Friday, 27 April 2018

വാഴയുടെ രോഗങ്ങള്‍

ഉണ്ണി കൊടുങ്ങല്ലൂര്‍

വാഴയെ ബാധിക്കുന്ന രോഗങ്ങളും നിയന്ത്രണ മാര്ഗ്ഗങ്ങളും



ആമുഖം

വാഴകൃഷിയില്‍ കേരളം ഒന്നാമതാണെങ്കിലും ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തോക്ക് പിന്തളളപ്പെടുകയാണ്.അടുക്കും ചിട്ടയുമില്ലാത്ത കൃഷിരീതികള്‍,ജലസേചനത്തിന്റെ കുറവ്,അശാസ്ത്രീയമായ വളപ്രയോഗം,കീട-ബാധകള്‍ തുടങ്ങിയവയാണ് ഇതിനു കാരണങ്ങള്‍.ഇവയ്ക്കെല്ലാം തക്കസമയത്ത് വേണ്ടപ്രതിരോധ നിയന്ത്രണനടപടികള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ നഷ്ടങ്ങള്‍ഒഴിവാക്കി ഉല്‍പ്പാദക്ഷമത കൂട്ടാവുന്നതാണ്.
വാഴകൃഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ഗണ്യമായ നഷ്ടമാണ് വിളവിലും ആദായ ത്തിലും  ഉണ്ടാക്കുന്നത് .സൂക്ഷ്മാണു ജീവികളായ കുമിളുകള്‍‌,വൈറസുകള്‍ തുടങ്ങിയവയുടെ ആക്രമണം മൂലമുണ്ടാകുന്ന രോഗങ്ങള്‍പലപ്പോഴും വ്യാപകമായ വിളനാശത്തിനും കാരണമാ .യേക്കാം.

    ഇലപ്പുളളി രോഗം

പല തരം കുമളികളുടെ ആക്രമണം മൂലം കേരളത്തില്‍വിവിധയിനം വാഴകളില്‍ഏക ദേശം ആറു തരത്തില്‍പ്പെട്ട ഇലപ്പുളളി രോഗങ്ങള്‍കണ്ടുവരുന്നു .അവയില്‍ സിഗറ്റോക്ക,കോര്‍ഡാന,ഫ്രെക്കിള്‍തുടങ്ങിയവയാണ് പ്രധാനം .ഇവ മൂന്നും ഒന്നിച്ച് വാഴയുടെ ഇലയെ ബാധിക്കുന്നുണ്ടെങ്കില്‍ അത് വിളവിനെ സാരമായി ബാധിക്കും.സിഗറ്റോക്ക ഇലപ്പുളളി രോഗമാണ് വാഴക്കൃഷിക്ക്  ഭീഷണിയായിത്താര്‍ന്നിട്ടുളളത്. കേരളത്തില്‍ നേന്ത്രന്‍,റോബറ്റ,കദളി ഇനത്തില്‍പ്പെട്ട വാഴകളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്.ഇവയില്‍ സന്നച്ചെങ്കദളി,മനോരഞ്ജിതം,തിരുവനന്തപുരം, പിസാംഗ് ലിലിന്‍ തുടങ്ങിയഇനങ്ങള്‍ക്ക് ഈ രോഗത്തെ ചെറുത്തു നില്‍ക്കാന്‍ശക്തി യുണ്ട്.

  • സിഗറ്റോക്ക ഇലപ്പുളളി രോഗം

കാലവര്‍ഷാരംഭത്തോടുകൂടിയാണ് ഈ കുമിള്‍ രോഗം കേരളത്തില്‍അധികമായും കണ്ടുവരുന്നത്.സെര്‍ക്കോസ് പോറാ മ്യൂസേ എന്ന ശാസ്ത്രനാമമുളള കുമിള്‍മൂലമാണ് ഈ രോഗം ഉണ്ടാകുന്നത് .വാഴയുടെ പ്രായം ഇലകളില്‍ മഞ്ഞനിറത്തിലുളള ചെറിയ പൊട്ടുകളുടെയും വരകളുടെയും രൂപത്തിലായിരിക്കും രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടു തുടങ്ങുന്നത്.ഇവ വലുതായി മദ്ധ്യഭാഗം കരിഞ്ഞ് അവിടം ചാരനിറമോ,തവിട്ടുനിറമോ ആയിത്തീരുന്നു.ചെറിയ ചെറിയ പൊട്ടുകള്‍ കൂടിച്ചേര്‍ന്ന് ഇലയില്‍വലിയ പുളളികള്‍ഉണ്ടാകുന്നു.ഇങ്ങനെ രോഗം കൂടുന്നതോടുകൂടി ഇലകള്‍കരിഞ്ഞു നശിച്ചു പോകുന്നു.ഇപ്രകാരം  ഇലകള്‍ക്ക് കേട് സംഭവിക്കുന്നതു കാരണം വാഴയുടെ അന്നജ നിര്‍മ്മാണപ്രക്രിയയില്‍തടസ്സംഉണ്ടാകുകയും തന്മൂലം കായകളുടെ വലുപ്പവും കുലയുടെ തൂക്കവും കുറയുന്നു.

  • കോര്‍ഡാനാ ഇലപ്പുളളി രോഗം

കോര്‍ഡാനാമ്യൂസേ എന്ന കുമിള്‍മൂലമുണ്ടാകുന്ന ഈ ഇലപ്പുളളി രോഗത്തിന്റെ ആദ്യ  ലക്ഷണം  ഇലയുടെ വക്കുകളില്‍ നിന്നും തുടങ്ങി ഏതാണ്ട് കണ്ണിന്റെ ആകൃതിയിലും ചെളിയുടെ നിറത്തിലും ഉണ്ടാകുന്നപാടുകളാണ്.ഇങ്ങനെ അടുത്തടുത്തുണ്ടാകുന്ന പാടുകള്‍ ഒന്നിച്ചുചേര്‍ന്ന് ഇലകരിച്ചിലുണ്ടാകുന്നു.

  • ഫ്രെക്കിള്‍ ഇലപ്പുളളി രോഗം
ഇലയുടെ  മുകള്‍ഭാഗത്ത് തരുതരായുളള ഇലപ്പുളളികള്‍കാണുന്നതാണ് ആദ്യ ലക്ഷണം .ഇവ കൂടുതലായാല്‍ വാഴയുടെ അന്നജനിര്‍മ്മാണപ്രക്രിയയില്‍തടസ്സം വരുത്തുകയും ക്രമേണ അവ വിളവിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ശരി യായ അകലം,നീര്‍വാര്‍ച്ചാ സൌകര്യം,കൃത്യസമയത്തെ കള നിയന്ത്രണം,ആവശ്യ ത്തിലധികമുളള കന്നു നശിപ്പിക്കല്‍ എന്നിവമൂലം ചെടിയുടെ ഇടയില്‍ലഭ്യമാകുന്ന അന്തീരക്ഷത്തിലെഈര്‍പ്പത്തിന്റെഅളവില്‍സാരമായവ്യത്യാസംവരുത്താവുന്നതാണ്. വളം ആവശ്യത്തിനു മാത്രം നല്‍കുക.അധിക വളപ്രയോഗം പ്രത്യേകിച്ച് പാക്യ ജനകം രോഗം കൂടുന്നതിനു കാരണമാകുന്നു.
രോഗം കൂടുതലായഇലകള്‍മുറിച്ചുമാറ്റിനശിപ്പിക്കുന്നത് രോഗം പടരാതിരിക്കാന്‍സഹാ യിക്കും .എന്നിട്ട് സ്യൂഡമോണസ് ഫ്ളൂറസെന്‍സ്/ട്രൈക്കോഡെര്‍മspp.ഇവയില്‍ ഏതെങ്കിലുമൊന്ന് 10-20 ഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍ കലക്കി ഇലകളുടെ രണ്ടു ഭാഗത്തും വീഴത്തക്കവണ്ണം തളിക്കണം. രോഗ രൂക്ഷമാണെങ്കില്‍ രോഗബാധയേറ്റ  ഇലകള്‍ വെട്ടിമാറ്റിയതിനുശേഷം ഒരു ശതമാനം വീര്യമുളള ബോര്‍‍ഡോ മിശ്രിതം അല്ലെങ്കില്‍ 0.1 %വീര്യമുളള ബാവിസ്റ്റിന്‍ ഇലയുടെ രണ്ടു വശത്തും വീഴത്തക്കണ്ണം തളിക്കണം.ഒരു ഗ്രാം കുമിള്‍ നാശിനി ഒരു ലിറ്റര്‍വെളളത്തില്‍ലയിപ്പിച്ചാല്‍മേല്‍പ്പ റഞ്ഞവീര്യത്തിലുളള  കുമിള്‍നാശിനി മിശ്രിതം കിട്ടും.

    കുറുനാമ്പുരോഗം(കൂമ്പടപ്പ്)

