Thursday, 8 September 2016

വീട്ടില്‍ വളര്‍ത്താം ആസ്റ്റര്‍ Mathrubhumi നീര്‍വാര്‍ച്ചയും വളക്കൂറും ഉള്ള മണ്ണാണ് ആസ്റ്റര്‍ കൃഷിയ്ക്ക് നല്ലത്. വിത്തു മളപ്പിച്ചാണ് പുതിയ ചെടികള്‍ ഉണ്ടാക്കുന്നത്. September 3, 2016, 06:14 PM IST വാണിജ്യപ്രാധാന്യമുള്ള ഒരു ഹ്രസ്വകാല പുഷ്പവിളയാണ് ആസ്റ്റര്‍. ഇന്ത്യയിലെ പല ഭാഗത്തും വാണിജ്യാടിസ്ഥാനത്തില്‍ ഇത് കൃഷി ചെയ്തുവരുന്നു.ഓസ്ട്രിച്ച് പ്‌ളും,കോമെറ്റ്,പൂര്‍ണ്ണിമ,കാമിനി,ശശാങ്ക്,വയലറ്റ് കുഷന്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നു. നീര്‍വാര്‍ച്ചയും വളക്കൂറും ഉള്ള മണ്ണാണ് ആസ്റ്റര്‍ കൃഷിയ്ക്ക് നല്ലത്. വിത്തു മളപ്പിച്ചാണ് പുതിയ ചെടികള്‍ ഉണ്ടാക്കുന്നത്. ചട്ടികളിലോ, പരന്ന പാത്രങ്ങളിലോ,തവാരണകളിലോ വിത്ത് പാകാം. മണല്‍ കലര്‍ന്ന മണ്ണാണ് നല്ലത്. എട്ടു ദിവസത്തിനുള്ളില്‍ വിത്ത് മുളയ്ക്കും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ വിത്ത് പാകി മുളപ്പിച്ചതിന് ശേഷം പറിച്ച് നടുന്ന രീതിയാണ് നല്ലത്. തവാരണയില്‍ 7.5 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും 10 സെന്റിമീറ്റര്‍ ഉയരവും ഉള്ള തടങ്ങളുണ്ടാക്കി തൈകള്‍ മുളപ്പിച്ചാല്‍ ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് മതിയാകും. ഇലകള്‍ വന്നുകഴിഞ്ഞാല്‍ തൈകള്‍ പറിച്ച് നടാം. നിലമൊരുക്കി ഹെക്ടറൊന്നിന് 10 മുതല്‍ 15 ടണ്‍ എന്ന തോതില്‍ കാലിവളം ചേര്‍ത്തു മണ്ണുമായി യോജിപ്പിക്കണം. 90 ഗ്രാം നൈട്രജന്‍,120ഗ്രാം ഫോസ്ഫറസ്,60 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി നല്‍കാം. 30 സെന്റിമീറ്റര്‍ അകലത്തിലുള്ള വരികളില്‍ ചെടികള്‍ തമ്മില്‍ 30 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. നട്ട് 40 ദിവസത്തിന് ശേഷം 50 ഗ്രാം നൈട്രജന്‍ മേല്‍വളമായി നല്‍കണം.30 ദിവസത്തിനിടയ്ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നത് നല്ലതാണ്. ചെടിനട്ട് 3 മാസം കൊണ്ട് പൂക്കള്‍ പറിക്കാറാകും.മല കെട്ടാനും അതുപൊലെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി പൂക്കള്‍ പറിച്ചെടുക്കാം.ബൊക്കെ ഉണ്ടാക്കുന്നതിന് പൂക്കള്‍ ഉപയോഗിക്കാം. മുറിച്ച് വെച്ചതിന്‌ശേഷം കേടുവന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണം.ശേഷം തണ്ടിന്റെ അടിഭാഗം വെള്ളത്തില്‍ മുങ്ങിയിരിക്കത്തക്കവണ്ണം ബക്കറ്റില്‍ മുക്കി വെക്കണം.ഒരു ഹെക്ടറില്‍ നിന്നും 10 ടണ്‍ പൂക്കള്‍ ലഭിക്കാം. © Copyright Mathrubhumi 2016. All rights reserved.

