Friday, 9 September 2016

കൊതുകു നിവാരണത്തിനൊരു ശ്രീലങ്കന്‍ മാതൃക Mathrubhumi മലേറിയ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ കൊതുക് നശീകരണത്തിനുള്ള വിവിധ പദ്ധതികള്‍ ആരോഗ്യ വിദഗ്ധര്‍ നടത്തിയെങ്കിലും അത് പൂര്‍ണ വിജയത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു September 9, 2016, 11:26 AM IST സപ്തംബര്‍ അഞ്ചാം തീയതി ലോകാരോഗ്യ സംഘടന ശ്രീലങ്കയെ മേഖലയിലെ രണ്ടാമത്തെ കൊതുകു വിമുക്തരാജ്യമായി പ്രഖ്യാപിച്ച അതേ ദിവസമാണ് ഡല്‍ഹിയില്‍ രണ്ട് മലേറിയ കേസുകള്‍ കൂടി ആരോഗ്യ വിദഗ്ധര്‍ സ്ഥരീകരിച്ചത്. ഇന്ത്യയെ 2027 ഓടെ മലേറിയ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മലേറിയ വിമുക്ത പദ്ധതിക്ക് തുടക്കം കുറിച്ചുവെങ്കിലും അത് പൂര്‍ണ വിജയകരമാവാത്ത സാഹചര്യത്തില്‍ എന്തുകൊണ്ട് കൊതുകുനിവാരണത്തിനായി ശ്രീലങ്കന്‍ മാതൃക നമുക്കും സ്വീകരിച്ച് കൂട എന്ന ചര്‍ച്ചയിലാണ് ആരോഗ്യ വിദഗ്ധര്‍. കാരണം അത്രമേല്‍ ഭീഷണി ഉയര്‍ത്തിയിരുന്നു ഒരു കാലത്ത് മലേറിയ ശ്രീലങ്കന്‍ ജനതയുടെ ഇടയില്‍. മലേറിയ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ കൊതുക് നശീകരണത്തിനുള്ള വിവിധ പദ്ധതികള്‍ ആരോഗ്യ വിദഗ്ധര്‍ നടത്തിയെങ്കിലും അത് പൂര്‍ണ വിജയത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 2016-ല്‍ മാത്രം 471083 മലേറിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19-പേര്‍ മരിക്കുകയും ചെയ്തു. 27,879 ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 60 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് എന്തുകൊണ്ട് കൊതുകു നിവാരണത്തിനായി ശ്രീലങ്കന്‍ മാതൃക നമുക്കും പിന്‍തുടര്‍ന്ന് കൂടയെന്ന ചോദ്യം ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്നത്. അവലംബം ഹിന്ദുസ്ഥാന്‍ ടൈസ്‌ 1935-ല്‍ പതിനഞ്ച് ലക്ഷം പേരെയാണ് ശ്രീലങ്കയില്‍ മലേറിയ കീഴ്‌പ്പെടുത്തിയിരുന്നത്. 80,000 പേര്‍ മരിക്കുകയും ചെയ്തു. ഇതിനൊരു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമീണമേഖലയില്‍ മൊബൈല്‍ക്ലിനിക്ക് പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. മൊബൈല്‍ ക്ലിനിക്കുകളിലൂടെ ഉയര്‍ന്ന ചികിത്സ മാത്രമല്ല കൊതുക് നശീകരണത്തിനായുള്ള മരുന്നുകളുടെ ഉപയോഗം, നെറ്റുകള്‍, സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെകുറിച്ച് സാധാരണ ജനങ്ങളില്‍ നേരിട്ട് ബോധമുണ്ടാക്കുകയും ചെയ്തു ആരോഗ്യ പ്രവര്‍ത്തകര്‍. ഇത് ജനങ്ങള്‍ കൂടിയേറ്റെടുത്തതോടെ 2016 ആകുമ്പോഴേക്കും പൂര്‍ണമായും മലേറിയ വിമുക്തമാകുന്ന മേഖലയിലെ രണ്ടാമത്തെ രാജ്യമായി ശ്രീലങ്കയെ പ്രഖ്യാപിക്കാനും ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞു. മാലിദ്വീപാണ് അദ്യ രാജ്യം. ഇന്ത്യയിലും മലേറിയ ബാധിതരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞ് വരുന്നുണ്ടെങ്കിലും രോഗം ജനങ്ങളെ ബാധിക്കുന്നത് പൂര്‍ണമായും തടയാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്ന് ലോകാരോഗ്യ സംഘടനതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രീലങ്ക പിന്തുടര്‍ന്ന പോലെ താഴേക്കിടയില്‍ നിന്നുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ ഇതിനെ പൂര്‍ണമായും തുടച്ച് മാറ്റാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. © Copyright Mathrubhumi 2016. All rights reserved.

