Saturday, 10 September 2016

51 മൊബൈല്‍ ഫോണ്‍ കടകള്‍ പൂട്ടി: വിദേശികളെ നിയമിച്ചാല്‍ 20,000 റിയാല്‍ പിഴ Mathrubhumi റിയാദ്: സ്വദേശിവത്ക്കരണം പാലിക്കാത്ത 51 മൊബൈല്‍ ഫോണ്‍ കടകള്‍ ആറു ദിവസത്തിനിടെ അടപ്പിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2000 സ്ഥാപനങ്ങളില്‍ തൊഴില്‍, സാമൂഹികം, ആഭ്യന്തരം, മുനിസിപ്പല്‍, ടെലികോം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം പാലിക്കാത്ത 340 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 312 സ്ഥാപനങ്ങള്‍ക്കെതിരായ കേസുകക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സമിതിക്ക് കൈമാറി. റെയ്ഡിനിടെ അടച്ചിട്ട 28 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും വിതരണം ചെയ്തു. ഏതാനും ബിനാമി സ്ഥാപനങ്ങളും പരിശോധനക്കിടെ കണ്ടെത്തി. പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ 95 ശതമാനവും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതായി കണ്ടെത്തി. 1,829 മൊബൈല്‍ ഫോണ്‍ കടകളാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി പറഞ്ഞു. മൊബൈല്‍ ഫോണ്‍ കടകളില്‍ സംയുക്ത പരിശോധനകള്‍ തുടരും. വിദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ ട്വിറ്ററില്‍ അറിയിച്ചു. വിദേശികളില്‍ ഒരാള്‍ക്ക് 20,000 റിയാലാണ് സ്ഥാപന ഉടമ പിഴ അടക്കേണ്ടത്. മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കും. സ്വദേശിവത്ക്കരണ നയത്തെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. © Copyright Mathrubhumi 2016. All rights reserved.

ഉണ്ണി കൊടുങ്ങല്ലൂര്‍

51 മൊബൈല്‍ ഫോണ്‍ കടകള്‍ പൂട്ടി: വിദേശികളെ നിയമിച്ചാല്‍ 20,000 റിയാല്‍ പിഴ

റിയാദ്: സ്വദേശിവത്ക്കരണം പാലിക്കാത്ത 51 മൊബൈല്‍ ഫോണ്‍ കടകള്‍ ആറു ദിവസത്തിനിടെ അടപ്പിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2000 സ്ഥാപനങ്ങളില്‍ തൊഴില്‍, സാമൂഹികം, ആഭ്യന്തരം, മുനിസിപ്പല്‍, ടെലികോം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവല്‍ക്കരണം പാലിക്കാത്ത 340 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
312 സ്ഥാപനങ്ങള്‍ക്കെതിരായ കേസുകക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സമിതിക്ക് കൈമാറി. റെയ്ഡിനിടെ അടച്ചിട്ട 28 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും വിതരണം ചെയ്തു. ഏതാനും ബിനാമി സ്ഥാപനങ്ങളും പരിശോധനക്കിടെ കണ്ടെത്തി.
പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ 95 ശതമാനവും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതായി കണ്ടെത്തി. 1,829 മൊബൈല്‍ ഫോണ്‍ കടകളാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കടകളില്‍ സംയുക്ത പരിശോധനകള്‍ തുടരും. വിദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ ട്വിറ്ററില്‍ അറിയിച്ചു.
വിദേശികളില്‍ ഒരാള്‍ക്ക് 20,000 റിയാലാണ് സ്ഥാപന ഉടമ പിഴ അടക്കേണ്ടത്. മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കും. സ്വദേശിവത്ക്കരണ നയത്തെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments :

Post a Comment