ഉണ്ണി കൊടുങ്ങല്ലൂര്‍
പഞ്ചസാരയ്ക്കും പാലിനും പരിപ്പിനുമൊക്കെ ഇനി തോന്നിയപോയ വില കൂട്ടാം എന്ന് ആരും കരുതേണ്ട; അവശ്യ സാധനങ്ങളുടെ വില കമ്പോളം നിശ്ചയിക്കുന്ന രീതി പരിഷ്‌കരിച്ചു സർക്കാർ തീരുമാനിക്കുന്ന തരത്തിൽ നിയമം മാറ്റി കേന്ദ്രം; നിയമം ലംഘിച്ചാൽ കനത്ത പിഴ
നിത്യോപയോഗ സാധനങ്ങളിൽ പലതിന്റെയും വില ഇപ്പോൾ നിശ്ചയിക്കുന്നത് കമ്പോളമാണ്. പഞ്ചസാരയും പാലും പരിപ്പുമെല്ലാം കമ്പോളം നിശ്ചയിക്കുന്ന രീതിയിലാണ് മുന്നേറുന്നത്. കൃത്രിമ ക്ഷാമം സൃഷ്ടിച്ചും പൂഴ്‌ത്തിവച്ചുമെല്ലാം കച്ചവടക്കാർ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതാണ് ഇവിടുത്തെ പതിവുരീതി.
എന്നാൽ, ഇതിന് മാറ്റം വരുത്തുകയാണ് കേന്ദ്ര സർക്കാർ. പാക്കറ്റിൽ വിൽക്കുന്നവുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് സർക്കാർ വില നിശ്ചയിക്കുന്ന കാലം വിദൂരമാകില്ല. ഉത്പന്നങ്ങളുടെ റീട്ടെയിൽ വില സർക്കാർ നിശ്ചയിക്കുന്ന തരത്തിലേക്കുള്ള നിയമ പരിഷ്‌കാരം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം.
പുതിയ നിയമം അനുസരിച്ച് അവശ്യസാധനങ്ങളുടെ വില അംഗീകൃത ഏജൻസി നിശ്ചയിച്ചു കഴിഞ്ഞാൽ അതു പ്രകാരമേ വിൽക്കാൻ പാടുള്ളൂ. ഒരേ സാധനം പാക്കറ്റിലാക്കി നൽകുമ്പോഴും ലൂസായി നൽകുമ്പോഴും വില വ്യത്യാസം ഈടാക്കാനും ഇനി സാധിക്കില്ല. സെപ്റ്റംബർ ഏഴിനാണ് പുതിയ നിയമം നിലവിൽ വന്നത്.
വില വ്യത്യാസപ്പെടുത്തുന്ന കച്ചവടക്കാർക്ക് 5000 രൂപവരെ പിഴയീടാക്കാനും നിയമത്തിൽ നിർദ്ദേശമുണ്ട്.മാത്രമല്ല, കടയിലുള്ള മുഴുവൻ സ്റ്റോക്കും പിടിച്ചെടുക്കുകയും ചെയ്യും. പിഴയീടാക്കുന്നതിനെക്കാൾ സ്റ്റോക്ക് പിടിച്ചെടുക്കലാണ് കച്ചവടക്കാരെ നിയന്ത്രിക്കാൻ നല്ലതെന്നാണ് അധികൃതരുടെ നിരീക്ഷണം.
അവശ്യ സാധനങ്ങളുടെ വിൽപനയിൽ എം.ആർ.പി. സമ്പ്രദായം ഇല്ലാതാക്കാനും ഈ നിയമം വഴിയൊരുക്കുമെന്ന് അധികൃതർ പറയുന്നു. ധാന്യങ്ങളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറിച്ചിൽ കച്ചവടക്കാർ ഉണ്ടാക്കുന്ന തട്ടിപ്പാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് സർക്കാർ വില നിശ്ചയിക്കാൻ തീരുമാനിച്ചതെന്നും അധികൃതർ പറയുന്നു.
അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില നിശ്ചയിക്കുന്നതിൽ നയരൂപീകരണത്തിന് എല്ലാ സംസ്ഥാന സർക്കാരുകളുടെയും നിർദ്ദേശങ്ങൾ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജൂലൈയിൽത്തന്നെ തേടിയിരുന്നു. അതനുസരിച്ചാണ് പുതിയ നിയപരിഷ്‌കാരം കൊണ്ടുവന്നത്. അവശ്യസാധന നിയമത്തിന്റെ രണ്ടാം വകുപ്പ് പരിഷ്‌കരിച്ചാണ് വില സർക്കാർ നിശ്ചയിക്കുകയെന്ന രീതി കൊണ്ടുവരുന്നത്.

www.marunadanmalayali.com © Copyright 2016. All
No comments :
Post a Comment