വീട്ടില്‍ വളര്‍ത്താം ആസ്റ്റര്‍


നീര്‍വാര്‍ച്ചയും വളക്കൂറും ഉള്ള മണ്ണാണ് ആസ്റ്റര്‍ കൃഷിയ്ക്ക് നല്ലത്. വിത്തു മളപ്പിച്ചാണ് പുതിയ ചെടികള്‍ ഉണ്ടാക്കുന്നത്.
September 3, 2016, 06:14 PM IST
വാണിജ്യപ്രാധാന്യമുള്ള ഒരു ഹ്രസ്വകാല പുഷ്പവിളയാണ് ആസ്റ്റര്‍. ഇന്ത്യയിലെ പല ഭാഗത്തും വാണിജ്യാടിസ്ഥാനത്തില്‍ ഇത് കൃഷി ചെയ്തുവരുന്നു.ഓസ്ട്രിച്ച് പ്‌ളും,കോമെറ്റ്,പൂര്‍ണ്ണിമ,കാമിനി,ശശാങ്ക്,വയലറ്റ് കുഷന്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നു.
നീര്‍വാര്‍ച്ചയും വളക്കൂറും ഉള്ള മണ്ണാണ് ആസ്റ്റര്‍ കൃഷിയ്ക്ക് നല്ലത്. വിത്തു മളപ്പിച്ചാണ് പുതിയ ചെടികള്‍ ഉണ്ടാക്കുന്നത്. ചട്ടികളിലോ, പരന്ന പാത്രങ്ങളിലോ,തവാരണകളിലോ വിത്ത് പാകാം. മണല്‍ കലര്‍ന്ന മണ്ണാണ് നല്ലത്.
എട്ടു ദിവസത്തിനുള്ളില്‍ വിത്ത് മുളയ്ക്കും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ വിത്ത് പാകി മുളപ്പിച്ചതിന് ശേഷം പറിച്ച് നടുന്ന രീതിയാണ് നല്ലത്. തവാരണയില്‍ 7.5 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും 10 സെന്റിമീറ്റര്‍ ഉയരവും ഉള്ള തടങ്ങളുണ്ടാക്കി തൈകള്‍ മുളപ്പിച്ചാല്‍ ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് മതിയാകും. ഇലകള്‍ വന്നുകഴിഞ്ഞാല്‍ തൈകള്‍ പറിച്ച് നടാം.
നിലമൊരുക്കി ഹെക്ടറൊന്നിന് 10 മുതല്‍ 15 ടണ്‍ എന്ന തോതില്‍ കാലിവളം ചേര്‍ത്തു മണ്ണുമായി യോജിപ്പിക്കണം. 90 ഗ്രാം നൈട്രജന്‍,120ഗ്രാം ഫോസ്ഫറസ്,60 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി നല്‍കാം.
30 സെന്റിമീറ്റര്‍ അകലത്തിലുള്ള വരികളില്‍ ചെടികള്‍ തമ്മില്‍ 30 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. നട്ട് 40 ദിവസത്തിന് ശേഷം 50 ഗ്രാം നൈട്രജന്‍ മേല്‍വളമായി നല്‍കണം.30 ദിവസത്തിനിടയ്ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നത് നല്ലതാണ്.
ചെടിനട്ട് 3 മാസം കൊണ്ട് പൂക്കള്‍ പറിക്കാറാകും.മല കെട്ടാനും അതുപൊലെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി പൂക്കള്‍ പറിച്ചെടുക്കാം.ബൊക്കെ ഉണ്ടാക്കുന്നതിന് പൂക്കള്‍ ഉപയോഗിക്കാം. മുറിച്ച് വെച്ചതിന്‌ശേഷം കേടുവന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണം.ശേഷം തണ്ടിന്റെ അടിഭാഗം വെള്ളത്തില്‍ മുങ്ങിയിരിക്കത്തക്കവണ്ണം ബക്കറ്റില്‍ മുക്കി വെക്കണം.ഒരു ഹെക്ടറില്‍ നിന്നും 10 ടണ്‍ പൂക്കള്‍ ലഭിക്കാം.

No comments :

Post a Comment