വാഴയ്ക്കുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് കൂമ്പടപ്പ് അഥവാ കുറുനാമ്പു രോഗം.വാഴയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഈ രോഗം ഉണ്ടാകാനിടയുണ്ട്. കുറുനാമ്പുരോഗ നിര്‍ണ്ണയത്തിന് സഹായമായ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യ ലക്ഷണവുമാണ് നാമ്പിലകളുടെ അടിഭാഗത്ത് തണ്ടിനോട് ചേര്‍ന്ന ഭാഗത്തുളള  ഇല ഞരമ്പുകളിലും തണ്ടുകളിലും ഉണ്ടാകുന്ന കടും പച്ച നിറത്തിലുളളചെറിയ പൊട്ടുകളും വരകളും  ഇല ഞരമ്പുകളിലെ ഇത്തരം അടയാളങ്ങള്‍ ഇലയുടെ മദ്ധ്യത്തിലെ  തണ്ടുകളിലേക്ക്എത്തുമ്പോള്‍വളഞ്ഞു കാണപ്പെടുന്നു. ഈലക്ഷണവുംനാമ്പിലകള്‍വി ടര്‍ന്നു വരുന്നതിനുളള കാലതാമസവുമാണ് കുറുനാമ്പുരോഗത്തിന്റെ ആദ്യലക്ഷണ ങ്ങള്‍.അതിനു ശേഷം ഉണ്ടാകുന്ന ഇലകളുടെ നിറം വിളറുകയും ഇവ വലിപ്പം കുറഞ്ഞ് കുത്തനെ മുകളിലേക്ക് എഴുന്നു നില്‍ക്കുകയും ചെയ്യുന്നു.ക്രമേണ ഇങ്ങനെ ചെറുതായ ഇലകളെല്ലാം കൂടി ഒത്തു ചേര്‍ന്നു മുകളിലേക്ക്എഴുന്നു നില്‍ക്കുമ്പോള്‍കുറുനാമ്പുരോഗ ത്തിന്റെ സര്‍വ്വ സാധാരണ ലക്ഷണമായിത്തീരുന്നു. ഇളം പ്രായത്തില്‍വാഴകള്‍ക്ക് രോഗം ബാധിച്ചാല്‍ വളര്‍ച്ച നിലച്ച് കൂമ്പടച്ച് നശിച്ചു പോകുന്നു.കുല പുറത്തു വരുന്നതി നു മുമ്പായി രോഗം ബാധിച്ചാല്‍ ശുഷ്ക്കിച്ച ചെറിയ കുലകള്‍ആയിരിക്കും പുറത്തു വരുന്നത്. രോഗം ബാധിച്ച വാഴയുടെ മാണവും വേരും ക്രമേണ ചീയുവാന്‍തുടങ്ങു കയും ചെയ്യും.ബനാന ബഞ്ചിടോപ്പ് എന്ന സൂക്ഷ്മാണു മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.രോഗ ബാധ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം കൂമ്പടപ്പു വന്ന വാഴയുടെ കന്നുകള്‍ നടുന്നത് മൂലമാണ്.രോഗം ബാധിച്ച വാഴയുടെ കന്നുകളില്‍മിക്കതും തന്നെ ഈ രോഗം ഉളളവയായിരിക്കും.ഇത്തരം കന്നുകള്‍നട്ടാല്‍നേര്‍ത്ത് വിളറിയ ചെറിയ ഇലകള്‍ മാത്രം ഉണ്ടാകുകയും വാഴ ഒരു മീറ്ററിലധികം ഉയരം വെയ്ക്കാതെ ബൊക്കെ മാതിരി നില്‍ക്കുകയും ചെയ്യും.പെന്റലോണിയ നൈഗ്രോനെര്‍വോസ എന്ന വാഴപ്പേന്‍ഈ രോഗം പരത്തുന്നു. കൂമ്പടപ്പു രോഗം ബാധിച്ച വാഴയുടെ നീരു കുടിച്ച ശേഷം അതേ വാഴപ്പേന്‍തന്നെ പിന്നീട് രോഗബാധയില്ലാത്ത വാഴയില്‍ ചെന്ന് നീരു കുടിക്കാന്‍ഇടയായല്‍വാഴ പ്പേനിന്റെ ഉമിനീരില്‍ക്കൂടി ഈ രോഗത്തിനു കാരണമായ വൈറസ്  പകരുന്നു. വാഴപ്പേന്‍ കുറഞ്ഞത് 17 മണിക്കൂര്‍നേരത്തേക്കെങ്കിലും രോഗമുളള വാഴയിലിരുന്നു നീരു കുടിച്ചാല്‍ മാത്രമെ വൈറസ്നെ പകര്‍ത്തുവാന്‍കഴിവുളളതായിത്തീരുകയുളളൂ. പക്ഷെ ഈ രോഗം ആരോഗ്യമുളള വാഴയിലേക്ക് പകര്‍ത്താന്‍ഇങ്ങനെ നീരുറ്റി ക്കുടിച്ച ഒരൊറ്റ വാഴപ്പേന്‍ തന്നെ മതിയാകും.ഇങ്ങനെയുളള ഒരു വാഴപ്പേനിന് 13 ദിവസം വരം രോഗസംക്രമണ ശേഷി ഉണ്ടായിരിക്കും.വാഴപ്പേനുകള്‍ നീരു കുടിച്ച ശേഷം ഏകദേശം 30-40 ദിവസങ്ങള്‍കഴിഞ്ഞാണ് വാഴയില്‍രോഗലക്ഷണങ്ങള്‍പ്ര ത്യക്ഷപ്പെടുന്നത് .വാഴയിലകള്‍ തമ്മില്‍തൊടുന്നതുമൂലമോ,മണ്ണില്‍ക്കൂടിയോ,കാറ്റില്‍ പറന്നോ ആണ് ഈ വാഴപ്പേനുകള്‍ ഒരു വാഴയില്‍നിന്നും മറ്റു വാഴകളിലേക്കെത്തി ച്ചേരുന്നത്.നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍-
കുറുനാമ്പുരോഗം  വരാതിരിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍നാം ശ്രദ്ധിക്കണ്ടതുണ്ട്.
  1. രോഗം ബാധിയ്ക്കാത്ത  വാഴയില്‍നിന്നും എടുത്തതാണെന്നു പൂര്‍ണ്ണബോദ്ധ്യ മുളള വാഴക്കന്നുകള്‍ മാത്രമേ നടാന്‍ഉപയോഗിക്കാവൂ.കുല വരാന്‍ തുടങ്ങിയ വാഴയ്ക്കു പിന്നീട് ഈ രോഗബാധയുണ്ടായാല്‍ഇലകളിലും മറ്റും രോര ലക്ഷണങ്ങള്‍ ഓളുപ്പം കാണാറില്ല.എന്നാല്‍ വാഴക്കുലയുടെ കൂമ്പിലെവിരിയാ തെ നില്‍ക്കുന്ന പോളകളില്‍വിളറിയ ചില പാടുകള്‍കാണുകയും  ഇത്തരം വിരിയാത്ത പോളകളുടെ അഗ്രഭാഗം മുകളിലേയ്ക്ക് വളഞ്ഞു കാണുകയുംചെയ്യും ഈ ലക്ഷണങ്ങള്‍കാണുന്ന വാഴയുടെ കന്നുകളില്‍രോഗബാധയുണ്ടായിരിക്കു ന്നതാണ്.അത്തരം വാഴകളുടെ കന്നുകള്‍ നടാന്‍ഉപയോഗിക്കരുത്
  1. വാഴയില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയാല്‍ഒട്ടുംതാമസിയാതെ തന്നെ അവ  മൂടോടുകൂടെ പിഴുതെടുത്ത് കുഴിച്ചുമൂടുകയോ,ഉണങ്ങിയ ഇലകളും ചവറുകളും കൂടി അതിലിട്ട് കത്തിച്ച് നശിപ്പിക്കുകയോ വേണം.രോഗം ബാധിച്ച വാഴ തോട്ടങ്ങ ളില്‍ വളരാന്‍അനുവദിച്ചാല്‍അവയില്‍‍നിന്ന് രോഗാണുക്കള്‍മറ്റ് ആരോഗ്യ മുളള വാഴകളിലേക്ക്  പടര്‍ന്ന് പിടിക്കാനിടയുണ്ട് .അങ്ങനെ അവിടെയുളള ഒട്ടേറെ വാഴ നശിച്ചുപോകാന്‍ അത് കാരണമാകും.
  1. രോഗലക്ഷണമുളള വാഴവെട്ടി കുഴിച്ചുമൂടി നശിപ്പിക്കുന്നതിനുമുമ്പ് മണ്ണെണ്ണയോ, പുകയിലകഷായനമോ,സോപ്പുവെളളമോ വാഴയുടെ മുകള്‍ഭാഗത്തും അടി ഭാഗത്തും പോളക്കള്‍ക്കിടയിലും ഒഴിച്ച് വാഴപ്പേനുകളെ നശിപ്പിക്കാനും ശ്രദ്ധിക്കണം.
  1. താരതമ്യേന രോഗപ്രതിരോധ ശേഷിയുളള കാഞ്ചികേല,കര്‍പ്പൂരവളളി,കൂമ്പില്ലാക്കണ്ണന്‍,ഞാലിപ്പൂവന്‍ മുതലായ വാഴയിനങ്ങള്‍കൃഷിചെയ്യുന്നത് കൂമ്പടപ്പ് ഒഴിവാക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്.
  1. വാഴപ്പേനുകളെ നശിപ്പിക്കാന്‍ കാര്‍ബോസള്‍ഫാന്‍6%Gവാഴ നട്ട്20ദിവസം കഴിഞ്ഞ് 25ഗ്രാം മണ്ണില്‍ ഇട്ടുകൊടുക്കണം. ഒരു തീപ്പെട്ടികൂടിനകത്ത് കൊളളുന്നത്ര എടുത്താല്‍ ഈ അളവ് കിട്ടും .പിന്നീട് വാഴ നട്ട് രണ്ടര മാസത്തിലും (75 ദിവസം)അഞ്ചര മാസത്തിലും(165ദിവസം)വാഴക്കവിളുകള്‍ക്കിടയില്‍ഇതിന്റെ  പകുതി വീതം (12.5ഗ്രാം) വീണ്ടും ഇട്ടുകൊടുക്കുന്നതും നല്ലതാണ്.ഈ മരുന്ന് പ്രയോഗിക്കുമ്പോള്‍ മണ്ണില്‍ഈര്‍പ്പമുണ്ടായിരിക്കാന്‍പ്രത്യേകം ശ്രദ്ധിക്കണം കീടനാശിനി പ്രയോഗം കൊണ്ട് വാഴപ്പേനുകളെ നശിപ്പിക്കാനും രോഗം പകരുന്നത് തടയാനും മാത്രമേ കഴിയുകയുളളൂ.അല്ലാതെ ഈ രോഗത്തിനു കാരണമായ വൈറസിനെ ഒര് വിധത്തിലും ഈ കീടനാശിനി പ്രയോഗം കൊണ്ട്നശിപ്പിക്കാന്‍സാധിക്കുകയില്ല.അതിനാല്‍രോഗബാധയേറ്റുകഴിഞ്ഞി ട്ടുണ്ടെങ്കില്‍ അത്തരം വാഴകളെ രക്ഷിക്കുവാനും കഴിയുകയില്ല.
  1. രോഗബാധയുളള പ്രദേശങ്ങളില്‍ വാഴകളില്‍പുകയിലക്കഷായമോ,സോപ്പു വെളളമോ പോളകള്‍ക്കിടയില്‍വീഴത്തക്കവിധത്തില്‍പതിവായി തളിച്ചാല്‍വാ ഴപ്പേനുകളെ ഫലപ്രദമായ തോതില്‍നശിപ്പിക്കുവാന്‍കഴിയും.
  1. കുറ്റിവിളവെടുപ്പിലും,വീട്ടുവളപ്പിലും വാഴയുടെ ആവശ്യമില്ലാത്ത കന്നുകള്‍ വളര്‍ന്നു വരാതെ പാടേ നശിപ്പിക്കുവാന്‍പ്രത്യേകം ശ്രദ്ധിക്കണം .വാഴത്തോട്ടം എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.
  1. ചണ്ണക്കൂവ,കാട്ടുചേമ്പ്/വാഴച്ചെടി മുതലായ പല കളച്ചെടികളിലും ഈ വാഴപ്പേനുകള്‍ വളര്‍ന്നു പെരുകാനിടയുണ്ട്.അതു കൊണ്ട് വാഴത്തോട്ടങ്ങളില്‍ കള നിയന്ത്രണം നടത്തുന്നത് വാഴപ്പേന്‍ നിയന്ത്രണത്തിനും ഇതു മൂലം കുറുനാമ്പു രോഗം ചെറുക്കുന്നതിനും സഹായകരമാണ്.


ബനാനാ ബ്രാക്ട് മൊസേക്

  • കൊക്കാന്‍’ അല്ലെങ്കില്‍ ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന ഈ വൈറസ് രോഗം 1966 മുതല്‍ത്യശൂര്‍ജില്ലയില്‍നേന്ത്രവാഴയിലാണ് കണ്ടു തുടങ്ങിയത് നേന്ത്രവാഴയില്‍മാത്രം കണ്ടിരുന്ന ഈരോഗം ഇപ്പോള്‍പാളയം കോടന്‍, പൂവന്‍,ചെങ്കദളി,കൊടപ്പനില്ലാക്കുന്നന്‍,തിരുവനന്തപുരം,ലാംബി മുതലായ ഇനങ്ങളിലും കണ്ടുവരുന്നുണ്ട്.കോട്ടയം,തൃശൂര്‍,മലപ്പുറം,എറാണകുളം എന്നീ ജില്ലകളില്‍ ഈ രോഗം കൂടുതലായി കാണുന്നു.poty virus ഗ്രൂപ്പില്‍പെട്ട ‘ബനാന ബ്രാക്ററ് മൊസേക് വൈറസ്’ എന്ന സൂക്ഷ്മാണു മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.Aphis gossypii,Rhopalosiphum Pentalonia sp എന്നീ പ്രാണികളാണ് ഈ രോഗം പരത്തുന്നത്
വാഴയിനങ്ങളുടെ വ്യത്യാസമനുസരിച്ച് രോഗലക്ഷണങ്ങളിലും വ്യത്യാസമുണ്ട്. നേന്ത്രവാഴയിലാണെങ്കില്‍ പുറം പോളയില്‍അസാധാരണമായ ചുവപ്പുനിറം താഴെ നിന്നും മുകളിലേയ്ക്ക് നീളത്തില്‍വരകളായി പടര്‍ന്നു കയറുന്നു.എന്നാല്‍ ലാംബി,ചെങ്കദളി,തിരുവനന്തപുരം എന്നീ ഇനങ്ങളില്‍ കറുത്ത വരകളാണ് പ്രത്യക്ഷപ്പെടുന്നത്.ക്രമേണ പുറം പോളകള്‍ തടയില്‍നിന്നും ഇളകുകയും മാര്‍ദ്ദവമേറുകയാല്‍അവ എളുപ്പത്തില്‍ഒടിയുകയും ചെയ്യുന്നു.രോഗം രൂക്ഷമാ കുന്നതോടുകൂടി പോളകളിലെ ചുവപ്പുനിറം ഏറി ഇരുണ്ട നിറമാകുകയും വാഴ ശോഷിച്ചു പോകുകയും ചെയ്യുന്നു.കൂടാതെ വാഴക്കയ്യിലും ഇല ഞരമ്പുകളിലും തവിട്ടു നിറത്തിലുളള വരകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍രോഗത്തിന്റെ കാഠി ന്യമനുസരിച്ച് വാഴ കുലയ്ക്കാതെ തന്നെ നശിച്ചു പോകുന്നു.അഥവ് കുലച്ചാല്‍ തന്നെയും കുലയുടെ തൂക്കം ഒരു കിലോഗ്രാമോ അതില്‍ കുറവായിരിക്കും.കൊക്കാന്‍ ബാധിച്ച വാഴകള്‍കുലയ്ക്കുന്നതിന് 20-25 ദിവസം കൂടുതലായി എടുക്കാറുണ്ട്.കായ്കളുടെ മൂപ്പില്‍കാര്യമായ മാറ്റം വരാറില്ല.രോഗം ബാധിച്ച വാഴയുടെ കുല പൊതുവിലും കായ്കള്‍പ്രത്യേകിച്ചും ചെറുതും വളഞ്ഞതുമായി രിക്കും.വാഴക്കൂമ്പിന് താരതമ്യേന വലുപ്പം കുറവായിരിക്കും.നിറത്തില്‍ വളരെ വ്യത്യാസവും കാണും.നല്ല മൂപ്പെത്തിയതിനുശേഷം മുറിച്ചെടുത്താല്‍തന്നെയും രോഗം ബാധിച്ച വാഴയുടെ കുല പഴുക്കാന്‍ അഞ്ചെട്ടു ദിവസം കൂടുതല്‍വേണ്ടി വരുന്നു.പഴം പൊതുവെ മധുരം കൂടിയും,പുളികുറഞ്ഞതും കല്ലിച്ചുമിരിക്കും.പച്ചക്കാ യ് കറികള്‍ ഉണ്ടാക്കാനായാലും വറുക്കാനായാലുംരുചി കുറഞ്ഞിരിക്കുംകൂമ്പടപ്പ്,മൊസേക്ക്,കരിക്കാന്‍,നിമാവിരഎന്നിവയുടെആക്രമണംകൊക്കാന്‍ബാധിച്ച വാഴയില്‍‍കൂടുതലായി കാണപ്പെടുന്നുണ്ട്.നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍-രോഗം ബാധിച്ച വാഴയില്‍നിന്നും എടുക്കുന്ന കന്നുകള്‍ക്കൊല്ലാം തന്നെ രോഗം വരുമെന്നുളളത് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.അതിനാല്‍ രോഗം ഇല്ലായെന്ന് ഉറപ്പുളള വാഴയില്‍ നിന്നു വേണം കന്നുകളെടുക്കേണ്ടത്.കൂടാതെ വാഴ നട്ട് രണ്ട് മൂന്നുമാസ ങ്ങള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍പ്രത്യക്ഷപ്പെടും.അപ്പപ്പോള്‍ തന്നെ അവ പിഴുതി മാറ്റി ഈ രോഗത്തെ നിയന്ത്രിക്കാം.