ഉണ്ണി കൊടുങ്ങല്ലൂര്‍

കൊതുകു നിവാരണത്തിനൊരു ശ്രീലങ്കന്‍ മാതൃക


മലേറിയ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ കൊതുക് നശീകരണത്തിനുള്ള വിവിധ പദ്ധതികള്‍ ആരോഗ്യ വിദഗ്ധര്‍ നടത്തിയെങ്കിലും അത് പൂര്‍ണ വിജയത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു
September 9, 2016, 11:26 AM IST
സപ്തംബര്‍ അഞ്ചാം തീയതി ലോകാരോഗ്യ സംഘടന ശ്രീലങ്കയെ മേഖലയിലെ രണ്ടാമത്തെ കൊതുകു  വിമുക്തരാജ്യമായി പ്രഖ്യാപിച്ച അതേ ദിവസമാണ് ഡല്‍ഹിയില്‍ രണ്ട് മലേറിയ കേസുകള്‍ കൂടി ആരോഗ്യ വിദഗ്ധര്‍ സ്ഥരീകരിച്ചത്.
ഇന്ത്യയെ 2027 ഓടെ മലേറിയ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മലേറിയ വിമുക്ത പദ്ധതിക്ക് തുടക്കം കുറിച്ചുവെങ്കിലും അത് പൂര്‍ണ വിജയകരമാവാത്ത സാഹചര്യത്തില്‍ എന്തുകൊണ്ട് കൊതുകുനിവാരണത്തിനായി ശ്രീലങ്കന്‍ മാതൃക നമുക്കും സ്വീകരിച്ച് കൂട എന്ന ചര്‍ച്ചയിലാണ് ആരോഗ്യ വിദഗ്ധര്‍. കാരണം അത്രമേല്‍ ഭീഷണി ഉയര്‍ത്തിയിരുന്നു ഒരു കാലത്ത് മലേറിയ ശ്രീലങ്കന്‍ ജനതയുടെ ഇടയില്‍.
മലേറിയ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ കൊതുക് നശീകരണത്തിനുള്ള വിവിധ പദ്ധതികള്‍ ആരോഗ്യ വിദഗ്ധര്‍ നടത്തിയെങ്കിലും അത് പൂര്‍ണ വിജയത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 2016-ല്‍ മാത്രം 471083 മലേറിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19-പേര്‍ മരിക്കുകയും ചെയ്തു. 27,879 ഡെങ്കി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 60 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് എന്തുകൊണ്ട് കൊതുകു നിവാരണത്തിനായി ശ്രീലങ്കന്‍ മാതൃക നമുക്കും പിന്‍തുടര്‍ന്ന് കൂടയെന്ന ചോദ്യം ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്നത്.
അവലംബം ഹിന്ദുസ്ഥാന്‍ ടൈസ്‌
1935-ല്‍ പതിനഞ്ച് ലക്ഷം പേരെയാണ് ശ്രീലങ്കയില്‍ മലേറിയ കീഴ്‌പ്പെടുത്തിയിരുന്നത്. 80,000 പേര്‍ മരിക്കുകയും ചെയ്തു. ഇതിനൊരു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ്  ഗ്രാമീണമേഖലയില്‍ മൊബൈല്‍ക്ലിനിക്ക് പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. മൊബൈല്‍ ക്ലിനിക്കുകളിലൂടെ ഉയര്‍ന്ന ചികിത്സ മാത്രമല്ല കൊതുക് നശീകരണത്തിനായുള്ള മരുന്നുകളുടെ ഉപയോഗം, നെറ്റുകള്‍, സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെകുറിച്ച് സാധാരണ ജനങ്ങളില്‍ നേരിട്ട് ബോധമുണ്ടാക്കുകയും ചെയ്തു ആരോഗ്യ പ്രവര്‍ത്തകര്‍. ഇത് ജനങ്ങള്‍ കൂടിയേറ്റെടുത്തതോടെ 2016 ആകുമ്പോഴേക്കും പൂര്‍ണമായും മലേറിയ വിമുക്തമാകുന്ന മേഖലയിലെ രണ്ടാമത്തെ രാജ്യമായി ശ്രീലങ്കയെ പ്രഖ്യാപിക്കാനും ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞു. മാലിദ്വീപാണ് അദ്യ രാജ്യം.
ഇന്ത്യയിലും മലേറിയ ബാധിതരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞ് വരുന്നുണ്ടെങ്കിലും രോഗം ജനങ്ങളെ ബാധിക്കുന്നത് പൂര്‍ണമായും തടയാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്ന് ലോകാരോഗ്യ സംഘടനതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രീലങ്ക പിന്തുടര്‍ന്ന പോലെ താഴേക്കിടയില്‍ നിന്നുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ ഇതിനെ പൂര്‍ണമായും തുടച്ച് മാറ്റാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

No comments :

Post a Comment