ഏഴു കോടി! പെരുമ്പാവൂര്‍ കാലിച്ചന്തയില്‍ റെക്കോഡ് വില്പന
പെരുമ്പാവൂര്‍: ജില്ലയിലെ പുരാതന കാലിച്ചന്തയായ പെരുമ്പാവൂര്‍ ചന്തയില്‍ ബക്രീദ് പ്രമാണിച്ച് നടന്ന ലേലത്തില്‍ റെക്കോഡ് ബിസിനസ്. ഏഴ് കോടി രൂപയുടെ ഉരുക്കള്‍ ചന്തയില്‍ വിറ്റുപോയി. മഞ്ഞപ്പെട്ടി സ്വദേശി അനസ് തന്റെ പോത്തിനെ വിറ്റത് 1,65,000 രൂപയ്ക്കാണ്. അടിമാലി സ്വദേശികളാണ് ഇതിനെ വാങ്ങിയത്. 2000-ത്തോളം ഉരുക്കള്‍ ചന്തയില്‍ വില്പനയ്‌ക്കെത്തിയിരുന്നു. അസം, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് പോത്തുകളെ കൊണ്ടുവന്നിരുന്നു.
പെരുമ്പാവൂര്‍ കാലിച്ചന്ത പണ്ടുമുതല്‍ക്കേ പ്രശസ്തമാണ്. വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ചന്തയുടെ നടത്തിപ്പ് കൊല്ലംതോറും നഗരസഭ ലേലം ചെയ്തു നല്‍കുകയാണ്. പെരുമ്പാവൂര്‍ ചായമ്മാടി മുഹമ്മദ്, മകന്‍ ഷെമീര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ ചന്തയുടെ നടത്തിപ്പ്. കേരളത്തില്‍ അവശേഷിക്കുന്ന പുരാതന ചന്തകളില്‍ ഒന്നാണ് പെരുമ്പാവൂര്‍ കാലിച്ചന്ത.
കര്‍ണാടകത്തില്‍ നിന്ന് ഉരുക്കളെ കൊണ്ടുവരുന്നത് നിരോധിച്ചത് ഇക്കുറി കാലികളുടെ എണ്ണത്തില്‍ കുറവ് വരുത്തി.
© Copyright Mathrubhumi 2016. All rights reserved
No comments :
Post a Comment