മൊസേക് (മഞ്ഞളിപ്പ് രോഗം)

വിളനഷ്ടത്തിന്റെഅടിസ്ഥാനത്തില്‍നോക്കുമ്പോള്‍ഈരോഗത്തിന് കുറഞ്ഞ പ്രാധാന്യമേഉളളൂ.നേന്ത്രന്‍,പാളയകോടന്‍,മൊട്ടപ്പൂവന്‍,മധുരാഗ,പേയ്കുന്നന്‍,ദക്ഷിണ്‍സാഗര്‍,തുടങ്ങിയ വാഴകളിലും ഈ രോഗം പടര്‍ന്നിരിക്കുകയാണ്. കുറുനാമ്പുരോഗം പോലെ ഒരു വൈറസ് രോഗത്തില്‍പ്പെട്ടതാണ് മൊസേക്. ‘കുക്കുമ്പര്‍മൊസേക് വൈറസ്’ (CMV)എന്ന സൂക്ഷ്മാണുവാണ് രോഗഹേതു. എഫിസ് ക്രാസ്സിവോറ, എഫിസ് ഗോസിപ്പി തുടങ്ങിയ ഇലപ്പേനുകളാണ് ഈ രോഗം പരത്തുന്നത്.
പ്രായം കുറഞ്ഞ വാഴയിലകളില്‍പച്ചയുംമഞ്ഞയും ഇടകലര്‍ന്നു സമാന്തര വരകളു ടെ രൂപത്തിലായിരിക്കും രോഗലക്ഷണം ആദ്യംകാണുന്നത്.പിന്നീട്അവപ്രായമേറിയ ഇലകളിലേയ്ക്ക് വ്യാപിക്കുന്നു.ക്രമേണ വാഴയുടെ വളര്‍ച്ച മുരടിക്കുകയുംകൂമ്പില ചീയുക യും കരിയുകയും ചെയ്യുന്നു.ഇത്തരം വാഴകളും കുലയ്ക്കാറുണ്ട്.കുലച്ചാല്‍തന്നെയും മൂ ന്നോ നാലോ കിലോഗ്രാം തൂക്കമുളള കുലകളായിരിക്കും ലഭിക്കുക.
കേരളത്തിലെ കാലാവസ്ഥയും വാഴയുടെ ഇടവിളകളും ഈ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  1. രോഗം വന്ന വാഴകളെ ഉടന്‍  തന്നെനശിപ്പിക്കണം
  2. രോഗബാധയേറ്റവാഴയില്‍നിന്നുംയാതൊരു കാരണവശാലുംകന്നെടുക്കരുത്.
  3. വാഴത്തോട്ടത്തിലെകളകള്‍ നശിപ്പിച്ച് തോട്ടം വൃത്തിയായി  സൂക്ഷിക്കണം.
  4. മറ്റു വൈറസ് രോഗങ്ങള്‍ക്കുളള നിവാരണമാര്‍ഗ്ഗങ്ങള്‍ഇവിടെയുംപാലിക്കണം.
  5. വെളളരി വര്‍ഗ്ഗത്തിലുളളതും പയറുവര്‍ഗ്ഗത്തില്‍പെട്ടതുമായ ഇടവിളക്കൃഷി കഴിവതും ഒഴിവാക്കണം.
മഴക്കാലം തുടങ്ങുന്നതോടുകൂടി ഈ രോഗം കണ്ടുതുടങ്ങുന്നു.നീര്‍വാര്‍ച്ചാ സൌ കര്യമില്ലാത്തിടത്തും,തുടര്‍ച്ചയായി വാഴക്കൃഷി ചെയ്യുന്നിടത്തുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.പൂവന്‍,നേന്ത്രന്‍ തുടങ്ങിയ ഇനങ്ങളെയാണ് ഈ രോഗം ബാധിക്കാറ് പതിവ്‍‌‍.
ഫ്യൂസേറിയം ഓക്സിസ് പോറം ക്യുബെന്‍സ് എന്ന ശാസ്ത്രനാമമുളള ഒരു കുമികളാണ് ഈ വാട്ടരോഗത്തിനുകാരണം.തുടക്കത്തില്‍,രോഗം ബാധിച്ച വാഴയുടെ ഏറ്റവും പുറമെയുളള ഇലകള്‍മഞ്ഞളിക്കുന്നതായി കാണാം. ഈ മഞ്ഞളിപ്പ് ഇലകളുടെ അരികില്‍ നിന്നും നടുഞരമ്പിലേയ്ക്ക് വ്യാപിക്കുന്നു. ക്രമേണ ഏറ്റവും ഉളളിലെ ഇലയൊഴിച്ച് ബാക്കിയെല്ലാം വാടിത്തൂങ്ങുകയും വാഴയുടെ തണ്ടുകളില്‍ അവിടവിടെയായി വിളളലുകള്‍കാണപ്പെടുകയും ചെയ്യുന്നു.രോഗം കൂടുതലായി ബാധിച്ച വാഴകള്‍ സാധാരണ കുലയ്ക്കാറില്ല. രോഗം മൂര്‍ച്ഛിക്കുന്നതോടുകൂടി വാഴ കടയോടുകൂടി ചരിഞ്ഞു വീഴുന്നു.ഇവയുടെ മാണം മുറിച്ചുനോക്കിയാല്‍ തവിട്ടുനിറത്തിലോ ചുവന്ന നിറത്തിലോ കറുപ്പു നിറത്തിലോ ഉളള വരകള്‍ കാണാം.വേരുപടലം അഴുകി ചീഞ്ഞു പോകുകയും ചെയ്യുന്നു.
  1. ആദ്യമായി തോട്ടത്തിലെ നീര്‍വാര്‍ച്ചാസൌകര്യം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. യാതൊരു കാരണവശാലും വാഴയുടെ കടയ്ക്കല്‍ വെളളം കെട്ടി നില്‍ക്കാന്‍അനുവദിക്കരുത്.അപ്പപ്പോള്‍ തന്നെ ചെറിയ ചാലുകള്‍ കീറി വെളളം ഒഴുകിപ്പോകാന്‍അനുവദിക്കണം.
  2. അസുഖം ബാധിച്ച വാഴകള്‍ഉടന്‍തന്നെ നീക്കം ചെയ്യുകയും തോട്ടം വൃ ത്തിയായി സൂക്ഷിക്കുകയും  വേണം.
  3. അമ്ളത്വം കൂടിയ മണ്ണില്‍കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്. (ഒരു വാഴയ്ക്ക് 1 കിലോഗ്രാം കുമ്മായം)
  4. രോഗം കണ്ട സ്ഥലത്ത് തുടര്‍ച്ചയായി വാഴക്കൃഷിചെയ്യാതെ നിലം തരിശാക്കിയിടുകയോ,മറ്റു വിളകള്‍  കൃഷി ചെയ്യുകയോ വേണം.
  5. രോഗം ബാധിച്ച വാഴയില്‍ നിന്നും യാതൊരു കാരണവശാലും കന്നെ ടുക്കരുത്
  6. രോഗംവരാതിരിക്കാനായിഒരു കിലോഗ്രാംസ്യൂഡമോണസ് ഫ്ളൂറസന്‍ സ് എന്ന ബാക്ടീരിയപ്പൊടി 20 കിലോ ഉണങ്ങിയ ചാണകപ്പൊടി/20 കിലോ മണലുമായി ചേര്‍ത്ത ശേഷം ഓരോ വാഴയുടെ കടയ്ക്കലും 50 ഗ്രാം വീതം ഇട്ടു കൊടുക്കുക.ഇവ പ്രയോഗിക്കുമ്പോള്‍ മണ്ണില്‍നനവ് ഉണ്ടായിരിക്കണം.
  7. രോഗം പകരുന്നത് തടയാനായിനടുന്നതിനുമുമ്പ് വാഴക്കന്ന്നല്ലവണ്ണം ചെത്തി വൃത്തിയാക്കി സൂഡമോണസ് കലര്‍ത്തിയ വെളളത്തില്‍അ ല്ലെങ്കില്‍കാര്‍ബെണ്ടാസിം(0.2 ശതമാനം)എന്നകുമിള്‍നാശിനിയില്‍മു ക്കി നടണം. ഒരു ലിറ്റര്‍ വെളളത്തില്‍രണ്ടു ഗ്രാം കുമിള്‍നാശിനി എന്ന തോതില്‍ കലക്കിയെടുത്താല്‍0.2 ശതമാനം വീര്യമുളള ലായനി കിട്ടും.
മാണം അഴുകല്‍(റൈസോം റോട്ട്)

ഇത് എര്‍വീനിയ കരോട്ടോവോറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു  രോഗമാണ്. സാധാരണ മഴക്കാലത്തും നീര്‍വാര്‍ച്ചയില്ലാത്തിടത്തും, പാടത്തും കൃഷി ചെയ്യുന്ന വാഴകളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്.രോഗത്തിന്റെ പ്രാരംഭദശയില്‍ പുറമെയുളള ഇലകള്‍മഞ്ഞളിക്കുകയും കൂമ്പില വിടാരതെ നില്‍ക്കുകയും ചെയ്യുന്നു.കുലച്ച വാഴയേയും ഈ രോഗം ബാധിക്കാറുണ്ട്.രോഗം രൂക്ഷമാകുന്നതോടെ വാഴ കടയോടു കൂടി ചരിഞ്ഞു വീഴുന്നു.അത്തരം വാഴകളുടെ മാണം പരിശോധിച്ചാല്‍ചു റ്റിനുമുളള ഭാഗം ചീയാതെയും ഉള്‍ഭാഗം ചീഞ്ഞുകാണും.ചീഞ്ഞഭാഗത്ത് നിന്ന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകും.കൂടാതെ വേരുകളിലും കന്നുകളി ലും ഈ ചീയല്‍ കാണാം.
  1. മണ്ണിന്റെ നീര്‍വാര്‍ച്ചാ സൌകര്യം മെച്ചപ്പെടുത്തണം.
  1. രോഗംബാധിച്ച വാഴകള്‍കടയോടെപിഴുതെടുത്ത് നശിപ്പിക്കണം
  1. രോഗം പകരാതിരിക്കാനായി രോഗം ബാധിച്ച വാഴനീക്കംചെയ്ത കുഴിയിലും ചുറ്റിനുമുളള വാഴകള്‍ക്കും നിര്‍ബന്ധമായും കുമ്മായം ഇടണം.
  1. രോഗം ബാധിച്ച വാഴയില്‍ നിന്നും യാതൊരു കാരണവശാലും കന്നെടുക്കരുത്
  1. രോഗംവരാതിരിക്കാനായിഒരു കിലോഗ്രാംസ്യൂഡമോണസ് ഫ്ളൂറസന്‍ സ് എന്ന ബാക്ടീരിയപ്പൊടി 20 കിലോ ഉണങ്ങിയ ചാണകപ്പൊടി/20 കിലോ മണലുമായി ചേര്‍ത്ത ശേഷം ഓരോ വാഴയുടെ കടയ്ക്കലും 50-100 ഗ്രാം വീതം ഇട്ടു കൊടുക്കുക.ഇവ പ്രയോഗിക്കുമ്പോള്‍ മണ്ണില്‍നനവ് ഉണ്ടായിരിക്കണം
  1. രോഗത്തിന്റെ തുടക്കത്തിലാണെങ്കില്‍ കുമ്മായം  ഇട്ട് ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്സിക്ലോറൈഡ് (ഫൈറ്റോലാന്‍)എന്ന കുമിള്‍നാശിനി മൂന്നുഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍കലക്കി വാഴയുടെകടയ്ക്കല്‍മണ്ണുകുതിരത്തക്കവണ്ണംഒഴിച്ചുകൊടുക്കണം.ഇതിനോടൊപ്പം 200 മില്ലിഗ്രാംസ് ട്രെപ്റ്റോ സൈക്ളിനുംചേര്‍ ത്ത് കടയ്ക്കല്‍ ഒഴിച്ചു കൊടുത്താല്‍ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം.


രിങ്കുലരോഗം (ആന്ത്രക് നോസ്)

കൊളിറ്റോട്രിക്കംഗ്ളിയോസ്പോറിയോയിഡ്സ്എന്നഒരുകുമിളിന്റെആക്രമണംമൂലമാണ്ഈരോഗംഉണ്ടാകുന്നത്.പൂവുകളും ഇളം  കായ്കളും രോഗം ബാധിച്ച് കറുത്ത് ചുക്കി ചുളിഞ്ഞ് കാണുന്നു. പിങ്ക് നിറത്തിലുളള പൂപ്പലുകള്‍ കറുത്ത കായ്കളുടെ തൊലിപ്പുറത്തുകാണാം.കുലയും തണ്ടും രോഗം ബാധിച്ച് കറുത്ത് ഉണങ്ങിപ്പോകുന്നു.ഇതേ കുമിള്‍മൂലമാണ് കായ് പഴുക്കുമ്പോ ള്‍ പഴത്തൊലിയുടെ പുറത്ത് കടുംതവിട്ടുനിറത്തിലുളള പാടുകള്‍ഉണ്ടാക്കുന്നതും പഴം അളിഞ്ഞുകേടായി പോകുന്നതും .കുല മുറിച്ചെടുക്കുമ്പോഴും മറ്റും കായ്കള്‍ക്കുണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍ ഈ പൂപ്പലിന്റെ  ആക്രമണം രൂക്ഷമാക്കുന്നു.ഞാലിപ്പൂവന്‍,കുഴിപ്പൂവന്‍,അമ്യത് സാഗര്‍,പിസാംഗ് ലിലിന്‍,മട്ടി,ഗ്രോമിഷല്‍എന്നീ ഇനങ്ങളില്‍ ഈരോഗം കൂടുതലായി  കണ്ടു വരുന്നു. പഠനങ്ങളില്‍ നിന്നും പാളയം കോടന്‍,നേന്ത്രപടറ്റി,കാഞ്ചികേല,പിസാംഗ് മാസ്,ബൂദിദബൊന്തബത്തീസ തുടങ്ങിയവയ്ക്ക് രോഗപ്രതിരോധശക്തിയുളളതായി തെളിഞ്ഞിട്ടുണ്ട്.നിയന്ത്രണമാര്‍ഗ്ഗങ്ങള്രോഗം ബാധിച്ചകുലകള്‍കാണുമ്പോള്‍തന്നെ എടുത്തു നശിപ്പിക്കണം.രോഗബാധ ഉണ്ടാകാ നിടയുളള സ്ഥലങ്ങളിലെ കുലകളില്‍സ്യൂഡമോണസ് ഫ്ളൂറസന്‍സ് 10-20 ഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍അല്ലെങ്കില്‍ഒരു വീര്യമുളള ബോര്‍ഡോമിശ്രിതംഅല്ലെങ്കില്‍ഫൈറ്റോലാ ന്‍ മൂന്നുഗ്രാം ഒരു ലിറ്റര്‍വെളളം എന്ന തോതില്‍തളിച്ചു കൊടുക്കണം.


