അത്ര പ്രധാനപ്പെട്ട ഒരു നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രചാരത്തിലുള്ള 84 ശതമാനം കറന്‍സി പിന്‍വലിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമാണല്ലോ. എന്നാല്‍ അത് ഉണ്ടാക്കാന്‍ പോകുന്ന നേട്ടങ്ങള്‍, അതിലൂടെ കരഗതമാവാന്‍ പോകുന്ന സാമ്പത്തിക സുരക്ഷിതത്വം, ഇതിലൂടെ നമുക്ക് തകര്‍ക്കാന്‍ കഴിഞ്ഞ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും അപ്രമാദിത്യം; ഭീകരതയെയും വിഘടനവാദത്തെയും വിധ്വംസക  നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്ന ശക്തികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാനായത്. ഇതെല്ലാം കാണാതെ പോകാന്‍ ശ്രമിക്കുന്നത് ശരിയാണോ. കള്ളപ്പണത്തിന് ഇവിടെ ഒരു മേല്‍വിലാസമുണ്ടാക്കി എന്നതും എടുത്തുകാട്ടേണ്ട കാര്യമാണല്ലോ.
അമ്പത് ദിവസം തരൂ, അതിനകം എല്ലാം ശരിയാവും എന്നതായിരുന്നു മോദി നല്‍കിയ വാഗ്ദാനം. സ്വാഭാവികമായും 50 നാള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം  എന്ത് പറയുന്നു എന്നത് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍, പ്രധാനമന്ത്രി എന്താണ് പറയേണ്ടതെന്ന്  സ്വയം പലരും തീരുമാനിച്ചാലോ?.  ജനങ്ങള്‍ക്കുണ്ടായ വിഷമങ്ങള്‍ കണക്കിലെടുത്ത് ചില സാമ്പത്തിക നടപടികള്‍ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞവര്‍ പോലും എത്ര കള്ളപ്പണം കിട്ടി,  അത് ആരുടേതാണ്, അത് എന്ന് എവിടെ എങ്ങിനെ കിട്ടി എന്നൊക്കെ നരേന്ദ്ര മോദി ടിവിയില്‍ വന്ന് പരസ്യമായി വിളിച്ചുപറയണം എന്ന് ശാഠ്യം പിടിച്ചാലോ?.  ഇവിടെ കള്ളപ്പണമേയില്ല എന്ന്, അല്ലെങ്കില്‍ നാമമാത്രമായ കള്ളപ്പണമേയുള്ളൂ എന്ന്,  ഇന്നലെവരെ പറഞ്ഞവരാണ് ഇന്നിപ്പോള്‍ കൃത്യമായ നയാപൈസയുടെ കണക്ക് ചോദിക്കുന്നത്. അതിനൊക്കെ ഓരോ വ്യവസ്ഥാപിതമായ രീതികളില്ലേ. അതിലൂടെ എല്ലാം വേണ്ടപോലെ വേണ്ട സമയത്ത് ഇന്ത്യയിലെ ജനങ്ങളെ അറിയിക്കും. എന്തിനാണ് ഇത്ര തിരക്കും ബേജാറും. എന്നാല്‍ അതൊക്കെ  ജനങ്ങളില്‍ നിന്ന് മറച്ചുവെക്കും എന്നല്ല.
കണക്കുകള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമല്ലേ വരിക. പിന്നെ അതൊക്കെ ശരിയാക്കി വരുന്നേ ഉണ്ടാവൂ.  ഇക്കാലത്ത് ബാങ്കുകളില്‍ ജനങ്ങള്‍  നിക്ഷേപിച്ചതില്‍ എത്രകോടി കള്ളപ്പണം, എത്ര കോടി രൂപ നല്ലത് എന്നതും നോക്കണ്ടേ. മറ്റൊന്ന് ആര്‍ബിഐയുടെ കണക്ക്  എങ്ങിനെ പ്രധാനമന്ത്രി വെളിപ്പെടുത്തി, ആര്‍ബിഐ ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമല്ലേ എന്നും ചോദിയ്ക്കാന്‍ ഇടയാകില്ലേ? നോട്ട് റദ്ദാക്കല്‍ തീരുമാനം മോദി പ്രഖ്യാപിച്ചവേളയില്‍  ഇത്തരം ചില ചോദ്യങ്ങള്‍ പ്രമുഖരായ  ചിലര്‍പോലും ഉയര്‍ത്തിയത് ഓര്‍ക്കുക.  ഇപ്പോള്‍ കണക്കൊക്കെ  പറയാത്തതിന് അതും കാരണമായിട്ടുണ്ടാവാം.
ഇവിടെ മോദി ഉദ്ദേശിച്ചത് ഒരു സാമ്പത്തിക പാക്കേജ് ആയിരുന്നു എന്നത് വ്യക്തം. അതിന് കാരണങ്ങള്‍ ഉണ്ടുതാനും. സാധാരണക്കാര്‍, മധ്യവര്‍ഗക്കാര്‍ ഒക്കെ നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന്  വിഷമിക്കുന്നു എന്ന് പറഞ്ഞത്  പ്രതിപക്ഷ കക്ഷികള്‍ തന്നെയാണല്ലോ. അതൊക്കെ മോദി കണക്കിലെടുത്തു എന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ഡിസംബര്‍ 30 ന്  കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കും ഞാനും ഒരു ടിവി ചാനലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനുണ്ടായിരുന്നു. 