Thursday, 29 September 2016

വീടുപണി; മലയാളിയുടെ അബദ്ധങ്ങൾ

ഉണ്ണി കൊടുങ്ങല്ലൂര്‍
മറ്റുള്ളവരെ അനുകരിച്ച് വീട് പണിയുമ്പോൾ ഉണ്ടാകാനിടയുള്ള അബദ്ധങ്ങൾ ഒഴിവാക്കാം
മറ്റുള്ളവരെ അനുകരിച്ച് വീട് പണിയുമ്പോൾ ഉണ്ടാകാനിടയുള്ള അബദ്ധങ്ങൾ ഒഴിവാക്കാം

വീടുപണി; മലയാളിയുടെ അബദ്ധങ്ങൾ

ആഡംബരത്തിനു പുറകേ പോയി പല അബദ്ധങ്ങളും വീടുപണിയുമ്പോൾ വരുത്തിവയ്ക്കുന്നവരാണു മലയാളികൾ. അപ്പോഴത്തെ ഭംഗിയും  വിരുന്നുകാരുടെ മുന്നിലെ മേനിപറച്ചിലും കഴിഞ്ഞു താമസം തുടങ്ങുമ്പോഴായിരിക്കും ബുദ്ധിമുട്ടുകൾ അറിഞ്ഞു തുടങ്ങുന്നത്. ആഡംബരങ്ങൾ നൽകുന്ന അബദ്ധങ്ങളെക്കുറിച്ച്, വീടുപണിയുമ്പോൾ ചെയ്യുന്ന ധാരാളിത്തത്തെക്കുറിച്ച്, അവ ഒഴിവാക്കേണ്ട ആവശ്യത്തെക്കുറിച്ച് പ്രമുഖ ഡിസൈനർ ജയൻ ബിലാത്തിക്കുളം സംസാരിക്കുന്നു.
ബാൽക്കണി എന്ന കെണി
വീടിനു മുകളിൽ ടെറസിലായി പാർട്ടി ഏരിയ വേണമെന്നും വിശാലമായ ബാൽക്കണി വേണമെന്നും പറയുന്നവരുണ്ട്. ആദ്യ ദിവസങ്ങളിലെ ആരംഭശൂരത്വം അവസാനിച്ചാൽ അവിടേക്ക് പിന്നെ ആരും പോവാതാവും. വല്ലപ്പോഴും ഒന്നടിച്ചുവാരി വൃത്തിയാക്കാൻ അവിടെ കാൽ കുത്തിയാലായി.
ഇനി വീട്ടിൽ കൊച്ചുകുട്ടികളുണ്ടെങ്കിൽ കൃത്യമായ നോട്ടമെത്തിയില്ലെങ്കിൽ കാൽ വഴുതി താഴെ വീഴാൻ ബാൽക്കണിയിൽ നിന്നുള്ള ഏന്തിനോട്ടം തന്നെ ധാരാളം. അതോടെ ലോണെടുത്തും പലിശയ്ക്ക് കടം വാങ്ങിയും ഉണ്ടാക്കിയ വീടെന്ന സ്വപ്നത്തിലെ ബാൽക്കണി എന്ന ഇടം വീട്ടുകാരൻ എന്നെന്നേക്കുമായി ക്ളോസ് ചെയ്യും.
ജലസമാധിക്കൊരു ബാത്റൂം മതി
എണ്ണയൊക്കെ തേച്ചുപുരട്ടി കുളിക്കാനായി ബാത്ടബ്ബിലൊന്നിറങ്ങി നിൽക്കുന്നതിനിടയിൽ ഇടയ്ക്കൊന്നു കാൽ വഴുതിയാൽ തീർന്നു.
ഒരു ശരാശരി മലയാളിയുടെ ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നൊക്കെ തരംതിരിച്ചുണ്ടെങ്കിലും ഏതാണ്ട് എല്ലായിടവും വെള്ളത്തിൽ നനഞ്ഞു കുളിച്ചിട്ടുണ്ടാകും. അടിസ്ഥാനപരമായി നമ്മളെല്ലാം വെള്ളത്തിൽ നീന്തിത്തുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ബാത്റൂമുകളുടെ പരിണാമഘട്ടത്തിൽ ജാക്യൂസി വന്നു. ടബ് വന്നു. ക്യുബിക്കിൾ വന്നു. ഇതിൽ ടബ് കാലഘട്ടമാണ് രസകരം. ഏതാണ്ട് 35000 രൂപയെങ്കിലുമാകും ചെറിയൊരെണ്ണം ഫിറ്റ് ചെയ്യാൻ. ബാത്റൂമിലെ പകുതിയിലധികം സ്പെയ്സും ഇതങ്ങു കൊണ്ടുപോകും. എണ്ണയൊക്കെ തേച്ചുപുരട്ടി കുളിക്കാനായി ബാത്ടബ്ബിലൊന്നിറങ്ങി നിൽക്കുന്നതിനിടയിൽ ഇടയ്ക്കൊന്നു കാൽ വഴുതിയാൽ തീർന്നു. തല ചെന്ന് ഇടിക്കുന്നത് മിക്സർ എന്നറിയപ്പെടുന്ന പൈപ്പിലായിരിക്കും. ഈ വീഴ്ചയിൽ മെഡുല ഒബ്ലാങ്ങേറ്റയെങ്ങാനും ചെന്നിടിച്ചാൽ അവിടെത്തന്നെ ജലസമാധി ആയെന്നും വരും.
പാത്രമറിഞ്ഞൊരു സ്റ്റോർ റൂമും വർക്ക് ഏരിയയും
പണ്ടത്തെ കൂട്ടുകുടുംബ വ്യവസ്ഥയിൽ വലിയ അടുക്കളയും വർക്ക് ഏരിയയുമൊക്കെ ആവശ്യമായിരുന്നു. ഇന്ന് അണുകുടുംബങ്ങളിൽ ഇത്ര വലിയ വർക്ക് ഏരിയയുടെ ആവശ്യമെന്തിനാണ്? പോരാത്തതിന്, വൈകിട്ടാവുമ്പോൾ വീട്ടുകാരി ഫുഡ് പുറത്തുനിന്നു ഓർഡർ ചെയ്യുകകൂടി ചെയ്‌താൽ? ചുരുക്കത്തിൽ ഏതാണ്ട് 850-900 സ്ക്വയർഫീറ്റെങ്കിലും ഇവിടെ അനാവശ്യമാണെന്നും തന്നെപറയാം.
കിടപ്പുമുറിക്ക് വലുപ്പം പോരാ!
നല്ല വിശാലമായ ബെഡ്‌റൂം. ലിവിങ്ങിനെക്കാളും വലുപ്പം വേണം! കിടപ്പുമുറി ഒരു വിശ്രമകേന്ദ്രമാണെന്നു പലപ്പോഴും മലയാളികൾ മറക്കുന്നു. ഡ്യൂട്ടിയൊക്കെ കഴിഞ്ഞു മുറിയിലെത്തുന്നതുതന്നെ ഉറക്കം തൂങ്ങിയായിരിക്കും. ഇതിനിടയിൽ എൽഇഡി ടിവി ഓൺ ചെയ്യുന്നതുപോലും ചിലപ്പോൾ മറന്നെന്നു വരും. പുതപ്പിനടിയിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ ബെഡ്റൂമിന്റെ വിശാലത ആസ്വദിക്കാൻ എവിടെ നേരം? കിടപ്പുമുറി വിശാലമായതു കാരണം വലുപ്പം വേണ്ട പലയിടവും ഇടുങ്ങിപ്പോകുകയും ചെയ്യും.  
നടുമുറ്റം നടുവൊടിച്ചാൽ
നടുമുറ്റത്ത് മഴ പെയ്യുന്നത് നോക്കിയിരിക്കണമെന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നു പറഞ്ഞു വീടു പണിയുന്നവരുണ്ട്.
മോഹൻലാൽ- രഞ്ജിത്ത് സിനിമകൾ കാണുമ്പോൾ ആരായാലും വീട്ടിൽ ഒരു നടുമുറ്റം സ്വപ്നം കണ്ടു പോകും. പക്ഷേ ഏത് ചെറിയ പ്ലോട്ടിലും വരിക്കാശ്ശേരി മനകൾ സാധ്യമല്ലല്ലോ. ചെറിയ പ്ലോട്ടുകളിലെ വീടുകളിൽ, നടുമുറ്റമുണ്ടാക്കുമ്പോൾ സ്ക്വയർഫീറ്റ് ഏരിയ ഗണ്യമായി കൂടുമെന്നത് ഒരു യാഥാർഥ്യമാണ്. അനാവശ്യമായ വരാന്തകളും മറ്റും യൂട്ടിലിറ്റി ഇല്ലാതെ 70-80 സ്ക്വയർഫീറ്റെങ്കിലും നഷ്ടപ്പെടുത്തും.
നടുമുറ്റത്ത് മഴ പെയ്യുന്നത് നോക്കിയിരിക്കണമെന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നു പറഞ്ഞു വീടു പണിയുന്നവരുണ്ട്. ആദ്യമഴ എല്ലാവരും ആവേശത്തോടെ കണ്ടിരിക്കും. അന്ന് നടുമുറ്റത്തിനു ചുറ്റുലമുള്ള വരാന്തയിലേക്ക് തെറിക്കുന്ന മഴവെള്ളം തൂത്തുകളയാൻ വീട്ടുകാർക്കെല്ലാം ഉത്സാഹമായിരിക്കും. എന്നാൽ അന്നു മാത്രമല്ലലോ മഴ പെയ്യുന്നത്. കേരളത്തിന്റെ ഋതുകാലമനുസരിച്ച് മഴ ഒക്ടോബർ വരെ നീളും. പിന്നെ മഴ വരാന്തയിലേക്ക്  തെറിച്ചു വീഴുന്നത് അലർജിയാകും.
ഇടയ്ക്ക് മഴ കാണാനായി വീട്ടിലെത്തിയ അമ്മായിയമ്മ വഴുതി വീഴുന്നതോടെ മഴ അനുഭവം പൊടിപൊടിക്കും. ഇതിനിടെ പാറ്റകളുടെ സംസ്ഥാനസമ്മേളനവും തുടങ്ങും. അതോടെ നടുമുറ്റം പോളികാർബണെറ്റ് ഷീറ്റിട്ട് മൂടാനായിരിക്കും ഓട്ടം. കേരളത്തിൽ ഇന്നു നടുമുറ്റം ഇത്തരം ഷീറ്റിട്ട് മൂടാൻ മാത്രമായി സ്പെഷലിസ്റ്റുകൾ ഉണ്ടെന്നാണ് കേൾവി.
സ്റ്റഡി റൂമിലെ മിക്കി മൗസ്
സ്‌കൂളിൽ ഏഴുമണിക്കൂറോളം ക്‌ളാസിലിരുന്ന കുട്ടിയെ വീണ്ടും സ്റ്റഡി റൂമിലിരുത്തുന്നത് ക്രൂരതയാണെന്നേ പറയാൻ കഴിയൂ. ഇതിനായി 200 സ്ക്വയർഫീറ്റെങ്കിലും അധികം വേണ്ടി വരും. കാർട്ടൂൺ രസിച്ചിരിക്കുന്ന പ്രായം കഴിഞ്ഞാലും മിക്കി മൗസും കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെയായിരിക്കുംചുവർ അലങ്കരിക്കുക!
ദിവാൻ പേഷ്കാർ ഭരണം  
പത്തുകൊല്ലം മുമ്പുവരെ നമ്മുടെ ലിവിങ്ങിൽ അത്യാവശ്യമായിരുന്നു വലിയൊരു ഷോകേസ്. ഇതിലാണ് വീട്ടിൽ വരുന്ന കുട്ടികളെ കൊതിപ്പിക്കുന്ന വിധം കളിവണ്ടികളും പാവകളും, ആൾക്കാരെ കാണിക്കാനായി ട്രോഫികളുമൊക്കെ നിറച്ചുവയ്ക്കുക. നാട്ടിൻപുറത്തെ ഫാൻസിഷോപ്പെന്ന വിളിപ്പേരുമുണ്ടായിരുന്നു പഴയ ലിവിങ്ങിന്. പിന്നെയുള്ളത് ലിവിങ്ങിലെ സ്ഥിരം കുത്തകയായ സോഫകളാണ്. അതിനൊപ്പം ദിവാൻ എന്ന പേരിൽ ഒരു ഫർണിച്ചറും ഇട്ടാലെ ഒരു ദിവാൻ പേഷ്കാരിന്റെ ഗമ കിട്ടുകയുള്ളൂ എന്ന് കരുതിയിരുന്നു മലയാളി.
വാസ്തവത്തിൽ ഈ ഫർണിച്ചറിൽ നേരെ ചൊവ്വേ ഇരിക്കാനും കിടക്കാനും പറ്റില്ല എന്നതാണ് വാസ്തവം. ഇനി ഇൻബിൽറ്റ് സോഫ പണിയുന്നവരുണ്ട്. രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ആകെ പുതുമ നഷ്ടപ്പെട്ട് മെയിന്റനൻസ് ചെയ്യാൻ പോലുമാകാതെ അകാലചരമമടയാനാകും  ഇതിന്റെ വിധി. പിന്നെയുള്ളത് ഗസ്റ്റ് മുറികളാണ്. ആളെ എണ്ണി മുറിയുണ്ടാക്കരുതെന്നു പറയുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. വർഷങ്ങളായിട്ടും ഒരു അതിഥി പോലും താമസിക്കാത്ത എത്രയോ ഗസ്റ്റ് മുറികൾ കേരളത്തിലുണ്ട്. ഒടുക്കം വീട്ടുകാരുടെ പഴയതും പൊട്ടിയതും ചളുങ്ങിയതുമായ സാധനങ്ങളും മറ്റും കൂട്ടിയിടാനുള്ള മുറിയായി ഇത് രൂപാന്തരപ്പെടുകയും ചെയ്യും. ഇങ്ങനെ മലയാളികൾ വീടുകളിൽ കാണിച്ചു കൂട്ടുന്ന അബദ്ധങ്ങളുടെ നിര നീളുന്നു...

തീപിടിക്കാത്ത പോർചട്ടയുമായി നിഴൽയോദ്ധാക്കൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

തീപിടിക്കാത്ത പോർചട്ടയുമായി നിഴൽയോദ്ധാക്കൾ

ഇന്ത്യൻ സ്പെഷൽ ഫോഴ്‌സസ് അപേക്ഷകരിൽ യോഗ്യത നേടുന്നത് 8–10 ശതമാനം മാത്രം.

യൂണിഫോം:
തീപിടിക്കില്ല. നനയില്ല.

പ്രധാന ആയുധം:

ടെയ്‌വർ–21. ഇസ്രയേൽ നിർമിത റൈഫിൾ. മിനിറ്റിൽ 750–900 റൗണ്ട് നിറയൊഴിക്കാം. ഭാരം: നാലുകിലോഗ്രാമിൽ താഴെ. പരിധി: 400 മീറ്റർ‌. വെള്ളത്തിലിട്ടാലും പ്രശ്നമില്ല.

രണ്ടാമത്തെ ആയുധം:


തൊട്ടടുത്തുനിന്നുള്ള ഏറ്റുമുട്ടലിന് ഉപയോഗിക്കാൻ 9 എംഎം സെമി–ഓട്ടമാറ്റിക് പിസ്റ്റൾ.

ബൂട്ട്സ്: ഉരുക്കു കവചിതം. ഏതു ഭൂപ്രദേശത്തും ഉപയോഗിക്കാവുന്നവിധം ഭാരംകുറഞ്ഞത്.

ഹെൽമറ്റ്: ഭാരം കുറഞ്ഞത്. കൈത്തോക്കുകൊണ്ടുള്ള വെടി തടുക്കും.

വയർലെസ്: അത്യാധുനികം. ഉയർന്ന ഫ്രീക്വൻസി.

ബുള്ളറ്റ് പ്രൂഫ് മേൽച്ചട്ട: ഭാരം കുറഞ്ഞത്. ഉയർന്നശേഷിയുള്ള സിന്തറ്റിക് ഫൈബറായ കെവ്‌ലർ നിർമിതം.

സ്പെഷൽ ഗ്രൂപ്പ്: ഗോസ്റ്റ് ഫോഴ്സ് (അദൃശ്യസേന)

രേഖകളിൽ ഇല്ല.
സായുധസേനയിലെ അതിവിദഗ്ധരുടെ സംഘത്തിലെ മിടുക്കൻമാർ അംഗങ്ങൾ.

പാക്ക് സൈന്യത്തിനെതിരെ ഗൂഢമായ ആക്രമണങ്ങൾക്ക് (ബ്ലാക്ക് ഓപറേഷൻ‌സ്) ഉപയോഗിക്കുന്നു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, എ.ബി. വാജ്‌പേയി എന്നീ പ്രധാനമന്ത്രിമാർ ദൗത്യങ്ങൾക്കു നിയോഗിച്ചു.

കാബിനറ്റ് സെക്രട്ടേറിയറ്റ് സുരക്ഷാവിഭാഗം ഡയറക്ടർ ജനറലിനു മുൻപാകെ നേരിട്ടു റിപ്പോർട്ട് ചെയ്യും.

ആയുധങ്ങൾ:
ടെയ്‌വർ–21, നേഗെവ് ലൈറ്റ് മെഷിൻ ഗൺ, എ4എ1 അമേരിക്കൻ റൈഫിൾ. കൂടാതെ ഇസ്രയേൽ, റഷ്യൻ നിർമിത റൈഫിളുകളും.

പാരാ കമാൻഡോസ്

കരസേനയുടെ പാരഷൂട്ട് റെജിമെന്റിന്റെ ഭാഗമായി 1966ൽ രൂപീകരിച്ചു.

10 ബറ്റാലിയനുകളിൽനിന്ന് ഏഴെണ്ണം അവരവർ വൈദഗ്ധ്യം നേടിയ ഭൂപ്രദേശങ്ങളിൽ വിന്യസിക്കപ്പെടുന്നു. (മരുഭൂമിയിലെ യുദ്ധം, പർവതപ്രദേശങ്ങളിലെ യുദ്ധം തുടങ്ങിയവ)
50 പാരാ ഇൻഡിപെൻഡന്റ് ബ്രിഗേഡിന്റെ ഭാഗമായി മൂന്നു യൂണിറ്റുകൾ ആഗ്രയിൽ‌ നിലകൊള്ളുന്നു. ഉത്തരവു വന്നാലുടൻ വിന്യസിക്കപ്പെടാൻ സർവസജ്ജം.

ലക്ഷ്യം: ഉഗ്ര ഭീകരസംഘടനകളുടെ നേതാക്കളെ ഉന്മൂലനം ചെയ്യുക. ശത്രുരാജ്യാതിർത്തി കടന്നു ഭീകരനീക്കങ്ങൾ കണ്ടെത്തി നശിപ്പിക്കുക

ദൗത്യങ്ങൾ: 1971 ഇന്ത്യ–പാക്ക് യുദ്ധം, 1987 ശ്രീലങ്കയിലെ ഐപികെഎഫ് സൈനികനടപടി, 1988 മാലി ദ്വീപിലെ സൈനിക നടപടി, ‘ഓപ്പറേഷൻ കാക്ടസ്’, 1999 കാർഗിൽയുദ്ധം, ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും.

മാർ‌കോസ്

1987ൽ ഇന്ത്യൻ നാവികസേനയാണു മറൈൻ കമാൻഡോസ് (മാർകോസ്) രൂപീകരിച്ചത്.

‘മുതലകൾ’എന്നു വിളിപ്പേര്. ഏതു പ്രദേശത്തും പോരാട്ടത്തിനു തയാർ. കടൽയുദ്ധത്തിനു പ്രത്യേക പരിശീലനം.
ലക്ഷ്യം ശത്രുരാജ്യത്തിന്റെ അതിർത്തിക്കപ്പുറം തീരപ്രദേശങ്ങളിൽ ഒളിയാക്രമണം. ശത്രുസങ്കേത പരിശോധന.
ദൗത്യം: ശ്രീലങ്കയിലെ ഐപികെഎഫ്, 1980 മാലി, 1999 കാർഗിൽ യുദ്ധം, ജമ്മു കശ്മീരിൽ നിലവിൽ ഓപ്പറേഷൻ രക്ഷക് ദൗത്യം.
‌‌
ഗരുഡ്

വ്യോമസേനയുടെ കമാൻഡോ വിഭാഗമായ ഗരുഡ് 2004ൽ രൂപീകരിച്ചു.സ്പെഷൽ ഫോഴ്‌സസ് വിഭാഗത്തിൽ അവസാനം ഉടലെടുത്തത്.

ലക്ഷ്യം:
വിമാനത്താവളങ്ങൾ പിടിച്ചെടുക്കൽ, ആകാശമാർഗം ആക്രമണം, ശത്രുരാജ്യത്തു കടന്നു മോചിപ്പിക്കൽ.

ദൗത്യങ്ങൾ: യുഎൻ സമാധാനസേനയുടെ ഭാഗമായി കോംഗോയിൽ, 2016 പഠാൻകോട്ട് ഭീകരാക്രമണം, ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ നടപടി.

ഉറിക്കുത്തരം മിന്നൽ പ്രഹരം

ഉണ്ണി കൊടുങ്ങല്ലൂര്‍

ഉറിക്കുത്തരം മിന്നൽ പ്രഹരം

ന്യൂഡൽഹി ∙ കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയെന്നോണം, നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിൽ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡോ ആക്രമണം. ബുധനാഴ്ച അർധരാത്രിക്കുശേഷം നടത്തിയ കമാൻഡോ നടപടിയിൽ 38 ഭീകരരെങ്കിലും കൊല്ലപ്പെട്ടെന്നാണു സൂചന. തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടെന്നും ഒൻപതുപേർക്കു പരുക്കേറ്റെന്നും പാക്കിസ്ഥാൻ സ്‌ഥിരീകരിച്ചു. ഇന്ത്യൻ സൈന്യം പിഒകെയിൽ കടന്നു കമാൻഡോ ആക്രമണം നടത്തിയെന്നതു കെട്ടുകഥയാണെന്നും നിയന്ത്രണരേഖയിൽ വെടിവയ്‌പുണ്ടായതേയുള്ളൂവെന്നും പാക്ക് സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നതിനെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് അപലപിച്ചു. പാക്ക് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ ഹൈക്കമ്മിഷണർ ഗൗതം ബംബാവാലെയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
ഇന്ത്യൻ സൈന്യം പിഒകെയിൽ നിയന്ത്രണരേഖയ്‌ക്കു മൂന്നു കിലോമീറ്റർ അപ്പുറം കടന്ന് ഭീംബേർ, ഹോട്‌സ്‌പ്രിങ്, കേൽ, ലിപ മേഖലകളിലാണു ബുധനാഴ്ച അർധരാത്രി മുതൽ ഇന്നലെ രാവിലെ എട്ടുവരെ നീണ്ട ആക്രമണം നടത്തിയത്. നിയന്ത്രണരേഖ കടന്നു ഭീകര ഇടത്താവളങ്ങളിൽ കമാൻഡോകൾ ആക്രമണം നടത്തിയെന്നു സൈനിക നടപടികളുടെ ഡയറക്‌ടർ ജനറൽ (ഡിജിഎംഒ) ലഫ്.ജനറൽ സുരീന്ദർ സിങ്ങാണ് ഇന്നലെ ഉച്ചയ്‌ക്കു വെളിപ്പെടുത്തിയത്. ജമ്മു–കശ്‌മീരിലും രാജ്യത്തെ ചില പ്രധാന നഗരങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു ഭീകരർ നുഴഞ്ഞുകയറാൻ ഒരുങ്ങുന്നതായുള്ള വിശ്വസനീയവും കൃത്യവുമായ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു കമാൻഡോ നടപടിയെന്നു ഡിജിഎംഒ വിശദീകരിച്ചു.
ഒട്ടേറെ ഭീകരരും അവർക്കു പിന്തുണ നൽകുന്നവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിൽ ആൾനാശമില്ല. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്‌ജരാണ്. പാക്കിസ്‌ഥാന്റെ ഡിജിഎയുമായി താൻ സംസാരിച്ചുവെന്നും തങ്ങളുടെ ആശങ്കയും നടപടികളെക്കുറിച്ചു വിവരങ്ങളും അറിയിച്ചുവെന്നും ലഫ്.ജനറൽ സുരീന്ദർ സിങ് പറഞ്ഞു. എന്നാൽ, ആക്രമണം എത്ര മണിക്കൂർ നീണ്ടു, എത്രപേർ കൊല്ലപ്പെട്ടു എന്നിവയുൾപ്പെടെ, സൈനികനടപടിയുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയാറായില്ല. കമാൻഡോ നടപടിയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയിൽ വിശദീകരിച്ചശേഷമാണു ഡിജിഎംഒയുടെ വെളിപ്പെടുത്തലുണ്ടായത്. സൈനിക നടപടി പൂർണമായും ചിത്രീകരിച്ചതായും സൂചനയുണ്ട്.
രാഷ്‌ട്രപതി പ്രണബ് മുഖർജി, ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. മമത ബാനർജി, നവീൻ പട്‌നായിക്, പ്രകാശ് സിങ് ബാദൽ, നിതീഷ് കുമാർ എന്നീ മുഖ്യമന്തിമാരുമായും മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവരോട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കമാൻഡോ നടപടികളെക്കുറിച്ച് അറിയിച്ചു. അതിർത്തി സംസ്‌ഥാനങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചു.. അതിർത്തിഗ്രാമങ്ങളിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചു.
കൃത്യമായ ആസൂത്രണം
∙ പിഒകെയിലെ ഭീകരതാവളങ്ങൾ ആക്രമിച്ചുതകർക്കാൻ ഒരാഴ്ചമുൻപു നടന്ന കാബിനറ്റ് സമിതിയുടെ സുരക്ഷാ യോഗത്തിൽ തീരുമാനം.
∙ തിരിച്ചടിക്കു പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അനുമതി.
∙ പ്രതിരോധമന്ത്രി മനോഹർ പരീക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡിജിഎംഒ ലഫ്. ജനറൽ രൺബീർ സിങ്, ആർമി ചീഫ് ദൽബീർ സിങ് സുഹാഗ് എന്നിവരുടെ നേതൃത്വത്തിൽ കൃത്യമായ രൂപരേഖ തയാറാക്കുന്നു.
∙ ആക്രമണം നടത്തുന്നതിനു തൊട്ടുമുൻപ് അജിത് ഡോവൽ, യുഎസ് ദേശീയ ഉപദേഷ്ടാവ് സൂസൻ റൈസിനോട് ഇക്കാര്യം സൂചിപ്പിക്കുന്നു.
∙ ആക്രമണത്തിനുശേഷം സർവകക്ഷി യോഗം ചേർന്നു സൈനിക നടപടിക്കു പൂർണ പിന്തുണ നേടുന്നു.

നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുന്നത് ഇതാദ്യമെന്നാണ് ഇന്ത്യ ഔദ്യോഗികമായി അവകാശപ്പെടുന്നത്

ഉണ്ണി കൊടുങ്ങല്ലൂര്‍

‘യുദ്ധമല്ലാത്ത’ സൈനിക പ്രഹരം

ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യം 1971ലെ യുദ്ധത്തിനുശേഷം കശ്‌മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുന്നത് ഇതാദ്യമെന്നാണ് ഇന്ത്യ ഔദ്യോഗികമായി അവകാശപ്പെടുന്നത്.കാർഗിലിൽ നൂറുകണക്കിനു പാക്ക് സൈനികരും ഭീകരന്മാരും നുഴഞ്ഞുകയറി, ഇന്ത്യയുടെ ഭൂമി പിടിച്ചപ്പോൾപോലും രണ്ടു വ്യോമസേനാവിമാനങ്ങൾ വഴിതെറ്റി കടന്നതല്ലാതെ ഇന്ത്യ കരസേനയെയോ വ്യോമസേനയെയോ നിയന്ത്രണരേഖ കടക്കാൻ അനുവദിച്ചില്ല. 
നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിന്റെ വിപത്തുകൾ ആലോചിച്ചാണു പലപ്പോഴും അതു വേണ്ടെന്നുവച്ചിരുന്നത്. 1993 ൽ ശ്രീനഗറിലെ ഹസ്രത്ത്‌ബാൽ പള്ളി ഭീകരർ പിടിച്ചെടുത്ത സമയത്തും 1995 ൽ ചരാരെ ഷരീഫ് പള്ളി ഭീകരർ കത്തിച്ചസമയത്തും 1999 ൽ കാർഗിലിൽ നുഴഞ്ഞുകയറ്റം നടത്തിയപ്പോഴും, 2001ൽ പാർലമെന്റ് ആക്രമിക്കപ്പെട്ടപ്പോഴും 2008 ൽ മുംബൈ ഭീകരാക്രമണം നടന്നപ്പോഴും നിയന്ത്രണരേഖ കടന്നുള്ള തിരിച്ചടി അന്നത്തെ ഭരണകൂടങ്ങൾ ആലോചിച്ചിരുന്നു. എന്നാൽ അത്തരമൊരു നീക്കത്തിന് ആവശ്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അഭാവവും ലോകാഭിപ്രായം അനുകൂലമാവില്ലെന്ന ആശങ്കയുമെല്ലാം പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു.

ഇന്നലെ നടന്ന കമാൻഡോ നടപടിയോടെ ആ സങ്കോചം മാറിയിരിക്കുകയാണ്. ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി ഇതോടെ ഇന്ത്യ മാറുന്നു. വൻശക്‌തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്.

കഴിഞ്ഞ വർഷം മ്യാൻമറിൽ അതിർത്തി കടന്ന് ചെറിയൊരാക്രമണം നടത്തിയതാണ് ഇതിനു മുൻപ് ഇന്ത്യ പരോക്ഷമായെങ്കിലും സമ്മതിച്ചിട്ടുള്ള അതിർത്തി കടന്നുള്ള ഒരു നടപടി. എന്നാൽ മ്യാൻമറും ഇതും തമ്മിൽ വ്യത്യാസമുണ്ട്. മ്യാൻമർ ഒരു സുഹൃദ് രാജ്യമാണ്. അവിടത്തെ ഭരണകൂടത്തിന്റെ പിന്തുണയോടെയല്ല അവിടെനിന്നു നാഗാ ഒളിപ്പോരാളികൾ ഇന്ത്യയിൽ ആക്രമണം നടത്തിയിരുന്നത്. അതിനാൽ മ്യാൻമർ ഭരണകൂടം ഔദ്യോഗികമായി പ്രതിഷേധിച്ചെങ്കിലും മൗനസമ്മതമുണ്ടായിരുന്നു.

പ്രഖ്യാപിത യുദ്ധമല്ലാതെ സൈനികമായി മറ്റൊരു രീതിയിലും ഇപ്പോൾ ആക്രമണം നടത്താമായിരുന്നു. പാക്ക് അധീന കശ്‌മീരിലെ ഭീകര പരിശീലന ക്യാംപുകളിലോ അവരുടെ ചെറിയ സൈനിക ഡിപ്പോകളിലേക്കോ ദ്രുതഗതിയിലുള്ള വ്യോമാക്രമണം നടത്തുക. ഇതും പലപ്പോഴും പദ്ധതിയിട്ടു വേണ്ടെന്നു വച്ചിട്ടുള്ളതാണ്. അങ്ങനെ ഒരു ആക്രമണം പരാജയപ്പെടാനും സാധ്യത കൂടുതലായിരുന്നു. ഉറി ഭീകരാക്രമണത്തിനുപിന്നാലെ വ്യോമാതിർത്തിയിലെ കാവൽ പാക്കിസ്ഥാൻ ശക്‌തമാക്കിയിരുന്നു. അത്തരം ആക്രമണമാണു ‘സർജിക്കൽ സ്‌ട്രൈക്ക്’ എന്നു വിളിക്കുന്നത്.

അതായത് ഉന്നമിടുന്ന കേന്ദ്രം മാത്രം ആക്രമിച്ചുതകർക്കുന്ന മിന്നലാക്രമണം. ഇസ്രയേൽ ഇറാഖിന്റെ ആണവനിലയം തകർത്തതാണു സർജിക്കൽ സ്ട്രൈക്കിന്റെ ഏറ്റവും നല്ല ഉദാഹരണമായി പറയുന്നത്. ഇന്ത്യ നടത്തിയത് അതല്ല. ഇതു യഥാർഥ കമാൻഡോ ഓപ്പറേഷനാണ്. പ്രത്യേക പരിശീലനം നേടിയ സ്പെഷൽ ഫോഴ്‌സസിലെ പാരാ കമാൻഡോകളെ ചെറിയ സംഘമായി ശത്രുഭൂമിയിലേക്ക് അയച്ച് ഒന്നിലധികം ചെറിയ താവളങ്ങൾ തകർക്കുക.

വ്യോമമേഖല കടക്കാതെ, വേലിക്കിപ്പുറത്തുനിന്ന്

ഉറി ആക്രമണത്തെ തുടർന്നു തങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തും ശൈലിയിലും തിരിച്ചടിക്കുമെന്ന് ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ  മുന്നറിയിപ്പു നൽകിയപ്പോൾ മുതൽ പാക്ക് സൈന്യം കരുതൽ ശക്തമാക്കിയിരുന്നു.  പാക്ക് അധീന കശ്‌മീരിലേക്കുള്ള യാത്രാവിമാനങ്ങൾ റദ്ദാക്കി, അവിടത്തെ വ്യോമയാന മേഖല മുഴുവൻ സൈനിക നിയന്ത്രണത്തിലുമാക്കി.
എന്നാൽ പാക്ക് അധിനിവേശ കശ്‌മീരിലെ വ്യോമ മേഖല കടക്കാതെയാണ് ഈ കമാൻഡോ നടപടിയെന്നാണ് അറിയുന്നത്. റഷ്യൻ നിർമിത ഹെലികോപ്‌റ്ററുകളും സ്‌പെഷൽ ഫോഴ്‌സസ് കമാൻഡോകളെയുമാണ് ഉപയോഗിച്ചതെന്നാണു സൈനിക ഉദ്യോഗസ്‌ഥന്മാർ പറയുന്നത്.

ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വ്യോമമേഖല ധാരണ അനുസരിച്ചു സൈനിക ഹെലികോപ്‌റ്ററുകൾ നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റർ അകലെവരെയെ പറക്കാവൂ. (പോർവിമാനങ്ങൾ അഞ്ചു കിലോമീറ്റർ അടുത്തുവരെയും. രാജ്യാന്തര അതിർത്തിയിൽ ഇവ രണ്ടും യഥാക്രമം അഞ്ചും പത്തും കിലോമീറ്ററാണ്.) അതും കടന്നുവരുന്ന ഇന്ത്യൻ ഹെലികോപ്‌റ്റർ തീർച്ചയായും അപ്പോൾത്തന്നെ പാക്ക് സൈന്യത്തിന്റെ നിരീക്ഷണത്തിലാവും.

അത് ഒഴിവാക്കി, നിയന്ത്രണരേഖയ്ക്ക് ഒരു കിലോമീറ്റർ ഇപ്പുറത്തെവിടെയോ കമാൻഡോകളെ ഇറക്കുകയാകും ഉണ്ടായത്. നിയന്ത്രണരേഖയിലെ കാവൽ സൈന്യത്തിനു സാമഗ്രികൾ എത്തിച്ചുകൊടുക്കുന്ന പതിവു നടപടി മാത്രമേ പാക്ക് സൈന്യത്തിനു തോന്നുകയുള്ളു.

പലരും കരുതുംപോലെ നിയന്ത്രണരേഖയിലൂടെയല്ല കമ്പിവേലി പോകുന്നത്. നിയന്ത്രണരേഖയിൽനിന്നു പലപ്പോഴും ഒരു കിലോമീറ്ററോളും പിന്നിലാണു കമ്പിവേലി കെട്ടിയിരിക്കുന്നത്. കമ്പിവേലിക്കും നിയന്ത്രണരേഖയ്ക്കും ഇടയിലുള്ള ഭൂമിയിലാണു മിക്കവാറും ഇന്ത്യൻ സൈന്യത്തിന്റെ പിക്കറ്റുകളും പോസ്റ്റുകളും. ഇവിടെയാണവർ റോന്തു ചുറ്റൽ നടത്തുന്നതും.
അങ്ങനെ കമ്പിവേലിക്കടുത്തിറങ്ങിയ കമാൻഡോകൾ കമ്പിവേലി മുറിച്ചുകടന്ന് ഇന്ത്യൻ പട്രോളിങ് മേഖലയിലൂടെ കടന്നു നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് ഇരുളിന്റെ മറവിൽ നടന്നും ഇഴഞ്ഞും കയറുകയാണുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം മോർട്ടാർ ആക്രമണം നടത്തിയതായി പാക്കിസ്‌ഥാൻ ആരോപിച്ചിരുന്നു. പാക്ക് സൈന്യത്തിന്റെ ശ്രദ്ധതിരിക്കാനുള്ള ആക്രമണമായി അവയെ കരുതാവുന്നതാണ്. കമാൻഡോ നടപടി അർധരാത്രി 12.30 ന് ആരംഭിച്ചു എന്നാണു സൈന്യം പറയുന്നത്. എന്നാൽ കമാൻഡോകളെ അതിനു വളരെ മുൻപേതന്നെ– ഒരുപക്ഷേ തലേരാത്രിയിൽത്തന്നെ– ശത്രുഭൂമിയിലേക്ക് അയച്ചിരിക്കാനും സാധ്യതയുണ്ട്.

നിയന്ത്രണരേഖ കടന്നുപോകുന്ന ഭൂമിയെക്കുറിച്ച് ഇവിടെ വിശദീകരിക്കേണ്ടിയിരിക്കുന്നു. മലമുകളിലൂടെയും താഴ്‌വാരങ്ങളിലൂടെയും ചെറിയ തോടുകളിലൂടെയുമൊക്കയാണ് ഇതു കടന്നുപോകുന്നനത്. നിലത്ത് ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഇരുസൈന്യവും ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ ഭൂമിയിൽ പിടിച്ചു നിൽക്കുന്ന രേഖമാത്രമാണിത്. വർഷങ്ങളായി നിൽക്കുന്ന പോസ്‌റ്റുകളുടെയും പിക്കറ്റുകളുടെയും അടിസ്‌ഥാനത്തിലാണ് ഇരു സൈന്യവും തങ്ങളുടെ ഭൂമിയേതെന്ന് വേർതിരിച്ചറിയുന്നതും അവരുടെ ഭൂമിയിൽ റോന്തുചുറ്റൽ നടത്തുന്നതും. ഈ ഭൂമിയിലൂടെ മൂന്നു കിലോമീറ്ററോളം ഒളിച്ചുകടന്ന് ഓപ്പറേഷൻ നടത്തി തിരിച്ചെത്തുക മൂന്നോ നാലോ മണിക്കൂറിനകം സാധ്യമല്ല. കുറഞ്ഞത് ഒരു രാത്രി മുൻപെങ്കിലും കമാൻഡോകൾ നിയന്ത്രണരേഖ കടന്നിരിക്കാമെന്നു കരുതാം.

നേരത്തെ പിടിയിലായ നുഴഞ്ഞുകയറ്റക്കാർ ആരെങ്കിലും കമാൻഡോകൾക്കു വഴികാട്ടികളാകാനും സാധ്യതയുണ്ട്. നിയന്ത്രണരേഖയോടു ചേർന്ന ഗ്രാമവാസികളിൽ പലരും വഴികാട്ടികളാകാറുണ്ട്. നുഴഞ്ഞുകയറ്റക്കാർക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതും ഇഴഞ്ഞുകയറാവുന്ന നാട്ടുവഴികൾ കാട്ടിക്കൊടുക്കുന്നതും ഇവരാണ്. ഒപ്പം സൈന്യത്തിനു പലപ്പോഴും രഹസ്യവിവരങ്ങൾ നൽകുന്നതും ഇവരാണ്. ചാരപ്പണിയിലെ ഭാഷയിൽ പറഞ്ഞാൽ മിക്കവരും ഡബിൾ ഏജന്റുമാരുമാണ്. ചുരുക്കത്തിൽ പാക്ക് സൈന്യം ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റക്കാരെ എങ്ങനെ അയയ്ക്കുന്നുവോ അതേ ശൈലിയിലാണ് ഇന്ത്യൻ സൈന്യം പാക്ക് ഭീകരതാവളത്തിലേക്കു കമാൻഡോകളെ അയച്ചത്.

ഭീകരതാവളങ്ങൾ അടയാളപ്പെടുത്തി ഇന്റലിജൻസ് വിജയം

ഭീകരക്യാംപുകളാണ് ആക്രമിച്ചതെന്നു സൈന്യം അവകാശപ്പെട്ടിട്ടില്ല. ഭീകരന്മാരെ ഇന്ത്യയിലേക്കു തള്ളിവിടുന്ന‘ലോഞ്ച് പാഡു’കളാണ് ആക്രമിക്കപ്പെട്ടത്.ഭീകരരുടെ പരിശീലനകേന്ദ്രങ്ങൾ നിയന്ത്രണരേഖയുടെ അടുത്തൊന്നുമാവില്ല. പല ക്യാംപുകളും നാൽപതോ അതിലധികമോ കിലോമീറ്റർ അകലെയാണെന്നാണു പറയപ്പെടുന്നത്. അവിടെ പരിശീലനം നൽകിയശേഷം ചെറിയ സംഘങ്ങളാക്കി നിയന്ത്രണരേഖയ്ക്കടുത്തുള്ള താവളങ്ങളിലേക്ക് അയച്ച് സമയവും സൗകര്യവും അനുകൂലമാകുമ്പോൾ ഇന്ത്യയിലേക്കു വിടുകയാണു പതിവ്.

നിയന്ത്രണരേഖയോടു തൊട്ടുചേർന്നുള്ള പാക്ക് സൈനിക പോസ്‌റ്റുകളിൽനിന്ന് അൽപം പിന്നിലാണ് ഈ ലോഞ്ച് പാഡുകൾ. പൊതുവേ നിയന്ത്രണരേഖയിൽ മോർട്ടാർ–മെഷീൻ ഗൺ ആക്രമണം നടത്തി ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിച്ചുവിടുമ്പോൾ ലോഞ്ച് പാഡിൽനിന്നു ഭീകരരെ തള്ളിവിടുകയാണു പാക്കിസ്‌ഥാൻ ചെയ്യുന്നത്. ഈ ലോഞ്ച് പാഡുകൾ എവിടെയെന്ന് കൃത്യമായി ഇന്റലിജൻസ് ലഭിച്ചിരുന്നതാണ് ഓപ്പറേഷൻ വിജയിക്കാൻ മറ്റൊരു കാരണം. ഉറി ആക്രമണത്തിനുശേഷം ഏതാനും നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടിയിരുന്നു. ഇവരിൽനിന്നാകണം ലോഞ്ച്‌ പാഡുകളുടെ കൃത്യമായ സ്‌ഥാനം മനസ്സിലാക്കിയെടുത്തത്. ഇതുകൂടാതെ പാക്ക് അധീന കശ്‌മീരിലും സമീപകാലത്തായി ഇന്ത്യൻ ഇന്റലിജൻസ് ജാഗ്രതയിലായിരുന്നു.

ലോഞ്ച് പാഡുകളിൽ എല്ലായ്‌പ്പോഴും നുഴഞ്ഞുകയറ്റക്കാർ ഉണ്ടാവണമെന്നില്ല. എന്നാൽ സെപ്‌റ്റംബർ ഒക്‌ടോബർ മാസങ്ങളിൽ മിക്ക താവളങ്ങളിലും നുഴഞ്ഞുകയറ്റക്കാർ തയാറായി നിൽക്കുകയാണെന്ന് ഊഹിച്ചെടുക്കാനും സൈന്യത്തിനു സാധിച്ചു. ഇതിനു കാരണമുണ്ട്. ഒക്‌ടോബർ അവസാനത്തോടെ നിയന്ത്രണരേഖയിലെ മിക്ക സ്‌ഥലങ്ങളിലും മഞ്ഞുവീഴ്‌ചതുടങ്ങും. അതിനുശേഷം ഏപ്രിൽ–മേയ് വരെ നുഴഞ്ഞുകയറ്റം മിക്കവാറും അസാധ്യമാണ്. അതിനാൽ മഞ്ഞുവീഴ്‌ച ആരംഭിക്കുന്നതിനുമുൻപുള്ള ഓഗസ്‌റ്റ്–സെപ്‌റ്റംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റം നടക്കുന്നത്. ഈ സമയത്ത് ആക്രമിച്ചാൽ കാര്യമായ നാശം വരുത്താനാകുമെന്നു സൈന്യവും കണക്കുകൂട്ടി.

മിന്നൽ പ്രഹരം: ഇന്ത്യ നേടിയത് നയതന്ത്ര വിജയവും

ഉണ്ണി കൊടുങ്ങല്ലൂര്‍

മിന്നൽ പ്രഹരം: ഇന്ത്യ നേടിയത് നയതന്ത്ര വിജയവും

ന്യൂഡൽഹി ∙ ഉചിതമായ സമയത്ത്, തങ്ങൾ തിരഞ്ഞെടുക്കുന്ന സ്‌ഥലത്ത് പാക്കിസ്‌ഥാനു തക്കതിരിച്ചടി നൽകുമെന്നാണ് ഉറിയിൽ ഭീകരാക്രമണമുണ്ടായപ്പോൾ ഇന്ത്യ വ്യക്‌തമാക്കിയത്. ഉറിയിലെ ആക്രമണം കഴിഞ്ഞു 10 ദിവസം പിന്നിട്ടപ്പോൾ ഇന്ത്യ തിരിച്ചടിച്ചു; പാക്ക് അധീന കശ്‌മീരിലെ ഭീകരതാവളങ്ങളിൽ. ഭീകരതയ്‌ക്കെതിരായ പോരാട്ടമായിക്കൂടി വ്യാഖ്യാനിക്കാവുന്ന നടപടി രാജ്യാന്തരതലത്തിലും ഇന്ത്യയ്‌ക്കു വ്യക്‌തമായ പിന്തുണ ഉറപ്പാക്കുന്നതാണ്.
യുഎസ് ഉൾപ്പെടെ പല പ്രധാന രാജ്യങ്ങളെയും വിശ്വാസത്തിലെടുത്താണ് ഇന്ത്യയുടെ സൈനിക നടപടിയെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഉറി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജോൺ കെറി, ഇന്ത്യയ്‌ക്കു പൂർണപിന്തുണ ഉറപ്പു നൽകിയെന്നാണു വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കിയത്.
പാക്ക് അധീന കശ്‌മീരിലെ ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയതായ വെളിപ്പെടുത്തൽ വന്നതിനു പിന്നാലെ വിദേശകാര്യ സെക്രട്ടറി എസ്.ജയ്‌ശങ്കർ യുഎസ്, ചൈന, റഷ്യ, ഫ്രാൻസ്, യുകെ എന്നിവയുൾപ്പെടെ 25 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. സൈനിക നടപടിയുടെ പശ്‌ചാത്തലം വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. സൈനിക നടപടി എന്നതിനെക്കാൾ ഭീകരപ്രവർത്തനം അമർച്ച ചെയ്യാനുള്ള ഓപ്പറേഷനാണു നടത്തിയതെന്നു ജയ്‌ശങ്കർ വ്യക്‌തമാക്കി. തുടർനടപടികൾ ഉദ്ദേശിക്കുന്നില്ലെങ്കിലും ഭീകരാക്രമണങ്ങളെ സൈന്യം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്‌ഥാനുമായുള്ള സിന്ധുനദീജല കരാർ പുനഃപരിശോധിക്കുക, വ്യാപാരബന്ധത്തിൽ പാക്കിസ്‌ഥാനു നൽകിയിട്ടുള്ള അഭിമതരാഷ്‌ട്ര പദവി പുനഃപരിശോധിക്കുക തുടങ്ങിയ നടപടികളാണ് ഉറിയുടെ പശ്‌ചാത്തലത്തിൽ ഇന്ത്യ ഉദ്ദേശിക്കുന്നതായി ആദ്യം സൂചിപ്പിച്ചത്. ഈ നടപടികളുടെ പരിമിതികൾ ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്രസർക്കാർ കാര്യമായ രീതിയിൽ പ്രതികരിച്ചില്ല.
ഐക്യരാഷ്‌ട്ര സംഘടനയിൽ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിനുള്ള മറുപടിയിലും സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിലും ഭീകരപ്രവർത്തനത്തിനെതിരെയുള്ള സന്ധിയില്ലാത്ത നിലപാടാണ് അടിവരയിട്ടു പറഞ്ഞത്. അഭിമതരാഷ്‌ട്ര പദവി വിഷയത്തിൽ പ്രധാനമന്ത്രി ഇന്നലെ നടത്താനിരുന്ന ആലോചനായോഗം ഒരാഴ്‌ചത്തേക്കു മാറ്റിവച്ചെന്ന പ്രഖ്യാപനം വന്നതും ശ്രദ്ധേയമായി.
ഫലത്തിൽ, കാര്യമായ പ്രകോപനം പ്രതീക്ഷിക്കേണ്ടതില്ലാത്ത നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന പ്രതീതി സൃഷ്‌ടിക്കുമ്പോൾത്തന്നെ, അണിയറയിൽ ശക്‌തമായ സൈനിക നടപടിക്കുള്ള ഒരുക്കങ്ങൾ സർക്കാരും സൈന്യവും നടത്തുകയായിരുന്നുവെന്നാണു വ്യക്‌തമാവുന്നത്. പശ്‌ചിമ സൈനിക കമാൻഡിന്റെ മേധാവി ലഫ്. ജനറൽ സുരീന്ദർ സിങ് ഏതാനും ദിവസം മുൻപു ജമ്മു, സാംബ, പഠാൻകോട്ട് മേഖലകൾ സന്ദർശിച്ചു സൈന്യത്തിന്റെ തയാറെടുപ്പുകൾ വിലയിരുത്തിയിരുന്നു.
യുഎസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് സൂസൻ റൈസുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ഇന്നലെ രാവിലെ ചർച്ച നടത്തി. ഐക്യരാഷ്‌ട്ര സംഘടന എടുത്തുപറഞ്ഞിട്ടുള്ള ഭീകരപ്രവർത്തകർക്കും ഭീകരസംഘടനകൾക്കുമെതിരെ പാക്കിസ്‌ഥാൻ ശക്‌തമായ നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സൂസൻ റൈസ് വ്യക്‌തമാക്കിയെന്നു യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്‌താവ് നെഡ് പ്രൈസ് പറഞ്ഞു. ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള നടപടികളിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കുള്ള പ്രതിജ്‌ഞാബദ്ധത സൂസൻ റൈസ് എടുത്തുപറഞ്ഞു.
പാക്കിസ്‌ഥാനോടു സൗഹൃദനിലപാടുള്ള ചൈന, ഇന്ത്യയും പാക്കിസ്‌ഥാനുമായുള്ള സംഘർഷാവസ്‌ഥയിൽ അയവു വരുത്താനെന്നോണം തങ്ങൾ ഇരുരാജ്യങ്ങളുമായി ബന്ധപ്പെടുന്നുവെന്നാണു പ്രതികരിച്ചത്. ഇരുരാജ്യങ്ങളും തങ്ങൾക്കു സൗഹൃദമുള്ള അയൽക്കാരാണെന്നും ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണു തങ്ങളുടെ നിലപാടെന്നുമാണു ചൈനയുടെ വിദേശകാര്യ വക്‌താവ് പറഞ്ഞത്.

നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടിച്ച് ഇന്ത്യ; ആക്രമണം മൂന്നു കിലോമീറ്ററോളം ഉള്ളിൽ കടന്ന്

ഉണ്ണി കൊടുങ്ങല്ലൂര്‍
Representative Image
Representative Image

നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടിച്ച് ഇന്ത്യ; ആക്രമണം മൂന്നു കിലോമീറ്ററോളം ഉള്ളിൽ കടന്ന്


ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിങ്ങും ആവർത്തിച്ചു നടത്തിയ പ്രഖ്യാപനങ്ങൾ ഒടുവിൽ അക്ഷരംപ്രതി ശരിയായി. ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിനു നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടി നൽകുമെന്ന വാക്കുകളാണു മിന്നലാക്രമണത്തിലൂടെ കേന്ദ്ര സർക്കാർ പാലിച്ചിരിക്കുന്നത്. 18 ധീരജവാൻമാരുടെ ജീവനെടുത്ത പാക്ക് പ്രകോപനത്തോടു വൈകാരികമായി പ്രതികരിക്കാതെ, തക്കം പാർത്തിരുന്ന് ഇന്ത്യ നൽകിയ മറുപടിയാണ് ഇന്നു കണ്ടത്.
ബുധൻ രാത്രിയോടെയാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതെന്നു സംഭവം പുറത്തുവിട്ട സൈനിക ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഉറി ആക്രമണത്തിന് 10 ദിവസം പ്രായമാകുമ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി. മറുഭാഗത്തു കനത്ത ആഘാതമാണ് ഇന്ത്യയുടെ മിന്നലാക്രമണം ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ഇന്ത്യൻ സൈനിക നടപടി.
ഇന്ത്യയിലേക്ക് കടക്കാൻ തയാറെടുക്കുന്ന ഭീകരർക്ക് അതിർത്തിയിൽ പരിശീലനം നൽകിവന്ന അഞ്ചോളം ഭീകരക്യാംപുകളാണ് ഇന്ത്യ മിന്നലാക്രമണത്തിലൂടെ തകർത്തതെന്നാണു ലഭിക്കുന്ന വിവരം. വിവിധ ഭീകരസംഘടനകളുടേതാണ് ഈ ക്യാംപുകൾ. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ തയാറെടുത്തു ഭീകരർ നിയന്ത്രണ രേഖയിൽ നിലയുറപ്പിച്ചിരിക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ലഫ്. ജനറൽ രൺബീർ സിങ് വിശദീകരിച്ചിരുന്നു. നാലു മേഖലകളിലെ എട്ടിടങ്ങളിലായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം. നിയന്ത്രണ രേഖയിൽനിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളില്‍ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീംബർ, ഹോട്ട്സ്പ്രിങ്, കേൽ ആൻഡ് ലിപ സെക്ടറുകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.

Representative Image
രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ജമ്മു കശ്മീർ ഗവർണർ, ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരെ ആക്രമണത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തു.
'തക്ക സ്ഥലത്ത്, സമയത്ത്'
ബിജെപി ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തക്ക സ്ഥലത്തും സമയത്തും മറുപടി നൽകുമെന്ന ഉറപ്പ് പ്രധാനമന്ത്രി നൽകിയത്. ഉറി ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രഥമ പൊതുസമ്മേളനമെന്ന നിലയിൽ, വിഷയത്തോട് ഇന്ത്യയുടെ പ്രതികരണം അറിയാൻ ലോകം കാതോർത്തിരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ. അതിങ്ങനെ;
രാജ്യം മുഴുവൻ ആകെ അസ്വസ്ഥമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. നമ്മുടെ അയൽ രാജ്യത്തിന്റെ പിന്തുണയോടെ ഭീകരർ ഉറിയിൽ നടത്തിയ ആക്രമണത്തിൽ ധീരജവാൻമാർ വീരമൃത്യു വരിച്ചു. ഇതിനു തക്ക സമയത്ത് തക്ക തിരിച്ചടി നൽകുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.
പാക്ക് പ്രകോപനത്തിനു മറുപടി യുദ്ധമെങ്കിൽ യുദ്ധം എന്ന നിലപാടിൽ ആർഎസ്എസും ബിജെപിയിലെ ഒരു വിഭാഗം േനതാക്കളും സൈന്യം തന്നെയും ഉറച്ചുനിൽക്കുമ്പോഴാണ് ആലോചിച്ചുറപ്പിച്ച പ്രസ്താവനയുമായി മോദി രംഗത്തെത്തിയത്. രാജ്യം മുഴുവനും പ്രത്യാക്രമണം എന്ന ഒറ്റ ചിന്തയിൽ ഉറച്ചുനിൽക്കുമ്പോൾ, ഈ വികാരത്തിന്റെ വേലിയേറ്റത്തിനു കീഴ്പ്പെടാതെയും പൗരൻമാരുടെ ന്യായമായ വികാരത്തെ ഹനിക്കാതെയും ഒരു നിലപാടു സ്വീകരിക്കുക എന്ന ഘട്ടത്തിലാണ് അസാമാന്യ മെയ്‌വഴക്കം പ്രകടിപ്പിച്ച് മോദി നിലപാടു വ്യക്തമാക്കിയത്. പ്രത്യാക്രമണം ഉടൻ ഇല്ലെന്നു പറയാതെ പറഞ്ഞിട്ടും, പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തെ ഒന്നാകെ നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ആ വാക്കുകൾ രാജ്യത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്നതുമായി.
കണക്കിലെടുത്ത കാര്യങ്ങൾ
ഉറി ആക്രമണത്തിനു നൽകേണ്ട തിരിച്ചടിയേക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങൾ കണക്കിലെടുക്കേണ്ടിയിരുന്നു. 1. സഹപ്രവർത്തകരുടെ ജീവഹാനിയിലുള്ള അമർഷം മൂലം പ്രത്യാക്രമണം എന്ന ഒറ്റ ചിന്തയിൽ ഉറച്ചുനിന്ന സൈന്യത്തെ നിരാശരാക്കി അവരുടെ ആത്മവിശ്വാസം കളയാതിരിക്കുക. 2. ഉറി കരസേനാ താവളത്തിലെ ആക്രമണം രാജ്യാന്തര സമൂഹത്തിനുമുന്നിൽ പാക്കിസ്ഥാനെ പ്രതിരോധത്തിലേക്കു മാറ്റിയപ്പോൾ, ഇന്ത്യൻ നിലപാടുകൾക്കു മുൻഗണന ലഭിച്ചു. വൈകാരികമായി പ്രതികരിച്ച് ഈ മുൻതൂക്കം കളഞ്ഞുകുളിക്കാതിരിക്കുക എന്നത് ഒരു നയതന്ത്ര നീക്കം കൂടിയായിരുന്നു.
സെപ്റ്റംബർ 18ന് പുലർച്ചെ നടന്ന ഉറി ആക്രമണത്തിന് 28ന് രാത്രിയാണ് ഇന്ത്യ മറുപടി നൽകിയത്. അടിക്കും തിരിച്ചടിക്കുമിടയിലുണ്ടായിരുന്നത് ഏതാണ്ട് 10 ദിവസങ്ങൾ. ഈ ദിവസങ്ങളിൽ രാജ്യാന്തര സമൂഹത്തിനുള്ളിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് വളർത്തിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ.
കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉയർത്താൻ ശ്രമിച്ച് പാക്കിസ്ഥാൻ ദയനീയമായി പരാജയപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് യുഎസ് തന്നെ പാക്കിസ്ഥാനു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. സാർക്കിന്റെ 19-ാം സമ്മേളനം ബഹിഷ്കരിച്ച് ഇന്ത്യ നടത്തിയ സമ്മർദ്ദ തന്ത്രവും ഫലംകണ്ടു. പാക്കിസ്ഥാൻ ആതിഥ്യം വഹിക്കേണ്ടിയിരുന്ന സമ്മേളനത്തിൽനിന്ന് ഇന്ത്യ പിന്മാറിയതിനു പിന്നാലെ, ഏതാണ്ട് സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും പിന്മാറി. പാക്കിസ്ഥാന്റെ സന്തത സഹചാരികളായ ചൈന പോലും അവരെ തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് ഏതാണ്ട് കാര്യങ്ങളെത്തി. ഇതിനെല്ലാം പിന്നാലെയാണ് നിയന്ത്രണരേഖ മറികടന്നുള്ള തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങിയത്.

സൈന്യം കാത്തിരുന്നത് സുഷമയുടെ മടങ്ങിവരവിനായി Mathrubhumi |

ഉണ്ണി കൊടുങ്ങല്ലൂര്‍

സൈന്യം കാത്തിരുന്നത് സുഷമയുടെ മടങ്ങിവരവിനായി


ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കശ്മീരില്‍ നടത്തിയ ആക്രമണം പാകിസ്താനെതിരെ ഇന്ത്യ പ്രയോഗിച്ച ബഹുമുഖ തന്ത്രങ്ങളിലൊന്നുമാത്രമാണ്.
ഉറി ആക്രമണത്തില്‍ അഭിമാനക്ഷതമേറ്റ സൈന്യത്തിന് ഏതു രീതിയിലും തിരിച്ചടിക്കാന്‍  സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും രാജ്യാന്തരതലത്തില്‍ പാകിസ്താന്റെ ഭീകരമുഖം തുറന്നു കാണിച്ച ശേഷം തിരിച്ചടിക്കുക എന്ന തന്ത്രമാണ് ഉറി ആക്രമണത്തിന് ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ സമിതിയോഗത്തില്‍ ഉരുത്തിരിഞ്ഞത്. ഇതിനനുസരിച്ചാണ് പിന്നീടുള്ള ദിവസങ്ങളില്‍ ലോകവേദികളില്‍ ഇന്ത്യ പ്രതികരിച്ചത്.
ഉറി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇന്ത്യ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്ന് കോഴിക്കോട് പ്രസംഗത്തില്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് പലതവണ ഇക്കാര്യം ആവര്‍ത്തിച്ചു. ഇഷ്ടാനുസരണം തിരിച്ചടിക്കാന്‍ സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് തന്റെ മന്‍കീബാത്ത് പ്രസംഗത്തിലും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യ ഐടി കയറ്റുമതി ചെയ്യുമ്പോള്‍ പാകിസ്താന്‍ തീവ്രവാദം കയറ്റുമതി ചെയ്യുകയാണെന്ന് പരിഹസിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനുമായുള്ള നദീജല കരാറുകള്‍ പുനപരിശോധിക്കുവാന്‍ തീരുമാനിച്ച ഇന്ത്യ വ്യാപാരമേഖലയില്‍ പാകിസ്താന് നല്‍കിയ അഭിമതരാഷ്ട്ര പദവി തിരിച്ചെടുക്കുവാനും നീക്കമാരംഭിച്ചു.
ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്റെ ഭീകരമുഖത്തെക്കുറിച്ച് ഇന്ത്യ നടത്തിയ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ വാക്പ്പോരിന് വഴിവച്ചു. അന്താരാഷ്ട്ര സഹായമുപയോഗിച്ച് ഭീകരരെ പരിശീലിപ്പിക്കുകയും അവര്‍ക്ക് സഹായധനം നല്‍കുകയും അയല്‍ക്കാര്‍ക്കെതിരെ ഒളിയുദ്ധത്തിന് പിന്തുണ നല്‍കുകയും ചെയ്യുകയാണ് പാകിസ്താനെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ പാകിസ്താന്റെ തീവ്രവാദമുഖം തുറന്നുകാണിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളില്‍ മര്‍മ പ്രധാനമായിരുന്നു ഐക്യരാഷ്ട്രസഭ ജനറല്‍ കൗണ്‍സിലില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗം.
സൗഹാര്‍ദ്ദത്തിന്റെ സഹായഹസ്തം ഇന്ത്യ നീട്ടിയപ്പോള്‍ തീവ്രവാദം മാത്രമാണ് പാകിസ്താന്‍ തിരിച്ചു തന്നതെന്ന് ഐക്യരാഷ്ട്രസഭ പ്രസംഗത്തില്‍ പറഞ്ഞ സുഷമ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദത്തിനെതിരെ ലോക സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഐക്യരാഷ്ട്ര സഭയിലെ ആക്രമണോത്സുകമായ പ്രസംഗം കഴിഞ്ഞ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിക്കുന്നത്. ഇന്ത്യയ്ക്ക് പിന്നാലെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാൻ എന്നീ രാജ്യങ്ങളും സമ്മേളനത്തില്‍ നിന്ന് പിന്‍മാറിയതിനെത്തുടർന്ന് രാജ്യന്തരതലത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലായി പാകിസ്താന്‍.
ഇങ്ങനെ ബഹുമുഖ നീക്കത്തിലൂടെ പാകിസ്ഥാനെ ഭീകരരാഷ്ട്രമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഇന്ത്യ ഇതിനെല്ലാം ശേഷമാണ് സൈനിക നടപടിയിലേക്ക് കടന്നത്. ഉറി ആക്രമണം നടന്നതിന് കൃത്യം പത്താം നാള്‍ രാത്രിതന്നെ അങ്ങനെ സൈന്യം കണക്ക് തീര്‍ക്കുകയും ചെയ്തു.

കണക്ക് തീര്‍ത്ത് ഇന്ത്യ: തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 38 ഭീകരര്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

കണക്ക് തീര്‍ത്ത് ഇന്ത്യ:
തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 38 ഭീകരര്‍


ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി. മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങാണ് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ സൈനിക നടപടി നടത്തിയതായി വെളിപ്പെടുത്തിയത്.
ബുധനാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്. ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സൈനികനെ വിട്ട് നല്‍കണമെന്നും, അശ്രദ്ധമായി അതിര്‍ത്തി മുറിച്ചുകിടക്കുന്നത്
സ്വഭാവികമാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചതായും റിപ്പോട്ട്‌
അതിര്‍ത്തി മുറിച്ചുകെടന്ന സൈനികനെ പാകിസ്താന്‍ പിടികൂടിയതായി റിപ്പോര്‍ട്ട്
ഇന്ത്യയുടെ എട്ട് സൈനികരെ വധിച്ചുവെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍. ഇന്ത്യന്‍ സൈന്യം ഈ അവകാശവാദം തള്ളി.
അശ്രദ്ധമായി ഒരു സൈനികന്‍ എല്‍ ഒ സി മുറിച്ചുകെടന്നുവെന്ന് പാകിസ്താന്‍ ഇന്ത്യന്‍ ഡി ജി എം ഒയെ ഹോട്ട്‌ലൈന്‍ വഴി അറിയിച്ചു
പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി വിളിച്ചുവരുത്തി,
പാക്അധിനിവേശ കാശ്മീരില്‍ ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം പാകിസ്താന്‍ തള്ളി കളഞ്ഞു


ഇന്ത്യയും പാകിസ്താനും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ചൈന

ഇന്ത്യ ബലൂചിസ്ഥാനിലും ആക്രമണം നടത്തണമെന്ന് ബലൂച് നേതാക്കള്‍

പാക് അധിനിവേശ കശ്മീരിലെ സൈനികനടപടിയില്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്ന ജവാന്‍മാര്‍. (ചത്തീസ്ഗണ്ഡിലെ ജഗദല്‍പുറില്‍ നിന്നുള്ള ദൃശ്യം)
നവാസ് ഷെരീഫ് ഒക്ടോബര്‍ അഞ്ചിന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു

ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗതം ബാംബാവാലെയെ പാകിസ്താന്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിപ്പിച്ചു

പൂഞ്ചിലെ മെന്താർ സെക്ടറിൽ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടുന്നു
ഉള്‍ക്കടലിലേക്ക്‌ പോകരുതെന്ന് ഗുജറാത്തിലെ മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കി
പഞ്ചാബിലെ പഠാന്‍കോട്ടിന് സമീപത്തെ ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
പഞ്ചാബിലെ അട്ടാരിക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
സൈനിക നടപടി: യുഎന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യ വിശദീകരണം നല്‍കി
സൈനിക നടപടി: സർവ കക്ഷിയോഗം അവസാനിച്ചു
വിയന്ന കൺവെൻഷൻ ധാരണയനുസരിച്ച് പാക് ഹൈകമ്മീഷണർക്ക് ഇന്ത്യ സുരക്ഷയൊരുക്കണമെന്നും പാകിസ്താൻ
ഇന്ത്യയിലെ പാക് ഹൈകമ്മീഷണർക്ക് ഭീഷണിയെന്ന് പാകിസ്താൻ
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അടിയന്തര യോഗം വിളിച്ചു

ഇറങ്ങൂ റോഡിലേക്ക് വിളിക്കൂ ഭാരതം

ഉണ്ണി കൊടുങ്ങല്ലൂര്‍

Tuesday, 27 September 2016

സൗദി സാമ്പത്തികം തകരുന്നു എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തി

ഉണ്ണി കൊടുങ്ങല്ലൂര്‍

സർക്കാർ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു; അവധിക്കാലത്ത് ട്രാൻസ്പോർട്ട് അലവൻസും ഇല്ല; നടപടി സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്; സൗദി സ്വദേശികൾക്കും വിദേശികൾക്കും ഭേതഗതികൾ ബാധകമെന്ന് സൽമാൻ രാജാവ്

റിയാദ്: മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു ചിലവുചുരുക്കൽ നടപടികളുമായി സൽമാൻ രാജാവ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ചിലവുചുരുക്കൽ നടപടിക്ക് സൗദി സർക്കാർ ഒരുങ്ങുന്നത്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തിറക്കിയ രാജകല്പനയിലാണ് ചിലവുചുരുക്കൽ നടപടികൾ വിശദീകരിക്കുന്നത്. മന്ത്രിമാരുടെ ശമ്പളം 20% വെട്ടിക്കുറച്ചു.
ശമ്പളം വെട്ടിക്കുറച്ചവരിൽ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നൈഫ്, ഉപകീരിടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുൾപ്പെടുന്നു. ശൂറ കൗൺസിൽ അംഗങ്ങളുടെ ആനുകൂല്യവും വെട്ടിക്കുറച്ചിട്ടുണ്ട്. ശൂറ കൗൺസിൽ അംഗങ്ങൾക്കു ലഭിക്കുന്ന കാർ, ഹൗസിങ്, ഫർണിഷിങ് ആനുകൂല്യങ്ങളിൽ 15% കുറവു വരുത്തിയിട്ടുണ്ട്.
ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്റ വർഷം മുതലാണ് പുതിയ തീരുമാനം നടപ്പിൽവരിക. പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് വർഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം ഇനി മുതൽ അത് നഷ്ടമാകും. അവധിക്കാലത്ത് ട്രാൻസ്പോർട്ട് അലവൻസും കിട്ടില്ല. സൗദി സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമായിരിക്കുമെന്നും രാജകല്പനയിൽ പറയുന്നു.
സർക്കാർ അനുവദിക്കുന്ന ലാന്റ്ഫോൺ, മൊബൈൽ ഫോൺ ബില്ലുകൾ മന്ത്രിമാർ സ്വയം വഹിക്കണം. സർക്കാർ മേഖലയിൽ പുതിയ നിയമനങ്ങളും നിർത്തിവെക്കും. ഓവർടൈം അലവൻസും കുറച്ചിട്ടുണ്ട്. ഓവർടൈം തുക അടിസ്ഥാന ശമ്പളത്തിന്റെ പകുതിയിൽ കൂടുതൽ ആകാൻ പാടില്ലെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതുവരെ ഓവർടൈം ജോലി ചെയ്താൽ 25% അധികതുക കിട്ടുമായിരുന്നു. അവധിദിവസങ്ങളിൽ ജോലി ചെയ്താൽ 50% അധിക ശമ്പളവും കിട്ടുമായിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാമാണ് എടുത്തുകളയുന്നത്. വാർഷിക അവധി പരമാവധി 30 ദിവസമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് വർഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം ഇനി മുതൽ അത് നഷ്ടമാകും. അവധിക്കാലത്ത് ട്രാൻസ്പോർട്ട് അലവൻസും കിട്ടില്ല. സൗദി സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമായിരിക്കുമെന്നും രാജകല്പനയിൽ പറയുന്നു.

മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറാകുന്നതു നയാപൈസ പ്രതിഫലം വാങ്ങാതെ

ഉണ്ണി കൊടുങ്ങല്ലൂര്‍

അവയവദാന പദ്ധതിക്കു പ്രചാരണം നൽകാൻ സംസ്ഥാന സർക്കാരുമായി കൈകോർത്തു മോഹൻലാൽ; സൂപ്പർ താരം മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറാകുന്നതു നയാപൈസ പ്രതിഫലം വാങ്ങാതെ

തിരുവനന്തപുരം: അവയവദാന പദ്ധതിക്കു പ്രചാരണം നൽകാൻ സംസ്ഥാന സർക്കാരുമായി കൈകോർത്തു നടൻ മോഹൻലാൽ. അവയവദാന പദ്ധതിയായ മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറാകാൻ സൂപ്പർ താരം കരാറൊപ്പിട്ടു.
മസ്തിഷ്‌കമരണത്തെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിങ് (മൃത സഞ്ജീവനി പദ്ധതി) 2012 ലാണ് തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തിൽ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.
കരൾ, വൃക്ക, ഹൃദയം, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ തകരാറുമൂലം ജീവിതം മുന്നോട്ട് തള്ളിനീക്കാനാവാത്ത ആയിരക്കണക്കിനു പേർക്ക് മുൻഗണനാക്രമത്തിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവസരം ഒരുക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്. 'ഷെയർ ഓർഗൻസ് സേവ് ലൈവ്‌സ്' എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഈ പദ്ധതി രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാണ്.
പദ്ധതിയുമായി സഹകരിക്കാനും ഗുഡ്‌വിൽ അംബാസഡറാകാനും സർക്കാരിനോടു മോഹൻലാൽ സമ്മതമറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടു.
മൃതസഞ്ജീവനിയുടെ ഗുഡ്വിൽ അംബാസിഡറായി പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കാൻ മോഹൻലാൽ തയ്യാറായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ നല്ല മനസിനു നന്ദി അറിയിക്കുന്നു. 'ഷെയർ ഓർഗൻസ് സേവ് ലൈവ്‌സ്' എന്ന മുദ്രാവാക്യമുയർത്തി അന്താരാഷ്ട്രതലത്തിൽ തന്നെ മാതൃകയാവുന്ന തരത്തിൽ കേരളത്തിലെ അവയവദാന പദ്ധതിയെ മൃതസഞ്ജീവനിയിലൂടെ വിപുലീകരിക്കുവാനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി സാമ്പത്തികവും ധാർമികവുമായുള്ള എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും.
മെഡിക്കൽ സയൻസിന്റെ ഒരു വലിയ നേട്ടമാണ് അവയവകൈമാറ്റം സാധ്യമാക്കാൻ കഴിഞ്ഞത്. ഹൃദയമുൾപ്പെടെ പ്രശ്‌നബാധിതമായ അവയവങ്ങൾ മാറ്റി വെക്കാനുള്ള സാധ്യതകൾ തെളിഞ്ഞതോടെ വിലപ്പെട്ട ധാരാളം മനുഷ്യജീവിതങ്ങൾ രക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയവദാനം ഒരു മനുഷ്യസേവനവും ഒരു സാമൂഹ്യ ഉത്തരവാദിത്തവും കൂടിയാണ്.
എന്നാൽ അവയവങ്ങൾ ആവശ്യമുള്ളവരും അവയവദാനത്തിനു തയ്യാറാകുന്നതുമായ ആളുകളുടെ എണ്ണത്തിൽ ഇപ്പോഴും വലിയ വിടവ് നിലനിൽക്കുന്നു. പലപ്പോഴും ആവശ്യക്കാരും ദാതാക്കളും തമ്മിൽ കണ്ടുമുട്ടാതെ പോവുന്നതു തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അവയവകൈമാറ്റം ഏകോപിപ്പിക്കാൻ സർക്കാർ തലത്തിൽ ഒരു സംവിധാനം ഉണ്ടാകുന്നത് അവയവകൈമാറ്റപ്രക്രിയ സുഗമമാക്കാൻ സഹായിക്കും.
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര അവയവകൈമാറ്റത്തിനായി മൃതസഞ്ജീവനി എന്ന പദ്ധതിക്ക് സർക്കാർ തലത്തിൽ രൂപം നൽകിയത്. അവയവദാന സന്നദ്ധതയുള്ളവരുടെയും നിർദ്ദിഷ്ട സ്വീകർത്താക്കളുടെയും രജിസ്ട്രി (Kerala Network for Organ Sharing) ഇതിന്റെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് അവയവം മാറ്റിവെക്കേണ്ട രോഗികളുടെ വിവരങ്ങളും, മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാകുന്നവരുടെ വിവരങ്ങളും ഈ രജിസ്ട്രിയുടെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. അവയവക്കൈമാറ്റത്തിൽ സുതാര്യത ഉറപ്പുവരുത്താൻ ഇതിന്റെ ഭാഗമായി സാധിക്കുന്നുണ്ട്. അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ ബോധവൽക്കരണം നടത്താനും KNOS ശ്രദ്ധിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 10,000 ആളുകൾ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുവാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് രജിസ്ട്രിയിൽ പേർ ചേർത്തിട്ടുണ്ട്.
കേരളത്തിലെ അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സംഘടനയായി KNOSനെ മാറ്റാനാണ് സർക്കാരിന്റെ പദ്ധതി. അവയവദാനം സുഗമമാക്കാനുള്ള പെരുമാറ്റച്ചട്ടവും നടപടിക്രമങ്ങളും നിശ്ചയിക്കുക എന്നതും KNOSന്റെ ചുമതലയായിരിക്കും. കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള അവയവങ്ങളുടെ കൈമാറ്റം വേഗത്തിലാക്കുന്നതിനായി വ്യോമസേവനദാതാക്കളുമായി ധാരണാപത്രത്തിൽ ഒപ്പിടാനും KNOSനു പദ്ധതിയുണ്ടെന്നും പിണറായി പറഞ്ഞു.

എസ്എഫ്‌ഐക്കാർ റാഗിങ് തുടരുമെന്നു ഭയന്നു കോഴിക്കോടു സ്വദേശി ആത്മഹത്യക്കു ശ്രമിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

ക്ലാസിൽ പോയതിനു കുസാറ്റിലെ വിദ്യാർത്ഥിക്കു ക്രൂരമർദനം; പരാതിപ്പെട്ടപ്പോൾ കൊല്ലുമെന്നു ഭീഷണിയും; എസ്എഫ്‌ഐക്കാർ റാഗിങ് തുടരുമെന്നു ഭയന്നു കോഴിക്കോടു സ്വദേശി ആത്മഹത്യക്കു ശ്രമിച്ചു


കോഴിക്കോട്/കൊച്ചി: എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിൽ പങ്കെടുക്കാതെ ക്ലാസിൽ കയറിയ വിദ്യാർത്ഥി റാഗിങ്ങിനെ ഭയന്ന് ആത്മഹത്യക്കു ശ്രമിച്ചു. ഒന്നാം വർഷ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥി കോഴിക്കോട് കുറ്റ്യാടി ഊരത്ത് സ്വദേശി മുഹമ്മദ് ഷെറിനാണു സീനിയർ വിദ്യാർത്ഥികളുടെ ക്രൂരറാഗിങ്ങിനു വിധേയനായത്.
സംഭവത്തിൽ മനംനൊന്തു കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച വിദ്യാർത്ഥി എറണാകുളം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പാണ് വിദ്യാർത്ഥിക്കു നേരെ സംഘടിതമായ ആക്രമണം നടന്നത്. എസ്എഫ്‌ഐ പ്രവർത്തകരായിരുന്നു ആക്രമണം നടത്തിയതെന്നു ഷെറിന്റെ സഹപാഠികൾ മറുനാടൻ മലയാളിയോടു പറഞ്ഞു. 30 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
തുടർന്നു കോളേജ് പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നെങ്കിലും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനു പിന്നാലെ പരാതി നൽകിയ വിവരവും ചൂണ്ടിക്കാട്ടി ഇതേസംഘം ഷെറിനു നേരെ നിരന്തരം ആക്രമണം നടത്തുകയായിരുന്നു. ഒടുവിൽ ഇന്നും മർദനം തുടർന്നപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്.
ഇതെത്തുടർന്നു കോളേജിൽ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരും ക്യാമ്പസിൽ കയറി അക്രമം നടത്തിയതായി ഷെറിന്റെ സഹപാഠികൾ പറഞ്ഞു. ഷെറിൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണു വിവരം.

ആരോഗ്യമന്ത്രിക്കു സമയത്തിനു ഭക്ഷണമെത്തിക്കാൻ ആംബുലൻസ് എടപ്പാളില്‍ പട്ടിണി മൂലം സ്ത്രീ മരിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

ആരോഗ്യമന്ത്രിക്കു സമയത്തിനു ഭക്ഷണമെത്തിക്കാൻ ആംബുലൻസ്! ഗതാഗത നിയന്ത്രണം കുരുക്കാകാതിരിക്കാൻ ഏർപ്പെടുത്തിയ സംവിധാനത്തെ വിമർശിച്ചു സൈബർ കോൺഗ്രസ്

കോഴിക്കോട്: കാരപറമ്പിലെ ഹോമിയോ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് ആശുപത്രിയിലെ ആംബുലൻസിൽ ഭക്ഷണം എത്തിച്ചതായി പരാതി. മണിക്കൂറുകൾ മുൻപ് മൃതദേഹം കയറ്റിപ്പോയ ആംബുലൻസിലാണ് മന്ത്രിക്ക് ആഹാരമെത്തിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹോമിയോ കോളേജിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായാണ് മന്ത്രി കോഴിക്കോട് എത്തിയത്. പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കായി മലാപ്പറമ്പിലായിരുന്നു ഭക്ഷണം ഏർപ്പെടുത്തിയിരുന്നത്.
ബിജെപി ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മറ്റേതെങ്കിലും വാഹനത്തിൽ ഭക്ഷണവുമായെത്തിയാൽ ഗതാഗതക്കുരുക്കിൽ പെടുമെന്ന് ഉറപ്പായിരുന്നു.
പിന്നീട് തിരക്കുകളെ മറികടന്ന് മന്ത്രിക്കുള്ള ഭക്ഷണം എത്തിക്കാനായി ആശുപത്രി അധികൃതർ കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ആംബുലൻസ് ഉപയോഗിക്കുകയെന്നത്. സംഭവം മാദ്ധ്യമവാർത്തയായതോടെ വിശദീകരണവുമായി അധികൃതരെത്തി. മന്ത്രിയുടെ ഭക്ഷണം വൈകേണ്ടന്നു കരുതിയാണത്രേ ആംബുലൻസിനെ ആശ്രയിച്ചത്. എംഎൽഎ ഫണ്ടിൽ നിന്നു വാങ്ങിയ ആംബുലൻസാണെങ്കിലും ഇതുവരെ മൃതദേഹങ്ങൾ കയറ്റിയിട്ടില്ലെന്നുമാണ് വിശദീകരണം.
പൊതുമുതൽ മന്ത്രിക്കായി ദുരുപയോഗം ചെയ്തുവെന്ന് പരിഹസിച്ച് കൊണ്ട് സൈബർ കോൺഗ്രസ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ രംഗതെത്തിയിട്ടുണ്ട്. ഇതുതാൻടാ മന്ത്രി എന്ന തലക്കെട്ടോടെയാണ് മന്ത്രിയെ പരിഹസിക്കുന്ന ചിത്രം സൈബർ കോൺഗ്രസ് ഷെയർ ചെയ്തിരിക്കുന്നത്. സംഭവം ഷെയർ ചെയ്തതോടെ മന്ത്രിയേയും ഇത്തരം നടപടികൾ സ്വീകരിച്ച അധികൃതരേയും കണക്കിന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. അധികൃതരുടെ നടപടിക്ക് മന്ത്രിയെ പഴിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല.

ആക്ഷൻ ഹീറോയിൻ സുഷമ സ്വരാജിന്റെ മാസ് ഡയലോഗുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഉണ്ണി കൊടുങ്ങല്ലൂര്‍

കശ്മീർ എന്നും ഇന്ത്യയുടെ ഭാഗം, പാക്കിസ്ഥാൻ മെനഞ്ഞ സ്വപ്നങ്ങൾ ഉപേക്ഷിച്ചോളൂ; ആക്ഷൻ ഹീറോയിൻ സുഷമ സ്വരാജിന്റെ മാസ് ഡയലോഗുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഹിറ്റായ ഡയലോഗുകൾ കാണാം..


കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും കശ്മീരിന് വേണ്ടി പാക്കിസ്ഥാൻ മെനഞ്ഞ സ്വപ്നങ്ങൾ ഉപേക്ഷിച്ചോളൂ എന്നുമുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നു. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച ഡയലോഗുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പാക്കിസ്ഥാനോടു സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയതു ഭീകരതയാണ്. മുൻവിധികളില്ലാതെ കഴിഞ്ഞ രണ്ട് വർഷം ഇന്ത്യ പാക്കിസ്ഥാനുമായി സൗഹാർദത്തിന് ശ്രമിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ഞങ്ങൾ ഈദ് ആശംസകൾ അയച്ചു, ക്രിക്കറ്റ് ടീമിന് വിജയാശംസകൾ നേർന്നു, അദ്ദേഹത്തിന് നല്ല ആരോഗ്യവും നന്മയും നേർന്നു. എന്നാൽ ഞങ്ങൾക്ക് എന്താണ് തിരിച്ച് കിട്ടിയത്. പഠാൻകോട്ടും ബഹാദൂർ അലിയും ഉറിയും. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള തീവ്രവാദിയാണ് ബഹാദൂർ അലി. അയാളുടെ മൊഴി അതിർത്തി കടന്നുള്ള പാക് തീവ്രവാദത്തിന്റെ ജീവിക്കുന്ന തെളിവാണെന്നും സുഷമ പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ഹിറ്റായ ഡയലോഗുകൾ കാണാം...

വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ നടപടി

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ നടപടി


പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ കുട്ടികളെ ഇരുത്തി വാഹനം ലോക്ക് ചെയ്ത് പോവുകയും അപകടമുണ്ടാവുകയും ചെയ്യുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലര്‍.
Published: Sep 27, 2016, 06:27 PM IST

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്കെതിരെ നടപടിയെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലര്‍. അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നടപടി.
പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ കുട്ടികളെ ഇരുത്തി വാഹനം ലോക്ക് ചെയ്ത് പോവുകയും അപകടമുണ്ടാവുകയും ചെയ്യുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലര്‍.
ഇക്കഴിഞ്ഞ ജൂലായില്‍ സമാനമായ രണ്ട് അപകടങ്ങള്‍ എറണാകുളത്തും തൃശ്ശൂരും നടന്നിരുന്നു. ഇത്തരം അശ്രദ്ധ മൂലം കുട്ടികള്‍ക്ക് ശ്വാസം കിട്ടാതെ മരണം വരെ സംഭവിക്കാവുന്നതാണ്. വാഹനത്തിന്റെ എഞ്ചിന്‍ ഓണാക്കി എസി പ്രവര്‍ത്തിപ്പിച്ച് പോകുമ്പോള്‍ കുട്ടികള്‍ ഹാന്റ് ബ്രേക്ക് റിലീസ് ചെയ്യാനോ ഗിയറിടാനോ ഉള്ള സാധ്യതയുണ്ട്. ഇതും അപകടമുണ്ടാക്കും.
ഇത്തരം അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.  മുതിര്‍ന്നവരുടെ വാഹന ഉപയോഗത്തിലുള്ള ഈ അശ്രദ്ധ അപകടകരമായ വാഹന  ഉപയോഗമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.

ഭൂമിക്കൊരു ഇന്ത്യൻ കുട

ഉണ്ണി കൊടുങ്ങല്ലൂര്‍

ഭൂമിക്കൊരു ഇന്ത്യൻ കുട

കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനുള്ള പാരിസ് ഉടമ്പടി ഈ ഗാന്ധിജയന്തിദിനത്തിൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരും. ഉടമ്പടി ഔദ്യോഗികമായി പ്രാവർത്തികമാക്കുന്ന നടപടി അന്ന് ഉണ്ടാകുമെന്നു ബിജെപി ദേശീയ കൗൺസിലിന്റെ സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതോടെ, ആഗോള തലത്തിൽ പാരിസ് ഉടമ്പടി ഈവർഷം തന്നെ പ്രാവർത്തികമാകുന്നതിനുള്ള സാഹചര്യമൊരുങ്ങി.

കഴിഞ്ഞവർഷം ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പാരിസിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ രൂപപ്പെട്ട, 191 രാജ്യങ്ങൾ അംഗീകരിച്ച കരാറാണിത്. ഇന്ത്യ ഈ ഉടമ്പടിയിൽ ഒപ്പിട്ടത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്.
ആഗോളതാപനം നിയന്ത്രിക്കാനുള്ള കൂട്ടായ പരിശ്രമങ്ങളിലേർപ്പെടാനാണു പാരിസ് ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്. പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാമെന്നും ഭൗമതാപനില രണ്ടു ഡിഗ്രിയിൽ കൂടുന്നത് എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നും ലോകരാജ്യങ്ങൾ ഇതിന്റെ തുടർച്ചയായി ആലോചിച്ചു.

വിഭവചൂഷണവും താപനില വർധനയും അനിയന്ത്രിതമായാൽ കേരളത്തിലടക്കം പ്രതികൂലമായി ബാധിക്കും. ഇവ ഒഴിവാക്കുകയാണു പാരിസ് ഉച്ചകോടിയുടെ തുടർനടപടികളുടെ ലക്ഷ്യം. കാർബൺ ഏറ്റവും കുറച്ചു പുറന്തള്ളുന്ന ജീവിതശൈലി പിന്തുടർന്ന ഗാന്ധിജിയുടെ ജന്മദിനം തന്നെ ഇതു പ്രാബല്യത്തിൽ വരുത്താൻ ഇന്ത്യ തിരഞ്ഞെടുക്കുകയാണെന്നു പ്രധാനമന്ത്രി അറിയിച്ചു. ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നതിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന ചൈനയ്ക്കും യുഎസിനും പിന്നാലെ ഇന്ത്യയും ഉടമ്പടി പ്രാവർത്തികമാക്കുന്നതു രാജ്യാന്തരതലത്തിൽ കാലവസ്ഥാവ്യതിയാന നിയന്ത്രണ ശ്രമങ്ങൾക്കു കരുത്തുപകരും. ഇതിനകം 60 രാജ്യങ്ങൾ ഉടമ്പടി പ്രാവർത്തികമാക്കിയിട്ടുണ്ട്.

ആഗോളതലത്തിൽ 55% ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളെങ്കിലും കരാർ പ്രാവർത്തികമാക്കിയാലേ ഉടമ്പടി പ്രാബല്യത്തിലാവുകയുള്ളൂ. നിലവിൽ പ്രാവർത്തികമാക്കിയ രാജ്യങ്ങളുടെ ആകെ ഹരിതഗൃഹ വാതകവിഹിതം 50 ശതമാനത്തിനു തൊട്ടടുത്താണ്. ഇന്ത്യയുടെ വിഹിതം 4.1 ശതമാനമാണ്. ഇതുകൂടി ചേരുന്നതോടെ പാരിസ് ഉടമ്പടി ഈവർഷം തന്നെ പ്രവർത്തിപഥത്തിലെത്താൻ സാഹചര്യമൊരുങ്ങും.

സമ്പന്നമെന്നോ ദരിദ്രമെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളും ഒന്നുചേർന്നു കാർബൺ ബഹിർഗമനം നിയന്ത്രിതനിലയിൽ നിർത്തുന്നതും മാനുഷികനടപടികൾ വഴി ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതു തടയുന്നതുമാണ് ഉടമ്പടി ലക്ഷ്യമിടുന്നത്. ഉടമ്പടി ഇക്കൊല്ലംതന്നെ പ്രാവർത്തികമാക്കുമെന്നു ജൂണിൽത്തന്നെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നതാണ്.

‘പ്രകൃതിനാശമില്ലാത്ത ജീവിതസമീപനം’ എന്ന സന്ദേശംകൂടി ലക്ഷ്യമിട്ടാണു ഗാന്ധിജയന്തിദിനം ഉടമ്പടി അംഗീകാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യ ഉടമ്പടി നടപ്പാക്കുന്ന ഘട്ടത്തിലേക്കു പ്രവേശിക്കുമെന്നു ദീൻദയാൽ ജന്മദിനത്തിൽ തന്നെ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകകൂടിയായിരുന്നു പ്രധാനമന്ത്രി.

12 മാസംനീണ്ട കാത്തിരുന്നു , യജമാനന്‍ വന്നില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍
Loung waited at the side of the road for her owners for a year. Image Credit : Facebook
Loung waited at the side of the road for her owners for a year. Image Credit : Facebook

യജമാനൻ എത്തിയില്ല ; 12 മാസംനീണ്ട കാത്തിരിപ്പിനു ശേഷം അവൾ വിടവാങ്ങി

തായ്‌ലന്റിലെ സുഖുംവിത് റോഡിനു സമീപം ആ നായ കാത്തിരിപ്പു തുടങ്ങിയിട്ടു വർഷം ഒന്നു കഴിഞ്ഞിരുന്നു. തന്റെ യജമാനനെയാണ് 12 മാസമായി നായ വഴിയരികിൽ കാത്തിരുന്നത്. ഒടുവിൽ കാത്തിരിപ്പിനു വിരാമമിട്ട് ലൗങ് യാത്രയായി. കഴിഞ്ഞ ദിവസമാണ് കാർ ഇടിച്ചു തെറിപ്പിച്ച നിലയിൽ ജീവനറ്റ നായയെ കണ്ടെത്തിയത്.
Loung waited at the side of the road for her owners for a year Image Credit : Facebook
സമൂഹമാധ്യമങ്ങളിൽ മുൻപ് നായയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പ്രദേശവാസികൾ പോസ്റ്റു ചെയ്തതോ‌െ‌ട നായ പ്രശസ്തയായിരുന്നു . ഉടമയുമൊത്തുള്ള കാർ യാത്രയ്ക്കിടയില്‍ അബദ്ധത്തിൽ വീണു പോയതായിരുന്നു ഈ നായ. അന്നു മുതൽ ഉടമ തിരികയെത്തി തന്നെ കൊണ്ടുപോകും എന്ന പ്രതീക്ഷയിൽ കഴിയുകയായിരുന്നു.എന്നാൽ ആ കാത്തിരിപ്പ് വെറുതെയായി. ലൗങിനെ തേടി ആരും എത്തിയില്ല.
Locals stop off to feed the dog. Image Credit : Facebook
സമീപവാസികൾ നൽകുന്ന ഭക്ഷണമായിരുന്നു ആശ്രയം. പ്രദേശവാസികൾ പലരും കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും അവരോടൊപ്പം പോകാൻ ലൗങ് തയാറായില്ല. തന്റെ യജമാനൻ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ റോഡരികിൽ കഴിയുകയായിരുന്നു. നായയുടെ ഉടമയെ കണ്ടെത്താനായി ഫെയ്സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവിൽ ഉടമകളില്ലാത്ത ലോകത്തേക്ക് ലൗങ് തനിയെ യാത്രയായി.

ഇന്ത്യയിൽ എവിടെയും അതിവേഗ അൺലിമിറ്റഡ് ഫ്രീ ഇന്റർനെറ്റുമായി ഗൂഗിൾ

ഉണ്ണി കൊടുങ്ങല്ലൂര്‍

ഇന്ത്യയിൽ എവിടെയും അതിവേഗ അൺലിമിറ്റഡ് ഫ്രീ ഇന്റർനെറ്റുമായി ഗൂഗിൾ!

എല്ലാവർക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യക്കുകയെന്ന ലക്ഷ്യത്തോടെ ഗൂഗിളിൾ, 'ഗൂഗിൾ സ്റ്റേഷൻ' എന്ന പദ്ധതി ഇന്ത്യയിൽ തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയുടെ ചുവടു പിടിച്ചാണു ഗൂഗിൾ സ്റ്റേഷൻ. ഷോപ്പിങ് മാളുകൾ, ബസ് സ്റ്റേഷനുകൾ, പാർക്കുകൾ, കഫെ, യൂണിവേഴ്സിറ്റികൾ തുടങ്ങിയിടങ്ങളെല്ലാം ഗൂഗിൾ സ്റ്റേഷന്റെ ഭാഗമാകും.
രാജ്യത്തെ ഓരോ പൗരനും ഏതു സമയത്തും ഗുണമേന്മയുള്ള ഇന്റർനെറ്റ ് ലഭ്യമാക്കുകയാണ് ഗൂഗിൾ സ്റ്റേഷന്റെ ഉദ്ദേശ്യമെന്ന് ഗൂഗിൾസ് നെക്സ്റ്റ് ബില്യൺ പ്ലാൻ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത പറഞ്ഞു. റെയിൽവേയുമായുള്ള സംയുക്ത സംരംഭമായി നടത്തിയ സൗജന്യ വൈഫൈ പദ്ധതിയാണു ഗൂഗിൾ സ്റ്റേഷൻ പദ്ധതിയിലേക്കു വഴിതുറന്നത്.
നിലവിൽ രാജ്യത്തെ 52 റെയിൽവേ സ്റ്റേഷനുകളിലാണു ഫ്രീ വൈഫൈ സൗകര്യമുള്ളത്. ഇത് ഈ വർഷം അവസാനത്തോടെ 100 ആയി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 35 ലക്ഷം ആളുകൾ പ്രതിമാസം ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും ഗൂഗിൾ അറിയിച്ചു.
പ്രമുഖ സംഘടനകൾ, നെറ്റ്​വർക്ക് ഓപ്പറേറ്റർമാർ, ഫൈബർ പ്രൊവൈഡർമാർ, സിസ്റ്റം ഇന്റഗ്രേറ്റേഴ്സ്, ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ തുടങ്ങിയവരുമായി ചേർന്നു ഗൂഗിൾ സ്റ്റേഷൻ വിപുലപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയ്ക്കു പുറമേ ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും ഗൂഗിൾ സ്റ്റേഷനുകൾ തുറക്കും. 

അമൃതപുരി ക്യാംപസിൽ യുനെസ്കോ ചെയർ

ഉണ്ണി കൊടുങ്ങല്ലൂര്‍
അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിലെ പന്തലിൽ മാതാഅമൃതാനന്ദമയിയുടെ ഭജന കേൾക്കാനും ദർശനത്തിനുമായി എത്തിയവർ.
അമൃതപുരി അമൃതവിശ്വവിദ്യാപീഠത്തിലെ പന്തലിൽ മാതാഅമൃതാനന്ദമയിയുടെ ഭജന കേൾക്കാനും ദർശനത്തിനുമായി എത്തിയവർ.

അമൃതപുരി ക്യാംപസിൽ യുനെസ്കോ ചെയർ

കരുനാഗപ്പള്ളി ∙ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള യുനെസ്കോ ചെയർ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ ആരംഭിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണു മാതാ അമൃതാനന്ദമയിയുടെ 63–ാം പിറന്നാളിനോടനുബന്ധിച്ചു തുടക്കം കുറിച്ച ചെയറിന്റെ ലക്ഷ്യം.
സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താനും വിലയിരുത്താനുമുള്ള സംവിധാനം ഇപ്പോഴില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്താനും രേഖപ്പെടുത്താനുമുള്ള സൂചകങ്ങൾ രൂപകൽപന ചെയ്യുന്ന വിദ്യാഭ്യാസ പരിപാടിക്കു തന്നെ അമൃത വിശ്വവിദ്യാപീഠം മുൻകയ്യെടുക്കുമെന്ന് വൈസ് ചാൻസലർ പി.വെങ്കിട്ട് രംഗൻ പറഞ്ഞു.
1992ൽ തുടങ്ങിയ യുനെസ്കോ ചെയറിൽ ആഗോളതലത്തിൽ 128 രാജ്യങ്ങളിൽ നിന്നായി എഴുന്നൂറോളം സർവകലാശാലകളാണുള്ളത്. ഓരോ സർവകലാശാലകളുടെയും വികസനത്തിനും ശാക്തീകരണത്തിനും പുറമെ രാജ്യാന്തര തലത്തിലുള്ള പങ്കാളിത്തവും സഹകരണവും പദ്ധതി ഉറപ്പാക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സ്ഥാപനങ്ങളോ ഗവേഷണ സ്ഥാപനങ്ങളോ ആഗോള തലത്തിൽ തന്നെ വിജ്ഞാനവും വിഭവശേഷിയും പങ്കുവയ്ക്കുകയാണ് ചെയ്യുക. അടിസ്ഥാന സൗകര്യ വികസനത്തിലും നയരൂപീകരണത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചിന്തകളും സർഗശേഷിയും ഉപയോഗിക്കാനാണ് അമൃത വിശ്വവിദ്യാപീഠം ലക്ഷ്യമിടുന്നത്.