സിഗാര്‍ എന്‍ഡ് റോട്ട്

ഇത് ഒരു കുമിള്‍രോഗമാണ്.വെര്‍ട്ടിസീലിയം തിയോബ്രോമെ,ട്രൈക്കോതീഷിയംറോസിയം, ബോട്രിഡിപ്ളോഡിയ തിയോബ്രോമെ എന്നീ കുമിളുകളാണ് രോഗഹേതുകള്‍പകുതി മൂപ്പായ കായ്കളിലാണ് ആദ്യലക്ഷണം തുടങ്ങുന്നത് .ചില കുലകളില്‍കുറച്ചു കായ്കളിലേ രോഗം കാണു കയുളളൂ.എന്നാല്‍ ചിലതില്‍എല്ലാകായ്കളെയും ബാധിക്കും.രോഗം ബാധിച്ച കുല മൂപ്പാകാത തന്നെ നശിച്ചു പോകുന്നു.
രോഗം തൊലിയുടെ അറ്റത്തു നിന്നും തുടങ്ങി,ഉള്‍ഭാഗത്തെ കോശങ്ങളെ ബാധിച്ച് അവ കറുത്ത്, ചുക്കിച്ചുളിഞ്ഞ്ചുരുണ്ട് മടങ്ങിയതുപോലെ ആയിത്തീരുന്നു.ഇപ്രകാരം രോഗം ബാധിച്ചഭാഗങ്ങള്‍ ചീയുകയുംപൂപ്പലുകള്‍ചീഞ്ഞഭാഗത്ത് ധാരാളമായി കാണുകയും ചെയ്യുന്നു അവസാനം രോഗബാധയുളളഭാഗം കത്തിക്കരിഞ്ഞ .സിഗരറ്റ് കുറ്റിപോലെ ആയിത്തീരുന്നു. വളരെ സാവധാനത്തിലാണ് ഈ രോഗം ബാധിക്കുന്നത് .രോഗത്തിന്റെഅവസാന ദശയി ല്‍രോഗം ബാധിച്ച ഭാഗം രോഗമില്ലാത്ത ഭാഗങ്ങളില്‍നിന്നും വേറിട്ടു പോകുന്നുതായി കാണാം.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍‍-
രോഗബാധയേറ്റകുലകള്‍നശിപ്പിക്കണം.രോഗംപകരാതിരിക്കാനായികുലകളില്‍സ്യൂഡമോണസ് ഫ്ളൂറസന്‍സ് 10-20 ഗ്രാം ഒരുലിറ്റര്‍വെളളത്തില്‍അല്ലെങ്കില്‍ഒരുശതമാനംവീര്യമുളള ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ഫൈറ്റോലാന്‍3ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍കലക്കി തളിക്കണം.


ഇലത്തണ്ടുചീയല്‍

രോഗത്തിന്റെ ആരംഭത്തില്‍വാഴയുടെ ഇലത്തണ്ടിലും പ്രധാന ഞരമ്പിന്റെ മുകളിലും വെളള ത്തില്‍ കുതിര്‍ന്നതുപോലെയുളള പാടുകള്‍കാണുന്നു.പാടുകള്‍ഒന്നിച്ചുചേര്‍ന്ന് തണ്ടില്‍ചീയല്‍ സംഭവിച്ച് ക്രമേണ ഇലഒടിഞ്ഞു വീഴുന്നു.സാധാരണയായി കുലയ്ക്കാറായവാഴകളുടെ പ്രായം കൂടിയ ഇലകളിലാണ് രോഗലക്ഷണം ആദ്യം കാണുന്നത്.പിന്നീട് തുടര്‍ന്നുളളഇലകളിലേയ് ക്കും രോഗം വ്യാപിക്കുന്നു.ഇത്തരം വാഴകളില്‍ ഉണ്ടാവുന്നകുലകളിലെ കായ്കള്‍പുഷ്ടിപ്രാപിക്കാ തിരിക്കുകയും,കുലയുടെ വളര്‍ച്ച,തൂക്കം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വിപണന യോഗ്യമല്ലാതായിത്തീരുകയും ചെയ്യും.ചില തരം കുമിളുകളുടെ ആക്രമണം കാരണം ഇലയുടെ മുകളില്‍തവിട്ടുനിറമുളള പാടുകളുംകാണപ്പെടുന്നു. ക്രമേണ തവിട്ടുനിറം ഇല മുഴുവന്‍ വ്യാപിക്കുന്നു.ഇലത്തണ്ടിലും പോളയിലും കൂടുതല്‍ വെളളം ശേഖരി ക്കപ്പെടുകയും അവിടെ സ് പോഞ്ച് പോലെ ആയിത്തീരുകയും ചെയ്യുന്നു.ഈ ഭാഗം വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍വെളളം തെറിക്കുന്നതുപോലെ കാണാം.ഇപ്രകാരംജലംനിറഞ്ഞിരി ക്കുന്നതിനാല്‍ പലപ്പോഴും ചെറിയ കാറ്റത്തുപോലും വാഴ ഒടിഞ്ഞുവീഴാറുണ്ട്.ചെടിയുടെ കീഴ് ഭാഗത്തു നിന്നും മുകളിലേയ്ക്ക് കൂടുതല്‍വെളളം നിറയുന്നതുകൊണ്ടായിരിക്കും.
ഈരോഗത്തിന്റെ കാരണം പൊട്ടാഷ്അഥവാ ക്ഷാരത്തിന്റെ അഭാവം കൊണ്ടാണെന്ന് പഠനങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്
രോഗം ബാധിച്ച വാഴകളില്‍ആരോഗ്യമുളള ഇലകളുടെ കുറവ് കാരണം ചെടിക്ക് വേണ്ടത്ര ആഹാരം പാകം ചെയ്യാന്‍‍സാധിക്കാതെ വരുന്നത്കായ്കളുടെ വളര്‍ച്ചയെബാധിക്കുകയും ചെയ്യുന്നു.കൂടാതെ പൊട്ടാഷിന്റെ അഭാവത്തില്‍പ്രകാശ സംശ്ലേഷണം കുറയുകയും അങ്ങനെ ചെടികളുടെ അന്നജാംശം കുറയുകയും ചെയ്യുന്നു.ഇത് രോഗബാധയുളള ചെടി കളുടെ വളര്‍ച്ചയെപ്രതികൂലമായി ബാധിക്കുകയുംതന്‍‍മൂലം കായ്കള്‍പുഷ്ടിപ്രാപിക്കാതിരിക്കുക യും ചെയ്യുന്നു.ഉത്തരകേരളത്തില്‍ഇടവപ്പാതി കഴിഞ്ഞതിനുശേഷമാണ് വാഴകള്‍ക്ക് ഈ രോഗം വ്യാപകമായി കണ്ടു തുടങ്ങിയത്.ശക്തമായ മഴക്കാലത്ത് മണ്ണിലെ ക്ഷാരം ജലത്തി ‍ല്‍ലയിച്ച് നഷ്ടപ്പെടുന്നതാവാം ഇതിന് ഒരു കാരണം.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
വാഴക്കൃഷിയില്‍ക്ഷാരം/പൊട്ടാഷിന്റെ പ്രാധാന്യം വളരെ വ്യക്തമാണ്.വാഴയ്ക്ക് ശുപാര്‍ശ ചെ യ്തിരിക്കുന്നക്ഷാരം ലഭിക്കുവാന്‍ വേണ്ടഅളവില്‍മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്  500ഗ്രാം ചേര്‍ത്തുകൊടുക്കുകയാണ് ഈ രോഗം വരാതിരിക്കാന്‍ചെയ്യേണ്ടത്
വാഴകൃഷിയില്‍ കേരളം ഒന്നാമതാണെങ്കിലും ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍മൂന്നാം സ്ഥാനത്തോക്ക് പിന്തളളപ്പെടുകയാണ്.അടുക്കും ചിട്ടയുമില്ലാത്ത കൃഷിരീതികള്‍,ജലസേച നത്തിന്റെ കുറവ്,അശാസ്ത്രീയമായ വളപ്രയോഗം,കീട-ബാധകള്‍ തുടങ്ങിയവയാണ് ഇതിനു കാരണങ്ങള്‍.ഇവയ്ക്കെല്ലാം തക്ക സമയത്ത് വേണ്ടപ്രതിരോധനിയന്ത്രണനടപടികള്‍സ്വീ കരിച്ചാല്‍ ഒരു പരിധി വരെ നഷ്ടങ്ങള്‍ഒഴിവാക്കി ഉല്‍പ്പാദക്ഷമത കൂട്ടാവുന്നതാണ്.
വാഴകൃഷിയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ഗണ്യമായ നഷ്ടമാണ് വിളവിലും ആദായ ത്തിലും  ഉണ്ടാക്കുന്നത് .സൂക്ഷ്മാണു ജീവികളായ കുമിളുകള്‍‌,വൈറസുകള്‍ തുടങ്ങിയവയുടെ ആക്രമണം മൂലമുണ്ടാകുന്ന രോഗങ്ങള്‍പലപ്പോഴും വ്യാപകമായ വിളനാശത്തിനും കാരണമാ .യേക്കാം.

മാണം അഴുകല്‍(റൈസോം റോട്ട്)

ഇത് എര്‍വീനിയ കരോട്ടോവോറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു  രോഗമാണ്. സാധാരണ മഴക്കാലത്തും നീര്‍വാര്‍ച്ചയില്ലാത്തിടത്തും, പാടത്തും കൃഷി ചെയ്യുന്ന വാഴകളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്.രോഗത്തിന്റെ പ്രാരംഭദശയില്‍ പുറമെയുളള ഇലകള്‍മഞ്ഞളിക്കുകയും കൂമ്പില വിടാരതെ നില്‍ക്കുകയും ചെയ്യുന്നു.കുലച്ച വാഴയേയും ഈ രോഗം ബാധിക്കാറുണ്ട്.രോഗം രൂക്ഷമാകുന്നതോടെ വാഴ കടയോടു കൂടി ചരിഞ്ഞു വീഴുന്നു.അത്തരം വാഴകളുടെ മാണം പരിശോധിച്ചാല്‍ചു റ്റിനുമുളള ഭാഗം ചീയാതെയും ഉള്‍ഭാഗം ചീഞ്ഞുകാണും.ചീഞ്ഞഭാഗത്ത് നിന്ന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകും.കൂടാതെ വേരുകളിലും കന്നുകളി ലും ഈ ചീയല്‍ കാണാം.മണ്ണിന്റെ നീര്‍വാര്‍ച്ചാ സൌകര്യം മെച്ചപ്പെടുത്തണം.
  1. രോഗംബാധിച്ച വാഴകള്‍കടയോടെപിഴുതെടുത്ത് നശിപ്പിക്കണം
  1. രോഗം പകരാതിരിക്കാനായി രോഗം ബാധിച്ച വാഴനീക്കംചെയ്ത കുഴിയിലും ചുറ്റിനുമുളള വാഴകള്‍ക്കും നിര്‍ബന്ധമായും കുമ്മായം ഇടണം.
  1. രോഗം ബാധിച്ച വാഴയില്‍ നിന്നും യാതൊരു കാരണവശാലും കന്നെടുക്കരുത്
  1. രോഗംവരാതിരിക്കാനായിഒരു കിലോഗ്രാംസ്യൂഡമോണസ് ഫ്ളൂറസന്‍ സ് എന്ന ബാക്ടീരിയപ്പൊടി 20 കിലോ ഉണങ്ങിയ ചാണകപ്പൊടി/20 കിലോ മണലുമായി ചേര്‍ത്ത ശേഷം ഓരോ വാഴയുടെ കടയ്ക്കലും 50-100 ഗ്രാം വീതം ഇട്ടു കൊടുക്കുക.ഇവ പ്രയോഗിക്കുമ്പോള്‍ മണ്ണില്‍നനവ് ഉണ്ടായിരിക്കണം
  1. രോഗത്തിന്റെ തുടക്കത്തിലാണെങ്കില്‍ കുമ്മായം  ഇട്ട് ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്സിക്ലോറൈഡ് (ഫൈറ്റോലാന്‍)എന്ന കുമിള്‍നാശിനി മൂന്നുഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍കലക്കി വാഴയുടെകടയ്ക്കല്‍മണ്ണുകുതിരത്തക്കവണ്ണംഒഴിച്ചുകൊടുക്കണം.ഇതിനോടൊപ്പം 200 മില്ലിഗ്രാംസ് ട്രെപ്റ്റോ സൈക്ളിനുംചേര്‍ ത്ത് കടയ്ക്കല്‍ ഒഴിച്ചു കൊടുത്താല്‍ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം.

Wednesday, 18 April 2018

ജപ്പാന്‍ ദ്വീപിലെ മണ്ണില്‍ ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാന്‍ ശക്തിയുള്ള കണ്ടുപിടിത്തം

ഉണ്ണി കൊടുങ്ങല്ലൂര്‍



ജപ്പാന്‍ ദ്വീപിലെ മണ്ണില്‍ ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കാന്‍ ശക്തിയുള്ള കണ്ടുപിടിത്തം ക്യാമറ ലെന്‍സുകള്‍, സെല്‍ഫോണ്‍ സ്‌ക്രീനുകള്‍, സൂപ്പര്‍ കണ്ടക...

Read more at: http://www.mathrubhumi.com/technology/tech-plus/mud-in-this-small-japanese-island-could-change-the-global-economy-1.2747268

Monday, 9 April 2018

അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി

ഉണ്ണി കൊടുങ്ങല്ലൂര്‍

അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി വന്‍കിട കെട്ടിടങ്ങളുടെ കാര്യത്തില്‍ അഗ്നിസുരക്ഷാ സംവിധാനം നടപ്പാക്കിയത...

Read more at: http://www.mathrubhumi.com/news/kerala/fire-and-safety-building-regulation-tomin-j-thachankary-1.2730650

Friday, 23 March 2018

2018 നക്ഷത്ര ഫലം

ഉണ്ണി കൊടുങ്ങല്ലൂര്‍


2018 ഏപ്രിൽ 14, 1193 മേടം 1 ശനിയാഴ്ച പകൽ 8 മണി 13 മിനിറ്റിന് മേടസംക്രമം, വിഷുസംക്രമം. ഉത്രട്ടാതി നക്ഷത്രത്തിലും, ത്രയോദശി തിഥിയിലും, സുരഭിക്കരണത്തിലും, മാഹേന്ദ്രനാമ നിത്യയോഗത്തിലും, ശനിയാഴ്ചയും ആയതിനാലും, മാർച്ച് 18നു തുടങ്ങിയ ചൈത്രമാസം ഞായറാഴ്ച ആയതിനാലും, തിരുവാതിര ഞാറ്റുവേല ജൂൺ 22 നു പകൽ ആയതിനാലും, മേടം 1–ാം തിയതി മുതൽ ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ, വാരാധിപന്മാരുടെ സ്ഥിതിഗതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യത്തിൽ വർഷക്കുറവും പിന്നീട് നല്ല മഴയും ലഭിക്കും.
മെയ് 2 മുതൽ കാർമേഘം വർദ്ധിച്ചു തുടങ്ങി, 9 മുതൽ 27 വരെ പല പ്രദേശങ്ങളിലുമായി ചെറിയ തോതിൽ രാത്രിയിൽ മഴയുണ്ടാകും. ഇതു തുടരുമെങ്കിലും ജൂൺ 8 മുതൽ മഴ കുറയും. ജൂൺ 10 മുതൽ 25 വരെ വായുസമ്മർദ്ദത്താൽ കാർമേഘം കുറയും. ശക്തിയായ കാറ്റിനാൽ കാലവർഷക്കെടുതികൾ ഉണ്ടാകും. ജൂൺ 25 മുതൽ ജൂലൈ 4 വരെ ഉചിതമായ കാലവർഷം ലഭിക്കും. കർക്കടകമാസത്തിൽ ആഗസ്റ്റ് 1 വരെ മഴ കുറയും. പിന്നീട് ഭേദപ്പെട്ട മഴയുണ്ടാകും. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ ധാന്യവിളകൾക്കും കിഴങ്ങു വിളകൾക്കും അനുകൂലമാകുംവിധം മഴ ലഭിക്കും. ഒക്ടോബർ 6 മുതൽ 26 വരെ തുലാവർഷം പ്രതീക്ഷിക്കാം. 2019 ജനുവരി 1 മുതൽ 20 വരെ ശക്തിയായ കാറ്റ്, ചെറിയ തോതിൽ അപ്രതീക്ഷിതമായ മഴയെ സൃഷ്ടിക്കും. മാർച്ച് 21 മുതൽ ഏപ്രിൽ 11 വരെ വേനൽമഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം വനപർവ്വതങ്ങളിൽ ലഭിച്ച മഴയെ അപേക്ഷിച്ച് ഈ വർഷം കുറവ് ഉണ്ടാകുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിലും വിതരണത്തിലും വിൽപനയിലും വളരെ നിയന്ത്രണവും നിബന്ധനകളും വേണ്ടിവരും. വൃക്ഷങ്ങളുടെ ദേവത ശുക്രനായതിനാലും, സസ്യങ്ങളുടെ ദേവത ചന്ദ്രനായതിനാലും കാർഷിക മേഖലകൾക്ക് അനുകൂലമായ കാലാവസ്ഥയും, ഗവൺമെന്റ് സഹായങ്ങളും ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങൾ കാർഷികമേഖലകളിൽ പ്രവേശിക്കുന്നതുവഴി പലമേഖലകളിലും സ്വയംപര്യാപ്തത കൈവരും.
വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ നിന്നുമുണ്ടാകും. അനുബന്ധമായി ഭാരതീയ ശാസ്ത്ര– വൈജ്ഞാനിക മേഖലകൾ സമന്വയിപ്പിക്കുവാനും സാധ്യതയുണ്ട്.
മണ്ഡലം, വരുണമണ്ഡലമാകയാല്‍ ‘ലോകാഭിവൃദ്ധി’ എന്ന പദം കൊണ്ടു പൊതുവെയുള്ള മാന്ദ്യമായ അവസ്ഥയെ അതിജീവിക്കും. സാമ്പത്തികമാന്ദ്യം തരണം ചെയ്ത് ക്രമാനുഗതമായ പുരോഗതി എല്ലാ മേഖലകളിലും വന്നുചേരും. സാമ്പത്തിക നിയമവ്യവസ്ഥകളിൽ ചില ഇളവുകളും ഉണ്ടാകും. നീതിയുക്തവും, ജനഹിതവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനാൽ ഭരണകർത്താക്കളിലുള്ള അതൃപ്തി കുറയും.
‘പശുനാശം’ എന്നു പലവിധത്തിലും സൂചന ലഭിക്കുന്നതിനാൽ പാലിനും പാലുൽപന്നങ്ങൾക്കും കുറവുണ്ടാകും.
ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദിക്കിൽ പല പ്രകാരത്തിലും അപകടങ്ങൾ, കാറ്റ്, ഭൂമികുലുക്കം, പകർച്ചവ്യാധി തുടങ്ങിയവ നാശനഷ്ടങ്ങൾക്കു വഴിയൊരുക്കും.
അപ്രതീക്ഷിതമായി സമീപരാഷ്ട്രത്തിൽ നിന്നുമുള്ള ആക്രമണത്തിൽ ജീവഹാനിയും പ്രതീക്ഷിക്കാം. ഒരു മുതിർന്ന നേതാവിന് അകാലവിയോഗം ഉണ്ടാകും.
പദാർത്ഥങ്ങൾക്ക് മെയ് 15 മുതൽ ഒരു മാസവും സെപ്റ്റംബർ 17 മുതൽ ഒരു മാസവും വില അധികവും, ജൂൺ 16 മുതൽ രണ്ടുമാസവും നവംബർ 17 മുതൽ രണ്ടുമാസവും, 2019 ഫെബ്രുവരി 12 മുതൽ രണ്ടുമാസവും വിലക്കുറവും, മറ്റു മാസങ്ങളിൽ സമനിലയിലുമായിരിക്കും.
നക്ഷത്രവശാലുള്ള ഫലങ്ങൾ
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധിക്കും. സൗഖ്യവും സമാധാനവും സ്വസ്ഥതയും ആരോഗ്യവും സർവ്വാർത്ഥ ലാഭവും ഫലമാകുന്നു. പുണർതം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് ദേഹാസ്വാസ്ഥ്യങ്ങള്‍, വാഹനാപകടം, കുടുംബകലഹം, പണനഷ്ടം, ദാമ്പത്യസുഖക്കുറവ്, മാനഹാനി, തൊഴിൽതടസ്സങ്ങൾ തുടങ്ങിയവയാണ് ഫലങ്ങൾ. മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പ്രതാപവും ആഗ്രഹസാഫല്യവും ഐശ്വര്യവും വിശേഷസ്ഥാനമാനങ്ങളും സൗഭാഗ്യവും സൽകീർത്തിയും സമ്പൽസമൃദ്ധിയും ദാമ്പത്യസൗഖ്യവും ഫലമാകുന്നു. വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർക്ക് അപകടങ്ങൾ, അഭീഷ്ടകാര്യ പ്രതിബന്ധങ്ങൾ, പകർച്ചവ്യാധി, തൊഴിൽക്ഷയം, ഉത്സാഹക്കുറവ്, ശത്രുഭീതി, അണ്വായുധഭീതി തുടങ്ങിയവ ഉണ്ടാകും. മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നക്ഷത്രക്കാർക്ക് രാജബഹുമാനപ്രീതിയും സൽകീർത്തിയും കുടുംബസൗഖ്യവും വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയും സർവ്വാഭീഷ്ടലാഭവും ഫലമാകുന്നു. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് പലവിധത്തിലും മാർഗ്ഗതടസ്സങ്ങളും ദേഹാരിഷ്ടതകളും ധനദ്രവ്യങ്ങൾക്ക് ക്ഷയവും, മനസ്സമാധാനക്കുറവും ഫലമാകുന്നു.
അശ്വതി, ഭരണി, കാർത്തിക, തിരുവാതിര, പൂയ്യം, ആയില്യം, മകം, പൂരം, ചിത്തിര, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, തിരുവോണം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആരോഗ്യം തൃപ്തികരമായിരിക്കും. നിസ്സാരചികിത്സകളാൽ രോഗശമനമുണ്ടാകും. മകയിരം, പുണർതം, അത്തം, ചോതി, ഉത്രാടം, അവിട്ടം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യം കുറയും. പല പ്രകാരത്തിലും രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. രോഹിണി, ഉത്രം, പൂരാടം എന്നീ നക്ഷത്രക്കാർക്ക് ആരോഗ്യവും അനാരോഗ്യവും തുല്യമായിരിക്കും. ഭരണി, മകയിരം, പുണർതം, മകം, അത്തം, ചോതി, തൃക്കേട്ട, ഉത്രാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ധനവിഭവദ്രവ്യങ്ങൾ വന്നുചേരും. അശ്വതി, കാർത്തിക, തിരുവാതിര, ആയില്യം, പൂരം, ചിത്തിര, അനിഴം, മൂലം, തിരുവോണം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷത്രക്കാർക്ക് അവിചാരിത ചെലവു വര്‍ദ്ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധയും നിയന്ത്രണവും സൂക്ഷ്മതയും വേണം. രോഹിണി, പൂയ്യം, ഉത്രം, വിശാഖം, പൂരാടം, ചതയം എന്നീ നക്ഷത്രക്കാർക്ക് വരവും ചെലവും തുല്യമായിരിക്കും.

Monday, 20 November 2017

അസാധ്യമായത് സാധിചെടുത്തവന്‍

ഉണ്ണി കൊടുങ്ങല്ലൂര്‍November 17, 2017
Name *

ഇതൊരു കെട്ടുകഥയല്ല ,റിയാൻ എന്ന പേരിൽ ദൈവം ഒരു കുട്ടിയായി ഭൂമിയിൽ ജനിച്ച യഥാർത്ഥ സംഭവം