'നാളെ  പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുമ്പോള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് ' എന്നത് അപ്പോള്‍ ആങ്കര്‍ ഡോ.  ഐസക്കിനോട് ചോദിച്ചു. പ്രധാനമന്ത്രി എന്ത് പറയണം എന്ന് എനിക്ക് പറയാന്‍ കഴിയില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി അതിനു നല്‍കിയ മറുപടി ഏതാണ്ടിങ്ങനെയാണ്: രാജ്യം മാന്ദ്യത്തിലേക്ക് വഴുതിനീങ്ങുകയാണ്; റാബി വിള മോശമാകും; അതുകൊണ്ട്  കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കണം; നാട്ടില്‍ പണിയില്ല. നൂറു ദിവസത്തെ തൊഴില്‍ ഉറപ്പാക്കാന്‍ കഴിയണം; അതിനാവശ്യമായ പണം നീക്കിവെക്കണം. പുതിയ സാഹചര്യത്തില്‍  നികുതിപ്പിരിവ് കുറഞ്ഞതുകൊണ്ട്  സംസ്ഥാനങ്ങള്‍ക്ക് പ്രയാസമുണ്ടായിട്ടുണ്ട്; അത് കണക്കിലെടുത്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ എടുക്കാനുള്ള പരിധി ഒരു ശതമാനമെങ്കിലും വര്‍ധിപ്പിക്കണം. മറ്റൊന്ന് ഒരു മാന്ദ്യ പാക്കേജ് വേണം. അതൊക്കെയായാല്‍ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ പഴയ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രത്യാശയും തോമസ് ഐസക് പ്രകടിപ്പിച്ചു. യഥാര്‍ഥത്തില്‍ അതുതന്നെയാണ്  മോഡി ശനിയാഴ്ച പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്ര സര്‍ക്കാരിനെ തോമസ് ഐസക് അടക്കമുള്ളവര്‍ എതിര്‍ക്കാന്‍ രംഗത്തുവരുന്നു. സമാന്തര ബജറ്റാണിത് എന്ന് ആക്ഷേപിക്കുന്നു. യുപിയും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്ന് കുറ്റപ്പെടുത്തുന്നു. അതൊക്കെ പരിശോധിക്കേണ്ടതുണ്ട്, തീര്‍ച്ച.
ഇനി മോദിയുടെ പ്രഖ്യാപനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. ഭവന വായ്പയാണ് അതില്‍ പ്രധാനപ്പെട്ടത്. ചെറുഇടത്തരം വരുമാനക്കരെ ലക്ഷ്യമിട്ടാണ് ആ നിര്‍ദ്ദേശം. ഒന്‍പതുലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് നാല് ശതമാനവും പന്ത്രണ്ടു ലക്ഷം വരെയുള്ളതിന് മൂന്ന് ശതമാനവും 20 ലക്ഷം വരെയുള്ളതിന് രണ്ടു ശതമാനവും ഇളവ് നല്‍കാനാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ രണ്ടുലക്ഷം രൂപവരെയുള്ള ഭാവന വായ്പകള്‍ക്ക് മൂന്ന് ശതമാനം ഇളവ് നല്‍കും. ഇത് പുതിയ ബജറ്റ് പ്രഖ്യാപനമല്ല; മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ തന്നെ 2022 ഓടെ രാജ്യത്തുള്ള എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതൊക്കെ നടപ്പിലാക്കുന്നത് സംസ്ഥാന ഭരണകൂടങ്ങളിലൂടെ ആണുതാനും. കേരളത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ലായം പണിതുകൊടുക്കാനൊക്കെ തീരുമാനിച്ചത് ഓര്‍ക്കുക; അത് ഈ പദ്ധതിയില്‍ പെടുത്തിയാണ് എന്നത് മറക്കരുത്. തോമസ് ഐസക് ഉദ്ദേശിച്ചപോലെ  നൂറുദിവസത്തെ തൊഴില്‍ നല്കാന്‍ ഈ തീരുമാനത്തിലൂടെ കഴിയില്ലേ. ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാത്രമല്ല കെട്ടിട നിര്‍മാണ മേഖലയിലും മറ്റും സംഭവിച്ചതായ മാന്ദ്യം മാറ്റാനും ഇത് ഉപകരിക്കും.
മറ്റൊരു പ്രഖ്യാപനം ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വായ്പാ ആനുകൂല്യങ്ങള്‍ നല്‍കലാണ്. ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് വായ്പാ പരിധി 25  ശതമാനം കണ്ടു ഉയര്‍ത്തുകയും ചെയ്തു. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി ) നല്‍കുന്ന വായ്പകള്‍ക്കും ഇത് ബാധകമാക്കിയതോടെ ആ മേഖലയെയും സഹായിക്കാനാകും. ഇതിലൂടെ ചെറുകിട കച്ചവടക്കാര്‍, ചെറുവ്യവസായികള്‍ എന്നിവര്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കാനാവും. ആ മേഖലയില്‍ നോട്ടുക്ഷാമം മുഖേന ഉണ്ടായതായി പറയുന്ന പ്രശ്‌നങ്ങള്‍ ആണ് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.
