Monday, 26 December 2016

അസാധുനോട്ടുകൾ കൈവശം വച്ചാൽ പിഴ; ഒാർഡിനൻസ് ഇറക്കാൻ നീക്കം

ഉണ്ണി കൊടുങ്ങല്ലൂര്‍

അസാധുനോട്ടുകൾ കൈവശം വച്ചാൽ പിഴ; ഒാർഡിനൻസ് ഇറക്കാൻ നീക്കം

ന്യൂഡൽഹി ∙ റിസർബാങ്ക് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ കൈവശം വയ്ക്കുന്നവർക്ക് പിഴ ചുമത്താൻ കേന്ദ്രസർക്കാർ നീക്കം. അസാധുവാക്കിയ നോട്ടുകൾ 10000 രൂപയിലധികം കൈവശം ‌വച്ചാൽ 50,000 രൂപ മുതൽ പിഴ ചുമത്താനാണ് തീരുമാനം. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി പഴയ നോട്ടുകളുടെ എണ്ണം 10 ആയിരിക്കും.
ഇതു സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ഡിസംബർ 30ന് മുൻപ് ഒാർഡിനൻസ് ഇറങ്ങുമെന്നാണ് സൂചന. ഏറ്റവും കുറഞ്ഞ പിഴയായി 50,000 രൂപയോ കൈവശമുള്ള പഴയ നോട്ടിന്റെ അഞ്ചിരട്ടി മൂല്യമോ, ഇതിൽ ഏതാണോ കൂടുതൽ അത് പിഴയായി നൽകേണ്ടി വരും. മുനിസിപ്പൽ മജിസ്ട്രേറ്റ് ആയിരിക്കും ഇത്തരം കേസുകൾ പരിഗണിക്കുകയെന്നുമാണ് സൂചന.
നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. കള്ളപ്പണവും ഭീകരവാദത്തിന് ഉപയോഗിക്കുന്ന പണവും തടയുന്നതിനായിരുന്നു നോട്ട് അസാധുവാക്കൽ. 500, 1000 രൂപയുടെ 15.44 ലക്ഷം കോടിയുടെ കറൻസിയാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഡിസംബർ 13 വരെ 12.44 ലക്ഷം കോടി രൂപ തിരികെ ബാങ്കുകളിൽ എത്തിയെന്നാണ് സർക്കാർ കണക്ക്. പഴയനോട്ടുകൾ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബർ 30 ആണ്. 

Sunday, 25 December 2016

സ്ഥലം വിൽപ്പനയ്ക്ക് അഡ്വാൻസ് നൽകുന്നത് ബാങ്ക് വഴിയാക്കി; പലിശ അടക്കം 20,000 രൂപയിൽ കൂടിയ എല്ലാ വായ്‌പ്പകളും തിരിച്ചടയ്‌ക്കേണ്ടത് ബാങ്കുകൾ വഴി

ഉണ്ണി കൊടുങ്ങല്ലൂര്‍

സ്ഥലം വിൽപ്പനയ്ക്ക് അഡ്വാൻസ് നൽകുന്നത് ബാങ്ക് വഴിയാക്കി; പലിശ അടക്കം 20,000 രൂപയിൽ കൂടിയ എല്ലാ വായ്‌പ്പകളും തിരിച്ചടയ്‌ക്കേണ്ടത് ബാങ്കുകൾ വഴി: പഴയ നിയമങ്ങളെല്ലാം പൊടി തട്ടിയെടുത്ത് റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും

തിരുവനന്തപുരം: ക്യാഷ്‌ലെസ് ഇക്കോണമി അല്ലെങ്കിൽ ഡിജിറ്റൽ പേമെന്റ്് രീതിയിലേക്ക് സാമ്പത്തിക ഇടപാടുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രാരംഭഘട്ട നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി സ്ഥലം വിൽപ്പനയ്ക്ക് അഡ്വാൻസ് നൽകുന്നത് ബാങ്ക് വഴിയാക്കി. പണം ഡിജിറ്റൽ രൂപത്തിൽ കൈമാറുമ്പോൾ കള്ളപ്പണത്തിന്റെ ഇടപാട് കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കു കൂട്ടുന്നത്. അതോടൊപ്പെ തന്നെ 20,000 രൂപയിൽ കൂടിയ എല്ലാ വായ്‌പ്പകളും തിരിച്ചടയ്‌ക്കേണ്ടത് ബാങ്കുകൾ വഴി മാത്രമാക്കിയും ഉത്തരവ് ഇറക്കി. നോട്ട് അസാധു ആക്കിയതിനു പിന്നാലെ പഴയ നിയമങ്ങളെല്ലാം പൊടി തട്ടിയെടുത്തിരിക്കുകയാണ് റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും.
269 എസ്എസ് വകുപ്പ് പ്രകാരം 20000 രൂപയോ അതിൽ കൂടുതലോ തുക വായ്പ അഥവാ നിക്ഷേപമായി സ്വീകരിക്കുമ്പോൾ അക്കൗണ്ട് പേയീ ചെക്ക് / അക്കൗണ്ട് പേയീ ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ബാങ്കിന്റെ ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം (ആർടിജിഎസ്, എൻഇഎഫ്ടി) വഴി മാത്രമേ തുക സ്വീകരിക്കുവാൻ പാടുള്ളു.
ഒരാളുടെ പക്കൽ കണക്കിൽപ്പെടാത്ത അഥവാ നികുതി നൽകിയിട്ടില്ലാത്ത പണം കണ്ടെത്തുന്നപക്ഷം അതിന്റെ സ്രോതസ്സിനെക്കുറിച്ചു വിശദീകരണം തേടുമ്പോൾ പലപ്പോഴും നൽകുന്ന ഉത്തരമാണ് തുക വായ്പയായി ലഭിച്ചതാണെന്ന്. ഇത്തരത്തിലുള്ള വിശദീകരണങ്ങൾ തടയുന്നതിനാണ് നിയമത്തിൽ 269 എസ്എസ്, 269 ടി വകുപ്പുകൾ ഉൾപ്പെടുത്തിയത്.
ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പണമായി വായ്പ സ്വീകരിക്കേണ്ടി വരികയോ മടക്കി നൽകേണ്ടി വരുന്നതുമായ ഇടപാടുകൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നിയമത്തിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്.
അതായത് തുക അക്കൗണ്ട് പേയീ ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് ഇലക്ട്രോണിക് ക്ലിയറിങ് വഴി അല്ലാതെ സ്വീകരിക്കാൻ / മടക്കി നൽകാൻ ഉചിതമായ കാരണങ്ങളുണ്ടെന്ന് അസസ്സിങ് ഓഫിസർക്ക് ബോധ്യപ്പെട്ടാൽ പിഴ ഒഴിവാക്കാൻ 273ബി വകുപ്പിൽ അധികാരം നൽകിയിട്ടുണ്ട്.

കണ്ണൂർ: കൂത്തുപറമ്പിൽ പുതിയ 2000 രൂപ കറൻസിയടക്കം 51 ലക്ഷതതിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ

ഉണ്ണി കൊടുങ്ങല്ലൂര്‍

കൂത്തുപറമ്പിൽ 50 ലക്ഷത്തിന്റെ നോട്ടുകളുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ; നോട്ടുകൾ പുതിയ 2000 രൂപയുടേത് ; പണം ഒളിപ്പിച്ചത് അരയിൽ പ്രത്യേകമായി ഉണ്ടാക്കിയ ബൈൽറ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ പുതിയ 2000 രൂപ കറൻസിയടക്കം 51 ലക്ഷതതിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രാഹുൽ അദിക്, രഞ്ജിത് പാലങ്കി എന്നിവരാണ് പിടിയിലായത്. മുൻപും പലതവണ കേരളത്തിലേക്ക് പണം കടത്തിയിട്ടുണ്ടെന്നും സ്വർണം വാങ്ങി മടങ്ങുകയായിരുന്നു ലക്ഷ്യമെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.
ക്രിസ്മസ് പ്രമാണിച്ച് എക്‌സൈസ് കമ്മിൽണറുടെ നിർദ്ദേശ പ്രകാരം വ്യാപകമായി നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ഇരിട്ടിയിൽ വച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നടത്തിയ പരിശോധനയിൽ ഇരുവരെയും പിടികൂടി.
രഹസ്യ വിവരത്തെത്തുടർന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. മൊത്തം 51,86,300 രൂപയിൽ 6000 രൂപ 100ന്റെ നോട്ടുകളും ബാക്കിയെല്ലാം പുതിയ രണ്ടായിരം രൂപ കറൻസിയുമായിരുന്നു. അരയിൽ പ്രത്യേക ബൈൽറ്റുണ്ടാക്കി അതിൽ നിറച്ച നിലയിലായിരുന്നു പണം. വൻകിട സംഘത്തിന്റെ കാരിയർമാർ മാത്രമാണ് ഇരുവരുമെന്നാണ് വിവരം.
ഇത്തവണ മൈസൂരിൽ നിന്ന് കണ്ണഊരിലേക്ക് കൊണ്ടു വരികയായിരുന്നു പണം. ഇവരിലേക്ക് അന്വേഷണം നീളും. ഇരുവരെയും പണവും സഹിതം അന്വേഷണം എൻഫോഴ്‌സ്‌മെന്രിന് കൈമാറും. സംസ്ഥാന വ്യാപകമായ വാഹന പരിശോധന തുടരുകയുമാണ്.

