Thursday, 20 July 2017

അകത്തി

ഉണ്ണി കൊടുങ്ങല്ലൂര്‍

അകത്തി അഗസ്തിചീര എന്നും അകത്തി എന്നുമെല്ലാം അറിയപ്പെടുന്ന ഈ ചെറുസസ്യത്തിന്റെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്‍ഡി ഫ്ലോറ (Sesbania grandiflora Pers) എന്നാണ്. 6-9 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലയും പൂവും ഇലക്കറിയായി ഉപയോഗിക്കുന്നതിനാലാണ് ചീര എന്ന വിശേഷണം ഇതിനു ലഭിച്ചത്. അകത്തിയുടെ ഇലയില്‍ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതിന് തിക്തരസവും ശീതവീര്യവുമാണ്. വൃക്ഷത്തിന്റെ തൊലി, ഇല, പൂവ്, കായ ഇവയെല്ലാം ഔഷധയോഗ്യമാണ്. ഒരുമുഖ്യ അക്ഷത്തില്‍ ഇരുവശത്തേക്കും നേര്‍ക്കുനേര്‍ വിന്യസിച്ചിരിക്കുന്ന 10-20 ജോഡി പത്രകങ്ങള്‍ ചേര്‍ന്നതാണ് അകത്തിയുടെ ഇല. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. പൂവിന്റെ നിറത്തെ ആധാരമാക്കി അകത്തിയെ വെള്ള, ചുവപ്പ് എന്നു രണ്ടായി തരം തിരിക്കാം. അകത്തിയില ഉപ്പു ചേര്‍ക്കാതെ തോരനാക്കിയോ നെയ്യില്‍ വറുത്തോ കഴിക്കുന്നത് ജീവകം എ യുടെ കുറവുകൊണ്ടുള്ള നേത്രരോഗങ്ങള്‍ ശമിപ്പിക്കും. എല്ലുകളുടെ വളര്‍ച്ചയ്ക്ക് കുട്ടികള്‍ക്ക് നല്കാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അകത്തി. ഇതിന്റെ പൂ പിഴിഞ്ഞ് നീരെടുത്ത് പാലില്‍ ചേര്‍ത്തു സേവിച്ചാല്‍ സ്ത്രീരോഗങ്ങള്‍ക്ക് ശമനമുണ്ടാകും. ഇതിന്റെ കുരു അരച്ച് പുരട്ടിയാല്‍ നീരും വേദനയുമുള്ള പരു വേഗം പഴുത്തു പൊട്ടി ഉണങ്ങും. ഇലച്ചാര്‍ പിഴിഞ്ഞെടുത്ത് അരിച്ചെടുത്ത് നസ്യം ചെയ്താല്‍ കഫക്കെട്ടും പീനസവും തലവേദനയും മാറുംImage result for അകത്തി

അത്തി

ഉണ്ണി കൊടുങ്ങല്ലൂര്‍

അത്തി പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന അത്തിയെ ഇംഗ്ലീഷില്‍ ഫിഗ് ട്രീ (Fig tree) എന്ന് വിളിക്കുന്നു. ആല്‍ കുടുംബത്തിലെ അംഗമായ അത്തിയും പേരാല്‍, അരയാല്‍, ഇത്തി എന്നിവയുമാണ് നാല്‍പാമരങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. ഇടത്തരം വൃക്ഷമാണ് അത്തി. തടിയില്‍ പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ് പഴങ്ങള്‍ ഉണ്ടാവുക. ഇതിന്റെ ഇല അല്പം വീതികൂടിയതും മിനുസമാര്‍ന്നതും മാവില പോലെ സാമ്യമുള്ളതുമാണ്. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. നാല്‍പാമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നത്.
അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി ഉണ്ടാക്കുകയും ചെയ്യും ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പImage result for aththi pazhamഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റുംImage result for aththi pazham