കാര്‍ഷിക മേഖലയാണ് മറ്റൊന്ന്. അവിടേക്ക് ഇരുപതിനായിരം കോടി രൂപയാണ് നബാര്‍ഡ് പമ്പ് ചെയ്യുന്നത്. അതാവട്ടെ നമ്മുടെ സഹകരണ സ്ഥാപനങ്ങളിലൂടെയും. അതായത് പ്രൈമറി, ജില്ലാ സഹകരണ ബാങ്കുകളാവും ഇത്രയും കോടികള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപിച്ചവര്‍ക്കുള്ളശക്തമായ മറുപടിയും അതിലുണ്ട് എന്നുവേണം കരുതാന്‍.  20,000 കോടി എത്തുന്നതോടെ കാര്‍ഷിക മേഖലയില്‍ വലിയമാറ്റമാണ് ഉണ്ടാവുക എന്നത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അതിലുപരി മറ്റൊന്നുകൂടി ആ മേഖലക്കായി ഒരുക്കിയിട്ടുണ്ട്. ജില്ലാ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പയെടുത്ത കര്‍ഷകര്‍ക്ക് രണ്ടുമാസത്തെ പലിശയുടെ ഇളവ് ലഭിക്കുന്നു എന്നതാണത്. അതും കര്‍ഷകക്ഷേമ പദ്ധതിയല്ലേ. അമ്പതുദിവസം ഉണ്ടായ ബുദ്ധിമുട്ടിന് അറുപത് ദിവസത്തെ പലിശ ഒഴിവാക്കിക്കിട്ടുന്നു. ഇതിനൊക്കെയുള്ള പണം നബാര്‍ഡ് കണ്ടെത്തും. അതായത്, ഇതൊന്നും സര്‍ക്കാരിന്റെ ബജറ്റിനെ ബാധിക്കുന്നില്ല. പിന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം വരെ പലിശ, ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ ധനസഹായം എന്നിവയുമുണ്ട്. ഇതൊക്കെ നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വലിയതോതില്‍ സഹായിക്കുകതന്നെ ചെയ്യും. അതിനൊക്കെയൊപ്പം ഇന്നിപ്പൊഴാരംഭിച്ചിട്ടുള്ള കള്ളപ്പണ വിരുദ്ധ നീക്കങ്ങള്‍ തുടരുകയും ചെയ്യും.
ഇതൊരു സമാന്തര ബജറ്റാണ് എന്ന് പറയുന്നവര്‍ക്ക് എന്ത് വിശദീകരണമാണ് നല്‍കാനാവുക എന്നതറിയില്ല. പക്ഷെ നോട്ട് റദ്ദാക്കലോടെ ബാങ്കുകളില്‍ വേണ്ടതിലധികം പണമുണ്ട്. അത് ജനങ്ങളിലേക്ക്, സമൂഹത്തിലേക്ക് ചെല്ലേണ്ടതുണ്ട്. അതിനുള്ള പദ്ധതികൂടിയാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കരുതാനാണ് എനിക്കാഗ്രഹം. ഇനിയുള്ള പ്രശ്‌നം, ബാങ്കിങ് സംവിധാനം എന്നത്തേക്ക് സാധാരണ നിലയിലാവും എന്നതാണ്. എന്റെ നിക്ഷേപം എനിക്ക് സൗകര്യാര്‍ഥം പിന്‍വലിക്കാന്‍ എന്ന് കഴിയുമെന്നതാണ് ഒരു പ്രധാന ചോദ്യം. അതിന് പ്രധാനമന്ത്രി തന്നെ ചില സൂചനകള്‍ നല്‍കിയിരുന്നു.  പുതുവര്‍ഷത്തില്‍ എല്ലാം സാധാരണ നിലയിലാവും എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതിന്  കാരണമേറെയാണ്. ഇപ്പോള്‍ മോദി പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് തന്നെ അതിനൊരു കാരണം. ബാങ്കില്‍ നിന്ന് എത്രയോ കോടികളാണ് ഇനി പുറത്തേക്ക്  ഒഴുകാന്‍ പോകുന്നത്. ഒരു ബാങ്ക് മാനേജര്‍ പറഞ്ഞത്, ഇനി വായ്പക്കായുള്ള ക്യൂവാകും ബാങ്കുകളില്‍ കാണാന്‍ പോകുന്നത് എന്നതാണ്. അതിനര്‍ഥം  പണം ബാങ്കുകളില്‍ കെട്ടിനിര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നതാണല്ലോ. ഒരു മാസത്തിനകം എല്ലാം സാധാരണ നിലയിലാകണം; അത് റിസര്‍വ് ബാങ്ക് തന്നെ പ്രഖയാപിക്കുമെന്നു കരുതാം.
നരേന്ദ്രമോദി ഒരു വ്യത്യസ്ത രാഷ്ട്രീയക്കാരനാണ് എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് ആ ഭരണാധികാരിയും. പറയേണ്ടത് പറയേണ്ട സമയത്തു പറയുക എന്നത് പ്രധാനമാണല്ലോ. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യുക എന്നതുപോലെതന്നെയാണ് ഇതും. ശുഭകരമായ വാര്‍ത്തകള്‍ ഇനിയും പലതും നമുക്ക് കേള്‍ക്കാനാവും; അത് ഒരുപക്ഷെ ദൂരദര്‍ശനില്‍ ആവണമെന്നില്ല; പൊതുസമ്മേളനങ്ങളില്‍ ആവാം, മന്‍ കി ബാത്തില്‍ ആകാം. അതിനായി കാത്തിരിക്കാം.

