Thursday, 8 September 2016

കാന്താരി വില 1200 എത്തി; എന്താ, കൃഷി ചെയ്യുന്നോ? by സ്വന്തം ലേഖകൻ ManoramaOnline | Friday 09 September 2016 10:30 AM IST രാജകുമാരി∙ എരിവുപോലെതന്നെയായി കാന്താരിമുളകിന്റെ വിലയും. കിലോഗ്രാമിന് 1200 വരെയാണ് എറണാകുളത്തും കോട്ടയത്തുമുള്ള ചില കാർഷിക വിപണികളിൽ കാന്താരിയുടെ വില. കഴിഞ്ഞ വർഷം ഇതേസമയത്ത് 300 രൂപയായിരുന്നു വില. ജൈവ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും ആയുർവേദ മരുന്നുകൾ നിർമിക്കുന്ന സ്ഥാപനങ്ങളുമാണ് കാന്താരിമുളകിന്റെ പ്രധാന ആവശ്യക്കാർ. എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും കാന്താരി മുളകിനു പ്രിയമേറിയതാണു വിലവർധനയുടെ മറ്റൊരു കാരണം. വില റെക്കോർഡിലെത്തിയെങ്കിലും കേരളത്തിൽ കാന്താരി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നില്ല. തമിഴ്നാട്ടിലും കർണാടകയിലും മാത്രമാണ് കാന്താരി കൃഷി ചെയ്യുന്നത്. കേരളത്തിൽ കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും കാന്താരി കൃഷിചെയ്യുന്നത്. വിപണിയില്ലാത്തതും വിളവെടുപ്പു ശ്രമകരമാണെന്നതുമാണ് കാന്താരിയിൽനിന്നു കർഷകരെ അകറ്റിനിർത്തുന്ന കാരണങ്ങൾ. ജൈവ ഇനങ്ങളോടു പൊതുവെ താൽപര്യം കൂടിവരുന്ന സാഹചര്യത്തിൽ കാന്താരിമുളകു കൃഷിയെക്കുറിച്ചു കർഷകർക്ക് ആലോചിക്കാവുന്നതാണെന്നാണു വിദഗ്ധർ പറയുന്നത്. തൈ നട്ട് മൂന്നാം മാസം മുതൽ വിളവെടുത്തു തുടങ്ങാം എന്നതു കാന്താരിയുടെ പ്രത്യേകതയാണ്. © Copyright 2016 Manoramaonline. All rights reserved

കാന്താരി വില 1200 എത്തി; എന്താ, കൃഷി ചെയ്യുന്നോ?

രാജകുമാരി∙ എരിവുപോലെതന്നെയായി കാന്താരിമുളകിന്റെ വിലയും. കിലോഗ്രാമിന് 1200 വരെയാണ് എറണാകുളത്തും കോട്ടയത്തുമുള്ള ചില കാർഷിക വിപണികളിൽ കാന്താരിയുടെ വില. കഴിഞ്ഞ വർഷം ഇതേസമയത്ത് 300 രൂപയായിരുന്നു വില. ജൈവ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും ആയുർവേദ മരുന്നുകൾ നിർമിക്കുന്ന സ്ഥാപനങ്ങളുമാണ് കാന്താരിമുളകിന്റെ പ്രധാന ആവശ്യക്കാർ. എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും കാന്താരി മുളകിനു പ്രിയമേറിയതാണു വിലവർധനയുടെ മറ്റൊരു കാരണം. വില റെക്കോർഡിലെത്തിയെങ്കിലും കേരളത്തിൽ കാന്താരി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നില്ല.
തമിഴ്നാട്ടിലും കർണാടകയിലും മാത്രമാണ് കാന്താരി കൃഷി ചെയ്യുന്നത്. കേരളത്തിൽ കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും കാന്താരി കൃഷിചെയ്യുന്നത്. വിപണിയില്ലാത്തതും വിളവെടുപ്പു ശ്രമകരമാണെന്നതുമാണ് കാന്താരിയിൽനിന്നു കർഷകരെ അകറ്റിനിർത്തുന്ന കാരണങ്ങൾ. ജൈവ ഇനങ്ങളോടു പൊതുവെ താൽപര്യം കൂടിവരുന്ന സാഹചര്യത്തിൽ കാന്താരിമുളകു കൃഷിയെക്കുറിച്ചു കർഷകർക്ക് ആലോചിക്കാവുന്നതാണെന്നാണു വിദഗ്ധർ പറയുന്നത്. തൈ നട്ട് മൂന്നാം മാസം മുതൽ വിളവെടുത്തു തുടങ്ങാം എന്നതു കാന്താരിയുടെ പ്രത്യേകതയാണ്.

No comments :

Post a Comment