കടലാടി

ഉണ്ണി കൊടുങ്ങല്ലൂര്‍

2) കടലാടി അക്കിരാന്തെസ് ആസ്പെര (Achyranthes Aspera) എന്നാണ് കടലാടിയുടെ ശാസ്ത്രനാമം. അരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി കുറ്റിച്ചെടിയാണിത്. വലുതും ചെറുതും ഇടചേരുന്ന ഇലകള്‍ സന്ധികളില്‍ വിന്യസിച്ചിരിക്കും. പരുപരുത്ത ഫലങ്ങള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മൂത്രളവുമാണ് കടലാടി. ഇത് സമൂലം ഔഷധയോഗ്യമാണ്. വിഷഹരവും നീര്‍വീഴ്ച ഇല്ലാതാക്കുന്നതുമാണ് കടലാടി. കടലാടി സമൂലമെടുത്ത് കരിച്ച ചാരം കലക്കിയ വെള്ളത്തിന്റെ തെളിനീര്‍ കുടിച്ചാല്‍ വയറുവേദന ശമിക്കും. ചെവിയില്‍ നിന്നും പഴുപ്പു വരുന്ന അസുഖത്തിനെതിരായ പരമ്പരാഗത ചികിത്സയില്‍ കടലാടിനീര് ചേര്‍ത്ത് കാച്ചിയ എണ്ണ വിശേഷമാണ്. കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും. അതിസാരത്തിന് കടലാടിയില ഉണക്കിപ്പൊടിച്ച് തേനില്‍ സേവിച്ചാല്‍ ശമനം കിട്ടുംImage result for kadaladi plant

എരുക്ക്

ഉണ്ണി കൊടുങ്ങല്ലൂര്‍

ആയുര്‍വേദ പച്ചമരുന്നുകളുടെ ഉപയോഗം


1) എരുക്ക് കലോട്രോപിസ് ജൈജാന്റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന് ഇംഗ്ലീഷില്‍ മഡ്ഡര്‍ പ്ലാന്റ് (Maddar Plant) എന്നാണ് പേര്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. ആയുര്‍വേദ ഔഷധമെന്ന നിലയില്‍ സമൂലം ഇത് ഉപയോഗിച്ചുവരുന്നു. പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി. പാമ്പുകടിച്ചാലുടന്‍ എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്റെ ശക്തി കുറയും. എരിക്കില നീരും തേങ്ങാപ്പാലും ചേര്‍ത്ത് വെയിലില്‍ വറ്റിച്ചെടുത്തത് തേച്ചാല്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാം. വെള്ള എരുക്കിന്റെ വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും.
Image result for erukku plant

Monday, 17 July 2017

അറിയപ്പെടാത്തൊരു ശാഖയുണ്ട്

ഉണ്ണി കൊടുങ്ങല്ലൂര്‍


അറിയപ്പെടാത്തൊരു ശാഖയുണ്ട്

അതിൽ അറിയപ്പെടുന്നവരേറെയുണ്ട്

Saturday, 15 July 2017

രക്തസമ്മർദ്ദത്തിനുള്ള മരുന്നാണ് സർപ്പഗന്ധി

ഉണ്ണി കൊടുങ്ങല്ലൂര്‍
രക്തസമ്മർദ്ദത്തിനുള്ള മരുന്നാണ് സർപ്പഗന്ധി... 
*********************************************************************

മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

പച്ചക്കറികളുടെ ഇലകളില്‍ വരുന്ന കീടബാധ

പച്ചക്കറികളുടെ ഇലകളില്‍ വരുന്ന കീടബാധJuly 15, 2017
അടുക്കളത്തോട്ടത്തിലെ മുളകിന്റെ ഇല

Monday, 10 July 2017

പുതിയ കറി

ഉണ്ണി കൊടുങ്ങല്ലൂര്‍
ഈ കൂട്ടായ്മയിൽ നിന്ന് കിട്ടിയ അറിവനുസരിച്ചു ചെയ്തു നോക്കിയതാണ്. സംഗതി കൊള്ളാട്ടോ. വല്യ അദ്ധ്വാനവുമില്ല നല്ലത് കഴിക്കേം ചെയ്യാം. കുറച്ചു ചെറുപയർ രാത്രി വെള്ളത്തിലിട്ടു.പിറ്റേന്ന് കാലത്തു അത് കഴുകി (വേണമെങ്കിൽ കഴുകിയാൽ മതി )വെള്ളം വാർത്തു വെച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ചെറുതായി മുള വന്നുതുടങ്ങി.
ഒരു ട്രേയിലോ, അല്ലെങ്കിൽ ഏതു പാത്രമായാലും

Sunday, 9 July 2017

അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ…അവൾ പൂർണ്ണ നഗ്നയായി വാതിൽ തുറന്നാൽ ?

ഉണ്ണി കൊടുങ്ങല്ലൂര്‍


താങ്കൾ കുറെ കാലത്തിനു ശേഷം ഒരു ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ്.അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ.അവൾ പൂർണ്ണ നഗ്നയായി നിങ്ങളുടെ അടുത്തു വന്നു നിൽക്കുന്നു…..!
നിങ്ങൾ എന്ത് ചെയ്യും….? ?

അടുക്കളത്തോട്ടം ഇങ്ങനെയൊരുക്കാം

ഉണ്ണി കൊടുങ്ങല്ലൂര്‍



ദിവസം കഴിയുംതോറും പച്ചക്കറിയുടെ വില കൂടിവരികയാണ്. കിട്ടുന്നവയാകട്ടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടിയ അളവിൽ കീടനാശിനികൾ തളിച്ച് എത്തിക്കുന്ന

Thursday, 6 July 2017

എംആര്‍പിയിലും കൂടുതല്‍വില നിരോധിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

മുംബൈ: പരമാവധി വില്‍പ്പനവിലയിലും (എം.ആര്‍.പി.) കൂടുതല്‍ വാങ്ങുന്ന 'ഇരട്ട' എം.ആര്‍.പി. നയം നിരോധിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തീരുമാനിച്ചു. വിമാനത്താവളങ്ങളിലും ചില ആഡംബര ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും എം.ആര്‍.പി.യിലും കൂടുതല്‍ ഈടാക്കു

ഡിജിറ്റല്‍ ഇടപാടില്‍ പണം നഷ്ടമായാല്‍ മൂന്നുദിവസത്തിനകം വിവരമറിയിക്കണം

ഉണ്ണി കൊടുങ്ങല്ലൂര്‍

മുംബൈ:

സ്വന്തം അക്കൗണ്ടില്‍ അനധികൃത ഇലക്ട്രോണിക് പണമിടപാട് നടന്ന് മൂന്നുദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുമെന്ന് റിസര്‍വ് ബാങ്ക്

Sunday, 30 April 2017

പപ്പായ പതിവയ്ക്കാം(എയർലെയറിഗ്),

ഉണ്ണി കൊടുങ്ങല്ലൂര്‍
കൃഷി അറിവുകൾ added 5 new photos.
45 mins
പപ്പായ പതിവയ്ക്കാം(എയർലെയറിഗ്),
വിളവുകുറഞ്ഞുപ്രായമായപപ്പായമരം ഫലസമൃദ്ധമാക്കാം,പതിവച്ചു കുള്ളനാക്കി ചട്ടിയിൽവളർത്താം,ആൺപപ്പായമരങ്ങളെ കായ്പിടിത്തമുള്ള മരങ്ങളാക്കാം.
കൃഷിഗ്രൂപ്പുകളിൽകൂടി

Monday, 6 March 2017

ആരോ പിഴുതെടുത്തെൻ്റെ മോഹങ്ങളിന്നലെ

ഉണ്ണി കൊടുങ്ങല്ലൂര്‍
    ആരോ പിഴുതെടുത്തെൻ്റെ മോഹങ്ങളിന്നലെ
    ചവുട്ടി നിൽക്കുന്ന ഭൂമിയാണോ
    ചലിച്ചു നിൽക്കുമീ ആകാശമാണോ

മഴപെയ്യിക്കുവാന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍
    ഗുരുവൈഖരി added a new video.
    മഴപെയ്യിക്കുവാന്‍ കഴിയുന്ന അര്‍ദ്ധനാരീശ്വര സ്തവം...!
    കാണുക, ഷെയര്‍ ചെയ്യുക...! ഗുരു ചരണം ശരണം...!
    മഴയില്ലാത്തതിനാല്‍ നെയ്യാര്‍ വറ്റി വരണ്ടു, കൃഷികള്‍ നശിച്ച്, ക...ുടിക്കാന്‍ പോലും ജലം ഇല്ലാത്ത അവസ്ഥയില്‍ സ്ഥലവാസികള്‍ അരുവിപ്പുറത്ത് ഉണ്ടായിരുന്ന ശ്രീനാരായണ ഗുരുദേവന്

ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ

ഉണ്ണി കൊടുങ്ങല്ലൂര്‍
    ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ

കാർഷിക സംരംഭങ്ങൾക്ക് വായ്പ

ഉണ്ണി കൊടുങ്ങല്ലൂര്‍
കാർഷിക സംരംഭങ്ങൾക്ക് വായ്പ


പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള സർക്കാർ രൂപീകരിച്ച നോർക (Non Resident Keralites Affairs Department) വിദേശത്തുനിന്നു മടങ്ങുന്ന മലയാളികൾക്ക് നാട്ടിൽ സ്വയംതൊഴില്‍

Saturday, 4 March 2017

ഇവള്‍ മാളു - സഹനത്തിന്റെ പ്രതിരൂപം

ഉണ്ണി കൊടുങ്ങല്ലൂര്‍
മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ
മാളു ഷെയ്ക്ക. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഒരു ജീവിതം, ഒരുപാടു വേഷം; അവിശ്വസനീയം ഈ ഇരുപതുകാരിയുടെ ജീവിതം


അച്ഛനും അമ്മയും വേർപിരിയുന്ന കോടതി മുറിയിൽ കരഞ്ഞുകൊണ്ടുനിന്ന കൊച്ചു പെൺകുട്ടി. മാതാപിതാക്കൾക്കു ഭാരമായി തോന്നിയ ഏഴുവയസ്സുകാരി മാളു 13 വർഷത്തിനുശേഷം വേമ്പനാട്ടു കായലിന്റെ

Saturday, 25 February 2017

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷന്‍; സൂക്ഷിക്കുക! പണി കിട്ടാം

ഉണ്ണി കൊടുങ്ങല്ലൂര്‍

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷന്‍; സൂക്ഷിക്കുക!



ഒന്നും ശ്രദ്ധിക്കാതെ ഇതില്‍ നമ്മുടെ ചിത്രമോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ സ്വാഭാവികമായും അത് നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരിലേക്കെല്ലാം എത്തും.

Tuesday, 21 February 2017

മുളക്കാത്ത വിത്തും മുളക്കും ഈ മാന്ത്രിക വിദ്യയാലേ

ഉണ്ണി കൊടുങ്ങല്ലൂര്‍‎Saji Sebastian‎ to Krishi(Agriculture)
4 hrs ·
എത്ര മുളയ്ക്കാത്ത വിത്തും മുളയ്ക്കും
അതിനുള്ള സാധനങ്ങൾ ഒരു ലിറ്റർ വെളളം,

Tuesday, 14 February 2017

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍agniv-kjpi-621x414livemint

ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : ഭാരതം മിസൈൽ വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹുതല മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിർണായക നേട്ടമാണ് ഭാരതം കൈവരിച്ചത്. ഒഡിഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് രാവിലെ 7:45 നാണ് മിസൈൽ പരീക്ഷിച്ചത്.
മിസൈൽ വേധ മിസൈലിന്റെ രണ്ട് ഘട്ടങ്ങളിലായുള്ള പ്രവർത്തനം പൂർണ്ണമായും വിജയമാണെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് ശത്രു മിസൈലെന്ന വ്യാജേന വിക്ഷേപിച്ച മിസൈലിനെയാണ് പ്രതിരോധ മിസൈൽ തകർത്തത് .