ചെക്ക് മടങ്ങിയാല്‍ കടുത്ത ശിക്ഷ: നിയമം വരുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

ചെക്ക് മടങ്ങിയാല്‍ കടുത്ത ശിക്ഷ: നിയമം വരുന്നു


ചെക്ക് നല്‍കിയ ആള്‍ക്ക് പിഴവ് തിരുത്താന്‍ ഒരു മാസത്തെ സമയം നല്‍കുക, അതിന് ശേഷവും പണം നല്‍കാത്ത പക്ഷം കടുത്ത ശിക്ഷയാകും നേരിടേണ്ടി വരുക.
Published: Dec 25, 2016, 10:20 AM IST

ന്യൂഡല്‍ഹി:  ചെക്ക് മടങ്ങിയാല്‍ ജയില്‍ ശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. പൊതുബജറ്റിന് മുന്നോടിയായി വ്യാപാരി സമൂഹവുമായി ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം വന്നത്.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള കറന്‍സി ക്ഷാമത്തിന് അടുത്തകാലത്തൊന്നും ശാശ്വത പരിഹാരമുണ്ടാകില്ല എന്ന നിഗമനത്തിലാണ് വ്യാപാരികള്‍ ചെക്ക് സ്വീകരിക്കണമെങ്കില്‍ ചെക്ക് മടങ്ങിയാലുള്ള ശിക്ഷ കടുത്തതാക്കണമെന്ന് ആവശ്യപ്പെട്ടത്. ചെക്ക് മടങ്ങുമെന്ന ഭയം കാരണം ചെക്ക് വാങ്ങാന്‍ തയാറാകാത്തതെന്ന് വ്യാപാരികള്‍ യോഗത്തില്‍ അറിയിച്ചു. ശിക്ഷ കൂട്ടിയാല്‍ ചെക്ക് വാങ്ങാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലോടെ അവതാളത്തിലായ ബിസിനസ്സ് രംഗം സാധാരണ നിലയിലെത്തിക്കാന്‍ നടപടി വേണമെന്ന് വ്യാപാരികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ചെക്ക് മടങ്ങുന്നതിന് ശിക്ഷ വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ബജറ്റ് സമ്മേളനകാലത്ത് തന്നെ ഇതിനായുള്ള ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നേക്കും. ചെക്ക് മടങ്ങുന്ന പക്ഷം ചെക്ക് നല്‍കിയ ആള്‍ക്ക് പിഴവ് തിരുത്താന്‍ ഒരു മാസത്തെ സമയം നല്‍കുക, അതിന് ശേഷവും പണം നല്‍കാത്ത പക്ഷം കടുത്ത ശിക്ഷയാകും നേരിടേണ്ടി വരുക.
കേസ് തീര്‍പ്പാകുന്നതിന് മുമ്പ് തന്നെ ചെക്ക് നല്‍കിയ ആള്‍ അറസ്റ്റിലാകുന്ന സാഹചര്യവുമുണ്ടാകും. നിലവില്‍ ചെക്ക് മടങ്ങിയാല്‍ രണ്ട് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ പണത്തിനായി വര്‍ഷങ്ങള്‍ കേസ് നീണ്ടുപോകുന്ന സാഹചര്യമുണ്ട്. ഇന്ത്യയിലെ വിവിധ കോടതികളില്‍ 18 ലക്ഷം ചെക്ക് മടങ്ങിയ കേസുകളാണുള്ളത്.

അക്കൗണ്ടിലെ കോടികള്‍ 'കള്ളപ്പണ'മാക്കി; വ്യാപാരി പിടിയില്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

അക്കൗണ്ടിലെ കോടികള്‍ 'കള്ളപ്പണ'മാക്കി; വ്യാപാരി പിടിയില്‍


കമ്പനി അക്കൗണ്ടിലെ പണം കൃത്രിമ രേഖയുണ്ടാക്കി ഏജന്റുമാരുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഇയാള്‍ കറന്‍സിയായി തിരിച്ചുവാങ്ങുകയായിരുന്നു
Published: Dec 25, 2016, 03:23 PM IST

സ്വന്തം അക്കൗണ്ടില്‍ ഉണ്ടായിരുന്ന കോടികള്‍ അനധികൃത ഇടപാടിലൂടെ പുറത്തെത്തിച്ച് വിനിമയം നടത്തിയ വ്യാപാരിയ്ക്ക് എതിരെ കേസെടുത്തു. സെന്‍ട്രില്‍ എക്സൈസ് ഇന്റലിജന്‍സ്  (DGCEI) ഉദ്യോഗസ്ഥര്‍ പൂനെയിലെ കല്ല്യാണി നഗറില്‍ നടത്തിയ പരിശോധനയിലാണ് വ്യാപാരിയുടെ കള്ളപ്പണ ഇടപാട് പുറത്തായത്.
പുതിയ കറന്‍സി ഉപയോഗിച്ച് 200 കോടിയലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് 13ലക്ഷം രൂപയുടെ പുതിയ കറന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വെള്ളപ്പണം കള്ളപ്പണമാക്കി നടത്തിയ തട്ടിപ്പ് പുറത്തായത്.
തന്റെ കമ്പനിയുടെ അക്കൗണ്ടില്‍ നിയമപരമായി ഉണ്ടായിരുന്ന പണം, ഇയാള്‍ ഇല്ലാത്ത ഇടപാടുകളുടെ രേഖയുണ്ടാക്കി, വിവിധ ഏജന്റുമാരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഏജന്റുമാരെക്കൊണ്ട് പണം പിന്‍വലിപ്പിച്ച് തിരിച്ചുവാങ്ങിയായിരുന്നു തട്ടിപ്പ്.
200 കോടിയോളം രൂപയുടെ ഇടപാട് നടത്തിയതിലൂടെ 20 കോടിയോളം രൂപയുടെ നികുതിയിളവ് നേടിയതായും അധികൃതര്‍ പറയുന്നു. നികുതി തട്ടിപ്പ് സംബന്ധിച്ചു ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കി.

സ്വർണ്ണവും, വെളളിയുമടക്കം ഡൽഹിയിൽ വൻ കളളപ്പണവേട്ട

ഉണ്ണി കൊടുങ്ങല്ലൂര്‍
Posted BY web desk24/12/2016IndiaPage Views 51
Posted BY web desk24/12/2016IndiaPage Views 51

സ്വർണ്ണവും, വെളളിയുമടക്കം ഡൽഹിയിൽ വൻ കളളപ്പണവേട്ട

ലഖ്നൗ: ഡൽഹിയിലെ ഒരു കമ്പനിയിൽ നിന്നും ആദായനികുതിവകുപ്പ് പിടിച്ചെടുത്തത് കോടികളുടെ ആസ്തി. 120 കോടി രൂപ വിലമതിക്കുന്ന 430 കിലോ സ്വർണ്ണം, 80 കിലോ വെള്ളി, 2.48 കോടിരൂപയുടെ പഴയ കറൻസികൾ, 12 ലക്ഷം രൂപയുടെ പുതിയ കറൻസി കൂടാതെ 15 കിലോ സ്വർണ്ണാഭരണങ്ങളും ഡൽഹിയിലും, നോയിഡയിലുമായി നടത്തിയ റെയിഡുകളിൽ നിന്നും പിടിച്ചെടുത്തു.
ശ്രീ ലാൽ മഹൽ ലിമിറ്റഡ് എന്ന സ്ഥാപന ഉടമകളുടെ വീട്ടിലും ഓഫീസിലും നിന്നായാണ് ഇത്രയും സ്വത്തു വകകൾ കണ്ടെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ നടത്തിയത്.
പിടിച്ചെടുത്ത സ്വർണ്ണം പ്രത്യേക സാമ്പത്തിക നിയന്ത്രണ നിയമം ലംഘിച്ച് ഇറക്കുമതി ചെയ്തതാണെന്ന് അധികൃതർ കണ്ടെത്തി. ഇതു കൂടാതെ ഭീമമായ തുകകൾ നിയമവിരുദ്ധമായി ക്രയവിക്രയം ചെയ്തിട്ടുളളതിന്റെ രേഖകളും അന്വേഷണോദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കറൻസി നിരോധനം പ്രഖ്യാപിച്ചതിനേത്തുടർന്നുളള ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് പിടിച്ചെടുത്തത്.
അതേസമയം സ്ഥാപനത്തിന്റെ ഡയറക്ടർമാർ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ആരോഗ്യസംബന്ധമായ ഒഴിവുകഴിവുകൾ പറഞ്ഞ് ഉത്തരം നൽകാതെ രക്ഷപ്പെടാനുളള ശ്രമമാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരിൽ രണ്ടു പേരെ ചോദ്യം ചെയ്തു വരുന്നതായും ആദായനികുതി വകുപ്പ് അധികൃതർ വ്യക്തമാക്കി.
ദിനം പ്രതി നിരവധി റെയിഡുകളിൽ കോടിക്കണക്കിനു രൂപയുടെ കളളപ്പണമാണ് അധികൃതർ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാർ കറൻസി നിരോധനം ഏർപ്പെടുത്തിയതിനു ശേഷം ആഴ്ചകൾക്കുളളിൽ കോടികളാണ് രാജ്യതലസ്ഥാനത്തു നിന്നു മാത്രം പിടികൂടിയത്.

ഗുജറാത്തിൽ 27.62 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ പിടിച്ചുSunday 25

ഉണ്ണി കൊടുങ്ങല്ലൂര്‍ഗുജറാത്തിൽ 27.62 ലക്ഷത്തിന്റെ പുതിയ നോട്ടുകൾ പിടിച്ചുSunday 25 December 2016 02:09 AM ISTby സ്വന്തം ലേഖകൻ FacebookTwitterGoogle                 PrintMailText Size    കച്ച് (ഗുജറാത്ത്)∙ 27.62 ലക്ഷം രൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുമായി മൂന്നു പേരെ മധ്പാർ ഹൈവേയിൽ ഒരു ഹോട്ടലിനു സമീപത്തുനിന്നു പൊലീസ് പിടികൂടി. ഇവരെ പിന്നീട് ആദായ നികുതി വകുപ്പിനു കൈമാറി. പണം കൈവശം വച്ചതിനെ സാധൂകരിക്കാൻ വ്യക്തമായ രേഖകൾ ഹാജരാക്കാൻ ഇവർക്കു കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പണം പൊലീസ് പിടിച്ചെടുത്തു

Saturday, 24 December 2016

അസമിൽ പിടിച്ചത് 2.35 കോടി

ഉണ്ണി കൊടുങ്ങല്ലൂര്‍അസമിൽ പിടിച്ചത് 2.35 കോടിFriday 23 December 2016 12:48 AM ISTby സ്വന്തം ലേഖകൻ FacebookTwitterGoogle                 PrintMailText Size    ഗൂവാഹത്തി∙ നഗോൺ ജില്ലയിൽ പുകയില സ്റ്റേഷനറി വ്യാപാരികളായ രണ്ടുപേരുടെ സ്ഥാപനത്തിൽ നിന്ന് ആദായനികുതിവകുപ്പ് 2.35 കോടി രൂപ പിടിച്ചെടുത്തു. ഇതിൽ 2.29 കോടി പുതിയ നോട്ടും ബാക്കി റദ്ദാക്കിയ നോട്ടുമായിരുന്നു. നിയമപരമായി സൂക്ഷിക്കാവുന്ന പണമാണെന്ന് പ്രതികൾ അവകാശപ്പെട്ടെങ്കിലും തെളിവു നൽകാൻ അവർക്കായില്ല

വിമാനത്തിലെത്തിയ രണ്ടു നൈജീരിയക്കാരിൽ നിന്ന് 53,33,500 രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു

ഉണ്ണി കൊടുങ്ങല്ലൂര്‍പുതിയ നോട്ട് പിടികൂടി Friday 23 December 2016 11:27 PM ISTby സ്വന്തം ലേഖകൻ FacebookTwitterGoogle                 PrintMailText Size    കോയമ്പത്തൂർ ∙ വിമാനത്തിലെത്തിയ രണ്ടു നൈജീരിയക്കാരിൽ നിന്ന് 53,33,500 രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണവുമായി വിമാനത്തിൽ ചിലർ എത്തുന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദായനികുതി ഉദ്യോഗസ്ഥർ രാജ്യാന്തര വിമാനത്താവളത്തിൽ നിരീക്ഷണം നടത്തുന്നതിനിടെ രാവിലെ 9.30നു ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ രണ്ടു നൈജീരിയൻ സ്വദേശികളെ സംശയിച്ചു ചോദ്യംചെയ്തപ്പോഴാണു പണം കണ്ടെടുത്തത്. 52 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും 1,33,500 രൂപയുടെ 500 രൂപ നോട്ടുകളുമാണ് ഉണ്ടായിരുന്നത്. തിരുപ്പൂരിൽ നിന്നു വസ്ത്രങ്ങൾ വാങ്ങാനെത്തിയതാണെന്നു പറയുന്നുണ്ടെങ്കിലും പണം സംബന്ധിച്ച വ്യക്തമായ രേഖകൾ രണ്ടു പേർക്കും ഹാജരാക്കാൻ കഴിയാത്തതിനാൽ നോട്ടുകൾ പിടിച്ചെടുത്തു.

കള്ളപ്പണ കേസ്: പ്രതിക്കു വേണ്ടി ഹാജരായത് അഭിഷേക് സിങ്‌വി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണ കേസ്: പ്രതിക്കു വേണ്ടി ഹാജരായത് അഭിഷേക് സിങ്‌വി

ചെന്നൈ ∙ കള്ളപ്പണ കേസിൽ സിബിഐ അറസ്റ്റ് ചെയ്തയാളുടെ ജാമ്യത്തിനു വേണ്ടി കോടതിയിൽ വാദിക്കാനെത്തിയതു കോൺഗ്രസ് ദേശീയ വക്താവ് അഭിഷേക് മനു സിങ്‌വി. ആദായനികുതി വകുപ്പ് ഈ മാസമാദ്യം ചെന്നൈയിലും വെല്ലൂരിലും നടത്തിയ റെയ്ഡിൽ 170 കോടി രൂപയും 127 കിലോ സ്വർണവും കണ്ടെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ രത്തിനം എന്നയാൾക്കു വേണ്ടി വാദിക്കാനാണു സിങ്‌വി എത്തിയത്. അറസ്റ്റിലായ മണൽ ഖനന വ്യവസായി ശേഖർ റെഡ്ഡിയുടെ ബിസിനസ് പങ്കാളിയാണു രത്തിനം. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ സിബിഐ കൂടുതൽ സമയം തേടി.
മുൻപ്, 2010ൽ ലോട്ടറി കേസിൽ കേരളത്തിലെ കോൺഗ്രസ് നിലപാടിനു വിരുദ്ധമായി നടത്തിപ്പുകാർക്കു വേണ്ടി വാദിക്കാൻ ഹാജരായി സിങ്‌വി വിവാദത്തിലായിരുന്നു. കേരളത്തിൽനിന്നുള്ള പരാതിയെത്തുടർന്ന് വക്താവ് സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹം രണ്ടു മാസത്തിനകം ചുമതലയിൽ തിരിച്ചെത്തുകയായിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു നിർദേശിച്ച് മുൻ ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ മകൻ വിവേകിനും സഹായിയായ അഡ്വ. അമലനാഥനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 17 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് വിവേക് സമ്മതിച്ചിരുന്നു. വിവേക് ആരംഭിച്ച ആറു കമ്പനികളിലെ നിക്ഷേപത്തിന്റെ സ്രോതസ്സുകൾ സംശയ നിഴലിലാണ്. 2012ൽ ആരംഭിച്ച കമ്പനികളിലേക്ക് വൻതോതിൽ കള്ളപ്പണ നിക്ഷേപം വന്നിട്ടുണ്ടെന്നാണു സംശയിക്കുന്നത്.  
ബെംഗളൂരുവിലെ ഏഴു ജ്വല്ലറികളിൽ വെളിപ്പെടുത്താത്ത 47.7 കോടി

ബെംഗളൂരു∙ നഗരത്തിലെ മാളുകളിലും മറ്റും പ്രവർത്തിക്കുന്ന ഏഴു ജ്വല്ലറികളിൽ ആദായനികുതി വകുപ്പു പരിശോധന നടത്തി. വെളിപ്പെടുത്താത്ത 47.7 കോടി രൂപയുടെ വരുമാനം കണ്ടെത്തി. ചില സ്വർണവ്യാപാരികൾ ആദായനികുതി റിട്ടേണുകൾ പോലും കൃത്യമായി സമർപ്പിച്ചിരുന്നില്ല. റിച്ച്മണ്ട് ടൗൺ, ഓൾഡ് മദ്രാസ് റോഡ് തുടങ്ങിയയിടങ്ങളിലെ മാളുകളിലും ജ്വല്ലറികളിലുമായിരുന്നു പരിശോധന. കള്ളപ്പണം സ്വർണ ബിസ്കറ്റുകളാക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധന.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനമുണ്ടായ നവംബർ എട്ടിനുശേഷം സ്വർണവ്യാപാരികളുടെ അക്കൗണ്ടുകളിലേക്കു വൻതുക കൈമാറിയതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധന. സ്വർണം ആർക്കു വിറ്റുവെന്നതിനു പല ജ്വല്ലറിയിലും രേഖയില്ലായിരുന്നു. പഴയ തീയതികളിലെ ബില്ലുകളിലാണു വിൽപനയിലേറെയും നടന്നത്.

അതേസമയം, ആനേക്കലിൽ പഴയ നോട്ട് വെളുപ്പിച്ചതിനു ട്രാൻസ്പോർട്ട് കമ്പനിയുടമയെ ആദായനികുതി വകുപ്പു കസ്റ്റഡിയിലെടുത്തു. 1.15 കോടിരൂപ പിടിച്ചെടുത്തതിൽ 1.07 കോടിരൂപ പുതിയ കറൻസിയാണ്. കമ്മിഷൻ വ്യവസ്ഥയിൽ പഴയ നോട്ടുകൾക്കു പകരം പുതിയ 2000 രൂപയുടെ നോട്ട് നൽകിയതിനാണ് ഇയാളെ പിടികൂടിയത്.ബീദറിൽ നാലുലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി എട്ടുപേരെ അറസ്റ്റ് ചെയ്തു. കമ്മിഷൻ വ്യവസ്ഥയിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിന്റെ ഭാഗമാണിവരെന്നു പൊലീസ് വെളിപ്പെടുത്തി.

കോട്ടക് മഹീന്ദ്ര ബാങ്കിൽ വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിച്ച 70 കോടി പിടിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

കോട്ടക് മഹീന്ദ്ര ബാങ്കിൽ വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിച്ച 70 കോടി പിടിച്ചു

ന്യൂഡൽഹി∙ സ്വകാര്യ ബാങ്കിൽ ഒൻപതു വ്യാജ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 70 കോടി രൂപ ആദായനികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തു. മധ്യ ഡൽഹിയിൽ കെജി മാർഗിലെ കോട്ടക് മഹീന്ദ്ര ബാങ്കിൽ നടത്തിയ പരിശോധനയിലാണു വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയത്. വ്യാജ കമ്പനികളുടെ പേരിൽ തുറന്ന അക്കൗണ്ടുകളിലാണു കോടികൾ നിക്ഷേപിച്ചത്. രമേശ് ചന്ദ്, രാജ് കുമാർ എന്നിവരാണ് അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതെന്നു കണ്ടെത്തി.
വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണത്തിനു ബാങ്ക് അനുവദിച്ച ഡിമാൻഡ് ഡ്രാഫ്റ്റുകൾ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്ക് മാനേജരെ നികുതി ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ഇതിനിടെ, നഗരത്തിൽ നയാ ബസാറിലുള്ള കോട്ടക് മഹീന്ദ്ര ബാങ്കിൽ വ്യാജ അക്കൗണ്ടുകളിലായി 34 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ച രണ്ടു പേരെ ക്രൈംബ്ര‍ാഞ്ച് അറസ്റ്റ് ചെയ്തു. രാജ്കുമാർ ഗോയൽ (47), രഞ്ജിത് (29) എന്നിവരെയാണു ചാന്ദ്നി ചൗക്കിൽ നിന്നു വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തതെന്നു ഡൽഹി പൊലീസ് ജോയിന്റ് കമ്മിഷണർ രവീന്ദ്ര യാദവ് വ്യക്തമാക്കി.
നികുതിവെട്ടിപ്പു കേസിലും പ്രതികളായ ഇവർ, കള്ളപ്പണം വെളുപ്പിക്കാൻ വ്യാജ അക്കൗണ്ടുകൾ തുറക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അടുത്തിടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയ ആക്സിസ് ബാങ്കുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണു കോട്ടക് ബാങ്കിലെ ക്രമക്കേടുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കോട്ടക് ബാങ്കിൽ നിന്ന് ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കു 36.40 കോടി രൂപ എത്തിയതു സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് വ്യാജ അക്കൗണ്ടുകൾ പുറത്തുകൊണ്ടുവന്നത്.
അതേസമയം, അക്കൗണ്ടുകളിൽ സംശയം തോന്നിയ തങ്ങൾ തന്നെയാണ് അക്കാര്യം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചതെന്നും അതിനെത്തുടർന്നാണ് ആദായനികുതി വകുപ്പു പരിശോധന നടത്തിയതെന്നും ബാങ്ക് വക്താവ് രോഹിത് റാവു വ്യക്തമാക്കി. അന്വേഷണത്തോടു പൂർണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ അഭിഭാഷകൻ രോഹിത് ടണ്ഠനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ തുടർച്ചയായ രണ്ടാംദിനവും ചോദ്യംചെയ്തു. ടണ്ഠന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഡൽഹി പൊലീസും ആദായനികുതി വകുപ്പും നടത്തിയ പരിശോധനയിൽ 13.6 കോടി രൂപയുടെ പുതിയ നോട്ടുകൾ അടുത്തിടെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ അറസ്റ്റിലായ പരസ് മാൽ ലോധയ്ക്കു ടണ്ഠനുമായി ബന്ധമുണ്ടെന്നാണു സൂചന. ഇരുവരെയും വരുംദിവസങ്ങളിൽ ഒന്നിച്ചു ചോദ്യംചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.
നൈജീരിയക്കാരിൽ നിന്ന് 60 ലക്ഷത്തിന്റെ പുതിയ നോട്ട് പിടികൂടി
കോയമ്പത്തൂർ∙ വിമാനത്തിലെത്തിയ രണ്ട് നൈജീരിയക്കാരിൽ നിന്ന് 58,38,500 രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. രേഖകളില്ലാത്ത പണവുമായി വിമാനത്തിൽ ചിലർ എത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് വരുമാന നികുതി ഉദ്യോഗസ്ഥർ രാജ്യാന്തര വിമാനത്താവളത്തിൽ നിരീക്ഷണം നടത്തുന്നതിനിടെ രാവിലെ 9.30ന് ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ രണ്ട് നൈജീരിയൻ സ്വദേശികളെ സംശയിച്ച് ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെടുത്തത്.
52 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ, 1,33,500 രൂപയുടെ 500 രൂപ നോട്ടുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. തിരുപ്പൂരിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാനെത്തിയതാണെന്ന് പറയുന്നെങ്കിലും പണം സംബന്ധിച്ച വ്യക്തമായ രേഖകൾ രണ്ടുപേർക്കും ഹാജരാക്കാൻ കഴിയാത്തതിനാൽ നോട്ടുകൾ പിടിച്ചെടുത്തു.

സേലത്ത് സഹകരണ ബാങ്കിൽ നിന്ന് 250 കോടി പിടികൂടി

ഉണ്ണി കൊടുങ്ങല്ലൂര്‍

സേലത്ത് സഹകരണ ബാങ്കിൽ നിന്ന് 250 കോടി പിടികൂടി

സേലം ∙ സെൻട്രൽ കോ–ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് 250 കോടി രൂപയും അനധികൃത അക്കൗണ്ട് ഉടമകളുടെ രേഖകളും ആദായ നികുതി വകുപ്പ് പിടികൂടി. മൂന്നു സംഘങ്ങളായെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രണ്ടു ദിവസം ബാങ്കിൽ പരിശോധന നടന്നു. ബാങ്ക് ചെയർമാൻ ഇളങ്കോവന്റെ വീട്ടിലും ബാങ്ക് റജിസ്ട്രാർ രാജേന്ദ്ര പ്രസാദിന്റെ വീട്ടിലും ഓഫിസിലും പരിശോധന നടന്നു.
നോട്ട് നിരോധിച്ചതു മുതൽ ആകെ 52.91 കോടി രൂപ മാത്രമേ നിക്ഷേപ തുകയായി ലഭിച്ചിട്ടുള്ളു. ബാങ്കിന്റെ കീഴിലുള്ള 64 ബ്രാഞ്ചുകളിൽ നിന്നുൾപ്പെടെയാണ് നിക്ഷേപ തുക കാണിച്ചിരിക്കുന്നത്. 220 പുതിയ അക്കൗണ്ടുകൾ ബാങ്കിൽ തുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ 40 ലക്ഷം രൂപ വീതം നിക്ഷേപിച്ചിട്ടുണ്ട്. സേലം ആത്തൂരിനടുത്തുള്ള കടമ്പൂർ ഗ്രാമത്തിലെയും മേട്ടൂരിനടത്തുള്ള ജലകണ്ടാപുരം വനവാസിയിലെയും ശാഖകളിലാണ് വൻതുക നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

2 ലക്ഷത്തിനുമേൽ കറൻസി ഇടപാട് അറിയിക്കണം

ഉണ്ണി കൊടുങ്ങല്ലൂര്‍

2 ലക്ഷത്തിനുമേൽ കറൻസി ഇടപാട് അറിയിക്കണം

ന്യൂഡൽഹി ∙ രാജ്യത്തു രണ്ടുലക്ഷം രൂപയിലധികം തുകയ്ക്കു കറൻസി വഴി ഒറ്റത്തവണയായി നടത്തുന്ന ഇടപാടുകൾ വ്യാപാരികളും ബിസിനസുകാരും ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നു കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് നിർദേശിച്ചു. കഴിഞ്ഞ ഏപ്രിൽ ആറിന് ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയിരുന്നതായും ബോർഡ് വ്യക്തമാക്കി. ആദായനികുതി ചട്ടങ്ങൾ അനുസരിച്ചാണു നിർദേശം.
അസാധു നോട്ട് കൊണ്ടുപോയ വിമാനത്തിന് പറക്കൽ അനുമതി നിഷേധിച്ചതിന് ഹൈക്കോടതി സ്റ്റേ

ന്യൂഡൽഹി∙ അസാധു നോട്ടുകൾ കൊണ്ടുപോകാനുള്ള ചാർട്ടേഡ് വിമാനത്തിന് സുരക്ഷാ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ചാർട്ടേ‍ഡ് വിമാന സർവീസുകൾ നടത്തുന്ന എയർ കാർ എയർലൈൻസിനു പറക്കൽ അനുമതി നിഷേധിച്ച സർക്കാർ നടപടിയെ വിമർശിച്ചാണു ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ ഫെബ്രുവരി ആറുവരെ സ്റ്റേ അനുവദിച്ചത്.
മൂന്നര കോടി രൂപയാണു വിമാനത്തിൽ കൊണ്ടുപോകാനിരുന്നത്. ഇത്രയും ഭീമമായ തുകയായതിനാലാണ് അനുമതി നിഷേധിച്ചതെന്നു വ്യോമയാന ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. ആയുധങ്ങളല്ല, പണമല്ലേ കൊണ്ടുപോകുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ അടുത്ത വാദം കേൾക്കുന്ന ഫെബ്രുവരി ആറിനു നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു വ്യോമയാന മന്ത്രാലയത്തിനും ‍ഡയറക്ടറേറ്റിനും നോട്ടിസ് അയച്ചു.

ഡൽഹി– ഹിസാർ– ദിമാപുർ– ഡൽഹി യാത്രയ്ക്കായി ചാർട്ടർ ചെയ്ത വിമാനത്തിനാണ് ഈ മാസം എട്ടിനു ഡിമാപുരിൽനിന്നു പറക്കൽ അനുമതി നിഷേധിച്ചത്. വിമാനം തടഞ്ഞുവച്ചതു മൂലം 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വിമാനക്കമ്പനി വാദിച്ചു. പണത്തിന്റെ ഉറവിടം, കൊണ്ടുപോകുന്നതിന്റെ ഉദ്ദേശ്യം തുടങ്ങിയ കാര്യങ്ങൾ പൈലറ്റ് രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നതാണെന്നും പറഞ്ഞു. എന്നാൽ ഇതു കള്ളപ്പണയിടപാടാണെന്നായിരുന്നു സർക്കാരിന്റെ വാദം. അങ്ങനെയാണെങ്കിൽ പോലും വിമാനത്തിനു പറക്കാൻ അനുമതി നിഷേധിക്കാൻ സർക്കാരിന് അധികാരമില്ലെന്നു കോടതി വിലയിരുത്തി.

റെയ്ഡിൽ തെറിച്ച് രാമമോഹന റാവു; പകരം ഗിരിജ വൈദ്യനാഥൻ ചീഫ് സെക്രട്ടറി

ഉണ്ണി കൊടുങ്ങല്ലൂര്‍
ഗിരിജ വൈദ്യനാഥൻ. (ചിത്രം: എഎൻഐ)
ഗിരിജ വൈദ്യനാഥൻ. (ചിത്രം: എഎൻഐ)

റെയ്ഡിൽ തെറിച്ച് രാമമോഹന റാവു; പകരം ഗിരിജ വൈദ്യനാഥൻ ചീഫ് സെക്രട്ടറി

ചെന്നൈ ∙ ആദായനികുതി റെയ്ഡിനെത്തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനു സ്ഥാനചലനം. പാതി മലയാളി ഗിരിജ വൈദ്യനാഥനാണു പുതിയ ചീഫ് സെക്രട്ടറി. റാവുവിനു പകരം തസ്തിക നൽകിയിട്ടില്ല. രാമമോഹനറാവുവിന്റെ അണ്ണാനഗറിലെ വസതിയിലുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ പരിശോധന ഇന്നലെ രാവിലെയാണ് അവസാനിച്ചത്.
അതേ സമയം, മകൻ വിവേകിന്റെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ രാത്രി വരെ റെയ്ഡ് തുടർന്നു. കോടിക്കണക്കിനു രൂപയുടെ ഇടപാടു രേഖകൾ പിടിച്ചെടുത്തതായാണു സൂചന. കണക്കുകൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
വിവേകിന്റെ നേതൃത്വത്തിലുള്ളതും കള്ളപ്പണനിക്ഷേപമുണ്ടെന്നു കരുതുന്നതുമായ ആറു കമ്പനികളെ കുറിച്ച് അന്വേഷിച്ചു വരികയാണ്. മൂന്നു കമ്പനികൾ പ്രവർത്തിക്കുന്ന നന്ദനം ചാമിയേഴ്സ് റോഡിലുള്ള കെട്ടിടത്തിലും പരിശോധനയുണ്ടായിരുന്നു. രാമമോഹന റാവു 2011ൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി ഒരു വർഷത്തിനു ശേഷമാണു വിവേക് ഈ കമ്പനികളെല്ലാം ആരംഭിച്ചത്.
വിവേകിന്റെ ഭാര്യാപിതാവിന്റെ ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ വീട്, സഹായിയായ അഡ്വ. അമൽനാഥിന്റെ ചെന്നൈയിലെ വീട് എന്നിവിടങ്ങളിലും റെയ്ഡ് തുടർന്നു. റാവുവിന്റെ ജന്മഗ്രാമമായ ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ കെ ബിത്രഗുണ്ടയിലേക്ക് ആദായനികുതി ഉദ്യോഗസ്ഥർ പോയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു.
മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ചെന്നൈ പല്ലാവരത്തുള്ള വസതിയിലും റെയ്ഡ് നടന്നു. 1.25 കോടി രൂപയും ആറു കിലോ സ്വർണവും പിടിച്ചെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. എന്നാൽ, രാമമോഹന റാവുവുമായി ബന്ധപ്പെട്ടാണോ ഈ റെയ്ഡ് എന്നു വ്യക്തമല്ല. പരിശോധന കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്കു നീങ്ങുമെന്നാണ് സൂചന.
അതിനിടെ, കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി, രാമമോഹന റാവുവുമായി ബന്ധം ആരോപിക്കപ്പെടുന്ന ശേഖർ റെഡ്ഡിയുടെ നാലു സഹായികളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. റെഡ്ഡിയുടെ ഓഡിറ്റർ പ്രേം കുമാർ, രത്നം, രാമചന്ദ്രൻ എന്നിവരെ ചെന്നൈയിൽനിന്നാണു പിടികൂടിയത്. റെഡ്ഡിക്കു പഴയ നോട്ടുകൾ മാറ്റി നൽകാൻ സഹായിച്ച കൊൽക്കത്ത സ്വദേശി പരസ് എം. ലോധയെ മുംബൈയിൽ നിന്നു പിടികൂടി.
ഗിരിജ പാതി മലയാളി; ആർബിഐ മുൻ ഗവർണർ വെങ്കട്ടരമണന്റെ മകൾ
ചെന്നൈ ∙ റിസർവ് ബാങ്ക് മുൻ ഗവർണറും തിരുവനന്തപുരം സ്വദേശിയുമായ എസ്. വെങ്കട്ടരമണന്റെ മകളാണു തമിഴ്നാടിന്റെ പുതിയ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ. 1981 സിവിൽ സർവീസ് ബാച്ചിലെ ഒൻപതാം റാങ്കുകാരി. അതേ ബാച്ചിലെ ഏഴാം റാങ്കുകാരനാണ് കേരളത്തിലെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്.
വെങ്കട്ടരമണൻ 1952ലെ സിവിൽ സർവീസ് ഒന്നാം റാങ്കുകാരനായിരുന്നു. തമിഴ്നാട്ടിലും കേന്ദ്രത്തിലും ധനകാര്യ സെക്രട്ടറിയായിരുന്ന അദ്ദേഹം പിന്നീട് 1990–92 കാലത്താണ് റിസർവ് ബാങ്ക് ഗവർണറായത്. ഗിരിജയുടെ അമ്മ തമിഴ്നാട്ടുകാരിയാണ്. 

25 കോടി പിടിച്ച കേസ്: ലോധയെ കസ്റ്റഡിയിൽ വിട്ടു

ഉണ്ണി കൊടുങ്ങല്ലൂര്‍
ലോധയെ ഇന്നലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ‌.
ലോധയെ ഇന്നലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ‌.

25 കോടി പിടിച്ച കേസ്: ലോധയെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി∙ ഇരുപത്തഞ്ചു കോടി രൂപയുടെ നിരോധിക്കപ്പെട്ട നോട്ടുകൾ മാറ്റി പുതിയവ വാങ്ങിയ സംഭവത്തിൽ പിടിയിലായ കൊൽക്കത്ത സ്വദേശിയായ ബിസിനസുകാരൻ പരസ് എം.ലോധയെ കോടതി ഏഴുദിവസത്തേക്ക് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടു.
ആദായനികുതി വകുപ്പു നടത്തിയ കള്ളപ്പണവേട്ടയിൽ 142 കോടി രൂപയുടെ ഇടപാടുമായി പ്രമുഖ വ്യവസായി ശേഖർ റെഡ്ഡിയും നിയമസ്ഥാപനത്തിൽനിന്നു 13.5 കോടി പിടിച്ചതുമായി ബന്ധപ്പെട്ടു നിയമസ്ഥാപന ഉടമ രോഹിത് ഠണ്ഡനും അറസ്റ്റിലായതിനെ തുടർന്നാണു ലോധയെയും കസ്റ്റഡിയിൽ എടുത്തത്.
ഈ ഇടപാടുകളിൽ ലോധയ്ക്കു ബന്ധമുണ്ടെന്നാണു കണ്ടെത്തൽ. ലോധയെ ചോദ്യം ചെയ്താൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഫോഴ്സ്മെന്റ് അധികൃതരുടെ പ്രതീക്ഷ. രോഹിത് ഠണ്ഡനും ലോധയും ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വൻതുകയുടെ നോട്ടിടപാടുകൾ നടത്തുകയായിരുന്നെന്നാണു കരുതുന്നത്.
ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽനിന്നാണു ലോധയെ പിടികൂടിയതെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നു കരുതുന്നു.

തിരൂരിൽ വൻകുഴൽപ്പണ വേട്ട: പിടിച്ചതിൽ 33 ലക്ഷം 2000 രൂപയുടെ നോട്ടുകൾ

ഉണ്ണി കൊടുങ്ങല്ലൂര്‍
തിരൂരിൽ പിടിച്ചെടുത്ത പണം.
തിരൂരിൽ പിടിച്ചെടുത്ത പണം.

തിരൂരിൽ വൻകുഴൽപ്പണ വേട്ട: പിടിച്ചതിൽ 33 ലക്ഷം 2000 രൂപയുടെ നോട്ടുകൾ

തിരൂർ ∙ മലപ്പുറം തിരൂരിൽ 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഇതിൽ 33 ലക്ഷം രൂപ പുതിയ രണ്ടായിരം രൂപ നോട്ടുകളാണ്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി ഷൗക്കത്തലി പിടിയിലായി. പ്രധാന പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 2000ത്തിന്റേത് ഉൾപ്പെടെ 1854 കറൻസികളാണ് പൊലീസ് പിടിച്ചെടുത്തത്.
മൂന്നു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തിരൂർ ബസ്്സ്റ്റാൻഡിൽ വച്ച് ഷൗക്കത്തലി പിടിയിലായതോടെയാണ് കുഴൽപ്പണസംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഷൗക്കത്തലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂരിലെ കുഴൽപ്പണ ഇടപാടുകാരൻ ഷാനിഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാക്കി പണം കണ്ടെത്തിയത്. വീടിനുളളിലെ കിടപ്പുമുറിയിൽ കിടക്കയുടെ ചുവട്ടിൽ നിരത്തി വച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. പൊലീസിന്റെ സാന്നിധ്യമറിഞ്ഞ് പ്രധാന പ്രതി ഷാനുമോൻ രക്ഷപ്പെട്ടു.
കുഴൽപ്പണത്തിനൊപ്പം കളളനോട്ടു കലർത്തി വിതരണം ചെയ്ത കേസിൽ റിമാന്‍ഡിലായ ഷൗക്കത്തലി കഴിഞ്ഞ ദിവസമാണ് പുറത്ത് ഇറങ്ങിയത്. പ്രധാനപ്രതി ഷാനിഫിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ 100 രൂപ മാത്രം

ഉണ്ണി കൊടുങ്ങല്ലൂര്‍

പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ 100 രൂപ മാത്രം


പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
Published: Dec 24, 2016, 09:39 PM IST

ന്യൂഡല്‍ഹി: പാകിസ്താന്‍ ഉള്‍പ്പെടെ മൂന്ന് അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് സര്‍ക്കാര്‍ കുത്തനെ കുറച്ചു. 15,000 രൂപയില്‍ നിന്ന് 100 രൂപയായാണ് ഫീസ് കുറച്ചിരിക്കുന്നത്.
നിലവില്‍ ദീര്‍ഘകാല വിസയുള്ള പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 10,000 രൂപയും പുറത്തുനിന്നാണെങ്കില്‍ 15,000 രൂപയും നല്‍കണം.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കളക്ടര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് എന്നിവരുടെ അഭാവത്തില്‍ സബ്-ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുമ്പാകെ ഇന്ത്യന്‍ പൗരനായി പ്രതിജ്ഞ ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കാന്‍ ശേഖരിച്ച 445 കിലോ സ്വര്‍ണം പിടികൂടി

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണം വെളുപ്പിക്കാന്‍ ശേഖരിച്ച 445 കിലോ സ്വര്‍ണം പിടികൂടി


ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നത്.
Published: Dec 24, 2016, 08:57 PM IST

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാനായി ഉപയോഗിച്ച കോടികളുടെ സ്വര്‍ണശേഖരം ഡല്‍ഹിയില്‍ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്( ഡി.ആര്‍.ഐ) ശ്രീ ലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമകളുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് സ്വര്‍ണം, വെള്ളി ശേഖരവും നോട്ടുകളും പിടിച്ചെടുത്തത്.
445 കിലോ സ്വര്‍ണമാണ് ആകെ പിടികൂടിയിരിക്കുന്നത്. ഇതില്‍ 430 കിലോയുടെ സ്വര്‍ണക്കട്ടികളും 15 കിലോയുടെ ആഭരങ്ങളുമാണുള്ളത്. ഇതില്‍ സ്വര്‍ണക്കട്ടികള്‍ക്ക് മാത്രം 120 കോടി വിലമതിക്കും. ഇവയ്ക്ക് പുറമെ 80 കിലോ വെള്ളി, 2.48 കോടിയുടെ അസാധു നോട്ടുകള്‍, 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നത്.
നിയമവിരുദ്ധമായി കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്നാണ് ഡിആര്‍ഐ പറയുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ഒരുമാസത്തിനുള്ളില്‍ ഇതേ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഓണ്‍ലൈന്‍ കൈമാറ്റം നടത്തിയതായും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ഇത് സ്വര്‍ണനാണയങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് വേണ്ടിയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കമ്പനി ഉടമകള്‍ സംഭരിച്ചിരുന്ന സ്വര്‍ണമത്രയും പിന്നീട് വിപണിയിലിറക്കി പുതിയ നോട്ടുകളായി മാറ്റിവാങ്ങാനായി സൂക്ഷിച്ചിരുന്നവയാണ്. നികുതി ഇല്ലാതെ സ്‌പെഷ്യല്‍ എകണോമിക് റെഗുലേഷന്‍ പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണമാണ് ഇവയെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. 

Friday, 23 December 2016

പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ ഇളവ്; ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

ഉണ്ണി കൊടുങ്ങല്ലൂര്‍

പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ ഇളവ്; ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

ന്യൂഡൽഹി ∙ പാസ്പോര്‍ട്ട് അപേക്ഷ മാനദണ്ഡങ്ങളില്‍ വിദേശകാര്യമന്ത്രാലയം ഇളവുവരുത്തി. ഇനി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാം. പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കി. 1989 ജനുവരി 26നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന നിയമത്തിലാണ് വിദേശകാര്യമന്ത്രാലയം മാറ്റംവരുത്തിയത്.
ഇനി ഏതൊരാള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റില്ലെങ്കിലും അപേക്ഷ സമര്‍പ്പിക്കാം. ജനന സര്‍ട്ടിഫിക്കറ്റിനു പകരം ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മതി. ഇതുകൂടാതെ എസ്എസ്എൽസി സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈ‍സന്‍സ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും സമര്‍പ്പിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് റെക്കോര്‍ഡിന്‍റെ പകര്‍പ്പ്, വിരമിച്ചവര്‍ക്ക് പേ പെന്‍ഷന്‍ ഓര്‍ഡറിന്‍റെ പകര്‍പ്പ് എന്നിവ ഹാജരാക്കാം. ഇവ ജോലിചെയ്ത സ്ഥാപനത്തിലെ അധികാരി സാക്ഷ്യപ്പെടുത്തണം. മറ്റ് ഇളവുകള്‍ ഇവയാണ്: മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും. വിവാഹമോചിതരും വേര്‍പിരി‍ഞ്ഞു താമസിക്കുന്നവരും പങ്കാളിയുടെ പേര് നല്‍കണമെന്നില്ല. വിവാഹമോചിതര്‍ക്ക് വിവാഹമോചനം അനുവദിച്ച് കോടതിയില്‍നിന്ന് നല്‍കുന്ന ഉത്തരവിന്‍റെ പകര്‍പ്പും ഹാജരാക്കേണ്ടതില്ല.
അനാഥരായ കുട്ടികള്‍ക്ക് അനാഥാലയമോ ചൈല്‍ഡ് കെയര്‍ ഹോമോ അവരുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ജനനത്തീയതി രേഖപ്പെടുത്തി നല്‍കിയാല്‍ മതി. ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സന്ന്യാസിമാര്‍ക്ക് രക്ഷിതാവിന്‍റെ സ്ഥാനത്ത് ആത്മീയഗുരുവിന്‍റെ പേര് നല്‍കാം. എന്നാല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലെതെങ്കിലും രേഖയില്‍ ആത്മീയ ഗുരുവിന്‍റെ പേര് രക്ഷിതാവിന്‍റെ സ്ഥാനത്ത് ഉണ്ടാകണം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഏതുസമയവും വിദേശകാര്യമന്ത്രാലയത്തിന്‍റെ സഹായംതേടുന്നതിനായി ട്വിറ്റര്‍ സേവയ്ക്കും വിദേശകാര്യമന്ത്രാലയം തുടക്കംകുറിച്ചു. 

Thursday, 22 December 2016

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു

ഉണ്ണി കൊടുങ്ങല്ലൂര്‍

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നു

റിയാദ്:  സൗദിയില്‍ പ്രവാസികള്‍ ഇനി നിശ്ചിത തുക ഫീസ് നല്‍കണം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അല്‍ ജദാനാണ് ഇക്കാര്യം പറഞ്ഞത്.
2020 വരെ നിശ്ചിത തുക പ്രവാസികള്‍ അടയ്ക്കണമെന്നാണ് തീരുമാനം.
രണ്ട് തരത്തിലുള്ള ഫീസാണ് ഏര്‍പ്പെടുത്തിയത്. സൗദിയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന എത്ര കുടുംബാംഗങ്ങള്‍ ഉണ്ട് എന്നത് കണക്കാക്കിയാണ് ഓരോ പ്രവാസിയും അടയ്‌ക്കേണ്ടി വരുക. ആദ്യം ചെറിയ തുകയാണ് നല്‍കേണ്ടി വരുകയെങ്കിലും അത് വര്‍ഷം തോറും കൂടി വരുമെന്നും മന്ത്രി പറഞ്ഞു. വിദേശികള്‍ ജോലിക്കാരായിട്ടുള്ള കമ്പനികള്‍ നല്‍കേണ്ട ഫീസും വര്‍ധിപ്പിച്ചു. വിദേശ തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് കമ്പനികള്‍ ഫീസ് നല്‍കേണ്ടി വരുക. 2020 വരെ ഇത്തരം കമ്പനികളുടെ ഫീസ് വര്‍ഷം തോറും കൂട്ടും.
പുതിയ തീരുമാനം സൗദിയിലെ ആയിരക്കണക്കിന് വരുന്ന മലയാളികളായ പ്രവാസി സമൂഹത്തിന് തിരിച്ചടിയാകും. എത്ര തുകയാണ് ഫീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. 800 റിയാല്‍ വരെ ഫീസ് ഏര്‍പ്പെടുത്തിയേക്കാമെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. വാണിജ്യസ്ഥാപനങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്കാണ് ഫീസ് ബാധകമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം സൗദി പൗരന്മാര്‍ക്കോ വിദേശികള്‍ക്കോ കമ്പനികള്‍ക്കോ ആദായനികുതി ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ മന്ത്രി തള്ളിക്കളഞ്ഞു.

പാതയോരത്ത് ഇനി പൂമരങ്ങളല്ല; ഫലവൃക്ഷം

ഉണ്ണി കൊടുങ്ങല്ലൂര്‍

പാതയോരത്ത് ഇനി പൂമരങ്ങളല്ല; ഫലവൃക്ഷം

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും വനങ്ങളിലും ഇനി തണൽമരങ്ങളും പൂമരങ്ങളും നട്ടുപിടിപ്പിക്കേണ്ടെന്നു സർക്കാർ. ഇവയ്ക്കു പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനാണു നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം വച്ചത്. ഇതു കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കഴിഞ്ഞദിവസം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മരങ്ങൾ നടുമ്പോൾ ഭാവിതലമുറയ്ക്കു പ്രയോജനപ്പെടണമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാർ അധീനതയിലുള്ള ആയിരക്കണക്കിനു ഹെക്ടർ ഭൂമിയിൽ അക്കേഷ്യ പോലെ പരിസ്ഥിതിക്കു ദോഷകരമായ മരങ്ങൾ വച്ചുപിടിപ്പിച്ചതു തെറ്റായി. ഇതു തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭംഗിക്കുവേണ്ടി മാത്രം തണൽമരങ്ങളും പൂമരങ്ങളും വച്ചുപിടിപ്പിക്കുന്നതിനോടും യോജിപ്പില്ല. ദേശീയപാത ഉൾപ്പെടെ റോഡുകൾ വീതികൂട്ടുമ്പോൾ മുറിക്കുന്ന മരങ്ങൾക്കു പകരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം.
ഡിവൈഡറുകളിൽ വൻമരങ്ങളായി വളരാത്ത ഫലവൃക്ഷങ്ങൾ നടണം. ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ചു നട്ടുപിടിപ്പിക്കേണ്ട ഫലവൃക്ഷങ്ങളെക്കുറിച്ചുള്ള വിദഗ്ധ നിർദേശം പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ സ്ഥാപനങ്ങൾ നൽകണം. പരിസ്ഥിതി ദിനത്തിലും മറ്റും സ്കൂൾ വിദ്യാർഥികൾ വഴി വനംവകുപ്പു വിതരണം ചെയ്യുന്ന വൃക്ഷത്തൈകളും ഫലവൃക്ഷങ്ങളുടേതാകണം.
വനത്തിൽ കാട്ടുതീയും മറ്റുംമൂലം മരങ്ങൾ നശിച്ച മേഖലകളിൽ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാൻ വനംവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. കാടുകളിലെ നീർത്തടങ്ങൾ സംരക്ഷിക്കാൻ സമീപമേഖലകളിൽ അനുയോജ്യമായ മരങ്ങൾ നടണം. നട്ട മരങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പൊതുസ്ഥലത്തു മാലിന്യം കത്തിക്കുന്നത് നിരോധിച്ചു; ലംഘിച്ചാൽ 25,000 രൂപ വരെ പിഴ

ഉണ്ണി കൊടുങ്ങല്ലൂര്‍

പൊതുസ്ഥലത്തു മാലിന്യം കത്തിക്കുന്നത് നിരോധിച്ചു; ലംഘിച്ചാൽ 25,000 രൂപ വരെ പിഴ

ന്യൂഡൽഹി∙ മാലിന്യങ്ങൾ പൊതുസ്ഥലത്തു കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നിരോധിച്ചു. വീഴ്ചവരുത്തുന്നവരിൽ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കാനും നിർദേശം. പരിസ്ഥിതി നഷ്ടപരിഹാരമായാണ് പിഴ ഈടാക്കുന്നതെന്ന് എൻജിടി ചെയർമാൻ ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
മാലിന്യ കൂമ്പാരങ്ങൾക്കു തീയിടുന്നതും വയലിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ചെറിയ തോതിലുള്ള മാലിന്യങ്ങൾ കത്തിക്കുന്ന വ്യക്തിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കും. മാലിന്യ കൂമ്പാരവും വയലിലെ മാലിന്യങ്ങളും കത്തിക്കുന്ന വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 25,000 രൂപ വരെ പിഴ ഈടാക്കും. 2016ലെ ഖര മാലിന്യ നിയന്ത്രണ ചട്ടങ്ങളുടെ പരിധിയിൽ നിന്നാണ് പിഴ ഈടാക്കാനുള്ള എൻജിടി നിർദേശം.
ചട്ടങ്ങൾക്കു കീഴിൽ മാലിന്യ നിർമാർജനം സംബന്ധിച്ച കർമപദ്ധതി തയാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. കർമ പദ്ധതി തയാറാക്കാൻ നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. തങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശത്തെ മാലിന്യ നിർമാർജനത്തിനു സമയബന്ധിത കർമ പദ്ധതിയാണ് തയാറാക്കേണ്ടത്. ചെറിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വിവിധയിനം പ്ലാസ്റ്റിക്കുകളുടെ നിരോധനം സംബന്ധിച്ച നിർദേശം ആറു മാസത്തിനുള്ളിൽ നൽകണമെന്നു കേന്ദ്ര പരിസ്ഥിതി–വനം മന്ത്രാലയത്തോടും എൻജിടി ആവശ്യപ്പെട്ടു.
മാലിന്യങ്ങൾ വേർതിരിച്ചു നശിപ്പിക്കാനുള്ള പ്രത്യേക പ്ലാന്റുകൾ നിർമിക്കണം. ഈ പ്ലാന്റുകളുടെ കൃത്യമായ മേൽനോട്ടവും നടത്തിപ്പും ഉറപ്പു വരുത്തണം. ഖര മാലിന്യ നിർമാർജന ചട്ടം അനുസരിച്ചാണ് പ്ലാന്റുകൾ നിർമിക്കുന്നത്. ഖരമാലിന്യ നിയന്ത്രണം മെച്ചപ്പെടുത്താൻ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങൾക്കു നിർദേശം നൽകണമെന്ന അപേക്ഷകൾ പരിഗണിച്ചാണ് എൻജിടി ഉത്തരവ്.
ഇതിനിടെ, തിരഞ്ഞെടുപ്പു കാലത്ത് പ്ലാസ്റ്റിക്കിന്റെ പതാകകളും ബാനറുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ മറ്റൊരു പരാതിയിൽ കേന്ദ്ര പരിസ്ഥിതി–വനം മന്ത്രാലയത്തിന് എൻജിടി നോട്ടിസ് അയച്ചു. പ്ലാസ്റ്റിക് പതാകയുടെയും ബാനറുകളുടെയും നിരോധനം സംബന്ധിച്ച നിർദേശം ആറു മാസത്തിനുള്ളിൽ നൽകണമെന്നും ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശി രവികിരൺ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി.

ഛത്രപതി ശിവജിക്ക് മുംബൈയിൽ 3,600 കോടിയുടെ സ്മാരകം; തറക്കല്ലിടാൻ മോദി

ഉണ്ണി കൊടുങ്ങല്ലൂര്‍
മുംബൈ തീരത്ത് നിർമിക്കുന്ന ഛത്രപതി ശിവജി സ്മാരകം ചിത്രകാരന്റെ ഭാവനയിൽ. ചിത്രത്തിനു കടപ്പാട്: എഗിസ്
മുംബൈ തീരത്ത് നിർമിക്കുന്ന ഛത്രപതി ശിവജി സ്മാരകം ചിത്രകാരന്റെ ഭാവനയിൽ. ചിത്രത്തിനു കടപ്പാട്: എഗിസ്

ഛത്രപതി ശിവജിക്ക് മുംബൈയിൽ 3,600 കോടിയുടെ സ്മാരകം; തറക്കല്ലിടാൻ മോദി

മുംബൈ∙ 3,600 കോടി രൂപ മുടക്കി ഛത്രപതി ശിവജിക്കു സ്മാരകം പണിയാൻ മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. മുംബൈ തീരത്തിനു സമീപമുള്ള ദ്വീപിൽ പണിയുന്ന സ്മാരകത്തിനു തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. 15 ഏക്കർ സ്ഥലത്താണു സ്മാരകം പണിയുന്നത്. ആദ്യ ഘട്ടത്തിനുമാത്രം 2,500 കോടി രൂപ ചെലവാകും. സ്മാരകത്തിന് 210 മീറ്റർ ഉയരമുണ്ടാകും. അതേസമയം, ഇത്രയും പണം സ്മാരകത്തിനായി ചെലവഴിക്കുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
പദ്ധതിക്ക് ഉപയോഗിക്കുന്ന പണം മുംബൈയ്ക്കും സംസ്ഥാനത്തിനാകെയും മറ്റു പല ലക്ഷ്യങ്ങളും നിറവേറ്റാൻ ഉപയോഗിക്കാമെന്നാണ് വിമർശകര്‍ ഉയർത്തുന്ന വാദം. ബൃഹൻ മുംബൈ മുനിസിപ്പാലിറ്റിയുടെ വാർഷിക ആരോഗ്യ ബജറ്റിനു (3,694 കോടി) സമാനമായ തുകയാണ് സ്മാരകത്തിനു വേണ്ടിവരുന്നത്. ബജറ്റിലെ പണം ഉപയോഗിച്ചു നാലു മെഡിക്കൽ കോളജുകളും അഞ്ച് സ്പെഷാൽറ്റി ആശുപത്രികളും മറ്റു 16 ആശുപത്രികളും പ്രവർത്തിക്കുന്നു. മാത്രമല്ല, 170 മുനിസിപ്പൽ ഡിസ്പെൻസറികൾ, ഓരോ വാർഡിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയുമുണ്ട്.
നഗരത്തില്‍ വെറുതേകിടക്കുന്ന സ്ഥലം വികസിപ്പിക്കാൻ ആവശ്യമുള്ള ബജറ്റിന്റെ ഏഴിരട്ടിയാണ് സ്മാരകത്തിനുവേണ്ടി ചെലവഴിക്കുന്നത്. ഈ വർഷം ഇത്തരം സ്ഥലങ്ങളും പൂന്തോട്ടങ്ങളും വികസിപ്പിക്കാൻ 500 കോടി രൂപയാണ് മുനിസിപ്പാലിറ്റി നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരൾച്ചയെത്തുടർന്ന് കാർഷിക നഷ്ടം വന്ന പരുത്തി, സോയാ ബീൻ കർഷകർക്കു നൽകാനുള്ള 1000 കോടി രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
ഇത്രയും പണം ചെലവഴിക്കുന്നതിനെതിരെ സമസ്ത മേഖലകളിൽനിന്നും സർക്കാരിനു വിമർശനം നേരിടേണ്ടി വരുന്നുണ്ട്. നാലു വർഷത്തെ വരൾച്ചയ്ക്കുശേഷം സംസ്ഥാനത്തെ കാർഷികമേഖല ഉയിർത്തെഴുന്നേൽക്കാൻ കഷ്ടപ്പെടുകയാണ്. റാബി സീസണിൽ ഉണ്ടായ നഷ്ടത്തെത്തുടർന്ന് വിള ഇൻഷുറൻസായി 800 കോടി രൂപയും സർക്കാർ കർഷകർക്കു നൽകേണ്ടതുണ്ട്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകളുടെ പ്രവർത്തനത്തിന് 2,400 കോടി രൂപയാണ് വേണ്ടത്. നിലവിൽ സംസ്ഥാനത്തിന്റെ കടം 3.33 ലക്ഷം കോടിയാണെന്നും വിമർശനമുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണക്കാർക്ക് പേടിസ്വപ്നമായി കേന്ദ്രത്തിന്റെ ഹൈടെക് സിസ്റ്റം

ഉണ്ണി കൊടുങ്ങല്ലൂര്‍

കള്ളപ്പണക്കാർക്ക് പേടിസ്വപ്നമായി കേന്ദ്രത്തിന്റെ ഹൈടെക് സിസ്റ്റം

രാജ്യത്തെ കള്ളപ്പണക്കാരെ പിടിക്കാൻ അത്യാധുനിക സംവിധാനങ്ങളാണ് കേന്ദ്രസർക്കാർ പരീക്ഷിക്കുന്നത്. കറന്‍സിരഹിത വിപണി എന്ന ലക്ഷ്യം തന്നെ കള്ളപ്പണം തുടച്ചുനീക്കാനാണ്. കള്ളപ്പണക്കാരെ പിടിക്കാനായി എസ്ടിആർ, ഇ–മെയിൽ റിപ്പോർട്ടിങ് എല്ലാം വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു. മറ്റുചില ഹൈടെക് സംവിധാനങ്ങളും പരീക്ഷണ ഘട്ടത്തിലാണ്.
എസ്ടിആർ അഥവാ സസ്പീഷ്യസ് ട്രാൻസാക്‌ഷൻ റിപ്പോർട്ട്; കള്ളപ്പണവേട്ടയ്ക്കു പ്രധാനമായും സഹായിക്കുന്നത് ഈ സംവിധാനമാണ്. രാജ്യത്തെ ബാങ്കുകളിൽ എവിടെയെങ്കിലും സംശയകരമായ നിക്ഷേപം നടന്നതായി കണ്ടാൽ കംപ്യൂട്ടർ ഡേറ്റാ ബേസിൽ രേഖപ്പെടുത്തും. ഒന്നിലേറെ സ്ഥലങ്ങളിൽ നിക്ഷേപിച്ചാലും കണ്ടുപിടിക്കാൻ സാധിക്കും.
എസ്ടിആർ ചൂണ്ടിക്കാട്ടിയതു പ്രകാരം രാജ്യത്ത് നിരവധി കള്ളപ്പണം ഇതിനകം തന്നെ പിടിച്ചു കഴി‍‍ഞ്ഞു. ബാങ്കുകളിൽ മാത്രമല്ല മറ്റു സംശയകരമായ സാമ്പത്തിക ഇടപാടുകളും എസ്ടിആർ വഴി കണ്ടുപിടിക്കാനാകും. 2002 ലെ ‘ദ് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്’ പ്രകാരമാണ് ഇന്ത്യയിൽ എസ്ടിആർ നിലവിൽവന്നത്. എന്നാൽ ഇത് ഫലപ്രദമായി നടപ്പാക്കാൻ പിന്നെയും വൈകി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഫൈനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഓഫ് ഇന്ത്യയിലേക്കാണ് എസ്ടിആർ റിപ്പോര്‍ട്ടുകള്‍ പോകുന്നത്.
അമേരിക്കയിലും ബ്രിട്ടനിലും നേരത്തെ തന്നെ എസ്ടിആര്‍ സംവിധാനം വിജയകരമായി നടപ്പിലാക്കിയിരുന്നു. യുഎസ് ബാങ്ക് സീക്രസി ആക്ട് 1970 പ്രകാരമാണ് അമേരിക്കയിൽ എസ്ടിആർ നടപ്പിലാക്കിയത്.
ഇതിനിടെ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കാനും കേന്ദ്രസർക്കാർ പുതിയ സംവിധാനം കൊണ്ടുവന്നു. blackmoneyinfo@incometax.gov.in എന്ന മെയിൽ ഐഡിയിലേക്ക് വിവരങ്ങൾ നൽകാം. പ്രഖ്യാപനം വന്നു 72 മണിക്കൂറിനിടെ ഈ വിലാസത്തിലേക്ക് ലഭിച്ചത് 4,000 ത്തോളം ഇ–മെയിലുകളാണ്. ഇ–മെയിൽ സന്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. 

ഉപദേശങ്ങള്‍ കൊടുക്കാനുണ്ട്

ഉണ്ണി കൊടുങ്ങല്ലൂര്‍👆പൂർവികരുടെ ഉപദേശം അനുസരിക്കാതിരുന്നതിന്റെ ഫലം..!!
----------------------------------------------------
സന്ധ്യക്ക്‌ നാമം ചൊല്ലണം,
അതും ഉറക്കെ,
അമ്പലക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പാടില്ല,
സോപ്പ് ഉപയോഗിക്കാന്‍ പാടില്ല.!
പാമ്പും കാവില്‍ നിന്ന് ഒരു ചുള്ളികമ്പു പോലും ഒടിക്കാന്‍ പാടില്ല.!
ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വറ്റ് പോലും കളയാന്‍ പാടില്ല.!
മുതിര്‍ന്നവരെ ചവുട്ടാന്‍ പാടില്ല,
അഥവാ ചവുട്ടിയാല്‍ തൊട്ടു നെറുകയില്‍ വെക്കണം.!
തുളസി, കറുക, ബ്രഹ്മി..
ഇതൊന്നും നശിപ്പിക്കാന്‍ പാടില്ല.!
ഇതൊക്കെ , എഴുപതുകളില്‍ ,
ഒരു ശരാശരി നാട്ടിന്‍പുറത്ത് കുട്ടികള്‍ കേട്ട് പഴകിയ 'അരുത്'കളാണ്,
നിര്‍ബന്ധങ്ങളും !
വേറെയും ഉണ്ട് ഇതുപോലെ ഉള്ള ആചാരങ്ങള്‍,
മര്യാദകള്‍..
പക്ഷെ എണ്‍പതുകളില്‍ ഇതിനെയൊക്കെ ചോദ്യം ചെയ്യാനുള്ള 'യുക്തി'വാദം മനസ്സില്‍ കയറിയത് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്‌.
ഇല്ലെങ്കില്‍? ചെയ്താല്‍? എന്തുണ്ടാകും? എന്നിങ്ങനെ ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങി.
സത്യമാണ്,
നാമം ചൊല്ലാതിരിന്നത് കൊണ്ടു മാത്രം പരീക്ഷക്ക്‌ മാര്‍ക്ക് കുറഞ്ഞൊന്നും ഇല്ല!
അമ്പലക്കുളത്തില്‍ മീന്‍ പിടിച്ചത് കൊണ്ടൊ,
സോപ്പ് ഉപയോഗിച്ചത്‍ കൊണ്ടൊ അപകടം ഒന്നും വന്നില്ല!
പാമ്പും കാവില്‍ നിന്ന് കാരപ്പഴം തിന്നിട്ട് വായില്‍ പുണ്ണും വന്നില്ല..!
മുതിര്‍ന്നവരെ ചവുട്ടിയിട്ടു കാലില്‍
മന്ത് വന്നില്ല.!
പക്ഷെ...!
കുളങ്ങളായ കുളങ്ങള്‍ എല്ലാം മാലിന്യം കൊണ്ടു കൊഴുത്തു ചുവന്നു പോയി!
സന്ധ്യക്ക്‌ എല്ലാവരും ടീവിയുടെ മുന്നിലായി..
പച്ചത്തുരുത്ത് ആയിരുന്ന കാവുകള്‍ വെട്ടി വെളുപ്പിച്ചു!
ഒരു മണി അരി ഉണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാട് ആരും പറയാതെയായി,
അറിയാതെയായി!
മുതിര്‍ന്നവരോട്
ഒട്ടും ബഹുമാനം ഇല്ലാതെയും ആയി..
തുളസിയും, കറുകയും, ബ്രഹ്മിയും..
നട്ടാൽ മുളക്കാതെയായി..
കാണുന്നത് പരസ്യങ്ങളില്‍ മാത്രമായി..!!
എന്ത് 'യുക്തി' ആയിരുന്നു ഇത്തരം നിര്‍ദോഷ ആചാരങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന്
ഇന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നും.
വിശ്വാസങ്ങള്‍ അന്ധമാകാതിരിക്കണം എന്നത് പോലെതന്നെ,
എതിര്‍പ്പുകളും അന്ധമാകാതിരിക്കണം എന്ന് തിരിച്ചറിയാന്‍ വൈകിപോകുന്നത് അത്ര നല്ല ലക്ഷണം അല്ല.
പ്രകൃതിക്ക് ഇണങ്ങുന്ന,
അതിനെ സംരക്ഷിക്കുന്ന
എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അങ്ങിനെതന്നെ നിലനിര്‍ത്താന്‍
കുറച്ചു തീവ്രവാദി ആകുന്നതില്‍ തെറ്റില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!
ചായ കുടിച്ചു കഴിഞ്ഞ് വലിച്ചെറിയാന്‍ പാകത്തിലുള്ള
ഒരു Disposable ഗ്ലാസ്‌ അല്ലല്ലോ ഈ ഭൂമി!
നമുക്ക് കിട്ടിയ കോലത്തിലെങ്കിലും,
അടുത്ത തലമുറയ്ക്ക് ഇത് കൈമാറാന്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ട്!

Monday, 19 December 2016

തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു

ഉണ്ണി കൊടുങ്ങല്ലൂര്‍

തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു


ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
Published: Dec 19, 2016, 03:45 PM IST

ചെന്നൈ: തമിഴ്നാട്ടിലെ ശരീഅത്ത് കോടതികളെ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി. ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ എന്ന ആള്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതി വിധി. ചെന്നൈ അണ്ണാശാലയിലെ മക്കാ മസ്ജിദിലെ ശരീഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നത്. പൊതു കോടതികള്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ശരീഅത്ത് നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തപ്പെട്ട ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ശരീഅത്ത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ ശരീഅത്ത് കോടതിയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സ്വത്ത് തര്‍ക്കവും വൈവാഹിക ബന്ധവുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ശരീഅത്ത് കോടതികള്‍ നടത്തുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.
ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ശരീഅത്ത് കോടതികള്‍ ഇനിമേല്‍ പ്രവര്‍ത്തിക്കരുതെന്ന് വിധിച്ചത്. ഇക്കാര്യത്തില്‍ ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

വധശിക്ഷ

ഉണ്ണി കൊടുങ്ങല്ലൂര്‍
യാസിൻ ഭട്കൽ
യാസിൻ ഭട്കൽ

ഹൈദരാബാദ് സ്ഫോടനം: യാസിൻ ഭട്കൽ ഉൾപ്പെടെ അഞ്ച് പേർക്ക് വധശിക്ഷ

ന്യൂഡൽഹി∙ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ. ഇന്ത്യന്‍ മുജാഹദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ അടക്കമുള്ള പ്രതികള്‍ക്ക് ഡൽഹി എന്‍െഎഎ കോടതിയാണ് വധശിക്ഷ വിധിച്ചത്. 2013 ല്‍ നടന്ന സ്ഫോടനത്തില്‍ 17 േപര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ റിയാസ് ഭട്കലിെന ഇതുവരെ പിടികൂടാനായിട്ടില്ല.
2013 ഫെബ്രുവരി 21നാണു ഹൈദരാബാദ് ദില്‍സുഖ് നഗറില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ഒരു ഗര്‍ഭിണിയും മൂന്ന് വിദ്യാര്‍ഥികളും അടക്കം 17 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യാസിന്‍ ഭട്കലിനു പുറമേ തഹ്സീന്‍ അക്തര്‍ െഎസാസ് ഷെയ്ക്, അസദുള്ള അക്തര്‍ പാക്കിസ്ഥാന്‍ പൗരന്‍ ഷിയ ഉല്‍ റഹ്മാന്‍ എന്നിവര്‍ക്കാണു പരമാവധി ശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
യാസന്‍ ഭട്കലിന്റെ ബന്ധു റിയാസ് ഭട്കലാണു കറാച്ചിയില്‍നിന്നു സ്ഫോടനത്തിന് ആവശ്യമായ നിര്‍ദേശം നല്‍കിയത്. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിചാരണയില്‍ 157 സാക്ഷികളെ വിസ്തരിച്ചു. 251 രേഖകളും ഫൊറന്‍സിക് സാംപിളുകളും കേസില്‍ നിര്‍ണായകമായി.
ദില്‍സുഖ് നഗറിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ സൈക്കിളിലാണു സ്ഫോടകവസ്തുക്കള്‍ വച്ചിരുന്നത്. ഒരു ഭക്ഷണശാലയിലും മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ദില്‍സുഖ് നഗര്‍ ബസ് സ്റ്റാന്റിന് സമീപവും സ്ഫോടനം നടന്നു. ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണു യാസിന്‍ ഭട്കലും കൂട്ടാളികളും ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിക്കു സമീപം മോത്തിഹാരിയില്‍നിന്ന് പിടിയിലായത്. ആദ്യമായാണു സ്ഫോടനകേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ ശിക്ഷിക്കുന്നത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചുപേരും 2010ല്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ 12ാം ഗേറ്റില്‍ നടന്ന സ്ഫോടനക്കേസിലും പ്രതികളാണ്.

കേരളം അവഗണിച്ച കരുണ്‍ നായര്‍ 3 0 0 അടിച്ചു മലയാളികളുടെ അഭിമാനമായി

ഉണ്ണി കൊടുങ്ങല്ലൂര്‍കേരളം അവഗണിച്ച കരുണ്‍ നായര്‍ 3 0 0 അടിച്ചു  മലയാളികളുടെ  അഭിമാനമായി
സെഞ്ചുറി തികച്ചപ്പോൾ കരുൺ നായരുടെ ആഹ്ളാദം.
സെഞ്ചുറി തികച്ചപ്പോൾ കരുൺ നായരുടെ ആഹ്ളാദം.

കരുൺ നായർക്ക് ട്രിപ്പിൾ (381 പന്തിൽ 303*); മലയാളി താരത്തിന് ചരിത്ര നേട്ടം

ചെന്നൈ ∙ കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ഇരട്ടസെഞ്ചുറിയുടെയും പിന്നാലെ ട്രിപ്പിൾ സെഞ്ചുറിയുടെയും ശോഭ പകർന്ന മലയാളി താരം കരുൺ നായരുടെ മികവിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോർ. കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 759 റൺസ്. ടെസ്റ്റിൽ സെ‍ഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് ഈ നേട്ടത്തെ ഇരട്ടസെഞ്ചുറിയും പിന്നാലെ ട്രിപ്പിള്‍ സെഞ്ചുറിയുമാക്കി രൂപാന്തരപ്പെടുത്തി കരുൺ അഭിമാനതാരമായത്.
ഇംഗ്ലണ്ടിനെതിരെ കരുൺ നായരുടെ ബാറ്റിങ്.
സാക്ഷാൽ സുനിൽ ഗാവാസ്കറിനും സച്ചിൻ തെൻഡുൽക്കറിനും സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയ വമ്പൻമാർക്കും സാധിക്കാത്ത നേട്ടമാണ് വെറും മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുൺ നായർ സ്വന്തം പേരിൽ കുറിച്ചത്. ഈ മൽസരത്തിന് മുൻപ് കരുണിന്റെ ടെസ്റ്റിലെ ഉയർന്ന സ്കോർ വെറും 13 റൺസായിരുന്നു. സാക്ഷാൽ വീരേന്ദർ സെവാഗിനുശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ബെംഗളൂരു മലയാളിയായ കരുൺ നായർ. സെവാഗ് രണ്ടു തവണ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുണ്ട്.
കരുണിന്റെ ട്രിപ്പിൾ സെഞ്ചുറിയുടെയും ഇരട്ടസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ലോകേഷ് രാഹുലിന്റെയും അർധസെഞ്ചുറി നേടിയ പാർഥിവ് പട്ടേൽ (71), അശ്വിൻ (67), ജഡേജ (51) എന്നിവരുടെയും മികവിലാണ് ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ കുറിച്ചത്. കരുൺ ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കരുൺ 303 റൺസോടെയും ഉമേഷ് യാദവ് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.
നിലവിൽ ഇന്ത്യയ്ക്ക് 282 റൺസ് ലീഡുണ്ട്. ആറാം വിക്കറ്റിൽ അശ്വിനൊപ്പം 181 റൺസും ഏഴാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 138 റൺസും കൂട്ടിച്ചേർത്ത കരുൺ നായരാണ് ടീമിന് റെക്കോർഡ് സ്കോർ സമ്മാനിച്ചത്. 2009ൽ ശ്രീലങ്കയ്ക്കെതിരെ മുംബൈയിൽ നേടിയ 726 റൺസിന്റെ റെക്കോർഡാണ് ഇന്ത്യ തിരുത്തിയത്. അവസാന ദിനം പിച്ച് സ്പിന്നിനെ വഴിവിട്ടു സഹായിച്ചാൽ ഇന്ത്യയ്ക്ക് അനായാസം വിജയത്തിലെത്താം. നാലാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 12 റൺസ് എടുത്തിട്ടുണ്ട്.
കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കരുണിന്റെ ട്രിപ്പിൾ സെഞ്ചുറി തികച്ചും ആധികാരികമായിരുന്നു. കഴിഞ്ഞ ദിവസം വെറും ഒരു റണ്ണകലെ ഇരട്ടസെഞ്ചുറി നഷ്ടമായ കർണാടക ടീമിലെ സുഹൃത്തുകൂടിയായ ലോകേഷ് രാഹുലിന്റെ പിഴവ് ആവർത്തിക്കാതെ അനായാസം തന്നെ കരുൺ ട്രിപ്പിൾസെഞ്ചുറിയിലേക്കെത്തി. 381 പന്തിൽ 32 ബൗണ്ടറിയും നാലു സിക്സും നിറം ചാർത്തിയതായിരുന്നു ആ ഇന്നിങ്സ്. 55 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സുമുൾപ്പെടെ 51 റൺസെടുത്ത ജഡേജ കരുണിന് യോജിച്ച കൂട്ടായി. അർധസെഞ്ചുറി നേടിയ രവിചന്ദ്ര അശ്വിനൊപ്പം (67) ആറാം വിക്കറ്റിൽ കരുൺ നായർ പടുത്തുയർത്തിയ 181 റൺസിന്റെ കൂട്ടുകെട്ടും മൽസരത്തിൽ നിർണായകമായി. സ്റ്റ്യുവാർട്ട് ബ്രോഡിന്റെ പന്തിൽ ജോസ് ബട്‌ലറിന് ക്യാച്ചു സമ്മാനിച്ചാണ് അശ്വിൻ മടങ്ങിയത്. 149 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും നിറം ചാർത്തിയ ഇന്നിങ്സ്. 29 റൺസെടുത്ത മുരളി വിജയിന്റെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അരങ്ങേറ്റക്കാരൻ ലിയാം ഡേവ്സന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് മുരളി വിജയ് മടങ്ങിയത്.
മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 391 എന്ന നിലയിലായിരുന്നു. 199 റൺസ് നേടിയ ലോകേഷ് രാഹുലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്.