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 സൂത്രങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താന്‍ 10 സൂത്രങ്ങള്‍


ചെറിയ കാര്യങ്ങളില്‍ ചെറുതായി ശ്രദ്ധിച്ചാല്‍ മതി നിങ്ങളുടെ വീട് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നിറയും
Published: Jan 8, 2017, 12:23 PM IST

തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍,മാനസിക സമ്മര്‍ദ്ദമേറുമ്പോള്‍, എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമല്ലേ വീടുകള്‍. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍
1. ശുദ്ധവായു വീടിനകത്തേക്ക്
നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും പുറത്താക്കണമെങ്കില്‍ വീട്ടില്‍ നിന്നും മലിനമായ വായുവിനെ ആദ്യം പുറത്താക്കണം. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. അതിനാല്‍ ആദ്യം തന്നെ വീട്ടിലെ ജനലുകള്‍ തുറന്നിടുക. വീടുമുഴുവന്‍ ശുദ്ധവായു നിറയട്ടെ. ശുദ്ധവായു വീടിനുമാത്രമല്ല നിങ്ങള്‍ക്കും നവോന്മേഷം നല്‍കും.
 2.വീട്ടില്‍ സുഗന്ധം നിറയട്ടെ
നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഗന്ധമാണ് നിങ്ങളുടെ വീടിനെങ്കിലൊ ആ വീട്ടില്‍ നിന്നും പിന്നെ പുറത്തേക്ക് ഇറങ്ങാനെ തോന്നില്ല. ചന്ദനത്തിന്റെയൊ പൂക്കളുടെയൊ അങ്ങനെ ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വയ്ക്കുക. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി പമ്പകടക്കും.
3.കേടായ വസ്തുക്കള്‍ പുറത്തേക്ക്
കാല്‍ ഒടിഞ്ഞ കസേര, വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍ തുടങ്ങി കേടായ സാധനങ്ങളെ വീടിന്റെ പടിക്ക് പുറത്തേക്ക് മാറ്റുക. ഇത്തരം വസ്തുക്കളുടെ സാന്നിധ്യം വീടുനുമാത്രമല്ല നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും.
4.വീടിന് അടുക്കും ചിട്ടയും

വീട്ട് അലങ്കോലമായി കിടക്കുന്നത് വീട്ടില്‍  നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍  കാരണമാകും. വീട്ടില്‍ വസ്തുക്കള്‍  ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക്കുക. വസ്തുക്കള്‍ വാരിവലിച്ചിട്ടാല്‍ പോസിറ്റീവ് എനര്‍ജി ഒരിക്കലും നിങ്ങളുടെ പടിവാതില്‍ കടന്നെത്തില്ല.
5. വീട്ടില്‍ ഒരു മണി
വീട്ടില്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട കിടപ്പുമുറിയില്‍ ഒരു മണികെട്ടിതൂക്കുക. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
6. ചുമരുകള്‍ക്ക് മഞ്ഞ നിറം 

നിങ്ങളുടെ ചുമരുകള്‍ക്ക് മഞ്ഞ നിറം നല്‍കുക. ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.
7. വീട്ടില്‍ ഉപ്പ് 

വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
8.വീട് എന്നാല്‍ വൃത്തി

വീട് എന്നാല്‍ വൃത്തിയുള്ളതു കൂടിയായിരിക്കണം. വീട് മാത്രമല്ല വീട്ടിലെ വസ്തുക്കളും. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയും.
 9.വീട് നിറയെ ജാലകങ്ങള്‍

വീട്ടില്‍ കഴിയുന്നത്രെ ജാലകങ്ങള്‍ വയ്ക്കുക. ജാലകങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ട്.  ജാലകങ്ങള്‍ വയ്ക്കുമ്പോള്‍ പ്രത്യേക കാര്യം ശ്രദ്ധിക്കണം അരിക് കൂര്‍ത്ത ഫ്രെയ്മുകളുള്ള ജാലകങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
10. വീട്ടില്‍ പ്രകൃതിനിറയട്ടെ

പ്രകൃതി ദത്തമായ നിറങ്ങള്‍ മാത്രം വീട്ടില്‍ ഉപയോഗിക്കുക. ഇരുണ്ടതും, കണ്ണില്‍ കുത്തുന്നതുമായ കൃത്രിമ നിറങ്ങള്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയ്ക്കും. അതിനാല്‍ സ്വഭാവികമായ നിറങ്ങളാകട്ടെ നിങ്ങളുടെ ചുമരുകളില്‍..

ഇനി 55 മിനിറ്റില്‍ തിരുവനന്തപുരത്ത്‌ നിന്ന് കോഴിക്കോടെത്താം 2300രൂപയ്ക്കു

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇനി 55 മിനിറ്റില്‍ തിരുവനന്തപുരത്ത്‌ നിന്ന് കോഴിക്കോടെത്താം


തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു. ഇതോടെ തിരുവനന്തപുരത്തുനിന്ന് 55 മിനിറ്റ് കൊണ്ട്  കോഴിക്കാട് എത്താം. രാവിലെ ഏഴിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ്. 373 വിമാനം 7:55ന് കോഴിക്കോടെത്തും. തുടര്‍ന്ന് ദോഹയിലേക്ക് പറക്കും. തിരിച്ച്, കോഴിക്കോട് നിന്ന് രാത്രി 10:50ന് പുറപ്പെടുന്ന ഐ.എക്സ്. 374 വിമാനം 11:45ന് തിരുവനന്തപുരത്തെത്തും.
ജനുവരി 15-ന് കോഴിക്കോട് നിന്നും ജനുവരി 16-ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങും. ഈ വിമാനത്തിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 2,300 രൂപയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സൗകര്യമൊരുക്കിയിട്ടുണ്ട്. വിമാനത്തിനുള്ളില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനു പുറമെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി വാങ്ങാനുള്ള അവസരവുമുണ്ട്.

അടിതെറ്റില്ല, ഡ്രൈവറും വേണ്ട, വിസ്മയിപ്പിക്കുന്ന ബൈക്കുമായി ഹോണ്ട

ഉണ്ണി കൊടുങ്ങല്ലൂര്‍

അടിതെറ്റില്ല, ഡ്രൈവറും വേണ്ട, വിസ്മയിപ്പിക്കുന്ന ബൈക്കുമായി ഹോണ്ട


2017 കണ്‍സ്യൂമെര്‍ ഇലക്ട്രോണിക് ഷോയിലാണ് (CES) അടിതെറ്റാതെ സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്ക് ഹോണ്ട അവതരിപ്പിച്ചത്
Published: Jan 8, 2017, 01:34 PM IST

