Friday, 9 September 2016

മൃഗശാലയിലേക്കു വരുന്നു; ഹിമാലയൻ കരടികൾ; വെള്ളമയിലുകൾ, മലമ്പാമ്പുകൾ.. by സ്വന്തം ലേഖകൻ ManoramaOnline | Friday 09 September 2016 01:37 AM IST മലമ്പാമ്പുകളും വെള്ളമയിലുകളും തിങ്കളാഴ്ച എത്തും. ഈ ഓണത്തിന് ഇവയെ കാണാൻ കൊച്ചുകൂട്ടുകാർ മറക്കല്ലേ! തിരുവനന്തപുരം∙ മൃഗശാലയിലേക്കു പുത്തൻ അതിഥികൾ ഉടൻ എത്തും. ഒരു ജോടി ഹിമാലയൻ കരടികൾ, രണ്ടു ജോടി വെള്ളമയിലുകൾ, രണ്ടു ജോടി മലമ്പാമ്പുകൾ എന്നിവയാണ് എത്തുന്നത്. ഇതിൽ മലപ്പാമ്പുകളും വെള്ളമയിലും തിങ്കളാഴ്ച എത്തും. ഇവയെ ചെന്നൈയിൽ നിന്നു കൊണ്ടുവരാനുള്ള സംഘം ഇന്ന് യാത്രതിരിക്കും. ഓണം കഴിയുന്നതോടെ ഹിമാലയൻ കരടികളും എത്തും. നാഗാലാൻഡിൽ നിന്നാകും ഇവയെ എത്തിക്കുക. അതേസമയം നിലവിൽ ഇവിടെയുള്ള ഹിമാലയൻ കരടിയെ പ്രായാധിക്യം മൂലം ഇന്നലെ ആശുപത്രിയിലേക്കു മാറ്റി.പാമ്പുകളിൽ ഏറ്റവും നീളംവയ്ക്കുന്ന ഇനത്തിൽപെട്ട മലപ്പാമ്പിനെയാണു ചെന്നൈ വണ്ടൂരിൽ നിന്ന് എത്തിക്കുന്നത്. വെള്ളമയിലുകളും അവിടെ നിന്നാണു വരുന്നത്. റോഡ്മാർഗം കൊണ്ടുവരുന്ന ഇവ തിങ്കളാഴ്ച എത്തുമെന്നാണു പ്രതീക്ഷ. ഇവയ്ക്കു പകരമായി ഇവിടെ വിരിയിച്ചെടുത്ത രണ്ടു ജോടി റിയാ പക്ഷികളെയും മൂന്നു ജോടി പന്നിമാനുകളെയും നൽകും. ഓണം കഴിയുന്നതോടെ നാഗാലാൻഡിൽ നിന്ന് ഒരു ജോടി ഹിമാലയൻ കരടികളെ എത്തിക്കും. ഇതിനുള്ള അനുമതി കേന്ദ്ര മൃഗശാല അതോറിറ്റിയിൽ നിന്നു ലഭിച്ചുകഴിഞ്ഞു. ഓണം കഴിഞ്ഞുള്ള ആഴ്ചയിൽ തന്നെ ഇവയെ എത്തിക്കാനാണു ശ്രമമെന്നു മൃഗശാല അധികൃതർ അറിയിച്ചു. മൃഗശാലയിലെ ഹിമാലയൻ കരടിയെ ആശുപത്രിയിലേക്കു മാറ്റി. അതേസമയം, പ്രായാധിക്യംമൂലം ഇവിടെ കാഴ്ചക്കാർക്കായി തുറന്ന കൂട്ടിൽ ഇട്ടിരുന്ന ഹിമാലയൻ കരടിയെ ഇന്നലെ മൃഗശാലയിലെ ആശുപത്രിയിലേക്കു മാറ്റി. 2004ൽ ഹരിയാനയിൽ നിന്നാണു ഹിമാലയൻ കരടിയെ ഇവിടെ എത്തിച്ചത്. സാധാരണ ഹിമാലയൻ കരടിക്കു 13 വയസ്സ് വരെയാണ് ആയുർദൈർഘ്യം. ഇപ്പോഴുള്ള ഹിമാലയൻ കരടിക്കു 15 വയസ്സിലധികം കഴിഞ്ഞു. അതിനെ തുടർന്നു കഴിഞ്ഞ ഒരു വർഷമായി അവശനിലയായിരുന്നു. കൂടുതൽ അവശത പ്രകടമായിത്തുടങ്ങിയതോടെയാണ് ഇന്നലെ മുതൽ ആശുപത്രിയിലേക്കു മാറ്റിയത്. കൂടുതൽ പരിചരണം നൽകുന്നതിനായാണ് ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ തുറന്ന കൂടിനു പുറകിലായുള്ള കൂട്ടിലാണു ഹിമാലയൻ കരടിയെ പാർപ്പിച്ചിരുന്നത്. ഏറെനാളായി മൃഗശാല കാണാൻ എത്തുന്നവർക്ക് ഇതിനെ പ്രദർശിപ്പിച്ചിരുന്നില്ല. മൃഗശാലയിൽ ഇനി എല്ലാത്തരം പാമ്പുകളും ഏറ്റവും നീളംവയ്ക്കുന്ന ഇനത്തിൽപെട്ട മലമ്പാമ്പിനെ കൂടി മൃഗശാലയിൽ എത്തിക്കുന്നതോടെ എല്ലാത്തരം പാമ്പുകളുമുള്ള മൃഗശാലയെന്ന ഖ്യാതിയും തലസ്ഥാനത്തിനു സ്വന്തം . ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനക്കോണ്ടയും വിഷമുള്ള പാമ്പുകളിലെ ഭീമനായ രാജവെമ്പാലയും നിലവിൽ മൃഗശാലയിലുണ്ട്. റെറ്റിക്കലേറ്റഡ് പൈതൺ എന്ന ശാസ്ത്രീയ നാമമുള്ള ഏറ്റവും നീളംവയ്ക്കുന്ന പാമ്പ് കൂടി മൃഗശാലയിൽ എത്തുമ്പോൾ ഏറ്റവും വലിപ്പമുള്ളതും വിഷമുള്ളതും നീളമുള്ളതുമായ പാമ്പുകൾ ഉള്ള മൃഗശാലയായി തലസ്ഥാനത്തെ മൃഗശാല മാറും. എട്ട് – ഒൻപത് മീറ്റർ നീളംവയ്ക്കുന്ന രണ്ടു ജോടി മലമ്പാമ്പുകളെയാണു ചെന്നൈയിൽ നിന്ന് എത്തിക്കുന്നത്. © Copyright 2016 Manoramaonline. All rights reserved.

ഉണ്ണി കൊടുങ്ങല്ലൂര്‍

മൃഗശാലയിലേക്കു വരുന്നു; ഹിമാലയൻ കരടികൾ; വെള്ളമയിലുകൾ, മലമ്പാമ്പുകൾ..

മലമ്പാമ്പുകളും വെള്ളമയിലുകളും തിങ്കളാഴ്ച എത്തും. ഈ ഓണത്തിന് ഇവയെ കാണാൻ കൊച്ചുകൂട്ടുകാർ മറക്കല്ലേ!
തിരുവനന്തപുരം∙ മൃഗശാലയിലേക്കു പുത്തൻ അതിഥികൾ ഉടൻ എത്തും. ഒരു ജോടി ഹിമാലയൻ കരടികൾ, രണ്ടു ജോടി വെള്ളമയിലുകൾ, രണ്ടു ജോടി മലമ്പാമ്പുകൾ എന്നിവയാണ് എത്തുന്നത്. ഇതിൽ മലപ്പാമ്പുകളും വെള്ളമയിലും തിങ്കളാഴ്ച എത്തും. ഇവയെ ചെന്നൈയിൽ നിന്നു കൊണ്ടുവരാനുള്ള സംഘം ഇന്ന് യാത്രതിരിക്കും.
ഓണം കഴിയുന്നതോടെ  ഹിമാലയൻ കരടികളും  എത്തും. നാഗാലാൻഡിൽ നിന്നാകും ഇവയെ എത്തിക്കുക. അതേസമയം നിലവിൽ ഇവിടെയുള്ള ഹിമാലയൻ കരടിയെ പ്രായാധിക്യം മൂലം ഇന്നലെ ആശുപത്രിയിലേക്കു മാറ്റി.പാമ്പുകളിൽ ഏറ്റവും നീളംവയ്ക്കുന്ന ഇനത്തിൽപെട്ട മലപ്പാമ്പിനെയാണു ചെന്നൈ വണ്ടൂരിൽ നിന്ന് എത്തിക്കുന്നത്. വെള്ളമയിലുകളും അവിടെ നിന്നാണു വരുന്നത്.
റോഡ്മാർഗം കൊണ്ടുവരുന്ന ഇവ തിങ്കളാഴ്ച എത്തുമെന്നാണു പ്രതീക്ഷ. ഇവയ്ക്കു പകരമായി ഇവിടെ വിരിയിച്ചെടുത്ത രണ്ടു ജോടി റിയാ പക്ഷികളെയും മൂന്നു ജോടി പന്നിമാനുകളെയും നൽകും. ഓണം കഴിയുന്നതോടെ നാഗാലാൻഡിൽ നിന്ന് ഒരു ജോടി ഹിമാലയൻ കരടികളെ എത്തിക്കും. ഇതിനുള്ള അനുമതി കേന്ദ്ര മൃഗശാല അതോറിറ്റിയിൽ നിന്നു ലഭിച്ചുകഴിഞ്ഞു. ഓണം കഴിഞ്ഞുള്ള ആഴ്ചയിൽ തന്നെ ഇവയെ എത്തിക്കാനാണു ശ്രമമെന്നു മൃഗശാല അധികൃതർ അറിയിച്ചു.
മൃഗശാലയിലെ ഹിമാലയൻ കരടിയെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, പ്രായാധിക്യംമൂലം ഇവിടെ കാഴ്ചക്കാർക്കായി തുറന്ന കൂട്ടിൽ ഇട്ടിരുന്ന ഹിമാലയൻ കരടിയെ ഇന്നലെ മൃഗശാലയിലെ  ആശുപത്രിയിലേക്കു മാറ്റി. 2004ൽ ഹരിയാനയിൽ നിന്നാണു ഹിമാലയൻ കരടിയെ ഇവിടെ എത്തിച്ചത്.  സാധാരണ ഹിമാലയൻ കരടിക്കു 13 വയസ്സ് വരെയാണ്  ആയുർദൈർഘ്യം. ഇപ്പോഴുള്ള ഹിമാലയൻ കരടിക്കു 15 വയസ്സിലധികം കഴിഞ്ഞു.
അതിനെ തുടർന്നു കഴിഞ്ഞ ഒരു വർഷമായി അവശനിലയായിരുന്നു. കൂടുതൽ അവശത പ്രകടമായിത്തുടങ്ങിയതോടെയാണ് ഇന്നലെ മുതൽ ആശുപത്രിയിലേക്കു മാറ്റിയത്. കൂടുതൽ പരിചരണം നൽകുന്നതിനായാണ് ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ തുറന്ന കൂടിനു പുറകിലായുള്ള കൂട്ടിലാണു ഹിമാലയൻ കരടിയെ പാർപ്പിച്ചിരുന്നത്. ഏറെനാളായി മൃഗശാല കാണാൻ എത്തുന്നവർക്ക് ഇതിനെ പ്രദർശിപ്പിച്ചിരുന്നില്ല.
മൃഗശാലയിൽ ഇനി എല്ലാത്തരം പാമ്പുകളും
ഏറ്റവും നീളംവയ്ക്കുന്ന ഇനത്തിൽപെട്ട മലമ്പാമ്പിനെ കൂടി മൃഗശാലയിൽ എത്തിക്കുന്നതോടെ എല്ലാത്തരം പാമ്പുകളുമുള്ള മൃഗശാലയെന്ന ഖ്യാതിയും തലസ്ഥാനത്തിനു സ്വന്തം . ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനക്കോണ്ടയും വിഷമുള്ള പാമ്പുകളിലെ ഭീമനായ രാജവെമ്പാലയും നിലവിൽ മൃഗശാലയിലുണ്ട്.
റെറ്റിക്കലേറ്റഡ് പൈതൺ എന്ന ശാസ്ത്രീയ നാമമുള്ള ഏറ്റവും നീളംവയ്ക്കുന്ന പാമ്പ് കൂടി മൃഗശാലയിൽ എത്തുമ്പോൾ ഏറ്റവും വലിപ്പമുള്ളതും  വിഷമുള്ളതും  നീളമുള്ളതുമായ പാമ്പുകൾ ഉള്ള മൃഗശാലയായി തലസ്ഥാനത്തെ മൃഗശാല മാറും. എട്ട് – ഒൻപത് മീറ്റർ നീളംവയ്ക്കുന്ന രണ്ടു ജോടി മലമ്പാമ്പുകളെയാണു ചെന്നൈയിൽ നിന്ന് എത്തിക്കുന്നത്.

No comments :

Post a Comment