Saturday, 22 July 2017

നോനി

ഉണ്ണി കൊടുങ്ങല്ലൂര്‍

നോനി

മറ്റു പേരുകൾ
മഞ്ഞണാത്തി, ഇന്ത്യൻമൾബറി, ബീച്ച്മൾബറി, നൊനൂ, അമേരിക്ക നോനോ
ശാസ്ത്രീയ നാമം
മോറിന്ഡീസിട്രിഫോലിയ (Morinda Sitrifoliaea)
സ്വദേശം
വിദേശരാജ്യങ്ങൾ
വിവരണം
ഇവ കുറ്റിച്ചെടിയായി വളരുന്ന സസ്യമാണ്. അനേകം വർഷങ്ങൾക്കു മുന്നേ തന്നെ പല രാജ്യങ്ങളും ഈ ചെടി ഉപയോഗിച്ചുവരുന്നു.ഈ ചെടി വളരുമ്പോൾ പച്ച,മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്നു.പഴുത്തു കഴിഞ്ഞാൽ നിറം മാറി വെളുത്ത നിറമായി ഇലകൾ കൊഴിഞ്ഞു വീഴുന്നു.പാകമെത്തിയ നോനിയ്ക്ക് ശീമച്ചക്കയുടെ സാമ്യവും ഉരുളകിഴങ്ങിന്റെ വലിപ്പവുമാണ്‌ ഉള്ളത്. അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ്നോനി. നോനി ഒരു മരുന്നല്ല. ഇത് നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്. ഇതിന്റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായഎല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തിലടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തല്ഫലം മരുന്നുകളുടെ ഗുണം കോശങ്ങൾക്ക് കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു.
ലഭ്യമായ സ്ഥലങ്ങൾ
കേരളം,തമിഴ്‌നാട്‌
രുചി
മധുരവും ചവർപ്പും കൂടികലർന്ന രുചിയാണ് നോനി പഴത്തിന്.
ഭക്ഷ്യയോഗ്യത
മൂത്തുപഴുത്ത കായ്കളുടെ കുരു നീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകൾക്കൊപ്പവും സേവിക്കാം. പഴത്തിന്റെ കുരു നീക്കി പൾപ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം.
ഘടകങ്ങൾ
• ന്യൂട്രാസ്യൂട്ടിക്കലുകൾ,
• ആമിനോ ആസിഡുകൾ,
• ക്ഷാരകൽപങ്ങൾ
ഔഷധയോഗ്യം
സർവ്വ രോഗ സംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധ ഗുണങ്ങളുള്ളവയാണ്. കാൻസറിനെ പ്രതിരോധിക്കാനും കൊളസ്ട്രോൾ കുറക്കാനും പുകവലി മൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും. ബാക്ടീരിയ, വൈറസ്, കുമിൾ, ക്യാൻസർ, പ്രമേഹം, അലർജി, നേത്ര രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങൾ, വൃക്കരോഗം, ഹൃദ് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, കൊളസ്ട്രോൾ, തൈറോയിഡ് രോഗങ്ങൾ, സൊറിയാസിസ്, രക്താദി സമ്മർദ്ദം, ആസ്മ, തളർച്ച, വിളർച്ച, അപസ്മാരം, അസ്ഥിരോഗങ്ങൾ, കരൾ രോഗങ്ങൾ, ക്ഷയം , ട്യൂമറുകൾ, ത്വക്ക് രോഗങ്ങൾ, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങൾ , ആർത്തവ പ്രശ്നങ്ങൾ, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ട്. പനി മാറുന്നതിന് ഇത് ഉപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനകൾക്ക് കുറവു വരും. അൾസറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആർത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചിൽ, പ്രമേഹം, കരൾരോഗങ്ങൾ, ചുമ, തൊലിപ്പുറത്തെപാട്, ആസ്മ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി. ഈ ചെടിയുടെ ഇല,കായ്,വേര്,തണ്ട് എന്നിവയെല്ലാം തന്നെ വളരെ ഔഷധഗുണമുള്ളതാണ്.വളരെ രൂക്ഷ ഗന്ധമാണ് ഈ ചെടിയുടെത്.ആയുർ വേദവൈദ്യന്മാർ ഈ ചെടിയുടെ പഴം പാകമാകുന്നതിനു മുന്നേ പറിച്ച് ഉണക്കിയശേഷം ഇടിച്ചു ചതച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം അതിന്റെ നീര് തുണിയിൽ അരിച്ചെടുത്ത് രസായനം ആക്കുന്നു.വായ്പുണ്ണ്‍ രോഗത്തിന് ഇതിന്റെ ഗുളിക വളരെ നല്ലതാണ്.അൾസർ,സന്ധിവാതം,പ്രമേഹം,കാൻസർ ,വേദന സംഹാരി എന്നിവയ്ക്കെല്ലാം നോനി ചെടിയിൽ നിന്ന്‍ മരുന്ന്‍ നിർമ്മിക്കുന്നു.
കൃഷിരീതി
കേരളത്തിലെ എല്ലാ മണ്ണിലും കൃഷിചെയ്യാം. വിത്തോ പതിവച്ചുണ്ടാക്കുന്ന തൈയോ നടീൽ വസ്തുവാക്കാം. നട്ടുപത്തു മാസത്തിനകം കായ്ക്കും. വിളവെടുപ്പ് പാകമാകാൻ 18 മാസം വേണം. ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറുപ്രായത്തിൽ പച്ചനിറവും മൂപ്പെത്തുമ്പോൾ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോൾ വെള്ള നിറവുമാകും. പാകമാകുമ്പോൾ തോടിന് കട്ടി കുറയുകയും മത്തു പിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും. കായ മുഴുവനായോ, കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത്. ഇതിന് കീടരോഗബാധ വിരളമാണ്.
നിത്യഹരിത കുറ്റിച്ചെടിയായ നോനി തനി വിളയായും കൃഷിചെയ്യാം. തനി വിളയാക്കുമ്പോൾ പരമാവധി 20 അടി വരെ ഉയരം വെക്കും ഇടവിളയാകുമ്പോൾ 8-12 അടിയിൽ കൂടാറില്ല. പതിവെക്കൽ രീതിയിലാണ് നടീൽ വസ്തുക്കൾ തയാറാക്കുന്നത്. ആദ്യ മാസങ്ങളിൽ വളർച്ച പതുക്കെയാവും. ചെടിയുടെ ചുവട്ടിൽ നിന്ന് അല്പം മാറ്റി പുതയിട്ടു കൊടുക്കണം. ജൈവ, രാസക്കൃഷി പിന്തുടരാം. ഫോസ്ഫറസിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ പൂവിടലും ഫലലഭ്യതയും ഏറും. ഇലകളിലൂടെയുള്ള വള പ്രയോഗത്തെ നല്ലവണ്ണം പ്രയോജനപ്പെടുത്തുന്ന ചെടിയാണിത്.
ഗുണങ്ങൾ
നാല്പതോളം ഒഷധക്കൂട്ടുകളിലെ ചേരുവയാണിത്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നോനി ജ്യൂസ് ഒരു മരുന്നല്ല, കോശാധിഷ്ടിത ആഹാരമാണ്. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്
ചെടിയുടെ വിവിധ അവശിഷ്ടങ്ങൾ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോർമോണുകളായും ഇത് പ്രവർത്തിച്ച് വരുന്നു.
പ്രകൃതി ദത്ത ആന്റി ബയോട്ടിക്കായും, ആന്റി ഒക്സിടന്റായും പ്രവർത്തിക്കുന്നു.