ഹോര്‍ണറ്റ്, യൂണികോണ്‍, ലിവോ, സിബി ഷൈന്‍, നവി, ഡ്രീം യുഗ, സിബിആര്‍ തുടങ്ങി ഇന്ത്യന്‍ നിരത്തിലുള്ള ഹോണ്ട ബൈക്കുകളെല്ലാം വെറും ശിശു... ജാപ്പനീസ് നിര്‍മാതാക്കള്‍ തങ്ങളുടെ യഥാര്‍ഥ വൈഭവം പുറത്തെടുത്തപ്പോള്‍ പിറവിയെടുത്തത് വിസ്മയിപ്പിക്കുന്ന പുത്തനൊരു ബൈക്ക്. ലാസ് വേഗാസില്‍ നടക്കുന്ന 2017 കണ്‍സ്യൂമെര്‍ ഇലക്ട്രോണിക് ഷോയിലാണ് (CES) അടിതെറ്റാതെ സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്ക് ഹോണ്ട അവതരിപ്പിച്ചത്. കമ്പനി സ്വന്തമായി വികസിപ്പിച്ച റൈഡ് അസിസ്റ്റ് ടെക്‌നോളജി വഴിയാണ് ബൈക്ക് പുറത്തിറങ്ങുന്നത്.
റൈഡറുടെ ഇഷ്ടാനുസരണം നോര്‍മല്‍ മോഡ്, ബാലന്‍സ് മോഡ് എന്നീ രണ്ട് മോഡുകളില്‍ ബൈക്ക് ഓടിക്കാം. നോര്‍മല്‍ മോഡില്‍ സാധാരണ യാത്രകള്‍ക്ക് ശേഷം ബാലന്‍സ് മോഡ് ഓണ്‍ ആക്കിയാല്‍ ബൈക്കിന്റെ ഫ്രണ്ട് ഫോര്‍ക്ക് മുന്നിലേക്ക് നീണ്ടു നിവര്‍ന്ന് വീല്‍ ബേസ് വര്‍ധിപ്പിച്ച് കൂടുതല്‍ ബാലന്‍സ് നല്‍കും, ഇതുവഴി അടിതെറ്റാതെ മുന്നോട്ടു കുതിക്കാം. ഡ്രൈവര്‍ക്കൊപ്പം സ്വയം പിറകെ വരുകയും ചെയ്യും. എന്നാല്‍ ചെറിയ വേഗതയില്‍ (3mph) മാത്രമേ ഇത് പ്രാവര്‍ത്തികമാവുകയുള്ളു. ഹോണ്ട അസിമോ റോബോട്ടിലും യൂണികബ്-ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടറിലും ഉപയോഗിച്ച ബാലന്‍സിങ് സിസ്റ്റത്തിന്റെ നവീകരിച്ച പതിപ്പാണ് ബൈക്കില്‍ ഉപയോഗിച്ചത്.
അടുത്തിടെ ജര്‍മനിയിലെ ആഢംബര നിര്‍മാതാക്കളായ ബിഎംഡബ്ല്യു സ്വയം ബാലന്‍സ് ചെയ്യുന്ന വിഷന്‍ നെക്സ്റ്റ് 100 കണ്‍സെപ്റ്റ് ബൈക്കിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മത്സരം കടുപ്പിച്ച് റൈഡ് അസിസ്റ്റ് ടെക്‌നോളജിയില്‍ പ്രെഡക്ഷന്‍ മോഡല്‍ ഹോണ്ട ഇപ്പോള്‍ അവതരിപ്പിച്ചത്. എന്നാല്‍ വാണ്യജ്യാടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ബൈക്കുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഹോണ്ട തീരുമാനിച്ചിട്ടില്ല. സ്വയം നിയന്ത്രിത കാറുകള്‍ വ്യപകമാകുന്ന പശ്ചാത്തലത്തില്‍ അധികം വൈകാതെ മുന്‍നിര ഇരുചക്ര നിര്‍മാതാക്കളും സ്വയം നിയന്ത്രിത ബൈക്കുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

ഫെയ്സ്ബുക്ക് ‘ശല്യ’ങ്ങളിൽ നിന്ന് രക്ഷനേടാൻ ചില എളുപ്പവഴികൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഫെയ്സ്ബുക്ക് ‘ശല്യ’ങ്ങളിൽ നിന്ന് രക്ഷനേടാൻ ചില എളുപ്പവഴികൾ