കഥപോലെ തോന്നാം എന്നാല്‍ ഇതൊരു കഥയല്ല 
ഒരു കൊച്ചുബാലൻ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളർത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നാമെല്ലാം പലതരത്തില്‍ തിരക്കുകളില്‍
കുടുങ്ങി ജീവിച്ചുപോകുമ്പോള്‍ ലോകത്തിന്റെ ഒരു മൂലയിലിരുന്ന് റിയാന്‍ തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ത്യാഗത്തിന്റെ വിസ്മയകഥ…!
1998 ജനവരി.
കാനഡയിലെ ഒണ്ടാറിയയ്ക്കടുത്ത് കെംപ്റ്റവില്ല ഹോളിക്രോസ് സ്കൂള്‍ ഒന്നാംക്ലാസ്.
കൊച്ചു റിയാന്‍ കൗതുകത്തോടെ മുൻ സീറ്റിലിരുന്ന് മിസ്‌പ്രെസ്റ്റ് എന്ന ടീച്ചര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുകയാണ്.
“കുട്ടികളേ…ലോകത്ത് കഷ്ടപ്പാടുകളനുഭവിക്കുന്ന എത്രയെത്ര ആളുകളുണ്ടെന്നറിയാമോ? പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍… നമ്മളൊക്കെ എത്ര പണം പലതിനുമായി ചെലവഴിക്കുന്നു. നമ്മുടെ ഒരു സെന്റ്‌  നാണയമുണ്ടെങ്കില്‍ ആഫിക്കയിലെ കുട്ടികള്ക്ക് ഒരു പെൻസിൽ വാങ്ങാം. 25 സെന്റുകൊണ്ട് 175 വിറ്റാമിന്‍ ഗുളികകള്‍, 60 സെന്റു കൊണ്ട് ഒരു കുട്ടിക്കാവശ്യമായ രണ്ടു മാസത്തേക്കുള്ള മരുന്നുകള്‍ എന്നിവ വാങ്ങാം. 70 ഡോളര്‍ ഉണ്ടെങ്കില്‍ ഒരു കിണറുണ്ടാക്കാം” ടീച്ചറിതു പറയുമ്പോള്‍ റിയാന്റെ കണ്ണുകള്‍ വികസിക്കുന്നുണ്ടായിരുന്നു. അവന്‍റെ  മനസ്സില്‍ എന്തൊക്കെയോ ആലോചനകള്‍ ഉണ്ടാകുന്നുണ്ടായിരുന്നു. അവനെന്തൊക്കെയോ ടീച്ചറോടു ചോദിക്കാനുണ്ടായിരുന്നു.
ടീച്ചര്‍ വീണ്ടും തുടര്‍ന്നു :
“കുട്ടികളേ..ലോകത്തില്‍ ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നറിയാമോ? അത് ആവശ്യത്തിനു കുടിവെള്ളമില്ലാത്തതാണ്. ആഫ്രിക്കയില്‍ പലയിടങ്ങളിലും വെള്ളം കിട്ടാനേയില്ല. 20 കിലോമീറ്റർ അകലെ വരെ വെള്ളം തിരഞ്ഞുനടക്കണം. കിട്ടിയാൽ തന്നെ ദുർഗന്ധമുള്ള കലങ്ങിയ മലിനജലം. ഈ വെള്ളം കുടിക്കുന്നതുകൊണ്ട് ആളുകള്‍ക്ക് രോഗമുണ്ടാവുന്നു. എത്ര കൊച്ചുകുട്ടികളാണ് അവിടെ നിത്യവും മരണമടയുന്നതെന്നറിയാമോ ? ടീച്ചറുടെ വിവരണം റിയാന്റെ മനസ്സിനെ ഉലയ്ക്കുന്നതായിരുന്നു. എളുപ്പത്തില്‍ ഉരുകുന്ന ഹൃദയമായിരുന്നു അവന്റേത്. റിയാന്റെ മനസ്സില്‍ വെള്ളം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉയർന്നു വന്നു. തന്റെ വീട്ടില്‍ നിത്യവും എത്ര വെള്ളമാണ് ധാരാളിത്തത്തോടെ ചെലവഴിക്കാറുള്ളത് എന്നും അവന്‍ ചിന്തിച്ചു.ടാപ്പൊന്നു തിരിച്ചാല്‍ വേണ്ടത്ര വെള്ളം, പിന്നെ കുളിച്ചു തിമർക്കാൻ ചെറിയൊരു സ്വിമ്മിങ് പൂളും.അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും ‘റിലേ’ എന്ന പ്രിയപ്പെട്ട വളർത്തു നായയും ഉള്പ്പെട്ട കുടുംബമാണ് അവന്റേത്.അച്ഛന്‍ മാർക് ഹ്രെൽജാൾക്ക്, പോലീസോഫീസറാണ്. അമ്മ സൂസന്‍ ഹ്രെൽജാൾക്ക് ഗവണ്മെന്റ് കൺസൾട്ടന്റ്. ജോർഡാമന്‍ എന്ന ചേട്ടനും കീഗണ്‍ എന്ന അനിയനും. ഇരുനിലവീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്.എത്ര വെള്ളമാണ് നിത്യവും എല്ലാവരുംകൂടി പാഴാക്കിക്കളയുന്നത് ? റിയാന്‍ ആലോചിച്ചു.
അവന്‍ ടീച്ചറോട് ചോദിച്ചു:
“എന്താണ് ആഫ്രിക്കയില്‍ വെള്ളം കിട്ടാത്തത്?”
ആഫ്രിക്ക ഉഷ്ണമേഖലാരാജ്യമാണെന്നും ഭൂഗർഭ ജലം കിട്ടണമെങ്കില്‍ അവിടെ ആഴത്തില്‍ കുഴൽക്കിണർ കുഴിക്കണമെന്നും അതിന് വലിയ ചെലവുവരുമെന്നും ടീച്ചര്‍ വിശദീകരിച്ചു. ആഫ്രിക്കയിലെ ജനങ്ങള്‍ ദരിദ്രരായതിനാല്‍ അവര്ക്ക് കിണര്‍ നിർമ്മിക്കാൻ കഴിയില്ലെന്നും ടീച്ചര്‍ പറഞ്ഞു. റിയാന്റെ കുഞ്ഞുമനസ്സ് വേദനിച്ചു. വെള്ളം കിട്ടാത്ത ആഫ്രിക്കക്കാർക്ക് എന്തു സഹായമാണ് ചെയ്യാന്‍ പറ്റുക? സ്‌കൂളിൽ നിന്ന് തിരിച്ചുപോരുമ്പോള്‍ റിയാന്റെ മനസ്സു നിറയെ അതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
ഒരു കുഴൽക്കിണറിന് 70 ഡോളര്‍ ചെലവ് വരുമെന്നാണ് ടീച്ചര്‍ പറഞ്ഞത്.അച്ഛനും അമ്മയും വൈകുന്നേരം വീട്ടില്‍ വന്നുകയറുമ്പോള്‍ നേരേ ചെന്ന് റിയാന്‍ ചോദിച്ചു:
“എനിക്ക് 70 ഡോളര്‍ തരുമോ?”
അച്ഛനും അമ്മയും അവന്റെ ചോദ്യം കേട്ട് അദ്ഭുതപ്പെട്ടു. ചോദിച്ച സംഖ്യയുടെ വലിപ്പം അറിയാനുള്ള പ്രായം അവനായിട്ടില്ല. എങ്കിലും കൗതുകം വിടാതെ തന്നെ അവര്‍ ചോദിച്ചു: ‘എന്തിനാണ് നിനക്ക് ഇത്രയും പണം?’
‘ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ്…!’ റിയാന്റെ ഉറച്ച മറുപടിയാണ്. ‘ങേഹേ! അതു തരക്കേടില്ലല്ലോ…!’
അമ്മ സൂസന്‍ കൊച്ചുമകന്‍ കീഗണെയെടുത്ത് അകത്തേക്ക് കയറി.രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍ റിയാന്‍ വീണ്ടും 70 ഡോളറിന്റെ ആവശ്യം ഉന്നയിച്ചു. അപ്പോഴാണ് സൂസനും മാർക്കും അവനിത്രയും ഗൗരവത്തിലാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കുന്നത്.മക്കളെ അനുനയത്തില്‍ കൈകാര്യം ചെയ്യാന്‍ ആ അച്ഛനും അമ്മയ്ക്കും മിടുക്കുണ്ടായിരുന്നു. മക്കളെ അവരൊരിക്കലും നിരാശപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യാറില്ല. കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കാനോ പ്രോത്സാഹിപ്പിക്കാനോ അവര്‍ ശ്രദ്ധിച്ചു.
അമ്മ റിയാനോടു പറഞ്ഞു:
’70 ഡോളര്‍ എന്നത് വലിയ സംഖ്യയാണ് മോനേ, അത്രയും തുക ഒറ്റയടിക്ക് നമുക്കെടുക്കാന്‍ കഴിയില്ല.’
അവന്‍ മറുപടി ഒന്നും പറഞ്ഞില്ല.പക്ഷെ പിറ്റേന്ന് രാവിലെയും അവന്‍ വീണ്ടും അതേ കാര്യം ആവർത്തിച്ചു. അച്ഛനും അമ്മയും പ്രത്യേകിച്ചൊന്നും പ്രതികരിക്കാത്തതു കണ്ടപ്പോള്‍ അവന്റെ കുഞ്ഞുമുഖം വിവർണ്ണ‍മായി.
അവന്‍ പറഞ്ഞു: ‘നിങ്ങള്ക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല. നല്ല വെള്ളം കിട്ടാത്തതുകൊണ്ട് ആഫ്രിക്കയില്‍ കുട്ടികള്‍ മരിക്കുകയാണ്.’റിയാന്റെ തൊണ്ടയിടറി. കണ്ണില്‍ വെള്ളം നിറഞ്ഞു.സൂസന്‍ ഒളികണ്ണിട്ട് മാർക്കിനെ നോക്കി. പതുക്കെ അവനെ ചേർത്തു പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു: ‘നീ ഇത്ര സീരിയസ്സായിട്ടാണ് 70 ഡോളറിന്റെ കാര്യം പറഞ്ഞത് അല്ലെ ? എങ്കിലൊരു കാര്യം ചെയ്യാം. നീ എന്തെങ്കിലും വീട്ടുജോലികള്‍ ചെയ്യ്. അതിന് കൂലി തരാം. അങ്ങനെ പണം സമ്പാദിക്ക്. അല്ലാതെ വെറുതെ തരില്ല.’
റിയാന്‍ സന്തോഷത്തോടെ സമ്മതിച്ചു. തുടക്കത്തില്‍ ആവേശം കാണിച്ച് ക്രമേണ താത്പര്യം കുറഞ്ഞ് ഈ കാര്യം അവന്‍ മറന്നുകൊള്ളും എന്നാണ് അച്ഛനും അമ്മയും വിചാരിച്ചത്. ചില്ലുജനലുകള്‍ തുടച്ചും വീട്ടിനകം വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയും അവന്‍ ജോലി തുടങ്ങി. ജനല്‍ വൃത്തിയാക്കാന്‍ രണ്ടു ഡോളര്‍, പൊടി തട്ടാന്‍ ഒരു ഡോളര്‍… അച്ഛനും അമ്മയും കൃത്യമായി പ്രതിഫലം നല്കാന്‍ തുടങ്ങി. ഒരു ബിസ്‌കറ്റ് ടിന്നില്‍ കിട്ടിയ പണം മുഴുവന്‍ അവന്‍ നിക്ഷേപിച്ചു. മഞ്ഞുവീഴ്ചയില്‍ പൊട്ടിവീണ ചെടിക്കമ്പുകള്‍ നീക്കം ചെയ്തും മുറ്റം വൃത്തിയാക്കിയും നിത്യവും രണ്ടു മണിക്കൂര്‍ റിയാന്‍ അധ്വാനിക്കുമ്പോള്‍ പലപ്പോഴും അവന്റെ സഹോദരങ്ങളായ ജോർഡാനും കീഗണും വീഡിയോ ഗെയിമില്‍ മുഴുകിയിരിക്കും. രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം എല്ലാവരും കൂടി സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചപ്പോള്‍ റിയാന്‍ ഒഴിഞ്ഞുമാറി. അവന്‍ പറഞ്ഞു: ‘എനിക്ക് ഒരുപാട് ജോലിയുണ്ട്, ഞാനില്ല.’
എങ്ങനെയെങ്കിലും 70 ഡോളര്‍ തികയ്ക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.അവന്റെ ഈ ഉദ്യമമറിഞ്ഞ മുത്തച്ഛന്‍ ഒരു ജോലി ഏല്പ്പി ച്ചു. കരകൗശലവസ്തുക്കള്‍ നിർമ്മിക്കാനാവശ്യമായ പൈൻമരക്കായകൾ തനിക്ക് എത്തിച്ചുതന്നാല്‍ പത്തു ഡോളര്‍ പ്രതിഫലം തരാം. സന്തോഷത്തോടെ റിയാന്‍ ആ ചുമതലയുമേറ്റു.
പരീക്ഷയില്‍ മികച്ച വിജയം നേടി പ്രോഗ്രസ് കാര്ഡുമായി റിയാന്‍ വന്നപ്പോള്‍ അച്ഛനും അമ്മയും അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതുമവൻ നിക്ഷേപത്തിലേക്കു ചേർത്തു. ബിസ്‌കറ്റ് ടിന്‍ നിറഞ്ഞുവരുന്നത് ആഹ്ലാദത്തോടെ അവന്‍ വീക്ഷിച്ചു. ഇടയ്ക്ക് അവന്‍ അതൊന്ന് എണ്ണിനോക്കി. 70 ഡോളര്‍ തികയാന്‍ ഇനിയും…
അവന്‍ കാര്യക്ഷമതയോടെ അധ്വാനിച്ചു. ഒരു തികഞ്ഞ തൊഴിലാളിയെപ്പോലെ നെറ്റിയില്‍ പൊടിഞ്ഞ വിയർപ്പു കണങ്ങള്‍ വടിച്ചുകളയുന്ന കൊച്ചു റിയാനെക്കണ്ട് മാർക്കിന്റെയും സൂസന്റെയും കണ്ണുകള്‍ നിറഞ്ഞു.
നാലു മാസംകൊണ്ട് റിയാന്റെ ബിസ്‌കറ്റ് ടിന്‍ നിറഞ്ഞു. റിയാന്‍ എണ്ണിനോക്കി. 70 ഡോളറും പിന്നെ അല്പ്പം ചില്ലറയും!ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ് 70 ഡോളര്‍ റിയാന്‍ സമ്പാദിച്ചത്. എങ്ങനെയാണ് ആ പണം ആഫ്രിക്കയിലെത്തുക? എങ്ങനെ ആ പണംകൊണ്ട് കിണര്‍ നിർമ്മിക്കും ? റിയാന് സംശയമായി. റിയാന്റെ ആകാംക്ഷ അച്ഛനെയും അമ്മയെയും ബാധിച്ചു. അവരും ആലോചിച്ചു. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ അവർക്കും അതിനെക്കുറിച്ച് ധാരണയില്ല.
അമ്മയുടെ സുഹൃത്താണ് ഒരു വഴി പറഞ്ഞുകൊടുത്തത്. ‘വാട്ടർ ക്യാൻ’ എന്നൊരു സംഘടനയുണ്ട്. ദരിദ്രരാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടന. അവർ വഴി ശ്രമിക്കാം. ഒട്ടാവയിലെ വാട്ടർ ക്യാൻ ഓഫീസില്‍ ചെന്ന് അന്വേഷിക്കാന്‍ അവര്‍ തീരുമാനിച്ചു. അമ്മ സൂസനോടൊപ്പം ബിസ്‌കറ്റ് ടിന്നും കൈയില്‍ പിടിച്ച് റിയാനും യാത്രയായി. ഒരു മണിക്കൂറുണ്ട് ഒട്ടാവയിലേക്ക്. അവിടെ ചെന്നപ്പോള്‍ വാട്ടർക്യാൻ പ്രതിനിധികള്‍ തിരക്കിലാണ്. ഉച്ച കഴിഞ്ഞേ കാണാന്‍ പറ്റൂ എന്നറിഞ്ഞു. അതുവരെ അമ്മയുടെ ഓഫീസില്‍ ഇരിക്കാന്‍ തീരുമാനിച്ചു. കാത്തിരിപ്പിന്റെ ഇടവേളയിലാണ് ഓഫീസില്‍ ഒരു മൂലയില്‍ നിറഞ്ഞു കിടക്കുന്ന വേസ്റ്റ് ബാസ്‌കറ്റ് റിയാന്‍ കാണുന്നത്. ഏതായാലും വെറുതേയിരിക്കുകയല്ലേ? അതു പുറത്തു കൊണ്ടുപോയി തട്ടിക്കളഞ്ഞ് വൃത്തിയാക്കാമെന്ന് റിയാന്‍ കരുതി. റിയാന്റെ പ്രവൃത്തി കണ്ട് ഓഫീസിലെ മേലുദ്യോഗസ്ഥന്‍ അമ്മയോട് ചോദിച്ചു:
‘നിങ്ങളാണോ കുട്ടിയെ ഈ ശീലങ്ങള്‍ പഠിപ്പിച്ചത്?’
അവന്‍ ജോലി ചെയ്ത് പണം സമ്പാദിക്കുന്നതും അതുകൊണ്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അമ്മ വിവരിച്ചു. അദ്ദേഹം റിയാനെ അടുത്തുവിളിച്ച് അഭിനന്ദിച്ചു. അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതും അവന്‍ ബിസ്‌കറ്റ് ടിന്നിലേക്കിട്ടു. ഉച്ച കഴിഞ്ഞ് വാട്ടർക്യാൻ ഓഫീസില്‍ എത്തി. നിരാശയുണ്ടാക്കുന്ന വിവരമാണ് കേട്ടത്. ഇത്രയും നാള്‍ അധ്വാനിച്ചു പണം സമ്പാദിച്ചതിന് ഫലം ഉണ്ടാവാന്‍ പോവുന്നു എന്ന് പ്രതീക്ഷിച്ച റിയാനോട് വാട്ടർക്യാൻ ഉദ്യോഗസ്ഥര്‍ പറഞ്ഞു: ‘നീ ചെയ്തത് വലിയൊരു കാര്യംതന്നെ. പക്ഷേ… 70 ഡോളർ കൊണ്ട് കിണറിന്റെ ഒരു ഹാന്റ് പമ്പിനു മാത്രമേ തികയൂ. ഒരു കുഴൽക്കിണർ നിര്മിക്കണമെങ്കില്‍ ചുരുങ്ങിയത് 2000 ഡോളര്‍ എങ്കിലും വേണം. ഒരു കൊച്ചുകുട്ടിയെക്കൊണ്ട് അതിനു കഴിയില്ല!’
റിയാന്‍ പറഞ്ഞു
‘സാരമില്ല. ഞാന്‍ ഇനിയും ജോലി ചെയ്യാം. കുറച്ചുകൂടി സമയം എടുക്കും എന്നല്ലേയുള്ളൂ.’
തിരിച്ചു മടങ്ങുമ്പോള്‍ ബിസ്‌കറ്റ് ടിന്ന് മടിയില്‍ വെച്ച് റിയാന്‍ ആലോചനയില്‍ മുഴുകി. സൂസനും ആലോചനയിലായിരുന്നു. മടുപ്പു വന്ന് റിയാന്‍ ആഗ്രഹം ഉപേക്ഷിച്ചുകൊള്ളും എന്നവര്‍ കരുതി. എന്നാല്‍ 2000 ഡോളര്‍ എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയിലായിരുന്നു റിയാന്‍. റിയാന്റെ മോഹം എത്തിപ്പെടാനാവാത്തത്ര അകലത്തിലായല്ലോ എന്നോർത്ത് മാർക്കും സൂസനും വിഷമിച്ചു.റിയാന്‍ നിഷ്‌കളങ്കമായി പതിവുജോലികള്‍ മടുപ്പുകൂടാതെ ചെയ്തുകൊണ്ടിരുന്നു. 
‘റിയാന്‍ നിരാശപ്പെട്ട് പിന്മാറുമോ?’
മാർക്ക് ഒരിക്കല്‍ സൂസനോട് ചോദിച്ചു. സൂസന്‍ പറഞ്ഞു:’തിരിച്ചുപോരാന്‍ കഴിയാത്തവിധം റിയാന്‍ മുന്നേറിക്കഴിഞ്ഞു. അവന്‍ നമ്മെ അതിശയിപ്പിക്കും, തീർച്ച. ആയിടെയാണ് സൂസന്‍, ആഫ്രിക്കയിലെ കിണർ നിർമ്മാണത്തിനായി 2000 ഡോളര്‍ തികയ്ക്കാൻ റിയാന്‍ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ബന്ധുവിന് ഇ-മെയില്‍ അയച്ചത്. അയാളൊരു ജേണലിസ്റ്റായിരുന്നു. ഒരു പ്രാദേശിക പത്രത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം വാർത്ത നൽകി.
‘പരിവർത്തനം സൃഷ്ടിക്കാന്‍ റിയാന്റെ കിണര്‍’ ഈ തലക്കെട്ടില്‍ വാർത്ത പ്രസിദ്ധീകരിച്ചു. വാർത്തക്ക് നല്ല പ്രതികരണമുണ്ടായി. റിയാന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പിന്തുകണയുമായി നിരവധി പേര്‍ മുന്നോട്ടു വന്നു. തൊണ്ണൂറു കഴിഞ്ഞ മാർഗ്ഗരറ്റ് മുത്തശ്ശി 25 ഡോളറിന്റെ ചെക്ക് റിയാന് അയച്ചുകൊടുത്തു. അതായിരുന്നു ആദ്യത്തെ സംഭാവന. തുടർന്ന് സംഭാവനകളുടെയും പിന്തുണകളുടെയും പ്രവാഹമായിരുന്നു. ചെക്ക് എങ്ങനെയാണ് പണമാക്കി മാറ്റുന്നത് എന്നറിയാനുള്ള പ്രായംപോലും റിയാന് ആയിട്ടില്ല. എങ്കിലും ആ ഏഴുവയസ്സുകാരന്റെ വിലാസത്തില്‍, വാർത്ത വായിച്ച് നിരവധി കത്തുകളും ചെക്കുകളും വന്നു.
പത്രവാർത്തക്ക് പിറകേ ടി വി ചാനലിലും റിയാനെക്കുറിച്ച് വാർത്ത വന്നു. റിയാന്റെ കിണര്‍ എന്ന സ്വപ്‌നത്തിനു പിന്തുണ വ്യാപിക്കുകയായിരുന്നു. ടിവി വാർത്ത കണ്ട് അഞ്ചുവയസ്സുള്ള മെയിലര്‍ എന്ന ബാലന്‍ അമ്മയോടു പറഞ്ഞു: ‘ഞാനും എന്തെങ്കിലും ജോലി ചെയ്യുകയാണ്. എനിക്ക് റിയാനെ സഹായിക്കണം!’
ടിവി വാർത്ത പലരെയും സ്വാധീനിച്ചു. കിഴക്കന്‍ ഒണ്ടാറിയോവിലെ കുഴൽക്കിണർ കമ്പനിയുടമ വാള്ട്ടര്‍ വാർത്ത കണ്ട ഉടനെ റിയാന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ‘കുടുംബസമേതം കമ്പനിയിലേക്ക് വരിക. ഞാനും സഹായിക്കാം.’ വാള്ട്ടർ പറഞ്ഞു.
റിയാന്‍ കുടുംബത്തോടൊപ്പം വാള്ട്ടറിന്റെ ക്ഷണം സ്വീകരിച്ച് കമ്പനി സന്ദർശിച്ചു. വാള്ട്ടര്‍ റിയാനെ കൊണ്ടുനടന്ന് കമ്പനിയിലെ യന്ത്രങ്ങളെല്ലാം പരിചയപ്പെടുത്തി. അവര്‍ രണ്ടുപേരും പെട്ടെന്ന് സുഹൃത്തുക്കളായി. 60 വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നിട്ടും എത്ര പെട്ടെന്നാണ് ഞങ്ങള്‍ കൂട്ടുകാരായത്!’ വാള്ട്ടര്‍ പറഞ്ഞു.അദ്ദേഹം നല്ലൊരു തുക ചെക്കായി നല്കി. വാള്ട്ടര്‍ കമ്പനി ഈ സംഭാവന നല്കിയത് പത്രവാർത്തയായി. അതെ! റിയാന്റെ ശ്രമങ്ങളുടെ കൊച്ചുവലയങ്ങള്‍ അവനറിയാതെ വിപുലമാവുകയായിരുന്നു. ആഫ്രിക്കയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ കുഴൽക്കിണർ‍ നിർമ്മിക്കാൻ ഒരു ബാലന്‍ നടത്തുന്ന പരിശ്രമത്തിന്റെ കഥകള്‍ നാടെങ്ങും പരക്കുകയാണ്. ഏഴുവയസ്സുകാരന്‍ റിയാനെ പല സംഘടനകളും പരിപാടികള്ക്ക് ക്ഷണിച്ചുതുടങ്ങി. സ്‌കൂളിലെ നാണംകുണുങ്ങിയായ കുട്ടി വലിയ ആളുകള്ക്കു മുമ്പില്‍ സങ്കോചമില്ലാതെ സംസാരിക്കുന്നത് ടിവി വാർത്തകളിൽ കണ്ട അദ്ധ്യാപകരും സഹപാഠികളും അത്ഭുതപ്പെട്ടു. ഗ്രാമങ്ങളില്‍ ചെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് റിയാന്‍ വിവരിച്ചു. അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി. സ്‌കൂളുകളിലും പള്ളികളിലും ക്ലബ്ബുകളിലും…. എല്ലായിടത്തും റിയാന്‍ തന്റെ സന്ദേശവുമായെത്തി.
മാസങ്ങൾക്കുള്ളിൽ 2000 ഡോളര്‍ റിയാന്‍ സമാഹരിച്ചു. വാട്ടര്‍ക്യാൻ എന്ന സ്ഥാപനത്തെ അവര്‍ വീണ്ടും സമീപിച്ചു. ആഫ്രിക്കൻ രാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഒരു സംഘടനയുണ്ട്- (CFAR) കനേഡിയന്‍ ഫിസിഷ്യൻസ് ഫോര്‍ എയ്ഡ് ആന്ഡ് റിലീഫ്. ഈ സംഘടനവഴിയാണ് വാട്ടർക്യാൻ കിണർ നിർമ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ഈ സംഘടനയുടെ പ്രതിനിധി ഗിസ്സോ ഷിബ്രു എന്നയാളെ വാട്ടർക്യാൻകാർ റിയാനു പരിചയപ്പെടുത്തിക്കൊടുത്തു. കുഴൽക്കിണർ നിർമ്മിക്കുന്ന കാര്യങ്ങള്‍ ഷിബ്രുവുമായി ചര്ച്ച്ചെയ്യുമ്പോള്‍ റിയാന്‍ ചോദിച്ചു: ‘ഈ കുഴൽക്കിണർ ഒരു സ്‌കൂളിനടുത്ത് കുഴിക്കാമോ? അങ്ങനെയാണെങ്കില്‍ കുട്ടികള്ക്ക് വെള്ളം കുടിക്കാമല്ലോ.’ റിയാന്റെ നിഷ്‌കളങ്കമായ ഈ ആവശ്യം ഷിബ്രു അംഗീകരിച്ചു. മാപ്പ് നിവര്ത്തി ഷിബ്രു കാണിച്ചുകൊടുത്തു. ‘ദാ… ഇവിടെ വടക്കന്‍ ഉഗാണ്ടയിലെ അഗവിയോയിലെ അംഗോളോ പ്രൈമറി സ്‌കൂളിനടുത്തായിരിക്കും നിന്റെ കുഴൽക്കിണർ. റിയാന്റെ മുഖം സന്തോഷംകൊണ്ട് തുടുത്തു. അംഗോളോ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ നിരനിരയായി കുഴൽക്കിണറിൽ നിന്ന് വെള്ളം കുടിക്കുന്ന രംഗം റിയാന്‍ മനസ്സില്‍ കണ്ടു. ‘എത്ര ദിവസംകൊണ്ട് അംഗോളോ സ്‌കൂളിലെ കുട്ടികള്ക്ക് വെള്ളം കിട്ടും?’
റിയാന് ആകാംക്ഷ തടുക്കാന്‍ കഴിഞ്ഞില്ല.
ഷിബ്രു പറഞ്ഞു:
‘റിയാന്‍… അതാണ് പ്രശ്‌നം! ഭൂമി തുരന്ന് കുഴല്ക്കിണര്‍ നിർമ്മിക്കാൻ ഏറെ പണിയുണ്ട്. 20 ഓളം ആളുകള്‍ വളരെ ഏറെ കഷ്ടപ്പെട്ടാലും പതുക്കെ മാത്രമേ കിണർ നിർമ്മാണം നടക്കൂ. മാസങ്ങള്‍ പിടിക്കും. അതല്ലെങ്കില്‍ വലിയ ട്രക്കുകളില്‍ ഘടിപ്പിക്കുന്ന പുതിയതരം ഡ്രില്ലിങ് യന്ത്രങ്ങള്‍ വേണം. എങ്കില്‍ സംഗതി എളുപ്പമാവും. അത് നമ്മുടെ കൈയിലില്ല!’
‘അതിനെത്ര വരും?’ ആത്മവിശ്വാസത്തോടെയാണ് റിയാന്‍ ചോദിച്ചത്. എത്രയായാലും താനത് ഉണ്ടാക്കും എന്ന ഉറച്ച വിശ്വാസം അവന്റെ വാക്കുകളിലുണ്ടായിരുന്നു.
‘25000 ഡോളര്‍ വരും!’
ഷിബ്രു പറഞ്ഞുതീരും മുമ്പേ റിയാന്‍ പറഞ്ഞു: ‘ഞാനത് ഉണ്ടാക്കാം.’
റിയാന്റെ അച്ഛനും അമ്മയും അമ്പരന്നു! 25000 ഡോളര്‍! 2000 ഡോളര്‍ സമാഹരിക്കാൻ തന്നെ എത്ര പാടുപെട്ടതാണ്.അതൊന്നും ഓര്ക്കാതെയാണ് റിയാന്‍ താനിത് ഉണ്ടാക്കും എന്ന് പറയുന്നത്! ‘ആഫ്രിക്കയിലെ എല്ലാവർക്കും ശുദ്ധജലം കിട്ടണം! ഞാനതിന് പരിശ്രമിക്കും! ‘റിയാന്റെ ഉറച്ച വാക്കുകള്‍ കേട്ടപ്പോള്‍ മാര്ക്കും സൂസനും എതിർത്തൊന്നും പറഞ്ഞില്ല. വീട്ടിൽ വെച്ച് സൂസന്‍ മാർക്കിനോട് പറഞ്ഞു: ‘ഇന്നുമുതല്‍ നമ്മളും റിയാന്റെ പദ്ധതിക്കുവേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.’ മാർക്ക് തലകുലുക്കി സമ്മതിച്ചു. സൂസന്‍ സിറ്റിസണ്‍ പത്രത്തിന്റെ എഡിറ്റര്ക്ക് ഒരു കത്തെഴുതി. റിയാന്റെ പദ്ധതിയെക്കുറിച്ചും അത് വിപുലമായി മാറുന്നതിനെക്കുറിച്ചും വിശദീകരിച്ചു.
കത്തിനു പ്രതികരണമുണ്ടായി. ഫോട്ടോസഹിതം റിയാനെക്കുറിച്ചുള്ള വാർത്ത ആ പത്രത്തില്‍ വന്നു. തുടർന്ന് ‘ഒട്ടാവ ടിവി’യില്‍ റിയാന്റെ അഭിമുഖം സംപ്രേഷണം ചെയ്തു.
റിയാന്റെ പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി പിന്തുണയുടെ പ്രവാഹം വീണ്ടുമുണ്ടായി. ചെറുതും വലുതുമായ തുകകളുടെ ചെക്കുകള്‍ റിയാന്റെ വിലാസത്തില്‍ എത്തി. റിയാന്‍ നന്ദി അറിയിച്ചുകൊണ്ട് അവര്ക്കെല്ലാം കത്തുകളെഴുതി.
റിയാന്റെ രണ്ടാംക്ലാസിലെ സഹപാഠികളും ആ സ്വപ്‌നസാക്ഷാത്ക്കാരത്തെ സഹായിക്കാനായി രംഗത്തെത്തി. ലീന്‍ ദില്ലബാഗ് എന്ന അധ്യാപിക കുട്ടികളുടെ പ്രവര്ത്തരനങ്ങള്ക്കു ചുക്കാൻ പിടിച്ചു.
ലീന്‍ സഹപ്രവര്ത്ത്കരോട് പറഞ്ഞു: ‘മറ്റുള്ളവര്ക്ക്ട പ്രചോദനം പകരുന്ന ഈ കൊച്ചുകുട്ടി ഒരു വിസ്മയം തന്നെ!’ ടീച്ചര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. ‘ഒരു കൊച്ചുകുട്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു. എങ്കില്‍ നിങ്ങളുടെ കുട്ടികള്ക്കും ഇങ്ങനെ എല്ലാം പ്രവര്ത്തിചക്കാന്‍ കഴിയും. എല്ലാവരും ശ്രമിച്ചാല്‍ ആഫ്രിക്കയില്‍ ഇനിയും കിണറുകള്‍ ഉണ്ടാക്കാം.’
രക്ഷിതാക്കള്‍ തങ്ങളുടെ പിന്തുണ അറിയിച്ചു.ക്ലാസിലെ വെള്ളമെടുക്കുന്ന പാത്രം അധ്യാപിക മേശപ്പുറത്തു വെച്ചു. കുട്ടികളെല്ലാം ആ പാത്രത്തില്‍ പണം നിക്ഷേപിച്ചുതുടങ്ങി. അങ്ങനെ ഒരു ഡ്രില്ലിങ്‌യന്ത്രം വാങ്ങുകയും ആഫ്രിക്കൻ മണ്ണിൽ കുഴൽക്കിണർ നിർമ്മിക്കുകയും ചെയ്യുക എന്ന റിയാന്റെ സ്വപ്‌നം പൂർത്തീ കരണത്തിന്റെ വക്കില്‍ എത്തിനിന്നു.
ജൂലായ് 27, 2000
വടക്കേ ഉഗാണ്ടയിലെ അംഗോളോഗ്രാമം ഉത്സവാന്തരീക്ഷത്തില്‍. അംഗോളോ പ്രൈമറി സ്‌കൂളിലേക്കുള്ള വഴികള്‍ തോരണങ്ങള്കൊാണ്ട് അലങ്കരിച്ചിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ കുട്ടികളും വിവിധപ്രായക്കാരായ ഗ്രാമീണരും നിരന്നുനില്ക്കുന്നു.
പ്രഭാതമാണെങ്കിലും വെയിലിനു ചൂടുണ്ട്.
ഒരു ഗ്രാമം കാത്തിരുന്ന മഹത്തായ ചടങ്ങ് നടക്കുകയാണ്. അവര്ക്ക് ഏറ്റവും വിലപ്പെട്ട സമ്പത്തായ കുടിവെള്ളം ലഭ്യമാക്കുന്ന കുഴല്ക്കി്ണറിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ആ ചടങ്ങ്. ഉദ്ഘാടകന്‍ അവര്ക്ക് അമൂല്യമായ ആ സമ്മാനം നല്കിയ കാനഡയിലെ റിയാന്‍ എന്ന കൊച്ചുമിടുക്കന്‍!
അതാ വരുന്നു അതിഥി! ഒരു ജീപ്പില്‍. കാക്കിനിക്കറും ഓറഞ്ചു നിറമുള്ള ബനിയനുമിട്ട് വെളുത്തുമെലിഞ്ഞ റിയാന്‍!
രക്ഷിതാക്കളുടെ കൂടെയിരിക്കുന്ന അതിഥിയെ കണ്ടപ്പോള്‍ റോഡിനിരുവശവും നില്ക്കുന്ന ആളുകള്‍ കൈവീശി ആര്ത്തു വിളിച്ചു.
‘റിയാന്‍…റിയാന്‍!’
ജീപ്പിലിരുന്ന് ആഹ്ലാദത്തോടെ കൈവീശുമ്പോള്‍ റിയാന്‍ അച്ഛനോടും അമ്മയോടും അതിശയത്തോടെ പറഞ്ഞു:
‘അവര്ക്കെ ല്ലാം എന്റെ പേരറിയാം!’
‘ഇവര്ക്കു മാത്രമല്ല. ഇവിടെ ഒരു 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവര്ക്കും നിന്റെ പേരറിയാം.’
കൂടെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഷിബ്രു പറഞ്ഞു.
സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ജീപ്പ് പ്രവേശിക്കുമ്പോള്‍ അകലേനിന്നുതന്നെ അവര്‍ അതു കണ്ടു! പൂക്കള്കൊണ്ട് അലങ്കൃതമായ കുഴല്ക്കി ണര്‍! അതിന്റെ ഉയരത്തിലുള്ള പ്ലാറ്റ്‌ഫോമിന്റെ കോണ്ക്രീ റ്റ് തറയില്‍ ഇംഗ്ലീഷില്‍ കൊത്തിവെച്ചത് അവര്‍ വായിച്ചു:
formed by Ryan Hreljac
For community of Angolo primary School
(റിയാന്റെ കിണര്‍, അംഗോളോ പ്രൈമറി സ്‌കൂള്‍ സമൂഹത്തിനുവേണ്ടി റിയാന്‍ ഹ്രെല്ജാുക് നിര്മിിച്ചത്.)
കൈയടിച്ച് ആര്ത്തു വിളിക്കുന്ന ആള്ക്കൂപട്ടത്തിനു നടുവിലേക്ക് റിയാനും സംഘവും ഇറങ്ങി. ഒരു രാജകുമാരനെ വരവേല്ക്കുംവിധം മകനെ ആളുകള്‍ സ്വീകരിക്കുന്നതു കണ്ട് അമ്മ സൂസന്റെ കവിളിലൂടെ കണ്ണീരൊഴുകി.
റിയാന്‍ ഹ്രെല്‍ജാക്ക് അവിടെ നിര്‍ത്തിയില്ല. ലോകമെങ്ങും അവന്‍ പ്രചോദനമായി. റിയാന്‍ വെല്‍ ഫൗണ്ടേഷന്‍ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. അവരിതുവരെ കുഴിച്ചത് എഴുന്നൂറിലധികം കിണറുകള്‍. ആഫ്രിക്കയിലെയും ഹെയ്തിയിലെയും ഏഴരലക്ഷംപേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഇതുമൂലം സാധിച്ചു.
റിയാന്റെ ഈ ജീവിതകഥ കുട്ടികളെ മാത്രമല്ല, ഏതു പ്രായക്കാരെയും കുറെക്കൂടി നല്ലവരാക്കി മാറ്റാന്‍ സഹായിക്കും. എല്ലാ കാലുഷ്യങ്ങള്ക്കി്ടയിലും മനുഷ്യത്വത്തിന്റെ ഈ മനോജ്ഞ ഗീതത്തിന് ഇത്തിരി ചെവികൊടുക്കുക. തീര്ച്ചായായും നമ്മുടെ മനസ്സില്‍ നന്മയും വിശ്രാന്തിയും സ്‌നേഹവുമെല്ലാം നിറഞ്ഞുവരും. ഭൂഗോളം ഇത്തിരിക്കൂടി ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായിത്തീരും, തീർച്ച.
ഈ കുട്ടിയുടെ ജീവിതം നിങ്ങളുടെ കൂട്ടുകാർക്ക് വായിക്കാൻ വേണ്ടി ഷെയര്‍ ചെയ്യൂ…!
Viewed using Just Read

Monday, 30 October 2017

ഉണ്ണി കൊടുങ്ങല്ലൂര്‍

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍; നടപടികളില്‍ പോരായ്മ

ഉണ്ണി കൊടുങ്ങല്ലൂര്‍
കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍; നടപടികളില്‍ പോരായ്മ
പ്രിന്റ്‌ എഡിഷന്‍  ·  October 31, 2017
കൊച്ചി: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ അനുമതിക്കായുള്ള അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി മാത്രം. തദ്ദേശ സ്ഥാപനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത ‘സങ്കേതം’ സോഫ്റ്റ്‌വെയറിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. നേരത്തേ പരീക്ഷണാടിസ്ഥാനത്തില്‍ ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇവ ഉപയോഗിച്ചിരുന്നു. നിലവില്‍ തീരുമാനം കര്‍ശനമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് തല നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്. 100 ചതുരശ്രമീറ്ററിനു മുകളിലേക്കുള്ള എല്ലാ നിര്‍മാണങ്ങള്‍ക്കും തീരുമാനം ബാധകമാണ്.
ലൈസന്‍സുള്ള എന്‍ജിനീയര്‍, ആര്‍ക്കിടെക്ട് എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷ പരിശോധിക്കും. അനുമതി നല്‍കുന്നതും ഓണ്‍ലൈനായാണ്. അപേക്ഷകന് തന്റെ അക്കൗണ്ടില്‍ നിന്ന് അനുമതി പത്രം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ ഫീസ് അടയ്ക്കാന്‍ ബന്ധപ്പെട്ട രേഖകളുമായി തദ്ദേശ സ്ഥാപനങ്ങളിലെത്തണമെന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കും. സൈറ്റില്‍ ഇ-പേയ്‌മെന്റ് സംവിധാനമുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ മിക്ക പഞ്ചായത്തുകളിലും സംവിധാനം ഉപയോഗിച്ചിട്ടില്ല. ഓണ്‍ലൈന്‍ സംവിധാനം സുപരിചിതമല്ലാത്തവര്‍ അംഗീകൃത ലൈസന്‍സിയുടെ അടുക്കല്‍ ചെന്ന് അപേക്ഷ പൂരിപ്പിച്ച് അതിന്റെ പ്രിന്റുമായി ഓഫീസുകളിലെത്തണം.
ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പിഴകള്‍ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മുകള്‍ തട്ടിലേക്ക് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും തിരിച്ചയക്കുമ്പോള്‍, രേഖകള്‍ നഷ്ടമാകുന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.
രേഖകള്‍ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്ന വേളയില്‍ സെര്‍വര്‍ പണിമുടക്കാറുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. സംവിധാനം കര്‍ശനമാക്കിയതോടെ ഗ്രാമീണ മേഖലയിലെ അപേക്ഷകളെയായിരിക്കും പോരായ്മകള്‍ ഏറെയും ബാധിക്കുക.  www.buildingpermitlsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

Friday, 27 October 2017

പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ

ഉണ്ണി കൊടുങ്ങല്ലൂര്‍

പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ
പച്ചക്കറിതൈകളില്‍  ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാFebruary 16, 2017
നമ്മുടെ അടുക്കള തോട്ടത്തിലെ പച്ചക്കറി തൈകള്‍ നശിച്ച് പോകാന്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ബാക്റ്റീരിയല്‍ വാട്ടം. പല വിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ ഫലപ്രദമാകാറില്ല. വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, പയര്‍ തുടങ്ങിയ എല്ലാതരം പച്ചകറികളെയും ഇതു ബാധിക്കുന്നു. ചെടികള്‍ നശിച്ച് കൃഷി ഉപേക്ഷിക്കാന്‍ തന്നെ ഇതു കാരണമാകുന്നു. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ പ്രയോഗിക്കേണ്ട ചില മാര്‍ഗങ്ങളിതാ.
1. സ്യൂഡോമോണസ് 20 g/ I Iitre എന്ന തോതില്‍ കലക്കി തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.
2. bleaching Powder 4 g/ 10 Iitre വെള്ളം എന്ന തോതില്‍ കലക്കി ചുവട്ടില്‍ ഒഴിക്കുക.
3. പ്ലാന്റോമൈസിന്‍ 4 g/ 10 Litre വെള്ളം എന്ന തോതില്‍ കലക്കി അല്‍പ്പം ബാക്റ്റീരിയല്‍ വാട്ടം ബാധിച്ച തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.

പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ

ഉണ്ണി കൊടുങ്ങല്ലൂര്‍

പച്ചക്കറിതൈകളില്‍ ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാ
പച്ചക്കറിതൈകളില്‍  ബാക്ടീരിയല്‍ വാട്ടം, പ്രതിവിധികളിതാFebruary 16, 2017
നമ്മുടെ അടുക്കള തോട്ടത്തിലെ പച്ചക്കറി തൈകള്‍ നശിച്ച് പോകാന്‍ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ബാക്റ്റീരിയല്‍ വാട്ടം. പല വിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ ഫലപ്രദമാകാറില്ല. വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, പയര്‍ തുടങ്ങിയ എല്ലാതരം പച്ചകറികളെയും ഇതു ബാധിക്കുന്നു. ചെടികള്‍ നശിച്ച് കൃഷി ഉപേക്ഷിക്കാന്‍ തന്നെ ഇതു കാരണമാകുന്നു. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ബാക്റ്റീരിയല്‍ വാട്ടത്തിനെതിരേ പ്രയോഗിക്കേണ്ട ചില മാര്‍ഗങ്ങളിതാ.
1. സ്യൂഡോമോണസ് 20 g/ I Iitre എന്ന തോതില്‍ കലക്കി തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.
2. bleaching Powder 4 g/ 10 Iitre വെള്ളം എന്ന തോതില്‍ കലക്കി ചുവട്ടില്‍ ഒഴിക്കുക.
3. പ്ലാന്റോമൈസിന്‍ 4 g/ 10 Litre വെള്ളം എന്ന തോതില്‍ കലക്കി അല്‍പ്പം ബാക്റ്റീരിയല്‍ വാട്ടം ബാധിച്ച തൈകളുടെ ചുവട്ടില്‍ ഒഴിക്കുക.