Friday, 21 July 2017

തിപ്പലി

ഉണ്ണി കൊടുങ്ങല്ലൂര്‍
തിപ്പലി 
പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി. പൈപ്പര്‍ ലോങം ലിന്‍ (Piper Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ .
അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്. ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം,ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്.
ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു. (ശരീരം മെലിയും) തിപ്പലി ചേര്‍ത്ത പ്രധാന ഔഷധങ്ങള്‍ ഭൃഗരാജാദി തൈലം, അശ്വഗന്ധാരിഷ്ടം,ദശമൂലാരിഷ്ടം, നിര്‍ഗുണ്‍ഡ്വാദി തൈലം, അജമാംസ രസായനംImage result for തിപ്പലി

പതിമുകം

ഉണ്ണി കൊടുങ്ങല്ലൂര്‍

പതിമുകം സിയാല്‍പിനിയ സപ്പന്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പതിമുകം സിസാല്‍പിനിയേസിഎന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്. ഇതിനെ പതംഗം, കുചന്ദനം എന്നാണ് സംസ്കൃതനാമത്തില്‍ അറിയപ്പെടുന്നത്. പതിമുകം- പത്മകം എന്നും ചപ്പങ്ങ എന്നുമറിയപ്പെടുന്നു. കായില്ലാത്ത വലിയ വൃക്ഷമായ ഇതിന്റെ തടിക്ക് നല്ല സുഗന്ധമുണ്ട്. പതിമുകം ദാഹശമനിയായി ഉപയോഗിക്കുന്ന കരിങ്ങാലിയില്‍ വ്യാപകമായി അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, ചര്‍മ്മരോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്. നിറയെ മുള്ളുകളോടുകൂടിയ പതിമുകച്ചെടിക്ക് വേനല്‍ ചൂടിനെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്. ഏത് കാലാവസ്ഥയിലും ഇത് നട്ടുവളര്‍ത്താവുന്നതാണ്.
Image result for പതിമുകം


Image result for പതിമുകം

Thursday, 20 July 2017

ചിറ്റമൃത് /അമൃത്



ചിറ്റമൃത് /അമൃത് അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറകോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതുംടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇതൊരു ലതാസസ്യമാണ്. ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ ‍അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. ഇതിന്റെ തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും വേരു താഴേക്കു വിട്ട് മരണത്തെ അതിജീവിക്കും. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം. കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ വള്ളിച്ചെടി വന്‍മരങ്ങളി‍ല്‍ പടര്‍ന്നു കയറുന്നവയാണ്. ഇലയ്ക്ക് വെറ്റിലയുടെ രൂപവുമായി സാമ്യമുണ്ട്. നല്ല മൂപ്പെത്തിയ വള്ളികള്‍ക്ക് തള്ളവിരലോളം വണ്ണമുണ്ടാകും.
ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമാണ് അമൃതിന്. ബെര്‍ബെറിന്‍, ഗിലിയന്‍ എന്ന ആല്‍ക്കലോയിഡുകളാണ് ഇതിലെ മുഖ്യ രാസവസ്തുക്കള്‍. പനിക്കെതിരായ ഔഷധവീര്യം മൂലം ഇന്ത്യന്‍ ക്വിനൈന്‍ എന്ന ഖ്യാതിയും അമൃതിനുണ്ട്. വള്ളിയാണ് നടാനായി ഉപയോഗിക്കുന്നത്.
ഇതിന്റെ വള്ളിയും കാണ്ഡവുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഇലകള്‍ക്ക് ഹൃദയാകൃതിയാണ്. മുകളില്‍നിന്നും വളരുന്ന പാര്‍ശ്വ വേരുകള്‍ പിന്നീട് തണ്ടായി മാറുന്നു. ശരീരതാപം ക്രമീകരിക്കാന്‍ അത്ഭുത ശക്തിയുള്ള ഔഷധിയാണ് ചിറ്റമൃത്. രക്തശുദ്ധിയുണ്ടാകാനും ധാതുപുഷടി വര്‍ദ്ധിപ്പിക്കാനും, മൂത്രാശയ രോഗങ്ങള്‍, ദഹനശേഷിക്കുറവ്, പ്രമേഹം, ത്വക്കരോഗങ്ങള്‍ ഇതിനെല്ലാം അമൃത് ഫലപ്രദമാണ്. ചിറ്റമൃത്, ദശമുലകങ്ങളുടെ വേര് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന അമൃതാരിഷ്ടം പനി കുറക്കാന്‍ വിശിഷ്ടമാണ്.
അമൃതിന്റെ തണ്ട്, തൊലി നീക്കി ചതച്ച് നാലുമണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ ഇവയുടെ നൂറ് കിട്ടും. ഒരൌണ്‍സ് നൂറ് പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് 1-3 ഔണ്‍സായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് ക്രമീകരിക്കാനാകും. രക്തശുദ്ധിയുണ്ടാകാനും എല്ലാവിധ പനികള്‍ക്കും ഇത് പ്രയോജനപ്രദമാണ്. ഇതിന്റെ തണ്ടു ചതച്ച് അര ഔണ്‍സ് നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 6 നേരം കഴിച്ചാല്‍ പനി മാറും.
വൃക്കരോഗങ്ങള്‍ക്ക് അമൃത് ഇടിച്ചു പിഴിഞ്ഞ നീര് 15 മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുക. ശരീരത്തില്‍ അമിതമായുണ്ടാകുന്ന ചുട്ടുനീറ്റല്‍ മാറ്റാന്‍ അമൃതിന്‍ നൂറ് 250 മി.ഗ്രാം വീതം മൂന്നുനേരം കഴിക്കണം. വാതജ്വരം കുറയ്ക്കാന്‍ അമൃത് നെല്ലിക്കാത്തോട്, കുമിഴിന്റെ വേര് തുടങ്ങിയ ഔഷധങ്ങള്‍ സമം ചേര്‍ത്ത് കഷായമായി ഉപയോഗിക്കാം. അമൃത്, നറുനീണ്ടിക്കിഴങ്ങ്, തഴുതാമ വേര്, മുന്തിരി, ശതകുപ്പ തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഗുഡുച്യാദി കഷായം വാതജ്വരത്തിനുത്തമമാണ്. ചിറ്റമൃത്, പച്ചോറ്റിത്തൊലി, ചെങ്ങഴങ്ങിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ് തുടങ്ങിയവ ചേര്‍ത്തു കഷായം വെച്ചുപയോഗിക്കുന്നത് പിത്തജ്വരം കുറയ്ക്കും. അമൃത്, കടുക്കാത്തോട്, ചുക്ക് തുടങ്ങിയവയടങ്ങിയ നാഗരാദികഷായം എല്ലാത്തരം പനികള്‍ക്കും ഉത്തമമാണ്. അമൃതിന്‍ നീര്, നെല്ലിക്കാനീര്, മഞ്ഞള്‍പൊടി ഇവ മൂന്നും 10 മി.ലി. വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഉത്തമമാണ്.
അമൃതിന്‍ നീര് തേനില്‍ ചേര്‍ത്തുപയോഗിക്കുന്നത് മൂത്രവര്‍ദ്ധനവിനും അസ്ഥിസ്രാവത്തിനും ഫലപ്രദമാണ്. അമൃതിന്‍ കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്തുപയോഗിക്കുന്നത് ഹൃദ്രോഗത്തിനും രക്തവാതത്തിനും ഫലപ്രദമാണ്. അമൃത്, മുത്തങ്ങ, ചന്ദനം, ചുക്ക് ഇവയുടെ കഷായം തലവേദനയും ജലദോഷവും പനിയും മാറ്റും. അമൃതനീര് തേന്‍ ചേര്‍ത്തുപയോഗിച്ചാല്‍ ഛര്‍‍ദ്ദി കുറയും. ദഹനക്കുറവുള്ളവര്‍ അമൃതിന്‍ നീരില്‍ ചുക്ക് പൊടിച്ചുപയോഗിക്കണം. അമൃതയിലയില്‍ വെണ്ണ പുരട്ടിയിട്ടാല്‍ കുരുക്കള്‍ പെട്ടെന്നും പഴുത്തു പൊട്ടും. കാലു വിണ്ടുകീറുന്നതിന് അമൃതയിലയും മൈലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കിടക്കുന്നതിന് മുമ്പ് കാലിലിടുക. പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കുമെതിരായുള്ള സിദ്ധൗഷധമാണ് അമൃത്. ത്വക് രോഗങ്ങളും ശമിപ്പിക്കും. അമൃതും ത്രിഫലയും സമം കഷായമാക്കി ദിവസം 3 നേരം മൂന്ന് ഔണ്‍സ് വീതം സേവിച്ചാല്‍ പെരുമുട്ടുവാതം ശമിക്കും.
അമൃത് വള്ളി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് 15 മില്ലി ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ മൂത്രാശയരോഗങ്ങള്‍ ശമിക്കും. ‌അമൃതിന്‍ നീരില്‍ ചുക്കുപൊടി ചേര്‍ത്ത് സേവിച്ചാല്‍ നല്ല ദഹനം ലഭിക്കും.അമൃത് ചതച്ചിട്ട് ഒരു രാത്രി വെച്ച വെള്ളം അല്പം മഞ്ഞള്‍പൊടി ചേര്‍ത്തു കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. അമൃതിന്‍ നീരും തേനും ചേര്‍ന്ന ലേപനം വ്രണങ്ങള്‍ ഉണക്കും.
Image result for ചിറ്റമൃത്ങ്ങല്ലൂര്‍

പൂപ്പാതിരി

ഉണ്ണി കൊടുങ്ങല്ലൂര്‍


പൂപ്പാതിരി ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍ക്കണം. 15-)0 വര്‍ഷം വിളവെടുക്കാം.
വേര്, പൂവ്, തൊലി എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. ബോട്ട്, ഫര്‍ണിച്ചര്‍ എന്നിവയുണ്ടാക്കാന്‍ തടി ഉപയോഗിക്കുന്നു. വാതം, ഇക്കിള്‍, മൂത്രതടസ്സം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ദശമൂലാരിഷ്ടം, ധന്വന്തരാരിഷ്ടം, ദ്രാക്ഷാദികഷായം, ച്യവനപ്രാശം തുടങ്ങിയവ പൂപ്പാതിരി ചേര്‍ന്ന പ്രധാന ഔഷധങ്ങളാണ്.
Image result for പൂപ്പാതിരി

പലകപ്പയ്യാനി

ഉണ്ണി കൊടുങ്ങല്ലൂര്‍


 പലകപ്പയ്യാനി ഇതിന്റെ വേരാണ് ഔഷധയോഗ്യഭാഗം. തടി തീപ്പെട്ടി വ്യവസായത്തില്‍ ഉപയോഗിക്കുന്നു. അതിസാരം, നെഞ്ചുവേദന, നീര്, വയറിളക്കം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. പലകപ്പയ്യാനി അടങ്ങിയ ചില പ്രധാന ഔഷധങ്ങളാണ് ദശമൂലാരിഷ്ടം, ധന്വന്തരാരിഷ്ടം, ദ്രാക്ഷ്രാദികഷായം, വീരതരാദികഷായം, ച്യവനപ്രാശം എന്നിവ.
ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം.Image result for പലകപ്പയ്യാനി

മൂവില (Preudarthria viscida)

ഉണ്ണി കൊടുങ്ങല്ലൂര്‍


മൂവില (Preudarthria viscida) ദശമൂലങ്ങളില്‍ ഒന്നാണിത്. സമൂലം ഔഷധ യോഗ്യം, ഹൃദ്രോഗങ്ങള്‍ , രക്താര്‍ശ്ശസ്സ് , രക്തവാതം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. മൂവിലയടങ്ങിയ പ്രധാന ഔഷധങ്ങള്‍ വലിയ നാരായണ തെലം, കല്യാണഘൃതം, ച്യവനപ്രാശം, ദശമൂലകഷായം.Image result for മൂവില

ഓരില (Desmodium gangeticum)

ഉണ്ണി കൊടുങ്ങല്ലൂര്‍

 ഓരില (Desmodium gangeticum) ദശമൂലത്തിലെ ഒരു ചേരുവയാണിത്. സമൂലം ഔഷധ യോഗ്യമാണ്. ഹൃദ്രോഗം, സര്‍വ്വാംഗ വേദന, നീര് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഓരിലയടങ്ങിയിട്ടുള്ള പ്രധാന ഔഷധങ്ങളാണ് മധ്യയഷ്ടാധികഷായം, വലിയനാരായണാധി തൈലം, കല്യാണഘൃതം, ദശമൂലംകഷായം, ച്യവനപ്രാശം.
Image result for orila plant

അമുക്കുരം Withania somnitera

ഉണ്ണി കൊടുങ്ങല്ലൂര്‍


അമുക്കുരം (Withania somnitera) സമൂലം ഔഷധയോഗ്യഭാഗമാണ്. ചുട്ടുനീറ്റല്‍, ത്വക്ക് രോഗങ്ങള്‍, വാത സംബന്ധമായ അസുഖങ്ങള്‍, നേത്രരോഗങ്ങള്‍, ലൈഗിംകശേഷി കുറവ്, പനി, മൂലക്കുരു, വ്രണങ്ങള്‍, തുടങ്ങിയ രോഗാവസ്ഥകളില്‍ ചികിത്സക്ക് ഉപയോഗിക്കുന്നു. അമുക്കുരത്തിന്റെ ഭാഗങ്ങള്‍ ചേരുവയായ പ്രധാന ഔഷധങ്ങള്‍ അശ്വഗന്ധാരിഷ്ടം, ബലാരിഷ്ടം.Image result for )അമുക്കുരം


ചപ്പങ്ങം (casalpinia sapan)

ഉണ്ണി കൊടുങ്ങല്ലൂര്‍
ചപ്പങ്ങം (casalpinia sapan) ഒരടി ആഴവും സമചതരവുമുള്ള കുഴികളില്‍ 5 കിലോ ഗ്രാം ജൈവവളവും മേല്‍മണ്ണും കൂട്ടി നിറച്ച് വ‍ര്‍ഷ കാലാരംഭത്തോടെ തൈകള്‍ നടുന്നു. കുഴികള്‍ തമ്മില്‍ 6 അടി അകലം ഉണ്ടായിരിക്കണം. കാതലാണ് ഔഷധ യോഗ്യഭാഗം, വ്രണങ്ങള്‍ , ചര്‍മ്മരോഗങ്ങള്‍ , ചുടുനീറ്റല്‍, ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രതടസ്സം, അതിസാരം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ ശരീരത്തെ തണുപ്പിക്കുന്നതിനും ദാഹശമനത്തിനും ഉപയോഗിക്കുന്നു. ഭക്ഷ്യ വസ്തുക്കളില്‍ നിറം ചേര്‍ക്കാന്‍ കൃത്രിമ ചായങ്ങള്‍ ഉപയോഗിക്കുന്നതിനെ ലോകാരോഗ്യസംഘടന വിലക്കിയ സാഹചര്യത്തില്‍ ചപ്പങ്ങത്തിന്റെ ആവശ്യം കൂടുന്നുണ്ട്. ഇന്നും മദ്യത്തിനും തുണികള്‍ക്കും ചായം നല്‍കാനും ചപ്പങ്ങം ഉപയോഗിക്കുന്നു. ചപ്പങ്ങം ചേരുന്ന ചില പ്രധാന ഔഷധങ്ങള്‍. സുദര്‍ശന ചൂര്‍ണ്ണം, ദര്‍വാദിഘൃതം, ബൃഹത്‍ ശ്യാമാഘൃതം





.

യൂക്കാലിപ്റ്റസ്

ഉണ്ണി കൊടുങ്ങല്ലൂര്‍

യൂക്കാലിപ്റ്റസ് വളരെ വേഗത്തില്‍ വളരുന്നതും അറുനൂറോളം വിഭാഗങ്ങളുമുള്ള യൂക്കാലിപ്റ്റസ് മിര്‍ട്ടേസിസസ്യകുടുംബത്തില്‍ പെട്ടതാണ്. കേരളത്തില്‍ വയനാട്, ഇടുക്കി തുടങ്ങിയ ശൈത്യമേഖലാപ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന യൂക്കാലിപ്റ്റസ്, ഔഷധഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇലയില്‍ നിന്നും തണ്ടില്‍ നിന്നും, തൈലം വാറ്റിയെടുക്കുന്നു. പനി, ജലദോഷം, മൂക്കടപ്പ്, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നീരിറക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക്, തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് ഏറെ ഫലപ്രദമാണ്. സന്ധിവേദന, ശരീരവേദന എന്നിവയ്ക്ക് തൈലം പുറമെ പുരട്ടുന്നത് ഗുണം ചെയ്യും. ഇതിന്റെ തടി വിറകായും പള്‍പ്പ് നിര്‍മ്മാണത്തിനും ഉപകാരമാണ്. വളപ്രയോഗമോ മറ്റു ശുശ്രൂഷയോ വേണ്ടാത്ത ഈ മരങ്ങള്‍ ടെറിറ്റിക്കോര്‍നിസ്, ഗ്രാന്‍ഡിസ്, ഗ്ലോബുലസ്, ടൊറിലിയാന, ഡെഗ്ളുപ്പറ്റ, സിട്രിഡോറ എന്നീ ഇനങ്ങള്‍ കേരളത്തില്‍ കാണപ്പെടുന്നു. ഇനങ്ങള്‍ക്കനുസരിച്ചും പ്രായഭേദമനുസരിച്ചും ഇലയുടെ വലുപ്പത്തിനും ആകൃതിക്കും വ്യത്യാസമുണ്ടാകും.

രക്തചന്ദനം

രക്തചന്ദനം ലെഗുമിനോസി സസ്യകുടുംബത്തില്‍പെട്ടതാണിത്. ഇലകൊഴിക്കുന്ന മരമായ ഇതിന്റെ തൊലി തവിട്ടുനിറത്തില്‍ കാണപ്പെടുന്നു. തടി വെട്ടുമ്പോള്‍ ചുവന്ന ദ്രാവകം ഊറിവരും. ഈ തടി അരച്ചുണ്ടാക്കുന്നതാണ് രക്തചന്ദനം. കാതലാണ് ഔഷധയോഗ്യഭാഗം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം നല്ലതാണ്. തലവേദന, രക്താര്‍ശസ്, രക്താതിസാരം, ഛര്‍ദ്ദി, രക്തപിത്തം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ലക്ഷ്മണാരിഷ്ടം, പ്രാസാരിണിതൈലം, അഷ്ടാരിഗുളിക,ചാര്‍ങ്ങ്യേരാദിഗുളിക എന്നിവ രക്തചന്ദനം ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഔഷധഗുണമുണ്ടെങ്കിലും പ്രധാനമായും ഫര്‍ണിച്ചര്‍, വീടുപണി തുടങ്ങിയവയ്ക്കും ചായം ഉണ്ടാക്കാനുമാണ് രക്തചന്ദനത്തിന്റെ തടി ഉപയോഗിക്കുന്നത്. തടിക്ക് നല്ല കടുപ്പമുള്ളതിനാല്‍ ആശാരിപ്പണിക്ക് ഒന്നാന്തരമാണ്.
ചെടികള്‍ തമ്മില്‍ അകലം 15 അടിവേണം. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്തകുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. പത്താംവര്‍ഷം വിളവെടുപ്പിന് തയ്യാറാകും
.Image result for രക്തചന്ദനംImage result for രക്തചന്ദനം


ഉണ്ണി കൊടുങ്ങല്ലൂര്‍

അമരക്കായ

ഉണ്ണി കൊടുങ്ങല്ലൂര്‍

അമരക്കായ പാപ്പിലിയോണേസി – (Papilionaceae) കുടുംബത്തില്‍പ്പെടുന്ന അമരക്കായ സംസ്കൃതത്തില്‍നിഷ്പാവഃ എന്നറിയപ്പെടുന്നു. ബീന്‍സ്, പയര്‍, കൊത്തമരയ്ക്കാ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ പെട്ടതാണ് അമരക്കായ. പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്താല്‍ ഭൂമിയില്‍ നൈട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതുപോലെ അമരക്കായ കൃഷിചെയ്താലും നൈട്രജന്റെ അളവ് വര്‍ധിക്കുന്നതാണ്. വേരുകളില്‍ കാണുന്ന ചെറു മുഴകള്‍, നൈട്രജന്‍വാതകം ഉപയോഗയോഗ്യമാക്കി മാറ്റി സംഭരിക്കുവാന്‍ കഴിവുള്ള ബാക്ടീരിയകളെ ഉണ്ടാക്കുന്നു.
അമരക്കായ വാതത്തേയും പിത്തത്തേയും രക്തത്തേയും മൂത്രത്തേയും വര്‍ധിപ്പിക്കും. ദഹിക്കുവാന്‍ വിഷമമുള്ളതാണ്. നേത്രരോഗികള്‍ക്ക് അത്ര നല്ലതല്ല ഇത്. മുലപ്പാലിനെ വര്‍ധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും. ശുക്ലധാതുവിനെ വര്‍ധിപ്പിക്കുകയില്ല. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ അമരക്കായ തോരന്‍വെച്ച് നാളികേരം ധാരാളം ചിരകിയിട്ട് കഴിച്ചാല്‍ മതി. മൂത്രം പോകാത്ത അവസ്ഥയുണ്ടായാല്‍ അമരക്കായ 24 ഗ്രാം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാഴിയാക്കി പിഴിഞ്ഞ് അരിച്ച് ദിവസം രണ്ടുനേരമായി കഴിക്കുകയാണെങ്കില്‍ മൂത്രം പോകുകയും നീര് ശരീരത്തില്‍ ഇല്ലാതാകുകയും ചെയ്യും. ഹൃദ്രോഗികള്‍ക്ക് ഉണ്ടാകുന്ന നീരിനും ഇത് ഫലപ്രദമാണ്. സോറിയാസിസിന് അമരക്കായ വളരെ നല്ലതാണ്. അമരക്കായ മേല്‍പറഞ്ഞ വിധത്തില്‍ കഷായംവെച്ച് കഴിക്കുകയും ആ കഷായത്തില്‍ തന്നെ അമരക്കായ കല്‍ക്കമായി ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി പുരട്ടുകയും ചെയ്താല്‍ ഒരു മാസത്തെ ഉപയോഗം കൊണ്ട് ഈ ത്വക് രോഗത്തിന് ആശ്വാസം ലഭിക്കും.Image result for amarakka plant