ആവശ്യമുള്ളതും അല്ലാത്തതുമായി നിരവധി അറിയിപ്പുകളുടെയും അടയാളപ്പെടുത്തലുകളുടെയും കേന്ദ്രമാണ് ഫെയ്സ്ബുക്ക്. നോട്ടിക്കേഷനുകൾ കൊണ്ട് നിറഞ്ഞ ഒരിടം. ജന്മദിന നോട്ടിഫിക്കേഷനുകൾ മുതൽ ലൈവ് വിഡിയോ, ഗെയിം റിക്വസ്റ്റുകൾ അങ്ങനെ അതിന്റെ നിര നീളുകയാണ്. പലപ്പോഴും ഇതൊരു ശല്യമായും തീരാറുണ്ട്. എന്നാൽ ഈ നോട്ടിഫിക്കേഷനുകൾ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം.
ഫോണിൽ
ഐഫോൺ അല്ലങ്കിൽ ഐപാഡിൽ ഫെയ്സ്ബുക്ക് ആപ് ഉപയോഗിക്കുന്നയാളാണ് നിങ്ങളെങ്കിൽ താഴെ പറയുന്നത് പോലെ ചെയ്താൽ ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകളിൽ നിന്ന് രക്ഷനേടാം.
1. ഫെയ്സ്ബുക്ക് ആപ്പ് തുറക്കുക.
2. താഴെ വലത് വശത്തുള്ള "മോർ" എന്ന ബട്ടണിൽ തൊടുക.
3. അവിടെ കാണുന്ന "സെറ്റിങ്സിൽ" അമർത്തുക. തുടർന്ന് "അക്കൗണ്ട് സെറ്റിംഗ്"സിലേക്ക് പോവുക.
4. "നോട്ടിഫിക്കേഷൻ സെറ്റിങ്സ്" എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്നും നിങ്ങൾക്ക് ശല്യമായ നോട്ടിക്കേഷനുകൾ ഒഴിവാക്കാൻ കഴിയും.
ആൻഡ്രോയ്ഡ് ഫോണിൽ ഫെയ്സ്ബുക്ക് ആപ് ഉപയോഗിക്കുന്നയാളാണ് നിങ്ങളെങ്കിൽ ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാൻ ചെയ്യേണ്ടത്.
1. ഫെയ്സ്ബുക്ക് ആപ്പ് തുറക്കുക.
2. മുകളിൽ വലത് വശത്ത് സമാന്തരമായി കാണുന്ന മുന്ന് വരകളിൽ ക്ലിക്ക് ചെയ്യുക.
3. അവിടെ കാണുന്ന "അക്കൗണ്ട് സെറ്റിങ്സിൽ" ക്ലിക്ക് ചെയ്യുക.
4. "നോട്ടിഫിക്കേഷൻ സെറ്റിങ്സ്" എന്ന മെനുവിൽ അമർത്തുക. ഇവിടെ നിന്നും നിങ്ങൾക്ക് ശല്യമായ നോട്ടിക്കേഷനുകൾ ഒഴിവാക്കാൻ കഴിയും.
കംപ്യൂട്ടറിൽ
വിവിധ ആപ്ലിക്കേഷനുകൾ, ഗെയിമുകൾ (കാൻഡി ക്രഷ് സാഗ, 8 ബാൾ പൂൾ പോലെയുള്ളത്) എന്നിവയുടെ നോട്ടിക്കേഷനുകളിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടത്.
1. ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് ഫെയ്സ്ബുക്കിന്റെ "ആപ്ലിക്കേഷൻ സെറ്റിങ്സ് " പേജ് തുറക്കുക.
2. അവിടെ "ഗെയിംസ് & ആപ്ലിക്കേഷൻ സെറ്റിങ്സ്" ന് കീഴിലുള്ള "എഡിറ്റി"ൽ ക്ലിക്ക് ചെയ്യുക.
3. തടർന്ന് "ടേൺ ഓഫിൽ" ക്ലിക്ക് ചെയ്യുക.
4. ഇനി നിങ്ങളെ ആരെങ്കിലും ആപ് ഇൻവൈറ്റ് നൽകി ശല്യം ചെയ്യുന്നുണ്ടെങ്കിൽ, ബ്ലോക്ക് സെറ്റിങ്സ് പേജിൽ പോയി ബ്ലോക്ക് ആപ് ഇൻവൈറ്റിന് താഴെ അവരുടെ പേര് ടൈപ്പ് ചെയ്യ്ത് കൊടുത്താൽ മതിയാകും.
5. മറ്റ് നോട്ടിഫിക്കേഷനുകളും, ബർത്ത്ഡേ റിമൈൻഡറുകളും "നോട്ടിഫിക്കേഷൻ സെറ്റിങ്സ്" പേജിൽ നിന്നും ഒഴിവാക്കാം.
6. ബർത്ത്ഡേയ്സിന് അടുത്തായി കാണുന്ന ഓഫ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ബർത്ത്ഡേ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാം. ഒരു കാര്യം ഓർക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ ബെർത്ത്ഡേ നോട്ടിഫിക്കേഷനുകൾ മാത്രമേ ഒഴിവാകുകയുള്ളൂ. നിങ്ങളുടെ ഫീഡിൽ തുടർന്നും ബർത്ത്ഡേ റിമൈൻഡറുകൾ ലഭിക്കും.
7. മറ്റ് നോട്ടിഫിക്കേഷനുകളും അവയോട് അടുത്തുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യ്ത് ഒഴിവാക്കാവുന്നതാണ്.

എല്ലാ ഇടപാടുകളും വിരൽ അടയാളത്തിലേക്ക്!

ഉണ്ണി കൊടുങ്ങല്ലൂര്‍

പ്ലാസ്റ്റിക കാർഡുകൾ അപ്രസക്തമാകും, എല്ലാ ഇടപാടുകളും വിരൽ അടയാളത്തിലേക്ക്!


നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഭൂരിഭാഗം കറൻസി നോട്ടുകളും പിൻവലിക്കുമ്പോൾ

Thursday, 5 January 2017

തമിഴ്നാട്ടിൽ 420 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; പരിശോധന തുടരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

തമിഴ്നാട്ടിൽ 420 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; പരിശോധന തുടരുന്നു

ചെന്നൈ∙ ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാല അടക്കം ബുഹാരി ഗ്രൂപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഒാഫിസുകളിലും ഉടമകളുടെ വീടുകളിലും നടത്തിയ ആദായ നികുതി പരിശോധനകളിൽ 400 കോടിയിലേറെ രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ കണ്ടെത്തിയതായി വിവരം. ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാല സ്ഥാപകനും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ ബി.എസ്.അബ്ദുറഹ്മാന്റെ മക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് കഴിഞ്ഞ മൂന്നു ദിവസമായി നടത്തിവന്ന പരിശോധനയിലാണ് 420 കോടിയോളം രൂപയുടെ അനധികൃത സ്വത്തു സംബന്ധിച്ച രേഖകൾ ലഭിച്ചത്.
അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ആരംഭിച്ച ബുഹാരി, ഇടിഎ ഗ്രൂപ്പുകളുടെയും ബി.എസ്.അബ്ദുറഹ്മാൻ സർവകലാശാലയുടെയും ഒാഫിസുകളിൽ ബുധനാഴ്ച ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ അൻപതിലേറെ ഇടങ്ങളിലടക്കം രാജ്യത്തുടനീളം എഴുപത്തിയഞ്ചിലധികം സ്ഥലങ്ങളിലാണു പരിശോധന. തമിഴ്നാട്ടിൽ രാമനാഥപുരം, മധുര, തൂത്തുക്കുടി എന്നിവിടങ്ങളിലും‌ം പരിശോധന നടക്കുന്നുണ്ട്.
ചെന്നൈയിൽ നുങ്കമ്പാക്കത്തുളള റഹ്മാന്റെ വസതി, ഖാദർ നവാസ് ഖാൻ റോഡിൽ മരുമകൻ ഹാലിദിന്റെ ഉടമസ്ഥതയിലുള്ള‌ കെട്ടിടം, മൂർസ് റോഡിൽ ബി.എസ്. അബ്ദുറഹ്മാൻ സർവകലാശാലയുടെ കേന്ദ്ര ഒാഫിസ്, സാലിഗ്രാമത്തിലും മൈലാപൂരിലെ സിറ്റി സെന്റർ മാളിലുമുളള ഇടിഎ ഗ്രൂപ്പിന്റെ ഓഫിസുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. സർവകലാശാല കൂടാതെ റിയൽ എസ്റ്റേറ്റ്, ഉൗർജം, ഇൻ‌ഷുറൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ബുഹാരി ഗ്രൂപ്പിനുണ്ട്. റഹ്മാന്റെ നേതൃത്വത്തിൽ വിദേശ പങ്കാളിത്തത്തോടെ ദുബായ് കേന്ദ്രമായി ആരംഭിച്ച സംരംഭമാണു ഇടിഎ ഗ്രൂപ്പ്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ചെന്നൈ കേന്ദ്രമായി നടത്തിയ മൂന്നാമത്തെ വൻ കളളപ്പണ വേട്ടയാണിത്. തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമമോഹന റാവുവിന്റെയും മകന്റെയും വീടുകൾ, സെക്രട്ടറിയേറ്റ് തുടങ്ങിയ ഇടങ്ങളിൽ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു. ഇതിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് ഏതാനും നാളുകൾക്കു മുൻപു നടത്തിയ പരിശോധനകളിൽ 170 കോടി രൂപയും 130 കിലോയോളം സ്വർണവും പിടിച്ചെടുത്തതിനെ തുടർന്നു വ്യവസായി ശേഖർ റെഡ്ഡി അടക്കം അഞ്ചു പേർ അറസ്റ്റിലായിരുന്നു.

Tuesday, 3 January 2017

ലോകത്തിലെ ഒന്നാമത്തെ അത്ഭുതം

ഉണ്ണി കൊടുങ്ങല്ലൂര്‍
പ്രണയമാണ് യാത്രയോട് added 7 new photos to the album: അജന്ത എന്ന മഹാത്ഭുദം — at Ajantha Ellora Caves.
അജന്ത എന്ന മഹാത്ഭുദം
By: Vrinda Prasad
ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?
ഇല്ല അല്ലെ.???
എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുച്ഛയമാക്കി മാറ്റിയ കഥ പറയാനുണ്ട്
*ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്*
മഹാരാഷ്ട്രയിലെ ഔരങ്ങബാദിനടുത്തു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അത്ഭുതങ്ങളുടെ പറുദീസയാണ്.
ഒരു പക്ഷെ ലോകത്തിലെ 7 മഹാത്ഭുതങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത്ത്പോലും വരില്ല എന്നതാണ് സത്യം.
കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......
*ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.*
ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക്‌ വന്നു കൊണ്ട് ക്ഷേത്രം നി൪മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.
ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല്‌ തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്.
*പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര് പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.*
*ആൾക്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.*
*അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം*
*ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള കൊത്തുപണികൾ.
*ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.
1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.
1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല
*അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.*
എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് .
ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.
*ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്.*
*ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്*
*ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു*
*ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ*